ചപ്പുകവിതകളെഴുതിയും കക്കൂസിന്റെ പടമിട്ടും ആഭാസത്തരമായ തറകമന്റിട്ട് ചാറ്റ് ചെയ്തും എങ്ങിനെ ഒരു വൃത്തികെട്ട സമൂഹമാകാമെന്ന് നിരന്തരം കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഞാനുള്‍പ്പെടുന്ന ബൂലോഗ സമൂഹമേ...
വരികളില്‍ സ്നിഗ്ദസൗന്ദര്യവും സാഹിത്യവും എങ്ങിനെ പകര്‍ത്തണമെന്നറിയാവുന്നവര്‍ ഇവിടെയുണ്ട്. വരികള്‍ സംഗീതമാണെന്നും അക്ഷരങ്ങള്‍ അറിവിന്റെ അക്ഷയഘനികളാണെന്നും നമുക്ക് കാണിച്ചു തരാന്‍ കഴിവുള്ളവരിവിടെയുണ്ട്. ദ്രൗപതി വര്‍മ്മ അത്തരമെഴുത്തുകാരുടെ മുന്‍ശ്രേണിയിലുണ്ട്. അക്ഷരങ്ങളുടെ തീപ്പന്തമേറുന്ന അക്ഷൗഹിണിയുമായി.
കുലോത്തമയായി. ബൂലോഗ കൗരവര്‍ അഴിച്ചിട്ട കാര്‍കൂന്തളം നല്ല കവിതഭീമന്മാരുടെ ഗദയാല് വിരൂപ കൗരവ കോലങ്ങളെ തച്ചുടച്ച് ആ നിണമനിഞ്ഞ കയ്യാലേ കെട്ടുകയുള്ളു എന്നും ദൈന്യദീനം വിലപിച്ചു കൊണ്ട്.
ഓരോ കവിതയും മനസ്സിനെ മഥിക്കുന്ന വിലാപങ്ങളാണ്.
മഴത്തുള്ളിയില് ഇഴചേര്ന്നു നില്ക്കുന്നു ഒരു ശിഥിലബന്ധത്തിന്റെ കണ്ണുനീര്ത്തുള്ളികള്. പെയ്തൊഴിയാത്തൊരു മനസ്സിന്റെ ദുഖം നാം അനുഭവിക്കുന്നു ഇത് വായിച്ച് കഴിയുമ്പോള്. uTanju thakaRnna വളപ്പൊട്ടുകളില് ഒരു പ്രണയദുരന്തത്തിന്റെ ആട്ടോഗ്രാഫ്. വിശ്വാസ വഞ്ചനയാല് തകര്ന്ന ഒരു പ്രണയദുരന്തമാണിതിന്റെ പ്രമേയം. നീറുന്ന വേദനയില് നമ്മുടെ നെഞ്ച്പിളരുന്നു. വളപ്പൊട്ടുകളാല് മുറിവേറ്റൊരുകൈത്തണ്ട നമ്മുടെ നെഞ്ചില് നിണമണിയിക്കുന്നു.
ആര്ദ്രത്തിലാകട്ടെ ആതുരാലയത്തില് മരുന്നുകുപ്പികളില് തൂങ്ങിയാടുന്നൊരു ആത്മാവ് തന്നെയോര്ത്ത് വേപുഥകൊള്ളുന്ന മറ്റൊരാളോട് കരയരുതെന്നാവശ്യപ്പെടുന്നു. ഏനിക്ക് തിമിരം ബാധിക്കുമ്പോള് മാത്രം നീ കരയുക എന്ന് പറയുന്നു.
ക്രിയാത്മക സമൂഹമായി വളരണമെങ്കില് ദ്രൗപതിവര്‍മ്മയെപ്പോലുള്ളവരെ വായിക്കുക. അല്ലാതെ മീറ്റിയത് കോണ്ടും ചവറ് ചാറ്റിയതു കൊണ്ടുമാകില്ല.
ലിങ്ക് ഇവിടെ.
എന്തുപറ്റി ഗന്ധര്‍വ്വജീ, ദുശാസനനെക്കണ്ട ഭീമസേനനെപ്പോലെ ആകെ അപ്‌സെറ്റാണെന്ന് തോന്നുന്നു.
ReplyDeleteദ്രൌപതീവര്‍മ്മയുടെ കവിതകള്‍ വായിക്കാന്‍ ആ ലിങ്ക് ഒന്നു ശരിക്കും തരൂ.
നല്ലതാണെങ്കില്‍ നല്ലതാണെന്ന് പറഞ്ഞാല്‍ പോരേ? മീറ്റുന്നതിനേയും ചാറ്റുന്നതിനേയും കുറ്റം പറയണോ?
ഇതെന്തുപറ്റി ?
ഗന്ധര്‍വ്വന്‍ ഗന്ധമില്ലാതായി പോകുന്നല്ലോ..
ReplyDeleteഅനോണിയായും സനോണിയായും വരുന്ന ഗന്ധര്‍വ്വാ നിനക്കിത് ചേര്‍ന്നതല്ലല്ലൊ...
മാനായും മയിലായും പറവയായും ഗന്ധര്‍വ്വന്‍ വരാറുണ്ട്. താങ്കള്‍ അനോണിയും സനോണിയുമായി വന്ന് തെറി പറയുന്നവനായി അധ: പതിച്ചിരിക്കുന്നതില്‍ ഒരു പാട് സങ്കടമുണ്ട്.
കൂട്ടിന്‍ ഗ്രുപ്പ് വക്താക്കല്‍ ഉണ്ടെന്ന് അഹങ്കാരമാണൊ താങ്കളെ ഇതിന്‍ പ്രേരിപ്പിക്കുന്നത്?
ഏറ്റവും നല്ല കവിത യാണ്‍ ദൌപതി വര്‍മ്മയുടെ കവിത എന്ന് സ്ഥാപിക്കാന്‍ ഈയാളാരാ....
ദൌപതി വര്മ്മയുടെ പരസ്യക്കാരനാണൊ??
താങ്കള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ അതു പറ. അല്ലാതെ മഹത്തരം, ഇതാണ് കവിത എന്ന് പറഞ്ഞ് പഠിപ്പിക്കല്ലേ....
തെറി പറയുക എന്നുള്ളത് താങ്കളുടെ ഗ്രൂപ്പിന്‍റെ പുറം ചൊറിയലിന്‍റെ ഭാഗമാണൊ?? അതൊ താങ്കളുടെ ഒറ്റയ്ക്കുള്ള തീരുമാനമൊ??
ബൂലോഗ ക്ലബ്ബ് എന്നത് ഒരു ബ്ലോഗിന്റേയോ ബ്ലോഗറുടേയോ പരസ്യ പലക അല്ലെന്നു നാഴികക്കു നാല്പതു വട്ടം ഇവിടെ മന്ത്രോച്ചാരണം പോലെ ചെയ്യുന്നതാണല്ലോ ഗന്ധര്‍വരേ?
ReplyDeleteഇതു വേണായിരുന്നോ? നാളെ മുതല്‍ സുഹൃത്തിന്റെ ബ്ലോഗിന്റെ പരസ്യം ഓരോരുത്തരും ക്ലബ്ബില്‍ പതിച്ചു തുടങ്ങിയാല്‍ പിന്നെ ഗുല്‍മാത്സ് ആവില്ലേ?
ദ്രൌപതി വര്‍മ്മ പ്രതിഭാശാലി തന്നെ ശരി, അവരുടെ ബ്ലോഗിനിങ്ങനെയൊരു പബ്ലിസിറ്റി ആവശ്യമുണ്ടോ? ഇനി താങ്കള്‍ക്കാ ബ്ലോഗൊന്നു പ്രമോട്ട് ചെയ്യണമെന്നുണ്ടായിരുന്നെങ്കില്‍ സ്വന്തം ബ്ലോഗില്‍ പോസ്റ്റുന്നതായിരുന്നില്ലേ നന്ന്?
മീറ്റും ചാറ്റുമെല്ലാം താങ്കള്‍ കൂടി ഉള്‍പ്പെട്ട “നമ്മളല്ലേ“ നടത്തുന്നേ ;)
കവിത വായിച്ചാ ക്രിയാത്മക സമൂഹമാവുമോ? ഉവ്വോ? ഡവുട്ടുണ്ട് !
ഗന്ധര്‍വന്‍ ജീ :) പൊതുവാളനോട്, ബ്ലോഗിന്റെ പരസ്യം ക്ലബ്ബില്‍ ഇടരുതെന്ന് പറഞ്ഞുപോയിട്ട് ഒരാഴ്ച ആയില്ല. ദ്രൌപതി വര്‍മ്മയ്ക്കൊരു ബ്ലോഗുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ദ്രൌപതീ വര്‍മ്മ എല്ലാവരുടേയും ബ്ലോഗ് വായിച്ച്, കമന്റൊക്കെ വെച്ചാല്‍, അറിയാത്തവരും പോയി വായിച്ചോളും.
ReplyDeleteDear Friend,
ReplyDeleteYou are welcome to visit and comment on a Hindi piece on blogging in Malayalam written by me and posted by Anup on http://chitthacharcha.blogspot.com/2006/12/blog-post_116585865649254358.html
Hope we shall continue communication.You may post this link for Malayalam readers.
In solidarity,
Yours sincerely,
Aflatoon.
Dear Friend,
ReplyDeleteYou are welcome to visit and comment on a Hindi piece on blogging in Malayalam written by me and posted by Anup on http://chitthacharcha.blogspot.com/2006/12/blog-post_116585865649254358.html
Hope we shall continue communication.You may post this link for Malayalam readers.
In solidarity,
Yours sincerely,
Aflatoon.
ഗന്ധര്‍വരെ.. ഞാന്‍ കരുതി ബാരക്കുട മീറ്റിനു കൂടെ ഒക്കെ നിന്ന് ഫോട്ടൊ ഒക്കെ എടുത്തപ്പോ വിദ്വേഷം ഒക്കെ മാറീന്ന്. ഇതിപ്പോ കുഴിച്ചിട്ട വീഞ്ഞ് പോലെയായീലോ.
ReplyDeleteഇതിപ്പോ എന്റെ പോസ്റ്റാണല്ലോ വ്യക്തമായിട്ട് പറഞ്ഞത്. അതുല്യേടെ കക്കൂസ്സ് പോസ്റ്റ് എന്ന് പറയൂന്നേ...എന്താ ഇപ്പോ അതിലു?
പിന്നെ ചാറ്റും മീറ്റും ഒക്കെ നടക്കട്ടേ ന്നേ. അതല്ലേ സൗഹൃദം എന്നൊക്കെ പറയണത്. ബ്ലോഗ്ഗിലൂടെ അല്ലേ ഗന്ധര്‍വനും ഇന്ന് അനുഭവിയ്കുന്ന പല സൗഹൃദങ്ങള്‍ കിട്ടിയതും, ഏത് പാതിരായ്കും പത്ത് വെളുപ്പിനുമൊക്കെ നിങ്ങള്‍ സൗഹൃദങ്ങള്‍ പങ്കു വയ്കുന്നതും? ആരെങ്കിലും പറഞ്ഞോ നിങ്ങള്‍ രാത്രി ഇറങ്ങി നടക്കുന്നും ബ്ലോഗ്ഗ് ബന്ധങ്ങളിലൂടെ ഉണ്ടായ സുഹ്രത്തുക്കളുമായിട്ട് എന്നമ്മള്‍ ഒക്കെ തന്നെയും സൗഹൃദം കൊതിയ്കുന്നു. ബ്ലോഗ്ഗ് അതിനു ഒരു പാലം മാത്രം. നിങ്ങള്‍ ബ്ലോഗില്‍ ഇല്ലാതിരിയ്കുമ്പോള്‍ പോലും നിങ്ങളുടെ സൗഹൃദം കൊതിച്ച് നിങ്ങളുമായി സമയം പങ്കു വയ്കുന്നവര്‍ ഇല്ലേ? അപ്പോ അത്രയ്ക് ഇഷ്ടമാണു നിങ്ങളുടെ ആശങ്ങളേയും നിങ്ങളേയും ഞങ്ങള്‍ക്ക്. ഞാന്‍ എന്തെങ്കിലും തര്‍ക്കുത്തരം പറയുന്നുവെങ്കില്‍ അത് ആ പോസ്റ്റിനോടാണു. അല്ലാതെ ഗന്ധര്‍വരോടല്ലാ.
ഗന്ധര്‍വനെ കുറിച്ച് പറയുമ്പോള്‍ എല്ലാര്‍ക്കും നൂറു നാവാണു. എനിക്കും. പക്ഷെ ആ ഗന്ധര്‍വന്‍ ഇത് പോലെ ഒരു എമ്പോക്കി തരം കാട്ടുമ്പോ അവര്‍ക്കൊക്കെ അത് വല്ലാതെ നോവും. ഇനിയും ഞാന്‍ ഇബ്രുവിനോടോ കലേഷിനോടോ ഒക്കെ ചാറ്റുമ്പോ എന്താ ഈ ഗന്ധര്‍വന്‍ ഇങ്ങനെ എഴുതിയേ എന്ന് ചോദിയ്കും? അവര്‍ക്ക് എന്ത് മറുപടി നല്‍കാനാവും?
വേണ്ടന്നേ.. ഗന്ധര്‍വന്‍ എല്ലാരുടെയും മനസ്സില്‍ ആദരവിന്റെ അങ്ങേ തലയ്കലാണു. അത് കൊണ്ട് നിങ്ങള്‍ ബ്ലോഗ്ഗിലെ പോസ്റ്റിനെ കുറിച്ചോ, അതെഴുതിയ ആളിനെ കുറിച്ചോ ഒക്കെ വിമര്‍ശിയ്കുക്(അതും ഒന്നുകില്‍ നിങ്ങള്‍ടെ പോസ്റ്റിലോ അല്ലെങ്കില്‍ അവരുടെ ലിങ്കിലോ)അല്ലാതെ മറ്റ് ബ്ലോഗ്ഗേഴ്സിന്റെ സ്വകാര്യ വശങ്ങളിലേയ്കും, ചാറ്റ് ചെയ്തുവെന്നും, മെയില്‍ വിട്ടു വെന്നും കാറില്‍ കറങ്ങിയെന്നും എയര്‍പോട്ടില്‍ പോയി എന്നുമൊക്കെയുള്ള എന്നെ പോലെ തരം താഴ്‌ന്ന്വര്‍ പറയുന്ന രീതി അവലംഭിയ്കണ്ട. തീക്കട്ട എറിയാന്‍ ഓങ്ങുമ്പോ ഇതും ഓര്‍ക്കുക, ഉന്നം കൂടുതല്‍ ഊക്കാക്കുമ്പോള്‍, അത് അത്രയും നേരം നിങ്ങള്‍ടെ കൈകളേയും പൊള്ളിയ്കും എന്ന്.
ദ്രൗപതീ വര്‍മ്മയുടെ കവിതയുടെ ആസ്വാദനം ബ്ലോഗ്ഗ് വായനക്കാര്‍ക്ക് വിട്ട് കൊടുക്കു. സന്മനസ്സുണ്ടെങ്കില്‍ ദയവായി പോസ്റ്റ് ഡില്ലീറ്റാക്കുക. എന്നിട്ട് സ്വന്തം പോസ്റ്റില്‍ ഇടുക. അല്ലെങ്കില്‍ കമന്റായിട്ട് അവരുടെ ലിങ്കില്‍ ഇടുക. അല്ലെങ്കില്‍ പുതുമക്കാര്‍ക്ക് യു സെറ്റ് എ ബാഡ് പ്രിസിഡെന്‍സ്.
ഗന്ധര്‍വന്‍,
ReplyDeleteദ്രൌപതിവര്‍മ്മ ഒരുനല്ല കവിയായിരിക്കാം.അവരുടെ(?)കൃതികള്‍ മിക്കതും കാണാറുണ്ട്.വരികള്‍ക്കിടയില്‍ അഗ്നിസൂക്ഷിക്കുന്ന ആകര്‍ഷണീയമായ എഴുത്ത്.ബൂലോഗത്തെ മികച്ച എഴുത്തുകാരില്‍ ആ ബ്ലോഗറെയും കൂട്ടാം.സന്തോഷമെയുള്ളൂ.
പക്ഷെ,അവരെ(?)പരിചയപ്പെടുത്താനായി “ഞാനുള്‍പ്പെടുന്ന ബൂലോഗസമൂഹ”ത്തെ ഒന്ന് കൊഞ്ഞനംകുത്തിയ രീതി മറ്റാര്‍ക്കു ചേര്‍ന്നാലും ഗന്ധര്‍വന് ചേര്‍ന്നതായില്ലായെന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്.കാരണം,ഞങ്ങളൊന്നും ഗന്ധര്‍വരെ ആ രീതിയിലല്ലല്ലൊ കാണുന്നത്.
ഞാന്‍ മനസ്സിലാക്കിയേടത്തോളം ദ്രൌപതിവര്‍മ്മ ബൂലോഗത്തെ മറ്റു ചിലരെപ്പോലെ “സ്ത്രീനാമ“ത്തില്‍ ബ്ലൊഗ്ചെയ്യുന്ന ഒരു പുതുബ്ലോഗറാണ്.പലര്‍ക്കും അവരെ(?)ക്കുറിച്ച് ഇതെ അഭിപ്രായം തന്നെയാണുള്ളതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ഫ്രണ്ട്സ്,
ReplyDeleteഒരു സീനിയര്‍ ബ്ലോഗര്‍ എന്ന നിലയിലുള്ള ഗന്ധര്‍വ്വന്‍ തനിക്കിഷ്ടപ്പെട്ട ബ്ലോഗിനെ കുറിച്ചു തന്റെ ഭാഷയില്‍ ക്ലബ്ബിലൊരു പോസ്റ്റിട്ടാല്‍ അതു പരസ്യമാകുമോ? സ്വന്തം ബ്ലോഗിലിട്ടൂടേ എന്നുള്ള ചോദ്യവും നിരര്‍ഥകം തന്നെ, നല്ലെന്നു തോന്നുന്ന ബ്ലോഗറെ പരിചയപ്പെടുത്തുക എന്ന ചെറിയ കാര്യം പോലും ചെയ്യുവാന്‍ ക്ലബ്ബ് കൊള്ളില്ലെങ്കില്‍... (സ്വന്തം ബ്ലോഗില്‍ എഴുതിയിട്ട പോസ്റ്റിനെ കുറിച്ച് ക്ലബ്ബില്‍ എഴുതുന്നതിനെയായിരുന്നു പരസ്യമെന്നൊക്കെ പറഞ്ഞു ആക്ഷേപിച്ചിരുന്നതു്, ഇതും അക്കൂട്ടത്തിലെന്നു തോന്നിയോ?)
സൂ, നിങ്ങള്‍ രണ്ടു മഹത്തായ കൊല്ലം ബ്ലോഗിങില്‍ ചിലവഴിച്ചു എന്നു വിശ്വസിക്കാനാവുന്നില്ല. സ്വന്തം പോസ്റ്റ് വായിക്കപ്പെടണമെങ്കില്‍, തനിക്കൊരു ബ്ലോഗുണ്ടെന്ന് നാലാളറിയണമെങ്കില്‍ സകല ചവറുമടക്കം എല്ലാവരുടെ ബ്ലോഗിലും ചെന്നു കമന്റിടണമെന്നു വരുത്തി തീര്‍ക്കരുതേ സഹോദരീ.
ഇടിവാളേ, നാളെ മുതല്‍ തന്റെ സുഹൃത്തിന്റെ ബ്ലോഗിന്റെ പരസ്യവുമായി നാലാളു വരട്ടെന്നേ, മിനിമം ഗന്ധര്‍വ്വന്റെ ഈ പോസ്റ്റിന്റെ നിലവാരമെങ്കിലും അത്തരം പോസ്റ്റുകള്‍ക്കും ഉണ്ടാവട്ടെ എന്നും നിബന്ധന വയ്ക്കാം. നല്ല കാര്യമല്ലേ, അറിയപ്പെടാതെ കിടക്കുന്ന എത്രയോ നല്ല ബ്ലോഗുകളുണ്ടു്. ക്ലബ്ബുകൊണ്ടു് എന്തെങ്കിലും ഗുണമുണ്ടാവുകയും ചെയ്യും.
അതുല്യ,
ഗന്ധര്‍വ്വന്‍ മാറിനിന്നു ബ്ലോഗ് സമൂഹത്തെ വിമര്‍ശിക്കുകയാണു ചെയ്തതെന്നു തോന്നുന്നില്ല, അദ്ദേഹത്തിന്റെ തന്നെ വരികള്‍ പറയുന്നതു് ‘ഞാനുള്‍പ്പെടുന്ന ബൂലോഗ സമൂഹമേ’ എന്നാണു്. സ്വയം വിമര്‍ശനം കൊടും പാതകമൊന്നുമില്ല, ഔട്ട് സ്പോക്കണ്‍സിന്റെ തനിമ അദ്ദേഹം നിലനിര്‍ത്തുന്നുണ്ടു്.
BTW ഗന്ധര്‍വ്വന്റെ പോസ്റ്റിന്റെ തലക്കെട്ടിനോടു ഞാന്‍ യോജിക്കുന്നില്ല, ഉഗ്രവിഷമുള്ള മൂര്‍ഖന്റെ ഒപ്പം ഒരേ കൂട്ടില്‍ കഴിയുന്നവരെ കുറിച്ചു മനോരമയുടെ വാര്‍ത്താതലക്കെട്ടു പോലുണ്ടു് (ofcourse, ഇതെന്റെ മാത്രം അഭിപ്രായമാണു്. പ്രതിഭയുടെ മാനദണ്ഡം നിശ്ചയിക്കുവാന്‍ ഗന്ധര്‍വ്വനും അദ്ദേഹത്തിന്റേതായ രീതിയില്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടു്.)
ReplyDeleteഞാനവിടെ പോയി.
ReplyDeleteനല്ല കവിതകൾ!
അപ്പോള്‍ ‘സീനിയര്‍ പട്ടം ആര്‍ക്കൊക്കൊ ഉണ്ട് പെരുങ്ങോടാ.. “
ReplyDeleteകാരണവര്‍ക്ക് അടുപ്പിലും തൂറാം എന്ന് ഇടിവാള്‍ പറഞ്ഞത് ഈ ഗന്ധര്‍വ്വനെ കണ്ടാണൊ?? എത്ര സീനിയര്‍ ആളുകളുണ്ടെന്ന് നോക്കി അവരോട് പുച്ഛമടക്കി നില്‍ക്കാലൊ.
കഷ്ടം.
അനോണിയായ് സനോണിയായ് വരുന്നതാണൊ സീനിയോരിറ്റി യുടെ പിന്‍ബലം. ആദ്യം സ്വന്തം നില്‍ക്കാന്‍ പഠിക്കട്ടെ ഈ സീനിയര്‍ മെമ്പര്‍. എന്നിട്ട് പറയൂ എന്തും തെറിയായൊ .. എന്തായും.
ഇതിലും കൂടുതല്‍ ഒരു മനിഷ്യനെ പറയാന്‍ എനിക്കറിയില്ല.
ഏത് ബ്ലൊഗില്‍ പോയ്ട്ടാണ് ഈ മാനായും പുലിയായും വരുന്ന മനുഷ്യന്‍ ക്രീയാത്മകമായി പ്രതികരിച്ചിട്ടുള്ളത്??
പിന്നെ ദ്രൌപതി വര്‍മ്മ അദ്ദേഹം നല്ല കവിയായിക്കോട്ടെ എനിക്ക് ഒരു എതിര്‍പ്പുമില്ല. നല്ലതു കണ്ടാല്‍ അംഗീകരിക്കാനും കഴിയും. എന്നാല്‍ അതിന്‍ ഈ ഗന്ധര്‍വ്വന്‍റെ സപ്പോര്‍ട്ട് അവര്‍ക്ക് ആവശമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
പെരിങ്ങിസിനു,
ReplyDeleteഇതിനു ചില ബാക്കി പത്രങ്ങല്‍ വേറെയുണ്ട്. നിരീക്ഷണങ്ങളിലേയ്ക് എത്തിയ്കുവാന്‍ ഗന്ധര്‍വന്‍ കമന്റു വഴി ഒരു പച്ച കൊടി തരും എന്ന് ഞാന്‍ ആഗ്രഹിയ്കുന്നു.
പിന്നെ ഒരാളുടെ പോസ്റ്റില്‍ കയറി ഗന്ധര്‍വനു തീര്‍ച്ചയായും ബ്ലോഗ്ഗിനേ കുറിച്ച് ഉയര്‍ത്തി കാട്ടം. നാളേ മുതല്‍ ക്ലബ് മെംബേഴ്സ് എല്ലാം തന്നെ ഇത് പോലെ മിനിറ്റിനു ഒരു പോസ്റ്റിട്ടാല്‍ നേരിടാവുന്ന ഗതിയേ കുറിച്ച് ചിന്തിയ്കാവുന്നതേ ഉള്ളു.
