Tuesday, December 12, 2006

ലക്ഷം! ലക്ഷം!

ബൂലോഗ ക്ലബ്‌ തുടങ്ങിയതിനു ശേഷം ഒരു ലക്ഷം സന്ദര്‍ശനങ്ങള്‍ നടന്നു കഴിഞ്ഞെന്ന് തനിമലയാളം ഓഫീസില്‍ നിന്നും ശനിയന്‍ ഭായിഅറിയിക്കുന്നു.

ക്ലബ്ബുകൊണ്ടെന്തു നേടി എന്നറിഞ്ഞൂടാ. ക്ലബ്ബിംഗ്‌ കൊണ്ട്‌ നേടാവുന്ന കാര്യങ്ങള്‍ക്കെല്ലാം സ്പെഷ്യലൈസ്ഡ്‌ സംയുക്തബ്ലോഗുകള്‍ നിലവിലുണ്ട്‌ താനും. എന്നാലും ആളു വരുന്നുണ്ടെന്ന് കേട്ടപ്പോല്‍ "ഭയങ്കര" സന്തോഷം. ക്ലബ്ബിനു വേണ്ടി
ഒരു മാതിരിപ്പെട്ട കാര്യങ്ങളെല്ലാം നടത്തിയത്‌ വിശ്വം മാഷ്‌, ആദി, ശ്രീജിത്ത്‌ തുടങ്ങിയവരാണ്‌.

ബ്ലോഗര്‍ ബീറ്റാ പഴേ ഗുസ്തിക്കാരന്‍ ഗാമയെപ്പോലെ പിടി തരാതെ വഴുക്കുന്നത്‌ കാരണം മിക്ക പുതിയവര്‍ക്കും അംഗത്വവും കൊടുക്കാന്‍ പറ്റുന്നില്ല. എല്ലാം വേഗം ശരിയാകുമായിരിക്കണം.

തിരക്കുള്ള ഇടമെല്ലാം നല്ലതാണെങ്കില്‍ കെ എസ്‌ ആര്‍ ടി സി സ്റ്റേഷനിലെ ... എന്ന രീതിയില്‍ ഒരനോണി കമന്റ്‌ എഴുതി തുടങ്ങുന്നത്‌ ഇപ്പോഴേ എനിക്ക്‌ അനുഭവപ്പെടുന്നതായിട്ടാണ്‌ തോന്നുവാന്‍ സാധിക്കുന്നതായിട്ടുള്ളത്‌ :)

11 comments:

  1. ഒരു ലക്ഷം സന്ദര്‍ശകര്‍.. തീര്‍ച്ചയായും അതൊരു നാഴിക കല്ലു തന്നെ..

    ReplyDelete
  2. ലക്ഷം പേരതു ചേരുമ്പോളത് ലക്ഷണമൊത്തൊരു ലോഗമതാകും...അഭിനന്ദനങ്ങള്‍!
    ഈ ബൂലോഗത്ത് ഞാന്‍ അര സെന്റ് “ഫൂമി” മേടിച്ചത് ഈയിടെയാണ്. കാല്‍ക്കാശ് ആരും ചോദിച്ചില്ല, പക്ഷേ പുതിയ ബ്ലോഗ്ഗറു മാമന്‍ ആധാരം രെജിസ്റ്റ്റാക്കിയെങ്കിലും എന്നെ വില്ലേജാപ്പീസിന്റെ വരാന്തയില്‍ ഇരുത്തിയിരിക്കുകയാണ്. എന്റെ പുരയിടത്തിലേക്കൊന്നു എത്തിനോക്കാന്‍ പോലും പറ്റുന്നില്ല. അയലത്തെ വേഡ്പ്രെസ്സ് ചേട്ടന്‍ അഭയം തന്നു.ഞാനൊരു ഓലപ്പള്ളിക്കൂടം കെട്ടി; ഗ്രാഫിക്സ് പറയാന്‍. അങ്ങനെ കഴിഞ്ഞു കൂടുന്നു...ബ്ലോഗ്ഗറു മാമന്‍ കനിയുമെന്ന് കനവും കണ്ട്. എന്നെ ഈ ബൂലോഗത്തില്‍ ഒരു വരി ചേര്‍ക്കാന്‍ ഇനി ഞാന്‍ നേരാത്ത നേര്‍ച്ചയുണ്ടോ? ഗാമായെ തളക്കാ‍ന്‍ പഞ്ചാബ് പഞ്ചാനനെ ഇറക്കണോ ഇനി?

