Monday, September 04, 2006

ഓര്‍മ്മ!

പാഠം 6
തിരുവോണം
പൊന്നിന്‍ ചിങ്ങം പിറന്നു. മാനം തെളിഞ്ഞു. മരങ്ങളും ചെടികളും പൂത്തുലഞ്ഞു. നെല്‍പാടങ്ങളില്‍ കതിരുകള്‍ വിളഞ്ഞു. നെല്ലറകള്‍ നിറഞ്ഞു. എങ്ങും സമൃദ്ധിയും സന്തോഷവും കളിയാടി. ഓണാഘോഷത്തിന്റെ സമയമായി.
“പൂവേപൊലിപൂവേ
പൂവേപൊലിപൂവേ”.
…………………………………………….
……………………………………..
ഓര്‍ക്കുന്നില്ലേ മൂന്നാം ക്ളാസിലെ കേരളപാഠാവലിയെ? ഓണത്തെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സില്‍ തികട്ടിവന്നത് ഇതാണ്.
എന്റെ ഓര്‍മ്മ പരീക്ഷിക്കാന്‍ ഇന്നലെ എഴുതിയ കൊബോള്‍ കോഡിന്റെ കാര്യമൊന്നും ആരും ചോദിച്ചേക്കല്ലേ! കട്ടിന്റേയും പേസ്റ്റിന്റേയും ലോകത്തില്‍ ഓര്‍മ്മയെ നമ്മള്‍ മനഃപൂര്‍വ്വം ഒഴിവാക്കുകയാണോ?
എങ്കിലും ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനികകാന്‍ ഓണത്തിനു കഴിയുന്നുണ്ടല്ലോ. നമുക്കു സമാധാനിക്കാം.

5 comments:

  1. ഈ പോസ്റ്റ്‌‌ വലിയ കുഴപ്പമില്ല :)

    ReplyDelete
  2. ഈ പോസ്റ്റിലെ ചില്ലുകള്‍ ചതുരമായാണ് കാണുന്നത്. പീലിക്കുട്ടി ഈ ലിങ്ക് നോക്കി ദയവായി ഇതു തിരുത്തിയാലും.

    ReplyDelete
  3. എനിക്കു നിങ്ങളുടെ ക്ളബ്ബില്‍ മെംബര്‍ഷിപ്‌ വേണം.

    ReplyDelete
  4. എല്ലാവര്‍ക്കും ഓണാശംസകള്‍.

    വിശാലമനസ്കനു വേണ്ടി ഒരിക്കല്‍കൂടി എല്ലാവര്‍ക്കും ഓണാശംസകള്‍.( ഇത് എന്നെ ഏല്‍പ്പിച്ചയതിനാല്‍ ഇവിടെ കമന്റുന്നു)

    ReplyDelete
  5. പീലിക്കുട്ടിയെ ഇതുവരെ ഈ വഴിക്ക് കാണാത്തതിനാല്‍ ചതുരത്തെ ഞാന്‍ ചില്ലാക്കുകയാണ്.

    ReplyDelete