Sunday, September 10, 2006

ആറന്മുള പള്ളിയോടങ്ങള്‍



ഈശ്വരാ..... ഇത്ര ഭംഗിയോ..... ഞാന്‍ ആദ്യമായി കണ്ട ആറന്മുള വള്ളംകളി.. നിങ്ങള്‍ക്കുമായി പങ്കു വയ്ക്കുന്നു..... ഈ ചിത്രങ്ങള്‍ ഘോഷയാത്രയില്‍ നിന്ന്...

17 comments:

  1. ആറന്മുള പള്ളിയോടങ്ങളെപറ്റി ഒരു ലേഖനം ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്‌. ഇനി അതൊന്നു കൂടി മെച്ചപ്പെടുത്തി wiki യില്‍ ഇടാന്‍ ആലോചനയും ഉണ്ട്‌.നല്ല ചിത്രങ്ങള്‍

    ReplyDelete
  2. ആ സെക്കന്റ് പടം നമ്മുടെ ഡെസ്ക്‌ടോപ്പില്‍ നന്നായി ശോഭിക്കുന്നു. നന്ദി

    ReplyDelete
  3. ചിത്രങ്ങള്‍ നന്നായിരിക്കുന്നു വൈക്കാ, ഇതേ ചിത്രങ്ങള്‍ താങ്കളുടെ ബ്ലോഗിലെ ഈ പോസ്റ്റിലും കാണുന്നല്ലോ. മെംബര്‍ഷിപ്പ് ഉള്ള എല്ലാ ബ്ലോഗിലും ഈ ചിത്രങ്ങള്‍ ഇടും എന്നാണോ?

    ReplyDelete
  4. നവനീത്, ഇക്കാസ് നന്ദി..):

    ശ്രീജിത് ഭായി, ആദ്യം എന്റെ ബ്ലോഗില്‍ മാത്രം ഇടാന്‍ ആണ് ഉദ്ദേശിച്ചത്. ബ്ലോഗ് മഹാ സാഗരത്തിന്റെ തീരത്തെ പയ്യനല്ലേ ഞാന്‍?.. ക്ഷമീര്..

    ReplyDelete
  5. വൈക്കന്‍പുരാണക്കാരാ,
    ഈ കമന്റില്‍ ശ്രീജിത് ഭായി, എന്ന് വിളിച്ചതിനു ശേഷമുള്ള ഭാഗത്തെ അഹമ്മതി ഒരു മറുപടി അര്‍ഹിക്കുന്നു എന്ന് തോന്നുന്നതു കൊന്ട് പറയുന്നു. (ഇതൊക്കെ മര്യാദയുടെ ഭാഷയില്‍ ഇവിടെ മുതിര്ന്നവര്‍ പലരും പറഞ്ഞിട്ടുന്ട്. ഞാനൊക്കെ അല്പ്പം എടുത്തുചാട്ടക്കാരനാണ്).

    അതായത്, നിങ്ങളോട് ഈ വായിട്ടലയ്ക്കുന്നതിനു പകരം ഈ മുതിര്ന്നവര്‍ എല്ലാം കൂടി ഈ മാതിരി പോസ്റ്റുകള്‍ എല്ലാം ക്ലബ്ബില്‍ നിന്ന് അങ്ങു ഡിലിറ്റ് ചെയ്യും എന്നും തീരുമാനിക്കുകയും അഡ്മിന്‍ പവറുള്ള ശ്രീജിത്തിനെ ആ ജോലിക്ക് വയ്ക്കുകയും ചെയ്താല്‍ ഈ അഹമ്മതി സ്വന്തം ബ്ലോഗിലേ പിന്നെ കാണിക്കാന്‍ പറ്റൂ എന്ന് ഓര്ത്തിരിക്കുന്നത് നല്ലതായിരിക്കും :)

    ReplyDelete
  6. ആദീ ഒരു സംശയം. നീ എടുത്തുചാട്ടക്കാരനായത് കൊണ്ടാണോ പ്രൊഫൈലില്‍ കുതിരയുടെ പടം വച്ചിരിക്കുന്നത്?

