Wednesday, April 18, 2007

കൈരളി പീപ്പിള്‍ ചാനലില്‍ കാണാന്‍ കഴിയാതെപോയത്‌

2007 മാര്‍ച്ച് 18 ന് കൈരളി പീപ്പിള്‍ പരിപാടി കാണുവാന്‍ കഴിയാതെ പോയവര്‍ക്കായി അവതരിപ്പിക്കുന്നു.
VODPOD ല്‍ മൂന്നു ഭാഗങ്ങളായി കാണുക.
അല്ലെങ്കില്‍ 5 ഭാഗങ്ങളായി ഗൂഗിള്‍ പ്ലയറില്‍
  1. ഭാഗം ഒന്ന്‌
  2. ഭാഗം രണ്ട്‌
  3. ഭാഗം മൂന്ന്‌
  4. ഭാഗം നാല് (കോപ്പി റൈ‌റ്റ്‌സ്‌)
  5. ഭാഗം അഞ്ച്‌
ഇക്കഴിഞ്ഞ മാര്‍ച്ച്‌ 18 ന് കൈരളി റ്റിവിയിലെ പീപ്പിള്‍ ചാനലില്‍ എനിക്കൊരവസരം ലഭിച്ചിരുന്നു। ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്‌ 1।30 ന് ആയിരുന്നു ഈ പരിപാടി। പരിപാടി അവതരിപ്പിച്ചത്‌ NTV യാണ്। വിപിനാണ് (അരുവിക്കരക്കാരന്‍ എന്ന ബ്ലോഗര്‍) ഈ പരിപാടി അവതരിപ്പിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ചത്‌. വിഷയം എന്റെ കണ്ടെത്തലായ പട്ടമരപ്പും അതുമായി ബന്ധപ്പെട്ട കോപ്പിറൈറ്റ്‌സും, മറ്റു കര്‍ഷകരില്‍ നിന്നും വിഭിന്നമായി ഞാന്‍ ചെയ്യുന്ന കൃഷിരീതികളും। കോപ്പി റൈറ്റ്‌സ്‌ പറയുമ്പോള്‍ അത്‌ സൂര്യഗായത്രിയില്‍ നിന്ന്‌ തുടങ്ങുന്നുവെന്നുമാത്രം. അനില്‍ റിക്കോര്‍ഡ്‌ ചെയ്തു. എന്നാല്‍ ഇതേ പരിപാടി വീണ്ടും 22 ന് റീ ടെലികാസ്റ്റ്‌ ചെയ്യുകയാണ് ഇന്ത്യന്‍ സമയം 3.30 പീ‌എം ന് . സൌകര്യമുള്ളവര്‍ 18 ന് ഈ പരിപാടി കാണുവാന്‍ കഴിയാത്തവര്‍ ഈ പരിപാടി കാണുമെന്ന്‌ വിശസിക്കുന്നു. (എന്നാല്‍ പ്രസ്തുത പരിപാടി സെന്‍‌സര്‍ ചെയ്യപ്പെട്ടു)
വീണ്ടും ഒരു പോസ്റ്റിടേണ്ട ആവശ്യമില്ല എന്നതിനാലാണ് പഴയ പോസ്റ്റ്‌ എഡിറ്റ്‌ ചെയ്യുന്നത്‌।
ഇതുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ്‌

56 comments:

  1. പരിപാടിക്ക് എല്ലാ വിധമായ ആശംസകളും!

    ReplyDelete
  2. ചന്ദ്രേട്ടാ അഭിനന്ദനങ്ങള്‍. ഗള്‍ഫിലും ഞങ്ങളെല്ലാവരും പരിപാടി കാണും.

    ReplyDelete
  3. ആശംസകള്‍.

    വിഷയം : പട്ടമരപ്പും കോപ്പിറൈറ്റും?

    ചന്ദ്രേട്ടന്‍ കണ്ടെത്തിയ പട്ടമരപ്പ് സംബന്ധിച്ച വിവരങ്ങള്‍ ആരെങ്കിലും അടിച്ചു മാറ്റിയോ?

    (അതോ ഇത് ബ്ലോഗ് കോപ്പിറൈറ്റ് പ്രശ്നത്തിന്റെ കാര്യമാണോ?)

    ReplyDelete
  4. ചന്ദ്രേട്ടാ,

    ആശംസകള്‍! ടിവിയില്‍ വരുന്ന ഡേറ്റും പറയണേ.

    ReplyDelete
  5. ചന്ദ്രേട്ടാ,
    എല്ലാ ആശംസകളും...
    നിരവധി റബര്‍കര്‍ഷകര്‍ക്ക് ഈ പരിപാടി പ്രയോജനം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.
    കോപ്പിറൈറ്റ്? ബ്ലോഗിനെക്കുറിച്ചാണെങ്കില്‍ -യാഹൂവിനെതിരായ സമരവിജയം പ്രതിപാദിക്കേണ്ടതു തന്നെ. ബൂലോഗത്തെ തൊഴുത്തില്‍ കുത്തലുകള്‍ പുറ്രം ലോകത്തെ അറിയിക്കാതിര്‍ക്കയാവും ഭേദം.

    ReplyDelete
  6. ആശംസകള്‍!

    ഉച്ചക്കായതുകൊണ്ട്‌ കാണാനൊക്കുമോ എന്നറിയില്ല.. ആരെങ്കിലും റെക്കാര്‍ഡ്‌ ചെയ്തു പോസ്റ്റുമായിരിക്കും എന്നാസിക്കുന്നു.

