Friday, December 08, 2006

സൂചന മാത്രം സൂചന മാത്രം

റഷ്യന്‍ ബൂലോഗസംഗമത്തിന്‍റെ ആദ്യ സ്നാപ്സ്.
(ഒന്നിച്ചെടുക്കാന്‍ ആളെക്കിട്ടാഞ്ഞ പരസ്പരം എടുത്തത്)



42 comments:

  1. ആശംസകള്‍ ആശംസകള്‍

    ReplyDelete
  2. അഭിവാദ്യങ്ങള്‍, അഭിവദ്യങ്ങള്‍,

    റഷ്യന്‍ മീറ്റിന്നഭിവാദ്യങ്ങള്‍!

    പോരട്ടേ, റഷ്യന്‍ ചരിതങ്ങള്‍!

    ReplyDelete
  3. തോഷിന്‍ തബാസ്കോ :)

    ReplyDelete
  4. വോഡ്‌കിസ്റ്റിന്‍‍ കുറുമാവ്സ്കോവിയ്ക്കും തണുപ്പനോവിച്ച് കുലുക്ക്ണോവിസ്കിക്കും അഭിവാദ്യങ്ങള്‍!

    ReplyDelete
  5. മീറ്റ് ഒരു വന്‍ വിജയം ആകാന്‍ ആശംസിക്കുന്നു. മീറ്റ് വിശേഷങ്ങള്‍ ഇങ്ങട് പോരട്ടെ.

    ReplyDelete
  6. ശൊ ഈ ശനിയനു ഒരു മുദ്രാ വക്യം വിളിക്കാന്‍ പോലും അറിഞ്ഞു കൂടാ.

    അഭിവാദ്യങ്ങള്‍, അഭിവാദ്യങ്ങള്‍,
    റഷ്യന്‍ മീറ്റിന്നഭിവാദ്യങ്ങള്‍!
    അഭിവാദ്യങ്ങള്‍, അഭിവാദ്യങ്ങള്‍,
    നോവിച് വിക്സ്കിമാര്‍ക്കഭിവാദ്യങ്ങള്‍!

    പോരട്ടങ്ങനെ, പോരട്ടെ,
    റഷ്യന്‍ ചരിതം പോരട്ടെ!
    കണ്ടേ തീരൂ കണ്ടേ തീരൂ
    മീറ്റ് പടങ്ങള്‍ കണ്ടേ തീരൂ

    സൂചന കണ്ട് പഠിച്ചില്ലെങ്കില്‍
    തകര്‍ക്കും ഞങ്ങള്‍ കട്ടായം
    സൂചന മാത്രം സൂചന മാത്രം
    റഷ്യന്‍ മീറ്റിന്‍ സൂചന മാത്രം!

    അവിടത്തെ ക്യാമറയില്‍ ഓട്ടോ ഓപ്ഷന്‍ ഇല്ലേ കൂറുജി. ഒരുമ്മിച്ചുള്ള പടങ്ങള്‍ കാണാതെ ഞങ്ങള്‍ വിശ്വസികൂല്ലാ.

    ReplyDelete
  7. ബോറീസ് കുറുമാനൊവിച്ച് വോഡ്കോവിസ്കിയ്ക്ക്
    ആയിരം ശിവപ്പു വണക്കം..

    (ആത്മഗതം : സോവിയറ്റ് എന്നൊരു നാടുണ്ടത്രേ
    പോകാന്‍ കഴിഞെങ്കില്‍ എന്തു ഭാഗ്യം)

    ReplyDelete
  8. തണുപ്പനും ചൂടനും ആശംസകള്‍ ;)

    (ഈശ്വരാ എത്ര ദിവസം കഴിഞ്ഞാണാവോ കുറുമാന്‍ നാട്ടില്‍ വരുക?)

    ReplyDelete
  9. ആ‍ശംസകള്‍!

    വിശ്വസിച്ചേക്കാം ഡാലീ. രണ്ട് ഫോട്ടോയിലും പൊതുവായിട്ടൊരു കാര്യം കണ്ടില്ലേ? ബാച്ചിലേര്‍സ് വയറിങ്!

