Wednesday, December 12, 2007

ദേശീയ പതാകയുടെ പുതിയ നിര്‍വചനം.!!!

"അരിക്കു പകരം കോഴി" ആയിരുന്നു കഴിഞ്ഞ ആഴ്ച നമ്മെ ചിരിപ്പിച്ചത്‌. ഇനി ദേശീയ പതാകയുടെ പുതിയ നിര്‍വചനം കേട്ട്‌ ചിരിക്കാം. ( കരയേണ്ടവര്‍ക്ക്‌ കരയുകയുമാവാം. ). ഇമെയില്‍ വഴി ഒരു സ്നേഹിതന്‍ അയച്ചുതന്നതാണ്‌. സത്യത്തില്‍ ഇത്‌ എന്നില്‍ ചിരി അല്ല ഉണര്‍ത്തിയത്‌.... നിങ്ങളില്‍ ഉണരുന്നത്‌ ഏത്‌ വികാരമായിരിക്കും?

( ദേവേട്ടാ ഇത്തരം ഒരു പോസ്റ്റ്‌ ഇടുന്നതില്‍ എന്തെങ്കിലും അപാകതയുണ്ടോ? ഇത്‌ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തുമോ? അങ്ങനെയെങ്കില്‍ ഡിലീറ്റ്‌ ചെയ്തുകൊള്ളു. )

44 comments:

  1. "അരിക്കു പകരം കോഴി" ആയിരുന്നു കഴിഞ്ഞ ആഴ്ച നമ്മെ ചിരിപ്പിച്ചത്‌. ഇനി ദേശീയ പതാകയുടെ പുതിയ നിര്‍വചനം കേട്ട്‌ ചിരിക്കാം. ( കരയേണ്ടവര്‍ക്ക്‌ കരയുകയുമാവാം. ). ഇമെയില്‍ വഴി ഒരു സ്നേഹിതന്‍ അയച്ചുതന്നതാണ്‌. സത്യത്തില്‍ ഇത്‌ എന്നില്‍ ചിരി അല്ല ഉണര്‍ത്തിയത്‌.... നിങ്ങളില്‍ ഉണരുന്നത്‌ ഏത്‌ വികാരമായിരിക്കും?

    ( ദേവേട്ടാ ഇത്തരം ഒരു പോസ്റ്റ്‌ ഇടുന്നതില്‍ എന്തെങ്കിലും അപാകതയുണ്ടോ? ഇത്‌ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തുമോ? അങ്ങനെയെങ്കില്‍ ഡിലീറ്റ്‌ ചെയ്തുകൊള്ളു. )

    ReplyDelete
  2. ഇവര്‍ പറയുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട്‌ പൊറുക്കേണമേ.. (?)

    ReplyDelete
  3. ഇതിലെന്താണു തെറ്റ്? അവര്‍ മഞ്ഞക്കണ്ണട ധരിച്ചിരിക്കുന്നു അതുകൊണ്ട് കാണുന്നതെല്ലാം വെള്ള..!

    ReplyDelete
  4. പോങ്ങുമ്മൂടന്‍,


    ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി. നാനാത്വത്തില്‍ ഏകത്വം എന്ന് നമ്മള്‍ അഭിമാനം കൊണ്ടിരുന്ന ഈ ഭാരതത്തില്‍ ആരാണ് വര്‍ഗ്ഗീയ വിഷം കുത്തി നിറക്കുന്നത്.

    ഇങ്ങനെയുള്ളവനെയൊക്കെ എന്റെ കയ്യില്‍ കിട്ടിയാല്‍ ആസനത്തില്‍ ബോംബ് വച്ചു തട്ടും ഞാന്‍, അമ്മച്ചിയാണെ സത്യം. പന്ത്രണ്ട് വര്‍ഷം പോയാലും കല്ലിവല്ലി.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ithu avidey ulla sakalarum keettu kondirunnoo??? avante __dey halleluyyayum sthothravum.

    ReplyDelete
  7. ഇന്നൊരു ബ്ലോഗില്‍ കഴുവേല്‍ കയറ്റുന്നതീനെ പറ്റി എഴുതികണ്ടു.

    ഈ video കണ്ടപ്പോള്‍, കഴുവെ കയറ്റണ്ട ആവശ്യം ഉള്ളവര്‍ ഇന്നും ഉണ്ടു എന്ന്ം മനസ്സിലായി!

    (ഈ പറഞ്ഞതു തമാശ്ആയിടാണങ്കിലും, ദൈവമെ, ഈ പ്രസംഗം നടത്തിയവര്‍ക്കും, അതു കേള്‍ക്കാന്‍ ഇരുന്നുകൊടുക്കുന്നവര്‍ക്കും, ദയവായി സുബുദ്ധി കൊടുക്കെണമെ!)

    ReplyDelete
  8. ഇവന്‍ ചെയ്യുന്നതെന്തെന്ന് ഇവനറിയുന്നില്ല. ഇവനെ കഴുവിലേറ്റണമേ...

    ReplyDelete
  9. ഇനിയുമെന്തൊക്കെ കാണണം...

    ReplyDelete
  10. enthellam kelkanam; karthave nee than thuna

    ReplyDelete
  11. പൊതുവെ പാതിരിമാരും മറ്റു കൃസ്ത്യന്‍ മതമേലാധികാരികള്‍ക്കും കുറച്ചെങ്കിലും വിദ്യാഭ്യാസം ഉള്ളവരാണ് ശ്ശെ!!! നാണക്കേട് മൊത്തം ആ സമുദായത്തെ നാറ്റിച്ചല്ലോ. ഇവരെ പോലുള്ള രാജ്യ ദ്രോഹികളെ എന്തു ചെയ്യണം .(നിയമപരമായി ഇദ്ദേഹത്തിനെതിരെ കേസെടുക്കാം )

    ReplyDelete
  12. യേശുക്രിസ്തുവിന്റെ നാമത്തില്‍ ആളുകളെ പമ്പരവിഡ്ഡികളാക്കുന്ന മഹായഞ്ജം!.... ഇതു കേള്‍ക്കാന്‍ പോയവര്‍ അവന്റെ കീശയില്‍ ഇട്ടുകൊടുത്ത പണം എത്ര?.... സ്വര്‍ഗ്ഗം ത്രിവര്‍ണ്ണ പതാകയില്‍ ആക്കി കൊടുക്കുവാന്‍ അവന്‍ കാണിച്ച ധൈര്യം.. കൊഴി വെട്ടി അടിക്കണം അവനേ! കുഞ്ഞുബി

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. കുഞ്ഞന്‍, സണ്ണിക്കുട്ടന്‍, ദേശാഭിമാനി, പ്രിയ, വാല്‍മീകി, വിചാരം, ഉണ്ണി, പിന്നേം വിചാരം, കുഞ്ഞുബി....നമുക്കിങ്ങനെയെങ്കിലും പ്രതിഷേധിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കാം. അല്ലേ? എത്ര ഹീനമായ പ്രസംഗമാണ്‌ അദ്ദേഹം നടത്തിയത്‌. !!! വിചാരം പറഞ്ഞപോലെ നിയമപരമായി ആ വ്യക്തിക്കെതിരെ നടപടികള്‍ എടുക്കാവുന്നതല്ലേ? എടുക്കേണ്ടതല്ലേ?

    ReplyDelete
  15. ലോക സമാധാനത്തിനായ് അവതരിച്ച ദൈവപുത്രന്‍ സ്വര്‍ഗത്തിലിരുന്ന് ചിരിച്ചിട്ടുണ്ടാകും ഇവന്റേ കോപ്രായം കണ്ടിട്ട്, ക്രൂശില്‍ പോലും നോവാത്ത ആ മനസ്സ് നൊന്തിട്ടുണ്ടാകും തന്റെ അനുയായികളിലെ ഒരു ചെറുകൂട്ടത്തിന്റെ ഈ അവസ്ഥയോര്‍‌ത്ത്..
    നാഥാ, അങ്ങയെ ക്രൂശിച്ചവരെ പോലും ക്ഷമിച്ചപോലെ ഇവരോടും നീ ക്ഷമിക്കേണേ. നല്ല ബുദ്ധിതോന്നിക്കണമേ..

    ReplyDelete
  16. ivane evide kittum chumma onnukanana itharamsadanam apoorvamanallo

    ReplyDelete
  17. ഇതൊരു കൊടും പാതകമായിപ്പോയെന്ന് പറയാതെ വയ്യ...!

    ReplyDelete
  18. ബൈജുവിന്റെ കോമെഡി കേട്ട് ഞാന്‍ ഇത്രേം ചിരിച്ചില്ല!!
    ഹഹഹാഹാ!!

    ReplyDelete
  19. ഇതു വിശ്വസിക്കന്‍ കഴിയുന്നില്ല,,,,,,,ഇങ്ങനെ ഒക്കെ പ്രസംഗിക്കുമോ,,,,,,,,,,,ചിരിക്കനൊ കരയനൊ പറ്റുന്നില്ല. എന്നിരുന്നാലും സങ്കിടപെടാതെ എന്തു ചെയ്യും

    ReplyDelete
  20. ഇവന്റെ മുന്‍പില്‍ ബൈജുപോലും മാറി നില്‍ക്കും.

