സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Monday, June 25, 2007
"ന്റ" യും "ന്റ" യും... :)
"ന്‍റ" എന്ന വാക്ക് എഴുതാനുള്ള കീ ബോര്‍ഡ് ക്രമം പലര്‍ക്കും അറിയില്ലെന്നു തോന്നുന്നു. പൊതുവെ "ന്റ" എന്നാണ് ഉപയോഗിച്ചു കണ്ടിട്ടുള്ളത്. എനിക്ക് ഈയടുത്താണ് ശരിയായ ക്രമം മനസ്സിലായത്. n_R എന്നെഴുതിയാല്‍ അതു കിട്ടും. :-)
നന്ദി. കുറേ നാളായി ഞാന്‍ ഈ “ഹ്രി” യും “ക്രി” യും കൊണ്ട് നടക്കുന്നു. “ഹൃദയം” എന്നതിന് ഞാന്‍ “ഹ്രിദയം” എന്നായിരുന്നു എഴുതല്‍. “കൃക്കറ്റ്” എന്നതിന് “ക്രിക്കറ്റ്” എന്നും. ഇപ്പോള്‍ പിടികിട്ടി. ഇനിയും പ്രശ്നങ്ങള്‍ ഉണ്ട്. ഈ ലക്ഷം ശരി. lakshyam (Aim എന്നതിന്റെ മലയാളം) എങ്ങിനാ എഴുതുന്നത്? പിന്നെ ഈ “സൌകര്യത്തിലെ” “സൌ”, “കൌമാരത്തിലെ” “കൌ” ഒക്കെ തെറ്റായിട്ടാണ് ഞാന്‍ തല്ലികൂട്ടുന്നത്. അതിനും കൂടി ഒരു പരിഹാരം ആര്‍ക്കെങ്കിലും ഒന്നു പറയാമോ?
ഇംഗ്ലീഷില്‍ എങ്ങിനെയായലും “എന്റെ” എന്നാണ് മലയാളത്തില്‍ ശരി.
യുണീക്കോഡ് ആണെന്ന് പറഞ്ഞാലും ‘ന്റ’ മാത്രം ഉപയോഗിക്കുന്ന ഫോണ്ടിനനുസരിച്ച് മാറും. കാര്‍ത്തിക അത് കാണിക്കുന്നത് രചനയും അഞ്ജലിയും കാണിക്കും പോലെ അല്ല. അടുത്ത വെര്‍ഷനില്‍ എല്ലാം ശരിയാവും. അല്‍പ്പം കൂടി കൂടുതല്‍ ഈ ലിങ്കില്‍ എഴുതി വച്ചിരിക്കുന്നു.
അനിയന്‍കുട്ടിയോടു യോജിക്കാന്‍ ബുദ്ധിമുട്ടുണ്ടു്. “എന്റെ“ എന്നതില്‍ “ന്റ” (nta എന്നു വരമൊഴി) തന്നെയാണു വേണ്ടതു്. “ന്‍റ” (n_Ra എന്നു വരമൊഴി) വേണ്ടതു് ഹെന്‍റി (Henry in English)തുടങ്ങിയ വാക്കുകളിലാണു്.
അതുപോലെ തന്നെ “റ്റ” എന്നതും. അതിനെ “ററ” എന്നെഴുതരുതു്. “ബാറ്ററി” (baataRi) എന്ന വാക്കു് ബാററ്റി (baaRati)എന്നു വായിക്കാന്‍ അതു് ഇട വരുത്തും.
അച്ചടി തുടങ്ങിയപ്പോള്‍ അച്ചു ലാഭിക്കാന്‍ വേണ്ടി ചെയ്ത കാര്യമാണു് ന്‍റ, ററ എന്നിവ. കമ്പ്യൂട്ടറിലെ ഫോണ്ടുണ്ടാക്കിയവരില്‍ ചിലരും അതു പിന്തുടര്‍ന്നു. അതു ശരിയാക്കുകയാണു വേണ്ടതു്.
അനിയന്‍കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനം എന്താണെന്നു് അറിഞ്ഞാല്‍ കൊള്ളാം.
ഉപയോഗിക്കുന്ന ഫോണ്ട് അനുസരിച്ചു് പല വിധത്തില്‍ കാണുന്നുണ്ടാവും. എന്റെ അഭിപ്രായം ഇതാണു്:
"എന്റെ" എന്നതിലെ "ന്റ" എഴുതുന്നതു് "ന്‍" എന്ന ചില്ലിന്റെ താഴെ "റ" എഴുതിയാവണം; വലത്തുവശത്തു് എഴുതിയാവരുതു്.
അതുപോലെ "പാറ്റ" എന്നതിലെ "റ്റ" എഴുതുന്നതു് "റ" യുടെ താഴെ "റ" എഴുതിയാവണം; വലത്തുവശത്തു് എഴുതിയാവരുതു്.
ഇതു പറഞ്ഞ ആളോടാണു് എനിക്കു യോജിപ്പു്. വിന്‍ഡോസ് എക്സ്‌പിയില്‍ ഐ.ഇ. 7-ല്‍ അഞ്ജലി പഴയ ലിപിയുപയോഗിച്ചു വായിച്ചപ്പോള്‍ അനിയന്‍കുട്ടി പറഞ്ഞതു തെറ്റാണെന്നും അഞ്ചല്‍ക്കാരന്‍ പറഞ്ഞതു ശരിയാണെന്നും തോന്നി. ചിലപ്പോള്‍ നേരേ തിരിച്ചായിരിക്കും. (സിബു കൊടുത്ത ലിങ്കു വായിക്കാന്‍ പറ്റിയില്ല.)
