സിബുവിന്നു എല്ലാ നന്മകളും, ആശംസകളും നേരുന്നു. അതിന്റെ കൂടെ വേറെ ഒരു കാര്യം പറയാനും ആഗ്രഹിക്കുന്നു.
സിബു ചിക്കാഗോവില്‍ നിന്നും കാലിഫോര്‍ണിയായിലേക്ക് മാറുന്നു.
കുറുമാന്‍ ഷാര്‍ജയില്‍ നിന്നും ദുബായിലേക്ക് മാറുന്നു
മഴതുള്ളികള്‍ കല്‍ക്കാജിയില്‍ നിന്നും, നോയിഡായിലേക്ക് മാറുന്നു
പാര്‍വ്വതി, നോയിഡായില്‍ നിന്നും, ഗ്രീന്‍പാര്‍ക്കിലേക്ക് മാറുന്നു
ലവന്‍ ആന്‍ഡോപ്പ് ഹില്ലില്‍ നിന്നും, കൊളാബയിലേക്ക് നീങ്ങുന്നു
യിവന്‍ എവിടെ നിന്നോ എങ്ങോട്ടോ മാറുന്നു എന്ന ഫീലിങ്ങ് മാത്രമെ ഇതില്‍ നിന്നും കിട്ടുന്നുള്ളൂ. കാരണം ഈ പറഞ്ഞ സ്ഥലങ്ങളില്‍ അല്ലെങ്കില്‍, രാജ്യങ്ങളില്‍ അല്ലാത്തവര്‍ക്കൊന്നും അതിന്റെ പ്രാധാന്യം അല്ലെങ്കില്‍ ആ ദേഹം വിട്ടു ദേഹം മാറുന്ന (കൂടു വിട്ടു കൂടു മാറുന്ന അഥവാ പരകായ പ്രവേശം) ആ ഫീലിങ്ങ് മുഴുവനായും കിട്ടില്ല.
പകരം കുറച്ചു കൂടി വിവരിച്ചെഴുതിയിരുന്നെങ്കില്‍ (കാലാവസ്ഥ, ദൂരം, ഏരിയാ വലുപ്പം, തുടങ്ങി), ഞങ്ങള്‍ കുറച്ചു കിണറ്റിലെ തവളകള്‍ക്ക് കൂടുതല്‍ മനസ്സിലായേനേ (ചിക്കാഗോ, കാലിഫോര്‍ണിയ, രണ്ടും രണ്ടു സംസ്ഥാനമാണെന്നറിയാഞ്ഞിട്ടല്ല) ചുമ്മാ :)
കാലിഫോര്‍ണിയ ഒരു സംസ്ഥാനമാണു്. അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തു് തെക്കുവടക്കു നീണ്ടുനിവര്‍ന്നു കിടക്കുന്നു.
ഷിക്കാഗോ സംസ്ഥാനമല്ല. ഇല്ലിനോയ് എന്ന സംസ്ഥാനത്തിലെ (ഇല്ലിനോയിക്കാടുകളില്‍ ലല്ലലലം പാടി വരും തെന്നലേ... എന്ന പാട്ടു കേട്ടിട്ടില്ലേ?) തലസ്ഥാനം പോലുമല്ലാത്ത ഒരു നഗരം. (അമേരിക്കയില്‍ സാധാരണയായി ഏറ്റവും വലിയ നഗരത്തെയല്ല തലസ്ഥാനമാക്കുക.) അമേരിക്കയുടെ മദ്ധ്യത്തില്‍ നിന്നു് അല്പം കിഴക്കോട്ടു മാറി ഒരു വന്‍നഗരം.
ഷിക്കാഗോയില്‍ നിന്നു് സിബു പോകുന്ന നഗരത്തിലേക്കു് റോഡുമാര്‍ഗ്ഗം ഏകദേശം 3500 കിലോമീറ്റര്‍ വരും. കന്യാകുമാരിയില്‍ നിന്നു ശ്രീനഗര്‍ വരെ പോകുന്ന ദൂരം. ജീവനില്‍ പേടിയുള്ള മനുഷ്യന്‍ സാധാരണ അമേരിക്കയില്‍ കാറോടിക്കുന്ന സ്പീഡില്‍ പോയാല്‍ 30-നും നാല്പതിനും ഇടയ്ക്കു മണിക്കൂര്‍ ഡ്രൈവിംഗ് സമയം. അതിനിടയ്ക്കു് തീറ്റി, കുടി, കടി, ഡയപ്പര്‍ മാറ്റല്‍, നടുവു നിവര്‍ക്കല്‍ ഇതൊക്കെ ചേര്‍ത്താല്‍ ഒരു നാല്‍പ്പത്തഞ്ചു മണിക്കൂര്‍. ദിവസം ഒരു പത്തു മണിക്കൂര്‍ ഡ്രൈവു ചെയ്താല്‍ അഞ്ചു ദിവസം കൊണ്ടു് എത്തേണ്ടതാണു്. പക്ഷേ, മഞ്ഞു മൂടിക്കിടക്കുന്ന ഈ സമയത്തു മലകളിലൂടെ ഡ്രൈവു ചെയ്യാന്‍ സിബു കുറുമാനല്ലല്ലോ.
വിമാനമാര്‍ഗ്ഗം ഒരു മൂന്നാലു മണിക്കൂറെടുക്കും എന്നു തോന്നുന്നു. രണ്ടു സ്ഥലങ്ങള്‍ തമ്മില്‍ സമയവ്യത്യാസം രണ്ടു മണിക്കൂര്‍. ഷിക്കാഗോയില്‍ 12 മണിയാകുമ്പോള്‍ പുതിയ സ്ഥലത്തു 10 മണി.