പിന്നെ ഞാനുള്‍പ്പടെയുള്ള ബ്ലോഗ്ഗ് സമൂഹം എന്ന് പറയുമ്പോള്‍ തന്നെ എന്റെ പോസ്റ്റിനെ കുറിച്ച്, (അത് കക്കൂസ് പോസ്റ്റ് എന്ന വാചകം, അത് ഞാന്‍ മാത്രമാണു പടമാക്കിയത്) എന്ത് കൊണ്ട് എന്ന് പെരിങ്ങിസ് ആലോചിച്ചു കൂടേ? ആ വാചകം ഇല്ല്യാതിരുന്നെവെങ്കില്‍ തീര്‍ച്ചായും അത് പെരിങ്ങ്സ് പറഞ്ഞ ഔട്ട് സ്പോക്കണ്‍നസ്സിന്റെ തനിമയോ ആകെ മൊത്തം ഒരു സന്തുലിതാവസ്ഥയോ കൈവരിച്ചേനെ? ഒരു ബ്ലോഗ്ഗറെ മാത്രം ചൂണ്ടി കാണിച്ച് വിമര്‍ശിച്ച് വേണോ ഞാന്‍ ഉള്‍പെടുന്ന സമൂഹം എന്ന് പറയാന്‍? നാളേ വീണ എന്ന 18 വയസ്സുകാരി ഇത് പറഞ്ഞിരുന്നെങ്കില്‍ അതുല്യ ചിറ്റയോട് അറിയാതെ കാട്ടിയത് എന്ന് ഞാന്‍ പറഞ്ഞ്, ഞാനും പ്രോല്‍സാഹിപ്പിച്ചേനേ. ഇത് പെരിങ്ങ്സും ഞാനും ഒക്കെ ആദരിയ്കുന്ന സീനിയര്‍ ബ്ലോഗ്ഗര്‍ അല്ലെങ്കില്‍ മറ്റൊരുവനെ പൊന്നാട അണിയിയ്കുവാന്‍ കൂടി നമ്മള്‍ പദവി നല്‍കിയ ഗന്ധര്‍വന്‍ ചെയ്യുമ്പോ എനിക്ക് മുഖവിലയ്ക് എടുക്കാന്‍ പ്രയാസമുണ്ട്. പരസ്യം എന്നിരുന്നാലും, ദിസ് ലിങ്ക് ഈസ് വര്‍ത്ത് രീഡിംഗ് എന്ന് ഗന്ധര്‍വന്‍ പറഞ്ഞിരുന്നാല്‍, ഇന്നലെ അഗ്രുവിട്ട വിശാലന്റെ ബുക്ക് പ്രസാധന്‍ പോസ്റ്റ് പോലെ ഒരുപക്ഷെ നമ്മല്‍ സ്വീകരിച്ചേനെ. അതല്ലാതെ, ഒരു പോസ്റ്റ് മുഴുവനും, അറ്റ്‌ലസ് ജുവല്ലല്‍റീടെ പരസ്യം പോലെ നമ്മള്‍ടെ കണ്ണിനെ പരിപോഷിപ്പിച്ചാല്‍ അതിനു ചേരുന്ന ഭാഷ എനിക്ക് ചെവിയിലേ പറയാന്‍ പറ്റു. ബ്ലോഗ്ഗ് സ്പ്പോട്ട് സ്വന്തമായുള്ളപ്പോ കക്കൂസ് പടമിടാം അതിലപ്പുറവും ചെയ്യാം (അത് തീര്‍ച്ചയായും ഒരു അണ്വ്വാന്‍ഡ്ട് എന്ന് എനിക്ക് അറിയാം) അത് പോലെ ഗൂഗില്‍ സ്വന്തം സ്ഥലം കൊടുത്തിട്ടുള്ളപ്പോള്‍, ഈ പറഞ്ഞ പര്‍സ്യവും, അല്ലെങ്കില്‍ മിനിറ്റിനു മുപ്പത് തവണ വേണമെങ്കില്‍ ഗന്ധര്‍വനു ഇത് ചെയ്തൂടേ?
ക്ല്ബ് കൊണ്ട് ഗുണമുണ്ടാകണം, അത് പക്ഷെ ബ്ലോഗ്ഗ് സമൂഹത്തിനാവണം,അല്ലെങ്കില്‍ നാളെ ഒരു ബ്ലോഗ്ഗര്‍ കരുണ അര്‍ഹിയ്കുന്ന തരത്തില്‍ ഏതെങ്കിലും ചുറ്റുപാടുകളില്‍ വന്ന് എത്തുമ്പോ, എന്നാല്‍ ഒരു ചൂണ്ടി കാട്ടലാവാം, അല്ലാതെ, പോസ്റ്റിന്റെ മഹത്വത്തേ കുറിച്ച്, ഗന്ധര്‍വരെ പോലെ ഒരു വ്യക്തിയില്‍ നിന്ന് ഈ നിലവാരമുള്ള ഒരു ഭാഷ എത്തിപെട്ടതില്‍ മാത്രമാണു എനിക്ക് ഖേദം. ഒരു ലിങ്ക് നല്‍കി, ദിസ് ഈസ് വര്‍ത്ത് റീഡിംഗ് എന്ന് പറഞ്ഞിരിയ്കാമായിരുന്നു.
പിന്നെ അദ്ദേഹം പ്രതിപാദിച്ച ചാറ്റുകളും മെയിലുകളും എന്നതിനെ കുറിച്ച്. അത് നമ്മുടെ ഒക്കെ അന്ന് ബ്ലോഗ്ഗാഭിമാനിയിലുണ്ടായ പോലത്തെ സ്റ്റാറ്റസ് മെസ്സേജിനെ കുറിച്ചുള്ള സംവാദം പോലെയാണു. തികച്ചും വ്യക്തി പരം. ഒരു കുട്ടിയുള്ള ഒരാള്‍ രണ്ട് കുട്ടികളുള്ള ആളുകളേ പറയുന്ന പോലെ. സീനിയര്‍ ബ്ലോഗ്ഗര്‍ എന്ന് ആയിരം വട്ടം പറയുമ്പോഴും, അദ്ദേഹം വയസ്സില്‍ മാത്രമാണു സീനിയര്‍, ഒരു ആക്റ്റീവ് ബ്ലോഗ്ഗ്ഗ്ഗറൊ, പോയിട്ട് ഒരു ആക്റ്റീവ് കമന്ററോ പോലും അല്ലാ. എന്നിട്ടും നമ്മള്‍ അദ്ദേഹത്തിന്റെ ആയ കാലത്തെ ഗുസ്തിയും ആദര്‍ശവും ഒക്കെ കണ്ടിട്ട് ഒരു വില കല്‍പിച്ചിട്ടുണ്ടെങ്കില്‍ അത് മെയിന്റേയിന്‍ ചെയ്ത് കൊണ്ട് പോകേണ്ട ബാധ്യത അദ്ദേഹത്തിനു ഉണ്ട്. ചിത്രകാരന്‍ ഇത് ചെയ്തിരുന്നുവെങ്കില്‍ ഇത് ഒരു കോണ്ട്രോവെഴ്സിയും ഉണ്ടാക്കില്ല. ദേ.. ആ ചന്ദ്രശേഖരമൗര്യന്‍ പിന്നെം സമയം കളയുന്നു എന്ന് പറഞ്ഞ് മിണ്ടാതിരുന്നേനെ. പക്ഷെ മുഖമുള്ള നമ്മല്‍ മനസ്സില്‍ ആദരിയ്കുന്ന ഗന്ധര്‍വര്‍ ഇത് പോലെ പോസ്റ്റിട്ട് തുടങ്ങിയാ ക്ല്ബ്ബില്‍ നാളേ മുതല്‍ നമ്മളേ ഒക്കെ നേര്‍വഴിയ്ക് ആക്കാനല്ലേ, നമ്മള്‍ "മറക്കല്ലേ" പോലത്തെ പരസ്യവും ആരെങ്കിലും ഇട്ടാല്‍ കാണേണ്ടി വരും.
പെരിങ്ങോടാ :) എല്ലാ ബ്ലോഗിലും എന്നുദ്ദേശിച്ചത് എല്ലാവരുടേയും ബ്ലോഗില്‍ ഓരോ പോസ്റ്റിലെങ്കിലും എന്നാണ്. പിന്നെ ബ്ലോഗുകളിലൊക്കെ പോകുന്നത് വെറുതെ, തനിക്കും ഒരു ബ്ലോഗുണ്ടെന്ന് അറിയിക്കാന്‍ ആവണം എന്നില്ലല്ലോ. എല്ലാ ബ്ലോഗും എല്ലാവര്‍ക്കും വായിച്ചുകൂടേ? ദ്രൌപതീ വര്‍മ്മ എവിടെയും പോയി വായിക്കേണ്ട. തനിമലയാളത്തില്‍ കണ്ടിട്ടാണ് അവരുടെ ബ്ലോഗില്‍ ഞാന്‍ പോയത്. അതുപോലെ പലരും ആവും. എന്റെ ബ്ലോഗിലും അവര്‍ ഏതോ പോസ്റ്റില്‍ കമന്റ് ഇട്ടിട്ടുണ്ട്. പിന്നെ ചവര്‍ എന്നൊക്കെയുള്ളത് ആപേക്ഷികം ആണ്. അതിന്റെയൊന്നും കാര്യം പറയാതിരിക്കുന്നതാവും ഭംഗി. പെരിങ്ങോടനു നല്ലതെന്നു തോന്നുന്നത് എനിക്കു ചിലപ്പോള്‍ ചവര്‍ ആയിട്ടാവും തോന്നുന്നത്. തിരിച്ചും.
ReplyDeleteഎല്ലാവരോടും പറയാറുണ്ടായിരുന്നു, ഇവിടെ ബ്ലോഗിന്റെ പരസ്യം വെക്കരുതെന്ന്. അത് പറഞ്ഞു. അത്രേ ഉള്ളൂ.
രാമേട്ടന്‍റെ പോസ്റ്റിനെ കുറിച്ചുള്ള എല്ലാവരുടെ അഭിപ്രായങ്ങളേയും ഖണ്ഢിക്കാന്‍ ഉത്സാഹം കാണിച്ച പെരിങ്ങോടന് അവസാനം ഒരു തലക്കെട്ടെങ്കിലും കിട്ടിയല്ലോ, ഒരു കുറവായി എടുത്ത് കാണിക്കാന്‍.
ReplyDelete(ഇതെനിക്ക് തോന്നിയ ഒരു അഭിപ്രായം മാത്രം, എന്തുമെഴുതാനുള്ള സ്വാതന്ത്ര്യം പെരിങ്ങോടനുണ്ട്).
പെരിങ്ങോടാ :) ഒന്നുകൂടെ, ഒരാള്‍ക്ക് ഇഷ്ടപ്പെട്ട് നല്ലതെന്നു തോന്നിയ പോസ്റ്റിനെക്കുറിച്ച്, തന്റെ ഭാഷയില്‍ ഒരു പോസ്റ്റ് ഇട്ടാല്‍ ദോഷം ആവില്ല. പക്ഷെ അതു ക്ലബ്ബില്‍ ആവരുത്. അങ്ങനെയാണെങ്കില്‍ ഓരോ മെമ്പറും, തങ്ങള്‍ക്കിഷ്ടമുള്ള ഓരോ ആള്‍ക്കാരുടെ ബ്ലോഗും എടുത്ത് വരില്ലേ ഇവിടെ പോസ്റ്റ് വെക്കാന്‍. ?
ReplyDeleteപ്രീയ ഗന്ധര്‍വ്വന്‍,
ReplyDeleteപലര്‍ക്കും ഫ്രെഡരിക ഗാര്സ്യ ലോര്കായുടെ കവിത വായിച്ച് ആസ്വാദന നിലവാരം അത്രമാത്രം ഉയര്‍ത്തുന്നതിനേക്കാളും എന്തെങ്കിലുമൊക്കെ എളുപ്പത്തില്‍ പിടികിട്ടുന്ന, സന്തൊഷം ദു:ഖം എന്നിവയൊക്കെ പെട്ടന്ന് ജനിപ്പിക്കുന്ന കഥയൊ കാര്യങ്ങളൊ വായിക്കുന്നതിലാണ്. താങ്കളുടെ ഉയര്‍ന്ന ആസ്വാദന നിലവാരത്തെ മാനിക്കുന്നു. നല്ല കവിതകളെഴുതുന്ന ദ്രൌപതിയെയും - പക്ഷെ നിലവാരം കുറഞ്ഞവരും നാട്യങ്ങളില്ലാത്തവരും ബ്ലോഗട്ടെ, സന്തോഷിക്കട്ടെ അവരെയെല്ലാം ഉയര്‍ത്തിയെടുക്കാന്‍ താങ്കള്‍ക്കാവുമെന്നു തോന്നുന്നില്ല. ഭരത് ഗോപി എല്ലാ റോളും കൈകാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ ജഗതി എന്തെടുക്കും?
അതുല്യ കക്കൂസ് ചിത്രത്തെ കുറിച്ച് എനിക്കറിയില്ലായിരുന്നു, അത് അതുല്യയുടെ ചിത്രത്തിനെ കളിയാക്കി ഗന്ധര്‍വ്വന്‍ പറഞ്ഞതായിരുന്നല്ലേ.
ReplyDeleteരാജു താങ്കള്‍ക്കു ഗന്ധര്‍വ്വനുമായുള്ള ഇഷ്യൂസിനും ഇനി ഏതെങ്കിലും തരത്തില്‍ വിദ്വേഷ്യം ഉണ്ടെങ്കില്‍ അതിനും ചേരി ചേരുകയോ ഇടപെടുകയോ ചെയ്യേണ്ട ആവശ്യം എനിക്കില്ല. അതുകൊണ്ടു തന്നെയാണു നിങ്ങളുടെ ആദ്യ കമന്റിനു മറുപടി പറയുവാന്‍ ഞാന്‍ മെനക്കെടാതിരുന്നതും. അനോണി പ്രശ്നങ്ങളൊക്കെ നിങ്ങള്‍ തന്നെ കൈകാര്യം ചെയ്യുക. സീനിയര്‍ സിറ്റിസണ്‍ എന്നു പറയാറുണ്ട്, എന്റെ നാട്ടിലതു് അടുപ്പില്‍ തൂറുന്നവരെ ഉദ്ദേശിച്ചല്ല, രാജുവിന്റെ നാട്ടില്‍ ആയിരിക്കാം, അതും എന്റെ പ്രശ്നമല്ല.
രാജുവിന്റെ പ്രശ്നം ഗന്ധര്‍വ്വനായിരിക്കാം, it is none of my business, u deal with it in a righteous way.
രാജുവിന്റെയും അതുല്യയുടെയും കമന്റുകള്‍ക്കൊരു മറുവശമുണ്ട്, അതിനു് എന്നെപ്പോലെ ബൂലോഗത്തിലെ പലര്‍ക്കും അറിയാത്ത സ്വകാര്യവിദ്വേഷങ്ങളുടെ പുരാവൃത്തങ്ങള്‍ പറയുവാനുണ്ടു്.
സൂ, അതോണ്ടെന്താ?
സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
ReplyDeleteമെനകെട്ട സ്ഥലം. എന്റെ മെംബര്‍ഷിപ്പൊന്നു കട്ട് ചെയ്തു തരാമോ ആരെങ്കിലും??
പെരിങ്ങോടാ, അതോണ്ടൊന്നുമില്ലേ? ഓക്കെ.
ReplyDeleteഗന്ധര്‍വ്വന്‍ ജീ :) ഇവിടെ ക്ലബ്ബില്‍ ആരുടേയും ബ്ലോഗിന്റെ പരസ്യം വെക്കാമെന്ന് പെരിങ്ങോടന്‍ അറിയിച്ചിട്ടുള്ളതിനാല്‍ ഞാന്‍ താങ്കള്‍ വായിക്കാന്‍ വെച്ച ആദ്യത്തെ കമന്റ് പിന്‍വലിച്ചതായി അറിയിക്കുന്നു.
സൂ, ഞാന്‍ ഇടിവാളിനെഴുതിയ മറുപടി വായിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു.
ReplyDeleteപിന്നെ എന്റെ അറിയിപ്പിനു് ക്ലബ്ബില്‍ യാതൊരു വിലയുമില്ല, ഞാനിവിടെ മെംബറല്ല (പിന്നെ എന്തിനാ കോപ്പേ നീയിത്ര നേരം ഡയലോഗടിച്ചേന്നു ചോദിക്കരുതു് - ഞാന്‍ എക്സ് മെംബറാ :D) അതോണ്ടും എന്റെ അറിയിപ്പും പറഞ്ഞോണ്ടു സൂ നടന്നാല്‍ സൂന് കിട്ടുന്നത് സൂ വാങ്ങി വയ്ക്കണ്ടേരും.
ഇക്കാസേ അദ്ദാണ് ആണ്‍കുട്ടി (വാ നമുക്ക് സമാന്തര ക്ലബ്ബ് തുടങ്ങാം)
ഇടിവാളെ-അരവിന്ദ.
ReplyDeleteഈ പോസ്റ്റ് എന്തുകൊട്ടിട്ടു എന്ന് പെരിങ്ങോടന്‍ പറഞ്ഞതിനപ്പുറം മറ്റൊന്നും എനിക്ക് പറയാനില്ല. പിന്നെ അതുല്യാജിയുടെ സംകടം.
അതുല്യാജി- വ്യക്തിപരമായി ഞാന്‍ പേരെടുത്ത് നിങ്ങളെ പറഞ്ഞിട്ടില്ല. നിങ്ങളെ അധിക്ഷേപിച്ചിട്ടില്ല. പിന്നെ നേര്‍വഴിക്ക് നടത്താന്‍ പ്രാപ്തമല്ലെംകിലും ബ്ലോഗിന് ദോഷകരമായ ഒന്നും എഴുതിയിട്ടില്ല എന്നാണെന്റെ പക്ഷം. ബൂലോഗ ക്ലബ്ബില്‍ എനിക്കിഷ്ടപ്പെട്ട ഒരു വ്യക്തിയെ (അത് കൊച്ചു ബാവയായാലും ദ്രൗപദി വര്‍മയായലും വിശാലന് പുസ്തക പ്രകാശനാഭിനന്ദനമായും) പരിചയപ്പെടുത്താമെന്നാണ് എന്റെ വിശ്വാസം. തന്നെയല്ല അതിനുള്ള ശരിയായ വേദി ഇതു തന്നെയാണെന്നാണ് എന്റെ ബോധ്യം.
നിങ്ങള്‍ ഇന്നലെ ഞാന്‍ കാട്ടാളനാണെന്നും സ്വന്തം ഐ ഡിയില്‍ വരാനും പറഞ്ഞ് പേരെടുത്ത് വിളിച്ചില്ലേ. അതും മീറ്റിന് ശേഷമായിരുന്നില്ലെ. ഞാനതിന് മുഖവില കൊടുത്തില്ല.
ഇപ്പോള്‍ ചവറുകളുടെ കൂട്ടത്തില്‍ ആദ്യം മനസ്സിലേക്കോടിവന്നത് കക്കൂസിന്റെ പടമാണ് . നിങ്ങളുടേതാണെന്ന് എനിക്കോര്‍മയില്ലായിരുന്നു. നിങ്ങള്‍ തന്നെ അത് വിളിച്ചു കൂകുന്നു. ഞാനുത്തരവാദിയല്ല.
താരെ നിങ്ങളോടെഴുതരുതെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. എഴുതാനാണ് ഞാന്‍ പറഞ്ഞത്. സര്‍ഗാത്മകമാകട്ടെ ബൂലോഗം.
എംകിലും ഒരേ ഒരു വിഷമം ഞാന്‍ ആരാധിക്കുന്ന എന്റെ പ്രിയപ്പെട്ട കവി ഇരിങ്ങല്‍ സ്വന്തം അഭിപ്രായമെഴുതിയില്ല ഇതു വരേക്കും. ഞാന്‍ ദുഖിതനാണ്.
അത്രമാത്രം ഇപ്പോള്‍
അതുല്യ കക്കൂസ് ചിത്രത്തെ കുറിച്ച് എനിക്കറിയില്ലായിരുന്നു, അത് അതുല്യയുടെ ചിത്രത്തിനെ കളിയാക്കി ഗന്ധര്‍വ്വന്‍ പറഞ്ഞതായിരുന്നല്ലേ ---
ReplyDeleteശേഷം ഒരു ? വേണമായിരുന്നു. ഇത് ശരിയാണെന്ന് തോന്നുന്നുണ്ടോ പെരിങ്ങിസിനു?
ഗന്ധര്‍വന്റെ ഒരു പച്ച കൊടി ഞാനിനിയും കാത്തിരിയ്കുന്നു. ഒന്നുകില്‍ കമന്റ് വഴി അലെങ്കില്‍ ഈ പോസ്റ്റ് ഡിലീറ്റാക്കുന്നത് വഴി.
പെരിങ്ങ്സിനു,
എനിക്ക് ഗന്ധര്‍വനോട് വിദ്വേഷാത്തിന്റെ ഒരു സ്വകാര്യ കഥയും പറയാനില്ല. പക്ഷെ ബ്ലോഗുകളില്‍ വ്യക്തിയുടെ പോസ്റ്റ് എടുത്ത് ബ്ലോഗ്ഗ് ക്ലബ്ബിലിട്ട് ഒരു പോസ്റ്റ് തട്ടി കൂട്ടണ്ട ഗതി കേട് ഗന്ധര്‍വനുണ്ടോ? അല്ല ഇത്രയും കമന്റിനു ശേഷവും ഗന്ധര്‍വന്‍ എന്ത് കൊണ്ട് പ്രതികരിയ്കുന്നില്ല? ഗന്ധര്‍വന്‍ അറിയാതെ സംഭവിച്ചതാണേന്ന് കരുതട്ടേ ഞങ്ങള്‍?
പിന്നെ ക്ലബ്ബുകളില്‍ മറ്റൊരു പോസ്റ്റിനെ കുറിച്ച് ഒരു പരസ്യം വേണ്ട എന്ന നിലാപാടിലാണു മിക്കവരും. അത് ഒന്ന് ഗന്ധര്‍വനെ പറഞ്ഞ് മനസ്സിലാക്കാന്‍ പെരിങ്ങിസിനു ആവില്ലേ? അല്ലെങ്കില്‍ ഗന്ധര്‍വനു തെറ്റ് പറ്റിയതെങ്കില്‍ തന്നെ ഗന്ധര്‍വന്‍ ദ്രൗപതീടെ പോസ്റ്റിന്റെ ആസ്വാദ്യകതെയെ പറ്റി പറയാം എന്നല്ലാതെ, ബാക്കിയുള്ളതൊക്കെ പുല്ല്ലും വെക്കോലും ആണെന്ന് പറഞ്ഞതില്‍ പെരിങ്ങിസിനു ന്യായം തോന്നുന്നുണ്ടോ?
വെമ്പിള്ളിയ്ക്, ഇവിടെ ആസ്വാദനം അല്ല ചര്‍ച്ച ചെയ്യപെടുന്നത്. അസ്വസ്ഥതയുള്ള മനസ്സാണു
മലയാളം ബ്ലോഗിന്റെ ഇന്നത്തെ അവസ്ഥയെ പറ്റി
ReplyDeleteഗന്ധര്‍വ്വന്‍ പറഞ്ഞത് പോരാ എന്ന അഭിപ്രായമാണെനിക്കുള്ളത്.
അദ്ദേഹം ബ്ലോഗില്‍ സജീവമായി നിലനില്‍ക്കുന്ന സാന്നിദ്ധ്യമാണെന്ന് ആദ്യ പാരഗ്രാഫ് വായിച്ചാല്‍ മനസ്സിലാകുന്നു.
കവിതകള്‍ക്ക് വിമര്‍ശനമെഴുതുകയും തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ഇരിങ്ങലിന്റെ കവിതാബ്ലോഗില്‍ വിശ്വേട്ടന്‍ സ്വന്തം പേരിലിട്ട കമന്റ്,
യാതൊരു ഉളുപ്പുമില്ലാതെ രണ്ട് വട്ടം ഡിലീറ്റ് ചെയ്ത മഹാനാണ് . അങ്ങിനത്തെ അങ്ങേക്ക്
അനോണി കമന്റുകളുടെ സദാചാരബോധത്തെ പറ്റി വാചാലമാകാന്‍ നാണമാകില്ലേ?
അവനവനിലേക്ക് ആദ്യം നോക്കിയാണ് ആരാനെ പഠിക്കേണ്ടതെന്ന ആപ്തവാക്യം അറിഞ്ഞിരിക്കാന്‍
മാത്രം വിവേകം ഇരിങ്ങല്‍ കാണിക്കേണ്ടതുണ്ട്.