    ReplyDelete
  10. മുകളില്‍ ഇരിക്കുന്നതാരാ, ലെനിനെ പോലിരിക്കുന്നു...(അയ്യോ കുറുമാന്‍ ചേട്ടന്‍

    ReplyDelete
  11. ഹ ഹ ഹ ആര്‍പ്പീസേ ഞാന്‍ ഇപ്പോഴാ അതു ശ്രദ്ധിച്ചേ. ബാച്ചി വയറിങ്ങ് കണ്ടത് കൊണ്ട് മാത്രം വെറുതെ വിടുന്നു.

    ReplyDelete
  12. aayiramaayiramabhivaadyanngaL.
    evide faarsi??

    ReplyDelete
  13. ആശംസകള്‍:)

    ReplyDelete
  14. ഈ റഷ്യന്‍ മീറ്റിനു ശേഷം ഇനിയേതു വിപ്ലവമായിരിക്കും?.

    വിപ്ലവത്തെക്കുറിച്ച് പറയാന്‍ ബൂലോകത്തൊരു മൂന്നടി മണ്ണാവശ്യപ്പെട്ടിരുന്നു ഞാന്‍ ,ആരും കണ്ടില്ലെന്നു തോന്നുന്നു.

    കുറുമാന്‍ ചേട്ടോ,ഒന്നു കനിയുമോ?

    rcpoduval@gmail.com

    ReplyDelete
  15. ഇവിടെ മുദ്രാവാക്യം വിളി കോമ്പറ്റീഷനാണല്ലെ? ഓര്‍ത്തെടുക്കട്ടെ -

    അടിക്കും ഞങ്ങ
    പൊളിക്കും ഞങ്ങ
    അടിച്ചു പൊളിച്ചു പിരുക്കും ഞങ്ങ

    ചോരച്ചാലുകള്‍ നീന്തിക്കയറിയ
    കഴുമരങ്ങളിലൂഞ്ഞാലാടിയ
    ആ‍ാ കഠാര നെഞ്ചില്‍ താഴുമ്പോള്‍
    ആ‍ാ അമ്മേ എന്നു വിളിക്കാതെ
    “യെന്റമ്മോ” എന്നു വിളിച്ചവരേ...

    (ഓരോ വരിയിലുമുള്ള എന്നത് മുദ്രാവാക്യത്തിലുള്ളതല്ല, ശ്വാസമെടുക്കുന്ന സമണ്ടാ)

    റഷ്യയിലെ മദ്യം മുഴുവന്‍ കുടിച്ചു വറ്റിക്കുക എന്ന ദൌത്യവുമായി യാത്ര പുറപ്പെട്ട കുറുമാനും, മദ്യത്തിന്റെ ഒരു കടുത്ത ആരാധകനായ തണുപ്പനും അബിവാദ്യങ്ങള്‍... അടിച്ചു പൊളി.

    ReplyDelete
  16. കുറുമാന്‍ മാഷേ, തണുപ്പന്‍

    അഭിവാദ്യങ്ങള്‍ റഷ്യന്‍ മീറ്റിന് :)

    കൊള്ളാം ചിത്രങ്ങള്‍.

    ReplyDelete
  17. അഭിവാദ്യങ്ങള്‍! അഭിവാദ്യങ്ങള്‍! ആ കമ്പ്യൂട്ടര്‍ സ്കീനില്‍ പിന്മൊഴിയും ചാറ്റ് വിന്റോയും ആണൊ?

    ReplyDelete
  18. എന്റെ കുറുവേ ഒരു രാത്രി വെളുത്തെപ്പോ നീ എങ്ങിനെ ഇങ്ങനെ സുന്ദരനായി...?? തണുപ്പന്റേം അപാര ഗ്ലാമര്‍ തന്നെ.

