പുഴ മാഗസിന്റെ, ഇന്ന് കിട്ടിയ ലക്കത്തില്‍ ‘ബ്ലോഗില്‍ നിന്നും’ എന്ന പേരില്‍ രണ്ട് പേജുകള്‍ ഉണ്ട്.
മാഗസിന്റെ കോപ്പി ലഭ്യമല്ലാത്തവര്‍ക്ക് കൂടി കാണാനായി, സ്കാന്‍ ചെയ്ത കോപ്പികള്‍ ഇതാ...
ഇതില്‍ ക്വോട്ട് ചെയ്തിരിക്കുന്ന പലരുടെയും ഈമെയില്‍ ലഭ്യമല്ലാത്തതിനാല്‍ ഒരു പോസ്റ്റായിടുന്നു.
കൂടാതെ, റീനി മമ്പലത്തിന്റെ (പനയോലകള്‍) ‘ഗൃഹലക്ഷ്മി‘ എന്ന ചെറുകഥയും ഈ ലക്കത്തിലുണ്ട്.
ആശംസകള്‍
Thursday, January 11, 2007
Subscribe to:
Post Comments (Atom)
224 comments:
«Oldest ‹Older 201 – 224 of 224കണ്ണൂരാന്‍ ഇത് ഫൌളാണ്.. കണ്ട്രോള്‍ സീ കണ്ട്രോള്‍ വീ നിരോധിച്ചിരിക്കുന്നു എന്നറിയില്ലേ? എന്തായാലും 200 നേക്കാള്‍ വലുതാണല്ലോ 201. യേത്?
സന്തോഷ് സ്ഥലത്തുണ്ടോ? ;)
കുറേ പോസ്റ്റ് എഴുതാമായിരുന്നു കണ്ണൂരാന്‍. പക്ഷെ, വെറുതെ, വിലയില്ലാതെ എഴുതിയിടുന്നതാണെന്ന് തോന്നരുത്, മറ്റുള്ളവര്‍ക്ക്. അഥവാ മറ്റുള്ളവര്‍ക്ക് എന്ത് തോന്നിയാലും, നമ്മുടെ വസ്തുക്കള്‍ക്ക്, നമ്മളൊരു വില കൊടുക്കണം. പണമല്ലാത്ത മൂല്യം. അതുകൊണ്ടാണ് പ്രതിഷേധിച്ചത്.
ഇതിനെ ഇത്രയുമൊന്നും നീട്ടേണ്ടായിരുന്നു. നീട്ടിയില്ലായിരുന്നെങ്കില്‍ സു എന്ന വ്യക്തിയെ അവഹേളിക്കാന്‍ പിന്നെ ചാന്‍സ് എവിടെ കിട്ടും? എന്തായാലും, പലരും കയറി തക്കത്തിന് ഗോളടിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍, തിരിച്ചുവരുമെന്ന് ഓര്‍ക്കാതെ. പാവങ്ങള്‍.
ഒന്നും പറയേണ്ട ദില്ബൂ. പുഴയില്‍ നിന്ന് എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ ഊണുകഴിക്കാമെന്ന് കരുതിയിരുന്നു. ഇനിയിപ്പോ കുറച്ച് അരി ഇടട്ടെ. കഞ്ഞിയ്ക്ക്.
സൂ ചേച്ചീ,
പുഴയില്‍ നിന്ന് പലരും മീന്‍ പിടിച്ചല്ലോ. ചന്തയില്‍ അനോണി കുട്ടക്കണക്കിനാണ് വില്‍ക്കുന്നത്. :-)
എന്തായാലും അരിയിടുമ്പോ എനിയ്ക്കും കുറച്ച്. (വായ്ക്കരിയല്ല.. ചോറിന് ഇടുമ്പോള്‍) :-)
ദില്‍ബൂ...
തനിക്കുവേണ്ടിയാ അരിയിടുന്നേന്ന് സൂച്ചേച്ചി പ്രത്യേകം പറഞ്ഞിട്ടുണ്ടല്ലോ (ഇനിയിപ്പോ കുറച്ച് അരി ഇടട്ടെ. "കഞ്ഞിയ്ക്ക്").. പിന്നെന്തിനാ പിന്നേം ചോദിക്കുന്നേ...