എനിക്ക് ഗന്ധര്‍വന്റെ കമന്റില്‍ ഒരു വിരോധവും തോന്നുന്നില്ലെന്ന് കരുതുമ്പോള്‍, ഞങ്ങള്‍ കാറില്‍ കറങ്ങിയവരാണെന്നും ഒപ്പമിരുന്ന് സിഗരറ്റ് വലിച്ചവരാണെന്നും ഇതൊരു അഡ്ജസ്റ്റ്മെന്റ് പരിപാടിയാണെന്നും കരുതാതിരിക്കൂ.
ബന്ധങ്ങള്‍ക്ക് സര്‍ഗ്ഗാത്മകതയിലെ ഏറ്റകുറച്ചിലുകളേക്കാള്‍ സമാനമനസ്കതയാണ് പരസ്പരം അടുപ്പിക്കുന്നത്.
2 ദിവസമായി ഫോട്ടോ ക്ലബിന്റെ ആദ്യമത്സരത്തിന്റെ ഫോട്ടോ സമര്‍പ്പിക്കേണ്ട അവസാനദിവസം 15ന് ആണെന്നും പറഞ്ഞ് ഒരു പോസ്റ്റ് ബൂലോകക്ലബില്‍ ഇടണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ബഹുജനം പലവിധം, അതു കൊണ്ട് വേണമോ വേണ്ടയോ എന്നു ശങ്കിച്ച് ശ്രീജിത്തിനോട് ഒന്നു ചോദിച്ചിട്ട് ചെയ്യാം എന്നു വിചാരിച്ച് ആ കര്യം മാറ്റി വെച്ച് ഇന്നത്തെ ദിവസം പോയി! അപ്പോഴാണ് ദേ ഈ പുകില്.
ReplyDeleteഅപ്പോള്‍ ശരിക്കും ഈ ഗ്ലബ് എന്തിനുള്ളതാ?
പെരുങ്ങോടന്‍ വീണ്ടും തെറ്റി
ReplyDeleteഎന്‍റെ ബ്ലൊഗില്‍ ഇന്നു വരെ ഈ പറയുന്ന ഗന്ധര്‍വ്വന്‍ സീനിയര്‍ വന്നിട്ടില്ല. എനിക്കെതിരെ ഒരു കമന്‍ റു പോലും പറഞ്ഞിട്ടില്ല. ഇതു വരെ. ഇനി പറയുമായിരിക്കും. അതെനിക്ക് വിഷയമല്ല.
എനിക്ക് വ്യക്തി വിദ്വേഷ മുണ്ടാകാന്‍ ഗന്ധര്‍വ്വന്‍ എന്ന വ്യക്തിയെ വ്യക്തിപരമായൊ അല്ലാതെയെ എനിക്കറിയില്ല. ആദ്ദേഹത്തിന്‍റെ മഹത്തായ പോസ്റ്റ് വായിക്കുന്നതു തന്നെ ആദ്യം. എന്നാല്‍ ശ്രീജിത്തിന്‍റെ പോസ്റ്റില്‍ അനോണിയായ് വന്നത് , അതില്‍ തെറി പറഞ്ഞത് കൂടാതെ മറ്റു പല ബ്ലോഗിലും അനോണിയായ് തെറിപറയുന്നത് താങ്കള്‍ പൊന്നാടയണിയിച്ച മഹത് വ്യക്തിയാണെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. നാളെ നിങ്ങളെയും അയാള്‍ പറയും ഒരു പക്ഷെ അതുകൊണ്ടായിരിക്കാം താങ്കള്‍ അദ്ദേഹത്തെ സംരക്ഷിച്ച് സംസാരിക്കുന്നത്. അല്ലെങ്കില്‍ താങ്കള്‍ അദ്ദേഹത്തിന്‍റെ ഗ്രൂപ്പ് കാരനായിരിക്കാം. അതൊന്നുമല്ല പ്രശ്നം.
ഈ പറയുന്ന സീനിയറ്ക്ക് വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള വേദിയാണൊ ബ്ലോഗ്. എന്നോട് ഒന്നും ഉണ്ടാകില്ല. എന്നെയും അദ്ദേഹത്തിന്‍ അറിയില്ല.
അപ്പോള്‍ സീനിയോറിറ്റി സൂക്ഷിച്ചു വയ്ക്കേണ്ടത്, പൊന്നാട വാങ്ങുമ്പോള്‍ സൂക്ഷിക്കേണ്ടത് അദ്ദേഹമായിരിന്നു.
ഇപ്പോഴും വ്യക്തിപരമായി എനിക്ക് ഈ സീനിയറിനെ അറിയില്ല. അല്ലാതെ രാജുവിന് സ്വാകാര്യ വിദ്വേഷ മുണ്ടെങ്കില്‍ ഈ ബ്ലോഗില്‍ വന്ന് ഒരിക്കലും പറയില്ല. അതിന് വേദി കണ്ടെത്താന്‍ എനിക്കറിയാം. ഇത് ബ്ലോഗ് സമൂഹത്തെ അപമാനിച്ച ;സീനിയര്‍ ‘ഗന്ധര്‍വ്വന്‍’ എന്ന വ്യക്തിയുടെ കൊള്ളരുതായ്മ ചൂണ്ടിക്കാണിക്കുവാന്‍ തന്നെ യാണ് ഞാന്‍ എഴുതുന്നത്.
കാര്യം അറിയാതെ ‘വ്യക്തി വിദ്വേഷം എന്നു പറയാതെ പെരുങ്ങോടാ..
ബ്ലോഗ് സമൂഹത്തില്‍ അനോണിയെ നിലക്ക് നിര്‍ത്താന്‍ ബ്ലോഗഭിമാനി പോലും പറയുന്നു. അപ്പോള്‍ അവര്‍ക്ക് പച്ചക്കൊടി കാട്ടാന്‍ താങ്കളും തുനിഞ്ഞിറങ്ങുന്നതില്‍ ഒരു സുഖമില്ലായ്മ.
അങ്ങിനെ താങ്കള്‍ പറഞ്ഞാല്‍ എന്‍റെ വാദങ്ങള്‍ ഞാന്‍ പിന്‍ വലിക്കില്ല. അതിന്‍റെ ആവശ്യവുമില്ല. വ്യക്തമായ തെളിവുകളുണ്ട് എന്‍റെ കയ്യില്‍.
an
ഇനീം മനസ്സിലായില്ലേ സപ്താ?
ReplyDeleteഇവിടെ വരുന്നവര്‍ ഒരു ബക്കറ്റ് നിറയെ ചെളി അല്ലെങ്കില്‍ ചാണകവുമായി വരുക, എന്നിട്ട് എതിരേ വരുന്നവന്റെ മോന്തനോക്കി എറിയുക.
എല്ലാവരും പരസ്പരം ഇതു തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുക. അതാണ് ക്ലബ്ബ്, അതിനു മാത്രമാണ് ക്ലബ്ബ്.
ബൂലോകക്ലബ്ബില്‍ കൊണ്ടുവന്നിടുന്ന പോസ്റ്റുകളൊക്കെ കുറച്ചുകാലമായി കാണുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്ക് എന്തെങ്കിലും പറയാമോ എന്നറിയില്ല.ബൂലോക ക്ലബില്‍ എനിക്ക് അംഗത്വവും ഇല്ല.സത്യത്തി ഇത് ഒരു നാഥനില്ലാക്കളരിയാവുന്നത് എല്ലാ ബൂലോകരുടെയും അന്തസ്സിനെ ബാധിക്കുന്ന സംഗതിയാണെന്ന് ഞാന്‍ കരുതുന്നു..ലോകം നമ്മെ ശ്രദ്ധിക്കുന്നുണ്ട്.അതിനാല്‍ പഴയതില്‍ നിന്ന് വ്യത്യസ്ഥമായി എല്ലാവര്‍ക്കും കയറി എന്തും ഒട്ടിച്ചു വെക്കാനുള്ള ഈ പാസ് നിയന്ത്രിക്കണം.അതുല്യേച്ചി ഒരിക്കല്‍ മാഗ്നിയുടെ ഒരു പോസ്റ്റിന്റെ ലിങ്ക് ഇവിടെ കൊണ്ടുവന്നിട്ടു.അന്നുണ്ടായ കശപിശകള്‍ ഓര്‍ക്കുമല്ലോ?അതുല്യേച്ചി പിണങ്ങണ്ട.ഒരു ചോദ്യം,അന്നെന്തേ ആ പോസ്റ്റ് അതുല്യേച്ചിക്ക് ഡിലിറ്റാമായിരുന്നില്ലേ...?
ReplyDeleteരാജുവിനെക്കുറിച്ചു പറയുമ്പോള്‍ ,അയാള്‍ക്ക് വ്യക്തിപരമായി പലേ കുഴപ്പങ്ങളും ഉണ്ടാവാം. എന്നാലും തുടര്‍ച്ചയായി ഒരാളെ അയാളുടെ ബ്ലോഗില്‍ പോയും അല്ലാതെയും വേദനിപ്പിക്കുന്ന് കമന്റിട്ടു പോരുന്നതുകൊണ്ട് നമുക്കൊക്കെ എന്താശ്വാസമാണ് ലഭിക്കുന്നത്...? .
ചില നേരത്തെ പല നേരങ്ങളില്‍ പറയുന്നതിന് വല്യകാര്യങ്ങളൊന്നും ഞാന്‍ കല്പിക്കുന്നില്ല. ഈ പറയുന്ന ചിലനേരം ഒന്നു സ്വന്തം കമന്‍ റ് വായിച്ചാല്‍ മനസ്സിലാകും പൊള്ളത്തരം. പുറം ചൊറിയലിന്‍ റെ ഇ-മെയില്‍ അയച്ച് കമന്‍ റ് വരുത്തുന്നതിന്‍റെ. പിന്നെ സിഗരറ്റ് വലിച്ചൊ എന്നൊക്കെ നോക്കേണ്ട കാര്യമൊന്നും എനിക്കില്ല.ചിലനേരത്ത് താങ്കളുടെ അത്ര നാണമില്ലെങ്കിലും കുറച്ചൊക്കെ ഉണ്ട്.
ReplyDeleteഎന്‍റെ ബ്ലോഗില്‍ എന്തു വേണമെന്ന് ഞാന്‍ തീരുമാനിക്കും അതിന് ഒരു സിഗരറ്റ് വലിയുടേയും പുറം ചൊറിയലിന്‍റെയു ആവശ്യം ഇതു വരെ വന്നിട്ടില്ല.
ഈ ബൂലോഹത്ത് ഒരു അഡ്മിഷ്ന്‍ കിട്ടാന്‍ കൊതിച്ചിരുന്നു ഞാനും.ഇപ്പോള്‍ തോന്നുന്നു വേണ്ടാ എന്ന്. എന്താ ഇതിന്റെയൊക്കെ അര്‍ത്ഥം? ഞാന്‍ മുന്‍പേ കരീം മാഷിനോടു പറഞ്ഞിരുന്നു; ഈ ബൂലോഗമെന്നാല്‍ ബൂഗോളത്തിന്റെ അവസാനമൊന്നുമല്ലെന്ന്. കുറേ കൂപമണ്ഡൂകങ്ങള്‍ കലപില കൂട്ടുന്നു...ചളി അല്ലല്ലോ മലമല്ലേ വാരി എറിയുന്നത്? ധാര്‍മ്മികതയെക്കുറിച്ച് ഗീര്‍വാണലടിക്കുന്നവര്‍ കപടസദാചാരത്തിന്റെ വക്താക്കളാകുകയോ?
ReplyDeleteശ്ശെടാ... ഇത് നിര്‍ത്തത്തില്ലെ?
ReplyDeleteഇഷ്ടമുള്ളത് വായിക്കിനപ്പാ... എന്തരിന് ഇങ്ങന തല്ല്‌കളും ബഹളങ്ങളും കൂടണത്?
[പണ്ട് രാജീവ് ഗാന്ധി ശ്രീലങ്കയിലേക്ക് അയച്ച മോഡല്‍ ഒരെണ്ണം: “ബൂലോഗ പീസ് കീപ്പിങ് ഫോഴ്സ്” വേണ്ടി വരുമൊ ഈസ്രാാ]
ഒക്കെ ഒരു സ്പോട്സ്മാന്‍ സ്പിരിറ്റില്‍ ഓടട്ടെ മാഷ്‌മ്മാരെ, ടീച്ചര്‍മാരെ...
അഭിപ്രായസ്വാതന്ത്ര്യം, അത്, ആരായാലും, സീനിയറായാലും, ജൂനിയര്‍ ആയാലും, ബൂലൊകത്തെ ഏതു കെട്ടില്ലമ്മമാരായാലും, അതേ സ്വാതന്ത്ര്യം ഗന്ധര്‍വനും അനുവദിച്ചുകൊടുക്കുന്നതല്ലേ ഒരു ജനാധിപത്യ മര്യാദ? പിന്നെ ഈ ക്ലബ്ബില്‍ തനിക്കിഷ്ടപ്പെട്ട ഒരു ബ്ലൊഗിനെ പറ്റി ഗന്ധര്‍വന്‍ എഴുതിയത്, എങിനെ ഒരു തെറ്റായി എന്ന് എനിക്ക് തീരെ പിടി കിട്ടുന്നില്ല. (ദ്രൌപതിവര്‍മ്മയുടെ കവിതയുടെ കാര്യത്തില്‍ എനിക്ക് ഗന്ധര്‍വന്റേതിന് നേര്‍ വിപരീതമായ അഭിപ്രായമാണ്).
ReplyDeleteവ്യത്യസ്തങളായ അഭിപ്രായങള്‍ വരട്ടേ, നൂറു പൂക്കള്‍ വിരിയട്ടെ
പ്രിയ ബൂലോഗ കൂടപ്പിറപ്പുകളേ,
ReplyDelete‘എന്നെ ഉന്ത്യപ്പോള്‍ ഞാനും ഉന്തി.
എന്നെ വേലീമ്മെ ഇട്ട് ഉന്തി‘
എന്ന് ഞാന്‍ എഴുതി ‘ഉന്തല്‍ (കവിത)’ എന്ന് അതിന് പേരുമിട്ടാല്‍ അത് കവിതയാകുമോ?
‘പന്തല്ലുക്കാര് ചോന്‍ മാരും ഞങ്ങളും
അടിനടത്തി.
അവര്‍ വടി കൊണ്ടടിച്ചപ്പോള്‍
ഞങ്ങ കലം കൊണ്ട് തട്ത്തു.’
എന്നെഴുതി ‘കുമ്പാരന്മാരും പന്തല്ലൂക്കാരും (കവിത)’ എന്ന പേരിട്ടാല്‍ അതും കവിതയാവില്ല.
ഇമ്മാതിരി കവിതകളുടെ ചറപറാ ജനനം കണ്ട്,
‘എടാ മക്കളേ..മലയാള കവിതയുടെ കൊരക്കില്‍ ഇറിക്കിപ്പിടിച്ച് കൊല്ലാതെ പിടിവിടഡാ... എഴുതുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇത് പോലത്തെ കവിത വായിച്ച് പഠി‘
എന്ന് കുറച്ച് മുഖം കറുപ്പിച്ച് പറഞ്ഞ ഒരു വല്യേട്ടനെ മാത്രമാണ് ഞാനീ പോസ്റ്റില്‍ കണ്ടത്.
പോസ്റ്റും കമന്റും എഴുതി..യെഴുതി പരിപ്പിളകിയിട്ടും ഞാനടക്കം നമ്മള്‍ പലര്‍ക്കും കിട്ടാത്ത ആ ഒരു ബഹുമാനവും സ്ഥാനവും സ്വാതന്ത്ര്യവും വിശ്വത്തിനും ഗന്ധര്‍വ്വനും ദേവനും സിബുവിനും ഉമേഷ് മാഷിനുമൊക്കെ ഇതൊന്നും ചെയ്യാതെ കൊടുക്കുന്നുണ്ട്.
അതില്‍ ‘സ്വാതന്ത്ര്യം‘ എന്ന് ഞാന്‍ ഉദ്ദേശിച്ചത്, ദേ ദിങ്ങിനെയൊക്കെ പറയാനുള്ള സ്വതത്ര്യമാണ്!
ഹാപ്പി ബ്ലോഗിങ്ങ്!
ഗന്ധര്‍വന്‍ ഉറക്കന്‍ നടിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. പക്ഷെ ബ്ലോഗ്ഗിനു ഉപകാരപ്രദമാവുമെന്ന് ഗന്ധര്‍വന്‍ മാത്രം കരുതിയാ മതിയോ?
ReplyDeleteനിങ്ങള്‍ കാടടച്ച് വെടിവെച്ച് ഒഴിയാതെ അഡ്-സിരിയാറ്റം ഉത്തരം പറയൂ സുഹൃത്തെ?
(a)നിങ്ങള്‍ നിങ്ങളുടെ പോസ്റ്റിലല്ലാതെ, ക്ലബ് പോസ്റ്റില്‍ കയറി പരസ്യം വയ്കണ്ട ആവശ്യം എന്തിനായിരുന്നു?
(b)വിശാലന്റെ പുസ്തക പ്രസാധനം പോലെത്തെ അറിയിപ്പായിരുന്നുവോ ദ്രൗപതീടെ കവിതയെ കുറിച്ചുള്ള അറിയിപ്പ്? അല്ല ഇത് എഴുതി രണ്ട് ദിനം കഴിഞ്ഞപ്പോ അവര്‍ക്ക് ദുരന്തം എന്തെങ്കിലും സംഭവിച്ചോ?
(c)കൊച്ചുബാവയേ കുറിച്ച് എഴുതിയത് ഞങ്ങള്‍ നെഞ്ചിലേറ്റിയവര്‍ ആണു. നിങ്ങളുടെ മനസ്സിലേ നൊമ്പരം ഞങ്ങളറിഞ്ഞു, ഞങ്ങള്‍ക്ക് പങ്കുവയ്കാനുമായി
(d)നിങ്ങളുടെ പോസ്റ്റില്‍ ബാക്കി എല്ലാരും നടത്തുന്ന മെയിലും ചാറ്റും ഒക്കെ ചപ്പാണെന്ന് നിങ്ങള്‍ പറഞ്ഞതിനു ന്യായീകരണമുണ്ടോ?
(e)കക്കുസ്സ് പോസ്റ്റിന്റെ പടം നിങ്ങളുടെ മനസ്സിലേയ്ക് ഉപഗ്രഹം വഴി പടമായി ഉടമയില്ലാതെ വരാന്‍ സാധ്യതയുണ്ട് എന്നുള്ള നിങ്ങളുടെ തെളിവ് അത് അതേപ്പടി ഞാന്‍ വിശ്വസിയ്കണോ?
(f) ബാക്കി എല്ലാരും എഴുതിയ കവിത, ഈയ്യിടെ ആയി, ഞാനും ശ്രീജിത്തും, ഇടിവാളുമൊക്കെ യാണു ആ തട്ടകത്തില്‍ കയറിയത്.. അത് ചാവറാണേന്ന് മൊത്തം ബ്ലോഗ്ഗ് മെമ്പേഴ്സിന്റെ വ്യക്താവായിട്ട് പറയാന്‍ നിങ്ങള്‍ക്ക് എന്ത് മെഷറിംഗ് സംവിധാനമാണുള്ളത്? ഗര്‍ഭത്തിന്റെ ഉറപ്പു പോലെ കവിത കടന്ന് പോകുന്ന വഴിയില്‍ , അത് കവിത എങ്കില്‍ ഏതെങ്കിലും ചുവന്ന രേഖ തെളിയുന്ന സൂത്രം നിങ്ങളുടെ പക്കലുണ്ടോ?
തീര്‍ച്ചയായും ഗന്ധര്‍വനു ഒരാളെ അല്ലെങ്കില്‍ ഒരു പോസ്റ്റിലെ വിഷയങ്ങളിലെ അഭിനന്ദിയ്കാം അങ്ങനെ ആവണം എന്നും തന്നെയാണു പറയുന്നത്. അതിനു സ്വന്തം സ്പോട്ട് ഉപയോഗിയ്കുക. പിന്നെ നിങ്ങളെ പോലെ ഒരുപാട് ആദരവു തന്ന ഒരു വ്യക്തി ഇത് പറഞ്ഞത് ശരിയായില്ല എന്ന് മാത്രമാണു എനിക്ക് തോന്നിയത്. അപ്പ്രീഷിയേറ്റ് ചെയ്യാനുള്ള വിശാല മനസ്കതയുള്ള ആളേ ഞാന്‍ തീര്‍ച്ചയായും ഉയരങ്ങളില്‍ തന്നെയാണു കാണുന്നത്. പക്ഷെ അത് മറ്റുള്ളവരെ പ്രകോപിപ്പിച്ച് കൊണ്ടാവരുത്.
വിഷ്ണുവിനു.. മാഗ്നീടെ പോസ്റ്റില്‍ സംഭവിച്ചത് ക്ലബിന്റെ സ്ഥാപക മെംബെറിനു അറിയാം. ലിങ്കിന്റെ പ്രശ്നമായിരുന്നു. അതില്‍ ഞാന്‍ ഒരു കാരണത്താലും പിന്മൊഴിയിലേയ്ക് ഒരു ചൂണ്ട് കോളുത്ത് ഈ പോസ്റ്റ് നോക്കു എന്നോ അല്ലെങ്കില്‍ ഞാന്‍ വായിച്ചതില്‍ എന്റെ നെഞ്ച് പിളര്‍ന്ന് രക്തം വാര്‍ന്നതോ എന്ന് ഒന്നും പറഞ്ഞിട്ടില്ല. അത് ഒരു പരസ്യവും ആയിരുന്നില്ല.
ഇബ്രുവിനു.. ഗന്ധര്‍വന്‍ പറഞ്ഞതില്‍ നല്ല കാമ്പുണ്ട് എന്ന് തന്നെയാണു ഞാനും കരുതുന്നത്. പക്ഷെ ദ്രൗപതീടെ കവിത മാത്രം പൊക്കി പറഞ്ഞാ തീരുന്ന വ്യഥയാണോ? ബ്ലോഗ്ഗിന്റെ ആസ്വാദനത്തിനു ഏറ്റക്കുറച്ചിലുണ്ടാക്കുന്ന വിഷയങ്ങളെ കുറിച്ച് ആരുടെയും പോസ്റ്റിന്റെ സപ്പൊര്‍ട്ടില്ല്യാണ്ടേ ഗന്ധര്‍വന്‍ എന്ന സീനിയര്‍ ബ്ലൊഗ്ഗറിനു(ബ്ലോഗ്ഗില്‍ സജീവ സാന്നിദ്യം കാട്ടാത്ത ബ്ലോഗ്ഗ്ഗ്ഗര്‍, അല്ലെങ്കില്‍ കമന്റിടാത്ത ബ്ലോഗ്ഗര്‍ എന്നൊക്കെ പറഞ്ഞാല്‍, നാളേ ബ്ലോഗ്ഗറുടെ അയല്വാസി എന്നും പറഞ്ഞ് എന്റെ താഴ്ത്തെ ചായക്കടയിലെ മുസ്തഫയ്ക് നിങ്ങള്‍ പൊന്നാട കൊടുക്കുമൊ? ബ്ലോഗില്‍ പോസ്റ്റിടണം, കമന്റുകളില്‍ സജീവ സാന്നിദ്യം കാണിയ്കണം, എന്തെങ്കിലും സമകാലീന പ്ര്ശനങ്ങള്‍ ചര്‍ച്ചെയുമ്പൊള്‍ ഒരു കമന്റ് വഴിയോ ഒരു ചിരി വഴിയോ ഒക്കെ കറങ്ങിയിരിയ്കണം. അല്ലാതെ ഏതെങ്കിലും ബ്ലോഗ്ഗരുടെ സുഹ്രത്തോ അല്ലെങ്കില്‍ അയല്വാസിയോ ഒക്കെ ആയ ഒരാള്‍ ആക്ക്റ്റീവ് ബ്ലോഗ്ഗര്‍ എന്ന് ഇബ്രു പറയുന്നതില്‍ എന്ത് അര്‍ഥം? )
അതൊക്കെ പോട്ടെ. നമുക്കറിയാം, ഗന്ധര്‍വന്റെ ഗതികേട്, നമ്മള്‍ അത് കൊണ്ട് അദ്ദേഹത്തിനു കൊടുത്തിട്ടുള്ള ആദരവിനു ഒരു കോട്ടവും വരുത്തിയിട്ടില്ല താനും, ആയത് കൊണ്ട് ബ്ലോഗുലകത്തിന്റെ വ്യഥയേ കുറിച്ച് മാത്രമാണോ ദ്രൗപതീടെ പോസ്റ്റ് ഉയര്‍ത്തി കാട്ടി ഗന്ധര്‍വന്‍ വിലപിച്ചത്? പണ്ടും ഗന്ധര്‍വന്‍ ബുല്ല്ക ക്ലബ് വഴി എന്റെ ക്വാളിസിനെയും ഞാന്‍ നടത്തുന്ന അനാഥലായത്തിനെയും ഒക്കെ വിമര്‍ശിച്ചിരുന്നു. അതും പോട്ടെ.
