Thursday, September 14, 2006

"മാദ്ധ്യമം" ആണോ "മാധ്യമം" ആണോ ?

എന്തുകൊണ്ടാണ് "മാധ്യമം" എന്ന മലയാളം പത്രം അതിന്റെ പേര് അങ്ങനെ ഉപയോഗിക്കുന്നത്? ശ്രിഖകണ്ഠേശ്വരം ജി. പത്മനാഭപിള്ളയുടെ "ശബ്ദതാരാവലി" യില്‍ ഞാന്‍ "മാദ്ധ്യമം" എന്ന് മാത്രമാണ് കണ്ടത്. എന്റെ പക്കല്‍ 1977ല്‍ അച്ചടിച്ച് പതിപ്പാണുള്ളത്, പുതിയ പതിപില്‍ വിത്ത്യാസം ഉണ്ടോ?

ഇതിനേകുറിച്ച് മുമ്പ് ഉമേഷ് എഴുതുയിത് ഞാന്‍ വായിച്ചിറ്റുണ്ട്. പത്മനാഭപിള്ളയ്ക്ക് തെറ്റിയോ?

11 comments:

  1. മാഷെ ഇത് സ്വന്തം ബ്ലോഗിലിടുന്നതല്ലേ നല്ലത്? ദൈവമേ ഇവ്ന്മാര്‍ക്കൊന്നും പറഞ്ഞാലും മനസ്സിലാവത്തില്ലേ?

    ശ്രീജിത്ത് ഗുരോ ഇങ്ങിനെത്തന്നെയല്ലേ ഈ കമന്റിടേണ്ടത്?

    ReplyDelete
  2. അല്ല അനോണിച്ചേട്ടാ....

    ഈ ബൂലോഗ ക്ലബ്ബില്‍ ഒരു പോസ്റ്റും ഇടാണ്‍ വയ്യെങ്കില്‍,പിന്നെന്തിനാ ഇങ്ങനൊരു ക്ലബ് ?

    കൈപ്പിള്ളിയുടെ ഈ പോസ്റ്റ് ഇവിടിട്ടത് അത്ര വല്യ തെറ്റാണെന്നു എനിക്കു തോന്നുന്നില്ല !

    ReplyDelete
  3. മാധ്യമം എന്നത് പത്രത്തിന്റെ പേരല്ലേ? നാമങ്ങള്‍ എങ്ങിനേയും എഴുതാമെന്നല്ലേ? സംശയമായല്ലോ.

    ReplyDelete
  4. മാദ്ധ്യമം തന്നെയാണു ശരിയെന്നു തോന്നുന്നു !
    ശ്രീ പറഞ്ഞപോലെ നാമങ്ങള്‍ക്കു മാനദണ്ഡമില്ലല്ലോ ;) !

    ReplyDelete
  5. ഓകേ. സോറി.
    വഴിയേ പോയവന്മാർക് കേറി Anonymous Comments പോസ്റ്റ് ചെയാൻ സൌകര്യമുള്ള ഈ ക്ലബിലേക്ക് ഞാനുമില്ല.

    ലാൽ സലാം

    ReplyDelete
  6. രണ്ടും ശരി തന്നെ, കൈപ്പള്ളീ. ഉമേഷിന് മാദ്ധ്യമം എന്നെഴുതുന്നതാണ് പഥ്യം. എനിക്ക് മാധ്യമം എന്നെഴുതുന്നതും. ഇതുപോലുള്ള മറ്റു വാക്കുകളാണ്:

    അദ്ധ്യാപകന്‍/അധ്യാപകന്‍
    വിദ്യാര്‍ത്ഥി/വിദ്യാര്‍ഥി
    മിത്ഥ്യ/മിഥ്യ

    തുടങ്ങിയവ. ഇതേപ്പറ്റി ഉമേഷ് ഒരു പോസ്റ്റിട്ടിട്ടുണ്ട്. ഇപ്പോള്‍ തപ്പിയിട്ട് കിട്ടുന്നില്ല.

    ReplyDelete
  7. പുതിയ പരിഷ്കാരത്തിന് ശേഷമാണീ പത്രം തുടങ്ങിയത്... അതാ..

    ReplyDelete
  8. 1968-ലെ ലിപി പരിഷ്കരണത്തിന്റെ ഭാഗമായാണ് മലയാളത്തിലെ കൂട്ടക്ഷരങ്ങള്‍ക്ക് ഒരു ഏകീകൃത വ്യവസ്ഥവേണമെന്ന അടിസ്ഥാനത്തില്‍ കൂട്ടക്ഷരങ്ങളില്‍ ആദ്യത്തേത് ഒഴിവാക്കി രണ്ടാമത്തേതു മാത്രം നിലനിര്‍ത്താന്‍ തീരുമാനമായത്. ഉദാ:ദ്ധ്യാ =ദ്+ധ യില്‍ ‘ധ’ മതിയാകും ദ് ഒഴിവാക്കാം എന്ന്..അതു മനസ്സില്‍ വച്ചാണ് ഇപ്പോള്‍ ചര്‍ച(ച്ച വേണ്ട), തര്‍കം, വര്‍ഗം.. എന്നൊക്കെ മതിയെന്നു ചിലര്‍ വാദിക്കുന്നത്.. പക്ഷേ അപ്പോഴും ബുദ്ധന്‍ - ബുധന്‍ തുടങ്ങിയ രണ്ടിനും അര്‍ത്ഥം പറയാവുന്ന അവ്യവസ്ഥകള്‍ വേറേ വരും..എന്തുചെയ്യാം. മലയാളത്തിന്റെ ഒരു പാടേ...സന്തോഷു പറഞ്ഞപോലെ ‘മാദ്ധ്യമ’ കാര്യത്തില്‍ രണ്ടും ശരിതന്നെ...