    (ഇത്‌ റഷ്യ ഒന്നൂല്ലാന്നേ.. ഇതല്ലേ കുറൂന്റെ കസിന്റെ ഷാര്‍ജയിലുള്ള വീട്‌...)

    ഞാന്‍ പറഞ്ഞ സാധനം കൊണ്ട്‌ വരാതെ, ഇങ്ങട്‌ വരണ്ട.

    ReplyDelete
  19. റഷ്യന്‍ മീറ്റീനാശംസകള്‍..
    ദുബായിലുള്ള റഷ്യക്കാരുടെ വിശ്വരൂപം കാണാന്‍ സെന്റ്പീറ്റേഴ്സ്ബര്‍ഗില്‍ പോയിരിക്കുന്ന കുറുമാനിഷ്കോവ് അവിടെ വീഡിയോ എഡിറ്റിങ്ങ് തുടങ്ങിയോ ? സെറ്റപ്പ് കണ്ട് ചോദിച്ചുപോയതാണേ... :)

    ReplyDelete
  20. ശ്ശ്ശ്ശ്... കുറുമാനൊറങ്ങാ...

    അര മണിക്കൂറെന്ന് പറഞ്ഞ് പുറത്ത് പോയ ഞാന്‍ വരാനെടുത്തത് ഒന്നര മണിക്കൂര്‍.

    നേരം വൈകിയതിന് കൈക്കൂലി ബീറുമായി ഞാന്‍ വന്നപ്പൊ പത്ത് മിനുട്ടെന്ന് പറഞ്ഞ് കിടന്ന കുറുഗുരു ഇപ്പഴും ഉറക്കം തന്നെ,



    ഫോട്ടോ വേണോ ലൈവായി ?

    ReplyDelete
  21. കുറുമാന്‍ അമേരിക്കന്‍ പ്രസിഡന്റിനേക്കാളും ബിസിയാണല്ലൊ?മൂപ്പര് യുദ്ധത്തിന് ആളുകളുടെ പിന്തുണ ഉറപ്പാക്കാന്‍ പറന്ന് നടക്കുന്നപോലെ,
    കുറുമാ എന്തെങ്കിലും ദുരുദ്ദേശമുണ്ടോ?

    ReplyDelete
  22. ആളവിടെയെത്തിയോ [ഇതുവരെ ഈ കുപ്പായത്തില്‍ നിന്ന് ഇറങിയതുമില്ലേ?!]
    റഷ്യന്‍ മീറ്റ് തകര്‍ക്കട്ടെ.. ഓ ഇവിടെല്ലാരും മുദ്രാവാക്യം വിളിക്കുകയാണോ? ഘ്ര്മ്മ്..

    ഇടിനാദം മുഴങ്ങട്ടെ കടല്‍ എഴും നടുങ്ങട്ടെ
    ഭൂമി രണ്ടായ് പിളരട്ടെ റഷ്യന്‍ മീറ്റ് തുടങ്ങട്ടെ

    ReplyDelete
  23. ഫോട്ടോ വേണം. എത്ര നേരമായി നോക്കിയിരിക്കുന്നൂ...

    ReplyDelete
  24. ഈശ്വരാ...അവിടെ വന്നപ്പളെക്കും തുടങ്ങിയൊ? ആ കമ്പ്യൂട്ടറിന്റെ അടുത്ത് ഒരു ഗ്ലാസ്സ് കാണുണ്ടല്ലൊ..

    എന്തു ചോദ്യാ തണുപ്പ്പാ? ഇടൂ‍ൂ‍ൂ‍ൂ..

    ReplyDelete
  25. റഷ്യന്‍ മീറ്റിനാശംസകള്‍

    വോഡ്ക.., റഷ്യന്‍ ചാരായം, റഷ്യന്‍ വാറ്റ്, റഷ്യന്‍ കള്ള്, റഷ്യന്‍ അന്തികള്ള്..

    ഇനി എനിക്ക് പേരറിയാത്ത് കള്ള്കുപ്പികള്‍ , പൊട്ടട്ടെ,,,,,ഒഴുകട്ടെ!!!!!!!!!

