ബൂലോഗന്‍മാരെ,
ഈ മിടുക്കനു വേണ്ടി നമ്മളെന്തു ചെയ്യണം?.പ്രതികരിക്കൂ..തീരുമാനിക്കൂ.
(ചിത്രവും വാര്‍ത്തയും മലയാളമനോരമ ഓണ്‍ലൈന്‍ പതിപ്പില്‍ നിന്ന്)
തൃശൂര്‍: മെഡിസിന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പഠിക്കാന്‍ പണമുണ്ടാക്കാനാകുമോ, രാജ്യാന്തര ചെസ്സില്‍ പങ്കെടുക്കാന്‍ റഷ്യയില്‍ പോകാന്‍ സാധിക്കുമോ എന്നൊന്നും ആലോചിച്ചിരിക്കാന്‍ സുരേഷിനു സമയമില്ല. സുരേഷ് തിരക്കിലാണ്; വടക്കഞ്ചേരി ആര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് ചായയും ദോശയും വിളമ്പുന്ന തിരക്കില്‍.
ഹോട്ടലിലെ വെയിറ്റര്‍വേഷത്തില്‍ തിരക്കിട്ട ജോലിക്കിടയില്‍ പീരുമേട് സ്വദേശി സുരേഷിന് കൂട്ട് ദാരിദ്ര്യവും ചെസ്സിലെ കരുക്കളും മാത്രം. മെഡിസിന് ചേരാന്‍ കൊടുക്കേണ്ട സെമസ്റ്റര്‍ ഫീസിന് കാലിയായ പോക്കറ്റ് മാത്രമാണ് സുരേഷിനു കൂട്ട്. തളരാതെ പിടിച്ചുനിര്‍ത്തുന്നത് ചെസ്സിനോടുള്ള പ്രണയം മാത്രം.
നവംബര്‍ 13ന് റഷ്യയില്‍ നടക്കുന്ന രാജ്യാന്തര ചെസ്സ് ടൂര്‍ണമെന്റില്‍ ഇന്ത്യയില്‍നിന്നു മത്സരിക്കുന്ന മൂന്നു പേരില്‍ ഒരാളാവുമെന്ന പ്രതീക്ഷയിലാണ് സുരേഷ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ വഴി വന്ന ചെസ്സ് ഭ്രമം ഈ യുവാവിനെ ഭാവിയുടെ പ്രതീക്ഷയാക്കുകയാണ്.
ചെസ്സ് കളിയില്‍ 2005ല്‍ സംസ്ഥാന ചാംപ്യനായ സുരേഷിന് ദേശീയ ചാംപ്യന്‍ഷിപ്പില്‍ വിജയിക്കാനായില്ലെങ്കിലും കുസാറ്റില്‍ ഓള്‍ ഇന്ത്യാ ചെസ്സ് റേറ്റിങ്ങില്‍ എല്ലാവരെയും കടത്തിവെട്ടി. സ്കൂള്‍ പഠനകാലത്ത് എതിരാളി ആരെന്നറിയാതെ മൂന്നു മണിക്കൂര്‍ പൊരുതിയൊരു മത്സരത്തില്‍, സംസ്ഥാന ചാംപ്യനായിരുന്ന ടി.കെ. ജോസഫിനെ പരാജയപ്പെടുത്തിയത് സുരേഷിനു വഴിത്തിരിവായി. എതിരാളി പിന്നെ വഴികാട്ടിയായി. ജോസഫാണ് സുരേഷിന്റെ മികവറിഞ്ഞ് തുടര്‍ന്നുള്ള പ്രോത്സാഹനവും പരിശീലനവും നല്‍കിയത്.
തമിഴ്‌നാട്ടില്‍ ലഭിച്ച എന്‍ജിനീയറിങ് പ്രവേശനം സുരേഷ് ഉപേക്ഷിച്ചതാണ് ഡ്രൈവറായ അച്ഛന്‍ രാജേന്ദ്രനും തോട്ടം തൊഴിലാളിയായ അമ്മ പഞ്ചമിക്കുമുള്ള വേദന. നല്ലൊരു ഹൃദ്രോഗവിദഗ്ധനാകുന്നതോടൊപ്പം ഇന്ത്യയിലെ മികച്ച ചെസ്സ് പോരാളിയാകണം എന്നതാണ് സുരേഷിന്റെ സ്വപ്നം. കളി പരിശീലിക്കുന്ന സോഫ്റ്റ് വെയര്‍ വാങ്ങാന്‍ പണം കണ്ടെത്താനാണ് പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ കെട്ടിടനിര്‍മാണ തൊഴിലിനിറങ്ങിയത്. പിന്നീട് സ്കോളര്‍ഷിപ്പില്‍ തിരുനെല്‍വേലി ശ്രീരാമകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു പാസായി. 80 % മാര്‍ക്കോടെയാണ് സുരേഷ് എന്‍ട്രന്‍സ് എഴുതിയത്.
കംപ്യൂട്ടര്‍ ഇല്ലാത്തതിനാല്‍ ഇന്റര്‍നെറ്റ് സെന്ററിലാണ് ചെസ്സ് പരിശീലിക്കുന്നത്. ദിവസവും മൂന്നും നാലും മണിക്കൂര്‍. ഇന്റര്‍നെറ്റ് ബൂത്തില്‍ കൊടുക്കാനുള്ള പണം ഹോട്ടലില്‍ പണിയെടുത്തു നേടുന്നു. സുരേഷിന്റെ കഴിവു തിരിച്ചറിഞ്ഞ ഹോട്ടലുടമ ഇതിനുള്ള സമയവും അനുവദിച്ചു. മറ്റൊരാള്‍ സമ്മാനിച്ചത് സുരേഷിനു സ്വപ്നം കാണാന്‍പോലുമാവാത്ത വിലപിടിച്ച ചെസ്സ് ബോര്‍ഡ്.
റേറ്റിങ് അധികൃതര്‍ നല്‍കിയ പ്രതീക്ഷ സത്യമായാല്‍ രാജ്യാന്തര ചെസ്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍നിന്നു വിശ്വനാഥ് ആനന്ദിനും ഹരികൃഷ്ണനുമൊപ്പം റഷ്യയിലേക്ക് പറക്കുന്നത് ഈ പതിനെട്ടുകാരനായിരിക്കും.
“അനില്‍ കുംബ്ലേ എന്‍ജിനീയറാണ്, ഒപ്പം നല്ല ക്രിക്കറ്റ് കളിക്കാരനും. എനിക്കും അങ്ങനെയാകണം; നല്ലൊരു ചെസ്സ് കളിക്കാരനായ ഡോക്ടര്‍” - സുരേഷ് പറഞ്ഞു.
ഇന്ന് മനോരമയിലെ ഒരു വാര്‍ത്തയാണ്. നമ്മള്‍ക്കെന്തു ചെയ്യാന്‍ കഴിയും എന്ന് തീരുമാനിക്കുക.
ReplyDeleteനാമല്ലേ ഇവനെ പൊക്കിയെടുക്കേണ്ടത്?
ReplyDeleteഅതിനും കൂടിയല്ലേ നാമൊക്കെ ഇവിടെ ഈ ക്ലബ്ബുണ്ടാക്കി വെച്ചിരിക്കുന്നത്?
ആദ്യം എല്ലാരുടേയും നിര്‍ദ്ദേശങ്ങള്‍ വരട്ടെ.
വാര്‍ത്ത യുണികോഡില്‍ ( അവലംബം: മനോരമ ഓണ്‍ലൈന്‍)
ReplyDeleteതൃശൂര്‍: മെഡിസിന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പഠിക്കാന്‍ പണമുണ്ടാക്കാനാകുമോ, രാജ്യാന്തര ചെസില്‍ പങ്കെടുക്കാന്‍ റഷ്യയില്‍ പോകാന്‍ സാധിക്കുമോ എന്നൊന്നും ആലോചിച്ചിരിക്കാന്‍ സുരേഷിനു സമയമില്ല. സുരേഷ് തിരക്കിലാണ്; വടക്കഞ്ചേരി ആര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് ചായയും ദോശയും വിളമ്പുന്ന തിരക്കില്‍.
ഹോട്ടലിലെ വെയിറ്റര്‍വേഷത്തില്‍ തിരക്കിട്ട ജോലിക്കിടയില്‍ പീരുമേട് സ്വദേശി സുരേഷിന് കൂട്ട് ദാരിദ്ര്യവും ചെസിലെ കരുക്കളും മാത്രം. മെഡിസിന് ചേരാന്‍ കൊടുക്കേണ്ട സെമസ്റ്റര്‍ ഫീസിന് കാലിയായ പോക്കറ്റ് മാത്രമാണ് സുരേഷിനു കൂട്ട്. തളരാതെ പിടിച്ചുനിര്‍ത്തുന്നത് ചെസിനോടുള്ള പ്രണയം മാത്രം.
നവംബര്‍ 13ന് റഷ്യയില്‍ നടക്കുന്ന രാജ്യാന്തര ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയില്‍നിന്നു മത്സരിക്കുന്ന മൂന്നു പേരില്‍ ഒരാളാവുമെന്ന പ്രതീക്ഷയിലാണ് സുരേഷ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ വഴി വന്ന ചെസ്ഭ്രമം ഈ യുവാവിനെ ഭാവിയുടെ പ്രതീക്ഷയാക്കുകയാണ്.
ചെസ്കളിയില്‍ 2005ല്‍ സംസ്ഥാന ചാംപ്യനായ സുരേഷിന് ദേശീയ ചാംപ്യന്‍ഷിപ്പില്‍ വിജയിക്കാനായില്ലെങ്കിലും കുസാറ്റില്‍ ഒാള്‍ ഇന്ത്യ ചെസ് റേറ്റിങ്ങില്‍ എല്ലാവരെയും കടത്തിവെട്ടി. സ്കൂള്‍ പഠനകാലത്ത് എതിരാളി ആരെന്നറിയാതെ മൂന്നു മണിക്കൂര്‍ പൊരുതിയൊരു മത്സരത്തില്‍, സംസ്ഥാന ചാംപ്യനായിരുന്ന ടി.കെ. ജോസഫിനെ പരാജയപ്പെടുത്തിയത് സുരേഷിനു വഴിത്തിരിവായി. എതിരാളി പിന്നെ വഴികാട്ടിയായി. ജോസഫാണ് സുരേഷിെന്‍റ മികവറിഞ്ഞ് തുടര്‍ന്നുള്ള പ്രോത്സാഹനവും പരിശീലനവും നല്‍കിയത്.
തമിഴ്‌നാട്ടില്‍ ലഭിച്ച എന്‍ജിനീയറിങ് പ്രവേശനം സുരേഷ് ഉപേക്ഷിച്ചതാണ് ഡ്രൈവറായ അച്ഛന്‍ രാജേന്ദ്രനും തോട്ടം തൊഴിലാളിയായ അമ്മ പഞ്ചമിക്കുമുള്ള വേദന. നല്ലൊരു ഹൃദ്രോഗവിദഗ്ധനാകുന്നതോടൊപ്പം ഇന്ത്യയിലെ മികച്ച ചെസ് പോരാളിയാകണം എന്നതാണ് സുരേഷിന്റെ സ്വപ്നം. കളി പരിശീലിക്കുന്ന സോഫ്റ്റ് വെയര്‍ വാങ്ങാന്‍ പണം കണ്ടെത്താനാണ് പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ കെട്ടിടനിര്‍മാണ തൊഴിലിനിറങ്ങിയത്. പിന്നീട് സ്കോളര്‍ഷിപ്പില്‍ തിരുനെല്‍വേലി ശ്രീരാമകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു പാസായി. 8% മാര്‍ക്കോടെയാണ് സുരേഷ് എന്‍ട്രന്‍സ് എഴുതിയത്.
കംപ്യൂട്ടര്‍ ഇല്ലാത്തതിനാല്‍ ഇന്റര്‍നെറ്റ് സെന്ററിലാണ് ചെസ് പരിശീലിക്കുന്നത്. ദിവസവും മൂന്നും നാലും മണിക്കൂര്‍. ഇന്റര്‍നെറ്റ് ബൂത്തില്‍ കൊടുക്കാനുള്ള പണം ഹോട്ടലില്‍ പണിയെടുത്തു നേടുന്നു. സുരേഷിന്റെ കഴിവു തിരിച്ചറിഞ്ഞ ഹോട്ടലുടമ ഇതിനുള്ള സമയവും അനുവദിച്ചു. മറ്റൊരാള്‍ സമ്മാനിച്ചത് സുരേഷിനു സ്വപ്നം കാണാന്‍പോലുമാവാത്ത വിലപിടിച്ച ചെസ് ബോര്‍ഡ്.
റേറ്റിങ് അധികൃതര്‍ നല്‍കിയ പ്രതീക്ഷ സത്യമായാല്‍ രാജ്യാന്തര ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍നിന്നു വിശ്വനാഥ് ആനന്ദിനും ഹരികൃഷ്ണനുമൊപ്പം റഷ്യയിലേക്ക് പറക്കുന്നത് ഈ പതിനെട്ടുകാരനായിരിക്കും.
“അനില്‍ കുംബ്ലേ എന്‍ജിനീയറാണ്, ഒപ്പം നല്ല ക്രിക്കറ്റ് കളിക്കാരനും. എനിക്കും അങ്ങനെയാകണം; നല്ലൊരു ചെസ് കളിക്കാരനായ ഡോക്ടര്‍” - സുരേഷ് പറഞ്ഞു.
വിശ്വം നമ്മളെപ്പോലുള്ളവര്‍ ഇവനെ സഹായിക്കണം എന്നാണ് എന്റെ അഭിപ്രായം. അത് എങ്ങിനെ,എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ എല്ലാവരുമാണ്. സ്വാശ്രയ കേസും, ഇതും തമ്മില്‍ കൂട്ടി വായിക്കുക. നാളെയുടെ ഒരു ലോക ചതുരംഗക്കളിക്കാരനെ നമുക്ക് നഷ്ടമാകരുത്.
ReplyDeleteഇതൊരു പഴയ ബീര്‍ബല്‍ കഥ.
ReplyDeleteഒരിക്കല്‍ ഒരു ചിത്രകാരന്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ വളരെ ഭംഗിയുള്ള ഒരു ഛയാചിത്രം രചിച്ചു. അയാളിലുള്ള സ്നേഹം പ്രകടിപ്പിക്കാനായി അയാളെ മന്ത്രിയാകാന്‍ തീരുന്‍മാനിച്ചു. രാജകല്‍പ്പനയല്ലെ ആര്‍ക്കും എതിര്‍ക്കാന്‍ പറ്റില്ലല്ലൊ.
