കമന്റുകള്‍ (പവിഴ മണികള്‍)
വിവാദങ്ങള്‍ക്കും വ്യക്തിഹത്യകള്‍ക്കും അപ്പുറം കമണ്ടുകളെ പ്രയോജനപ്പെടുത്താനും അവ ശേഖരിച്ചു പില്‍ക്കാലത്തു ഉപയോഗപ്പെടുത്താനുള്ള ഒരു ആശയം സ്‌ക്രിപ്‌റ്റിലൂടെ ആര്‍ക്കെങ്കിലും നടപ്പിലാക്കാമോ?
പുതുതായി സ്‌ക്രിപ്‌റ്റ് വെല്ലുവിളികള്‍ ഉയര്‍ത്തുന്നവര്‍ക്കും ശ്രമിക്കാം (ഓരോ തൂലികാ നാമത്തില്‍ നിന്നും വരുന്ന കമണ്ടുകള്‍ പ്രത്യേകം തരം തിരിക്കാനുള്ള ഒരു പേജ് പിന്മോഴിയില്‍ കൂട്ടി ചേര്‍ത്താല്‍ ഒരുപാടു പ്രയോജനമുണ്ട്.
വളരെ ആസ്വാദനമൂല്യമുള്ളതും, ഗഹനമായതും,വിനോദവും വിജ്ഞാനപ്രദമായതുമായ കമന്റുകള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ടു വിസ്‌മൃതിയിലാവതെ അവ PDF ആക്കി സൂക്ഷിക്കാം.
ചിലവരുടെ കമന്റുകള്‍ മാത്രം മതി ഒരു പുസ്‌തകമാക്കാന്‍.
ഇങ്ങനെ തുടങ്ങിയാല്‍ വേറെയും മെച്ചമുണ്ട്.
മുന്‍പു പറഞ്ഞതു ആരും നിഷേധിക്കില്ല. കാരണം അതു quote ചെയ്യാന്‍ മറ്റുള്ളവര്‍ക്കു വേഗം കഴിയും.
കമന്റിന്റെ നിലവാരം കൂടും. വളിപ്പന്‍ കമന്റുകള്‍ കുറയും.എന്താണ് ആ കമന്റിടാന്‍ അവരെ പ്രേരിപ്പിച്ച ഘടകം എന്നവര്‍ വെളിവാക്കും.ഇല്ലങ്കില്‍ വെറും "കൊള്ളാം", "ഉഗ്രന്‍" എന്ന cut & Paste കമന്റുകള്‍ മാത്രമാകും ഇനി കമന്റുകളില്‍. കാരണം ബാഹുല്യം തന്നെ.
പോസ്‌റ്റു വായിച്ചുമാത്രം കമണ്ടു ചെയ്യാനുള്ള സഹിഷ്‌ണുതയുണ്ടാവും.
സ്വയം വിമര്‍ശനത്തിനും പുനര്‍ചിന്തനത്തിനും കാരണമാകും.
എഴുത്തു പോലെത്തന്നെ വിമര്‍ശന,ആസ്വാദന നിലവാരം ഉയരും.
പോസ്‌റ്റിടാതെ കമന്റുമാത്രമിടുന്നവര്‍ക്ക് ഒരംഗീകാരമാകും.
അണോണി തേര്‍വാഴ്ച്ച നിര്‍ത്തിയില്ലങ്കില്‍ ഒരു സൃഷ്‌ടിയും പോസ്‌റ്റ് ചെയ്യാന്‍ പറ്റില്ലന്ന അവസ്‌ഥ വരും. അതു അനാരോഗ്യകരമാണ്. ബ്ലോഗുന്നവരെ മാനസികമായി തകര്‍ക്കുന്ന ഈ ക്രൂരവിനോദം നമ്മുടെ ഇടയില്‍ നിന്നു നിര്‍മ്മാര്‍ജ്ജനം ചെയ്‌തേ മതിയാവൂ.
ചര്‍ച്ച ചെയ്യപ്പെടെണ്ടവിഷയമാണെന്നു തോന്നുയതിനാല്‍ ക്ലബ്ബിലിടുന്നു. ഇല്ലങ്കില്‍ ഡിലിറ്റു ചെയ്യാം.
ReplyDeleteവള വളാ കമന്റുകള്‍ കുറയും.എന്താണ് ആ കമന്റിടാന്‍ അവരെ പ്രേരിപ്പിച്ച ഘടകം എന്നവര്‍ വെളിവാക്കും.ഇല്ലങ്കില്‍ വെറും "കൊള്ളാം", "ഉഗ്രന്‍" എന്ന cut & Paste കമന്റുകള്‍ മാത്രമാകും ഇനി കമന്റുകളില്‍. കാരണം ബാഹുല്യം തന്നെ.
പോസ്‌റ്റു വായിച്ചുമാത്രം കമണ്ടു ചെയ്യാനുള്ള സഹിഷ്‌ണുതയുണ്ടാവും.
സ്വയം വിമര്‍ശനത്തിനും പുനര്‍ചിന്തനത്തിനും കാരണമാകും.
വളരെ നല്ല നിര്‍ദ്ദേശം കരീം മാഷേ..
ക്രിയാത്മകമായി വല്ലതും കഴിവുള്ളവര്‍ ചെയ്താല്‍ (അയ്യോ ശിശുവിനിതൊന്നും വശമില്ലേ)എല്ലാവര്‍ക്കും പ്രെയോജനപ്രദമാകും. വരുംകാല കമന്റ് കളുടെ കുത്തൊഴുക്കില്‍ നല്ല കമന്റെഴുതുന്നവര്‍ക്കു വേറിട്ടൊരസ്ഥിത്വമുണ്ടാകും
കരീം മാഷ്, നല്ല പോസ്റ്റ്. എല്ലാ പോസ്റ്റിലും കേറി ഇതു സ്വന്തം ബ്ലോഗില്‍ ഇടൂ എന്ന് ഞാന്‍ പറഞ്ഞാല്‍ ക്ലബ്ബില്‍ എന്ത് പോസ്റ്റ് വരും എന്ന് ചോദിച്ചവര്‍ക്ക് കാണിച്ച് കൊടുക്കാന്‍ ഈ ഒരൊറ്റ പോസ്റ്റ് മതി എനിക്ക്. നന്ദിയുണ്ട് ;)
ReplyDeleteഞാനാരാണ് ഇവിടെ കയറി ഭരണം കൈയാളാന്‍ എന്ന് ചോദിച്ച എല്ലാവര്‍ക്കുമായുള്ള മറുപടി: ക്ലബ്ബില്‍ കാമ്പുള്ള പോസ്റ്റുകള്‍ മാത്രം വരണം ആഗ്രഹിക്കുന്നവര്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണ് ഞാനീ കമന്റുകള്‍ ഇടുന്നത്. എല്ലാ പോസ്റ്റിലും പോയി ഇത് സ്വന്തം ബ്ലോഗിലേക്ക് മാറ്റണമെന്ന് പറയാനുള്ള ക്ഷമയും സമയവും ഉള്ളത് കൊണ്ട് ഞാന്‍ ആ ദൌത്യം ഏറ്റെടുത്തു എന്നേയുള്ളൂ. ഞാന്‍ മിണ്ടാതിരിക്കണം എന്ന് ചിലര്‍ക്കെങ്കിലും അഭിപ്രായമുള്ളതിനാല്‍ ഇക്കാര്യം ചെയ്യാന്‍ സന്നദ്ധരാകാന്‍ മറ്റുള്ളവരെ ക്ഷണിച്ചുകൊള്ളുന്നു. ഇനി അതല്ല, ക്ലബ്ബില്‍ ഒരു ദിവസം രണ്ടും മൂന്നും പോസ്റ്റുകള്‍ വരുന്ന ഇതേ നില തുടര്‍ന്നാല്‍ മതി എന്നാണെങ്കില്‍ അതിനും എനിക്ക് സമ്മതം.