    ഇവനെ കഴുവെ കേറ്റാന്‍ ആരും ഇല്ലെ?????

    ReplyDelete
  21. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനസ്സുകളില്‍ വികാരം വിവേകത്തിന്റെ വാതിലുകളെ അടച്ചു കുറ്റിയിടുംബോള്‍ വാക്കുകളൂം നിര്‍വ്വചനങ്ങളൂം പ്രവര്‍ത്തനങ്ങളൂം പുതിയരൂപത്തില്‍ ഭാവത്തില്‍ പുനരവതരിക്കുംബോള്‍ പ്രതിഷേധങ്ങളൊ, തെറിവിളികളൊ, പതം പറച്ചിലുകളൊ അല്ല മറിച്ച്‌ ചുറ്റും നിറയുന്ന ഇരുട്ടിലെയ്ക്ക്‌ അശാന്തിയിലെയ്ക്ക്‌ യാഥാര്‍ത്യത്തിന്റെ തിരിച്ചറിവ്‌ പകരുന്ന കൈത്തിരിയുമായാണ്‌ മാനവസ്നേഹികള്‍ കടന്നു ചെല്ലേണ്ടത്‌. ഗീബല്‍സിയന്‍ നുണകളല്ല മറിച്ച്‌ സത്യത്തിന്റെ ചരിത്രമാണ്‌ പിന്‍ബലമാകേണ്ടത്‌.

    ReplyDelete
  22. വൃണപ്പെടാന്‍ വികാരമില്ലാത്തവര്‍ ഹിന്ദുക്കള്‍ . വികാരം അവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പണയം വെച്ചു . അത്കൊണ്ട് bajmmi ഹിന്ദുവിന്റെ വികാ‍രം വൃണപ്പെടുത്തൂ . മറ്റുള്ളവരുടെ വികാരം പളുങ്ക് പോലെയാണ് . പെട്ടെന്ന് പൊട്ടും . ജാഗ്രത !

    ReplyDelete
  23. സുരേഷ്‌ ;
    താങ്കള്‍ സംഘ്‌ പരിവാരമെന്ന ഭാരതത്തിന്റെ ശത്രുവിന്റെ കാഴ്ചപാടില്‍ സംസരിക്കുന്നു. ആ മതാന്‍ഡതബാധിച്ച സുവിശേഷകന്‍ വ്രണപ്പെടുത്തുന്നത്‌ ഭാരതീയന്റെ അഭിമാനത്തെയാണ്‌. മതമുള്ളവന്റെയും, മതമില്ലാത്തവന്റെയും, ഹിന്ദുവിന്റെയും, കൃസ്തിനിയുടെയും, മുസല്‍മാന്റെയും, സിക്കുകരന്റെയുമാണ്‌. ഞാന്‍ ഒരു ഭാരതീയനാണ്‌ എന്നഭിമാനിക്കുന്ന ഒരോരുത്തരുടെയുമാണ്‌. ഈ കമാന്റിലൂടെ താങ്കളെ പോലുള്ളവരും, അയാളെപോലുള്ളവരും ഒരുപോലെതന്നെയാണെന്ന് അടയാളപെടുത്തപെടുന്നിണ്ടിവിടെ. മറ്റുള്ളവരോടുള്ള വെറുപ്പുമായല്ല മറിച്ച്‌ സത്യം തേടുന്ന മനസ്സുമായണ്‌ ഭൂമിയില്‍ ജീവിക്കേണ്ടത്‌, ഇത്തരം ബ്ലോഗുകളില്‍ വരേണ്ടത്‌ എന്നേര്‍മ്മപ്പെടുത്തുന്നു സുഹൃത്തെ.

    ReplyDelete
  24. തന്തയ്ക്ക് പിറക്കാത്തവന്റെ അനുയായി അല്ലേ ഈ മഹാന്‍ അപ്പോള്‍ സ്വാഭാവികമായും തന്തയ്ക്ക് പിറയ്ക്കാത്ത ഈ ജാതി തന്തയിലായ്മ കാണിക്കും പറയും അതല്ലാം തികച്ചും സ്വാഭാവികം- കണ്ടത് ഇത്രത്തോളമാണെങ്കില്‍ കാണാത്തത് ഇതിലുമധികമായിരിക്കുമല്ലോ. മതത്തിന്റെ പേരില്‍ അരങ്ങേറുന്ന ഈ ജാതി തന്തയിലായ്മ അവസാനിപ്പിക്കേണ്ട കാലമേറി.

    ReplyDelete
  25. പോങ്ങുമ്മൂടാ, ഏകദേശം ഒരു മാസം മുമ്പ് സെബിന്‍ ഏബ്രഹാം ഈ വീഡിയോ ക്ലിപ്പ് ഇവിടെ ബൂലോകത്ത് കൊണ്ടുവന്നതാണ്, അന്ന് കുറേ ചര്‍ച്ചയും ഇതിന്റെ പേരില്‍ നടന്നതാണ്. രാഷ്ട്രസ്നേഹമുള്ള ഏതു ഭാരതീയന്റേയും മുഖത്ത് കാര്‍ക്കിച്ചുതുപ്പുന്ന രീതിയിലാണ് ഈ ആധുനിക മാനസികരോഗി ഇവാഞ്ചലിസത്തിന്റെ പേരില്‍ കാട്ടിക്കൂട്ടിയിരിക്കുന്ന ഈ വിക്രിയ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ക്രിമിനലനടപടിക്കു വിധേയരാക്കാന്‍ എന്തുകൊണ്ട് നമ്മുടെ ഭരണസംവിധാനത്തിനു സാധിക്കുന്നില്ല? നിയമനടപടിയോടൊപ്പം, മാനസികരോഗത്തിനുള്ള ചികിത്സയും ഇയാള്‍ക്ക് ആവശ്യമാണ്.

    വിചാരമേ, താങ്കളുടെ വികാരം മനസ്സിലാവുന്നു. പക്ഷേ “തന്തയ്ക്കുപിറക്കാത്തവന്റെ അനുയായികള്‍” എന്ന് പരോക്ഷമായി ക്രിസ്തുവിനെ യും ക്രിസ്ത്യാനികളെയും വിശേഷിപ്പിക്കുകവഴി താങ്കള്‍ ഒരു സമുദായത്തിനെ മുഴുവന്‍ അധിക്ഷേപിക്കുകയാണ്. അല്പം കൂടി സംയമനത്തോടെ സംസാരിക്കൂ. ഈ വീഡിയോക്ലിപ്പില്‍ കാണുന്നവനെപ്പോലെയുള്ള മാനസികരോഗികള്‍ ക്രിസ്ത്യന്‍സമുദായത്തെമുഴുവനോ, എന്തിന് അയാള്‍ ഉള്‍പ്പെടുന്ന പെന്തക്കോസുകാര്‍ എന്ന് വിഭാഗത്തെമുഴുവനായിപ്പോലുമോ പ്രതിനിധീകരിക്കുന്നില്ല. ഇത്തരക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുകയാണ് ചെയ്യേണ്ടത് എന്നാണ് എനിക്കു പറയാനുള്ളത്.

    ReplyDelete
  26. അപ്പു .... എന്റെ കമന്റ് ഒന്നൂടെ വായിച്ചേ ... താങ്കളിവിടെ എഴുതിയ ഈ വാചകം “തന്തയ്ക്കുപിറക്കാത്തവന്റെ അനുയായികള്‍” ആരാ‍ണാവോ എഴുതിയത് ? അനുയായി എന്നാല്‍ ഞാന്‍ അര്‍ത്ഥമാക്കിയത് ഇവിടെ സുവിശേഷം നടത്തുന്ന തെണ്ടിയെയാണ് അല്ലാതെ അനുയായികള്‍ എന്നു പറഞ്ഞാലേ എല്ലാവരും ഉള്‍പ്പെടൂ . പിന്നെ തന്തയ്ക്ക് പിറക്കാത്തവനാണല്ലോ ക്രിസ്തു എന്താ സംശയം .. എടോ മറിയത്തിന് ദിവ്യ ഗര്‍ഭത്തിലൂടെ ഉണ്ടായ സന്താനമല്ലേ അപ്പോ തന്തയ്ക്ക് പിറക്കാത്തവനെന്നാല്ലാതെ മറ്റെന്താ പറയുക .. മറിയ യേശുവിന്റെ പ്രസവിച്ചിട്ടും കന്യാമറിയമാ അതറിയാമോ അപ്പു. ഞാന്‍ എഴുതിയത് അപ്പുവിനെഴുതാം അല്ലെങ്കില്‍ അപ്പുവിനും കിട്ടും എന്റെ വക .

    ReplyDelete
  27. ചക്രവും അവരുടെ കയ്യിലാ അല്ലെ. എങ്കില്‍ ദു:ഖം മാറാന്‍ ചക്രം ഉപേക്ഷിക്കാതെ വയ്യെന്നാ ബുദ്ധന്‍ പറഞ്ഞത്.