ഹൈദരാബാദില്‍ പോയിട്ടുണ്ടോ? “ഹോട്ടല്‍ ഹില്‍വ്യൂ” എന്നൊക്കെ ബോര്‍ഡ് കാണാമെങ്കിലും, ചക്രവാളത്തില്‍ വരെ മലയൊന്നും കാണാത്ത പരന്ന സ്ഥലം. അതുപോലെയൊരു സ്ഥലമാണു ഷിക്കാഗോ. വന്‍ നഗരം. താപനില ഒരു 5 ഡിഗ്രി ഫാറന്‍ഹീറ്റില്‍ (-15 ഡിഗ്രി സെല്‍ഷ്യസ്) താഴെ പോവില്ലെങ്കിലും, ഇടയ്ക്കൊരു കാറ്റടിക്കും-അവനു് -25 ഡിഗ്രി ഫാരന്‍ഹീറ്റൊക്കെ (-32 ഡിഗ്രി സെല്‍ഷ്യസ്) തണുപ്പു വരും. നല്ല സുഖമാണു്. വസ്ത്രത്തിനു വെളിയിലേക്കു നീണ്ടു നില്‍ക്കുന്ന മൂക്കു്, കാലാട്ടുന്നവരുടേ കാല്‍വിരലുകള്‍, കയ്യാട്ടുന്നവരുടെ കൈവിരലുകള്‍ തുടങ്ങിയ അവയവങ്ങള്‍ മുറിഞ്ഞടര്‍ന്നു് ഇല്ലാതായതുപോലെ തോന്നും. മഞ്ഞില്‍ കാറോടിച്ചാല്‍ കുറുമാന്‍ ന്യൂ ഇയര്‍ പാര്‍ട്ടി കഴിഞ്ഞു വീട്ടില്‍ പോകുന്നതുപോലെ ഇരിക്കും-റോഡിന്റെ വീതി മൊത്തം അളന്നു്, മുന്നോട്ടും പിന്നോട്ടും പാര്‍ശ്വഭാഗങ്ങളിലേക്കും തെന്നിത്തെറിച്ചു്, ചിലപ്പോള്‍ ഒരു യൂ-ടേണെടുത്തു തിരിച്ചു പോയി, സൂക്ഷിച്ചില്ലെങ്കില്‍ ബാലന്‍സു പോയി തലകുത്തി മറിഞ്ഞു്...
പുതിയ സ്ഥലം അങ്ങനെയല്ല. അങ്ങനെയൊന്നും മഞ്ഞു വരില്ല. നല്ല കാലാവസ്ഥ-60 ഡിഗ്രി ഫാറന്‍ഹീറ്റിനു (16 ഡിഗ്രി സെല്‍ഷ്യസ്) മുകളില്‍. മല, പൂവു്, കായ്, കാടു്, കടല്‍ ഇവയൊക്കെ കാണാം. പിന്നെ, ഇടയ്ക്കിടെ ഭൂമി കുലുങ്ങും. കുറെക്കഴിയുമ്പോള്‍ ശീലമാകും-ഓട്ടോറിക്ഷയില്‍ ഇരിക്കുന്നതുപോലെ. ഷിക്കാഗോയില്‍ ഭൂമികുലുക്കം, കൊടുങ്കാറ്റ്, ഇടിവാള്‍, ഗന്ധര്‍വ്വന്‍, പെരിങ്ങോടന്‍ തുടങ്ങിയവയുടെ ശല്യമില്ല.
രണ്ടിടത്തും ഇന്ത്യക്കാര്‍ ഇഷ്ടം പോലെ. പുതിയ സ്ഥലത്തു ജീവിതച്ചെലവു കൂടുതലാണെന്നു പറയുന്നു. എങ്കിലും അല്പം കൂടി ജീവിക്കാന്‍ പറ്റിയ സ്ഥലം അതാണെന്നു തോന്നുന്നു.
എനിക്കുള്ള ഒരു സന്തോഷം, ഒരു ശനിയാഴ്ച രാവിലെ സിബു പുതിയ സ്ഥലത്തു നിന്നു വടക്കോട്ടു പുറപ്പെട്ടാല്‍ വൈകിട്ടു് എന്റെ വീട്ടില്‍ എത്തും. (അതെന്താ, തനിക്കു് അങ്ങോട്ടു പൊയ്ക്കൂടേ എന്നു ചോദിച്ചാല്‍... മടിയാണെടോ!) അങ്ങനെ സിബുവിനെ കാണാന്‍ സാദ്ധ്യത കൂടുന്നു.
ഇത്രയൊക്കെ വിവരം മതിയോ? അമേരിക്കയുടെ മാപ്പില്‍ ഇവയെ മാര്‍ക്കു ചെയ്തു കാണിക്കണോ?
[ഞാന്‍ ഷിക്കാഗോയില്‍ രണ്ടു കൊല്ലം ഉണ്ടായിരുന്നു. അതിന്റെ ഓര്‍മ്മയില്‍ എഴുതുന്നതു്. പുതിയ സ്ഥലത്തു് വിമാനയാത്രയില്‍ ഇടത്താവളമായേ പോയിട്ടുള്ളൂ. സിബു വന്നിട്ടുവേണം...]
സിബുവിനാശംസകള്‍, നല്ല ഒന്നാന്തരം കാലാവസ്ഥയാണു കാലിഫോര്‍ണിയയില്‍, ബാംഗ്ലൂറിലെ പോലെ. അധികം ചൂടൊ, തണുപ്പോ ഇല്ല.
സ്നേഹിതനെ കാണാന്‍ മറക്കേണ്ട. വരമൊഴി കാണിച്ചുകൊടുക്കുന്നതിനു മുന്‍പ് അദ്ദേഹം മലയാളം ടൈപ്പ് ചെയ്യാന്‍ സ്വയം തട്ടിക്കൂട്ടിയ ഒരു പ്രോഗ്രാം ഉപയോഗിച്ചിരുന്നുവെന്നു പറഞ്ഞിട്ടുണ്ട്. സിബുവിനു ഏതായാലും കൂട്ടാവും.