ഗന്ധര്‍വനു കവിത ആസ്വദിയ്കണമെങ്കില്‍ സ്വന്തം ബ്ലോഗ്ഗുണ്ട് അതിലായിക്കൂടേ? ബ്ലോഗ്ഗ് ക്ല്ബബില്‍ ഏതെങ്കിലും പോസ്റ്റിന്‍ ഉയര്‍ത്തി കാട്ടി വേണമോ വ്യാകുല പെടാന്‍? ആ സപ്പൊര്‍ട്ടില്ലാതെ തെളിഞ്ഞ ഭാഷയില്‍ നമ്മുടെ കൂട്ടായ്മ അല്ലെങ്കില്‍ മലയാള ബ്ലോഗ്ഗിന്റെ വളര്‍ച്ചയ്ക് മുരടിച്ച സംഭവിച്ചു എന്ന് പറയാന്‍ ഗന്ധര്‍വന്റെ കൈയ്യില്‍ ഭാഷയില്ലേ? അല്ലാതെ ഗന്ധര്‍വന്‍ ഈ പോസ്റ്റില്‍ പറഞ്ഞതിന്റെ കാമ്പ് ഒക്കെ മനസ്സില്ലാവാതെ ഒന്നുമില്ലാ, പക്ഷെ അന്ന് ദേവന്‍ അസംഘടിതയോട് പറഞ്ഞ പോലെ കുലുക്കിയ കൊമ്പ് മാറി പോയി.
തെളിവുകള്‍ നിരത്തുക ഇരിങ്ങലെ- ആരാണ് തടസ്സം. താംകളുടെ കമെന്റുകള്‍ എന്നില്‍ പൂമാലയായി പതിക്കുന്നത് താങ്കള്‍ക്കറിയില്ല.
ReplyDeleteതെളിവുകള്‍ വരുമ്പോള്‍ ഒപ്പമൂള്ളവരുടെ മുഖങ്ങള്‍ അതിലുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. എന്റെ അഭിപ്രായം ബൂലോഗ കളബ്ബിന്റേയൊ ഇരിങ്ങല്‍ പുറത്തോ വിളിച്ചു പറയാന്‍ എനിക്ക് ഭയമില്ല. ഇരിങ്ങലിന്റെ നിയമ നടപടിയും കാത്തിരിക്കുന്നു ഞാന്‍.
ശ്രീജിത്തിന്റെ അനോണിയെ ഞാന്‍ ഇരിങ്ങലിന് പറഞ്ഞുതരാം. വേണമെങ്കില്‍ തുപ്പിക്കാട്ടാം. ഞെട്ടരുത്.
സഭ്യതയുടെ അതിര്‍വരമ്പിനുള്ളിലെ അനോണിയായായൊ സിനോണിയായൊ ഗന്ധര്‍വന്‍ വരികയുള്ളു.
ഗന്ധര്‍വനെ നേരിടുമ്പോള്‍ ഇരിങ്ങലിന്തിനു കഴിയില്ല. ഗന്ധര്‍വരൂപ ദര്‍ശനം ഇരിങ്ങലിന് താങ്ങാനാവില്ല.
I withdraw to myself and my focus was to bring draupathivarma to attention and I hope I achieved that objective even the debate diverted. I don't want to answer further for postmortems because all which I have done in the past and present is with my utter conscious and I am solely responsible
എന്നെ ഉന്ത്യപ്പോള്‍ ഞാനും ഉന്തി.
ReplyDeleteഎന്നെ വേലീമ്മെ ഇട്ട് ഉന്തി‘
എന്ന് ഞാന്‍ എഴുതി ‘ഉന്തല്‍ (കവിത)’ എന്ന് അതിന് പേരുമിട്ടാല്‍ അത് കവിതയാകുമോ?
വിശാലേട്ടാ: :-D
ബ്ലോഗ് എന്നാല്‍ എന്ത് എന്നത് മനസ്സിലാക്കാത്തതാണ് പലരുടേയും കുഴപ്പം. നല്ല നല്ല കൃതികള്‍ മാത്രം പ്രസിദ്ധീകരിക്കാന്‍ ഉള്ള ഒരു പുസ്തകമല്ല ബ്ലോഗ്. മറിച്ച് ഇത് ഒരു ഡയറിക്കുറിപ്പ് മാത്രമാണ്. സ്വന്തം ഡയറിയില്‍ എന്തും ഏതും എഴുതാന്‍ നമുക്ക് അവകാശമുണ്ട്. നല്ല രചനകള്‍ മാത്രമേ എഴുതാന്‍ പാടുള്ളൂ എന്ന് ബ്ലോഗര്‍.കോം തങ്ങളുടെ നിയമാവലിയില്‍ പറയുന്നില്ല, വേറെ ആര്‍ക്കും അത് പറയാന്‍ അവകാശവുമില്ല.
ReplyDeleteഗന്ധര്‍വന്‍ ഒരു പരസ്യസ്ഥാപനം നടത്തുന്നുണ്ടെന്ന് അറിയില്ലായിരുന്നു. ദ്രൌപദി വര്‍മ്മയുടെ പരസ്യം അസ്സലായി. കൊക്കക്കോള, പെപ്സിയുടെ ശീതളപാനീയം കൊള്ളില്ല എന്ന് അവരുടെ പേരെടുത്ത് പറയാതെ പറഞ്ഞ അതേ പോലെ തോന്നി. എന്തായാലും ഈ ഒരു കര്‍മ്മം കൊണ്ട് ഒന്നുമറിയാത്ത പാവം ദ്രൌപദി വര്‍മ്മ നാണം കെട്ടു. അവരോട് ഈ ദ്രോഹം വേണ്ടായിരുന്നു.
ഓ.ടോ: ദുബായി മീറ്റില്‍ പങ്കെടുത്തതിനാല്‍ ഗന്ധര്‍വ്വന്റെ ചിത്രം ഞാന്‍ കണ്ടിട്ടുണ്ട്. എന്നെക്കാള്‍ ഒരു അഞ്ചാറ് ഇഞ്ച് പൊക്കവും, മൂന്നാല് ഇഞ്ച് മസിലും കൂടുതല്‍ ഇല്ലായിരുന്നെകില്‍ കൈപ്പള്ളിയോട് ചിലര്‍ പറഞ്ഞ ഭീഷണി ഞാനും പറഞ്ഞേനേ. ഇപ്പൊ പറയാത്തത് ടൈം ഇല്ലാഞ്ഞിട്ടാണ്, പേടിച്ചിട്ടല്ല.
തെളിവുകള്‍ നിരത്തുക ഇരിങ്ങലെ- ആരാണ് തടസ്സം. താംകളുടെ കമെന്റുകള്‍ എന്നില്‍ പൂമാലയായി പതിക്കുന്നത് താങ്കള്‍ക്കറിയില്ല.
ReplyDeleteതെളിവുകള്‍ വരുമ്പോള്‍ ഒപ്പമൂള്ളവരുടെ മുഖങ്ങള്‍ അതിലുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. എന്റെ അഭിപ്രായം ബൂലോഗ കളബ്ബിന്റേയൊ ഇരിങ്ങല്‍ പുറത്തോ വിളിച്ചു പറയാന്‍ എനിക്ക് ഭയമില്ല. ഇരിങ്ങലിന്റെ നിയമ നടപടിയും കാത്തിരിക്കുന്നു ഞാന്‍.
ശ്രീജിത്തിന്റെ അനോണിയെ ഞാന്‍ ഇരിങ്ങലിന് പറഞ്ഞുതരാം. വേണമെങ്കില്‍ തുപ്പിക്കാട്ടാം. ഞെട്ടരുത്.
സഭ്യതയുടെ അതിര്‍വരമ്പിനുള്ളിലെ അനോണിയായായൊ സിനോണിയായൊ ഗന്ധര്‍വന്‍ വരികയുള്ളു.
ഗന്ധര്‍വനെ നേരിടുമ്പോള്‍ ഇരിങ്ങലിന്തിനു കഴിയില്ല. ഗന്ധര്‍വരൂപ ദര്‍ശനം ഇരിങ്ങലിന് താങ്ങാനാവില്ല.
withdraw to myself and my focus was to bring draupathivarma to attention and I hope I achieved that objective even the debate diverted. I don't want to answer further for postmortems because all which I have done in the past and present is with my utter conscious and I am solely responsible.
Atulyaji, please tell me where I mentioned itival's ,Srijith's or your name and condemned your poetry.
Itivals face is imprinted in my mind from the first meet. I used to read itival's velu and Srijith's mandaththarangal.
Many times I put my openion over there. Refer it.
Even you go to your own blogs. How many times I praised your pettannu ezhuthiya kathakal. I used to write I am a fan of your writing.
It all I wrote from the heart. Not driven by any force. Still I respect all that good works and eager for the yet to come.
My enemity is towards the trashs. Not to the person.
If you feel that you have writen a trash how can I help you?.
If my blog hurt you personally I am sorry for that. It was not intented so.
Hope it will suffice the debate
എന്‍റെ കമന്‍ റുകള്‍ താങ്കള്‍ക്ക് പൂമാല തരുന്നുവെങ്കില്‍ അതിന്‍ സന്തോഷമേ ഉള്ളു മി. ഗന്ധര്‍വ്വന്‍. എനിക്കു തോന്നുന്നു നമ്മളിവിടെയും എവിടെയുമായി ഇത് ആദ്യമായിട്ടാണ്. അല്ലാതെ പെരുങ്ങൊടരുടെ ‘വ്യക്തി വിദ്വേഷമല്ല.
ReplyDeleteതെളിവുകള്‍ ആവശ്യമെങ്കില്‍ ഞാന്‍ എവിടെയും തരാന്‍ തയ്യാറാണ് സീനിയര്‍ ‘സാറെ...
ഞാന്‍ ഇപ്പോഴും പ്ലേ സ്കൂളിലാണ്. പോന്നാടയുടെ ശക്തിയൊന്നും എനിക്കില്ല. അതുകൊണ്ടു തന്നെ താങ്ങാന്‍ പറ്റിയെന്നും വരില്ല. എന്‍റെ കാലിബര്‍ അളക്കുന്ന മിഷ്യനും കൊണ്ടാണല്ലൊ താങ്കളുടെ നടപ്പ്. ഇതിലും വല്യ കൊമ്പനെ കണ്ട് പേടിച്ചില്ല പിന്നെ താങ്കളെ. എങ്കിലും സത്യം നാട്ടുകാര്‍ തിരിച്ചറിഞ്ഞതില്‍ എനിക്ക് സന്തോഷം തന്നെ. ഇതില്‍ പരം പുതിയ തെളിവുകളെന്തിന്.
ഇനിയും സൂക്ഷിക്കുക. നട്ടെല്ലോടെ അഭിപ്രായം പറയുക. താങ്കളുടെ പ്രായമൊ സാഹിത്യ ചരിത്രമൊ എനിക്കറിയില്ല. അതിന്‍റെ ആവശ്യവുമില്ല.
അപ്പോ പൊള്ളീ കള്ളി വെളിച്ചത്തു വന്നപ്പോള്‍ അല്ലേ..
അതങ്ങിനെയാ.
ദാ പ്പൊ നന്നയേ...ദ്രൌപതി വര്‍മ്മേന്റെ ഭംഗീള്ള(?)കവിതക്ക് പരസ്യം കിട്ടാന്‍ ഗന്ധര്‍വന്‍ കാട്ടിയ പണിയേ! അത്തപ്പാടി സിനിമയെടുത്ത് മാളോരെ മക്കാറാക്കാന്‍ വിവാദണ്ടാക്കണ ബുദ്ധിജീവി സിനിമാക്കാരുടെ ആ പഴയ പണിയേ...ബൂലോഗരെ അടങ്കം ആക്ഷേപിച്ചിട്ട് അങ്ങോരു പറേണ കേട്ടില്യേ അങ്ങോരെ ലക്ഷിയം സാധിച്ചൂന്ന്
ReplyDeleteദേ ഇബ്രുവേ, പെരിങ്ങിസേ ഇപ്പോ ദേണ്ടെ കിടക്കുണു,
ReplyDeleteഒരു സീനിയര്‍ ബ്ലോഗ്ഗര്‍ ഒരു വ്യക്താവിന്റെ തനിമ നിലനിര്‍ത്തി,ബ്ലോഗ്ഗുലകത്തിന്റെ അധമത്തിന്റെ വ്യഥയാണു ഗന്ധര്‍വന്‍ പറഞ്ഞതെന്നും ഒക്കെ പറഞ്ഞിട്ടെന്തായി. ഗന്ധര്‍വന്‍ തന്നെ പറയുന്നു, കവിത എങ്കില്‍ ഇതാണു കവിത എന്നും, (തലക്കെട്ട് മുതല്‍) ... .പിന്നെ ഇതും...
I withdraw to myself and my focus was to bring draupathivarma to attention and I hope I achieved that objective even the debate diverted!!!!!
അപ്പോ ഇതല്ലേ 2006 ലെ തമാശ?
ഇതന്ന്യാ ഞാനും 10 മണിക്കുറായി പറഞ്ഞത്, ഈ പരസ്യം വേണ്ടായിരുന്നു, അല്ലെങ്കില്‍ വേണമെങ്കില്‍ സ്വന്തം ബ്ലോഗിലാവാമായിരുന്നു എന്നു.
കരുണ ചെയ്യ്‌വാനെന്തു താമസം കൃഷ്ണാ...
ഗന്ധര്‍വോ.. ഒക്കേനും സോല്വ്ഡ്...
ശ്രീജിത്ത് കെ
ReplyDeleteThis is your personal openion , I welcome it.
Again what is to be published in blog- I am ignorant and you as well.
What kaippalli told u you don't try.
You are still young and to get married
Atulyaji- Don't mistake humbleness to surrender. I understood the feeling you got and so I said it.
I know you do not deserve it.
I can only be myself not atulya.
നിങ്ങള്‍ ഹമ്പിള്‍നെസ്സിന്റെ കാര്യം വിടു. അതല്ലാ ഇപ്പോ പ്രശ്നം. ഇവിടെ പ്രശനം ഇപ്പോ നിങ്ങള്‍ ഒരു ബ്ലോഗ്ഗറുടെ പരസ്യം എന്തിനു ക്ലബ്ബില്‍ വച്ചു എന്നതാണു. അതിനു ഉപരിയായിട്ട് ബാക്കിയുള്ളവരുടെ ഒക്കെ ചവര്‍ ആണെന്ന് പറഞ്ഞതുമാണു.
ReplyDeleteഅത് ഗന്ധര്‍വന്റെ വ്യഥയാണെന്ന് പറയാന്‍ വന്ന ഇബ്രുവിനേയും പെരിങ്ങിസിനേയും പോലും നിങ്ങള്‍ നിഷ്പ്രഭമാക്കി, ഇല്ലാ എന്റെ ഉദ്ദേശം അവരുടെ കവിതയുടെ പബ്ലിസിറ്റി എന്നു തന്നെ എന്നും കൂടി പറഞ്ഞ്.
ഗന്ധര്‍വരെ.. നമ്മള്‍ ഇനിയും സുഹൃത്തുക്കള്‍ തന്നെ. ആശയങ്ങളോടാണു നമ്മള്‍ വഴക്കടിച്ചതും തിരുത്തുവാന്‍ ഉദ്ദേശിച്ചതും
സ്മൈയില്‍... പ്ലീസ്...
ഗാലറിയിലിരുന്ന് അടി കണ്ട് രസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്:
ReplyDeleteവലത് വശത്തെ ഇടവഴിയിലുള്ള ചായക്കടയില്‍ ചൂട് പഴമ്പൊരി ഇപ്പോള്‍ ലഭ്യമാണ്. കാജാബീഡി സ്റ്റോക്ക് തീരും വരെ മാത്രം. രാത്രി ഇരുട്ടും വരെ അടികണ്ടിരിക്കുന്നവര്‍ക്കായി കുടുംബശ്രീ ചൂട്ടുകള്‍. ഗുണം മെച്ചം, വില തുഛം. അയ്യോ ഇവിടെ പരസ്യം പാടില്ല അല്ലേ? :-)
ഡേയ് ദില്‍ബാ എന്‍റെ വെള്ളക്കളസം ആരോ അടിച്ചോണ്ട് പോയ്യീ. അതോണ്ടാ പുറത്തിറങ്ങാത്തെ. അല്ലാതിതു കണ്ട് പേഡിച്ചിട്ടൊന്നുമല്ല ...ഛായ്. :)
ReplyDeleteദില്‍ബാ,
ReplyDeleteദേ ഇബ്ടെ!
ഇബ്ടെ...
മോളിലെ തട്ടിലേക്കു നോക്ക് മാഷേ...
ഹതന്നെ..!
ദേ ഇവിടെ രണ്ടു പഴംപൊരി,
പിന്നെ ബീഡികൊളുത്താന്‍ ഒരു തീപ്പൊരി,
നല്ല ചൂടോടെ ഒരു ചായ്യേം.
മധുരം ഒട്ടും കുറയ്ക്കണ്ടാട്ടോ!
ഹാവൂ, ഒരു കമന്റിടാന്‍ കൈ തരിച്ചിരിക്യായിരുന്നു. ഒരു ഗ്യാപ്പു കിട്ടണ്ടേ?
ReplyDeleteഅവസാനം സംഗതി ട്രാക്കിലു വീണു!
അതുല്യ
ReplyDeleteWhat I wrote , as I told it is from my conscious and I beleive the right thing I did.
It was not an ad as I saw this blog one day back and I don"t know which corner of the world the bloger is.
I told sorry for your kakkus hurt feelings and not for the blogs content.
It stays- and it will stay.
I never mentioned a blog is trash by naming. All the trash bag will remain trash even if I want to say otherwise.
Dilbu - let your business prosper
വായിക്കപ്പെടാതെ കിടക്കുന്ന ഒരു ബ്ലോഗറുടെ പബ്ലിസിറ്റിയാണു ഗന്ധര്‍വ്വന്റെ ലക്ഷ്യമെന്നു അതുല്യയ്ക്ക് ഇപ്പോഴാണോ മനസ്സിലായതു്. അത് മനസ്സിലാക്കി കൊണ്ടാണു ഞാനിത്രയും നേരം പ്രതികരിച്ചിരുന്നതു്.
ReplyDeleteശ്രീ,
ബ്ലോഗ് എന്നാല്‍ എന്ത് എന്നത് മനസ്സിലാക്കാത്തതാണ് പലരുടേയും കുഴപ്പം. നല്ല നല്ല കൃതികള്‍ മാത്രം പ്രസിദ്ധീകരിക്കാന്‍ ഉള്ള ഒരു പുസ്തകമല്ല ബ്ലോഗ്. മറിച്ച് ഇത് ഒരു ഡയറിക്കുറിപ്പ് മാത്രമാണ്. എന്ന വരികളിലെ മാത്രമാണ് എന്നു മാറ്റി ‘കൂടിയാണ്’ എന്നാക്കൂ, അല്ലെങ്കില്‍ ബ്ലോഗിനെ നിര്‍വചിക്കുവാന്‍ താനാരാ എന്നു ചോദിച്ചു നാളെ ആളു വരും.
രാജു,
ബ്ലോഗ് സമൂഹത്തില്‍ അനോണിയെ നിലക്ക് നിര്‍ത്താന്‍ ബ്ലോഗഭിമാനി പോലും പറയുന്നു. അപ്പോള്‍ അവര്‍ക്ക് പച്ചക്കൊടി കാട്ടാന്‍ താങ്കളും തുനിഞ്ഞിറങ്ങുന്നതില്‍ ഒരു സുഖമില്ലായ്മ.
ബ്ലോഗഭിമാനി ഞാന്‍ പഠിക്കുന്ന സ്കൂളിലെ ഹെഡ്മാഷല്ല. താങ്കള്‍ ഗന്ധര്‍വ്വന്‍ അനോണിയായി കമന്റിട്ടു എന്നു പറയുന്ന ത്രെഡില്‍ തെറികളൊന്നും ഞാന്‍ കണ്ടില്ല, രൂക്ഷമായ വ്യക്തിഹത്യയുണ്ടായിരുന്നു. താങ്കള്‍ വിശ്വപ്രഭയോടും താങ്കളെ പ്രകോപിച്ച മറ്റു പലരോടും പ്രതികരിച്ചതിനേക്കാള്‍ ഒട്ടും കൂടുതലായിട്ടു തോന്നിയില്ല അതൊന്നും.
പച്ചാളത്തിന്റെ വെള്ള ഡയപ്പര്‍ മോഷ്ടിച്ചവര്‍ മാപ്പര്‍ഹിക്കുന്നില്ല. ശ്രീജിത്തിന്റെ കവിത കവിയുടെ സ്വന്തം ശബ്ദത്തില്‍ കേള്‍പ്പിയ്ക്കണം അവന്മാരെ.
ReplyDeleteചുവന്ന തലേക്കെട്ടിട്ട് കള്ളിലുങ്കി ചുറ്റിയിരിക്കുന്ന വിശ്വേട്ടന് ദാ തീപ്പൊരി.. അഞ്ചാറ് കമന്റ് മുകളില്‍ നിന്ന് വാരിയതാ. ചായ ഇപ്പൊ വരും.
മുന്നില്‍ നില്‍ക്കാതിരിക്കൂ പെരിങ്ങോടാ, ഞങ്ങള്‍ ഒന്ന് ഗന്ധര്‍വ്വനോട് സംസാരിച്ചോട്ടേ.
ReplyDeleteഈ ബ്ലോഗിന്റെ വാള്‍പോസ്റ്ററൊട്ടികലുകാരനായിരുന്നു ഒരിക്കല്‍ ഞാന്‍. ഈ ബ്ലോഗുള്ളിടത്തോളം ഇവിടെയുണ്ടാകുമെന്നും അഭിമാനത്തോടെ പറഞ്ഞിരുന്നു.
ReplyDeleteഇന്നും അതിലൊന്നും മാറ്റമില്ല. ഈ ബ്ലോഗിന്റെ നാശത്തിനെത്തുന്നവരെ അനോണിയായൊ സിനോണിയായൊ ഗന്ധര്‍വനായൊ ഭൂതമായൊ ഞാന്‍ എതിര്‍ക്കും. എതിര്‍ത്തിരുന്നു. ഇനിയുമങ്ങിനെ തന്നെ.
This is the comment by Gandharvan about Kodakara Puranam Blog Link Here http://boologaclub.blogspot.com/2006/12/blog-post_116582544138353805.html#116590242069939234 ) which reiterates the fact that he will do whatever he want to promote his favourite blogs. Great!
ഗന്ധര്‍വാ റ്റ്രാക്കീന്ന് മാറല്ലേ.. പ്രശ്നം നിങ്ങള്‍ ബ്ലോഗ്ഗുലകത്തിന്റെ വ്യഥ പറയും വിധം ബ്ലോഗ്ഗ് ക്ലബ്ബില്‍ വന്ന് ദ്രൗപതീടെ പോസ്റ്റിന്റെ കവിത പ്രചരിപ്പിച്ചതാണു. തനിമലയാളംത്തിലൂടെ വരുന്നവര്‍ക്ക് എല്ലാം വായിയ്കാനാവും. ക്ലബില്‍ അതിന്റെ പ്രോക്സി പരസ്യം വേണ്ട എന്നു മാത്രമാണു പറഞ്ഞത്. അല്ലാ, നിങ്ങള്‍ ഈ എഴുതിയ തലക്കെട്ടും, പരസ്യവും, നിങ്ങളുടെ സ്പോട്ടില്‍ എങ്കില്‍ എന്റെ കക്കുസ്സ് പടം പോലെ തന്നെ. ഹൂ ബോതേഴ്സ്....
ReplyDelete.....
ദേണ്ടെ നമ്മടെ റെഫറി വിശ്വം മാഷേത്തീലോ?? പഞ്ചസാര അല്‍പം കൂടിയാലും പാല്‍ ഒട്ടും കുറയാതെ ഒരു കടും കാപ്പി എന്റെ വക വിശ്വത്തിനു. ആ കാര്‍ഡൊക്കെ ഹിപ്പ്‌നൊട്ടീന്റെ ബാക്കി കീട്ടീന്ന് പറഞ്ഞ സ്ഥിതിയ്ക് ഇനി ആ ഫോട്ടം ഒക്കെ ഇടൂന്നെ മാഷെ..
OT
(പെരുത്ത് കാശുള്ള ആ തടിയനെ ക്രിക്കറ്റ് ബോര്‍ഡില്‍ അംഗമാക്കണമെന്നാ ആ മന്ത്രീടെ ഉത്തര്‍വ്..
