ദേവരാഗം ഇങ്ങനെ പറഞ്ഞു:
വിശ്വം മാഷേ,
കൈപ്പള്ളി ഏതോ ഒരു പോസ്റ്റില്‍ പറയുകയുണ്ടായി, ഓരോ ബ്ലോഗ്ഗറും ഒരേ സമയം പത്രാധിപരും ലേഖകനുമാണെന്നതാണ്. ബൂലോഗരെല്ലാം മലയാളത്തിലെ പ്രസിദ്ധീകരണങ്ങളുടെ പ്രസാദ്ധകരെന്ന നിലക്കാണ് ഒരു പ്രസ് ക്ലബ്ബ് ഉണ്ടാക്കിയതും മലയാളം ബ്ലോഗ് വേണമെന്ന ഒരൊറ്റ നിബന്ധനയല്ലാതെ മറ്റൊന്നും വയ്ക്കാഞ്ഞതും. അല്ലാതെ 2000 മെംബര്‍മാരുള്ള ഒരു ഫോറം കണ്മുന്നില്‍ കിടന്ന് വെട്ടു കൊണ്ട് ചോരയൊലിക്കുന്നത് കണ്ട് എന്നും സങ്കടപ്പെടുന്ന എനിക്ക് ഇനിയൊരു മലയാളം ഫോറം കൂടി തുടങ്ങണമെന്ന് വന്യസ്വപ്നങ്ങളില്‍ പോലും തോന്നിയിട്ടല്ല.
പബ്ലിക്ക് ഫോറം ലവലിലേക്ക് ക്ലബ്ബ് വീണു പോകുകയാണെങ്കില്‍ എന്റെ ഒരു വീക്ഷണ്‍ കോണ്‍ മേം താഴെപ്പറയുന്ന പോംവഴികള്‍ എല്ലാം ഉണ്ട്:
1. ക്ലബ്ബിനെ കൊന്നുകളയാം, ഇതില്ലെങ്കില്‍ മാനം ഇടിഞ്ഞ് ബൂലോഗ നെഞ്ചത്തു വീഴുകയൊന്നും ഇല്ല.
2. മോഡറേഷന്‍ പാനലിനെ - പോസ്റ്റ് പബ്ലിഷ് മോഡറേറ്റര്‍മാരെ അതായത് ഉത്സവപ്പറമ്പില്‍ ലാത്തിയും മീശയുമായി കറങ്ങി നടന്ന് ആള്‍ക്കാരു വെള്ളമടിച്ച് അലമ്പുണ്ടാക്കാതെ നോക്കുന്ന മാത്തച്ചന്‍ പോലീസിനെയും കുഞ്ഞപ്പന്‍ പോലീസിനെയും വയ്ക്കാം.
3. എഡിറ്റരാരെ വയ്ക്കാം. ക്ലബ്ബേല്‍ എന്തെങ്കിലും പതിക്കണമെങ്കില്‍ അപ്പ്രൂവല്‍ കഴിഞ്ഞു മതി.
4. സ്വന്തം ബ്ലോഗ്ഗില്‍ 10 പോസ്റ്റ് കഴിഞ്ഞവര്‍ അല്ലെങ്കില്‍ വിജയകരമായി മൂന്നു മാസം ആക്റ്റീവ് ബ്ലോഗ്ഗിംഗ് കഴിഞ്ഞവര്‍ക്ക് മെംബര്‍ഷിപ്പ് കൊടുത്താല്‍ മതിയെന്നു വയ്ക്കാം.
5. പൊതു താല്‍പ്പര്യ നോട്ടീസുകള്‍ ബ്ലോഗിനെക്കുറിച്ചും ബ്ലോഗ്ഗിങ്ങിനെക്കുറിച്ചും ഉള്ള കാര്യങ്ങള്‍ എന്നിവപോലെയുള്ള മാത്രമേ ഇടാവൂ എന്ന് നിബന്ധന വയ്ക്കാം.സംവാദങ്ങള്‍ അവനവന്റെ ഉത്തരവാദിത്തത്തില്‍ അവനവന്റെ ബ്ലോഗ്ഗില്‍ തന്നെ നടന്നോട്ടെ. അതുപോലെ ഒന്നിച്ച് എഴുതണമെന്നുള്ളവര്‍ മിനി വര്‍ക്ക് ഗ്രൂപ്പുകള്‍ (ആന ഗ്രൂപ്പ് സിനിമാ ഗ്രൂപ്പ് യു അേ ഈ മീറ്റിംഗ് ഗ്രൂപ്പ്, ഗ്രന്ഥ നിരൂപണ ഗ്രൂപ്പ്, വെള്ളമടി ഗ്രൂപ്പ് കോമഡിയടി ഗ്രൂപ്പ്) തുടങ്ങിക്കോട്ടെ.
എന്റെ ഒരിക്കലും നടക്കാത്ത മോഹങ്ങള്‍ എഴുതി വച്ചാല്‍ 5 ക്വയര്‍ അക്കൌണ്ടു ബുക്കില്‍ പോലും നില്‍ക്കില്ല. മലയാളികളുടെ ലെയ്സേ ഫെയര്‍ കമ്യൂണിറ്റി എന്നതും കൂടി ആ കൂട്ടത്തില്‍ കൂട്ടി ഞാന്‍.
(ക്ലബിനെ സംബന്ധിക്കുന്ന കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ത്രെഡെന്ന് തോന്നിയതിനാല്‍ കമന്റിനെ പോസ്റ്റാക്കുന്നു.)
കമന്റ് പോസ്റ്റ് ആയി മാറിയപ്പോള്‍, അതിനെ പിന്‍പറ്റി വന്ന എന്റെ കമന്റും ഇവിടെ പതിക്കുന്നു.
ReplyDeleteദേവന്റെ പരിഹാരക്രിയാ കര്‍മ്മങ്ങള്‍ വായിച്ചു.
ഞാനും ഈ ക്ലബ്ബിന്റെ ഒരു അഡ്മിന്‍ ആണെങ്കിലും ഇപ്പോള്‍ ഈ ക്ലബ്ബിലേക്ക് അധികം കടന്നു വരാറില്ല.