സന്തോഷ് പറഞ്ഞതു പോലെയാണെങ്കില്‍ അനിയന്‍കുട്ടിയ്ക്കു തള്ളവിരല്‍ ഉയര്‍ത്തി ഒരു അഭിവാദനം!
സിബുവിന്റെ ലിങ്കു വായിച്ചു. എല്ലാം മനസ്സിലായി. സന്തോഷും അനിയന്‍കുട്ടിയും കാര്‍ത്തിക ഫോണ്ടുപയോഗിക്കുന്നു. ബാക്കി എല്ലാവരും വേറേ ഏതോ (അഞ്ജലി/വരമൊഴി/രചന/കീമാന്‍) സാധനം ഉപയോഗിക്കുന്നു.
അപ്പോള്‍ നമ്മളെല്ലാം പറഞ്ഞതു് ഒന്നു തന്നെ. "റ" താഴെ എഴുതണം. ഈ യൂണിക്കോഡ് ശരിയാക്കുന്ന കമ്പനികളൊക്കെക്കൂടി അടിച്ചു പിരിഞ്ഞു് എല്ലാം നേരെയാവുമ്പോള്‍ എല്ലാം ശരിയാകും എന്നു പ്രതീക്ഷിക്കാം.
സൌകര്യത്തിന്റെ സൌ സൌദാമിനിയുടെ സൌ പോലെയിരിക്കുന്നതാണ് ഒരു കൌതുകമെന്നാണ് ഞാന്‍ പണ്ട് കൌമുദിയുടെ കൌ ഒന്ന് ശരിയാക്കിത്തായോ എന്ന് ബൌ ബൌ വെച്ച് പറഞ്ഞപ്പോള്‍ ആരോ പറഞ്ഞത് :)
എന്റെ ന്റ nta ഉപയോഗിക്കുമ്പോള്‍ ന്റ എന്നും n_R ഉപയോഗിക്കുമ്പോള്‍ ന്റ എന്നും കിട്ടുന്നത് ഞാന്‍ വെറുംമൊഴി ഉപയോഗിക്കുന്നതുകൊണ്ടാണോ?
റ്റ ററ എന്നാണെങ്കില്‍ പാറ്റ പാററ എന്നും കൂറ്റാക്കൂറ്റിരുട്ട് കൂററാക്കൂററിരുട്ട് എന്നുമൊക്കെ വായിച്ച് വട്ടാകും (ഇനി സംഭവം കുറ്റാക്കൂറ്റാണോ കൂറ്റാക്കൂറ്റാണോ കുറ്റാകുറ്റാണോ കറ്റൂക്കാരനാണോ എന്നൊക്കെ ചോദിച്ചാല്‍...)
വിന്ഡോസിന്റെ റെന്‍ഡറിംഗില്‍ ഒരു പാട് കുഴപ്പമുണ്ടെന്നു തോന്നുന്നു... "എന്റെ (ente)" എന്നെഴുതേണ്ടത്, " എ ന ് റ െ " എന്ന ക്രമത്തിലാണ്. ഇന്‍സ്ക്രിപ്റ്റ് ഉപയോഗിക്കുന്നവര്‍ ഈ ക്രമത്തില്‍ ടൈപ്പ് ചെയ്യണം. വരമൊഴിപോലുള്ള ടൂളുകള്‍ ഉപയോഗിക്കുന്നവര്‍ ഈ ക്രമം കിട്ടാനുള്ള കീ-കോമ്പിനേളനുകള്‍ ഉപയോഗിക്കണം..
ഏതേലും ഫോണ്ട് / റെന്‍ഡര്‍ ഇത് തെറ്റിച്ചുകാണിക്കുന്നുവെങ്കില്‍ അത് എടുത്ത് ദൂരെക്കളയണം.. സുറുമയിട്ട പാംഗോയും അതിന്റെ ഫോണ്ടുകളും ചേര്‍ത്താല്‍ ഇതൊക്കെ വളരെ കൃത്യമായി റെന്‍ഡര്‍ചെയ്യുന്നുണ്ട്. m17n (m17n.org) ഉം നല്ല ഒരു ടെസ്റ്റിംഗ് സ്യൂട്ടാണെന്നുതോന്നുന്നു.
ഇടത്തുവശത്തു് ഒറ്റപ്പുള്ളിയും വലത്തുവശത്തു് ഇരട്ടദീര്‍ഘവുമാണു് “ഔ”ന്റെ ചിഹ്നമായി യൂണിക്കോഡ് നിഷ്ക്കര്‍ഷിച്ചതു് (0D4C). മറ്റേതു വേണ്ടവര്‍ക്കു് വേറൊരു കോഡ്‌പോയിന്റും (0D57)കൊടുത്തു. കൂടുതല്‍ വിവരത്തിനു് ഈ ലിങ്ക് നോക്കുക.