ഇപ്പോ സിബു താമസിക്കാന്‍ പോകുന്നതു ആ കലിഫോര്‍ണിയാമുക്കിലുള്ള ചായകടയ്ക്കു പുറകിലുള്ള കെട്ടിടത്തിലാണോ? ആശംസകള്‍!!
ഉമേഷ്ജി കാലിഫോര്‍ണിയയെ കുറിച്ച് പറയുന്നതു കേട്ടിട്ട് അവിടെ വന്ന് താമസിക്കാന്‍ ഒരു മോഹം! വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം! കാശു ചിലവിനെ കുറിച്ചു കേട്ടിട്ടുണ്ട്, കുലുക്കം, അതുള്ളതാണോ? ഹമ്മേ
പിന്നെ കാലിഫോര്‍ണിയാക്കാര്‍ സിംഗപ്പൂര്‍ വഴിയാണെല്ലൊ നാട്ടിലേക്ക് പോകുന്നതു, അപ്പോള്‍ ചാങി വഴി വന്നാന്‍ ഇവിടെ മീറ്റാം! :)
സിബു, ലോസാഞ്ചലസ്സ് നഗരത്തില്‍ നിന്നും മുക്കാല്‍ മണിക്കൂര്‍ തെക്കോട്ട് കാറോടിച്ചാല്‍ എത്തിച്ചേരുന്ന ഇര്‍വൈന്‍ താഴ്വരയിലാണ് കഴിഞ്ഞ ഏഴു വര്‍ഷമായി താമസം. എന്നെക്കൊണ്ട് എന്തെങ്കിലും സഹായമാകുമെങ്കില്‍ ചെയ്തു തരുന്നതില്‍ സന്തോഷമേയുള്ളു; ഇ മെയില്‍ പെട്ടിയില്‍ ഒരു കുറിപ്പിട്ടാല്‍ മതി.
കാലിഫോര്‍ണിയയെപ്പറ്റി നളനും ഉമേഷും പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല. നാടുവിട്ടാല്‍ ഇഷ്ട സ്ഥലം ഇവിടെത്തന്നെ.
ഏവൂരാന്‍, എന്റെ പരിമിതമായ അറിവില്‍, ആദ്യത്തെ കാലിഫോര്‍ണിയന്‍ മലയാളി ബ്ലോഗര്‍ നളനാണ് (ഇപ്പോള്‍ ബാംഗ്ലൂരില്‍).
സപ്തവര്‍ണ്ണങ്ങള്‍, ഇങ്ങോട്ടു വന്നാല്‍ ഇവിടെയും മീറ്റാം. ഞാന്‍ അഞ്ചു വര്‍ഷത്തോളം സിംഗപ്പൂരിലുണ്ടായിരുന്നു.
നളന്‍, ബാംഗ്ലൂരില്‍ നിന്നും നാട്ടില്‍ പോകുന്ന വഴി ഇവിടെയൊന്നിറങ്ങൂന്നേയ്. നമ്മുക്ക് ഒരു ബാര്‍ബേഖ്യൂ തട്ടിക്കൂട്ടാം.
സിബൂ, വടക്കോട്ടോടിക്കുന്ന കൂട്ടത്തില്‍ ഒരു 150 മൈല്‍ കൂടി ഓടിച്ചാല്‍ സീയാറ്റിലില്‍ എത്താം. അധികം ചൂടോ അധികം തണുപ്പോ ഇല്ലാത്ത സ്ഥലം (മഴ കഴിഞ്ഞിട്ടു വേണ്ടേ വേറേ എന്തിനെങ്കിലും സമയം). ഉമേഷില്‍ നിന്ന് രക്ഷനേടുകയും ചെയ്യാം.
ഉമേഷ്‌ജിയുടെ വിവരണത്തില്‍ നിന്നും താങ്കള്‍ ഒരു 'നഗരത്തില്‍' നിന്നും ഒരു 'സംസ്ഥാനത്തേക്ക്' കൂടുമാറുന്ന വിവരം അറിഞ്ഞു.
ആശംസകള്‍.
"ദേ ലവിടെ വരെ പോന്നേന്റെ പകുതിയില്‍ കുറവു സമയങ്ങള്‍ കൊണ്ട് യുയെയീ വരെ വന്നു പോകാം ..ഒന്നു വാന്നേ ... ഇവിടേം തണുപ്പ് 10 ഡിഗ്രീയില്‍ കുറവാണ്.(AC കൂട്ടിയിടണമെന്നേ ഉള്ളൂ.)"
കൂട്ടുകാരേ ആശംസകള്‍ക്ക് വളരെ നന്ദിയുണ്ട്. കാലിഫോര്‍ണ്ണിയയില്‍ സാന്താക്ലാരാ എന്നുള്ള സ്ഥലത്താണ് താമസം. ഗൂഗിള്‍ ആണ് കമ്പനി. അവിടെ ഇന്റര്‍നാഷണലൈസേഷന്‍ ചെയ്യുന്നു - അതായത് കമ്പ്യൂട്ടറില്‍ മലയാളം മുതലായവ നന്നായി കാണാനുള്ള വിദ്യകള്‍. ഇവിടെ ജോയിന്‍ ചെയ്തിട്ട് മറുപടി അയക്കാം എന്ന് കരുതിയതാണ്. അപ്പോ ട്രെയിനിങും വീട്ടുകാര്യങ്ങള്‍ അറേഞ്ച് ചെയ്യലുമായി ഭയങ്കര തിരക്കായിപോയി.
