Saturday, September 23, 2006

blogspotല്‍ മലയാളം search results

എല്ലാര്‍ക്കും ചെയ്യാന്‍ പറ്റിയ ഒരു കാര്യം ഞാന്‍ പറയാം. പിരിവല്ല. പേടിക്കണ്ട.

google.com ല്‍ ഉള്ള ചേട്ടന്മാര്‍ക്‍ നമ്മള്‍ ഒരുപാട് മല്ലു ബ്ലോഗേഴ്സ് ഉള്ള കാര്യം അറിയിക്കണം. indic-unicode സാധനങ്ങള്‍ ഒന്നും തന്നെ blogspotന്റെ search ല്‍ കാണുന്നില്ല.
ഇവര്‍ക്ക് ഒരു കത്തെഴുതണം. നമ്മളുടെ ഭാഷ ഒരു സാമാന്യം ഭേതപെട്ട ഭാഷയാണെന്നു. അത് ഉള്‍പെടുത്തണം എന്നു താഴ്മയായി അഭേക്ഷിക്കണം.

12 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. ഒപ്പു വെക്കാന്‍ ഞാന്‍ തയ്യാര്‍, എഴുത്തും കുത്തും ഒക്കെ ചേട്ടായി തന്നെ നടത്തുമല്ലോ..എന്റെ ഒപ്പ് റെഡി...ഒപ്പിടാന്‍ കൈ തരിക്കുന്നു..എവിടെ, എപ്പോള്‍ , എങ്ങനെ എന്നു പറയൂ...വളരട്ടെ ഈ ബൂലോഗം ...

    ഓ.ടോ:(ഇപ്പോള്‍ ഉള്ളതു തന്നെ മുഴുവന്‍ വായിക്കാന്‍ പറ്റുന്നില്ല, ഇനി വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്തു കഴുത്തില്‍ ഇടല്‍ ആകുമോ ഇതു? ;;)- ആത്മഗതം )

    ReplyDelete
  3. ഞമ്മളും ഒപ്പിടാനെക്കൊണ്ട് ഓടി ബന്നതാണ് കെട്ടാ. ഗൂഗിളുകാര്ക്ക് തിരിയണ ബാശേല് ഒരെയ്ത്ത് അങ്ങട് എയ്‌ത് കൈപ്പള്ളീ.. ഞമ്മളും ബെക്കാ ബെരലടയാളം.

    ReplyDelete
  4. ഇങ്ങിനെ ഒരു തിരച്ചില്‍ നടത്തി നോക്കു

    ReplyDelete
  5. അപ്പോള്‍ ശരി.കൊട് കൈ.പിന്നെ കൈപ്പള്ളി നമുക്ക് അഭേക്ഷിക്കണ്ട. അപേക്ഷിക്കാം.

    ReplyDelete
  6. ലോകത്തിലെ മറ്റു മലയാളികളുടെയൊക്കെ കുറ്റം കണ്ടു പിടിയ്ക്കാന്‍ നടക്കുന്ന മിടുക്കന് സ്വന്തം മാതൃഭാഷയില്‍ ഒരു പേജ് തെറ്റില്ലാതെ എഴുതാന്‍ അറിയില്ല.

    എന്നാലോ പരിഹാസം ഓരോ വരിയിലും - 1.എല്ലാര്‍ക്കും ചെയ്യാന്‍ പറ്റിയ ഒരു കാര്യം ഞാന്‍ പറയാം. പിരിവല്ല. പേടിക്കണ്ട.
    2.വിഷയം ഭാഷയാണ്, മല്ലൂസിന്‍റെ ഇഷ്ട വിനോദമായ അത്മഹത്യ അല്ല.

    സ്വന്തം കണ്ണിലെ തടി, മറ്റവന്റെ കണ്ണിലെ കരട് എന്നൊക്കെ ബാക്ക് ഗ്രൌണ്ടില്‍ കേള്‍ക്കുന്നു.

    അറിയാം, വിശദീകരണങ്ങള്‍ കാണും. മലയാളം പഠിച്ചിട്ടില്ല, വെളിയിലാണ് വളര്‍ന്നത്, മലയാളം പഠിച്ചിട്ടെന്തിനാ? അങ്ങനെ അങ്ങനെ... പക്ഷെ ഓര്‍ക്കേണ്ട കാര്യം മറ്റുള്ളവര്‍ക്കും കാണും അതുപോലെ ന്യായീകരണങ്ങള്‍. ആ പോസ്റ്റില്‍ പറഞ്ഞിരിയ്ക്കുന്ന ലേഖകന് ചിലപ്പോള്‍ താങ്കള്‍ ഉദ്ദേശിച്ച ഓക്‌സ്ഫോര്‍ഡ് ഇംഗ്ലിഷ് പഠിച്ചെടുക്കാനുള്ള സാഹചര്യം ഉണ്ടായിക്കാണില്ല. അയാളെക്കൊണ്ട് കഴിയുന്നത് അയാള്‍ ചെയ്യുന്നു.

    മറ്റൊരാളുടെ ഭാഷയുടെ സ്റ്റൈലിനെ ആക്രമിച്ച ആള്‍ക്ക് സ്വന്തം ഭാഷയുടെ അക്ഷരത്തെറ്റുകളെങ്കിലും ഒഴിവാക്കാന്‍ പറ്റുന്നുണ്ടോ?

    ഓടോ: മലയാള ഭാഷയില്‍ എന്റെ കഴിവിനെപ്പറ്റിയുള്ള ഒരു അവകാശവാദം അല്ലിത്. എനിക്ക് തെറ്റുകള്‍ പറ്റുന്നുണ്ട്. പക്ഷെ ഞാന്‍ തെറ്റുകള്‍ പറ്റുന്നവരെ അടച്ച് ആക്ഷേപിയ്ക്കാറില്ല.

    ReplyDelete
  7. കൈത്തിരി നല്ല മലയാളത്തില്‍ രണ്ട് കാച്ചങ്ങട് കാച്ചിക്കേ... കാണട്ടേഷ്ടാ...

    ReplyDelete
  8. “സ്വന്തം മാതൃഭാഷ”, “സ്വയം ആത്മഹത്യ” പോലെ തെറ്റാണെന്ന് തോന്നുന്നില്ല. ഉമേഷ് എന്തു പറയുന്നു?

    ReplyDelete
  9. “സ്വന്തം മാതൃഭാഷ” തെറ്റല്ല.

    “ഞാന്‍ എന്റെ സ്വന്തം മാതൃഭാഷയായ മലയാളവും ഭാര്യയുടെ മാതൃഭാഷയായ കുര്‍ദിഷും സംസാരിക്കും.”

    “സ്വയം ആത്മഹത്യ“ തെറ്റു തന്നെ.

    ReplyDelete
  10. ബൂലോഗ‌ ക്ലബ്ബില്‍ മലയാള ഭാഷ പോലും എഴുതാന്‍ അറിയാത്ത നാറികള്‍ക്ക് കയറി നേതാവ് ചമയാന്‍ ഇവനോക്കെ എങ്ങനെ ധൈര്യം വന്നു?

    ReplyDelete
  11. ങേ! എന്റെയും ഡ്യൂപ്പിറങിയോ??

    ReplyDelete
  12. കൈപ്പള്ളിയായാലും കാല്‍പുള്ളിയായാലും കൂടുതല്‍ ഞെളിയല്ലെ ...

    മോനെ ദിനേശാ... ദുബൈയ്യില്‍ വന്നു നിന്നെ ഇടിക്കും...

    ReplyDelete