ഇന്ത്യാ മഹാരാജ്യത്തിലെ രണ്ട് പാര്‍ലമെന്റ് അംഗങ്ങളെ, രണ്ട് ദിവസമായി ജയില്‍ ശിക്ഷക്ക് വിധിക്കുക. നമ്മുടെ നവജ്യോത് സിങ് സിദ്ധുവിന്റെയും ഷിബു സോറന്റെയും കാര്യമാ... സിദ്ദുവിന് മൂന്ന് വര്‍ഷം, സോറന് ജീവപര്യന്തം. നമ്മുടെ ജനങ്ങള്‍ക്ക് എന്നാണ് തിരിച്ചറിവ് ഉണ്ടാവുക?
നമ്മുടെ ജനാധിപത്യം ഇത്ര കുത്തഴിഞ്ഞതാണോ? ഇതില്‍ ആരെയാണ് നാം കുറ്റക്കാരനായി കാണുക... ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സീറ്റ് കൊടുക്കുന്ന രാഷ്ട്രീയ കക്ഷികളെയൊ അതൊ, ഇവരെയൊക്കെ ജയിയ്പ്പിച്ച് വിടുന്ന ജനം എന്ന കഴുതയെയൊ?
വികലമായ നയങ്ങളുടെയും, നിരുത്തരവാദികളായ ജനങ്ങളുടെയും ഇടയില്‍ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ നില്‍ക്കുന്ന പൊന്നമ്പല വിലാപം...
ReplyDeleteഇന്ന് രാവിലെ, ശ്രീ അച്ചുതാനന്ദനോടു പ്രത്യേക ബഹുമാനം തോന്നുന്നു.
ReplyDeleteമറ്റ് എന്തിനേയും പൊലെ കച്ചവടവത്കരിക്കപ്പെടേണ്ടതാണു രാഷ്ട്രീയം എന്നു ജീവിക്കാന്‍ നല്ലൊരു മാര്‍ഗ്ഗമാണു രാഷ്ട്രീയം എന്നു
ReplyDeleteകരുതി രാഷ്ട്രീയക്കരനായ ഒരു നേതാവ് കരുതിയാല്‍ കുറ്റമൊന്നും പറയാന്‍ പറ്റില്ല.കാരണം, നാമെല്ലാം ഉള്‍പ്പെടുന്ന സമൂഹത്തിലെ ഇന്നത്തെ വ്യവസ്ത്ഥിതി അനുസരിച്ചു ഇന്നത്തെ കാലത്തു ഒരു ആവെറേജ് രാഷ്ട്രീയക്കാരന്‍റെ വരുമാനം എന്താകണം
എന്നതിനെ പറ്റി വ്യക്തമായ ഒരു ധാരണ മേല്‍പ്പടിയാന് ഉണ്ടായിരിക്കും. ആ ധാരണ ഊട്ടിയുറപ്പിച്ചതില്‍ നമ്മുടെ പങ്ക് ചെറുതല്ല
എന്നാണ് എന്‍റെ അഭിപ്രായം
മൗലികമായ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി സംഘടിക്കാന്‍ ആഹ്വാനം ചെയ്യുകയും, ജാതിമതവര്‍ണ്ണവര്‍ഗ്ഗ ഭേതങ്ങള്‍ക്കനുസരിച്ച്
സംഘടനകള്‍ രൂപീകരിക്കുകയും ചെയ്തപ്പോള്‍ നെതൃസ്ഥാനത്തുണ്ടായിരുന്ന പല മഹാന്മാരും തങ്ങളുടെ അണികളെ പൗരാവകാശങ്ങളെ
പറ്റി ബോധവാന്മാരാക്കിയ കൂട്ടത്തില്‍ പൗരന്‍റെ കടമകളെ പറ്റി ബോധവാന്മാരാക്കാന്‍ മറന്നുപോയി.അതിന്‍റെ ഫലമെന്നോണം ഒട്ടും
തന്നെ സാമൂഹ്യപ്രതിബത്ധത ഇല്ലാത്ത ഒരു ജനത സൃഷ്ടിക്കപ്പെടുകയും ചെയ്തു. സ്വാഭാവികമായും ജനങ്ങള്‍ക്ക് സ്വന്തം പ്രതിനിധിയെ
ഈ ജനതയില്‍ നിന്നും തന്നെ തിരഞ്ഞെടുക്കേണ്ടതായും വന്നു. അപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടുന്ന ജനപ്രതിനിധി എത്തരക്കാരനായിരിക്കും എന്നു പറയേണ്ടതില്ലല്ലോ?
ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അഴിമതിക്കാരായതില്‍ പൊതുജനത്തിന് പങ്കില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി വഴിവിട്ടു പലതും ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കാണിക്ക അര്‍പ്പിക്കുന്ന പതിവ് തുടങ്ങിവച്ചവര്‍ തന്നെ പിന്നീട് അവരെ കല്ലെറിയുന്നതെന്തെന്തിനാണ്? സമ്പത്തോ സ്വാധീനമോ ഉപയോഗിച്ചു നിയമാനുസൃതമായതോ അല്ലത്തതോ ആയിട്ടുള്ള ഒരു കാര്യമങ്കിലും നേടിയിട്ടില്ലാത്ത ആരെങ്കിലുമുണ്ടാവുമെന്ന് തോന്നുന്നില്ല.
ആയതിനാല്‍ രാഷ്ട്രീയക്കാരേയും ജനാധിപത്യ വ്യവസ്ത്ഥിയേയും പഴി ചാരുന്ന ഞാനടക്കമുള്ള ജനങ്ങള്‍ ഒരു പൗരന്‍ എന്ന നിലയില്‍
സ്വന്തം കടമകള്‍ നിറവേറ്റാറുണ്ടോ എന്നൊന്നു ചിന്തിക്കുന്നതു നന്നായിരിക്കും.ഉവ്വ എന്നു ഉത്തരം കിട്ടുന്നവര്‍ക്കു നാടിനു വേണ്ടി
പ്രാര്‍ത്ഥിക്കാം.. മറിച്ച് ഇല്ല എന്നാണെങ്കില്‍ സ്വയം തിരുത്താന്‍ ശ്രമിക്കാം, അല്ലേല്‍
ഈ നാട് ഒരിക്കലും നന്നാവില്ല എന്നു പറഞ്ഞൊഴിയാം
ജനങല്‍ തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കണം. പാര്‍ട്ടി അധിഷ്ടിതമല്ലാതെ, വിഷയാധിഷ്ടിതമായി വോട്ട് ചെയ്യന്‍ പടിക്കട്ടെ
ReplyDelete