അയാള്‍ക്കാണേങ്കില്‍ വിക്കറ്റ് എന്ന് പറഞ്ഞാ പോലും എന്താന്ന് അറിയില്ല.. സെലക്ഷന്‍ ബോര്‍ഡിലിരുത്തിയാ പ്രശ്നാവും......)
ഇനിയിപ്പോ എന്താ ഒരു വഴി??
എന്നാ പിന്നെ പിടിച്ച് അമ്പയറാക്കന്നേ...)
ഇരിങ്ങലേ,
ReplyDeleteപുറം ചൊറിയലിന്റെ ഇ-മെയില്‍ എന്ന് പറഞ്ഞത് എനിക്ക് മനസ്സിലായില്ല,
പിന്നെ ആ ഏര്‍പ്പാട് എനിക്ക് വല്യ തൃപ്തി തരുന്ന പരിപാടിയല്ല.
ലിങ്ക് ഇട്ട് വായിക്കൂ എന്ന് പറയുന്നവരുടെ ആസ്വാദനവും എഴുത്തിന്റെ ശൈലിയും
ഞാന്‍ നിരീക്ഷിക്കാറുണ്ട്. താങ്കള്‍ എന്റെ കണ്ണില്‍ പെട്ടത് , ബ്ലോഗില്‍ ഇട്ട് രചനാമാഹാത്മ്യം
കൊണ്ടല്ല(ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്).
നല്ല രചനകള്‍ താങ്കള്‍ പോസ്റ്റിയാലും ഞാന്‍ കമന്റിടും. അതപ്പോള്‍ പുറംചൊറിയല്‍ ആണെന്ന്
അധിക്ഷേപിക്കപ്പെടാന്‍ പാടില്ല എന്നെനിക്ക് നിര്‍ബന്ധമുണ്ട്.
ശ്രീജിത്തേ,
ഗന്ധര്‍വ്വനെ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്, കൈപ്പള്ളിയോട് ചിലര്‍ പറഞ്ഞ ഭീഷണിയൊന്നും
ആവശ്യമില്ലാത്ത മനുഷ്യനാണദ്ദേഹം. പ്രായത്തെ ബഹുമാനിക്കാനുള്ള മാന്യതയെങ്കിലും കാണിക്കുന്നതില്‍
ഉപേക്ഷ തോന്നേണ്ട. അത് ശ്രീജിത്തിന്റെ മാന്യത വര്‍ദ്ധിപ്പിക്കുകയേ ചെയ്യൂ.
ഭ്രാന്ത് പിടിച്ചാ ചങ്ങലയിക്കിടാം. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാലോ.
ReplyDeleteആര്‍ക്ക്, എപ്പോള്‍ , എങ്ങ്നെ, എന്നൊന്നും ചോദിക്കരുത്. ഞാന്‍ ഓടി കൊണ്ടേ ഇരിക്കുന്നു....
ഈ കമന്റുകള്‍ മുഴുവന്‍ വായിച്ച് ദയവായി ആരെങ്കിലും ഒരു സമ്മറി എഴുതുമോ? ഇതുമുഴുവന്‍ വായിക്കാനിരുന്നാല്‍ എന്റെ ഓട്ടത്തല ഒരിടത്തും എത്തില്ല. ഇവിടെ കാണുന്ന 54 കമന്റുകളില്‍ തീ ഉരഞ്ഞു നനഞ്ഞ് കത്തിപുകയുന്നത് അറിയുന്നു. ക്ലബ്ബിന്റെ ചുവരുകളില്‍ കരിപിടിക്കുന്ന നിറം.
ReplyDeleteഈ വാടകകെട്ടിടത്തിന്റെ സ്ഥാപകനായ ദേവാ ഇതൊന്നു വെള്ള വലിക്കണം. ഒടിഞ്ഞ ചില കഴുക്കോലുകള്‍ മാറ്റണം. പൊട്ടിയ ചില ഓടുകള്‍ മാറ്റണം.
കൊട്ടേഷന്‍ കൊടുത്താല്‍ മതി. പാച്ചാളം എടുത്തോളും.
ഇബ്രൂ, തമാശ പറയുമ്പോഴും പ്രായം നോക്കി പറയണോ? സിനിമാലക്കാരാണ് എന്റെ ഗുരുക്കള്‍, അതിന്റെ കാര്യമില്ലാന്നാ അവര്‍ പറേണേ.
ReplyDeleteഗന്ധര്‍വ്വരെ തല്ലും എന്നൊന്നും ഞാന്‍ പറഞ്ഞില്ലാട്ടോ, അതൊട്ടും ശീലമില്ല എനിക്ക്. പക്ഷെ തരുന്നത് സന്തോഷത്തോടെ വാങ്ങീട്ടുണ്ട്, ഇഷ്ടം പോലെ. അതിന്റെ സുഖം ഒന്ന് വേറെന്ന്യാ...
ചര്‍ച്ച എവിടെയുമെത്താതെ നീണ്ടു പോവുകയാണെല്ലൊ.
ReplyDeleteഇതാണു ദ്രൌപതി വര്‍മ്മയുടെ ബ്ലോഗ്.കുറച്ച് നേരത്തെക്കു ഒരു ടൈ ബ്രേക്കര്‍ ഇട്ട് ഇതൊന്നു വായിച്ചാലോ ?
http://draupathi.blogspot.com/
എനിക്കു തോന്നുന്നത് ഇങ്ങിനെ ഒരു ചര്‍ച്ച കൂടാതെ തന്നെ ഈ ബ്ലോഗിനു അത്യാവശ്യം വായനക്കാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട് എന്നാണു.പിന്നെ എന്തിനാന്ന് ആര്‍ക്കും ഗുണം ചെയ്യാത്ത ഒരു സംവാദം ?
ദില്‍ബുചേട്ടാ ആ ഹിന്ദി ബ്ലോഗ്ഗില്‍ വന്നത് ഒന്ന് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കൂ. അനൂപ് ചേട്ടന്‍ അത് കൊണ്ട് വന്ന് പോസ്റ്റ് ചെയ്തത് ഈ അടി നടക്കുന്ന പോസ്റ്റില്‍ തന്നെ ആയി പോയല്ലോ.
ReplyDeleteതമാശ പറയുവാണേല്‍ നിനക്കൊരു സ്മൈലി ഇട്ടാലെന്താ?
ReplyDeleteസ്മൈലിയുടെ വിവിധങ്ങളായ ഉള്‍പ്രേരകങ്ങളില്‍ വൈദഗ്ദ്യം നേടിയ
ദില്‍ബനോടൊന്ന് ചോദിച്ചൂടെ നിനക്ക്?
ഒന്നൂല്ലെങ്കിലും ഓനന്റെ ക്ലബ്ബുകാരനല്ലേ?
മനുഷ്യനെ തെറ്റിദ്ധരിപ്പിക്കാനായിട്ടെറെങ്ങീക്യാ നീ?
മുസാഫിറേ,
ReplyDeleteഇതു സംവാദമോ?
ഇതു വെറുതെ അടിച്ചുകളിയല്ലേ!
ഇതും വായിച്ചിരുന്നാല്‍ കുടുമ്മത്തെത്തൂല്ല!
വെട്ടിരുമ്പു കത്തുമ്പോള്‍ എന്നൊരു പോസ്റ്റുകൂടി വെച്ചാലോ എന്നൊരാലോശന!
ഗന്ധര്‍വനൊരു അബദ്ധം പറ്റിയതല്ലേ. നമ്മളോക്കെ മാപ്പാക്കിയില്ലെങ്കില്‍ ആരും മാപ്പാക്കും? ഗന്ധര്‍വാ ഇനി മേലാല്‍ കമന്റിട്ടില്ലെങ്കിലും വേണ്ടാ, ഇത് പോലെ പോസ്റ്റിടരുത്.
ReplyDeleteഡേയ് ദില്‍ബന്‍...
ReplyDeleteരണ്ടു പഴമ്പൊരീം, ഒരു സുലൈമാനിയും എട്‌ഡ്രേ...
ഫയങ്കര ബ്വാറടി..
ഡേയ്യ്, ഇവിടെയടുത്തെങ്ങാന്‍ബാറുണ്ടോ? രണ്ടു ബീറടിക്കാന്‍ ?
ദില്പാ, ഞാന്‍ എത്താന്‍ വൈകി. ഒരു കസേര താ ഇഷ്ടാ. കടുപ്പത്തിലൊരു ചായയും. ബീഡി വേണ്ടാ എനിക്കതിന്റെ പുക പിടിക്കൂല.
ReplyDeleteപച്ചാള കുട്ടേയ് കളസം വരണവഴിക്കെടുത്തത് ഞാനാ. വീശി വീശി കൈ കഴച്ചു. ഇനി കൊറച്ച് നേരം നീ വീശോ?
കുമാറേട്ട ഇത്രയേ ഉള്ളൂ കഥ. മണ്ണംകട്ടയും കരിയിലയും.
മുസാഫിറേ.. ചര്‍ച്ച വട്ടം എത്തീട്ട് പതുക്കെ, പാലിനും കാവല്‍ പൂച്ചയ്കും തോഴന്‍ എന്ന മട്ടിലു വരുവാല്ലേ. അമ്പട അമ്പട രാബണാ...
ReplyDeleteഗന്ധര്‍വന്‍ പറഞ്ഞൂലോ ഞാന്‍ പരസ്യം ഇട്ടതാണേന്ന്. അത്രെയുള്ളു, ഇനി ചെയ്യില്ലാന്നും പറഞ്ഞു. തീര്‍ന്നു. ഇപ്പോ ഞങ്ങള്‍ ക്യൂട്ട് കൂട്ടുകാര്‍.
പഴം പൊരിയൊക്കെ തീരുമുമ്പ് വരാതെ... ആ വിശ്വം വന്നതാ ഒക്കേനും തീരാന്‍ കാരണം.
ക്ലബ്ബില്‍ വരേണ്ടിയിരുന്ന സാധനം ഷിജു പറഞ്ഞത് പോലെ അഫ്ലതൂണ്‍ എന്ന സുഹൃത്ത് പേസ്റ്റ് ചെയ്ത ഈ ലിങ്കാണ്.
ReplyDeletehttp://chitthacharcha.blogspot.com/2006/12/blog-post_116585865649254358.html
അടിപിടിയുടെ പൊടിയില്‍ അത് ചത്തു പോയി. ലിങ്കുകള്‍ക്ക് ഡസ്റ്റ് അലര്‍ജിയാ. ഹിന്ദി ബ്ലോഗറായ അനൂപ് ശുക്ല എഴുതിയ ഹിന്ദിയിലുള്ള മലയാളം ബ്ലോഗിങ്ങിനേയും ചില ബ്ലോഗേഴ്സിനേയും കുറിച്ചുള്ള ആര്‍ട്ടിക്കിളാണത്.
ഓടോ: ഷിജൂ... ഈ കണ്ടതൊന്നുമല്ല അടി. എന്നെ ഒരിക്കല്‍ കൂടി ചേട്ടാ എന്ന് വിളീ, അപ്പൊ കാണാം അടി. :-)
"ശ്രീജിത്ത് കെ
ReplyDeleteThis is your personal openion , I welcome it.
Again what is to be published in blog- I am ignorant and you as well.
What kaippalli told u you don't try.
You are still young and to get married
Atulyaji- Don't mistake humbleness to surrender. I understood the feeling you got and so I said it.
I know you do not deserve it.
I can only be myself not atulya.
"
ഡയലോഗ്, നരേന്ദ്രപ്രസാദ് സ്റ്റൈലില്‍:
“മ്ഹ്മ്ഹ്മ്ഹ്മ്ഹ്... കൊള്ളാം... കോപം വരുമ്പോള്‍ ചടുലമായി സംസാരിക്കാന്‍ നല്ല ഭാഷ ഇംഗ്ലീഷ് തന്നെ... and you know it very well my son... എന്തിനാണീ അട്ടഹാസം... ശാന്തമാകൂ... ഭും!!“
ഹാ കഷ്ടം... അധിക തുംഗ പദത്തിലെത്ര ശോഭിച്ചിരുന്നിതൂരു രാജ്ഞി കണക്കയേ നീ,
ശ്രീ ഭൂവിലസ്ഥിര അസംശയമിന്നു നിന്റെ കിടപ്പിതോര്‍ത്താല്‍... - മ.ക. കുമാരനാശാന്‍!
ഞാന്‍ ദിബുവിനെ ചേട്ടാ എന്നു വിളിച്ചാല്‍ ഇവിടുത്തെ അടി നില്‍ക്കുമോ? എങ്കില്‍ ഞാന്‍ റെഡി.
ReplyDeleteദില്‍ബൂ നമുക്ക് MSP-യെ ഇറക്കേണ്ടി വരുമോ?
വിശ്വംജി,
ReplyDeleteഓര്‍മിപ്പിച്ചതിനു നന്ദി,മഴ പെയത് വെള്ളം നിറഞ്ഞ വഴിലൂടെ വണ്ടിയോടിച്ച് വീട്ടിലെത്തുമ്പൊള്‍ ഒരു സമയമാവും.അടിയുടെ അടുത്ത ഖന്ധം നാളെയുണ്ടെങ്കില്‍ പാര്‍ക്കലാം.അല്ലെങ്കില്‍ ലാല്‍ സലാം.
അതുല്യ,
മഴ പെയ്യുന്നുണ്ട്.തലയില്‍ വീഴണ്ട.തല തണുക്കും , നാളേയും ചര്‍ച്ച തുടരെണ്ടതല്ലെ ?
പൂച്ചയെ എനിക്കു ഇഷടമായി.ഞാന്‍ ഡിപ്ലോമസിക്കു പഠിക്കുകയാണു.ദുബായ് കണ്‍സുലേറ്റ് ജനറല്‍ സ്ഥലം മാറിപ്പോയത് അറിഞ്ഞില്ലെ ?
ഞാന്‍ ആരുടെ ഭാഗത്താ? :|
ReplyDeleteഒരു ഈയമെയിലു വന്നു:
ReplyDelete“ഇവിടത്തെ കമന്റൊക്കെ പെറുക്കിവാരിക്കൂട്ടി കൊണ്ടുപോയി സ്വന്തം കവിതാബ്ലോഗിലിടാന്‍ എന്തെങ്കിലും വഴിയുണ്ടോ?"-ന്ന്.
അയച്ചത് ശ്രീജിത്ത്.
ദില്‍ബൂ കീ ജയ്.....
ReplyDeleteഈ ദില്‍ബുവിന്റെ ഒരു കാര്യം...
ഈ ഹിന്ദിക്കാരുടെ ബ്ലോഗിലൊക്കെപ്പോയി കമന്റിട്ടതു കണ്ടില്ലേ...
ദില്‍ബാസുരന്‍ കാ കഹനാ...പിന്നൊരു ജയ് ഹിന്ദും...
പൊളിച്ചു ചുള്ളാ...മലയാളം ബ്ലോഗേഴ്സിന്റെ ഒരു കാര്യമേ...
മലയാളം ബ്ലോഗിങ്ങ് നീണാള്‍ വാഴട്ടെ...
സൂ എന്താ ഇത്ര വൈകിയത് ? വഴിയില്‍ ഓരൊ കാഴ്ചകളു കണ്ടു നിന്നു കാണും അല്ലെ.കുട്ടി ക്ലാസ്സിനു പുറത്തു നിന്നാല്‍ മതി . :-) ഹ ഹ !
ReplyDeleteഗന്ധര്‍വന്‍ പോസ്റ്റിയ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ബ്ലോഗര്‍.കോം തെറിപറഞ്ഞോടിച്ചു, ലിങ്കു ഒന്നു ക്ലിയര്‍ ആക്കിക്കേ.ബ്ലോഗ് എന്നാല്‍ എന്തും എഴുതാനും പോസ്റ്റാനും ഉള്ള ഒരു മാധ്യമം അല്ലേ.ഹ,ആവശ്യമുള്ളവര്‍ തേടിപ്പിടിച്ചു പോയി വായിക്കട്ടന്നേ,ഇംഗ്ലീഷ് ബ്ലോഗുകളില്‍ ഒന്നും ഇങ്ങിനെയൊരു കൂട്ടായ്മ പോലുമില്ല,എന്നാല്‍ത്തന്നേയും അവരും എഴുതുന്നില്ലേ ? ഈ സീനിയര്‍ ജൂനിയര്‍ ഒക്കെ മാറ്റി വച്ചാല്‍ ഇവിടെ പലര്‍ക്കും മസില്‍ പിടിക്കാതെ നല്ലതൊക്കെ എഴുതാന്‍ പറ്റും.അതൊക്കെ വായിക്കാന്‍ ധാരാളം പേരുമുണ്ടാവും.കെ എസ് ചിത്ര ഇപ്പോഴും പാടാന്‍ സ്റ്റേജില്‍ക്കയറുമ്പോള്‍ ആദ്യമായി പാടാന്‍ ഇറങ്ങുന്ന പേടിയുണ്ടെന്ന് പറയാറുണ്ട്.അതു തന്നെ അവരുടെ ഔന്നത്യവും.
ReplyDeleteഅപ്പോള്‍ എന്റെ മെമ്പര്‍ഷിപ്പിന്റെ കാര്യം :)
അങ്ങനെ ഒരു ഹിന്ദിക്കാരന്റെ ബ്ലോഗ്ഗില്‍ മലയാളം കമെന്റ് ഇട്ട് ദില്‍ബേട്ടന്‍ :) അവിടേയും മയയാളത്തിന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു.
ReplyDeleteഞാന്‍ പിന്നെ പെരിങ്ങോടന്‍ വന്നിട്ട്, ഗോ റ്റു യുവര്‍ ക്ലാസ്സ് എന്ന് പറഞ്ഞപ്പോള്‍ പോയതാ. കുട മറന്നു. അതാ വീണ്ടും വന്നത്.
ReplyDeleteവിശ്വേട്ടാ, ഞാന്‍ ആലോചിക്കുവായിരുന്നേ, ഈ ബ്ലോഗിന്റെ കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ്സില്‍ എന്തെങ്കിലും തിരിമറി കാണിച്ച് ഇവിടെ വരുന്ന കമന്റുകള്‍ എന്റെ ബ്ലോഗില്‍ കമന്റായി എത്തിക്കാന്‍ പറ്റുമോ? അന്ന് ചോദിച്ചപ്പോല്‍ കുറേപ്പേരെങ്കിലും വന്ന് കമന്റിട്ടതാ, ഇന്ന് കാലു പിടിച്ചിട്ടും ഒരുത്തനും തിരിഞ്ഞ് നോക്കുന്നില്ല.
ReplyDeleteഅയ്യോ എനിക്കു പോകേണ്ട ബസ്സ് ഇതെല്ല..
ReplyDeleteഅറിയാതെ കേറിപ്പോയതാണേ.
ഒരാള്‍ എറങ്ങാനുണ്ടേ!
ആരെങ്കിലും ഒരു സിങ്കിള്‍ ബെല്ല് അടിക്കണേ...
മെമ്പര്‍ഷിപ്പ് ഇല്ലാത്തതിനാല്‍ ഈ പരസ്യം പോസ്റ്റായി ഇടാന്‍ കഴിയുന്നില്ല :)
ReplyDeleteഒരു ഹെല്പാണ്
ഒന്നു നോക്കീയേരെ..!!
ഇതില്‍ ഒരു നൂറു മണക്കുന്നുണ്ടല്ലോ. സന്തോഷേട്ടന്‍ അടുത്തെവിടെയെങ്കിലും ഉണ്ടോ?
ReplyDeleteസന്തോഷിനു മെയിലയച്ചാല്‍ ഔട് ഓഫ് ഓഫീസ് ന്ന് റിപ്ലെ വരും പക്ഷെ നൂറെത്തിയാല്‍ മൂപ്പരു ചാടിവരും.
ReplyDeleteഎന്റെ സീനിയര്‍ ബ്ലോഗറെന്ന പരാമര്ശം ക്ലബ്ബിലെ നിയമവും കീഴ്വഴക്കങ്ങളും അറിയുന്ന ബ്ലോഗര്‍ എന്നയര്ഥത്തില്‍ എടുക്കണമെന്നൊരു ആവശ്യം കൂടി അറിയിക്കുന്നു.
കുറെ കമെന്റുകള്‍ വായിച്ചു. മുഴുവന്‍ വായിച്ചു മനസിലാക്കുവാനുള്ള കഴിവില്ല. ഒന്നാമത് വെള്ളെഴുത്ത് രണ്ടാമത് ഈ കമെന്റുകള്‍ കാണുമ്പോള്‍ അഭിപ്രായം രേഖപ്പെടുത്താതിരിക്കാന്‍ കഴിയുന്നില്ല. ഒരു വഴിപോക്കന്‍ എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടതാണ്. വന്നിട്ട് വെറുതേ പോകുന്നത് ശരിയല്ലല്ലോ. ഞാനും ക്ലബില്‍ അംഗമാണല്ലോ. ഗന്ധ്ര്വനും ബൂലോഗരും കൂടെ ദ്രൌപതിക്ക് ഉണ്ടാക്കിയ പ്രയാസത്തിന്/വിഷമത്തിന് ഒരംഗമെന്ന നിലയില്‍ ഞാന്‍ ക്ഷമചോദിക്കുന്നു. പാവം ആ എഴുത്തു കാരി പറഞ്ഞില്ല ഗന്ധര്‍വനോട് ഒരു പരസ്യം കൊടുക്കാന്‍. ദ്രൌപതി കുട്ടി ധൈര്യമായി തുടര്‍ന്നും എഴുതുക. കവിത ഇഷ്ടമുള്ളവര്‍ വായിച്ചുകൊള്ളും. പ്രായത്തില്‍ ഞാന്‍ സീനിയര്‍ മെമ്പര്‍. ഇവിടെ വന്ന് വായിക്കാന്‍ സമയമില്ല. എന്റെ കമെന്റിന് മറുപടി എന്റെ വെര്‍ഡ്‌പ്രസ് ബ്ലോഗില്‍ ഇടുക. അതെനിക്ക് മെയിലായും കിട്ടും.
ReplyDeleteഗാലറിയിലുണ്ട്:)
ReplyDeleteഇതിനാണോ സാര്‍, മഹാഭാരതയുദ്ധം, മഹാഭാരതയുദ്ധം എന്നു പറയുന്നത്. അഴിച്ചിട്ട മുടി, കൌരവപ്പട....അയ്യോ ചോര. ..ദീനരോദനം... ദൈവമേ, നിണമണിഞ്ഞ കൈ...അശരീരി
ReplyDelete(ഒടുവില്‍ ധൃഷ്ടദ്യുമ്നന്‍ അസഹ്യതയോടെ വാക്കുകള്‍ പതിയെ ഉച്ചരിച്ചുകൊണ്ടു ദ്രുപദമഹാരാജാവിനോടായി പറഞ്ഞു: ‘അച്ഛാ ഈ ചതുരംഗക്കളം നീക്കങ്ങള്‍ തിരിച്ചറിയാത്തവണ്ണം നിഗൂഢമായി എനിക്കു തോന്നുന്നുവല്ലോ!’