മൈക്ക് ടെസ്റ്റ്..മൈക്ക് ടെസ്റ്റ്.. മാന്യരെ, അങ്ങിനെ മത്സരം അവസാനിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നു. ഫൌളാണേലും ഡബിള്‍ സെഞ്ച്വറി അടിക്കാന്‍ സാധിച്ചതില്‍ ദില്‍ബുവിനോട് പ്രത്യേക കടപ്പാട് രേഖപ്പെടുത്തുന്നു. തട്ടുകടക്കും ഫ്രാഞ്ചൈസി ഏര്‍പ്പാടാക്കാമെന്നും, തട്ടുകടയില്ലേലും ബൂലോഗര്‍ ഡബിള്‍ സെഞ്ച്വറി അടിക്കുമെന്നും ഈ മത്സരം തെളിയിച്ചു. എറ്റവും നല്ല കമന്റിന് കമ്മിറ്റി സ്പോണ്‍സര്‍ ചെയ്ത സമ്മാനം ശ്രീമാന്‍ ഇരിങ്ങല്‍ കമ്മറ്റി ആപ്പീസില്‍ വന്ന് കൈപ്പറ്റുവാന്‍ അഫ്യര്‍ത്ഥിക്കുന്നു.
പ്രീയപ്പെട്ട കണ്ണൂരാനേ..,
ഇവിടെ ഈ ഒരു ചര്‍ച്ചയ്ക്ക് വരില്ലെന്ന് മനസ്സു കൊണ്ട് തീരുമാനിച്ചതായിരുന്നു. എന്നിട്ടും വരേണ്ടി വന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ സംഭവിച്ചു. ഒരു മെയിലില്‍ തീര്‍ക്കാവുന്ന പ്രശ്നം 206 കമന്‍ റില്‍ എത്തിച്ചു.
പുഴ ചെയ്തത് അനുവദം ചോദിച്ചില്ല എന്നുള്ളതാണ്.
ഒരു മാഗസീന്‍ എന്ന നിലയില്‍ കമന്‍റിട്ട് അനുവാദം ചോദിക്കുക എന്നുള്ളത് പ്രായോഗികമായ ബുദ്ധിമുട്ട് അവര്‍ക്ക് ഉണ്ടായിരുന്നിരിക്കണം.
എങ്കിലും അവരുടെ ഉദ്ദേശശുദ്ധിയെ മാനിക്കണമായിരുന്നു (അനുവാദം ചോദിച്ചില്ല എന്ന് പറയുന്നത് ഒരാള്‍ മാത്രമായതിനാല്‍ പ്രത്യേകിച്ചും)ഒപ്പം അവര്‍ക്ക് വ്യക്തിപരമായി മെയില്‍ അയച്ച് ചോദിക്കുകയും ചെയ്യാമായിരുന്നു.
ഇവിടെ സംഭവിച്ചത് ഒരുപാട് പേര് തെറിയും അതിന് മേലെ ഭീഷണിയും നിയമ പ്രശ്നങ്ങളും.
എല്ലാം കെട്ടടങ്ങിയല്ലൊ.
പിന്നെ വീണ്ടും ഒരു വിവാദത്തിന്‍ താല്പര്യമില്ലാത്തതിനാല്‍ ഈ കമന്‍റിന് എന്ത് മറുപടി വന്നാലും ഞാന്‍ പ്രതികരിക്കുന്നതല്ല.
കണ്ണൂരാനേ... ഒരു കണ്ണൂരുകാരന്‍ എന്ന പരിഗണന എനിക്കും തരാമായിരുന്നു. സമ്മാനം നാട്ടില്‍ വരുമ്പോള്‍ വാങ്ങിക്കാം.
നഖം കൊണ്ട് എടുക്കാവുന്നത് കോടാലി കൊണ്ട് എടുത്തുവെങ്കിലും, നന്നായി, കലഹം പിറന്താല്‍ ന്യായം പിറക്കുമെന്നാണല്ലോ.
സൂവേ.. മരം വെട്ടി വീഴ്ത്തി കഴിയുമ്പോഴാവും നിഴലും പോയി എന്ന് ചിലര്‍ അറിയുന്നത്.
