ഫ്ലിക്കര്‍ - വെബ് ഉലകത്തിലെ പടം പങ്കുവെയ്ക്കുന്നതില്‍ (ഫോട്ടോ ഷേറിങ്ങ് ) രാജാവാണെന്ന് കാര്യത്തില്‍ തര്‍ക്കമില്ല. അടുത്തിടെ ഫ്ലിക്കര്‍ അവരുടെ സിസ്റ്റത്തില്‍ ജിയോ ടാഗ്ഗിങ്ങ് എന്നൊരു ഏര്‍പ്പാട് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിയോ ടാഗ്ഗിങ്ങ് മുഖേന നിങ്ങള്‍ക്ക് നിങ്ങള്‍ എടുത്ത് ഫ്ലിക്കറില്‍ ചേര്‍ക്കുന്ന ഓരോ പടത്തിലും അത് ലോകത്തിന്റെ ഏതു ഭാഗത്തു നിന്ന്‍ എടുത്തതാണെന്നുള്ള വിവരം വളരെ എളുപ്പത്തില്‍ ചേര്‍ക്കാം . അങ്ങിനെ ചെയ്താല്‍ ഭൂപടത്തില്‍ അതാത് ഭാഗത്ത് നിന്ന് ചേര്‍ത്ത് പടങ്ങളും അതിന്റെ വിവരങ്ങളും തെളിഞ്ഞുവരും. ഞാന്‍ ഈ പുതിയ സംഭവം ശ്രമിച്ചു നോക്കി, വളരെ നന്നായിട്ടുണ്ട്. ഇന്റെ പടങ്ങളുടെ ഭൂപടം കാണ്ണൂ.. , എങ്ങിനെയുണ്ട്?
ജിയോ ടാഗ്ഗിങ്ങിനെ കുറിച്ചി കൂടുതല്‍ അറിഞ്ഞ് അത് പ്രയോഗത്തില്‍ വരുത്തുവാന്‍ താഴെ കൊടുത്തിട്ടുള്ള് കൊളുത്തുകള്‍ ഉപയോഗിക്കാം.
ഓര്‍ഗനിസ് ഫെസിലിറ്റി ഉപയോഗിച്ച് പടങ്ങള്‍ ഭൂപടത്തില്‍ ചേര്‍ക്കുന്നത് എങ്ങിനെ?
FAQ - flickr.com/help/organizr/#199 (and below)
Screencast - flickr.com/help/screencasts/vol1
ഭൂപടം എങ്ങിനെ ഉപയോഗിക്കാം?
FAQ - flickr.com/help/map
Screencast - flickr.com/help/screencasts/vol2
Access Flickr Community Tools for Geo Tagging from here and start Geo Tagging Now.
http://www.flickr.com/groups/geotagging/
തുഫായിലിതു മമ്നു ആണല്ലോ.. കഷ്ടം
ReplyDeleteഎന്തരായിറ്റെന്ത് പാവപ്പെട്ടവര്‍ക്കിത് ഇങ്ങനെയല്ലേ കാണാന്‍ പറ്റൂ?
ReplyDelete