രാജാവിനെ തിരുത്തേണ്ടിടത്ത് തിരുത്തുന്നത് വിദൂഷകണ്റ്റെ കടമയുമാണ്. ബീര്‍ബല്‍ ആലോചിച്ചു.
ബീര്‍ബല്‍ കൊട്ടാരത്തിലെ മര ഉരുപ്പടികള്‍ പണിഞ്ഞ ആശാരിയെ തണ്റ്റെ വീട്ടീലേക്കു വിളിപ്പിച്ചു. പത്തിരുപതാളുകള്‍ക്കുള്ള ആഹാരം പാകം ചെയാന്‍ പറഞ്ഞു. അയാള്‍ തണ്റ്റെ പാചകത്തിലുള്ള അറിവുകേടും താല്‍പര്യക്കുറവും അറിയിച്ചു. എന്നാല്‍ ബീര്‍ബല്‍ പറഞ്ഞു താന്‍ അവിടെയിരിക്കുന്ന വിഭവങ്ങളുപയോഗിച്ച് തനിക്കു തോന്നിയപോലെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കുക.
ബീര്‍ബലിണ്റ്റെ കല്‍പന അനുസരിച്ചല്ലേ പറ്റൂ. ആശാരി ആഹാരമുണ്ടാക്കി.
ഈ നേരത്ത്ന്‍ ബീര്‍ബല്‍ ചക്രവര്‍ത്തിയേയും മറ്റുള്ളവരെയും സല്‍ക്കാരത്തിന്നായി വീട്ടിലേക്കു ക്ഷണിച്ചു.
ആഹാരം കഴിച്ച ചക്രവര്‍ത്തിയുടെ മുഖഭാവം ഊഹിച്ചിരിക്കുമല്ലൊ.
കയര്‍ക്കാന്‍ തുടങ്ങിയ ചക്രവര്‍ത്തിയോടെ ബീര്‍ബല്‍ പറഞ്ഞു.-- അങ്ങിനെ വരാന്‍ വഴിയില്ലാല്ലൊ. ഇവന്‍ പണീഞ്ഞ കട്ടിലും മേശയും ഒക്കെ എത്ര ഭംഗിയാണ്. പിന്നെ ആഹ്ഹാരം എന്തുകൊണ്ട് മോശമാകും? ചക്രവര്‍ത്തി പൊട്ടനല്ലാത്തതു കൊണ്ട് കാര്യം വേഗം പിടികിട്ടി. ചിത്രകാരണ്റ്റെ മന്ത്രിസ്ഥാനം ഒഴിവാക്കിക്കൊടുത്തു.
നല്ല ചെസ്സ്കളിക്കാരനെ നല്ല ചെസ്സ് കളിക്കാരനാകാന്‍ പ്രോത്സാഹിപ്പിക്കുക.യാണ് വേണ്ടത്. വിശ്വനാഥന്‍ ആനന്ദിണ്റ്റെ കാര്യം ഓര്‍ക്കുക. നല്ല ഡോക്ടരാകാന്‍ താല്‍പര്യമുള്ളവരെ ഡോക്ടരാകുക അതല്ലേ അഭികാമ്യം
വീട്ടിലിരുന്ന് വായിച്ച ആദ്യത്തെ ബ്ലോഗ് പോസ്റ്റാണിത്.
ReplyDeleteഅത് ഒരു പയ്യനെ സഹായിക്കുന്നതിനെ പറ്റിയായതില്‍ അതിയായ സന്തോഷം. ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള ചാന്‍സ് എപ്പോഴും കിട്ടില്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍.
ഈ മിടുക്കനെ നമുക്ക് സഹായിച്ചേ പറ്റൂ. നമ്മള്‍ ബൂലോഗര്‍ വിചാരിച്ചാല്‍ പുഷ്പം പോലെ സാധിക്കുകയും ചെയ്യും.
എന്നെക്കൊണ്ടാകുന്നതിനെല്ലാം ഞാന്‍ റെഡി അനംഗാരി, വിശ്വപ്രഭേ...
ഇവനെ നമുക്ക് പഠിപ്പിക്കാം?
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഞാനും റെഡി.റ്റെക്സ്റ്റ് ബുക്കുകളും മറ്റും നാട്ടില്‍ ആയുര്‍വേദ ഡോക്ടറായ അനിയത്തി വഴി സംഘടിപ്പിക്കാം.
ReplyDeleteപങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അവരുടെ കമ്മിറ്റ്മെന്റ്സ് ദേവരാഗത്തിനെയോ വിശാലനെയോ ഈ-മെയില്‍ വഴി അറിയിക്കുക എന്നു വെച്ചോട്ടെ, ഗുരോ?
ReplyDeleteതല്‍ക്കാലം കമ്മിറ്റ്മെന്റ്സ് മതി. ഒരു രൂപരേഖ ഉണ്ടാക്കിയിട്ട് (എത്ര ദിവസം കൊണ്ട്?) സാക്ഷാത്‍ക്കാരം ആവാം. എന്തു പറയുന്നു?
തൃശ്ശൂരുള്ള ബ്ലോഗുചേച്ചിയും ഇതില്‍ ഒരു കയ്യാളാവട്ടെ, അല്ലേ?
(കുറച്ചു ടെക്സ്റ്റ്ബുക്കുകളും കുറേ ഈ-കോപ്പികളും എന്റെ കയ്യിലുമുണ്ട്)
ആദ്യപടിയായി നമുക്കു സുരേഷിനു ഒരു കമ്പ്യൂട്ടര്‍ സംഘടിപ്പിച്ചലോ? ലിനക്സും കുറേ സ്വത്ന്ത്ര ചെസ്സ് പ്രോഗ്രാമുകളും പരിശീലനത്തിനു സഹയകമായേക്കും. പരിശീലനം തെന്നെയല്ലേ പാകതയ്ക്കുള്ള ആദ്യപടി?
ReplyDeleteകമ്പ്യൂട്ടറിനു വേണ്ട റ്റെക്നിക്കല്‍ സപ്പോര്‍ട്ട്,അസ്സെംബ്ലി, പ്രോഗ്രാം ഇന്‍സ്റ്റലേഷന്‍ തുടങ്ങിയവയ്ക്ക് എന്റെ ആള്‍ തൃശ്ശൂര്‍ തന്നെ തയ്യാറുണ്ട്.
ReplyDeleteവിശ്വേട്ടാ. എപ്പോള്‍ എങ്ങിനെ എന്ന് ഇങ്ങ് പറഞ്ഞേച്ചാല്‍ മതി. പെട്ടെന്നായിക്കോട്ടെ.
ReplyDeleteഅതു തന്നെ. എന്താ വേണ്ടതെന്ന് പറഞ്ഞാ മതി. റെഡി.
ReplyDeleteഅനംഗാരീ, വിശ്വം, വിശാലാ, ദേവാ,
ReplyDeleteഞങ്ങളെക്കൊണ്ട് എന്താ സഹായം വേണ്ടത് എന്നുവെച്ചാല്‍ പറയൂ. എന്താ ചെയ്യേണ്ടത് എന്നറിയില്ല. അതാണ് ചോദിക്കുന്നത്. ഇനി മെയില്‍ അയയ്ക്കണോ? അല്ലെങ്കില്‍ എന്താ വേണ്ടത് എന്ന് തീരുമാനിച്ചിട്ട് പറഞ്ഞോളൂ.
ബൂലോഗ കൂട്ടായ്മയുടെ പ്രതീകമായി, എല്ലാ ക്ലബംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരിക്കില്ലേ, കൂടുതല്‍ നല്ലത്?
ReplyDeleteക്ലബ്ബ് പല ബ്ലോഗുകളില്‍ ഒരു ബ്ലോഗ് മാത്രമല്ലേ ശിശൂ. പങ്കെടുക്കാന്‍ പറ്റുന്ന എല്ലാ ബ്ലോഗ് അംഗങ്ങളും പങ്കെടുക്കട്ടെ. ബ്ലോഗിന് പുറത്തുള്ളവരും പങ്കെടുക്കട്ടെ. പക്ഷേ കുറച്ച് പേര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തരാനും മറ്റുമായി വേണമെന്ന് മാത്രം.
ReplyDeleteനല്ല ഉദ്യമം, നല്ല രീതിയില്‍ നടക്കട്ടെ
ഒരു നല്ല ചിന്തയാണ്. രാവിലെ പത്രത്തില്‍ കണ്ടു സുരേഷിന്റെ കഥ.
ReplyDeleteഅനംഗാരി വാഴ്ത്തുക്കള്‍!
പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എന്നാലാവുന്നത് ഞാനും ചെയ്യാം.
ഒരു അണ്ണാന്‍ കുഞ്ഞ്.
തീര്‍ച്ചയായും നല്ല ഉദ്യമം തന്നെ, എന്തുചെയ്യണമെന്ന് അറിയിക്കുമല്ലോ?..
ReplyDeleteഎന്തും ചെയ്യാം, എത്രയും മുടക്കാം. ഈ ഉദ്യമം ഈ ഒരു സുരേഷില്‍ ഒതുക്കരുത് എന്നാണു എന്റെ അഭിപ്രായം. ഇതുപോലെ അനേകം സുരേഷുമാരും, മറ്റ് പെണ്‍കുട്ടികളുമുണ്ട്. ഒന്നിനു പുറകേ ഒന്നായി നമുക്ക് കൈ പിടിച്ച് കേറ്റാം.
ReplyDeleteഒറ്റത്തവണയായി സബ്സ്ക്രിബ്ഷന്‍ ഇടാതെ, മാസങ്ങളായി ഇത് രൂപികരിച്ചെടുത്താല്‍, ആര്‍ക്കും ഒരു ഭാരിച്ച ഓഹരി ചുമയ്കേണ്ടി വരില്ലാ. കൂട്ടത്തി, ഒരു ലംസം ആയി കൊടുത്ത്, കാശു തലയ്കടിച്ച്, പഠിത്തമേ ഉപേക്ഷിച്ച് ബജാജ് പള്‍സാറില്‍ കറങ്ങി നടന്നതിന്റെ അനുഭവം കൊണ്ടാണിത് പറയുന്നത് വിശ്വം.
അഭിപ്രായങ്ങള്‍ എല്ലാം പോരട്ടേ. എങ്ങനേയും കൂടാന്‍ ഞാന്‍ റെഡി. കമ്പ്യൂട്ടര്‍ ആണു അത്യാവശ്യമെങ്കില്‍, എന്റെ സിസ്റ്റം അതുല്യയിലുണ്ട്. അല്‍പം സമയം മുടക്കി, ഞാനത് ശരിയാക്കി ഏല്‍പ്പിയ്കാം.
വിവരങ്ങള്‍ എന്റെ ബ്ലോഗില്‍ കണ്ടിലെങ്കില്‍ ദയവായി ദുബായിലുള്ളവര്‍ മെസ്സേജ് വിടുക മൊബൈലില്‍.
മാസവരിയും പിരിവും ഒന്നും നല്ലതിനല്ല എന്നാണ് എന്റെ അഭിപ്രായം.
ReplyDeleteഇതിനെ ഒരു അവസ്ഥയായി കണ്ട് ഒരു സഹായം. അങ്ങനെ ചിന്തിക്കുന്നതാണ് ഉചിതം.
ഇപ്പോള്‍ തന്നെ ഇവിടെ തല്ലൊഴിഞ്ഞു നേരമില്ല. ഈ ക്ലബ്ബിലേക്ക് ക്ലിക്ക് ചെയ്യാന്‍ പേടിയാണ്. ആരോഗ്യകരമായ തല്ലുകള്‍ മനസിലാക്കാം. പക്ഷെ ഇവിടെ ഇപ്പോള്‍ എന്തു തല്ലിലാണ് അവസാനിക്കുക.
അതുപോലെ തല്ലില്പെട്ടുപോകാത ഈ യുവാവിനു എന്തെങ്കിലും ചെയ്യണം. (സുരേഷിനു മാത്രമല്ല, ഒരുപാട് സുരേഷുമാര്‍ക്കും സുരേഷിണിമാര്‍ക്കും ചെയ്യണം. നല്ല കാര്യം)
ബെഡ് കോഫിക്കൊപ്പം മറിച്ചുപോയ വാര്‍ത്തയാണെങ്കിലും എവിടെ എന്തോ ഒരു ‘ഇതു’ തോന്നി.
ഹാജര്‍.
ReplyDeleteഒന്നു രണ്ട് നയാപൈസകള്‍.
1. പൈസ ആയി ഒന്നും കൊടുക്കാതിരിക്കുക.
2. വണ്‍ ടൈം സഹായം മതിയാവും. ആളെ സ്പ്പോണ്‍സര്‍ ചെയ്യുമെന്ന പ്രതീക്ഷയൊന്നും ആ പാവത്തിന് കൊടുക്കരുത്. നമ്മുടേ കൂട്ടായ്‌മക്ക് പരിമിതികളുണ്ട്.
3. ഒരു കംപ്യൂട്ടറും, കുറേ നല്ല ചെസ്സ് പ്രോഗ്രാമുകളും, പുസ്തകങ്ങളും ആയിരിക്കും നല്ല വഴി എന്നു തോന്നുന്നു. ഡോക്റ്ററാവാന്‍ കൊതിക്കുന്ന, വഴിയില്ലാത്ത ആയിരങ്ങള്‍ വേറെയുമുണ്ട്. ആ രീതിയില്‍ സുരേഷിന് പ്രത്യേകതകളൊന്നുമില്ലല്ലോ.
ഒരു നല്ല ചിന്ത. എന്നാലാവുന്നതഉമായി ഞാനുമുണ്ട് കൂടെ..ഈ കൂട്ടായ്മയ്ക്ക് അര്‍ത്ഥമുണ്ടാകട്ടെ. ആരെങ്കിലും നേതൃത്വം ഏറ്റെടുത്ത് എന്തുചെയ്യണമെന്ന് മെയിലയക്കുക.
ReplyDeleteഒരു പത്രവാര്‍ത്ത കണ്ടതുകൊണ്ടു മാത്രം എല്ലാവരും കൂടി പരിപാടികള്‍ ആവിഷ്കരിക്കാന്‍ വരട്ടേ. നമുക്കു വസ്തുതകളെപ്പറ്റി അന്വേഷിക്കണ്ടേ?