    ReplyDelete
  3. ദേവേട്ടാ,
    ക്ലബ്ബിന്റെ നാഥന് സ്നേഹാദരങ്ങള്‍...

    ബീറ്റ കസ്റ്റമൈസ് ചെയ്യാനും മറ്റും വളരെ എളുപ്പമാണെങ്കിലും , ദേവേട്ടന്റെ ക്ഷണം സ്വീകരിക്കാന്‍ മടി കാട്ടുന്നു..
    കമന്റിടാന്‍ കൈ തരിക്കുമ്പോള്‍ പോലും(കടപ്പാട്: കുമാറേട്ടന്‍)അതിനു പറ്റാതെ അനോണിയായി കമന്റേണ്ടി വരുന്നു..
    അങ്ങനെ എല്ലാം കൊണ്ടും, ദേവേട്ടന്റെ കമ്പനി തന്നെ നല്ലത്!

    ബീറ്റക്കാരെ.. സാദാ ബ്ലോഗ്ഗറാകൂ..

    പിന്നെ, ദേവേട്ടാ..ഒരു കാര്യം.
    അംഗത്വത്തിനുള്ള മെയിലിന് മറുപടി അയക്കുമ്പോള്‍ തന്നെ ഒരു ചെറിയ നിര്‍ദ്ദേശ സംഹിത(മുന്‍‌കൂട്ടി തയ്യാറാക്കി, വാങ്ങി വച്ചത്) അയച്ചാല്‍, പേഴ്സണല്‍ സംഭവങ്ങള്‍ ഇതില്‍ കുറയുമായിരിക്കും(ആഗ്രഹം!)

    ReplyDelete
  4. ഈ ഗ്ലപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ച, ഇപ്പൊഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദേവാ‍ദി പുലികള്‍ക്കെല്ലാവര്‍ക്കും ഒരു ക്ലബ്ബംഗത്തിന്റെ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു

    ReplyDelete
  5. ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച മീശാഹാജിയെ ഒരു അക്ഷര ലക്ഷം നല്‍കി അഭിനന്ദിയ്ക്കണം എന്ന് ആഗ്രഹമില്ലഞ്ഞിട്ടല്ല,കയ്യില്‍ അത്രയ്ക്ക് കാശില്ലാഞ്ഞിട്ടാ.. എന്തായാലും തല്‍ക്കാലം ഒരു അഭിനന്ദന ലക്ഷം നല്‍കി ആദരിയ്ക്കുന്നു. ബാംഗളൂര്‍ വരികയാണെങ്കില്‍ ഒരു വിശ്വേശ്വരയ്യ മോഡല്‍ തലപ്പാവും പുതയ്ക്കാനുള്ള തുണിയും(പൊന്നാട)തന്ന്‌ ആദരിയ്ക്കാന്‍ ബാംഗളൂര്‍ ബ്ലൊഗ്ഗേര്‍സ് പണ്ടെ തീരുമാനം എടുത്തിട്ടുമുണ്ട്.

    ഓ.ടോ : പച്ച തലപ്പാവ് ഇനി ആര്‍ക്കും സമ്മാനിയ്ക്കില്ല എന്നാണ് ബാംഗളൂര്‍ ബ്ലൊഗ്ഗേര്‍സിന്റെ തീരുമാനം. അതു കിട്ടിയ ആളുകള്‍ പ്രണയ ജ്വരം പിടിച്ച് കവിത എഴുതി പൊതുജനത്തെ ഉപദ്രവിയ്ക്കാന്‍ തുടങ്ങി എന്നതാണ് കാരണം

    ReplyDelete
  6. വാവക്കാടന്‍ ചേട്ടാ.. ബീറ്റയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വല്ല വഴീം ഉണ്ടോ???? സത്യമായും കുടുങ്ങിയിരിക്കുകയാ... എപ്പോഴും 'error message' കള്‍ മാത്രമേ കാണാനുള്ളൂ.... :((

    ReplyDelete
  7. അഭിനന്ദനങ്ങൾ ദേവഗുരോ!!!!

