e-mail ലോട്ടറി തട്ടിപ്പുകള്‍.
ഇ-മെയില്‍/ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേരെ രണ്ടുദിവസം മുന്‍പ് ഡെല്‍ഹിയില്‍ അറസ്റ്റുചെയ്ത വാര്‍ത്ത നിങ്ങളില്‍ പലരും പത്രങ്ങളില്‍ വായിച്ചുകാണും. വിദേശങ്ങളില്‍, പ്രത്യേകിച്ചും മൂന്നാംലോക രാജ്യങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ ധാരാളം നടക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നും രണ്ടുപേരെ അറസ്റ്റുചെയ്തത് സൂചിപ്പിക്കുന്നത് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നതായാണ്. ഡെല്‍ഹിയിലെ ഒരു മനോജ്‌കുമാറിന് പത്തുലക്ഷം ബ്രിട്ടീഷ് പൗണ്ട് ഓണ്‍ലൈന്‍ ലോട്ടറിയായി അടിച്ചെന്നും പറഞ്ഞ് അയാള്‍ക്ക് മെയില്‍ കിട്ടി. അതുപ്രകാരം ആ സംഖ്യ വിട്ടുകിട്ടുന്നതിലേക്കായ നടപടി ചിലവിലേക്ക് 1.47 ലക്ഷം അവര്‍ പറഞ്ഞ ഒരു ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് ചില വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംശയം തോന്നുകയും പോലീസില്‍ ഇയാള്‍ പരാതി നല്‍കുകയും ചെയ്തതിനനുസരിച്ച് ബാങ്ക് അക്കൗണ്ട്‌കാരന്റെ ഉറവിടം തേടിയ പോലീസ്, പ്രശാന്ത് എന്നയാളേയും അയാളുടെ കൂട്ടാളി അഭയ്-നേയും അറസ്റ്റ് ചെയ്തു. ഇരുവരും ഡെല്‍ഹിയില്‍ ഒരു കാള്‍ സെന്ററില്‍ ജോലി ചെയ്യുന്നവര്‍. ഇവരെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് പ്രേരണ നല്‍കിയതോ ഒരു നൈജീരിയക്കാരനും അയാളുടെ കൂട്ടാളി ഒരു ഇന്ത്യാക്കാരനും.
ഇത്തരം ഫ്രാഡ് ഇ-മെയിലുകള്‍ ധാരാളം വരാറുണ്ട്. ആദ്യമാദ്യം തുറന്നു നോക്കുമായിരുന്നു. പിന്നെ, ഇതുപോലുള്ളവ spam ആയി മാര്‍ക്ക് ചെയ്ത് കളയും. യാഹൂ മെയിലില്‍ ആണ് ഇത്തരത്തിലുള്ളവ കൂടുതലും വരുന്നത്. ജീ-മെയിലില്‍ നല്ല ഫില്‍ട്ടര്‍ സംവിധാനം ഉള്ളതുകൊണ്ട് തീരെ ഇല്ലെന്നുതന്നെ പറയാം. ജി-മെയില്‍ വരുന്നതിന് എത്രയോ മുന്‍പ് യാഹൂ-വും ഹോട്ട്‌മെയിലും ഉള്ള സമയത്തുള്ള അക്കൗണ്ട് ആയതുകൊണ്ടും, ഫ്ലിക്കറിന് ആവശ്യമുള്ളതുകൊണ്ടും യാഹൂ-മെയില്‍ നിലനിര്‍ത്തിപോരുന്നു. ഇന്‍ബോക്സിലെത്തുന്ന അനാവശ്യ മെയിലുകള്‍ ഡിലിറ്റ് ചെയ്തിട്ടും കാര്യമില്ല, സ്പാം മാര്‍ക്ക് ചെയ്യണം. ആവശ്യമില്ലാത്തവ സ്പാം മാര്‍ക്ക് ചെയ്തിട്ട് പോലും പുതിയവ ആഴ്ചയില്‍ 10-15 എണ്ണമെങ്കിലും ഇന്‍ബോക്സില്‍ കയറിക്കൂടും. സ്പാം മെയിലില്‍ ബോക്സില്‍ നേരിട്ട് എത്തുന്നവ ആഴ്ചയില്‍ ഒരു 400 എണ്ണമെങ്കിലും കാണും. ഇത്തരത്തിലുള്ളവ യാഹൂ മെയില്‍ അക്കൗണ്ട് ഉള്ള നിങ്ങള്‍ക്കും കിട്ടുന്നുണ്ടാവും.
ഇനി, ചില തട്ടിപ്പ് ഇ-മെയിലുകള്‍:
തട്ടിപ്പ് ഇ-മെയിലുകള്‍ പല തരത്തിലുള്ളവയാണ്. നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവ ശുദ്ധ തട്ടിപ്പാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകുമെങ്കിലും, ചിലരെങ്കിലും ഇതില്‍ വീണുപോകാറുണ്ട്. കാരണം നിങ്ങളുടെ പേര്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇത്തരം മെയിലുകള്‍ വരുന്നത്. നിങ്ങളുടെ അതേ പേരിലുള്ള ഒരാളും അയാളുടെ മുഴുവന്‍ കുടുംബാംഗങ്ങളും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിമാനാപകടത്തില്‍/കാര്‍ അപകടത്തില്‍ പെട്ടെന്നും, ഇദ്ദേഹത്തിന്റെ പേരില്‍ ---ബാങ്കിലുള്ള ഭാരിച്ച പണം ഏറ്റെടുക്കാന്‍ ആരും തന്നെ ഇല്ലാത്തതിനാല്‍, താങ്കള്‍ അവകാശം സ്ഥാപിക്കുകയാണെങ്കില്‍ പണം താങ്കളുടെ സ്ഥലത്ത് യാതൊരു വിഷമവുമില്ലാതെ എത്തിച്ചു തരാമെന്നും ഇവര്‍ പറയുന്നു. ഇതിന്റെ പ്രൊസസ്സിംഗ് ചിലവിലേക്കായി ഒരു തുക നല്‍കിയാല്‍ മതിയെന്നും മറ്റും.