    ഓഫ്: നാണയത്തുട്ടുകള്‍ക്ക് ചക്രം എന്നുപറയുന്നവനാരോ അവന്‍; ബഹുവ്രീഹി സമാസം.

    ReplyDelete
  28. നാലണയ്ക്ക് (ചക്രത്തിന്) നാലപതു വട്ടം സ്വന്തം രാഷ്ട്രത്തെ ഒറ്റികൊടുക്കുന്ന ഈ വര്‍ഗ്ഗമാണ് തങ്ങളുടെ അധികാരങ്ങളും മറ്റൂം സം‌രക്ഷിക്കാന്‍ ഭരണഘടനാ വാദം ഉന്നയിക്കുന്നത്. ഈ നായിന്റെ മോന്റെ ഓര്‍ക്കൂട്ടാണിത് .. എനിക്കിത് ഇവിടെ തുറയ്ക്കാനാവില്ല . ആണത്തമുള്ള ആരെങ്കിലും ഈ വഴിക്ക് വരുന്നുണ്ടെങ്കില്‍ ഈ പന്നിന്റെ മോനെ ഒന്നാഞ്ഞ് വീശികൊടുക്കാമോ http://www.orkut.com/Community.aspx?cmm=28408213

    ReplyDelete
  29. ഉദര നീമിത്തം ബഹുകൃത വേഷം.ഇത് (ഒറിജിനല്‍)പിടിച്ച് യൂ‍ റ്റ്യൂബില്‍ പോസ്റ്റ് ചെയ്ത നല്ല ശമര്യക്കാരനെ നമിക്കുന്നു.

    ReplyDelete
  30. ഒന്നും പറയേണ്ടതില്ല എന്നു പലതവണ വിചാരിച്ചതാണ്. ഒരു ബ്ലോഗര്‍ സുഹൃത്ത്‌ സ്നേഹപൂര്‍വ്വം - എന്നാല്‍ ഏതാണ്ടു ശാസനാരൂപത്തില്‍ത്തന്നെ - എന്റെ മൌനത്തെ കുറ്റപ്പെടുത്തിയപ്പോള്‍ - എന്തെങ്കിലും പറയാമെന്നു കരുതി.

    (1) ഈ വീഡിയോയില്‍ പുതിയതായി യാതൊന്നുമില്ല എന്നതാണു വാസ്തവം. ഇങ്ങനെയൊക്കെയാണു കാര്യങ്ങളുടെ കിടപ്പുവശം എന്ന്‌ കുറേപ്പേര്‍ക്ക്‌ ഇപ്പോളെങ്കിലും മനസ്സിലായി എന്നതു മാത്രമാണൊരു പുതുമ. പരമ്പരാഗതരീതിയിലുള്ള മതപരിവര്‍ത്തനശ്രമങ്ങള്‍ അന്നും ഇന്നും എതിര്‍ക്കപ്പെടുന്നില്ല എന്നും - Agressive conversion agenda യുള്ള ചില വിഭാഗങ്ങളാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്‌ എന്നും‌ ആയിരം വട്ടം പറഞ്ഞിട്ടുള്ളതാണ്. അതില്‍ത്തന്നെയും, ആരാധനാക്രമത്തിലുള്ള മാറ്റമല്ല - മറിച്ച്‌ സ്വന്തം നാടിനേയും അതിന്റെ പാരമ്പര്യത്തേയും ദേശീയതയുടെ ബിംബങ്ങളേയും പരസ്യമായി പുച്ഛിക്കുകയും മറ്റും ചെയ്യാന്‍ മടിക്കാത്ത വിധത്തില്‍, ദേശീയസ്വത്വബോധം നശിപ്പിക്കുന്ന മട്ടിലുള്ള മാനസികപരിവര്‍ത്തനത്തിന്‌ മനപ്പൂര്‍വ്വം ഇടയാക്കുന്നു - അതാണ് എതിര്‍ക്കപ്പെടുന്നത്‌ എന്നും അനേകം തവണ ആവര്‍ത്തിച്ചിട്ടുള്ളതാണ്. അനുഭവം ഉണ്ടായാലേ മനസ്സിലാക്കൂ എന്നു നിര്‍ബന്ധമുള്ളവര്‍ അങ്ങനെ ചെയ്യട്ടെ.

    (2) വീഡിയോയിലെ രൂപം കണ്ടിട്ടും, ശബ്ദം കേട്ടിട്ടും, പ്രസംഗശൈലിയില്‍ നിന്നും, ഇത്‌ പാസ്റ്റര്‍ കെ.എ.എബ്രഹാം തന്നെയാണെന്നു തോന്നുന്നു.

    അദ്ദേഹത്തിന്റെ ആരാധകരുടെ ഓര്‍ക്കൂട്ട്‌ കമ്മ്യൂണിറ്റി ഇവിടെ.

    പരസ്യമായി പ്രസംഗിക്കാന്‍ മടിയില്ലാതിരുന്ന സ്ഥിതിക്ക്‌ ഈ വീഡിയോ മുഖം മറച്ചതിനു ശേഷം മാത്രം കാണിക്കേണ്ടതില്ലെന്നു തോന്നുന്നു. ഒറിജിനല്‍ വീഡിയോ ഇവിടെ കാണാം.

    കെ.എ. എബ്രഹാം എന്നൊരു പാസ്റ്ററുടെ പേര് പ്രഖ്യാപിച്ചിട്ടുള്ള പെന്തക്കോസ്തു കമ്മ്യൂണിറ്റി ‘Sharon Fellowship Church‘ മാത്രമാണ് (Address: Thiruvalla, Pathanamthitta Dt., Kerala-689 101. Ph: 0473-630686. Fax: 0473-630686). കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

    പക്ഷേ, അതുതന്നെയാണോ ആള്‍ എന്ന്‌ ഉറപ്പില്ല. എന്തായാലും, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവര്‍ എന്ന നിലയ്ക്ക്‌ ‘worldwidegospel’-ന്റെ ആളുകള്‍ക്ക്‌ അദ്ദേഹത്തേപ്പറ്റി വീവരങ്ങള്‍ തരാന്‍ കഴിയേണ്ടതാണ്. അവരെ ബന്ധപ്പെടാനുള്ള വിലാസം ഇവിടെയുണ്ട്‌.

    (3) ഈ പ്രസംഗം നടത്തിയയാള്‍ക്ക്‌ ശിക്ഷലഭിക്കുവാനുള്ള വകുപ്പുകളും നിയമങ്ങളും ഉണ്ടെന്നു കേട്ടിട്ടുണ്ട്‌. ആരെങ്കിലും കേസ്‌ കൊടുക്കാതെ - കോടതി സ്വമേധയാ പരിഗണിക്കാനൊന്നും ഇടയില്ല. ഇനി - ആ ന്നിയമത്തെ മറികടക്കുന്ന മട്ടില്‍ - എന്തെങ്കിലും ന്യൂനപക്ഷാവകാശസംരക്ഷണനിയമം വേറെയുമുണ്ടോ - അതുകൊണ്ടാണോ ആരും കേസ്‌ കൊടുക്കാത്തത്‌ എന്നൊന്നും അറിയില്ല.

    (4) അദ്ദേഹത്തിന്റെ മേല്‍ കൈവയ്ക്കും എന്ന മട്ടില്‍ പറഞ്ഞവരോടും ഇനി പറഞ്ഞേക്കാവുന്നവരോടും ഒരു അപേക്ഷയുണ്ട്‌. ദയവായി സ്വന്തം പേരും മേല്‍‌വിലാസവും എല്ലാം വെളിപ്പെടുത്തിയിട്ടു മാത്രമേ അത്‌ ആകാവൂ എന്ന്‌ അപേക്ഷിക്കുന്നു. ഇല്ലെങ്കില്‍, അല്പം ചൂടായി സംസാരിച്ചതേ ഉള്ളെങ്കില്‍പ്പോലും വലിയ പ്രശ്നമാണ്.

    അക്രമികള്‍ ആരെന്നു വ്യക്തമാകാത്ത സകലകാര്യത്തിലും വലിയൊരു വിപണനസാദ്ധ്യതയുണ്ട്‌. അക്രമികളെ തിരിച്ചറിഞ്ഞില്ലെങ്കില്‍, ദേശീയമാദ്ധ്യമങ്ങളിലടക്കം അത്‌ തലക്കെട്ടായി മുന്‍പേജില്‍ വരും. കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും നാണം കെട്ട രാഷ്ട്രീയം കളിച്ച്‌ - പരസ്പരം മത്‌സരിച്ച്‌ ഹര്‍ത്താലും പ്രതിഷേധപ്രകടനങ്ങളും സംഘടിപ്പിക്കും. ശിവരാജ്‌ പാട്ടില്‍ പറന്നെത്തി ആശ്വാസധനം പ്രഖ്യാപിക്കും. ന്യൂനപക്ഷകമ്മീഷന്‍ സിറ്റിംഗ്‌ നടത്തും. NDTVയും IBN-ഉം ഒക്കെ ദിവസങ്ങള്‍ തന്നെ ഇതിന്റെ റിപ്പോര്‍ട്ടിങ്ങിനായി നീക്കി വയ്ക്കും. 'Hindu fanatics' ചേര്‍ന്ന്‌ ഇന്ത്യയില്‍ പാവം ക്രിസ്താനികളെ ആക്രമിക്കുകയാണെന്ന്‌ കോടിക്കണക്കിനു വെള്ളക്കാരുടെ ലാപ്ടോപ്പുകളില്‍ പ്രഭാതവാര്‍ത്ത തെളിയും. ദയവായി അതിനൊന്നും ഇടയാക്കരുത്‌.

