പ്രിയപ്പെട്ട ദേവേട്ടാ,മറ്റ് ബ്ലൊഗന്മാരെ,ബ്ലൊഗികളെ,......
ഞാന്‍ പുളകിതന്‍!. സ്വദേശം തലശ്ശേരി. പ്ലസ്സ് ടുവൊക്കെ കഴിഞ്ഞ് സ്വാശ്രയ പ്രശ്നം അവസാനിക്കുന്നതും കാത്ത് ഇരിക്കുകയായിരുന്നു ഞാന്‍.(ലോകം അവസാനിച്ചാലും അത് ഒരിക്കലും അവസാനിക്കാന്‍
പോണില്ല!).ബോറടിച്ചിരുന്നപ്പോഴാണ് നെറ്റില്‍ കയറിയത്. ചാറ്റിങിന്റെ അടിമയായ ഞാന്‍, ചാറ്റി ചാറ്റി ഉറക്കം പോലും മറന്നു.ഈ ഭുലോകത്ത് ഇങനെയൊരു ബൂലോഗാമുണ്ടെന്നറിയുന്നത് പത്രത്തില്‍ നിന്നാണ്. പക്ഷെ അപ്പോഴൊന്നും ഇതെന്താണു സംഭവമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. ഞാനാരാ മോന്‍!. ഉടനെ
ഒരു ബ്ലോഗുണ്ടക്കി. എന്തൊക്കെയൊ ടൈപ്പു ചെയ്യ്ത് ഒരെണ്ണം ഉണ്ടാക്കി. വിജയശ്രീലാളിതനായി ഇരിക്കുമ്പോഴാണ് ഒരു
കുഴപ്പം!. മലയാളത്തില്‍ ടൈപ്പ് ചെയ്യണം. അതിനും വഴി കണ്ടെത്തി. ‘അഞ്ജലിയും കീമനുമൊക്കെ ഡൌണ്‍ലോഡ് ചെയ്തു. ബ്ലൊഗിങ് പടിക്കണമെന്ന ആഗ്രഹവുമായി ചാറ്റ് റൂമില്‍ കയറിയ ഞാന്‍ ചെന്നു പെട്ടത് ഒരു ‘സിംഗത്തിന്റെ മടയിലായിരുന്നു. പേരു സജീവന്‍.(സജീവേട്ടന്‍).ബ്ലോഗിങിന്റെ ബാലപാഠങള്‍ പടിപ്പിച്ചത് അദ്ദേഹമായിരുന്നു.
ബ്ലോഗില്‍ എഴുതാന്‍ പറ്റുന്ന എന്തെങ്കിലും ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഒറ്റ മെസേജ് പോലുമില്ലാത്ത ഈ ഊരുതെണ്ടിയുടെ ഔട്ട് ബോക്സില്‍ എന്തുണ്ടാവാന്‍!. മുമ്പ് ഞാന്‍ എഴുതിയ ‘ചളിവിറ്റുകളില്‍ ’ ചിലതു പറഞു.(ബാര്‍ബര്‍ ഷോപ്പിലെ വ്രുദ്ധനും മറ്റും)..
വായിച്ചു കേട്ടതും അദ്ദേഹം കരഞ്ഞു പോയി!. രണ്ടു ‘ബസ്സും’ വിട്ടു അദ്ദേഹം എന്നെന്നേക്കുമായി എന്നെ വിട്ടു പിരിഞു!!. ഒടുവില്‍ ഗുരുവിന്റെ അഡ്രസ്സില്‍ ഒരു പിടി വൈറസ്സ് മെസേജുകള്‍ വാരിയിട്ട് ഞാന്‍ ചാറ്റിങ് ഒരു ചീറ്റിങാണെന്ന് മനസ്സിലാക്കി എന്നെന്നേക്കുമായി ചാറ്റ് മുറി വിട്ടു. പിന്നിങോട്ട് ഒരു പ്രയാണമായിരുന്നു. കഷ്ട്ടപ്പെട്ട് കുറേ ചളിവിറ്റുകളുടെ രചനയില്‍ മുഴുകി. ഒടുവില്‍ ഞാന്‍ ഒരു ബ്ലോഗു തുടങി ‘ചളിവിറ്റുകള്‍’ പേരു- പുളകിതന്‍.(URL-http://www.chalivittukal.blogspot.com )
പണ്ടെഴുതിയതും മറ്റുമൊക്കെ വച്ച് കാച്ചി.(പ്ലീസ്! എന്നെ ഒരു ഫലിത സാഹിത്യകാരനായി കാണരുത്, കാരണം അതു കേട്ടാല്‍ എനിക്കു ചിരി വരും!!)..