ഒന്നും കൂടെ പറഞ്ഞ് കൊള്ളട്ടെ, അനോണിയായി കമന്റിടുന്നവര്‍ക്ക് മറുപടി പറയാന്‍ ബുദ്ധിമുട്ടുണ്ട്, അത് എത്ര തന്നെ പ്രകോപനപരമായാലും ശരി.
“ആദരവ് പിടിച്ചു വാങ്ങാം” എന്നത് ശരിയല്ല മാഷേ. അത് അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്, അല്ലാതെ പിടിച്ചുവാങ്ങുന്നതല്ല. പിടിച്ചുവാങ്ങുന്നതിന് ആദരവെന്ന് പറയുകയും ഇല്ല. ഇവിടെ പലരും അങ്ങനെയാണെന്ന് തോന്നുന്നു.
ReplyDeleteഅനോണിമസ് കമന്റുകളെ എന്തിനാണ് ഭയപ്പെടുന്നത്? ഇഷ്ടപ്പെടാത്ത കമന്റാണെങ്കില്‍ അത് നീക്കം ചെയ്യാന്‍ എഴുത്തുകാരനു തന്നെ സംവിധാനമുണ്ടല്ലോ. പിന്നെ എഴുത്തുകാരനെ discourage ചെയ്യാന്‍ വ്ര് ത്തികെട്ട കമന്റിടുന്നവര്‍ക്ക് അനോണിമസ് അല്ലാതെയും മാര്‍ഗങ്ങള്‍ ഉണ്ടല്ലോ.
ശ്രീജിത്തിന്റെ നല്ലമനസ്സിനും സഹിഷ്ണുതക്കും നന്ദി. ദയവായി അനോണികളെ വിലക്കരുത്. Blog എഴുതാതെ സ്ഥിരമായി ഒട്ടുമിക്ക ബ്ലോഗുകളും വായിക്കുന്ന ധാരാളം പേര്‍ ഈ കമ്മ്യുണിറ്റിയില്‍ ഉണ്ട്. കമന്റിടണമെങ്കില്‍ ബ്ലോഗറാവണം എന്ന് നിബന്ധന വെക്കുന്നത് ഞങ്ങളെപ്പോലുള്ളവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഞങ്ങളെയും കൂടെ പരിഗണിക്കുമല്ലോ.
ReplyDeleteകമന്റ് അഗ്രഗേറ്റര്‍ (ബ്ലോഗര്‍ വൈസ് ) വേണം എന്നു ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതു ഞാനാ.. അതിനായി ഒരു അവിയല്‍ ബ്ലോഗൊക്കെ ഉണ്ടാക്കുന്നതിനൊക്കെ എവിടെ സമയം ...
ReplyDeleteഎന്റെ എത്ര എത്ര പവിഴ മണികള്‍ ആണു..ഇങ്ങനെ ചിതറി കിടക്കുന്നതു... അതൊക്കെ ചേര്‍ത്തു ഒരു മാല കോര്‍ത്താല്‍ .....:)..ഓര്‍ക്കുമ്പോള്‍ കുളിരു കോരണു ;;)
ബൂലോഗ കണ്ടുപിടുത്താക്കാരേ ...കണ്ടുപിടിക്കൂ...ഒരു കമന്റ് അഗ്രഗേറ്റര്‍ ...എന്നിട്ടു വേഗം വന്നു പറയൂ യൂറീക്കാ യൂറീക്കാ
(കരീം മാഷെ, എന്റെ മന്സ്സില്‍ ഉള്ളതു നിങ്ങള്‍ ബ്ലോഗില്‍ ഇട്ടു... മാഷെന്ന വിളിപേരു ധന്യമായി :)
ടാ ങ്കൂ :)
അനോണീ ഭായീ നിങ്ങല്‍ ഈ പറഞ്ഞതു ഉണ്ടല്ലൊ
ReplyDelete"ബ്ബ്ലൊഗ് എഴുതാതെ സ്ഥിരമായി ഒട്ടുമിക്ക ബ്ലോഗുകളും വായിക്കുന്ന ധാരാളം പേര്‍ ഈ കമ്മ്യുണിറ്റിയില്‍ ഉണ്ട്. കമന്റിടണമെങ്കില്‍ ബ്ലോഗറാവണം എന്ന് നിബന്ധന വെക്കുന്നത് ഞങ്ങളെപ്പോലുള്ളവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും."
ഞാനും ഇങ്ങനെ തന്നെയാ..
നോട്ട് മച്ച് ബ്ലൊഗിംഗ്...ഓണ്‍ലി കമന്റിങ്ങ്... പിന്നെ ഞാനുള്‍പ്പെടുന്ന ഗ്രൂപ്പിനെ പ്രതിനിധീകരിച്ചു പറയുമ്പോള്‍ പറയാതിരിക്കാന്‍ വയ്യ...
ഒരു ബ്ലൊഗെര്‍ ID ഉണ്ടാക്കാന്‍ എന്നെ പോലെ കമ്പ്യുട്ടര്‍ അറിയാത്തവര്‍ക്കു പോലും 5 മിനുറ്റ് മതി...
മുഖം മൂടി അണിഞ്ഞു വന്നു ഇരുട്ടില്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു പോകുന്നവരോടു എന്തു പറയാന്‍ ..
ഈശ്വരോ രക്ഷതു :
ഓ ടോ : ശ്രീജിത്തേ നിനക്കെന്തൊരു സഹിഷ്ണുത..നീ കണ്ണൂര്‍ക്കാരന്‍ തന്നെയോ? :)
മാഷിന്റെ തമാശ എനിക്കങ്ങ് ഇഷ്ടപ്പെട്ടു. ഇഞ്ചിപ്പെണ്ണിന്റെ കമന്റ് സെന്‍സര്‍ ചെയ്ത് ചെയ്ത് വള വളാ കമന്റുകളും നല്ലതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയല്ലോ. ;)
ReplyDeleteവ്യക്തിഹത്യ നടത്താത്ത, പോസ്റ്റിനെപ്പറ്റി അഭിപ്രായം പറയുന്ന കമന്റുകള്‍ ആരിട്ടാലും( ബ്ലോഗ് എഴുതുന്നവര്‍ ആയാലും, എഴുതാത്തവര്‍ ആയാലും) എനിക്ക് പ്രിയമാണ്. വായിക്കാന്‍ സമയമില്ലാത്തതുകൊണ്ട്, ബ്ലോഗുകളുടെ ബാഹുല്യം കൊണ്ട് വായിക്കാതെ കമന്റിടുന്നു എന്ന് പറയുന്നത് ശുദ്ധഭോഷ്ക്കാണ്. അങ്ങനെ ഉണ്ടെങ്കിലും ബ്ലോഗില്‍ വന്നിട്ട് കോപ്പിപ്പേസ്റ്റ് എങ്കിലും ചെയ്തിട്ട് വേണ്ടേ കമന്റ് വെക്കാന്‍? അത്രയെങ്കിലും ചെയ്യുന്നുണ്ടല്ലോ. താല്പര്യമുള്ളവര്‍ വായിക്കും.