വേറൊരുതരം ഇ-മെയില്‍, താങ്കള്‍ക്ക് വലിയ ഒരു സംഖ്യ ഓണ്‍ലൈന്‍ ലോട്ടറി അടിച്ചെന്നും 15 ദിവസത്തിനകം അഡ്രസ്സില്‍ ബന്ധപ്പെട്ട് പണം സ്വീകരിച്ചുകൊള്ളൂ എന്നുമാണ്. ഇ-മെയില്‍ വഴിയോ, ടെലഫോണ്‍ വഴിയോ ബന്ധപെട്ടാല്‍, പ്രൊസസ്സിംഗ് ഫീ അല്ലെങ്കില്‍ ഡെലിവറി ചാര്‍ജ് വകയില്‍ ഒരു സംഖ്യ ഉടന്‍ അയക്കാന്‍ പറയും.ബന്ധപ്പെട്ടുകഴിഞ്ഞാല്‍ ചില നടത്തിപ്പുകാര്‍, ആദ്യം തുക ഒന്നും തന്നെ വാങ്ങിക്കാതെ വിജയിച്ച തുകക്കുള്ള ചെക്ക് വരെ തരും. എന്നിട്ട് ഡെലിവറി ചാര്‍ജ്/പ്രൊസസ്സിംഗ് ഫീ വകയില്‍ ഉടന്‍ തന്നെ ഒരു ദിവസത്തിനകം കുറച്ച് പണം അയച്ചുകൊടുക്കാന്‍ പറയും. വമ്പന്‍ തുകക്കുള്ള ചെക്ക് കൈയ്യില്‍ കിട്ടിയ സന്തോഷത്തില്‍ ചിലര്‍ കടം വാങ്ങിച്ചെങ്കിലും അവര്‍ക്കുള്ള ഫീ അയച്ചുകൊടുക്കുകയും ചെയ്യും. ചെക്ക് ബാങ്കില്‍ നിന്നും കലക്ഷനാവാതെ മടങ്ങിവരുമ്പോഴായിരിക്കും കള്ളചെക്കിന്റെ കള്ളി വെളിച്ചത്താവുക. അപ്പോഴേക്കും കൈയ്യിലുള്ള പണം പോയിരിക്കും. ഇത്തരത്തിലുള്ള എല്ലാ ഇടപാടുകളും വളരെ രഹസ്യമായി വെക്കാനാണ് ഇവര്‍ നിര്‍ദ്ദേശിക്കുക. അല്ലെങ്കിലും അമളി പറ്റിയാല്‍ ആരും തന്നെ ഇത് പുറത്ത് പറയില്ലല്ലോ. ഇതു തന്നെയാണ് ഈ തട്ടിപ്പുവീരന്മാരുടെ വിജയവും. ഇതുപോലെ പലതരം തട്ടിപ്പുകളാണ് ഇ-മെയില്‍/നെറ്റ് മുഖേന ഇന്നത്തെക്കാലത്ത് നടക്കുന്നത്.
(ഇത് ഒരു തമാശക്കളി. പക്ഷേ, അമളി ഇങ്ങനേയും പറ്റാം:
മൂന്ന്നാല് മാസം മുന്‍പ് യാഹൂ & വിന്റോസ് ലൈവ് മെയിലില്‍ നിന്നും എന്റെ പേര്‍ വെച്ച് ഒരു മെയില്‍ വന്നു. യാഹൂ/ഹോട്ട്‌മെയില്‍ ഓണ്‍ലൈന്‍ ആയിരിക്കുന്നവരില്‍ നിന്നും ആ മാസം തിരഞ്ഞെടുത്ത 6 ഭാഗ്യശാലികളില് ഒരാള്‍ ഞാനാണെന്നും 85,000-ളം ബ്രിട്ടീഷ് പൗണ്ട് സമ്മാനമായി അടിച്ചെന്നും ഉടന്‍ ബന്ധപ്പെടണമെന്നും. യാഹൂ-വിന്റെയും MSN വിന്റോ-യുടെ ലോഗൊയും അഡ്ഡ്രസ്സും ടെലഫോണ്‍ നമ്പറും വെച്ച് കണ്ടാല്‍ ശരിക്കും റിയല്‍ ആണന്നേ തോന്നൂ. ഇത് ഡിലിറ്റാന്‍ നോക്കിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. യാഹൂ, യു.കെ& അയര്‍ലന്റ് എന്നാണ്. എന്റെ മെയില്‍ ഐഡി യാഹൂവിന്റെ യു.കെ& അയര്‍ലന്റ് അല്ലല്ലോ. ഒരു കുസൃതിക്ക് ചുമ്മാ ഒന്ന് റിപ്ലൈ ചെയ്തു. ഞാന്‍ യു.കെ-യില്‍ നിന്നുമല്ലെന്നും ഇന്ത്യയിലുള്ള എനിക്ക് എങ്ങിനെയാണ് അവിടെ ലോട്ടറി അടിക്കുന്നതെന്നും, ഇതൊക്കെ ഫ്രാഡ് അല്ലഡേയ് എന്നങ്ങട് കാച്ചി. മറുപടി ഉണ്ടാകില്ലെന്ന് തീര്‍ത്തും കരുതി. പക്ഷേ, ഉടന്‍ തന്നെ മറുപടി എത്തി. ഇത് ഫ്രാഡേ അല്ലെന്നും, യഥാര്‍ത്ഥത്തില്‍ ഉള്ളതാന്നും, നിങ്ങള്‍ക്ക് പണത്തിനു ഇവിടെ വരേണ്ടെന്നും അവിടെ എത്തിച്ചു തരാമെന്നും, അതിനായി ഉടന്‍ വിശദവിവരങ്ങള്‍ അയച്ചുകൊടുക്കണമെന്ന്. എന്താണ് ഇവന്മാരുടെ അടുത്ത പരിപാടി അഥവാ മണ്ടൂസ് കോപ്പറാണ്ടി (മോഡസ് ഓപ്പറാണ്ട്ടി) എന്താണെന്നറിയണമല്ലോ, ചുമ്മാ കുറച്ച് വിവരങ്ങള്‍ മെയില്‍ ചെയ്തു. അടുത്തദിവസം, ദാ, മെയിലില്‍ സാക്ഷാല്‍ യാഹൂ/എം.എസ്.എന്‍-കാരുടെ അഡ്ഡ്രസ്സും ലോഗോയോടുകൂടിയ കളര്‍ഫുള്‍ അവാര്‍ഡ് സര്‍ട്ടിഫിക്കറ്റ്, സമ്മാനത്തുക അനുവദിച്ചുകൊണ്ടുള്ളത്. ആരായാലും കണ്ടാല്‍ ഒന്നു ചെറുതായി ഞെട്ടിപ്പോകും. എത്ര പൗണ്ടാണ് കൈയ്യില്‍ എത്തിച്ചേരാന്‍ പോകുന്നത്, അതിന്റെ സര്‍ട്ടിഫിക്കറ്റല്ലേ ഈ വന്നിരിക്കുന്നത്. പക്ഷേ, ഈ കളിക്കിടയില്‍ ഒന്നുരണ്ട് കാര്യം തിരക്ക് കാരണം വിട്ടുപോയിരുന്നു. ഇവരെക്കുറിച്ച് ഗൂഗിളില്‍ ഒന്ന് സെര്‍ച്ച് ചെയ്യണമായിരുന്നെന്ന്. സെര്‍ച്ച് ചെയ്ത ഉടനെ ദാ വരുന്നു, ലോകം മുഴുവന്‍ ഇതുപോലുള്ളവരുടെ, ഞെട്ടിക്കുന്ന പറ്റിക്കലിന്റെ കഥകള്‍ യഥേഷ്ടം. ഇരയായവര്‍ പലരും മാനഹാനി കാരണം വെളിയില്‍ പറയുന്നില്ല. വിദേശങ്ങളില്‍ ഇവര്‍ക്കെതിരെ തിരിയുന്നവരെ വകവരുത്താന്‍ ഇവര്‍ക്ക് ഗുണ്ടാസംഘങ്ങള്‍ വരെയുണ്ട്.എന്തിനും പോരുന്നവര്‍. അതേസമയം, യഥാര്‍ത്ഥ യാഹൂവിനോ, എം.എസ്.എന്‍-നോ ഇതുപോലുള്ള യാതൊരു ലോട്ടറി പരിപാടിയും ഇല്ലെന്ന്. സംഗതി ഉദ്ദേശിച്ചപോലെ തന്നെ, സമാധാനമായി.