നീണ്ട രണ്ടാഴ്ച്ചകള്‍!. ഒരു കുഞ്ഞുപോലും എന്റെ ബ്ലോഗിലേക്കു തിരിഞ്ഞ് നോക്കിയില്ല.
ആത്മഹത്യ ചെയ്താലോ എന്ന് പോലും ചിന്തിച്ച സമയം!!. പെട്ടെന്നായിരുന്നു! ഗള്‍ഫില്‍ നിന്ന് ഒരു ചേചി(പേരു- വല്യമ്മായി) കമന്റയച്ചു!. അവരാണു ബൂലോഗത്തിലേക്കുള്ള വഴി പറഞ്ഞ് തന്നത്. ഇവിടെ എത്തിയപ്പോള്‍ ഞാന്‍ തുള്ളിച്ചാടി!. (സന്തോഷം കൊണ്ടൊന്നുമല്ല കെട്ടൊ, പറയാന്‍ പറ്റാത്ത സ്ധ്ലലത്ത് ഒരെറുമ്പ് കടിച്ചു!)
(നിങളെയൊക്കെ എത്ര അനുമോദിച്ചാലും മതിയാവില്ലട്ടോ, കാരണം, ലോകത്തിന്റെ പല കോണുകളിലുമുള്ള മലയാളികള്‍ക്കു ആശയപരമായ സംവദിക്കാനും, പലരിലും ഉറങി കിടക്കുന്ന എഴുത്തുകാരെയും, കവികളെയും പുറത്ത് കൊണ്ട് വരാന്‍ ഈ ബൂലോഗം ഒട്ടൊന്നുമല്ല സഹായിക്കുന്നതു. എന്തായാലും ഈ ബ്ലോഗിങ് കണ്ടു പിടിച്ചവനെ എവിടെയെങ്കിലും കണ്ടാല്‍ ഒരു ചായയും പരിപ്പു വടയും വാങിച്ച് കൊടുക്കണം!!.** ’കാരണം ,ചാറ്റ് റൂമിലോ മറ്റെവിടെയും മലയാളികള്‍ കാണിക്കാത്ത മാന്യതയും മര്യാദയുമണ് ബ്ലോഗന്മാരും ബ്ലോഗികളും കാണിക്കുന്നത്!!))
ഈ ബ്ലോഗ് ക്ലബ്ബില്‍ അംഗമാകണമെങ്കില്‍ താങ്കളുടെ കയ്യില്‍ നിന്ന് രശീതി വാങണമെന്നറിഞു. രശീത്ബുക്കില്‍ ബാക്കിയുണ്ടെങ്കില്‍ ഒരെണ്ണം ഈയുള്ളവനും തരുവാനപേക്ഷ.(അങനെയെങ്കിലും എന്റെ ബ്ലോഗ് നാലുപേരു വായിക്കട്ടെ)
എന്റെ വിലാസം-- sayuj_sunil@rediffmail.com
എന്റെ ചളിവിറ്റുകള്‍ നിങള്‍ വായിക്കണം. ഞാന്‍ വാക്ക് തരുന്നു! നിങള്‍ അത് വായിച്ച് കരഞ്ഞിരിക്കും sure!.അതാണ് ചളിവിറ്റുകള്‍!!.
** എനിക്കും ഈ ബൂലോഗത്തില്‍ ഒരു തുണ്ട് ഭൂമി പതിച്ച് തരണം. വെറുതെ വേണ്ട ഞാന്‍ ബ്ലോഗിക്കൊളാം.തന്നില്ലെങ്കില്‍ ഞാനിവിടെ ഭൂമി കയ്യേറി താമസമാരംഭിക്കും! പറഞേക്കാം!!.
** അപ്പൊ,എന്നെ ക്ലബ്ബില്‍ ചേര്‍ക്കുമെന്ന് കരുതുന്നു.എന്റെ ചളിവിറ്റുകള്‍ വായിപ്പിച്ച് ബ്ലോഗന്‍മാരെ കരയിക്കാന്‍ എനിക്കു തിടുക്കമായി. ** കമ്പനി കൂടി വെള്ളമടിയും, ചീട്ട് കളിയുമൊന്നുമില്ലാത്ത ക്ലബ്ബായതിനാല്‍ ആഴ്ചയിലൊരിക്കല്‍ എന്നെ പ്രതീക്ഷിച്ചാ മതീട്ടോ!...