എന്റെ നിലപാടു പലരെയും നിരാശപ്പെടുത്തിയിരിക്കാം, സൂര്യഗായത്രിയെ വേദനിപ്പിച്ചിരിക്കാം. ഖേദപ്രകടനത്തിനു ഞാനില്ല. ഈ വിഷയത്തിനു താഴെ കുമാറിനോടും അതുല്യയോടും വിശാലനോടും അവര്‍ ആദ്യമേ പ്രതികരിച്ച വിധം തന്നെ ‘എന്ന നോവിക്കുവാന്‍ ആരോ കാത്തിരിക്കുന്നു’ എന്ന വിധത്തിലായിരുന്നു (താന്‍ ഒറ്റയ്ക്കാണ്, കൂട്ടില്ലെങ്കിലും പ്രതികരിക്കും എന്ന കമന്റുകളും കണ്ടിരുന്നു.) കമ്യൂണിറ്റിക്കു ഗുണകരമായി ഭവിച്ചേയ്ക്കാവുന്ന ഒരു കാര്യത്തിനെ തീര്‍ത്തും പ്രതിലോമകരമായി കണ്ട്, വ്യക്തിപരമായി ഏറ്റെടുത്തു വളര്‍ത്തിയതിനെതിരെ എന്റേതായ രീതിയില്‍ എനിക്കു പ്രതികരിക്കേണ്ടി വന്നു. എല്ലായ്‌പ്പോഴും എല്ലാവരേയും പ്രീതിപ്പെടുത്തുന്നവിധം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാന്‍ കഴിയില്ലല്ലോ. ഒരു ടെക്നിക്കല്‍ മിസ്റ്റേക്ക് ആയി അവഗണിക്കാന്‍ കഴിയുമായിരുന്ന ഒന്നിനെ ഇത്ര വലുതാക്കിയ ബൂലോഗരോട് എനിക്ക് നീരസമുണ്ട്, പകര്‍പ്പവകാശങ്ങളെ കുറിച്ചു വ്യക്തമായ ബോധമുണ്ടെങ്കിലും പ്രതിപക്ഷ ബഹുമാനമില്ലാതെ മുനയൊടിക്കുന്ന വാദങ്ങളോടൊപ്പം ജീവിക്കുന്നവരുടെ ജഡിലമായ ലോകത്ത് സഹകരിക്കുന്നതിനേക്കാള്‍ മുഷിവായൊന്നുമില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം (പ്രതിപക്ഷ ബഹുമാനം എന്നു പറഞ്ഞാല്‍ സാര്‍ എന്നോ അവര്‍കള്‍ എന്നോ വിളിക്കുകയാണെന്നു തെറ്റിദ്ധരിക്കുന്ന പലരുമുണ്ടാകും, അവര്‍ക്കറിയാന്‍ വേണ്ടി http://en.wikipedia.org/wiki/Wikipedia:Assume_good_faith ചൂണ്ടിക്കാണിക്കുന്നു. ആരിലും നല്ല വിശ്വാസം കണ്ടെത്തുവാന്‍ കഴിയാത്തത് ഒരു രോഗവുമാണ്, ആദ്യത്തെ പത്തു കമന്റുകളില്‍ ഒതുങ്ങിപ്പോവേണ്ടിയിരുന്ന ഈ ചര്‍ച്ചയെ ഇവിടെയെത്തിച്ചതും അതു തന്നെ. പ്രതികരിക്കാതിരിക്കുവാനുള്ള കാരണങ്ങളൊന്നും ഞാന്‍ കണ്ടില്ല, ക്ഷമിക്കുക.)
അവന്റെ പെണ്ണിനെ നോവിക്കാന്‍ കാത്തിരുക്കുന്ന ഇവരുടെ ചിന്തകള്‍ക്കുമേല്‍ വാക്കുകളുടെ ഒരു മഹാമേരുതന്നെ മറിച്ചിട്ട് അവന്‍ വരും.
അവന്‍ ഒരിക്കല്‍ വരും.
പക്ഷേ സ്വര്‍ഗ്ഗവും, നരകവും ഒരുമിച്ച് അനുഭവിക്കാന്‍ നീട്ടിയ അവന്റെ ആ കൈ എവിടേ? അവള്‍ക്ക് ആവശ്യമുള്ള ഈ താഴ്വരയില്‍?