ReplyDeleteപ്രതിഭാശാലികളായ പല ചെസ്സ് കളിക്കാരും നമുക്കുണ്ടായിരുന്നു. ഇപ്പോഴുമുണ്ടു്. പത്തിലധികം തവണ സ്റ്റേറ്റ് ചാമ്പ്യനായിരുന്നിട്ടും ഒരു പലഹാരക്കട നടത്തുന്നതിലപ്പുറം ഒന്നും നേടാഞ്ഞ അബ്ദുള്‍ മജീദ്, ദേശീയതലത്തില്‍ മികച്ച കളിക്കാരനായിരുന്നിട്ടും ആരും ഒരു ജോലി പോലും കൊടുക്കാഞ്ഞ ഓ. ടി. അനില്‍കുമാര്‍, സാമ്പത്തികബുദ്ധിമുട്റ്റു ക്ഒണ്ടു് ആത്മഹത്യ ചെയ്ത ശശിധരന്‍ തുടങ്ങി പലരും. ചെസ്സില്‍ ഭ്രമമുള്ള വളരെയധികം ആളുകള്‍ എല്ലായിടത്തുമുണ്ടു്.
ഇദ്ദേഹം കളിച്ച ഏതെങ്കിലും കളികളുടെ നീക്കങ്ങള്‍ രേഖപ്പെടുത്തിയതു കിട്ടുമോ? എല്ലാ ടൂര്‍ണ്ണമെന്റുകളിലും നീക്കങ്ങള്‍ എല്ലാ കളിക്കാരും രേഖപ്പെടുത്താറുണ്ടു്. അതു കണ്ടാല്‍ കളിയുടെ നിലവാരം മനസ്സിലാക്കാം.
ടി. കെ. ജോസഫിനു് ഇപ്പോള്‍ അറുപതു വയസ്സില്‍ക്കൂടുതല്‍ പ്രായമുണ്ടാവും. അദ്ദേഹം വളരെക്കാലമായി കളിക്കാറില്ല. അദ്ദേഹത്തിനെ ഒരു കളിയില്‍ തോല്‍പ്പിച്ചെന്നു പറഞ്ഞു് നമുക്കു് അപൂര്‍വ്വപ്രതിഭയെന്നു പറഞ്ഞുകൂടാ.
ഇദ്ദേഹം ജയിച്ചിട്ടുള്ള മത്സരങ്ങള്‍ ഏതൊക്കെ? എത്ര സ്കോര്‍? കുസാറ്റിലെ മത്സരത്തില്‍ കിട്ടി എന്നു പറയുന്ന റേറ്റിംഗ് എന്തു്? കുസാറ്റിലെ മത്സരത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയാല്‍ പോലും ഒറ്റയടിക്കു് ആനന്ദിന്റെയും ഹരികൃഷ്ണയുടെയും ഒപ്പമെത്തില്ല. ഇദ്ദേഹം കളിച്ച കളികളുടെ ഗെയിം സ്കോറുകള്‍ കിട്ടുമോ?
ഇതൊക്കെ നോക്കിയിട്ടു മതി മുന്നോട്ടു പോകുന്നതു് എന്നാണു് എന്റെ അഭിപ്രായം. അതുപോലെ എഞ്ചിനീയറിംഗിനും മെഡിസിനും പോകാനുള്ള കഴിവിനെപ്പറ്റിക്കൂടി അന്വേഷിച്ചിട്ടു്.
പല രംഗത്തും കഴിവുള്ള പലരും കേരളത്തിലുണ്ടു്-അര്‍ഹതയുള്ളതു കിട്ടാത്തവര്‍. ഇങ്ങനെയൊരു സംരംഭത്തിനു പോകുമ്പോള്‍ അര്‍ഹതയുള്ളവര്‍ക്കു തന്നെ കിട്ടണമെന്നു തീര്‍ച്ചയാക്കണ്ടേ?
മൂന്നുപേരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടാല്‍ വേണ്ട സഹായങ്ങള്‍ ചെയ്യാം. അല്ലെങ്കില്‍, ഇന്റര്‍നെറ്റില്‍ ചെസ്സ് പരിശീലിക്കുന്ന, ചെസ്സ് നന്നാക്കാന്‍ വേണ്ടി സോഫ്റ്റ്വെയര്‍ തേടുന്ന ഒരു കളിക്കാരനെപ്പറ്റി എന്തോ അത്ര വിശ്വാസം പോരാ. കേരളത്തില്‍ ഇപ്പോള്‍ നല്ല ചെസ്സ് ക്ലബുകള്‍ ധാരാളമുണ്ടു്. അവിടെപ്പോയി കളിച്ചല്ലേ കളി നന്നാക്കുക. കമ്പ്യൂട്ടറിനോടു കളിച്ചു് അധികമാരും ചെസ്സ് കളി നന്നാക്കിയിട്ടില്ല.
ഇനി, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ വേണമെങ്കില്‍ സൌജന്യമായ നല്ല സോഫ്റ്റ്വെയര്‍ പലതുമുണ്ടു്. ക്രാഫ്റ്റി (http://www.limunltd.com/crafty/) നല്ല ഒരു പ്രോഗ്രാം ആണു്. ചെസ്സ് കളികള്‍ സൂക്ഷിക്കാന്‍ SCID (http://scid.sourceforge.net/) എന്ന പ്രോഗ്രാം നല്ലതാണു്. The week in chess(http://www.chesscenter.com/twic/twic.html) എന്ന സൈറ്റില്‍ എല്ലാ ആഴ്ചയും ഉള്ള നല്ല കളികള്‍ പ്രസിദ്ധീകരിക്കുന്നുണ്ടു്. ആ സൈറ്റില്‍ നിന്നുള്ള എല്ലാ കളിയും ഡൌണ്‍ലോഡു ചെയ്തു ക്രോഡീകരിക്കുന്ന ഒരു പ്രോഗ്രാം ഞാന്‍ എഴുതിയിട്ടുണ്ടു്. അതുപയോഗിച്ചു് ഇതുവരെയുള്ള കളികളെല്ലാം എടുത്തു സി. ഡി. യിലാക്കാന്‍ പറ്റും. ഒരു നല്ല ഓപ്പണിംഗ് എന്‍സൈക്ലോപീഡിയയെക്കാളും പ്രയോജനം ചെയ്യും അതു്.
പത്രത്തില്‍ ഇങ്ങനെ പലതും കാണും. യൂണിവേഴ്സിറ്റി പ്രൊഫസര്‍മാര്‍ക്കു പോലും മനസ്സിലാകാത്ത പ്രബന്ധം എഴുതിയ ഒരാളെ നാം ഈയിടെ കണ്ടില്ലേ?
ഒറ്റത്തവണയായി സബ്സ്ക്രിബ്ഷന്‍ ഇടാതെ, മാസങ്ങളായി ഇത് രൂപികരിച്ചെടുത്താല്‍
ReplyDeleteഎന്താണ് അതുല്യച്ചേച്ചി ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. സബ്സ്ക്രിബ്ഷനോ? എനിക്കാകെ കണ്‍ഫ്യൂഷന്‍
ഉമേഷ് പറഞ്ഞത് പോയന്റ്. ചെസ്സിലുള്ള ആളുടെ മെറിറ്റും അറിഞ്ഞിട്ടു പോരേ സഹായം?
ReplyDeleteആള്‍ യോഗ്യനാണെങ്കില്‍ എല്ലാ സഹായത്തിനും ഞാന്‍ തയ്യാര്‍. ചെസ്സു കളിക്കാന്‍ റഷ്യയില്‍ വരുന്നുണ്ടെങ്കില്‍ അതിനും, മെഡിസിന് പഠിക്കാനെങ്കില്‍ എന്‍റെ പഴയ ടെക്സ്റ്റുകള്‍, നോട്ടുകള്‍, സി ഡികള്‍ എല്ലാം കൊടുക്കാം. എന്താ വേണ്ടതെന്ന് തീരുമാനിച്ചാല്‍ മതി.
ReplyDeleteവളരെയേറെപ്പേര്‍ ഓണ്‍ലൈനിലും (അതായത് ഈ ബ്ലോഗുവഴിയ്ക്കും) ഓഫ്‌ലൈനിലും (അതായത് ഈമെയില്‍ വഴി) തങ്ങളുടെ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. വളരെ സന്തോഷം തോന്നുന്നു.
ReplyDeleteഉമേഷ് പറഞ്ഞതും വളരെ ശരിയാണ്. ഇതുപോലത്തെ ഒരു സഹായത്തിന് തക്ക അര്‍ഹതയും സാഹചര്യവുമുണ്ടോ എന്ന് ആദ്യം അറിയണം.
1. മെഡിസിന് ഇതിനകം തന്നെ സീറ്റ് നേടിക്കഴിഞ്ഞിട്ടുണ്ടോ?
2. ചെസ്സ് കളിയില്‍ ഉണ്ടെന്നു പറയുന്ന പ്രാഗല്‍ഭ്യം വാസ്തവത്തില്‍ ദേശീയനിലവാരത്തില്‍ ഉള്ളതാണോ?
ഇതു രണ്ടും വസ്തുത ആയിരിക്കണേ എന്നു പ്രതീക്ഷിക്കാം. എന്നിരുന്നാലും നമ്മുടേതായ ഒരു fact finding ആവശ്യമുണ്ട്.
അചിന്ത്യ, കുമാര്‍, ജോ തുടങ്ങിയ നമ്മുടെ നാട്ടിലെ തന്നെ ആര്‍ക്കെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നേരിട്ടറിയുവാനും ഇവിടെ അറിയിക്കാനും പറ്റുമല്ലോ, ഇല്ലേ?
ബൂലോഗക്കൂട്ടുകാര്‍ക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ തക്ക ഒരു പ്രതിഭയാണിവനെങ്കില്‍ തീര്‍ച്ചയായും നാമതു ചെയ്യണം. അതെങ്ങനെ വേണം എന്നതാണ് അടുത്ത കാര്യം.
പണം ആളെക്കൊല്ലിയാണ്. പ്രത്യേകിച്ചും വിശേഷാല്‍ അദ്ധ്വാനമൊന്നുമില്ലാതെ കുറേയേറെ വന്നുചേര്‍ന്നാല്‍. അതുകൊണ്ട് ലംപ് സം ആയാല്‍ ദോഷം. ജീവിതത്തിരയ്ക്കിനിടക്ക് നാം പല നിത്യനിദാനങ്ങളും മാസാമാസം കൊണ്ട് മറന്നുപോവും. ആദ്യത്തെ ആവേശം കുറച്ചുകഴിഞാല്‍ കാണില്ല. അതുകൊണ്ട് മാസവരി പിരിയ്ക്കലും ദോഷം.
പണത്തിനു പകരം ആവശ്യമുള്ള വസ്തുക്കളായി സഹായിക്കാം. പക്ഷേ അതിന് മേല്‍നോട്ടത്തിനും നടത്തിപ്പിനും ആളുകള്‍ വേണം. അവര്‍ക്കു സമയവും സാഹചര്യവും വേണം. അവരെ മറ്റുള്ളവര്‍ക്കു വിശ്വാസവും വേണം എന്നു പറയേണ്ടതില്ലല്ലോ.
ഒരു കാര്യം ചെയ്യാം. തവണകളായി മാത്രം disburse ചെയ്യുന്ന ഒരു നിക്ഷേപം ഉണ്ടാക്കിയെടുക്കാം. അതാണൊരു വഴി. മറ്റു വഴികള്‍ എന്തൊക്കെയെന്ന് എല്ലാര്‍ക്കും ആലോചിക്കാം.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇങ്ങനെയൊരു ചുമതലയേറ്റെടുക്കാന്‍ ഇപ്പോഴുള്ള ക്ലബ്ബിന്റെ ഘടനയ്ക്കു താങ്ങില്ല. അതും എന്തുവേണമെന്ന് ആലോചിക്കണം. നാലോ അഞ്ചോ പേര്‍ ഭാരമേല്‍ക്കണം. അതില്‍ തന്നെ നാട്ടില്‍ തന്നെയുള്ള നമ്മുടെ കൂട്ടുകാര്‍ വേണം കൂടുതല്‍ മുന്നിട്ടിറങ്ങാന്‍. അക്കരെയിരിക്കുന്ന ഞങ്ങള്‍ക്കൊക്കെ ഇതില്‍ പരിമിതികളുണ്ട്.
ഇതും കൂടി ഇപ്പോള്‍ പറയാതെ വയ്യ.
ReplyDeleteഒരു കാലത്ത് ഇതേപോലെത്തന്നെ കഷ്ടപ്പെട്ട് ജീവിച്ചും അദ്ധ്വാനിച്ചുമാണ് ഞാനും എഞ്ചിനീയറിങ്ങിനു പഠിച്ചത്. രാത്രി മുഴുവന്‍ വീടു വയറിങ്ങ്,പെയിന്റടി, ശനിയും ഞായറും ബാക്കി ദിവസങ്ങളില്‍ വൈകുന്നേരങ്ങളിലും പുഴയില്‍ മണല്‍ നിറച്ച് വഞ്ചി കുത്തല്‍, ഇഷ്ടിക ചുമയ്ക്കല്‍, കുട്ടികള്‍ക്ക് ട്യൂഷന്‍, അച്ഛന്റെ പെട്ടിക്കടയില്‍ സഹായിക്കല്‍, കുട, റേഡിയോ, വാച്ച്, മോട്ടോര്‍, ഫാന്‍ തുടങ്ങിയവ നന്നാക്കല്‍, കരാറായി വാങ്ങുന്ന കപ്പ പെരുമഴയത്ത് വലിച്ച് ചുമന്നുകൊണ്ടുപോയി ചെത്തിയുണക്കിയും അല്ലാതെയും തൃശ്ശൂരങ്ങാടിയില്‍ കൊണ്ടുപോയി വിപണനം ചെയ്യല്‍, ചാക്കുകണക്കിനു നെല്ലു വാങ്ങിപ്പുഴുങ്ങിയുണക്കി അരിയാക്കി വില്‍ക്കല്‍ തുടങ്ങി മുഖമില്ലാത്തതും ഉള്ളതുമായ പലപല ജോലികളും ചെയ്താണ് ഈ പഴയ രാജകുമാരന്‍ തന്റെ രാജ്യം വീണ്ടെടുത്തത്.
ചെറിയ ലോകത്തിലെ വലിയ മനുഷ്യര്‍ പലരും ബൌദ്ധികമായും ഭൌതികമായും സഹായിച്ചിരുന്നു. എന്നിരുന്നാലും ഒരു പക്ഷേ ഇതിലും വലിയ എന്തൊക്കെയോ ആവാന്‍ പറ്റുമായിരുന്നു അന്നു വേറെ ആരെങ്കിലും കൂടി കൈ പിടിക്കാനുണ്ടായിരുന്നെങ്കില്‍.
ഇന്ന് അവരെ കുറ്റം പറയാന്‍ തോന്നുന്നില്ല. ചിലര്‍ക്കാ സാഹചര്യം മനസ്സിലായിട്ടുണ്ടാവില്ല. മറ്റു ചിലര്‍ക്ക് മുന്‍പു പൊള്ളിയ കൈ പിന്നെ അയയ്ക്കാന്‍ തോന്നിയിട്ടുമുണ്ടാവില്ല.