    ReplyDelete
  7. മാര്‍ച്ച് 18 ഏത് ഡേറ്റാണെന്ന് ദില്‍ബവര്‍മ്മക്ക് പറഞ്ഞു കൊടുക്കണേ ചന്ദ്രേട്ടാ...
    {(ദില്‍ബു)പണ്ടേ ബ്ലോഗ്ഗര്‍, ഇപ്പോള്‍ തന്മാത്രയും [ബ്ലോഗ് ചൊല്ല്]}

    ReplyDelete
  8. ചന്ദ്രേട്ടാ അഭിനന്ദനങ്ങള്‍... കണാനൊക്കുമോ എന്നറിയില്ല. ആരെങ്കിലും പോസ്റ്റണേ.

    ReplyDelete
  9. തീര്‍ച്ചയായും കാണാം. റെക്കോര്‍ഡിംഗ് സംവിധാനമില്ല. എങ്കിലും അരക്കൈ നോക്കാം

    ReplyDelete
  10. പരിപാടി കാണാം..എല്ലാ ആശംസകളും...

    ReplyDelete
  11. അഭിനന്ദനങ്ങള്‍, ആശംസകള്‍.

    ReplyDelete
  12. അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്ക്‌ നന്ദി.
    ഈ പരിപാടിയുടെ മുഴുവന്‍ ക്രഡിറ്റും അരുവിക്കരക്കാരന്‍ എന്ന ബ്ലോഗര്‍ക്കും ഇത്‌ അവതരിപ്പിക്കുവാന്‍ അനുവാദം നല്‍കിയ എന്‍.റ്റി.വി ഡയറക്ടര്‍ ഏലിയാസ്‌ ജോണിനും അവകാശപ്പെട്ടതാണ്. ഞാന്‍ അതില്‍ ഒരു നിമിത്തം ആയി എന്നു മാത്രം. എന്റെ കണ്ടെത്തല്‍ നാളിതുവരെ ആരും അടിച്ച്‌ മാറ്റിയിട്ടില്ല. അടിച്ചു മാറ്റാതിരിക്കുവാന്‍ ഉള്ള ഒരു ശ്രമം. കോപ്പി റൈറ്റിന്റെ കാര്യം പറയുമ്പോള്‍ സൂര്യ്ഗായത്രിയുടെ പേര് പറയാതിരിക്കുവാന്‍ കഴിയില്ലല്ലോ.

    ReplyDelete
  13. കോപ്പി റൈറ്റിന്റെ കാര്യം പറയുമ്പോള്‍ സൂര്യ്ഗായത്രിയുടെ പേര് പറയാതിരിക്കുവാന്‍ കഴിയില്ലല്ലോ.

    അതെന്താ ഇവര്‍ സയാമീസാണോ ചന്ദ്രേട്ടാ?

    ReplyDelete
  14. ചന്ദ്രേട്ടനു അഭിനന്ദനങ്ങള്‍.....തീര്‍ച്ചയായും ഈ പരിപാടി കാണാന്‍ ശ്രമിക്കുന്നതാണു.

    ചന്ദ്രേട്ടാ...ഒരു സംശയം.....പട്ടമരപ്പിന്റെ കാര്യം പറയുമ്പോള്‍....തീര്‍ച്ചയായും പേറ്റന്റിന്റെ കാര്യത്തിലും അവകാശവാദം ഉന്നയിക്കണം.

    പക്ഷേ അതില്‍ എവിടെയാ കോപി റൈയിറ്റും സൂര്യഗായത്രിയും......എന്റെ ഒരു ശംശയം ആണേ....

    ReplyDelete
  15. മാര്‍ച്‌ 18 ഈപ്പോഴേ മൊബൈലില്‍ റിമൈന്‍ഡര്‍ വെച്ചു; ഓഫീസ്‌ വിട്ടു നേരെ വന്നു തീര്‍ച്ചയായും കാണും.
    ചന്ദ്രേട്ടാ..എനിക്കും സംസ്യം... ഈ പട്ടമരപ്പു രോഗം റബറിനെയല്ലെ ബാധിക്കുക.. കാരിവേപ്പിലയെയല്ലല്ലോ...?

    ReplyDelete
  16. അഭിനന്ദനങ്ങള്‍ ചന്ദ്രേട്ടാ.
    പീപ്പിള്‍ ചാനല്‍ എനിക്കു കിട്ടില്ല അതുകൊണ്ട് ആരെങ്കിലും റെക്കോര്‍ഡ് ചെയ്യുമെന്ന് ആശിക്കുന്നു.

    അരവിന്ദേ,
    പട്ടമരപ്പ് സംബന്ധിയായി കാര്‍ഷിക ശാസ്ത്ത്രത്തിനു ഇതുവരെ ഉള്ള വിശ്വാസങ്ങള്‍ ചന്ദ്രേട്ടന്‍ തിരുത്തി എഴുതി പുതിയൊരു കാര്യം സ്വന്തം എസ്റ്റേറ്റില്‍ തെളിയിച്ചിട്ടുണ്ട്. ആ കണ്ടുപിടിത്തത്തെക്കുറിച്ചാണ് സംസാ‍ാരിക്കാന്‍ പോകുന്നത്. ആയതിനാല്‍ അതിനു കോപ്പിറൈറ്റ് അല്ല പേറ്റന്റ് ആണു വേണ്ടതെന്ന് തോന്നുന്നു. ഗാട്ട് കരാര്‍ അനുസരിച്ചുള്ള പുതിയ പേറ്റന്റ് നയം ഈ കണ്ടുപിടിത്തം ചന്ദ്രേട്ടന്റെ ബൌദ്ധിക സ്വത്ത് (intellectual property) ആയി അംഗീകരിക്കേണ്ടതാണെന്ന് തോന്നുന്നു. വക്കീലന്മാരുണ്ടെങ്കില്‍ അഭിപ്രായം ഇടുക

    ReplyDelete
  17. പ്രൂവണ്‍ മെത്തേഡ് പേറ്റന്റിന്റിങ്ങ് പ്രോസസ്സ് ആണെന്ന് തോന്നുന്നു. “ആര്‍ട്ട് വര്‍ക്ക്” ന്റെ ക്ലാസ്സിഫിക്കേഷനില്‍ ആണ് കോപ്പിറൈറ്റുകള്‍ വരുക.