** ഒക്കെ, അധികം നീട്ടുന്നില്ല....... (പൊട്ടിപോകും!)
നിങളുടെ മറുപടി വായിച്ച് പുളകിതനാവാന്‍ കാത്തിരിക്കുന്നു.
എന്ന് നിങളുടെ സ്വന്തം കുന്തം,
പി.പി.പുളകിതന്‍ I.C.S
(പുളകിത്,പുളകിത് കുമാര്‍ or സ്നേനഹമുള്ളവര്‍ പുളൂന്ന് വിളിക്കും)
(ചേട്ടാ, എന്നെപ്പോലെ വീട്ടില്‍ ചുമ്മാ ചൊറിയും കുത്തിയിരിക്കുന്ന ഒന്നു രണ്ട് സുഹ്രുത്തുക്കള്‍ എനിക്കുണ്ട് അവര്‍ക്ക് ഒന്ന്
ബ്ലോഗിയാല്‍ കൊള്ളമെന്നുണ്ട്. കയ്യില്‍ കിട്ടിയാല്‍ അവന്മാരെ ഇവിടെ ഹാജരാക്കിക്കൊള്ളാം)
------------------പി.ടി.ഒ.
അപേക്ഷ- ഈ കത്ത് കോപ്പി ചെയ്ത് ബ്ലോഗിക്കളയല്ലെ ചേട്ടാ....
**വാല്‍കഷണം--
മറ്റ് ’പലതും‘തപ്പാന്‍ കഫേകളില്‍ പോയിരുന്ന എന്റെ പല ആത്മാര്‍ത്ത സുഹ്രുത്തുക്കളും ഇപ്പൊള്‍
ബ്ലോഗന്മാരായി മാറിയിരിക്കുന്നു!!. അവരെ ഇങനെ നന്നാക്കിയെടുത്ത ബ്ലൊഗ് മുത്തപ്പനോടുള്ള നന്ദി ഇപ്പൊ അറിയിക്കുന്നു. ** പക്ഷെ അതല്ല എന്റെ പേടി. പല പിള്ളേരെ വഴിതെറ്റിക്കുന്ന സൈറ്റുകളും ബ്ലോഗ് സര്‍വ്വീസ് തുടങിയെന്നറിഞു. അവരെ കാത്തോണെ ബ്ലോഗ് മുത്ത്പ്പാ!!!!!........
---ബ്ലോഗന്മാരോട്---------
കത്തുകളും, തെറികത്തുകളുമൊക്കെ അയക്കുമ്പോള്‍ മലയാളത്തില്‍ മാത്രം അയക്കുക.
(എനിക്ക് ഇങ്ഗ്ലീഷ് അറിയാഞിട്ടാണെന്ന് വിചാരിക്കരുത്!. നിങള്‍ക്കെല്ലാവര്‍ക്കും എന്നെപ്പോലെ ’ഫ്ലുറസെന്റായി ‘ഇങ്ഗ്ലീഷ് അറിഞു കൊള്ളണമെന്നില്ലല്ലോ!!!!.........
^^^^^^^^^^^^
ഒക്കെ, ഞാനൊരു പൊളപ്പന്‍ ചളിവിറ്റ് പറയാം. നിങള്‍ എന്റെ ബ്ലോഗില്‍ കാണുന്നതൊക്കെ ചുമ്മാ വെറുമൊരു തുടക്കം മാത്രം...
എനി എന്തൊക്കെ വരാനിനിക്കുനു!!!
ങേ.......!! ചേട്ടാ.. ചേട്ടനെന്ത് പറ്റി? ... ചേട്ടാ.... ശോ വിളിച്ചിട്ട് മിണ്ടുന്നില്ലല്ലോ!!.....
ചേട്ടാ, കണുതുറക്ക്, ചേട്ടാ ചേട്ടന്റെ പുളുവാണ് വിളിക്കുന്നത് ,കണ്ണ് തുറക്ക്!.. ചേട്ടാാാാാാാാ............ . അയ്യോ ചേട്ടന്റെ കാറ്റ് പോയോ!..... എന്റെ ബ്ലോഗ് മുത്തപ്പാ..
ഞാനിതാ പോണേയ്....................
**********************
മാഷെ ഇത് സ്വന്തം ബ്ലോഗിലിടുന്നതല്ലേ നല്ലത്? ദൈവമേ ഇവ്ന്മാര്‍ക്കൊന്നും പറഞ്ഞാലും മനസ്സിലാവത്തില്ലേ?