അന്ന് രാത്രി മൊബെയിലില്‍ ഒരു കാള്‍ വന്നു. നമ്പര്‍ നോക്കിയപ്പോള്‍ ഒരു പരിചയവുമില്ല. ഒരു കി.മീ. നീളമുള്ള നമ്പര്‍ (അതിച്ചിരി കൂടിപ്പോയിയല്ലേ, എന്നാല്‍ കുറയ്ക്കാം. കട്: വിശാല്‍ജി) ഇന്ത്യയിലൊരിടത്തുനിന്നും ഇതുപോലുള്ള നമ്പര്‍ കാണില്ല. വിദേശത്തുള്ള ആകെയുള്ള ഒരു ബന്ധുവിന്റെയുമല്ല. വളരെ നീണ്ട നമ്പര്‍. സംശയത്തോടെ കാള്‍ സ്വീകരിച്ചപ്പോള്‍ അപ്പുറത്തുനിന്നും ഇംഗ്ലീഷില്‍ ഒരു സായിപ്പ്, യു.കെ-യില്‍ നിന്നും യാഹൂ ലോട്ടറിക്കാരാ. ഇംഗ്ലീഷില്‍ സായിപ്പ് പറയുന്നത് നേരെ വ്യക്തമാകുന്നില്ല. ഒരുതരം കമ്പ്യൂട്ടര്‍ വോയിസ് പോലെ. ലൈന്‍ കട്ടായി. അപ്പോഴാണ് ഓര്‍ത്തത് വിവരങ്ങള്‍ അയച്ചപ്പോള്‍ എന്റെ ശരിക്കുള്ള നമ്പറാണല്ലോ കൊടുത്തതെന്ന്. അല്‍പ്പസമയത്തിനകം വീണ്ടും കാള്‍, അതേ നമ്പറില്‍ നിന്നും. ആഹാ, അപ്പോള്‍ ഇവര്‍ വിടാനുള്ള ഭാവമല്ല. ഇത്രയും ഭാരിച്ച തുക എന്നെ ഏല്‍പ്പിച്ചേ ഇവര്‍ അടങ്ങൂന്നാ തോന്നണ്. പണം ശരിയായെന്നും ഒരു ദിവസത്തിനുള്ളില്‍ അതുമായി അവരുടെ ഒരു ഡിപ്ലൊമാറ്റ് ഇന്ത്യയില്‍ എത്തുമെന്നും, പാസ്‌പ്പോര്‍ട്ടിന്റെ ഒരു കോപ്പി അയക്കണമെന്നും, പിന്നെ ഡെലിവറി ചാര്‍ജ് ആയി ഒരു ലക്ഷത്തോളം രൂപ ഉടന്‍ നല്‍കണമെന്നും. അമ്പടാ, അപ്പോ ഇതാ കാര്യം! ഞാന്‍ പറഞ്ഞു ഇപ്പോള്‍ തിരക്കിലാണെന്നും കാര്യങ്ങള്‍ വിശദമായി മെയില്‍ ചെയ്യാമെന്ന്. അടുത്ത ദിവസം വെറും ഒരു നാലുവരി മെയില്‍ അയച്ചു - നിങ്ങളുടെ കള്ളി വെളിച്ചത്തായിയെന്നും, ഞാന്‍ നിങ്ങളെ ടെസ്റ്റ് ചെയ്യുകയായിരുന്നെന്നും, ഇനി മുതല്‍ എനിക്ക് മെയില്‍ അയക്കുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യരുത് എന്ന താക്കീതും. അതുകഴിഞ്ഞ് ഇന്നുവരെ അവരുടെ ഒരു മെയിലോ ഫോണ്‍ കാളോ വന്നിട്ടില്ല. ഇവിടെ പറ്റിയ അമളി ശരിക്കുള്ള ഫോണ്‍ നമ്പര്‍ കൊടുത്തതാ.
ഒരു മണ്ടത്തരം/അമളിയൊക്കെ ഏതു പോലീസുകാരനും പറ്റുമല്ലോ, അതോ ഇനി മണ്ടത്തരങ്ങള്‍ ശ്രീജിത്തിന് മാത്രം കോപ്പിറൈറ്റ് ഉള്ളതാണോ. എല്ലാവരും തങ്ങള്‍ക്ക് പറ്റിയ അമളി/മണ്ടത്തരങ്ങള്‍ മറച്ചുപിടിച്ച് ജീനിയസ്സ് അഭിനയിച്ച് ഞെളിഞ്ഞ് നടക്കുമ്പോള്‍ ശ്രീജിത്തിന് സ്ഥിരമായി പറ്റാറുള്ള മണ്ടത്തരങ്ങള്‍ ബൂലോഗവാസികളുടെ മുന്‍പില്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. പക്ഷേ, ആശാന്‍ അമേരിക്കയില്‍ പോയപ്പോള്‍ വമ്പന്‍ അമേരിക്കന്‍ മണ്ടത്തരങ്ങളുമായി ബൂലോഗത്ത് ദിവസേന രണ്ട് പോസ്റ്റ് വീതം ഇടുമെന്ന് കരുതിയവര്‍ക്ക് തെറ്റി. സായിപ്പിന്റെ നാട്ടില്‍ ചെന്നപ്പോള്‍ സായിപ്പാകാനുള്ള ആഗ്രഹം കൊണ്ടോ, അതോ ഇനിയും മണ്ടത്തരങ്ങള്‍ വിളമ്പിയാല്‍ കല്യാണം കഴിക്കാന്‍ പെണ്ണ് കിട്ടില്ലെന്ന് കരുതിയോ, ആശാന്‍ പണിനിര്‍ത്തിയ മട്ടാണ്. ശ്രീജി, മ്യാപ്പ്.)