വഴിതെറ്റിപോയ കുട്ടിയകാണുമ്പോഴുള്ള വിഷമം അതായിരിക്കും കാരണം.
ദേവനൊപ്പം ഞങ്ങള്‍ പഴയ ഒരുപാട് പേര്‍ക്ക് ഈ വിഷമം ഉണ്ടാവും
ചെളിവെള്ളം തളംകെട്ടികിടക്കുന്ന ഈ ക്ലബ്ബിലേക്ക് ഇറങ്ങാന്‍ ചെറിയ ഒരു ഇഷ്ടക്കുറവും ഉണ്ടെന്നു കൂട്ടിക്കോളൂ..
ദേവന്‍ പറഞ്ഞതിലുള്ള ചിലകാര്യങ്ങളോട് 100% യോജിക്കുന്നു.
അത് ഇതൊക്കെ.
1മോഡറേഷന്‍ പാനലിനെ - പോസ്റ്റ് പബ്ലിഷ് മോഡറേറ്റ്‍ ചെയ്യണം.
2 ക്ലബ്ബേല്‍ എന്തെങ്കിലും പതിക്കണമെങ്കില്‍ അപ്പ്രൂവല്‍ കഴിഞ്ഞു മതി.
3.ആക്റ്റീവ് ബ്ലോഗ്ഗിംഗ് കഴിഞ്ഞവര്‍ക്ക് മെംബര്‍ഷിപ്പ് കൊടുത്താല്‍ മതിയെന്നു വയ്ക്കാം. (കമന്റീഴുതാന്‍ മാത്രം മെംബര്‍ഷിപ്പിന്റെ ആവശ്യമില്ല)
4. പൊതു താല്‍പ്പര്യ നോട്ടീസുകള്‍ (അറിയിപ്പുകള്‍) ബ്ലോഗിനെക്കുറിച്ചും ബ്ലോഗ്ഗിങ്ങിനെക്കുറിച്ചും ഉള്ള കാര്യങ്ങള്‍ എന്നിവപോലെയുള്ള മാത്രമേ ഇടാവൂ.
ദേവന്‍ പറയാന്‍ വിട്ട ചിലതും.
അനോണികമന്റുകള്‍ അനുവദിക്കണമോ?
(അറിയാം. അനുവദിച്ചില്ലെങ്കില്‍ ഒരു മുഖം മൂടിയുമായി അനോണിവരും. പക്ഷെ ഒന്നുമില്ലായ്മയില്‍ നിന്നും എത്രയോ ഭേദം ഒരു മുഖം മൂടിയെങ്കിലും, വെറുതെ സങ്കല്‍പ്പിക്കാന്‍ ഒരു മുഖം എങ്കിലും.)
2 പ്രകോപനപരമായ / വ്യക്തിഹത്യ നടത്തുന്ന കമന്റുകള്‍ മോഡറേറ്റ് ചെയ്യാനുള്ള അവകാശം മേല്പറഞ്ഞ പാനലിനു ഉണ്ടാവണം.
ബൂലോകം പരന്നു കിടക്കുകയാണ്. ഇത്തിലൊക്കെ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇനിയും ക്ലബ്ബുകള്‍ റജിസ്റ്റര്‍ ചെയ്യാം.
ഇതില്‍ ചര്‍ച്ച ചെയ്തു സമയം കളയാതെ എന്തെങ്കിലുമൊക്കെ നടപ്പില്‍ വരുത്തണം, എന്റെ വ്യക്തിപരമായ അഭിപ്രായത്തില്ല് ഇതിനൊക്കെ ഉള്ള അവകാശം കൈക്കുള്ളില്‍ എടുത്ത് ദേവന്‍ തന്നെ ഇതു ചെയ്യണം. ആരോടും ചര്‍ച്ചചെയ്യാതെ ദേവന്‍ തന്നെ തുടങ്ങിയതാണിത് ഒരു സുപ്രഭാതത്തില്‍. അതുപോലെ തന്നെ താങ്കളുടെ നിര്‍ദ്ദേശങ്ങളും ഒരു സുപ്രഭാതത്തില്‍ നിലവില്‍ വരണം. കാരണം താങ്കള്‍ ആണ് ഇതിന്റെ തല.
ഇനിയും അതു ചെയ്തില്ലെങ്കില്‍ ഈ കപ്പല്‍ മുങ്ങും. നമ്മള്‍ യാത്രക്കാരൊന്നും മുങ്ങില്ല. പാവം കപ്പല്‍ മാത്രം മുങ്ങും.
ഇതൊന്നും ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ ദേവന്‍പറഞ്ഞ ആദ്യത്തെ പോയിന്റിലേക്ക് നമ്മുക്ക് തിരിച്ചുപോകാം
ക്ലബ്ബിനെ കൊന്ന് ശവം അടക്കി അതിന്റെ മുകളിലിരുന്നു പരസ്പരം ചീത്തയും വിളിച്ച് നമുക്ക് പിരിയാം അവനവന്റെ ബ്ലോഗുകളിലേക്ക് ഒതുങ്ങാം.
(എവിടെയോ ഒരു അനോണിവിരല്‍ തരിക്കുന്നു അതു കീ ബോര്‍ഡിനെ ലക്ഷ്യമാക്കി നീങ്ങുന്നു.. )
ദില്‍ബാ, ഇത് പോസ്റ്റ് ആക്കിയതിന് നന്ദി. ഇതൊരു ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെ.
ReplyDeleteകുമാരേട്ടന്‍ പറഞ്ഞതിനെ പിന്താങ്ങുന്നു. ഇങ്ക്വിലാബ് സിന്ദാബാദ്.
ഇത് പോസ്റ്റാക്കിയത് വളരെ നന്നായി. ഞാനും കുമാര്‍ജിയെ പിന്തുണക്കുന്നു.