(തനിയാവര്‍ത്തനം)
പാലക്കാടന്ന് മട്ടയുടെ വില ചോദിക്കാന്‍ ആരും ഇല്ലാണ്ടായി പോയല്ലോ നമുക്കിപ്പോ?:(
ReplyDeleteനിങ്ങളടിയൊക്കെ എത്ര വേണാമെങ്കിലും
ReplyDeleteഉണ്ടക്കിക്കൊ..പക്ഷെ വിശ്വേട്ടന്‍ ഇനി ഇതും വെച്ച് കവിതയോ കഥയോ എഴുതി മനുഷ്യന്മാരെ തല പൊകക്കാനാണെങ്കി ഞാന്‍ അമ്മയാണെ ചൂടാവും...ജാഗ്രതൈ! :)
ഹിഹി..ഈ സങ്കുചിതന്‍ മാഷ് ഇത്രേം നാളും എവിടെയായിരുന്നു?:) അതേ, അങ്ങിനെ കുറേ പരസ്യം ഇട്ടോണ്ടാണ് ബൂലോകക്ലബിന് എന്തു സംഭവിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇവിടെ ഒരു അന്‍പത് പോസ്റ്റെങ്കിലും വന്നതും, അതോണ്ട് ഇനി പരസ്യം ഇടരുത് എന്നൊക്കെ ഒരു നിയമാവലി തന്നെയുണ്ടാക്കിയതും. നേര് പറഞ്ഞാ ഇങ്ങിനത്തെ പരസ്യ പോസ്റ്റൊക്കെ ആയിരുന്നു ബൂലോക ക്ലബിന്റെ മെയിന്‍ തീം :) അത് പറ്റൂല്ലാ എന്നൊക്കെ പറഞ്ഞ് പട്ടാള വിജ്ഞാപനം ആളോള്‍ ഇറക്കിയേപ്പിനെ ആരും ഇവിടെ വരാണ്ടായി. അതോണ്ട് ആ നിയമാവലി ആരും കാണാണ്ട് പെട്ടെന്ന് തിരുത്തിയാല്‍ നന്ന് :)
ഇത്രേം ഒക്കെ അടിയും ഇടിയും വായിച്ചിട്ടും എനിക്കാ പെരിങ്ങ്സിന്റെ ‘മൂത്ത’ ബ്ലോഗര്‍ പ്രയോഗം മാത്രമാണ് ചൊറിഞ്ഞു വരുന്നത്.:) അല്ലേല്ലും ഈ പെരിങ്ങ്സിന് മൂത്ത ബ്ലോഗര്‍ ഗ്രൂപ്പുണ്ടാക്കന്‍ ലക്ഷ്യമില്ലേയെന്നെ എനിക്കെപ്പോഴും സംശയം തോന്നിയിട്ടുണ്ട് :)
പാവം ദേവേട്ടന്‍, ഒരു ലക്ഷം വിസിറ്റേര്‍സായി ബൂലോക ക്ലബില്‍ എന്നൊക്കെ പറഞ്ഞിട്ട്,
എവിടെ? ഹിഹിഹി..ആരും മൈന്റ് പോലും ചെയ്യണില്ല. അതു വായിച്ചപ്പൊ ഈ ജംങ്ഷനിലൊക്കെ മഹാന്മാരുടെ പ്രതിമ ഇങ്ങിനെ പൊടിയും മാറാലയും പിടിച്ച് കിടക്കണതോര്‍മ്മ വന്നു. :)
നിങ്ങളടിയൊക്കെ എത്ര വേണാമെങ്കിലും
ReplyDeleteഉണ്ടക്കിക്കൊ..പക്ഷെ വിശ്വേട്ടന്‍ ഇനി ഇതും വെച്ച് കവിതയോ കഥയോ എഴുതി മനുഷ്യന്മാരെ തല പൊകക്കാനാണെങ്കി ഞാന്‍ അമ്മയാണെ ചൂടാവും...ജാഗ്രതൈ! :)
ഹിഹി..ഈ സങ്കുചിതന്‍ മാഷ് ഇത്രേം നാളും എവിടെയായിരുന്നു?:) അതേ, അങ്ങിനെ കുറേ പരസ്യം ഇട്ടോണ്ടാണ് ബൂലോകക്ലബിന് എന്തു സംഭവിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇവിടെ ഒരു അന്‍പത് പോസ്റ്റെങ്കിലും വന്നതും, അതോണ്ട് ഇനി പരസ്യം ഇടരുത് എന്നൊക്കെ ഒരു നിയമാവലി തന്നെയുണ്ടാക്കിയതും. നേര് പറഞ്ഞാ ഇങ്ങിനത്തെ പരസ്യ പോസ്റ്റൊക്കെ ആയിരുന്നു ബൂലോക ക്ലബിന്റെ മെയിന്‍ തീം :) അത് പറ്റൂല്ലാ എന്നൊക്കെ പറഞ്ഞ് പട്ടാള വിജ്ഞാപനം ആളോള്‍ ഇറക്കിയേപ്പിനെ ആരും ഇവിടെ വരാണ്ടായി. അതോണ്ട് ആ നിയമാവലി ആരും കാണാണ്ട് പെട്ടെന്ന് തിരുത്തിയാല്‍ നന്ന് :)
ഇത്രേം ഒക്കെ അടിയും ഇടിയും വായിച്ചിട്ടും എനിക്കാ പെരിങ്ങ്സിന്റെ ‘മൂത്ത’ ബ്ലോഗര്‍ പ്രയോഗം മാത്രമാണ് ചൊറിഞ്ഞു വരുന്നത്.:) അല്ലേല്ലും ഈ പെരിങ്ങ്സിന് മൂത്ത ബ്ലോഗര്‍ ഗ്രൂപ്പുണ്ടാക്കന്‍ ലക്ഷ്യമില്ലേയെന്ന് എനിക്കെപ്പോഴും സംശയം തോന്നിയിട്ടുണ്ട് :) എന്റെ ബ്ലോഗിങ്ങ് പ്രൊഫൈല്‍ തിരുത്തി ആ ഗ്രൂപ്പില്‍ ഒന്ന് കയറ്റണം.
പാവം ദേവേട്ടന്‍, ഒരു ലക്ഷം വിസിറ്റേര്‍സായി ബൂലോക ക്ലബില്‍ എന്നൊക്കെ പറഞ്ഞിട്ട്,
എവിടെ? ഹിഹിഹി..ആരും മൈന്റ് പോലും ചെയ്യണില്ല. അതു വായിച്ചപ്പൊ ഈ ജംങ്ഷനിലൊക്കെ മഹാന്മാരുടെ പ്രതിമ ഇങ്ങിനെ പൊടിയും മാറാലയും പിടിച്ച് കിടക്കണതോര്‍മ്മ വന്നു. :)
നിങ്ങളടിയൊക്കെ എത്ര വേണാമെങ്കിലും
ReplyDeleteഉണ്ടക്കിക്കൊ..പക്ഷെ വിശ്വേട്ടന്‍ ഇനി ഇതും വെച്ച് കവിതയോ കഥയോ എഴുതി മനുഷ്യന്മാരെ തല പൊകക്കാനാണെങ്കി ഞാന്‍ അമ്മയാണെ ചൂടാവും...ജാഗ്രതൈ! :)
ഹിഹി..ഈ സങ്കുചിതന്‍ മാഷ് ഇത്രേം നാളും എവിടെയായിരുന്നു?:) അതേ, അങ്ങിനെ കുറേ പരസ്യം ഇട്ടോണ്ടാണ് ബൂലോകക്ലബിന് എന്തു സംഭവിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇവിടെ ഒരു അന്‍പത് പോസ്റ്റെങ്കിലും വന്നതും, അതോണ്ട് ഇനി പരസ്യം ഇടരുത് എന്നൊക്കെ ഒരു നിയമാവലി തന്നെയുണ്ടാക്കിയതും. നേര് പറഞ്ഞാ ഇങ്ങിനത്തെ പരസ്യ പോസ്റ്റൊക്കെ ആയിരുന്നു ബൂലോക ക്ലബിന്റെ മെയിന്‍ തീം :) അത് പറ്റൂല്ലാ എന്നൊക്കെ പറഞ്ഞ് പട്ടാള വിജ്ഞാപനം ആളോള്‍ ഇറക്കിയേപ്പിനെ ആരും ഇവിടെ വരാണ്ടായി. അതോണ്ട് ആ നിയമാവലി ആരും കാണാണ്ട് പെട്ടെന്ന് തിരുത്തിയാല്‍ നന്ന് :)
ഇത്രേം ഒക്കെ അടിയും ഇടിയും വായിച്ചിട്ടും എനിക്കാ പെരിങ്ങ്സിന്റെ ‘മൂത്ത’ ബ്ലോഗര്‍ പ്രയോഗം മാത്രമാണ് ചൊറിഞ്ഞു വരുന്നത്.:) അല്ലേല്ലും ഈ പെരിങ്ങ്സിന് മൂത്ത ബ്ലോഗര്‍ ഗ്രൂപ്പുണ്ടാക്കന്‍ ലക്ഷ്യമില്ലേയെന്ന് എനിക്കെപ്പോഴും സംശയം തോന്നിയിട്ടുണ്ട് :) എന്റെ ബ്ലോഗിങ്ങ് പ്രൊഫൈല്‍ തിരുത്തി ആ ഗ്രൂപ്പില്‍ ഒന്ന് കയറ്റണം.
പാവം ദേവേട്ടന്‍, ഒരു ലക്ഷം വിസിറ്റേര്‍സായി ബൂലോക ക്ലബില്‍ എന്നൊക്കെ പറഞ്ഞിട്ട്,
എവിടെ? ഹിഹിഹി..ആരും മൈന്റ് പോലും ചെയ്യണില്ല. അതു വായിച്ചപ്പൊ ഈ ജംങ്ഷനിലൊക്കെ മഹാന്മാരുടെ പ്രതിമ ഇങ്ങിനെ പൊടിയും മാറാലയും പിടിച്ച് കിടക്കണതോര്‍മ്മ വന്നു. :)
നിങ്ങളടിയൊക്കെ എത്ര വേണാമെങ്കിലും
ReplyDeleteഉണ്ടക്കിക്കൊ..പക്ഷെ വിശ്വേട്ടന്‍ ഇനി ഇതും വെച്ച് കവിതയോ കഥയോ എഴുതി മനുഷ്യന്മാരെ തല പൊകക്കാനാണെങ്കി ഞാന്‍ അമ്മയാണെ ചൂടാവും...ജാഗ്രതൈ! :)
ഹിഹി..ഈ സങ്കുചിതന്‍ മാഷ് ഇത്രേം നാളും എവിടെയായിരുന്നു?:) അതേ, അങ്ങിനെ കുറേ പരസ്യം ഇട്ടോണ്ടാണ് ബൂലോകക്ലബിന് എന്തു സംഭവിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇവിടെ ഒരു അന്‍പത് പോസ്റ്റെങ്കിലും വന്നതും, അതോണ്ട് ഇനി പരസ്യം ഇടരുത് എന്നൊക്കെ ഒരു നിയമാവലി തന്നെയുണ്ടാക്കിയതും. നേര് പറഞ്ഞാ ഇങ്ങിനത്തെ പരസ്യ പോസ്റ്റൊക്കെ ആയിരുന്നു ബൂലോക ക്ലബിന്റെ മെയിന്‍ തീം :) അത് പറ്റൂല്ലാ എന്നൊക്കെ പറഞ്ഞ് പട്ടാള വിജ്ഞാപനം ആളോള്‍ ഇറക്കിയേപ്പിനെ ആരും ഇവിടെ വരാണ്ടായി. അതോണ്ട് ആ നിയമാവലി ആരും കാണാണ്ട് പെട്ടെന്ന് തിരുത്തിയാല്‍ നന്ന് :)
ഇത്രേം ഒക്കെ അടിയും ഇടിയും വായിച്ചിട്ടും എനിക്കാ പെരിങ്ങ്സിന്റെ ‘മൂത്ത’ ബ്ലോഗര്‍ പ്രയോഗം മാത്രമാണ് ചൊറിഞ്ഞു വരുന്നത്.:) അല്ലേല്ലും ഈ പെരിങ്ങ്സിന് മൂത്ത ബ്ലോഗര്‍ ഗ്രൂപ്പുണ്ടാക്കന്‍ ലക്ഷ്യമില്ലേയെന്ന് എനിക്കെപ്പോഴും സംശയം തോന്നിയിട്ടുണ്ട് :) എന്റെ ബ്ലോഗിങ്ങ് പ്രൊഫൈല്‍ തിരുത്തി ആ ഗ്രൂപ്പില്‍ ഒന്ന് കയറ്റണം.
പാവം ദേവേട്ടന്‍, ഒരു ലക്ഷം വിസിറ്റേര്‍സായി ബൂലോക ക്ലബില്‍ എന്നൊക്കെ പറഞ്ഞിട്ട്,
എവിടെ? ഹിഹിഹി..ആരും മൈന്റ് പോലും ചെയ്യണില്ല. അതു വായിച്ചപ്പൊ ഈ ജംങ്ഷനിലൊക്കെ മഹാന്മാരുടെ പ്രതിമ ഇങ്ങിനെ പൊടിയും മാറാലയും പിടിച്ച് കിടക്കണതോര്‍മ്മ വന്നു. :)
ഇതെന്താ സംഭവം.. അടി തീരുന്നില്ലല്ലോ.. അതും ഒരു കവിതയെ ചൊല്ലി. കവിത ഞാന്‍ വായിച്ചു. ഏറ്റവും നല്ലത് എന്ന് എനിക്ക് തോന്നിയില്ല. കൊള്ളാം, നല്ല കവിത. തര്‍ക്കങ്ങള്‍ക്കിടയിലെ ദില്‍ബുവിന്റെയും വിശ്വപ്രഭയുടെയും കമന്റുകളാണ് രസകരം. ആക്ഷന്‍ സിനിമക്കിടയിലെ കോമഡി പോലെ..
ReplyDeleteഅയ്യോ.. ചായക്കടയിലെ സാധനങ്ങളെല്ലാം തീര്‍ന്നു. കമന്റുകളുടെ തിരക്കൊട്ടു കുറയുന്നുമില്ല.. ഇനി ഇവിടെ നില്‍ക്കുന്നില്ല. ഞാന്‍ പോണൂ.
കൃഷ് | krish
ഇഞ്ചിയേ ഇതെന്നാ ഭാവിച്ചാ? അതിനിടയ്ക്കെന്റെ പഴമ്പൊരിയെങ്ങാന്‍ അടിച്ചു മാറ്റിയാല്‍.. അല്ല, ഒന്നും ചെയ്യില്ലാന്നു പറയുകയായിരുന്നെ.;)
ReplyDeleteഅയ്യോ..നാലു പ്രാവശ്യം വന്നോ..യാതൊരു ദുരുദ്ദേശവുമില്ലായിരുന്നു ബിന്ദൂട്ടിയേ ;) സന്തോഷേട്ടന്‍ ഗാലറിയിലുണ്ടെന്ന് ഓര്‍ത്താല്‍ നന്ന് :)
ReplyDeleteഅമ്മ പറഞ്ഞിട്ടുണ്ട് ആവര്‍ത്തിച്ച് എഴുതി എഴുതി പഠിക്കണമെന്ന് :)
എന്റെ ബ്ലോഗിങ്ങ് പ്രൊഫൈല്‍ തിരുത്തി ആ ഗ്രൂപ്പില്‍ ഒന്ന് കയറ്റണം.
ReplyDeleteവേണ്ടാതീനത്തിനൊന്നും പോവണ്ടാ ഇഞ്ചിയേ...
ഇനിയതു മതി പോസ്റ്റെല്ലാം കൂടി ഡിലീറ്റാവാന്‍..
ഒതുങ്ങ്.. ഒതുങ്ങെന്നേ.. :)
സ്വല്‍പം തിരക്കായതിനാല്‍ വരാന്‍ വൈകി:
ReplyDeleteഗന്ധര്‍വന്‍ ഈ പോസ്റ്റിട്ടത് ശരിയായില്ല എന്ന് പറഞ്ഞപ്പോള്‍ ഒരു ന്യൂന പക്ഷം മാത്രം അതിനെ എതിര്‍ക്കുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല.
ഓ ഇടിവാളെ , ഇതൊക്കെ മുന്‍ കൂട്ടി കണ്ട് കൊണ്ടാണല്ലെ നിങ്ങളാ കവിത എഴുതിയത്?
ഈ “ സീനിയര്‍“ എന്ന പട്ടം കിട്ടാന്‍ എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍?
അതൊന്നറിഞ്ഞിട്ട് വേണം അവര്‍ വരുമ്പോള്‍ വഴിമാറി നടക്കാന്‍.
തൊണ്ണൂറ്റഞ്ചു റണ്‍സായി
ReplyDeleteഅഞ്ചു പേരുകൂടി ഉത്സാഹിച്ചാല്‍ ഇപ്പം സെഞ്ച്വറി അടിക്കാം
ഇഞ്ചിയേ സന്തോഷിനെ ആരേലും ഒന്ന് ഫോണില്‍ വിളിച്ച് കൊച്ച് വര്‍ത്തമാനം പറഞ്ഞിരിക്കുമോ അല്‍പ നേരം? 100 അങ്ങനെ തൂണും ചാരി നിന്ന് സന്തോഷേട്ടനു കൊടുക്കണ്ട.
ReplyDeleteഇഞ്ചിയേ പരസ്യമോ കാഹളമോ ഒക്കെ എന്തേലും ഇട്ടോട്ടേന്നെ ആളുകളും. പക്ഷെ മറ്റുള്ളവരെ സൈഡ്-ലൈന്‍ ചെയ്ത് വേണോ? ഇന്നവര്‍... മാത്രമാണു സാഹിത്യ നദിയില്‍ 500 മീറ്റര്‍ ബട്ടര്‍ ഫ്ലൈ സ്റ്റ്രോക്ക് നീന്തി കടക്കുന്നത് അത് പോലെ തന്നെ ബാക്കിയെല്ലാരും നീന്തൂ എന്നൊക്കെ പറഞ്ഞപ്പഴാണു എനിക്കും ഇഞ്ചീടെ ചൊറിയലു വന്നത്. പിന്നെ ഞാന്‍ സമാധാനിച്ച്, ഇബ്രു പറഞ്ഞപ്പോ, ദേണ്ടേ ബ്ലോഗ്ഗില്‍ വിഞ്ജാനം കുറയുന്നു, ചവര്‍ കൂടുന്നു, ഗന്ധവര്‍ ദു:ഖിതരാണു, തലമൂത്തവരാണു.എന്നൊക്കെ വായിച്ച് സമാധാനിച്ചു. അത് ഓകെ. നമുക്ക് മനസ്സില്ലാവും, ഉപദേശമാവാം. പക്ഷെ കലം കൊണ്ട് ഉടച്ചു ഗന്ധര്‍വര്‍, എന്റെ ഉദ്ദേശം ദ്രൗപതീടെ പപ്ലിസിറ്റിയാണെന്നും പ്രഖ്യാപിച്ചു. ഡി.വൈ.എഫ്.ഐ യുടെ ഒരു ജങ്ക്ഷന്‍ ബോര്‍ഡ് മുഴുവനും പാര്‍ട്ടീടെ പ്രവര്‍ത്തനം എഴുതാതെ അച്ചുമാമ ചരിതം എഴുതിയ അതെങ്ങനാ ശരിയാവണേ.? അതൊണ്ട് ഒരു ഓണ്‍ ബിഹാല്‍ഫ് ഞാന്‍ കേറി ബോളു തട്ടീന്നേ ഉള്ളു.
അതുല്യേച്ചി ആ നീണ്ട കമന്റിട്ടത്, ആ കമന്റ് വായിക്കണ നേരം കൊണ്ട് നൂറടിക്കാനല്ലേ? ഹിഹി..ആ സൂത്രം എനിക്ക് മനസ്സിലായിട്ടൊ :)
ReplyDeleteഈ ഇഞ്ചിയ്കൊക്കെ അല്‍പം നേരത്തെ 5 മണിയ്ക് എണീറ്റ് വന്നിരുന്നൂടേ?
ReplyDeleteസങ്കുചിതനോട് : ആരും ഗന്ധര്‍വനേ കല്ലെറിഞ്ഞില്ല. കാര്യം പറഞ്ഞതാണു.
ReplyDeleteഹെന്ത്! നൂറടിക്കാനോ!
ReplyDeleteകുറുമാനെവിടെ?
എനിക്കു മാത്രം ഒന്നും മനസ്സിലായില്ല.:)
ReplyDeleteഹഹാ..എന്റെ ഒരു കമന്റ് നാല് പ്രാവശ്യം വന്നതുകൊണ്ട് 103..103..103..എ
ReplyDeleteഇനിയിപ്പോ ആ പട്ടം എനിക്ക് തന്നെ ഇരുന്നോട്ടേ! സന്തോഷുമായി ഇഞ്ചി ലൈനില്‍ ഇരുന്നതിനു നാളെ പാല്‍ ഗോവയുണ്ടാക്കി പോസ്റ്റാക്കുന്നതായിരിയ്കും.
ReplyDeleteഇഞ്ചി നാളെ മുതല്‍ 5 മണിയ്ക് എണീറ്റ് ഇരുന്നോളണം പറഞ്ഞേക്കാം
കിട്ടി കിട്ടി,100 വിശ്വമേ.. ഇതിനാ പി.ടി ഉഷ തലനാരിഴയ്ക് പോയീ എന്നൊക്കെ റിപ്ലേ കണ്ടപ്പോ പ്രഖ്യാപിച്ചത്!!
ReplyDeleteകുറുമാനെ ഇനി വിളിച്ചിട്ട് കാര്യമില്ല. ബിമാനത്തിലുണ്ടാവും ചിലപ്പോ?.
സങ്കുചിതനോട് : നിങ്ങള്‍ പോസ്റ്റിയതില്‍ ആരെയെങ്കിലും പുതിയ ബ്ലോഗ്ഗറെ പരിചയപെടുത്തിയതല്ലാതെ, ബാക്കിയുള്ളവരൊക്കെ ഇത് കണ്ട് പഠിയ്കൂ എന്നോ ദ്രൗപതി വര്‍മ്മയെന്ന പ്രതിഭാശാലി എന്ന പോലത്തെ തലക്കെട്ടൊ ഉണ്ടോ?
ഇഞ്ചീടെ നാലു കമന്റ്സ് ഇപ്പഴാ കണ്ടത് ട്ടോ. കൊട്ടും കോലും ഒക്കെ താഴെയിട്ട് ഒരു മുരിങ്ങയില മരത്തിന്റെ ചോട്ടില്‍ പോയി, ഇലയൊക്കെ പറിച്ച് മുരിങ്ങയില ശാദം ഉണ്ടാക്കി, അതാ വിട്ട് പോയത്. (എല്ലാരോടും, ഇത് പരസ്യമല്ലാ, ദുബായില്‍ മുരിങ്ങയില കഴിയ്കാന്‍ സൗകര്യമുള്ളവര്‍ ഈ മഴ മുതലാക്കി മുരിങ്ങയില കൂട്ടാനോ ചോറോ ഉണ്ടാക്കി കഴിയ്കുക. മഴ കഴിയുമ്പോ ഇലകളുള്ള ഇലക്കറിയൊക്കെ പ്രകൃതി ദത്തമായിട്ട് തന്നെ വിറ്റാമിന്‍ കൂടുകയും, കൂടുതല്‍ വൃത്തിയുണ്ടാവുകയും ചെയ്യുന്നു എന്ന് വായിച്ചിരുന്നു.)
അതുല്യേച്ചി ഞങ്ങടെ വീട്ടില്‍ മുരിങ്ങയിലയുണ്ട്. അപ്പൊ ആരോ പറഞ്ഞു കര്‍ക്കിടകത്തില്‍
ReplyDeleteകഴിക്കാന്‍ പാടില്ലാന്ന്. അതെന്നാണാവൊ? അമേരിക്കയില്‍ കര്‍ക്കിടകം ഉണ്ടൊ?
Oru adi nadakkunna manam kEtt Oti vannatha. As a representative of “UAE Group”, I wanted to exchange some words with American group and Indian Group. Ippo iviTe vannappol alle arinjath, fight is with in our own group. So, hereby I declare my support to the Dubai group and within that to the Guisys group. Further grouping can also be done, Guisys Sheikh Colony group, Damascus Road group etc. Also, I support whatever stand taken by the Car group, Beedi group, Cigaratte group, Pazhampori group…..
ReplyDeleteAarenkilum oru soda kodade!!
Let there be fights all days!! In that way let Dilbu become a business tycoon!!
ReplyDeleteഡേ, സങ്കുചിതന്‍ സര്‍
ReplyDeleteഎന്തരടേയ് പോസ്റ്റ് മാച്ചു കളഞ്ഞത്?
നീ പറഞ്ഞ പോസ്റ്റെല്ലാം, 6 മാസം മുന്‍പ് പോസ്റ്റിയത്...
2 മാസം മുന്‍പ, ആ ഇടിവെട്ട് പച്ചക്കളര്‍ കിരീടം വച്ച് ബൂലോഗം വാണരുളും ശ്രീജിത്ത തിരുനാള്‍ ചക്കരവരട്ടി ഉത്തരവിറക്കിയതു നീ ശര്‍ദ്ദിച്ചില്ലേ.. ബൂലോഗ ക്ലബ്ബില്‍ ഇനി ഒരു ബ്ലോഗിന്റേം പരസ്യം പാടില്ലാ എന്ന്???
മണ്ടന്മാരുടെ ചക്കരവര്‍ത്തി ശ്രീജിത്ത തിരുനാള്‍ തിരുവായ്ക്ക് എതിര്‍വായോ? ആഹാ.. അത്രക്കായോ നീ?
നീ മണ്ടനല്ല, എന്നു ബൂലോഗം വിളിച്ചുകൂവും.,... നിന്റെ മെമ്പര്‍ഷിപ്പ് ക്ലബ്ബീന്നു കണ്ടിച്ചു കളയും ! അവസാനം നീ ബികലാംഗനായി നാടു തെണ്ടും!!!
അതൊന്നും വേണ്ടാ ഗെഡീ..