    ഞാനൊരു ചിപ്പൊ പുതിയ ഫോര്‍മുലയോ കണ്ട് പിടിച്ചാല്‍ അത് പേറ്റന്റിങ്ങ് ആണ്. അപ്പോള്‍ അങ്ങിനെ പേറ്റന്റ് അപ്രൂവല്‍ കിട്ടിയാല്‍, ആ മെത്തേഡ് മറ്റാരെങ്കിലും ചെയ്യണമെങ്കില്‍ ചന്ദ്രേട്ടനോട് അനുവാദം തീര്‍ച്ച്യായും ചോദിച്ചിരിക്കണം. പേറ്റന്റിനു ഇതു വെച്ച് അപ്പ്ലൈ ചെയ്തു നോക്കൂ.

    നമ്മുടെ ന്യൂയോര്‍ക്കിലുള്ള ഇന്ത്യാക്കാരില്‍ ഒരാള്‍ ഏതോ ഒരു ചിക്കണ്‍ കറി വെക്കുന്നതിന് വരെ ഒരു പേറ്റന്റ് എടുത്തിട്ടുണ്ടത്രെ..

    ReplyDelete
  18. ഇന്ത്യയില്‍ പ്രോസസ്സോ പ്രൊഡക്റ്റോ ഏതോ ഒന്ന് പേറ്റന്റ് ചെയ്യാന്‍ സ്വല്പം ബുദ്ധിമുട്ടാണെന്ന് എവിടെയോ കേട്ടതുപോലെ (യാതൊരു ഉറപ്പുമില്ല). നാട്ടില്‍ തന്നെ പേറ്റന്റ് അറ്റോര്‍‌ണിമാര്‍ കാണില്ലേ.

    റബ്ബര്‍ ബോര്‍ഡ് ഈയിടെ ഷീറ്റ് ക്ലീന്‍ ചെയ്യുന്ന ഒരു യന്ത്രത്തിന്റെ പേറ്റന്റെടുത്തു എന്ന് തോന്നുന്നു.

    ReplyDelete
  19. ദേവനും ഇഞ്ചിയുമെല്ലാം പറഞ്ഞതുപോലെ പേറ്റന്റ്‌ തന്നെയാണ് വേണ്ടത്‌. എന്നാല്‍ എന്റെ വിദ്യാഭ്യാസ യോഗ്യത അതിനൊരു ഒരു തടസമാണ്. ഈ പേറ്റന്റ്‌ കിട്ടണമെങ്കില്‍ ശാസ്ത്രീയമായി പല ലബോറട്ടറി ടെസ്റ്റ്‌ റിസല്‍ട്ടുകളും വേണ്ടി വരും. എന്നാല്‍ ഞാനാഗ്രഹിക്കുന്നത്‌ ഇന്റെര്‍നെറ്റില്‍ വരുന്ന കര്‍ഷകര്‍ക്ക്‌ ഈ അറിവ്‌ പ്രയോജനപ്രദമാകുകയും എന്നാല്‍ മറ്റൊരാള്‍ ഇതേവിഷയം സൂര്യഗായത്രിയുടെ പാചകക്കുറിപ്പ്‌ തിരുത്തി എഴുതി ഒരു വമ്പന്‍ സൈറ്റില്‍ വന്നതുപോലെ എന്നെ ഉള്‍ക്കോള്ളാതെ ഐ.ആര്‍.ആര്‍.ഡി.ബി യുടെയോ അതുമല്ലെങ്കില്‍ റബ്ബര്‍ ഗവേഷണം പ്രസിദ്ധീകരിക്കുന്ന മറ്റേതെങ്കിലും സൈറ്റുകളിലോ ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡിന്റെയോ സൈറ്റില്‍ വരരുത്‌ എന്ന്‌ മാത്രമാണ്. അല്ലാതെ എന്നെ ഉള്‍ക്കൊള്ളുന്ന ഏത്‌ മാധ്യമത്തിനും ഈ വിഷയം എന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കാം അതിലെനിക്ക്‌ സന്തോഷമേയുള്ളു. ശ്രീ ഏലിയാസ്‌ ജോണ്‍ പറഞ്ഞ ‘നമുക്കിത്‌‘(NTV) പ്രമോട്ട്‌ ചെയ്യാം എന്നത്‌ എനിക്ക്‌ സ്വീകാര്യവും കര്‍ഷകര്‍ക്ക്‌ പ്രയോജനപ്രദവും ആണ്. മറ്റ്‌ വെബ്‌ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ കോപ്പി റൈറ്റ്‌സ്‌ പോരെ?

    ReplyDelete
  20. ആരെങ്കിലും പേറ്റന്റിന് അപേക്ഷിച്ചാല്‍ അത്‌ പരിശോധിക്കുന്നവര്‍ക്ക്‌ എന്റെ വെളിപ്പെടുത്തല്‍ തുഷാരംഡോട്‌കോമിലും, ചിന്തഡോട്‌കോമിലും,(ഇതിലെല്ലാം കോപ്പിറൈറ്റ്‌സ്‌ റിസര്‍വ്‌ഡ്‌ ആണ്) എന്റെ തന്നെ ധാരാളം പേജുകളിലും പ്രസിദ്ധീകരിച്ചിട്ടുള്ളതാകയാല്‍ ഇതിലൂടെ വരുന്ന സെര്‍ച്ച്‌ റിസല്‍റ്റുകള്‍ ഒരു തടസമാകില്ലെ? അത്രവേഗം ഈ പരീക്ഷണ നിരീക്ഷണ ഫലം മറ്റൊരാളിന് അവകാശപ്പെടാന്‍ കഴിയുമോ? അറിവുള്ളവര്‍ പ്രതികരിക്കുക.