ReplyDeleteഅങ്ങനെതന്നെ അങ്ങനെതന്നെ
ReplyDeleteമുന്നില്‍പോയ മൂപ്പരുപറഞ്ഞത്
അപ്പടിതന്നെ അപ്പടിതന്നെയ്..
ഇങ്ക്വിലാബ് സിന്ദാബാദ്!
ചര്‍ച്ചകള്‍...
ReplyDeleteകുറേ നാളായി.
നല്ല അഭിപ്രായങ്ങള്‍ പലയിടത്തുനിന്നും വന്നു.
ആരെങ്കിലും ഇതൊന്ന് ദയവായി നടപ്പിലാക്ക്
അല്ലേല്‍ കുമാര്‍ ഭായ് പറഞ്ഞപോലെ, ക്ലബ്ബിനെ കൊന്ന് ശവം അടക്കി അതിന്റെ മുകളിലിരുന്നു പരസ്പരം ചീത്തയും വിളിച്ച് നമുക്ക് പിരിയാം അവനവന്റെ ബ്ലോഗുകളിലേക്ക് ഒതുങ്ങാം.
ഏതൊരു കൂട്ടായ്മയ്ക്കും ചിട്ടവട്ടങ്ങള്‍ നിര്‍ബ്ബന്‌ധം.
ReplyDeleteഅന്തസ്സും അച്ചടക്കവുമുള്ള ഒരു സമൂഹം അങ്ങിനയെ മുന്നോട്ട് പോകുകയുള്ളു. ഈ ക്ലബ്ബ് ഒരു സൗഹൃദ സദസ്സാവാനും ദീര്‍ഘനാള്‍ നിലനില്‍ക്കാനും താങ്കളുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം തന്നെ.
‘സജഷന്‍ നല്ലതിന്‘
ReplyDeleteകുമാറ് പറഞ്ഞതിനെ 99.99% പിന്താങ്ങുന്നു. (100% എന്നൊന്നില്ല എന്നാണല്ലോ!)
അഡ്മിന്‍ പവറുള്ള ഒരാള്‍ ഈ പറഞതൊക്കെ നടപ്പാക്കുമെന്നു കരുതുന്നു.എന്നിട്ട് പൂമുഖത്തു തന്നെ നിബന്ധനകള്‍ അടങ്ങിയ നോട്ടീസും ചാര്‍ത്തുമെന്നു പ്രതീക്ഷിയ്ക്കുന്നു..
ReplyDeleteകുമാര്‍ പറഞ്ഞത് പോലെ ദേവരാഗം കാര്യങ്ങള്‍ തീരുമാനിച്ച് നടപ്പാക്കട്ടെ... പിന്നീട് അംഗങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വേണമെങ്കില്‍ മാറ്റങ്ങള്‍ ആവാമല്ലോ.
ReplyDeleteദേവന്റെയും കുമാറിന്റെയും അഭിപ്രായം തീര്‍ത്തും ശരി തന്നെ. ഇത് ഉടന്‍ നടപ്പിലാക്കുക തന്നെ വേണം.
ReplyDeleteഅങ്ങനെ അവസാനം നമ്മുടെ ബുലോഗ ക്ലബിനു ഒരു ചിട്ടവട്ടങ്ങളോക്കെ വരാന്‍ പോകുന്നു.
ReplyDeleteഉറങ്ങിക്കിടന്നിരുന്ന നമ്മുടെ കൂട്ടായ്‌മ ബോധം ഉണര്‍ന്നിരിക്കുന്നു.
ഒരു മാറ്റത്തിനായി
നമുക്കു കാതോര്‍ക്കാം.
ഞാന്‍ ബ്ലോഗില്‍ വന്നു കയറിയ അന്നു മുതല്‍ ആഗ്രഹിച്ചതും, അത്യാവശ്യമെന്നു എനിക്കു തോന്നിയതുമായിരുന്നു ഒരു "ബൈലോ"യും,ഒരു മുഖപത്രവും.
ഭരണം ജനാധിപത്യരീതിയിലും നീതിന്യായ വ്യവസ്‌ഥക്കനുസരിച്ചുമാവണമെന്നു മാത്രം അഭ്യര്‍ത്ഥന.
മാവേലിയുടെ നാടുവാഴ്‌ച ഈ ക്ലബ്ബിന്റെ ഭരണം പോലെ എന്നു പില്‍ക്കാലത്തു വാഴ്‌ത്തപ്പെടണം.
എല്ലാ ഭാവുകങ്ങളും....
ശ്രീജിത് ജീ,
ReplyDeleteഎന്റെ അവതാരൊദ്ദേശ്യം ഇപ്പൊ പുരിഞ്ചാ? ഇതു ഞാന്‍ നല്ല ഭാഷയില്‍ കുറെ പറഞ്ഞു..നടക്കില്ലാന്നു തോന്നിയപ്പോ ഇങ്ങനെയൊരു അവതാരം കൈക്കോണ്ടതാ...ചൊല്ലിക്കൊട്,നുള്ളിക്കൊട്,തള്ളിക്കള എന്നല്ലേ..തള്ളുന്നേന്റെ മുന്നെ ഞാനൊന്നു നുള്ളിനോക്കി...അത്രേയുള്ളൂ.(നിങ്ങളെയൊക്കെ ഒന്നു പ്രകോപിപ്പിച്ച് ഇതൊന്നു ശരിയാക്കാമോ എന്ന് പരൂക്ഷിക്കാന്‍ തുടങ്ങ്വായിരുന്നു ഞാന്‍. അധികം പോവേണ്ടിവന്നില്ല)എന്റെ മൂന്നാമത്തെ പോസ്റ്റില്‍ തന്നെ അജ്ഞാതന്‍ കയറി മൂത്രമൊഴിച്ചു, ഒരു മേമ്പൊടിക്ക് പുള്‍കിതന്‍ സാറിന്റെ പൂരപ്പാട്ടും. അതേറ്റെടുത്ത ആദിത്യനും, വിശ്വപ്രഭയും കൂടെ ദേവരാഗത്തിന്റെ വാത്മീകം പൊളിച്ചു. അതാണിപ്പോള്‍ ഒരു പോസ്റ്റായി ഇവിടെയെത്തിയത്. (ഉദ്ദേശ ശുദ്ധ്യാല്‍ ഇവനു മാപ്പ് തന്നാലും)
ഇനി എന്റെ വക ചില നിര്‍ദ്ദേശങ്ങള്‍
തല്‍ക്കാലത്തേക്ക് ക്ലബ് മെംബര്‍ഷിപ് മരവിപ്പിക്കുക
നിബന്ധനകളുടെ ഒരു കരട് തയ്യാറാക്കി ഇപ്പോഴുള്ള മെംബര്‍മാരുടെ അഭിപ്രായങ്ങള്‍ക്കായ് സമര്‍പ്പിക്കുക
അവരുടെ അഭിപ്രായം കൂടെ കണക്കിലെടുത്ത് തിരഞെടുക്കപ്പെടുന്ന ഒരു മോഡെറേറ്റര്‍ പാനല്‍ അത് ഫൈനലൈസ് ചെയ്ത് പരസ്യപ്പെടുത്തുക
ആ നിയമാവലി അനുസരിച്ചായിരിക്കണം പിന്നെ മുന്നോട്ടുള്ള ക്ലബ്ബിന്റെ പ്രവര്‍ത്തനങള്‍
ക്ലബ്ബില്‍ ഇടാനാഗ്രഹിക്കുന്ന പോസ്റ്റുകള്‍ നിര്‍ബന്ധമായും മോഡറെറ്റര്‍മാരുടെ അപ്പ്രൂവലിനു വിധേയമായിരിക്കണം.