സന്തോഷ് ചെയ്യുമ്പോലെ ഗൂഗിളിലെ മലയാളത്തിന്റെ പ്രശ്നങ്ങള്‍ ഓരോന്നായി റിപ്പോര്‍ട്ട് ചെയ്യുകയോ ഫിക്സ് ചെയ്യുകയോ ചെയ്യാം. പിന്നെ, ധാരാളം ഫയര്‍ഫോക്സ്കാരിവിടെ ഉള്ളത് കൊണ്ട് ആ വകുപ്പിലുള്ള സംശയങ്ങള്‍ പലതിനും ഉത്തരമാവും.
ബേ ഏരിയയിലേക്ക് സ്വാഗതം! ഞാന്‍ സാന്‍ ഹോസെയിലാണ് താമസം. അരിയും മീനും വാങ്ങാന്‍ സാന്താ ക്ലാരയിലാണ് വരാറ് :-) എല്‍ കമീനോയിലെ ഇന്ത്യന്‍ കടകളെല്ലാം കണ്ടു കാണുമെന്നു കരുതുന്നു.
ഗൂഗിളില്‍ നല്ല ഊണ് കിട്ടുമെന്ന് കേട്ടിട്ടുണ്ട്. എങ്ങനെയുണ്ട്? സുഹൃത്തുക്കളേം കൊണ്ടുപോകാമത്രെ ;-)
എന്നെ മനസ്സിലായികാണുമെന്ന് കരുതുന്നു. പുഴ.കോം-മും വരമൊഴിയുമൊക്കെയായി ഞാന്‍ ചിക്കാഗോക്ക് ഒന്നുരണ്ടു തവണ വിളിച്ചിട്ടുണ്ട്. ജോമോന്റെ (iitb - പണ്ട് ഞാനും അവിടെ കുറച്ച് പയറ്റിയിട്ടുണ്ട്) ചേട്ടനുമാണ്.
സിബു ചിക്കാഗോയില്‍ നിന്ന് കാലിഫോര്‍ണിയയിലേയ്ക്ക്
ReplyDeleteസുഹൃത്തുക്കളേ
നമ്മുടെ പ്രിയ സുഹൃത്തും വരമൊഴിയുടെ സൃഷ്ടാവുമായ സിബു, ചിക്കാഗോയില്‍ നിന്ന് ജോലി സംബന്ധമായി കാലിഫോര്‍ണിയയിലേയ്ക്ക് റീലൊക്കേറ്റ് ചെയ്യുന്നു.
ഈ ശനിയാഴ്ചയാണ് (ഡിസംബര്‍ 30) സിബു ചിക്കാഗോ വിടുന്നത്
സിബുവിന് എല്ലാനന്മകളും നേരുന്നു. ചിക്കാഗോയുടെ തണുപ്പില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് രക്ഷപെടുകയാണോ?
ReplyDeleteസാബുവിന് എല്ലാവിധ യാത്രാമംഗളങ്ങളും നേരുന്നു. എവിടെയായാലെന്താ സാബു അമേരിക്കയിൽ തന്നെയല്ലേ?
ReplyDeleteദിവൂ,
ReplyDeleteഞങ്ങളെ സംബന്ധിച്ച് ഇതില്‍ എന്തു പുതുമ? ദുബായിലേക്ക് റീലൊക്കേറ്റ് ചെയ്യുമായിരുന്നെങ്കില്‍ യൂയേയീ അതിര്‍ത്തിയില്‍ നിന്നേ ഞങ്ങള്‍ ബ്ലോഗ്ഗേഴ്സ് ജഗ്ഗ്വാര്‍ വിമാനങ്ങളില്‍ സ്വീകരിച്ചാനയിച്ചേനേ!
എവിടെയായാലും ബൂലോഗത്തുണ്ടാകുമല്ലോ?
സിബൂ, ആള്‍ ദ ബെസ്റ്റ്.
കാലിഫോര്‍ണിയയിലേയ്ക്ക് സ്വാഗതം!
ReplyDeleteസിബുവിന് എല്ലാ മംഗളങ്ങളും നേരുന്നു.
ReplyDeleteസിബുവിന്നു എല്ലാ നന്മകളും, ആശംസകളും നേരുന്നു. അതിന്റെ കൂടെ വേറെ ഒരു കാര്യം പറയാനും ആഗ്രഹിക്കുന്നു.
ReplyDeleteസിബു ചിക്കാഗോവില്‍ നിന്നും കാലിഫോര്‍ണിയായിലേക്ക് മാറുന്നു.
കുറുമാന്‍ ഷാര്‍ജയില്‍ നിന്നും ദുബായിലേക്ക് മാറുന്നു
മഴതുള്ളികള്‍ കല്‍ക്കാജിയില്‍ നിന്നും, നോയിഡായിലേക്ക് മാറുന്നു
പാര്‍വ്വതി, നോയിഡായില്‍ നിന്നും, ഗ്രീന്‍പാര്‍ക്കിലേക്ക് മാറുന്നു
ലവന്‍ ആന്‍ഡോപ്പ് ഹില്ലില്‍ നിന്നും, കൊളാബയിലേക്ക് നീങ്ങുന്നു
യിവന്‍ എവിടെ നിന്നോ എങ്ങോട്ടോ മാറുന്നു എന്ന ഫീലിങ്ങ് മാത്രമെ ഇതില്‍ നിന്നും കിട്ടുന്നുള്ളൂ. കാരണം ഈ പറഞ്ഞ സ്ഥലങ്ങളില്‍ അല്ലെങ്കില്‍, രാജ്യങ്ങളില്‍ അല്ലാത്തവര്‍ക്കൊന്നും അതിന്റെ പ്രാധാന്യം അല്ലെങ്കില്‍ ആ ദേഹം വിട്ടു ദേഹം മാറുന്ന (കൂടു വിട്ടു കൂടു മാറുന്ന അഥവാ പരകായ പ്രവേശം) ആ ഫീലിങ്ങ് മുഴുവനായും കിട്ടില്ല.