ഗ്യാലറിയിലിരുന്നു കളി കാണ്.. ദില്‍ബന്റെ പയമ്പൊരീം സുഗിയനും, സുലൈമാനിയും അടി ! ഞാന്‍ സ്പോണ്‍സര്‍ ചെയ്തേക്‌ക്‍ണൂ ;)
OT
ReplyDeleteഇഞ്ചിയേ,എന്റെ വീട്ടില്‍ പറയാറു,പുതു മഴ കഴിയുമ്പോ ഇല കഴിയ്കാം എന്നാണു. കര്‍ക്കിടകം എന്നൊക്കെ പറയുമ്പോ പെരുമഴയാവും അതൊണ്ടാവണം കഴിയ്കണ്ടാന്ന് പറയണത്. പിന്നെ കള്ളകര്‍ക്കിടകം വരുമ്പോ വിഷം തീണ്ട് ചന്തുക്കള്‍ ഇലകളില്‍ ചുരുണ്ട് കൂടും എന്നും പറയുന്നു.
(അമേരിയ്കയിലു കര്‍ക്കിടകം.....ഇഞ്ചിയേ ദുബായിലു വന്ന സമയത്ത് ഞാന്‍ മനോരമ കലണ്ടറു നോക്കി രാഹു കാലം...ഗു..കാലം.. യമ.. ഒക്കെ നോക്കി കാര്യങ്ങള്‍ ചെയ്യുമായിരുന്നു. പിന്നീട് ഒരു ദിവസം ശര്‍മാജി പറഞ്ഞു, ഞാന്‍ എല്ലാ കാര്യവും കൃത്യമായിട്ട് യമകണ്ടത്തിലാ ചെയ്തേന്ന്!! റ്റൈം ഡീഫറന്‍സ് എന്ന് കാര്യം മറന്നു. നന്നായി, ആരോടെങ്കിലും ഈ സമയം നോക്കി സിസേറിയന്‍ എടുത്തോളാന്‍ പറയാത്തത്.. ...)
നാളെ അപ്പോ രാവിലെ 5 മണിയ്ക് അലാറം വയ്ക് ആദ്യം എന്നിട്ട് മതി ഇനി കമന്റിംഗ്...
അടിയൊന്നൂല്ല്യാ കണ്ണൂസേ.. എന്തേലും ഒക്കെ നുള്ളിയും പിച്ചിയും ഒക്കെ ഇരുന്നില്ലെങ്കിലു നാളേ അരവിന്ദന്‍ ഇടുന്ന പോലെ ഒരു പോസ്റ്റ് ഷഷ്ടിപൂര്‍ത്തിയാവുമ്പോ ഇടാലോ എന്ന് വച്ചിട്ടാണു. ഗ്രൂപ്പില്‍ എനിക്കിഷ്ടം ഗിസൈസിലെ ഗഫൂര്‍ ഇക്കേടെ ചായക്കട പരിസരത്തേ മരച്ചോട്ടിലുള്ള ഗ്രൂപ്പാണു. രണ്ട് കൊല്ലം കഴിയുമ്പോ ഞാനും വരും ഗിസൈസിലേയ്ക്. എന്നേം കൂട്ടണെ അപ്പോ.
ഹഹ.. കണ്ണൂസേട്ടാ.. അമേരിക്കന്‍ ഗ്രൂപെന്ന് ചുമ്മാ പറഞ്ഞതിനു അടി. ഓള്‍ കേരളാ അമേരിക്കന്‍ ആന്റ് കാനഡാ ബുജി ഗ്രൂപ്പ് എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ...
ReplyDeleteഅടിയെല്ലാം കഴിഞ്ഞത് കൊണ്ട് ഞാനും ഒരഭിപ്രായം പറയാം.
ReplyDeleteഇഞ്ചി പറഞ്ഞതാണ് പോയന്റ്. അത് ഞാന്‍ പണ്ടേ പറയുന്നതാണ്.ഇടക്ക് ഒരു ചാഞ്ചാട്ടമുണ്ടായിരുന്നു എങ്കിലും...
ഒരു ലിബേര്‍ട്ടേറിയന്‍ അപ്രോച്ച് ആണ് ക്ലബ്ബിന് ബെസ്റ്റ്. എന്തു പോസ്റ്റാം ആര്‍ക്കും പോസ്റ്റാം.
പരസ്യം കൊടുക്കേണ്ടവര്‍ കൊടുക്കട്ടെ. കെട്ടിപ്പൂട്ടി സൂക്ഷിക്കാന്‍ പോയാല്‍ എടുക്കാച്ചരക്ക് ആയി ഈ സ്ഥലം ഇരുന്നു പോകും.
സീനിയര്‍ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം പെരി വിശദീകരിച്ചപ്പോള്‍ എനിക്ക് തൃപ്തിയായി. അതുവരെ ചെറിയ കല്ലുകടിയുണ്ടായിരുന്നു.
ഒരു കാര്യം കൂടി. ബൂലോഗത്തിനെ ഇപ്പോള്‍ നയിക്കുന്നത് മീറ്റുകളിലൂടെ രൂപപ്പെട്ട ബൂലോഗത്തിന്റെ പുറത്തുള്ള സൌഹൃദവലയങ്ങളാണ് എന്ന് എനിക്ക് സംശയമില്ല്ല.എനിക്കും ഉണ്ട് ബൂലോഗത്തില്‍ ഒരു പ്രയ്യോറിട്ടി ലിസ്റ്റ്, ചിലരോട് ഒരു പ്രത്യേക അടുപ്പം. ബ്രിട്ടന്‍ അമേരിക്കയുടെ ഒപ്പം നില്‍ക്കുന്നപോലെ, ഈ ബൂലോഗത്ത് എന്ത് സംഭവിച്ചാലും ഞാന്‍ ചില പക്ഷത്തേ നില്‍ക്കൂ.
അതെന്റെ ഇഷ്ടം.
ബൂലോഗം കംപ്യൂട്ടറിന്റെ മുന്‍പില്ല് നിന്ന് വരാന്തകളിലേക്ക് വളരുന്നതിന്റേയും, മുഖംമൂടികള്‍ കൊഴിയുന്നതിന്റേയും, മീറ്റുകളുടേയും മറ്റും അനന്തരഫലമാകാം ഇത്.
ആവട്ടെ,, അതിനെന്താ?
ദ്രൌപതിയുടെ ബ്ലോഗിന്റെ ലിങ്കിട്ടതിനെ ഞാന്‍ വിമര്‍ശിക്കുന്നില്ല.
മറ്റു ബ്ലോഗ് ചവറാണ് എന്ന് പറഞ്ഞതില്‍ പരിഭവമുണ്ട് താനും.
ഞാന്‍ എഴുതുന്നത് ചവറാണ് എന്നൊക്കെ എളിമക്ക് സ്വയം പറയുമെങ്കിലും ഒരോരുത്തര്‍ക്കും വളരെ പ്രിയപ്പെട്ടതാണ് അവരുടെ പോസ്റ്റുകള്‍.
എന്റെ ഭാര്യ സുന്ദരിയാണെന്ന് സ്ഥാപിക്കാന്‍ എന്റെ കൂട്ടുകാരന്റെ ഭാര്യക്ക് എരുമലുക്കാണെന്ന് ഞാന്‍ പറയില്ല.
ദേണ്ടെ 111 എനിക്ക്....
ReplyDeleteഒരു ചെറ്യേ അനൌണ്‍സ്‌മന്റ് കൂടി....
ReplyDeleteഈ ദ്രൌപതീ വര്‍മ്മ എന്ന വ്യക്തി ഇപ്പോള്‍ ജീവിച്ചിരിപ്പിണ്ടേല്‍ ( ഈ പോസ്റ്റു കണ്ട് ആത്മഹത്യ ചെയ്തില്ല എങ്കില്‍) സ്റ്റേജിന്റെ പുറകു വശത്തു വന്ന് ഒരു നാരങ്ങാ സോഡ കുടിക്കാന്‍ താല്‍പര്യപ്പെടുന്നു ( സ്പോന്‍സേഡ് ബൈ: ദില്‍ബൂസ് തട്ടുകട)
ബൂലോക ക്ലബ്ബില്‍ പരസ്യമിടാമോ റിവ്യൂ എഴുതാമോ എന്നൊക്കെയുള്ള ധാര്‍മ്മികപ്രശ്നങ്ങളെപ്പറ്റി വലിയ പിടിപാടില്ല. ഗന്ധര്‍വ്വനെഴുതിയ കുറിപ്പ് വായിച്ചതിപ്പോള്‍. ദ്രൗപതി വര്‍മ്മ എഴുതിയതേതൊക്കെയോ വായിച്ചിട്ടുണ്ട്. ഭേദം എന്ന് തോന്നുകയും ചെയ്തു. പക്ഷേ, ഗന്ധര്‍വ്വാ, "അക്ഷരങ്ങളുടെ തീപ്പന്തമേറുന്ന അക്ഷൗഹിണിയുമായി.
ReplyDeleteകുലോത്തമയായി. ബൂലോഗ കൗരവര്‍ അഴിച്ചിട്ട കാര്‍കൂന്തളം നല്ല കവിതഭീമന്മാരുടെ ഗദയാല് വിരൂപ കൗരവ കോലങ്ങളെ തച്ചുടച്ച് ആ നിണമനിഞ്ഞ കയ്യാലേ കെട്ടുകയുള്ളു എന്നും ദൈന്യദീനം വിലപിച്ചു കൊണ്ട്.
" എന്നൊക്കെയെഴുതിയാല്‍ സാമാന്യം സെന്‍സിബിലിറ്റിയൊക്കെ ഉള്ളവര്‍ കണ്ടം വഴിയോടും. പക്ഷേ താങ്കള്‍ പറഞ്ഞ ചിലതൊക്കെ കഴമ്പുള്ള കാര്യങ്ങളാണെന്നത് ഇവിടെ മൊത്തത്തില്‍ നടന്ന ഗുസ്തി കാണാതെ തന്നെ ഊഹിക്കാവുന്നതേയുള്ളു.
ഒന്നോര്‍ത്താല്‍ ബൂലോകം പോലെ രസമുള്ള ഒരു ലോകം വേറെയില്ല. മുമ്പൊരിക്കല്‍ ഞാന്‍ പ്രതിയായ ഒരു പ്രശ്നമുണ്ടായല്ലോ. അന്ന് പ്രശ്നം തീരുന്നതു വരെ ഞാനിവിടെത്തന്നെ നിന്നു. സംസാരിച്ചു. തര്‍ക്കിച്ചു. 'നിരക്ഷരപട്ടം' വരെ നേടി. പക്ഷേ പ്രശ്നം ഒരു മാതിരി തീര്‍ന്നതിനു ശേഷമാണ് അടിയന്‍ സ്ഥലം വിട്ടത്. പക്ഷേ സംഗതി അവിടെ തീര്‍ന്നില്ല എന്നറിഞ്ഞത് ഏറെ നാള്‍ കഴിഞ്ഞാണ്. നേരെ വന്ന് 'കമാ'ന്നൊരക്ഷരം പോലും മിണ്ടാത്ത ചിലര്‍ ഒളിഞ്ഞിരുന്ന് ഗ്രൂപ്പുകളിച്ചും 'തേങ്ങയെറിഞ്ഞു'മൊക്കെ രസിക്കുകയായിരുന്നു. അത് ഞാനറിഞ്ഞത് മറ്റൊരു ബ്ലോഗര്‍ സങ്കടത്തോടെ എനിക്കയച്ച മെയിലില്‍ നിന്നും. അങ്ങനെ രസിച്ച് രസിച്ച് ആനന്ദപാരമ്യത്തിലെത്തിയ ഒരു ബ്ലോഗര്‍ പിന്നീട് ഗഹനചിന്തയിലാണ്ട് മനുഷ്യര്‍ ധരിക്കുന്ന 'വദനകവച'ത്തെപ്പറ്റിയോ മറ്റോ തത്വചിന്താപരമായ,
"എന്നെപ്പോലൊരു സാത്വികനെത്താ-
നിന്നേ വരെയും കണ്ടിട്ടുണ്ടോ?"
എന്ന മട്ടിലൊരു പോസ്റ്റും കാച്ചി. എന്നോട് മെയിലില്‍ സങ്കടപ്പെട്ട നല്ലവനും ശുദ്ധനുമായ ബ്ലോഗര്‍ പോലും ആരാധനയോടെ ആ തിരുമുമ്പില്‍ വണങ്ങി നില്‌ക്കുന്ന മായക്കാഴ്ച്ച കണ്ട് ചിരിക്കാനും കഴിഞ്ഞു.
ഓക്കെ. അപ്പോള്‍ ഒരു പൊതുശത്രുവിനെക്കിട്ടിയതായി വിചാരിച്ച് ആരും തല്ലിന് വരരുത്, സുഹൃത്തുക്കളേ. ഞാനൊരുപാട് മാറിപ്പോയി. ഇപ്പോള്‍ വളരെ ഡീസന്റാ.
ഒരു പ്രത്യേക അറിയിപ്പ്..
ReplyDeleteകമന്റ്‌സന്നിധാനത്തിന് മുന്‍പില്‍ കൂടി നില്‍ക്കുന്ന ഭക്തജനങ്ങള്‍, പിന്നില്‍ കമന്റിടാത്ത ഭക്തജനങ്ങള്‍ക്ക് മുന്‍പോട്ട് വന്ന് കമന്റ് വഴിപാട് കഴിക്കുവാന്‍ വേണ്ടി വഴി മാറിക്കൊടുക്കേണ്ടതാണ്.
സ്വാമിശരണം സ്വാമിശരണം.
സ്വന്തം പോസ്റ്റിന്റെ മാത്രമല്ല, ഭര്‍ത്താവിന്റെ പേരും ബൂലോഗ ക്ലബ്ബില്‍ പരാമര്‍ശിക്കരുത് !
ReplyDeleteശര്‍മാജി എന്ന വാക്ക് ഈ ക്ലബ്ബില്‍ കാണരുത് ഇനി ! മെമ്പര്‍ഷിപ്പ് കണ്ടിക്കും ... മ്മടെ പച്ചത്തൊപ്പിക്കാരന്‍ ! ആഹ,....
ഞാന്‍ ഒറങ്ങാന്‍പൂവാ... ഇതിനു ച്യാച്ചി എന്തു കമന്റിട്ടാലും മറുപടി നാളെ കാണാവുന്നതാണ് യേത്.. ;)
കാണാന്‍ വയ്യ. കാണാന്‍ വയ്യ. എനിക്കൊരു കമന്‍റിടാനായൊന്നൊഴിയണം.
ReplyDeleteഅപ്പൊ അതുല്യേച്ചി എന്താണ് പറഞ്ഞു വന്നത്? കര്‍ക്കിടകം അമേരിക്കയില്‍ ഇല്ലാന്ന? ശ്ശെടാ! ഞാനടിച്ച് ഓപ്പിനെ ചവിട്ടി തെറിപ്പിച്ച് എങ്ങിനെ വീണ്ടുമിവിടെ ഓണ്‍ ആയി ? എന്റെ ഓഫിനെ ചവിട്ടിത്തെറിപ്പിപ്പിക്കാന്‍ ഇന്നേ വരെ ഈ ബൂലോകത്തെ മൂത്തതും മൂക്കാത്തതും മൂക്കില്ലാത്തതുമായ ഒരു ബ്ലോഗേര്‍സിനും ധൈര്യം ഉണ്ടായിട്ടില്ലാ :-)
ReplyDeleteആഹ്..എന്നിട്ട് എന്തുവാണീ കള്ള കര്‍ക്കിടകം? ഞാന്‍ കേട്ടിട്ടുണ്ടെന്നല്ലാതെ, ഇതേ വരെ ഈ പാര്‍ട്ടിയെ കണ്ടിട്ടില്ല
ഇടിഗഡ്യേ..ഇല്ലാത്തത് പറയരുത്...
ReplyDelete:-)
പാവം ശ്രീജി, പണ്ട് ശബരിമലമുട്ടന്‍ സങ്കുജീ മൂന്നാമിടത്തിന്റെ പോസ്റ്ററ് ക്ലബ്ബില്‍ കൊണ്ടൊട്ടിച്ചപ്പോ കീറും എന്ന് ശ്രീജി പറഞ്ഞതും, ന്റെ പോസ്റ്ററ് കീറ്യാ നിന്റ കാലേപ്പിടിച്ച് ഞാന്‍ വലിച്ചുകീറും എല്ലെങ്കില്‍ എന്നെ ക്ലബ്ബിന്റെ മുന്‍പിലിട്ട് കുത്തിക്കൊല്ല് എന്ന സങ്കുജീയുടെ ഭീഷണികേട്ട് പാവം ശ്രീജി ഒന്നും മിണ്ടാതെ ക്ലബ്ബിന്റെ ഓഫീസ് മുറിയില്‍ പോയി കതകടച്ചിരുന്ന് കരഞ്ഞത് ആരും കണ്ടില്ലേ?
ഇന്നസെന്റ് പണ്ട് പറഞ്ഞ ഒരു ഡൈലോഗ് ശ്രീജി പറയുന്നത് എനിക്ക് മനസ്സില്‍ കേള്‍ക്കാം.
“കര്‍ത്താവേ, നീ ഒരു കുരിശല്ലേ ചുമന്നുള്ളൂ........................”
വലിച്ചെറിയൂ ശ്രീജീ ആ മുള്‍ഖിരീഠേം............
:-)
ആദ്യം ആ പ്രതിഭാശാലിയില്‍ കൂടി അരവിന്ദനില്‍ കൂടി പെരിങ്ങൊടന്‍ സുവില്‍ കൂടി അതുല്യയില്‍ കൂടി ദില്‍ബന്‍റെ കടയിലെ പഴം പൊരിയും കഴിച്ചു് വെളിയില്‍ വന്നപ്പോള്‍ നമ്മടെ പാറേലെ ശങ്കരന്‍ ചേട്ടന്‍ ചോദിച്ചു, എന്താടോ അവിടൊരു ബഹളം. ഒന്നുമില്ല കൊച്ചാട്ടാ. പഴയ സുഹൃത്തുക്കള്‍ തമാശ പറയുകയാ.(പുരാനാ ദോസ്തു് .അമിതാബ്ബച്ചന്‍ പറഞ്ഞതു പോലെ) പിന്നെയും ഞാന്‍ താഴോട്ടു കമന്‍റു വായിച്ചപ്പോള്‍ എനിക്കു തോന്നി.ആരാണി ദ്രൌപദി. കവയിത്രികള്‍ക്കും കവികള്‍ക്കും പരസ്യങ്ങള്‍ രാജ ഭരണകാലത്തു പോലും വേണ്ടായിരുന്നു. അറിയപ്പെടാത്ത എത്ര നല്ല കവയിത്രികളും കഥാകൃത്തുകളും ഈ ബൂലോകത്തൊളിഞ്ഞിരിക്കുന്നു.
ReplyDeleteദ്രൌപദി നല്ല കവിതയെഴുതുന്നു.അതെ പോലെ നല്ല കവിതയെഴുതുന്ന ദ്രൌപദിമാര്‍ ഈ ബൂലോകത്തുണ്ടു`.
ഈ മായാ ലോകത്തിന്‍റെ മാസ്മരികതകളും കവിതയും കഥയും എല്ലാമറിയുന്നവര്‍ ഇങ്ങനൊക്കെ ആകുന്നതു് ഈ വളരുന്ന ബൂലോകം രേഖപ്പെടുത്തുന്നു.
പെരിങ്ങോടന്‍ പറഞ്ഞതിലൊരര്‍ഥവുമില്ലെന്നു തോന്നുന്നു. കമന്‍റെഴുതാത്തവര്‍ക്കൊന്നും ഒരു കമന്‍റും കിട്ടാന്‍ യോഗ്യതയില്ല എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ പണ്ടൊരിക്കല്‍ പാലക്കാടന്ന് മട്ടയുടെ വില ചോദിച്ച മറിയം കമന്‍റ്കളെക്കുറിച്ചു പറഞ്ഞതോര്‍ക്കുന്നു. ഒരു കല്യാണ വീട്ടില്‍ കൊടുക്കുന്ന ഒരു സമ്മാനമാണു് എന്നു്. സംശയമില്ല. ഒരു കല്യാണ വീട്ടിലും സമ്മാനം കൊടുക്കാത്തവരുടെ വീട്ടില്‍ സമ്മാനങ്ങള്‍ വരാറില്ല.
നല്ലതെന്നു തോന്നുന്നതു് ആര്‍ക്കും ചൂണ്ടിക്കാട്ടാനുള്ള വേദിയായി ഈ ചുവര്‍ മാറണമോ.?
പെരിങ്ങോടന്‍ പറയുന്നതും നിരര്‍ഥകം തന്നെ, നല്ലെന്നു തോന്നുന്ന ബ്ലോഗറെ പരിചയപ്പെടുത്തുക ,പെരിങ്ങോടരുടെ നല്ലതും എന്‍റെ നല്ലതും മറ്റു ബ്ലോഗര്‍മാരുടെ നല്ലതും ഒക്കെ വെത്യസ്തതകള്‍ കാണും. അങ്ങനെയാകുമ്പോള്‍ ഒരു വലിയ പരസ്യ പലകയാകും ഈ ക്ലബ്.
ഞാന്‍ ആലോചിക്കുകയാണു്.
കൊച്ചുകുട്ടന്‍ പിള്ള സ്വാമി ഇവിടം
ഇതു കണ്ടിങ്ങനെ പറഞ്ഞേനെ. ആ വടക്കു വശത്തിരിക്കുന്ന അരവിന്ദന്‍,രാജൂ,ഇടിവാള്‍,താര, സൂ എന്നിവര്‍ അതുല്യയോടൊപ്പം .
ഓ.ടോ.
ഇതും പരസ്യമായോ എന്‍റെ ശിവനേ.
ഇനി എല്ലാവരും കുടെ എന്റെ നെഞ്ചത്തോട്ട് കയറ്. ചുമ്മാ ഇരിക്കാനും സമ്മതിക്കില്ല ഗഡികള്‍. പച്ചത്തൊപ്പി വയ്ക്കുന്നത് അത്ര വലിയ തെറ്റാ?
ReplyDeleteബൈ ദ വേ, ഇടക്കാലത്ത് ഒരു നിയമാവലി ദേവേട്ടന്‍ പ്രസിദ്ധീകരിച്ചത് നാട്ടില്‍ ബന്ദ് നിരോധിച്ച കോടതി വിധിക്ക് കൊടുത്ത അതേ അവവണനയോട് കൂടി നമ്മള്‍ വലിച്ച് പറിച്ച് കൊട്ടയില്‍ കളഞ്ഞതിനാല്‍ ഇപ്പോള്‍ ഇവിടെ ആര്‍ക്കും പരസ്യമിടാം. സ്വന്തം ബ്ലോഗില്‍ ഇടാന്‍ കൊള്ളാത്തതെല്ലാം ഇവിടെ കൊണ്ട് വന്ന തള്ളാം. ഇവിടെ അഡ്മിന്‍ പവര്‍ ഉപയോഗിക്കുന്നത് ദേവേട്ടന്‍ മാത്രം, അതും പുതിയ മെംബേര്‍സിന് ചീട്ട് കൊടുക്കാന്‍.
വേണുജി യുടെ അപരനാണോ മുകളില്‍?? :)
ReplyDeleteബിന്ദുജി, മൊത്തം കമന്‍റുകളിലൂടെ കടന്നു വന്നിപ്പോള്‍
ReplyDeleteഅകത്താരു് പുറത്താരു് ഒന്നും വ്യക്തമല്ല. അതുകൊണ്ടു് മുകളില്‍ വന്ന അപരന്‍ ശ്രീജിത്താണോ?.
ഇന്നത്തെ ഈ പോസ്റ്റിനും അതിനു മറുപടിയായി വന്ന എല്ലാ കമന്റുകള്‍ക്കും നന്ദി!
ReplyDeleteആരും ഇതിലെ ഒന്നും ഡീലിറ്റു ചെയ്യരുതെന്നും അപേക്ഷിക്കുന്നു.
ഇതു മൊത്തം വായിച്ചാല്‍ ബൂലോഗക്ലബ്ബിന്റെ നിയമാവലിയെപ്പറ്റി പിന്നെ വേറെ വായിക്കണ്ടല്ലോ!
എനിക്കിപ്പോഴും നല്ല അഭിമാനമാണ് ഇങ്ങനത്തെ ഒരു ക്ലബ്ബില്‍ മെംബറാവാന്‍ പറ്റിയതിന്!
നാട്ടിലെ രാഷ്ട്രീയപ്പാര്‍ട്ടികളും മതസംഘടനകളും ഇതൊക്കെ കണ്ട് ഒന്നു പഠിക്കട്ടെ.
രണ്ടുപേജു വരുന്ന ഒരു വലിയ കമന്റ് എഴുതി ഇടാന്‍ നോക്കുമ്പോഴായിരുന്നു ദില്‍ബൂന്റെ ചായേന്റെ വിളി വന്നത്. ചായ കുടിച്ചുവന്ന് ആ രണ്ടുപേജും പോസ്റ്റാതെ കീറിക്കളഞ്ഞു.