    ReplyDelete
  7. ചവിട്രാ ചവിട്രാ നെഞ്ഞത്തോട്ടു ചവിട്രാ ;)

    ReplyDelete
  8. ഈ ആദിക്കുടട്ടിക്കെന്തിന്റെ കേടാ?
    ആ വൈക്കന്‍ പുരാണത്തിന്റെ വാക്യത്തില്‍ എവിടെ അഹമ്മതി? എനിക്കൊന്നും കാണാന്‍ പറ്റീല്ല.

    അതുപോലെ എന്തുവാണ് ഈ മുതിര്‍ന്ന ബ്ലോഗര്‍ ഇപ്പൊ ജനിച്ച ബ്ലോഗര്‍ വേര്‍തിരിവ് പരിപാടി?

    ‘മുതിര്‍ന്ന’ ബ്ലോഗേര്‍സും ബൂലോകത്തില്‍ ഇഷ്ടം പോലെ പോസ്റ്റുകള്‍ ഇട്ടിട്ടില്ലേ, ഇപ്പോഴും ഇടുന്നുമില്ലെ? അവരോടൊക്കെ ആരും ഒന്നും പറയാത്തത് എന്തേ? എന്തിനാ പുതിയതായിട്ട് വരുന്നോരോട് ഒരു ഇച്ചിരെ സ്റ്റൈല്‍ പോലെ? എനിക്ക് ശരിക്കും മനസ്സിലാവണില്ല്യ. ആ ചായക്കോപ്പിലെ കൊടുങ്കാറ്റല്ലാണ്ട് വേറെ ഏത് പോസ്റ്റാണ് ഇവിടെ സീരിയസ് ആയ ഒരു പോസ്റ്റ്?

    എന്റെ അഭിപ്രായത്തില്‍ മുതിര്‍ന്ന ബ്ലോഗേര്‍സിനോടാണ് കൂടുതല്‍ നിയമങ്ങള്‍
    ഉണ്ടെങ്കില്‍ തന്നെ പറയേണ്ടത്, കാരണം അവരെ കുറച്ചും കൂടി അറിയാല്ലൊ. അല്ലാണ്ട് ഈ പുതിയ ബ്ലോഗേര്‍സ് ഒരു ഉത്സവത്തിന് വന്ന പ്രതീതിയില്‍ എവിടെന്ന് രസീത് മേടിക്കണം എവിടെ പൈസാ അടക്കണം എന്ന് വിചാരിച്ച് ആകെ പരിഭ്രമിച്ച് ഇരിക്കുവാണെന്നാണ് എനിക്ക് തോന്നണെ. അതിലു പറ്റണ അബദ്ധം ആണെന്നും.

    പിന്നെ, ഈ ബൂലോക ക്ലബിന് എന്നാണ് ഇത്ര വലിയ ഗമയും പോസും വന്നു തുടങ്ങിയത്? :(
    ഏതൊ പത്രത്തില്‍ ഒരു 15 മിനിട്ട് ഫേം വന്നതുകൊണ്ടാണൊ? പത്രത്തില്‍ വന്നൂന്ന് കരുതി എന്താണ് ഇത്ര വലിയ ആന കാര്യം? നമ്മളെല്ലാം ഇങ്ങിനെയൊക്കെ തന്നെയല്ലെ? ഇനി പത്രക്കാര്‍ നോക്കണൂന്ന് കരുതി, നമ്മള്‍ക്ക് കോട്ടും സൂട്ടും ഇട്ട് സ്റ്റൈല്‍ മന്നന്മാരാവാന്‍ പറ്റുവൊ? :-(