വരമൊഴി ലേറ്റസ്റ്റ് വേര്‍ഷനില്‍ sau എന്നോ sou എന്നോ ടൈപ്പു ചെയ്താല്‍ സൌ (0D38+0D4C) എന്നല്ല, സൗ (0D38+0D57)എന്നാണു വരുന്നതു്. കീമാനിലും മറ്റും അങ്ങനെയല്ല.
രണ്ടും ശരിയാണു് അഞ്ചല്‍ക്കാരാ. വിഷമിക്കണ്ടാ.
ഒരു ചിഹ്നം മതിയെങ്കില്‍ എന്തിനാണു രണ്ടു ചിഹ്നം എന്നാണു സൗ എന്നെഴുതുന്നവരുടെ ന്യായം.
സൌ എന്നെഴുതുന്നവരുടെ ന്യായം മറ്റൊന്നാണു്.
സാ, സി, സു, സൃ, സ്ഌ: ഇവയില്‍ ചിഹ്നം വലത്തുവശത്തു (അല്ലെങ്കില്‍ താഴെ) മാത്രം വരുന്നു.
സെ, സേ, സൈ: ഇവയില്‍ ചിഹ്നം ഇടത്തു ഭാഗത്തു മാത്രം വരുന്നു.
സൊ, സോ, സൌ എന്നിവയില്‍ ചിഹ്നം രണ്ടു ഭാഗത്തും (ഇടത്തും വലത്തും) വരുന്നു.
ഇങ്ങനെ എഴുതുന്നതിനു് ചില കാരണങ്ങള്‍ ഭാഷാചരിത്രത്തിലുണ്ടു്.
ഏതായാലും, പുതിയ ലിപി എഴുപതുകളില്‍ പ്രചരിക്കുന്നതിനു വളരെ മുമ്പു തന്നെ സൌ-വിനെ പിന്‍തള്ളി സൗ രംഗത്തു വന്നിരുന്നു.
സജിത്ത്,ന്റയുടെ കാര്യത്തില്‍ വിന്‍ഡോസിന്റെ റെന്‍ഡറിംഗില്‍ കുഴപ്പങ്ങളുണ്ടെന്ന് പറയാനാവില്ല. കാരണം സ്റ്റാന്റേഡ് വ്യക്തമല്ല. അത് അടുത്ത വെര്‍ഷനില്‍ ശരിയാവും. എന്നാല്‍ ണ്ട, ക്ഷ്യ, തുടങ്ങിയവയുടെ കാര്യത്തില്‍ കാര്‍ത്തികയില്‍ ബഗുകളുണ്ട്.
അതേസമയം, ഒരു നിവൃത്തിയുണ്ടെങ്കില്‍ രചനയോ അഞ്ജലിയോ ഉപയോഗിക്കുകയാണ് നല്ല മലയാളം എക്സ്പീരിയന്‍സിന് വേണ്ടത്. വേറേ ഒന്നും ഇല്ലെങ്കിലുള്ള അവസാനത്തെ ചോയ്സ് ആയിരിക്കണം കാര്‍ത്തിക. മലയാളം കാണാന്‍ പറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മാത്രമാണ് മൈക്രോസോഫ്റ്റിന്റെ കാര്‍ത്തികയുടെ ലക്ഷ്യം.
മലയാളത്തില്‍ ‘ന്റ’ ‘ന്റെ’ ‘റ്റ’ ‘ക്ഷ’...ഒക്കെയാണ് ശരി. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ എന്തുപറഞ്ഞാലും. ന്‍റ, ററ,ക്‌ഷ എന്നുള്ളതൊക്കെ ടൈപ്പ് റൈറ്ററിനും അച്ചടിക്കും വേണ്ടി കുറെ ലിപി പരിഷ്കരണക്കാര്‍ ഉണ്ടാക്കിവച്ച തകരാറുകളാണ്. സംശയം ബാക്കിയുള്ളവര്‍ ഏതെങ്കിലും പഴയ കൈയെഴുത്തുകള്‍ നോക്കുകയോ മലയാളം ഗുരുനാഥന്മാരെ/നാഥകളെ (പന്മന, ലീലാവതി..തുടങ്ങിയവരെ)സമീപിക്കുകയോ ചെയ്യുക.
ണ്ട, ക്ഷ്യ, തുടാങ്ങി കാര്‍ത്തികയുടെ പ്രശ്നങ്ങളായി സിബു ഇവിടെ പറയുന്ന പ്രശ്നങ്ങള്‍ പുതിയ വേര്‍ഷനില്‍ (വിസ്തയില്‍) പരിഹരിച്ചിട്ടുണ്ട്.
സിബു പറ്റഞ്ഞതിനോട് യോജിക്കുന്നു: കാര്‍ത്തിക വിന്‍ഡോസിന്‍റെ മലയാളം യൂസര്‍ ഇന്‍റര്‍ഫേയ്സ് കാണിക്കാന്‍ വേണ്ടിയാണ് പ്രധാന്നമായും ഡിസൈന്‍ ചെയ്തിരിക്കുന്നത്. അജ്ഞലിയും മറ്റുമാണ് XP-യില്‍ വായനയ്ക്ക് നന്ന്. എന്നാല്‍ വിസ്തയില്‍ കാര്‍ത്തിക കുറച്ചുകൂടി വായനാസുഖം നല്‍കുന്നുണ്ട്.