മാത്രമല്ല, ഇങ്ങനെ ഉലയില്‍കിടന്ന് ഉരുകിയിട്ടുള്ളതുകൊണ്ടാവാം, അസാമാന്യമായ ധൈര്യവും ആത്മവിശ്വാസവും ശേമുഷിയും ഇപ്പോഴും തോന്നുന്നു. എന്തും പഠിച്ചെടുക്കാം എന്നൊരു അഹങ്കാരം പോലും.
സുരേഷിനെപ്പോലെ പലരുമുണ്ട്. എല്ലായിടത്തും കണ്ണെത്തില്ലല്ലോ. പക്ഷേ കണ്ണെത്തുന്നിടത്തൊക്കെ സ്വന്തം കൌമാരം തന്നെ പിന്നില്‍ കാണുമ്പോള്‍ കയ്യുമെത്തിക്കാന്‍ തോന്നാറുണ്ട്. ചിലപ്പോളൊക്കെ കൈ പൊള്ളാറുമുണ്ട്. എങ്കിലും എവിടെയോ ഒക്കെ ഏതോ ഒക്കെ കുഞ്ഞുതിരികള്‍ വീണ്ടും തെളിച്ചു കത്തിക്കാന്‍ കഴിയുന്നുമുണ്ട്.
ഇന്നു സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്. “തന്റെ കള്ളത്തരവും തട്ടിപ്പും ഇവിടെ ചെലവാവില്ല” എന്നു് ഒരു ജീവിതത്തെത്തന്നെ നിസ്സാരവല്‍ക്കരിച്ച സ്വന്തം കോളേജിലെ പ്രൊഫസറേക്കാള്‍ കൂടുതല്‍ തുറസ്സായ ലോകം ഇന്ന് നാട്ടിലെ ഏകലവ്യന്മാര്‍ക്ക് തുറന്നു കിട്ടും.
നാമാണ് ആ ലോകത്തിലേക്കുള്ള വാതില്‍മാടങ്ങള്‍!
കൂട്ടുകാരേ,
ReplyDeleteബ്ലോഗര്‍ സര്‍വ്വറില്‍ പ്രശ്നമുണ്ട്.
blogspot.com ഡൌണ്‍ ആണ്. അതിനാല്‍ ബ്ലോഗുകളിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ കഴിയില്ല.
പക്ഷേ blogger.com ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. അതിനാല്‍ http://www.blogger.com/publish-comment.do?blogID=28521254&postID=115828995390866540&r=ok
ഇതുപോലെ ലിങ്ക് ഉണ്ടാക്കി ക്ലിക്കിയാല്‍ പോസ്റ്റും കമന്റും വായിക്കാം!
ബ്ലോഗ് ഐഡിയും പോസ്റ്റ് ഐഡിയും അറിഞ്ഞിരിക്കണം!
ഒരു പോസ്റ്റും കാണാനാവാത്ത ഈ ദിവസം, ഈ ലിങ്കിട്ടുതന്നെ വിശ്വത്തിനു നന്ദി. വാര്‍ത്തയും സഹായ വാഗ്ദാനങ്ങളും അറിയിക്കുന്ന എല്ലാര്‍ക്കും നന്ദി.
ReplyDeleteഇനി എന്താണ് നമ്മള്‍ ചെയ്യേണ്ടതെന്നു തീരുമാനിക്കൂ. എന്തിനും ഒപ്പം വരാം.
ഈ സുരേഷിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്ന (നേരിട്ടും) ഒരാളെ കിട്ടിയിട്ടുണ്ട്. ശ്രീമതി അചിന്ത്യ ടീച്ചര്‍. ഉടന്‍ തന്നെ ഇവിടെ വരും. കാര്യങ്ങള്‍ പറയും എന്നു പ്രതീക്ഷിക്കുന്നു.
ReplyDeleteപരീക്ഷണം
ReplyDeleteFor eg: Durga's latest post:
Blog ID= 32107340
Post ID= 115830986080752879
http://www.blogger.com/publish-comment.do?blogID={BLOG ID}&postID={POST ID}&r=ok
1.Get the desired Blog ID from the Google's search Cache. (Use Malayalam Words for fast finding)
2.Then find the Feed URL and run it
3.Then log into Blogger.com on the LOG-ON Screen
4. Save the feed and open in Text Editor.
5. Get the Blog ID and Post ID if u want to see and comment there!
Quite cumbersome! huh? But will find better ways soon!
I am ready to help, waiting for more details..!! or anybody plz post his address
ReplyDeleteപ്രിയരേ,
ReplyDeleteസുരേഷിനെ നല്ലോണം അറിയാം.വളരെ അടുത്തു.കമെന്‍റ്സ് മുഴോനും വായിച്ചു.എല്ലാവരടേം ഉള്ളിലെ നന്മ കൊണ്ട് വന്ന അമിതാവേശത്തിനൊക്കെ ഉമേഷിട്ട കടിഞ്ഞാണ് ഉചിതം.സുരേഷിനു മെഡിസിന്‍ എന്‍റ്രന്‍സില്‍ റാങ്ക് ഒരല്പം പുറകിലാണെങ്കിലും ( ആയിരത്തി എന്തോ എന്നൊരോര്‍മ്മ)കമ്മ്യൂനിറ്റി ക്വോട്ടയില്‍ അഡ്മിഷന്‍ കിട്ടും. അവന് 12ആം ക്ലാസ്സില്‍ 80 ശതമാനം മാര്‍ക്കും ണ്ട്.മിക്കതും കോട്ടയം മെഡിക്കല്‍ കോളെജിലാവാനാ സാദ്ധ്യത ന്ന് കേക്കൂണു.ഇപഴത്തെ ഇവടത്തെ അവസ്ഥേല് ഒനും ഒറപ്പിച്ച് പറയാനും വയ്യല്ലൊ.പക്ഷേ മിഡിസിന്‍ പഠനം സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായി ചില സന്നദ്ധസംഘടനകള്‍ മുന്നോട്ട് വന്നിട്ട് ണ്ട്.(ഈ വാര്‍ത്ത കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ വന്നിരുന്നു.)അതെത്രത്തോളം പോവും ന്നറീല്ല്യാ.എന്നാലും എത്തണോടത്തോളം നോക്കാം ഇടയ്ക്കെന്താവശ്യണ്ടെങ്കിലും വിളിച്ചോളാന്‍ പറഞ്ഞ് ചില ഫോണ്‍ നംബറുകള്‍ സുരേഷിന്‍റേല്ണ്ട്.നല്ല ചില സുഹൃത്തുക്കള്‍ടെ.
പിന്നെ ചെസ്സ്- ഉമേഷ് പറഞ്ഞതിന്‍റെ പ്രസക്തി ഇവട്യാ.സുരേഷിനു ചെസ്സിനോട് അതിയായ താല്പര്യണ്ട്. വാസ്തവം.ഇതു കണ്ടിട്ട് ഗ്രാന്‍റ് മാസ്റ്റര്‍ എന്‍.ആര്‍.അനില്‍കുമാറിനെ പരിചയപ്പെടുത്തിക്കൊടുത്തു.അനില്‍മാഷ് ഈ കുട്ടീനെ വടക്കഞ്ചേരീലുള്ള ഒരു ഡൊക്റ്റര്‍ മീനാക്ഷി സുന്ദരവുമായി കണക്റ്റ് ചെയ്യാം ന്ന് പറഞ്ഞു. ഈ ഡോക്റ്റര്‍ നല്ല ഒരു ചെസ്സ് കളിക്കാരന്‍ കൂടിയാണ്. അവടെ ഒരുപാട് കുട്ടികള്‍ക്ക് ചെസ്സ് പഠിപ്പിച്ച് കൊടുക്കുണും ണ്ട്. അനില്‍മാഷെ സുരേഷ് പോയി കണ്ടിരുന്നു.
മാഷ് പറഞ്ഞ പ്രകാരാണെങ്കി ഉമേഷ് പറഞ്ഞതാ ശരി. സുരേഷ് ജയിച്ചൂന്ന് പറയണ മാച്ചുകള്‍ അത്രയ്ക്ക് ഭീകര നിലവാരം ഉള്‍ലതൊന്നും ആയിരുനില്യ. ആവേശം കൊണ്ട് മാത്രം ചാമ്പ്യനാവാന്‍ പറ്റില്ല്യാ ല്ലോ.അതോണ്ട് ധാരാളം പരിശീലനം വേണം ന്നും ഒരു സുപ്രഭാതത്തില്‍ ലോക കപ്പിനങ്ങട്ട് പുറപ്പെട്ട് പോവാന്‍ പറ്റില്ല്യാന്നും ധാരാളം കോച്ചിംഗ് വേണ്ടി വരും ന്നും, അതു അറേഞ്ച് ചെയ്തു കൊടുക്കാം ന്നും മാഷ് പറഞ്ഞതാ.
അതിന് ശേഷം മാഷെ പിനെം വന്നു കാണാം ന്ന് പറഞ്ഞ സുരേഷ് പിന്നെ അവടെ ചെന്നിട്ടില്ല്യ.മിക്കതും ഈ ആഴ്ച ഞാന്‍ സുരേഷിനെ കാണുണുണ്ടാവും വീണ്ടും. അപ്പോ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കാം.അതു മത്യോ?എല്ലാവരടെം സ്നേഹാന്വേഷനം സുരേഷിനെ അറിയിക്കാം.
അവനു വേണ്ടി നന്ദി.ഈ പോസ്റ്റിട്ട അനംഗാരിയ്ക്കും ,പോസ്റ്റിനെക്കുറിച്ച് പറഞ്ഞ കുമാറിനും പ്രത്യേകം നന്ദി.
സുരേഷിനെ സഹായിക്കാനുള്ള ചര്‍ച്ചയില്‍ വിശ്വപ്രഭയുടെ ചരിത്രം കൂടി അറിഞ്ഞതില്‍ സന്തോഷിക്കുന്നു.
ReplyDeleteപ്രചോദനകരമാണെങ്കിലും അതിവിടെയിപ്പോളിട്ടത് ചെറിയ ഒരു പൊങ്ങച്ചം വിളമ്പലല്ലേ എന്ന് കരുതുന്നു.
അല്ലാതെ വേറെ ഉപയോഗമൊന്നും ആ പോസ്റ്റ് കൊണ്ടുണ്ടാവുന്നില്ല..
“മോഞ്ഞേ.....വിശ്വപ്രഭ!!“ എന്ന് ആശ്ചര്യം കൂറാമെന്നല്ലാതെ.
അത് വിശ്വത്തിന്റെ ബ്ലോഗില്‍ ഒരു പോസ്റ്റാക്കിയാല്‍ മതിയായിരുന്നു. ബൂലോഗ സഹായനിധി ലയണസ്സ് പൊങ്ങച്ചക്ലബ്ബാവരുത്.
-ഒരു പാവം അനോണിശവം
ഹാവൂ!
ReplyDeleteഉമ വന്നു.
ഇനി ഉമ എല്ലാം വിശദമായി അറിഞ്ഞ് തിരിച്ചുവരുന്നതുവരെ കാത്തിരിക്കാം.
ചെസ്സിനേക്കാളും പ്രധാനം അയാള്‍ക്ക് കഴിവുണ്ടെങ്കില്‍ ഒരു ഡോക്റ്ററായി മാറാന്‍, ആവശ്യമെങ്കില്‍ നമ്മളും സഹായിക്കുക എന്നുള്ളതാണ്.
ബഹുമാനപ്പെട്ട അനോണീ,
ReplyDeleteഅതു പൊങ്ങച്ചമല്ലേ എന്നു എനിക്കു തന്നെയും തോന്നാതിരുന്നില്ല.
എന്റെ പോസ്റ്റില്‍ എന്റെ മുഴുവന്‍ ഭൂതകാലവും ഇടണമെന്നു തോന്നാറുണ്ട്. പക്ഷേ അതൊക്കെ പൊങ്ങചമാവുമല്ലോ എന്നു കരുതിയാണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നത്.
ഇപ്പോള്‍ ഇതെഴുതാന്‍ കാരണം, ആ അവസ്ഥയില്‍ അന്നു് ഇതുപോലൊരു സഭയുണ്ടായിരുന്നെങ്കിലോ എന്നോര്‍ത്തതു കൊണ്ടും ഇങ്ങനത്തെ ചെറിയ ഒരു കാര്യം ചില ജീവിതങ്ങളെ തന്നെ എങ്ങനെ മാറ്റി മറിക്കാമെന്നു കാണിക്കാനുമാണ്.
ഇതിനു മുന്‍പ് ഞാനിങ്ങനെ ഒരു ചെറ്റത്തരം ഇവിടെ പറഞ്ഞിട്ടില്ലല്ലോ!?
ലയണെസ്സ് ക്ലബ്ബിന്റെ പോലെ ക്രെഡിറ്റ് എടുക്കാന്‍ ഒരുദ്ദേശവുമില്ല. ശരിക്കും!
മറ്റൊരനോണിയാവെണ്ടെന്നും വിശ്വാസ്യതയുടെ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറരുതല്ലോ എന്നും കരുതിയാണ് സ്വന്തം പേരു പോലും ഉപയോഗിക്കുന്നത്.
പൂര്‍ണ്ണബഹുമാനത്തോടെയും അങ്ങയുടെ ഉദ്ദേശശുദ്ധിയിലുള്ള പരിപൂര്‍ണ്ണ മനസ്സിലാക്കലോടെയും
-വിശ്വനാഥന്‍
ഈ സംരംഭത്തില്‍ എന്നെ ഉള്‍പ്പെടുത്താന്‍ മറക്കരുത് ... എന്താണൊ നിങ്ങള്‍ ഉദ്ദേശിക്കുന്നത് .. എല്ലാത്തിനും ഞാന്‍ തയ്യാര്‍... മറക്കരുത് ...
ReplyDeleteഅനോണീ, വിശ്വം തന്റെ പിന്നിട്ടവഴികള്‍ പറഞ്ഞതിലൊരു തെറ്റുമില്ല. അതൊരു പൊങ്ങച്ചം പറച്ചിലാണെന്ന് (താങ്കളൊഴികെ)മറ്റാര്‍ക്കും തോന്നീട്ടുമില്ല. ഇവിടെയിരിക്കുന്ന പലരും അത്തരം തീച്ചൂളകള്‍ പിന്നിട്ട് വന്നവരാണ്. അത്തരക്കാരെ ഒളിഞ്ഞിരുന്ന് അവഹേളിക്കുന്നത് അത്ര നല്ല പ്രവണതയല്ല. താങ്കളെ പോലുള്ളവരാണീ നാടിന്‍ ശാപം...