പകരം കുറച്ചു കൂടി വിവരിച്ചെഴുതിയിരുന്നെങ്കില്‍ (കാലാവസ്ഥ, ദൂരം, ഏരിയാ വലുപ്പം, തുടങ്ങി), ഞങ്ങള്‍ കുറച്ചു കിണറ്റിലെ തവളകള്‍ക്ക് കൂടുതല്‍ മനസ്സിലായേനേ (ചിക്കാഗോ, കാലിഫോര്‍ണിയ, രണ്ടും രണ്ടു സംസ്ഥാനമാണെന്നറിയാഞ്ഞിട്ടല്ല) ചുമ്മാ :)
സിബുവിന്‍ എല്ലാ നന്മകളും നേരുന്നു. ഒരു വലിയ സമൂഹം താങ്കളോട് കടപ്പെട്ടിരിക്കുന്നു.
ReplyDeleteസങ്കൂ/കുറൂ
ReplyDeleteപുതുവര്‍ഷം മുതല്‍ അദ്ദേഹം കാലിഫോര്‍ണിയായില്‍ നിന്ന് ബ്ലോഗുമ്പോള്‍, ആളുകള്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാകേണ്ട എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ.
വിഷയം self-explanatory ആയതുകൊണ്ടാണ് കുഞ്ഞിപ്പോസ്റ്റാക്കിയത്.
:)
കുറുമാനേ,
ReplyDeleteകാലിഫോര്‍ണിയ ഒരു സംസ്ഥാനമാണു്. അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തു് തെക്കുവടക്കു നീണ്ടുനിവര്‍ന്നു കിടക്കുന്നു.
ഷിക്കാഗോ സംസ്ഥാനമല്ല. ഇല്ലിനോയ് എന്ന സംസ്ഥാനത്തിലെ (ഇല്ലിനോയിക്കാടുകളില്‍ ലല്ലലലം പാടി വരും തെന്നലേ... എന്ന പാട്ടു കേട്ടിട്ടില്ലേ?) തലസ്ഥാനം പോലുമല്ലാത്ത ഒരു നഗരം. (അമേരിക്കയില്‍ സാധാരണയായി ഏറ്റവും വലിയ നഗരത്തെയല്ല തലസ്ഥാനമാക്കുക.) അമേരിക്കയുടെ മദ്ധ്യത്തില്‍ നിന്നു് അല്പം കിഴക്കോട്ടു മാറി ഒരു വന്‍നഗരം.
ഷിക്കാഗോയില്‍ നിന്നു് സിബു പോകുന്ന നഗരത്തിലേക്കു് റോഡുമാര്‍ഗ്ഗം ഏകദേശം 3500 കിലോമീറ്റര്‍ വരും. കന്യാകുമാരിയില്‍ നിന്നു ശ്രീനഗര്‍ വരെ പോകുന്ന ദൂരം. ജീവനില്‍ പേടിയുള്ള മനുഷ്യന്‍ സാധാരണ അമേരിക്കയില്‍ കാറോടിക്കുന്ന സ്പീഡില്‍ പോയാല്‍ 30-നും നാല്പതിനും ഇടയ്ക്കു മണിക്കൂര്‍ ഡ്രൈവിംഗ് സമയം. അതിനിടയ്ക്കു് തീറ്റി, കുടി, കടി, ഡയപ്പര്‍ മാറ്റല്‍, നടുവു നിവര്‍ക്കല്‍ ഇതൊക്കെ ചേര്‍ത്താല്‍ ഒരു നാല്‍പ്പത്തഞ്ചു മണിക്കൂര്‍. ദിവസം ഒരു പത്തു മണിക്കൂര്‍ ഡ്രൈവു ചെയ്താല്‍ അഞ്ചു ദിവസം കൊണ്ടു് എത്തേണ്ടതാണു്. പക്ഷേ, മഞ്ഞു മൂടിക്കിടക്കുന്ന ഈ സമയത്തു മലകളിലൂടെ ഡ്രൈവു ചെയ്യാന്‍ സിബു കുറുമാനല്ലല്ലോ.
വിമാനമാര്‍ഗ്ഗം ഒരു മൂന്നാലു മണിക്കൂറെടുക്കും എന്നു തോന്നുന്നു. രണ്ടു സ്ഥലങ്ങള്‍ തമ്മില്‍ സമയവ്യത്യാസം രണ്ടു മണിക്കൂര്‍. ഷിക്കാഗോയില്‍ 12 മണിയാകുമ്പോള്‍ പുതിയ സ്ഥലത്തു 10 മണി.
ഹൈദരാബാദില്‍ പോയിട്ടുണ്ടോ? “ഹോട്ടല്‍ ഹില്‍വ്യൂ” എന്നൊക്കെ ബോര്‍ഡ് കാണാമെങ്കിലും, ചക്രവാളത്തില്‍ വരെ മലയൊന്നും കാണാത്ത പരന്ന സ്ഥലം. അതുപോലെയൊരു സ്ഥലമാണു ഷിക്കാഗോ. വന്‍ നഗരം. താപനില ഒരു 5 ഡിഗ്രി ഫാറന്‍ഹീറ്റില്‍ (-15 ഡിഗ്രി സെല്‍ഷ്യസ്) താഴെ പോവില്ലെങ്കിലും, ഇടയ്ക്കൊരു കാറ്റടിക്കും-അവനു് -25 ഡിഗ്രി ഫാരന്‍ഹീറ്റൊക്കെ (-32 ഡിഗ്രി സെല്‍ഷ്യസ്) തണുപ്പു വരും. നല്ല സുഖമാണു്. വസ്ത്രത്തിനു വെളിയിലേക്കു നീണ്ടു നില്‍ക്കുന്ന മൂക്കു്, കാലാട്ടുന്നവരുടേ കാല്‍വിരലുകള്‍, കയ്യാട്ടുന്നവരുടെ കൈവിരലുകള്‍ തുടങ്ങിയ അവയവങ്ങള്‍ മുറിഞ്ഞടര്‍ന്നു് ഇല്ലാതായതുപോലെ തോന്നും. മഞ്ഞില്‍ കാറോടിച്ചാല്‍ കുറുമാന്‍ ന്യൂ ഇയര്‍ പാര്‍ട്ടി കഴിഞ്ഞു വീട്ടില്‍ പോകുന്നതുപോലെ ഇരിക്കും-റോഡിന്റെ വീതി മൊത്തം അളന്നു്, മുന്നോട്ടും പിന്നോട്ടും പാര്‍ശ്വഭാഗങ്ങളിലേക്കും തെന്നിത്തെറിച്ചു്, ചിലപ്പോള്‍ ഒരു യൂ-ടേണെടുത്തു തിരിച്ചു പോയി, സൂക്ഷിച്ചില്ലെങ്കില്‍ ബാലന്‍സു പോയി തലകുത്തി മറിഞ്ഞു്...