ഈക്ലബ്ബിനു ഇപ്പോള്‍ അഡ്മിന്‍ പവര്‍ ആര്‍ക്കൊക്കെയുണ്ടെന്ന് എനിക്കറിയില്ല. ഇത്രയും കാലം ക്ലബ്ബിലും അല്ലാതെയും വരുന്ന പോസ്റ്റുകളും കമന്റുകളും മിക്കവാറും വായിക്കറുള്ള എന്റെ അനുഭവത്തില്‍ നിന്ന് മോഡറേറ്റര്‍ പാനലിലേക്ക് ചില പേരുകള്‍ നിര്‍ദ്ദേശിക്കുന്നു.
ദേവരാഗം,ശ്രീജിത്,കരീം മാഷ്, ഉമേഷ്,വിശ്വപ്രഭ പെരിങ്ങോടര്‍,കുമാര്‍,അരവിന്ദന്‍,വക്കാരിമിഷ്ടാ,ജ്യോതിര്‍മയി,വലിയമ്മായി, അതുല്യ, സൂ
ഇതെന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഇവരെല്ലാരും ഒന്നിച്ചു വേണമെന്നല്ല. രണ്ടോ മൂന്നോപേര്‍ അറ്റ് എ റ്റൈം മാറിമാറിചെയ്യുക.
ഏതഅയാലും ഒരു ഓപണ്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചതില്‍ സന്തോഷമുണ്ട്. എല്ലാവര്‍ക്കും നന്ദി
സുഹൃത്തുക്കളെ.
ReplyDeleteഅഗ്രഗേറ്ററുകള്‍ ധാരളം ഉണ്ടല്ലോ. പോരെങ്കില്‍ രണ്ടണ്ണം കൂടെ ഉണ്ടാക്ക്. വായിക്കനുള്ളവന്‍ വന്ന്
വിഷയം തിരഞ്ഞെടുത്ത് വായിക്കട്ടെ. എന്തു കരണവശാലും, എങ്ങനയെങ്കിലും ഒരു സംഘടിത പ്രസ്ഥാനം ഉണ്ടാകണം എന്ന മല്ലു instinct അതിജീവിക്കാന്‍ ശ്രമിക്കു. പ്ലീസ്.
പലര്‍ക്കും പല വിധത്തിലുള്ള ആശയങ്ങളുണ്ടാകും, പലരെയും തെറിവിളിക്കേണ്ടി വരും. സംഘടിത പ്രസ്ഥാനങ്ങള്‍ അതിന്‍ ശെരിയാവില്ല. പിന്നെ നമ്മളെല്ലാരും മലയാളികളാണ്‍. വളരെ പെട്ടന്ന് പിരിവ് തുടങ്ങും, അല്ലെങ്കില്‍ വളരെ പെട്ടന്ന് പിരിഞ്ഞ് രണ്ടും മൂനും ക്ലബ്ബുകള്‍ ജന്മം കോള്ളും.
കൂട്ടായ സ്വേച്ഛാധിപത്യം അണ്‍ ജനാധിപത്യം.
എന്റെ ഉള്ളിലെ "പ്രാന്തന്‍" anarchist ന്റെ അഭിപ്രായങ്ങളാണ്‍.
കൈപ്പള്ളിമാഷേ,
ReplyDeleteഇതു സംഘടിച്ച് ബഹുരാഷ്ട്ര ഭീമന്‍ ഗൂഗിളിന്റെ ചങ്കടപ്പിക്കനുള്ള നീക്കമൊന്നുമല്ലല്ലോ. ബെര്‍തെ ബാ ന്നു പറഞ്ഞു നടത്തണ കച്ചോടമല്ലേ? ഇങ്ങിനെയൊരു കൂട്ടായ്മ്മയില്‍ കുഴപ്പമുണ്ടോ?
ഏതായാലും മെല്‍പ്പറഞ്ഞ ക്ലബ് bylaw അനുസരിച്ചു കാര്യങ്ങള്‍ കുറച്ചു കാലം പരീക്ഷിച്ചു നോക്കുന്നതിനോടു ഞാനും യോജിക്കുന്നു .