പക്ഷേ, നെറ്റില്‍ പുതിയ ഇരയെ തേടി നിരന്തരം മെയിലുകള്‍ ലോകം മുഴുവന്‍ പ്രവഹിക്കുന്നു. ഇന്റര്‍നെറ്റിന്റെ ലോകത്തിലേക്ക് പുതുതായി എത്തുന്നവരില്‍ ആരെങ്കിലും ഇത്തരം ചതിക്കുഴിയില്‍ അറിയാതെ വീഴാതിരിക്കില്ല. അമളി പറ്റിയവര്‍ ഇത് പുറത്ത് പറയില്ലെന്ന വിശ്വാസമാണ് ഇവര്‍ക്ക് ഈ ചതി തുടരാനുള്ള ശക്തി നല്‍കുന്നത്.
അറിയാത്തവര്‍ക്കായി:
ഇതുപോലുള്ള മെയിലുകള്‍ നിങ്ങളുടെ മെയില്‍ബോക്സില്‍ വന്നാല്‍, ഉടന്‍ തന്നെ സ്പാം മാര്‍ക്ക് ചെയ്യുക.
ഇ-മെയില്‍ ലോട്ടറി തട്ടിപ്പ് വീരന്മാര്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി.
ReplyDeleteഒരു അമളിയൊക്കെ ആര്‍ക്കും പറ്റുമല്ലോ.ഇ-മെയില്‍ വഴി അമളി പറ്റിയവര്‍ സംഗതി പുറത്ത് പറയാത്തതാണ് ഇവര്‍ക്ക് ഇത് തുടരാന്‍ സഹായിക്കുന്നത്.
ഇതെല്ലാം നൈജീരിയന്‍ 419 എന്നറിയപ്പെടുന്ന സംഘങ്ങളാണ് ചെയ്യുന്നത്. കേരളത്തിലൊരുപാടു കേസുകള്‍ ഇപ്പോള്‍ തന്നെ രെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. പക്ഷെ എല്ലാത്തിന്റെയും ഉറവിടം ആഫ്രിക്കന്‍ രാജ്യങ്ങളായതിനാല്‍ തുടര്‍നടപടീ അസാധ്യം.
ReplyDeleteകൃഷ് ചേട്ടാ ഞാന്‍ ഒരിക്കല്‍ എവിടെയോ കമന്റായി ഇട്ടതാണ്, ഞാന്‍ ഈയടുത്ത ഇടക്ക് കഷ്ടിച്ച് ഇത്തരം ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു, റിഡേഴ്സ് ഡൈജെസ്റ്റ് നേരിട്ടാണ് ഈ തട്ടിപ്പ് നടത്തുന്നതെന്നാണ് രസം, ഞാന്‍ മാഗസിന്‍ വരുത്തുന്നുണ്ടായിരുന്നത്കൊണ്ട് ആദ്യം അവിശ്വസിക്കാന്‍ പ്രയാസമായിരുന്നു,
ReplyDeleteഅതും സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ട് സെലക്ഷന്‍ ചെയ്തു എന്നൊക്കെ പറഞ്ഞ് അവസാനം ഒരു വലിയ തുക സമ്മാനം ഒക്കെ കിട്ടീന്ന് പറഞ്ഞ് ഹോളോഗ്രാം സ്റ്റിക്കെര്‍ ഒക്കെ വച്ച് ഒരു സേര്‍ട്ടിഫികേറ്റും ഒക്കെ കിട്ടി അതുവരെ വലിയ രീതിയില്‍ മൈന്‍ഡ് ചെയ്യാതിരുന്ന ഞാന്‍ പെട്ടെന്ന് സീരിയസായി ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ഗൂഗ്ലി നോക്കി,
അന്നേരമാണ് അതൊരു തട്ടിപ്പാണെന്ന് മനസ്സിലാക്കിയത്,
പക്ഷേ ഇതില്‍ നിന്നും അവര്‍ക്കുള്ള ബെനെഫിറ്റ് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല, കാരണം ആ ലെവല്‍ വരേയും അവര്‍ എന്നോടു പൈസ ഒന്നും കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല!
എന്തായാലും പ്രയോജനമുള്ള പോസ്റ്റ്, ദേങ്ക്സ്!!
കൃഷ് ചേട്ടാ, ഞാനും ഒരു മറുപടി അയച്ചിരിന്നു ഇത് പോലെ. അപ്പോ അവന്മാരുടെ മറുപടിയും വന്നു. ഏതോ ഒരു യു കെ അറ്റൊര്‍ണിയെ കോണ്ടാക്റ്റ് ചെയ്യണം, പ്രോസസിംഗ് ഫീ ആയിട്ട് 45ഒ പൌണ്ടോ മറ്റോ കൊടുക്കണം എന്നും പറഞ്ഞ്. ആ തുക എന്റെ ലോട്ടറി പ്രൈസില്‍ നിന്ന് ഡിഡക്റ്റ് ചെയ്തിട്ട് ബാക്കി അയച്ചു തന്നോളൂ എന്ന് ഞാന്‍.. (മ്മളോടാ കളീ.. കള്ള ബഡുക്കൂസേ.. ഹി ഹി).. അതാ വരുന്നു ഒരു ചൂടന്‍ മറുപടീ.. “താങ്കള്‍ വിചാരിച്ചത് പോലെ ഇത് തട്ടിപ്പല്ല, മറ്റേതാണ് മറീച്ചേതാണ്“ എന്നും പറഞ്ഞ്. പിന്നെ തിരിഞ്ഞ് നോക്കാന്‍ പോയില്ല.. :)
ReplyDeleteഹഹ.. ഇത്തരം മെയിലുകള്‍ ഈയിടെ സര്‍വ്വസാധാരണം... എന്തെങ്കിലും സംശയമുള്ളവര്‍ “ഗൂഗിള്‍” ചെയ്യുന്നതാണുത്തമം.
ReplyDeleteഎനിയ്ക്കുവന്ന മെയിലുകള്‍ ഞാന്‍ മുടങാതെ മറുപടി കൊടൂക്കാറുണ്ട്: “ഓ! ഗ്രേറ്റ് യാ.. താങ്ക്സ് അ ലോട്.. കാന്‍ യു പ്ലീസ് ഗിവ് ദിസ് മണി റ്റു യുവര്‍ മൊം, വൈഫ് & സിസ്...? ആസ് എ ഗിഫ്റ്റ് ഫ്രം മൈ സൈഡ്...?“ ചിലപ്പൊ ഇതിലും വലുത് കൊടുക്കും.