    ദേവേട്ടന്‍ ഇത് തുടങ്ങിയത് ചുമ്മാ നേരമ്പോക്ക് പോലേന്നെ ഞാന്‍ ഇത്രയും നാളും മനസ്സിലാക്കിയതു. ഇതില്‍ എല്ലാരും തുല്ല്യരാണെന്നും. അഡ്മിന്‍ എന്നത് മെംബര്‍ഷിപ്പ് കൊടുക്കാന്‍ ഉള്ള ഒരു സംഗതിയാണെന്നും മാത്രം.
    പിന്നെ ദേ ഇന്നാളു നോക്കിയപ്പൊ എല്ലാരും വേറെ എന്തൊക്കെയൊ കുറേ റൂള്‍സ് കൊണ്ട് വരുന്നു. എന്തു പോസ്റ്റണം പോസ്റ്റണ്ടാന്നൊക്കെ പറഞ്ഞ്.
    ശരിയാണ്, കുറച്ച് റൂള്‍സ് നല്ലതാണ്, അത് ആ മെമ്പര്‍‍ഷിപ്പ് കൊടുക്കുമ്പൊ അവര്‍ക്ക് അയച്ചും കൊടുക്കണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു. അല്ലാണ്ട് ഒത്തിരി സന്തോഷത്തോടെ വരുന്നവരെ വെറുതെ വിരട്ടി അയക്കരുത് എന്നും ഞാന്‍ അപേക്ഷിക്കുന്നു.

    ഇത്രേം പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം കൂടി പറ്യാണ്ട് വയ്യ. എന്തായാലും ഞാന്‍ ഈ ക്ലബില്‍ മെമ്പറല്ല. എനിക്ക് പണ്ടേ ഈ വിമന്‍സ് ക്ലബ്, നൈറ്റ് ക്ലബ്, സാംസ് ക്ലബ് ഒന്നും ഇഷ്ടമല്ലാത്ത കൊണ്ടാണ് . :)

    അതോണ്ട് ക്ലബിനെക്കുറിച്ച് മുകളില്‍ പറഞ്ഞതൊന്നും എനിക്ക് പറയാന്‍ അര്‍ഹത തീരെ ഇല്ല. :-) അതാണല്ലൊ അപ്പൊ അതിന്റെ ഒരു ശരി.

    (വൈക്കന്‍ പുരാണന്‍ മാഷേ, ഞാന്‍ താങ്കളെ സൈഡ് പിടിച്ചതൊന്നുമല്ലാട്ടൊ. ഇവരീ പറയുന്നതില്‍ ശരിക്കും കാര്യമുണ്ട്. എല്ലാരോടും ഓടി നടന്ന് പറഞ്ഞ് അവര്‍ ചിലപ്പൊ മടുത്തു കാണും. അബൌട്ട് മീ എന്നുള്ള ഒരു ലിങ്കുണ്ട് ഈ ക്ലബിന്റെ സൈഡില്‍)

    ReplyDelete
  9. ഇഞ്ചീ, ചില കാര്യങ്ങള്‍ ന്യായം തന്നെ.
    വൈക്കന്റെ വാക്കുകളില്‍ അഹമ്മതി ഞാന്‍ നോക്കിയിട്ടും കണ്ടില്ല. ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യണം എന്ന പരോക്ഷമായ അര്‍ത്ഥത്തില്‍ ഞാന്‍ ഒരു കമന്റ് ആദ്യം ഇട്ടപ്പോള്‍, അത് ചെയാതെ ക്ഷമീര് എന്നൊരു കമന്റ് ഇട്ടതാകാം ആദിയെ ചൊടിപ്പിച്ചത്.

    പക്ഷെ അതില്‍ക്കവിഞ്ഞ് ഇവിടെ ഒരു വേര്‍തിരിവ് ഉണ്ടാക്കാന്‍ ആദി ശ്രമിച്ചിട്ടില്ല. ക്ലബ്ബില്‍ അങ്ങിനെ ഒരു വേര്‍തിരിവില്ല. ക്ലബ്ബിലെ പോസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നതിനായി എല്ലാവരും ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്. എത്ര പറഞ്ഞിട്ടും നമ്മള്‍ അത് കേള്‍ക്കാതെ വരുമ്പോള്‍ ക്ഷമ നശിക്കുകയും ഭാഷ വഷളാവുകയും ചെയ്തേക്കാം. അതിനപ്പുറം ഗൌരവം ഈ വിഷയത്തിന് ആവശ്യമുണ്ടോ?