അവനെവിടേ?
ഒരുപക്ഷേ അവന്‍ ഒരു കള്ളപ്പുഞ്ചിരിയുമായി
എവിടെയോ അവളെ നോക്കുന്നുണ്ടാവും.
പേടിക്കണ്ട. അവന്‍ വരും കുറഞ്ഞപക്ഷം ഈ ക്ലബ്ബിലെ കമന്റിന്റെ ഐപി അഡ്രസ് അടക്കം എന്റെ പുതുക്കിയ വാര്‍ഡ് നമ്പര്‍ അടക്കം മൊഴിയാന്‍ അവന്‍ വരും.
അവന്‍ അങ്ങനെ എങ്കിലും വരട്ടെ. മൌനത്തിന്റെ അണമുറിയട്ടെ!. അതിനുവേണ്ടി ഞാന്‍ ഇവിടെ കുരിശേറാന്‍ തയ്യാറാണ്. ആരോപണത്തിന്റെ അനോണി ആണികള്‍ക്ക് മൂര്‍ച്ചകൂട്ടിക്കോളൂ...
ഇതു ക്ലബ്ബല്ലേ, ഇവിടെ അനോണി ഓപ്ഷന്‍ ഉണ്ട്. മറ്റുചിലയിടത്ത് ഇല്ല.
പെരിങ്ങ്സിന്റെ
കമ്യൂണിറ്റിക്കു ഗുണകരമായി ഭവിച്ചേയ്ക്കാവുന്ന ഒരു കാര്യത്തിനെ തീര്‍ത്തും പ്രതിലോമകരമായി കണ്ട്, വ്യക്തിപരമായി ഏറ്റെടുത്തു വളര്‍ത്തിയതിനെതിരെ എന്ന വാചകം വായിച്ചപ്പോള്‍ എനിക്ക് മനസിലായതിങ്ങനെ ആണ് -
1. പെരിങ്ങ്സ് പറഞ്ഞതാണ് കമ്യൂണിറ്റിയുടെ മൊത്തം അഭിപ്രായം.
2. സൂ സൂവിന്റെ വ്യക്തിപരമായ ഒരു പ്രശ്നം ആണ് ഇവിടെ അവതരിപ്പിച്ചത്.
3. സൂ പറഞ്ഞതിനെ പൊതുവെ ആരും പിന്താങ്ങിയിട്ടില്ല.
അത് ഒന്ന് വിശകലനം ചെയ്യാന്‍ വേണ്ടി ഞാന്‍ ഈ പോസ്റ്റിനു വന്ന കമന്റുകള്‍ ഒക്കെ ഒന്ന് നോക്കി. ജോലി അതായതു കൊണ്ട് എല്ലാം ഒരു എക്സല്‍ ഫയലില്‍ ആക്കി.
ഇതാ ഞാന്‍ കണ്ട കാര്യങ്ങള്‍ ഈ സ്ക്രീന്‍ ഷോട്ട് ചിത്രത്തില്‍ കാണാം.
ആദ്യ കോളം സൂവിനെ അനുകൂലിച്ച ആള്‍ക്കാരുടെ പേരുകളും അവര്‍ ഇട്ട കമന്റിന്റെ നമ്പരുകളും. രണ്ടാം കോളം സൂ പറഞ്ഞ കാര്യങ്ങളോട് അനുഭാവം പ്രകടിപ്പിച്ചെങ്കിലും അതിനോട് മുഴുവനായി യോജിച്ചു എന്ന് എനിക്ക് തോന്നാത്തവരുടെ കോളം.
മൂന്നാം കോളം പെരിങ്ങോടരെ അനുകൂലിച്ച ആള്‍ക്കാരുടെ പേരുകളും അവര്‍ ഇട്ട കമന്റിന്റെ നമ്പരുകളും. നാലാം കോളം പെരിങ്ങോടര്‍ പറഞ്ഞ കാര്യങ്ങളോട് അനുഭാവം പ്രകടിപ്പിച്ചെങ്കിലും അതിനോട് മുഴുവനായി യോജിച്ചു എന്ന് എനിക്ക് തോന്നാത്തവരുടെ കോളം.