-ഒരര മെമ്പ്ര്്
(ഒപ്പ് )
എന്റെ രണ്ട് നയാപൈസ :
ReplyDelete1. ക്ലബില്‍ പോസ്റ്റ് പബ്ലീഷ് മോഡറേഷന്‍ വേണം. 100 ശതമാനം യോജിക്കുന്നു. പ്രീ പബ്ലിഷ് മോഡറേഷനോട് ഒട്ടും യോജിപ്പില്ല. പാടില്ല എന്നുള്ളത് പോസ്റ്റാക്കാതിരിക്കാന്‍ പോസ്റ്റുന്നവര്‍ തന്നെ ശ്രദ്ധിക്കണം. അതിന് എന്തു പോസ്റ്റാം എന്ന് വളരെ കൃത്യമാക്കി വ്യക്തമാക്കണം.
സ്വന്തം പോസ്റ്റിന്റെ പരസ്യം ആരെങ്കിലും ക്ലബ്ബില്‍ ഇട്ടാല്‍ ഉടന്‍ ആ പോസ്റ്റ് നീക്കം ചെയ്യാം. അതിട്ട ആളിന്റെ ക്ലബ്ബ് മെംബര്‍ഷിപ്പ് എടുത്ത് കളയാം. അതാണ് ഒരു വഴി എന്ന് തോന്നുന്നു. കാറ്റഗറൈസ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പോസ്റ്റാണെങ്കില്‍ ഭൂരിപക്ഷാഭിപ്രായം വച്ച് (അഡ്മിനുകളുടെ) പോസ്റ്റ് നീക്കം ചെയ്യാം. പോസ്റ്റര്‍ക്ക് വിശദീകരണമയക്കാം, അദ്ദേഹത്തിന്റെ കണ്‍ഫ്യൂഷന്‍ ക്ലിയര്‍ ആക്കാം.
2.ക്ലബ്ബില്‍ എന്തെങ്കിലും പതിക്കണമെങ്കില്‍ അപ്രൂവല്‍ കഴിഞ്ഞുമതി. ഇക്കാര്യത്തില്‍ ശക്തമായി എന്റെ വിയോജനം വ്യക്തമാക്കട്ടെ. അപ്രൂവല്‍ കഴിഞ്ഞുമതി എന്നാണെങ്കില്‍ ക്ലബ്ബ് അപ്രൂവറുടെ സ്വന്തം ആകുന്നു. കുറേയേറെ അപ്രൂവേര്‍സ് ഉണ്ടെങ്കിലും അത് അങ്ങനെയാകാതാവുന്നില്ല. ഒരാളുടെ പോസ്റ്റ്, പബ്ലിഷ് ചെയ്ത ശേഷം മോഡറേറ്റ് ചെയ്യുന്നത് പോലെയല്ല പ്രീ പബ്ലീഷ് മോഡറേഷന്‍. ക്ലബ്ബില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട കാര്യമൊന്നുമില്ല. പോസ്റ്റ് പബ്ലിഷ് മോഡറേഷനാല്‍ ആദ്യകാലങ്ങളില്‍ ചവറുകള്‍ വീണ്ടും വന്നേക്കാം. എന്നാല്‍ ശക്തമായ പോസ്റ്റ് മോഡറേഷനും, ക്ലബ്ബ് മെംബര്‍ഷിപ്പ് എടുത്ത്‌കളയലും മൂലം അത് വളരെ പെട്ടെന്ന് വരുതിയിലാകും എന്ന് വിശ്വസിക്കുന്നു. സ്വിച്ചിട്ടാല്‍ ലൈറ്റ് കത്തണം. പോസ്റ്റ് എന്ന് ക്ലിക്കിയാല്‍ പബ്ലിഷ് ആവണം..അതാണ് ബ്ലോഗിന്റെ സ്വാതന്ത്ര്യം. അത് അപ്രൂവലിനു കാത്ത് ക്യൂ കിടക്കുക എന്നൊക്കെ പറഞ്ഞാല്‍..എന്തോ എനിക്ക് ദഹിക്കുന്നില്ല.
3.ആക്റ്റീവ് ബ്ലോഗേര്‍സിനു മാത്രം മെംബര്‍ഷിപ്പ് - 100% യോജിപ്പ്. ഈ ഒറ്റ സ്റ്റെപ്പ് മതി ക്ലബ്ബ് വൃത്തിയാവാന്‍.
അക്റ്റീവ് ബ്ലോഗേര്‍സിനെ കണ്ടുപിടിക്കുന്നത് പോസ്റ്റിന്റെ എണ്ണം മാത്രം നോക്കിയാവരുത്. സ്വന്തം ബ്ലോഗിലെ പോസ്റ്റുകള്‍ എത്ര സീരിയസ്സായി, താത്പര്യത്തോടെ എഴുതിയതാണ് എന്നും നോക്കണം.
4.പൊതുതാത്പര്യ പോസ്റ്റുകള്‍, നോട്ടീസുകള്‍ എന്നിവയിട്ടാല്‍ മതി. ശക്തമായ വിയോജിപ്പ് വീണ്ടും. ക്ലബ്ബിനെ ഇന്ററസ്റ്റിംഗ് ആക്കുന്ന ചെറിയ തമാശകള്‍, അനുഭവങ്ങള്‍, ചിത്രങ്ങള്‍ (ഫോര്‍വേര്‍ഡ് ആയി വരുന്നവയല്ല), സംവാദങ്ങള്‍, ചോദ്യങ്ങള്‍ എല്ലാം ക്ലബ്ബില്‍ വേണം. ക്ലബ്ബില്‍ പണ്ട് വരുന്നത് മനസ്സ് തുറന്ന് ഒന്ന് റിലാക്സ് ചെയ്യാനായിരുന്നു. ചെറിയ ചെറിയ പോസ്റ്റുകള്‍, നല്ല കമന്റുകള്‍.....അല്ലാതെ നോട്ടീസ് ബോര്‍ഡായി ക്ലബ്ബിനെ മാറ്റിയാല്‍ ക്ലബ്ബിന്റെ റോള്‍ മാറിപ്പോകുന്നു. ബൂലോഗ നോട്ടീസ് ബോര്‍ഡ് എന്ന് ഇട്ടാല്‍ പോരേ എന്നാല്‍ പേര്?ഏതു ക്ലബ്ബിലും പൂളും ബില്യാര്‍ഡ്സും, സൊറ പറയാന്‍ സൌകര്യവും, കാന്റീനും മറ്റും കാണുമല്ലോ..ഇവിടെയും അതിനുള്ള സൌകര്യം വേണം.