    ReplyDelete
  10. പിന്നെ ദേ ഇന്നാളു നോക്കിയപ്പൊ എല്ലാരും വേറെ എന്തൊക്കെയൊ കുറേ റൂള്‍സ് കൊണ്ട് വരുന്നു. എന്തു പോസ്റ്റണം പോസ്റ്റണ്ടാന്നൊക്കെ പറഞ്ഞ്.


    ഇപ്പറഞ്ഞത് ഈ ചര്‍ച്ചയെക്കുറിച്ചാണെങ്കില്‍, ആരും ഒരു റൂളും കൊണ്ടുവന്നിട്ടില്ല. കുറേപ്പേര്‍ അവരവരുടെ അഭിപ്രായം പറഞ്ഞു. ചിലര്‍ അത് ശ്രദ്ധിക്കുന്നു, ഈ ചര്‍ച്ചയും മറ്റും കാണാന്‍ തരമാവാത്ത ചിലര്‍ അവര്‍ക്കു വേണ്ടതു പോലെ ചെയ്യുന്നു.

    ബൂലോഗ ക്ലബില്‍ എന്തുകൊണ്ടു ചില പോസ്റ്റുകള്‍ ഒഴിവാക്കണം എന്നതിന് ‘മുതിര്‍ന്നവരെന്ന്’ ഇഞ്ചിയുംകൂടി സമ്മതിച്ചു തരുന്ന (ഞാനല്ലേ!) ചിലര്‍ കാര്യകാരണങ്ങള്‍ നിരത്തിയിട്ടുണ്ട്. അതിന്‍റെ ചുവട്ടില്‍, മറ്റു തിരക്കൊന്നുമില്ലെങ്കില്‍, മാനസം കല്ലുകൊണ്ടുണ്ടാക്കിയതല്ലെങ്കില്‍, അല്പനേരമിരുന്ന് കരഞ്ഞിട്ട് പോകണേ.

    ReplyDelete
  11. വളരെ നന്ദി ആദിത്യാ.. താ‍ങ്കളുടെ വികാരം എനിക്കു മനസ്സിലായി. പക്ഷേ എന്റെ വരികള്‍ക്കിടയിലെ വികാരം മനസ്സിലാക്കുവാനുള്ള സെമികോളനും ബ്രാക്കറ്റും പ്രയോഗിക്കുവാന്‍ അറിയാഞ്ഞത് ആണ് എന്റെ പ്രോബ്ലം. അശ്വമേധം എന്റെ പിസിയില്‍ സേവ് ചെയ്ത് നോക്കി വരുന്നുണ്ടായിരുന്നു. ബൂലോഗ നിയമങ്ങള്‍ ഇടയ്ക്കു് ആരെങ്കിലുമൊക്കെ പോസ്റ്റ് ചെയ്തു് സഹായിക്കാനപേക്ഷ..
    ശ്രീജിതിനും ഇഞ്ജിപ്പെണ്ണിനും എന്നെ മനസ്സിലായെന്നു കരുതട്ടെ...നന്ദി..സസ്നേഹം

    ReplyDelete
  12. ശ്രീ, ഡെലീറ്റ് ചെയ്യാന്‍ ഞാന്‍ റെഡി. പക്ഷെ എങ്ങിനെ?? please mail me at vaikkan@gmail.com താങ്കള്‍ക്കു് കഴിയുമെങ്കില്‍ ഡെലീറ്റ്‌ ചെയ്യുമെന്നു് കരുതുന്നു. സസ്നേഹം..