ReplyDeleteവിശ്വേട്ടാ
ReplyDeleteവിശ്വേട്ടന്‍ ആ എഴുതിയത് വായിച്ചിട്ട് എന്റെ ചങ്ക് പറിഞ്ഞു പോയി. എന്നിലേക്ക് നോക്കാന്‍ അതെന്നെ പ്രേരിപ്പിക്കുന്നു.അങ്ങിനെ ഒക്കെ നിങ്ങളെപ്പോലെയുള്ളവര്‍ എഴുതണം.എന്നാലെ ഇതൊക്കെ കഥാ പുസ്തകങ്ങളില്‍ ഉള്ള ആളോളുടെ ആണെന്ന് ചിന്തിക്കുന്ന തലമുറയില്‍ പെട്ട എനിക്കൊക്കെ ഒരു സ്ലാപ് ഓണ്‍ ദ ഫേസ് ആവുള്ളൂ...അങ്ങിനെ എഴുതിയതിന് ആയിരം നന്ദി.
ദയവുചെയ്ത് ഈ ഒരു പോസ്റ്റിലെങ്കിലും നമുക്ക് നമ്മുടെ സ്ഥിരം കലഹവും തല്ലും ഒഴിവാക്കാം.
ReplyDeleteവല്ലപ്പോഴുമെങ്കിലും ഈ ബൂലോഗക്ലബ്ബിലും കുറച്ച് ഇളംവെയില്‍ വീഴട്ടെ!
please...
നമുക്ക് ന്യായാന്യായവിചാരണകള്‍ ഒഴിവാക്കാം!
കാര്യമാത്രപ്രസക്തമാക്കാം നമ്മുടെ ചിന്തകള്‍.
വാക്കുകള്‍ ചെത്തിയൊതുക്കി ലക്‌ഷ്യവേധം മാത്രം ലക്‌ഷ്യമാക്കി നമുക്കൊരൊറ്റ അമ്പുണ്ടാക്കാം!
ഒരു സുരേഷിനുവേണ്ടിമാത്രമല്ല, ഒരു പാടു പേര്‍ക്കുവേണ്ടി.
നമുക്കുവേണ്ടിക്കൂടിയും.
ഞാനും റെഡി
ReplyDeleteസുഹൃത്തുക്കളേ,
ReplyDeleteഞാനും ഉണ്ട്.
എന്‍. ആര്‍. അനില്‍കുമാര്‍ കേരളം കണ്ട ഏറ്റവും മികച്ച ചെസ്സ് കളിക്കാരനാണു്. (അദ്ദേഹം ഗ്രാന്‍ഡ്‌മാസ്റ്ററായിട്ടില്ല എന്നാണു് എന്റെ അറിവു്.) ഭാരതത്തെ പ്രതിനിധീകരിച്ചു ഒളിമ്പ്യാഡില്‍ പങ്കെടുക്കുകയും നാഷണല്‍ ‘ബി’ ചാമ്പ്യനാവുകയും ചെയ്തിട്ടുണ്ടു്.
ReplyDeleteഅദ്ദേഹത്തിനെ ഈ കാര്യത്തില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞാല്‍ (കേരളവര്‍മ്മ കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ ആണദ്ദേഹം) ചെസ്സിന്റെ കാര്യത്തില്‍ മറ്റു കാര്യങ്ങള്‍ നോക്കാനില്ല. പോരാ എന്നു് അദ്ദേഹം പറഞ്ഞാല്‍ ആ അദ്ധ്യായം അടയ്ക്കാം, മനോരമ എന്തു പറഞ്ഞാലും.
ചെസ്സിലെ ഒരു കളിയുടെ റിസല്‍റ്റു കൊണ്ടു് ആര്‍ക്കും ആരെയും അളക്കാന്‍ പറ്റില്ല. സാക്ഷാല്‍ ആനന്ദിനെ തോല്‍പ്പിച്ചിട്ടുള്ള അബ്ദുള്‍ മജീദിനെ ഞാനൊരിക്കല്‍ തോല്‍പ്പിച്ചിട്ടുണ്ടു്. പല നാഷണല്‍ ലെവല്‍ കളിക്കാരെയും ഞാന്‍ തോല്‍പ്പിക്കുകയും സമനില വാങ്ങുകയും ചെയ്തിട്ടുണ്ടു്. പക്ഷേ ഒരു ആവറേജ് കളിക്കാരനായിപ്പോലും എന്നെ ആളുകള്‍ കരുതിയിരുന്നോ എന്നു സംശയമാണു്. ടി. കെ. ജോസഫ് കേരള ചാമ്പ്യനായിരുന്നതു് എഴുപതുകളില്‍ ആയിരുന്നു എന്നു തോന്നുന്നു.
ഹെരിറ്റേജ് മാഷ് പറഞ്ഞതു കാര്യം. ചെസ്സിനെയും മെഡിസിനെയും ഇവിടെ കൂട്ടിക്കുഴയ്ക്കരുതു്. ഒന്നിലുള്ള കഴിവു മറ്റൊന്നിന്റെ പ്രോത്സാഹനത്തിനു മാനദണ്ഡമാവരുതു് എന്നര്‍ത്ഥം.
കഴിവുള്ളതും എന്നാല്‍ സാമ്പത്തികശേഷി കുറവുള്ളതുമായ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു ധനസഹായം നല്‍കുന്ന ഷിക്കാഗോയിലുള്ള ഒരു സംഘടനയ്ക്കു ഞാന്‍ വര്‍ഷം തോറും സംഭാവന നല്‍കാറുണ്ടു്. പണം നല്‍കുക മാത്രമല്ല, അവ ഫീസിനും അതുപോലെയുള്ള കാര്യങ്ങള്‍ക്കും ചെലവാക്കപ്പെടും എന്നു് ഉറപ്പാക്കുകയ്യും വിദ്യാര്‍ത്ഥിയുടെ അഭിവൃദ്ധി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടു് അവര്‍. അങ്ങനെയുള്ള ഒരു സഹായമാണു് എനിക്കു കൂടുതല്‍ താത്‌പര്യം.
എന്റെ കയ്യിലുമുണ്ടു ധാരാളം ചെസ്സ് പുസ്തകങ്ങള്‍. നാട്ടിലുമുണ്ടു്. അര്‍ഹതയുണ്ടെങ്കില്‍ കൊടുക്കാന്‍ സന്തോഷമേയുള്ളൂ. എന്‍. ആറിനോടു ടൂര്‍ണമെന്റ് കണ്ടീഷനില്‍ കളിച്ച രണ്ടു കളിയില്‍ എങ്കിലും സമനിലയെങ്കിലും നേടാന്‍ കഴിയുക എന്നാണു് അര്‍ഹത എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്.
പ്രത്യേകിച്ച് ഒരു പുതിയ അഭിപ്രായമൊന്നും പറയാനില്ല.. ഉമേഷ് മാഷും ഹെറിറ്റേജ് മാഷും പറഞ്ഞത്കൊണ്ട് എല്ലാരും യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വന്നു.. ഇനി നമുക്ക് കാര്യമായി ആലോചിക്കാം.. എന്താണെങ്കിലും അറിയിക്കുക. എന്നാല്‍ കഴിയുന്നതിനു ഞാനും കൂടാം..
ReplyDeleteപ്രിയപ്പെട്ട ബൂലോഗരെ,
ReplyDeleteഎന്റെ കണ്ണു നിറഞ്ഞു.എനിക്ക് സന്തോഷമായി. ഒരു സഹായമെത്തിക്കാന്‍ നമ്മള്‍ ഉത്സാഹിക്കുന്നു എന്നത് ഒരു ചെറിയ കാര്യമല്ല. ഇതിവിടെ പോസ്റ്റുമ്പോള്‍ എനിക്ക് തന്നെ സംശയമുണ്ടായിരുന്നു ഇതെങ്ങിനെയായിത്തീരുമെന്ന്. എന്റെ സംശയം ഇപ്പോള്‍ മാറി. വിശ്വം പറഞ്ഞ അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നു വന്നവനാണ് ഞാനും. അതുകൊണ്ടാണ് ഇതു കണ്ടപ്പോള്‍ ഇവിടെ ഇതു പോസ്റ്റിയതും. ഒരു സഹായവും കിട്ടാതെ സ്വന്തം അദ്ധാനം കൊണ്ട് ഒരു കരയില്‍ എത്തിയവന് ആ വേദന ഉള്‍ക്കൊള്ളാനാവും. ഉമേഷ് പറഞ്ഞ അഭിപ്രായത്തോട് എനിക്ക് യോജിപ്പാണുള്ളത്. പക്ഷെ അതിനു ഒരു മാനദണ്ഡം വെക്കണമെന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. കാരണം. ഒരു പതിനേഴു വയസ്സുകാരന്‍ ഒരു സഹായവും ഇല്ലാതെ എന്തെങ്കിലും ആകാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതു ഒരു വലിയ കാര്യം തന്നെയാണ്. സുരേഷിന്റെ പരിമിതികള്‍ നമ്മള്‍ മനസ്സിലാക്കണമെന്നാണ് എന്റെ എളിയ അഭിപ്രായം. ഒരു ചായക്കട തൊഴിലാളിക്ക് അവനാല്‍ കിട്ടുന്ന സമയമല്ലേ വിനിയോഗിക്കാന്‍ പറ്റു.
ഒരു ചെസ്സ് കളിക്കാരനായ ഡോക്ടര്‍ ആകണമെന്നാണ് സുരേഷ് പറഞ്ഞതായി കാണുന്നത്.
എന്റെ എളിയ നിര്‍ദ്ദേശം ഇതാണ്.
1. മെഡിസിന് പ്രവേശനം ശരിയായാല്‍ പുസ്തകങ്ങളും, ഉപകരണങ്ങളും നല്‍കി സഹായിക്കുക.അതു കണ്ടത്തുന്നതിന്, പണം സ്വരൂപിക്കുക. അല്ലെങ്കില്‍,പുസ്തകമായോ, ഉപകരണങ്ങളായോ സംഘടിപ്പിക്കുക.
2. ചെസ്സ് കളിയില്‍ പരിശീലനം നേടുന്നതിനാവശ്യമായ കംപ്യൂട്ടര്‍, പുസ്തകങ്ങള്‍,സി.ഡി., സോഫ്റ്റ് വയറുകള്‍, തുടങ്ങിയവ സംഘടിപ്പിച്ച് കൊടുക്കുകയും, നല്ലൊരു പരിശീലകനെ ഏര്‍പ്പാടാക്കി കൊടുക്കുകയും ചെയ്യുക.
3. ഇതിനാവശ്യമായ പണമോ അല്ലെങ്കില്‍ സ്പോണ്‍സര്‍ഷിപ്പോ എങ്ങിനെ കണ്ടെത്തണമെന്ന് നമ്മള്‍ തീരുമാനിക്കുക.
നമുക്ക് അറിയേണ്ട ചില നിജസ്ഥിതികളുണ്ട്.
1. സുരേഷിന്റെ കുടുംബം എങ്ങിനെ?.പണം കൊടുത്തു മെഡിസിന് അയക്കാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടോ?.ഒരു തോട്ടം തൊഴിലാളിയുടെ വരുമാനത്തില്‍ നിന്ന് അത് ബുദ്ധിമുട്ടാണ്.അതിനുമറ്റു വല്ല മാര്‍ഗ്ഗങ്ങളും ഇവര്‍ക്കുണ്ടോ?.
2. സുരേഷ് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും, ചെസ്സിനും പഠനത്തിനുമായി നീക്കിവെച്ചാല്‍, മറ്റു ചിലവുകള്‍ നടന്നു പോകുമോ?
അചിന്ത്യചേച്ചി പറഞ്ഞതതനുസരിച്ച് അനില്‍ മാഷിന്റെ അടുത്ത് പിന്നീട് സുരേഷ് പോയില്ലെന്നാണ്. ചിലപ്പോള്‍ പോയി വരാനുള്ള ബുദ്ധിമുട്ടാവാം. ജോലികഴിഞ്ഞ് കിട്ടുന്ന സമയമല്ലെ വിനിയോഗിക്കാന്‍ കഴിയൂ.
എന്നെ സംബന്ധിച്ച് സാമ്പത്തിക സഹായമെ എനിക്ക് ചെയ്യാന്‍ ഇപ്പോള്‍ കഴിയൂ. ഞാന്‍ മേല്‍വിവരിച്ച ചിലവുകള്‍ക്ക് ആവശ്യമായ സാമ്പത്തികത്തിലേക്ക് എന്റെ വിഹിതം തയ്യാര്‍. എല്ലാറ്റിനും ഒരു ക്രോഡീകരണമുണ്ടായാല്‍ പ്രായോഗികമായി നടപ്പിലാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. തൃശ്ശൂരില്‍ നിന്ന് ബ്ലോഗുന്നവര്‍ക്കും, അചിന്ത്യ ചേച്ചിക്കും ഈ വിഷയത്തില്‍ ഒരു മേല്‍നോട്ടം നടത്താന്‍ കഴിയും.കുമാറിനെപ്പോലുള്ളവര്‍ക്ക് ഇതില്‍ ഒരു പാടു കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
നമുക്ക് ആദ്യം ഒരു അഭിപ്രായ രൂപീകരണം ഉണ്ടാകട്ടെ. പിന്നിട് നാട്ടിലുള്ള ആരെങ്കിലും, അതു കുമാറോ, ദേവനോ ആരാന്ന് വെച്ചാല്‍ മറ്റു നടപടികള്‍ ബൂലോഗത്തിന് വേണ്ടി ചെയ്യട്ടെ. ഒരു മൂന്ന് മാസങ്ങള്‍ കഴിഞ്ഞാല്‍ ഞാന്‍ നാട്ടില്‍ ഒരു നീണ്ട അവധിയില്‍ വരുന്നുണ്ട്. സുരേഷ് തോട്ടം മേഖലയില്‍ എവിടെയാണ് താമസിക്കുന്നത് (മേല്‍വിലാസം) എന്നറിഞ്ഞാല്‍ ബാക്കി കുടുംബകാര്യങ്ങള്‍ അന്വേഷിച്ചറിയുന്ന കാര്യം എനിക്ക് വിട്ടു തരൂ. തോട്ടം മേഖലയില്‍ എനിക്ക് നല്ല ബന്ധമുണ്ട്. കൃത്യമായ വിവരം നമുക്ക് ലഭിക്കും.
എല്ലാം മംഗളകരമായി തീരുമെന്ന് പ്രത്യാശിക്കുന്നു.