ചുരുക്കത്തില്‍ ക്ലബ്ബ് ആക്റ്റീവ് ബ്ലോഗേര്‍സിനു മാത്രമായി തുറന്നാല്‍ മതി..90% പ്രശ്നം തീരും. അക്റ്റീവല്ലാത്തവര്‍ക്ക് പറയുന്നത് ശ്രദ്ധിക്കാന്‍ ക്ലബ്ബില്‍ പോസ്റ്റിടണം എന്നു വന്നതാണ് പ്രശ്നമായത്.
ഇതിനെക്കുറിച്ച് ദേവ്ജി എഴുതിയ കമന്റ് എവിടെ വായിക്കാം?
ചുമ്മാ ബാ.. എന്നൊക്കെ, പറഞ്ഞ് മോഹിപ്പിച്ച് ആളെ, കൂട്ടിട്ട്, ഇപ്പൊ, നിയമങ്ങള്‍ ഉണ്ടാക്കുന്നൊ..?
ReplyDeleteഅന്യായം, ഇതൊന്നും ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലാണ്ടെ പൊയല്ലൊ..ഈശ്വരന്മാരെ....,
ചോദിക്കെണ്ടവര്‍ തന്നെ, ഒരൊന്ന് തുടങ്ങിയാല്‍ പിന്നെന്ത് ചെയ്യും,
വെറുതെ ഇരിക്കുംബൊള്‍ ഒരൊന്ന് തൊന്നുക, ക്ലബിന്റെ പൊക്ക് അത്ര ശരിയല്ലന്ന് തൊന്നുക, എന്നിട്ടതിന്റെ നെഞ്ഞത്ത് കേറുക...!
അല്ലെങ്കില്‍ തന്നെ ഇതൊക്കെ ഞാന്‍ പറഞ്ഞിട്ട് എന്തു കാര്യം,..?
എല്ലാ മിടുക്കന്‍ മാരും കൂടെ, മിടുക്കനെ മണ്ടനാക്കൂലൊ..?
എന്തെങ്കിലും ചെയ്യ്....
അതിന്റെ ബാക്കി പിന്നെ, നൊക്കാം........
"This blog does not allow anonymous comments. "
ReplyDeleteഅയ്യോ ഇതിപ്പോളാ കണ്ടേ....
ആരൊക്കെയാണ് ബ്ലോഗ് സാരഥികള്‍ എന്ന് ഒരു പോസ്റ്റിടാമോ? ദേവ്‌ജി തന്നെയാണോ ഈ കടുംകൈ ചെയ്തത്?
കഷ്ടായിപ്പോയി.
അനോണിമസ്
ഹലോ ഹലോ...
ReplyDeleteക്ലബ്ബ് അഡ്മിന്‍സ്....അരെങ്കിലും ഈ അനോണി ബ്ലോക്ക് ഏര്‍പ്പെടുത്തിയത് ആരാണ്, എന്തിനാണ് എന്നൊന്നു വ്യക്തമാക്കാമോ?
വേറോന്നും കൊണ്ടല്ല...എന്തെങ്കിലും ചെയ്യുമ്പോള്‍ എല്ലാവരും അറിഞ്ഞ് ചെയ്താല്‍ നന്നായിരുന്നു.
ക്ലബ്ബില്‍ ഞാനടക്കം അഡ്മിന്‍ റൈറ്റ് ഉള്ളവര്‍ പലരുമുണ്ട്. ആര്‍ക്കും എന്തും ഒന്നും പറയാതെ ചെയ്യാം എന്ന് വരുന്നു ഇങ്ങനെ ദിവസം തോറും ക്ലബ്ബിന്റെ ഷേപ്പ് മാറി വരുമ്പോള്‍.
ആരെങ്കിലും ഒരാള്‍ക്ക് ഉത്തരവാദിത്വം വേണ്ടേ?
ഇന്നലെ ഞാന്‍ പുളകിതനെ പുറത്താക്കി. അനോണിയായി ഒരു കമന്റിട്ടശേഷമാണ് അത് ചെയ്തത്. ശ്രീജിത്തിനോട് പുളകിതനെപ്പുറത്താക്കാന്‍ എഴുതിയിട്ട് ഏതാണ്ട് ഉച്ചയോടെയാണ് ഞാനത് സ്വയം ചെയ്തത്. അനോണിയായത് മറ്റൊന്നും കൊണ്ടല്ല, ഇപ്പോള്‍ പ്രത്യക്ഷത്തില്‍ അറിയപ്പെടുന്ന ക്ലബ്ബ്അഡ്മിന്‍ ശ്രീജിത്ത് തന്നെയാവട്ടെ എന്ന് കരുതി പേര് വയ്കാഞ്ഞതാണ്. തന്റെ ബ്ലോഗിലെ പോസ്റ്റുകള്‍ യാതൊരു മര്യാദയുമില്ലാതെ എടുത്ത് ഇവിടെയിടുന്ന അദ്ദേഹത്തിന്റെ മെംബര്‍ഷിപ്പ് ക്യാന്‍സലാക്കിയത് തെറ്റായതീരുമാനമല്ലായിരുന്നു എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. എന്നാല്‍ ആ നടപടി അഡ്മിന്‍ റൈറ്റുള്ള ആര്‍ക്കും എന്തും ചെയ്യാം എന്നൊരു തെറ്റായ സിഗ്നല്‍ സൃഷ്ടിച്ചോ എന്ന് ഞാനിപ്പോള്‍ സംശയിക്കുന്നു.
