സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Wednesday, January 30, 2008
ബൂലോകത്ത് നിന്നും കലാകൌമുദിക്ക് ഖേദപൂര്‍വ്വം.
എം.കെ.ഹരികുമാര്‍ കലാകൌമുദിയിലെ തന്റെ “അക്ഷരജാലകം” എന്ന കോളത്തില്‍ എഴുതിയിട്ട മലയാള ബ്ലൊഗിങ്ങിനെ കുറിച്ചുള്ള ചോദ്യോത്തരമാണ് ഇത്. ബ്ലോഗിങ്ങിനെ കുറിച്ച് പറഞ്ഞറിഞ്ഞ് മലയാള ബ്ലോഗിങ്ങിലേക്ക് കടന്നു വരുന്ന ആര്‍ക്കും ആദ്യം ഒരു സ്ഥല ജല ഭ്രമം ഉണ്ടാവുക സ്വാഭാവികമാണെങ്കിലും ബൂലോകര്‍ ഒരേ മനസ്സോടെ പുതുമുഖങ്ങളെ ഹൃദയപൂര്‍വ്വം ബ്ലോഗിങ്ങ് എന്ന അതിരുകള്‍ക്കതീതമായ ആശയപ്രകാശന മാധ്യമത്തിലേക്ക് സ്വാഗതമോതുകയാണ് പതിവ്. എങ്ങിനെ ബ്ലോഗിന്റെ സെറ്റിങ്ങുകള്‍ ശരിയാക്കാം എന്ന് തുടങ്ങി എവിടെയൊക്കെ തങ്ങളുടെ ബ്ലോഗ് വായനക്കാരെ കാത്തിരിക്കുന്നു എന്ന് വരെ വിശദീകരിക്കുന്ന സഹായ പോസ്റ്റുകളും കമന്റുകളുമായി ബൂലോകര്‍ പുതുതായി ബ്ലോഗിങ്ങിലേക്ക് വരുന്നവരെ തുറന്ന ഹൃദയത്തോടെ സ്വീകരിക്കുകയെന്നതാണ് ബൂലോക വഴക്കം. എം.കെ.ഹരികുമാര്‍ എന്ന ഒരു ബ്ലൊഗറുടെ ആഗമനത്തേയും അതേ ഊഷ്മളതയോടെയും സ്നേഹത്തോടെയും ബൂലോകത്തേക്ക് സ്വാഗതം ഓതിയതിന് അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റുകള്‍ തന്നെ ഉദാഹരണങ്ങളാണ്. പുതുതായി ഒരാള്‍ ബ്ലോഗ് തുടങ്ങുന്നതിനെ മലയാളം ബ്ലോഗിങ്ങ് അത്രയും കൂടി വളര്‍ന്നിരിക്കുന്നു എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് മലയാള ബ്ലൊഗിങ്ങില്‍ നിറഞ്ഞ് നില്‍ക്കുന്നവര്‍ എല്ലാവരും തന്നെ.
കാര്യങ്ങള്‍ ഇങ്ങിനെയായിരിക്കേ “പുതുതായി വരുന്ന ബ്ലോഗുടമകളെ, ഇക്കൂട്ടര്‍ നിരന്തരമായി പിന്തുടര്‍ന്ന് കമന്റുകള്‍ ഇട്ട് ഒന്നുകില്‍ കീഴ്പ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യാം...” എന്ന പ്രസ്താവന ഉന്നയിക്കാന്‍ എം.കെ.ഹരികുമാറിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് മലയാള ബ്ലൊഗിങ്ങുമായി ബന്ധമുള്ള ഏവര്‍ക്കും തിരിച്ചറിവുള്ളതാണ്. പക്ഷേ ബൂലോകത്ത് നടന്ന ഹരികുമാറിന്റെ ഗിമ്മിക്കുകളെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സൂചനകള്‍ ഇല്ലാത്തവര്‍ അദ്ദേഹത്തിന്റെ ബ്ലൊഗിങ്ങിനെ കുറിച്ചെഴുതിയ കുറിപ്പ് തെറ്റിദ്ധാരണയുണ്ടാക്കും.
“ബ്ലോഗില്‍ കവിതയോ കഥയോ എഴുതുന്നവരെ ആരും ഗൌരവത്തിലെടുക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. എത്രയും വിലകുറഞ്ഞ കാര്യങ്ങള്‍ ആഭാസപൂര്‍വ്വം പറയാമെന്ന മത്സരം ബ്ലോഗില്‍ നടക്കുന്നു...” എന്നരീതിയില്‍ അദ്ദേഹം ബൂലോകത്തെ നിരീക്ഷിക്കുന്നിടത്ത് ഹരികുമാറിന്റെ ബ്ലോഗിങ്ങിനെ കുറിച്ചുള്ള തികച്ചും ബാലിശമായ ധാരണകള്‍ പുറത്തേക്ക് വരുന്നു എന്നതിനും പുറമേ ബൂലോകത്തെ ഏതെങ്കിലും രചനകളെ ക്രിയാത്മകമായോ വിമര്‍ശനാത്മകമായോ സമീപിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു എന്നും മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല. കുരുടന്‍ കണ്ട ആനയെ പോലെ ഹരികുമാര്‍ ബ്ലോഗിങ്ങിനെ കണ്ടതില്‍ മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവര്‍ ആരും ഒരു തരത്തിലും തെറ്റുകാരാകുന്നില്ല.
ഹരികുമാര്‍ തന്റെ ബ്ലോഗിലേക്ക് ആളെ കൂട്ടാന്‍ “ഗിമ്മിക്കുകള്‍” തുടങ്ങിയപ്പോള്‍ മുതല്‍ ബ്ലോഗിങ്ങിന്റെ നല്ല വശങ്ങളെ കുറിച്ച് ആധികാരികാരികമായി സംസാരിക്കാന്‍ കഴിയുന്നവര്‍ ബ്ലോഗിങ്ങിന്റെ തത്വങ്ങളെ കുറിച്ചും ബ്ലോഗ് നല്‍കുന്ന സീമാതീതമായ ആശയപ്രകാശന സൌകര്യത്തെ കുറിച്ചുമൊക്കെ അദ്ദേഹത്തെ പലവുരു ഓര്‍മ്മപ്പെടുത്തുകയും ഗിമ്മുക്കുകളില്‍ നിന്നും പിന്‍വാങ്ങി നല്ല എഴുത്തിലേക്ക് തിരിച്ച് വരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തെങ്കിലും ആ അഭിപ്രായ പ്രകടനങ്ങളെ ഒക്കെയും വിമര്‍ശനങ്ങളായി കണ്ട് വിമര്‍ശനങ്ങളെ പിന്നെ ശത്രുതയായും മാറ്റി ഹരികുമാര്‍ ബൂലോകത്തോട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. കൊടുക്കുന്നവന്‍ വാങ്ങാനും തയ്യാറായിരിക്കണം എന്ന ബൂലോക തത്വം പാടെ തള്ളിയ ഹരികുമാര്‍ ഞാന്‍ ശരിയാണ്, ഞാനാണ് ശരി, ഞാന്‍ മാത്രമാണ് ശരി മറ്റെല്ലാവരും തെറ്റാണ് എന്ന സ്വത സിദ്ധമായ ശൈലിയില്‍ ഉറച്ച് നിന്നു. മുഖ്യധാരാ മാധ്യമ സംസ്കാരത്തില്‍ ഒരു പക്ഷേ ചോദ്യം ചെയ്യപ്പെടാത്ത ഈ നിലപാട് ബ്ലോഗില്‍ വിലപോവില്ലല്ലോ. അങ്ങിനെ അങ്ങാടിയില്‍ തോറ്റതിന് കൌമുദിയില്‍ മറുപടി എഴുതിയ ഹരികുമാര്‍ അദ്ദേഹത്തിന്റെ ഭീരുത്വത്തെയാണ് വെളിവാക്കിയത്.
തിരിച്ചൊന്നും കേള്‍ക്കേണ്ടി വരാത്തിടത്ത് തന്റെ നിലപാടുകള്‍ വികൃതമായി അവതരിപ്പിക്കാന്‍ ഹരികുമാര്‍ ശ്രമിച്ചിരിക്കുന്നതിനെ അദ്ദേഹത്തിന്റെ ശൈലിയായി കണ്ടു നമ്മുക്ക് പ്രതികരിക്കാതിരിക്കാം. പക്ഷേ മലയാളത്തിലെ ഒരു മാധ്യമത്തില്‍, മലയാളത്തിന്റെ മഹത്വം കെടാതെ സൂക്ഷിക്കാന്‍ ചെറുതെങ്കിലും തങ്ങളെ കൊണ്ട് കഴിയാവുന്ന തരത്തില്‍ ശ്രമിക്കുന്ന ഒരു പുതു മാധ്യമത്തിനെതിരേ -അത് ഒരു കോളത്തിലാണെങ്കില്‍ കൂടി-വന്ന ഒരു അപവാദത്തെ കണ്ടില്ലാ എന്ന് നടിച്ചു കൂട.
ഹരികുമാറിന്റെ ബൂലോക പ്രവേശം തന്നെ മലയാള ബ്ലൊഗിങ്ങിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള പുറപ്പാടായിട്ടേ കാണാന്‍ കഴിയുന്നുള്ളൂ. ഹരികുമാര്‍ ബൂലോകത്ത് കാട്ടി കൂട്ടിയ വിവരക്കേടുകളും വിക്രിയകളും തിരിച്ചറിയാതെ അദ്ദേഹത്തിന്റെ കോളത്തില്‍ കൂടിയാണെങ്കില്‍ കൂടിയും കലാകൌമുദിയില്‍ മലയാള ബ്ലോഗ് സമൂഹത്തെ അടച്ച് ആക്ഷേപിക്കുന്ന തരത്തില്‍ ഒരു കുറിപ്പ് വന്നതിനെ അപലപിക്കേണ്ടിയിരിക്കുന്നു. ഹരികുമാറിനെ തിരുത്തുകയോ അദ്ദേഹത്തോട് പ്രതിഷേധം അറിയിക്കുകയോ ഈ പോസ്റ്റിന്റെ ലക്ഷ്യമേയല്ല. പക്ഷേ നിരുത്തരവാദപരമായി മലയാള ബ്ലോഗ് സമൂഹത്തെ കരിവാരി തേക്കാന്‍ കലാകൌമുദി ഹരികുമാറിന് കൂട്ടു നിന്നതിനെ നിസ്സാരമായി കാണാന്‍ കഴിയില്ല.
ഭാര്യയും ഭര്‍ത്താവും, മാതാവും പിതാവും, ജ്യേഷ്ടനും അനുജനും, അനുജത്തിയും ജ്യേഷ്ടത്തിയും, ആങ്ങിളയും പെങ്ങളും ഒക്കെ ഒരുമിച്ചിരിന്ന് എഴുതുകയും വായിക്കുകയും ചെയ്യുന്ന, മറന്ന വായന കുറേശ്ശെയെങ്കിലും തിരിച്ച് കൊണ്ട് വരാന്‍ സഹായിക്കുന്ന മലയാള ബ്ലോഗിങ്ങിന്റെ ശുദ്ധമായ സംസ്കാരത്തെ ഇന്റെര്‍നെറ്റിലെ അസ്സഭ്യങ്ങളുമായി ഹരികുമാര്‍ ചേര്‍ത്ത് വെച്ചത് കലാകൌമുദിയില്‍ അടിച്ച് വന്നു എന്നുള്ളത് ഖേദകരമാണ്.
ഹരികുമാര്‍ ബൂലോകത്ത് എതിര്‍ക്കപ്പെടാനിടയായതില്‍ ബ്ലോഗറന്മാരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള ശ്രമങ്ങളോ ലോബിയിങ്ങോ ഉണ്ടായിട്ടുണ്ട് എങ്കില്‍ അതും ചര്‍ച്ച ചെയ്യപ്പെടണം. ബൂലോകത്തെ കുറിച്ച് ഹരികുമാറിനുള്ള ഏറ്റവും ശക്തമായ എതിര്‍പ്പ് അനോനിമസം ആണല്ലോ? അനോനിമസം ബ്ലോഗിങ്ങിന്റെ ആത്യന്തികമായ സാധ്യതയാണെന്ന് തിരിച്ചറിയാന്‍ ഹരികുമാറിന് കഴിയാത്തിടത്താണ് അദ്ദേഹം കുഴങ്ങിയത്. ബ്ലൊഗിങ്ങിനെ കുറിച്ച് അത് മുന്നോട്ട് വക്കുന്ന സാധ്യതകളെ കുറിച്ച് പഠിക്കാന്‍ ഹരികുമാറിന് കഴിയില്ല. കമന്റ് ഓപ്ഷന്‍ അടച്ചിട്ടിട്ട് ബ്ലൊഗ് ചെയ്യുന്നിടത്ത് ഒരു ബ്ലോഗര്‍ എന്ന നിലക്കെങ്കിലും ഹരികുമാര്‍ പരാജയപ്പെടുകയായിരുന്നു.
മുഖ്യധാരാ മാധ്യമത്ത് നിന്നു കൊണ്ട് ബ്ലോഗിങ്ങിന്റെ നല്ല വശങ്ങളെ നന്നായി ഉപയോഗിക്കുന്നവരാലും സമ്പന്നമാണ് ബൂലോകം. സമൂഹത്തിലെ ചെറു ചലനങ്ങളെ വരെ തങ്ങളുടേതായ രീതിയില്‍ വിശകലനം ചെയ്ത് ബ്ലോഗിലെത്തിച്ച് ബൂലോകത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി നില്‍ക്കുന്ന മാധ്യമ സുഹൃത്തുക്കള്‍ ഒരു തരത്തിലുള്ള ഗിമ്മുക്കുകളും കാട്ടാതെ തങ്ങളുടെ ബ്ലോഗുകളുമായി ബൂലോകത്ത് നിറഞ്ഞു നില്‍ക്കവേയാണ് ഹരികുമാര്‍ ബൂലോകത്തെ തനിക്ക് കഴിയും വിധത്തിലെല്ലാം ചവിട്ടി മെതിച്ചത്. ഇപ്പോള്‍ ചര്‍ച്ച അടച്ചിട്ട പത്രതാളിലേക്ക് മാറ്റുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് തന്നെ ബൂലോകത്ത് ഹരികുമാര്‍ ആടിയ കത്തി വേഷം ബൂലോകത്തിന് പുറത്തേക്ക് ചര്‍ച്ചയാക്കപ്പെടണം. അക്ഷരവിരോധത്തിന്റെ അല്പത്വമാണ് കൌമുദിയിലെ അക്ഷരജാലകം എന്ന വസ്തുത തെളിയിക്കാന്‍ അദ്ദേഹം എഴുതിയിട്ട പോസ്റ്റുകള്‍ ധാരാളമാണ്. ബൂലോകത്തെ മാധ്യമ സുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ അവര്‍ക്ക് കരുണീയമായത് ചെയ്യണം.
ഹരികുമാര്‍ കണ്ട ബ്ലോഗിലെ പരിമിതികളും തെറ്റുകളും അദ്ദേഹം ഇവിടെ തന്നെ ചര്‍ച്ച ചെയ്ത് ഒന്നുകില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കണമായിരുന്നു അല്ലെങ്കില്‍ തെറ്റിദ്ധാരണകള്‍ തിരുത്തണമായിരുന്നു. അല്ലാതെ കലാകൌമുദിയില്‍ ബ്ലോഗിങ്ങിനെ കുറിച്ച് തെറ്റായ നിരീക്ഷണങ്ങള്‍ എഴുതിയിട്ടത് തെറ്റാണ്. ബൂലോകത്ത് അദ്ദേഹം നടത്തിയ അനാരോഗ്യകരമായ ചര്‍ച്ചകള്‍ നേരേ ചൊവ്വേ മനസ്സിലാക്കാതെ, ഒരു കോളത്തിലൂടെയാണെങ്കിലും മലയാള ബ്ലോഗിങ്ങിനെ കുറിച്ച് അടിസ്ഥാന രഹിതമായ ഒരു കുറിപ്പിന് കലാകൌമുദി അവസരം ഒരുക്കിയതിനേ കലാകൌമുദിയുടെ ഒരു വായനക്കാരന്‍ എന്ന നിലക്കും ബൂലോകത്തെ ഒരു അംഗം എന്ന നിലക്കും ശക്തമായി അപലപിക്കുന്നു.
മലയാള ബ്ലോഗിങ്ങിന്റെ വളര്‍ച്ചക്ക് കടിഞ്ഞാണിടാന്‍ വിഫല ശ്രമം നടത്തുന്ന ഹരികുമാറിന്റെ ഹിഡന്‍ അജണ്ട ബൂലോകര്‍ മനസ്സിലാക്കണം. ഹരികുമാറിന്റെ നല്ല സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ അദ്ദേഹത്തിന്റെ കുരുട്ടു ബുദ്ധി തിരിച്ചറിയണം. ലഭ്യമായ എല്ലാ സൌകര്യങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തി മലയാള ബ്ലോഗ് സമൂഹത്തിന്റെ ശക്തമായ പ്രതിഷേധവും അമര്‍ഷവും കലാകൌമുദിയിലും മറ്റു മുഖ്യധാരാ മാധ്യമത്തിലും എത്തിക്കാന്‍ നമ്മുക്ക് കഴിയണം.
ഹരികുമാര്‍ കണ്ട ബ്ലോഗിലെ പരിമിതികളും തെറ്റുകളും അദ്ദേഹം ഇവിടെ തന്നെ ചര്‍ച്ച ചെയ്ത് അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കണമായിരുന്നു. അല്ലാതെ കലാകൌമുദിയില്‍ ബ്ലോഗിങ്ങിനെ കുറുച്ച് തെറ്റായ വ്യാഖ്യാനങ്ങള്‍ എഴുതിയിട്ടത് തെറ്റാണ്. ബൂലോകത്ത് അദ്ദേഹം നടത്തിയ അനാരോഗ്യകരമായ ചര്‍ച്ചകള്‍ നേരേ ചൊവ്വേ മനസ്സിലാക്കാതെ, ഒരു കോളത്തിലൂടെയാണെങ്കിലും മലയാള ബ്ലോഗിങ്ങിനെ കുറിച്ച് അടിസ്ഥാന രഹിതമായ ഒരു കുറിപ്പിന് കലാകൌമുതി അവസരം ഒരുക്കിയതിനേ കലാകൌമുദിയുടെ ഒരു വായനക്കാരന്‍ എന്ന നിലക്കും ബൂലോകത്തെ ഒരു അംഗം എന്ന നിലക്കും ശക്തിയായി അപലപിക്കുന്നു.
ReplyDeleteഇതിനെ ഭീരുത്വം എന്നു തന്നെയാണ് വിശേഷിപ്പിക്കേണ്ടത്. കമന്റ് ക്ലോസ് ചെയ്തിട്ട് അച്ചടി മാധ്യമത്തില്‍ പോയി ബ്ലോഗേഴ്സിനെ തെറിപറഞ്ഞാല്‍ ആരും എതിര്‍ക്കില്ലല്ലോ?
ReplyDeleteഇദ്ദേഹം ബ്ലോഗില്‍ നിന്നും മാത്രമല്ല, വിഷ്വല്‍ മീഡിയയില്‍ നിന്നും തല്ലു വാങ്ങിയത് ഇന്നലെ ഞാന്‍ കണ്ടു, കൈരളിയുടെ കണ്ണട എന്ന പരിപാടിയിലൂടെ.
ഇത് കലാകൌമുദിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നമുക്ക് എന്തു ചെയ്യാന്‍ പറ്റും?
അദ്ദേഹത്തിന്റെ കോളം വായിക്കുന്നവര്‍ക്ക് (അഥവാ ആരെങ്കിലും വായിച്ചാല്‍) ബ്ലോഗിങ്ങിനെക്കുറിച്ച് തെറ്റായ ഒരു ധാരണകിട്ടുമെന്നത് ശരിയാണ്. പക്ഷേ, ബ്ലോഗിങ്ങിനെക്കുറിച്ച് കലാകൌമുദിയുടെ നിലപാട് മീനാക്ഷിമാധവന്‍ പ്രശ്നത്തില്‍ നമ്മള്‍ കണ്ടതല്ലേ? ഇവിടെ യഥാര്‍ത്ഥത്തില്‍ എന്തു നടക്കുന്നു എന്നറിഞ്ഞിട്ടാണൊ ഓരോന്നും പ്രിന്റ് ചെയ്ത് ഇറക്കുന്നത്? അതു കൊണ്ട് കൌമുദിയില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ട.ഹരികുമാര്‍ ഒറ്റൊരാള്‍ വിചാരിച്ചാല്‍ തേഞ്ഞുപോകുന്നതാണോ ബ്ലോഗിങ്ങിന്റെ പ്രതിച്ഛായ?
ReplyDeleteസംഘടിതമായി അദ്ദേഹത്തെ കരിവാരിത്തേക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തെക്കുറിച്ച് ചര്‍ച വേണെമെങ്കില്‍ ആവാം. കലാകൌമുദിയിലല്ല, ഇവിടെ.(കമന്റ് ഓപ്ഷനും അനോണിമസ് ഓപ് ഷനോടും കൂടെ തന്നെ).ബൂലോകത്തെ പ്രശ്നങ്ങള്‍ ഇവിടെ പറഞ്ഞുതീര്‍ക്കാതെ,വായനക്കാരന്റെ കത്തുപോലും പ്രസിദ്ധീകരിക്കാത്ത പ്രിന്റ് മീഡിയയില്‍ പോയി അയ്യോ എന്നു കരയുന്നത് കണ്ടിട്ട് എനിക്ക് ചിരിയേ വരുന്നുള്ളൂ.
ഏതായാലും പാവം ലാപുട!
ചിത്രകാരനും എന്തു പാപമാണാവോ ചെയ്തത്?
ലാപൂട അക്ഷരജാലകത്തില്‍ ഒരു കമന്റു പോലും ഇട്ടിട്ടില്ല എന്നാണ് എന്റെ ഓര്‍മ്മ. വിത്സന്‍ എഴുതിയ്യ കമന്റിലും ‘തെറി’യായോ അസഭ്യമായോ ഒന്നുമില്ലായിരുന്നു. ആ കമന്റു മുഴുവന്‍ ആരെങ്കിലും സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കില്‍ ഒരു നിയമനടപടിയ്ക്കു സ്കോപ്പുണ്ടോ...? :)
ReplyDeleteമാത്രമല്ല ലാപൂട ബ്ലോഗിന്റെ പേരും ബ്ലോഗര്‍ ഐഡിയുമല്ലേ. വ്യക്തിയുടെ പേര് വ്യക്തമായി പ്രൊഫൈലില്‍ ഉണ്ടല്ലോ.
കഷ്ടം തന്നെ.
(ഈ കലാകൌമുദി ഫയര്‍ മാഗസിന്റെ സഹോദരപ്രസിദ്ധീകരണമല്ലേ...?)
കഷ്ടം തന്നെ. കണ്ണടച്ചു ഇരുട്ടാക്കുകയാണ്‍ കലാകൌമുദിയും ഹരികുമാറും.
ReplyDeleteഅദ്ദേഹത്തേക്കുറിച്ചുപറഞ്ഞൂ വാക്കുകള്‍ പാഴാക്കാന്‍ വയ്യ. പക്ഷേ റോബീ.....
ReplyDeleteഅവിടെ കമന്റിട്ടതില്‍ ലാപുടയും വിത്സനും എന്നല്ല ആ ലേഖനത്തില്‍ പേരുപറഞ്ഞീട്ടുള്ള ആരും അവിടെ അസഭ്യമായി ഒന്നും പറഞ്ഞിട്ടില്ല. അ
തില്‍ ഒരാള്‍ ഞാനാണ്‍. ബാകിയുള്ളവരെ എല്ലാം (ഹേമ ഒഴികെ) എനിക്കറിയാം. അവരീല്‍ ബാക്കിയുള്ളവരെല്ലാം അവരവര്പയോഗിക്കുന്ന വെബ് ഹാന്‍ഡില്‍ അന്തസായി ഉപയോക്കുന്നവര്‍ തന്നെയാണ്. അവരാരും അവിടെ അനോണികമന്റിറ്ടു എന്നും എനീക്ക് തോന്നുന്നില്ല.
എന്തു ഗ്രൂപ്പിസം. എന്തു സംഘടന. ഇതു ഞാന്‍ ഒരു വല്യ പുള്ളിയാണെന്നു സ്വയം നിനച്ച് ബ്ലോഗെഴുതാന്‍ തുടങ്ങി വിചാരിച്ച കമന്റുകള്‍ വരാത്തപ്പോള്‍ എല്ലവരും എടുത്തുവീശുന്ന ഒരു ആയുധമായി വന്നിട്ടുണ്ട്. ഇങ്ങോര്‍ തന്റെ എഴുത്തും പ്രതികരണങ്ങളും പെറുക്കി ഒന്നു കണ്ണാടിയില്‍ നോക്കിയെങ്കില്‍ മനസിലാവുന്ന കാര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. എങ്ങനാ.
ReplyDeleteമര്യാദയ്ക്ക് അവിടെ കമന്റിട്ടിട്ട് മറുപടികിട്ടിയില്ല. ആക്ഷേപഹാസ്യം ചേര്‍ത്ത് ഒരു കുത്തുകൊടുക്കാനേ എന്നെക്കൊണ്ടു (സന്തോഷത്തോടെ) പറ്റിയുള്ളൂ. അതില്‍ ഗ്രൂപ്പിസം ഒന്നും ഇല്ല. ഒരുത്തന്‍ വഴിമദ്ധ്യത്തില്‍ തുണിയഴിക്കുമ്പൊ കാണുന്നവര്‍ എല്ലാരും കൂവും. അതില്‍ ഗ്രൂപ്പിസം ഒന്നും ഇല്ല. മന:ശാസ്ത്രം കാണും.
ലാപുടയെയും വിത്സണെയും ഒക്കെ വെറുതേ ചീത്തപറയാന്‍ വേദികൊടുത്തത് കൌമുദിയുടെ നിലവാരത്തകര്‍ച്ചയാണു കാണിക്കുന്നത്. വസ്തുതകള്‍ നിജപ്പെടുത്താതെ കിട്ടുന്നതെല്ലാം ഒരു മാദ്ധ്യമവും പ്രസിദ്ധീകരിക്കരുത്. എഡിറ്റര്‍ എന്നുപറയുന്ന ഒരുത്തന്‍ എല്ലാ മാദ്ധ്യമത്തിലും ശമ്പളം വാങ്ങി ഇരിപ്പുണ്ടാവുമല്ലോ.
കലാ കൌമുദിയെ കുറ്റം പറയുന്നില്ല. എങ്കിലും വസ്തുതകള്‍ വ്യക്തമായി മനസ്സിലാക്കാതെ ബ്ലോഗിനെ നിശിതമായി വിമര്‍ശിയ്ക്കുന്ന അത്തരമൊരു ലേഖനം അവര്‍ കൊടുക്കരുതായിരുന്നു. ഇത് വായിയ്ക്കാനിടയാകുന്ന, ബ്ലോഗ് എന്തെന്ന് വ്യക്തമായ ധാരണ ഇല്ലാത്ത സാധാരണ വായനക്കാര്‍ക്ക് തീര്‍ച്ചയായും തെറ്റായ സന്ദേശം നല്‍കാനേ ഇതുപകരിയ്ക്കൂ.
ReplyDeleteഅതു കൊണ്ട് ആ ലേഖനത്തിനെതിരേ നമ്മള്‍ ബ്ലോഗര്‍മാര്‍ക്കുള്ള പ്രതിഷേധം നാമെല്ലാവരും കലാകൌമുദിയെ അറിയിയ്ക്കേണ്ടതാണ്‍ എന്നു തന്നെയാണ്‍ എന്റെ അഭിപ്രായം.
[അല്ലെങ്കില്‍ എല്ലാവരും ഈ പോസ്റ്റിന്‍ കമന്റുകള്‍ എഴുതി, കൌമുദിക്കാര്‍ക്ക് ഇത് എത്തിച്ചു കൊടുക്കാനുള്ള സാഹചര്യം ഉണ്ടാക്കിയാലും നന്നായിരിയ്ക്കുമെന്നു തോന്നുന്നു]
ഞാനൊരു ബ്ലോഗ് ഗ്രൂപ്പിലെയും അംഗമല്ല. പക്ഷേ, മലയാള ഭാഷയെ സ്നേഹിയ്ക്കുന്ന മലയാളം ബ്ലോഗിങ്ങ് ഇനിയും ഒരുപാട് വളര്‍ന്നു കാണണമെന്നാഗ്രഹിയ്ക്കുന്ന, ലോകത്തെവിടെയെല്ലാമുള്ളവരായാലും എല്ലാ മലയാളികളും ഒരുമയോടെ നില്‍ക്കണമെന്നാഗ്രഹിയ്ക്കുന്ന ഒരു സാധാരണക്കാരന്‍ മാത്രമാണ്‍. എന്തായാലും ആ ലേഖനം വായിച്ച് വളരെ വിഷമം തോന്നി. അതു കൊണ്ട് ഇത്തരം ഒരു കമന്റിട്ടു എന്നു മാത്രം.
പറയാന്‍ വിട്ടു. ഈ ലേഖനം ശ്രദ്ധയില്‍ പെടുത്തിയതിനും ബ്ലോഗര്‍മാരുടെ പ്രതിഷേധം രേഖപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയതിനും അഞ്ചല്‍ക്കാരന് അഭിനന്ദനങ്ങള്‍.
ReplyDeleteഅഞ്ചലേ, ഈ വാര്‍ത്ത ഇവിടെ കൊണ്ടുവന്നതിനു നന്ദി. ഹരികുമാറിന്റെ പോസ്റ്റുകള്‍ ഞാന്‍ വായിച്ചിട്ടില്ല (അവിടെ എന്തൊക്കെയോ അടിപിടിയാണെന്നു കേട്ടതിനാല്‍ പോകാഞ്ഞതാണ്). എന്തായാലും ബ്ലോഗ് എന്ന മാധ്യമത്തെപ്പറ്റി കലാകൌമുദിയില്‍ വന്ന ഈ കുറിപ്പ്, ബ്ലോഗ് എന്തെന്നറിയാത്തവരെ തെറ്റിദ്ധരിപ്പിക്കും തീര്‍ച്ച.
ReplyDeleteകലാകൌമുദിയിലെ ഒരു പ്രവര്ത്തകനോടു ബൂലോകത്തില്‍ കടന്നു നാറിപ്പോയ സ്റ്റഫ്ഫേതുമില്ലാത്ത ആ മഹാനെക്കുറിച്ചു പറഞപ്പോഴാണു അറിയുന്നതു...അവിടെയും ആരുടേയോ ഔദാര്യത്തില്‍ കഴിയുന്ന പമ്ക്തികാരനാണു അയാള്‍ എന്നാണു...പലര്ക്കും കൌമുദിയുടെ പേരു ചീത്തയാക്കുന്ന ഇയാളെ അതിനകത്തു തന്നെ ഇഷ്ടമല്ല..
ReplyDeleteഅഹം കാരതിരുമൂര്‍ ത്തി....അത്രെ അയ്യാള്...
ഞാന്‍ അക്ഷര ജാലകക്കാരന്റെ ചില നിരീക്ഷണങളിലെ മണ്ടത്തരത്തെ എതിര്‍ ത്തു എഴുതിയ രണ്ട് കാര്യ മാത്ര പ്രസക്തമായ കത്തുകള്‍ വെളിച്ചം കണ്ടില്ല...
അതിനേക്കുറിച്ചു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ചില എഡിറ്റര്‍ ക്കു ബോധിച്ചാലും കമ്മിട്ടി തള്ളിക്കളയും എന്നാണു...
ഇപ്പോഴത്തെ ഒരു തമാശ അക്ഷരജാലകക്കാരന്റെ (നിരക്ഷര))
പമ്ക്തിയേക്കാള്‍ കൂടുതല്‍ വായിക്കപ്പെടുന്നതു വായനക്കാരുടെ കത്തുകള്‍ ആണു
അങ്ങേര്‍ക്കെതിരെ രണ്ട് പോസ്റ്റ് (വെട്ടുകിളികള്‍...1183 ധനു 20 ,(ഹരി കഥനം ) ഇട്ട എന്റെ പേരു ആ ലിസ്റ്റില്‍ ചേര്‍ക്കാഞ്ഞതില്‍ എനിക്കുള്ള പ്രതിഷേധം ഞാന്‍ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. എന്നിട്ട് ഒന്നുമറിയാത്ത ലാപുടയെ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു ദുഷ്ടന്‍. ഇതു മൂലം എനിക്കു നഷ്ടപ്പെട്ടത് പത്രത്തില്‍ പേരു വരാനുള്ള ഒരവസരമാണ്.
ReplyDeleteഇതിനൊക്കെ എന്താ പറയ്യ...
ReplyDeleteഅടിപിടി ഫീലിങ്ങ് ഉണ്ടാക്കിയതിനാല്‍ ഞാനും ഹരികുമാറിന്റെ ഒരു പോസ്റ്റും, അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും വയിച്ചിരുന്നില്ല. (കൈപ്പള്ളി വരച്ച ഒരു കാര്‍ട്ടൂണ്‍ ഒഴികെ). എന്നാലും ഇത്രയൊക്കെ വിവാദങ്ങള്‍ ഉണ്ടായെങ്കിലും അദ്ദേഹത്തിന്റെ ഉള്ളില്‍ എന്തൊക്കെയോ (!) ചില കഴിവുകള്‍ ഉണ്ടാവാം എങ്കില്‍ മാത്രമേ ഇത്ര ചര്‍ച്ചചെയ്യപ്പെടുകയുള്ളൂ എന്ന് ചിന്തിച്ച വകയില്‍ ഞാന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരല്പം ബഹുമാനം.. അതിനും കേടുവരുത്തിയിരിക്കുന്നു അദ്ദേഹം..
‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്‘ എന്നതിന് പകരം ‘ബ്ലോഗില്‍ തോറ്റതിന് പത്രത്തില്‍.’ എന്ന ചൊല്ല് അദ്ദേഹത്തില്ലൂടെ മലയാളത്തിന് ലഭിച്ചേക്കാം..
ഞാന്‍ ഇതുവരെ ആരെയും വേദനിപ്പിക്കാനോ, വേദനിപ്പിക്കുന്നത് കണ്ട് നില്‍ക്കാനോ പോയിട്ടില്ല. പോകില്ല. ബട്ട്, ദിസ് ഈസ് ടൂ മച്ച്... മലയാളം ബ്ലോഗിങ്ങിനെ മൊത്തം താറടിച്ചുകാണിക്കുന്ന രീതിയില്‍, ഏതൊരു വായനക്കാരനേയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ അദ്ദേഹം എഴുതിയ വസ്തുതകള്‍ക്ക് നിരക്കാത്ത ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ചതിലൂടെ കലാകൌമുദി ഒരു വലിയ തെറ്റ് തന്നെയാണ് ചെയ്തത്.
എന്നെ ഇവിടെ പ്രതികരിക്കാന്‍ നിര്‍ബന്ധിതനാക്കിയത് മറ്റൊരുകാര്യം വായിച്ചത് കൊണ്ടാണ്. അദ്ദേഹത്തോടൊപ്പം മധ്യമലോകത്ത് പ്രവര്‍ത്തിച്ചിരുന്ന, ഏഷ്യാനെറ്റിലെ കുഴൂര്‍ വിത്സണെതിരെ അദ്ദേഹം എഴുതിയ കാര്യങ്ങള്‍ വായിച്ചിട്ടാണ്.
“നേരേ ചൊവ്വേ ഒരു വരി എഴുതാന്‍ അറിയാത്ത കുഴൂര്‍ വിത്സണ്‍ (കവി ?) ഇവരുടെ വക്താവും പ്രയോക്താവും ആണ്. “ - എന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം.
ഇത് വായിക്കുന്നവര്‍ അറിയാത്ത മറ്റൊരു വസ്തുത, ഇതേ കുഴൂര്‍ വിത്സന്റെ ആദ്യ പുസ്തകത്തിന് “മഹത്തായ അവതാരിക” എഴുതിയ ആളാണ് ഈ ഹരികുമാര്‍. അന്ന് പറഞ്ഞ പ്രശംസാവചനങ്ങള്‍ (മഹത് വചനങ്ങള്‍) ഓര്‍ക്കുകപോലും ചെയ്യതെ കാലാകാലങ്ങളില്‍ വാക്കുകള്‍ മാറ്റിപ്പറയുന്ന ഒരു മനുഷ്യനോട് എനിക്ക് ഇപ്പോള്‍ പുച്ഛമാണ് തോന്നുന്നത്...
മറ്റൊന്നും പറയാനില്ല...
ഇത് കലാകൌമുദിയുടെ സഹോദരപ്രസിദ്ധീകരണമായ ‘ഫയര്‍’ മെഗസിനില്‍ വന്നിരുന്നുവെങ്കില്‍ അത്ര കാര്യമാക്കാനില്ലായിരുന്നു. അതില്‍ ഇതും ഇതിലപ്പുറമുള്ളതും കാണും. പക്ഷേ, കലാകൌമുദിയില്‍ തന്നെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുംവിധം വന്നത് ശരിയായില്ല.
ReplyDeleteഇത് അപലപലപലപലപനീയം തന്നെ!!!!
മൃദുലാ, താങ്കളെ മാത്രമല്ല, സാക്ഷാല്‍ വെട്ടുകിളിയെ പോലും ഹരികുമാര്‍ വിട്ടുപോയിരിക്കുന്നു.
ReplyDeletekala-cow-mudi
ReplyDeleteഅവസാനത്തേതിന് അണ്ണാച്ചീടെ ഭാഷയിലൊരര്‍ത്ഥമുണ്ട്.
ആ മാഗസിന്‍, ഇപ്പോള്‍ എത്തിനില്‍ക്കുന്നതവിടെയാണ്. അല്ലാണ്ടെന്തുപറയാന്‍.
ഹരികുമാറിന്റെ ബ്ലോഗില്‍ ഒരു കമന്റുപോലുമിടാത്ത ലാപുടയെ തെറിവിളിക്കാന്നതും പെരിങ്ങോടനെ വെള്ളപൂശുന്നതും എന്തിനാണെന്ന് മനസ്സിലാവാന്‍ തിരോന്തരം വരെ പോകേണ്ട കാര്യമില്ല. സമാന്തരമാധ്യമമായ ബ്ലോഗിങ്ങിനെ തകര്‍ക്കാനുള്ള കലാകൌമുദിയുടെ ഗൂഢലക്ഷ്യം തന്നെയാണിത്.