സ്പാം ലേബല്‍ ചെയ്യുന്ന്നതിനുമുനൊ ഇതുപോലെ കളിപ്പിച്ചിട്ട് പറ്റുമെങ്കില്‍, പൊലീസ് കണ്ട്രോള്‍ റൂമിന്റെ മൊബൈല്‍ നംബര്‍ കൂടെ കൊടുക്കുന്നതാകും ബെസ്റ്റ്... :)
മൂന്ന് ദിവസം മുന്‍പ് എന്റെ സ്പാമില്‍ കിടന്ന മെയില്‍
ReplyDeleteSWISS ON-LINE LOTTERY
P O Box 1010 Liverpool,
L70 1NL UNITED KINGDOM
(Customer Services)
REF NO: SL/74/368/05
BATCH NO:SL-121-LT-11-12-05
ONLINE NOTIFICATION
We are pleased to inform you that your e-mail address has won the Swiss On-line Lottery. Therefore you have been approved for a lump sum payout ( £750,000.00 ) Seven Hundred and Fifty Thousand Pounds Sterling in the Swiss On-line Lottery program held on 3rd December 2007, and released today 4rd December 2007. The online cyber lotto draws was conducted from an exclusive list of 21,000 email addresses of individual and corporate bodies picked by an advanced automated random computer search from the internet, no tickets were sold. After this automated computer ballot, your e-mail ID emerged as one of the winners in the 3rd category.
You are therefore been approve to lump sum of £750,000.00(GBP). To file and claim your winning, please contact our Fiduciary Agent for the processing of your winning particulars, with the following information's below.
To file for your claim, please contact our
********************************************
United Kingdom Lottery Fiduciary
Contact Person: MR Micheal Anderson
E-mail address:mic_anderson009@hotmail.co.uk
Telephone Contact: +447031946384
+447031955501
*********************************************
Provide him with the information below:
1.Full Name:..................................
2.Full Address:.............................
3.Status:.......................................
4.Occupation:................................
5.Age:...........................................
6.Sex:...........................................
7.Country:.....................................
8.Tel.Number:................................
9.Country Of Residence....................
Congratulations once more from all members and staff of this program.
Sincerely,
Mrs. Rose Wood
Swiss On-Line Lottery.
റീഡര്‍സ് ഡൈജസ്റ്റിന്റെ തട്ടിപ്പാണോ?
ReplyDeleteഞങ്ങള്‍ ആദ്യമൊക്കെ അതു മുടങ്ങാതെ അയച്ചിരുന്നു. ഒന്നു രണ്ടു ബുക്കും വാങ്ങിച്ചിരുന്നു.
ഇപ്പോ മൈന്‍ഡ് ചെയ്യാതെയായി. വരവും നിന്നു.
പക്ഷേ ഇതുവരെ ലോട്ടറി അടിച്ചൂന്ന് പറഞ്ഞ് ഒന്നും വന്നിട്ടില്ല.
ലോട്ടറിയായിട്ടല്ല ആഷേ അവരുടെ എന്തോ പ്രൈസ് അടിച്ചെന്ന് പറഞ്ഞാണ് വന്നത് , സത്യത്തില്‍ ഞാനത് ശരിക്കും വായിച്ചില്ല തട്ടിപ്പായിരിക്കും എന്ന മുന്‍വിധിയുണ്ടായത് കൊണ്ട്:)
ReplyDeletehttp://www.readersdigest.ca/cs_fraud.html#fraud_5
ReplyDeleteഅവരുടെ സൈറ്റില്‍ നിന്നും കിട്ടിയത്
ആഷേ ഇതൊന്നു നോക്കിയേ http://au.answers.yahoo.com/answers2/frontend.php/question?qid=20071120073034AAkMSIK
ReplyDeletecheck this site too, from their own URL..
ReplyDeletehttp://www.rd.com/content/consumer-alert-dont-be-fooled/
കൊള്ളാം
ReplyDeleteഇത് പോലെ ഒരുപാട് മെയിലുകള്‍ വരുന്നുണ്ട്, ഈയിടെയായി. ഒന്നും മനിഡു ചെയ്യാറേയില്ല.
ReplyDelete:)
ലേഖനം നന്നായി.
Reject all unwanted mails.
ReplyDeleteവളരെ നല്ല ലേഖനം. ഇതിന്റെ ലിങ്ക് ഒരു നൂറ് ഇ-മെയില്‍ ബോക്സിലേക്ക് അയച്ചു കൊടുക്കണം.
ReplyDeleteശരിയാണ്...ഇതൊക്കെ തട്ടിപ്പുകളാണേ...
ReplyDeleteഇടക്ക് എന്നാലുമൊന്ന് തുറന്ന് നോക്കും..ഇനി ചിലപ്പോ കിട്ടിയെങ്കിലോ...... ഡോളര്‍ അല്ലേ എനികിഷ്ടാ...
അറിയാത്തവര്‍ക്ക് തീര്‍ച്ചയായും ഗുണം ചെയ്യുന്ന പോസ്റ്റ്
നന്‍മകള്‍ നേരുന്നു
നല്ല ലേഖനം.
ReplyDeleteഎനിക്ക് ഒരിക്കല്‍ അടിച്ചത് 1 കിലോ സ്വര്‍ണ്ണമാ....
ReplyDelete:)
നല്ല ലേഖനം
ആശംസകള്‍
യാഹൂവില്‍ പലമെയിലുകളും സ്പാം ചെയ്തിട്ടും വീണ്ടും കയറി വരുന്നു എന്തായിരിക്കാം കാരണം?
ReplyDeleteകൃഷ്...
ReplyDeleteഎനിക്കും അടിച്ചിരുന്നു മൈക്രോസോഫ്റ്റ് ലോകത്തീലെ എല്ലാ ഇ മെയില്‍ ഐഡികളില്‍ നിന്നും തിരഞ്ഞെടുത്തത് എന്റെ മെയില്‍...
ഹൊ!...സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ!
എത്ര ലക്ഷമുണ്ടെന്നു നോക്കിയില്ല. ഒന്നും കുറെ പൂജ്യവുമുണ്ടായിരുന്നു. പൂജ്യമെണ്ണീത്തീരുന്നതിന്മുമ്പേ ഡിലേറ്റി.
സൌദിയിലെ ദമാമിലുള്ള ഒരു മലയാളി അയാളെടുക്കുക പോലും ചെയ്യാത്ത ലോട്ടറിവാങ്ങിയെടുക്കാന്‍ മുടക്കിയത്.. അമ്പതു ലക്ഷം രൂപ! പക്ഷെ കിട്ടി. ആക്രാന്തം കാട്ടിയതിനുള്ള് ശിക്ഷ, തകര്‍ന്ന ജീവിതം.
പങ്കുചേരാമെന്ന് പറഞ്ഞു കൂടെക്കൂടിയ സുഹൃത്തുക്കളെ ഒഴിവാക്കി മുഴുവന്‍ തുകയും സ്വന്തമാക്കാന്‍ ഒറ്റക്കിറങ്ങിയ എന്റെ പരിചയക്കാരനെ എന്റൊരു സുഹൃത്തിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം രക്ഷിക്കാന്‍ കഴിഞ്ഞു.