    മാര്‍ക്സിസ്റ്റുകള്‍ കാണാതെ വേണം പാസ്റ്ററിനെ സമീപിക്കാന്‍ എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു. പണ്ട്‌ ഒരു പാസ്റ്ററെ സമീപിച്ച്‌ കുറച്ചു ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകര്‍, ‘ദേശദ്രോഹം ഇത്രയ്ക്കു വേണോ മാഷേ - കുറച്ചുകൂടേ‘ എന്നു ചോദിച്ചതായാണ് അറിവ്‌. ദേശത്തോടുള്ള അഭിമാനത്തിന്റെ പേരുപറയുന്നൊരു പത്രം എഴുതിയത്‌ പാസ്റ്ററെ കൊല്ലാന്‍ ശ്രമിച്ചു - നടന്നില്ല എന്നൊക്കെയാണ്. കഴിഞ്ഞയിടെ - ‘നികൃഷ്ടജീവി‘ പരാമര്‍ശത്തിനുശേഷം മുഖം നഷ്ടപ്പെട്ടപ്പോള്‍ - വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ വലിയൊരു പിടിവള്ളിയായി ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു ആ സംഭവം. ഇവിടെ കേരളത്തില്‍ ന്യുനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണ്(!!!) - കമ്മ്യൂണിസ്റ്റുകള്‍ മാത്രമാണ് അവര്‍ക്കു വേണ്ടി ജീവന്‍‌കൊടുക്കാനും തയ്യാറായി നില്‍ക്കുന്നത്‌ എന്നായിരുന്നു വാചകം. പാസ്റ്റര്‍ കെ.എ.എബ്രഹാമിനും മാര്‍ക്സിസ്റ്റുകാരുടെ സംരക്ഷണമുണ്ടാകാന്‍ സാദ്ധ്യതയുണ്ട്‌. സൂക്ഷിക്കുക.

    നിയമനടപടികള്‍ കൂടാതെ, നേരിട്ട്‌ ഒരു സൂചനയെങ്കിലും കൊടുക്കണമെന്നു നിര്‍ബന്ധമുള്ളവരുണ്ടെങ്കില്‍, അവരില്‍ ക്രിസ്ത്യാനികള്‍ മാത്രമേ അദ്ദേഹവുമായി സംസാരിക്കാന്‍ മുതിരാവൂ എന്നാണെന്റെ പക്ഷം. രണ്ടുമാസം മുമ്പ്‌ പാസ്റ്റര്‍ 'ദേവസ്യ മുല്ലക്കര'യുടെ പെന്തക്കോസ്തു കണ്‍‌വന്‍‍ഷനെ ഓര്‍ത്തഡോക്സ്‌ ക്രൈസ്തവര്‍ ആക്രമിച്ചിരുന്നു. ആക്രമിച്ചതു ക്രൈസ്തവര്‍ തന്നെയായിരുന്നതു കൊണ്ട്‌ യാതൊന്നും സംഭവിച്ചില്ല. പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകപോലും ചെയ്യാത്തതു കൊണ്ട്‌ അധികമാരും അറിഞ്ഞതുപോലുമില്ല. പരുമല പള്ളിയേയും തീര്‍ത്ഥാടനത്തേയുമൊക്കെ ചീത്തവിളിച്ചതിനാണ്‌ പ്രധാനമായും അടി എന്നു പരസ്യമായി പ്രഖ്യാപിച്ചതിനു ശേഷമായിരുന്നു പ്രകടനം എന്നതും നന്നായി.

    (5) നിയമനടപടികള്‍ മാത്രമേ ആകാവൂ എന്നും, നേരിട്ടു സൂചിപ്പിച്ചാല്‍ തന്നെ മര്യാദാപൂര്‍വ്വമേ ആകാവൂ എന്നുമാണെന്റെ പക്ഷം. എനിക്കിതില്‍ രണ്ടിലും കാര്യമായ പിന്തുണതരാന്‍ കഴിഞ്ഞേക്കില്ല താനും. ഇതൊക്കെ എനിക്കു ശീലമായിക്കഴിഞ്ഞു. മാത്രമല്ല - ഞാനൊരു സംഘപരിവാര്‍ അനുഭാവിയാണു താനും. ഞാനെന്തെങ്കിലും മിണ്ടിയാല്‍ അതിന്റെയൊക്കെ പിന്നില്‍ എന്തൊക്കെയോ “ആസൂത്രണ“മോ “രഹസ്യ അജണ്ട“യോ ഒക്കെ ഉണ്ടെന്നു വാദിച്ചു കളയും ജനം. വെറുതെയെന്തിനാണ്? മറ്റുള്ളവര്‍ക്കാകാമല്ലോ.
    ദേശസ്നേഹം എന്നത്‌ സംഘപരിവാറിന്റെ മാത്രം കുത്തകയല്ലെന്നു തെളിയിക്കാനുള്ള അവസരം കൂടിയാണിത്‌.

    ReplyDelete
  31. പ്രിയ നകുലന്‍ അറിയുന്നതിനു്,

    ഈ വീഡിയോ ആദ്യം ആരാണു് യൂടൂബില്‍ ഇട്ടതു് എന്നു് ഓര്‍മ്മയില്ല. കഴിഞ്ഞ ഒക്ടോബറിലോ മറ്റോ ആണു് ഞാനിതു് കാണുന്നതു്. യു.എസിലെ ഒരു ക്രിസ്ത്യന്‍ പ്രാര്‍ത്ഥന സംഘത്തിന്റെ ഇ-ഗ്രൂപ്പില്‍ ആരോ അയച്ച മെയില്‍ അതില്‍ ഉള്‍പ്പെട്ട എന്റെ ഒരു സുഹൃത്തു് എനിക്കു് ഫോര്‍വേഡ് ചെയ്തു തന്നതാണു്. ആ മെയിലും അതില്‍ നടന്ന മുഴുവന്‍ ചര്‍ച്ചകളും പാസ്റ്റര്‍ കെ.എ. എബ്രഹാമിനു് എതിരായിരുന്നു. അന്നുതന്നെ എന്റെ ഓര്‍ക്കുട്ട് സുഹൃത്തുക്കള്‍ക്കു് ഞാനിതു് എംബെഡ് ചെയ്തു് അയച്ചു. ഇതിനിടെ സിബു ജോണിയുടെ വായനാലിസ്റ്റിലും ഈ വീഡിയോ സ്ഥാനം പിടിച്ചിരുന്നു.

    കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഞാനയച്ചതു് കാണാനാവുന്നില്ലെന്ന സ്ക്രാപ്പ് ലഭിച്ചു. അങ്ങനെ കയറി നോക്കിയപ്പോഴാണറിയുന്നതു്, ആ വീഡിയോ നീക്കം ചെയ്തിരിക്കുന്നു. പല രീതിയില്‍ സേര്‍ച്ച് ചെയ്തു് നോക്കിയിട്ടും ഒരിടത്തും മിറര്‍ കണ്ടെത്തിയില്ല. ഒരാഴ്ച കഴിഞ്ഞു് എന്റെ സുഹൃത്തുക്കളിലൊരാളായ ഒരു പ്രദീപ് ഇതേ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നതായി കണ്ടു. ഞാന്‍ ഒട്ടുംതാമസിയാതെ അതു് ഡൌണ്‍ലോഡ് ചെയ്തു് എന്റെ സിസ്റ്റത്തില്‍​ സൂക്ഷിക്കുകയും ചെയ്തു.

    പിന്നീടു് ജബ്ബാര്‍ മാഷിന്റെ യുക്തിവാദം ബ്ലോഗില്‍ ഒരു ചര്‍ച്ചയുടെ ഭാഗമായി ഈ വീഡിയോ ലിങ്കു് നല്‍കാന്‍ ഞാന്‍ നോക്കിയപ്പോള്‍ പ്രദീപിന്റെ യൂ.ടൂബ് ഐഡിയില്‍ വീഡിയോ കാണാനില്ല. അപ്പോഴും മറ്റൊരിടത്തും സംഗതി കണ്ടില്ല. ഞാന്‍ പ്രദീപിനെ വിളിച്ചന്വേഷിച്ചപ്പോഴാണു് കാര്യം അറിയുന്നതു്. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന പേരില്‍ അവനെ പൊലീസ് പിടിച്ചു് വെരട്ടിയത്രേ. കോട്ടയത്തു നിന്നു് അവനെ പൊക്കി തിരുവനന്തപുരത്തു് കൊണ്ടുവന്നിട്ടായിരുന്നു വിരട്ടല്‍. യൂടൂബില്‍ നിന്നു് വീഡിയോ നീക്കം ചെയ്യിച്ചശേഷമാണു് വിട്ടയച്ചതു്.

