ദുബായില്‍ നിന്ന് കൊളംമ്പൊ വഴി തിരുവനന്തപുരത്തേക്ക് ഒരു പുതിയ വിമാന കമ്പനി അതിന്റെ സര്‍വീസ് തുടങ്ങുന്നു. ഈ അവധികാലത്തെ കൊല്ലുന്ന വിമാനകൂലിയേക്കാളും അല്‍പം മെച്ചപെട്ട രീതിയിലാണ് അവര്‍ യാത്രാകൂലി ഈടാക്കുന്നത്. ജൂലൈ 1 മുതല്‍ തിരുവന്തപുരത്തേക്ക് സര്‍വീസ് ഉണ്ട്. മടക്കയാത്രക്കൂലി( ടാക്സുകളും സര്‍ചര്‍ജ്ജുകളും ഉള്‍പ്പെടെ) 1510 ദിര്‍ഹമേ വരുന്നുള്ളൂ.(ഞാന്‍ അവരുടെ സൈറ്റ് നോക്കിയിരുന്നു.ഇത് ജുലൈ മുതല്‍ ആഗസ്റ്റ് അവസാനം വരെ ഉള്ള ചാര്‍ജ്ജ് ആണ്.ടിക്കറ്റും ലഭ്യമാണ്) കൂടുതല്‍ വിവരങ്ങള്‍ക്ക് അവരുടെ സൈറ്റില്‍ പോയാല്‍ അറിയാന്‍ പറ്റും. കുടുംബം ഒന്നിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ഇത് അത്ര ഉപകാരപ്പെടുമോ എന്ന് അറിയില്ല. കാരണം, ദുബയില്‍ നിന്ന് വരുമ്പോള്‍ എകദേശം 5 മണിക്കൂറും ദുബായിലേക്ക് പോകുമ്പോള്‍ എകദേശം അഞ്ചര മണിക്കൂറും കൊളംമ്പോ എയര്‍പോര്‍ട്ടില്‍ തങ്ങണം.
ഇത് ഞാന്‍ പോസ്റ്റ് ചെയ്യുന്നത് മിഹിന്‍ ലങ്കക്ക് ഒരു പരസ്യമായിട്ട് അല്ല. നമുക്കും നമ്മുടെ സുഹൃത്തുക്കള്‍ക്കും എന്തെങ്കിലും ഉപകാരം ആണെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതി മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് അവരുടെ വെബ്‌സൈറ്റില്‍ തപ്പിയാല്‍ മതി.
ദുബായില്‍ നിന്ന് തിരുവന്തപുരത്തേക്ക് വരുന്നവര്‍ക്ക് അല്പം ഒരു ആശ്വാസം. ഇത് മൂലം ആര്‍ക്കെങ്കിലും ഉപകാരം ആയി എങ്കില്‍ അത്രയും ആശ്വാസം. യാത്ര ചെയ്യുന്നത് അവനവന്റെ പൂര്‍ണ ഉത്തരവാദിത്വത്തില്‍ ആയിരിക്കണം. അവസാനം എന്തെങ്കിലും പറ്റിയാല്‍ എന്റെ മേലെ മെക്കിട്ട് കേറരുത്..
ReplyDeleteനന്ദി മെലോഡിയസ്.
ReplyDelete