കൊള്ളാം, ഉഗ്രന്‍ എന്നൊക്കെ വായിക്കാതെ കോപ്പിപ്പേസ്റ്റ് അടിക്കും എന്ന് പറഞ്ഞതില്‍ ഒരു കാര്യവുമില്ല. വായിക്കുന്നവരില്‍ ചിലര്‍ വിശദമായി വായിച്ച് വിശദമായി കമന്റിടും. ചിലര്‍ ചുരുക്കത്തില്‍ കൊള്ളാം എന്നോ ഉഗ്രന്‍ എന്നോ കമന്റിടും. അത്രയെങ്കിലും താത്പര്യം അവര്‍ കാണിക്കുന്നുണ്ടല്ലോ. പോസ്റ്റ് വായിക്കാതെ, കമന്റുകള്‍ രണ്ടു വാക്കില്‍ കോപ്പിപ്പേസ്റ്റ് അടിക്കാനാണെങ്കില്‍ വിശാലന്റേയും അരവിന്ദന്റേയും പോസ്റ്റുകളില്‍ കണ്ണുമടച്ച് “സൂപ്പറായിട്ടുണ്ടെടാ ഗഡീ” എന്ന് ആദ്യം ഒരാള്‍ കമന്റ് വെച്ച്, ബാക്കിയുള്ളവര്‍ അത് കോപ്പിപ്പേസ്റ്റ് ചെയ്താല്‍പ്പോരേ? ആര്‍ക്കും അവരുടെ പോസ്റ്റുകളെപ്പറ്റി ഒരു എതിരഭിപ്രായം ഉണ്ടാവില്ലല്ലോ. എന്നാല്‍ അങ്ങനെയാണോ അവിടെയൊക്കെ? എല്ലാവരും വിശദമായി വായിക്കുന്നു. ചിലര്‍ കാര്യമായി കമന്റെഴുതുന്നു. ചിലര്‍ നന്നായിട്ടുണ്ട് എന്ന് മാത്രം എഴുതുന്നു. ഇട്ട കമന്റുകള്‍ ആരെങ്കിലും നിഷേധിക്കുമോ? നിഷേധിച്ചിരുന്നോ? വള വളാ കമന്റുകള്‍ എന്ന് പറഞ്ഞത് തീരെ ശരിയായില്ല. ഓരോരുത്തര്‍ക്കും ഓരോ രീതിയില്ലേ?
പിന്നെ, ആരും പറയാതെ, നിയമാവലിയൊന്നും ഉണ്ടാക്കാതെ തന്നെ, പോസ്റ്റിടാതെ കമന്റ് മാത്രമിടുന്നവര്‍ക്ക് അംഗീകാരവും ആദരവും കൊടുക്കുന്നുണ്ട് ഈ ബൂലോഗം. ഗന്ധര്‍വ്വനും അചിന്ത്യാമ്മയും ഇടുന്ന കമന്റുകള്‍ക്ക് എന്നും സ്വാഗതം പറയുന്നുണ്ട് എല്ലാവരും.
കമന്റുകള്‍ പ്രത്യേകം പ്രത്യേകം തരം തിരിക്കണം എന്ന് മാഷ് പറഞ്ഞത് നന്നായി. മാഷിന് ആരുടെ കമന്റാണ് വേണ്ടത് എന്നുംകൂടെ സൂചിപ്പിക്കാമായിരുന്നു. ഇനി എന്റെ കാര്യം കൂടെപ്പറയാം. ഞാന്‍ ബ്ലോഗ് തുടങ്ങിയ കാലത്ത് എന്നെ പ്രോത്സാഹിപ്പിച്ച, പെരിങ്ങോടന്‍, കെവിന്‍, സിമ്പിള്‍, രേഷ്മ, എന്നിവരുടെ കമന്റുകള്‍ പോലെത്തന്നെ അടുത്ത കാലത്ത് ബ്ലോഗ് തുടങ്ങിയവരുടെ കമന്റുകളും എനിക്ക് പ്രിയമുള്ളതാണ്. കൂട്ടായ്മയിലെ അംഗം എന്ന നിലയ്ക്ക് ഞാന്‍ ആരേയും വേര്‍തിരിച്ച് കാണാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ തന്നെ ആരുടേയും കമന്റും.
ഈ ബൂലോഗ ക്ലബ്ബില്‍ എനിക്കും ഒരു അംഗത്വം തരുമോ? :-) sooryodayam@hotmail.com
ReplyDeleteകിട്ടുന്നതും അല്ലാത്തതുമായ സമയമെല്ലാം ബ്ലൊഗ് വായിക്കുകയും എനിക്ക് ബോധിച്ചവയ്ക് കമന്റ് പറ്റാവുന്നത്ര ഇടുകയും ചെയ്യുന്ന ആള്‍ എന്ന നിലക്ക് കമന്റ് ഇടുന്നതും കിട്ടുന്നതും എന്നും സന്തോഷമാണ്. വ്യക്തി ഹത്യ നടത്താതെ അത് ചെയ്യാനുള്ള ബാധ്യത എല്ലാവരുടേതുമാണ്.
കരീമാഷ് പറഞ്ഞ, പേരുവൈസ് കമ്നറ്റ് വേര്‍തിരിയ്കല്‍ തല്ലത് തന്നെ. ഒരുവനു താനിട്ട കമന്റ് മാത്രം ഫില്‍ര്‍ ചെയ്യാന്‍ അത് ഉതകും. പഷെ, വള വള കമന്റ് എന്ന ഊന്നല്‍ ഒഴിവാക്കാമായിരുന്നു. ഒരുപക്ഷെ മാഷ് ആ വാക്കിനു അത്രെം ഗഹനമായ ഒരു അര്‍ഥം നിനച്ചില്ലാന്ന് തോന്നുന്നു, എന്നാണു എനിക്ക് ചിന്തിയ്കാന്‍ കഴിഞ്ഞത്.
ReplyDeleteവളരെ നല്ല നിര്‍ദ്ദേശം കരീം മാഷേ.
This comment has been removed by the author.
ReplyDeleteശ്ലാഘനീയമായ നിര്‍ദ്ദേശങ്ങള്‍ ആണു‍് മാഷേ. വള വളാ കമന്‍റുകള്‍ വളയിട്ട കമന്‍റുകള്‍ ആണോ.
ReplyDeleteഞാനിന്നു കിട്ടിയിട്ടേ പോകൂ.
രാജാവു്.
കമന്‍റ് വേര്‍തിരിക്കല്‍ നല്ലത് തന്നെ.
ReplyDeleteപക്ഷേ, തിരഞ്ഞെടുത്തവരുടെ കമന്‍റുകള്‍ മാത്രം വായിക്കപ്പെടുന്നൊരു പ്രവണത രൂപം കൊള്ളില്ലേ എന്നൊരു സന്ദേഹം...!!!
This comment has been removed by the author.
ReplyDeleteമാഷിന്റെ നിര്‍ദ്ദേശങ്ങള്‍ കൊള്ളാം..പക്ഷേ അതു ആവശ്യമുള്ളവര്‍ക്കൊരു ഓപ്‌ഷന്‍ എന്ന രീതിയിലായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്നു തോന്നുന്നു. അല്ലെങ്കില്‍ വേര്‍തിരിക്കല്‍ പ്രവണതയ്ക് സാദ്ധ്യതയില്ലേ..
ReplyDeleteപിന്നെ അനോണികള്‍ക്ക് നട്ടല്ല് എന്നൊരൈറ്റം ഇല്ലല്ലോ..നിവര്‍ത്താന്‍...ആണുങ്ങളെപ്പോലെയോ പെണ്ണുങ്ങളെ പ്പോലെയോ കമന്റാന്‍..
സു വെറുതെ സംശയിക്കുകയാണ്‍.
ReplyDeleteനിലവിലുള്ള രീതി നിലനിര്‍ത്തി കൊണ്ടാണ് ഞാന്‍ ഒരു extra പേജു ബ്ലോഗര്‍ വൈസ് വേണമെന്നു പറഞ്ഞത് അതെന്റെ അനുഭവത്തില്‍ നിന്നു പറഞ്ഞതാണ്. സു, പരിഹസിക്കരുത്.എല്ലാം സംശയത്തോടെ കാണരുത്.
എനിക്കാരുടെതും പ്രത്യേകമായി വേണ്ട. ഇനി അങ്ങനെ വേണമെങ്കില്‍ അതിലെന്താണ് തെറ്റ്. നമുക്കിഷടമുള്ളതല്ലെ നാം സ്വീകരിക്കുക.
അഗ്രജനു മടുപടി ( കമന്റുകളില്‍ പോലും പൂര്‍ണ്ണത വരുത്താന്‍ എല്ലാരും ശ്രമിക്കും. അപ്പോള്‍ അവരും ശ്രദ്ധിക്കപ്പെടും).