ഓരോരുത്തരുടെയും കമന്റുകളെ ഞാന്‍ വിലയിരുത്തിയതനുസരിച്ചാണ് ഞാന്‍ തരംതിരിച്ചത്. അതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു.
(വ്യക്തിഹത്യ മാത്രം ലക്ഷ്യമാക്കിയ അനോണി കമന്റുകള്‍ പരിഗണിച്ചിട്ടില്ല)
ഇനി ഞാന്‍ ചോദിക്കട്ടെ പെരിങ്ങ്സ്, താങ്കള്‍ എങ്ങനെ ഭൂരിപക്ഷത്തിന്റെ വക്താവായി?
ഡാറ്റാ ക്രിത്യമായി അനലൈസ് ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കാം എന്നതിന്റെ ഒരു ഉദ്ദാഹരണമായി എടുത്തുകാട്ടാന്‍ വേണ്ടിയാണ് ഞാന്‍ മിനക്കെട്ടത് :)
ആദീ :)
മെയില്‍ ചെക്ക് ചെയ്യാന്‍ വന്ന വഴിയ്ക്കാണ് ഈ കമന്റ് കണ്ടത്. ഒറ്റ കാര്യം മാത്രം ഇപ്പോള്‍ പറയട്ടെ :
ഈ പോസ്റ്റില്‍ കമന്റാത്ത ചിലര്‍ കൂടിയുണ്ട്. ഈമെയിലിലും ചാറ്റിലും വഴി ഈ സംഭവത്തെപ്പറ്റി എന്നോട് അഭിപ്രായം അറിയിച്ച ചിലര്‍. അവരുടെ അഭിപ്രായം കൂടി ഇവിടെ ചേര്‍ത്താല്‍ ഈ പോസ്റ്റ് ഒരു നൂറുകൂടി അടിക്കും.
സൂചന പോലും തരാന്‍ പറ്റാത്ത വേറൊരു സംഭവവും ഇതിനിടയ്ക്ക് ശ്രദ്ധയില്‍ പെട്ടു.
പറഞ്ഞുവന്നത്, അസുഖകരമായത് പറയാതിരിക്കാന്‍ ഇഷ്ടപ്പെട്ട സജീവ ബ്ലോഗര്‍മാരും കൂടിയുണ്ട് എന്ന് മാത്രം. :)
തന്നെയുമല്ല, പലരും നേര്‍പ്പിച്ച് പറഞ്ഞത്, നേര്‍പ്പിക്കാതെ പറഞ്ഞതിന് പെരിങ്ങോടനെ ഇങ്ങനെ ചേയ്സ് ചെയ്യണോ
(ഈ കമന്റ് അപൂര്‍ണ്ണമാണ്; ആദിയ്ക്ക് മറുപടി ആയിട്ട് അല്ലെങ്കിലും, വിശദമായൊരെണ്ണം പിന്നീട്)
:)
qw_er_ty
ദിവാ,
പറയാതിരുന്നവര്‍ ഒരുപക്ഷം മാത്രം എന്നു തോന്നുന്നുണ്ടോ? :)
എന്നോടും ചിലര്‍ മെയിലായും ചാറ്റായും ഒക്കെ പലതും പറഞ്ഞിട്ടുണ്ട് :))
qw_er_ty
ആദീ :) ഞാന്‍ എതിര്‍ത്തിരുന്നത് തല്‍ക്കാലം തീര്‍ന്നു. ഇനി എന്താണ് കാര്യം എന്നെനിക്കറിയില്ല.
ദിവാ :) സജീവബ്ലോഗ്ഗര്‍മാര്‍ ഒക്കെ ഇവിടെ കാര്യങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. എതിര്‍ത്താലും, അനുകൂലിച്ചാലും. ഒളിഞ്ഞിരുന്ന് ചര്‍ച്ച ചെയ്യാതെ തന്നെ.
എന്റെ ബ്ലോഗിനെപ്പറ്റി എനിക്കിഷ്ടമില്ലാത്തത് കണ്ടാല്‍ ഞാന്‍ പ്രതികരിക്കും. എതിര്‍ക്കേണ്ടുന്നതും അനുകൂലിക്കേണ്ടുന്നതും ഓരോരുത്തരുടെ ഇഷ്ടം.
ആദിത്യാ.. താങ്കളുടെ അവലോകനം മനോഹരമായി.