    ReplyDelete
  21. രാമചന്ദ്രന്‍ ചേട്ടാ, അഭിനന്ദനങ്ങള്‍.

    ReplyDelete
  22. ചന്ദ്രേട്ടാ അഭിനന്ദനങ്ങള്‍... എല്ലാ ആശംസകളും...

    ReplyDelete
  23. ആശംസകള്‍.

    (കൈരളി ഇവിടെ ചാനലില്‍ ലഭ്യമല്ല)

    ReplyDelete
  24. ദേവ്‌ജീ നന്ദി.

    ചന്ദ്രേട്ടാ...സേര്‍‌ച്ച് റിസല്‍‌റ്റ് കൊണ്ടൊന്നും കാര്യമില്ല. ചന്ദ്ര്രേട്ട്റ്റന്റെ കണ്ടുപിടിത്തം ലോകമറീഞ്ഞാല്‍, അതില്‍ കഴമ്പുണ്ടെങ്കില്‍‍, അതിന് വെബ്ബിലെ എഴുത്തുകളല്ലാതെ യാതൊരു പ്രൊട്ടക്ഷന്‍ ഇല്ലെന്നും വന്നാല്‍, ചിലവന്മാര്‍ അടിച്ചുമാറ്റി അതിന്റെ ക്രെ‍ഡിറ്റ് വാങ്ങിയേക്കും.

    മുന്‍‌കരുതലുകള്‍ എടുക്കൂ.വിദ്യാഭ്യാസം ക‍ണ്ടുപിടിത്തം പേറ്റന്റ് ചെയ്യാന്‍ തടസമോ?
    അത്ഭുതം തന്നെ. വിദ്യാഭ്യാസമുള്ളവര്‍ കണ്ടുപിടിച്ചാല്‍ മതിന്നാണോ?

    കാര്‍ഷിക കോളേജിലെയോ മറ്റോ നല്ല ഒരു പ്രൊഫസറെ ഗവേഷണത്തില്‍‌ പങ്കാളിയാക്കിയാല്‍ നന്നായിരിക്കും.

    ഏതായാലും ആശംസകള്‍.

    ReplyDelete
  25. ചന്ദ്രേട്ടാ, തീര്‍ച്ചയായും കാണാന്‍ ശ്രമിക്കും, പക്ഷേ ജോലികഴിഞ്ഞു ആ സമയത്തിനു വീട്ടിലെത്തുമോ എന്നതു മാത്രമാണു് ശങ്ക.

    ReplyDelete
  26. അരവിന്ദ്‌: ഞാനൊരിക്കല്‍ കാര്‍ഷിക കോല്ലേജിലെ ഒരു അസിസ്റ്റന്റ്‌ പ്രൊഫസറെ കൂട്ടു പിടിച്ചു. അദ്ദേഃഅം ഒറ്റയ്ക്ക്‌ അടിച്ചു മാറ്റാനുള്ള ശ്രമത്തിലായിരുന്നു. അപ്പോള്‍ ഇടപെട്ടത്‌ ഞാന്‍ രൂപം കൊടുത്ത QRMS എന്ന സംഘത്തിലെ അംഗങ്ങളായിരുന്നു. ഒരു പൊതുവേദിയില്‍ വെച്ച്‌ അറിവുകള്‍ കൈമാറാം ഗവേഷണത്തില്‍ അംഗങ്ങളായ കര്‍ഷകരെ പങ്കാളിയാക്കാം എന്നു കാട്ടി ഡീനിന് കത്തയച്ചതോടെ അതവസാനിച്ചു. എനിക്ക്‌ തല്‍ക്കാലം കോപ്പി റൈറ്റ്‌സ്‌ റിസര്‍വ്‌ഡ്‌ മതി. കൂടെ നിങ്ങളൊക്കെ യുണ്ടല്ലോ.

    ReplyDelete
  27. abhinandanagal.
    Elias sir nalla kaaryamaanu cheythath. njaan record cheyyan sramikkam.
    pinne, oru site mothamaayi copy adikkathe, 10 thavanayaayi kuresse kuresse adichu maattunnathinu legal prasnangal illennaanu enikku thonnunnath.

    ReplyDelete
  28. അഡ്വ. ഹരീഷ്‌ മലയാളം ബൂലോഗത്തിലേയ്ക്ക്‌ വരുമെന്ന്‌ പ്രതീക്ഷിക്കട്ടെ.
    എന്റീ പരിപാടി ഇന്ന്‌ 1.30 പി.എമിന് (ഇന്ത്യന്‍ സമയം) ടെക്‌നിക്‌സ്‌ ടുഡെ എന്ന പരിപാടിയില്‍ ആണ്. പ്രസ്തുത സമയത്ത്ത്‌ പവ്വ്വര്‍ കട്ടില്ലെങ്കില്‍ ഞാന്‍ ഓണ്‍ ലൈനായി ഉണ്ടാകും. കണ്ടശേഷം ആരുടെയെങ്കിലും അഭ്പ്രായം അറിയാമല്ലോ.