കാശ് വേണ്ട എന്നു പറഞ്ഞാലും നിര്‍ബന്ധിച്ചു കൊടുത്തിട്ടിവന്മാര്‍ക്കെന്തു നേട്ടം?
പ്രയോജനപ്രദമായ പോസ്റ്റ്..
അഭിനന്ദനങ്ങള്‍!
കൃഷ്,
ReplyDeleteഇതെഴുതിയത്തിനു നന്ദി. എനിക്കും പല പ്രാവശ്യം UK ലോട്ടറി അടിക്കുകയും അത് പോലെ പല ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും millions of dollars ഓഫര്‍ വരുകയും ചെയ്തിട്ടുണ്ട്. എന്‍റെ ഒരു സുഹൃത്ത് 2002 ല്‍ UK lottery അടിച്ചിട്ടു 10000 pound കേട്ടിവയ്ക്കാന്‍ പറഞ്ഞപ്പോഴാണ് തട്ടിപ്പായിരിക്കുമെന്നു തോന്നിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ വരുന്നതു ക്രെഡിറ്റ് കാര്ഡ് ഓണ്‍ലൈനില്‍ renew ചെയ്തില്ലെന്കില്‍ card ഉപയോഗിക്കാന്‍ പറ്റില്ലെന്നാണ്. കൂടാതെ web ലിങ്ക് കൊടിത്തിട്ടുമുന്ട്ട്.
എല്ലാവരും ജാഗ്രതൈ
From The Desk Of Ibrahim Hosam.
ReplyDeleteBill And Exchange Manager.
Bank Of AFrica(B.O.A)
Private Number....00226 76 58 51 15.
Dear friend,
I know that this mail will come to you as a surprise. I am the bill and exchange manager in bank of africa. I hope that you will not expose or betray this trust and confident that i am about to repose on you for the mutual benefit of our both families.
I need your urgent assistance in transferring the sum of $11.3million immediately to your account. The money has been dormant for many years in our bank here without any body coming for it.
I want to release the money to you as the nearest person to our deceased customer (the owner of the account) who died a long with his supposed next of kin in an air crash since july 2000.
I don't want the money to go into our bank treasury as an abandoned fund. So this is the reason why i contacted you, so that my bank will release the money to you as the nearest person to the deceased customer.
Please i would like you to keep this proposal as a top secret and delete if you are not interested.
Upon receipt of your reply, i will send you full details on how the business will be executed and also note that you will have 40% of the above mentioned sum if you agree to transact the business with me.
Call me for more clearification +226 76 58 51 15
Ibrahim Hosam.
Bank of Africa, Burkina Faso-West Africa
ഇതു പോലുള്ള ധാരാളം മെയിലുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായില്‍ വന്നുകൊണ്ടിരിക്കുന്നു.
വഴിപോക്കാ, ഈ നൈഗീരിയന്‍‘419‘ ആദ്യം മനസ്സിലായില്ല. ഒന്നു ഗൂഗ്ലി നോക്കിയപ്പോഴല്ലേ സംഗതി പുടികിട്ടിയത്. ഈ തട്ടിപ്പില്‍/കബളിപ്പിക്കപ്പെട്ടവരെ സഹായിക്കാനെന്ന പേരില്‍ നിരവധി വെബ്‌സൈറ്റുകളും ഗൂഗ്ലിയപ്പോള്‍ കണ്ടു. ഇനി ഇതും പുതിയ തരം തട്ടിപ്പാണോ?
ReplyDeleteഇതു പോലെ ഇന്ത്യയിലെ ഫ്രാഡു കേസുകളെ/ തട്ടിപ്പുകാരെ ‘420’ (ചാര്‍ സൌ ബീസ്) എന്നാണ് വിളിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 420.
സാജന്‍, ഹോളോഗ്രാമും സ്റ്റിക്കറും വെച്ച് സര്‍ട്ടിഫിക്കറ്റ് തന്നാല്‍ ചിലരൊക്കെ ഇതില്‍ വീഴും തീര്‍ച്ച.
നന്ദന്‍, കൊള്ളാം.
സുമേഷ്, മറുപടി കൊള്ളാല്ലോ. പോലീസിന്റെ നമ്പര്‍ കൊടുക്കുന്നത് സൂക്ഷിച്ച്. (അല്ലാ, പോലീസുകാര്‍ക്കും ചിലപ്പോള്‍ അബദ്ധം പറ്റുമേ!)
ആഷ, ഇത് ഒരു രീതി. ഇതുപോലുള്ള പല രീതികളുമുണ്ട് ഇവറ്റക്ക്.
വാല്‍മീകി, അതെ ഇന്റര്‍നെറ്റ്/മെയില്‍ ഉപയോഗിക്കുന്നവര്‍ ഇതുപോലുള്ള തട്ടിപ്പുകള്‍ മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്.
മന്‍സൂറെ, ഭാഗ്യം ഏതുവഴിക്കാ വരുന്നതെന്ന് അറിയില്ലല്ലോ, തട്ടിപ്പുകളും അതുപോലാ.
ക്രിസ്‌വിന്‍: ഒരു കിലോ സ്വര്‍ണ്ണമോ, എന്നിട്ടോ വല്ല ജ്വല്ലറിയും തുടങ്ങിയോ.
കടവന്‍, യാഹൂ എന്നാല്‍ സ്പാം മെയില്‍ വരുന്ന വഴി/ ജങ്ക് നിക്ഷേപിക്കാനുള്ള തൊട്ടി എന്നായിരിക്കുന്നു. അവരുടെ ഫില്‍ട്ടര്‍ സംവിധാനം തീരെ മോശം.
അലി, എടുക്കാത്ത ടിക്കറ്റിന് ലോട്ടറി അടിച്ച കാശ് കിട്ടാന്‍ 50 ലക്ഷം മുടക്കിയെന്നോ, അമ്പോ വിശ്വസിക്കാന്‍ പ്രയാസം. അപ്പോള്‍ അടിച്ചത് എത്ര കോടിയായിരിക്കും?
ശ്രീ വല്ലഭന്‍, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകളും ഇപ്പോള്‍ അരങ്ങേറുന്നുണ്ട്.
വേണു, ഇതുപോലുള്ള നിറയെ വരാറുണ്ട്.
നാടോടി, ശ്രീ, പ്രിയ, ഇത് കണ്ടതില്‍ നന്ദി.
----
ഇത് , വിദേശ ലോട്ടറി, സമ്മാനപദ്ധതി എന്നിവയില്‍ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ടുള്ള
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിര്‍ദ്ദേശം(അവരുടെ വെബ്‌സൈറ്റില്‍ നിന്നും):
Date : 07 Dec 2007.