അഭിനന്ദനങ്ങള്‍.
ചിലര്‍ മെയിലിലും, ചാറ്റിലും അഭിപ്രായം അറിയിച്ചു എന്ന് ദിവാ പറഞ്ഞു. അവര്‍ക്ക് അഭിപ്രായം, അവരുടെ ബ്ലോഗിനെപ്പറ്റി മാത്രം, അല്ലെങ്കില്‍, ബൂലോഗത്തിന്റെ ഉയര്‍ച്ചയെപ്പറ്റി മാത്രം പറയാന്‍ അവകാശമുണ്ട്. പക്ഷെ, ഞാന്‍ എന്ത് ചെയ്യണം, ചെയ്യരുത് എന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. (അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍) എന്തായാലും, ഒരു കാര്യം ചര്‍ച്ചയ്ക്ക് ഉള്ളപ്പോള്‍ മറഞ്ഞിരുന്ന് അഭിപ്രായം പറയുന്നവരും ഉണ്ടെന്ന് പറഞ്ഞുതന്ന ദിവായ്ക്ക് നന്ദി.
അതുകൊണ്ട് തന്നെ ഇവിടെ, അനുകൂലമായും, പ്രതികൂലമായും അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും ഒരു നന്ദികൂടെ പറഞ്ഞേക്കാം. അത് അവര്‍ അര്‍ഹിക്കുന്നുണ്ട്.
എന്തായാലും മെയിലിലും ചാറ്റിലുമൊന്നും ചര്‍ച്ച ചെയ്യാതെ, ഇവിടെത്തന്നെ ഇതൊക്കെ പറയാന്‍ തോന്നിയത് നന്നായി. അറിയാത്ത പലതും അറിയാന്‍ കഴിഞ്ഞല്ലോ.
എന്തായാലും, ഇവിടെ അഭിപ്രായം പറയാത്ത, ആ സജീവ ബ്ലോഗ്ഗര്‍മാരെ ഊഹിക്കാന്‍ എല്ലാവര്‍ക്കും പറ്റും. എനിക്കെന്തായാലും പറ്റും.
കഷ്ടം.
സൂവേ.. മതീന്ന് തോന്നുന്നു.
സൂ സൂവിന്റെ നിലപാട് വ്യക്തമാക്കുകയും, പുഴ കാര്യങ്ങള്‍ നടത്തിയപ്പോഴുണ്ടായ പിഴവുകള്‍ പറയുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഇനിയും ഇത് പോലെ ഈ കണ്ടിന്യൂഡ് പ്രോട്ടസ്റ്റിനു അര്‍ഥമുണ്ടോ? അല്ലാ ഒരു ആന്റിസിപ്പേറ്റഡ് ഇന്‍ജസ്റ്റീസ് മനസ്സിലാഴ്ത്തി പിന്നയും പിന്നയും ഇങ്ങനെ വാദിയ്കണോ? ഇരുമ്പ് ഇത്ര അടിച്ചാലും ഉരുക്കിയാലും പൊന്നാവില്ലാന്ന് അറിയാല്ലോ. എല്ലാര്‍ക്കും അവരവരുടെ ന്യായങ്ങളും ആശയങ്ങളും വലുതാണു, അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയല്ലെന്ന് അറിയുമ്പോഴും. അത് കൊണ്ട് ഇനിയും ഇത് വേണോ? കളരിയിലേ പോസ്റ്റിലും ഒരു വരി കണ്ടു. അത് കൊണ്ട് എഴുതുന്നതാണു.
മതിയെന്നേ. സൂവിന്റെ നിലപാട് പറഞ്ഞ് കഴിഞ്ഞില്ലേ? ഇനി ആദിയും ദിവയും ഒക്കെ പറയുന്നതിനു നമുക്ക് ഉത്തരം നല്‍കണോ?(കേട്ടതൈയെല്ലാം നമ്പാതെ, നമ്പിനൈതെയെല്ലാം ചൊല്ലാതെ കണ്മണി)
ഇതൊക്കെ വിട്ട് കാശിയ്ക്ക് പോയാലോ അതുല്യേച്ചീ,
ഇവിടെയുള്ളവരൊക്കെ രക്ഷപ്പെടുകയും, അവിടെയുള്ളവരൊക്കെ കുടുങ്ങുകയും ചെയ്യുമോ?