    ReplyDelete
  29. കൊള്ളാം നല്ലൊരവതരണം എന്‍.ടി.വി കാഴ്ചവെച്ചു. മറ്റു കര്‍ഷകര്‍ക്ക്‌ പ്രയോജനപ്പെടുന്ന ഇത്തരം വിഷയങ്ങള്‍ വെളിച്ചം കാണിക്കുവാന്‍ കൈരളിയുടെ പീപ്പിള്‍ ചാനലും പ്രസംസ അര്‍ഹിക്കുന്നു. അരെങ്കിലും റിക്കോര്‍ഡ്‌ ചെയ്തിട്ടുണ്ടെങ്കില്‍ അറിയിക്കുമെന്നും പ്രസിദ്ധീകരിക്കുമെന്നും വിശ്വസിക്കുന്നു.

    ReplyDelete
  30. ഇത്രേം കാലം ചന്ദ്രേട്ടന്റെ ബ്ലോഗുകള്‍ വായിച്ചിട്ടും തലേക്കേറാത്ത ഒരുപാടു വിവരങ്ങള്‍ ഈ പരിപാടിയില്‍ നിന്നു കിട്ടി. വായിച്ചറിയുന്നതിനേക്കാള്‍ നല്ലത് കണ്ടും കേട്ടും അറിയുന്നതാണെന്ന് ഒരിക്കല്‍ കൂടി മനസിലായി.

    പിക്ചര്‍ blockiness ഉള്ള സമയത്തായിരുന്നു പരിപാടി. എങ്കിലും റെക്കോര്‍ഡാക്കിയിട്ടുണ്ട്. കാസെറ്റില്‍ നിന്ന് ഫയലാക്കാനുള്ള സംവിധാനം തല്‍ക്കാലം ഇല്ലാത്തതിനാലും മുടിഞ്ഞ തെരക്കുകാരണവും ഷെയര്‍ ചെയ്യാന്‍ നിര്‍വാഹമില്ല.

    ചന്ദ്രേട്ടനും എന്‍‌ടി‌വിയ്ക്കും അഭിനന്ദനങ്ങള്‍!


    ഭീഷണി: ഏതെങ്കിലും കമന്റിലോ പോസ്റ്റിലോ മെയിലിലോ എസ്സെസെത്സി മാത്രമാണെന്റെ യോഗ്യതയെന്ന വരി കാണാനിടവരരുത്. :)

    ReplyDelete
  31. ഭീഷണി: ഏതെങ്കിലും കമന്റിലോ പോസ്റ്റിലോ മെയിലിലോ എസ്സെസെത്സി മാത്രമാണെന്റെ യോഗ്യതയെന്ന വരി കാണാനിടവരരുത്. :)

    അനിലെ എന്നെ കളിയാക്കല്ലെ. പിന്നെന്തുവേണം ഡൂപ്ലികേറ്റ്‌ പി.എച്.ഡി യോ?
    എന്റെ യോഗ്യത എസ്‌.എസ്.എല്‍.സി ഒരിക്കല്‍ക്കൂടി പറഞ്ഞോട്ടെ.

    ReplyDelete
  32. അതിങ്ങനെ പറഞ്ഞോണ്ടിരിക്കേണ്ട കാര്യമില്ലാന്നായിരുന്നു ഉദ്ദേശിച്ചത് ചന്ദ്രേട്ടാ.
    കൊമ്പത്തെ യോഗ്യതകള്‍ കൈയില്‍ വച്ച്, പഠിച്ച വിഷയത്തില്‍ തന്നെ ആന മണ്ടത്തരം കാണിക്കുന്ന വീരന്മാരെ കണ്ടിട്ടുണ്ട്. ചുരുക്കത്തില്‍ സര്‍ട്ടിഫിക്കറ്റ് മാത്രമല്ല സ്വയമായാലും നേടുന്ന അറിവുകളും ചെയ്യുന്ന കാര്യങ്ങളുമാണ് വലുതെന്ന് ചന്ദ്രേട്ടനു ഞാന്‍ പറഞ്ഞു തരണ്ടല്ലോ.
    :)

    ReplyDelete
  33. ചിത്രകാരന്‌ ഫോണ്‍ഭീഷണി !!
    http://chithrakaran.blogspot.com/2007/03/blog-post_19.html

    ReplyDelete
  34. ചന്ദ്രേട്ടന്‍,
    പാറ്റന്റ് എടുക്കാന്‍ കണ്ടുപിടിത്തം തെളിയിക്കേണ്ട ആവശ്യമില്ല. എന്നാല്‍
    വെറും ആശയത്തിന്ന് മാത്രം പാറ്റന്റ് എടുക്കാനും പറ്റില്ല. പാറ്റന്റിനെ പറ്റി ചിലത്.

    1) പാറ്റന്റ് ഇന്‌വെന്ഷന്‍ ലഭ്യമായ, അല്ലെങ്കില്‍ ആസന്ന ഭാവിയില്‍ ലഭ്യമാകുന്ന സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. സാങ്കല്‍പ്പിക കാര്യങ്ങള്‍ക്ക് പാറ്റന്റ് എടുക്കാന്‍ പറ്റില്ല എന്നു സാരം.

    2) കണ്ടുപിടുത്തം ലഭ്യമായ ഉത്പന്നങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ കാര്യമായ രീതിയില്‍ പുതുമ പുലര്‍ത്തണം. (differentiating novelty)

    3) ചില രാജ്യങ്ങളില്‍ കണ്ടുപിടുത്തത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പാറ്റന്റ് ഫയല്‍ ചെയ്യുന്നതിന്‍ മുന്‍പ് പുറത്തു വിട്ടാല്‍ അത് പ്രിയര്‍ ആര്‍ട് ആയി പരിഗണിക്കപ്പെടും. അമേരിക്കയില്‍ കന്ടുപിടുത്തം പബ്ലിഷ് ചെയ്തു ഒരു വര്‍ഷത്തിനകം അപേക്ഷിക്കാം. ഇന്ഡ്യയിലെ നിയമം പരിശോധിച്ചിട്ട് പറയാം. എന്തായാലും പാറ്റന്റ് എടുക്കേണ്ട കണ്ടുപിടുത്തം പുറത്തു വിടാതിരിക്കുന്നതാണ്‍ ബുദ്ധി.