പല ഗഡികളുടെയും മുന്‍ കാല കമന്റുകള്‍ വായിച്ചിട്ടു വൈകിവന്ന ഞങ്ങളെപ്പോലുള്ളവര്‍ക്കു ത്രില്ലടിച്ചതു കൊണ്ടുള്ള ഒരതിമോഹം.
തെറ്റായാല്‍ ക്ഷമിക്കുക.
തല്ലിയാലും പിണങ്ങൂല
സ്‌നേഹിച്ചു പോയില്ലെ.. നിങ്ങളേയൊക്കെ!.
ഹാറ്റ് ഓഫ് മാഷെ,
ReplyDeleteമാഷിന്റെ സ്വര്‍ഗത്തിലേയ്ക്കുള്ള വഴി മദ്ധ്യേ (ആ പേരു ത്ന്നെ വിളിക്കാനാണ് എനിക്കിഷ്ടം)എന്ന കഥയ്ക്ക് വന്ന 74 പവിഴമുത്തുകള്‍ തന്നെ മതി ഇതിനു പിന്‍ ബലം. ആ കഥയ്ക്ക് ഫൈസല്‍ നല്‍കിയ കമന്റ്റും (ഒരു ചെറിയ സ്റ്റഡി എന്നു പറയാം)മാഷ് ചെറുതായൊന്ന് പ്രകോപിതനായെങ്കിലും അതിനു നല്‍കിയ മറുപടിയും വായിച്ചപ്പോള്‍ എന്റെ മനസ്സിലും ഇതു തോന്നിയിരുന്നു. ബാക്കി മുക്കാലേ മുന്ടാണിയും കട് പേസ്റ്റ് സങ്കേതത്തില്‍ കമന്റിയപ്പോള്‍ കഥ മനസ്സിരുത്തി വായിച്ചു നല്‍കുന്ന ഇത്തരം കമന്റ്സ് ശേഖരിച്കു വെയ്ക്കുന്നത് നന്നായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഫയല്‍ ആര്‍ക്കൈവിങ്ങിന്റെ ഒരു ലളിത രൂപം പരീക്ഷിച്ചു നോക്കാവുന്നതാണ്. പവിഴമുത്തുകള്‍ pdf ആക്കിയാല്‍ weight കുറവായിരിക്കും എന്നതിനാല്‍, ഇത് index ചെയ്ത് ശേഖരിച്ചു വെയ്ക്കാന്‍ എളുപ്പവുമായിരിക്കും.
പിന്നെ അജ്ഞാത നാമാക്കളെ വിലക്കണ്ട, മൊണിട്ടര്‍ ചെയ്താ മതി. ചിലപ്പൊ ബൂലോഗകുഞ്ഞന്മാര്‍ക്ക് ഒരു മന:ക്കട്ടി കിട്ടാനും അവര്‍ മതിയാവും.
അതിനു മാഷിന് ഇഷ്ടമുള്ളത് സ്വീകരിക്കേണ്ടാന്നാരെങ്കിലും പറഞ്ഞോ ഇവിടെ? എന്റെ അഭിപ്രായം പറഞ്ഞു. അത്രേ ഉള്ളൂ. അഗ്രജന്‍ പറഞ്ഞതും കണ്ടില്ലേ? കമന്റിന്റെ കാര്യത്തില്‍ ഒരു വേര്‍തിരിവ് വേണ്ടാന്നേ പറഞ്ഞുള്ളൂ.
ReplyDeleteചെണ്ടക്കാരാ, അനോണികളെ അപേക്ഷിച്ച് നട്ടെല്ലു കൂടുതലുള്ളവനെന്നൂറ്റം കൊള്ളുന്ന താങ്കള്‍ താങ്കളുടെ യഥാര്‍ത്ഥപേര്,വിലാസം,തിരിച്ചറിയാന്‍ പറ്റുന്ന ഒരടയാളം അല്ലെങ്കില്‍ പാസ്‌പോര്‍ട്ടിന്റെ 1,2 പേജുകളുടെ കോപ്പി മുത്ലായവ പോസ്റ്റുചെയ്യൂ. അല്ലാത്തപക്ഷം താങ്കളും വെറുതെ ഒരു കെട്ടിച്ചമച്ചപേരുള്ള അനോണി മാത്രം. സ്വന്തം വ്യ്ഖ്തിത്വം തന്നെ ആഹുതി ചെയ്യുന്ന അനോണികല്‍ക്ക് താങ്കളേക്കാളും അഹങ്കാരം കുറവാണെന്നേ ഞാന്‍ പറയൂ.
ReplyDeleteകരിം മാഷിന്റെ നിര്‍ദ്ദേശങ്ങള്‍ നന്നായി.
ReplyDeleteഓരോ തൂലികാ നാമത്തില്‍ നിന്നും വരുന്ന കമണ്ടുകള്‍ പ്രത്യേകം തരം തിരിക്കാനുള്ള ഒരു പേജ് പിന്മോഴിയില്‍ കൂട്ടി ചേര്‍ത്താല്‍ ഒരുപാടു പ്രയോജനമുണ്ട്.
പിന്മൊഴി ഗൂഗിള്‍ ഗ്രൂപ്പില്‍ (http://groups.google.com/group/blog4comments) നിന്നും ജിമെയിലിലേയ്ക്ക് കമന്റുകള്‍ വിട്ടാല്‍ ജിമെയിലില്‍ അവയെ എങ്ങനെ വേണോ സോര്‍ട്ട് ചെയ്തു കാണാമല്ലോ. ഒരു പ്രശ്നമുണ്ട്, അനോണിമാരെല്ലാം ഒരാളാണെന്നേ തോന്നൂ ;) അതവരുടെ വിധി! അവരെ പ്രേതം എന്നു വിളിക്കുന്നതിനു പകരം ‘ഒളിക്കമന്റന്‍സ്’ എന്നാണ് ഞാന്‍ (മനസില്‍) വിളിക്കുന്നത്.
‘ഒളിബ്ലോഗര്‍’മാരും ഇവിടെ ധാരാളമായി ഉണ്ടല്ലോ. ;)
കമന്റുകളെ ആളിന്റെ പേരില്‍ എന്തിനാ അഗ്ഗ്രിഗേറ്റ് ചെയ്യുന്നതു എന്നു എനിക്കു മനസ്സിലാകുന്നില്ല.
ReplyDeleteസാധാരണ ഗതിയില്‍ ഒരു കമന്റ് വരുന്നതു ഒരു പോസ്റ്റിനോട് അനുബന്ധിച്ചാണ്. അത് പോസ്റ്റാക്കേണ്ടതാണ് , പീ ഡീ എഫ് ആക്കേണ്ടത് എന്നു കമന്റിടുന്നവര്‍ക്കല്ലേ തോന്നേണ്ടതു?
പിന്നെ കമന്റുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനെ കുറിച്ച്, എല്ലാവര്‍ക്കും നല്ല രീതിയില്‍ കമന്റാന്‍ പറ്റുമ്മോ..? ദേവന്‍ എഴുതുന്ന കമന്റ് വേറെ ആര്‍ക്കെഴുതാന്‍ പറ്റും..? അങ്ങനെ കമന്റുകളുടെ ഗുണത്തെ കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ എനിക്കൊക്കെ ബ്ലോഗ് വായിക്കാനേ പറ്റൂ!
എല്ലാ കമന്റുകളെയും ഒരേ പോലെ കാണണം എന്നാണ് എന്റെ അഭിപ്രായം.
ഇനി അനോനിയെ പറ്റി, സ്വന്തം ബ്ലോഗില്‍ അനോനി കമന്റുകള്‍ വേണ്ടാതാക്കുന്ന ഓപ്ഷന്‍ ഉണ്ടെല്ലോ. ആവശ്യമുള്ളവര്‍ക്ക് അതുപയോഗിച്ചാല്‍ പോരെ? ഈ ബ്ലോഗില്‍ തന്നെ മറ്റൊരു പോസ്റ്റില്‍ എല്ലാരും അറിയുന്ന ഒരാള്‍ അനോനിയായി പോസ്റ്റിയിട്ടുണ്ട്!അയാള്‍ക്ക് നട്ടെല്ലുണ്ടോ എന്ന് നോക്കണോ?? നല്ല അനൊനി പറയുന്നതു അംഗീകരിക്കുക, ചീത്ത അനോനി പറയുന്നതു തള്ളുക, അതു ചെയ്താന്‍ പോരേ??