    ReplyDelete
  13. അയ്യേ! പിള്ളേരേ!
    വെറുതെ തല്ലുകൂടാതെ ആ പള്ളിയോടങ്ങള്‍ ഒന്നു കാണൂ!
    നല്ല ഭംഗിയില്ലേ? :)

    വെക്കാ, ഇനി മുതല്‍ എവിടെയെങ്കിലും ഒരിടത്തു പോസ്റ്റിയാല്‍ മതീട്ടോ! ഭേദം വെക്കന്റെ ബ്ലോഗില്‍ തന്നെ. ഇന്നല്ലെങ്കില്‍ നാളെ ഒരാളൊഴിയാതെ എല്ലാരും പതുക്കെ പതുക്കെ അവിടെ വന്നു കണ്ടോളും.ധൃതി പിടിക്കണ്ട. :)


    ഇനി എല്ലാവരും കരീം മാഷിന്റെ ക്ലാസ്സില്‍ പോയി ഇരിക്കൂ!

    പിന്നെ ഇഞ്ചീ, കുറേ ദിവസം ക്ലാസ്സില്‍ വന്നില്ലല്ലോ! വരാത്ത ദിവസത്തെ ആ നോട്ട്‌സ് ഒകെ നന്നായി പഠിച്ച് ഹോംവര്‍ക്ക് ഒക്കെ ചെയ്തു കഴിഞ്ഞ് ഇനി ക്ലാസ്സില്‍ കേറിയാല്‍ മതീട്ടോ! :)
    (ഇനി എന്തായാലും ഇപ്പോ ഇതു ഡീലിറ്റു ചെയ്യണ്ടാട്ടോ!)

    ഈ പറഞ്ഞതൊന്നും ആരും ഇതുവരെ ഒരു നിയമമൊന്നുമാക്കിയിട്ടില്ലാട്ടോ. വെറുതെ വൃത്തിയുള്ള ഓരോ കീഴ്വഴക്കങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എല്ലാവരും കൂടി എന്നു മാത്രം.

    ReplyDelete
  14. അയ്യടാ സന്തോഷേട്ടന്റെ ഒരു പൂതിയെ, ഇങ്ങിനേം മനുഷ്യന്മാര്‍ ഡയറ്ക്റ്റ് മാര്‍കെറ്റിങ്ങ് നടത്തുമോ ? :-)

    ആരു റൂള്‍സ് കൊണ്ട് വന്നാലും എനിക്ക് പ്രശ്നമില്ലാന്നെ, ഞാന്‍ മെംബര്‍ അല്ലാ :-)

    റൂള്‍സ് നല്ലത് തന്നെയാണ്. പക്ഷെ എത് എല്ലാരോടും ഒരുപോലെ ആയിരിക്കണം എന്നേ എനിക്കുള്ളൂ...എനിക്കങ്ങിനെ ഒരു വിത്യാസം പോലെ തോന്നി. അതോണ്ടാ..ഇനി അങ്ങിനെയില്ലെങ്കില്‍ ഓകെ. നോ പ്രോബ്ലമോ.

    പിന്നെ ആ അദിചെക്കന്റെ തലേല്‍ കേറാന്‍ മാത്രെ എനിക്ക് ഇപ്പൊ ധൈര്യമുള്ളൂ..
    അതോണ്ടാ. അല്ലെങ്കില്‍ പലരും അതുപോലെ കാണിച്ചിട്ടും (എനിക്ക് തോന്നിയതാവാം) അവരൊട് ഒക്കെ പറയാന്‍ ഒരു പേടിയായതുകൊണ്ട് മിണ്ടീല്ല. എങ്ങിനെയുണ്ട് എന്റെ ധൈര്യം :-)

    വിശ്വേട്ടാ, നോട്ട്സ് ഒക്കെ നോക്കാം. :-)

    ReplyDelete
  15. ബൂലോഗകൂട്ടയ്മക്കൊരു ഔദ്യൊഗിക ബ്ലോഗുവേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.