ആദീ, ഇപ്പോഴാ നോക്കിയത്. ഉമേഷ്ജിയെ (117) ഒഴിവാക്കിയതില്‍ ശക്തവും വ്യക്തവുമായ പ്രതിഷേധം...
അല്ലെങ്കില്‍ വേണ്ട. വെറുതെ ഒരു വാക്ക് ആദിയെ അറിയിക്കുന്നു എന്ന് മതി. വെറുതേ പ്രതിഷേധിക്കാന്‍ എന്തിരിക്കുന്നു? എന്റെ പേരൊന്നും അല്ലല്ലോ ഒഴിവാക്കിയത്. ;)
സൂ ചേച്ചിയോട് ഞാന്‍ തെറ്റി. എന്റെ ബ്ലോഗില്‍ മാത്രം വന്ന് പുഴയെ പറ്റി പ്രതിഷേധിച്ചില്ലാ.(പാലില്‍ പഞ്ചസാര കലങ്ങിയില്ലാ ടോണില്‍). എന്നെ മാത്രം ഒഴിവാക്കിയുള്ള ഈ പ്രതിഷേധഘോഷയാത്രയില്‍ ഞാന്‍ പ്രതിഷേധിയ്ക്കുന്നു.:-)
ഓടോ: എന്റെ ബ്ലോഗില്‍ അറ്റ്ലീസ്റ്റ് ആ വ്യക്തിഹത്യയെ പറ്റിയുള്ള കമന്റെങ്കിലും ഇടായിരുന്നു. :)
ദില്‍ബനോട്..ഈ പറയാതെ പറഞ്ഞെതെന്ത് എന്ന് മനസ്സില്ലാക്കാനുള്ള ബുദ്ധിയൊക്കെ താങ്കള്‍ക്കില്ലാന്ന് വച്ച്, എനിക്കുണ്ട്. സൂവിനു പ്രതിഷേധം കമന്റ് ഓപഷനുള്ള ഏത് പോസ്റ്റിലും, എവിടെയും പറയാം എന്ന് ദില്‍ബന്‍ മനസ്സിലാക്കുക. അനിയന്മാര്‍ എന്നൊക്കെ ഞങ്ങള്‍ വിളിയ്കുമ്പോ അത്രയും സ്നേഹം തിരിച്ചും കാട്ടുക.
Good Number 222 !!!
അപ്പൊ ഈ സംവാദം ഇവിടെ വച്ച് അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുന്നു, ഇതില്‍ പങ്കെടുത്തവര്‍ക്കും പങ്കെടുക്കാത്തവര്‍ക്കും പ്രത്യേകം നന്ദി, പങ്കെടുത്തവര്‍ക്ക് ഉള്ളിവടയും, പങ്കെടുക്കാത്തവര്‍ക്ക് ബിരിയാണിയും ദില്‍ബൂന്റെ തട്ടുകടയില്‍ നിന്ന് ലഭിക്കുന്നതാണ്, ആരും കഴിക്കാണ്ട് പൂയേക്കരുത്
ആദീ :)
അതു തന്നെ. ഈ ബഹളത്തിനിടയ്ക്ക് വരാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും വ്യക്തമായ അഭിപ്രായമുണ്ടല്ലോ. ആ സ്ഥിതിയ്ക്ക് ഈ സ്റ്റാറ്റിസ്റ്റിക്സ് പൂര്‍ണ്ണമല്ല എന്നാണ് ഞാന്‍ പറഞ്ഞത്. :)
സൂ, ഖ്വര്‍ട്ടി ഇട്ട് ആദിയോട് പറഞ്ഞതിനെ പരാമര്‍ശിച്ച്, മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താല്‍പര്യമില്ല
divaswapnam
qw_er_ty
thomas,
പുഴ്.കൊമിലുള്ള ഗൂഗിള്‍ സേര്‍ച്ചുതന്നെയാണ് ഞാനുദ്ദേശിച്ചത്.ഏതു ഗൂഗിള്‍ സേര്‍ച്ചിലൂടെയും ബ്ലോഗിലെത്താം. ശരിയാണ്.അതിനെക്കുറിച്ചുണ്ടായ തെറ്റിദ്ധാരണയില്‍ ക്ഷമിയ്ക്കുക.