അടയാളം മുഖത്തിന്റെ പോട്ടം മതിയോ പുലികേശിയണ്ണാ..പേരും കൊടുത്തിട്ടുണ്ട്..അത് യാഥാര്‍ത്ഥമാണോ എന്നു തെളിയിക്കാന്‍ ഞാനെന്തിനു മിനക്കെടണം..അണ്ണന്‍ എമിഗ്രേഷനിലാ..പാസ്‌പോര്‍ട്ട് നോക്കാന്‍.!!
ReplyDelete“സ്വന്തം വ്യ്ഖ്തിത്വം തന്നെ ആഹുതി ചെയ്യുന്ന അനോണികല്‍ക്ക് താങ്കളേക്കാളും അഹങ്കാരം കുറവാണെന്നേ ഞാന്‍ പറയൂ“ - വ്യക്തിത്വം അഹങ്കാരമാണെങ്കില്‍ ഞാനതില്‍ അഹങ്കരിക്കുന്നു. ചര്‍ച്ച വഴിമാറിപോകാന്‍ സാധ്യതയുള്ളതിനാല്‍ തുടരുന്നില്ല.പിന്നെ ക്ലബ്ബിന്റെ പരിമിതികളും അനുവദിക്കുന്നില്ല.
ബൂലോഗക്ലബ്ബില്‍ എന്തിടാം, എന്തിടെണ്ടാ, അനോണികളെ വിലക്കണോ വേണ്ടയോ,കമന്റുകളെ അരിക്കണോ വേണ്ടയോ,
ReplyDeleteചെണ്ടക്കാരന്റെ പാസ്പോര്‍ട്ടിന്റെ കോപ്പി ചോദിക്കല്‍, ജയ് വിളികള്‍, കോലാഹലബഹളങ്ങള്‍..
എല്ലാത്തിന്റേയും ഇടക്ക്...ഇടവിട്ട്...
ഇത്തിരിവെട്ടത്തിന്റെ രോദനങ്ങള്‍..
“അയ്യോ ആരെങ്കിലും ക്ലബ്ബ് 2 ല്‍ നിന്ന് എന്നെയൊന്നെറക്കിത്തായോ...
അറിയാതെ പിടിച്ച പുലിവാലാണേ...”
ക്ലാസിക് തമാശ.
ഞാന്‍ കുലുങ്ങി കുലുങ്ങിച്ചിരിക്കുകയാണ്.
“ചൂട്ട് കത്തിക്കട്ടെ“ എന്നിടക്കിടെ ചോദിക്കുന്ന കഥാപാത്രം പോലെ ഇത്തിരിയുടെ കമന്റുകള്‍ കണ്ട്...
ഇത്തിര്യേ..ഡോണ്ട് വറി...ക്ലബ്ബ്2ല്‍ പേരുണ്ടെന്ന് വച്ച് ഇത്തിരി ഇത്തിരി തന്നെ ട്ടോ :-)).
അരവിന്ദാ ഞാന്‍ എല്ലാ വ്യാഴഴചകളിലും ബധിരനും മൂകനുമായിരിക്കും....
ReplyDeleteഇത് ഒരു രോഗമാണോ ഡോക്ടര്‍.
പാലക്കാടന്‍ മട്ടക്കു ഇപ്പൊ എന്തു വിലയുണ്ട്?
ReplyDeleteചെണ്ടക്കാരനനിയാ,എമിഗ്രേഷനാണോ കസ്റ്റംസാണോ എന്നു തെളിച്ചുപറയുന്നില്ല,നാട്ടീല്‍ വരുമ്പോള്‍ നെടുമ്പാശേരി വഴി വരണ്ടാ,പെട്ടി മുഴുവന്‍ ഞാന്‍ തുറപ്പിക്കും,ആളും രൂപവും എനിക്കറിയാമല്ലോ.
ReplyDeleteമട്ടയ്ക്ക് ചമ്പാവരീടെ അത്രേം വിലയുണ്ട്.
ReplyDeleteഈ പുലികേശി 2 ആരാന്ന് എനിക്കറിയാം :)
ഹോ സമാധാനമായി..പുലിയണ്ണന്റെ തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞു....ബാംബയ്ക് വണ്ടി വിടട്ടാ.. (ക്ഷമിക്കണം കരീം മാഷേ..,അരിയെത്രെ പയറഞ്ഞാഴീ എന്നു പറഞ്ഞതുപോലെയായോ..ഇനി മിണ്ടില്ല..)
ReplyDeleteഇത്തിരിവെട്ടം ലവിടുന്നു ചാടിയോന്നു നോക്കട്ടെ..!!
പാലക്കാടന്‍ മട്ടയുടെ കാര്യം എനിക്കറിഞ്ഞൂടാ. കൊല്ലങ്കോടന്‍ പട്ടക്ക് ചമ്പാവരിയെക്കാള്‍ വില വളരെക്കൂടുതലുണ്ട്.
ReplyDeleteപട്ടയ്ക്കൊക്കെ ഇത്രേം വിലണ്ടോ... ദേവന്‍ മാഷേ... :)
ReplyDeleteസുവിന്‍ എന്നെ അറിയാമായിരിക്കണം.കാരണം തത് ത്വം അസി എന്നല്ലേ? മലയാളത്തൈല്‍ പറഞ്ഞാല്‍ നീ തന്നെ ജനനവും നീ തന്നെ മരണവും നീ തന്നെ നീ തന്നെ സന്ധ്യേ.ആരവിടെ,ഇന്‍ഡ്യാ ഹെറിട്ടേജിനെ വിളിക്കൂ.ബാക്കി അങ്ങോരു പറഞ്ഞ്തരും.
ReplyDeleteസന്ധ്യേ.ആരവിടെ,ഇന്‍ഡ്യാ ഹെറിട്ടേജിനെ വിളിക്കൂ.ബാക്കി അങ്ങോരു പറഞ്ഞ്തരും.
ReplyDeleteഅതു കൊള്ളാമല്ലൊ പുലികേശീ , പുലിയുടെ വാല്‍ എണ്റ്റെ കയ്യില്‍ തന്നിട്ട് നായരേ ഇത്തിരി നേരം പിടിച്ചോ കുറച്ചു കഴിയുമ്പം ഇത് ആടാകും അന്നേരം കറന്നാല്‍ മതി നിറയെ പാല്‍ കിട്ടൂം എന്നൊക്കെ പണ്ടു പറ്റിച്ചപോലെ . ഇനി അതു വേണ്ടാട്ടോ.
ബാക്കി അടി മേടിക്കാന്‍ എനിക്കു താല്‍പര്യമില്ലേ
പുലികേശി ആരാ ? എനിക്കറിയില്ല. ഇന്ത്യാ ഹെറിറ്റേജിനേം അറിയില്ല. ഇവിടെ ഏതു പുലിയാ ആടായത്?
ReplyDeleteപുലികേശി ഒന്നാമന്‍ ആരാ. പ്ലീസ് രണ്ടാമനെങ്കിലും പറയൂ
ReplyDeleteഇ.ഹെ.,ഇവിടെയും വന്നോ നായര്‍ പരാമര്‍ശം?ബൂലോകക്കൂട്ടായ്മ പിടിച്ചടക്കാനുള്ള എന്നെസ്സെസ്സിന്റെ ശ്രമം?
ReplyDeleteസൂ, അറിവില്ല എന്ന വെളിവുതോന്നുന്നതാണ്‍ അറിവിന്റെ ആരംഭം :-]
ആ അദ്വൈതം, ദ്വന്ദ്വം ഒക്കെ സംവദിക്കേണ്ടത് ഇവിടെയായിരുന്നു.