    4) പാറ്റന്റിന്‍ അപേക്ഷിക്കുന്നതിന്‍ മുന്‍പ് ചില കാര്യങ്ങള്‍ ഉറപ്പു വരുത്തുന്നത് നന്നായിരിക്കും.
    - കണ്ടുപിടുത്തത്തിന്റെ വാണിജ്യ സാധ്യത
    - ലഭ്യമായ സാങ്കേതിക വിദ്യയെ അപേക്ഷിച്ച് ഉള്ള മേന്മ
    - പുതുമ.

    5) ഇതുമായി ബന്ധപ്പെട്ടുള്ള പ്രിയര്‍ ആര്‍ട്ട് പാറ്റന്റ് അപേക്ഷക്കൊപ്പം കാണിക്കണം. മറ്റൊരാളുടെ കണ്ടുപിടുത്തം സ്വന്തം പേരില്‍ പാറ്റന്റ് ചെയ്യുന്നത് തടയാനാണിത്.

    6) രണ്ടു തരം പാറ്റന്റുകളാണ്‍ സാധാരണ ഇഷ്യൂ ചെയ്യുന്നത്. utility patent-ഉം design patent-ഉം. പേനക്ക് ഒരു ക്യാപ് ഡിസൈന്‍ ചെയ്താല്‍ അത്
    design patent-ഇലൂടെ കവറ് ചെയ്യാം. എന്നാല്‍ ആ ക്യാപ്പ് ഉണ്ടാക്കാനുള്ള മാര്‍ഗ്ഗം utility patent ആയി കവര്‍ ചെയ്യണം.

    കൊച്ചിയില്‍ പാറ്റന്‍റ്റ് ഡ്രാഫ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന ചില സ്ഥാപനങ്ങളുണ്ട്.
    http://www.eindiabusiness.com/indian-service-providers/ipr-patent-trademark-copyright-attorneys-consultants-indian-service-providers.html
    അവരുമായി ബന്ധപ്പെട്ട് ചിലവ് അധികമല്ലെങ്കില്‍ മുന്നോട്ട് പോവാം. സ്വയം പാറ്റന്റ് ഡ്രാഫ്റ്റ് ചെയ്യുന്നതും അത്ര വിഷമമുള്ള പണിയൊന്നുമല്ല. ചെന്നൈയിലുള്ള പാറ്റന്റ് ഓഫീസിലാണ്‍ ഫയല്‍ ചെയ്യേണ്ടത്. എന്റെ അറിവില്‍ പെട്ടിടത്തോളം ഫീസ് 5000 രൂപ മാത്രമാണ്‍.

    പാറ്റന്റിനെക്കുറിച്ചും, അത് ഡ്രാഫ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും വിശദമായി എഴുതാന്‍ ശ്രമിക്കാം. പാറ്റന്റുകള്‍ എടുക്കുന്നത് ജോലിയുടെ ഭാഗമായതിനാല്‍ എനിക്ക് ഈ രംഗത്ത് കുറച്ച് പരിചയമുണ്ട്. എന്നാല്‍ ഞങ്ങള്‍ക്കായി പാറ്റന്റ് ഡ്രാഫ്റ്റ് ചെയ്യുന്നത് പാറ്റന്റ് ആറ്റോറ്ണികളാണ്‍.
    അതു കൊണ്ട് പാറ്റന്റ് ആഫീസില്‍ അപേക്ഷയെത്തുന്നതിന്‍ ശേഷമുള്ളാ നൂലാമാലകളെക്കുറിച്ച് വലിയ പിടിപാട് പോര.

    ഇനിയൊരു മുന്നറിയിപ്പ്: പാറ്റന്റ് എടുക്കുന്നതും നിലനിര്‍ത്തുന്നതും പണച്ചിലവുള്ള പരിപാടിയാണ്‍. സംരക്ഷിക്കുന്നത് അതിനേക്കാളും പണച്ചിലവുള്ള കാര്യം. അതു കൊണ്ട് കണ്ടുപിടുത്തം ഏറ്റെടുക്കാന്‍ തയ്യാറുള്ള ഏതെങ്കിലും കമ്പനിയെ ഏല്‍പ്പിച്ചാല്‍ കുറെക്കൂടി എളുപ്പമാവും (റബ്ബര്‍ ബോര്‍ഡിനും ഇതു കഴിഞ്ഞേക്കും).

    ReplyDelete
  35. കേരളീയന്‍, ഇതൊരു പോസ്റ്റായി ഇടാമോ?