ReplyDeleteശ്രീജിത്ത് ഗുരോ ഇങ്ങിനെത്തന്നെയല്ലേ ഈ കമന്റിടേണ്ടത്?
പുളകിത ഗാത്രാ..
ReplyDeleteതാങ്കളുടെ ബ്ലോഗിന്റെ ഒരു പരസ്യപ്പലകയായി ഉപയോഗിക്കാനുള്ളതല്ല ബൂലോഗ ക്ലബ്ബ്. കൂടാതെ താങ്കള്‍ ക്ലബ്ബില്‍ ഒരു പോസ്റ്റിങ്ങു നടത്തിയ സ്ഥിതിക്ക്, താങ്കള്‍ ഇവിട്വ് ഒരു മെമ്പറാണല്ലോ, പിന്നെയെന്തു റസീറ്റു കുറ്റിയും പ്രതീക്ഷിച്ചാണ് താങ്കള്‍ ഈ പോസ്റ്റു ചെയ്തതെന്നു മനസ്സിലായില്ല.
പുളുവിന്റെ പോസ്റ്റുകള്‍ മറ്റുള്ളവര്‍ വായിക്കണമെങ്കില്‍ ബൂലോഗ ക്ലബ്ബില്‍ ഇടണം എന്നുള്ളത് ഒരു തെറ്റിദ്ധാരണയാണ്. പിന്മൊഴികളിലേക്കു താങ്കളുടെ ബ്ലോഗിലെ കമന്റ്സ് വരും പ്രകാരം സെറ്റിങ്ങ്സ് നടത്തിയിട്ടുണ്ടോ എന്നു നോക്കുക. കൂടുതല്‍ ബ്ലോഗേഴ്സും പിന്മൊഴികള്‍ എന്ന ഗ്രൂപ്പിലെ കമന്റുകള്‍ കണ്ടാണ് അതാതു ബ്ലോഗുകളില്‍ പോകുന്നത്.
പിന്നെ, നല്ല പോസ്റ്റുകള്‍ക്ക് എന്നും വായിക്കാനാളുണ്ട്, ബൂലോഗ ക്ലബ്ബില്‍ പോസ്റ്റു ചെയ്താലേ ആള്‍ക്കാര്‍ വായിക്കൂ എന്നൊന്നുമില്ല.
കൂടുതല്‍ ഡീറ്റെയിത്സിനായി ക്ലബ്ബിന്റെ വലതു വശത്തുള്ള ലിങ്കുകളില്‍ പോയാല്‍ മതി..
ആശംസകളോടെ...
പുളകിതാ, താങ്കള്‍ക്ക് ഇന്‍വിറ്റേഷന്‍ അയച്ച വ്യക്തി ക്ലബ്ബില്‍ പോസ്റ്റുകള്‍ ഇടുന്നതിനുള്ള മാനദണ്ഡം പറഞ്ഞുതന്നില്ലേ? ഇല്ലെങ്കില്‍ അബൌട്ട് എന്ന സെക്ഷനില്‍ കൊടുത്തിരിക്കുന്ന ക്ലബ്ബിന്റെ റോള്‍ എന്ന പോസ്റ്റ് വായിക്കൂ.
ReplyDeleteഇത്രയ്ക്കു പുളകം ബൂലോഗത്തില്‍ വേണോ സുഹൃത്തേ? സ്വന്തം ബ്ലോഗ്ഗില്‍ ഇട്ടു പുളകം കൊണ്ടൂടെഡൈ?
ReplyDeleteവല്ല്യമ്മായീ..ഈ ചതി ഞങ്ങളോടു വേണ്ടിയിരുന്നോ..?
ReplyDeleteഎന്താടാ മരുമഹന്‍ അനോണീ ?
ReplyDeleteബൂലോഗരേ ,ഈ
ReplyDeleteവല്യമ്മായി said...
എന്താടാ മരുമഹന്‍ അനോണീ ?
9/18/2006 05:34:02 PM
കമന്റ് ഞാനെഴുതിയതല്ല.പുളകിതന്‍ എന്ന ബ്ളോഗറെ ഒന്നു സ്വാഗതം ചെയ്തു.അതൊരു തെറ്റാണെന്ന് എനിക്കു തോന്നുന്നില്ല.ഒരു കുഞ്ഞ് പിറക്കുമ്പോള്‍ നാമറിയുന്നില്ലല്ലോ അവന്‍ വലുതായി നല്ലവനാകുമോ അല്ലയോ എന്ന്?