ReplyDeleteഇനി ആരെക്കെങ്കിലും സംശയം ഉണ്ടെങ്കില്‍ പറയാം. ഞാന്‍ ആണ് അനോണി.
അപ്പോ ഇപ്പോ പാലക്കാടന്‍ മട്ടക്ക് എന്താ വിലയെന്നാ പറഞ്ഞേ?
ഇത്തിരീ,വെട്ടം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം (വെട്ടം മാണിയെപ്പ്പറ്റി ഹരി(ഇന്റ്യാ ഹെരിറ്റേജ്) പറഞ്ഞ്തരും).പുലികേശിമാരെപ്പ്റ്റി കൂടുതലറിയരുത്.”പുലികേശിയോം സേ ന അഖിയാം മിലാനാ” എന്നുപണ്ടു റഫി പാടിയിട്ടില്ലേ,കേട്ടിട്ടില്ലേ.
ReplyDeleteപുലി വീട്ടിലോട്ട് വന്നോ അതോ.....
ReplyDeleteമാഷേ,
ReplyDeleteബൂലേകത്തില്‍ വ്യക്തമായ എല്ലാരുംകണ്ടിട്ടുള്ള ഒരു മുഖം ഉള്ള ആളാണു ഞാന്‍. പിന്നെ ഞാന്‍ എന്തിന് അനോണി ആകുന്നു.
പറയാം . എനിക്കു വ്യക്തിപരമായി അടുപ്പമുള്ള ഒരാള്‍ ഒരു പോസ്റ്റ് ഇടുന്ന് ഞാന്‍ എന്റെ അഭിപ്രായ്മ അയാളോട് ചാറ്റിലോ,മെയിലിലോ, ഫൊണിലോ പറയുന്നു. പക്ഷെ അതു, ഞാന്‍ പറഞ്ഞു എന്നു ,ഒരു മൂന്നാമന്‍ അറിയുന്നതു എനിക്കിഷ്റ്റമല്ല (എന്റെ തികചും വ്യക്തിപരമായ കാരണം). പോസ്റ്റ് ചെയ്ത ആള്‍ക്കു ആ കമെന്റ് കുഴപ്പമില്ല എന്നു തോന്നുകയും ചെയ്യുന്നു. ഈ സന്ദര്‍ഭത്തില്‍ എനിക്കു ഒരു അനോണി ആയിക്കൂടെ ?
പിന്നെ കമെന്റിനെ കമെന്റിട്ട ആളുടെ പേരില്‍ കറ്റഗറി തിരിക്കല്‍:
ആരു പറഞ്ഞു എന്നതാണൊ മാഷേ കാര്യം.
മകളോടു പറയൂ, ആരു പറഞ്ഞു എന്നതല്ല കാര്യം,
എന്തു പറഞ്ഞു എന്നതാണ് കാര്യം എന്നു.(മാഷിനോടും)
മുഖമുള്ള അനോണി
നല്ല കാര്യം മാഷേ.
ReplyDeleteചിലരുടെ കമന്റുകള്‍ വായിക്കാന്‍ വേണ്ടി പിന്മൊഴിക്കകത്ത് തപ്പി തപ്പി നടക്കുമ്പോള്‍ പല പ്രാവശ്യം ഞാനും വിചാരിച്ചിട്ടുണ്ട്, ഇങ്ങനെയൊരു കാര്യം ഇവിടെ ഇല്ലാത്തതെന്താന്ന്, അല്ലാ ഇനി ഉണ്ടായിട്ട് ഞാന്‍ കാണാത്തതാണോന്ന്. ചില പബ്ലിക് ഫോറത്തിലൊക്കെ ഉണ്ടല്ലോ ഓരോ യൂസേര്‍സും പോസ്റ്റ് ചെയ്തതെല്ലാം ഒരുമിച്ച് കാണാനുള്ള സംവിധാനം. അതുപോലൊന്ന് ഇവിടെയും...
ഞാനിപ്പോ ഏതു ദേശത്താ...!
ReplyDeleteഒരു പിടിയും കിട്ടുന്നില്ല.
ഉച്ചക്കു ചോറുണ്ടപ്പോള്‍ കരിങ്ങാലിവെള്ളമെന്നു പറഞ്ഞു ആ ആപ്പീസുപയ്യന്‍ തന്ന കുടിവെള്ളത്തിലെങ്ങാനും ജിന്നു കൂടിയിരുന്നോ?
ഞാനിത്തിരി പവിഴമണികള്‍ തേടി ഇല്ലത്തിന്നിറങ്ങിയതാ..
ആദ്യമൊരാള് കനല്‍ കട്ടകള്‍ കയ്യിലിട്ടു തന്നു. ഇപ്പോള്‍ പാലക്കാടന്‍ മട്ടാന്നും, ചമ്പാവരി അരീന്നും പറയുന്നു.
അതിനിടയില്‍ ദേവരാഗം മാഷു പറയുന്നു കൊല്ലങ്കോടന്‍ പട്ടാന്ന്. ഒന്നും മനസ്സിലാവ്‌ണില്ല്യല്ലോ.
ഈ ഇന്ത്യാ ഹെരിട്ടെജ് മാഷിനെ എന്തിനാ വിളിച്ചത്. അയാളുടെ കയ്യിലെങ്ങാനും മറച്ചു പിടിച്ച ഹോക്കി സ്‌റ്റിക്കുണ്ടോ?.
ആരെങ്കിലും ഒന്നു ക്ലിയറായിട്ടു പറയൂ.
അതോ എനിക്കു വട്ടായോ? (ഇത്തിരിവട്ട്)
ആരാ ഈ എലികേശി-2 അതിന്റെ ഒന്നാം വേര്‍ഷന്‍ ആരാ. ഞാനിട്ട ഒരു ഡിസ്‌കഷന്‍ പോസ്‌റ്റില്‍ തന്നെ വേണോ ഈ കച്ചവടം.
ഞാനിപ്പോള്‍ സാനിറ്റിക്കും ഇന്‍സാനിറ്റിക്കും ഇടയിലെ നൂല്‍പ്പാലത്തിലാണേ....!
രക്ഷിക്കണേ..!
കരീമേ,
ReplyDeleteഞങ്ങള്‍, നമ്മള്‍ ഇങ്ങനെ ഒക്കെയാ
വെണമെങ്കില്‍ മതി.
പോസ്റ്റ് എഴുതി ഒരു ബോര്‍ഡ് കൂടി തൂക്കമായിരുന്നില്ലേ “ഇവിടെ സീരിയസ് ഡിസ്കുഷാന്‍ മാത്രം മതി
കരീം മാഷേ, ക്രിസ്തുദേവന്‍ പറഞ്ഞിരുന്നതുപോലെ ഞാനും ഒരുപമ പറയാം. നടന്ന കഥ.സ്ഥലം തലശ്ശേരി ബ്രണ്ണന്‍ കോളേജ്.കുറെനാളായി ഇതുനടന്നിട്ട് കെട്ടോ.വിദ്യാര്‍ത്ഥിസമരം. പ്രിന്‍സിപ്പല്‍ പോലീസിനെ വിളിക്കുന്നു.കാക്കിക്കാരു കേറി അടിയോടടി,പിള്ളാരൊക്കെ അടിയോടികളായിമാറുന്നു.അപ്പോള്‍ ഒരു കാക്കിനോക്കുമ്പോള്‍ അതാ മൂലക്കൊരുരൂപം പേടിച്ചുവിറങ്ങലിച്ച്.ലാത്തിയോങ്ങിയവനോടു രൂപം കരഞ്ഞു,“സാറേ ഞാനിവിടത്തെ ലക്‍ച്ചററാ”.ലാത്തി ശൂന്യാകാശത്തില്‍ ഒരു ത്രുടിനേരം നിന്നു.പിന്നീടത് ആ അധ്യാപഹയന്റെപുറത്തുതന്നെവീണു,ഒപ്പം നിയമപാലകന്‍ ഉദീരണം ചെയ്തു”ലക്‍ചരര്‍-ക്കെന്താടാ $#@!* മോനേ കോളെജില്‍ക്കാര്യം?”.