    ReplyDelete
  36. ചിത്രകാരന്‍ ഫോണ്‍ ഭീഷണി പോസ്റ്റ്‌ നീക്കം ചെയ്തതായി കണ്ടു. വളരെ നല്ല്ല കാര്യം.
    കേരലീയന്‍: താങ്കള്‍ പറഞ്ഞ നൂലാമാലകള്‍ മാത്രമല്ല ഒരൂ കര്‍ഷകന്‍ പറയുന്ന കാര്യങ്ങള്‍ ശാസ്ത്രീയമായ തെളിവുകള്‍ സഹിതം അവതരിപ്പിക്കേണ്ടിവരും. മാത്രവുമല്ല ഞാന്‍ കണ്ടെത്തിയ വിഷയം കര്‍ഷക്കാറ്ക്ക്ക്ക്‌ പ്രയോജനം കിട്ടുവാനുള്ളതാണ്. അല്ലാതെ കര്‍ഷകര്‍ക്ക്‌ വിറ്റ്‌ കാശാക്കുവാനുള്ളതല്ല. എന്തായാലും പേറ്റന്റിന് ഞാനില്ല റബ്ബര്‍ ബോര്‍ഡിനോ ഐ.ആര്‍.ആര്‍.ഡി.ബി യ്ക്കോ വേനമെങ്കില്‍ എന്നെ സമീപിക്കട്ടെ. എന്ന്റ്റെ എതിര്‍ ചേരിയില്‍ അവര്‍ മാത്രമേയുള്ളു.
    കൊപ്പിറൈറ്റ്‌ വയലേഷന്‍ അല്ലെങ്കില്‍ പാള്‍ഗിയാരിസം നടന്നതായി കോപ്പിസ്കേപ്പ്‌ മുന്നറിയിപ്പ്‌ നല്‍കുന്നു.

    ReplyDelete
  37. അഭിന്ദനങ്ങള്‍..കാണാന്‍ പറ്റില്ല. ഇങ്ങനെ അറിയാന്‍ മാത്രെ പറ്റൂ.

    ReplyDelete
  38. നമസ്കാരം അട്മിന്‍ റൈയ്റ്റ് ഉള്ള ആരെങ്കിലും ഈ എളിയ ബ്ലോഗറെ ഒന്നു ബൂലൊക ക്ലബില്‍ ചേര്ക്കാന്‍ അഭ്യര്‍ഥിക്കുന്നു . ഐടി verumvazhipokkan@gmail.com

    ReplyDelete
  39. 24-3-07 രാവിലെ 2.30 AM ന് (ഇന്ത്യന്‍ സമയം) ടെക്‌നിക്‌സ്‌ ടുഡെ എന്ന പരിപാടിയുടെ റീ ടെലികാസ്റ്റ്‌ ഉണ്ടായിരിക്കുന്നതാണ് എന്നൊരറിയിപ്പ്‌ കിട്ടി സൌകര്യമുള്ളവര്‍ കാണുക.

    ReplyDelete
  40. ടെക്‌നിക്‌സ്‌ ടുഡെ എന്ന പരിപാടിയുടെ സി.ഡി സൌജന്യമായി ലഭ്യമാക്കിയ എന്‍.ടി.വിയ്ക്ക്‌ നന്ദി പ്രകാശിപ്പിക്കുന്നു. ലോകത്ത്‌ ഒരു ശാസ്ത്രജ്ഞനും തെളിയിക്കാത്ത പട്ടമരപ്പിനുള്ള പ്രതിവിധി കൈരളി പീപ്പിള്‍ ചാനലിലൂടെ വെളിച്ചം കാണിക്കുവാന്‍ കഴിഞ്ഞതില്‍ കൈരളി ടി.വിയോടും നന്ദി പറഞ്ഞു കൊള്ളുന്നു.

    ReplyDelete
  41. enikku ente blogaaya
    http://anachantham.blogspot.com
    http://chayakkata.blogspot.com
    num ithil angathwam tharanamennu apekshikkunnu.

    ReplyDelete
  42. ചന്ദ്രേട്ടന്റെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞു..! ചുറുചുറുക്കുള്ള ശബ്ദം..!
    :)

    പോഡ്‌കാസ്റ്റ് ബ്ലോഗ് തുടങ്ങുന്നതിനെ പറ്റി ചന്ദ്രേട്ടന്‍ ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. എഴുത്തിനൊപ്പം, പറയാനുള്ളവ പറയുകയും ചെയ്യാമല്ലോ..?

    ReplyDelete
  43. ബൂലോകത്തിലെ കാരണവരും കൃഷിയേയും ആധുനിക വാര്‍ത്തമാധ്യമത്തെ അതിന്‍റെ വ്യാപനത്തിനും ഉപയോഗിക്കുന്ന ചന്ദ്രശേഖരന്‍ നായര്‍ എന്ന ചന്ദ്രേട്ടനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഈ പ്രായത്തിലും വീട്ടില്‍ വെറുതെ ഇരിക്കാതെ സമയത്തെ വളരെ പ്രയോജനകരമാക്കി തീര്‍ക്കുന്ന താങ്കളില്‍ നിന്ന് യുവജനങ്ങള്‍ ഒത്തിരി പ്രചോദനം ഉള്‍കൊണ്ട് ജീവിതത്തെ ധന്യമാക്കേണ്ടതുണ്ട് അഞ്ചു ഭാഗങ്ങളും കണ്ടു ഉന്മേഷവാനായിയുള്ള വിശദീകരണം വളരെ നന്നായിരിക്കുന്നു എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍ താങ്കളുടെ പ്രവര്‍ത്തനം ഒരു പ്രസ്ഥാനമായി വളരട്ടെയെന്ന് ആശംസിക്കുന്നു

    ReplyDelete
  44. കൈരളി ടി വി യില്‍ കാണാന്‍ കഴിഞില്ല, ഇതില്‍കൂടി കാണിച്ചു തന്നതിനു നന്നി, ബാലേട്ടന്‍ അഭിനന്ദനം അര്‍ഹിക്കുന്നു സര്‍ക്കാര്‍ അദ്ദേഹത്തിനു നല്ല സ്ഥാനം കൊടുക്കേന്ണ്ടതാണു.
    വക്കം ജി ശ്രീകുമാര്‍
    എനിക്കും ബൂലോഗ‌ ക്ലബ്ബ്‌ ല്‍ മെമ്പര്‍ഷിപ്പ് തരിക.
    teegeesreekumar@gmail.com