കാര്‍ത്തികയിലെ മറ്റു ബഗ്ഗുകള്‍ അറിയിച്ചാല്‍ റിപോര്‍ട്ടു ചെയ്യാം.
ഈ പുല്ല്, സോറി ചില്ല്, വേര്‍ഡില്‍ പ്രശ്നമാണ് കേട്ടാ :).
ഞാന്‍ പലപ്പോഴും വേര്‍ഡില്‍ (എക്സ്പിയില്‍) റ്റയിപ്പു ചെയ്ത് കോപ്പി ചെയ്യാറാണ് പതിവ്. വിസ്തയില്‍ കീമാന്‍ എനേബിള്‍ ചെയ്യുന്നത് ബാലികേറാമലയാണ്. (കംബാറ്റിബിലിറ്റി പ്രശ്നങ്ങള്‍ കാരണം എന്റെ പീസിയില്‍ എക്സ്പിയും ഉണ്ട്-വെര്‍ച്ചുവല്‍ പീസിയുടെ മേല്‍. ഇതു വായിച്ചു തല പെരുക്കുന്നുണ്ടാവാം. ബില്ല് ഗേറ്റ്സ് അണ്ണന്‍ കരിയര്‍ തുടങ്ങിയത് ഐബീഎമ്മില്‍ ടെസ്റ്ററായിട്ടാണ്. ഇപ്പോള്‍ ഈ അണ്ണന്‍ ലോകത്തുള്ള സകലപേരെയും അണ്ണന്റെ ടെസ്റ്റര്‍മ്മാരാക്കി) :)
"ന്റ" എന്ന വാക്ക് എഴുതാനുള്ള കീ ബോര്‍ഡ് ക്രമം പലര്‍ക്കും അറിയില്ലെന്നു തോന്നുന്നു
ReplyDeleteഹൃ, കൃ എന്നിവയൊക്കെയും പ്രശ്നമാണെന്ന് തോന്നുന്നു... hr^, kr^ എന്ന് ടൈപ്പ് ചെയ്താല്‍ മതി.
ReplyDeleteEnte എന്നതിലെ nta ആണോ ഉദ്ദേശിച്ചത്. അങ്ങനെയാണെങ്കില്‍ ആദ്യത്തേത് (ന്‍റ) തെറ്റും രണ്ടാമത്തേത് (ന്റ) ശരിയുമല്ലേ?
ReplyDelete(ഒരല്പം ആശയക്കുഴപ്പം....)
സജിത്ത്, "എന്റെ" എന്നതു തെറ്റാണ്. "എന്‍റെ" ആണ് ശരി.
ReplyDeleteഇംഗ്ളീഷ് കോമ്പിനേഷനില്‍ വൈരുധ്യമുണ്ടെങ്കിലും നമുക്കു നമ്മുടെ മലയാളം ശരിയായാല്‍ പോരേ....:)
അയ്യോ സജിത്തേട്ടാ എന്നു വിളിക്കാന്‍ മറന്നു.... ഇവിടെ എല്ലാരും നമുക്കു ചേട്ടമ്മാരാണേ.... :)
ReplyDeleteqw_er_ty
നന്ദി. കുറേ നാളായി ഞാന്‍ ഈ “ഹ്രി” യും “ക്രി” യും കൊണ്ട് നടക്കുന്നു. “ഹൃദയം” എന്നതിന് ഞാന്‍ “ഹ്രിദയം” എന്നായിരുന്നു എഴുതല്‍. “കൃക്കറ്റ്” എന്നതിന് “ക്രിക്കറ്റ്” എന്നും. ഇപ്പോള്‍ പിടികിട്ടി. ഇനിയും പ്രശ്നങ്ങള്‍ ഉണ്ട്. ഈ ലക്ഷം ശരി. lakshyam (Aim എന്നതിന്റെ മലയാളം) എങ്ങിനാ എഴുതുന്നത്? പിന്നെ ഈ “സൌകര്യത്തിലെ” “സൌ”, “കൌമാരത്തിലെ” “കൌ” ഒക്കെ തെറ്റായിട്ടാണ് ഞാന്‍ തല്ലികൂട്ടുന്നത്. അതിനും കൂടി ഒരു പരിഹാരം ആര്‍ക്കെങ്കിലും ഒന്നു പറയാമോ?
ReplyDeleteഇംഗ്ലീഷില്‍ എങ്ങിനെയായലും “എന്റെ” എന്നാണ് മലയാളത്തില്‍ ശരി.
യുണീക്കോഡ് ആണെന്ന് പറഞ്ഞാലും ‘ന്റ’ മാത്രം ഉപയോഗിക്കുന്ന ഫോണ്ടിനനുസരിച്ച് മാറും. കാര്‍ത്തിക അത് കാണിക്കുന്നത് രചനയും അഞ്ജലിയും കാണിക്കും പോലെ അല്ല. അടുത്ത വെര്‍ഷനില്‍ എല്ലാം ശരിയാവും. അല്‍പ്പം കൂടി കൂടുതല്‍ ഈ ലിങ്കില്‍ എഴുതി വച്ചിരിക്കുന്നു.