ReplyDeleteസീരിയസ് ഡിസ്‌കഷനെന്താ മാഷേ കല്‍ബ്ബില്‍ കാര്യം?
"തൊടങ്ങാപ്പൊ ?"
ReplyDelete"യ്ന്‍ മാഷെത്തീട്ട്‌ലാ.."
"അയ്യാള്‍തെവ്‌ടപ്പോയ്കെടക്കീണ് പണ്ടാരം ?"
"പ്പൊ വിള്‍ച്ചയ്ട്ട്ണ്ടായ്‌ര്‍ന്ന്. മ്മ്ടാ നൂല്‍പ്പാലം വരെ ആയിട്ട്ണ്ട്"
"ഏത് നൂല്‍പ്പാലം?"
"മ്മ്ടാ സാനിറ്റേടേം ഇന്‍സാനെറ്റീടേം ഇടേലൊള്ള.."
"ഈ ഇന്‍സാറ്റിലെന്തിനേണു നൂല്ല്‍പ്പാലം?കേടാവുമ്പൊ പിടിച്ചുകയറി നന്നാക്കാനൊ?”
ReplyDeleteസംഭവം അതു തന്നെ മാഷേ. നിങ്ങള്‍ക്കു മൂത്ത വട്ടായി. പെട്ടെന്നു കിട്ടിയ പ്രശസ്തിയും അംഗീകാരവും തലയ്ക്കു പിടിച്ചിരിക്കുന്നു, നിങ്ങളുടെ. നാലു പേറൊരുമിച്ചു കമന്റിട്ടപ്പോഴേയ്ക്കും ആകെ മത്തു പിടിച്ചിരിക്കുന്നു, നിങ്ങള്‍ക്ക്. നിങ്ങളെന്തോ വല്യ ആളായിപ്പോയി എന്നൊരു തോന്നല്‍ നിങ്ങള്‍ക്കെങ്ങനെയോ വന്നുചേറ്ന്നു. ഞാനെല്ലാറ്റിനും മേലെയെന്നോ, ഞാനീ ഉസ്കൂളിന്റെ ഹെട്മാഷെന്നോ, ഒക്കെ നിങ്ങള്‍ സ്വയം നിരീച്ചു കൂട്ടുന്നു. അതുകൊണ്ടാണു നിങ്ങള്‍ ബ്ലോഗ് തുടങ്ങി മാസമൊന്നു തികയുന്നതിനു മുന്‍പു ബ്ലോഗു മര്യാദകള്‍ നിയമാവലി ആയി ഇറക്കിയത്. ഇതാണു ജീവിതം, ഇതു മാത്രമാണു ജീവിതം എന്നുള്ള മിഥ്യാ ധാരണയിലാണു നിങ്ങളിപ്പോള്‍. മയക്കു മരുന്നിനൊക്കെ അടിമയാകുന്നതു പോലെ, അല്ലെങ്കിലതിലും ഭീകരമായൊരു അഡിക്ഷന്‍. ഒരു ഹാലൂസിനേഷന്റെ ലോകത്താണു നിങ്ങളിപ്പോള്‍. നിങ്ങളുടെ ആ വിഭ്രാന്തി ഭാര്യയിലേയ്ക്കും മകളിലെയ്ക്കുമൊക്കെ പകറ്ന്നു എന്നാണു മനസ്സിലാക്കേണ്ടതു. അങ്ങനെയൊരു അടിമത്തം, തികച്ചും അനാരോഗ്യകരമായൊരു മനസ്സിന്റെ ലക്ഷണമാണു മാഷേ. അതിന്റെ ഭാഗമാണു നിങ്ങള്‍ക്കിപ്പോള്‍ തോന്നിയ ഈ പുത്തിയും. ഒരാളുടേതൊഴികെ ബാക്കിയൊക്കെ വളാവളാ കമന്റുകള്‍, എന്നു പറഞ്ഞതിലൂടെ, നിങ്ങളുടെ ബ്ലോഗിലും അല്ലാതെയും കമന്റിടുന്ന ബാക്കി എല്ലാവരെയും നിങ്ങളടച്ചാക്ഷേപിച്ചു കളഞ്ഞു.
ReplyDeleteകൂടുതല്‍ പറയുന്നില്ല. സ്വയമൊന്നു ചിന്തിച്ചു നോക്കൂ. നിങ്ങളുടെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ നിങ്ങളുടെ കയ്യില്‍ നിന്നു നഷ്ടപ്പെട്ടുവോ എന്നു.
Anoney..
ReplyDeleteകരീം മാഷ്,നിങ്ങള്‍ക്കു മൂത്ത വട്ടായി?
ബ്ലോഗു മര്യാദകള്‍ നിയമാവലി ?
ഒരാളുടേതൊഴികെ ബാക്കിയൊക്കെ വളാവളാ കമന്റുകള്‍?
Is it true..............?
കരീം മാഷ്,
കരീം മാഷ്
കരീം മാഷ്
കരീം മാഷ്
കരീം മാഷ്
ചിരിക്കണമെങ്കില്‍ അരവിന്ദന്റെ ബ്ലോഗു വായിക്കണമെന്നില്ല എന്ന് ഇവിടത്തെ കമന്റുകള്‍ മുഴുവന്‍ വായിച്ചപ്പോള്‍ മനസ്സിലായി.
ReplyDeleteകരീം മാഷേ, നൂല്‍പ്പാലത്തിലെ പിടി വിട്ടുപോകല്ലേ :) ആ അവസാനത്തെ കമന്റ് ഒരു ക്ലാസിക്ക് :)
This comment has been removed by a blog administrator.
ReplyDeleteച്ഛേ!!
ReplyDeleteഅനോണി..ഇത് വേണ്ടായിരുന്നു.
character is what you are in the dark എന്നു കേട്ടിട്ടില്ലേ?
അനോണിക്ക് പിന്നില്‍ മറഞ്ഞിരിക്കുമ്പോഴും തനിക്ക് തന്നെക്കുറിച്ച് ഒരു വിലയില്ലേടോ സുഹൃത്തേ?
കരീം മാഷേ, ഇതിനൊന്നും മറുപടി പറയാന്‍ പോലും ചിന്തിക്കരുതേ.
ആദ്യമായി എനിക്ക് ബൂലോഗത്തില്‍ വന്ന ഒരു കമന്റ് കണ്ടിട്ട് ദുഖം തോന്നുന്നു.
മോശായിപ്പോയി അനോണീ..ശരിക്കും.കഷ്ടായിപ്പോയി.
എങ്കിലും മാഷ് ഇത് ക്ഷമിക്കും. :-)
lets stop this goddamned discussion here friends..please.
ശരിക്കും വിഷമം തോന്നുന്നു,ഏത് ലോകത്തിലും മറച്ചുവച്ചിരിക്കുന്ന വിഷപല്ലില്‍ കാളകൂടവിഷവും പേറി വിഷമയമായ ഒരു ലോകം സ്വപ്നം കാണുന്ന കാളിയന്മാര്‍ ഉണ്ടാവും,
ReplyDeleteനിര്‍ത്തികൂടെ സുഹൃത്തുക്കളേ ഇത്,വീട്ടിലും പണിയിടങ്ങളിലും സമാധാനം കെടുത്താന്‍ പ്രശ്നങ്ങള്‍ ഇഷ്ടം പോലെ തന്നെ ഉണ്ട് എല്ലാവര്‍ക്കും,ഒരു ആശ്വാസം തേടിയാണ് നമ്മള്‍ ഈ സാങ്കല്പിക പച്ചപ്പിലെത്തുന്നത്,ഇവിടെ കിട്ടുന്ന ഈ ഇത്തിരി സന്തോഷം,സമാധാനം നശീപ്പിച്ചിട്ട് നിങ്ങക്ക് എന്ത് കിട്ടാനാണ്.