ഈ പോസ്റ്റും ത്രെഡും മുഴുവന്‍ ഇടിച്ചുപിഴിഞ്ഞ് കുളമാക്കിത്തന്ന ദില്‍ബുവിന് പ്രത്യേകം നന്ദി, വന്ദനം!
ഇഞ്ച്യേ പൊട്ടന്‍ കടിച്ചപ്പൊ ആദ്യായി കുളത്തില്‍ ചാടിയ എരുമയെപ്പോലെ, ദെന്തൂട്രാകുന്തം ബ്ലോഗന്‍ എന്നറിയാതെ ക്ലബില്‍ പോസ്റ്റിട്ടിരുന്ന പൂര്‍വ്വകാല ജൂനിയര്‍മാരെ ഉദ്ദേശിച്ചാണു ഞാന്‍ സീനിയര്‍ എന്ന വാക്ക് നിര്‍മ്മിച്ചെടുത്തതു്.
ReplyDeleteഇഞ്ച്യേ സീനിയര്‍ ബ്ലോഗന്‍ ഗ്രൂപ്പുണ്ടാക്കും എന്നു മാത്രമല്ല, പിന്മൊഴീം ഹൈജാക്ക് ചെയ്തുകൊണ്ടോവും. ഞാനും എന്റെ ഗുണ്ടാസംഘവും വിചാരിച്ചാ ഇവിടെ എന്താ നടക്കാത്തേച്ചിട്ടാ? പിന്നെന്താച്ചാല്‍ ബ്ലോഗുണ്ടായോണ്ട് മാത്രം കമന്റ് കിട്ടുന്നവരും ജീവിച്ചു പൊക്കോട്ടേന്ന് വെച്ചിട്ടാ (ശ്ശ്ശ് തല്ലാന്‍ വരുമ്പൊ ക്യൂ പാലിക്കൂന്നേ, അതല്ലേ അതിന്റെ ഒരു മര്യാദ.)
വേണു സാര്‍ എന്റെ വായേല്‍ പുല്ലുവച്ചു പെരിങ്ങോടന്‍ പുല്ലു തിന്നെന്നു പറയരുതു പ്ലീസ്. 125 കമന്റില്‍ ഞാന്‍ നാലോ അഞ്ചോ എഴുതീട്ടുള്ളൂ, അതൊക്കെ ഒന്നൂടെ വായിക്ക്യാ, ദുരൂഹമായിട്ടൊന്നും എഴുതിയിട്ടില്ലെന്നാ കരുതണേ :)
എന്റെ വീഡിയോകോണ്‍ ഭഗവതീ!
ReplyDeleteഎന്തൊക്കെയാ ഇവിടെ നടന്നേ? ഇനി അത് മനസ്സിലാക്കാണേല്‍ ബ്ലോഗു കാവടീം എടുത്ത് 101 കമന്റ് തെണ്ടണമെന്നോ. ബ്ലോഗനാര്‍ക്കാവിലമ്മേ എന്തൊരു പരീക്ഷണം!
ശനിയന്‍ ഭായി ഇതൊക്കെ കാണുന്നുണ്ടോ? ഇക്കണക്കിനു പോയാല്‍ ഒന്നല്ല പത്തുലക്ഷം അടിക്കും പത്ത്!
പുല്ലാണ് പുല്ലാണ് ഈനാശു പുല്ലാണ്.. സൈക്കിള്‍ പോ സ്കൂട്ടര്‍ വാ... ദാണ്ടെ കുട്ടി ബസ്സ് (ക്രെഡിറ്റ് പ്രിയദര്‍ശന്, പടം പൂചക്കൊരു മൂക്കുത്തി)
എന്റെ ബൂലോകവാസികളെ,
ReplyDeleteഒരു പുതിയ ബ്ലോഗര്‍ എന്ന നിലക്ക് എന്റെ വാക്കുകള്‍ക്ക് ഒരു പ്രസ്ക്തിയും ചിലപ്പോള്‍ ഉണ്ടാവില്ല എങ്കിലും പറയട്ടെ.ദ്രൗപതിവര്‍മ്മക്ക് ഒരു ബ്ലോഗ് ഉണ്ടെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.അവരുടേതെന്നല്ല കൊടകരപുരാണം എന്ന ബ്ലോഗുപോലും ഞാന്‍ ഇന്നാണ് കാണുന്നത്.എന്റെ ബ്ലോഗില്‍ വരുന്ന ചില കമന്റുകളുടെ കൈ പിടിച്ച് മറ്റു ബ്ലോഗില്‍ പോകുന്നു വെന്നല്ലാതെ നല്ല ബ്ലോഗുകളെ കുറിച്ച് അറിയാന്‍ എല്ലാ ബ്ലോഗുകളിലും കയറി നടക്കേണ്ട ഒരു ഗതികേട് എന്നെപ്പോലുള്ള നവാഗതര്‍ക്കുണ്ട്.അതുകൊണ്ട് ഒരു നല്ല ബ്ലോഗിനെ പരിചയപ്പെടുത്തുന്നതില്‍ ഒരു തെറ്റും കാണുന്നില്ല.ഇവിടെ ഗന്ധര്‍വ്വനെന്ന ഒരു ബ്ലോഗര്‍ ഉണ്ടെന്നോ അയാള്‍ സീനിയര്‍ ആണെന്നോ എന്നൊന്നും എനിക്കറിയില്ല,ആബ്ലോഗ് ഞാന്‍ കണ്ടിട്ടുകൂടിയില്ല.
പ്രിയപ്പെട്ടവരേ തമ്മിലിങ്ങനെ ചവിട്ടിക്കുത്താണ്ട് എന്നെപ്പോലുള്ളവര്‍ക്ക് മാതൃകയാകേണ്ടവരാണ് നിങ്ങള്‍,നിങ്ങളുടെയിടയിലും ഗ്രൂപ്പിസവും ചേരിതിരിവുമുണ്ടെന്ന് ബ്ലോഗ് തുടങ്ങി 2 ആഴ്ച്ച്ക ക്കുള്ളില്‍ തന്നെ ബോദ്ധ്യപ്പെട്ടിരുന്നു.അതിത്രത്തോളം തരം താണതാണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.
ഹഹഹഹ!എന്തൊരു സുഖം!കാലകേയവധം ശീതങ്കന്‍ തുള്ളല്‍ കണ്ട പ്രതീതി. ഇതാരെങ്കിലും ഒന്ന് ഒരു ഓട്ടന്‍തുള്ളല്‍ രൂപത്തില്‍ ആക്കി തരൂ. എനിക്കൊന്ന് കളിക്കാനാ!.എന്റെ ആടയാഭരണങ്ങള്‍ പൊടി പിടിച്ച് ഇരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.
ReplyDeleteബൂലോഗ ക്ലബ്ബിന്റെ ഭാരവാഹികളോട് ഒരു അപേക്ഷ.
എന്റെ അംഗത്വം ഒന്ന് റദ്ദ് ചെയ്ത് തരണം.കുറച്ചു നാളായി അത് റദ്ദ് ചെയ്യൈക്കണമെന്ന് വിചാരിക്കുന്നു.
കാരണം വിശ്വത്തിനോട് ചോദിച്ചാല്‍ പറഞ്ഞു തരും.
എന്താണ് സംഭവിച്ചതെന്ന് വിശ്വം തന്നെ പറയട്ടെ.
ഈ ശീതങ്കന്‍ തുള്ളല്‍ കണ്ടപ്പോള്‍ എനിക്ക് അതോര്‍മ്മ വന്നു. അത്ര തന്നെ.
സഖികളേ സഖാക്കളേ,
ReplyDelete'കമന്റ് ഓഫ് ദ ഡേ' പട്ടം ഞാന്‍ ദില്‍ബനെന്ന അസുരനു കൊടുത്തോട്ടെ!
:)
കമന്റ് കോലാഹലം കണ്ട് വന്നതാ. ഇടയ്ക്ക് പഴമ്പൊരി എന്നു കേട്ടതു കൊണ്ട് കൂടെ കുറെ നേരം ചുറ്റിപ്പറ്റി നിന്നു. പഴമ്പൊരി കിട്ടിയുമില്ല എന്റെ വിലപ്പെട്ട ഒരു മണിക്കൂറും പോയി :(
ReplyDeleteദില്‍ബന്‍ കടയടച്ചുപോയത് ഞാനറിഞ്ഞില്ല :)
കഷ്ടം ;)
ഇന്ന് വടകരേലു ബന്ദാ. അതോണ്ട് എനിക്കും ആപ്പീസ് മുടക്കം.
ReplyDeleteഗന്ധര്‍വ്ജീ അവര്‍കളേ ഒന്ന് ചിരിച്ചേ.... ഒക്കേ മറക്കന്നേ... ദേ ഞാനും ചിരിച്ചിരിയ്കുന്നു.
വേണുവേ പതിവില്ലാത്ത സിക്സര്‍ കമന്റ്... രണ്ട് വരീന്ന് ഉയര്‍ന്ന്... പക്ഷെ എന്റെ പെരിങ്ങ്സിനെ തൊട്ട് കളിയ്കല്ലേ ട്ടോ. സോ സ്വീറ്റ് ഹീ ഈസ്...
ഇടിവാളേ... ന്നാലും!!!
കമന്റ് ഒാഫ് ദ പോസ്റ്റ് അരവിന്ദന്റെ ഭക്ത ജന ശ്രദ്ധയ്ക് കൊടുക്കുന്നേ...
വക്കാരീ മിസ്സിങ്ങ് മിസ്സിംഗ്
അപ്പോ ഇനി ഇഡിഗ്ഗഡിയ്കുള്ളത് നാളെ ബന്ദ് കഴിഞ്ഞ് കടതുറക്കുമ്പോള്‍.
ബന്ദും കുന്തോമൊന്നും നമ്മക്കൊരു പ്രശനമല്ല ച്യാച്ചീ..
ReplyDeleteഅപ്പ, നമ്മക്ക് അടി തൊടങ്ങ്യാലോ, ഇപ്പോ തന്നേ ? യേത്..
കാര്യങ്ങളു പിന്നേക്കു വെക്കണ സൊബാവം എനിക്ക് പണ്ടേയ്യില്ല ;)
വിശ്വംകീ ജീ ജയ്!
ReplyDeleteക്ലബ്ബില്‍ നിന്ന് അംഗത്വം റദ്ദാക്കണമെന്ന് അപേക്ഷിച്ചവരുടെ അംഗത്വം ഉടന്‍ റദ്ദ് ചെയ്യണമെന്ന് അഡ്മിനോട് അപേക്ഷിക്കുന്നു.
വിശ്വംജിയുടെ വാക്കുകള്‍ ഞാന്‍ കടമെടുക്കട്ടെ.
ഈ ക്ലബ്ബില്‍ അംഗമായതില്‍ ഞാനഭിമാനം കൊള്ളൂന്നു, ആജീവനാന്തം ഇതില്‍ അംഗമായി തുടരുകയും ചെയ്യും!
കുടുംബത്തില്‍ ചെറ്യോരു പ്രശ്നമുണ്ടാകുമ്പോ പെട്ടീം കെടക്കേം എടുത്ത് “ബാടീ നമ്മക്ക് പാം” എന്ന് പറഞ്ഞ് എറങ്ങിപ്പോകല്ലേ കൂടപ്പിറപ്പുകളേ..
അത് മോശല്ലേ?
കുടുംബത്തിലെ അംഗമല്ലെങ്കില്‍ ഓകെ.
സിജി,, എന്ത് വഴികാട്ടികള്‍? അങ്ങനെയൊന്നുമില്ലാട്ടോ. സിജിക്ക് സിജി തന്നെ വഴികാട്ടി. തല്ല് ബൂലോഗത്തിന്റെ കോണ്‍സ്റ്റിറ്റ്യൂഷനില്‍ എസ്സ്ന്‍ഷ്യല്‍ റൈറ്റ് ആന്റ് റെസ്പോണ്‍സിബിളിറ്റി സെക്ഷനില്‍ പ്രത്യേകം ചേര്‍ത്തതാണ്. സോ.....
എല്ലാം നല്ല നിലയില്‍ കലാശിച്ചതില്‍ സന്തോഷം.
ReplyDeleteഇനി ഒരു ചോദ്യം മാത്രം എന്‍റെ വക
ദ്രൌപതി വര്മ്മയുടെയൊ അല്ലെങ്കില്‍ ബൂലോകത്തിലെയൊ ഏതെങ്കിലും കവിതയൊ കഥയൊ നമുക്ക് ഇവിടെ ഒരു ചര്‍ച്ചയ്ക്ക് വച്ചാലൊ?
ആരെങ്കിലും ഒരു കൃതി തിരഞ്ഞെടുക്കുകയൊ അവതരിപ്പിക്കുകയൊ ചെയ്തു കൂടെ. അതിനെ കീറുകയൊ മുറിക്കുകയൊ നമുക്ക് ചെയ്യാലൊ? അല്ലെങ്കില്‍ പ്രശസ്തമായ ഏതെങ്കിലും പുതിയതൊ പ്ഴയതൊ ആയ ഒരു കൃതി ഏറ്റവും മോശമെന്നൊ നല്ലതെന്നൊ നമുക്ക് ബൂലോക വാസികള്‍ക്ക് ചര്‍ച്ച ചെയ്ത് തീരുമാനിച്ചു കൂടെ. ഒരു പഠനം എന്ന രീതിയില്‍?
ഞാന്‍ ഇവിടെ ബൂലോക ക്ലബ്ബില്‍ മെബര്‍ ഒന്നുമല്ല. എന്നാലും ഒരു നിര്‍ദ്ദേശം വച്ചൂന്ന് മാത്രം.
എന്തു പറയുന്നു 135 കമന്‍ റില്‍ പെട്ട ബാക്കിയുള്ളവര്‍?
എന്നെ തെറി പറഞ്ഞ് ഓടിക്കുമൊ?? എന്തായാലും നൊ പ്രോബ്സ്.
രാജു
അതൊരു നല്ല ഐഡിയയാ..
ReplyDeleteനമക്കെല്ലാവര്‍ക്കും കൂടി ഈ വിശ്വവിഖ്യാത കൃതി കീറി മുറിച്ചാലോ?
എല്ലാവരും കൂടി ഇതിനെ കീറി മുറിച്ചിട്ട് ഒരു ലെവല്‍ ആയാല്‍ അടുത്ത കൃതി തരാം !
എല്ലാവരുടെയും ശ്രദ്ധക്ക്, സകല ബൂലോഗ വാസികളുടെയും ശ്രദ്ധക്ക്...
ReplyDeleteനിങ്ങളുടെ ബ്ലോഗുകളുടെ പരസ്യങ്ങള്ക്ക് മാത്രമായി ഞാന് പരസ്യക്ക്ലബ്ബ് തുടങ്ങുന്നു. നിങ്ങളുടെ ബ്ലോഗുകള് മറ്റുള്ളവര് അറിയുന്നതിനു വേണ്ടി. ആര്ക്കും പോസ്റ്റാം. പരസ്പരം അറിയാം. ഇവിടെ സീനിയര് ഇല്ല, കുലപതികളില്ല, പുലികളില്ല, പുലികളിയില്ല... തൊഴുത്തില് കുത്തുമില്ല...നിയന്ത്രണങ്ങളൊന്നുമില്ല...വാഴക്കാപ്പവും പരിപ്പുവടയും ലഭ്യത അനുസരിച്ച് ഫ്രീ!നിങ്ങളുടെ പോസ്റ്റുകള് സഭ്യവും മാന്യവും ആയിരിക്കണമെന്ന അപേക്ഷ മാത്രം. ഓര്ക്കുക ഇതൊരു പരസ്യപ്പലക മാത്രം..ആര്ക്കും വരാം...വിശദ വിവരങ്ങള് പിന്നാലെ...
എല്ലാവരുടെയും ശ്രദ്ധക്ക്, സകല ബൂലോഗ വാസികളുടെയും ശ്രദ്ധക്ക്...നിങ്ങളുടെ ബ്ലോഗുകളുടെ പരസ്യങ്ങള്ക്ക് മാത്രമായി ഞാന് പരസ്യക്ക്ലബ്ബ് തുടങ്ങുന്നു. നിങ്ങളുടെ ബ്ലോഗുകള് മറ്റുള്ളവര് അറിയുന്നതിനു വേണ്ടി. ആര്ക്കും പോസ്റ്റാം. പരസ്പരം അറിയാം. ഇവിടെ സീനിയര് ഇല്ല, കുലപതികളില്ല, പുലികളില്ല, പുലികളിയില്ല... തൊഴുത്തില് കുത്തുമില്ല...നിയന്ത്രണങ്ങളൊന്നുമില്ല...വാഴക്കാപ്പവും പരിപ്പുവടയും ലഭ്യത അനുസരിച്ച് ഫ്രീ!നിങ്ങളുടെ പോസ്റ്റുകള് സഭ്യവും മാന്യവും ആയിരിക്കണമെന്ന അപേക്ഷ മാത്രം. ഓര്ക്കുക ഇതൊരു പരസ്യപ്പലക മാത്രം..ആര്ക്കും വരാം...വിശദ വിവരങ്ങള് പിന്നാലെ
ReplyDeleteപേടിയുള്ളവരെല്ലാവര്‍ക്കും എന്‍റെ ചുറ്റും
ReplyDeleteനില്‍ക്കാം.(എനിക്കു പേടിയാകില്ലല്ലോ)
ബ്ലോഗിനു പരസ്യം ഇടുന്നവരുണ്ടെന്ന് ചന്തയില്‍ പറഞ്ഞു കേട്ടു വന്നതാ...
ReplyDeleteകച്ചൊടം ഒക്കെ ഒറപ്പിച്ച് എല്ലാരും പൊയൊ..?
..
ഇത്രേം വലിയ പരസ്യത്തിനുള്ള വകുപ്പ് ഒന്നും കയിലില്ല... ഒരു കോണില്‍ ചെറിയൊരു ബാനര്‍ കെട്ടാന്‍ എന്നാ അകുമോ എന്തൊ..?
മിടുക്കാ..
ReplyDeleteനീ തിരിച്ചെത്തിയോ..
കല്യാണം വിശേഷങ്ങള്‍ ? ഫോട്ടോ ?
അതിലെല്ലാമുപരി ഡെല്‍ഹി ബ്ലോഗേഴ്സിനു വാഗ്ദാനം ചെയ്ത പാര്‍ട്ടിയെപ്പോഴാ
ഈ വീക്കെന്‍ഡ് ആക്കിയാലോ
ഞാനിപ്പോ ഇട്ട കമന്റിനാണോ ഓഫ് ടോപിക്കെന്നു പറയുക
പാവം പാവം ദ്രൌപതി വര്‍മ്മ, എന്റെ അനുശോചനങ്ങള്‍
മിടുക്കാ,
ReplyDeleteകല്യാണം കഴിഞ്ഞോ
ഇങ്ങനെ ഒരു കമ്മെന്റ് ഞാന്‍ ഇവിടെ ഇട്ടൂ .അതെങ്ങോട്ടോ പോയി.
സിജൂ ,നമ്മള്‍ എന്തു സംസാരിക്കുന്നുവോ അതാ ടോപ്പിക്ക് ;)
ദില്‍ബന്റെ പെട്ടിക്കടയുടെ മുന്‍പില്‍ അല്ലേ അതോണ്ട് എല്ലാം ടൊപിക്.
കല്യാണം കഴിഞ്ഞ് വന്നേ ഉള്ളു...
ReplyDeleteപടത്തിന്റെ ലിങ്ക് : http://midumidukkan.blogspot.com/2006/12/blog-post.html
ദ്രൌപദീടെ പരസ്യത്തിന്റെ കമന്റില്‍ ഞാന്‍ കേറി പരസ്യയതിന് ആരൊക്കെ ഇനി എന്നെ തെറി പറയുമൊ എന്തൊ..
ആരൊക്കെ പറഞ്ഞാലും സിജൂം മുല്ലപ്പൂവും എന്റെ ഗ്രൂപ്പില്‍ കാണുമല്ലോ അല്ലെ.?
ഏതായാലും ഇത്രെം ആയതല്ലെ ഇതുംകൂടെ പറഞ്ഞ് നിറുത്തിയേക്കാം:
ReplyDeleteഞാനും പെരിങ്ങ്സും പിന്നെ സ്ഥലത്തെ പ്രധാന പയ്യന്‍സും ചേര്‍ന്ന് ഒരു സീനിയേര്‍സ് ക്ലബ്ബ് ഉണ്ടാക്കുന്നതായിരിക്കും. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ഇവിടെ പോസ്റ്റുചെയ്യാതെ പെരിങ്ങ്സിന് തപാല്‍ പോസ്റ്റായി അയക്കുക.
അരവിന്ദാ, തല്ലും വഴക്കും പേടിച്ചല്ല ഞാന്‍ അംഗത്വം റദ്ദ് ചെയ്യാന്‍ ആവശ്യപ്പെട്ടത്.(അങ്ങിനെ പേടിക്കുന്ന ടൈപ്പും അല്ല).ഇത്രയും പേര്‍ ഒച്ചപ്പാടും, യുദ്ധവും ഉണ്ടാക്കിയിട്ടും ഇത് നീക്കം ചെയ്യാത്ത വിദ്വാന്മാര്‍ എനിക്കിട്ട് ഒരു ചെയ്ത്ത് ചെയ്തു.ഞാന്‍ പോലും അറിയാതെ. എന്നോട് ഒരു വാക്കുപോലും പറയാതെ.എന്റെ സ്വകാര്യ പ്രശ്നങ്ങളൊന്നും ഞാന്‍ ഇവിടെ വിളമ്പാറില്ല. പിന്നെ ഒരു പക്വമതിയായത് കൊണ്ട് അതൊന്നും വിളിച്ച് ഞാന്‍ കൂവിയില്ല.അറിയാവുന്ന ഭാരവാഹികളോട് ചോദിച്ചു, അവര്‍ക്കൊക്കെ നടന്നതിനെ കുറിച്ച് ഒന്നും അറിയില്ല താനും. പിന്നെന്ത് സംഭവിച്ചുവെന്ന് എനിക്കും പിടിയില്ല.അതൊകൊണ്ട് മാത്രം ആണ് അംഗത്വം റദ്ദ് ചെയ്യാന്‍ ആവശ്യപ്പെട്ടത്.
ReplyDeleteഒരബദ്ധം ഏതു പോലീസുകാരനും പറ്റും.
ReplyDeleteഅങ്ങനെ ഞാനും ഫ്രീയായി പോലീസ് ക്ലബ്ബില്‍ അംഗമായല്ലോ....
!!!!!!!!!
ReplyDeleteഗന്ധര്‍വന്റെ... പൊസ്റ്റിലെ അക്ഷേപഹാസ്യവും, ഭാഷയും നന്നായി... പക്ഷേ,.. ദ്രൌപതിവര്‍മ്മ ഈ ഇറച്ചിക്കറിയില്‍ എങ്ങിനെ വെണ്ടക്കാ കഷ്ണമായി എന്നു മനസിലായില്ല...!!! വിവരമുള്ളവര്‍ പറഞ്ഞു തരിക.
ReplyDeleteചിത്രകാരന്‍ പോസ്റ്റ് ഒന്നുകൂടി വായിച്ചു. !!!! കാര്യമായ കുഴപ്പമുണ്ട്. ഉടന്‍ ഡോക്ട്ടറെ കാണുക.
ReplyDeleteഎടോ ചിത്രകാരാ...
ReplyDeleteതനിയ്ക്ക് ആ ദ്രൌപതി വര്മയെ അങ്ങ് കൊല്ലാന്മേലാരുന്നോടോ..
ങേ...ങേ.. ?
ബൂലോക ക്ലബ് അഡ്മിന്‍മാരോട് വിനീതമായ ഒരപേക്ഷ. അതേയ് ഒരു പെങ്കൊച്ചിനെ പറ്റി വരുന്നോര്‍ക്കും പോന്നോര്‍ക്കും ഇനി വരാന്‍ പോന്നോര്‍ക്കും എന്തെങ്കിലുമൊക്കെ വിളിച്ചു പറയാന്‍ ഈ പോസ്റ്റ് ഇങ്ങിനെ നിലനിറുത്തുന്നതില്‍ ഞന്‍ ശക്തിയായി പ്രതിഷേധിക്കുന്നു. നമ്മുടെ ഈഗോ ക്ലാഷുകള്‍ക്കും നട്ടപ്രാന്തിനും ആ കുട്ടി എന്തു പിഴച്ചു? ഇതിന്റെ കമന്റിടാനുള്ള സൌകര്യം എങ്കിലും എടുത്തുകളയുക പ്ലീസ്... ശ്ശെ! ഇനിയും വഷളാവുന്നതിനു മുന്‍പ്...
ReplyDelete