    ReplyDelete
  26. കമന്റുന്നവരില്‍ പലരും ഇതൊരു വെള്ളമടി മീറ്റായിക്കാണുന്നതില്‍ വിഷമംതോന്നുന്നു.

    :-)

    കുറുജി‍, തണു...ഇതൊന്നും മൈന്‍ഡാതെ നിങ്ങള്‍ മര്യാദക്ക് മീറ്റാന്‍ നോക്ക്.

    ആശംസകള്‍.

    ReplyDelete
  27. കുറുമാന്‍, തണുപ്പന്‍

    മീറ്റിനു ആശംസകള്‍

    ഫോട്ടോകള്‍ ഫോട്ടോകള്‍ പ്ലീസ്‌

    ReplyDelete
  28. ഫ്ലൈറ്റ് മോസ്കോ എയര്‍പോറ്ട്ടില്‍ ലാന്റ് ചെയ്യാന്‍ പോകുന്നെന്ന് കോ പൈലറ്റ് വിളിച്ചുപറയുന്നത് കേട്ടാണ് ഞാന്‍ കണ്ണ് തുറന്നത്.

    നേരം പരപരാ വെളുക്കുന്നേയുള്ളൂ. തണുത്ത കാറ്റ് വല്ലാതെ വീശുന്നുണ്ട്. വിപ്ലവത്തിന്റെ മണമുള്ള റഷ്യന്‍ കാറ്റ്! എന്റെ കൈകാലുകളും സന്ധികളും മൊത്തം ശരീരവും വല്ലാതെ തണുക്കുന്നതായി തോന്നി.

    പക്ഷെ, തണുപ്പനെ ആദ്യമായി കാണാനുള്ള ആഗ്രഹത്തില്‍ ചൂടുപിടിച്ച എന്റെ മനസ്സിനെ തണുപ്പിക്കാന്‍ ആ കാറ്റിനുമായില്ല.

    മഹാനായ ലെനിന്റെ, സ്റ്റാലിന്റെ റഷ്യ. പെട്ട തലയില്‍ മറുകുള്ള ഗോര്‍ബച്ചേവ് മുന്‍‌കൈയ്യെടുത്ത് ഭാഗിച്ച് പീസ് പീസാക്കിയ സോവിയറ്റ് യൂണിയന്‍.

    ഞാന്‍ കണ്ണുതുറന്നു. മനസ്സില്‍ സന്തോഷത്തിന്റെ തിരയിളക്കം.

    ഞാന്‍ കുപ്പി തുറന്ന് ജോണിവാക്കര്‍ രണ്ട് കവിള്‍ കുടിച്ചു. കയ്യില്‍ കരുതിയിരുന്ന പൊതി അച്ചാര്‍ ബാഗില്‍ നിന്നെടുത്ത് തൊട്ടു നക്കി.

    എമിഗ്രേഷന്‍ ചെക്കപ്പിനായി ക്യൂവില്‍ മുന്നിലും പിന്നിലും വെളുത്ത സുന്ദരികള്‍ അത്ഭുതത്തോടെ ഡ്രൈ അടിക്കുന്ന എന്നേയും കുപ്പിയേയും മാറി മാറി നോക്കി.

    പഞ്ഞിക്കുപ്പായം ധരിച്ച ഒരു എയര്‍പോര്‍ട്ട് ജീവനക്കാരന്‍ എന്റെ അടുത്തേക്ക് വന്നു.

    ‘കാന്‍ ഐ ഹാവ് അ സിപ്പ് പ്ലീസ്?’

    * * * *

    കുറുമാന്‍ എഴുതാന്‍ പോകുന്ന റഷ്യന്‍ യാത്ര യുടെ ചില ഭാഗങ്ങള്‍ എഴുതി നോക്കിയതാണ്.

    ‘ഇല്ല, അതിനെനിക്ക് ആമ്പിയറ് പോരാ., ഇത് ബാബുവേട്ടനെ പട്ടികടിച്ച ഞഞ്ഞാ പിഞ്ഞാ എഴുത്തല്ലല്ലോ!’

