നമ്മുടെ കലേഷ് യൂ യേ യീയും നമ്മളേയും വിട്ട് മറ്റന്നാള്‍ അതായത്, 30-12-2006ന് 12:30ന് നാട്ടിലേക്ക് പോകുകയാണല്ലോ?
പോകുന്നതിന് മുന്‍പ് കലേഷിനെ ഒന്ന് കാണണം എന്ന അതിഭയങ്കരമായ ആഗ്രഹത്തില്‍ ഇന്ന് കലേഷിനോട് അതേപറ്റി സംസാരിക്കുകയും, അദ്ദേഹത്തിന് പോകുന്നതിന്റെ തിരക്കുകളാണെങ്കിലും, 'എല്ലാവരേയും ഒന്ന് കാണാന്‍ വല്യ ആഗ്രഹമുണ്ടെന്നും' നാളെ രാവിലെ എങ്ങിനെയെങ്കിലും സമയമുണ്ടാക്കി ഷാര്‍ജ്ജയിലെ ബുഹൈര കോര്‍ണിഷിലുള്ള പാര്‍ക്കില്‍ ,(29-12-2006) രാവിലെ 9 മണിക്ക് എത്തിച്ചേരാമെന്നും മാക്സിമം 10 മണി വരെ അവിടെയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
പീ.സ്: ഇത്രയും ചെറിയ സമയം കൊണ്ട്, നല്ലൊരു സെറ്റപ്പില്‍ യാത്രയയപ്പ് ഒരുക്കാനുള്ള പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി കലേഷ് നമ്മളോട് ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നാളെ കൃത്യം എട്ടരക്ക് ദുബായ് കരാമയില്‍ നിന്നും, ബുഹൈറ കോര്‍ണിഷിലേക്ക് ഞാന്‍ പുറപെടുന്നതാണ്.
ReplyDeleteനാളെ രാവിലെ 8:45ന് ഞാന്‍ ബുഹൈറ കോര്‍ണിഷ് പാര്‍ക്കില്‍ പ്രത്യക്ഷപ്പെടുന്നതാണ്. (പറയാതെ വരണമെന്ന് കരുതിയതാണ്. ആരെങ്കിലും ഫുഡ് ഐറ്റംസ് കൊണ്ട് വരുന്നുണ്ടെങ്കിലോ? ക്വാണ്ടിറ്റിയുടെ കാര്യത്തില്‍ റിസ്ക് എടുക്കണ്ടല്ലോ) :-)
ReplyDeleteഞാനും ഉണ്ടാവാം ബുഹൈറ കോര്‍ണിഷില്‍.
ReplyDeleteവിശാലാ സ്പോട്ട് പറ.
-സുല്‍
കാലത്ത് 8:00 - 8:30 ഞാന്‍ ബര്‍ ദുബൈ യില്‍ നിന്ന് പുറപ്പെടുന്നതായിരിക്കും. (ലാസ്റ്റ് മീറ്റ് പോലെയാവില്ല!)
ReplyDeleteപ്രത്യേകിച്ച് അങ്ങിനെ സ്പോട്ടൊന്നും ഇല്ല സുല്ലേ, സൌകര്യമുള്ളിടത്ത് നമുങ്ങ് സ്പോട്ടാം! :)
ReplyDeleteസുല്ലേ, എന്നേ കൂടെ പിക്കണം കേട്ടോ.
ReplyDelete(പനി, എന്നെ കട്ടിലിലൊട്ടിക്കില്ല എന്ന് പ്രതീക്ഷിക്കട്ടെ)
നിന്നെ പിണക്കാം അഗ്രു.
ReplyDeleteപാം ട്രീ ദ്വീപിനടുത്ത് വരുമോ കലേഷ്ജി?
http://www.wikimapia.org/#y=25332923&x=55378883&z=17&l=0&m=a&v=2
-സുല്‍
എന്റെ ബ്ലോഗ് സന്ദര്‍ശിക്കില്ലേ?
ReplyDeleteവരണമെന്നാഗ്രഹമുണ്ട്. അബൂദാബിയില്‍ നിന്നും ഇപ്പറഞ്ഞ സമയത്തങ്ങെത്തുക പ്രയാസം.വിശാല്‍ജിയുടെ കത്തി രസിച്ചുകൊണ്ടുള്ള ഒരു യാത്ര മിസ്സിങ്.
ReplyDeleteകലേഷിനു സ്നേഹാന്വാഷണങ്ങള്‍, ആശംസകള്‍