ReplyDeleteമുമ്പ് ഇക്കാസിന്റെ വിവാഹം, പത്രമാധ്യമങ്ങളില്‍ കേരളകൌമുദി മാത്രം ആഘോഷിച്ചത് സംശയദൃഷ്ടിയോടെ മാത്രമേ ഇപ്പോള്‍ കാണാന്‍ കഴിയുന്നുള്ളൂ..
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഹരികുമാറിനെപ്പറ്റി എന്തുപറയാന്‍ ?
വില്‍ സന്റെ പുസ്തകത്തിനു അവതാരിക എഴുതിയ ആളാനെന്നറിയില്ലായിരുന്നു...
ReplyDeleteഅപ്പോള്‍ അയാള്‍ ക്കു മറ്റു പല ഉദ്ദേശങ്ങളുണ്ടാവണം ...
ഈ ഉറുമ്പുകടിയും സ്നേഹതീരവും കെ പി സുകുമാരനും മാത്രം എങ്ങനെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരായി? (പ്രിന്റ് മീഡിയയിലേക്ക് ചാടാന്‍ സ്വന്തം തൂലികാ നാമം പോലും മാറ്റി തയ്യാറായി ഇരിക്കുന്ന പെരിങ്ങോടന്‍ എങ്ങിനെ ഹരികുമാരന്റെ പ്രിയപ്പെട്ടവന്‍ ആയിഎന്നത് ബൂലോകര്‍ക്ക് മൊത്തത്തില്‍ അറിയാവുന്ന കാര്യമായതുകൊണ്ട് കൂടുതല്‍ സംശയം ഇല്ല)
ReplyDeleteഈ ഹരികുമാരന്മാരെ തളയ്ക്കാന്‍ ആരുമില്ലേ? സ്വന്തം ബ്ലോഗും വച്ചിട്ട് ബ്ലോഗിനെതിരെ പ്രിന്റ് മീഡിയത്തില്‍ പ്രസംഗിക്കുന്ന ഹരികുമാരന്റ്റെ ബ്ലോഗ് ഫ്ലാഗ് ചെയ്യണം.
This is too much Mr:Harikumar!!!What do u think about u?
ReplyDeleteആ കിളി പറഞ്ഞതിനെ സപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലോഗില്‍ ഇരുന്നുകൊണ്ട് പ്രിന്റില്‍ ബ്ലോഗിനെ ചീത്തപറയുന്ന ഹരികുമാരനെ ഫ്ലാഗ് ചെയ്ത് ഒറ്റപ്പെടുത്തണം. എന്റെ വക തന്നെ ഇരിക്കട്ടെ ആദ്യ ഫ്ലാഗ്.
ReplyDeleteപപ്പൂസ് ഡിലീറ്റ് ചെയ്ത ഒരു പോസ്റ്റുണ്ട്..!
ReplyDeleteഅന്നു മുതലാ.. ഞാനീ സാറിന്റെ ബ്ലോഗു നോക്കാന്‍ തുടങ്ങിയത്, അതിനു ശേഷം പപ്പൂസിനെ മനസ്സില്‍ ഒരുപാടു തെറിയും വിളിച്ചു..മനസ്സമാധാനം കളയാനെക്കൊണ്ട് ഓരോന്നു എഴുതി പിടിപ്പിച്ചോളും..!
എന്തായാലും ഈ സാറ്.. കലാകൌമുദി കത്തിച്ചു പിടിച്ചത് കൊണ്ട് ബൂലോകത്തെ വെട്ടുകിളികള്‍ക്കൊന്നും പറ്റാന്‍ പോകുന്നില്ല..!
വ്യക്തിപരമായ വിമര്‍ശനങ്ങള്‍ തികച്ചും അപലപനീയം തന്നെ..
ഇതറിയിച്ച അഞ്ചലിനു നന്ദി..
വളരെ മോശമായിപ്പോയി.
ReplyDeleteഹരികൂമാര്‍ പറയുന്നു, അജ്ഞാതരായ നാലോ അഞ്ചോ പേര്‍ മാത്രമാണു് പല പേരുകളില്‍ അദ്ദേഹത്തെ പരാമര്‍ശിച്ചത് എന്ന്. ഇത്രയും മുഴുത്ത ഒരു മണ്ടനെ ഞാന്‍ കണ്ടിട്ടില്ല.
എം. കേ. ഹരികുമാര്‍
ഇടോ കോപ്പെ, Profile നോക്കാനോ മറ്റു ബ്ലോഗുകള്‍ വായിക്കാനോ അറിഞ്ഞുടാത്ത താനാണോ ബ്ലോഗിനെ കുറിച്ച് എഴുതുന്നത്. വ്യാജ പേരില്‍ താന്നത്താനെ പോസ്റ്റുകളില്‍ പ്രശംസകള്‍ എഴുതിയതും താനല്ലെ.
എടോ ഞാന്‍ പേരും മേല്‍വിലാസവും ഒക്കെ വെച്ചു തന്നെയാണു് ബ്ലോഗ് എഴുതുന്നത്. തന്നെ പോലുള്ള മൂഢന്മാരെ കാശു് തന്ന് ജോലിക്ക് വെക്കുന്ന കേരളകോമുദി പത്രത്തിനെ ഓര്ത്ത് ദുഖിക്കാം.
ഇങ്ങനെ സംഭവിക്കും എന്ന് ഒരു മുന്നറിയിപ്പ് ഇവിടെ തന്നെ ഉണ്ടായിരുന്നതാണു്. ഇനി പറഞ്ഞിറ്റ്ടെന്തു കാര്യം. പരാമര്‍ശങ്ങളും പരിഹാസങ്ങളും നേരിടാനുള്ള കരുത്തില്ലാത്ത ഒരു വ്യക്തിയാണു് ഹരികുമാര്‍ എന്ന് മനസിലാക്കുക.
ലേഖനത്തില്‍ അദ്ദേഹം പുകഴ്തിയിരിക്കുന്നവര്‍ കൂടി ഇവിടെ വന്ന് ഒന്ന് ഉത്സാഹിച്ചിരുന്നു എങ്കില്‍... ഒരു സമദാനം ഉണ്ടാകുമായിരുന്നു.
നാളെ മലയാളഭാഷയില്‍ പേപ്പറില്‍ അച്ചടിച്ച് പുസ്തകം ഇറക്കണം എന്ന് ആഗ്രഹമുള്ളവര്‍ ഇതുപോലുള്ള നാറികളെ വിമര്‍ശിക്കില്ല എന്നുള്ളത് വേറൊരു സത്യം.
പറയണ്ട പറയണ്ട എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു.
അദ്യം വേണ്ടത് വ്യക്തിത്യം. പിന്നെ അല്പം സാമാന്യ ബുദ്ധി. ഇത് രണ്ടു ഇല്ലാത്തവര്‍ക്ക് അന്യോജ്യമായ ഒരു വിശേഷണം തിരോന്തരത്തുണ്ട്. "വെറും ഒരു മൈരന്‍"
ഇത്തരം ഒരു ബഹുമതി ഈ ജന്മത്തില്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.എങ്കിലും രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്നു.ഒരു തരത്തിലും അര്‍ഹ്ഹതയില്ലാത്ത വിത്സണേയും ലാപുടയേയും ചിത്രകാരനേയും അവാര്‍ഡിനുതിരഞ്ഞേടുത്തതില്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.
ReplyDeleteപെരിങ്ങോടന്‍,ഉറുമ്പ്,സുകുമാരന്‍ എന്നിവര്‍ക്ക് വേണമെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കാവുന്നതാണ്.
അക്ഷരജാലകത്തിന്റെ സഞ്ചയനക്കുറി ബ്ലോഗില്‍ നേരിട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു ഉചിതമെന്ന് ഒരഭിപ്രായപ്രകടനവും ഈ അവസരത്തില്‍ നടത്തിക്കൊള്ളട്ടെ ഈ വിനീത വിധേയന്‍
എന്ന്
സനാതനന്‍
ഒപ്പ്
ഹരികുമാര്‍ പുകശ്തിയ ഉറുമ്പും സ്നേഹതീരവും സുകുമാരന്മാഷും പെരിങ്ങോടനും ഈ വിഷയത്തില്‍ അവരുടെ അഭിപ്രായം പറയാനുള്ള ഒരു തന്റേടം കാണിക്കണം. അല്ലെങ്കില്‍ ഹരികുമാറിന്റെ വാക്കുകള്‍ ശരിവയ്ക്കുന്നതായി ബ്ലോഗുവായനക്കാര്‍ക്ക് ചിന്തിക്കേണ്ടിവരും
ReplyDeleteHarikumarന്റെ പേര്‍ ഇന്നുമുതല്‍ Hair-kumar എന്ന് മാറ്റാന്‍ ബ്ലോഗ് ഗ്രൂപ്പ് പ്രസിഡന്റായ ഈ ഞാന്‍ ഏകണ്ഠമായി തീരുമാനിച്ചു.
ReplyDeleteഹോ... അപ്പോയീ ഗുപ്തന്‍, ഹേമ, ചിത്രകാരന്‍, സനാതനന്‍, ലാപുട, നാടോടി... ഇവരൊക്കെ പലപേരിലെഴുതുന്ന ഒരാള്‍ തന്നെയാണല്ലേ - നന്ദി ശ്രീ. ഹരികുമാര്‍ ഇതൊക്കെ വെളിച്ചത്ത് കൊണ്ടു വന്നതിന് ;)
ReplyDeleteആരും പറയുന്നതൊന്നും കേള്‍ക്കേണ്ടി വരാതെ തോന്നിയതെന്തും എഴുതി വിട്ട് സായൂജ്യമടഞ്ഞിരുന്ന ഹരികുമാറിന് ബ്ലോഗില്‍ വന്നപ്പോള്‍ കേട്ട വിമര്‍ശനങ്ങള്‍ അസഹ്യമായപ്പോഴുണ്ടായ വിഭ്രാന്തി - അല്ലതെന്തു പറയാന്‍!
സ്വയം പരിഹാസ്യനാവുന്നത് ശ്രീ. ഹരികുമാര്‍ തിരിച്ചറിയുന്നില്ലല്ലോ - കഷ്ടം!
എന്റെ വിഷമം അതൊന്നുമല്ല.
ReplyDeleteഈ hair-kumarഅന്റെ ഒരു cartoon വരച്ചതിന്റെ "credit" പോലും ഇങ്ങേര്‍ എനിക്ക് തന്നില്ലല്ലോ?
ചാത്തനേറ്: തിരക്കിന്റെ പരകോടീല്‍ നില്‍ക്കുവാ എന്നാലും.. കീബോര്‍ഡ് ചൊറിഞ്ഞിട്ട് വയ്യ...... ഇത്രേം വിവരം കെട്ട പത്രക്കാരുമുണ്ടോ!!!!
ReplyDeleteതികഞ്ഞ മാന്യതയോടെ ബ്ലോഗിംഗ് ചെയ്യുന്ന ലാപുടയെയും മറ്റും നെഗറ്റീവ് ബ്ലോഗിംഗിനും തെറിവിളിയ്ക്കുന്ന കമന്റുകള്‍ക്കും ഉത്തരവാദികളായി ചിത്രീകരിച്ച കലാകൌമുദി ലേഖകന്റെ “വിടുവായത്തരം”, ബ്ലോഗിനെക്കുറിച്ചുള്ള അയാളുടെ ജ്ഞാനത്തേയും അത് അതേപടി പ്രസിദ്ധീകരിയ്ക്കുന്നതിലൂടെ ‘ഉത്തരവാദിത്വമില്ലാത്ത ഒരു വാരിക‘ എന്ന തരംതാണ വിലയിരുത്തലിലേയ്ക്കും കലാകൌമുദിയെന്ന വാരിക, ‘ചെവി പുഴുത്ത പട്ടിയെപ്പോലെ’ സ്വയം വലിച്ചെറിയപ്പെടുകയാണ്.
ReplyDeleteകിണറ്റില്‍ കഴിഞ്ഞിരുന്ന തവളയുടെ പുറം ലോകത്തേയ്ക്കുള്ള കടന്നുവരവില്‍ ഉണ്ടായ ചില കോമ്പ്ലക്സുകള്‍ ആയേ ഇതിനെ കാണേണ്ടു എന്നാണെനിയ്ക്കു തോന്നുന്നത്. ഇത്തരക്കാരെ ‘കാലം‘ താറടിയ്ക്കുന്ന കാഴ്ച വിദൂരമാണെന്നു തോന്നുന്നില്ല.
ഞാനെന്റെ പ്രധിഷേധം രേഖപ്പെടുത്തുന്നു.
ഇനി ഇവിടെ സ്വസ്ഥമായിട്ടൊരു ഗ്രൂപ്പ് തൊടങ്ങണം.. ഏതവനാണോ ഇനി സാക്ഷാല്‍ ശ്രീമാന്‍ ഹരികുമാറിന്റെ പക്ഷം പിടിച്ചോണ്ട് വരുന്നത് അയ്യാളെ കമന്റിക്കൊല്ലാനുള്ള ഗ്രൂപ്പ്.
ReplyDeleteവീണ്ടും പോസ്‌റ്റിയതിനും ഇതിനെയൊന്നു മുന്നോട്ടു കൊണ്ടുപോയതും നന്നായി
ReplyDeleteഇങ്ങനെ വെറുതേ ഇവിടെക്കിടന്ന് ഒച്ച വച്ചിട്ട് കാര്യമില്ലല്ലോ? അതുകൊണ്ട് ഞാന്‍ കലാകൌമുദി എഡിറ്ററുടെ ഫോണ്‍ നമ്പര്‍ തപ്പിയെടുത്തു. ഹരികുമാര്‍ എഴുതുന്നതൊന്നും വായിച്ചു നോക്കാതെ അച്ചടിച്ചുവിടുന്ന അങ്ങോരോടു നേരിട്ട് എന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍.
ReplyDeleteനിങ്ങള്‍ക്കാര്‍ക്കെങ്കിലും വേണമെങ്കില്‍ ഇതാ:
0471-2461050
പ്രതിഷേധം നേരിട്ട് അറിയിക്കൂ
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഞാന്‍ ഒരു പുതിയ ബ്ലോഗര്‍ ആണു....എല്ലാം വായിച്ചു....
ReplyDeleteപ്രിയപ്പെട്ട ബൂലോഗ സുഹൃത്തുക്കളെ ,
ReplyDeleteഈ വിവാദത്തില്‍ എന്റെ പേര് വലിച്ചിഴക്കപ്പെടുന്നത് ദൌര്‍ഭാഗ്യകരമാണ് . ഞാന്‍ ആകെ ചെയ്തത് ഹരികുമാറിന്റെ ബ്ലോഗില്‍ ചെന്ന് ഒരു കവിത വായിക്കുകയും ആ കവിത എന്തുകൊണ്ടോ ഇഷ്ടപ്പെട്ടത് കൊണ്ട് കവിത നന്നായി എന്നൊരു കമന്റ് എഴുതുകയും മാത്രമാണ് . പിന്നീട് നടന്ന വിവാദങ്ങളില്‍ ഒരു കാഴ്ചക്കാരനായി മാറി നില്‍ക്കുകയായിരുന്നു ഞാന്‍ .
ഹരികുമാറിന്റെ ശൈലിയെ വിമര്‍ശിച്ചു കൊണ്ട് കൈപ്പള്ളി ഇതേ ബ്ലോഗില്‍ ഒരു പോസ്റ്റ് ഇടുകയും എന്റെ പ്രതികരണം ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞത് ഇനിയും പക്വത ആര്‍ജ്ജിക്കാനുള്ള ഒരു ബ്ലോഗ്ഗറാണ് ഹരികുമാര്‍ എന്നും വ്യക്തിപരമായ ആക്രമണങ്ങളില്‍ എനിക്ക് താല്പര്യമില്ല എന്നുമാണ് . ഹരികുമാറിനെ ചില സുഹൃത്തുക്കള്‍ പ്രകോപിപ്പിച്ചു എന്നും എന്നാല്‍ ഹരികുമാര്‍ പ്രകോപനങ്ങള്‍ ചോദിച്ചു വാങ്ങിയെന്നുമാണ് ഇക്കാര്യത്തില്‍ എനിക്ക് തോന്നിയിട്ടുള്ളത് . ഈ വിവാദത്തില്‍ നിഷ്പക്ഷത പാലിച്ചത് കൊണ്ടാവണം ഹരികുമാര്‍ എന്നെയും “പുകഴ്ത്തിയത് ”. ഹരികുമാര്‍ കുറച്ചു കൂടി പക്വതയും ക്ഷമയും ആര്‍ജ്ജിക്കണമെന്നും ബൂലോഗം ഒരു സമന്വയത്തില്‍ എത്തിച്ചേരണമെന്നും അങ്ങനെ മലയാളം ബ്ലോഗ് കൂട്ടായ്മയുടെ അന്തസ്സ് ഉയരണമെന്നുമാണ് എന്റെ ആത്മാര്‍ഥമായ ആഗ്രഹം . നാം നമ്മുടെ ചൂണ്ടുവിരല്‍ കൊണ്ട് ഒരാളുടെ നേരെ ചൂണ്ടുമ്പോള്‍ മറ്റ് നാല് വിരലുകള്‍ നമ്മുടെ നേരെയും നീളുന്നുണ്ട് എന്ന സത്യം ബൂലോഗ സുഹൃത്തുക്കളെ ഓര്‍മ്മപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു . ഈ ചര്‍ച്ച ഒരു ആത്മവിമര്‍ശനത്തിന് കൂടി ഉപകരിക്കണം . അതായത് നാം ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ മലയാളം ബ്ലോഗിന്റെ നിലവാരം ഉയര്‍ത്താനേ ഉപകരിക്കാവൂ എന്ന കാര്യം ആരും വിസ്മരിക്കരുത് . ഇക്കാര്യത്തില്‍ ഹരികുമാറിനെക്കാളും ബാധ്യത മറ്റ് ബ്ലോഗ്ഗേര്‍സിനുണ്ട് .
സത്യത്തില്‍ ഇങ്ങനെയൊരു കമന്റ് എഴുതാന്‍ ഞാന്‍ വിചാരിച്ചതല്ല . എന്നാല്‍ “മനസ്സ്” എന്റെ നിലപാട് വ്യക്തമാക്കാന്‍ പറഞ്ഞപ്പോള്‍ എനിക്ക് വേറെ പോവഴിയില്ലാതായി .
ഈ ചര്‍ച്ച ഒരു സമവായത്തില്‍ പര്യവസാനിക്കണേ എന്ന താല്‍പ്പര്യത്തോടെ ,
ഞാന്‍ ബഹുമാനംകെട്ട ഹരിസാറിനെ തെറിയൊന്നും വിളിച്ചിട്ടില്ല...
ReplyDeleteഇനിയൊട്ടു വിളിക്കുകയും ഇല്ല..
അദ്ദേഹത്തെപ്പറ്റി ഹാ.. കഷ്‌ടം .. എന്നേ പറുയൂ......
അദ്ദേഹത്തിന്റെ കോളം കാരണം കലാകൌമുദി ഇപ്പോള്‍ വായിക്കാറില്ലെന്നാണ് യുവസാഹിത്യകാരന്മാരുടെ ഒരു ക്യാമ്പില്‍ പങ്കെടുത്ത കൂടുതല്‍ പേരും പറഞ്ഞത്..
അദ്ദേഹത്തിന് ആവശ്യാമായ ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടത്.....
ഹേമ 2006 ല്‍ ബ്ലോഗ്ഗ് തുടങ്ങിയ ബഹറിന്‍ ബ്ലോഗ്ഗറാണ്. (ആരാണെന്ന് മിക്കവര്‍ക്കും അറിയാം )
സസ്‌നേഹം
നാടോടി..
ബ്ലോഗിങ്ങ് എന്തെന്നറിയാത്ത ഇയാള്‍ക്ക് ബ്ലോഗിങ്ങിനെകുറിച്ച് കോളമെഴുതാന്‍ അനുമതി നല്‍കിയ കൌമുദിയെ ആദ്യം പറയണം.
ReplyDeleteകുറുമാന്‍ മാഷെ ഇതിനോടു ഞാനും യോജിക്കുന്നൂ..
പിന്നെ സുകുമാരന്‍ മാഷെ ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ. ബൂലോകത്ത് ഒരഭിപ്രായം പറയാന്‍ ഏത് ബ്ലോഗര്‍ക്കും അവകാശമുണ്ട്...അതിന് വരികളിലൂടെ ഇത്രയും വ്യാഖ്യാനങ്ങള്‍ നല്‍കിയ ഹരികുമാറിന് ബ്ലോഗു ലോകം എന്താന്ന് ഇതുവരേയും മനസ്സിലായിട്ടില്ലാ..
പല പേരുകള്‍ പല പ്രൊഫൈലുകള്‍ എന്നൊക്കെ പറയുന്ന അയാള്‍ക്ക് ആ പ്രൊഫൈല്‍ ഒകെ നോക്കി ഒന്നു വിലയിരുത്താനുള്ള ഒരു ക്ഷമ ഇല്ലാതെപോയൊ..?
ഞാനും പുള്ളിയെ വിമര്‍ശിച്ചിരുന്നു വളരെ വ്യക്തമായ കാര്യകാരണങ്ങള്‍ അടങ്ങിയ ഒരു കമന്റ് ഞാന്‍ അദ്ധേഹത്തിന്റെ ബ്ലോഗില്‍ എഴുതുകയും ചെയ്തൂ അതിനു ഒരു മറുപടി പോലും അദ്ധേഹം പറഞ്ഞിട്ടില്ലാ .
ഇപ്പൊ ആ കമന്റുകള്‍ ഒന്നും അദ്ധേഹത്തിന്റെ ബ്ലോഗില്‍ കാണുനില്ലാ എന്നാലും കുറച്ചൊക്കെ ഞാന്‍ സേവ് ചെയ്തു വെച്ചിട്ടുണ്ട് ..ഇത് ഞാന്‍ എഴുതിയ ഒരു കമന്റാണ്... അയാള്‍ക്ക്
[എം.കെ.ഹരികുമാര്‍ has left a new comment on the post "ബ്ലോഗില്‍ ഇരുട്ടില്‍ കൂവുന്നവര്‍ jan 6":
എന്ത് വൃത്തികെടും പറയുന്ന നിങ്ങളുടെ തരതമ്യേന നിലവാരം കുറഞ്ഞ ഒരു അസഭ്യമായിട്ടാണ് ഇതിനെ ഞാന്‍ കാണുന്നത്.എന്നെ ആരെങ്കിലും അനുകൂലിച്ചാല്‍ വലിയ പ്രയാസം തോന്നും .]
ഇത് താങ്കള്‍ തന്നെ താങ്കളുടെ ബ്ലോഗില്‍ വിമര്‍ശിച്ചതാണ് ഓര്‍മകാണുമല്ലെ..?
[ബ്ലോഗിലെ ഈ സംഘത്തെ അമര്‍ച്ച ചെയ്യാന്‍ ഇനി വരാന്‍ പോകുന്ന ബ്ലോഗര്‍മാര്‍ എതിര്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.]
അതെങ്ങെനാ ഇനി വരാന്‍ മുന്‍ കൈ എടുക്കുന്നവര്‍ മണിചിത്രത്താഴും ചെങ്കോലുംകിരീടവുമൊക്കെയല്ലെ അപ്പോള്‍ ചിലപ്പോള്‍ താങ്കള്‍ പറഞ്ഞത് സംഭവിച്ചേക്കാം.. കാരണം അതിന്റെയൊക്കെ ഉറവിടം അവിടുന്നുതന്നെയാണല്ലൊ..
ഹ്മം അക്ഷരജാലകം.
ഈ അക്ഷരങ്ങളുടെ ജാലകകൂട്ടില്‍ നിന്നും ഇതൊക്കെ പറയാനുംവേണം അക്ഷര സ്പുടത.!!
ഒരുമാതിരി കുഞ്ഞുപിള്ളേര് കാണിക്കുന്നപോലെ. ആദ്യം അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ പഠിക്ക് എന്നിട്ട് വിമര്‍ഷിക്കാന്‍ വരൂ സഖാവേ...............
പക്ഷേ സാക്ഷരതാക്ലാസ്സില്‍ പോയി എഴുത്തും വായനയും പഠിച്ച ചിരിതയും, കാളിയും, കോരനുമൊക്കെ ഇതിലും നന്നായി അക്ഷര തെറ്റില്ലാതെ എഴുതും....പറ്റുമങ്കില്‍ ഓലയും എടുത്ത് ആശാന്റെ പള്ളിക്കൂടത്തില്‍ ഒന്നുകൂടി പോകുന്നത് നന്നായിരിക്കും....
നിങ്ങള്‍ക്ക് ഇതുവരേയും മടുത്തില്ലെ എന്റെ പോന്നു സാറെ.....]
ഇതിനെങ്കിലും അയാള്‍ ഒരു മറുപടി തരും എന്നു കരുതുന്നു..
ബൂലോകത്തെ ഒന്നടങ്കം വിമര്‍ഷിച്ച കലാകൌമുദി എഡിറ്ററുടെ ഈ തീരുമാനത്തെ പരസ്യമായി ഞാന്‍ പ്രതിഷേധിക്കുന്നൂ.
അഞ്ചല്‍ക്കാരന്‍ മാഷെ ഇതു ഇവിടെ അവതരിപ്പിച്ചതില്‍ വളരെ നന്ദി..
അഞ്ചല്‍ക്കാരന്റെ പോസ്റ്റിന് അഭിനന്ദനങ്ങള്‍
ReplyDeleteഒരു ഹരികുമാര്‍ ഒരിക്കല്‍ ഒരു ബ്ലോഗ്ഗ് തുടങ്ങി.
നല്ല കുറെ കര്യങ്ങള്‍ എഴുതുന്ന ബ്ലോഗ്ഗര്‍മാരെ കണ്ടു.അവിടെയൊന്നും ശക്തിയുള്ള സാഹിത്യമോ...ആശയങ്ങളോ ഇല്ലെനൊരു തോന്നലുണ്ടായി. സഹിത്യം കലക്കി കുടിച്ച തന്റെ പോസ്റ്റിന് കിട്ടാത്ത കമന്‍റ്റുകള്‍ മറ്റുള്ള..മനസ്സില്‍ തോന്നുന്നത് എഴുതി കവിത..കഥ എന്നൊക്കെ പറയുന്ന മറ്റു ബ്ലോഗ്ഗുകള്‍ക്ക് കിട്ടിയപ്പോല്‍ അല്‍ഭുതം തോന്നി ഒപ്പം ഒരല്‍പ്പം അസൂയയും. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ ഹരികുമാര്‍ മുഴുവനായി ബ്ലോഗ്ഗിനെ മനസ്സിലാകിയിരുന്നില്ല എന്നത് ഒരു സത്യമായിരുന്നു.
ചില കാര്യങ്ങളോട് എനിക്ക് യോജിപ്പുണ്ടായിരുന്നെങ്കിലും..ബ്ലോഗ്ഗിനെ കുറിച്ചുള്ള ഹരികുമാറിന്റെ കൌമുദിയിലെ വിവരണം മലയാള ഭാഷക്ക് അപമാനമായോ എന്നൊരു തോന്നല്‍.
പ്രശസ്‌തരായ എഴുത്തുകാര്‍ ബ്ലോഗ്ഗിനെ ഒരു ഭാഗത്ത് പ്രോത്‌സാഹിപ്പികുബോല്‍..മറുഭാഗത്ത് നിന്നുള്ള ഇത്തരം എതിര്‍ അഭിപ്രായങ്ങള്‍ വരുന്നത് സ്വാഭാവികം മാത്രം..നല്ലതാണി..വിമര്‍ശനങ്ങളും...എതിര്‍പ്പുകളും
കൂടാതെ ഓരോ ബ്ലോഗ്ഗരെ കുറിച്ചും വിലയിരുത്തലുകള്‍ നടത്തിയിരുന്നെങ്കില്‍..സന്തോഷിക്കാമായിരുന്നു.
ഇതില്‍ നിന്നൊക്കെ ഞാനൊരു സത്യം മനസ്സിലാക്കുന്നു.......
ബൂലോകം ഒരുപാട് വളര്‍ന്നിരിക്കുന്നു...അതിലൊത്തിരി സന്തോഷമുണ്ട്......കാരണം ബൂലോകത്തിലെ ഒരു കൊച്ചു സന്തതിയാണ് ഞാന്‍ എന്ന അറിവ്.
പത്രങ്ങളില്‍ പിടിപാടുണ്ടെങ്കില്‍ ് എന്തും എഴുതാമെന്നതിന്
ഉത്തമ ഉദാഹരണമാണ്...ഇത്തരം വിമര്‍ശനങ്ങള്‍.
കൌമുദിയെ പോലുള്ള പത്രങ്ങളില്‍ വരാന്‍ കാരണം.
ദേശമോ ഭാഷയോ.......ഇല്ലാത്ത ബ്ലോഗ്ഗിങ്ങ്...
യഥാര്‍ത്ഥ അഭിപ്രായ സ്വാതന്ത്ര്യമെന്തെന്ന് തുറന്ന് കാണിക്കുന്നു.
ഈ ഒരു കാരണമാവാം വിദേശ രാജ്യങ്ങളിലിന്ന് ബ്ലോഗ്ഗ് വായനക്കാര്‍ കൂടാന്‍ കാരണം.
ബൂലോകം വഴുക നീ
ഈലോകം വാഴും വരെ.
നന്‍മകള്‍ നേരുന്നു
പേരയ്ക തന്നിരുന്ന നമ്പ്രറില്‍ ബന്ധപെട്ട്, കൌമുദിയിലെ ശശികുമാറുമായി ഇപ്പോഴ്, ഞാന്‍ സംസാരിച്ചിരുന്നു. കാര്യങ്ങള്‍ നല്ലോണ്ണം വിശദമാക്കുകയും, സത്യത്തിനു നിരക്കാത്ത ഈ ഹരികുമാറിന്റെ ലേഖനത്തിന്റെ ഒരു മറുകുറിപ്പ് ഇടുകയും ചെയ്യണമെന്ന് ആവശ്യപെട്ടിട്ടുണ്ട്. (ഇനി മേലാല്‍, ഇത് പോലെ ഒന്ന് ഇടുമ്പോള്‍, ഒന്ന് വായിച്ച് നോക്കുകയും വേണമെന്ന് :).
ReplyDeleteവളരെ തുറന്ന മനസ്സോടേ കാര്യങ്ങളെ ശ്രീ. ശശികുമാര്‍ സമീപീച്ചുവെന്നും, ഇതില്‍ വന്ന വീഴ്ചയില്‍ ഖേദമുണ്ടെന്നും അറിയിച്ചു. കൂടാതെ, മറുകുറിപ്പിടാനായിട്ട് ഒരു ബാക്ക് അപ്പ് ഡോക്യുമെന്റായിട്ട്, desk@kalakaumudi.com എന്ന ഈമെയില്‍ വിലാസത്തില്‍ വിശദമായിട്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു മെയിലയ്കാന്‍ അദ്ദേഹം ആവശ്യപെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഒരു മെയില്‍ എഴുതാന്‍ണ്ടെ, എന്റെ അഭിപ്രായം ഈ അഞ്ചല്‍ക്കാരന്റെ പോസ്റ്റ് തന്നെ പി.ഡി.എഫ് ആക്കി അയയ്കുക എന്നുള്ളതാണു. എന്ത് വേണമെന്ന് തീരുമാനിച്ച് അറിയ്കുക. അല്ലെങ്കില്‍ മെയില്‍ അയച്ചാലും മതി. അത് കഴിഞ് ഒന്നൂടെ വിളീച്ച് നമുക്ക് സംസാരിയ്കും. തീരുമാനമുണ്ടാകുന്നത് വരെ ഫോളോ അപ്പ് ചെയ്യുകയും ചെയ്യാം.
അതുല്യേച്ചി പറഞ്ഞതിനെ അനുകൂലിയ്ക്കുന്നു. കലാകൌമുദിയ്ജ്ക്ജ് ഈ പോസ്റ്റിനെ പിഡീഎഫ് അല്ലെങ്കില്‍ ഇതിന്റെ ലിങ്ക് മെയിലയയ്ക്കുക. (മേനോന്‍ ചേട്ടനും ഇതേ അഭിപ്രായം പറഞ്ഞു). നമ്മുടെ പ്രതിഷേധം മാധ്യമവും വായനക്കാരും അറിയട്ടെ.
ReplyDeleteഅഞ്ചല്‍ക്കാരന്‍ വേണ്ടതു ചെയ്യുമെന്നു കരുതുന്നു.
ബൂലോകം വളരട്ടെ...
ബൂലോക സൌഹൃദം നിലനില്‍ക്കട്ടെ!
ചുരുക്കിപ്പറഞ്ഞാല്‍ ഭൂലോക വെട്ടുകിളികളെല്ലാം ചേര്‍ന്ന് ആ ‘പാവ‘ത്തിന്റെ കഞ്ഞികുടിമുട്ടിക്കും.ബ്ലോഗിലെ അക്ഷരജാലത്തിന്റെ ഗതി കലാകൌമുദിയിലെ ടിയാന്റെ കോണത്തിനും വരുമോ ഭഗവാനേ ഭക്തവത്സലാ............
ReplyDeleteപേരു ശ്രീ ശശിധരന്‍ (കൌമുദി)എന്നാക്കി വായിയ്കുമല്ലോ. ഹരികുമാറിന്റെ പ്രഷറില്‍ ഇരിയ്കായിരുന്നു. മാറിപോയി.
ReplyDeleteഎന്താണാവോ ഹരികുമാര്‍ എന്റെ പേര് ഒഴിവാക്കിയത്.
ReplyDeleteപണ്ട് വിത്സന്റെ കവിതയെക്കുറിച്ച് എഴുതാന്‍ ഹരികുമാര്‍ ഉപയോഗിച്ച നല്ലവാക്കുകളും ഇപ്പോള്‍ അതേ കവിതയെക്കുറിച്ചു പറഞ്ഞതും, ഹരികുമാര്‍ ബ്ലോഗില്‍ എഴുതിയിട്ടുള്ള കവിതകളും വച്ച് ‘ കുറുനരിയുടെ ജാതകവുമായി പിറന്ന ഒരാള്‍’ എന്ന പേരില്‍ സാമാന്യം ദീര്‍ഘമായ ഒരു കത്ത് കലാകൌമുദിയ്ക്ക് ഇന്ന് പോസ്റ്റ് ചെയ്യുന്നുണ്ട്. വെളിച്ചം കാണുമോ എന്നറിയില്ല.
പരസ്പര ബന്ധമില്ലാത്ത എഴുത്തും, അല്പം പോലും ഉള്‍ക്കാഴ്ചയില്ലാത്ത നിരീക്ഷണങ്ങളുമൊക്കെ വായിക്കുമ്പോള്‍ തലയ്ക്ക് വെളിവില്ലാത്ത ആളാണെന്നാണ് തോന്നിയിരുന്നത്.
ഇയാള്‍ അപകടകാരിയാണ്, വഴിയില്‍ വച്ചു കണ്ടാല്‍ കല്ലെടുത്തെറിയേണ്ടി വരുന്നത്ര!
കഷ്ടം, എത്ര തരംതാണ പ്രതികരണം - അതും പത്രമാധ്യമത്തിലൂടെ :(
ReplyDeleteബൂലോക സുഹൃത്തുക്കളെ ഒന്നടങ്കം എതിര്‍ക്കുന്ന ഇത്തരം നിലപാട് എന്തായാലും വളരെ മോശമായിപ്പോയി എന്നല്ലാതെ എന്തുപറയാന്‍.
അതുല്യയുടെ നിര്‍ ദേശം സ്വാഗതാര്‍ ഹം ...
ReplyDeleteകലകൌമുദിക്കു പ്രതിഷേധം ഫോണിലൂടെ
എത്തിച്ച അതുല്യക്കു ബൂലോകരുടെ ആശം സകള്‍ ..
അഞ്ചല്‍ കാരന്റെ പോസ്റ്റിനും
"ഹേര്‍"കുമാറിന്റെ ഈ പ്രശ്നം എത്രമാത്രം ഊതി പെരുക്കാന്‍ കഴിയുമോ അത്രമാത്രം popularity ബ്ലോഗിനു് ലഭിക്കും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഈ അവസരം പാഴാക്കാതെ പ്രതിഷേധിക്കുക.
ReplyDeleteബ്ലോഗ് എഴുതുകയും വായിക്കുകയും ചെയുന്ന മാദ്ധ്യമപ്രവര്ത്തകര്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത് വളരെ പ്രധാനമാണു്. ലേഖനത്തില്‍ ഇദ്ദേഹം ആവിഷ്കാര സ്വാതന്ത്യത്തെയും, അഭിപ്രായ സ്വാതന്ത്രിത്ത്യത്തെയുമാണു് വിരല്‍ ചൂണ്ടിയിരിക്കുന്നത്.
വിമര്‍ശനം തൊഴിലാക്കിയ ഇദ്ദേഹത്തിനു് വിമര്‍ശനം ഏറ്റുവാങ്ങന്‍ അറിയില്ല എന്നതാണു് മറ്റൊരു വിരോധാഭാസം. ഒരടികൊടുത്താല്‍ തിരിച്ചൊരണ്ണം ഏറ്റുവാങ്ങാനും ആരോഗ്യം വേണം. അല്ലെങ്കില്‍ അടികൂടാന്‍ പോകരുത്. കഴുത കാമം കരഞ്ഞു തീര്‍ക്കും എന്ന് ഒരു ചൊല്ലുണ്ടല്ലോ. ഹരികുമാരനു് ബ്ലോഗ് എഴുതാനുള്ള പക്വത ആയിട്ടില്ല.
സ്വതന്ത്രമായി ചിന്തിക്കുന്നവരുടെയും അത് ഭയമില്ലാതെ പ്രകടിപ്പിക്കുന്നവരുടെയും പ്രതലമാണു് ബ്ലോഗ്. ബ്ലോഗിന്റെ നിലവാരം അളക്കുന്നത് എഴുത്തിലല്ല, ഹരികുമാര, മനോഭാവത്തിലാണു്.