അനോണിമസ്സ് എന്ന് മറയുടെ ഷ്ണ്ഡത്വം തന്നെ നിങ്ങള്‍ക്ക് നാണം ഉണ്ടാക്കുന്നില്ലേ,എന്തിന് മനസ്സിലെ അഴുക്ക് മറ്റുള്ളവരുടെ നേരെ എറിയുന്നു..
കൂച്ചുവിലങ്ങുകളുടെ നിയമങ്ങളും കുരുക്കുകളും എനിക്ക് വെറുപ്പാണ്, അതാണ് ഈ ലോകത്തേയ്ക്ക് എത്തിനോക്കാതിരുന്നത്.
ബ്ലോഗുകുടുംബത്തിലെ പക്വതയുള്ള ആരും ഇതില്‍ ഇനി പങ്കെടുക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുകയാണ്,പ്രസ്തുത കമന്റ് വഴിയോരത്തെ കില്ലപട്ടിയുടെ കുരയായി അവഗണിക്കാന്‍ മാഷിനോടും അഭ്യര്‍ത്ഥിക്കുന്നു.
നിര്‍ത്തുന്നു.
-പാര്‍വതി.
-പാര്‍വതി.
കമന്‍റുകള്‍ ബ്ലൊഗര്‍വൈസ് aggregate or filter ചെയ്യുക എന്ന മാഷിന്‍റെ നിര്‍ദ്ദേശം ശ്ലാഘനീയമാണ്. ഇപ്പോള്‍ ആര്‍ക്കെങ്കിലും സ്വന്തം കമന്‍റുകള്‍ സൂക്ഷിക്കണമെങ്കില്‍ വഴിയില്ലല്ലൊ. എല്ലാ കമന്‍റുകളും നേരേ പിന്മൊഴിയിലേക്കു പോകുകയാണ്. ചില അനോണികള്‍ വളരെ വ്യക്തവും വസ്തുനിഷ്ടവുമായ കമന്‍റുകള്‍ പോസ്റ്റുചെയ്യാറുണ്ട്. അവരെ മാനേജുചെയ്യുക ബുദ്ധിമുട്ടയിരിക്കും. അതിനു ഒരുപക്ഷെ ഏതെല്ലാം പൊസ്റ്റുകളില്‍ അനോണികളെ അനുവദിക്കാം എന്നു തീരുമാനിക്കണം. ഒരു ബ്ലൊഗും അനോണികലുടെ കൂത്തരങ്ങായി മാറരുത്. സ്വന്തമായി ഒരു വ്യക്തിത്വ മില്ലാത്തവരെ കൊണ്ടു എന്തു പ്രയോജനം?
ReplyDeleteസുഹൃത്തേ, ഇതത്ര ആനക്കാര്യമൊന്നുമല്ല. അനില്‍ച്ചേട്ടന്‍ പറഞ്ഞതു പോലെ പിന്മൊഴികള്‍ എന്ന ഗൂഗിള്‍ ഗ്രൂപ്പില്‍ മെമ്പര്‍ഷിപ്പ് എടുക്കുക, കമന്റുകള്‍ എല്ലാം നേരിട്ട് സ്വന്തം മെയില്‍ ഐഡിയില്‍ വരുന്നതു പോലെ സെറ്റിങ്ങ്സ് ചെയ്യുക. അതിനു ശേഷം വേണ്ട ആള്‍ക്കാരുടെയോ പോസ്റ്റിലേയോ ഒക്കെ ആവശ്യത്തിനനുസരിച്ച് ഫില്‍റ്റര്‍ ചെയ്ത് ഉപയോഗിക്കാം.
ReplyDeleteഅഹങ്കാരമാവില്ലാന്ന് കരുതട്ടെ മാഷെ,പക്ഷെ എനിക്ക് പരിഭവം ഉണ്ട്,ഇങ്ങിനെ ക്ലബില് എന്റെ ബ്ലോഗര്‍ ഐ.ഡി വെച്ച് ഒരു കമ്പാരിസണ്‍ പോലെ ഒരു പോസ്റ്റിട്ടതില്‍. ഞാന്‍ പണ്ടേ മാഷിനോട് പറഞ്ഞതാ,എന്നെ പൊക്കുമ്പൊ എന്നോട് മാത്രം പറഞ്ഞാ മതി, ഇങ്ങിനെ ദയവു ചെയ്ത് വിളിച്ച് കൂവരുതെന്ന്. :-)
ReplyDeleteഅതു മാത്രമല്ല, മാഷിപ്പൊ എന്റെ ഐ.ഡി വെച്ച് ബാക്കിയുള്ളതൊക്കെ ഒരു കമ്പേറിങ്ങ് പോലെ നടത്തി.ആദ്യം വായിച്ചപ്പൊ എനിക്ക് ശരിക്കും സങ്കടമാണ് വന്നത്. ദയവു ചെയ്ത് അഹങ്കാരമെന്ന് കരുതരുതേ. ഒരു ഐ.ഡി യുടെ പുറകില്‍ ഞാന്‍ ഒളിച്ച് ഇരിക്കുന്നതിന് എനിക്ക് കാരണങ്ങളുണ്ട്. പക്ഷെ അതു എടുത്ത് പബ്ലിക്ക് പോലെ ആക്കുന്നതിനോട് എനിക്ക് ഒരു സുഖവും ഇല്ല. ചീത്തയാണെങ്കിലും നല്ലതാണെങ്കിലും എന്റെ ഐ.ഡി വെച്ച് ഒരു പോസ്റ്റൊ പോലെയൊക്കെ വരുന്നത് എനിക്ക് സത്യാമായിട്ടും വല്ലാത്ത വിമ്മിഷ്ടം ഉണ്ടാക്കുന്നുണ്ട്.
ഇറ്റ് മേക്സ് മീ വെരി വെരി സെല്ഫ് കോണ്‍ഷ്യസ്..
i cringed when i saw this post.
ഇനി ഒരൊറ്റ മാര്‍ഗ്ഗമേ എന്റെ മുന്നില്‍ ഉള്ളൂ.
പേരു വീണ്ടും മാറ്റുക. :-(
മാഷിനെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല,മാഷ് മന:പൂര്‍വ്വം ചെയ്തതൊന്നുമല്ലാന്നും ഒക്കെ എനിക്കറിയാം..എന്റെ ഒരു സുഖമില്ലായ്മയാണ്. എന്റെ ഒരു നേച്ചര്‍ ആണത്. സോറി മാഷെ.
This comment has been removed by the author.
ReplyDeletehttp://tkkareem.blogspot.com/2006/09/blog-post_15.html
ReplyDeletejust for u dear
:)
ഫ്രീ ട്രിപ്പോഡ് കിട്ടും എന്നു പറഞ്ഞു വളരെ വിശ്വസ്ഥനായ ഒരു സുഹൃത്തില്‍ നിന്നും വന്ന ഒരു ലിങ്കു ഞാന്‍ എന്റെ മെയില്‍ അഡ്രസു ഫില്‍ ചെയ്‌തു വിട്ടപ്പോള്‍ എന്റെ അഡ്രസു ബുക്കിലെ എല്ലാ മെയില്‍ ഐഡിയിലേക്കും പോയി. കുറച്ചു കഴിഞ്ഞപ്പോളാണ് മനസ്സിലായത്. ചതിയാണത്. കരുതിയിരിക്കുക. ഈ മെയില്‍ കിട്ടിയാല്‍ ഉടനെ ഡിലിറ്റു ചെയ്യുക
ReplyDeleteസ്വന്തം കമന്റുകൾ del.icio.us ലേക്ക് പൊക്കുന്ന ഒരു സൂത്രമുണ്ട്.. ഇനി അതും തച്ചോളി ഒതേനൻ ആണോ എന്നറിയാത്തതിനാൽ എഴുതുന്നില്ല..
ReplyDelete