അങ്ങിനെയാണെങ്കില്‍ ഇന്നലെ അങ്ങനെ ചെയ്തതിന് (ആരോടും ചോദിക്കാതെ, ഡിസ്‌കസ് ചെയ്യാതെ ചെയ്തതിന്. അല്ലാതെ അദ്ദേഹത്തെ പുറത്താക്കിയതിനല്ല) നിര്‍ലജ്ജം ഖേദിക്കുന്നു, ക്ഷമ ചോദിക്കുന്നു (ദേവ്‌ജി, ശ്രീജി, മറ്റ് അഡ്മിനുകള്‍, അംഗങ്ങള്‍ എല്ലാവരോടും).
ദയവായി ക്ലബ്ബിന് അണിയറയില്‍ നടക്കുന്ന തീരുമാനങ്ങള്‍ പരസ്യമാക്കണം എന്നും അപേക്ഷിക്കുന്നു.
എല്ലാവരും ക്ഷമിക്കുമല്ലോ. നന്ദി.
അനോണികളെ പുറത്താക്കിയ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു.പൊതുവായ മുഖംമൂടികള്‍ക്ക് പകരം ഇനി എല്ലാവര്‍ക്കും സ്വന്തമായ മുഖം മൂടികള്‍..അത്രേയുള്ളൂ മെച്ചം. മാത്രമല്ല, ബ്ലോഗര്‍ പേരുകളുടെ എണ്ണവും കൂടും.
അല്ലാതെ വേറെ മെച്ചമൊന്നും കാണുന്നില്ല, ദോഷമല്ലാതെ.
പ്രഥമന്‍ കുടിച്ച് കുടിച്ച് ഇനി ചെടിച്ച് വയ്യാതാകുമല്ലോ..ഇടക്കൊരു കയ്പ്പിന് നാരങ്ങാ അച്ചാര്‍ കിട്ടില്ല. :-(
അരവിന്ദ് ആരോടും ചോദിക്കാതെ ഒരാളെ പുറത്താക്കിയത് തെറ്റ്. അനോണികളെ മറ്റാരോ ഇതേ പോലെ പുറത്താക്കിയതും തെറ്റ്. ഇവിടെ ആര്‍ക്കും എന്തും ആവാം എന്ന ഒരു രീതി വന്നത് ഏറ്റവും വലിയ തെറ്റ്.
ReplyDeleteകൂട്ടത്തില്‍ ഒരു ക്ലാരിഫിക്കേഷന്‍. അനോണികള്‍ പുതിയ ഐഡി ഉണ്ടാക്കിയിട്ട് അതേ കമന്റിട്ടാല്‍ ഉള്ള ഗുണം ആ ബ്ലോഗ്ഗറിന്റെ പിന്മൊഴിയില്‍ ബ്ലോക്ക് ചെയ്യാം. അനോണികളെ മൊത്തതില്‍ പിന്മൊഴിയില്‍ ബ്ലോക്ക് ചെയ്യാന്‍ കഴിയില്ല.
ശ്രീജ്യേ...പഞ്ചാഗ്നി മദ്ധ്യേ തപസ്സുചെയ്താലുമീ.................
ReplyDeleteപാപകര്‍മ്മത്തിന്‍...പ്രതിക്രിയയാകുമോ..............
ഠേങ്ങ്..............
അതെ, തെറ്റാണ്. പക്ഷേ തെറ്റിന്റെ വ്യാപ്തി ഇപ്പോഴാ മനസ്സിലായേ...
ഹും..പ്രായശ്ചിത്തമായി എന്തു ചെയ്യാം?
ക്ലബ്ബിലെ അഡ്മിന്‍ റൈറ്റ് ഞാന്‍ താഴെവച്ചു കീഴടങ്ങുന്നു. ഇനി അഡ്മിന്‍ എന്ന സ്വാതന്ത്ര്യം ഉപയോഗിക്കുന്നതല്ല, എന്ന് താഴ്മയോടെ ബോധിപ്പിക്കട്ടെ.(ആദ്യമായും അവസാനമായും മിനിഞ്ഞാന്നായിരുന്നു അത് ചെയ്തത്)
അതു പോരെങ്കില്‍ ഇതിനോടനുബന്ധിച്ച് ക്ലബിലെ എന്റെ മെംബര്‍ഷിപ്പിനെക്കുറിച്ചും വേണമെങ്കില്‍ ഒരു പുനര്‍ചിന്തനം നടത്തുവാന്‍ എല്ലാ അധികാരവും “ഹൈക്കമാണ്ടിന്“ (ആരാണെന്ന് പൂര്‍ണ്ണരൂപം ഇല്ല.) നല്‍കി അവരുടെ തീരുമാനം എന്തായാലും അതിന് ഓകെ പറയാം എന്നും അറിയിക്കുന്നു.
പിഴയായി 2രൂപാ50 പൈസ ഇന്ന് ആദ്യത്തെ ജംക്ഷനില്‍ കാണുന്ന ആദ്യത്തെ പിച്ചക്കാരന് കൈനീട്ടം കൊടുക്കുന്നതായിരിക്കും.
പോരേ? മതി.
(ഞാനീ ആരു ചെയ്തു ആരു ചെയ്തു എന്ന് ചോദിക്കുന്നത് വേറോന്നും കൊണ്ടല്ല...അഡ്മിനുകളെ വെച്ചാണ് ഞാന്‍ ക്ലബ്ബിന്റെ സ്വഭാവം തീരുമാനിക്കുന്നത്. ക്ലബ്ബ് ആരുടേയുമല്ല എന്നായിരുന്നു അത് നിര്‍മ്മിച്ചപ്പോള്‍ ദേവഗുരുവിന്റെ നിലപാട്. അതാണ് എനിക്ക് ഏറ്റവും ആകര്‍ഷണീയമായി തോന്നിയതും. പക്ഷേ ഒരു കൂട്ടം നടത്തിപ്പുകാരുണ്ടാകുമ്പോള്‍ ആ സങ്കല്പം മാറുന്നു. നടത്തിപ്പുകാരെ ബൂലോഗത്തിന് പരിചയപ്പെടുത്തണം. കാരണം ആരുടേതുമല്ലാതെ കിടന്നിരുന്ന ഒരു വസ്തുവിന് ഉടമകള്‍ ഉണ്ടാകുമ്പൊള്‍ ആ വസ്തുവിന്റെ സ്വഭാവത്തിനും വ്യത്യാസം വരുന്നു എന്ന് ഥാവോ എംബക്കി പണ്ട് പറഞ്ഞിട്ടുണ്ട്... ആരും തെറ്റിദ്ധരിക്കില്ലല്ലോ.)