    അപ്പോള്‍, കുറുമാനും തണുപ്പനും ആയിരമായിരം അഭിവാദ്യങ്ങള്‍. ആശംസകള്‍. ഒരു പാട് നല്ല വിശേഷങ്ങളുമായി പുതിയ റിപ്പോറ്ട്ടുകള്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.

    ReplyDelete
  29. തണുപ്പാ,
    കുറുവിനെക്കൊണ്ട് അടുത്ത ഭാഗം അവിടെ നിന്ന് പോസ്റ്റ് ചെയ്യിച്ചില്ലെങ്കില്‍,

    കമ്പ്യൂട്ടറിലേക്ക് വൈറസ് കേറ്റി വിടും....

    -സങ്കുചിതന്‍

    ReplyDelete
  30. ഹി ഹി വിശാലന്റെ ശ്രമം നന്നായി..:) കുറേ ചിരിക്കാനായി..!

    അതു നില്‍ക്കട്ടെ, കുറുമയ്യ റഷ്യയിലുണ്ടെന്ന് പിടികിട്ടി.

    ഇങ്ങേരിതെന്തിനാ അവിടെ ചെന്നതെന്നു മാത്രം മനസ്സിലായില്ല.

    കുറുമയ്യ, പ്ലൂട്ടോണിയത്തിനു റഷ്യയില്‍ വളരെ വിലകുറവാണെന്ന് അടുത്തിടെ കേട്ടിരുന്നു, സൂക്ഷിച്ചോണേ..!

    ReplyDelete
  31. 95ല് ഹോട്ടലില്‍ മുറിയേടുക്കാന്‍ കാശില്ലാത്തതു കാരണം സ്ട്രപ്പ് ടീസ് കാണുവാന്‍ കയറിയ കുറുമനെ, ഹോസ്റ്റലില്‍ ഇരുന്ന് ബോറടിച്ചറതുകാരണം റഷ്യന്‍ സ്ട്രപ്പ് ടീസ് കാണിക്കാനായി കൊണ്ട്പോകുവാന്‍, റഷ്യയുലുള്ള മലയാളി ഡോക്ടര്‍മാര്‍ ക്യൂവില്‍.

    ഒരുമണിക്കൂറിന്നകം, സിറ്റിയിലുള്ള സ്ട്രെപ്പ് ടീസ് സെന്‍ററിലേക്ക് തണുപ്പന്‍റെ വണ്ടിയില്‍ ബ്ലോഗര്‍മാരുടേയും, നാളെ മുതല്‍ ബ്ലോഗ് തുടന്ങാന്‍ പോകുന്നവരുടേയും ഒരു ജാഥ പുറപെടുന്നതയിരിക്കും.

    ഇതിന്‍റെ ഫോട്ടോസ് മാത്രം ആരും ചോദിക്കരുതേ :)

    ReplyDelete
  32. ദുബായിലുള്ള കുറുമാന്‍ ചേട്ടന്റെ വീട്ടിലെ നമ്പര്‍ ഒന്ന് തരൊ. കുറുമിചേച്ചീനോട് തക്കാളി കറി എങ്ങിനാ വെക്കണേന്ന് ഒരു സംശയം ചോദിക്കാനാ.

    ReplyDelete
  33. ഞാന്‍ വിളിച്ചു നോക്കി ഇഞ്ച്യേ.
    കുറുമിയവിടില്ല ഒരാഴ്ച്ച ചേച്ചിയുടെ വീട്ടില്‍ വിസിറ്റിനു പോയിരിക്കുകയാണെന്ന് റിക്കോര്‍ഡഡ് മെസ്സേജ് കിട്ടി.
    [ആരെങ്കിലും ആര്‍മ്മാദിക്കുന്നത് കണ്ടാല്‍ അസൂയയാണല്ലേ!]