ReplyDeleteലക്ഷ്യം-lakshyam
ReplyDeleteqw_er_ty
അനിയന്‍കുട്ടിയോടു യോജിക്കാന്‍ ബുദ്ധിമുട്ടുണ്ടു്. “എന്റെ“ എന്നതില്‍ “ന്റ” (nta എന്നു വരമൊഴി) തന്നെയാണു വേണ്ടതു്. “ന്‍റ” (n_Ra എന്നു വരമൊഴി) വേണ്ടതു് ഹെന്‍റി (Henry in English)തുടങ്ങിയ വാക്കുകളിലാണു്.
ReplyDeleteഅതുപോലെ തന്നെ “റ്റ” എന്നതും. അതിനെ “ററ” എന്നെഴുതരുതു്. “ബാറ്ററി” (baataRi) എന്ന വാക്കു് ബാററ്റി (baaRati)എന്നു വായിക്കാന്‍ അതു് ഇട വരുത്തും.
അച്ചടി തുടങ്ങിയപ്പോള്‍ അച്ചു ലാഭിക്കാന്‍ വേണ്ടി ചെയ്ത കാര്യമാണു് ന്‍റ, ററ എന്നിവ. കമ്പ്യൂട്ടറിലെ ഫോണ്ടുണ്ടാക്കിയവരില്‍ ചിലരും അതു പിന്തുടര്‍ന്നു. അതു ശരിയാക്കുകയാണു വേണ്ടതു്.
അനിയന്‍കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനം എന്താണെന്നു് അറിഞ്ഞാല്‍ കൊള്ളാം.
ആകെ കണ്‍ഫ്യൂഷന്‍!
ReplyDeleteഅനിയന്‍കുട്ടി പറയുന്നു: "എന്റെ" എന്നതു തെറ്റാണ്. "എന്‍റെ" ആണ് ശരി.
അഞ്ചല്‍ക്കാരന്‍ പറയുന്നു: ഇംഗ്ലീഷില്‍ എങ്ങിനെയായലും “എന്റെ” എന്നാണ് മലയാളത്തില്‍ ശരി.
ഉമേഷ് പറയുന്നു: അനിയന്‍കുട്ടിയോടു യോജിക്കാന്‍ ബുദ്ധിമുട്ടുണ്ടു്. “എന്റെ“ എന്നതില്‍ “ന്റ” (nta എന്നു വരമൊഴി) തന്നെയാണു വേണ്ടതു്. “ന്‍റ” (n_Ra എന്നു വരമൊഴി) വേണ്ടതു് ഹെന്‍റി (Henry in English)തുടങ്ങിയ വാക്കുകളിലാണു്.
അപ്പോള്‍ ഉമേഷ് അനിയന്‍ കുട്ടിയോട് യോജിക്കുകയും അഞ്ചല്‍ക്കാരന്‍ പറഞ്ഞതിനോട് യോജിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ശരിയല്ലേ?
അപ്പോള്‍ അഞ്ചല്‍ക്കാരന്‍ പറഞ്ഞതിന്‍റെ അടിസ്ഥാനം എന്താണ് എന്നാണോ ചോദ്യം?
(എല്ലാം ഒന്നു മനസ്സിലാക്കാനുള്ള ശ്രമമാണ്, തെറ്റിദ്ധരിക്കരുത്!)
ഉപയോഗിക്കുന്ന ഫോണ്ട് അനുസരിച്ചു് പല വിധത്തില്‍ കാണുന്നുണ്ടാവും. എന്റെ അഭിപ്രായം ഇതാണു്:
ReplyDelete"എന്റെ" എന്നതിലെ "ന്റ" എഴുതുന്നതു് "ന്‍" എന്ന ചില്ലിന്റെ താഴെ "റ" എഴുതിയാവണം; വലത്തുവശത്തു് എഴുതിയാവരുതു്.
അതുപോലെ "പാറ്റ" എന്നതിലെ "റ്റ" എഴുതുന്നതു് "റ" യുടെ താഴെ "റ" എഴുതിയാവണം; വലത്തുവശത്തു് എഴുതിയാവരുതു്.
ഇതു പറഞ്ഞ ആളോടാണു് എനിക്കു യോജിപ്പു്. വിന്‍ഡോസ് എക്സ്‌പിയില്‍ ഐ.ഇ. 7-ല്‍ അഞ്ജലി പഴയ ലിപിയുപയോഗിച്ചു വായിച്ചപ്പോള്‍ അനിയന്‍കുട്ടി പറഞ്ഞതു തെറ്റാണെന്നും അഞ്ചല്‍ക്കാരന്‍ പറഞ്ഞതു ശരിയാണെന്നും തോന്നി. ചിലപ്പോള്‍ നേരേ തിരിച്ചായിരിക്കും. (സിബു കൊടുത്ത ലിങ്കു വായിക്കാന്‍ പറ്റിയില്ല.)
സന്തോഷ് പറഞ്ഞതു പോലെയാണെങ്കില്‍ അനിയന്‍കുട്ടിയ്ക്കു തള്ളവിരല്‍ ഉയര്‍ത്തി ഒരു അഭിവാദനം!
സിബുവിന്റെ ലിങ്കു വായിച്ചു. എല്ലാം മനസ്സിലായി. സന്തോഷും അനിയന്‍കുട്ടിയും കാര്‍ത്തിക ഫോണ്ടുപയോഗിക്കുന്നു. ബാക്കി എല്ലാവരും വേറേ ഏതോ (അഞ്ജലി/വരമൊഴി/രചന/കീമാന്‍) സാധനം ഉപയോഗിക്കുന്നു.