    ReplyDelete
  9. സന്തോഷ് പറഞ്ഞതു ശരി. അനോണി പറഞ്ഞതു പൂര്‍ണ്ണമായി ശരിയല്ല. സംസ്കൃതത്തീലും ഹിന്ദിയിലുമൊക്കെ അധ്യാപക, വിദ്യാര്‍ഥീ എന്നൊക്കെയാണെഴുതുക. മാധ്യമവും അങ്ങനെതന്നെ. കൂട്ടക്ഷരത്തില്‍ ഉച്ചാരണത്തിലുള്ള ദ്വിത്വം എഴുത്തിലും വേണമെന്നു മുമ്പുള്ള മലയാളികള്‍ ശഠിച്ചിരുന്നതു കൊണ്ടാണു് അദ്ധ്യാപകന്‍ തുടങ്ങിയ രൂ‍പങ്ങള്‍ ഉണ്ടായതു്. രണ്ടും ശരിയാണു്.

    അനോണി പറഞ്ഞ ഒരുദാഹരണം തെറ്റാണു്. ബുധന്‍, ബുദ്ധന്‍ എന്നിവ രണ്ടു വാക്കുകളാണു്. ഒന്നിനു പകരം മറ്റൊന്നെഴുതുന്നതു തെറ്റാണു്.

    ഞാന്‍ ഇതിനെപ്പറ്റി പലയിടത്തും എഴുതിയിട്ടുണ്ടു്. പലതും ഇതുപോലുള്ള കമന്റുകളാണു്. വിഷയത്തോടു് ഏറ്റവും അടുത്തു നില്‍ക്കുന്ന പോസ്റ്റ് ഇതാണു്. അതിന്റെ കമന്റുകളും വായിക്കുക.

    ReplyDelete
  10. കൈപ്പള്ളിയുടെ തുമ്പിക്കൈ തുമ്മിയാല്‍ തെറിക്കുന്നതാണെന്നു തോന്നുന്നു.ഉമേഷ്‌ജി ഇതൊക്കെ അദ്ദേഹത്തിനു ഇ-മയില്‍ ചെയ്തുകൊടുക്കണ്ടി വരും.അനോണി വരുത്തിയ വിന.

    ReplyDelete
  11. ഉമേഷേ..
    പദമദ്ധ്യത്തിലെ കൂട്ടക്ഷരം ഒഴിവാക്കാന്‍ ലിപി പരിഷ്കരണത്തിന്റെ ഭാഗമായി തീരുമാനമെടുത്തപ്പോള്‍, ബുധനും ബുദ്ധനും പോലെയുള്ള ചില അവ്യവസ്ഥകള്‍ അതിനുള്ളില്‍ തന്നെ വന്നു എന്നാണെഴുതിയത്. അല്ലാതെ രണ്ടു വാക്കുകള്‍ക്കും അര്‍ത്ഥം ഒന്നാണ് എന്നല്ല.
    സംസ്കൃതത്തില്‍ എഴുതുന്നതു കണ്ടാവും പരിഷ്കര്‍ത്താക്കള്‍ അങ്ങനെ ഒരു നിര്‍ദ്ദേശം കൊണ്ടു വന്നത്. അത്രയും ശരി. ഇതൊരു വ്യവസ്ഥയാക്കിയത് അച്ചടിക്കാരുടെ സേവനത്തിനാണ്. അല്ലാതെ സംസ്കൃതത്തെ മലയാളികള്‍ അനുകരിച്ചു തുടങ്ങിയതല്ല. സംസ്കൃത പഠനം ഇവിടെ വ്യാപകമായിരുന്നിട്ടും സംസ്ര്കൃതപദങ്ങളുടെ മലയാള ഉച്ചാരണം വ്യത്യസ്തമായിരുന്നു.(ഉദാഹരനങ്ങള്‍ വേണോ?) സംസ്കൃത വര്‍ണ്ണ ഘടനയുടെ സ്വാധീനം മലയാളത്തില്‍ ആഴത്തിലില്ലെന്നും ഉള്ളത് ആദിദ്രാവിഡത്തിന്റെ തെക്കന്‍ ശാഖയുടെ സ്വാധീനമാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ സംസ്കൃതത്തില്‍ അങ്ങനെയെഴുതിയതു കൊണ്ട് മലയാളത്തില്‍ ഇങ്ങനെ എന്ന നിരീക്ഷണം ഉപരിപ്ലവമാവും...ബ്ലോഗിലെ പോസ്റ്റ് ഞാന്‍ ഇനി നോക്കാം. ബാക്കി അതു കണ്ടിട്ട്...
    ഈ ഞാന്‍

    ReplyDelete