    ബൂലോകക്ലബ്ബ്‌ അതിന്നായി ഉപയോഗിക്കമെന്നു എന്നെപ്പോലെ പലര്‍ക്കും ഒരു മോഹമുണ്ടായിരുന്നു.
    പക്ഷെ ഇത്‌ പലവകകളും വേസ്‌റ്റുകളും ഇടാന്‍ വേണ്ടി തുടങ്ങിയതാണെന്ന പഴയ ഗഡികളുടെ ഇടക്കിടെയുള്ള ഓര്‍മ്മപ്പെടുത്തലാണ്‌ പുതിയ ബ്ലോഗര്‍മാര്‍ക്ക്‌ അവരുടെ ചിലത്‌ ഇവിടെ കൊണ്ടുവന്നിടാന്‍ പ്രേരയാവുന്നത്‌.മാത്രമല്ല ഇവിടെ പോസ്‌റ്റ്‌ ചെയ്‌താല്‍ നേരിട്ട്‌ പിന്മൊഴിയില്‍ വരുമെന്ന കൗശലവും.
    "ഒരു വെടിക്കു രണ്ടു വിസിബിലിറ്റി".
    നമുക്ക്‌ ഒരു ജിഹ്വ വേണ്ടെ?
    ഒരു മെമ്പര്‍ഷിപ്പ്‌`,ഒരു മെമ്പര്‍ഷിപ്പ്‌`,..... എന്നു പറഞ്ഞു നവബ്ലോഗര്‍മാര്‍ ഈ ക്ലബില്‍ വരുമ്പോള്‍ അതിന്ന്‌ അങ്ങനെ ഒരു പരിവേഷം കൊടുത്തത്‌ ബ്ലോഗിതര മാധ്യമങ്ങളാണ്‌.അഡ്‌മിന്‍ മെമ്പേര്‍സിനെ പഴിപറയുന്നതില്‍ കാര്യമില്ല.ഒരു ചെറിയ ബ്ലോഗില്‍നിന്നു വരുന്ന ഇത്തിരി കമന്റുപോലും മോണിറ്റര്‍ ചെയ്യാന്‍ കഴിയാതെ സമയക്കുറവില്‍ കുഴങ്ങിയിരുന്ന എനിക്കൂഹിക്കാം ഇതിന്റെ ബുദ്ധുമുട്ട്‌.
    പലവകകള്‍ക്കായി ഒരു ക്ലബ്‌വക ബ്ലോഗുണ്ടാക്കുക.
    "ബൂലോഗ ക്ലബ്ബൂ" കൂട്ടായ്‌മയുടെ ഔദ്യോഗിക മുഖപത്രമാക്കുക.