താങ്കള്‍ എത്ര വലിയ എഴുത്തുകാരനായാലും, ബ്ലോഗില്‍ താങ്കള്‍ ശിശുവാണു്. ഇവുടെ എഴുതണമെങ്കില്‍ പരാമര്‍ശിക്കപ്പെടും. അതിനു് തയ്യാറല്ലേങ്കില്‍ ഇവിടെ എഴുതരുത്. ദോ ലവിടെ! മാറി നിന്ന് വായിക്കു.
സുഹൃത്തുക്കളെ
ReplyDeleteകലാകൌമുദി ന്യൂസ് എഡിറ്റര്‍ ശ്രീ.ശശിധരനുമായി ഞാനും ഫോണില്‍ സംസാരിച്ചു. വളരെ സൌമ്യമായ രീതിയിലാണ് അദ്ദേഹം എന്റെ ചോദ്യങ്ങള്‍ക്കും വിരട്ടലുകള്‍ക്കും ഉത്തരം തന്നത്. ശ്രീ ഹരികുമാര്‍ കൌമുദിയില്‍ നിന്നും ജോലി രാജി വെച്ചു പോയ ഒരാളാണെന്നും അയാള്‍ ഇപ്പോള്‍ ഒരു വെറും കോളമിസ്റ്റ് മാത്രമാണെന്നും അയാളുടെ അഭിപ്രായം കലാകൌമുദിയുടെ അഭിപ്രയം അല്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ബ്ലോഗ്ഗ് എന്ന മാദ്ധ്യമത്തിന്റെ പ്രസക്തിയെ കുറിച്ചും അതിന്റെ ഭാവിയെ കുറിച്ചും കലാകൌമുദിക്ക് വളരെ നല്ല അഭിപ്രായമാണുള്ളതെന്നും അദ്ദേഹം പറയുകയുണ്ടായി. ഈ ലേഖനം പ്രസിദ്ധീകരിക്കും മുന്‍പ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും അതില്‍ ഖേദിക്കുന്നു എന്നും കൂടെ അദ്ദേഹം സമ്മതിച്ചു.
അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്ന് അദ്ദേഹത്തിനു മാത്രമല്ല കലകൌമുദിയില്‍ ആര്‍ക്കും ഹരികുമാറിനെ പറ്റി ഒരു മതിപ്പും ഇല്ലെന്നാ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അതുല്യാമ്മ കൊടുത്തിരിക്കുന്ന ഐ ഡി യിലേക്ക് ബൂലൊഗര്‍ എല്ലാവരും അവരുടെ പ്രതികരണം എഴുതി അയയ്ക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അടുത്ത എഡിഷനില്‍ തന്നെ അവ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കാം എന്നും ശ്രീ.ശശിധരന്‍ ഉറപ്പു തന്നിട്ടുണ്ട്..
പ്രിയപ്പെട്ടവരെ .. നിങ്ങള്‍ ഓരൊരുത്തരും നിങ്ങളുടെ പ്രതികരണം desk@kalakaumudi.com എന്ന ഐഡിയിലേക്ക് അയയ്ക്കാന്‍ അപേക്ഷിക്കുന്നു
ശ്രീ.ശശിധരന്‍ 0471-2461050 എന്ന നമ്പറില്‍ അവൈലബിള്‍ ആണ് ( കലകൌമുദി ന്യൂസ് എഡിറ്റര്‍ ശശിധരനെ ചോദിക്കുക രണ്ട് ശശിധരന്മാര്‍ ഉണ്ട്)
അനാഗതശ്മശ്രു, ശ്ശോ വല്ലപ്പോഴും എന്നെ കാണാന്‍ വരുന്ന ഒന്നാണു മിസ്റ്റര്‍ നാണം. അങ്ങേരിപ്പോ ഈ കമന്റ് കണ്ടപ്പോഴ് വന്ന് പോയി.
ReplyDeleteഅതുല്യച്ചേച്ചി,ലഞ്ച് ബ്രേക്ക് ആയതിനാല്‍ എനിക്കു എഡിറ്ററുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല. നന്ദി. ഏതായാലും ഈ പോസ്റ്റും പ്രതികരണങ്ങളും,അക്ഷരജാലകത്തില്‍ നടന്നതിന്റെ ചുരുക്കവും മെയിലായി അയച്ചുകൊടുക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു. കലാകൌമുദിക്ക് പറ്റിയ തെറ്റില്‍ ഖേദം പ്രകടിപ്പിക്കമെന്ന് സമ്മതിച്ചതു കൊണ്ട് ഇനി മറുകുറിപ്പ് ഇടുന്നതുവരെ നമ്മള്‍ കാത്തിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.(അതുല്യച്ചേച്ചി ഫോളോഅപ് ചെയ്യുമല്ലോ?)
ReplyDeleteഅപരനാമങ്ങള്‍ ഉപയോഗിച്ച പലരും ഇതിനകം തന്നെ ഇവിടെവന്ന് സത്യം തുറന്നുപറഞ്ഞ സ്ഥിതിക്ക് ബ്ലോഗര്‍മാരുടെ ഭാഗത്തു നിന്നും ഇനിയൊന്നും ചെയ്യാനില്ല എന്നാണ് എന്റെ അഭിപ്രായം.
അഞ്ചല്‍ക്കാരാ ഈ പോസ്റ്റിട്ടതിന് ബൂലോകര്‍ താങ്കളോട് കടപ്പെട്ടിരിക്കുന്നു. അതുല്യേച്ചി പറഞ്ഞ രീതിയിലുള്ള നടപടികളും അതിന്റെ ഫോളൊഅപ്പുകളും ഉണ്ടാവുമെന്നു കരുതുന്നു. അങ്ങിനെയെങ്കില്‍ കാര്യങ്ങള്‍ എവിടെ വരെയായി എന്നറിയാന്‍ ആകാംക്ഷയുണ്ട്. ഇവിടെ കമെന്റിലൂടെ പറയുമെന്നു കരുതുന്നു..
ReplyDeleteഹരികുമാറിന്റെ ലേഖനം അടിപൊളി. എഴുതുമ്പോള്‍ ഇങ്ങനെ എഴുതണം. ഇതൊന്നു ബൂലോഗവുമായി ഒത്തുനോക്കണമെന്ന് ആര്‍ക്ക് തോന്നിയാലും, നിരത്തിയിരിക്കുന്നതെല്ലാം കള്ളത്തെളിവൂകളാണെന്നു മനസ്സിലാക്കാന്‍ ഒരു നിമിഷം പോലും വേണ്ടാത്ത കാര്യങ്ങള്‍. ഈ മനുഷ്യന്റെ തലയില്‍ ആള്‍താമസമൊന്നുമില്ലേ ? :)
-സുല്‍
കൈപ്പിളീടെ വര പോസ്റ്റില്‍ പറഞ പോലെ, കരികുമാറിന്റെ ലേഖനം, “ഡൊണ്ട് ബയ്യ്” എന്ന പരസ്യ വാചകം പോലെ ഗുണം ചെയ്യും ബ്ലോഗിനു. ഡോണ്ട് വറി.
ReplyDelete(ഉവ്വ് ഉവ്വ, ഫയറിലു പടം വരുമ്പോ അതുല്യാമ്മാ പഠിച്ചോളും ങും.)
ഹരികുമാര്‍ തുടക്കം കുറിച്ചതുതന്നെ എല്ലാ പോസ്റ്റുകളിലും വന്ന് തന്റെ പോസ്റ്റിന്റെ പരസ്യവുമായിട്ടായിരുന്നു. അക്കാര്യത്തില്‍പ്പോലും ഞാന്‍ പ്രതികരിച്ചില്ലായിരുന്നു. അറിവില്ലായ്മയാകാം എന്ന് കരുതി. അവസാനം അടിപിടി നടന്നപ്പോള്‍ ഹരികുമാറിന്റെ അഹങ്കാരവും ബോധ്യപ്പെട്ടു. എന്നിട്ടും ഞാന്‍ പ്രതികരിച്ചില്ല. കാരണം നന്നാവും എന്ന് കരുതി. അതും ഉണ്ടായില്ല. പക്ഷെ തനിക്ക് കിട്ടിയ അവസരം കലാകൗമുദിക്ക് നാണക്കേടുണ്ടാക്കുന്നതായിപ്പോയി ഹരികുമാറെ. കലാകൗമുദി ഇക്കാര്യത്തില്‍ മറുപടിയായി വിശദീകരണം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങാടിയില്‍ പിഴച്ചതിന് അമ്മേ തല്ലുന്നു എന്ന് കേട്ടിട്ടുണ്ട്. ഹരികുമാറിന് അമ്മയുടെ സ്ഥാനമുള്ള കലാകൗമുദിയെത്തന്നെ തല്ലണമായിരുന്നോ? തെറ്റായിപ്പോയി ഹരികുമാറെ. എന്തായാലും കലാകൗമുദിയുടെ എഡിറ്റര്‍ വായിച്ച് നോക്കാതെയോ മനസിലാക്കാതെയോ പ്രസിദ്ധീകരിച്ചത് തെറ്റായിപ്പോയി.
ReplyDeleteനന്ദി അഞ്ചല്‍ക്കാരാ.
ക്മന്റുകളോട് കൂടി പി.ഡി.ഫ് ആക്കണോ? അല്ലാ പോസ്റ്റ് മാത്രം മതിയോ? ആരെങ്കിലും ഒപ്പീനിയന്‍ പ്ലീസ്.
ReplyDeleteഞാന്‍ മെയിലും അയച്ചു.
ReplyDeletedesk@kalakaumudi.com
date 31 Jan 2008 16:03
subject Please Read the Blog Post
mailed-by gmail.com
Sir,
Please read the Malayalam Blog post http://boologaclub.blogspot.com/2008/01/blog-post_30.html
Thank you
സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങ് ഗ്രൂപ്പിലെ അംഗം
എസ്.ചന്ദ്രശേഖരന്‍ നായര്‍, ശ്രീ രാഘവ്, പെരുകാവ്,
പേയാട് -പി.ഒ, തിരുവനന്തപുരം - 695 573
Ph. 0471 2283033 Mob. 9447183033
http://chandrasekharannair.wordpress.com
http://www.pageflakes.com/chandrasekharan.nair/
പ്രതിശേധത്തിന്റെ തിരമാലകള്‍ ആഞ്ഞടിക്കട്ടെ..
ReplyDeleteഎല്ലാ സഖാക്കള്‍ക്കും ആശംസകള്‍..:)
കൈപ്പള്ളി അണ്ണാ.. കടുപ്പമൊന്നു കുറക്കാമായിരുന്നു..;)
ബൂലോക കൂട്ടായ്മ വാഴ്കൈ..!
ഇടയ്ക്ക് ഒരു ഓഫ്.
ReplyDeleteസ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങ് ഗ്രൂപ്പിലെ അംഗം
എസ്.ചന്ദ്രശേഖരന്‍ നായര്‍!
ചന്ദ്രശേഖരന്‍ നായരേ.. ഇത് ഏതാ ഗ്രൂപ്പ്? എനിക്കും അതില്‍ ചേരണം. ഇതില്‍ ആരൊക്കെ ഉണ്ട്. മലയാളം ബ്ലോഗില്‍ ഗ്രൂപ്പ് ഉണ്ടെന്നു കേട്ടിട്ടുണ്ട്. പക്ഷെ ഇത്ര ക്ലിയര്‍ ആയി കണ്ടിട്ടില്ല. ആ ഗ്രൂപ്പിനെ കുറിച്ച് കൂടുതല്‍ അറിയണം എന്നുണ്ട്.
പോസ്റ്റ് പി ഡി എഫ് ആക്കുമ്പോള്‍ ദയവായി ഈ കമന്റ് ഒഴിവാക്കുക.
This comment has been removed by the author.
ReplyDeleteഅതുല്യച്ചേച്ചി,
ReplyDeleteഇരിപ്പുറക്കാത്തതു കാരണം ഞാനും വിളിച്ചു.പ്രധിഷേധം അറിയിച്ചു. പക്ഷെ,അദ്ദേഹം പറഞ്ഞത്, മറുകുറിപ്പ് കലാകൌമുദി.കോമില്‍ ഇടാമെന്നാണ്. അതു പോരല്ലോ? പ്രിന്റ് മീഡിയയില്‍ ചെയ്ത തെറ്റ് അവിടെതന്നെ തിരുത്തേണ്ടേ? So please make sure that it would be published in kalakaumudi weekly itself.
പോസ്റ്റ് മാത്രം പോരാ, കമന്റുകളും വേണം
പേരയ്കേ, ഡോട്കോം ന്ന് എന്നോട് പറഞില്ല. സംഭവത്തില്‍ ഖേദിയ്കുന്നുവെന്നും, സംഭവം ഇന്നതാണെന്നും :) അറിഞില്ലാ എന്നും പറയുകയും, തീര്‍ച്ചയായും ഹരി കുമാറിനോട് സംസാരിച്ച്, ഒരു മറുകുറി കൌമുദിയില്‍ തന്നെ ഇടാം എന്നുമാണു പറഞത്. തെറ്റ് തിരുത്തപെടേണ്ടത് അച്ചടിയില്‍ തന്നെ.ഒട്ടും സംശയമില്ല. നമുക്ക് വഴിയുണ്ടാക്കമെന്നേ. മലയാളി ബ്ലോഗ്ഗേഴ്സിന്റെ ആകെ മൊത്തം പ്രൊട്ടസ്റ്റ് എന്ന രീതിയില്‍ കമന്റുകളും നിറയട്ടെ.
ReplyDeleteഎല്ലാവരും അവരുടെ പ്രതികരണങ്ങള്‍ ആ ഐഡിയിലേക്ക് മെയില്‍ ആയി അയയ്ക്ക പ്ലീസ്
ReplyDeleteAthulya,
ReplyDeleteInclude comments also in PDF.Let them know that there are so many
bloggers and readers with the same opinion.
കമന്റുകള്‍ നാളെ എല്ലാം കൂട്ടി അയയ്കാം. ഇനിയും കുറെ പേരു ഓണ്‍ലൈനില്‍ വരുമ്പോഴ്, അവരും എഴുതട്ടെ. അപ്പോ കമന്റ് മാത്രം ആക്കീയും അയയ്കാം. ഇപ്പോ മെയിലും അത് തന്നെ പി.ഡി.ഫ് ഫാക്സും അയച്ചു. ഏടാകൂടത്തിനു ഒക്കെ ഒരുങ്ങുമ്പോ എന്തൊരു ഉത്സാഹമെന്റെ ഭഗോതീ....
ReplyDeleteഹരികുമാറിന്റെ ബ്ലോഗിലെ മേളങ്ങള്‍ സമയം കിട്ടുന്നതനുസരിച്ച് വായിച്ച് രസിച്ചിരുന്നു.
ReplyDeleteബ്ലോഗുകളില്‍ ഉത്തരം മുട്ടിയപ്പോള്‍ അതിന്റെ കമന്റ് ബോക്സ് അടച്ചിട്ട് കലാകൌമുദിയില്‍ പോയി ബ്ലോഗുകളെ ആക്ഷേപിച്ച ഹരികുമാറിന്റെ പ്രവൃത്തി തീര്‍ത്തും നിരാശാജനകമാണ്. ആ ലേഖനം വായിക്കുന്ന വര്‍ക്ക് ബ്ലോഗിനെ കുറിച്ചുള്ള ഒരു മോശം ഇമേജ് ഉണ്ടാക്കാനെ അത് ഉതകു.
അതിന്റെ ന്യൂസ് എഡിറ്റര്‍ മറുകുറിപ്പ് എഴുതാം എന്നു പറഞ്ഞതു ആശയ്ക്ക് വക നല്‍കുന്നു. പക്ഷെ അത് ഓണ്‍ലൈനില്‍ പോരാ.. പ്രിന്റില്‍ ഉള്ളത് പ്രിന്റില്‍.
ഹരികുമാറിന്റെ വളരെ കുറച്ചു പോസ്റ്റുകളെ വായിച്ചിട്ടുള്ളൂ. വളരെ ബാലിശമായ ചിന്താഗതിയും പെരുമാറ്റവും ആയി തോന്നിയിട്ടുണ്ട്. താന്‍ വിമര്‍ശനത്തിന് അതീതരാണെന്ന് പല വിമര്‍ശകരും കരുതുന്നു. തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ ഉദ്ദേശ ശുദ്ധി കളഞ്ഞ്, അവയെ സ്വന്തം താല്പര്യങ്ങള്‍ക്കായ് ദുരുപയോഗം ചെയ്യുന്ന പലരെയും കണ്ടിട്ടുണ്ട്. അതില്‍ ഒരാള്‍ മാത്രമാണ് ശ്രീ ഹരികുമാര്‍.
ReplyDeleteഎന്തോ, അദ്ദേഹത്തിന് നല്ലത് വരട്ടെ എന്ന് ആശംസിക്കാനെ തോന്നുന്നുള്ളു.
അഞ്ചല്‍കാരന് നന്ദി.
എഡിറ്റര്‍,
ReplyDeleteകഴിഞ്ഞ ലക്കത്തിലെ അക്ഷരജാലകത്തില്‍ മലയാളം ബ്ലോഗുകളെക്കുറിച്ച് ഹരികുമാര്‍ എഴുതിയിരുന്നത് വായിച്ചു. കലാകൌമുദിയില്‍ ഇത്തരമൊരു കുറിപ്പിന് ഒരിക്കലും ഇടം കൊടുക്കരുതായിരുന്നു. ഒട്ടു മിക്ക മലയാളം ബ്ലോഗേഴ്സിന്റെയും കമന്റ് തിണ്ണ നിരങ്ങി അക്ഷരജാലകം എന്ന അക്ഷരാഭാസത്തിന്റെ പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടാണ് ഹരികുമാര്‍ ഈ പണി തുടങ്ങിയത്. പ്രിന്റ് മീഡിയയിലെ ഒരാള്‍കൂടി പുതിയൊരു മാധ്യമം പരീക്ഷിക്കാന്‍ വരുന്നു എന്നതു കൊണ്ട് ബ്ലോഗേഴ്സ്‍ കൌതുകത്തോടെയും സന്തോഷത്തോടെയുമാണ് ഹരികുമാറിന്റെ ബ്ലോഗ് പ്രവേശത്തെ നോക്കിക്കണ്ടത്. (കലാകൌമുദിയിലും കഥയിലും ഹരികുമാറിന്റെ ജഡഭാഷയും അബദ്ധനിരീക്ഷണങ്ങളും താനൊരു കൊമ്പത്തെ എഴുത്തുകാരനാണെന്നുള്ള ഭാവവും കണ്ടിട്ടുള്ളവരൊഴികെ) ബ്ലോഗില്‍ നിലതെറ്റി വീണുപോയപ്പോള്‍ കക്ഷി ഒന്ന് ഉരുണ്ടു നോക്കാന്‍ ശ്രമിച്ചു. മറ്റൊരാളുടെ പേരില്‍ തനിക്കനുകൂലമായ തരത്തില്‍ കമന്റ് ഇടുക എന്ന ചീഞ്ഞ വിദ്യയിലൂടെ. അവിടെയും രക്ഷ കിട്ടാതായപ്പോഴാണ് കലാകൌമുദിയിലെ തന്റെ പേജില്‍ വന്നു നിന്ന് ബ്ലോഗിലെ വെട്ടുക്കിളികളെ നോക്കി കുര തുടങ്ങിയത്.
ഹരികുമാറിന്റെ ബ്ലോഗ് വിമര്‍ശനം തൊണ്ടതൊടാതെ വിഴുങ്ങിയ കലാകൌമുദിയ്ക്ക് ഹരികുമാറിനോട് തന്റെ ബ്ലോഗില്‍ അടച്ചു വച്ചിട്ടുള്ള കമന്റ് ഓപ്ഷന്‍ ഒന്നു തുറന്നു തരാന്‍ ആവശ്യപ്പെടാന്‍ കഴിയുമോ? ഏതെങ്കിലും വായനക്കാരനെക്കൊണ്ട് ഒന്നോ രണ്ടോ ദിവസത്തെ വേതനത്തിന് അവയൊക്കെ ഒന്നു വായിപ്പിക്കാന്‍ കഴിയുമോ? റോഡു പണിക്കാര്‍ക്കോ ശാരീരികാദ്ധ്വാനം കൂടുതലുള്ള മറ്റെന്തെങ്കിലും പണികള്‍ ചെയ്യുന്നവര്‍ക്കോ കൊടുക്കുന്ന കൂലി ഞാന്‍ അയച്ചുതരാം. (കൈയ്യില്‍ കാശുണ്ടായിട്ടല്ല, ഓരോ സാമൂഹ്യ വിപത്തുകള്‍ ഇങ്ങനെയൊക്കെയല്ലേ നമുക്ക് നേരിടാന്‍ കഴിയൂ.) അതിലെ ഒന്നോ രണ്ടോ കവിതകളും കേരളത്തിന്റെ ഭാവങ്ങള്‍ എന്ന് പറഞ്ഞ് പുട്ടിനെക്കുറിച്ചുള്ള വാഴ്ത്തുപോലുള്ള രചനകളും കലാകൌമുദിയില്‍ പ്രസിദ്ധീകരിക്കാമോ? അദ്ദേഹത്തെക്കൊണ്ടുതന്നെ അക്ഷരജാലകത്തില്‍ സ്വന്തം കൃതികളെക്കുറിച്ച് ഒരു ആസ്വാദനം എഴുതിക്കാമോ?
ഏറെക്കാലമായി മലയാളിയുടെ വായനയില്‍ വലിയ സ്വാധീനം ചെലുത്തിപ്പോരുന്ന ഒരു പ്രസിദ്ധീകരണത്തിന് അങ്ങനെയൊരു ബാദ്ധ്യത ഏറ്റെടുക്കാനാവും എന്നു കരുതുന്നു.
ടി.പി.അനില്‍കുമാര്‍
ദുബായ്
അതുല്യ
ReplyDeleteപറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.
വേണം..കേരളത്തിലെ .പത്രം , പത്രക്കാര്‍ മനസ്സിലാക്കട്ടെ
ബൂലോകത്തിന്റെ ശക്തിയെ...പത്രമാധ്യമങ്ങളുമറിയട്ടെ
ബൂലോകരെ....ഒന്നിക്കാം...ഒന്നാവാം
നന്‍മകള്‍ നേരുന്നു
അവാസ്ഥവമായ കാര്യങ്ങള്‍ ബ്ലോഗിനെ കുറിച്ചും,ബ്ലോഗര്‍മാരെ കുറിച്ചും
ReplyDeleteപറഞ്ഞ ഹരികുമാറും,അതിനെ കുറിച്ച് ഒന്നുമന്വേഷിക്കാതെ പ്രസിദ്ധീകരിക്കുകയും
ചെയ്ത കലാകൌമുദിയും മലയാളം ബ്ലോഗ്
സമൂഹത്തോട് തികഞ്ഞ അനീതിയാണ്
കാട്ടിയത്.
പ്രിയ എഡിറ്റര്‍
ReplyDeleteമലയാളം ബ്ലോഗ്ഗ് ഇന്ന് വളര്‍ച്ചയുടെ പാതയിലാണ്. ദിനം പ്രതി നിരവധി പുതിയ ആളുകള്‍ ബ്ലോഗിലേക്ക് കടന്നു വരുന്നു. എഴുതുന്നവരുടെ പതിന്മടങ്ങ് വരും വായിക്കുന്നവര്‍.
മറ്റെല്ലാതരം എഴുത്തു പോലെ ബ്ലോഗ്ഗും ആത്മാവിഷ്കാരമാണ്. ഇവിടെ ബ്ലോഗ്ഗര്‍ തന്നെയാണ് എഡിറ്റര്‍. ഓരൊ ബ്ലോഗ്ഗറും അവര്‍ക്കുള്ള സര്‍ഗ്ഗത്മകത പ്രകടിപ്പിക്കാന്‍ ബ്ലോഗ്ഗിനെ ഉപയോഗിക്കുന്നു.
അതിരുകളില്ലാത്ത ലോകമാണ് ബൂലോഗം.
ഓരോ സൃഷ്ടിയെ പറ്റിയും വായിക്കുന്നവര്‍ തല്‍ക്ഷണം പ്രതികരിക്കുന്നു. നല്ലതിനെ നല്ലതെന്നും മോശമായതിനെ മോശമായി എന്നും പറയുന്നു. അഭിപ്രായം പറയാന്‍ അടുത്ത ലക്കം വരെ കാത്തിരിക്കേണ്ട കാര്യമില്ല.
ശ്രീ ഹരികുമാര്‍ കലാകൌമുദിയില്‍ എഴുതിയ നിരുത്തരവാദപരമായ ലേഖനമാണ് ഇങ്ങനെ ഒരു കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്. ശ്രീ ഹരികുമാറിനും ഒരു ബ്ലോഗ് ഉണ്ട്. തന്റെ ബ്ലോഗ്ഗിനെ പരസ്യങ്ങള്‍ പതിക്കാനുള്ള പൊതു മതിലാക്കാനാണ് ശ്രീ ഹരികുമാര്‍ ശ്രമിച്ചത്. അതിനു ബൂലോഗത്തു നിന്നും വളരെ ശക്തമായ എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. അതു കൊണ്ട് തന്നെ ബ്ലൊഗ് സമൂഹത്തോട് അദ്ദേഹത്തിന് അതിയായ വൈരാഗ്യം ഉണ്ടെന്നത് മനസ്സിലാക്കാം.
മലയാളിയുടെ വായനാ സംസ്കാരരൂപീകരണത്തില്‍ മഹത്തായ പങ്ക് വഹിച്ച കലകൌമുദിയില്‍ തന്നെ ഇത്തരം ഒരു ചപലസൃഷ്ടി അദ്ദേഹം നടത്തിയതിനെ ഞങ്ങള്‍ ശക്തിയുക്തം അപലപിക്കുന്നു.
ബ്ലോഗ്ഗേര്‍സിനെ ഒന്നടങ്കം അപമാനിക്കുന്ന രീതിയില്‍ ഉള്ള ഈ ലേഖനം പ്രസിദ്ധീകരിച്ച കലാകൌമുദിയുടെ നടപടിയില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. ഈ ഹീനകൃത്യത്തിനു ഉചിതമായ തിരുത്ത് കൊടുത്ത് കലാകൌമുദി ആ പ്രസിദ്ധീകരണത്തിന്റെ സംസ്കാരവും തുറന്ന സമീപനവും വായനക്കാര്‍ക്ക് ബോദ്ധ്യപ്പെടുത്തണമെന്നും ഇതിനാല്‍ ആവശ്യപ്പെടുന്നു..
ഈ ലേഖനത്തിനെതിരെ ബൂലോഗം നടത്തുന്ന അതിശക്തമായ പ്രതികരണം ഇവിടെ വായിക്കാവുന്നതാണ് http://boologaclub.blogspot.com/
തഥാഗതന്‍
(പി.പി.പ്രമോദ്)
ബാംഗളൂര്‍
കലാകൌമുദിക്ക് ഇ-മെയില്‍ അയക്കുമ്പോള്‍ boolokadesk@gmail.com എന്ന ഇ മെയില്‍ cc വെച്ചാല്‍ മതി http://boolokadesk.blogspot.com/ എന്ന ബ്ലോഗില്‍ അത് പബ്ലിഷ് ആവും ഓരോ പോസ്റ്റ് പോലെ.
ReplyDeleteതഥാഗതന്റെ മെയില്‍ അതിലേക്ക് ചേര്‍ക്കുന്നുണ്ട് ആദ്യ പോസ്റ്റായി.
-സുല്‍
ബ്ലോഗറന്മാരിലും കൂതറന്മാരുണ്ട് , മാസികക്കൂട്ടത്തില്‍ കലാ-
ReplyDeleteകൌമുദി എന്ന പോല്‍....
ബ്ലോഗായണ ജയ!
എം.കെ. ഹരികുമാര്‍ എന്ന ബ്ലോഗറെയാണ് ഉദ്ദേശിച്ചത് കേട്ടോ.
ReplyDeleteസത്യത്തില്‍ ഒരു മഹാവിവരക്കേടും ഇന്റര്‍നാഷണല്‍ പാഴുമായ ഈ ദേഹം സത്യ്ത്തില്‍ കലാകൌമുദിയുടെ ചീഫ് എഡിറ്ററാകാന്‍ എന്തു കൊണ്ടും യോഗ്യനാണ്.
കലാകൌമുദി വര്‍ഷങ്ങള്‍ക്കു ശേഷം അടുത്തിടെ വീണ്ടും വായിക്കുകയുണ്ടായി.വല്ലാത്തൊരു നിലവാരത്തകര്‍ച്ച മാസികയ്ക്ക് സംഭവിച്ചുവെന്ന് ഒറ്റവായനയില്‍ തന്നെ ബോധ്യമായി.സാഹിത്യവാരഫലത്തെ വല്ല മിമിക്രിക്കാരും അനുകരിക്കുന്ന നിലവാരമേ ഹരികുമാറിന്റെ അക്ഷരജാലകത്തിനുള്ളൂ.
ReplyDeleteകുഴൂര്‍ വിത്സന്‍ കവിതയേ എഴുതാന്‍ അറിയാത്ത ആളാണെന്നൊക്കെ പറയുന്ന ഈ മഹാന്‍ ബ്ലോഗില്‍ എഴുതിയ കവിതാ പരിശ്രമങ്ങള്‍ വായിച്ചാല്‍ കാറിത്തുപ്പും.
ഇമ്മാതിരി വിവരദോഷികള്‍ക്ക് തോന്ന്യാസമെഴുതി പ്രസിദ്ധീകരിക്കാന്‍ കലാകൌമുദിയെപ്പോലെ ഒരുകാലത്ത് സമൂഹത്തില്‍ വിലയുണ്ടായിരുന്ന ഒരു മാസിക അവസരമുണ്ടാക്കിക്കൊടുക്കുന്നത് സമൂഹത്തോട് ചെയ്യുന്ന കടുത്ത അപരാധമാണ്.
കൌമുദികാരോടുള്ള എന്റെ ഉപദേശം:
ReplyDeleteദാണ്ടെ അണ്ണമ്മാരെ, ഇങ്ങേരോടു് മരിയാതെക്ക് ആദ്യം ഒരിക്ക ഞാന്‍ പറഞ്ഞതാണു്. നന്നവ് അണ്ണ, നന്നാവ് എന്ന്. ഇങ്ങേര്‍ നന്നാവുല്ല എന്ന് ഭീഷ്മ പ്രതിജ്ഞ എടിത്തിട്ടാണു് ഇഞ്ഞാട്ട് കെട്ടിയെടുത്തത്ത്. നന്നാവൂലെങ്കി ഈ തൊല്ലകളെയെക്ക എടുത്ത് തൂര എറിയെടെ!!!
പ്രയാസി said...
കൈപ്പള്ളി അണ്ണാ.. കടുപ്പമൊന്നു കുറക്കാമായിരുന്നു..;)
ഓ... ഇനി ഞാന്‍ മരിയാതക്കാരന്‍ ആവത്തതാണ കൊഴപ്പം?
തെറി വിളിക്കേണ്ട സമയത്ത്, വിളിക്കേണ്ടവരെ ഭേഷ വിളിക്കാനുള്ളതാണു്. അല്ലാതെ വണ്ടി യോട്ടികുമ്പം കുറുക്കേ ചാടണ മാടിനെം പോത്തിനെ വിളിക്കാനുള്ളതല്ല.
പരസ്യമായി തെറി വിളിക്കാന്‍ ഇതിലും നല്ല ഒരു അവസര്മ് ഇനി കിട്ടിയെന്നു വരില്ല. രണ്ടണ്ണം നീയും വിളിച്ചോ. :)
This comment has been removed by the author.
ReplyDeleteകലാകൗമുദി ആദ്യമായല്ലല്ലോ ഇങ്ങനെ ചെയ്യുന്നത്. ഇത് അബദ്ധം ആണെന്ന് വിശ്വസിക്കാന്‍ എനിക്കു വയ്യ. 'വിവരക്കേട് എന്ന് വിളിക്കുന്നതല്ലേ നല്ലത്?. കഴിഞ്ഞ മാസമല്ലേ അനാഗതശ്മശ്രു, ഇനി ഒരു കുമാര്‍ കൂടി വരാനുണ്ട് ... "ഇനി ഒരു കുമാര്‍ കൂടി വരാനുണ്ട് ".. എന്ന ഈ പോസ്റ്റ് ഇട്ടത്.
ReplyDeleteഇതില്‍ പറയുന്ന സന്തോഷ് കുമാര്‍ "നാടകമേ ഉലകം" എന്ന് പറഞ്ഞ് അമൃതയില്‍ നടക്കുന്ന വ്യക്തി ആണല്ലോ. അപ്പോള്‍ കലാകൗമുദിയില്‍ കാണുന്നതൊക്കെ ഒരു നാടകം തന്നെ എന്ന് കരുതേണ്ടി വരുമല്ലോ.. ഇപ്പോള്‍ ഇതാ പറഞ്ഞ പോലെ തന്നെ മറ്റൊരു കുമാര്‍ വീണ്ടും ബ്ലോഗിനെതിരെ ....
അയ്യേ കലാകൗമുദീ.... ഇങ്ങനെ കൂപമണ്ഡൂകങ്ങള്‍ ആകാതെ ലോകത്തിന്റെ വിശാലതയിലേക്ക് ഇറങ്ങി വരൂ..
അറിയാത്തതും പുതിയതും ഒക്കെ തെറ്റാണ് എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ശ്രീ ഹരികുമാര്‍ ചെയ്തതും അതു തന്നെയാണ്.
ReplyDeleteഎല്ലാരും പ്രതികരിക്കണം, നമ്മുടെ നിലവാരവും സംസ്കാരവും നിലനിര്‍ത്തിക്കൊണ്ട്.
ReplyDeleteലാപുടയാരെന്നറിയാമോ ആവോ ഹരികുമാറിന്?
പക്ഷെ വിത്സനെ അറിയാതിരിക്കുന്നതെങ്ങനെ?
ആ കൃഷ്ണന്‍ നായര്‍ സാര്‍ കേറിയിരുന്ന കസേരയുടെ ചുവട്ടില്‍ ചുരുണ്ട് കൂടാനുള്ള അര്‍ഹതയെങ്കിലുമുള്ള ഒരാളെ കലാകൌമുദി കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
-തെറ്റ് തിരുത്തുമെന്നും!
ഓഫിനൊരു മറുപടി,
ReplyDelete"puthiya oru blogger said...
ഇടയ്ക്ക് ഒരു ഓഫ്.
സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങ് ഗ്രൂപ്പിലെ അംഗം
എസ്.ചന്ദ്രശേഖരന്‍ നായര്‍!
ചന്ദ്രശേഖരന്‍ നായരേ.. ഇത് ഏതാ ഗ്രൂപ്പ്? എനിക്കും അതില്‍ ചേരണം. ഇതില്‍ ആരൊക്കെ ഉണ്ട്. മലയാളം ബ്ലോഗില്‍ ഗ്രൂപ്പ് ഉണ്ടെന്നു കേട്ടിട്ടുണ്ട്. പക്ഷെ ഇത്ര ക്ലിയര്‍ ആയി കണ്ടിട്ടില്ല. ആ ഗ്രൂപ്പിനെ കുറിച്ച് കൂടുതല്‍ അറിയണം എന്നുണ്ട്.
പോസ്റ്റ് പി ഡി എഫ് ആക്കുമ്പോള്‍ ദയവായി ഈ കമന്റ് ഒഴിവാക്കുക."
പി.ഡി.എഫ് ആക്കുമ്പോള്‍ എന്നെ ഒഴിവാക്കുന്നതില്‍ എനിക്കൊരു പരിഭവവും ഇല്ല. പിന്നെ ഗ്രൂപ്പ് ഏത് വേണമെന്ന് സെര്‍ച്ച് ചെയ്താല്‍ കിട്ടും. എന്റെ അഡ്രസും ടെലഫോണ്‍ നമ്പരും ഉള്ളതുകാരണം വേണമെങ്കില്‍ നേരിട്ടും ബന്ധപ്പെടാം. പെട്ടെന്ന് ഗ്രൂപ്പ് വേണമെങ്കില്‍ ഇതൊന്ന് നോക്കിക്കൊള്ളൂ. ഞാന്‍ പല ഗ്രൂപ്പിലും ഉണ്ട്. ഈമെയില്‍ ഐഡി തന്നാല്‍ അയച്ചുതരാം.
സ്വതന്ത്ര മലയാളം ഗ്രൂപ്പെന്നാല്‍ ഇന്റെര്‍ നെറ്റില്‍ സ്വാതന്ത്രം അനുഭവിക്കുകയും പങ്കുവെയ്ക്കുകയും ചെയ്യുന്ന ഒരു ഗ്രൂപ്പാണ്. ഇത് ഞാനിവിടെ എഴുതാന്‍ പാടില്ലാത്തതാണ്. എഴുതിപ്പിച്ചതുകൊണ്ടാണ് എഴുതിയത്.
ബ്ലോഗില്‍ വെവരക്കേടു പറഞ്ഞാ..ഇവിടെ തീര്‍ക്കാനാളുണ്ട്.. അതോണ്ടാണല്ലാ..പ്രിന്റിപ്പറഞ്ഞത്..
ReplyDeleteപ്രിന്റിപ്പറഞ്ഞ വെവരക്കേട് പ്രിന്റിത്തന്നെ തീര്‍ക്കണം..!
കൈപ്പള്ളി.. അനോണിയിറങ്ങാത്തോണ്ട് സ്റ്റോക്കുകള്‍ സൂക്ഷിച്ചു വെച്ചേക്കുവാ..
മറ്റെ സാറിനെപ്പോലെയാണാ നമ്മളൊക്കെ.. ഒന്നുമല്ലേലും ബ്ലോഗന്മാരല്ലെ..;)
“പുതുതായി വരുന്ന ബ്ലോഗുടമകളെ, ഇക്കൂട്ടര്‍ നിരന്തരമായി പിന്തുടര്‍ന്ന് കമന്റുകള്‍ ഇട്ട് ഒന്നുകില്‍ കീഴ്പ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യാം...”