പുതിയ സ്ഥലം അങ്ങനെയല്ല. അങ്ങനെയൊന്നും മഞ്ഞു വരില്ല. നല്ല കാലാവസ്ഥ-60 ഡിഗ്രി ഫാറന്‍ഹീറ്റിനു (16 ഡിഗ്രി സെല്‍ഷ്യസ്) മുകളില്‍. മല, പൂവു്, കായ്, കാടു്, കടല്‍ ഇവയൊക്കെ കാണാം. പിന്നെ, ഇടയ്ക്കിടെ ഭൂമി കുലുങ്ങും. കുറെക്കഴിയുമ്പോള്‍ ശീലമാകും-ഓട്ടോറിക്ഷയില്‍ ഇരിക്കുന്നതുപോലെ. ഷിക്കാഗോയില്‍ ഭൂമികുലുക്കം, കൊടുങ്കാറ്റ്, ഇടിവാള്‍, ഗന്ധര്‍വ്വന്‍, പെരിങ്ങോടന്‍ തുടങ്ങിയവയുടെ ശല്യമില്ല.
രണ്ടിടത്തും ഇന്ത്യക്കാര്‍ ഇഷ്ടം പോലെ. പുതിയ സ്ഥലത്തു ജീവിതച്ചെലവു കൂടുതലാണെന്നു പറയുന്നു. എങ്കിലും അല്പം കൂടി ജീവിക്കാന്‍ പറ്റിയ സ്ഥലം അതാണെന്നു തോന്നുന്നു.
എനിക്കുള്ള ഒരു സന്തോഷം, ഒരു ശനിയാഴ്ച രാവിലെ സിബു പുതിയ സ്ഥലത്തു നിന്നു വടക്കോട്ടു പുറപ്പെട്ടാല്‍ വൈകിട്ടു് എന്റെ വീട്ടില്‍ എത്തും. (അതെന്താ, തനിക്കു് അങ്ങോട്ടു പൊയ്ക്കൂടേ എന്നു ചോദിച്ചാല്‍... മടിയാണെടോ!) അങ്ങനെ സിബുവിനെ കാണാന്‍ സാദ്ധ്യത കൂടുന്നു.
ഇത്രയൊക്കെ വിവരം മതിയോ? അമേരിക്കയുടെ മാപ്പില്‍ ഇവയെ മാര്‍ക്കു ചെയ്തു കാണിക്കണോ?
[ഞാന്‍ ഷിക്കാഗോയില്‍ രണ്ടു കൊല്ലം ഉണ്ടായിരുന്നു. അതിന്റെ ഓര്‍മ്മയില്‍ എഴുതുന്നതു്. പുതിയ സ്ഥലത്തു് വിമാനയാത്രയില്‍ ഇടത്താവളമായേ പോയിട്ടുള്ളൂ. സിബു വന്നിട്ടുവേണം...]
ഓഫ്‌ടോപ്പിക്: സിബുവേ, ആശംസകള്‍!
സിബൂ, ആശംസകള്‍..!
ReplyDeleteസിലിക്കണ്‍ വാലിയില്‍ നിന്നും ഒരു മലയാളം ബ്ലോഗര്‍ പോലുമുണ്ടെന്നു തോന്നുന്നില്ല. അത്രയും മലയാളികളവിടെ ഉണ്ടായിട്ടും..!
ഒരു പക്ഷെ സിബുവാകും ആദ്യത്തെ കാലിഫോര്‍ണിയന്‍ മലയാളി ബ്ലോഗര്‍..!
തണുപ്പില്‍ നിന്ന് രക്ഷപെട്ട് കാലിഫോര്‍ണിയയ്ക്കു പോകുന്ന സിബുവിനെ മഴ നനയാന്‍ പോര്‍ട്ട്‌ലാന്‍ഡിലേക്ക് വിളിക്കുന്നോ ഉമേഷ്ജി?
ReplyDeleteസിബുവിനു പുതിയ ജോലിയിലും പുതിയ സ്ഥലത്തും നല്ലതു വരട്ടെ!
ഏവൂരാനേ,
ReplyDeleteഈ സ്നേഹിതന്‍ എന്നു പറയുന്ന കൊടകരക്കാരന്‍ കാലിഫോര്‍ണിയയിലെ ഏതോ ഒരു കുടയുടെ കീഴില്‍ ഇരുന്നു കൊണ്ടാണു ബ്ലോഗുന്നതു്.
ബാംഗ്ലൂര്‍ക്കു പോകുന്നതിനു മുമ്പു നളനും നാല്‍ക്കാലി ഫോര്‍ണിയയില്‍ തന്നെയായിരുന്നു.
- [ഒറിഗണിലെ ആദ്യത്തെ (രാജേഷ് വര്‍മ്മയില്ലായിരുന്നെങ്കില്‍ അവസാനത്തെയും) മലയാളി ബ്ലോഗര്‍]
സിബുവിനാശംസകള്‍,
ReplyDeleteനല്ല ഒന്നാന്തരം കാലാവസ്ഥയാണു കാലിഫോര്‍ണിയയില്‍, ബാംഗ്ലൂറിലെ പോലെ. അധികം ചൂടൊ, തണുപ്പോ ഇല്ല.