    ഇതൊരു കേവല അഭിപ്രായമാണ്‌.(ആരും കടിച്ചു തിന്നാന്‍ വരല്ലെ!) അഭിപ്രായം ഇരുമ്പുലക്കയല്ല. അതിനാല്‍ ഇതിനെക്കാള്‍ കനം കുറഞ്ഞ ഇരുമ്പുലക്കയുമായി ആരെങ്കിലും വന്നാല്‍ ഇതു ഇന്‍വാലീഡ്‌.
    ഔദ്യോഗിക ജിഹ്വയുടെ ഭരണവും മറ്റും പിന്നെ തീരുമാനിക്കാവുന്നത്‌.
    പിന്മൊഴിയേയും,ബ്ലോഗുരോളിനെയും ചെറുതായി കാണേണ്ടതില്ല.കൂടുതല്‍ നാന്നായി ചെയ്യാന്‍ കഴിയുന്നവര്‍ കഴിവു തെളിയിക്കട്ടെ. മത്‌സരത്തിന്റെ കാലമാണ്‌. അതിജീവിക്കാന്‍ കഴിയുന്നവര്‍ നിലനില്‍ക്കും. അല്ലാത്തവര്‍ വിസ്‌മരിക്കപ്പേടും.
    ആരോഗ്യകരമായ മത്‌സരങ്ങളും ചര്‍ച്ചകളും വളര്‍ച്ചക്കു നല്ലത്‌.
    ബ്ലോഗുണ്ടാകുക എന്നതും അതു നിലനിര്‍ത്തി കൊണ്ടു പോകുക എന്നതും ഒരുകാര്യമേ അല്ലിപ്പോള്‍.
    മറിച്ച്‌ ആ ബ്ലോഗുകളില്‍ നിന്ന്‌ സമാന ചിന്താഗതിയുള്ളവയെ ഫില്‍റ്റര്‍ ചെയ്‌ത്‌ കൂട്ടായ്മയുണ്ടാക്കുന്നതാണ്‌ പ്രയാസം. പക്ഷെ ആ പ്രയാസപ്പെട്ടുണ്ടാക്കുന്ന കൂട്ടായ്‌മയാണ്‌ ഇന്നു നാം അനുഭവിക്കുന്ന സൗഭാഗ്യം. ഇക്കഴിഞ്ഞ ദിവസം നാം പങ്കെടുത്ത നമ്മുടെ കുഞ്ഞിപ്പെങ്ങളുടെ ഓണ്‍ലൈന്‍ വിവാഹവും സദ്യയും. ഒരനുഭവമായിരുന്നു.(ഹൃദയമുള്ളവര്‍ക്ക്‌).
    എന്നിട്ടും വരന്റെയോ വധുവിന്റെയോ പേരോ നാടോ നമുക്കറിയില്ല. കാരണം ഐഡന്റിറ്റി വെളിപ്പെടുത്തിയാല്‍ ഉണ്ടയേക്കാവുന്ന പ്രയാസത്തെ പറ്റി നാം എല്ലാരും ഭയക്കുന്നു.
    ഈ ഭയം മാറ്റി നാം ഒരു കുടുംബത്തിലെ അംഗങ്ങളാവുന്ന കാലമെന്നാണാവോ?
    (അതിനിടക്കല്ലെ 9 നും 70 നും ഇടക്കാവശ്യമുള്ളതും ഈ കൂട്ടായ്‌മയില്‍ വിളമ്പണം എന്നൂ കേള്‍ക്കുന്നത്‌. അതിവിടെ തന്നെ വിളമ്പണം എന്ന്‌ എന്തിനാ ഇത്ര വാശി. അതെവിടെയെങ്കിലും ഇട്ട്‌ അങ്ങോട്ടു വിളിച്ചാല്‍ പോരെ!.ആവശ്യമുള്ളവര്‍ അങ്ങോട്ടു വന്നോളും)
    ഇനിയും നാം കൂടുതല്‍ അടുക്കണമെങ്കില്‍ ഇന്റര്‍നെറ്റിലെ മാലിന്യങ്ങള്‍ ഈ കൂട്ടായ്‌മയില്‍ നിന്ന്‌ അകറ്റേണ്ടിയിരിക്കുന്നു.
    എന്നാല്‍ നമ്മുടെ ഹിപ്പോക്രസി വലിച്ചു കീറാനും നല്ലതു കാണുമ്പോള്‍ നല്ലതെന്നു പ്രശംസിക്കാനും അല്ലങ്കില്‍ നല്ല നാലു ചീത്ത പറയാനും കഴിയൂ.

    ഇതും ഒരഭിപ്രായമണേ..!

    ReplyDelete
  16. കിടിലന്‍ പടങ്ങല്‍...നന്നായിട്ടുണ്ടു.

    ReplyDelete
  17. പള്ളിയോടങ്ങളേ ..ഒരായിരം നന്ദി.. നിങ്ങളാണല്ലോ ഈ പ്രശ്നങ്ങള്‍ക്ക് നിദാനം.
    എനിക്കു പറ്റിയ അബദ്ധം നിങ്ങള്‍ക്കെങ്കിലും മനസ്സിലായല്ലോ? മനപൂര്‍വ്വമെന്ന് പറയുന്നതില്‍ കഴമ്പില്ലെന്നു നിര്‍വ്യാജം പറയുന്നു.
    അടിക്കുറിപ്പ്: എല്ലാ ചാനലിലും, പത്രങ്ങളിലും ആറന്മുളയില്‍ നിന്നെടുത്ത ചിത്രങ്ങളാണ്. ഇത് എതിര്‍ കരയില്‍ നിന്നും, ക്ഷേത്രവും കാണാം. സസ്നേഹം..

    ReplyDelete