എനിക്കു വയ്യ..! യിതാണ് ആ സിലിമേലെ എനിക്കു ഏറ്റവും പുടിച്ച ഡയലാഗ്..:)
എങ്ങനെയാണണ്ണാ.. ഈ “കീഴ്പ്പെടുത്തണത്“..!?
പുതിയ ബ്ലോഗറമ്മാരെല്ലാം കൂടി ഒരു കാര്യം ചെയ്യടേ..കമന്റിട്ടു പീഡിപ്പിക്കേണെന്നും പറഞ്ഞ്, അതും നിരന്തരമായി പിന്തുടര്‍ന്ന് പീഡിപ്പിക്കേണെന്നും പറഞ്ഞ് കേസ് കൊട്..!
എത്ര പേര്‍ കീഴ്പ്പെടുത്തീന്നും വേണം..! കൂടുതലാളു കീഴ്പ്പെടുത്തുന്നതാ ഫാഷന്‍..!
എത്താനിത്തിരി വൈക്യോ?
ReplyDeleteആദ്യത്തെ കഥകളൊന്നും അറീല്ല്യ. പക്ഷെ ലേഖനത്തിലെ ഇന്‍ഫൊര്‍മേഷന്‍ കണ്ട് സത്യത്തില്‍ ചിരി വന്നു.നല്ല ഭാവന. വില്‍സാ , ഈ ചേട്ടന്‍ എഴുതണ കഥാ പുസ്തകത്തിനു നീയൊരു അവതാരിക എഴുതണേ.ഭാവന ഉള്ളവരെ നമ്മള്‍ എപ്പളും പ്രോല്‍സാഹിപ്പിക്കണം.
പാവം കലാകൗമുദി. ഒരു ദിവസം കണ്ണു തുറന്നപ്പോ ഞാന്‍ കലാകൗമുദ്യാണോ, അതോ ഫയറാണോ ന്നൊരു സംശയം തോന്നീണ്ടാവണം.
എന്നാ ഇവടത്തെ കാര്യത്തില്‍ ഒരു സംശയോം വേണ്ടാ. ലാപുട, അചിന്ത്യ, ഗുപ്തന്‍, സനാതനന്‍, പ്രയാസി, പ്രവാസി, പ്രദോഷി എന്നീ പേരുകളിലൊക്കേം ബ്ലോഗ് ചെയ്യണത് ഈ ഞാനാ.
എന്റെ എഡിറ്റര്‍ സാറെ, ഇത്തരം അഭിനവകൃഷ്ണന്‍ നായരുമാരെ ചുമക്കാണ്ടിരിക്കാന്‍ നിങ്ങക്കാവില്ല്യാല്ലെ.
അഞ്ചല്‍ക്കാരന്‍, അതുല്യ. നന്നായി.
പാവം.. അങ്ങേര് ആരെങ്കിലും കൊടുക്കുന്ന കഞ്ഞി കുടിച്ചു കെടന്നോട്ടേ. അങ്ങേര് വിമര്‍ശിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് കൗമുദി വായനക്കാര്‍ ഇനി ബ്ലോഗ് വായിക്കാന്‍ തുടങ്ങിക്കോളും. ഇവിടെയെന്തോ നല്ല കാര്യമുണ്ട് എന്നതിന് വേറെ തെളിവ് വല്ലതും വേണോ?
ReplyDeleteഹരിയേട്ടന്‍ കീ ജയ്!
എത്താനിത്തിരി വൈക്യോ?
ReplyDeleteആദ്യത്തെ കഥകളൊന്നും അറീല്ല്യ. പക്ഷെ ലേഖനത്തിലെ ഇന്‍ഫൊര്‍മേഷന്‍ കണ്ട് സത്യത്തില്‍ ചിരി വന്നു.നല്ല ഭാവന. വില്‍സാ , ഈ ചേട്ടന്‍ എഴുതണ കഥാ പുസ്തകത്തിനു നീയൊരു അവതാരിക എഴുതണേ.ഭാവന ഉള്ളവരെ നമ്മള്‍ എപ്പളും പ്രോല്‍സാഹിപ്പിക്കണം.
പാവം കലാകൗമുദി. ഒരു ദിവസം കണ്ണു തുറന്നപ്പോ ഞാന്‍ കലാകൗമുദ്യാണോ, അതോ ഫയറാണോ ന്നൊരു സംശയം തോന്നീണ്ടാവണം.
എന്നാ ഇവടത്തെ കാര്യത്തില്‍ ഒരു സംശയോം വേണ്ടാ. ലാപുട, അചിന്ത്യ, ഗുപ്തന്‍, സനാതനന്‍, പ്രയാസി, പ്രവാസി, പ്രദോഷി എന്നീ പേരുകളിലൊക്കേം ബ്ലോഗ് ചെയ്യണത് ഈ ഞാനാ.
എന്റെ എഡിറ്റര്‍ സാറെ, ഇത്തരം അഭിനവകൃഷ്ണന്‍ നായരുമാരെ ചുമക്കാണ്ടിരിക്കാന്‍ നിങ്ങക്കാവില്ല്യാല്ലെ.
അഞ്ചല്‍ക്കാരന്‍, അതുല്യ. നന്നായി.
പ്രിയപ്പെട്ട കലാകൌമുദി എഡിറ്റര്‍ക്ക് ,
ReplyDeleteമലയാളം ബ്ലോഗ് എന്നത് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാതെ തന്നെ താങ്കള്‍ക്ക് മനസിലാകുന്ന ഒരു നവീനമാധ്യമാണ് എന്ന് കരുതട്ടെ. കഴിഞ്ഞ ലക്കം കലാകൌമുദിയില്‍ അക്ഷരജാലകം എന്ന കോളം കൈകാര്യം ചെയ്യുന്ന ഹരികുമാര്‍ വകയായി മലയാളം ബ്ലോഗിനേയും ബ്ലോഗേര്‍സിനേയും വികലമായരീതിയില്‍ പുഛത്തൊടെ അവതരിപ്പിച്ചിരിക്കുന്നത് കാണാം. ആ കോളത്തിലെ വസ്തുതയ്ക്ക് നിരക്കാത്ത അക്ഷരക്കൂട്ടത്തിനെതിരെയാണ് ഈ കത്ത്.
ശ്രീ ഹരികുമാര്‍ എഴുതുന്ന കോളം സുഹൃത്തുക്കള്‍ അയച്ച ചില പി.ഡി.എഫ് ഫയലുകളായാണ് ആദ്യം കയ്യില്‍ കിട്ടിയത്. സത്യം പറഞ്ഞാല്‍ ആദ്യമൊരു ഞെട്ടലാണ് ഉണ്ടായത്. കാരണം 2 വര്‍ഷം മുമ്പ് വരെ കൌമുദി ഉള്‍പ്പെടെയുള്ള മലയാളം വാരികകള്‍ വായിക്കുകയും, ജോലിത്തിരക്കുകാരണം കഴിഞ്ഞ 2 വര്‍ഷമായി വായന നിര്‍ത്തുകയും ചെയ്ത ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ ഈയടുത്ത് ഹരികുമാറിന്റേതെന്ന് പറഞ്ഞ് അക്ഷരജാലകം എന്ന പേരില്‍ വായിച്ച കോളം കണ്ടപ്പോള്‍ പഴയ കലാകൌമുദിയുടെ അളിഞ്ഞമാംസഗന്ധമാണ് അതില്‍ നിന്ന് വമിച്ചത്.
ബ്ലോഗിനെ കുറിച്ച് ഹരികുമാറിന് മാത്രമല്ല, കൌമുദിക്ക് മൊത്തമായി ഒരു ആശയക്കുഴപ്പം ഉണ്ടെന്ന് തന്നെയാണ് കരുതുന്നത്. http://dinkan4u.blogspot.com/2007/11/nh-47.html എന്ന ബ്ലോഗ് പോസ്റ്റ് കാണുക. കലാകൌമുദി ലക്കം 1679 ലെ മനോജ് ബാലകൃഷ്ണന്റെ
“ബൂലോകത്തിന് തീ കൊടുത്ത മീനാക്ഷി”
എന്ന ലേഖനം ആണ് വിഷയം. ബ്ലോഗേര്‍സിനെ പരിഹസിക്കുന്ന തരത്തിലാണ് മനോജും ആ ലേഖനം കൈകാര്യം ചെയ്തിരിക്കുന്നത്.
http://vaayichava.blogspot.com/2008/01/blog-post.html എന്ന പോസ്റ്റ് കാണുക. സന്തോഷ് കുമാറിന്റെ ഈ അക്ഷര കോപ്രായത്തെ “കവിത” എന്നാണ് കലാകൌമുദി പേരിട്ട് വിളിക്കുന്നതെങ്കില്‍ “ലജ്ജാവഹം” എന്നല്ലാതെ മറുത്തൊരു അഭിപ്രായം പ്രകടിപ്പിക്കാതെ വയ്യ.
പ്രിന്റഡ് മീഡിയയില്‍ എഴുതുന്നവരും, വരയ്ക്കുന്നവരും ഉള്‍പ്പെടെ മലയാളം ബ്ലോഗിംഗിലും സജീവമായി പങ്കെടുക്കുന്നുണ്ട് എന്നും, ഒരു സമാന്തരമാധ്യമമായി മലയാളം ബ്ലോഗ് വളര്‍ന്നു കഴിഞ്ഞു എന്നുമുള്ള വസ്തുതകള്‍ മറക്കാതിരിക്കുക.
http://www.chintha.com/malayalam/blogroll.php എന്ന ലിങ്കില്‍ ചെന്നാല്‍ ദിനമ്പ്രതി വരുന്ന ബ്ലൊഗ് എഴുത്തുകള്‍ കാണാന്‍ സാധിച്ചേക്കും. ഹരികുമാര്‍ പറയുന്ന തരത്തിലുള്ളെ ഒരു കുത്സിത പ്രവര്‍ത്തനവും ഇവിടെ നടക്കുന്നില്ല എന്ന് മേല്‍പ്പറഞ്ഞ ലിങ്കില്‍ 2,3 ദിവസങ്ങള്‍ കണ്ണോടിച്ചാല്‍ മനസിലാക്കാവുന്നതെ ഉള്ളൂ.
ഹരികുമാറിന്റെ ബ്ലോഗില്‍ വന്നകമെന്റുകളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെങ്കില്‍ , അത് എങ്ങനെ സംഭവിച്ചു എന്ന് ആ ബ്ലോഗ് നോക്കിയതിന് ശേഷം കമെന്റുകള്‍ വായിച്ചാല്‍ മനസിലാകും. ധാര്‍ഷ്ട്യം കലര്‍ന്ന മറുപടിയാല്‍ ഹരികുമാര്‍ തന്നെയാണ് ഒട്ടുമുക്കാലും പ്രശ്നങ്ങളും തുടങ്ങി വെച്ചത്. ഒറ്റപ്പെട്ട ചില പരാമര്‍ശങ്ങള്‍ വഴി ഒരു ജെനറലിസൈഷന് ഒരുങ്ങരുത് എന്ന സാമാന്യ നിയമം കൌമുദി ഈ അവസരത്തിലും മറക്കുന്നില്ല എന്ന് കരുതട്ടെ.
ഹരികുമാറിന്റെ ലേഖനത്തില്‍ മലയാളം ബ്ലോഗേര്‍സിനുള്ള എതിര്‍പ്പ് പലരും ഇതിനകം തന്നെ അറിയിച്ചു കഴിഞ്ഞു എന്ന് കരുതട്ടെ. ആ ലേഖനത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തിക്കൊണ്ട് ഹരികുമാറില്‍ നിന്നോ, എഡിറ്റോറിയല്‍ കമ്മിറ്റിയില്‍ നിന്നോ ഒരു പ്രതികരണം കലാകൌമുദിയില്‍ തന്നെ ഉണ്ടാകും എന്ന് കരുതുന്നു.
കൌമുദിയിലേക്ക് അയക്കുന്ന കത്തുകള്‍ നിങ്ങള്‍ക്ക് തമസ്ക്കരിക്കാനായേക്കും എന്നാല്‍ http://boologaclub.blogspot.com/2008/01/blog-post_30.html , http://boolokadesk.blogspot.com/ എന്നീ ഇന്റര്‍നെറ്റ് ലിങ്കുകളില്‍ അടങ്ങിയ ബ്ലോഗേര്‍സിന്റെ പ്രതികരണം ഇവിടെ അവശേഷിക്കുക തന്നെ ചെയ്യും.
ഈ കാര്യത്തില്‍ വ്യക്തവും സുതാര്യവുമായ ഒരു നടപടി കലാകൌമുദിയില്‍ നിന്ന് പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തുന്നു.
സസ്നേഹം
ഡിങ്കന്‍ [ബ്ലോഗ് നാമധേയം]
ഹരികുമാരന് ഇത്രേം പ്രശസ്തി വേണോ, അതു താങ്ങാനുള്ള ശേഷി അങ്ങോര്‍ക്കുണ്ടോ???
ReplyDeleteകാര്യങ്ങളുടെ ഗൌരവം മനസ്സിലാക്കാതെ സംഗതി പ്രസിദ്ധീകരിച്ച കലാകൌമുദി തന്നെ എന്റെ അഭിപ്രായത്തില്‍ ഒന്നാം പ്രതി. സാമാന്യം വായനക്കാരുള്ള ആനുകാലികങ്ങള്‍ തീരെ ഉത്തരവാദിത്തത്തമില്ലാതെ പെരുമാറാമോ. ഹരികുമാറിന്റെ ബ്ലോഗെഴുത്തിന്റെ നിലവാരവും കലാകൌമുദി, കഥ മാഗസിന്‍ എന്നിവയിലെ കോളത്തിന്റെ നിലവാരവും തമ്മിലുള്ള ആ വ്യത്യാസത്തില്‍ നിന്നൂഹിക്കാന്‍ കഴിഞ്ഞത് ഒരു എഡിറ്റിംഗ് എന്തായാലും നടക്കുന്നുണ്ട് എന്നാണ്. കണ്ടില്ല, കേട്ടില്ല, വായിച്ചില്ല എന്നൊക്കെ പറഞ്ഞ് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കൌമുദിക്കു കഴിയൂല്ല.
ഹരികുമാറിനെ ഞാന്‍ ഒന്നും പറയുന്നില്ല, ആളുടെ നിലവാരം ആ കേരളം അമ്പതു ഭാവങ്ങളില്‍ കണ്ടതാണ്. നോ കമന്‍റ്‍സ്... ബട്ട്, ഇതു പ്രസിദ്ധീകരിച്ചതിനെ അപലപിക്കുന്നു. സത്യമെന്തെന്ന് ആളുകള്‍ ബൂലോഗത്ത് വന്നറിയട്ടെ!
അചിന്ത്യേ, അപ്പോ നിങ്ങളു അന്ന് പറഞതോ? പപ്പൂസും ഡിങ്കനും, ഗുപ്തനും, വക്കാരീം, ഒക്കേനും നിങ്ങളാന്ന്? എന്നിട്ടിപ്പോ ചുമ്മാ 4 പേര്‍ടെ മാത്രം പേരു പറയണോ? മുഴോനും പറയൂന്നേ പ്ലീസ്
ReplyDeleteകലാകൗമുദിയൊക്കെ ഇപ്പോഴും ആള്‍ക്കാര്‍ വായിക്കുന്നുണ്ടോ.... :-) പിന്നെ, ബ്ലോഗിങ്ങിനെക്കുറിച്ച് ഇത്ര ആധികാരികമായി തെറ്റിദ്ധരിപ്പിക്കാന്‍ ആരു ശ്രമിച്ചാലും അത് അപലപനീയമാണ്..
ReplyDeleteഅക്ഷരജാലകം ബ്ലോഗിലെ ഒരു നല്ല പോസ്‌റ്റ് കണ്ട് ഞാനദ്ദേഹത്തെ അഭിനന്ദിക്കുകയും കൂട്ടത്തില്‍ മണ്ടക്കിട്ടൊരു ഉമ്മ കൊടുക്കുകയും ചെയ്‌തിരുന്നു. ച്‌ഛേ...... ആകെ നാണക്കേടായി. ഇതുപോലൊരു മണങ്ങുസു മണ്ടക്കായിപ്പോയല്ലൊ അത്..... ഉഷാറാക്ക് മക്കളെ ഉഷാറാക്ക്.... ഈയൊരു മേഖലക്കുള്ള ജനാധിപത്യബോധവും അതിന്റെ സാദ്ധ്യതയും പേനയുന്തികളും പകര്‍ത്തെഴുത്തുകാരുമായ മന്ദബുദ്ധികള്‍ മനസ്സിലാക്കട്ടെ. ..... ബൂലോഗ ക്ലബ്ബ് എഡിറ്റര്‍ക്ക് ആയിരം അഭിവാദ്യങ്ങള്‍.....
ReplyDeleteകൌമുദി എഡിറ്ററെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
ReplyDeleteമെയിലുകള്‍ എല്ലാം വായിച്ചതിന് ശേഷം ഹരികുമാറുമായി ഇത് ചര്‍ച്ച ചെയ്ത് വ്യക്തമായ ഒരു മറുപടി കൌമുദിയില്‍ നിന്ന് ഉണ്ടാകും എന്നാണ് അദ്ദേഹം വാക്കുപറഞ്ഞിരിക്കുന്നത്.
കൌമുദി ഇത് ആദ്യമായല്ല
1) http://dinkan4u.blogspot.com/2007/11/nh-47.html
ഇവിടെ ഞാന്‍ ഒരിക്കല്‍ കൌമുദിയിലെ ഒരു വികല ലേഖനത്തിനെതിരെ പ്രതികരിക്കുകയും. അവിടെ വന്ന കമെന്റുകള്‍ കൌമുദിക്ക് അയക്കുകയും ചെയ്തതാണ്, പക്ഷേ ഫലം നാസ്തി!
ബഹുമാനപെട്ട കലാകൌമുദി എഡിറ്റര്‍ക്ക്,
ReplyDeleteകലാകൌമുദി നിലവാരമുള്ള ഒരു മാസികയാണെന്നുള്ള ഒരു ധാരണ അടുത്ത കാലത്ത് വരെ ഉണ്ടായിരുന്നു. പക്ഷെ വരുന്ന വാര്‍ത്തകളും, മറ്റു പംക്തികളും കാണുമ്പോള്‍ നിലവാരതകര്‍ച്ച സംഭവിച്ചില്ലേ എന്നൊരു ശങ്കയില്ലാതെയില്ല. പ്രത്യേകിച്ചും ശ്രീ ഹരികുമാര്‍ എഴുതുന്ന കോളങ്ങള്‍ വായിക്കുമ്പോള്‍.
ശ്രീ ഹരികുമാര്‍ ഇത്തവണത്തെ കലാകൌമുദിയിലെ കോളത്തിലൂടെ മലയാളം ബ്ലോഗിനേയും ബ്ലാഗെഴുതുന്നവരേയും അടച്ചാക്ഷേപിക്കുകയും, അപമാനിക്കുകയുമാണ് ചെയ്തിരിക്കൂന്നത്. പൊതുജനങ്ങള്‍ വായിക്കുന്ന ഒരു മാസികയില്‍ ഇത്തരം വിലകുറഞ്ഞ രീതിയിലുള്ള ഒരു പംക്തി വരുക എന്നത് തികച്ചും അപലപനീയം തന്നെ.
എഡിറ്റര്‍ എന്ന നിലക്ക് താങ്കള്‍ വായിക്കാതെയും, അപ്പ്രൂവ് ചെയ്യാതെയുമാണ് ഈ വാര്‍ത്ത വന്നത് എന്ന് പറഞ്ഞാല്‍ തന്നെയും ന്യായീകരിക്കാന്‍ പ്രയാസമാണ്.
പത്ര-വിഷ്വല്‍ മാധ്യമരംഗത്തെ പല പ്രമുഖരും (കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്, ടി കെ സുജിത്ത്, ഷംസൂദ്ധീന്‍ (മംഗളം), വി കെ ശ്രീരാമന്‍, സേതു, മേതില്‍ രാധാകൃഷ്ണന്‍, തുടങ്ങീയ പലരൂം ഇന്ന് ബ്ലോഗെഴുതുന്നുണ്ട്. ബ്ലോഗെഴുതുന്നവരില്‍ ഭൂരിപക്ഷവും വായനാശീലമുള്ള, എഴുതാനറിയാവുന്ന, ഭാഷയെ സ്നേഹിക്കുന്ന മലയാളികളാണെന്ന കാര്യം വിസ്മരിച്ചുകൂടാ.
ഹരികുമാര്‍ എന്ന വ്യക്തി ബ്ലോഗ് തുടങ്ങുകയും രണ്ടാഴ്ചക്കകം തന്നെ സഹ ബ്ലോഗര്‍മാരുടെ വെറുപ്പ് സമ്പാദിക്കുകയും ചെയ്തത് അയാളുടെ കയ്യിലിരുപ്പും, അഹങ്കാരവും, അര്‍ത്ഥമില്ലായ്മയും മൂലം മാത്രം.
എന്തായാലും മലയാളം ബ്ലോഗിങ്ങിനെ മൊത്തം അടച്ചാക്ഷേപിച്ച ഈ നടപടിക്കെതിരെ ഞങ്ങള്‍ ബ്ലോഗെഴുത്തുകാര്‍ ശക്തമായി പ്രതിഷേധിക്കൂന്നു.
കലാ കൌമുദി ചെയ്ത തെറ്റ് തിരുത്തേണ്ടത് കൌമുദിയുടെ ഉത്തരവാദിത്വമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുകയും ചെയ്ത തെറ്റു തിരുത്തുമെന്നും കരുതുന്നു.
അക്ഷര മാന്ത്രികന്‍ മാന്യമഹാ ശ്രീ ഹരികുമാര്‍ അവര്‍കളുടെ പ്രഥമ പരിദേവനം 'മലയാളം ബ്ലോഗുകള്‍ ചിലര്‍ക്ക് തലയില്‍ മുണ്ടിട്ട് കൂവാനുള്ള ഇടമാണെന്നെഴുതിക്കണ്ടു എന്താണ് കാരണം' എന്നാണ്.എവിടെയാണാവോ ഇങ്ങനെ എഴുതിക്കണ്ടത്? വല്ല മലയാളസിനിമയുടേയും ടൈറ്റിലില്‍ എഴുതിക്കാണിച്ചതാകുമോ? അതോ അദ്ദേഹം തന്നെ അങ്ങ് 'എഴുതിയിട്ട്' കണ്ടതാകുമോ? അദ്ദേഹം തന്നെ ഒരു ചോദ്യം ഉണ്ടാക്കി സ്വയം മറുപടി പറയുന്ന തൊലിക്കട്ടി അപാരം തന്നെ. അല്ല, മറ്റു ഐഡികളുണ്ടാക്കി സ്വയം പുകഴുതുന്ന തരംതാണകളികളിക്കുന്നവന് ഇതൊന്നും ഒരു പുത്തരിയല്ലല്ലോ? ഉത്തരവും അദ്ദേഹം തന്നെ പറയുന്നു, 'ഞാനും ഒരു ബ്ലോഗറാണ്, ഞാന്‍ ഒരു പോസ്റ്റിട്ടപ്പോള്‍ മുതല്‍ ചിലര്‍ സംഘടിതമായി കമന്റുകള്‍ ഇടുന്നതായി കണ്ടു' പോലും! ഇന്നുവരെ പലതരത്തിലും, പേരുകളിലും ഒട്ടനവധി ബ്ലോഗ് ഐഡികളും, അനോണികളെയും കണ്ടിട്ടുണ്ട് പക്ഷേ ഗ്രൂപ്പ് ഐഡികള്‍ ഉണ്ടാക്കി സംഘം ചേര്‍ന്ന് കമന്റിടുന്ന ഒരു സംഘത്തെക്കുറിച്ച് ഇദ്ദേഹം പറഞ്ഞപ്പോള്‍ മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. ഇനി ബ്ലോഗിലെ വല്ല നക്സലൈറ്റ് ഗ്രൂപ്പുകളുമാണോ ഇതുനു പിന്നില്‍? സംശയിക്കേണ്ടിയിരിക്കുന്നു. ഹരികുമാരനെപ്പോലെ ഒരു മാരണത്തെ സംഘം ചേര്‍ന്ന് കമന്റിട്ട് വിരട്ടാന്‍ മാത്രം പോന്ന ആരാണ് ഇന്ന് ബ്ലോഗുകളുടെ ലോകത്തുള്ളത്? അതിശയം തന്നെ. 'പുതുതായി വരുന്ന ബ്ലോഗുടമകളെ ഇക്കൂട്ടര്‍ നിരന്തരമായി പിന്തുടര്‍ന്ന് കമന്റുകളിട്ട് കീഴ്‌പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യാം' ഭീകരമായ ഒരു അവസ്ഥയാണിത്.'ബ്ലോഗിലുള്ളവരെ ആരും വിമര്‍ശിക്കാതിരിക്കാനുള്ള തയ്യാറെടുപ്പാണിത്' അപ്പോള്‍ സാറിനു കാര്യങ്ങളറിയാം, പിന്നെ എന്തരിന് ഈ പുകിലുകളത്രേം? കാര്യങ്ങളങ്ങനെ തന്നെ നടക്കട്ടെ. അപ്പോള്‍ ബ്ലോഗില്‍ ആരും വിമര്‍ശിയക്കപ്പെടാറില്ല, എല്ലാവരും വിമര്‍ശനത്തിനതീതര്‍, നല്ല കണ്ടുപിടുത്തം തന്നെ. ഹരികുമാറിന് അയാള്‍ക്കിഷ്ടമുള്ളതുപറയാന്‍ ഒരവസരം കൊടുക്കണമെന്നു പറഞ്ഞ ചിത്രകാരനേയും വെറുതേവിട്ടില്ല.ഇരിക്കട്ടെ അയാള്‍ക്കും ഒരു പണി! ഇതിനായിരിക്കും 'പോന്നപോക്കില്‍ മോന്തയ്ക്കിട്ടൊരു ചവിട്ടും..' എന്ന് പറയുന്നത് അല്ലേ സാറേ? ചിത്രകാരന്‍ അദ്ദേഹത്തിന്റെ ഫോട്ടോ അതും കൃഷ്ണനോടൊപ്പം നില്‍ക്കുന്നത് പോസ്റ്റിയകക്ഷിയാണ്, എന്നിട്ടും ഊരും പേരുമില്ലാത്ത ചെറ്റ! പെറ്റതള്ള പൊറുക്കൊമോ? ഇയാള്‍ മറ്റാരുടേയും പോസ്റ്റുകള്‍ വായിച്ചിട്ടില്ലെന്നതിന് ഇതില്‍ പരം മറ്റൊരു തെളിവുവേണോ? ലാപുട എന്നൊക്കെ തെറിവിളിക്കാനായി ഉണ്ടാക്കിയ ബ്ലോഗ് ഐഡികളാണെന്ന് ഈ മഹാനുഭാവന്‍ പറഞ്ഞപ്പോഴാണ് മനസ്സിലായത്. ലാപുട എന്നുകണ്ടപ്പോള്‍ ഏതോ 'പൂട്' യാണെന്നാകും അദ്ദേഹം കരുതിയിട്ടുണ്ടാകുക, പുള്ളിയുടെ 'അച്ചരഞ്ഞാനം' കുറേയൊക്കെ നമ്മളും കണ്ടതാണല്ലോ? എന്നാലും ഊരും പേരുമൊക്കെ പരസ്യപ്പെടുത്തി കവിതയെഴുതുന്ന ഒരാളെ അതും ഈ മഹാന്റെ ബ്ലോഗില്‍ ഒരു കമന്റുപോലും എഴുതാത്ത ഒരാളെ ഇങ്ങനെ ആക്ഷേപിച്ചത്, യാതൊരു പരിചയവുമില്ലാത്ത ഒരാളെ വെറുതേ ഒരു രസത്തിന് തന്തയ്ക്കുവിളിക്കുന്നതുപോലെയായിപ്പോയി. തന്തയില്ലാത്തവന്മാര്‍ക്ക് വെറുതേ തന്തയ്ക്കുവിളി കേള്‍ക്കുന്നതിന്റെ ബുദ്ധിമുട്ടറിയേണ്ടല്ലോ? തലയ്ക്ക് സ്ഥിരതയുള്ളവരാരും ഇയാളേപ്പോലെ വിമര്‍ശിക്കാനായി വിമര്‍ശിക്കുകയില്ലല്ലോ? ഇയാള്‍ സ്വയം സമ്മതിക്കുന്നത് വ്യാജപ്പേരുകളില്‍ തെറിവിളിക്കാനായി ഉണ്ടാക്കിയ ഐഡിക്കാര്‍കൂടതെ ഉദ്ദേശ്യശുദ്ധിക്കാരായ ചില വ്യാജന്മാരെയും കണ്ടുവെന്നാണ്. അവരില്‍ ചിലര്‍ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. തള്ളേ, ഇങ്ങനാരു പറയും? സ്വന്തം പായും കിടക്കയുമൊക്കെയെടുത്ത് റോട്ടില്‍ ചെന്നു നിന്ന് 'ലങ്ങേര് ഇന്നല രാത്രി ലങ്ങേര് എന്നെ ലതു ചെയ്തു' എന്ന്ഭര്‍ത്താവിനെക്കുറിച്ച് പറയുന്ന നവവധുവിനേപ്പോലെയാണ് ഇയാളുടെ കൗമുദിയിലെ കരച്ചില്‍! ബ്ലോഗില്‍ ചെന്ന എന്നെ അവന്മാരെല്ലാവരുംകൂടി നശിപ്പിച്ചു എന്ന മട്ടില്‍. ഇത് സാറേ അവളെന്നെ മാന്തി എന്നു പറഞ്ഞു കരയുന്ന 'ഒന്ന് സി' യിലെ (ഒന്ന് എ യിലേയോ ബി യിലേയോ പിള്ളേര്‍ അങ്ങനെ കരയില്ല!) കുട്ടിയുടെ കരച്ചില്‍ പോലെയുണ്ട്. ഇവിടെ ആരെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കില്‍, ആണും പെണ്ണും കെട്ടവനല്ലെങ്കില്‍ ഇവിടെ തന്നെ മറുപടി പറഞ്ഞിട്ടുപോകുന്നതായിരുന്നു അന്തസ്സ്.സാറുപോയി ആ'ഫയര്‍' നാലെണ്ണം എടുത്തു വായിക്ക്, ഒരു നിരൂപണം എഴുതാനുള്ള സ്കോപ്പ് കിട്ടും.ഇനി കിട്ടിയില്ലെങ്കില്‍ ആ കഴപ്പങ്ങ് മാറിക്കിട്ടും. പിന്നെ സാറേ ഞാന്‍ ഇന്നുവരെ സാറിന്റെ ഒരു പോസ്റ്റിലുംഗോളടിക്കാന്‍ വന്നിരുന്നില്ല, ഇതുമാതിരി നാറിയ കളികളാണ് സാര്‍ ഇവിടെ കളിച്ചുകൊണ്ടിരുന്നതെന്നറിഞ്ഞപ്പോള്‍ ചൊറിഞ്ഞിട്ട് സഹിച്ചില്ല അതുകൊണ്ടാ കേട്ടോ, എന്നാല്‍ വരട്ടെ!
ReplyDeleteഅഞ്ചല്‍ക്കാരനു നന്ദി ഒരു പുതിയ മൃഗത്തിനെ (കാണ്ടാമൃഗത്തിനും നാണക്കേടുണ്ടാക്കുന്ന ഒന്നിനെ) അറിയാത്തവര്‍ക്കായി പരിചയപ്പെടുത്തിയതിന്!
അല്ലാ, അഞ്ചല്‍ക്കാരന് ഞാന്‍ ഒരു കമന്റെഴുതിവന്നപ്പോഴേയ്ക്കും, ഇത് കൗമുദി എഡിറ്റര്‍ക്കുള്ള കത്തുകളായി മാറി!
ReplyDeleteഏഡിറ്റര്‍ സാറേ ഈ പോസ്റ്റോ, കമന്റുകളോ , താങ്കള്‍ക്ക് ഇതിനെപ്പെറ്റി നേരിട്ടെഴുതിയ കത്തുകളിലോ ഒന്നുപോലും കൗമുദി വെളിച്ചം കാണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല.ഇനി അതിലൊന്നെങ്കിലും പ്രസിദ്ധീകരിക്കാനുള്ള ആര്‍ജ്ജവം താങ്കള്‍ കാട്ടിയാല്‍ താങ്കളെ സമ്മതിച്ചു! മാതൃഭൂമിയുടെ ധൈര്യമൊന്നും കൗമുദിയില്‍നിന്നു പ്രതീക്ഷിക്കമോ എന്നറിയില്ല. പക്ഷേ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇല്ലെങ്കിലും പക്ഷേ ബ്ലോഗ് വായിക്കുന്നവരായ ചില വിവരദോഷികളെങ്കിലും ഇത് മനസ്സിലാക്കാതിരിക്കില്ല. പ്രിന്റഡ് മീഡിയിലെ ചില താന്‍പോരിമക്കാരായ മനോരോഗികളുടെ അസൂയ നിറഞ്ഞജല്‍പനങ്ങളായേ ഹരികുമാറിന്റെ ഈചെറ്റത്തരത്തിനെ നാളെയുടെ മീഡിയ കാണൂ, അതിലൂടെ നാളത്തെ തലമുറയും.
ഹരികുമാര്‍,
ReplyDeleteകലാകൌമുദിയിലിരുന്ന് തിണ്ണമിടുക്ക് കാണിക്കാതെ നേരിട്ട് ബുലൊകത്തില്‍ വന്ന് വിഷയം ചര്‍ച്ച ചെയ്യ്. അതാണ് ആണുങ്ങള്‍ക്ക് ചേര്‍ന്നത്.
അപലപനീയം.
ReplyDeleteഅപലപനീയം
ReplyDeleteഹരികുമാരനു വെറുപ്പുള്ളവരാണ് നമ്മള്‍. നമ്മളൊക്കെ ഇവിടെ പറയുന്നതൊക്കെ ഹരികുമാരനോടുള്ള വെറുപ്പാണ്. ഹരി കുമാരന്റെ ഇഷ്ടകഥാപാത്രങ്ങളായവരില്‍ കെ പി സുകുമാരന്‍ മാഷ് ഇവിടെ തന്റെ നയം വ്യക്തമാക്കി. അദ്ദേഹത്തിനു നന്ദി. ബാക്കി മൂന്നുപേരുടെ അഭിപ്രായം കൂടി വായിക്കാന്‍ ആഗ്രഹം ഉണ്ട്.
ReplyDeleteബ്ലോഗിങ്ങിനെ കുറിച്ച് തികച്ചും മോശമായ ഒരു ആശയമാണ് ബ്ലോഗിലില്ലാത്തവര്‍ക്ക് ഈ ലേഖനം കൊടുക്കുക.
ReplyDeleteഈ ലേഖനത്തിനെതിരെ ശക്തമായി പ്രതിക്ഷേധിക്കുന്നു..
മണ കുണാക്ഷന്‍ ഹരികുമാറിന്റെ ജല്പനങ്ങള്‍ ‘കയ്യടി’കിട്ടത്തക്ക വിധത്തിലെത്തുമെന്ന് തീരെ പ്രതീക്ഷീച്ചതല്ല.
ReplyDeleteകലാകൌമുദി നിരന്തരമായി ബൂലോകത്തെ പുച്ഛിച്ചുകൊണ്ട് ലേഖനങ്ങളും കവിതകളുമൊക്കെ പ്രസിദ്ധീകരിക്കുന്നു. കൌമുദിയുടെ മാര്‍ക്കറ്റിങ്ങ് ടെക്നിക്കാണ് അത്. ഒരു തരം പരസ്യം നല്‍കല്‍. നാമൊക്കെ ലേഖനത്തെ കുറിച്ച് ചര്‍ച്ചചെയ്യുമെന്ന് കൌമുദിക്ക് നന്നായി അറിയാം. ക്ഷയിച്ചുകൊണ്ടിരിക്കുന്ന വ്യവസായത്തിലേക്ക് മുതല്‍ മുടക്കു കുറഞ്ഞൊരു പരസ്യമാണ് നമ്മുടെ ചര്‍ച്ച. ബൂലോകത്തിലെ ചര്‍ച്ചകളും ബൂലോകത്തെ തന്നെയും ഹരികുമാറിന്റെ തോന്ന്യാസങ്ങളുമൊന്നും ഒട്ടും ശ്രദ്ധിക്കാത്തവരായിരിക്കില്ല കൌമുദിയുടെ തലപ്പത്തിരിക്കുന്നവര്‍. നെഗറ്റീവായിട്ടായാലും ഒരു ശ്രദ്ധതീരിക്കല്‍ ഉണ്ടാകുന്നു. കലാകൌമുദി എന്നൊരു പ്രസിദ്ധീകരണമുള്ളതു തന്നെ പലരും ഈ ചര്‍ച്ചകളിലൂടെയാണ് അറിയുന്നത് തന്നെ. നാം ഈ-മെയിലും ഫാക്സും അയച്ചുകൊടുത്താലും നാളെയും അവര്‍ ഇത്തരത്തിലൊന്ന് പ്രസിദ്ധീകരിക്കാതിരിക്കില്ല. എന്തായാലും ബൂലോകത്തിനും കിടക്കട്ടെ ഒരു നെഗറ്റീവ് പബ്ലിസിറ്റി.
ReplyDeleteആ ഹരികുമാരനും അക്ഷരജാലകത്തിലൂടെ ചെയ്തത് ഇത്തരം നെഗറ്റീവ് പബ്ലിസിറ്റിയുണ്ടാക്കിയെടുക്കി ശ്രദ്ധക്ഷണിക്കുക എന്നത് തന്നെയായിരുന്നു. ഒന്നിനും കൊള്ളാത്ത കുറേ ചവറുകളെഴുതി സ്വയം നിരൂപണം നടത്തി, എന്നോളം കഴിവുള്ളവരും അക്ഷരാഭ്യാസമുള്ളവരും ബൂലോകത്തിലുണ്ടോ എന്ന് വെല്ലുവിളിച്ച് വിമര്‍ശനം വിളിച്ചുവാങ്ങി. പിന്നെ വായനക്കാരെ വ്യക്തിഹത്യനടത്തുന്ന ചട്ടമ്പിപോസ്റ്റുകളുമായി വന്നു.ഒടുവില്‍ ബൂലോകത്തിന്റെ പ്രതികരണശേഷി തിരിച്ചറിഞ്ഞ് കമന്റ് ഒപ്ഷന്‍ എടുത്തുകളയേണ്ടി വന്നതിന്റെ നാറ്റം മാറ്റാന്‍ കലാകൌമുദിയുടെ കൊമ്പത്തിരുന്ന് കാഷ്ടിക്കുന്നു. കൌമുദിക്ക് കമന്റൊപ്ഷനില്ലെന്ന സമാധാനത്തിലായിരിക്കും. ഇത്തരം നാറിയ പണിക്കിറങ്ങാതെ വായനക്കാരെയുണ്ടാക്കാന്‍ ക്രിയേറ്റീവായെന്തെങ്കിലും എഴുതൂ, കൌമുദീ, ഹരികുമാരാ...