    ReplyDelete
  34. തക്കാളി കറി ശ്ശൊ! ഇനി എങ്ങിനെ ഉണ്ടാക്കും?
    തക്കാളി കറിയുണ്ടാക്കുന്ന അസൂയക്കാരാണൊ ദേവേട്ടാ ;). എന്നാലും ആ നമ്പര്‍ ഒന്ന താ....

    ReplyDelete
  35. റഷ്യന്‍ മീറ്റിന് ആശംസകള്‍...

    റഷ്യ എന്നു കേക്കുമ്പൊ മോസ്കൊ വിമാനത്താവളവും അതിനുള്ളിലെ താജ്മഹലും ഓര്‍മ്മയില്‍ ഓടി എത്തുന്നു ;-)

    ReplyDelete
  36. അതിനാത്തുമൊണ്ടോ ജേക്കപ്പേട്ടാ താജ് മഹല്??
    ശ്ശൊ.. നിങ്ങളൊക്കെ എന്തോരം ലോകം കണ്ടവരാ!!
    ഞാനുമിവിടുത്തെ കെടപ്പാടമൊക്കെ വിറ്റ് ഒന്നു ഉലകം ചുറ്റിയാലോ എന്നാലോചിക്കുവാ!!!
    തണുപ്പാ, കുറുമാനിക്കാ.. ബെസ്റ്റ് വിഷസ്.

    ReplyDelete
  37. റഷ്യന്‍ മീറ്റ് വിജയിപ്പൂതാകയോ അങ്ങനെയെന്തോ ആകട്ടെ....

    വിശാലേട്ടാ: :-)
    കുറുമയ്യ, ഡ്രൈ അടിയ്ക്കണ്ട. ആ വോള്‍ഗയിലെ വെള്ളം നല്ല ഐസ് വാട്ടറോ ക്യൂബോ ഒക്കെയല്ലേ. ഒരു കവിള്‍ വെള്ളം വായിലാക്കി അതിലേക്കൊഴിച്ച് അടിച്ചാല്‍ മതി. അപ്പൊ... വിപ്ലവം ജയിക്കട്ടെ!

    ഓടോ: മോനേ തണുപ്പാ... പോട്ടമിട് മഹനേ... :-)

    ReplyDelete
  38. ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ. മീറ്റൊക്കെ കഴിഞ്ഞോ. കഴിഞ്ഞമീറ്റിന് ആശംസിക്കാം.

    ReplyDelete
  39. അഞ്ചല്ലന്പതിനായിരമല്ല...
    അസ്സല് എണ്ണം പറഞ്ഞ
    രണ്ടെണ്ണം...
    റഷ്യന്‍ മീറ്റിന് (ഈറ്റിന്) അഭിവാദ്യങ്ങള്‍ :)

    ReplyDelete
  40. ഇതെന്താ കാണാത്തതെന്നും പറഞ്ഞിരിക്കുവായിരുന്നു ഞാൻ!


    വോഡ്കയിൽ കുളിക്കാനായി ഞങ്ങടെ എല്ലാമെല്ലാമായ കുറുമഗുരു അവിടെ സുഖമായെത്തിയെന്നറിഞ്ഞതിൽ സന്തോഷം!

    കുറുമസ്യേ വോഡ്കസ്യേ എന്തരായസ്യേ?

    ReplyDelete
  41. എടക്കെങ്കിലും ഒരു റിപ്പോര്‍ട്ട്‌ തരൂ എന്റെ തണുപ്പന്‍ ഭായി. ഞങ്ങടെ ചെറുക്കന്‍ അവിടെത്തന്നെയുണ്ടോ അതോ യൂറോപ്പില്‍ ചെയ്തതുപോലെ വോള്‍ഗാ നീന്തിക്കടന്ന് പോയോ?

    ReplyDelete
  42. സര്‍ വ്വരാജ്യബ്ലോഗ ന്മാരേ സംഘടിക്കുവിന്‍
    എന്നൊരു പ്ലക്കാര്‍ ഡുമായി,അങ്ങ് റഷ്യയ്ക്ക് വന്നാലോന്നൊരു ശങ്ക.

    ReplyDelete