RBI cautions Public against Fictitious Offers of Remitting Cheap Funds from Abroad :
The Reserve Bank of India has advised members of public not to fall prey to fictitious offers for release of cheap funds claimed to have been remitted by overseas entities to banks in India / Reserve Bank of India. Members of public should also not make any remittance towards participation in such schemes/offers from unknown entities.
Describing the typical modality of such offers, the Reserve Bank of India stated that certain foreign entities / individuals, including Indian residents acting as representatives of such entities / individuals, make offers through letters / emails, etc., of huge money in foreign currency to resident individuals / entities (including schools / hospitals), on the pretext of helping them in their business / ventures in India. Once the contact is established, the offer is followed by a request seeking details of bank account of the Individuals / Indian entity and asking some amount to be remitted to them as initial deposit / commission so that the offer money could be transferred. Likewise, references have been also received in the Reserve Bank in the recent past from individuals / authorised dealers seeking approvals / clarifications for effecting remittances in foreign currency towards commission / fees for receiving prizes won in overseas lottery schemes etc. It has also come to the notice of the Reserve Bank that certain overseas organisations have been advising individuals / companies / trusts in India that huge sums of money for disbursal of loans in India at cheap rates has been kept in an account with the Reserve Bank and the funds would be released after approval from the Reserve Bank. To substantiate their claims, even copies of certificate / deposit receipts purported to have been issued by the Reserve Bank are produced by such operators.
The Reserve Bank of India has today clarified that remittance in any form towards participation in lottery schemes is prohibited under Foreign Exchange Management Act, 1999. Further, these restrictions are also applicable to remittances for participation in lottery-like schemes functioning under different names, such as, money circulation scheme or remittances for the purpose of securing prize money / awards, etc. The Reserve Bank of India has further clarified that it does not maintain any account in the name of individuals / companies / trusts in India to hold funds for disbursal.
G. Raghuraj
Deputy General Manager
Press Release : 2007-2008/770
Athu pole orennam aanennu thonnunu...Ithil paranjirikkunathu pole chennal purchase cheyyan credit card number kodukkanam.
ReplyDeleteE ide kitti thudangiyathaanu..
Anand
----------------------------
Austin Giltus is inviting you to use StanaCard calling card for making your international calls.
StanaCard - the new calling card system with no PIN numbers or hassle.
Here is what Austin Giltus wants to tell you:
Hi Please try stanacard and get $20 Free Bonus
If you join up now, StanaCard will double whatever first credit you buy, as well as giving you the best calling rates you'll find anywhere. Sign up here.
If you sign up and make your initial purchase of $5, you will actually get $10.
If you sign up and make your initial purchase $10, you actually get $20. .
You can also open an account by going to www.stanacard.com.
If you enter your referral code 129965 on signup we will still double any credit you buy.
StanaCard is a great new concept in calling cards. Tell us your most-called international numbers and we'll give you one local number for each of them. When you dial that local number (for example, from your cell phone speed-dial), the call automatically goes right through to the international number you gave us. No PINs or codes needed. It's so easy!
Your bonus credit will be available as soon as you activate your account by making your first call through StanaCard.
Sincerely,
StanaCard Customer Support
Copyright © StanaCard by StanaCard, LLC. 2004 - 2007 All Rights Reserved.
ഇത് യാഹൂ മെയിലില്‍ പുതുതായി വന്ന പുതിയ തരം ഇ-മെയില്‍, അതും U.N.O.യുടേയും I.M.F.ന്റേയും Interpol-ന്റേയും പേരും പറഞ്ഞുകൊണ്ട്.
ReplyDeleteഇതും ഒരു തരം പറ്റിക്കലല്ലേ:
----
THE UNITED NATIONS ORGANIZATION
In Conjunction with the International Monetary Fund
OCHRE, Dalais Wilson, CH 1211 Geneva 10,Switzerland
Email:martins_un2007@yahoo.com
Senior Human Rights Officer and international payment department
Kind Attn;Sir/Madam,Benfitiary with African Asia and Europ Countries.
IMMEDIATE RELEASE OF YOUR PAYMENT WITH AFRICAN & EUROP COUNTRY
Sequel to the meeting we have with all the African country leaders regards to all the payment been owed by the African continent, the Chairman of African Union (AU)has made it known to all the beneficiaries been owed by African via contract, inheritance, during his recent interview with British broadcasting co-operation (BBC) that all the debt been owed by the Africans should be paid to them via AU account with the supervision of the International monitoring fund unit London UK, which you happened to be one of them.
the United Nations Reconciliation committee (UNRC) . Sir, due to the petitions received by UN Secretary-General Ban Ki Moon from all over the continent in regards to the fraudulent activities going on in the West Africa sub-region with security's agent and diplomats who has been delaying people's funds, consignment and valuables in their custody and demand outrageous fees to get their consignment release to them.
However, Mr. Frej Fenniche, who is a Senior Human Rights Officer united nations Switzerland came home on the 21st May 2006 and set up this committee with sole aim of settling all these anomalies. The UNRC West Africa zone has its Annex office and was duly appointed chairman to oversee the delivering of all consignment to the owners at their door step in their various countries.You are advice to stop any further communication outside this office The International monitoring fund unit London UK which the officer in-charge is Mr. MARTINS JAMES jr
contact information Email :
Tel +44 702 4099344
Fax: +44 870 9134316, for you own good
MARTINS JAMES jr contact information Email : martins_un2007@yahoo.com
Tel +44 702 4099344
Fax: +44 870 9134316,for you own good.
Sir/Madam, it has come to our knowledge just this morning when we took the security companies,Banks and diplomat in the AIRPORT unaware with the INTERPOL OFFICERS ATTACHED to this committee and recover consignments which one is bearing your name( you ) and contacts with which we are reaching you to reconfirm to us your ownership of the said consignment. You are advice to send to this office the followings;
(1) Home Address..........................to enable the ECOWAS diplomat delivery.
(2) Your private phone number ............................for direct communication.
,Every consignment goes through scanning process before delivery and that we have done in your own case. After scanning your consignment we got to know that your consignment contained $100 denomination, As soon as we hear from you on this Regards we will not waste any time by Releasing your Delivery Code to you to enable you quote it to the Ecowas Diplomat upon their Arrival to your Country.
Any further delay will be the pleasure of the UNRC to use your fund to help the people who have been displaced in Darfur, Sudan Africa which you can see in this site www.savedarfur.org / www.civpol.org/portal/html/modules.or http://allafrica.com/stories/200602130180.html and the Tsunami's
victims in Asia.
Do well to call. MR MARTINS JAMES JR
EMAIL martins_un2007@yahoo.com
Yours in service.
Best Regards
Frej Fenniche,
Senior Human Rights Officer united nations Switzerland
________________________________________
PeoplePC Online
A better way to Internet
http://www.peoplepc.com
Dende verorennam. Chuudu sadhanam. Innu hotmail id yil vannathaanu.