This comment has been removed by the author.
ReplyDeleteഇത്തരം തരം താണ കോളമിസ്റ്റുകളെ ചുമന്നാല്‍ കൌമുദിയല്ല, കസ്തൂരിയും നാറും. നാണമില്ലാത്ത എഴുത്ത്.
ReplyDeleteഹരികുമാറിന്റെ നീചവൃത്തിയെ ബൂലോകരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രതികരിക്കാനുള്ള മാര്‍ഗങ്ങള്‍ തുറക്കുകയും പ്രതികരിക്കുകയും ചെയ്ത എല്ലാ ബൂലോകസുഹൃത്തുക്കള്‍ക്കും നമസ്കാരം.
ReplyDeleteവ്യക്തിപരമായി എന്നെയും മലയാളം ബ്ലോഗ് സമൂഹത്തെ പൊതുവായും അടിസ്ഥാനരഹിതമായി അപഹസിച്ച ഹരികുമാറിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധം കലാകൌമുദി എഡിറ്റര്‍ക്ക് ഇ-മെയില്‍ ആയി അയച്ചിട്ടുണ്ട്.
ഈ വിഷയത്തില്‍ ബ്ലോഗ് എന്ന മാധ്യമത്തിന്റെ അന്തസ്സിനും അഭിമാനത്തിനും ചേരും വിധം ശക്തിയുക്തം നിര്‍ഭയം പ്രതികരിച്ച എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.
കമന്റുകളെ പേടിച്ച് പത്രത്തില്‍ പ്രസിദ്ധീകരിച്ച ആ ലേഖനത്തോടുപോലും കൂറുകാണിക്കാന്‍ അദ്ദേഹത്തിനു കഴിയാതെ പോയല്ലോ.വ്യക്തിഹത്യ നടത്തുമ്പോള്‍ അതിലെ ന്യായത്തെപ്പറ്റിയും ഒന്നോര്‍ക്കാമായിരുന്നു.
ReplyDeleteഎഴുത്തുകാരെ ഏറെ വളര്‍ത്തുന്ന ബൂലോകത്തെ ഇത്രയ്ക്കാക്ഷേപിക്കാന്‍ ഒരു എഴുത്തുകാരന് കഴിഞ്ഞു എന്നതുതന്നെ അപലപനീയം.
ബ്ലോഗിന്റെ മഹത്വമറിയാതെയുള്ള ഈ ചവറു ലേഖനം എന്ത് പത്ര ധര്‍മ്മത്തിന്റെ പേരിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്?
തിരുത്ത്
ReplyDeleteമേല്‍ പോസ്റ്റില്‍ ‘കുരുടന്‍ കണ്ട ആനയെ പോലെ’ എന്നത്, ‘ഹരികുമാര്‍ ബൂലോകം കണ്ട പോലെ’ എന്ന് തിരുത്തിവായിക്കാനപേക്ഷ
-ബ്ലോഗാധിപര്‍!
“ബൂലോകര്‍ ഒരേ മനസ്സോടെ പുതുമുഖങ്ങളെ ഹൃദയപൂര്‍വ്വം ബ്ലോഗിങ്ങ് എന്ന അതിരുകള്‍ക്കതീതമായ ആശയപ്രകാശന മാധ്യമത്തിലേക്ക് സ്വാഗതമോതുകയാണ് പതിവ്. എങ്ങിനെ ബ്ലോഗിന്റെ സെറ്റിങ്ങുകള്‍ ശരിയാക്കാം എന്ന് തുടങ്ങി എവിടെയൊക്കെ തങ്ങളുടെ ബ്ലോഗ് വായനക്കാരെ കാത്തിരിക്കുന്നു എന്ന് വരെ വിശദീകരിക്കുന്ന സഹായ പോസ്റ്റുകളും കമന്റുകളുമായി ബൂലോകര്‍ പുതുതായി ബ്ലോഗിങ്ങിലേക്ക് വരുന്നവരെ തുറന്ന ഹൃദയത്തോടെ സ്വീകരിക്കുകയെന്നതാണ് ബൂലോക വഴക്കം“.....
ReplyDeleteഇത് അക്ഷരം പ്രതി ശരിയും എന്റെ അനുഭവവുമാകുന്നു.
ബൂലോക സുഹൃത്തുക്കളുടെ സൌഹൃദത്തില്‍ മനം കുളിര്‍ന്ന് വീണ്ടു വീണ്ടും രചനക്കുള്ള ഊര്‍ജ്ജം ശേഖരിക്കുന്ന ഒരാളാണ്‍് ഞാന്‍.
കലാകൌമുദിയെപ്പോലൊരു വാരിക, സത്യമെന്താണെന്ന് അന്വേഷിച്ചറിയണമായിരുന്നു
This comment has been removed by the author.
ReplyDelete"...തെറി വിളിക്കേണ്ട സമയത്ത്, വിളിക്കേണ്ടവരെ ഭേഷ വിളിക്കാനുള്ളതാണു്. അല്ലാതെ വണ്ടി യോട്ടികുമ്പം കുറുക്കേ ചാടണ മാടിനെം പോത്തിനെ വിളിക്കാനുള്ളതല്ല...."
ReplyDeleteകൈപ്പള്ളിച്ചേട്ടന്റെ ഈ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് ഈ പ്രതിഷേധ പോസ്റ്റില്‍ ഈയുള്ളവനും വയ്ക്കുന്നു ഒരു ഒപ്പ്.
ഹരികുമാരസംഭവം:
ReplyDeleteഹരികുമാരന് എന്തും എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ട്.. പക്ഷേ, അത് അദ്ദേഹം മറ്റുള്ളവരുടെമേല്‍ കുതിര കയറാനുള്ള ലൈസന്‍സ് ആയി തെറ്റിദ്ധരിച്ചു. ഒരു മൂന്നാംകിട സിനിമയിലെ നായകന്‍ ഒരുദിവസം പുലരുമ്പോള്‍ സൂപര്‍ ഹീറോ ആകാന്‍ ആഗ്രഹിക്കും. അത് അത്യാഗ്രഹം.അതുപോലെ, പ്രശസ്തിക്കുള്ള വഴി വിവാദമാണെന്നു അങ്ങേര്‍ ധരിച്ചിരിക്കണം.(ഒരു പരിധിവരെ കു:പ്രസിദ്ധി കിട്ടുകയും ചെയ്തു)
എന്തൊക്കെ ആയാലും തോളിലിരുന്ന് ചെവികടിക്കാന്‍ പാടില്ല. കമന്റ് എന്നാല്‍ നമ്മുടെ രചനയെപ്പറ്റിയുള്ള അഭിപ്രായമല്ലേ.. അതു മറ്റുള്ളവര്‍ പറയുമ്പോള്‍, നമ്മളുദ്ദേശിച്ചത് തന്നെ കിട്ടി എന്നു വരില്ല. അപ്പോള്‍ മൊത്തം സിസ്റ്റത്തെ കുറ്റം പറയുക എന്നത്, രണ്ടും കെട്ട പണിയാണ്. നല്ലതെന്നു തോന്നിയാല്‍ സ്വീകരിക്കണം, അതിനുള്ള മനസ്സില്ലെങ്കില്‍ തള്ളിക്കളയണം. അതിനുള്ള ആര്‍ജ്ജവം എഴുത്തില്‍ 25 വര്‍ഷം ( ശരിയാണോ എന്നറിയില്ല..)വിഹരിച്ച ഹരികുമാരന്‍ കാട്ടേണ്ടതായിരുന്നു. അതല്ലാതെ, മറ്റൊരു മാധ്യമത്തെ കൂട്ടുപിടിച്ച്, ബൂലോഗത്തെ മുഴുവന്‍ അധിക്ഷേപിക്കുക വഴി അക്ഷന്തവ്യമായ തെറ്റാണു അദ്ദേഹം ചെയ്തിരിക്കുന്നത്. ശിക്ഷിക്കുവാന്‍ ആരും ആളല്ല. അതിന് മുകളില്‍ ആളുണ്ട്..
ഇപ്പോള്‍, സ്വയം തുറന്നുവിട്ട ഭൂതത്തെ ഒന്നു തണുപ്പിക്കാനെങ്കിലും ഒരു ക്ഷമാപണവുമായ് അദ്ദേഹം വരണമെന്നാണ് എന്റെ ഒരു അപേക്ഷ.
തിരുത്താനുള്ള അവസരം ഏതു കോടതിയും കൊടുക്കണമല്ലോ?
ഇതു പറയാനുള്ളത്ര അനുഭവം ബൂലോഗത്ത് എനിക്കില്ല. എങ്കിലും ഒരു തുടക്കക്കരനെന്ന നിലയില്‍ ഹരികുമരന്‍ പറഞ്ഞപോലെ ഒരു ഗൂഢ സംഘവും സ്ലെഡ്ജിംഗ് തന്ത്രങ്ങളുമായ് എന്റെനേരെ വന്നിട്ടില്ല. മാത്രമല്ല, കൂട്ടായ്മകളെല്ലം വളരെ ഫലപ്രദവുമായിരുന്നു.
ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന മറ്റ് അഭിപ്രായങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍, ഹരികഥാ കമന്റു കഥനം അദ്ദേഹത്തിന്റെ ഒരു പകല്‍ക്കിനാവാണ്..
ആയതിനാല്‍ ഈ അവസരത്തില്‍ തെറ്റുതിരുത്തി മി. ഹരി കുമാര്‍ പക്വത കാണിക്കണമെന്നു അപേക്ഷ.
മലയാള ബ്ലോഗറന്മാരെ ഒന്നടങ്കം അപമാനിച്ച കലാകൌമുദിയെയും ഹരികുമാറിനെയും ഞാനും എന്റെ പ്രതിഷേധം അറിയിച്ചുകൊള്ളുന്നു.
ReplyDeletenthബ്ലോഗ്ഗിനെ കുറിച്ചുള്ള ഹരികുമാറിന്‍റെ കലകൌമുദിയിലെ തോന്ന്യാസം ബൂലോകത്തെ ബ്ലോഗ്ഗേര്‍സ്സിന് മുന്നില്‍ എത്തിച്ച അഞ്ചല്‍കാര.......അഭിനന്ദനങ്ങള്‍
ReplyDeleteഇക്കയുടെ വിവഹ ശേഷം ഇതാ വീണ്ടും ബൂലോകം ഒരു കുടകീഴില്‍...
മലയാള സാഹിത്യത്തിന്ന് എന്നെന്നും അഭിമാനിക്കാന്‍ കഴിവുള്ള ഒരുകൂട്ടം കരുത്തരായ മലയാളി ഭാഷ സ്നേഹികള്‍
ഇവിടെയുണ്ടെന്ന് പത്ര മാധ്യമങ്ങള്‍...അറിയട്ടെ
എന്തായാലും.....ഇവിടെ ഒരു കൂട്ടായ്യ്‌മയുടെ വിജയം കണ്ട് കണ്‍കുളിര്‍ത്തു....
അഭിമാനം തോന്നുന്നു....ബൂലോകത്തിലൊരാളായി ഞാനും
പിന്നെ സത്യത്തില്‍ മുകളിലെ പല കമാന്‍റ്റും ഞാന്‍ തന്നെയാണ്
ഇട്ടതെന് ഞാന്‍ പറഞ്ഞാല്‍...കൌമുദിയില്‍ പേര് വന്നെങ്കില്‍...വെറുതെ ഒരു മോഹം..
കൌമുദി...ഈയടുത്ത കാലത്ത് മറ്റു പല വര്‍ത്തകളിലും..വിവാദങ്ങളിലും സ്ഥിരമായി ഉണ്ട്....എന്തായാലും ഹരികുമാറിന്‍റെ ഈയൊരൊറ്റ കുറിപ്പ് കൊണ്ട് കൌമുദിയുടെ നിലവാരം ഒരുപട് വളര്‍ന്നു.
ഈ പ്രശ്‌നങ്ങള്‍ കൊണ്ട് ഹരികുമാര്‍ പ്രശസ്‌തനായെങ്കില്‍ ആവട്ടെ...പക്ഷേ ബൂലോകമെന്ന ഈ മഹ സമുദ്രത്തെ പത്രത്തിലൂടെ ഒരൊറ്റ വലിക്ക് മൂക്കില്‍ വലിച്ച് കേറ്റാമെന്ന മൊഃഅം ഒരു വ്യാമോഹം മാത്രം
ഇടക്ക് ഇനിയും വരട്ടെ ഇതു പോലത്തെ വിവാദങ്ങള്‍ ഒന്നലെങ്കിലും എല്ലാരെയും ഒരുമ്മിചു കാണാമല്ലോ....
ഇതു ബൂലോകത്തിന്‍റെ സ്നേഹവിജയം...ഒരുമയുടെ വിജയം
നന്‍മകള്‍ നേരുന്നു
ശ്രീമാന്‍ ഹരികുമാരസാറിന്റെ കലാപരിപാടികള്‍ കുറേനാളായി ആവോളം കണ്ട് രസിയ്ക്കുന്നുണ്ടായിരുന്നു. സ്പാം കമന്റുകള്‍ ഇട്ട് തുടങ്ങിയപ്പഴേ ആരായാലും ഒന്ന് നോക്കിപ്പോവുമല്ലോ.
ReplyDeleteകൌമുദിയോട് സങ്കടം പറയുന്നില്ല.ഗുരു നിത്യ, ഓ വീ വിജയന്‍, എം ജയചന്ദ്രന്‍ നായര്‍ ഒക്കെ എഴുതിയിരുന്നത് സമകാലീന മലയാളത്തിലല്ലേ എന്ന് ചോദിയ്ക്കും വിധം കാലം കഴിഞ്ഞ് പോയിരിയ്ക്കുന്നു. ഹരികുമാരന്‍മാരുടേ ജല്‍പ്പനങ്ങള്‍ക്കേ അവിടെയിന്ന് സ്ഥാനമുള്ളൂ.
പിന്നെ ഈ ബ്ലോഗിനെപ്പറ്റി എന്തെങ്കിലും ക്ണാപ്പത്തരം എഴുതിവച്ചാല്‍ നമുക്കെന്താന്നേ.? അര്‍ഹിയ്ക്കുന്ന ഏറ്റവും മികച്ച പരിഗണന പ്രതികരിയ്ക്കാതിരിയ്ക്കലാണ്. ഹരികുമാറ് എഴുതിയത് കണ്ടിട്ട് പുതിയ ആള്‍ക്കാര്‍ ഈ മീഡിയം ഉപയോഗിയ്ക്കാതിരുന്നാല്‍ ഉപയോഗിയ്ക്കാതിരിയ്ക്കുന്നവന്റെ നഷ്ടം. എഴുതിയിട്ടാല്‍ ഇന്നല്ലെങ്കില്‍ നാളെ നമുക്കെങ്കിലും വായിയ്ക്കാം, വായിയ്ക്കപ്പെടാം എന്ന സാധ്യത അവനവന് നഷ്ടമായി. ഇനിയും ഈ സൌജന്യം പുതിയ പുതിയ സൈറ്റുകള്‍ തന്നുകൊണ്ടേയിരിയ്ക്കും. ചിലരതേല്‍ തുണ്ട് പടമിടും, ചിലരതേല്‍ ഗവേഷണാ പ്രബന്ധമെഴുതും. (രണ്ടും ഞാന്‍ ആസ്വദിയ്ക്കാറുണ്ട്). ഇന്റര്‍നെറ്റിന്റെ വന്‍ സാധ്യതകളിലൊന്നായ ബ്ലൊഗിങ്ങിനെതിരേ തിരിഞ്ഞ് നില്‍ക്കാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കുന്ന ആര്‍ക്കും കഴിയില്ല.
ആനുകാലികങ്ങള്‍ പ്രിന്റെടുക്കാനും പ്രചരിപ്പിയ്ക്കാനും അവസരം വന്ന മുറയ്ക്കിന്നുവരെ ലോകത്തിലെത്ര ആനികാലികങ്ങള്‍ വന്നുപോയി? എത്രയെണ്ണം നിലനില്‍ക്കുന്നുണ്ട്?അതൊക്കെ തന്നെ ബ്ലൊഗിങ്ങിലും നടക്കും. കാമ്പുള്ള ആനുകാലുകങ്ങളും കാമ്പുള്ള ബ്ലോഗുകളും നിലനില്‍ക്കും. പക്ഷേ ബ്ലൊഗിങ്ങ് നമുക്ക് പ്രത്യേകമായി തരുന്ന ഒരു സൌജന്യമുണ്ട്. ഒരുതരം ഉന്മത്തമാക്കുന്ന അരാജകത്വം.സ്വന്തം പേരിലായാലും അനോണിയായായാലും തുറന്ന് പറയാന്‍ ആരുടേയും മുഖത്തേയ്ക്ക് നോക്കേണ്ടി വരുന്നില്ലെന്ന ധൈര്യം. ചിതലെടുത്ത് പോവൂല്ല എന്ന സമാധാനം. എല്ലാത്തിനുമുപരിയായി എഴുത്തിന്റെ ധനകാര്യം /വിറ്റുപോകുമോ എന്ന പേടി ഇല്ലാതെ തന്നെ എഴുതാനുള്ള സ്വാതന്ത്ര്യം.
അതുകൊണ്ട് ഈ ബ്ലൊഗിങ്ങ് ബ്ലൊഗിങ്ങ് എന്ന് പറയുന്ന സമാന്തരമായ വായനാ, എഴുത്ത് സംസ്കാരത്തെ എല്ലാവനും ഭയം തന്നെ.അതിപ്പം കലാകൌമുദിയായാലും എഴുത്തിനെ വില്‍ക്കുന്ന ഏതൊരുവനായാലും.(കച്ചവടം കുറ്റമല്ല. പക്ഷേ പത്ത് രൂപായ്ക്ക് ഹരികുമാറിന്റേതുപോലുള്ള കോളങ്ങള്‍ നിറച്ച വാരിക തരുന്നതില്‍ കച്ചവടം ഒട്ടുമില്ല, പറ്റിയ്ക്കലാണുള്ളത്.)
നാമെല്ലാം കലാകൌമുദി പത്രാധിപര്‍ക്ക് കത്തെഴുതിയിട്ടൊന്നും കാര്യമില്ല.ഹരികുമാരന് ഒരു ഹീറോ ഇമേജ് കൊടുക്കാം.അത്രതന്നെ.ഹരികുമാറിനെപ്പോലെയൊരുവനെ വച്ചോണ്ടിരിയ്ക്കുന്ന അദ്ദേഹത്തിന്റെ ഗതികേട് ആലോചിച്ച് നാം സങ്കടപ്പെടുവാണ് വേണ്ടത്.
കേരളീയര് പൊതുവേ വെള്ളമുപയോഗിച്ച് ശൌചം ചെയ്യുന്നവരായതുകൊണ്ട് കോളമെഴുതാനുള്ള പേപ്പറ് നമ്മുടേ നാട്ടില്‍ വെല കുറച്ച് ഒത്തിരി കിട്ടും ഹരികുമാരന്.കാശു കൊട്ത്താരെങ്കിലും വാങ്ങിച്ച് പോയാല്‍ വെറുത്തേ കളയരുത്..ശീലമുണ്ടെങ്കില്‍ തൊടച്ച് ക്ലോസറ്റിലിട്ട് വെള്ളമൊഴിച്ചേക്കുക.(ബ്ലോക്കായാല്‍ എന്നെ തെറിവിളിയ്ക്കരുത്...ശ്ശേ അതിനു പോലും കൊള്ളൂല്ലെന്നോ?)
അല്ല എന്നാലും എനിയ്ക്ക് അറിയാന്മേലാത്ത ഒരു കാര്യമുണ്ട് ..ഈ ലാപുടയും വിത്സണുമൊക്കെ അങ്ങേരെ എന്തോ ചെയ്തു?
മേലെഴുതിയതൊക്കെക്കൊണ്ടുതന്നെ ഒറ്റതിരിഞ്ഞൊരു ബ്ലോഗറായി ഈ കമന്റിടാന്‍ എനിയ്ക്ക് തോന്നുന്നു. ഒരു ലോകത്തിലേയും ആളല്ലാതെ തന്നെ.
കുറച്ച് അഹങ്കാരവും കുറേ അറിവില്ലായ്മയും സ്വന്തമായുള്ള ഒരു പാവമാണ് ഈ ഹരികുമാര്‍ എന്ന് തോന്നുന്നു.എന്തായാലും സ്വന്തം ജോലി പോലും മര്യാദയ്ക്ക് ചെയ്യുവാന്‍ അറിയില്ല എന്ന് മറ്റുള്ളവര്‍ക്കു മുന്‍പില്‍ തെളിയിച്ചു കൊടുക്കുകയാണ് ഹരികുമാര്‍ ചെയ്തിരിക്കുന്നത്. ഇന്റര്‍നെറ്റ് എന്താണെന്നും, ബ്ലോഗ് എന്താനെന്നും അറിയാത്ത ഹരികുമാര്‍ ലേഖനം ( അങ്ങനെ വിളിക്കാമോ??) വളരെയധികം നിലവരം കുറഞ്ഞതായി പോയി.
ReplyDeleteബ്ലോഗില്‍ നല്ല രീതിയില്‍ ഇടപെടുന്ന ലാപുടയെ ‘വ്യാജനാമം‘ ഉപയോഗിച്ച് ബ്ലോഗു ചെയ്യുന്നവരുടെ കുടെപ്പെടുത്തിയതില്‍ നിന്ന് തിരിച്ചറിയാം ഹരികുമാറിന്റെ മലയാളം ബ്ലോഗുകളെകുറിച്ചുള്ള വിവരം!
അങ്ങാടിയില്‍ തോറ്റതിനെ അമ്മയുടെ നെഞ്ചത്ത് എന്ന രീതിയില്‍ തട്ടികൂട്ടിയ ഈ ലേഖനം ചുമക്കേണ്ടി വന്ന കലാകൌമുദിയുടെ ഒരു ഗതികേട്!
ഒരു കാലത്ത് ഇന്ത്യയുടെ മൊത്തം ചിന്താസരണിയില്‍ പുതിയ വഴിത്തിരിവുകളും ചൂണ്ടിക്കാണിച്ച് പ്രകാശഗോപുരമായി നിന്നിരുന്ന കേരളത്തിലെ അച്ചടിമാദ്ധ്യമങ്ങള്‍ ഇടയ്ക്കെന്നോ ജീര്‍ണ്ണിച്ചുപോയിരിക്കുന്നു.
ReplyDeleteഞങ്ങളുടെ തലമുറയിലുള്ള ഒരു പാടുപേരെ കൈപിടിച്ച് നടത്തിച്ച് അക്ഷരം കൂട്ടിവായിക്കാനും ആ അക്ഷരശൈലത്തിനുമേല്‍ അറിവിന്റെ കൊട്ടാരങ്ങള്‍ പണിതുയര്‍ത്താനും സഹായിച്ചിരുന്ന ഗുരുതുല്യമായ ഒരു ഉന്നതസ്ഥാനമുണ്ടായിരുന്നു ഒരിക്കല്‍ അവയ്ക്ക്.
ഇന്ന് അതൊക്കെ വലിച്ചെറിഞ്ഞ് സ്വജനപക്ഷപാതവും വിലകുറഞ്ഞ വ്യാപാര-രാഷ്ട്രീയ-സാമുദായികകണ്‍കെട്ടുകളും മാത്രം നടത്തിക്കൊണ്ടിരിക്കുന്നു. നമ്മുടെ പത്രമാസികകളില്‍ പലതും അവയുടെ ഉള്ളടക്കം കൊണ്ടും ഉള്ളൊതുക്കമില്ലായ്മകൊണ്ടും കൈകൊണ്ട് തൊടാന്‍ പോലുമാവാത്ത വിധം അറപ്പുളവാക്കിക്കൊണ്ടിരിക്കുന്നു ഇപ്പോള്‍. തങ്ങള്‍ എത്രമാത്രം അധഃപതിച്ചു എന്ന് സ്വയം തിരിച്ചറിയാനാവാത്ത ഒരു കുഴിയിലാണ് അവരൊക്കെ ഇപ്പോള്‍ വീണുകിടക്കുന്നത്.
ഇത്തരം ദശാസന്ധിയിലാണ് കാലഘട്ടത്തിന്റെ ആവശ്യം എന്നപോലെ, എല്ലാ അപചയങ്ങള്‍ക്കും ഒടുവിലെന്നപോലെ, ബൂലോഗം എന്ന പ്രതിഭാസം കടന്നുവരുന്നത്.
മലയാളഭാഷയുടെ ചരിത്രത്തില്‍ ഈ ദശാബ്ദം രേഖപ്പെടുത്താന്‍ പോവുന്ന ഏറ്റവും വലിയ സംഭവമാണ് ബ്ലോഗിങ്ങ് എന്ന പുതിയ മാദ്ധ്യമരീതി. ബലമായി വായ് മൂടിക്കെട്ടപ്പെട്ടിരുന്ന കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് ലോകത്തോടു മുഴുവനും തങ്ങളുടെ തന്നിഷ്ടം പോലെ സ്വന്തം ഭാഷയില്‍ പറയാനുള്ളത് പറയാനും എഴുതാനുള്ളത് എഴുതാനും ആദ്യമായി അവസരം കൈവന്നിരിക്കുകയാണിപ്പോള്‍. ഈ കുത്തൊഴുക്കില്‍ ഇളകിയാടാന്‍ പോവുന്നത് ദ്രവിച്ചുമുടിഞ്ഞുകൊണ്ടിരിക്കുന്ന പള്‍പ്പുമാദ്ധ്യമങ്ങളുടെ നാരായവേരുകളാണ്.
ഇത് ഒന്നുകില്‍ വളരെ നന്നായി തിരിച്ചറിഞ്ഞിട്ടോ അതല്ലെങ്കില്‍ ഒട്ടും തിരിച്ചറിയാതെയോ ആകണം വിഢ്ഡികളുടെ സ്വര്‍ഗ്ഗത്തില്‍ നിന്നും കെട്ടുപൊട്ടിച്ചിറങ്ങിപ്പോരുന്ന ചില അച്ചടിനായകന്മാര്‍ വഴിതെറ്റി ബൂലോഗത്തുവന്നുപെടുന്നതും ചുവന്നതാടിവേഷം കെട്ടി ഗ്വാ ഗ്വാ വിളിച്ച് സ്വയം പരിഹാസ്യരാവുന്നതും.
വെറുപ്പിനേക്കാളും വിദ്വേഷത്തിനേക്കാളും കൂടുതല്‍ ഇവരോട് സഹതാപമാണ് ഇനി തോന്നേണ്ടത്. അര്‍ഹമോ അനര്‍ഹമോ ആയ സ്വന്തം അസ്തിത്വത്തിന്റെ കുഴിയാണ് ഇവര്‍ സ്വയം തോണ്ടുന്നതെന്ന് എന്നിവര്‍ മനസ്സിലാക്കും?
ബൂലോഗവിപ്ലവത്തിനെതിരെ പുറംതിരിഞ്ഞുനില്‍ക്കുന്നതുകൊണ്ടോ അങ്ങനെയൊന്നില്ലെന്ന് നടിച്ച് കണ്ണടച്ചിരുട്ടാക്കുന്നതുകൊണ്ടോ ഈ രാവു വെളുക്കില്ലെന്ന് കലാകൌമുദി പോലുള്ള പ്രസിദ്ധീകരണങ്ങള്‍ മനസ്സിലാക്കുക. ബൂലോഗാനുഭവങ്ങളെപ്പറ്റി അസത്യജടിലമായ പ്രചരണം നടത്തുമ്പോള്‍ വാസ്തവത്തില്‍ നിങ്ങളുടെ സ്വന്തം കാല്‍ക്കീഴിലെ മണ്ണാണ് ഊര്‍ന്നുപോവുക. എന്താണ് ബ്ലോഗ് എന്നറിയാത്ത സാധാരണ കടലാസ്സുവായനക്കാര്‍ക്കുപോലും ബ്ലോഗിലേക്കെത്തിപ്പെടാനും ക്രമേണ നിങ്ങളെ മൊത്തമായി കൈവിടാനും തന്നെ അവസരമൊരുക്കുകയാണ് ഈ മണ്ടത്തരം കൊണ്ട് നിങ്ങള്‍ ചെയ്യുന്നത്.
എന്തു ബാദ്ധ്യതകൊണ്ടാണ് ഹരികുമാര്‍ പോലുള്ള ആളുകളെ നിങ്ങള്‍ക്കു ചുമക്കേണ്ടിവരുന്നത് എന്നറിയില്ല. പക്ഷേ ആത്യന്തികമായി ഒരു നഷ്ടക്കച്ചവടമായിരിക്കും ഈ സാഹസം എന്നുറപ്പ്.
ഇതൊക്കെയാണെങ്കിലും, ബ്ലോഗില്‍ ഇടപെടുന്ന മലയാളിത്തത്തിന്റെ നന്മ നിങ്ങള്‍ ഒരുപക്ഷേ ഇനിയും കണ്ടറിഞ്ഞിരിക്കില്ല. സമന്മാരില്‍ സമനായി, സാധാരണക്കാരില്‍ സാധാരണക്കാരനായി പത്തി താഴ്ത്തി തിരിച്ചുവരുന്ന ഏതൊരു പങ്കാളിയേയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്ന സ്വഭാവമേ ഇവിടുള്ളവര്‍ക്കുള്ളൂ. അതുകൊണ്ടുതന്നെ നല്ലൊരു ബ്ലോഗറായി, നല്ലൊരു മലയാളിയായി, നല്ലൊരു കൂട്ടുകാരനായി ബൂലോഗസമൂഹത്തിലേക്കു തിരിച്ചുവരാന്‍ ഹരികുമാറിന് ഇനിയും അവസരമുണ്ട്.
തനതുഭാഷാബ്ലോഗിങ്ങ് എന്ന പ്രസ്ഥാനത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയും ബൂലോഗങ്ങള്‍ക്കൊപ്പം ജീവിക്കുകയും അതുവഴി സ്വയം വളരുകയും ചെയ്യുക എന്ന മഹത്തായ അവസരത്തെ ക്കുറിച്ച് ശ്രദ്ധാപൂര്‍വ്വം പഠിക്കുകയും ചെയ്തുകൊണ്ട് കലാകൌമുദിയും മലയാളത്തിലെ തങ്ങളുടെ നഷ്ടപ്രതാപങ്ങള്‍ വീണ്ടെടുക്കുമെന്നു ന്യായമായും പ്രതീക്ഷിക്കട്ടെ?
കൈരളിപ്പെണ്ണിന്റെ മച്ചകം നിറയെ കലയുടെ പൊന്‍വെട്ടം തൂവേണ്ട നിലാവേ, നീയെന്തേ സഹജീവനത്തിന്റെ ശക്തിയും സൌന്ദര്യവും അറിയാതെ പോയി?
ബ്ലോഗിംഗ് എന്ന സമാന്തര എഴുത്ത് - വായനാ സങ്കേതത്തെ ശരിയായി മനസ്സിലാക്കാതെ, അതില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കാതെ ലേഖനം എഴുതിയ ലേഖകനോടും പ്രസിദ്ധീകരിച്ച കലാകൌമുദിയോടുമുള്ള മലയാളം ബ്ലോഗേര്‍സിന്റെ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteബൂലോഗത്ത് രാജാക്കന്മാര് ജനിച്ചുവളര്‍ന്ന് കിരീടാവകാശികളാവുന്നത് എങ്ങിനെ - ഹരികുമാരനെപ്പോലുള്ളവര്ക്ക് ഒരു പാഠം
ReplyDeleteഹരികുമാറിനെയല്ല , ഹരികുമാറിന്റെ അപക്വമായ സമീപനത്തെയാണ് ഇവിടെ ഒന്നടങ്കം ബ്ലോഗ്ഗര്‍മാര്‍ അപലപിച്ചത് . ഇവിടെ പ്രശംസനീയമായ പങ്ക് വഹിച്ചത് അഞ്ചല്‍ക്കാരന്‍ ആണ് . ഈ അഭിപ്രായങ്ങളെല്ലാം ഹരികുമാര്‍ വായിച്ചിരിക്കും എന്ന് കരുതുന്നു . എത്ര തന്നെ വഴക്കുകള്‍ ഉണ്ടായാലും ബൂലോഗം ആരോടും സ്ഥിരമായ വെറുപ്പോ പകയോ ആരോടും കാണിച്ചിട്ടില്ല . ഈ കൂട്ടായ്മയില്‍ ഹരികുമാറും അഭിമാനം കൊള്ളുകയാണ് വേണ്ടത് . ഒരേയൊരു ക്ഷമാപണത്തില്‍ തീരുന്നതാണ് പ്രശ്നം . ആയതിനാല്‍ ഹരികുമാര്‍ ബൂലോഗത്തോട് നിരുപാധികം ക്ഷമ ചോദിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു . അതുല്യമായ ഒരു സമാന്തരമാധ്യമായി വളര്‍ന്ന് വരുന്ന ബ്ലോഗ്ഗിങ്ങിന്റെ ശക്തി തിരിച്ചറിഞ്ഞ് ഈ കൂട്ടായ്മയുടെ മുഖ്യധാരയിലേക്ക് തിരിച്ചു വരാന്‍ ഞാന്‍ ഹരികുമാറിനോട് ആവശ്യപ്പെടുന്നു .
ReplyDeleteകലാകൌമുദിയുടെ പുതിയ ലക്കത്തിലും ശ്രീ ഹരികുമാര്‍ ബോള്‍ഡ് ചെയ്ത് ഒരു കുറിപ്പിട്ടിട്ടുണ്ട്. “ബ്ലോഗ് = തലയില്‍ മുണ്ടിട്ട് കൂവാന്‍ പറ്റിയ ഇടം”
ReplyDeleteഅക്ഷരക്കൂടുകളെ കല്ലെറിയുന്നതിനു സമം ആണിത് എന്നു തോന്നിപ്പോയി.. ചെറുതോ വലുതോ ആവട്ടെ...അതിനെ കണ്ണടച്ചാക്ഷേപിക്കണോ
സുകുമാരന്‍ മാഷ് പറഞ്ഞതു പോലെ ശ്രീ. ഹരികുമാര്‍ തന്റെ തെറ്റു മനസ്സിലാക്കി ഒരു ക്ഷമാപണം നടത്തിയാല്‍ തീരാവുന്നതേയുള്ളൂ പ്രശ്നം.
ReplyDeleteബൂലോകത്ത് ആരും ഒരിക്കലും ഹരികുമാര്‍ എന്ന വ്യക്തിയെ അപമാനിയ്ക്കാനായി മന:പൂര്‍വ്വം ഒന്നും ചെയ്തിട്ടില്ല അദ്ദേഹത്തിന്റെ സമീപനത്തിനെതിരായ പ്രതികരണമായിരുന്നല്ലോ അത്. അത് കൊണ്ടു തന്നെ ഒരു ക്ഷമ പറഞ്ഞാല്‍ പ്രശ്നം രൂക്ഷമാകാതെ പരിഹരിയ്ക്കാവുന്നതേയുള്ളൂ.
കലാകൌമുദിയും ഒപ്പം ശ്രീ. ഹരികുമാറും ഈ വിഷയം വേണ്ട രീതിയില്‍ മനസ്സിലാക്കി ബൂലോകത്തോട് സഹകരിയ്ക്കുമന്നു പ്രതീക്ഷിയ്ക്കുന്നു.
മനു ..അതു ഈ ലക്കത്തിനു മുന്പുള്ള ലക്കമാണു..
ReplyDeleteലക്കമല്ല ഇഷ്യു...
ഇഷ്യു ഉണ്ടാക്കലല്ലെ പത്രാധിപന്മാരുടെ പണി ഈയിടെയായി
ഭീരുത്വം എന്നതു മാത്രമല്ല, ഹരികുമാറൊരു സങ്കുചിത മന്‍സക്കനാണെന്നും വിമര്‍ശനത്തെ അതിന്റേതായാ രിതീയില്‍ ഉള്‍ക്കൊള്ളാനും ഇതുവരെ കഴിഞ്ഞിട്ടില്ല, അച്ചടിമാധ്യമത്തിലെഴുതുന്നതിന്റെ ഹുങ്കായിരിക്കാം അയാളെക്കോണ്ടിതെല്ലാം എഴുതിക്കുന്നത്. തന്റെ രചനകള്‍ അതിമഹത്തരമാണെന്ന് വിചാരിച്ച് മറ്റുള്‍ലവരെല്ലാം തന്നെ അംഗീകരിക്കണമെന്നു പറയുന്നത് ഒരുതരം മാനസിക രോഗമാണ്‍, തന്റെ ബുലോഗ പ്രവേശം ഒരു ബുലോഗ ഫ്ലോപ്പായതിന്റെ നിരാശയില്‍ നിന്നും ഉടലെടുത്ത ഒരു തരം മാനസിക രോഗം.
ReplyDeleteഅച്ചടി മാധ്യമത്തിനു സമാന്തരമായി ഒരു മാധ്യമം വായനക്കാരിലെത്തുന്നതിന്റെ അസ്വസ്ഥതയും ഇതിലുണ്ട്, ഇത്രയും കാലം അച്ചടി മാധ്യമത്തില്‍ അവരെഴുതുന്നത് കണ്ണുമടച്ചു വായിക്കുന്ന ഒരു തരം പ്രവണത ആയിരുന്നു. എന്നാല്‍ ഇന്ന് വിവരസാങ്കേതിക വിദ്യയുടെ വരവോടെ അവരുടെ എകാധിപത്യപത്തിനു തിരശ്ശീല വീണുകൊണ്ടിരിക്കുന്നു. ബ്ലോഗു പോലുള്ള സമാന്തര മാധ്യമ പ്രസ്ഥാനങ്ങള്‍ക്കു വളരെയധികം പ്രചാരം ഇത്തരം അച്ചടി മാധ്യമങ്ങള്‍ നല്‍കാത്തതിന്റെ കാരണവും ഇതു തന്നെയാണ്‍.