    ഞാന്‍ പക്ഷെ എന്റെ സ്വന്തം യൂടൂബ് അക്കൌണ്ടില്‍ വീഡിയോ ഇടുകയും ലിങ്കു് നല്‍കുകയും ചെയ്തു. കുറച്ചുനാള്‍ക്കകം നീക്കം ചെയ്യുമെന്നു് പറഞ്ഞുകൊണ്ടുതന്നെയാണു് അതു് ചെയ്തതു്. വീഡിയോ പിന്നീടു് സി.കെ. ബാബു അദ്ദേഹത്തിന്റെ ബ്ലോഗില്‍ എംബെഡ് ചെയ്തു. അവിടെയും ജബ്ബാര്‍ മാഷിന്റെ ബ്ലോഗിലുമായി ഇതുസംബന്ധിച്ചു് നല്ല ചര്‍ച്ചയും നടന്നു.

    യൂടൂബിലാകട്ടെ, പിന്നീടു് മൂന്നോ നാലോ പേര്‍ ഇതേ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നതു് ശ്രദ്ധയില്‍ പെട്ടു. അപ്പോഴേക്കും ധാരാളം ആളുകള്‍ വീഡിയോ കാണുകയും അഭിപ്രായം കമന്റായി അവിടെ തന്നെ ഇടുകയും ചെയ്തിരുന്നു. അവിടെ പാസ്റ്ററിനു് അനുകൂലമായ വാദവുമായി ഒരു മെയില്‍ നഴ്സ് പയ്യന്‍ രംഗത്തെത്തിയതോടെ വരുന്നവന്‍ വരുന്നവന്‍ ചീത്തവിളി തുടങ്ങി. ദിവസവും രാവിലെ എന്റെ മെയില്‍ബോക്സില്‍ ചീത്ത തന്നെ ചീത്ത. അതു വായിച്ചു് മടുത്തു് ദാ, കഴിഞ്ഞാഴ്ച ഞാന്‍ വീഡിയോ നീക്കം ചെയ്തതേയുള്ളൂ.

    ഇത്രയും പേഴ്സണലായ കാര്യങ്ങള്‍ ഇവിടെ എന്തിനെഴുതി എന്നു ചോദിച്ചാല്‍ മാര്‍ക്‍സിസ്റ്റുകാര്‍ ഇയാള്‍ക്കു് കാവലുമായി എത്തും എന്നു് നകുലന്‍ പറഞ്ഞതുകൊണ്ടു് എന്നാണു് എന്റെ മറുപടി. മാര്‍ക്‍സിസത്തില്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നില്ലെങ്കിലും മാര്‍ക്സിസം മുന്നോട്ടുവയ്ക്കുന്ന മാനവികതയില്‍ വിശ്വസിക്കുന്ന ഇടതുപക്ഷ മനസ്സിനു് ഉടമയാണു് ഞാന്‍. ഒന്‍പതു കൊല്ലം സിപിഎം അംഗവുമായിരുന്നു. രാഷ്ട്രീയകാരണങ്ങളാല്‍ അംഗത്വം ഉപേക്ഷിച്ചു. എന്നാല്‍ എന്റെ അറിവില്‍ ഇത്തരം കാര്യങ്ങളില്‍ മാര്‍ക്‍സിസ്റ്റുകാരോ മാര്‍ക്‍സിസ്റ്റു പാര്‍ട്ടിയോ നകുലന്‍ പറഞ്ഞ പണി കാണിക്കാറില്ല.

    അതേ സമയം കുഷ്ഠരോഗികളെ ചികിത്സിക്കാന്‍ ആശുപത്രി സ്ഥാപിച്ച ഗ്രഹാം സ്റ്റെയിന്‍സിനെയും കുടുംബത്തെയും ചുട്ടുകരിച്ചതു് ഇതുപോലത്തെ പ്രസംഗം നടത്തിയതുകൊണ്ടാണോ എന്നു് കാണാപ്പുറം വ്യക്തമാക്കിയാല്‍ കൊള്ളാം.

    ഇനി എല്ലാവരോടും.

    തീവ്രവാദം തലയിലേറ്റിയ എല്ലാവരുടെയും പെരുമാറ്റം ഈ പാസ്റ്ററിനെ പോലെയാണു്. അന്തരിച്ച സത്യാനന്ദസരസ്വതിയില്‍ നിന്നു് ഈ പാസ്റ്ററിലേക്കു് പറയത്തക്ക ദൂരമില്ല. ക്രിസ്ത്യന്‍ സഭകളില്‍ തീവ്ര പ്രൊട്ടസ്റ്റന്റ് - ഇവാഞ്ചലിസ്റ്റ് ആശയഗതിക്കാരായ പലയിനം പെന്തക്കോസ്തു സഭകളാണു് ഇത്തരം വിവരക്കേടു് പൊലിപ്പിക്കുന്നതു്. ജമാ അത്തെ ഇസ്ലാമിയും ബജ്രംഗ്‌ദളും ചെയ്യുന്നതും ഇതൊക്കെ തന്നെ.

    ReplyDelete
  32. സെബിന്‍,
    (1) ഇതു പലതും ഞാനും ശ്രദ്ധിച്ചവയാണ്. ഒരുവനെ പോലീസ്‌ പൊക്കിയതറിഞ്ഞിരുന്നില്ല. പാവം. പോക്രിത്തരം കാണിക്കുന്നതു മതേതരത്വവും അതു ചൂണ്ടിക്കാണിക്കുന്നതു വര്‍ഗ്ഗീയതയും എന്ന നിയമം ഇതുവരെ എടുത്തു കളഞ്ഞില്ല എന്നറിയുന്നതില്‍ സന്തോഷം.

    (2) പിണറായി വിജയന്‍ മാര്‍ക്സിസ്റ്റുകാരനല്ലെങ്കില്‍ പിന്നെയാരാണാവോ മാര്‍ക്സിസ്റ്റുകാരന്‍? “നികൃഷ്ടജീവി“ പരാമര്‍ശത്തിനുശേഷം ക്രിസ്ത്യന്‍ സമൂഹത്തിന്റെ പലഭാഗങ്ങളില്‍ നിന്നും രൂക്ഷമായ എതിര്‍പ്പുകളുയര്‍ന്നപ്പോള്‍ തന്റെ ഇമേജു രക്ഷിക്കാനാവണം - അദ്ദേഹം ഒരു പത്രസമ്മേളനം വിളിച്ചിരുന്നു. മാര്‍ക്സിസ്റ്റുകള്‍ എന്നും ന്യൂനപക്ഷങ്ങളുടെ രക്ഷയ്ക്കുവേണ്ടി നിന്നിട്ടേയുള്ളൂ എന്നൊക്കെയായിരുന്നു പ്രഖ്യാപനം. ഏതോ ഒരു പാസ്റ്ററെ ഏതോ ചില ആര്‍.എസ്‌.എസ്‌.കാര്‍ ചോദ്യം ചെയ്ത കാര്യമൊക്കെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു വാദം (പാസ്റ്ററെ കൊല്ലാന്‍ നോക്കി - നടന്നില്ല എന്നൊക്കെ ദേശാഭിമാനി മുറവിളികൂട്ടിയത്‌ ആരും വിശ്വസിച്ചിട്ടില്ല). ‌ മാര്‍ക്സിസ്റ്റുകള്‍ ആര്‍.എസ്‌.എസ്‌.നെ എതിര്‍ക്കുന്നുണ്ടല്ലോ - അതുകൊണ്ട്‌ - ഞങ്ങളെ അനുഭാവപൂര്‍വ്വം കണ്ടുകൂടേ എന്ന തുറന്ന അഭ്യര്‍ത്ഥനയല്ലാതെ മറ്റൊന്നുമായിരുന്നില്ല അത്‌. ഇവിടെ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നു എന്ന കള്ളക്കഥയുണ്ടാക്കി - അവര്‍ക്കു വേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്നതു ഞങ്ങളാണ് (അതുകൊണ്ട്‌ ഞങ്ങളെ പിന്തുണയ്ക്കൂ..പ്ലീസ്‌) എന്ന മട്ടില്‍ പ്രസംഗിക്കുന്നവരും വിമര്‍ശിക്കപ്പെടണം. സ്വന്തം വായില്‍ നിന്നു വീണ ധാര്‍ഷ്ട്ര്യപരാമര്‍ശത്തിനു കേടു തീര്‍ക്കാന്‍ ആര്‍.എസ്‌.എസ്‌.-ന്റെ നെഞ്ചത്തല്ല കേറേണ്ടത്‌. സമൂഹത്തില്‍ വര്‍ഗ്ഗീയചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ മുഴുവന്‍ അറസ്റ്റുചെയ്യാന്‍ ഒരു തീരുമാനമെടുത്താല്‍, ആദ്യം പിണറായി അകത്തുപോകും. പിന്നീടു മറ്റുള്ളവരും. അതിനെ മാര്‍ക്സിസ്റ്റുകാരുടെ ജയില്‍ നിറക്കല്‍ സമരം എന്നു വിളിക്കേണ്ടി വരും. ഉദാഹരണസഹിതം വിശദീകരിക്കാനാണെങ്കില്‍ ഒരുപാടുണ്ട്‌.