ReplyDeleteഅപ്പോള്‍ നമ്മളെല്ലാം പറഞ്ഞതു് ഒന്നു തന്നെ. "റ" താഴെ എഴുതണം. ഈ യൂണിക്കോഡ് ശരിയാക്കുന്ന കമ്പനികളൊക്കെക്കൂടി അടിച്ചു പിരിഞ്ഞു് എല്ലാം നേരെയാവുമ്പോള്‍ എല്ലാം ശരിയാകും എന്നു പ്രതീക്ഷിക്കാം.
നൗ, എവരിബഡി ഗൊ റ്റു യുവര്‍ ക്ലാസ്സ്! :)
“ലക്ഷ്യം-lakshyam" നന്ദി മൂര്‍ത്തി.
ReplyDeleteഞാന്‍ ലക്ഷ്യത്തിലെത്തി.
ഇങ്ങിനെയുള്ള ചര്‍ച്ചകള്‍ ബൂലോകത്ത് ഇടക്ക് ഉണ്ടാവുന്നത് തുടക്കക്കാര്‍ക്ക് തെറ്റു തിരുത്താനുള്ള അവസരമൊരുക്കും.
ഈ സൌകര്യത്തിന്റെ “സൌ” കൂടി ഒന്നു ശരിയാക്കി തായോ...
സൌകര്യത്തിന്റെ സൌ സൌദാമിനിയുടെ സൌ പോലെയിരിക്കുന്നതാണ് ഒരു കൌതുകമെന്നാണ് ഞാന്‍ പണ്ട് കൌമുദിയുടെ കൌ ഒന്ന് ശരിയാക്കിത്തായോ എന്ന് ബൌ ബൌ വെച്ച് പറഞ്ഞപ്പോള്‍ ആരോ പറഞ്ഞത് :)
ReplyDeleteഎന്റെ ന്റ nta ഉപയോഗിക്കുമ്പോള്‍ ന്റ എന്നും n_R ഉപയോഗിക്കുമ്പോള്‍ ന്റ എന്നും കിട്ടുന്നത് ഞാന്‍ വെറുംമൊഴി ഉപയോഗിക്കുന്നതുകൊണ്ടാണോ?
റ്റ ററ എന്നാണെങ്കില്‍ പാറ്റ പാററ എന്നും കൂറ്റാക്കൂറ്റിരുട്ട് കൂററാക്കൂററിരുട്ട് എന്നുമൊക്കെ വായിച്ച് വട്ടാകും (ഇനി സംഭവം കുറ്റാക്കൂറ്റാണോ കൂറ്റാക്കൂറ്റാണോ കുറ്റാകുറ്റാണോ കറ്റൂക്കാരനാണോ എന്നൊക്കെ ചോദിച്ചാല്‍...)
ഇതു നല്ല കളി, കമന്റ് ബോക്സില്‍ ടൈപ്പ് ചെയ്യുമ്പോള്‍ nta ന്റ എന്നും പബ്ലിഷ് ചെയ്യുമ്പോള്‍ ന്റ എന്നും വരുന്നു.
ReplyDeleteലോട്ടോഫ് മിസ്സണ്ടര്‍സ്റ്റാണ്ടിങ്ങ്(ഒരു ലൈം ജൂസു കുടിച്ചിട്ടു വരാം ടൈപ്പ് ചെയ്ത് ഊപ്പാടെളകി!!)
ReplyDeleteഞാന്‍ ഉപയോഗിക്കുന്നത് വരമൊഴിയുടെ വല്യമ്മേടെ മോളായ ഇളമൊഴിയാണ്(അതോ തിരിച്ചോ..). ഫോണ്ടൊന്നും അറിഞ്ഞൂട..അഞ്ജലിയെന്നാണു വിശ്വാസം.
ഉമേഷ്ജി, ഞാന്‍ n_Ra എന്ന് അടിക്കുമ്പോ "ന്‍"-ന്‍റെ അടിയിലാണ് "റ" വരുന്നത്. അതു കൊണ്ടാണ് അതാണ് ശരിയെന്നു ഞാന്‍ പറഞ്ഞത്. ഓകേവാ?
പോസ്റ്റ്മാനേ, അഞ്ചലൂ, ലക്‌ഷ്യം എന്നെഴുതിക്കൂടെ? (lak_shyam_) അതല്ലേ കുറേക്കൂടി ശരി...:)
പിന്നെ, സൌ-ന്‍റെ കാര്യം , പഴയ പുസ്തകങ്ങളിലൊക്കെ "സ" യുടെ ഇടതു ഭാഗത്ത് ആ അക്ഷരം കാണാറുണ്ട്. ഇല്ലേ? അതു ശരിയാണോന്ന് ഉറപ്പില്ല.
വിന്‍ഡോസിന്റെ റെന്‍ഡറിംഗില്‍ ഒരു പാട് കുഴപ്പമുണ്ടെന്നു തോന്നുന്നു...