തങ്ങളെഴുതുന്ന നുണകളും മറ്റും അതേപടി വിഴുങ്ങുന്ന കാലം കഴിഞ്ഞു പോയി എന്നു മനസ്സിലാക്കാന്‍ സാധിക്കാത്ത കൂപമണ്ടുകങ്ങ്ങളിലൊന്നാണ്‍ ഹരികുമാറ്. അമേരിക്കയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ ഇന്ന് ജനങ്ങള്‍ പത്രത്തോടൊപ്പം തന്നെ ബ്ലോഗുപോലുള്ള സമാന്തരമാധ്യമങ്ങള്‍ ഉപയ്യോഗിക്കുന്നു എന്നാണ്‍ കണക്ക്.
കലാകൌമുദിയ്ലില്‍ കാര്യമാത്ര പ്രസക്തമായ ലേഖനങ്ങളെല്ലാം വരുന്ന ഒരു മാധ്യമമാണ്‍. പക്ഷെ ഇത്തരത്തിലൊരു ലേഖനം കലാകൌമുദി പ്രസ്സിദ്ധീകരിക്കരുതായിരുന്നു. ചുരുങ്ങിയ പക്ഷം അതിന്റെ നിജസ്ഥിതിയെങ്കിലും അന്വേഷിക്കണമായിരുന്നു. അതുപൊലും ചെയ്യാതെ ഹരികുമാറിന്റെ ബ്ലോഗര്‍മാരെ അധിക്ഷേപിക്കുന്ന ഈ ലെഖനം പ്രസിദ്ധീകരിച്ചതിലുടെ മറ്റൊരു ഫയറാണിതെന്ന് തോന്നിക്കുന്നു കലാകൌമുദി, ബ്ലോഗിനെ ക്കുറിച്ചറിയാത്ത ഒട്ടനവധി സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാനെ ആ ലേഖനം കൊണ്ട് കഴിയു. എന്നാലും ഹരികുമാര്‍ ഒരു കാര്യം മനസ്സിലാകുന്നതു നന്ന്
കുറച്ചു പേരെ എല്ലാക്കാലത്തേക്കും എല്ലപേരെയും കുറച്ചു കാലത്തേക്കും പറ്റിക്കാന്‍ സാധിക്കും, എന്നാല്‍ എല്ലാപേരെയും എല്ലാക്കാലത്തും പറ്റിക്കാന്‍ സാധിക്കില്ല,
പ്രിന്റിലെഴുതുന്ന ഏതു കൊലകൊമ്പന്‍ നവ(?) കവികളേക്കാളും പടികള്‍ മുകളിലാണ് കുഴൂരും ലാപുടയും. അവരെ ഇത്ര അടച്ചാക്ഷേപിച്ചത് തികച്ചും ദൌര്‍ഭ്യാഗ്യകരമായിപ്പോയി മിസ്റ്റര്‍ ഹരികുമാര്‍...
ReplyDeleteഈ പ്രതികരണങ്ങള്‍ വായിക്കുന്നവരില്‍ വിപരീത ഫലം ഉണ്ടാക്കിയാലും അത്ഭുതമില്ല. ബ്ലോഗിലെ ചിലരെ അയാള്‍ അനുകൂലിച്ചതിനെയും നമ്മള്‍ എതിര്‍ക്കുന്നത് അയാളുടെ വാദങ്ങള്‍ ശരിവക്കുന്നതാണെന്ന് വിലയിരുത്തപ്പെടും. കാരണം അയാള്‍ വിലയില്ലാത്തവനെന്ന് ഓരോ കമന്‍റ്റിലും നാം വിളിച്ചുകൂവിയിട്ട് അയാളുടെ ഓരോ വാക്കിനും അര്‍ഹിക്കുന്നതില്‍ കുടുതല്‍ പ്രതികരണവുമായി നമ്മള്‍ അലയുന്നത് നമ്മെ പരിഹാസ്യരാക്കും.അയാളെഴുതുന്നത് പലരും വായിക്കുന്നു എന്ന ഭയം കൊണ്ടാണ് നമ്മള്‍ മിനിട്ട് വച്ച് പ്രതികരിക്കുന്നതെന്ന് വരും. കുറെയൊക്കെ അവഗണിക്കുക.
ReplyDeleteനമ്മള്‍ നല്ല പോസ്റ്റുകള്‍ ഇടുക. അയാള്‍വല്ലതും പറയട്ടെ.അയാള്‍ എന്തെഴുതിയാലും വന്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ അത് അയാളുടെ മിടുക്കായി കാണുന്ന കുറേപ്പേര്‍ ഉണ്ടാകും.
നമ്മള്‍ വിമര്‍ശനത്തെ പിന്തുണക്കുന്നവാരണെന്ന ധാരണയാണ് ഉണ്ടാക്കേണ്ടത്.വിമര്‍ശിക്കുമ്പോള്‍ നമ്മള്‍ പല്ലും നഖവുമായി ചാടിവീഴുന്നത് ഭൂലോകത്തെപ്പറ്റി മോശം ധാരണയുണ്ടാക്കും
ഹരികുമാര്‍ ഒരു ഭീരു തന്നെ.... ഞാനും ഈ പ്രതിഷേധത്തില്‍ പങ്ക് ചേരുന്നു.
ReplyDeleteഅക്ഷരജാലകത്തില്‍ കണ്ട പ്രകടനം ഹരികുമാറിന്റെ മാത്രം പ്രശ്നമാണെന്ന് തോന്നുന്നില്ല. ആ കോളം വച്ചുപൊറുപ്പിക്കുന്നതില്‍ എഡിറ്റര്‍ക്കും പബ്ലിഷര്‍ക്കും പങ്കില്ലാതെ വരുമോ ? ഇതിനു മുന്‍പ് കൌമുദിപേജുകളില്‍ ബ്ലോഗുമായി ബന്ധപ്പെട്ട് വന്ന സംഗതികള്‍ നമ്മള്‍ കണ്ടതാണല്ലൊ. മീനാക്ഷി സംഭവം ആദ്യം അശ്ലീലം പറയുന്ന നിര്‍വൃതിയോടെ പ്രസിദ്ധീകരിച്ചു, അതിനു ശേഷം മനോജ് മഹാന്‍ വീണ്ടും അതേ വിഷയത്തില്‍ ബൂലോകത്തെ തോണ്ടിക്കൊണ്ട് ലേഖനം എഴുതി (ഈ സംഭവങ്ങള്‍ ഡിങ്കന്റെ കമന്റില്‍ ഉണ്ട്). പിന്നെ ഉലകനാടകക്കാരന്റെ വക കവിതയും.. അതും ബൂലോകത്തിനിട്ട് ഒരു തട്ട്. പോട്ടെ, ഇതിലേതെങ്കിലും ഇരിത്തിരി നിലവാരമുള്ളതായിരുന്നെങ്കില്‍ നന്നായിരുന്നു. ഇതൊന്നും എഡിറ്റര്‍ അറിയാതെ ആവില്ലല്ലൊ. ഇവിടെ കണ്ട കമന്റുകളില്‍ പൊതുവെ എല്ലാരും പറയുന്ന ഒരു കാര്യമുണ്ട്: കൌമുദി വായിച്ചിരുന്നത് അഥവാ ഇഷ്ടപ്പെട്ടിരുന്നത് ജയചന്ദ്രന്‍ നായര്‍, നമ്പൂതിരി, കൃഷ്ണന്‍ നായര്‍ എന്നിവരൊക്കെ ഉണ്ടായിരുന്നപ്പോളാണ്. ഇന്ന് ആ നിലവാരത്തില്‍നിന്നും വാരിക ഒരുപാട് താഴോട്ട് പോയിരിക്കുന്നു. മേല്‍ ഒരു കമന്റില്‍ സൂചിപ്പിക്കപ്പെട്ട പോലെ കൌമുദിയില്‍ ഇനിയും ഇതുപോലൊക്കെ വരും. അതു മൊത്തത്തില്‍ ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. ഹരികുമാര്‍ അതിന്റെ ഒരു വികൃതമായ മുഖം മാത്രം.
ReplyDeleteവിശ്വം പറഞ്ഞ പോലെ, കടുത്ത സഹതാപം തോന്നുന്നുണ്ട്. ഹരികുമാറിനോടല്ല, കലാകൌമുദിയോട്. ഹരികുമാര്‍ വെളിവില്ലാതെ എഴുതിവിടുന്നത് അയാളുടെ ഇഷ്ടം. പക്ഷേ അത് തങ്ങളുടെ പൂമുഖത്തു തന്നെ വിളമ്പി വയ്ക്കുന്നതിന് അറപ്പില്ലാത്തവരെ സമ്മതിക്കണം.
ReplyDeleteപിന്നെ, പത്തു ഹരികുമാരന്മാര്‍ നിരന്നു നിന്ന് നുണയും പുലഭ്യവും പറഞ്ഞാലും മലയാളം ബ്ലോഗിങ്ങിനു ഒരു ചുക്കും സംഭവിക്കില്ല. അത് നീങ്ങാനുള്ള വഴികളിലൂടെ തന്നെ നീങ്ങും. ബ്ലോഗിനു പ്രിന്റ് മീഡിയയുടെ സപ്പോര്‍ട്ടോ സര്‍ട്ടിഫിക്കറ്റോ ആവശ്യമില്ല.
ബ്ലോഗെന്ന സ്വതന്ത്ര മാധ്യമത്തെ ആക്ഷേപിക്കാന്‍ കച്ച കെട്ടിയിറങ്ങിയ എം. കെ ഹരി കുമാറിന്റെ തികഞ്ഞ തറവേലയെ തുറന്നു കാട്ടാനുപകരിച്ച ഈ പോസ്റ്റ് ഇട്ട അഞ്ചല്‍ക്കാരന് എന്റെ അഭിനന്ദനങ്ങള്‍. ബൂലോകത്തിന്റെ ഒരുമയും കാണാന്‍ പറ്റിയതില്‍ ഞാന്‍ അങ്ങേയറ്റം സന്തോഷവാനാണ്.
ReplyDeleteഎം.കെ ഹരികുമാര്‍, നിങ്ങള്‍ക്ക് ലജ്ജയെന്നു പറയുന്ന വികാരം ഇല്ലെങ്കിലും ഒന്നു ചോദിച്ചോട്ടേ; ഇനിയെങ്കിലും മലയാളഭാഷയെ അപമാനിക്കുന്ന ആ പണിയങ്ങു നിര്‍ത്തിക്കൂടേ? കലാകൌമുദിക്കു നാണമില്ലേ ഇയാളെ താങ്ങിക്കൊണ്ട് നടക്കാന്‍?
ബൂലോകത്തീനെ അപമാനിച്ച ഹരികുമാറിനോടുള്ള പ്രതിഷേധം ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.
കലാകൌമുദിക്ക് ഉടനെ ഒരു e-mail അയയ്ക്കുന്നുണ്ട്.
സുനീഷ്
തൂറ്യോനെ പേറ്യാല്‍ പേറ്യോനും നാറുമെന്ന് കൌമുദിക്കറിയാത്തതൊന്നുമല്ല. അവരുടെ മറുപടിയിലും അതുതന്നെയാണല്ലോ പറയുന്നത്. ഹരികുമാറ് നാറിയാണെന്ന് ഞങ്ങള്‍ക്കറിയാം. സഹിക്കുന്നുവെന്നേയുള്ളൂ...എന്നൊക്കെ മറുപടി പറയുന്നതിനു പകരം ഈ നാറിയ പബ്ലിസിറ്റിയുണ്ടാക്കുന്ന ഏര്‍പ്പാട് നിര്‍ത്താന്‍ അവര്‍ക്ക് കഴിയില്ലേ. നാറിയ പബ്ലിസിറ്റി ആവശ്യമില്ലാത്തവര്‍ ഒരിക്കലും ഫയറുപോലെ ഒരെണ്ണം മലയാളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലേക്ക് വലിച്ചെറിയില്ലല്ലോ. അയാള്‍ പരമാവധിയിരുന്നു നാറ്റട്ടെ. ഇവിടെയെന്താ ഒരു നാറ്റമെന്ന് ചോദിച്ചെങ്കിലും നാലാള് കയറിവരട്ടെ. അത് അവരുടെ നയമാണ്. ഹരികുമാരനെ വെച്ച് കളിക്കുന്ന കൌമുദീ ഇങ്ങള് മലയാളത്തിന്റെ പുണ്ണ്യാണ്ട്ടാ. ഇങ്ങള് കാരണം ഇനി മുതല്‍ ബൂലോകത്ത് മാന്യതയും മുഖവും ഉള്ള ആരും എത്തിനോക്കുക പോലും ഇല്ല. ബ്ലോഗിങ്ങ് എന്ന വഷളത്തത്തില്‍ വീണുപോവാതെ മലയാളഭാഷ നിങ്ങളിലൂടെ അതിജീവിക്കും ഇനിയുള്ള നാളുകളില്‍.
ReplyDeleteപലരും എഴുതുമ്പോള്‍
ReplyDeleteനിലവാരം തീരെ താഴുകയാണ്.
നമ്മുടെ നിലവാരം നോക്കണം.അഞ്ചല്‍ക്കാരന് എന്തും എഴുതാം.നമ്മള്‍ തീരെ സംസ്‌കാരമില്ലാത്തവരണെന്ന് ജനം പറയും.
അഞ്ചല്‍കാരന്‍ നല്ല പോസ്റ്റുകള്‍ ഇറ്റാന്‍ നോക്കുക.ഹരികുമാറിന്‍റ്റെ പുറകെ നടന്ന് സമയം കളയരുത്..
നമ്മള്‍ അഹങ്കാരികളണെന്ന് പറയിപ്പിക്കരുത്.
ഇങ്ങനെ ഒരു വിഷയം അറിഞ്ഞിട്ടും ഇതുപോലെ ഒരുപാടുപേര്‍ പ്രതിക്ഷേധിച്ചിട്ടും ഞാന്‍ ഒന്നും അറിഞ്ഞില്ലായേ എന്ന മട്ടിലിരിക്കുന്നവര്‍ ഒരുപാടാണ്. അവരൊക്കെ പലബ്ലോഗുകളിലും തങ്ങളുടെ കമന്റുകള്‍ എഴുതുന്നുമുണ്ട്. പണ്ട് നാലു എള്ളുണ്ടയുടേയും സാമ്പറിന്റേയും പോസ്റ്റുകള്‍ മോഷണം പോയപ്പോള്‍ മോഷ്ടിച്ചവനെ കൊണ്ട് മാപ്പുപറയാനും നഷ്ടപരിഹാരം വാങ്ങിപ്പിക്കാനും ഐക്യദാര്‍ഷ്ട്യം പ്രഖ്യാപിക്കാനും മത്സരമായിരുന്നു. കുടുമ്പത്തൊരാളുടെ കയ്യിലെ വളപറിച്ചുമുങ്ങിയ കള്ളനെതിരേ ഉയര്‍ത്തുന്ന ശബ്ദത്തോളം വരില്ലേ കുടുംബം അടച്ച് ചീത്തപറഞ്ഞാല്‍?
ReplyDeleteബ്ലോഗുകള്‍ ഒരു കൂട്ടായ്മയ്ക്കും അപ്പുറം വ്യക്തിപരമായ കണ്‍സിഡറേഷനുകളിലും ചുറ്റുപാടുകളിലും ഗ്രൂപ്പുകളിലും ലോബികളിലും കിടന്നു കറങ്ങുന്നതാണ് ബ്ലോഗുകളുടെ ശാപം. ആ ഉള്‍പ്പുളകമാണ് ഇതുപോലെയുള്ള മൂന്നാംകിടകള്‍ക്ക് ബൂലോകത്തെ ആക്രമിക്കാനുള്ള കരുത്തുപകരുന്നതും.
എവിടെയാ കൂട്ടരെ നിങ്ങളൊക്കെ?
fromsunish ks sunishks@gmail.com
ReplyDeletetodesk@kalakaumudi.com,
boolokadesk@gmail.com,
dateFeb 1, 2008 2:49 AM
subjectഹരികുമാറിന്റെ പ്രസ്താവനയ്ക്കെതിരെയുള്ള പ്രതിഷേധം
mailed-bygmail.com
hide details 2:49 AM (0 minutes ago) Reply
ബഹുമാനപ്പെട്ട കലാകൌമുദി എഡിറ്റര്‍,
ഞാന്‍ സുനീഷ് കെ. എസ്; ഒരു സ്വതന്ത്ര ബ്ലോഗര്‍ ആണ്. കലാകൌമുദിയില്‍ വന്ന എം.കെ ഹരികുമാറിന്റെ കോളത്തില്‍ മലയാളം ബ്ലോഗിങ്ങ് രംഗത്തിനെ കുറിച്ച് വളരെ തരം താഴ്ന്ന രീതിയില്‍ പരാമര്‍ശിച്ച് ഞാന്‍ കണ്ടത് http://boologaclub.blogspot.com/2008/01/blog-post_30.html എന്ന ലിങ്കില്‍ നിന്നാണ്. ഒരു പാട് മലയാളികള്‍ക്ക് ആശയപ്രകാശനത്തിനും, സര്‍ഗ്ഗാത്മകമായ കഴിവുകള്‍ വെളിപ്പെടുത്താനും പങ്കു വയ്ക്കാനും ഉള്ള മാധ്യമം എന്ന നിലയ്ക്കും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ആരോഗ്യ രംഗങ്ങളേക്കുറിച്ച് ഗൌരവതരമായ ചര്‍ച്ചകള്‍ നടക്കുന്നതുമായ ഒരു വേദിയെന്ന നിലയ്ക്കും നില കൊള്ളുന്ന മലയാളം ബ്ലോഗ് ലോകത്തെക്കുറിച്ച് കലാകൌമുദി പോലൊരു മാധ്യമത്തില്‍ ഇങ്ങനെയൊരു പരാമര്‍ശം വന്നത് അക്ഷന്ത്യവ്യമായ ഒരു തെറ്റായിപ്പോയി എന്ന് അറിയിച്ച് കൊള്ളട്ടെ. പ്രസ്തുത ലിങ്ക് കണ്ടാല്‍ തന്നെ മനസ്സിലാകും മലയാളം ബ്ലോഗ് ലോകം എത്ര തീവ്രമായാണ് ഈ സംഭവത്തിനോട് പ്രതികരിച്ചതെന്ന്. ഇതിനു മറുപടിയായി കലാകൌമുദി.കോമില്‍ മാത്രമല്ല; കലാകൌമുദി മാസികയിലും ക്ഷമാപണകുറിപ്പ് പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്ന്
ഒരു മലയാളം ബ്ലോഗര്‍
സുനീഷ് കെ. എസ്.
ബ്ലോഗ് വിമര്‍ശിക്കപ്പെടാന്‍
ReplyDeleteപാടില്ല എന്ന നിലപാടു നമുക്ക് നല്ലതല്ല കൂട്ടരെ
പേരു പേരക്കയുടെ
ReplyDeleteനിലപാടിനു ഞാന്‍ പിന്തുണ. ഇവിടുത്തെ കാര്യം ഇവിടെ തീര്‍ക്കാം.. നമ്മള്‍ അയാളെ പരമാവധി ചീത്ത പറഞ്ഞു കഴിഞ്ഞു. നിര്‍ത്ത്. എന്തിനും ഒരു മര്യാദയില്ലെ.
ജാസ്മിന്‍ കൊച്ചേ
ReplyDeleteആരാ ഇങ്ങോട്ട് പറഞ്ഞയച്ചത്? ഹരികുമാര്‍ ആണൊ അതോ അങ്ങേരു പൊക്കി പറഞ്ഞ കൂട്ടരാണൊ.. ഈ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അതില്‍ ആര്‍ക്കും എതിര്‍പ്പില്ല. ഇത്രയും വലിയ ഒരു പ്രതിഷേധം നടക്കുമ്പോള്‍ അതിനുള്ളിലേക്ക് കണ കുണ പറഞ്ഞ് വരല്ലെ.ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് അതു ചെയ്യുന്നവര്‍ക്ക് നന്നായി അറിയാം..
കൊച്ചിന്റെ ഉപദേശം ഇവിടെ ആവശ്യമില്ല എന്ന സാരം
ചെന്നാട്ടെ ചെന്ന് വീട് പറ്റിയാട്ടെ
ഹരികുമാരന്‍റെ 'അച്ചരാജാല'വും അവിടെ അയാളുടെ വക നടന്ന /നടത്തിയ പേക്കൂത്തുകളും കണ്ടിരുന്നു. പക്ഷെ, ഒരു കമന്‍റിടാന്‍ തോന്നാതിരുന്നത്, ഇവനോടൊക്കെ പറയാന്‍ നിന്നിട്ടെന്തിനെന്‍റെ സമയം നഷ്ടമാക്കുന്നു എന്ന് വിചാരിച്ചായിരുന്നു. എന്നെപ്പോലെ തന്നെയായിരിക്കും പലരും വിചാരിച്ചിരിക്കുക.
ReplyDeleteആരോ (ഗുപ്തനണെന്നു തോന്നുന്നു), പ്രശസ്തനായൊരച്ഛന്‍റെ മകന്‍ (തെറ്റുപറ്റിയതായിരുന്നു) ഇത്തരം നിലവാരമില്ലാതെ എഴുതുന്നതില്‍ സങ്കടം രേഖപ്പെടുത്തിയതിന്, ബൂലോകം എന്‍റെ തന്തക്കുവിളിച്ചു എന്ന തന്തയില്ലായ്മത്തരം പോലും എഴുതിയ ശുദ്ധവിഡ്ഡിയാണിയാള്‍. ഇയാളില്‍ നിന്നും ഇതല്ല ഇതിലപ്പുറവും പ്രതീക്ഷിക്കണം.
പക്ഷെ, കൌമുദി ഇത്രയും തരം താഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അയാളുടെ അഭിപ്രായം കലാകൌമുദിയുടെ അഭിപ്രായം അല്ലെന്നുള്ള ശശിധരന്‍ സാറിന്‍റെ മറുപടിക്ക് എനിക്കിത്രയേ പറയാനുള്ളൂ,
തൂറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും!!!
ചിലത് കണ്ടില്ലെന്ന് നടിക്കുക...
ReplyDeleteഅവഗണനയെക്കാള്‍ കാഠിന്യമുള്ള മേറ്റ്ന്തുണ്ടീ ലോകത്ത്....
പ്രിയ കലാകൌമുദി എഡിറ്റര്‍,
ReplyDeleteആയിരക്കണക്കിനു ബ്ലോഗേഴ്സ് ഉണ്ട് ഈ മലയാള ബൂലോകത്തില്‍. അവരിലാരെങ്കിലും ഇതുപോലെ ഒരു പരാതി പറഞ്ഞതായി അറിവില്ല. അവരിലാര്‍ക്കും ബ്ലോഗിനെ
കുറിച്ച് ഇത്രയും വികലമായ കാഴ്ചപ്പാടുള്ളതായും അറിവില്ല.
വെട്ടുകിളികളാണത്രെ... വെട്ടുകിളികള്‍... കഷ്ടം..
“ഉണ്ണി ഉണ്ടില്ലെങ്കിലും ഉടുക്കും..”, “ഉണ്ണിക്കിഷ്ടം വെള്ള ഉടുപ്പാണ്...” ഈ ഒരു ലൈനില്‍ നാലാം ക്ലാസ് നിലവാരത്തില്‍ എഴുതുന്ന ഏതാനും പോസ്റ്റുകളാണ്
ശ്രീമാന് .ഹരികുമാറിന്റെ ആകെയുള്ള ബൂലോക സമ്പാദ്യം എന്ന് താങ്കളെങ്കിലും മനസ്സിലാക്കണം.
എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള തുറന്ന സംവാദം നടക്കുന്നു എന്നതാണ് ബ്ലോഗിങ്ങിന്റെ ആത്മാവ്. പല ആശയങ്ങളും ബ്ലോഗ് പോസ്റ്റു ചെയ്യുന്ന ആളില്‍ നിന്നും വളര്‍ന്ന് വായനക്കാരിലൂടെ പൂര്‍ണ്ണതയിലെത്തുന്ന ഒരു പ്രത്യേക കൂട്ടായ്മ - അതാണ് ബൂലോകം.
അത് അറിയാതെ, അറിയാന്‍ ശ്രമിക്കാതെ - വിമര്‍ശനങ്ങളെ പേടിച്ച് തന്റെ കമന്റ് ഓപ്ഷന്‍ അടച്ച് പൂട്ടി ബാക്കിയുള്ള ബൂലോകര്‍ക്ക് നേരെ തലയില്‍ മുണ്ടിട്ട് കൂവുന്ന മഹാനാണ് ഹരികുമാര്‍. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്ക് കിട്ടിയ കമന്റുകള്‍ എന്തൊക്കെയാണെന്ന് പല ബ്ലോഗര്‍മാര്‍ക്കും അറിയാം. പലരുടേയും കൈയില്‍ അതിന്റെ ബാക്കപ്പ് കോപ്പിയും കാണും. പ്രസിദ്ധീകരിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ പറയൂ. അയച്ചുതരാം. അതില്‍ സഭ്യേതരമായ ഒരു വാക്കുപോലും ഇല്ല. ഇനി ഉണ്ടെങ്കില്‍ തന്നെ ഹരികുമാറ്
അര്‍ഹിക്കുന്നതിലും എത്രയോ കുറവാണ് അത്. കാരണം അത്രയ്ക്കും അഹങ്കാരപരവും, അല്‍പ്പത്തം നിറഞ്ഞതും ആണ് അദ്ദേഹത്തിന്റെ സമീപനം.
ഹരികുമാറിനോട് ഈ ബൂലോകത്തില്‍ ആര്‍ക്കെങ്കിലും വ്യക്തിപരമായി എന്തെങ്കിലും ശത്രുത ഉള്ളതായി അറിവില്ല. അങ്ങിനെ തോന്നേണ്ട കാര്യവുമില്ല. കാരണം, ജീവിതത്തിന്റെ പ്രാരാബ്ദങ്ങള്‍ക്കിടയില്‍ ഒരല്‍പ്പസമയം ബ്ലോഗിങ്ങിനായി നീക്കിവയ്ക്കുന്നവരാണ് പലരും.അതിനിടയ്ക്ക് മറ്റൊരാളോട് ശത്രുത തോന്നേണ്ട കാര്യമെന്ത് ?
നല്ല പോസ്റ്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും, ചെയ്യുന്ന ഒരു സമൂഹമാണ് ഈ ബൂലോകം. “ഹരികുമാര്‍ ഒരു പോസ്റ്റിടട്ടെ.. ഒന്നു തെറി വിളിച്ചേക്കാം..“ എന്ന് കരുതി ആരെങ്കിലും ഉറക്കമൊഴിയുമോ സാര്‍? ഇങ്ങനെ വിമര്‍ശിക്കപ്പെടാനൊക്കെയുള്ള നിലവാരം ആ പോസ്റ്റുകള്‍ക്കുണ്ടൊ?
ഈ ബൂലോകത്തിനെതിരെ ഹരികുമാറെന്നല്ല വേറെ ആര് എത്ര കുരച്ചാലും ഒന്നും സംഭവിക്കില്ല. കാരണം അവരുടെ ചിലവിലല്ല ബൂലോകം കഞ്ഞി കുടിച്ച് കഴിയുന്നത്.
“ബ്ലോഗില്‍ കഥയോ കവിതയോ എഴുതുന്നവരെ ആരും വിലയ്ക്കെടുക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്“ എന്നുള്ള മഹാന്റെ വിലയിരുത്തല്‍ മാത്രം മതി ബൂലോകത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞത വെളിപ്പെടാന്‍. എത്രയോ നല്ല നല്ല എഴുത്തുകാര്‍. പല പോസ്റ്റുകളും പ്രിന്റ് മീഡിയയില്‍ വരുന്ന കഥ/കവിത - കളേക്കാള്‍ നിലവാരം ഉള്ളവ.സത്യത്തിനു നേരെ നിങ്ങളെങ്കിലും കണ്ണടയ്ക്കരുത്.
പല പേരുകളില്‍ ഒരാള്‍ തന്നെ കമന്റിടുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണത്രെ...എങ്കില്‍ ഹരികുമാര്‍ ആണ് ഈ ലോകത്തില്‍ ഏറ്റവും വലിയ ഭീരു. പല പേരുകളില്‍ കയറി തന്റെ പോസ്റ്റുകള്‍ മഹത്തരമാണ് എന്ന് വിളിച്ചുപറയുന്ന സ്വഭാവം ഹരികുമാറിനാണ്. വേണമെങ്കില്‍ അതിനും തെളിവ് തരാം.
ദയവു ചെയ്ത് ആ മഹാന്റെ സേവനം കലാകൌമുദി അവസാനിപ്പിക്കണം. അക്ഷരജ്ഞാനം ഉള്ളവള്‍ ആ പംക്തി കൈകാര്യം ചെയ്യട്ടെ. അല്ലെങ്കില്‍ എന്തെങ്കിലും പരസ്യം കൊടുത്താലും മതി. ആ പേജുകള്‍ ഒന്നും പ്രിന്റ് ചെയ്യാതെ കിട്ടിയാലും കുഴപ്പമില്ല. പലവ്യഞ്ജനങ്ങളും, പച്ചക്കറികളും വാങ്ങാന്‍ ചന്തയ്ക്കുപോകുമ്പോള്‍ ലിസ്റ്റ് എഴുതാന്‍ ഉപയോഗിക്കാമല്ലോ.
എന്ന്,
കുട്ടു.
kuttu.theblogger@gmail.com
This comment has been removed by the author.
ReplyDeleteഒരുകാര്യം പറയാന്‍ വിട്ടുപോയി അത് കീഴൂര്‍ വിത്സണെക്കുറിച്ചെഴുതിയതാണ്. വിത്സണ്‍ ഹരികുമാരന്‍റെ ഒരു പോസ്റ്റില്‍ ഒരല്പം വിമര്‍ശനാത്മകമായ ഒരു കമന്‍റിട്ടതിന് ഹരികുമാരന്‍ തന്‍റെ അടുത്ത പോസ്റ്റില്‍ വിത്സസണുമായുള്ള എല്ലാ ബന്ധവും മുറിച്ചെറിഞ്ഞിരുന്നു.
ReplyDeleteഇനിയിപ്പോ എന്തും പറയാമല്ലോ, വായക്കു തോന്നിയത് കോതക്ക് പാട്ടെന്ന കണക്ക്.
നോട്ട്: ഹരികുമാരന്‍റെ ബ്ലോഗില്‍ വിവാദ പോസ്റ്റുകളൊന്നുമില്ല. എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ആദ്യം കമന്‍റുകള്‍ പോയി ഇപ്പോ പോസ്റ്റുകളും നാളെ ബ്ലോഗേ ഉണ്ടാവില്ലെന്നു തോന്നുന്നു.
എം.കെ ഹരികുമാര്‍, നിങ്ങള്‍ക്ക് ലജ്ജയെന്നു പറയുന്ന വികാരം ഇല്ലെങ്കിലും ഒന്നു ചോദിച്ചോട്ടേ; ഇനിയെങ്കിലും മലയാളഭാഷയെ അപമാനിക്കുന്ന ആ പണിയങ്ങു നിര്‍ത്തിക്കൂടേ? കലാകൌമുദിക്കു നാണമില്ലേ ഇയാളെ താങ്ങിക്കൊണ്ട് നടക്കാന്‍?
ReplyDeleteബൂലോകത്തീനെ അപമാനിച്ച ഹരികുമാറിനോടുള്ള പ്രതിഷേധം ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.
ഹരികുമാറിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല...
ReplyDeleteഇനിയിപ്പോള്‍ കൌമുദിയോറ്റും അങ്ങ്െ തന്നെയാവുമോ?
എന്തായാലും ഈ വിവരക്ക്കേട് ശ്രദ്ധയില്‍ പെടുത്തണം.
ഹരികുമാറിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല...
ReplyDeleteഇനിയിപ്പോള്‍ കൌമുദിയോറ്റും അങ്ങ്െ തന്നെയാവുമോ?
എന്തായാലും ഈ വിവരക്ക്കേട് ശ്രദ്ധയില്‍ പെടുത്തണം.
സുകുമാരന്‍ ചേട്ടാ, നന്ദി.
ReplyDeleteനമ്മള്‍ തമ്മില്‍ പരിചയമൊന്നുമില്ലെങ്കിലും ചേട്ടന്‍റ്റെ പക്വമായ ഭാഷയും മനസ്സും എന്നെ വിസ്‌മയിപ്പിക്കുന്നു.
ചേട്ടാ, ഞാന്‍ ബ്ലോഗിനെ ആക്ഷേപിച്ചിട്ടില്ല.ചിലര്‍ എന്നെ പ്രകോപിപ്പിച്ചു. അവര്‍ എന്നെ വളരെ മോശമായി ചിത്രീകരിച്ചു. ഞാനും കുറെയൊക്കെ വിമര്‍ശനം നടത്തി.
നമ്മള്‍ ബ്ലോഗര്‍മാരാണ്. ആ പരിഗണന എനിക്ക് പലരും തന്നില്ല.
പോട്ടെ.
ഞാന്‍ എല്ലാം അവസാനിപ്പിക്കുന്നു.എനിക്കു ആരോടും വിരോധവുമില്ല. ഞാനുമായി തര്‍ക്കത്തിലേര്‍പ്പെട്ട അരേയും ഞാന്‍ അറിയില്ല. അതാണ് എന്‍റ്റെ സമാധാനം. ഇതൊക്കെ ഒരു സ്പിരിറ്റിലാണ് ഞാന്‍ എടുത്തത്. പകുതി തമാശയും..
പക്ഷേ പലരും വലിയ വാശി കാണിച്ചു.
ഏതായാലും ഞാന്‍ ഇനി ഒരു തര്‍ക്കത്തിനില്ല.
എന്നെ ആരു എന്ത് പറഞ്ഞാലും ഞാന്‍ മിണ്ടുകയില്ല..
പോരേ?
എല്ലാവര്‍ക്കും സമാധാനം.
പാവം ഹരികുമാരശിരോമണി. കമന്റുകള്‍ക്കു പുറമേ വിവാദ പോസ്റ്റുകളും ഡ്രാഫ്റ്റാക്കി. ഞാന്‍ ഒന്നും അറിഞ്ഞില്ല എന്ന ഭാവം.
ReplyDeleteആലോചിക്കുമ്പോള്‍ ചിരിയാണ് വരുന്നത്. ഇയാള്‍ ഇത്രയും മണ്ടനായി പോയല്ലോ. ഇയാള്‍ എന്താ ബൂലോകത്തെ കുറിച്ച് വിചാരിച്ചത്? ആ പോസ്റ്റുകള്‍ കമന്റുകളടം പി ഡി എഫുകളായി ഒരുപാടുപേര്‍ സൂക്ഷിക്കുന്നുണ്ട്. നിമിഷനേരം കൊണ്ട് അവയെ ഇന്റര്‍നെറ്റിലൂടെ പെറ്റുപെരുകി കാണിച്ചുകൊടുക്കണോ നമ്മള്‍? നാലും മൂന്നും ‘ആറ്’ സര്‍ക്കുലേഷന്‍ ഉള്ള ഒരു പ്രസിദ്ധീകരണത്തിനെ പോലെ അല്ല ഇന്റര്‍നെറ്റ് എന്ന് ഹരികുമാറും അദ്ദേഹത്തിന്റെ എഡിറ്റര്‍ ചേട്ടന്മാരും എന്നാണാവോ മനസിലാക്കുക?
ഇപ്പോള്‍ കിട്ടിയവാര്‍ത്ത : കലാകൌമുദിയിലെ ഒരു സുഹൃത്തിനെ വിളിച്ചിരുന്നു. അവിടെ ഉള്ളവരുടെ ഒക്കെ കണ്ണിലെ കരടാണ് ഈ “മാന്യന്‍”. ഈവിഷയത്തില്‍ എങ്കിലും കുരുക്കി അതിനെ ഒന്നു ഒതുക്കി തരുമോ എന്നാണ് റിക്വസ്റ്റ്. (പഴയ കമന്റുകസര്‍ത്തുകളും ഞാന്‍ അയച്ചുകൊടുത്തിട്ടുണ്ട്) ശരിക്കും ഒരു ബാധ്യതചുമക്കുന്നതുപോലെയാണ് അവര്‍ക്ക്. കഷ്ടം. ഈ മനുഷ്യനുമാത്രം തിരിച്ചറിവും വിവരവും കൊടുക്കാഞ്ഞതെന്തേ ദൈവം?
ഹരികുമാറിന്റെ ഈ കുമ്പസാരം ഇവിടെ എടുക്കുന്നില്ല.. അതിവിടെ ചിലവാകില്ല ചേട്ടാ..
ReplyDeleteപ്രിന്റ് മീഡിയയിലാണ് താങ്കള്‍ ഈ ബൂലോഗത്തെ ഒന്നടച്ച് അപമാനിച്ചത്. അതേ പ്രിന്റ് മീഡിയയില്‍ തന്നെ താങ്കള്‍ തെറ്റു തിരുത്തി ക്ഷമാപണം നടത്തണം..അതു ഉണ്ടാവാതെ ബൂലോഗം ഈ പ്രതിഷേധത്തില്‍ നിന്നും പുറകോട്ട് പോകും എന്നു ധരിക്കുന്നെങ്കില്‍ താങ്കള്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ്..
ഹരികുമാര്‍,
ReplyDeleteഇവിടെ വന്ന് അഭിപ്രായം പറയാനുള്ള വിവേകം വൈകിയെങ്കിലും ഉണ്ടായിക്കണ്ടതില്‍ സന്തോഷമുണ്ട്. താങ്കള്‍ക്ക് ഒരു ബ്ലോഗറെന്ന പരിഗണന തന്നില്ലെന്ന പരാതി കുറച്ചെങ്കിലും ശരിയായിരിക്കാം. പക്ഷേ, താങ്കളുടെ ബ്ലോഗിലും കലാകൌമുദിയിലുമായി അവഹേളിച്ച എല്ലാവരോടും മറുപടി നല്കാതെ സുകുമാരന്‍ ചേട്ടനോട് മാത്രം ചിലതുപറഞ്ഞു കൊണ്ടായില്ല.