സൂവിന്റെ പ്രശ്നം പരിഹരിച്ചു എന്നു സൂ എഴുതി. അതുകൊണ്ട്, ഇതു സൂവിന്റെ പ്രശ്നത്തിന്റെ തുടര്‍ച്ചയല്ല.
ശരിയാണ്, എഴുതുന്നവരും (ഇവിടെ ബ്ലോഗില്‍)പബ്ലീഷേഴ്സും തമ്മില്‍ നല്ല ബന്ധവും വിശ്വാസവും എപ്പോഴും ആവശ്യമാണ്.
എന്നാല്‍ publishers നെ സംബന്ധിച്ചിടത്തോളം, publishing ന്റെ കോപ്പി റൈറ്റ് നീതിയും, ന്യായവും എത്തിക്സും,അവര്‍ നിരന്തരം കൈകാര്യം ചെയ്യുന്നവയാണ്.
അതില്‍ വരുത്തുന്ന പിഴവ് ഒരു ഡോക്ടറു സ്റ്റെതസ്കോപ്പുപയോഗിയ്കാന്‍ കൂട്ടാക്കിയില്ല എന്നു പറയുന്നതുപോലെയാനെന്നാണെന്റെ അഭിപ്രായം.
ഒരു എഡിറ്റോറിയല്‍ പ്രസിദ്ധീകരണത്തില്‍ നിന്നും വ്യത്യസ്ഥമാണ് ബ്ലോഗ് അതിന്റെ പ്രതികരണത്തില്‍ എന്നുള്ളതു മനസിലാക്കുവാന്‍ നിങ്ങള്‍ മറന്നു.ആ ബ്ലോഗു sensitivity നിങ്ങള്‍ മനസിലാക്കിയിരുന്നെങ്കില്‍ ബ്ലോഗേഴ്സിന്റെ പ്രതികരണം നിങ്ങള്‍ ശ്രദ്ധിയ്ക്കുമായിരുന്നു.ഒന്നുകില്‍ നിങ്ങള്‍ ശ്രദ്ധിച്ചില്ല അല്ലെങ്കില്‍ നിങ്ങളതു കണക്കിലെടുത്തില്ല.കണക്കിലെടുത്തിരുന്നെങ്കില്‍, നിങ്ങളുടെ വെബ് സേര്‍ച്ചിലൂടെ നിങ്ങള്‍ക്കു വായിയ്ക്കാമായിരുന്ന ആദ്യത്തെ ഒന്നോ രണ്ടോ പ്രതിഷേധം വായിച്ചപ്പോള്‍ നിങ്ങള്‍ അതിനൊരു സമാധാനവുമായി രംഗത്തെത്തുമായിരുന്നു.
ഈ സാഹചര്യത്തില്‍ നിങ്ങളുടെ നിശബ്ദതയും ചില ബ്ലോഗേഴ്സിന്റെ insensitivity യും പ്രശ്നത്തെ ഇത്രയും വലുതാക്കി.
എന്റെ പ്രതികരണത്തെ 'conspiracy theory'എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലായിരുന്നു. ഒരു theory രൂപം കൊള്ളുന്നത് അനേകം സംഭവങ്ങളിലെ അന്തര്‍ദ്ധാരയ്ക്കു ഒരു പൊതുവായ സ്വഭാവമുണ്ടാകുമ്പോഴാണ്.ഒരൊറ്റ സംഭവത്തില്‍ നിന്നും ഒരു theory ഉണ്ടാവില്ല.
ഇതൊരൊറ്റപ്പെട്ട സംഭവമാകട്ടെ എന്നു പ്രതീക്ഷിച്ചുകൊണ്ടും ബ്ലോഗേഴ്സിന്റെ ഒന്നടക്കമുള്ള കൂട്ടായ്മയും,പുഴ്.കൊം തമ്മില്‍ പരസ്പര വിശ്വാസവുമുള്ള ഒരു ബന്ധം വളരട്ടെ എന്നാശിച്ചുകൊണ്ടും.
radiant-n56789011.wordpress.c
TV3066510903724
Post a Comment