    ReplyDelete
  8. ദേവാ, താങ്കളുടെയും മറ്റു പലരുടെയും ഒരു നേട്ടം തന്നെയാണീ ക്ലബ്ബ് അഭിനന്ദനങ്ങള്‍!

    ഇന്നത്തെ സംഭവവികാസങ്ങള്‍ കണ്ടിട്ട് മൂന്നാലു ക്ലബ്ബുകള്‍ കൂടി തുടങ്ങുന്നതു നന്നായിരിക്കും എന്നു തോന്നുന്നു:-)
    1. ബു.ജീ ബ്ലോഗേഴ്സ് ക്ലബ്ബ്
    2. തറ ബ്ലോഗേഴ്സ് ക്ലബ്ബ്
    3. അവസരവാദി ബ്ലോഗേഴ്സ് ക്ലബ്ബ്

    ReplyDelete
  9. ബൂലോഗാ ക്ലബ്ബ് നീണാല്‍ വാഴട്ടെ.

    ReplyDelete
  10. പ്രിയ പ്രിന്‍സീ(പ്രാസം..)
    ഞാന്‍ ബീറ്റയില്‍ തുടങ്ങിയ ആളാണ്..അവിടെ 6 പോസ്റ്റൊക്കെ പോസ്റ്റുകയും ചെയ്തു..
    ഞാന്‍ ബീറ്റക്കാര്‍ക്കു വേണ്ടി ക്ലബ്ബ് വരെ ഉണ്ടാക്കി നോക്കി..
    പറഞ്ഞിട്ടെന്തുകാര്യം?
    അന്നേ ദേവേട്ടന്‍ എന്നോടു പറഞ്ഞു, ബീറ്റയും കെട്ടിപ്പിടിച്ചോണ്ടിരുന്നോ എന്ന്..
    മൂത്തവര്‍ പറയും മുതുനെല്ലിക്ക..
    അവസാനം എനിക്കു മനസ്സിലായി, ബ്ലോഗ്ഗര്‍ തന്നെയാണ് നല്ലതെന്ന്.. അങ്ങനെ ഞാന്‍ ആറ്റുനോറ്റു പോസ്റ്റിയ പോസ്റ്റുകള്‍ ,ബ്ലോഗിന്റെയൊപ്പം തന്നെ ഡിലീറ്റ് ചെയ്ത്, ദേവേട്ടന്റെ കമ്പനിയില്‍ ചേര്‍ന്നു.. ഇപ്പോ എന്തൊരു സമാധാനം!

    ഉലക്ക മദ്ദളത്തിന്റെ അടുത്തു ചെന്ന പോലെയായി! അല്ലേ പ്രിന്‍സീ?

    ReplyDelete
  11. പ്രിയ സുഹൃത്തുക്കളെ, ഇവിടെയൊന്നു കേറിപ്പറ്റാന്‍ എന്നെയൊന്നു സഹായിക്കോ!! എത്രശ്രമിച്ചൈട്ടും സ്വന്തം പേരില്‍ ഒരു കമന്റ്‌ പോലുമിടാന്‍ പറ്റുന്നില്ല. ബീറ്റാക്കാരന്‍ ഗാമയാണോ പ്രശ്നക്കാരന്‍? എപ്പോഴും 'എറര്‍' തന്നെ!!

    സ്നേഹത്തോടെ,
    ഷാനവാസ്‌ ഇലിപ്പക്കുളം

    എന്റെ ഐഡിയില്‍ ലോഗിന്‍ചെയ്ത്‌ ഒരുകമന്റിടാന്‍കഴിയാത്തതുകൊണ്ടാണുanonymous ആയത്‌!, ക്ഷമിക്കുക.
    വല്ലോരുകാലവും എന്റെ ബ്ലൊഗിലും കൂടിയൊന്നുവിസിറ്റണേ! എന്നിട്ടൊരു കുറിപ്പ്‌ വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ ഇട്ടാല്‍! എനിക്കെന്തു സന്തോഷമാണെന്നോ?
    http://www.keralasabdham.blogspot.com/

    ReplyDelete