ഈ വിഷയത്തോട് പ്രതികരിക്കുകയും, ഈ പോസ്റ്റ് തിരുത്തി ഭംഗിയാക്കുകയും ചെയ്ത വിശ്വം, നല്ല അഭിപ്രായങ്ങള്‍ നല്‍കി ഇതിനെ സമ്പുഷ്ടമാക്കിയ ഉമേഷ്, ഹെറിറ്റേജ്, വിശാല മനസ്കന്‍, ദേവരാഗം, പുള്ളി, സു, കുമാര്‍, ശിശു, അതുല്യ, കണ്ണൂസ്, ചെണ്ടക്കാരന്‍, തണുപ്പന്‍, അനില്‍, അചിന്ത്യചേച്ചി, ഫാരിസ്, വിചാരം, ഇഞ്ചിപ്പെണ്ണ്, ഫൈസല്‍, ആദിത്യന്‍, ചക്കരയുമ്മ, തുടങ്ങി എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ഓ:ടോ: ഇതു ഇവിടെ പകര്‍ത്തിയതിനു ശേഷം ഉറങ്ങിപ്പോയത് കൊണ്ടാണ് മറുപടി വൈകിയത്. ക്ഷമിക്കുമല്ലോ.
snjശ്ശേ! ക്ഷമിക്കുക. വക്കാരിയ്ക്കും, ശ്രീജിത്തിനും, സതീഷിനും, ചാവേറിനും നന്ദി. എഴുതുന്നതിനിടയില്‍, സതീഷും ചാവേരും അഭിപ്രായ്ം പറഞ്ഞത് കാണാന്‍ കഴിഞ്ഞില്ല.
ReplyDeleteശ്ശേ! ക്ഷമിക്കുക. വക്കാരിയ്ക്കും, ശ്രീജിത്തിനും, സതീഷിനും, ചാവേറിനും നന്ദി. എഴുതുന്നതിനിടയില്‍, സതീഷും ചാവേരും അഭിപ്രായ്ം പറഞ്ഞത് കാണാന്‍ കഴിഞ്ഞില്ല.
ReplyDeleteഉമേഷ്,
ReplyDeleteഅനില്‍മാഷും ഭാര്യേം മക്കളും എന്‍റെ വളരെ അടുത്ത സുഹൃത്തുക്കളാ.സുരേഷിന്‍റെ ചെസ്സ് പ്രാന്ത് കണ്ട ഉടനെ ഞാന്‍ മാഷെയാ വിളിച്ചെ.മാഷ് എന്താന്ന് വെച്ചാ ചെയ്യാം ന്നും പറഞ്ഞു. പക്ഷെമാഷ് ഇരുന്നിട്ട് കാലു നീട്ടാന്‍ പറഞ്ഞത്പാവം കുട്ടിക്ക് വിഷമായീന്ന് തോന്നുണു.അതാ പ്രശ്നം.ബാക്കി ഞാന്‍ അടുത്താഴ്ച പറയാം.
ചെയ്യാന്‍ തയ്യാറാണെങ്കി ഒരു സുരേഷല്ല, ഒരായിരം പേര് ണ്ട്. എന്നെക്കൊണ്ടാവണ പോലെ ഞാന്‍ ണ്ടാവും, പക്ഷെ അതിന്‍റിടയ്ക്ക് അചിന്ത്യ പ്രവാസികള്‍റ്റെ കയ്യീന്ന് കാശു തട്ടിക്കാന്‍ നോക്കുണൂന്നെങ്ങാനും ആരെങ്കിലും പറഞ്ഞാ കൊല്ലും ഞാന്‍ എല്ലാത്തിനേം.
അപ്പോ ഞാന്‍ പറഞ്ഞു വന്നത്, കാശിന്‍റെ ഡീലിങ്സ് ഒഴിച്ച് എന്തിനും ആവണ പോലെ ഞാന്‍ റെഡി , തനി തൊഴുത്തുക്കുത്ത് സ്വഭാവം കാട്ടാണ്ടിരുന്നാ.
അനംഗാരി പറഞ്ഞു:
ReplyDeleteഒരു ചെസ്സ് കളിക്കാരനായ ഡോക്ടര്‍ ആകണമെന്നാണ് സുരേഷ് പറഞ്ഞതായി കാണുന്നത്.
ഒരു നല്ല ചെസ്സുകളിക്കാരനും കവിയും അദ്ധ്യാപകനും ഗവേഷകനും ഒക്കെ ആകണമെന്നാണു ഞാനും ആഗ്രഹിച്ചിരുന്നതു്. ഞാന്‍ ഇതൊന്നും ആയില്ല. നമ്മുടെ മിക്കവരുടെയും സ്ഥിതി ഇതാണു്.
ആളുകളുടെ ആഗ്രഹസാക്ഷാത്കാരമല്ല നമ്മുടെ ലക്ഷ്യം. കഴിവുള്ളവര്‍ക്കു ലക്ഷ്യത്തിലെത്താന്‍ സഹായമെത്തിക്കുക എന്നു മാത്രമാണു്.
ചെസ്സിനെ തത്കാലം വിട്ടിട്ടു മെഡിസിനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ (അല്ലെങ്കില്‍ മറിച്ചു്) പറയുന്നതാവും നന്നു്. മെഡിസിന്‍ പഠിക്കാന്‍ പോയാല്‍ ചെസ്സ് ഒരു ഹോബിയാക്കി തത്കാലം വെയ്ക്കുന്നതാവും നല്ലതു്. പഠനം കഴിഞ്ഞു തുടരാമല്ലോ. നേരേ മറിച്ചു ചെസ്സില്‍ തുടരാനാണെങ്കില്‍ ബുദ്ധിമുട്ടുള്ള മറ്റു കാര്യങ്ങള്‍ അതിനോടൊപ്പം ചെയ്യാതിരിക്കുകയാണു നല്ല്ലതു്. അനുഭവത്തില്‍ നിന്നു പറയുന്നതാണു്.
മറ്റൊന്നു ചെയ്യാവുന്നതു്, സുരേഷിനെ നല്ല (വളരെ നല്ല നിലവാരമുള്ള) ചില ടൂര്‍ണ്ണമെന്റുകളില്‍ കളിക്കാനുള്ള എന്‍ട്രി ഫീയും യാത്രച്ചെലവും നമുക്കു കൊടുക്കാം. അദ്ദേഹത്തിന്റെ നിലവാരമെന്തെന്നു സ്വയം മനസ്സിലാക്കാനും ഏതു വേണമെന്നു തെരഞ്ഞെടുക്കാനും ഇതു സഹായിക്കും. പിന്നെ, സ്വന്തമായ ഒരു ജോലിയില്ലെങ്കില്‍ ചെസ്സില്‍ക്കൂടി മാത്രം മുന്നേറണമെങ്കില്‍ അസാമാന്യപ്രതിഭയും സ്ഥിരപരിശ്രമവും വേണം. ഹരിദാസും മജീദും ഒ. ടി. യും വി. എന്‍. വിശ്വനാഥനുമൊക്കെ മികച്ച കളിക്കാരായിരുന്നെങ്കിലും ഒരുപാടു കാലം ജോലിയൊന്നും കിട്ടാതെ ബുദ്ധിമുട്ടിയാണു കഴിഞ്ഞതു്.
എന്നെ കൊണ്ടെന്തെങ്കിലും ഉപകാരമുണ്ടാവുമെങ്കില്‍ എന്നെയും കൂട്ടിക്കോള്ളൂ ആത്മാര്‍ത്ഥമായ ഒരു സംരഭത്തിന്,സാമ്പത്തികമായി പറയത്തക്ക ഒന്നും എനിക്കാവുമോ എന്നെനിക്കറിയില്ല,പക്ഷേ അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന രീതിയില്‍.
ReplyDeleteഇത് ഒരു തുടക്കമാവട്ടെ എന്ന എല്ലാ ആശംസകളും.
അചിന്ത്യേടെ കയ്യില്‍ കാശേല്‍പ്പിക്കില്ല എന്നുറപ്പുതന്നാല്‍ സാമ്പത്തികസഹായികളുടെ പട്ടികയില്‍ ഈ ഏളിയവന്റെ പേരും എഴുതിക്കോ :)
ReplyDeleteപ്രിയപ്പെട്ടവരേ ക്ഷമിക്കണം ഞാന്‍ വൈകിപ്പോയി. സാരമില്ല. എന്തു സഹായവും ചെയ്യാന്‍ ഞാന്‍ ഇവിടെ തയ്യാറാണ്. റിപ്പോട്ടറുടെ അടുത്ത് നിന്നു കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കില്‍ നാളെ തന്നെ എത്തിച്ചു തരാം. വിശ്വേട്ടാ, എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണം.
ReplyDeleteഎന്നെ കൊണ്ട് ആവുന്ന സഹായം ഞാനും ചെയ്യാം. വിശ്വം, താങ്ക്ളുടെ കഥകള്‍ വായിച്ചു. കൊള്ളാം നല്ല പ്രചോദനപരമാണ്. പത്താം ക്ലാസ് മുതല്‍ ഞാനും തനിയെ അദ്ധ്വാനിച്ചാണ് പഠിച്ചതും ജീവിച്ചതും. അന്ന് ഞാന്‍ ചെയ്ത ജോലികളെ പറ്റി പറഞ്ഞാല്‍ ഇന്ന് എന്റെ സഹപ്രവര്ത്തകര്‍ ആരും വിശ്വസിക്കില്ല. അതു കൊണ്ട് തന്നെ ആരോടും ഒന്നും പറഞ്ഞിട്ടില്ല. അതു കൊണ്ട് അണോണി ശവമേ, ആരാന്റെ ചെലവില്‍ തിന്ന് തടിച്ച് കൊഴുത്ത് പഠിച്ച് ജോലി വാങ്ങിയവര്ക്ക് സ്വന്തം വിയര്പ്പിന്റെ രുചിയും ആരെങ്കിലും സഹായിച്ചിരുന്നെങ്കില്‍ എന്നുള്ള ആഗ്രഹത്തിന്റെ വിലയും അറിയില്ല. നല്ല സമരിയാക്കാര്‍ മുന്നോട്ട് വരട്ടെ കഴിവുള്ളവനാണെങ്കില്‍ ഇയാളെ സഹായിക്കട്ടെ
ReplyDeleteഇന്നലെ എനിക്ക് ബ്ലോഗ് തുറക്കാന്‍ കഴിഞ്ഞില്ല. കമെന്റുകള്‍ മുഴുവന്‍ വായിച്ചില്ല. ബ്ലോഗര്‍മാര്‍ സുരേഷിനെ സഹായിക്കാനെടുത്ത തീരുമാനത്തില്‍ ഞാനും പങ്കു ചേരുന്നു. കാരണം ഭാവിയുടെ വാഗ്ദാനമായ ഈ ചെറുപ്പക്കാരന്‍ ദാരിദ്ര്യം എന്തെന്നറിയാമെന്നുള്ളതുകൊണ്ട് ഡോക്ടറായാലും പാവങ്ങളെ പിഴിയുന്ന ഡോക്ടറാകില്ല മറിച്ച് പാവങ്ങള്‍ക്കുവേണ്ടി ചിന്തിക്കുകയെങ്കിലും ചെയ്യുമെന്ന വിശ്വാസം തന്നെ.
ReplyDeleteഇന്ന് സമര്‍ത്ഥരാര ഡോക്ടര്‍മാരെല്ലാം തെരക്കിലാണ് ഊണും ഉറക്കവുമില്ലാതെ അധ്വാനിക്കുക്കയാണ്. കാരണം പണത്തോടുള്ള ആര്‍ത്തി തന്നെ. “സുരേഷിന് എല്ലാവിധ ആശീര്‍വാദങ്ങളും ചൊരിയുന്നു“.
വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയാണല്ലോ ഉമേഷ്ജി. നമുക്കൊരു തീരുമാനത്തിലെത്താന്‍ കഴിയുന്നില്ലല്ലോ?.ഞാന്‍ പറഞ്ഞ ചിലകാര്യങ്ങളില്‍ നമുക്കൊരു വിവരം കൃത്യമായി കിട്ടിയാല്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയും എന്ന് തോന്നുന്നു.
ReplyDeleteഎന്തായാലും, നാട്ടിലുള്ള നമ്മുടെ ബൂലോഗന്‍മാര്‍ ഈ സുരേഷിനെ ഒന്നു കാണട്ടെ. അചിന്ത്യ ചേച്ചി എന്തായാലും സംസാരിച്ചിട്ടുണ്ടല്ലോ. ഒരു ക്ലിപ്തമായ വിവരം കിട്ടിയാല്‍ നമുക്ക് മുന്നോട്ട് പോകാമെന്ന് തോന്നുന്നു. നമുക്ക് സുരേഷില്‍ നിന്ന് അറിയേണ്ടത്, സുരേഷ് റഷ്യയില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുണ്ടോ? അല്ലെങ്കില്‍ എന്താവശ്യത്തിലേക്കാണ് സുരേഷിന് സഹായം ആവശ്യമുള്ളത് എന്നാണ്. അതറിഞ്ഞ് കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമാകും എന്നാണ് എന്റെ വിശ്വാസം.അതനുസരിച്ച് നമുക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ പറ്റും. ഗള്‍ഫിലുള്ള ബൂലോഗന്‍മാര്‍ കൂടി അഭിപ്രായം പറയട്ടെ. ഇന്ന് എല്ലാവരും കാണുമല്ലോ?
വെറുതെ ഒരു ചര്‍ച്ചയല്ല നമുക്കാവശ്യം. ഒരു തീരുമാനമാണ്. എല്ലവരും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഓ:ടോ: അല്‍പ്പം കഴിഞ്ഞാല്‍ എനിക്കുറങ്ങാനുള്ള സമയമായി. വിശ്വവും, ഉമേഷ്ജിയും ഒക്കെ ഇവിടെ കാണുമല്ലോ?
ഉമേശന്‍ സാര്‍ സിന്ദാബാദ്.കാര്യമാത്രപ്രസക്തം
ReplyDeleteനിന്റെ വലതു കൈ ചെയ്യുന്ന ദാനം ഇടതു കൈ അറിയാതിരിക്കട്ടേ.
സഹായം ഒരു ശീലമാണ് പ്രോപ്പഗാണ്ഡയല്ല.