ReplyDelete"എന്റെ (ente)" എന്നെഴുതേണ്ടത്, " എ ന ് റ െ " എന്ന ക്രമത്തിലാണ്. ഇന്‍സ്ക്രിപ്റ്റ് ഉപയോഗിക്കുന്നവര്‍ ഈ ക്രമത്തില്‍ ടൈപ്പ് ചെയ്യണം. വരമൊഴിപോലുള്ള ടൂളുകള്‍ ഉപയോഗിക്കുന്നവര്‍ ഈ ക്രമം കിട്ടാനുള്ള കീ-കോമ്പിനേളനുകള്‍ ഉപയോഗിക്കണം..
ഏതേലും ഫോണ്ട് / റെന്‍ഡര്‍ ഇത് തെറ്റിച്ചുകാണിക്കുന്നുവെങ്കില്‍ അത് എടുത്ത് ദൂരെക്കളയണം..
സുറുമയിട്ട പാംഗോയും അതിന്റെ ഫോണ്ടുകളും ചേര്‍ത്താല്‍ ഇതൊക്കെ വളരെ കൃത്യമായി റെന്‍ഡര്‍ചെയ്യുന്നുണ്ട്. m17n (m17n.org) ഉം നല്ല ഒരു ടെസ്റ്റിംഗ് സ്യൂട്ടാണെന്നുതോന്നുന്നു.
എന്റെ “സൌകര്യ” ത്തിന്റെ “സൌ” ന് ഒരു പരിഹാരം ഇതുവരേം കിട്ടീലേ....
ReplyDeleteകുറ്റപത്രം എന്ന സിനിമാപ്പേര്‍ കുററപത്രം എന്നെഴുതിയ്ട്ടത് പോസ്റ്ററ് വിണ്ട് കീറി ഗ്യാപ്പ് വീണപ്പോള്‍, ശ്രീ. സ്വാമി അപ്പുട്ടന്‍
ReplyDeleteകൊടകര അമ്പാടിയില്‍ ഇന്ന് പടം ‘കുറ റ പത്രം‘ ആണ്ഡാ ന്ന് സീരിയസ്സായി പറഞ്ഞത്രേ!
തമാശ്യല്ല!
വക്കാരീ,
ReplyDeleteകമന്റ് ബോക്സില്‍ കാര്‍ത്തികയും (പുതിയ ലിപിയല്ലേ?) ശരിക്കു പേജില്‍ അഞ്ജലിയും (പഴയ ലിപി) ആയിരിക്കും വരുന്നതു്. അല്ലേ?
ഇടത്തുവശത്തു് ഒറ്റപ്പുള്ളിയും വലത്തുവശത്തു് ഇരട്ടദീര്‍ഘവുമാണു് “ഔ”ന്റെ ചിഹ്നമായി യൂണിക്കോഡ് നിഷ്ക്കര്‍ഷിച്ചതു് (0D4C). മറ്റേതു വേണ്ടവര്‍ക്കു് വേറൊരു കോഡ്‌പോയിന്റും (0D57)കൊടുത്തു. കൂടുതല്‍ വിവരത്തിനു് ഈ ലിങ്ക് നോക്കുക.
വരമൊഴി ലേറ്റസ്റ്റ് വേര്‍ഷനില്‍ sau എന്നോ sou എന്നോ ടൈപ്പു ചെയ്താല്‍ സൌ (0D38+0D4C) എന്നല്ല, സൗ (0D38+0D57)എന്നാണു വരുന്നതു്. കീമാനിലും മറ്റും അങ്ങനെയല്ല.
രണ്ടും ശരിയാണു് അഞ്ചല്‍ക്കാരാ. വിഷമിക്കണ്ടാ.
ഒരു ചിഹ്നം മതിയെങ്കില്‍ എന്തിനാണു രണ്ടു ചിഹ്നം എന്നാണു സൗ എന്നെഴുതുന്നവരുടെ ന്യായം.
സൌ എന്നെഴുതുന്നവരുടെ ന്യായം മറ്റൊന്നാണു്.
സാ, സി, സു, സൃ, സ്ഌ: ഇവയില്‍ ചിഹ്നം വലത്തുവശത്തു (അല്ലെങ്കില്‍ താഴെ) മാത്രം വരുന്നു.
സെ, സേ, സൈ: ഇവയില്‍ ചിഹ്നം ഇടത്തു ഭാഗത്തു മാത്രം വരുന്നു.
സൊ, സോ, സൌ എന്നിവയില്‍ ചിഹ്നം രണ്ടു ഭാഗത്തും (ഇടത്തും വലത്തും) വരുന്നു.
ഇങ്ങനെ എഴുതുന്നതിനു് ചില കാരണങ്ങള്‍ ഭാഷാചരിത്രത്തിലുണ്ടു്.
ഏതായാലും, പുതിയ ലിപി എഴുപതുകളില്‍ പ്രചരിക്കുന്നതിനു വളരെ മുമ്പു തന്നെ സൌ-വിനെ പിന്‍തള്ളി സൗ രംഗത്തു വന്നിരുന്നു.
ഇനി "ണ്ട" (N_Ta) എന്നാണാവോ ശരിയാവുന്നത്? :)
ReplyDelete(അല്ലാ, ഇനി അതും എന്‍റെ ലോക്കല്‍ ഫോണ്ടിന്‍റെ കുഴപ്പമാണോ?)