    മുകളില്‍പ്പറഞ്ഞ വ്യക്തമായ ഉദാഹരണത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ എന്റെ കമറ്റില്‍ അത്തരമൊരു പരാമര്‍ശം നടത്തിയത്‌. അതിനെ സാധൂകരിക്കാന്‍ താങ്കളുടെ നീണ്ട ഉദാഹരണങ്ങള്‍ക്കു കഴിയുന്നതായി തോന്നുന്നില്ല സെബിന്‍.

    (3) മുമ്പ്‌ സി.പി.എം. അംഗത്വമുണ്ടായിരുന്ന താങ്കള്‍ക്കെന്റെ നമസ്കാരം. അല്പം അനുഭാവമുണ്ടായിരുന്നുവെന്നല്ലാതെ അത്രയ്ക്കൊന്നും പ്രവര്‍ത്തനപാരമ്പര്യം അവകാശപ്പെടാനില്ലാത്തൊരാളാണു ഞാന്‍. 96-ലെ ഇടതു ഗവണ്മെന്റ്‌ ഏതാണ്ടൊരു ആറേഴുമാസം തികയ്ക്കുന്നതു വരെ അതു തന്നെയായിരുന്നു ഗതി. താങ്കളേപ്പോലെ തന്നെ - തികച്ചും വ്യക്തിപരമായ ചില കാരണങ്ങള്‍ കൊണ്ടാണ് മടുത്തു പോയത്‌. ഇടതെന്നല്ല - മൊത്തം രാഷ്ട്രീയം വെറുത്തു പോയിരുന്നു. കൂടുതല്‍ പറയാനാഗ്രഹിക്കുന്നില്ല. എന്തായാലും, അതിനു മുമ്പ്‌ മുഷ്ടിചുരുട്ടി വിളിച്ചിരുന്ന മുദ്രാവാക്യങ്ങളില്‍ ചിലത്‌ ആര്‍.എസ്‌.എസ്‌.-ന് എതിരെയുള്ളവ കൂടിയായിരുന്നു എന്നതു പറയാതെ വയ്യ. സന്ദര്‍ഭവശാല്‍ സൂചിപ്പിച്ചുവേന്നേയുള്ളൂ.

    (4) ധാരാസിംഗിനു ജയ് വിളിക്കുകയോ അല്ലെങ്കില്‍ ഗ്രഹാം സ്റ്റെയിന്‍സിനു സംഭവിച്ചതു നന്നായിപ്പോയി എന്നു പ്രഖ്യാപിക്കുകയോ ചെയ്യാത്തിടത്തോളം കാലം, ആ വിഷയം എടുത്തിട്ടു കൊണ്ട്‌ എന്റെ വാക്കുകളെ പ്രതിരോധിക്കാമെന്നു കരുതുന്നതു തികഞ്ഞ മൌഢ്യമാണ്. മതപരിവര്‍ത്തനം ലക്‌ഷ്യം വച്ചു പ്രവര്‍‍ത്തിക്കുന്നവര്‍ - അവര്‍ എത്രയൊക്കെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയാലും ശരി - പലര്‍ക്കും പലരീതിയില്‍ പ്രശ്നമുണ്ടാക്കുന്നുണ്ട്‌. അതിന്റെയെല്ലാം പിന്നാലെ പോകാന്‍ നമുക്കു കഴിയുമോ? ഏതെങ്കിലും പ്രസംഗമാണോ അവിടെ പ്രശ്നമുണ്ടാക്കിയതെന്നറിയാന്‍ അവിടെത്തന്നെചെന്ന്‌ അന്വേഷിക്കേണ്ടി വരും. “I am born a Christian and I have had a strong Catholic education“ എന്ന് ആമുഖമായി പറയാറുള്ള Francois Gautier അതേപ്പറ്റി പറഞ്ഞത്‌ ഇങ്ങനെയാണ്‌. “..even if Dara Singh does belong to the Bajrang Dal, it is doubtful if the hundred other accused do. What is more probable, is that like in many other 'backward' places, it is a case of converted tribals versus non-converted tribals, of pent-up jealousies, of old village feuds and land disputes. It is also an outcome of what -- it should be said -- are the aggressive methods of the Pentecost and Seventh Adventists missionaries, known for their muscular ways of conversion.“

    ഇനി അഥവാ സകലകുറ്റങ്ങളും ബജ്രംഗ്‌ദളിന്റെ തലയില്‍ വച്ചതു ശരിയായിരുന്നാലും ശരി - എന്റെ ബി.ജെ.പി. അനുഭാവവുമായി അതിനു യാതൊരു ബന്ധവുമില്ല. അതിനൊന്നും മറുപടി പറയാന്‍ ഞാന്‍ ആളുമല്ല.

    ബജ്‌റംഗ്‌ദള്‍ എന്നത്‌ എനിക്കു വലിയ പിടിയില്ലാത്ത ഒരു സംഘടനയാണെങ്കിലും, സെബിന്‍ പറഞ്ഞപോലെ, ‘ഇമ്മാതിരി വിവരക്കേടു പൊലിപ്പി”ക്കുന്നതൊക്കെയാണ് അവരും ചെയ്യുന്നത്‌ എന്ന്‌ തീരെ വിശ്വസിക്കാനാകുന്നില്ല.

    ReplyDelete
  33. നകുലന്‍,

    (൧) 'പോക്രിത്തരം കാണിക്കുന്നതു് മതേതരത്വവും അതു് ചൂണ്ടിക്കാണിക്കുന്നതു് വര്‍ഗീയതയും എന്ന നിയമം...': വ്യാഖ്യാനം ഭേഷ്! ഒന്നാമതു് കെ.എ.ഏബ്രഹാം കാട്ടിയതു് മതേതരത്വമാണെന്നു് വിവരമുള്ള ഒരാളും പറയില്ല. അയാളുടെ യോഗത്തില്‍ പങ്കെടുത്തവരില്‍ ആരെങ്കിലുമാവണമല്ലോ ആ വീഡിയോ എടുത്തതും ഇതു് പുറംലോകം അറിയിച്ചതും. അപ്പോ അയാളുടെ കേള്‍വിക്കാരില്‍ പോലും ബുദ്ധിപൂര്‍ണ്ണമായും മരവിക്കാത്തവര്‍ ഉണ്ടായിരുന്നു. അതു് വര്‍ഗീയതയാണെങ്കില്‍ അവര്‍ അങ്ങനെ ചെയ്യില്ലല്ലോ. രണ്ടാമതു് അതു് ചൂണ്ടിക്കാണിച്ചതിന്റെ പേരിലല്ല, അതുപയോഗിച്ചു് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന പേരിലാണു് പ്രദീപിനെ വിരട്ടിയതു്. അതിനു് പിന്നില്‍ പ്രാദേശികമായി ആരെങ്കിലും ഉന്നയിച്ച പരാതി ഉണ്ടായിരുന്നിരിക്കാം. ആ വീഡിയോയ്ക്കൊപ്പം പ്രദീപ് ഇട്ടിരുന്ന കമന്റ് ആവും അതിനു് കാരണം. ഇന്ത്യന്‍ പതാകയെ അവമതിക്കുന്ന വീഡിയോയ്ക്കു് പ്രചാരം നല്‍കി എന്നതും ചാര്‍ജ്ജായിരുന്നു. എങ്കിലും പ്രദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയോ കോടതിയില്‍ ഹാജരാക്കുകയോ ഭേദ്യം ചെയ്യുകയോ ഉണ്ടായില്ല. മൂന്നാമതു്, പൊലീസ് അങ്ങനെ ചെയ്തതു് സര്‍ക്കാരിന്റെ അറിവോടെ ആകണമെന്നില്ല. ആണെങ്കില്‍ ആ വീഡിയോ പിന്നീടു് യൂടൂബിലിട്ട എന്നെ എന്തുകൊണ്ടു് പൊലീസ് അന്വേഷിച്ചില്ല? നിലവില്‍ വീഡിയോ ഹോസ്റ്റ് ചെയ്തിരിക്കുന്ന മറ്റാരെയും തിരയാത്തതെന്താണു് ?

    (൨) പിണറായിയും അച്യുതാനന്ദനുമടക്കമുള്ള മാര്‍ക്‍സിസ്റ്റ് പാര്‍ട്ടി നേതാക്കന്മാര്‍ക്കു വേണ്ടി വക്കാലത്തെടുക്കുകയല്ല എന്റെ പണി. ഒരു പാര്‍ട്ടിയെന്ന നിലയില്‍ സിപിഎം പാസ്റ്റര്‍ കെ.എ.ഏബ്രഹാമിനെ പോലുള്ളവരുടെ വിവരക്കേടിനു് കുടചൂടില്ലെന്നേ ഞാന്‍ പറഞ്ഞുള്ളൂ. അങ്ങനെ ചെയ്യാന്‍ യഥാര്‍ത്ഥ മാര്‍ക്‍സിസ്റ്റിനു് കഴിയില്ല. ഇവിടെ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നു എന്ന കള്ളക്കഥയുണ്ടാക്കി - അവര്‍ക്കു വേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്നതു ഞങ്ങളാണ് (അതുകൊണ്ട്‌ ഞങ്ങളെ പിന്തുണയ്ക്കൂ..പ്ലീസ്‌) എന്ന മട്ടില്‍ പ്രസംഗിക്കുന്നവരും വിമര്‍ശിക്കപ്പെടണം എന്നു് നകുലന്‍ പറഞ്ഞതിനോടു് യോജിക്കുന്നു. പക്ഷെ മുന്‍ കമന്റിലെ നകുലന്റെ വിമര്‍ശനം out of proportion ആയിരുന്നില്ലേ?