തീരുമാനമായാല്‍ അറിയിക്കുക,
ReplyDeleteഎങ്ങനെയെന്ന്, എപ്പൊഴെന്ന്,
കഴിയുമെങ്കില്‍ ഞാനുമുണ്ടാവും,
ഇമെയില്‍ ഇതാണ്.
abdusown@hotmail.com
abdu_p@yahoo.com
ഈയുള്ളവന്‍ പാലക്കാടാണ് .. എന്നാള്‍ കഴിയുന്ന സഹായം ചെയ്യാന്‍ തയ്യാര്‍. വടക്കഞ്ചേരി ആര്യ ഹോട്ടല്‍ ഞാന്‍ താമസിക്കുന്ന തത്തമംഗലത്തു നിന്ന് പത്ത് മുപ്പത് കിലോമീറ്ററില്‍ വരും .. വല്ലതും ചെയ്യാനുണ്ടെങ്കില്‍ പറയാം... എന്റെ ഫോണ്‍: +91 9895 16 45 95
ReplyDeleteകണ്ണൂസ് അനോണിയോട് പറഞ്ഞതാണൂ ഗന്ധര്‍വനോട് ഞങ്ങള്‍ക്കും പറയാനുള്ളത്. നിങ്ങള്‍ വിശ്വത്തിനേ ഒന്നാക്കിയാതാണു 'പ്രോപഗാന്റാ" എന്ന് വാക്ക് ഉപയോഗിച്ച്, ഉമേശിന്റെ തോളത്ത് തോക്ക് വച്ച് വെടിവച്ചത്. ദാനം നേരിട്ട് കൊണ്ട് പോയി കൊടുക്കുന്നുവെങ്കില്‍ നിങ്ങളീ പറഞ്ഞ വലതു കൈ സിദ്ധാന്തന്തം തന്നെയാണു ഞങ്ങളും കാട്ടുക. അല്ലാതെ, നിങ്ങള്‍ അത് പറഞ്ഞത് കൊണ്ട് ഒരു ചക്രം കണ്ടുപിടിച്ചൂ എന്ന മട്ടാണേന്ന് കരുതിയിരിയ്കല്ലേ. പത്രദ്വാരാ വരുന്ന ഈ വക കാര്യങ്ങള്‍ക്ക് നിങ്ങളുടെ ചക്രം ഉപയോഗപെടുന്നില്ലാ. ഉമേശന്‍ മാഷും എല്ലാരും പറഞ്ഞപോലെ സഹായിയ്കാം നമുക്ക് ഇയാളെ കുറിച്ച് അന്വേക്ഷിച്ച് തൃപ്തിയായ ഒരു തീരുമാനത്തിലെത്താം എന്നു തന്നെയാണു. അല്ലാതെ, ബ്ലോഗേഴ്സ് നിങ്ങള്‍ ഉദ്ധേശിച്ച പോലെ പ്രൊപ്പഗാന്റ നടത്തുന്നു എന്നല്ലാ. ഇവിടെ ഇതിനായി നടന്നത് ഒരു ചര്‍ച്ചയാണു അല്ലാതെ നാളത്തെ പത്രത്തില്‍ പേരുവരാനുള്ള തത്രപാടല്ലാ. ഈക്കണക്കിനു ജനസേവാ ശിശുഭവന്റേയും, അമ്മ തൊട്ടിലെന്റെയും ഒക്കെ പത്രറിപ്പോര്‍ട്ടുകളും, കുഴല്‍കിണറില്‍ വീണ പ്രിന്‍സ് എന്ന് ബാലന്റെ ലൈവ് കവറേജും ഒക്കെ "പ്രോപഗാന്റ" ഗണത്തില്‍ പെട്ട് തന്നെയോ താങ്കള്‍ വായിക്കാറു? ചര്‍ച്ചകള്‍ മുഴുവന്‍ വായിക്കുന്നതു ഒരു ശീലമാക്കു, ഒപ്പം സഹായവും.
ReplyDeleteവിശ്വംജി, ഇത് തല്ല് അല്ലാട്ടോ. പ്രോപഗാന്റാ എന്ന വാക്ക് കേട്ടപ്പോ ചോര തിളച്ചതാണു. ഒരുപാട് സഹായമനസ്സുള്ളവര്‍ ഇവരെ പോലെ കോട്ടുവായിടുവാനും കുറ്റം പറയുവാനും മാത്രം വായ തുറക്കുന്നത് കാരണം മുന്നോട്ടിറങ്ങാതെ ഇരിയ്കുന്നത്. തൊഴിലില്ല്യായ്മ പോലെ മറ്റൊരു നാടിന്റെ ശാപം.
അചിന്ത്യയുടെ കയ്യില്ല് കാശെപ്പിയ്കില്ലാ എന്ന ഉറപ്പ് തന്നാലും, ഞാനും എന്തെങ്കിലും ചെയ്യാം... ഒരു 500 ഇന്റെ 10 നോട്ട് ഒന്നിച്ച് പിടിയ്കണമെങ്കില്‍ രണ്ട് ഗ്ലാസ് ഹോര്‍ലിക്സ് നമ്മള്‍ അങ്ങോട്ട് മേടിച്ച് കൊടുക്കേണ്ടി വരും എന്നുള്ളത് കൊണ്ടാണു കേട്ടോ. സൂക്ഷിക്കണേ... സൂചി വേണോ സൂചി... സൂചി വേണോ സൂചി.....
ശ്രീജിത്തേ, നമ്മള്‍ തവണകളായി മാസാമാസം പിരിച്ച് ഒരു സംഘ്യ ആക്കാം എന്നാണു ഉദ്ദേശിച്ചത്. ഹൈഡ് ആന്റ് സീക്ക് പോലെയാണു കമ്പ്യൂട്ടറില്‍ വന്ന് എഴുതുന്നത്. റ്റൈപ്പിംഗ് മനാ ഹേ ഡിയര്‍. ഇങ്ങനെ പോയാ ഒരു പിരിവു എന്റെ ചികല്‍സയ്കും വേണ്ടി എടുക്കേണ്ടി വരും ട്ടോ... (അതോടെ ശല്യം തീരൂല്ലോ അല്ലേ?)
അതുല്യ,
ReplyDeleteഞങ്ങള്‍-നിങ്ങള്‍ എന്നൊക്കെ തരം തിരിവെന്തിനാ?
മിടുക്കനുവേണ്ടി നമ്മളെന്തു
ReplyDeleteI saw a very irritating allegation against me.
If I want to tell something , I got the guts to say that on the face.
Mr.Viswam Once gave a staunch support to me and on an another occassion I was worried about his retirement from the blog. I always keep a due respect to you and I know who you are to the blog. I can stop blogging but not by throwing mud to you.
I explained this because somebody tried to mislead you .
Gandharvan staunch darts and it hits the correct target.
When the prey wounded and sunk search even for a stray to save the face.
I hereby stop answering for such nonsense since this is a very pitifull incident that she tried to play a dirty politics.
I will only answer if a gauntlet is thrown against me by utterating my name.
I remain sir,
I logged to the net from home and so bear my manglish
അനംഗാരി ഇവിടെ ചൂണ്ടിക്കാട്ടിയ ഒരു കാര്യം വിശ്വംജി ശരിയായും ശക്തമായും പിന്താങ്ങി. മിക്കവര്‍ക്കും സ്വീകാര്യമായിരിക്കുന്നു വെന്ന് തോന്നുന്നു. നന്നായി നടക്കട്ടെയെന്ന് ആശംസിക്കുന്നു. (ദയവായി എല്ലാവരും സംയമനം പാലിക്കണേ.. നല്ല ഒരു കാര്യമല്ലേ..)
ReplyDeleteകൂട്ടുകാരേ,
ReplyDeleteതീരെ അവഗണിക്കേണ്ട വരികളെ അങ്ങനെത്തന്നെ അവഗണിക്കാന്‍ നാം എന്നാണു പഠിക്കുക?
എന്തിനാണു നാം ചെറിയ ചെറിയ പരാമര്‍ശങ്ങളില്‍ പോലും ഇത്രമേല്‍ വേപനവിവശമാവുന്നത്?
പിന്നെ ഒരാള്‍ക്കു പിന്നാലെ മറ്റൊരാളായി അഗ്നിപര്‍വ്വതങ്ങള്‍ തീക്കൂട്ടിയെടുക്കുന്നത്?
ഒന്നുമില്ലെങ്കില്‍ ഇവര്‍ക്കൊക്കെയിടയിലെ തലമൂത്തവര്‍ നമ്മളൊക്കെയാണെന്നല്ലേ പൊതുവേ ഒരു ധാരണ?
ചേറ്റിലെ നിധിയാണു നാം തപ്പിയേടുക്കേണ്ടത്. അതിനിടയ്ക്കു സ്വയം ദേഹത്തു ചെളിപുരണ്ടാലും തനിക്കലങ്കാരമായേ കരുതിക്കൂടൂ. തല്‍ക്കാലം എനിക്കെന്തെങ്കിലും അപമാനം വന്നതായി ഞാന്‍ ഇതുവരെ കരുതിയിട്ടില്ല. അങ്ങനെത്തന്നെ നിങ്ങളും കരുതുക.
അതിനാല്‍ ഞാന്‍ പറയുന്നു:
നമുക്കു് ഇവിടെ ON-TOPIC മാത്രം കളിക്കാം!
അചിന്ത്യേ, എല്ലാവരും ടീച്ചറുടെ വിശദമായ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്.
അപ്പോ നമ്മളു എന്താ ചെയ്യേണ്ടേ? ഇവനോ ഇവനോളമോ കൂടുതലോ അര്‍ഹതയുള്ള മറ്റു മിടുക്കികളും മിടുക്കന്മാരുമോ ബൂലോഗക്കുട്ടികള്‍ ആകാന്‍ പോകുന്നു?
ReplyDeleteപരസ്പരം ചെളി വാരിയെറിയാനുള്ള ഒരു വേദിയായി ദയവായി ഇതിനെ കാണാതിരിക്കുക. എനിക്ക് മനസ്സു വേദനിച്ച ഒരു വിഷയത്തില്‍ ബൂലോഗര്‍ക്ക് എന്തു ചെയ്യുവാന്‍ ആകുമെന്നാണ് ഞാന്‍ ചോദിച്ചത്. വിശ്വം ഉള്‍പ്പടെ ഒരു പാട് പേര്‍ പിന്തുണച്ചു. കൈപ്പിള്ളിയെപ്പോലുള്ളവര്‍ അതിനെ നിരാകരിച്ച് കൊണ്ട് ബ്ലോഗിലെഴുതി. എനിക്ക് പരിഭവമോ പരാതിയോ ഇല്ല. ഓരോരുത്തര്‍ക്കും അവരവരുടെതായ ന്യായികരണങ്ങള്‍ കാണും.നമുക്ക ആരെയും കുറ്റം പറയാനാവില്ല. എന്നെ പോലെ പലരും എല്ലാ മാസവും, ദാന ധര്‍മാദികള്‍ക്കായി മാസം നല്ലൊരു തുക ചിലവാക്കുന്നവര്‍ ഒരുപാട് പേര്‍ ഈ ബൂലോഗത്തിലുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ ഞാനുദ്ദേശിച്ചത്, ഒരു പൊതുവായ വിഷയത്തില്‍ നമുക്കെന്ത് ചെയ്യാന്‍ കഴിയും എന്നാണ്. എല്ലാ പ്രതിഭകളും ഒത്തിണങ്ങിയിട്ടും, പണത്തിന്റെ അഭാവം കൊണ്ട് ഒന്നും ആകാന്‍, അല്ലെങ്കില്‍ നേടാന്‍ കഴിയാതെ പോയവര്‍ ഒരു പാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. അത് ഒരു പക്ഷെ എല്ലാവര്‍ക്കും മനസ്സിലായി കൊള്ളണമെന്നുമില്ല.പലതുള്ളി പെരുവെള്ളം എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു.
ReplyDeleteഞാന്‍ മുന്‍ കമന്റില്‍ പറഞ്ഞ പോലെ കൃത്യമായ ഒരു റിപ്പോര്‍ട്ട് തൃശ്ശൂരില്‍ നിന്ന് ആരെങ്കിലും തരൂ. അചിന്ത്യ ചേച്ചി അതു ചെയ്യും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്റെ
ഇ- തപാല്‍ മേല്‍വിലാസം:anamgari@gmail.com.
ഓ:ടോ: വിശ്വം, ഞാനൊരു കത്ത് ഇ-തപാലില്‍ അയച്ചിട്ടുണ്ട്.
തിരക്കില്‍ അനോണി പറഞ്ഞത് കണ്ടുമില്ല. നിങ്ങളും ഞങ്ങളും.
ReplyDeleteഞങ്ങള്‍ എന്നു പറഞ്ഞാല്‍ അഹവും അഹത്തിന്റെ പ്രേരണക്ക് വിധേയരും.
മേം ഹം.
നിങ്ങളെന്ന് പറഞ്ഞാല്‍ അഹം പരിധിക്ക് വെളിയെ. തും തു ത്തു.
നിങ്ങളെ ഹിറ്റ്ലര്‍ ചേട്ടനുണ്ടെങ്കില്‍ തട്ടിയേനെ.
ഞാനും ഗേറ്റില്‍ ബില്ലടിക്കുന്നവനും, തരുഭായ് അമ്പാനിയും കോട്ടപ്പെട്ടി നിറയെ പണം വച്ച് സാധുക്കളുണ്ടോ എന്ന് തിരക്കി വരുമ്പോള്‍ ഈ നിങ്ങള്‍ വന്ന് ഒക്കെ മുടക്കി. ഇനി ആ പാവങ്ങള്‍ അനുഭവിച്ചോട്ടെ.
എന്റെ സംഭാവന ചാതുരി നിങ്ങള്‍ക്കറിയാമല്ലൊ. ബൂലോഗര്‍ക്ക് ഞാന്‍ കൊടുത്ത ചായ സല്‍ക്കാരം ഞാന്‍ ഡിജിറ്റലിലാക്കി കാട്ടിയിരുന്നല്ലൊ.
ഇനിയും ഡിജിറ്റല്‍കേമറയിലൂള്ളതൊക്കെ ലേപ് ടോപ്പിലാക്കി ലോഡ് ചെയ്യാം.
നോക്കു പണ്ടെങ്ങോ കണ്ട ആനക്കാരന്‍ മുരളിച്ചേട്ടനെ ഞാന്‍ തിരിച്ചറിഞ്ഞു. അതിശയമല്ലെ. 10 രൂപയും കൊടുത്തു . അതടുത്ത ബ്ലോഗില്‍.
പിന്നെ ചുപ്പാമണീമാമ. മാമാക്ക് ഞാന്‍ കൊടുത്തത് 25. ആരോടും പറയല്ലെ.
ഇന്നലെ ഇത് ലോഡ് ചെയ്യുമ്പൊള്‍ നാട്ടിലെ വേലക്കാരന്‍ ചെക്കന്‍ വിളിച്ചു. അക്കാ
ക്വാളിസ് സര്‍വീസിന് കൊടുക്കണം. ഞാന്‍ പരഞ്ഞു 2 സര്‍വീസിന് കൊടുത്തോ. പണപ്പെട്ടി ഞാന്‍ പൂട്ടിയിട്ടില്ല. (പാവം ജീവിച്ച് പോട്ടെ).
ഇതും പറഞ്ഞ് ഗന്ധര്‍വന്‍ കുറച്ചു നാളേക്ക് വിടുതലൈ ശൊല്‍കിറേന്‍.