എന്തിനെന്ന്‍ പറയാതെ ആരാണെന്നും പറയാതെ അനോണിമസ്സ് കമന്റ് എടുത്ത് കളഞ്ഞതില്‍ ഞാനും പ്രതിഷേധിക്കുന്നു. സത്യത്തില്‍ ആരെങ്കിലും അത് ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചതാണ്. പക്ഷെ അതൊന്ന് പറഞ്ഞിട്ട് ചെയ്യാമായിരുന്നു.
ReplyDeleteപണ്ട് ഞാന്‍ ഒരു കുഴപ്പം കാട്ടിയപ്പോള്‍ കുറേപ്പേര്‍ അഡ്മിന്‍ റൈറ്റ് സ്വയം എടുത്ത് കളഞ്ഞിരുന്നു. ഇത്തവണ ആരും ആ അബദ്ധം കാണിക്കരുതെന്ന് അപേക്ഷിക്കുന്നു. അഡ്മിന്‍ ആയി ഇനി വളരെ ചുരുക്കം പേര്‍ മതി. അവര്‍ ആരൊക്കെയെന്ന് നമുക്ക് തീരുമാനിക്കാം, അല്ലെങ്കില്‍ വേണ്ട, അത് ദേവേട്ടന്‍ തീരുമാനിക്കട്ടെ.
സത്യായിട്ടും ഈ ക്ലബ് എന്തിനാണെന്ന് എനിക്കിപ്പോഴും അങ്ങട്ട് മനസ്സിലാവണില്ലല്ലോ.
ReplyDeleteക്ലബില്‍ മെമ്പറല്ലാത്തവര്‍ക്ക് അഡ്മിന്‍ ആവാന്‍ പറ്റുവൊ? എന്നാ എന്നെ ഒന്ന് ആകണേ, ക്ലബേ അങ്ങട്ട് ഡിലീറ്റാനാണ്:) :)
വെറുതെയാണെ..ഇനി ഈ ക്ലബെങ്ങാനും കുമാറേട്ടന്‍ അറിയാണ്ട് ഡിലീറ്റിയാല്‍ ഞാന്‍ അല്ല അതിനുത്തരവാദി. എനിക്കീ ക്ലബില്‍ യാതൊരു പങ്കുമില്ല.
ശ്രീജിത്തേ,പിന്മൊഴിയില്‍ ചില ബ്ലോഗ് ഐഡികള്‍ തടുക്കുന്നുണ്ടോ? അതു നല്ല കാര്യമാണല്ലൊ. അപ്പൊ അനോണിമസ് ഓപ്ഷന്‍ എടുത്തു കളയുമ്പോള്‍ വെറുതെ ഒരു ഐഡി ഉണ്ടാക്കിയാലും പിന്മൊഴിയില്‍ ബ്ലോക്കും കൂടി ചെയ്താല്‍ തലതിരിഞ്ഞ കമന്റ് വരുമ്പൊ അങ്ങട്ട് ഡിലീറ്റിയാല്‍ മതിയല്ലേ,അതു നന്നായി. വെരി വെരി നന്നായി. ഹാവൂ..എനിക്കാശ്വസമായി..സത്യം പറഞ്ഞാ എനിക്കീ ചീത്ത വര്‍ത്താനം പറയണ അനോണിമസിനെയൊക്കെ പേടി തന്നെയാ..
പക്ഷെ ചേട്ടന്മാരും ഒക്കെ ആയിട്ട് ഇവിടെ എല്ലാരും ഇവിടെയൊക്കെ ഉണ്ടെല്ലൊ എന്ന ഇച്ചിരെ ധൈര്യത്തിലാണ് നിക്കണേ..
എന്നോട് വേറൊരു പെണ്‍ ബ്ലോഗറും ഇത് തന്നെ പറഞ്ഞിരുന്നു...
ഹാവൂ..സത്യായിട്ട് നല്ല ആശ്വാസമായി..
Anonymous bloggers ബ്ലോക്ക് ചെതവനാരായലും. ഒരുകാര്യം വ്യക്തമായി. Anonymous അയി ബ്ലോഗ് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണല്ലോ അതു മനസിലായത്. ചെയുന്നവരെല്ലാം ആരോക്കെയാണെന്ന് മനസിലായി.
ReplyDelete:-)
എന്തിര് ഇത്..?
ReplyDeleteഅധികാരം തലക്കുപിടിച്ച് മത്തന്‍ മാരായി നടക്കുന്നോ..?
ഇതിന് ചികില്‍സ ഇല്ല...
ആരെവിടെ... ഈ അഡ്മിനുകളെ, പിടിച്ച് തുറുങ്കിലടക്കുവിന്‍..
ഇഞ്ചി ചേച്ചി...! ചേച്ചിക്കൊപ്പം ഞാനും ഉണ്ട്..! നമുക്കീ ക്ലബ്ബില്‍ ഒരു ബൊംബ് വച്ചാലൊ..?
:)
മിടുക്കാ.
ReplyDeleteഞാനില്ലാട്ടൊ. എന്നെ നോക്കണ്ട കുട്ടീ.
ഇഞ്ചി ചേച്ചി കൈവിട്ട സ്ഥിതിക്ക്, ഇനി ഞാനും അഡ്മിനായേക്കം,
ReplyDeleteസാറന്മാരെ, ഒരു ഡവുട്ട്..
ഈ ബ്ലൊഗിന്റെ, അഡ്മിന്‍ ആവാന്‍ എന്തോരം, മണ്ടന്‍ ആണെന്ന് തെളിയിക്കണം...??
ഒന്നിനുമല്ല.. ചുമ്മാ, 2 പേരെ, പുറത്താക്കാനാ...