    ReplyDelete
  45. ഓഫ്ഫ് പോസ്റ്റിന്‌ ക്ഷമാപണം. ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന എന്റെ മൊഴി കീ മാപ്പ് ഇന്നുമുതല്‍ പണിമുടക്കിയിരിക്കുന്നു. "ക" യില്‍ ഞെക്കിയിട്ടും ഇംഗ്ളീഷേ വരുന്നുള്ളു. വരമൊഴിയും ശരിയാകുന്നില്ല. മംഗ്ളീഷില്‍ റ്റൈപ്പുമ്പോള്‍ മലയാളത്തിന്ന് പകരം മറ്റെന്തൊക്കെയോവരുന്നു. ഇത് എഴുതുന്നത് ഇളമൊഴിയില്‍ ആണ്. ഇനി ഇതെപ്പോഴാണോ അവോ പണി മുടക്കുന്നത്. കമന്റുന്നവരുടെ പേരും വായിക്കാന്‍ പറ്റുന്നില്ല. ആകെ കുഴപ്പം തന്നെ. ആരെങ്കിലും ഒന്നു സഹായിക്കണേ....ഷിഹാബ്.

    ReplyDelete
  46. അഞ്ചല്‍ക്കാരാ, എല്ലാം (ഫോണ്ട്, കീമാന്‍) ഒന്ന്‌ അണ്‍‌ഇന്‍സ്റ്റാള്‍ചെയ്ത്‌ റി‌ഇന്‍സ്റ്റാള്‍ ചെയ്തു നോക്കുമോ?

    ചന്ദ്രേട്ടന്റെ പരിപാടി ഇപ്പോഴാണ് കണ്ടത്‌. എന്തുനന്നായി പ്രസന്റ് ചെയ്തിരിക്കുന്നു! ഒരു തവണകൂടി ഞങ്ങള്‍ ചന്ദ്രേട്ടന്റെ ആരാധകരായി.

    ReplyDelete
  47. ആരെങ്കിലും എന്നെ കാപ്പാത്തുങ്കോ.

    ഒരു മൂന്നു മിനുട്ട് വീഡിയോ എടുത്തപ്പോള്‍ അത് 22 MB ഉണ്ട്. ഇതിന്റെ ഒന്നു ലൈറ്റ് വെയിറ്റ് ആക്കാനുള്ള പണിയെന്താ (ചന്ദ്രേട്ടനും അദ്ദേഹത്തിന്റെ തോട്ടവും ആണു വീഡിയോയില്‍, അതാ ഇവിടെ ഓഫ് ടോപ്പിക്ക് കൊണ്ടിട്ടത്.)

    ReplyDelete
  48. സോറി 22 അല്ല, 110 . അക്ക പിശാച്ആണേ.

    ReplyDelete
  49. ഇപ്പോഴാണ് ഇത്‌ കാണുന്നത്. വൈകിയാണെങ്കിലും അഭിനന്ദനങ്ങള്‍ ചന്ദ്രേട്ടാ

    ReplyDelete
  50. ശ്രീജിത് സഹായിച്ചു. ഇപ്പോള്‍ ഒരുവിധം ശരിയായി എന്നു തോന്നുന്നു. പക്ഷേ ഇപ്പോഴും എന്തോ കുഴപ്പം ഉണ്ട്. ചന്ദ്രേട്ടാ പരിപാടി ഉഗ്രനായിട്ടുണ്ട്. അഭിനന്ദനങ്ങള്‍. ഇവിടെ ഒഫിന് സ്ഥലമെടുത്തതിന് മാപ്പ്. ശ്രീജിത്തിനും നന്ദി.

    ReplyDelete
  51. അങ്ങാടിയില്‍ പിഴച്ചതിന് അമ്മയെ തല്ലണമോ? എന്റെ ഈ പോസ്റ്റില്‍ എനിക്ക്‌ വരുന്ന കമെന്റുകള്‍ out of subject പ്രയാസത്തോടെയാണെങ്കിലും നീകം ചെയ്യേണ്ടി വന്നു. ഈ ബ്ലോഗില്‍ മെമ്പര്‍ഷിപ്പ്‌ ത്രേണ്ടത്‌ ദേവന്‍ ആണ്. അദ്ദേഃഅത്തിന് മെയിലയക്കുക.

    ReplyDelete
  52. ചന്ദ്രേട്ടാ,

    ഒന്നാം ഭാഗം കണ്ടു. വളരെ സ്ഫുടമായ സ്വരവും ചിട്ടയായ അവതരണവും ആണ് ചന്ദ്രേട്ടന്റേത്.

    സംസാരത്തിലൂടെ കാര്യങ്ങള്‍ എഫക്ടീവായി കേള്‍വിക്കാരിലെത്തിക്കാന്‍ കഴിയുന്നത് ചില്ലറക്കാര്യമല്ല. തീര്‍ച്ചയായും ദൈവാനുഗ്രഹമാണ്. ഏതുവിഷയത്തെപ്പറ്റിയായാലും, ചന്ദ്രേട്ടന്‍ കൂടുതലായി സംസാരിക്കുക തന്നെ വേണം എന്ന് ആണ് എന്റെ അഭിപ്രായം.

    ആശംസകള്‍ :)

    ReplyDelete
  53. This comment has been removed by the author.

    ReplyDelete
  54. ബൂലോഗ ക്ലബില്‍ ചേരാന്‍ താല്‍പര്യ പെടുന്നു. പക്ഷേ എങ്ങനെ ?

    joseftitto@gmail.com
    http://blogoottan.blogspot.com

    ReplyDelete
  55. This comment has been removed by the author.

    ReplyDelete