അനംഗാരി ക്ഷമിക്കുക. വിശ്വം സാര്‍ ക്ഷമിക്കുക.
മിടുക്കന് ഞാന്‍ മൂലം ഒന്നും കിട്ടാതെ പോകാന്‍ ഇടവരല്ലെ.
അണ്ണാന്‍ കുഞ്ഞും തന്നാലായതു, വേണ്ടതു അറിയിക്കുക. ഭാവിയില്‍ സുരേഷ് മാത്രമല്ല സുരേഷിന്റെ കുടുംബം മാത്രമല്ല കേരള ഫാര്‍മര്‍ പറഞ്ഞതു പോലെ ഒരു സമൂഹം തന്നെ രക്ഷപ്പെട്ടുപോകും തീര്‍ച്ച.
ReplyDeleteഎന്നെക്കൊണ്ടാവുന്ന രീതിയില്‍ സഹായിക്കാന്‍ ഞാനും തയ്യാറാണ്.കാര്യങ്ങള്‍ ഫൈനലൈസ് ചെയ്താല്‍ dilbaasuran അറ്റകൈ ജിമെയില്‍ കുത്ത് കോമിലേക്ക് എഴുതിയാല്‍ മതി.
ReplyDeleteഎന്നേക്കൊണ്ടാവുന്നത് ചെയ്യാന്‍ ഞാന്‍ റെഡി.
ReplyDeleteസഹായിക്കാന്‍ എല്ലാവര്‍ക്കും സന്മനസ്സും, സന്മനസ്സുകളെ കൂട്ടിയോജിപ്പിക്കാന്‍ വേദികളുമുണ്ടെന്നത് തന്നെ വലിയ കാര്യം.
അര്‍ഹരായവര്‍ക്ക് ലഭിക്കുന്നൂവെന്ന് നാമുറപ്പ് വരുത്തുന്നത് നല്ലത് തന്നെ.
സാധ്യമെങ്കില്‍ ഇവിടെയൊരു സ്ഥിരം സഹായ നിധിക്ക് രൂപം കൊടുക്കാന്‍ ശ്രമിച്ചുകൂടെ - മാസം ചെറിയൊരു സംഖ്യ എല്ലാവര്‍ക്കും (പറ്റുന്നവര്‍ക്ക്) എത്തിക്കാന്‍ പറ്റുമെങ്കില്‍.
musthaphah@gmail.com
ആരേയും വ്യക്തി പരമായി പറയാതിരിയ്കാന്‍ അനോണിമസായിത്തന്നെ എഴുതുന്നു. വിശ്വത്തിനു മെയിലും വിട്ടിട്ടുണ്ട്.
ReplyDeleteആദ്യം ചെയ്യേണ്ടത് ഗന്ധര്‍വനേ പോലെ തറ പറയുന്നവരെ അവഗണിച്ച് ആട്ടിയോടിയ്കുകയാണു വേണ്ടത്. ഈ വക കമന്റുകള്‍ക്ക് ചെവിയോര്‍ത്തിരുന്നാല്‍ ഉദ്ദേശം തന്നെ വഴിവിട്ടു പോകും. ഗന്ധര്‍വനു എന്തെങ്കിലും മിടുക്കനു നല്‍കാന്‍ കഴിഞ്ഞാല്‍ നല്‍കുക, അല്ലെങ്കില്‍ ദയവായി മിണ്ടാതിരിയ്കുക. അവരുമായി വ്യക്തി വൈരാഗ്യം ഉണ്ടെങ്കില്‍ അത് അവരുടെ ഇമെയില്‍ അയയ്കുക. അവരുടെ സ്വത്തുകളേ ഇവിടെ അക്കമിട്ടു നിരത്താതിരിയ്കുക. അവരുടെ പൊങ്ങച്ചം പറഞ്ഞത് അവരുടെ പോസ്റ്റിലാണു. നിങ്ങള്ള്ക്കും അതാവാം. ഇവിടെ കിടന്ന് മുറവിളി കൂട്ടി ഒരു പൊതുശത്രുവാവാതെ നോക്കുക. ചാറ്റുകളിലും ഫോണുകളിലും പോലും നിങ്ങളുടെ ഈ പ്രവണത എല്ലാരുടെയും സംസാര വിഷയമാകുന്നു എന്നും ഓര്‍ക്കുക. നമുക്കിതു വേണോ? സുരേഷ് എന്ന മിടുക്കനെ സഹായിയ്കുകയാണു ലക്ഷ്യം അല്ലാതെ, ഗന്ധര്‍വന്റെ ചെറ്റത്തരം വാക്ക് സാമര്‍ത്ഥ്യം വഴി തെളിയിയ്കുക അല്ലാ.
ഇതാണു സംസ്കാരം എങ്കില്‍ നിങ്ങള്‍ ബ്ലോഗുഗളില്‍ എത്താതിരിയ്കുന്നത് നന്ന്.
ഗന്ധരവനെ അത്രക്കങ്ങ് ഒലത്തണ്ട.
ReplyDeleteചെറ്റയായ ഗന്ധര്‍വന്‍ അനോനിമസ് ആയ നിങ്ങള്‍ക്കുവേണ്ടി ബ്ലോഗ് നിര്‍ത്തണോ?.
ReplyDeleteതീര്‍ച്ചയായും നിര്‍ത്താം. ഏറ്റവും വലിയ ശത്രുവിനെപ്പോലും ഞാന്‍ അതു വിളിക്കില്ല. ചാറ്റുകളിലും ഗന്ധര്‍വന്റെ ചെറ്റത്തരം സംസാര വിഷയമാകുന്നതില്‍ സന്തോഷം. ഓസ്റ്റ്രാസൈസ് ഗന്ധര്‍വന്‍ . ഗന്ധര്‍വനെ പാപം ചെയ്യാത്ത ഈ ചാറ്റ് ചെയ്യുന്നവര്‍ കല്ലെറിയട്ടെ.
പിന്നെ ഈ പറയുന്ന ആരെങ്കിലും എന്നോട് ഇനി ബ്ലോഗിലെഴുതരുതെന്ന് പറഞ്ഞാല്‍ ഉടന്‍ ഞാന്‍ നിര്‍ത്തിയേക്കാം. വീണ്ടും ഒരക്ഷരം പോലും എഴുതാതെ.
ഉമേശന്‍ സാര്‍, സിബു, ഏവൂരാന്‍, പുല്ലൂരാന്‍, അനില്‍, കലേഷ്, ദേവന്‍, ശനിയന്‍, വിശ്വം സാര്‍ , പെരിങ്ങോടന്‍ തുടങ്ങി ഞാന്‍ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആരെങ്കിലും പറഞ്ഞാല്‍ പിന്നെ ഞാനെന്റെ വികട സരസ്വതിയെ ഇവിടെ പ്രദര്‍ശിപ്പികുകയില്ല. പ്രിയ അനോണി ഇവരില്‍ ആരെക്കൊണ്ടെങ്കിലും ഒരു വാക്കു പറയിപ്പിക്കു. ഞാന്‍ റെഡി ഒരു പാഥേയവുമില്ലാതെ ഞാനിടം കാലിയാക്കാം.
അല്ലാതെ ആപ്പകൂപ്പകളായ ആരെങ്കിലും ചാറ്റിയെന്നൊ, ചാറ്റല്‍ മഴക്ക് തകര കിളിര്‍ത്തു എന്നോ പറഞ്ഞതു കൊണ്ട് ഒന്നുമുണ്ടാവില്ല.
ആറ്റിനക്കരെക്കൂടി പോകുന്ന തീവണ്ടിയെ നോക്കി പട്ടി കുരക്കുന്നത്രയേ ഉള്ളു അത്.
എംകിലും എന്റെ വാക്കുകളുടേയും ആക്ഷേപത്തിന്റേയും ശക്തി തിരിച്ചറിയുന്ന ഞാന്‍ , ഞാന്‍ ഏല്‍പ്പിച്ച മുറിവുകളില്‍ ഖേദിക്കുന്നു.
ഞാന്‍ മുമ്പേ പറഞ്ഞു- എനിക്ക് കുത്തുകോണ്ടാല്‍ നോവും, പ്രകോപിപ്പിച്ചാല്‍ പ്രകോപിതനാകും. നല്ല വാക്കു പറയാന്‍ മാത്രം ശീലമുള്ള എന്നെ പ്രകോപിപ്പിക്കാതിരിക്കു.
അനോണിയായി വന്ന നിങ്ങളോടുള്ള ബഹുമാനവും ഞാന്‍ മുന്നേ ഏറെ പറഞ്ഞിട്ടുള്ളതാണ്. നിങ്ങള്‍ ചെയ്യുന്ന സഹായങ്ങളൂം കൂട്ടായ്മയുമൊക്കെ നന്നായി പോകട്ടെ എന്നും ആശംസിക്കുന്നു.
ഒപ്പം ഇനിയൊരിക്കലും നിങ്ങള്‍ പ്രകോപിപ്പിച്ചാലും മറുപടി പറയാതിരിക്കനുള്ള ശപഥവുമെടുക്കുന്നു.
നിങ്ങളെ ഞാന്‍ എന്റെ എല്ലാ ചേതനകളീല്‍ നിന്നും നിഷ്കാസിതയാക്കുന്നു-ഇരിക്കപിണ്ഠം വക്കുന്നു.
ഗന്ധര്‍വന്‍ അവര്‍കള്‍ രാവിലെ ഗിസൈസ് വഴി കാറില്‍ വരുമ്പോള്‍, യൂണിയന്‍ കോപ്പ്സിന്റെ റ്റ്രാഫിക് ലൈറ്റില്‍ ചുവപ്പ് വീണു. ഉടനെ ഗന്ധര്‍വന്‍ മനസ്സില്‍ കരുതി, ഈ റ്റ്രാഫിക്ക് ലൈറ്റില്‍ ചുവപ്പ് വീണതു അതുല്യ വിളിച്ച് പറഞ്ഞത് കൊണ്ടാവണം. ഈ ചിന്തകള്‍ക്കിടയില്‍ ലൈറ്റ് പിന്നേയും പച്ചയായി ഗന്ധര്‍വന്‍ പരുക്കില്ലാതെ ഓഫീസിലെത്തി.
ReplyDeleteഅനോണികളെല്ലാം അതുല്യ ആവും എന്ന തോന്നലാണു എപ്പോഴും, ഇത് ഒരു രോഗമാണോ ഡോക്റ്റര്‍?
ഓഫ് റ്റോപ്പിക്കിനു ക്ഷമ. ഒളിച്ചും പാങ്ങിയും ബ്ലോഗ് റ്റൈപ്പിംഗ് വരുമ്പോ ഇതു പോലെ വഴി മുടക്കി കമ്നറ്റ് കാണുന്നു, സമയം പോകുന്നു, സംയമനം പാലിക്കേണ്ടതാണു ശരിയ്ക്, ശ്രമിയ്കാം കൂട്ടരെ..
പൊന്നു കൂട്ടുകാരേ...,
ReplyDeleteഈ പോസ്റ്റിന്റെ കമ്പ്ലീറ്റ് കമന്റ്സും ഒറ്റ ഇരിപ്പിനു വായിച്ചു.അതില്‍ നിന്നും ഒരു കാര്യം മനസ്സിലായി. എല്ലാവര്‍ക്കും ആ പയ്യനെ സഹായിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷെ എങ്ങിനെ വേണം എന്നു നിശ്ചയമില്ലാ.തല്‍കാലം അനംഗാരി ചേട്ടനു അചിന്ത്യ ചേച്ചിയുടെ ഡീറ്റേയില്‍ഡ് റിപ്പോര്‍ട് കിട്ടിയതിനു ശേഷം മാഷ് തന്നെ ഒരു വഴി പറയട്ടെ, എങ്ങിനെ സഹായിക്കാമെന്ന്.എല്ലാവരും അതിനെ പിന്താങ്ങും.
പിന്നെ അവവരുടെ respect കളയുന്ന peronal attacks/comments ഇതു പോലുള്ള ഒരു നല്ല സംരഭത്തിലെങ്കിലും ഒഴിവാക്കിക്കൂടേ... അറ്റ് ലീസ്റ്റ് ഫോര്‍ ദി പബ്ലിക് സേക്.
ഒരു തീരുമാനം ആകും വരെ മസാല ദോശയുമായി ചിരിച്ചു നില്‍ക്കുന്ന ആ പയ്യന്റെ എവിടെയെങ്കിലും ഇരിക്കുന്ന ഒരു ഫൊട്ടോ ഇടാമായിരുന്നു.
ReplyDeleteമ്വോനെ പുളകിതാ,
ReplyDeleteഓവര്‍ ആക്കല്ലെ... വന്നു കയറിയതല്ലേ ഉള്ളൂ? അതിനിടക്ക് ആശാന്മാരടെ എല്ലാരടേം കൂടെ നെഞ്ചത്തോട്ടു കയറി തിരുവാതിര കളിക്കല്ലേ... ഒരു പൊടിക്കൊന്നടങ്ങ്.
ഇവിടെയുള്ള ഒട്ടു മുക്കാലും പേരും ഈ തരികിടകള്‍ ഒക്കെ കഴിഞ്ഞാണ് ഇങ്ങെത്തിയത്. ഇതൊക്കെ ഒരുപാട് പയറ്റിയിട്ടും ഉണ്ട്. അതുകൊണ്ട് മ്വാന്‍ ഒരു മയത്തിലൊക്കെ കമന്റണേ... ഇനീം ഒരുപാട് നാള്‍ കമന്റണ്ടതല്ലെ? അതോണ്ടാ
സഹായിക്കണം സഹായിക്കണം എന്ന് പറയുന്നതല്ലാതെ ബ്ലോഗര്‍മാര്‍ പ്രവര്‍ത്തിച്ച ഉദാഹരണവുമുണ്ട് പുളകിതാ. ഇക്കാര്യത്തില്‍ ബ്ലോഗര്‍മാര്‍ സാമ്പത്തികമായും അല്ലാതെയും നിര്‍ലോഭം സഹകരിച്ചിട്ടുണ്ട് എന്ന് സ്വാനുഭവത്തില്‍ നിന്ന് എനിക്ക് പറയാനാവും. വിരാജിനെപ്പറ്റി ഇപ്പോഴും ഉല്‍കണ്ഠപ്പെടുന്ന ഒരുകൂട്ടം ബ്ലോഗര്‍മാരുണ്ടെന്നതും ഇവിടുത്തെ നന്മയെയാണ് കാണിക്കുന്നത്.
ReplyDeleteany update on this...???
ReplyDeleteത്രിശ്ശൂരുകാര്‍ എല്ലാവരും ബിസ്സി ആണോ....?