    (൩)ഈ നമസ്കാരം പിണറായി പറഞ്ഞ 'നല്ല നമസ്കാര'മാണെങ്കില്‍ എനിക്കു വേണ്ട. അതല്ല, നേരാംവണ്ണമാണെങ്കില്‍ സുസ്വാഗതം. ആര്‍.എസ്.എസിനെതിരെ മുദ്രാവാക്യം മുഴക്കിയിരുന്ന ഒരാള്‍ സംഘപരിവാര്‍ അനുയായി ആയി മാറി എന്നു് കുമ്പസാരിക്കണമെങ്കില്‍ താങ്കള്‍ നേടിയ രാഷ്ട്രീയവിദ്യാഭ്യാസത്തെ കുറിച്ചു് സംശയം ഉണരുന്നു. രാഷ്ട്രീയമായി ഒരാള്‍ സംഘപക്ഷത്താവുന്നതു് മനസ്സിലാക്കാം. സ്വാഭാവികമായ ഒരു പ്രക്രിയയാണതു്. കാലങ്ങള്‍ കൊണ്ടു് രൂപമെടുക്കുന്ന ഒരു നിലപാടു്. അതേ സമയം കാണാപ്പുറത്തിന്റെ ഈ കണ്‍വേര്‍ഷന്‍ തിയറിക്കു് 'മതംമാറ്റം പോലത്തെ' ഒരു പുളിപ്പു്.

    ReplyDelete
  34. സെബിന്‍,

    (1) ‘മതേതരത്വവും വര്‍ഗ്ഗിയതയും’ സംബന്ധിച്ച കമന്റ്‌, ഇത്തരം കാര്യങ്ങളില്‍ പൊതുവില്‍ കണ്ടുവരാറുള്ള അവസ്ഥയുമായി സാദൃശ്യം വന്നതുകൊണ്ടു പറഞ്ഞുപോയതാണ്. പിന്നെ, പാസ്റ്റര്‍ പ്രസംഗം തുടരുകയും പ്രദീപിനു പണികിട്ടുകയും ചെയ്യുന്നു എന്നറിഞ്ഞപ്പോളുണ്ടായ ഒരുതരം പ്രതിഷേധമനോഭാവത്തില്‍ നിന്നു കൂടിയാണ് അതുണ്ടായത്‌. പ്രദീപിന്റെ കമന്റിനേക്കുറിച്ച്‌ എനിക്കറിവില്ല താനും.

    (2) ‘നമസ്കാരം’ എന്നത്‌ നല്ല അര്‍ത്ഥത്തില്‍ത്തന്നെ പറഞ്ഞതാണ്.

    (3) ‘കുമ്പസാരിക്കുക‘ എന്ന പ്രയോഗം സെബിന്റെ സ്വന്തം സൃഷ്ടിയാണ്. മുമ്പ്‌ സംഘവിരുദ്ധമുദ്രാവാക്യം മുഴക്കിയിട്ടുണ്ടെങ്കില്‍, അതില്‍ വലിയ കാര്യമൊന്നുമില്ല. ഇന്നത്തെ സംഘാനുഭാവത്തില്‍ അഭിമാനമല്ലാതെ മറ്റൊന്നുമില്ല താനും.

    (4) എനിക്ക്‌ എവിടെ നിന്നും രാഷ്ട്രീയവിദ്യാഭ്യാസം ലഭിച്ചിട്ടില്ല. സ്വന്തമായി സ്വരൂപിച്ചെടുത്തവയാണ് എക്കാലത്തേയും രാഷ്ട്രീയനിലപാടുകള്‍. അതിന്റേതായ പ്രശ്നങ്ങളും പ്രയോജനങ്ങളും ഉണ്ടാവാം.

    (5)പുളിപ്പില്ലാതെ - കാലങ്ങള്‍ കൊണ്ട്‌ - സ്വാഭാവികമായി - ഒരാള്‍ സംഘപക്ഷത്താവുക എന്നത്‌ എത്രനാള്‍ നീളുന്ന ഒരു പ്രക്രിയയാണ്? ചില പ്രാദേശികസംഘനേതാക്കന്മാര്‍ക്കെതിരെ വ്യക്തിവിദ്വേഷം തീര്‍ക്കാനും പ്രസ്ഥാനത്തിനോടുള്ള കൂറുപ്രഖ്യാപിക്കാനുമൊക്കെ ഓരോരുത്തര്‍ വിളിച്ചു തരുന്നത്‌ രണ്ടാമതൊന്നാലോചിക്കാതെ ഏറ്റുവിളിക്കാനിടയായ ഒരു കാലമുണ്ടായിരുന്നു. അതേക്കുറിച്ചാണു സൂചിപ്പിച്ചത്‌. രാഷ്ട്രീയവിദ്യാഭ്യാസമില്ലായ്മയുടെ പഴക്കം തന്നെയാണതു കാണിക്കുന്നത്‌. എന്തായാലും ഒന്നര പതിറ്റാണ്ടുകള്‍ക്കു മുമ്പുനടന്നതാണതൊക്കെ. അവിടെനിന്നൊക്കെ പുരോഗമിക്കാന്‍ ഇത്രയും കാലം വേണ്ട എന്നതാണു യാഥാര്‍ത്ഥ്യം.

    ഓടോ:-
    സെബിന്‍ എന്നെ ഇടയ്ക്ക്‌ നകുലന്‍ എന്നും ഇടയ്ക്ക്‌ കാണാപ്പുറമെന്നും മാറി മാറി വിളിക്കുന്നു. ശരിക്കും ഞാന്‍ ബ്ലോഗ്‌ തുടങ്ങിയ കാലത്ത്‌ കാര്യമായ സങ്കേതികപരിജ്ഞാനമില്ലാതിരുന്നതിന്റെ പേരിലാണ് (ഇപ്പോള്‍ ഭേദപ്പെട്ടെന്നല്ല :) ) ബ്ലോഗിന്റെ പേരും യൂസര്‍ ഐഡിയും എല്ലാം ഒരുപോലായിപ്പോയത്‌. ഒരാള്‍ക്ക്‌ ഒന്നില്‍ക്കൂടുതല്‍ ബ്ലോഗ്‌ ആകാം എന്നെങ്കിലും അറിഞ്ഞിരുന്നെങ്കില്‍, നകുലന്‍ എന്ന പേരുതന്നെ ഐഡിയായി എടുത്തേനെ.

    ReplyDelete
  35. ആ പന്ന കഴുവേറീടെ മോനെ പിടിച്ചു നാലു ചാമ്പു ചാമ്പേണ്ടതിനു പോലീസ് ആ വീഡിയോ ഇട്ടവനെ പൊക്കിയോ.

    ഞങ്ങളുടെ സ്കൂളിന്റെ അടുത്തോരു പെന്തകോസ്ത് സെന്റര്‍ ഉണ്ടായിരുന്നു.

    അവിടെ ഉണ്ടായിരുന്ന സ്കൂള്‍ കുട്ടികള്‍ ആണോ

    “പെന്തകോസ്തില്‍ ചേരണം, ചെണ്ട ഇട്ടു കൊട്ടണം” എന്ന പാട്ടുണ്ടാക്കിയതെന്നു എനിക്കു സംശയം ഉണ്ട്. രാവിലെ തൊട്ട് ചെണ്ട കൊട്ടും അലറി കരച്ചിലും മാത്രം ആണു അവിടന്നു കേള്‍ക്കുക. കേരളത്തില്‍ ഇത്രയും പുച്ഛത്തോടെ ജനം നോക്കുന്ന മറ്റൊരു മത വിഭാഗം ഉണ്ടോ എന്ന് ഡൌട്ട് ആണു.