യൂണിക്കോഡ് റ്റീമിന് അതൊരു ഒറ്റ അക്ഷരമായിത്തന്നെ കണക്കാക്കേണ്ടി വരുമെന്നു തോന്നുന്നു.
സജിത്ത്,ന്റയുടെ കാര്യത്തില്‍ വിന്‍ഡോസിന്റെ റെന്‍ഡറിംഗില്‍ കുഴപ്പങ്ങളുണ്ടെന്ന് പറയാനാവില്ല. കാരണം സ്റ്റാന്റേഡ് വ്യക്തമല്ല. അത് അടുത്ത വെര്‍ഷനില്‍ ശരിയാവും. എന്നാല്‍ ണ്ട, ക്ഷ്യ, തുടങ്ങിയവയുടെ കാര്യത്തില്‍ കാര്‍ത്തികയില്‍ ബഗുകളുണ്ട്.
ReplyDeleteഅതേസമയം, ഒരു നിവൃത്തിയുണ്ടെങ്കില്‍ രചനയോ അഞ്ജലിയോ ഉപയോഗിക്കുകയാണ് നല്ല മലയാളം എക്സ്പീരിയന്‍സിന് വേണ്ടത്. വേറേ ഒന്നും ഇല്ലെങ്കിലുള്ള അവസാനത്തെ ചോയ്സ് ആയിരിക്കണം കാര്‍ത്തിക. മലയാളം കാണാന്‍ പറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മാത്രമാണ് മൈക്രോസോഫ്റ്റിന്റെ കാര്‍ത്തികയുടെ ലക്ഷ്യം.
മലയാളത്തില്‍ ‘ന്റ’ ‘ന്റെ’ ‘റ്റ’ ‘ക്ഷ’...ഒക്കെയാണ് ശരി. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ എന്തുപറഞ്ഞാലും.
ReplyDeleteന്‍റ, ററ,ക്‌ഷ എന്നുള്ളതൊക്കെ ടൈപ്പ് റൈറ്ററിനും അച്ചടിക്കും വേണ്ടി കുറെ ലിപി പരിഷ്കരണക്കാര്‍ ഉണ്ടാക്കിവച്ച തകരാറുകളാണ്.
സംശയം ബാക്കിയുള്ളവര്‍ ഏതെങ്കിലും പഴയ കൈയെഴുത്തുകള്‍ നോക്കുകയോ മലയാളം ഗുരുനാഥന്മാരെ/നാഥകളെ (പന്മന, ലീലാവതി..തുടങ്ങിയവരെ)സമീപിക്കുകയോ ചെയ്യുക.
ണ്ട, ക്ഷ്യ, തുടാങ്ങി കാര്‍ത്തികയുടെ പ്രശ്നങ്ങളായി സിബു ഇവിടെ പറയുന്ന പ്രശ്നങ്ങള്‍ പുതിയ വേര്‍ഷനില്‍ (വിസ്തയില്‍) പരിഹരിച്ചിട്ടുണ്ട്.
ReplyDeleteസിബു പറ്റഞ്ഞതിനോട് യോജിക്കുന്നു: കാര്‍ത്തിക വിന്‍ഡോസിന്‍റെ മലയാളം യൂസര്‍ ഇന്‍റര്‍ഫേയ്സ് കാണിക്കാന്‍ വേണ്ടിയാണ് പ്രധാന്നമായും ഡിസൈന്‍ ചെയ്തിരിക്കുന്നത്. അജ്ഞലിയും മറ്റുമാണ് XP-യില്‍ വായനയ്ക്ക് നന്ന്. എന്നാല്‍ വിസ്തയില്‍ കാര്‍ത്തിക കുറച്ചുകൂടി വായനാസുഖം നല്‍കുന്നുണ്ട്.
കാര്‍ത്തികയിലെ മറ്റു ബഗ്ഗുകള്‍ അറിയിച്ചാല്‍ റിപോര്‍ട്ടു ചെയ്യാം.
ചില്ലക്ഷരം എപ്പോഴും പ്രശ്നമാണ്‍.
ReplyDeleteന്‍,ണ്‍,ള്‍,ല്‍....ഇതൊക്കെ എങ്ങനെയാണ്‍ ശരിയാക്കുന്നത്....അതു പോലെ "ദുംഖം"(തെറ്റ്) എങ്ങനെയാ ശരിയായിട്ട് എഴുതുക
duHkham= ദുഃഖം
ReplyDeleteThanks :)
ReplyDeleteഎല്ലാം വായിച്ചു, എല്ലാം മനസ്സിലായി... എന്നിട്ടും എന്‍റെ "ന്‍റെ" ശരിയായില്ല :)
ReplyDeleteഎനിക്കു തീക്കുറുക്കന്‍ ബ്രൌസറില്‍ ണ്ട ശരിക്കും കിട്ടിയിരുന്നു. പക്ഷെ ഇന്‌റര്‍ നെറ്റ് എക്സ്പ്ലോററില്‍ അതു കിട്ടുന്നില്ല.
ReplyDelete‘ന്‍റെ’ ഒരു പ്രശ്നക്കാരന്‍ തന്നെ.
ReplyDeleteയുറേക്കാ.
ReplyDeleteഈ പുല്ല്, സോറി ചില്ല്, വേര്‍ഡില്‍ പ്രശ്നമാണ് കേട്ടാ :).