സ്നേഹിതനെ കാണാന്‍ മറക്കേണ്ട. വരമൊഴി കാണിച്ചുകൊടുക്കുന്നതിനു മുന്‍പ് അദ്ദേഹം മലയാളം ടൈപ്പ് ചെയ്യാന്‍ സ്വയം തട്ടിക്കൂട്ടിയ ഒരു പ്രോഗ്രാം ഉപയോഗിച്ചിരുന്നുവെന്നു പറഞ്ഞിട്ടുണ്ട്. സിബുവിനു ഏതായാലും കൂട്ടാവും.
മാത്രമല്ല അടിപൊളിയായി ബാര്‍ബേഖ്യൂവിനും കൂടാം!
ഇപ്പോ സിബു താമസിക്കാന്‍ പോകുന്നതു ആ കലിഫോര്‍ണിയാമുക്കിലുള്ള ചായകടയ്ക്കു പുറകിലുള്ള കെട്ടിടത്തിലാണോ?
ReplyDeleteആശംസകള്‍!!
ഉമേഷ്ജി കാലിഫോര്‍ണിയയെ കുറിച്ച് പറയുന്നതു കേട്ടിട്ട് അവിടെ വന്ന് താമസിക്കാന്‍ ഒരു മോഹം! വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം! കാശു ചിലവിനെ കുറിച്ചു കേട്ടിട്ടുണ്ട്, കുലുക്കം, അതുള്ളതാണോ? ഹമ്മേ
പിന്നെ കാലിഫോര്‍ണിയാക്കാര്‍ സിംഗപ്പൂര്‍ വഴിയാണെല്ലൊ നാട്ടിലേക്ക് പോകുന്നതു, അപ്പോള്‍ ചാങി വഴി വന്നാന്‍ ഇവിടെ മീറ്റാം! :)
ആശംസകള്‍!!! :)
ReplyDeleteസിബു,
ReplyDeleteലോസാഞ്ചലസ്സ് നഗരത്തില്‍ നിന്നും മുക്കാല്‍ മണിക്കൂര്‍ തെക്കോട്ട് കാറോടിച്ചാല്‍ എത്തിച്ചേരുന്ന ഇര്‍വൈന്‍ താഴ്വരയിലാണ് കഴിഞ്ഞ ഏഴു വര്‍ഷമായി താമസം. എന്നെക്കൊണ്ട് എന്തെങ്കിലും സഹായമാകുമെങ്കില്‍ ചെയ്തു തരുന്നതില്‍ സന്തോഷമേയുള്ളു; ഇ മെയില്‍ പെട്ടിയില്‍ ഒരു കുറിപ്പിട്ടാല്‍ മതി.
കാലിഫോര്‍ണിയയെപ്പറ്റി നളനും ഉമേഷും പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല. നാടുവിട്ടാല്‍ ഇഷ്ട സ്ഥലം ഇവിടെത്തന്നെ.
ഏവൂരാന്‍,
എന്റെ പരിമിതമായ അറിവില്‍, ആദ്യത്തെ കാലിഫോര്‍ണിയന്‍ മലയാളി ബ്ലോഗര്‍ നളനാണ് (ഇപ്പോള്‍ ബാംഗ്ലൂരില്‍).
സപ്തവര്‍ണ്ണങ്ങള്‍,
ഇങ്ങോട്ടു വന്നാല്‍ ഇവിടെയും മീറ്റാം. ഞാന്‍ അഞ്ചു വര്‍ഷത്തോളം സിംഗപ്പൂരിലുണ്ടായിരുന്നു.
നളന്‍,
ബാംഗ്ലൂരില്‍ നിന്നും നാട്ടില്‍ പോകുന്ന വഴി ഇവിടെയൊന്നിറങ്ങൂന്നേയ്. നമ്മുക്ക് ഒരു ബാര്‍ബേഖ്യൂ തട്ടിക്കൂട്ടാം.
സിബുവിന് ഒരിയ്ക്കല്‍ കൂടി സ്വാഗതം.
സിബൂ, വടക്കോട്ടോടിക്കുന്ന കൂട്ടത്തില്‍ ഒരു 150 മൈല്‍ കൂടി ഓടിച്ചാല്‍ സീയാറ്റിലില്‍ എത്താം. അധികം ചൂടോ അധികം തണുപ്പോ ഇല്ലാത്ത സ്ഥലം (മഴ കഴിഞ്ഞിട്ടു വേണ്ടേ വേറേ എന്തിനെങ്കിലും സമയം). ഉമേഷില്‍ നിന്ന് രക്ഷനേടുകയും ചെയ്യാം.
ReplyDeleteസിബു മാഷേ ..
ReplyDeleteഉമേഷ്‌ജിയുടെ വിവരണത്തില്‍ നിന്നും താങ്കള്‍ ഒരു 'നഗരത്തില്‍' നിന്നും ഒരു 'സംസ്ഥാനത്തേക്ക്' കൂടുമാറുന്ന വിവരം അറിഞ്ഞു.
ആശംസകള്‍.
"ദേ ലവിടെ വരെ പോന്നേന്റെ പകുതിയില്‍ കുറവു സമയങ്ങള്‍ കൊണ്ട് യുയെയീ വരെ വന്നു പോകാം ..ഒന്നു വാന്നേ ... ഇവിടേം തണുപ്പ് 10 ഡിഗ്രീയില്‍ കുറവാണ്.(AC കൂട്ടിയിടണമെന്നേ ഉള്ളൂ.)"