    ReplyDelete
  36. നകുലന്‍,

    പാസ്റ്റര്‍ കെ.എ. ഏബ്രഹാം ചെയ്തതു് തോന്ന്യാസമാണെന്ന കാര്യത്തില്‍ നമ്മിലാര്‍ക്കും എതിരഭിപ്രായം ഇല്ലാത്തതിനാല്‍ ഈ വിഷയത്തിലുള്ള തര്‍ക്കം ഉപേക്ഷിക്കുന്നു. അഞ്ചാം നമ്പറിട്ടു് എഴുതിയ കമന്റിനെ കുറിച്ചു്: 'ചില പ്രാദേശികസംഘനേതാക്കന്മാര്‍ക്കെതിരെ വ്യക്തിവിദ്വേഷം തീര്‍ക്കാനും പ്രസ്ഥാനത്തിനോടുള്ള കൂറുപ്രഖ്യാപിക്കാനുമൊക്കെ ഓരോരുത്തര്‍ വിളിച്ചു തരുന്നത്‌ രണ്ടാമതൊന്നാലോചിക്കാതെ ഏറ്റുവിളിക്കാനിടയായ ഒരു കാലമുണ്ടായിരുന്നു.' ഈ ഏറ്റുപറച്ചില്‍ തന്നെയാണു് രാഷ്ട്രീയവിദ്യാഭ്യാസത്തെ കുറിച്ചു് സംശയമുണ്ടാക്കുന്നതു്. അങ്ങനെ ഓരോരുത്തര്‍ വിളിച്ചുപറയുന്നതുകേട്ടു് ആരെങ്കിലും രാഷ്ട്രീയത്തില്‍ വരുമോ? എനിക്കു് സംശയമാണു്. പൂര്‍ണ്ണബോധ്യത്തോടെയല്ലാതെ ഞാനൊരു മുദ്രാവാക്യവും വിളിച്ചിട്ടില്ല. അന്നത്തെ ബോധ്യങ്ങളില്‍ തെറ്റുണ്ടാവാം. പക്ഷെ ആരും ചൊല്ലിത്തരുന്നതു് കേട്ടു് മുദ്രാവാക്യം വിളിക്കുന്നതല്ലല്ലോ രാഷ്ട്രീയം.

    ഓടോ: ഇനി നകുലന്‍ എന്നു തന്നെ വിളിച്ചേക്കാം. പക്ഷെ പോസ്റ്റ് ചെയ്യുന്ന പേരു് കാണാപ്പുറം എന്നതു മാറ്റി നകുലന്‍ ആക്കാന്‍ ഇനിയും സാധിക്കും. അതിനു് ബ്ലോഗ് സെറ്റിങ്‌സ് എഡിറ്റ് ചെയ്താല്‍ മതി.

    വിന്‍സ്,
    എല്ലാവരാലും കബളിക്കപ്പെടുന്ന പാവങ്ങളാണു് പെന്തിക്കോസ്തിലുമെത്തുക. അവരെ മറ്റാരും കൂടെക്കൂട്ടാത്തതുകൊണ്ടുകൂടിയാവാം അവര്‍ ഒടുവില്‍ അവിടെ ചെന്നടിയുന്നതു്. അവരെ സ്വാഭാവികതയിലേക്കു് തിരിച്ചുപിടിക്കുകയാണു് ചെയ്യേണ്ടതു്.

    ReplyDelete
  37. dis is known as real terrorism....how dis ****** can change da meaning of our national flag.............he is big ***********..........

    ReplyDelete
  38. ഭാരതത്തിന്റെ ദേശിയ പതാകയെ അവഹേളിക്കുകയാണു് ഇദ്ദേഹം. ന്യൂനപക്ഷ സമുദായങ്ങളെ പ്രീതിപ്പെടുത്താന്‍ ഇതുപോലുള്ള എന്ത് തോന്നിവാസവും കേരളത്തിലെ രാഷ്ട്രീയക്കാര്‍ സഹിക്കും

    ReplyDelete
  39. priya sherikh hyder namasthey..............sankha parivar nadinte shatrukkal ayathu kodnanoo ee bharathathil bhooribhagam alkkarum athil prevarthikkunnathe athinte pinnil aninirakkunnathe.....athooo bharathathile ee bhooribhagam perum shatrukkal thanne anoooo ....ee abrahaminte koode etra perude...aaa koottathil sankha badhukkale peduthalle ttoo athe vivarakede ane..........LOKHA SAMASTHA SUKHINOO BHAVATHU(lokhathine mushuvan sukham undakatte enne paraja ore oru samsakarathinte pintudarchakkare vere evide kittum HYDREE????????)



    NAMASTHEY

    ReplyDelete
  40. പൊതുവെ എങ്ങും കമന്‍റ് ഇടാതവനാണ് കൂതറ. പക്ഷെ ഇത് കണ്ടിട്ട് കമന്‍റ് ഇട്ടില്ലെങ്കില്‍ ഞാന്‍ പിന്നെ എന്ത് ഭാരതീയന്‍.

    ഭാരതത്തില്‍ ജീവിക്കുന്ന എതുമതത്തില്‍ പെട്ടവനാണെങ്കിലും ആത്യന്തികമായി ഭാരതീയനാണ്. രാജ്യത്തെയോ അതിന്‍റെ ചിഹ്നത്തെയോ അതിന്‍റെ അന്തസ്സിനെയോ അവഹേളിക്കുന്നവന്‍ ശുദ്ദമലയാളത്തില്‍ "തന്തയ്ക്കുപിറക്കാഴിക" തന്നെ യാണ് കാണിക്കുന്നത്.. ഈ ഭാഷ തെറിയെന്നു കരുതുന്നുവര്‍ക്ക് "താതരാഹിത്യം" എന്ന് വായിക്കാം.

    ആരു വേണമെങ്കിലും ഏത് മതത്തില്‍ വേണമെങ്കിലും വിശ്വസിക്കട്ടെ.. പക്ഷെ രാജ്യത്തെ ആക്ഷേപിക്കുന്ന കളിയാക്കുന്ന ഇവന്‍റെ ആസനത്തിലൂടെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു അവന്‍റെ മറ്റവന്‍ വന്നു കെടുത്തി രക്ഷിച്ചു വെള്ളയുടെ ശാന്തി കൊടുക്കട്ടെയെന്നു പറയണം.

    സത്യത്തില്‍ മുസ്ലിങ്ങലോ ക്രിസ്ത്യാനികളോ ഹിന്ദുവോ വര്‍ഗ്ഗീയമോ പറഞ്ഞാല്‍ ആ വര്‍ഗ്ഗത്തില്‍ പെടുന്നതുകൊണ്ട് വര്‍ഗീയം പറയാം എന്ന് ആശ്വസിക്കാമെങ്കിലും ഈ രാജ്യദ്രോഹികഴുവേറിയും അവന്‍റെ മുഴുവട്ട് കേട്ടു സ്തോത്രം വിളിക്കുന്ന ഹിസ്ടീരിയ പിടിച്ച പുഴുത്തുനാറിയ തെണ്ടിപ്പരിഷകളും ഭാരതത്തിലെ അല്പം അയവുള്ള നിയമത്തിന്‍റെ പ്രത്യക്ഷവും പരോക്ഷവും ആയ ഗുണം പ്രയോച്ചനപ്പെടുത്തുകയാണ്..
    ഇവന്‍റെയൊക്കെ നെഞ്ചത്താണ് സത്യത്തില്‍ കാളിയമര്‍ദ്ദനം ആടെണ്ടത്..കര്‍ത്താവേ നിന്നെ വെഭിച്ചരിച്ചു പണമുണ്ടാക്കുന്ന ഈ തെണ്ടികളെ നിഗ്രഹിചില്ലെങ്കില്‍ നിന്നിലുള്ള വിശ്വാസം തകര്‍ന്നു പോവും.

    തീര്‍ത്തും ഓഫ് : സരസ്വതിയുടെ മുലകെസില്‍ ചിത്രകാരനെ തൂക്കികൊല്ലാന്‍ വിധിച്ച ബ്ലോഗ് എഴുത്തുകാര്‍ ഇതൊന്നും കാണുന്നില്ലേ.. ഓ ചിലപ്പോള്‍ ഇവിടെ ചൊറിഞ്ഞാല്‍ വിവരം അറിയുമെന്ന പെടികൊണ്ടാവും.. ഇനി ദേശസ്നേഹം ഉള്ളവന്‍ പ്രതികരിച്ചാല്‍ പിന്നെ ഈ നായിന്‍റെ മക്കള്‍ കര്‍ത്താവിനെ വിളിക്കുന്നത് അന്ത്യശ്വാസം വിളിക്കാന്‍ മാത്രമായിരിക്കും.

    ReplyDelete
  41. പോസ്റ്റ്‌ വായിച്ചു .. നന്നായിരിക്കുന്നു..

    വക്തിപരമായി ഇ വിഷയം പുള്ളികരനോട് സംസാരിച്ചിട്ടുണ്ട് .

    എന്റെ അറിവ് ശരി ആണഗ്ഗില്‍ പൊതുവില്‍ പുള്ളികരാന്‍ ഈ വിഷയത്തിന് മാപ്പ് ചോദിച്ചിട്ടുണ്ട് ..

    അത് പോരേ... ഇനി ഈ വിഷയം വിട്ടുകൂടെ ...

    ReplyDelete
  42. ഇവര്‍ പറയുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട്‌ പൊറുക്കരുത്.
    നിന്‍റെ പാറ മേല്‍ പള്ളിയല്ലാ ഇവര്‍ പണിയുന്നത്.

    ReplyDelete
  43. ഇദ്ദേഹത്തിന്റെ മനോരോഗം ഇപ്പോള്‍ മാറിയെങ്കില്‍ ദൈവത്തെ സ്തുതിക്കാം :)

    ReplyDelete