ലാപുടയെപ്പോലുള്ളവരെക്കുറിച്ചും മറ്റും അനാവശ്യമായി പരാമര്‍ശിച്ചതിന് മറുപടി പറയാതെ ബ്ലോഗ് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് ഇനി ഞാനൊന്നും മിണ്ടില്ല എന്ന് പറഞ്ഞതു കൊണ്ടും പ്രശ്നം തീരില്ല. വ്യക്തമായ മറുപടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ജാസ്‌മിന്‍ എന്ന പേരില്‍ വന്ന കമന്റിലെയും ഹരികുമാറിന്റെ കമന്റിലെയും ‘ന്‍റ്റെ’ കണ്ടിട്ട് ചിരി വരാത്തവരാരേലുമുണ്ടേല്‍ പറയണേ. കള്ളപ്പേരില്‍ കമന്റുന്ന ഭീരുക്കളുള്ള സ്ഥലമാണേ.
ReplyDeleteഞാന്‍ എന്റെ പ്രതിഷേധം ഇമെയില്‍ വഴി കലാകൌമുദിയെ അറിയിച്ചിട്ടുണ്ട്..
ReplyDelete“ബ്ലോഗ് = തലയില്‍ മുണ്ടിട്ട് കൂവാന്‍ പറ്റിയ ഇടം” എന്ന് ഹരികുമാര്‍ ഈ ലക്കവും എഴുഥി എന്നല്ലെ മനുവണ്ണന്‍ പറഞ്ഞേ... ദേ, ഇപ്പോ ഒരര്‍ത്ഥം കൂടെ അയാളുടെ വക.
ReplyDeleteബ്ലോഗ് = തലയില്‍ മുണ്ടിട്ട് കൂവാന്‍ മാത്രമല്ല, മാപ്പുപറയാനും പറ്റിയ ഇടം”.
ഹഹഹ... പൂവര്‍ മാന്‍... ഇതോണ്ടൊന്നുമായില്ല മാഷെ,
ഞാന്‍ നാട്ടില്‍ വന്നാല്‍ കല്ലെടുത്തു വീക്കുമെന്നുറപ്പാ...
പ്രിയ ഹരികുമാറെ, താങ്കള്‍ വിശദീകരിക്കേണ്ടതു കലാകൌമുദിയുടെ വായനക്കാരോടും കൂടിയാണെന് മറക്കാതിരിക്കുക.
ReplyDeleteഹരികുമാര്‍:
ReplyDeleteഇത്രയും സൌമനസ്യത്തിനു നന്ദി. പക്ഷെ കലാകൌമുദിറ്യില്‍ തന്നെയാവണം ഈ ഏറ്റുപറച്ചില്‍.
വിവേകം താമസിച്ചായാലും വന്നുദിക്കുന്നത് നല്ലതാണ്.
------------
ബ്ലോഗ് കൊച്ചുവര്‍ത്തമാനത്തിനുള്ള ഇടമാണെന്ന് പ്രിന്റ് മീഡിയയില്‍ പ്രചാരമുണ്ട്. പേടി കൊണ്ടാണോ? എങ്കില്‍ ഇതില്‍പ്പരം അംഗീകാരമില്ല. പക്ഷെ അങ്ങനെയൊരു ഇമേജ് മാറേണ്ടതുമാണ്. ബ്ലോഗിന്റെ ബാദ്ധ്യത.
This comment has been removed by the author.
ReplyDeleteജാസ്മിന്റെ(അതാരായാലും!) കമന്റ് ഇപ്പഴാ കണ്ടത്. പ്രശ്നം ഇവിടെ തീര്‍ക്കാമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഇവിടെ ചര്‍ചയാവാമെന്നേ പറഞ്ഞുള്ളൂ. പ്രിന്റ് മീഡിയയില്‍ എഴുതിയ തോന്ന്യാത്തിന് അവിടെത്തന്നെ മാപ്പ് പറയണം.
ReplyDeleteഎം.കെ ഹരികുമാര്‍,
ReplyDeleteതാങ്കള്‍ പറയുന്നതരം സ്പിരിറ്റും പകുതി തമാശയും സമാധാനവുമൊന്നും എനിക്ക് തോന്നുന്നില്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ. താങ്കളുടെ പോസ്റ്റുകളെക്കുറിച്ച് ഒരു അഭിപ്രായം പോലും പറയാതിരുന്ന, പേരും വ്യക്തിവിവരങ്ങളും കൃത്യമായി വെളിപ്പെടുത്തിക്കൊണ്ട് ബ്ലോഗ് ചെയ്യുന്ന എന്നെ ഒളിവിലിരുന്ന് തെറിയഭിഷേകം ചെയ്യുന്നവനായി ചിത്രീകരിച്ചതിന് എന്തു ന്യായമാണ് താങ്കള്‍ക്ക് പറയാനുള്ളതെന്ന് മനസ്സിലാവുന്നുമില്ല.
ഏതായാലും മലയാളം ബ്ലോഗ് സമൂഹത്തിന് അവഹേളനമേല്‍ക്കുന്നവിധമുണ്ടായ താങ്കളുടെ പ്രവൃത്തിയെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള പശ്ചാത്താപം പ്രകടിപ്പിക്കാന്‍ താങ്കളുടെ പ്രതികരണത്തില്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അതിനെ അഭിനന്ദിക്കുന്നു.
അസത്യങ്ങള്‍ നിറഞ്ഞ ആരോപണങ്ങളും തെറ്റിദ്ധാരണകള്‍ പരത്തുന്ന ആക്ഷേപങ്ങളും കൊണ്ട് താങ്കള്‍ ബ്ലോഗര്‍മാരെയും ബ്ലോഗിനെയും മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തിയ അതേ മാധ്യമത്തില്‍ എഴുതപ്പെടുമ്പോള്‍ മാത്രമേ താങ്കളുടെ പ്രതികരണത്തിന് എന്തെങ്കിലും വിശ്വാസ്യതയും മാന്യതയും ഉണ്ടാവുകയുള്ളു എന്നോര്‍ക്കുക. കലാകൌമുദിയില്‍ തന്നെ തെറ്റുതിരുത്തി ഖേദപ്രകടനം നടത്താനുള്ള സത്യസന്ധത താങ്കള്‍ കാണിക്കേണ്ടിയിരിക്കുന്നു.
ന്റ്റ മാത്രം അല്ല അനോണിമസേ.. ദീര്‍ഘം ഇല്ലാതെ തീരുന്ന വോക്കറ്റീവ്/ചോദ്യം. (കൂട്ടരെ, മര്യാദയില്ലെ)
ReplyDeleteപ്രിന്റഡ് മീഡിയില്‍ പ്രൂഫ് റീഡെഴ്സ് തിരുത്തിക്കൊടുക്കുന്ന വ്യാകരണം. ഒരു നിരൂപകന്‍...കഷ്ടം !!!
ഞാന്‍ ആ അവതാരം നോക്കിയിരിക്കുകയായിരുന്നു.
വിവാദപോസ്റ്റുകള്‍ മാത്രമല്ല ഹരികുമാരാ ആ വണ്മില്ല്യന്‍ ട്രീസില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന അഭിമുഖത്തില്‍ വര്‍ഷങ്ങളോളം അന്നം തന്ന കൌമുദിപത്രത്തെ ട്രാഷ് ഒഫ് എ ന്യൂസ്പേപ്പര്‍ എന്ന് വിളിച്ചതൂകൂടി വിഴുങ്ങിക്കൊള്ളൂ. സ്വന്തം അമേദ്യത്തിന്റെ രുചി സ്വയം അറിയുന്നത് താങ്കളെപ്പോലെ ഉള്ളവര്‍ക്ക് ഗുണം ചെയ്യും.
പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ReplyDeleteഇവിടെയും.
http://nizhalkuth.blogspot.com/2008/02/51.html
വണ്‍ക്രോര്‍ട്രീസ്.കോമില്‍ (വണ്‍ മില്യനല്ല) ഹരികുമാര്‍ കൌമുദിയെ ക്രാപ് (ട്രാഷ് അല്ല) ഓഫ് എ ന്യൂസ്പേപ്പര്‍ എന്ന് വിളിച്ചിരിക്കുന്ന അഭിമുഖത്തിന്റെ പിഡിയെഫ് ഇവിടെയുണ്ട്.
ReplyDeleteമുഴുവന്‍ വായിച്ചു സമയം കളയണ്ട. ‘ആത്മാലാപനം’ തന്നെ. ആദ്യ ചോദ്യത്തിനുള്ള മറുപടിയില്‍ തന്നെ ഉണ്ട് കൌമുദിയെക്കുറിച്ചുള്ള വിലയേറിയ അഭിപ്രായം.
അദ്ദേഹത്തിന് കൌമുദിയെക്കുറിച്ച് അതാണഭിപ്രായമെങ്കില്‍ അവരോട് പ്രതിഷേധിച്ചിട്ട് കാര്യമില്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം. അതുകൊണ്ടാണ് ഞാന്‍ ഇതില്‍ പങ്കുചേരാതിരുന്നതും.
ഹരികുമാര്‍ എന്നോടാണ് മറുപടി പറഞ്ഞതെങ്കിലും , വാക്കുകളിലുള്ള പശ്ചാത്താപത്തിന്റെ ധ്വനി അംഗീകരിച്ച് ഈ പ്രശ്നം ഇതോടെ അവസാനിപ്പിക്കണമെന്ന് ഞാന്‍ ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു .
ReplyDeleteമാത്രമല്ല , ഏതായാലും ഞാന്‍ ഇനി ഒരു തര്‍ക്കത്തിനില്ല.
എന്നെ ആരു എന്ത് പറഞ്ഞാലും ഞാന്‍ മിണ്ടുകയില്ല.. എന്ന് കൂടി ഹരികുമാര്‍ പറഞ്ഞ നിലക്ക് ഇനിയും ഈ വിവാദം നീട്ടിക്കൊണ്ട് പോകാതെ എല്ലാം ഇവിടെ അവസാനിപ്പിക്കുകയും കഴിഞ്ഞതെല്ലാം മറന്ന് ഹരികുമാറിന് തുടര്‍ന്ന് ബ്ലോഗ് ചെയ്യാനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്താല്‍ അത് ഈ കൂട്ടായ്മയുടെ അന്തസ്സ് പൂര്‍വ്വാധികം ഉയരുവാന്‍ പര്യാപ്തമാകും എന്ന് കൂടി വിനയപൂര്‍വ്വം ഞാന്‍ ബ്ലോഗ്ഗേര്‍സിനെ ഓര്‍മ്മപ്പെടുത്തുന്നു .
സുകുമാര്‍ജി പറഞ്ഞതിനോട് വളരെ യോജിക്കുന്നു.
ReplyDelete'വാക്കുകളിലുള്ള പശ്ചാത്താപത്തിന്റെ ധ്വനി' ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തവണ ക്ഷമിച്ചു കൂടെ? ക്ഷമിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും (പ്രത്യേകിച്ചും പേരെടുത്തു പറഞ്ഞു വിമര്ശിച്ചവര്‍ക്ക്), ക്ഷമിക്കാന്‍ കഴിയാത്തതായി എന്തെങ്കിലും ഉണ്ടോ?
സുകുമാരന്‍ മാഷേ...
ReplyDeleteതാങ്കളുടെ സന്മനസുകണ്ടിട്ട് എനിക്ക് കോള്‍മയിര്‍കൊണ്ടിട്ടിരിക്കാന്‍ വയ്യ.
ഇവിടുത്തെ പ്രശ്നം ആരോട് പറഞ്ഞു എന്നുള്ളതല്ല. പ്രിന്റഡ് മീഡിയയില്‍ ബ്ലോഗിനെ മുഴുവനായിട്ട് ആക്ഷേപിച്ചിട്ട് ഈ പോസ്റ്റിന്റെ മൂലക്ക് ഒരുകുറിപ്പിട്ടാല്‍ അദ്ദേഹം ഉണ്ടാക്കിവച്ച ഡാമേജ് തീരില്ല. ഒന്നാമത് ഇന്റര്‍നെറ്റ് മുഴുവന്‍ അശ്ലീലമാണെന്നമട്ടില്‍ ഫോബിയ ഉണ്ടാക്കി വായനക്കാരെ ചൊല്പടിക്കു നിറുത്താന്‍ മാധ്യമവമ്പന്മാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്ത്.
"തലയില്‍ മുണ്ടിട്ട് കൂവാന്‍ മാത്രമല്ല, മാപ്പുപറയാനും പറ്റിയ ഇടം"
ReplyDeleteസുമേഷ് ചന്ദ്രന്റെ ഈ വരികള്‍ വായിച്ച് ചിരിച്ചുപോയി.
എം കെ ഹരികുമാര്‍ എന്ന വ്യക്തി പ്രിന്റ് മീഡിയയില്‍ എഴുതിവച്ചത് പറയാന്‍ പാടില്ലാത്തതായിരുന്നു എന്ന് ബോധം ഉണ്ടെങ്കില്‍ ഈ കുറിപ്പും അവിടെ തന്നെ ആകുന്നതാണ് ഭംഗി. അല്ലെങ്കില്‍ ബ്ലോഗുകള്‍ ശരിക്കും തലയില്‍ മുണ്ടിട്ടുള്ള പ്രകടങ്ങള്‍ക്കു മാത്രമുള്ള വേദിയായി പോകും.
ബ്ലോഗുകള്‍ എന്താണെന്നറിയാത്ത ഒരു സമൂഹത്തിനു, ഇന്റര്‍ന്റിനെ കുറിച്ച് ഒരുപാടു തെറ്റിദ്ധാരണകള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്ന സമൂഹത്തിനാണ് നിങ്ങള്‍ ഇത്തരത്തില്‍ ഒരു ആരോപണം എറിഞ്ഞുകൊടുത്തത്.
അത് തെറ്റായിരുന്നു എന്നു തോന്നുന്നെങ്കില്‍ അതവരുടെ മുന്നില്‍ തിരുത്തുന്നതിലല്ലേ മാന്യത?
ഒന്നു ആലോചിച്ചുനോക്കു നിരൂപകാ..
ബ്ലോഗ് എന്ന ഒരു മാധ്യമത്തെ മുഴുവന്‍ അടച്ച് ആക്ഷേപിക്കുകയും ചില ബ്ലോഗര്‍ മാരെ പേരെടുത്ത് പറഞ്ഞ് വ്യക്തിഹത്യ നടത്തുകയും ചെയ്തുകൊണ്ട് അച്ചടിമാധ്യമത്തില്‍ എഴുതിയ ഒരു ലേഖനത്തിന് ക്ഷമാപണം ഇവിടെ നടത്തിയാല്‍ പോരല്ലൊ.ഹരികുമാറിന് ചെയ്തതു തെറ്റായിപോയി എന്ന് തോന്നുന്നുണ്ടെങ്കില്‍ അത് കലാകൌമുദിയിലൂടെ തന്നെ പ്രകടിപ്പിക്കണം.ലാപുടയെ പോലെ പുള്ളിയെ ഒരു വിധത്തിലും പ്രകോപിപ്പിച്ചിട്ടില്ലാത്ത ഒരു ബ്ലോഗറെ മറഞ്ഞിരുന്ന് തെറിവിളിക്കുന്നവന്‍ എന്ന് ആക്ഷേപിച്ചതിന് അയാളോട് പരസ്യമായി മാപ്പു പറയണം.
ReplyDeleteകുഴൂരിന് കവിത എഴുതാന്‍ അറിയില്ലെന്ന് ഹരികുമാറിന് വിശ്വസിക്കാം.അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം.പക്ഷെ അത് പരസ്യമായി പറയുമ്പോള്‍ അതിന്റെ കാരണങ്ങള്‍ വസ്തുനിഷ്ഠമായി നിരത്തി അങ്ങനെ സ്ഥാപിക്കുവാന്‍ വേണ്ട അദ്ധ്വാനത്തിനെങ്കിലും പറയുന്ന ആള്‍ തയ്യാറായിരിക്കണം.അല്ലാതെ ഒരു വരിപൊലും എഴുതാനറിയാത്ത കുഴൂര്‍ എന്നൊക്കെ ചുമ്മാ പറഞ്ഞു പോയാല്‍ അത് കുഴൂര്‍ എഴുതിയ കവിതകള്‍ വായിച്ചിട്ടുള്ള ഒരാള്‍ക്കും വെറുതേ കേട്ടിരിക്കാനാവില്ല.
അതുകൊണ്ട് വസ്തുതാ പരമായ ഒരു അടിത്തറയും ഇല്ലാതെ ഹരികുമാര്‍ ചെളിവാരി എറിഞ്ഞ ഓരോ ബ്ലോഗറിനോടും അയാള്‍ മാപ്പു പറയുന്നതുവരെ ഈ പ്രതിഷേധം തുടരുക തന്നെ ചെയ്യും.
സുകുമാരന്‍ ചേട്ടാ,
ReplyDeleteഒന്നാമതായി, ഹരികുമാറിന് ബ്ലോഗ് ചെയ്യാനുള്ള അവസരം ആരും നിഷേധിക്കുന്നില്ലല്ലോ. അങ്ങേര്‍ ബ്ലോഗ് ചെയ്യുന്നതും ചെയ്യാത്തതും അങ്ങേരുടെ ഇഷ്ടം. അത് തടയലല്ല മറ്റു ബ്ലോഗര്‍മാരുടെ പണി. അതുകൊണ്ട് ആരും 'അവസര'മൊന്നും സൃഷ്ടിക്കേണ്ട ആവശ്യമില്ല.
ഹരികുമാര്‍ ഇവിടെയിട്ട കമന്റില്‍ എന്തു പശ്ചാത്താപധ്വനിയാണുള്ളത്? പരാതിയാണ് അതില്‍ ധ്വനിക്കുന്നത്. ബ്ലോഗര്‍ എന്ന പരിഗണന കൊടുത്തില്ല പോലും. ആദ്യം മുതല്‍ ആ ബ്ലോഗ് വായിച്ചിട്ടുള്ള ആര്‍ക്കുമറിയാം അതില്‍ കഴമ്പില്ലെന്നത്. ഹരികുമാറിന് കിട്ടാത്ത എന്തു പരിഗണനയാണ് ഇവിടെ മറ്റുള്ളവര്‍ക്ക് കിട്ടിയിട്ടുള്ളത്? അപ്പോള്‍ സംഗതിയതല്ല, 'പ്രിന്റിലെ കൊടി കെട്ടിയ നിരൂപകന്‍' എന്നൊരു സെപ്പറേറ്റ് സിഹാംസനം കൊടുത്തിരുത്തിയില്ല, ഇദ്ദേഹത്തിനെ ആരും. അതാണ് ആ 'പരിഗണനാപ്പരാതി'യുടെ അര്‍ത്ഥം.
അതുമല്ല, മറ്റുള്ളവര്‍ പറഞ്ഞതെല്ലാം പ്രകോപനം, മോശം ചിത്രീകരണം. അങ്ങേര്‍ പറഞ്ഞത് വിമര്‍ശനം. അതെന്ത് ന്യായം? മൂപ്പര്‍ മാത്രം എല്ലാം പകുതി തമാശയായെടുത്തത്രെ. ബാക്കിയുള്ളവര്‍ക്ക് വാശിയും. ഹഹഹ!
ആരോടും വിരോധമില്ലെന്നു പറഞ്ഞത് കലക്കി. ഹരികുമാറേ, വിരോധിച്ചോളൂ വിരോധിച്ചോളൂ. ആര്‍ക്കു ചേതം? പക്ഷേ വിരോധം ഇങ്ങനെ പരസ്യമായി ഇറക്കുമ്പോള്‍ ഒരു പൊടിക്ക് ആലോചിക്കണമെന്നു മാത്രം.
ഞാനിതുകാണാന്‍ വൈകിപ്പോയി.
ReplyDeletePDF ആയിക്കിട്ടിയ ഈഫയല്‍ വായിച്ച ഉടനെ
ബൂലോഗക്ലബിലെയ്ക്ക് വരികയായിരുന്നു.
ഹരികുമാര്‍ ഒരുവശത്തും,ബൂലോകത്തിലെ വലീയൊരുവിഭാഗം മറുവശത്തും..
ഈയൊരൊറ്റക്കാഴ്ചമതിയല്ലൊ കലാകൌമുദിയ്ക്ക്
ജനവികാരമറിയാന്‍,അതു മാനിയ്ക്കാന്‍.
നമുക്കുകാത്തിരിയ്ക്കാം..
‘കാലത്തിന്റെ ചുവരെഴുത്ത്’എന്നൊക്കെ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പലരും പറഞ്ഞുകേള്‍ക്കാറുണ്ടല്ലോ.
ഹരികുമാറിനു കാണാനാകാതിരുന്ന ചുവരെഴുത്തു
കാണാന്‍ കലാകൌമുദിയ്ക്ക് കഴിയട്ടെ.
ഹലോ ഹരികുമാര്‍. M.K. (നല്ല ആപ്റ്റ് ഇനീഷ്യല്‍!)
ReplyDeleteകലാകൌദിയിലെഴുത്തുന്ന ഒരാള്‍ ബ്ലോഗ് തുടങ്ങിയെന്ന് കേട്ടപ്പോള്‍ ഭയങ്കര സന്തോഷമാണ് തോന്നിയത് ആദ്യം.
പക്ഷെ, വായനക്കാരുടെ അഭിപ്രായങ്ങളോട് നിങ്ങളുടെ റോള്‍ കണ്ടപ്പോള്‍, ‘ഈഗോ തലക്കടിച്ച് പ്രാന്തായ മറ്റൊരു ഹതഭാഗ്യന്‍. കഷ്ടം! എന്തുണ്ടായിട്ടെന്താ കാര്യം!’ എന്നാണ് തോന്നിയത്.
പക്ഷെ, വളര്‍ന്നുവരുന്ന വളരെ സാദ്ധ്യതകളുള്ള ഒരു മാധ്യമത്തേയും അതിലെഴുതുന്ന ഒരുപാട് വ്യക്തികളെയും അടച്ചാക്ഷേപിക്കാന്‍ തക്ക ‘പ്രശ്നം’ നിങ്ങള്‍ക്കുണ്ടായിരുന്നു എന്നറിയില്ലായിരുന്നു.
ഒരാള്‍ പറയുന്ന കാര്യത്തിലെ വിശ്വാസ്യത ആളുടെ വിശ്വാസ്യതയെ ആശ്രയിച്ചിരിക്കും എന്നത് വലിയൊരു സത്യമാകയാല്‍ നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ വകതിരിവുള്ള ആരും മുഖവിലെക്കെടുക്കാന്‍ ചാന്‍സില്ല. ഇനി, അങ്ങിനെയൊരു ഹരികുമാര്‍ അടച്ചാക്ഷേപിച്ചാല്‍ തകരുന്നതൊന്നുമല്ല ബൂലോഗം.
എന്തായാലും, വളരെ വളരെ മോശമായി മിസ്റ്റര്‍. ഹരി കുമാര്‍. M. K.!
മലയാളം ബ്ലോഗിങ്ങിനോട് നിങ്ങള്‍ കാണിച്ച ഈ തോന്നിയവാസത്തിനും, ഒരലമ്പിനും നില്‍ക്കാത്ത ലാപുഡയേയും വിത്സനേം അപമാനിച്ചതിലും നിങ്ങള്‍ ഖേദിക്കേണ്ടി വരും! പക്കാ!!
(യു.എ.ഇ.യില്‍ നെറ്റ് ശരിക്കും വര്‍ക്ക് ചെയ്യുന്നില്ല. അതോണ്ട് വളരെ ലേയ്റ്റായി. സ്വന്തം പേരില്‍ ലോഗിന്‍ ചെയ്യാനും പറ്റണില്ല)
എന്ന്
വിശാലമനസ്കന്‍
ഹലോ ഹരികുമാര്‍. M.K. (നല്ല ആപ്റ്റ് ഇനീഷ്യല്‍!)
ReplyDeleteകലാകൌദിയിലെഴുത്തുന്ന ഒരാള്‍ ബ്ലോഗ് തുടങ്ങിയെന്ന് കേട്ടപ്പോള്‍ ഭയങ്കര സന്തോഷമാണ് തോന്നിയത് ആദ്യം.
പക്ഷെ, വായനക്കാരുടെ അഭിപ്രായങ്ങളോട് നിങ്ങളുടെ റോള്‍ കണ്ടപ്പോള്‍, ‘ഈഗോ തലക്കടിച്ച് പ്രാന്തായ മറ്റൊരു ഹതഭാഗ്യന്‍. കഷ്ടം! എന്തുണ്ടായിട്ടെന്താ കാര്യം!’ എന്നാണ് തോന്നിയത്.
പക്ഷെ, വളര്‍ന്നുവരുന്ന വളരെ സാദ്ധ്യതകളുള്ള ഒരു മാധ്യമത്തേയും അതിലെഴുതുന്ന ഒരുപാട് വ്യക്തികളെയും അടച്ചാക്ഷേപിക്കാന്‍ തക്ക ‘പ്രശ്നം’ നിങ്ങള്‍ക്കുണ്ടായിരുന്നു എന്നറിയില്ലായിരുന്നു.
ഒരാള്‍ പറയുന്ന കാര്യത്തിലെ വിശ്വാസ്യത ആളുടെ വിശ്വാസ്യതയെ ആശ്രയിച്ചിരിക്കും എന്നത് വലിയൊരു സത്യമാകയാല്‍ നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ വകതിരിവുള്ള ആരും മുഖവിലെക്കെടുക്കാന്‍ ചാന്‍സില്ല. ഇനി, അങ്ങിനെയൊരു ഹരികുമാര്‍ അടച്ചാക്ഷേപിച്ചാല്‍ തകരുന്നതൊന്നുമല്ല ബൂലോഗം.
എന്തായാലും, വളരെ വളരെ മോശമായി മിസ്റ്റര്‍. ഹരി കുമാര്‍. M. K.!
മലയാളം ബ്ലോഗിങ്ങിനോട് നിങ്ങള്‍ കാണിച്ച ഈ തോന്നിയവാസത്തിനും, ഒരലമ്പിനും നില്‍ക്കാത്ത ലാപുഡയേയും വിത്സനേം അപമാനിച്ചതിലും നിങ്ങള്‍ ഖേദിക്കേണ്ടി വരും! പക്കാ!!
പ്രിയരേ.
ReplyDeleteശ്രീ ശശിധരന്‍ നായരുമായി ഇപ്പോഴ്, (ദുബായ് സമയം 8.14നു) മൊബിലില്‍ ബന്ധപെടുകയും, ഇന്നലെ നമ്മള്‍ അയച്ച മെയിലുകളെ കുറിച്ചും, പിന്നീട് വൈകുന്നേരം അവര്‍ ആവശ്യപെട്ടതനുസരിച്ച് ഞാന്‍ അയച്ച ഫാക്സിനെ കുറിച്ചും വിശദമായി സംസാരിച്ചിരുന്നു. ദുബായിലെ നെറ്റുകള്‍ ആകെ പൊട്ടികെടക്കുന്നത് കൊണ്ട്, രാവിലെ നെറ്റോ ഫോണ്‍ ഫോളോ അപ്പോ ഒന്നും നടന്നില്ല. അദ്ദേഹം നമ്മുടെ ഒക്കെ ക്ഷോഭങ്ങള്‍/വികാരങ്ങള്‍ ഒക്കെ മാനിച്ചതായും, ഈക്കാര്യം കൗമുദിയിലെ വേണ്ടപ്പെട്ടവരായി സംസാരിയ്കുകയും, ശ്രീ ഹരികുമാറിനെ തല്‍സമയം തന്നെ വിളിപ്പിച്ച് സീരിയസായ വാര്‍ണിംഗ് കൊടുക്കുകയും, അതോടൊപ്പം തന്നെ നമ്മുടെ ലിങ്കില്‍ കമന്റ് ഇടുവാനുമായിട്ട് ആവശ്യപെട്ടിരുന്നു. അത് അനുസരിച്ചാവണം,ശ്രീ ഹരികുമാര്‍ ഇവിടെ കമന്റിട്ടിരിയ്കുന്നത്.
ഈ ഒരു കമന്റ് ബ്ലോഗില്‍ വന്നത് നന്നായി എന്നിരിയ്ക തന്നെ, അച്ചടി മാധ്യമത്തില്‍ വന്ന ഒരു തെറ്റ്ദ്ധാരണാ പരമായ നമ്മളെ കുറിച്ചുള്ള പരാമര്‍ശം ആ മാസികയില്‍ തന്നെ തീര്‍ക്കണമെന്നുള്ളത്,കേവലം ഒരു വാശിയല്ല എന്നല്ല മറിച്ച്, അതാണു ഉചിതമായ രീതിയെന്നും ഞാന്‍ ഊന്നി പറഞ്ഞു. ഇതനുസരിച്ച്, ഇനി ഇറങ്ങുന്ന ഒരു ലക്കത്തില്‍ തന്നെ ശ്രീ ഹരികുമാറിനേ കൊണ്ട്, ഒരു മറുകുറിയിടിയിയ്കാമെന്നും അദ്ദേഹം വാക്ക് നല്‍കുകയുണ്ടായി. കോളുകള്‍ നാലഞ്ച് തവണ മുറിഞ്ഞ് പോയ അവസരം വന്നപ്പ്പ്പോഴ്, അദ്ദേഹം, തന്നെ എന്നെ തിരിച്ച് വിളിയ്കുകയുണ്ടായി എന്ന കാര്യവും പറയുന്നു. അതോണ്ട് പ്രക്ഷോഭിതരാവാതെ, ഇനിയും ഇവിടെ കമന്റുകള്‍ നിറയട്ടെ ഒരു മറുകുറിപ്പ് വരുന്നത് വരെ.
ശ്രീ ഹരികുമാറിനോട്: താങ്കള്‍ ബ്ലോഗ് നിര്‍ത്തുക, അല്ലെങ്കില്‍ താങ്കളെ കുറച്ച് ബ്ലോഗ്ഗേഴ്സിന്റെ മുമ്പില്‍ മുട്ട് കുത്തിയ്കുകയോ ഒന്നുമല്ല, ഈ പോസ്റ്റിന്റെ ലക്ഷ്യം. ഒരു പക്ഷേ ഒരു ചെറിയ മനസ്സിടിച്ചിലിന്റെ വക്കില്‍ എത്തിയ നിങ്ങള്‍, ആകെ മൊത്തം പ്രരിഭാന്തനായി,, മൊത്തം ഒരു രാജ്യത്തേ ചുട്ടെരിയ്കാന്‍ ഇറങ്ങിയ നിലപാടിനെ, ഇത് പോലെ രാജ്യത്തേ തലങ്ങും വിലങ്ങുമുള്ള മൂലയ്ക് ഇരിയ്കുന്നവര്‍ ഒത്ത് ചേര്‍ന്ന് എതിര്‍ക്കാന്‍ ഒരു ദിവസം കൊണ്ട് കഴിയുമെന്ന് കാണിയ്കുകയായിരുന്നു. മലയാളം എഴുതുക ബ്ലോഗില്‍, ആരുടേയും കരുണയുടെ താഴെയല്ല. നിങ്ങള്‍ക് കഴിവുള്ള എല്ലാ രീതിയിലും നിങ്ങള്‍ മനസ്സിലുള്ള ചിന്തകളും അറിവുവകളും ബ്ലോഗ് എന്ന മാധ്യമത്തിലൂടെ പങ്ക് വയ്കണം.. ഇതൊക്കെ നമുക്ക് ഇവിടെ മറക്കാവുന്നതേയുള്ളു. ഇനിയും പഴയതും പുതിയതുമായ വായനക്കാര്‍ നിങ്ങളേ തേടി വരും.
കുള്ളന്‍ കുള്ളന്‍ എന്നുവിളിച്ച് തന്നെ കളിയാക്കുന്നവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പികൊണ്ട്, കണ്ണാടിയിലെ പ്രതിബിംബത്തെ സലൂട്ടടിച്ചുകൊണ്ട് ഹരിമാഷ് അഭിവാദ്യം ചെയ്തു: “കുള്ളന്‍! നീ കുള്ളനല്ല, നെപ്പോളിയനാണു. തനി ബോണ്‍-അപ്പാര്‍ട്ട്!”
ReplyDeleteലതു നന്നായി, അടുത്ത ലക്കത്തില്‍ തന്നെ ഒരു തിരുത്ത്.
ReplyDeleteപത്രാധിപര്‍ കീ ജയ്... ഇന്‍ അഡ്വാന്‍സ്)
(ഇടയില്‍ ഒരു ചിന്ന ഓ. ടോ : ഡോ: സൂരജ്, കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കുന്ന ചികിത്സയ്ക്കുള്ള രോഗിയും തെളിവും ഇതാ.. ഇനി ആരാ എന്താ എവിടാ എന്നൊന്നും എന്നോട് ചോദിയ്ക്കരുത്. ഹ..ഹ..)
M. K. Harikumar, ഹഹ അമ്പടാ .. തെറിയൊക്കെ ഇനിഷ്യലില്‍ തന്നെ വച്ചിട്ടാ മറ്റുള്ളവര്‍ തെറിവിളിയ്ക്കുന്നവരെന്നു പറയുന്നത് അല്ലെ... ഗൊച്ചുഗള്ളാ... അടി അടി... ആ!
ഭഗവാനെ, ഈ ഭക്തനു കണ്ട്രോളു തരില്ലേ....
This comment has been removed by the author.
ReplyDeleteഹരികുമാറിന്റെ കമന്റില്‍ വലിയ ആത്മാര്‍ത്ഥതയൊന്നും കാണുന്നില്ല. ആരോ പറഞ്ഞു ചെയ്യിച്ച പോലെയാണ് തോന്നിയത്. അക്കാര്യം അതുല്യയുടെ കമന്റ് വായിച്ചപ്പോള്‍ ബോദ്ധ്യമായി. എഴുതിപ്പിച്ചതു തന്നെ. മനസ്സില്‍ നിന്നും വരുന്ന വാക്കുകളുടെ ചുവട്ടില്‍ ആരും {{പോരേ?
ReplyDeleteഎല്ലാവര്‍ക്കും സമാധാനം}} എന്ന് കുറിക്കില്ല.
ഹരികുമാറിനിയും ബ്ലോഗെഴുതട്ടെ. ഒരു കാര്യം ഉറപ്പാണ്, നിലവാരമുണ്ടെങ്കിലും ഇല്ലെങ്കിലും കുറച്ചു കാലമെങ്കിലും ആളുവരും, വായിക്കാന്‍! ഈ കോംപ്ലക്സൊക്കെ മാറ്റി വച്ച് എഴുതിയാല്‍ നല്ല അഭിപ്രായം പറയാനും ആളുണ്ടാവും! ഇവിടുത്തെ പ്രതികരണം മുഴുവന്‍ കൌമുദിയില്‍ കൊടുത്ത പ്രസ്താവനയെപ്പറ്റിയാണല്ലോ.
ആ പ്രസ്താവനയെ വിളിക്കാന്‍ ’നീചം’ എന്ന വാക്കുപയോഗിക്കുന്നു. അതു തിരുത്തുക എന്നത് കലാകൌമുദിയുടെ ഉത്തരവാദിത്തമാണ്. തെറ്റു മനസ്സിലാക്കിയാല്‍ അവിടെത്തന്നെ തിരുത്തുക എന്നതു തന്നെ മര്യാദ. അതു കലാകൌമുദിയില്‍ നിന്ന് പ്രതീക്ഷിക്കുന്നു. തെറ്റല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ ഇതിനു മറുകുറിപ്പും അവിടെത്തന്നെ ഇടുക. ഇത്രേം വലിയ പ്രതികരണം വെറുതെയാവരുതല്ലോ.
അക്ഷരജാലകത്തില്‍ ഞാന്‍ അന്ന് എഴുതിയ കമന്റിനെ തെറി എന്നാണോ ഹരികുമാര്‍ എന്ന അങ്ങ് പറയുക. എന്റെ തെറികള്‍ കേള്‍ക്കാത്തതിന്റെ കുഴപ്പം ആണ്.
ReplyDeleteപിന്നെ നേരെ ചൊവ്വേ എഴുതാന്‍ അറിയാത്ത ആള്‍ എന്ന വിശേഷണം, കവി ? എന്ന സംശയം
ഇത് രണ്ടും ഞാന്‍ എവിടെയും അവകാശപ്പെട്ടിട്ടില്ല. കൂട്ടുകാരോട് അല്ലാതെ.
എന്റെ വരികള്‍അത് വായിക്കുന്നവര്‍ തീരുമാനിക്കട്ടെ.
പല തെറ്റുകളും പറ്റിയിട്ടുണ്ട്. 10 വര്‍ഷം മുന്‍പ് പറ്റിയ തെറ്റാണ് 23 വയസ്സിലെ ആദ്യപുസ്തകം. അതില്‍ അങ്ങയുടെ അവതാരിക. അതിന്റെ കോപ്പി കയ്യില്‍ ഇല്ല. അത് നന്നായി എന്ന് തോന്നുന്നു
പിന്നെ ഇന്നാള് ഇതേ കോളത്തില്‍ ശരീരമേ ശരീരമേ ശരീരത്തിന്റെ ആത്മാവേ എന്ന എന്റെ കവിതയെ പറ്റി അങ്ങ് എന്തോ പറഞ്ഞിരുന്നു. നല്ലതാണെന്നാണ് കേട്ടറിഞ്ഞത്.
ഞാന്‍ അങ്ങ് എഴുതുന്നത് വായിക്കാറില്ല. കുറെ പണികള്‍ ഉണ്ട്.
ഇവിടെ വന്ന് ഇത്രയും പറയാന്‍ വൈകിയതും അത് കൊണ്ട് തന്നെ.എന്തിന് വെറുതെ അങ്ങയെ ഓര്‍ത്ത് സമയം കളയണം.