ഒരിക്കല്‍ കൂടി ആശംസകള്‍
ബെറ്റര്‍ സ്ഥലത്ത് ബെറ്റര്‍ ജോലിയില് പ്രവേശിതനാകുന്ന പ്രിയ സിബുവിന് എന്റെ ആശംസകള്‍.
ReplyDeleteഓ.ടോ:
ഉമേഷ് ജിയുടെ വിവരണം, സൂപ്പര്‍ ഡ്യൂപ്പര്‍.
അപ്പോ ഇന്നാണു സിബു കൂടുവിട്ടു കൂടുമാറുന്നത്. പുതിയ സ്ഥലത്ത് പുതിയ വര്‍ഷത്തില്‍ ജീവിതം കൂടുതല്‍ പച്ചപിടിക്കട്ടെ.
ReplyDeleteഓടി:
ഗുരുക്കളേ, ഹൈദരാബാദ് നിറച്ചു ഹില്ലല്ലേ, ജൂബിലി ഹില്സ്, ബഞ്ജാരാ ഹില്സ്-ഒക്കെ തേക്കിന്‍കാട് മൈതാനം പോലെ ആണെന്നു മാത്രം.
സിബുവിന് ആശംസകള്‍.
ReplyDeleteകൂട്ടുകാരേ ആശംസകള്‍ക്ക് വളരെ നന്ദിയുണ്ട്. കാലിഫോര്‍ണ്ണിയയില്‍ സാന്താക്ലാരാ എന്നുള്ള സ്ഥലത്താണ് താമസം. ഗൂഗിള്‍ ആണ് കമ്പനി. അവിടെ ഇന്റര്‍നാഷണലൈസേഷന്‍ ചെയ്യുന്നു - അതായത് കമ്പ്യൂട്ടറില്‍ മലയാളം മുതലായവ നന്നായി കാണാനുള്ള വിദ്യകള്‍. ഇവിടെ ജോയിന്‍ ചെയ്തിട്ട് മറുപടി അയക്കാം എന്ന് കരുതിയതാണ്. അപ്പോ ട്രെയിനിങും വീട്ടുകാര്യങ്ങള്‍ അറേഞ്ച് ചെയ്യലുമായി ഭയങ്കര തിരക്കായിപോയി.
ReplyDeleteസന്തോഷ് ചെയ്യുമ്പോലെ ഗൂഗിളിലെ മലയാളത്തിന്റെ പ്രശ്നങ്ങള്‍ ഓരോന്നായി റിപ്പോര്‍ട്ട് ചെയ്യുകയോ ഫിക്സ് ചെയ്യുകയോ ചെയ്യാം. പിന്നെ, ധാരാളം ഫയര്‍ഫോക്സ്കാരിവിടെ ഉള്ളത് കൊണ്ട് ആ വകുപ്പിലുള്ള സംശയങ്ങള്‍ പലതിനും ഉത്തരമാവും.
സാന്താക്ലാരാ, സാന്‍ ഹോസേ ഭാഗത്തുനിന്നും ബ്ലോഗര്‍മാരാരെങ്കിലും ഉണ്ടോ?
സിബുവിനു താല്പര്യമുള്ള മേഖലയില്‍തന്നെ ചെന്നെത്താനായെന്നറിഞ്ഞതില്‍ സന്തോഷം. ഫയര്‍ഫോക്സില്‍ കുറച്ചുകൂടി നന്നായി മലയാളം കാണാമെന്ന പ്രതീക്ഷയും.
ReplyDeleteഗുണാളന്‍ എന്ന ബ്ലോഗര്‍ സാന്‍ ഹൊസേ ഭാഗത്തുനിന്നാണെന്നു തോന്നുന്നു.
വൌ..എന്താ വാര്‍ത്ത..മൊഴിപിതാവിനു അതേറ്റവും കൂടുതല്‍ കാണിച്ചു തരുന്ന ഗൂഗിളമ്മയുടെ മടിയിലേക്കോ ? ഇനിയിപ്പോ ഗൂഗിളങ് കമ്പ്ലീറ്റ് മലയാളമാക്കിയേരെ സിബു മാഷേ..സന്തോഷകരമായ വാര്‍ത്ത തന്നെ.എല്ലാ ആശംസകളും ..!
ReplyDeleteസന്തോഷം നല്‍കുന്ന വാര്‍ത്ത
ReplyDeleteഎന്റെ ചിന്ന ആശംസകള്‍
എന്റേം വക ആശംസകളും സന്തോഷവും.
ReplyDeleteഒക്കെ നന്നായിരിക്കട്ടെ.
ബേ ഏരിയയിലേക്ക് സ്വാഗതം! ഞാന്‍ സാന്‍ ഹോസെയിലാണ് താമസം. അരിയും മീനും വാങ്ങാന്‍ സാന്താ ക്ലാരയിലാണ് വരാറ് :-) എല്‍ കമീനോയിലെ ഇന്ത്യന്‍ കടകളെല്ലാം കണ്ടു കാണുമെന്നു കരുതുന്നു.
ReplyDeleteഗൂഗിളില്‍ നല്ല ഊണ് കിട്ടുമെന്ന് കേട്ടിട്ടുണ്ട്. എങ്ങനെയുണ്ട്? സുഹൃത്തുക്കളേം കൊണ്ടുപോകാമത്രെ ;-)
എന്നെ മനസ്സിലായികാണുമെന്ന് കരുതുന്നു. പുഴ.കോം-മും വരമൊഴിയുമൊക്കെയായി ഞാന്‍ ചിക്കാഗോക്ക് ഒന്നുരണ്ടു തവണ വിളിച്ചിട്ടുണ്ട്. ജോമോന്റെ (iitb - പണ്ട് ഞാനും അവിടെ കുറച്ച് പയറ്റിയിട്ടുണ്ട്) ചേട്ടനുമാണ്.
തിരക്കൊഴിയുമ്പോള്‍ വിളിക്കുക. 408-480-8227.
തോമസ് @ പുഴ.കോം