ReplyDeleteAnand
---------------
From: ashley_22roland@hotmail.com
Subject: NOW CONTACT MY SECRETARY,
Date: Wed, 12 Dec 2007 07:23:36 +0000
Hello my good friend.
How are you today? Hope all is well with you and your family. You may not understand why this mail came to you.But if you do not remember me, you might have receive an email from me in the past regarding a multi-million-dollar business proposal which we never concluded. I am using this opportunity to inform you that this multi-million-dollar business has been concluded with the assistance of another partner from Paraguay who financed the transaction to a logical conclusion.
I thank you for your great effort to our unfinished transfer of fund into your account due to one reason or the other best known to you. But I want to inform you that I have successfully transferred the fund out of my bank to my new partner's account in Paraguay that was capable of assisting me in this great venture. Due to your effort, sincerity, courage and trust worthiness you shown during the course of the transaction. I want to compensate you and show my gratitude to you with the sum of US$900,000.00. I have left a certified international bank draft for you worth of USD$900,000.00 cashable anywhere in the world.
My dear friend I will like you to contact my secretary with Samuel Mensah , on his direct email address at :[samuel1mensah@yahoo.it] for collection of your bank draft. I authorized him to release the Bank Draft to you whenever you ask him for it. At the moment, I'm very busy here because of the investment projects, which I and the new partner are having at hand.Please I will like you to accept this token with good faith as this is from the bottom of my heart,
Also comply with Samuel Mensah`s directives so that he will send the draft to you without any delay. CONTACT:Samuel Mensah .Email address:samuel1mensah@yahoo.it,You are required to furnish him with the below information to enable him deliver the cheque to you,
1.FULL NAMES:______________________
2.ADDRESS:____________ __________
3.E-MAILADDRESS:_______________
4.TELEPHONE NUMBER:___________________
Hoping to hear from you.
Thanks and God bless you and your family.
MR Ashley Roland.
ബു ഹു ഹ ഹ ഹാ....
ReplyDeleteഎനിക്കും വന്നു , ഞാന്‍ കൊടുത്ത മറുപടി,
പ്രിയ സായിപ്പേ,
എനിക്കിത്രേം കോടി അടിച്ചതില്‍ ചന്തോയം. കോടി കിട്ടുന്നതിനായി താങ്കള്‍ ആവശ്യപ്പെട്ട ലച്ചം രൂഫാ തരാന്‍ എന്റെ കയ്യില്‍ ഇല്ല.അതുകൊണ്ട്,കിട്ടിയ കോടിയില്‍ നിന്നും ഒന്നോ രണ്ടോ ലച്ചം താങ്കള്‍ എടുത്തിട്ടു ബാക്കി എനിക്കു തന്നാ മതി
അന്‍പുടന്‍,
ഭാവി കോടിപതി
അല്ലാ പിന്നെ... എന്താ ശരിയല്ലേ ? അങ്ങനെ ചെയ്യട്ടെ അവന്മാര്‍...
ഇതു ശരിക്കും ഞാന്‍ റിപ്ലൈ ചെയ്തതാ... ഇങ്ങനെ പറ്റിയ ആള്‍ക്കാരെ എനിക്കറിയാം.പറഞ്ഞാല്‍ വിശ്വസിക്കില്ല.എനിക്കയാളോടു ബഹുമാനം ആയിരുന്നു.അയാള്‍ക്കു പറ്റിയാല്‍ ആര്‍ക്കും പറ്റാം അബദ്ധം.
പിന്നെ വേറൊന്നുണ്ട്, 1 മാസം മുന്‍പ് എന്റ അമ്മയെ ഫോണില്‍ വിളിച്ച് ആരോ ഞാനാണു സംസാരിക്കുന്നതു എന്നും എനിക്കു ഇവിടെ ഒമാനില്‍ 7 ലക്ഷം ലോട്ടറി അടിച്ചു എന്നും, പണം കുഴലില്‍ അയയ്ക്കും അതിന്റെ ചിലവായൊ 30,000 രൂപാ കോട്ടയത്തു ഒരാള്‍ക്കു കൊടുക്കണം എന്നും പറഞ്ഞു.
എന്താടാ നിന്റെ ശബ്ദത്തിനു എന്ന ചോദ്യത്തിനു തണുപ്പ്,തൊണ്ടവേദന എന്നൊക്കെയായിരുന്നു മറുപടി. എന്തായാലും അമ്മ എന്നെ വിളിച്ചു.. രക്ഷപ്പെട്ടു, ഇതൊക്കെ നാട്ടില്‍ നടക്കുന്നുണ്ടു സുഹൃത്തുക്കളേ... ബിവേര്‍....
informative.
ReplyDeleteUsually I ignore these mails.
But couldnt resist laughing after reading the reply from Kalpak S
രണ്ട് ആഴ്ച മുന്നേ അമ്മ എന്നെ വിളിച്ചു. പത്രത്തില്‍ ഒരു ന്യൂസ്, എറണാകുളത്തിനടുത്ത് കുടുംബത്തിന്റെ ഇതേ മാതിരി പറ്റിച്ച് ഒരു ലക്ഷം രൂപ കവര്‍ന്നു. അമ്മ ഞെട്ടിപ്പോയി, കാരാണം അന്ന് അമ്മയോട് പറഞ്ഞ അതേ പേരുകള്‍,അതേ അടയാളങ്ങള്‍ എല്ലാം ന്യുസിലുണ്ട്..
ReplyDeleteമലപ്പുറം സ്വദേശി കാശുമായി വരും , അപ്പോള്‍ കാണിക്കാനായി ഒരു അടയാള ചിഹ്നം [ടോക്കണ്‍] 1 ലക്ഷം കൊടുക്കുന്ന ആള്‍ തരും ഇതൊക്കെയാണ് അമ്മയോട് പറഞ്ഞത്.
അതു തന്നെയാണ് എറണാകുളത്തെ പാവം കുടുംബത്തിനു സംഭവിച്ചതു. ടോക്കണും വെച്ചിരുന്ന് ആരും വരാതായപ്പൊ പോലീസില്‍ പരാതിപ്പെട്ടു.
ഒരു ചിന്ത എന്നെ അലട്ടുന്നു, അന്നു ഇത്തിരി മിനക്കെട്ടിരുന്നേല്‍ ഇവരെ കുടുക്കാമായിരുന്നു. പക്ഷെ.... എന്നെ പോലത്തെ ഒരു പ്രവാസി എന്തു ചെയ്യാന്‍...
ഇതൊക്കെ കുറച്ച് മുന്‍പേ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇത്രയും ആശിച്ച് പോകില്ലായിരുന്നു. കോടികള്‍ സ്വപനം കണ്ടത് മാത്രം മിച്ചം..........:)
ReplyDeleteഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
ReplyDelete