പുതിയ കുറിപ്പില്‍ ഞാന്‍ കൂടുതലായി വന്നത് കൊണ്ട് വന്നു എന്ന് മാത്രം. അല്ലാതെ കലാകൌമുദിയുമായി പിണങ്ങണ്ട എന്ന് കരുതിയിട്ടല്ല. പത്രാധിപര്‍ ആവശ്യപ്പെടാതെ പ്രിന്റില്‍ എഴുതില്ലഎന്ന് ഞാന്‍ തീരുമാനിച്ചത് കുറെ മുന്‍പാണ്
അങ്ങേക്ക് നല്ലത് വരട്ടെ എന്ന് മാത്രം
ഹരികുമാര്‍ സാര്‍..
ReplyDeleteതാങ്കള്‍ വിമര്‍ശിച്ച വ്യക്തികള്‍ പ്രതികരിച്ച
രീതി കണ്ടല്ലൊ!?
ഇതാണ് ബ്ലോഗ് സംസ്കാരം..!
അല്ലാതെ താങ്കള്‍ പറഞ്ഞത് പോലുള്ള വെട്ടുകിളി സംസ്കാരമില്ല ഇവിടെ..!
ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഒരു പോലുള്ള പ്രതികരണം കണ്ട്പ്പോള്‍ കണ്ണു നിറഞ്ഞു..പ്രയാസിച്ചിട്ടല്ല..കേട്ടാ..സന്തോഷം കൊണ്ട്..
സാറെ ഈ കമന്റുകള്‍ കണ്ടെങ്കിലും
കലാകൌമുദിയില്‍ തന്നെ തെറ്റുതിരുത്തി ഖേദപ്രകടനം നടത്താനുള്ള സത്യസന്ധത താങ്കള്‍ കാണിക്കണം..
ബൂലോക കൂട്ടായ്മക്കും അഞജലിനും ഒരിക്കല്‍ കൂടി അഭിവാദനങ്ങള്‍..
ഓ:ടോ:ഇവിടെങ്ങാണ്ട് ഒരു പിച്ചിപ്പൂ മണം ഉണ്ടാരുന്നല്ലൊ..നമ്മള് നിക്കണാ.. പ്വാണാ..
“...(ഇടയില്‍ ഒരു ചിന്ന ഓ. ടോ : ഡോ: സൂരജ്, കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കുന്ന ചികിത്സയ്ക്കുള്ള രോഗിയും തെളിവും ഇതാ.. ഇനി ആരാ എന്താ എവിടാ എന്നൊന്നും എന്നോട് ചോദിയ്ക്കരുത്. ഹ..ഹ..)
ReplyDelete..”
ഹായ് പ്രിയ സുമേഷ് ജീ,
ചിരിച്ചു ചിരിച്ചു വയറുകലങ്ങി...കടിച്ച ഹരികുമാരനെക്കൊണ്ട് വിഷമിറക്കിക്കുന്ന ആ രീതിയോര്‍ത്ത്... വിഷ വൈദ്യത്തില്‍ പറയുന്നതു പ്രകാരമാണെങ്കില്‍ കടിച്ച പാമ്പിന്റെ മലദ്വാരം വിരല്‍ കൊണ്ട് അടച്ചുപിടിച്ച് അവന്റെ ഗതിമുട്ടിക്കണം ആദ്യം..എന്നിട്ടാണ് വിഷമിറക്കാന്‍ അങ്ങോട്ടു കടിക്കുക..! അപ്പോ നമ്മുടെ ഹരികുമാരന് മിനിമം ഒരു ആപ്പ് എങ്കിലും വേണമായിരിക്കും..ല്ലേ ?
ഹ ഹ ഹ!
അതു നമുക്ക് പ്രസാദ് ലക്ഷ്മണന്‍ അങ്ങുന്നിന്റെ കൈയ്യില്‍ കൊട്ത്തയക്കണോ അതോ ശശിധരന്‍ നായര്‍ അങ്ങത്തിന്റ കയ്യില്‍ കൊടുത്തുവിടണോ... ഏതായാലും പാമ്പ് പുളഞ്ഞുതുടങ്ങിയിട്ടുണ്ട്... :)
This comment has been removed by the author.
ReplyDelete" അല്പജ്ഞാനി അഹങ്കരിക്കും എന്ന് കേട്ടിട്ടുണ്ട് പക്ഷേ ഇത് വല്ലാത്തൊരു ജന്മം.."
ReplyDeleteഇവിടുത്തെ ഇന്റെര്‍നെറ്റ് കണക്ഷന്റെ പ്രശ്നങ്ങള്‍ കാരണം ഇവിടെയ്ക്ക് വരാന്‍ അല്പം താമസിച്ചു പോയീ. എന്തായാലും ബൂലോകം ഒറ്റക്കെട്ടായി സംഭവത്തിന്റെ ഗൗരവവും സത്യാവസ്ഥയും വേണ്ടപെട്ടവരെ അറിയിക്കുവാനും തെറ്റു തിരുത്തിക്കുവാനും കഴിഞ്ഞത് നമ്മുടെ വിജയം.
ഈ പോസ്റ്റിലൂടെ ഇതവിടെ എത്തിച്ച അഞ്ചല്‍ക്കാരനോടും പിന്നെ, അതുല്യജിയും മറ്റുള്ളവര്‍ക്കും എന്റെയും സന്തോഷം അറിയിക്കുന്നു അറിയിക്കുന്നു...
ഹരികുമാറിനെ ബ്ലോഗില്‍ വായിച്ചിട്ടില്ലാത്തവര്‍, ഇദ്ദേഹത്തിന്റെ ബ്ലോഗ് വീര സാഹസിക കഥകള്‍ അറിയാത്തവര്‍ക്കായ് ഇതുകൂടെ പറഞ്ഞു കൊള്ളട്ടെ,
ഇദ്ദേഹം ബ്ലോഗ് തുടങ്ങിയത് തന്നെ മറ്റുള്ളവരെ കുറ്റം പറഞ്ഞു കൊണ്ടയിരുന്നു. നന്നായി ബ്ലോഗ് എഴുതാന്‍ പോലും അറിയാത്ത ഈ പാവം എന്നെയും അദ്ദേഹം ഓടിച്ചിട്ടു കൊട്ടി.. :( . എന്നിട്ടും കലി തീര്‍ന്നില്ല അതേക്കുറിച്ച് അഭിപ്രായം പറഞ്ഞവരൊക്കെ എന്റെ 'ഫ്രണ്ട്സ്' ആണെന്നും പറഞ്ഞ് "നജീമിനും ഫ്രണ്ട്സിനും" ചേര്‍ത്ത് ആയി അടുത്ത കൊട്ട്.
http://aksharajaalakam.blogspot.com/2007/12/dec-4.html
ഹരി കുമാരാ നീ ഒരു പുലി തന്നെ കേട്ടാ ചെല്ലാ. ഇത്തരേം കുറഞ്ഞ കാലം കൊണ്ടു തന്നെ നീ ഗംബ്ലീട് നാട്ടുകാരെ കൊണ്ടും അവരാതം പറയിച്ചല്ല് അപ്പീ. നെന്റെ അച്ചരജാലകം ഞാനും കൊറേ വായിച്ചു പക്ഷെ ഒള്ളത് പറഞ്ഞാ അപ്പീ നീ ഇതൊക്കെ നിര്ത്തി വല്ല പ്വാത്തിനെ മേയ്ക്കാന്‍ വല്ലോം പോണതാണ് മെച്ചം കേട്ടാ.
ReplyDeleteകൈപ്പള്ളി അണ്ണാ നിങ്ങള് ഈ പയലിനെ പള്ള് വിളിച്ചത് എന്തരായാലും ശെരി ആയില്ല കേട്ടാ. യെവനെക്കെ തള്ളിക്കളയീന്‍ ചുമ്മാ നാക്കിട്ടടിക്കാതെ, എന്തെരെന്കിലും പറഞ്ഞോണ്ട് പ്വാട്ടെന്നു വയ്ക്കീന്‍.
പിന്നെ ഡായ് അപ്പീ ഹരീ നീ അപ്പ ഇനീം ഇവിടെക്കെതന്നെ കാനുമല്ല് അല്ലേ, കാണണം കേട്ടാ.
"സുകുമാരന്‍ ചേട്ടാ, നന്ദി.നമ്മള്‍ തമ്മില്‍ പരിചയമൊന്നുമില്ലെങ്കിലും ചേട്ടന്‍റ്റെ പക്വമായ ഭാഷയും മനസ്സും എന്നെ വിസ്‌മയിപ്പിക്കുന്നു."
ReplyDeleteസുകുമാരേട്ടാ, ഈ ചേട്ടാ ചേട്ടാ വിളി അത്ര പന്തിയല്ല ഇത്തിരി അകലത്തില്‍ നില്‍ക്കുന്നതാണ് നല്ലത്.
"ചേട്ടാ, ഞാന്‍ ബ്ലോഗിനെ ആക്ഷേപിച്ചിട്ടില്ല.ചിലര്‍ എന്നെ പ്രകോപിപ്പിച്ചു. അവര്‍ എന്നെ വളരെ മോശമായി ചിത്രീകരിച്ചു. ഞാനും കുറെയൊക്കെ വിമര്‍ശനം നടത്തി."
ഇപ്പറഞ്ഞത്, "ഇക്കാ അടിച്ച്, ഞാനുമടിച്ച്" എന്ന് പറഞ്ഞതുപോലെ. പിന്നെ ബ്ലോഗിനെ ആക്ഷേപിച്ചിട്ടില്ല എന്നതും 'ബ്ലോഗെന്നാല്‍ തലയില്‍ മുണ്ടിട്ട് കൂവാനുള്ള് ഇടം' എന്ന എന്റെ വിശേഷണവും തമ്മില്‍ യാതൊരു ബന്ധവുമില്ല, ഇനി അങ്ങനെ വല്ലവര്‍ക്കും തോന്നിയാല്‍ അവര്‍ക്ക് അച്ചരജ്ജ്ജാനം ഇല്ലാത്തതുകൊണ്ടുമാതമാകാനാണ് സാദ്ധ്യത.
"നമ്മള്‍ ബ്ലോഗര്‍മാരാണ്. ആ പരിഗണന എനിക്ക് പലരും തന്നില്ല."
ഞാന്‍ ഒരു വലിയ പുലിയയാണ് എന്നപരിഗണന എനിക്ക് ആരും തന്നില്ല. എന്ന് തിരുത്തിവായിക്കുക
"പോട്ടെ."
എന്നാല്‍ വന്നോട്ടെ എന്ന്, യേത്?
"ഞാന്‍ എല്ലാം അവസാനിപ്പിക്കുന്നു.എനിക്കു ആരോടും വിരോധവുമില്ല."
ഇപ്പറഞ്ഞത് ചിലപ്പോള്‍ ഒരുതുണ്ട് കടലാസില്‍ എഴുതിവെച്ച് വല്ല കടുംകൈയ്യും കാണിക്കാന്‍ സാദ്ധ്യത്യുണ്ട്. ബൂലോഗമേ ജാഗ്രതൈ!
"ഞാനുമായി തര്‍ക്കത്തിലേര്‍പ്പെട്ട അരേയും ഞാന്‍ അറിയില്ല.അതാണ് എന്‍റ്റെ സമാധാനം"
പക്ഷേ ഇപ്പറയപ്പെട്ട പലര്‍ക്കും താങ്കളെ കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടൊന്നുമില്ല(റിപ്പര്‍ ചന്ദ്രനും പ്രശസ്തനായിരുന്നു), തല്ലുകിട്ടാന്‍ ഇനിയും സ്കോപ്പുണ്ട്.അത്രയ്ക്കങ്ങ് ആശ്വസിക്കുകയുമൊന്നും വേണ്ട.പക്ഷേ ഒരു കാര്യത്തില്‍ ആശ്വസിക്കാം, കാരണം ലാപുടയും, വിത്സനുമൊക്കെ പാവങ്ങളാ.
"ഇതൊക്കെ ഒരു സ്പിരിറ്റിലാണ് ഞാന്‍ എടുത്തത്."
എന്നല്ല, ഇതൊക്കെ (കളറുള്ള)സ്പിരിറ്റിന്റെ പുറത്താണ് ഞാനെടുത്തത് എന്നല്ലേ ഉദ്ദേശിച്ചത്?
"പകുതി തമാശയും.."
ഓഹോ, അണ്ണാ, അണ്ണന്റെ ഓരോരോ തമശകളേ!, നമിച്ചു.
"പക്ഷേ പലരും വലിയ വാശി കാണിച്ചു."
ഊശിയാക്കല്ലേ!
"ഏതായാലും ഞാന്‍ ഇനി ഒരു തര്‍ക്കത്തിനില്ല."
ഛേ മോശമായിപ്പോയി, ഒന്നു തര്‍ക്കിക്കാമെന്നുകരുതിവന്നപ്പോഴേക്കും, ചുള്ളന്‍ പിണങ്ങി, കൂടും കുടുക്കയുമെടുത്ത് സ്ഥലം വിട്ടാലെങ്ങനാ? പിണങ്ങാതെ ചക്കരേ,ഡിലീറ്റിയതു പോകട്ടെ, ഒരു ബ്ലോഗുകൂടി തുടങ്ങ്. നമുക്ക് നേരം വെളുക്കുന്നതുവെരെ തര്‍ക്കിക്കാമെന്നേ. എനിക്ക് വേറേ പണിയൊന്നുമില്ല. ഇങ്ങനെ ജോലിയൊന്നുമില്ലാതെ ഏതെങ്കിലും ചവറില്‍ കോളമെഴുതുന്നവരോട് തര്‍ക്കിച്ച് സമയം കൊല്ലാനല്ലേ, സായിപ്പ് കാശും കൊടുത്ത് പല ബ്ലോഗെഴുത്തുകാരേയും സഹിക്കുന്നത്!
"എന്നെ ആരു എന്ത് പറഞ്ഞാലും ഞാന്‍ മിണ്ടുകയില്ല.."
മൗനം മന്ദനും ഭൂഷണം!
"പോരേ?"
എന്ത്?
"എല്ലാവര്‍ക്കും സമാധാനം."
ഇയാളാര് മിശിഹായോ?
സാര്‍, പിന്നെ സീരിയസ്സായി ഒരുകാര്യം, ഇങ്ങനെ ആരുടെയെങ്കിലും (അത് പത്രാധിപരുടേതും ആകാം) വിരട്ടലില്‍ ഇവിടെവന്ന് മനുഷ്യനെ ഊശിയാക്കുന്നതുപോലെ എങ്ങും തൊടാതെ എന്തെങ്കിലും മണകൊണാന്ന് പറഞ്ഞിട്ട് പോയാലെങ്ങനാശരിയാകുന്നത്? ആണുങ്ങള്‍ക്ക് ചേര്‍ന്ന മാതിരി കുറഞ്ഞപക്ഷം, താന്‍ അനാവശ്യമായി, യാതൊരടിസ്ഥാനവുമില്ലാതെ നാട്ടുകാരുടെ മുമ്പില്‍ ആക്ഷേപിച്ച, ലാപുടയോടും , വിത്സനോടും മാപ്പ് എന്ന രണ്ടക്ഷരം മര്യാദയുടെ ഭാഷയില്‍ പറയലല്ലേ തന്തയ്ക്കു പിറന്നവനാണെങ്കില്‍ ചെയ്യേണ്ടത്? അത് ഇവിടെ മാത്രം പറഞ്ഞല്‍ മതിയോ താന്‍ ഇവരെ ആക്ഷേപിച്ച വേദിയില്‍ തന്നെ വേണ്ടേടോ അതു പറയാന്‍? വേണ്ടേന്ന്? ഒരുത്തന്‍ ചെറ്റത്തരം കാണിച്ചാല്‍ അത് സ്വയം മനസ്സിലായിട്ടും(അതിന്റെ തെളിവാണല്ലോ താന്‍ തന്നെ തന്റെ പോസ്റ്റുകള്‍ നശിപ്പിച്ചത്) തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ എന്തു മാന്യതയുടെപുറത്തായാലും നാലു പറയാതെ പറ്റില്ല്ലല്ലോ. തന്നോട് ഈ ഭാഷയുന്നുമല്ല ഉപയോഗിക്കേണ്ടത്. തന്റെ ഫോണ്‍നമ്പര്‍ താ, ഊരും പേരുമൊക്കെ പറഞ്ഞ് തന്നോട് തന്നെ നേരിട്ട് പറയാന്‍ തയ്യാറാ, ഇവര്‍ ആരും കേള്‍ക്കുകയുമില്ല! ധ്ഭൂ... ഒരു നിരൂപണക്കാരന്‍. ആദ്യം വിമര്‍ശനങ്ങളെ തിരിച്ചറിഞ്ഞ് അതുള്‍ക്കൊള്ളാന്‍ പഠിക്കെടോ പിന്നെ മതി മറ്റുള്ളവരെ നിരൂപിച്ച് കഴുവേറ്റുന്നത്? ഇനി താന്‍ തന്റെ മൂന്നാംകിട കോമ്പ്ലക്സുകളൊക്കെ മാറ്റിവെച്ച്, മനുഷ്യനു ദഹിക്കുന്നത് വല്ലതും എഴുതിനോക്ക്, കൊള്ളാവുന്നതാണെങ്കില്‍ തനിക്കുപോലും കിട്ടും നല്ല കമന്റുകള്‍.
സുകുമാരേട്ടാ, 'തെറിക്കുത്തരം മുറിപ്പത്തല്' എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുള്ളത് എന്താ ശരിയല്ലെന്നുണ്ടോ? ഇവനൊക്കെ വേണ്ടത് നല്ല മുറിപ്പത്തലുതന്നെയാ അല്ല പിന്നെ?
കുഴൂരിന്റെ കമന്റ് കണ്ടപ്പോഴേ ഇത് ഓര്‍മിച്ചുള്ളൂ. ‘ഒരു വരി പോലും എഴുതാനറിയാത്ത കവി (?)' യെക്കുറിച്ചു ഈ പോസ്റ്റില്‍ ഈ ഹ.കു. ഇങ്ങനെ എഴുതിയിരുന്നു:
ReplyDelete“കുഴൂര്‍ വില്‍സന്‍
'ശരീരമേ ശരീരമേ ശരീരത്തിന്റെ ആത്മാവേ' എന്ന പേരില്‍ കുഴൂര്‍ വില്‍സന്‍ (വിശാഖം) എഴുതിയ കവിത ബ്ലോഗ് രചനകളില്‍ ഏറ്റവും മികച്ചതായി തോന്നി.
വില്‍സന്‍ ഒരു റിവേഴ്‌സ്ഗിയറിലാണ് പോകുന്നത്.കവിതയെ മാത്രമല്ല ഈ കവി പൊളിച്ചടക്കിയത് ശരീരത്തെയും മനസിനെയും മാനസിക ചരിത്രത്തെയുമാണ്.കുടിച്ച മദ്യം പുറത്തേക്ക് വന്ന് ഓരൊരുത്തന്റെയും മുന്നില്‍ നിന്നാല്‍ എന്ത് സംഭവിക്കുമെന്ന് വില്‍സന്‍ ചോദിക്കുന്നു.മദ്യത്തെ കണ്ടാല്‍ മദ്യപന്മാരെല്ലാം ഭയക്കും.മദ്യപനെ കണ്ടാല്‍ മദ്യവും പേടിക്കും.സാമ്പ്രദായിക കവിതയെ,പാരമ്പര്യത്തെ, ആണത്തത്തെ ഇങ്ങിനെതന്നെ ഉടച്ചുകളയണം.കവിതയെ കവി വായിക്കുമ്പോഴാണ് അത് കവിതയാകുന്നത്.മനസില്‍ കവിതകള്‍ കണ്ടേക്കാം. എന്നാല്‍ അതിനെ പുറത്തെടുക്കാന്‍ ഒരു വായന ആവശ്യമാണ്.വില്‍സന് അതിനു സാധിച്ചിരിക്കുന്നു.“
പലതും വിഴുങ്ങുന്നതിനിടയില്‍ ഇതും അണ്ണന്‍ വിഴുങ്ങി എന്നുവരും. ഇവിടെ കിടന്നോട്ടെ. ഒരോര്‍മ്മയ്ക്ക്
(വിത്സാ മാപ്പ്. ഈ മനുഷ്യന്റെ അംഗീകാരം അപമാനമായിട്ടേ ഞാന്‍ കൂട്ടുന്നുള്ളു. ഇത് അപമാനിക്കാന്‍ വേണ്ടി ഇട്ടതല്ല. കഥാപുരുഷന്റെ ബുദ്ധിസ്ഥിരതക്ക് ഒരു സര്‍ട്ടിഫിക്കറ്റ് ആയിക്കോട്ടെ എന്ന് വിചാരിച്ചെന്നേയുള്ളൂ.)
കലാകൗമുദിയിലെ കോളം പണ്ട് വായിച്ചിരുന്നത് കൊണ്ട്, ഹരികുമാറിന്റെ "അക്ഷരജാലകം" എന്ന ബ്ലോഗില്‍ കര്‍ട്ടന്‍ പൊങ്ങിയ നാളുമുതല്‍ അവിടുത്തെ നാടകങ്ങള്‍ ശ്രദ്ധിച്ചിരുന്നു.
ReplyDeleteഞാന്‍ വായിച്ച് മനസ്സിലാക്കിയിടത്തോളം ഹരികുമാര്‍ "പുറംചട്ട സാഹിത്യം" വിളമ്പി ഉപജീവിക്കുന്നയാളാണു. അതിനെ ചിലര്‍ സാഹിത്യനിരൂപണം, വിമര്‍ശനം എന്നൊക്കെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഉപരിപ്ലവമായ പുറംചട്ട സാഹിത്യം ശീലമാക്കിയതുകൊണ്ട് ഹരികുമാറിനു ബ്ലോഗുകളുടെയും പുറംചട്ടയ്ക്കപ്പുറം കടന്നുനോക്കുവാനുള്ള ക്ഷമയും വിവേകവും ഉണ്ടായിട്ടില്ലെന്നത് വ്യക്തം.
ബ്ലോഗിനെ കൂവിതോല്പ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഒടുവില്‍ ഉച്ചപ്പടം കളിക്കുന്ന കലാകൗമുദി തീയറ്ററില്‍, ഇരുട്ടത്തിരുന്നു ഉച്ചത്തില്‍ കൂവി വിളിക്കുന്നു പാവം!
പുലിജന്മത്തിന്റെ " കമന്റേകമന്റ് "
ReplyDeleteഇഷ്ടപ്പെട്ടു...
ഹരികുമാറിന്റെ ഓരോ വരിയിലെയും മാനസികാവസ്ഥയെ അറിഞ്ഞു "കൊട്ടിയ "തുപോലെ
ഹരികുമാര്‍ ഇവിടെ വന്ന് ഒഴുക്കന്‍ മട്ടില്‍ ഒരു കമന്റ് ഇട്ടിട്ടു പോയതു കണ്ട് ഈ പ്രതിഷേധം അവസാനിപ്പിക്കരുത് എന്നാണ് എന്റെ അഭിപ്രായം.പ്രിന്റ് മീഡിയയില്‍ ,ചെയ്ത വൃത്തികേടിനു ക്ഷമ ചോദിക്കുകയും,ബൂലോഗര്‍ അയച്ച മെയിലുകള്‍ കലകൌമുദിയില്‍ പ്രസിദ്ധീകരിച്ച ബൂലോഗത്തിന്റെ വികാരം മലയാളി വായനക്കാരില്‍ എത്തിക്കുകയും ചെയ്യും വരെ ഈ പ്രതിഷേധം തുടരണം എന്നുമാണ് എന്റെ അഭിപ്രായം
ReplyDeleteഗുപ്തന്‍ ചേട്ടന്‍ ഹ.കു-നെ (കു)പ്രസിദ്ധനാക്കും.
ReplyDeleteതന്ന ആ ലിങ്കില്‍ എഴിതിയിരിക്കുന്നത് വായിച് ചിരിച്ച് ചത്തുപൊയില്ലെന്നേ ഉള്ളൂ...
പത്ത് സുന്ദരികളില്‍ എഴുതിയിരിക്കുന്നത് നോക്കൂ...
“ലൈംഗിക“ ത്തിലാണ് കക്ഷിക്കു കണ്ണ്
മികച 11 മലയാള പടങ്ങളീല്‍ “മേഘവും“
പത്ത് ഇഷ്ടങ്ങളില്‍
“പശു മൂത്രമൊഴിക്കുന്ന ദൃശ്യവും...”
ഇയാള്‍ക്ക് കാര്യമായി എന്തോ തകരാറുണ്ട് കെട്ടോ..വിമര്‍ശനമല്ല ഇയാള്‍ക്ക് ആവശ്യം, ചികിത്സയാണ് എന്ന് തോന്നിപ്പോകുന്നു....
ഹി..ഹി..ഹി
ഓടോ (ഹ.കു ചേട്ടന് മാത്രം):
ഇന്നു കണ്ട താങ്കളുടെ പല പോസ്റ്റുകളും നാളെ കാണില്ലെന്ന് ഞങ്ങള്‍ക്ക് അറീയാം. അതുകൊണ്ട് എല്ലാ പോസ്റ്റുകളുടേയും (കമന്റുകള്‍ അടക്കം) കോപ്പി പി.ഡി.എഫ് ആയി കറങ്ങി നടക്കുന്നുണ്ട്..ജാഗ്രതൈ... പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല കെട്ടോ...
കഷ്ടം!
ReplyDeleteഅല്പമെങ്കിലും ബുദ്ധിസ്ഥിരത ഉണ്ടായിഉന്നുവെങ്കില്‍ ഇയാളെ “മന്ദബുദ്ധീ” എന്നെങ്കിലും വിളിക്കാമായിരുന്നു!
ഇതിപ്പോ.....
:-)
ReplyDeleteഹരികുമാര്‍ പ്രശ്നം (ഇതുവരെ) കൈകാര്യം ചെയ്ത രീതി നന്നായി.
കലാകൌമുദിയെയും ഹരികുമാറിനെയും ഞാനും എന്റെ പ്രതിഷേധം അറിയിച്ചുകൊള്ളുന്നു...
ReplyDeleteനിങ്ങളൊക്കെ ഒരു കാര്യം ശ്രദ്ധിച്ചോ? കൈപ്പള്ളി പറഞ്ഞതുപോലെ പ്രിന്റ് മിഡിയയില്‍ നിന്ന് ബൂലോകത്ത് വന്ന കേമന്മാര്‍ ആരും ഇതിനെക്കുറിച്ച് കമാന്ന് ഒരക്ഷരം മിണ്ടിയില്ല ഇതുവരെ. ഈ മൌനം കൌമുദികോളക്കാരനുള്ള പിന്തുണയോ അതോ അന്നദാതാക്കളോടുള്ള വിധേയത്വമോ?
ReplyDeleteകാക്കതൂറിയതിനും പട്ടികടിച്ചതിനും എല്ലാം പ്രധിഷേധവുമായി വരാറുള്ള ചിത്രകാരന്‍ എവിടെ? ബൂലോകര്‍ ഒന്നടങ്കം പട്ടിയെ കൊല്ലുന്നതുപോലെ ഹ.കു നെ കൈകാര്യം ചെയ്യുന്നതിന് കൈപ്പള്ളിയെ കുറ്റം പറഞ്ഞ മിസ്റ്റര്‍ ചിത്രകാരന്‍ ഒരു കാരണമില്ലാതെ അച്ചരചാലഗക്കാരന്റെ തെറി വിളികേട്ടിട്ടും മിണ്ടാതിരിക്കുന്നതെന്തേ ആവോ?
എവിടെ പെരിങ്ങോടന്‍?
ഉറുമ്പുകടി?
മണിചിത്രത്താഴ്?
ശ്രീദേവി നായര്‍?
എന്തെങ്കിലുമൊക്കെ പറയന്നേ?
ബ്ലോഗിനെയും ബ്ലോഗിലെഴുതുന്നവരെയും നിന്ദ്യരും അപഹാസ്യരുമായി ചിത്രീകരിക്കുന്ന കലാകൌമുദി പരാമര്‍ശത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നു. തര്‍ക്കത്തില്‍ ഒരു രീതിയിലും പങ്കെടുക്കാതിരുന്ന, സ്വന്തം പേരു വെച്ചെഴുതുന്ന ലാപുടയെ മോശമായി ചിത്രീകരിച്ചത് തികച്ചും നിന്ദ്യമാണ്. പ്രതികാരനടപടിയായി കുഴൂരിനെ പരാമര്‍ശിച്ചത് സ്വയം പാലിക്കേണ്ട സദാചാരത്തിനു വിരുദ്ധമാണ്. ശ്രീ. കുഴൂരിനോട് സാഹിത്യപരമായ വിയോജിപ്പുണ്ടെങ്കില്‍ അത് കാര്യകാരണ സഹിതം വ്യക്തമാക്കുന്നതിനു പകരം ഇത്തരം പ്രകടനം തികച്ചും തരം താണ അപക്വമായ നടപടിയാണ്. വ്യക്തിഹത്യയോളമെത്തുന്ന നടപടി.
ReplyDeleteഏതു മാധ്യമത്തിന്‍റെയും പ്രതിച്ഛായ അതിലെ ഉള്ളടക്കമാണെന്നും ഇത്തരം പരാമര്‍ശം ഏതു വിധത്തിലുള്ള ഫലമാണ് ഉണ്ടാക്കുന്നതെന്ന് മാധ്യമത്തിന്‍റെ ചുമതല വഹിക്കുന്നവര്‍ ചിന്തിക്കണമെന്ന് ആഗ്രഹിക്കുന്നു.
വ്യക്തിപരമായ പരിമിതികള്‍ കാരണം പോസ്റ്റ് കാണാന്‍ താമസിച്ചു. പ്രതിഷേധം താമസിച്ചതില്‍ ഖേദിക്കുന്നു. ബ്ലോഗെന്ന മാധ്യമം വായിക്കുകയോ അതില്‍ എഴുതുകയോ ചെയ്യുന്ന എല്ലാവരും ഇതില്‍ പങ്കു ചേരണമെന്ന് ആഗ്രഹിക്കുന്നു. പ്രതിഷേധം ഉയര്‍ത്തിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നന്ദി.
സുഹൃത്തുക്കളെ, മേല്‍പറഞ്ഞവരാരും ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടില്ല. അതെല്ലാം അവരുടെയെല്ലാം മോലാളിമാരെ പറഞ്ഞ ഞങ്ങള്‍ 'കോമ്പ്ലിമെന്റ്‌സ്' ആക്കി. ഇനി അവരിലാരും നിങ്ങളുടെ കൂടെ നില്‍ക്കാനാഗ്രഹമുണ്ടായാല്‍പോലും നില്‍ക്കില്ല.
ReplyDeleteബഹുമാന്യ വൃത്തികെട്ടവനേ, എം. കെ ഹരികുമാറേ,
ReplyDeleteഅച്ഛനാരെന്ന് ചോദിക്കുമ്പോള്‍ പേരുപറയാനാവാതെ, ഒട്ടൊരു ആലോചനയോടെ, കൈവിരലുകളും തികയാഞ്ഞ് പാതി കാല്‍വിരലുകളുമെണ്ണി അക്കം പറഞ്ഞ് എനിക്കിത്ര അച്ഛന്‍മാരുണ്ടെന്ന് പറയേണ്ടി വരുന്ന അപൂര്‍വ്വം ചില ഹതഭാഗ്യന്‍മാരുണ്ടാവാം. എന്‍റെ അറിവുകേടും സംസ്കാരശൂന്യതയും കൊണ്ട് ഭവാനെ എനിക്ക് താങ്കളെ ആ ഹതഭാഗ്യന്‍മാരുടെ ഗണത്തില്‍ പെടുത്തേണ്ടി വന്നു. എന്നു കരുതി അങ്ങ് എന്നോട് ക്ഷമിക്കുകയൊന്നും വേണ്ടകേട്ടോ.
" നേരേ ചൊവ്വേ ഒരു വരി പോലും എഴുതാനറിയാത്ത കുഴൂറ്‍ വിത്സണ്‍ (കവി ?) " ഇതാണ് മഹാത്മാവേ ( മഹാ നാറി എന്ന് തിരുത്തി വായിക്കാനപേക്ഷ ) താങ്കള്‍ അദ്ദേഹത്തിന് കൌമുദിയിലൂടെ ചാര്‍ത്തികൊടുത്ത വിശേഷണം. എത്ര വിവരദോഷിയും, വിഡ്ഡിയുമാണ് താനെന്ന് താങ്കളുടെ ഈ മഹത്തരമായ വിശേഷണം ഞങ്ങളോട് വിളിച്ച് പറയുന്നു.
എടോ മനോഹര കഴുതേ ഹരികുമാറേ, കലാകൌമുദി പോലെ പാരമ്പര്യമുള്ള ഒരു വാരികയെ ഒറ്റ ആഴ്ചകൊണ്ട്ണ്ട് ചന്തി തുടക്കുന്ന പേപ്പറിനേക്കാള്‍ വിലയില്ലാതാക്കിയല്ലോടോ തന്‍റെ 'വരികള്‍'. ഞങ്ങളുടെ നാട്ടിലൊരു പാപ്പച്ചന്‍ ചേട്ടനുണ്ട്. വളര്‍ത്തുനായ്ക്കളുടെ 'വരി' എടുക്കാന്‍ വിദഗ്ദനാണദ്ദേഹം. പരിചയപ്പെടുത്തണമോ കലാകൌമുദീ, ഞനദ്ദേഹത്തെ?
പിന്നെ, താനെന്താ പറഞ്ഞേ? പുതിയതായി വരുന്ന ബ്ളോഗുടമകളെ ഏതാനും പേര്‍ ചേര്‍ന്ന് നിരന്തരം പിന്‍തുടര്‍ന്ന് കമന്‍റിട്ട് ഒന്നുകില്‍ കീഴ്പ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യുമെന്നോ? മാക്രി, ഞാനും പുതയൊരു ബ്ളോഗറാണ്. വെറും ഒന്‍പത് പോസ്റ്റ് മാത്രമേ ഇതുവരെ ഇട്ടിട്ടുള്ളു. പ്രോത്സാഹനവും, സഹായവുമല്ലാതെ ഇന്നേവരെ മറിച്ചൊരനുഭവം എനിക്കുണ്ടായിട്ടില്ല.
എടോ, തന്നേക്കാള്‍ മനോഹരമായി എഴുതാന്‍ കഴിയുന്ന നൂറ് കണക്കിന് ആള്‍ക്കാര്‍ ഉണ്ടെടോ ഈ ബൂലോകത്ത്. ഉപജീവനത്തിനല്ലാതെ എഴുത്ത് ഒരു വികാരമായി കാണുന്നവര്‍. ശരിക്കും യോഗ്യര്‍. ആ തിരുച്ചറിവല്ലേടോ മാക്രി നിന്നേക്കൊണ്ടിങ്ങനെ പുലമ്പിക്കുന്നത്?
ടോ പുല്ലേ, ഇത്രേം പറഞ്ഞപ്പോ ഇതു വരെ അറിഞ്ഞും അറിയാതെയും ഞാന്‍ ചെയ്ത എല്ലാ പാപങ്ങളും തീര്‍ന്നിരിക്കുന്നു. ഇനി ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് പോവാം.
തനിക്ക് നല്ല ബുദ്ധി തരട്ടെ.
സംസ്കാരശൂന്യനും, വിവരദോഷിയുമായ
പോങ്ങുമ്മൂടന്‍.
( ഹരി പാലാ)
നെറ്റ് കിട്ടാതിരുന്ന ദേവേട്ടന്റെ കമന്റ്..!
ReplyDeleteഞാനെടുത്ത് കോപ്പി പേസ്റ്റ് ചെയ്യുന്നു..
“നെറ്റ് കിട്ടാത്ത ഒരുത്തന്റെ പ്രതിഷേധം
ബ്ലഗാക്കളേ,
മൂന്നു ദിവസമായി ദുബായില്‍ കാറ്റും തിരയും ഒക്കെയായിട്ട് ഇന്റര്‍നെറ്റ് ആക്സസ് നാശമാക്കിയതിനാല്‍ ബൂലോഗ ക്ലബ്ബില്‍ അഞ്ചല്‍ക്കാരന്‍ തുടങ്ങിയ ത്രെഡ് മൊത്തം ലോഡ് ആകുകയോ ഒരു കമന്റ് ഇടാന്‍ എന്നെ അനുവദിക്കുകയോ ചെയ്യുന്നില്ല. എന്നുവച്ച് മിണ്ടാതിരിക്കാന്‍ പറ്റുമോ, ആരെങ്കിലും ഇതൊന്നു അങ്ങോട്ട് ലിങ്ക് ചെയ്യൂ, അല്ലേല്‍ കോപ്പി പേസ്റ്റൂ.
കഴിഞ്ഞ പല ലക്കങ്ങളായി കലാകൌമുദി ബ്ലോഗിനെയും ബ്ലോഗര്‍മാരെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ലേഖനമെന്നും കവിതയെന്നും പേരിട്ട് ആക്ഷേപങ്ങള്‍ അച്ചടിക്കുന്നുണ്ട്, ഇതില്‍ ഒരു ബ്ലോഗറെന്ന നിലയിലും ബ്ലോഗ് വായനക്കാരനെന്ന നിലയിലും എനിക്കുള്ള ശക്തിയായ പ്രതിഷേധം അപ്പപ്പോള്‍ ബ്ലോഗില്‍ തന്നെ എഴുതുകയും ചെയ്യുന്നുമുണ്ട്. ഇത് ഒരു തുടര്‍ പരിപാടിയാക്കാന്‍ കൌമുദി തീരുമാനിച്ച സ്ഥിതിക്ക് ഇനിമേലില്‍ ഞാന്‍ കലാകൌമുദി എന്ന പ്രസിദ്ധീകരണം വാങ്ങുകയോ വായിക്കുകയോ ചെയ്യില്ല എന്ന തീരുമാനത്തിലെത്തി നില്‍ക്കുകയാണ്. അടുത്ത കാലത്ത് വാങ്ങിയ ലക്കങ്ങളിലൊന്നും ബ്ലോഗ് പോസ്റ്റുകളുടെ പോയിട്ട് മറ്റു ആനുകാലിക പ്രിന്റ് പ്രസിദ്ദീകരണങ്ങളില്‍ ഉള്ളയത്ര നിലവാരം പുലര്‍ത്തുന്നതൊന്നും കലാകൌമുദിയില്‍ കാണാനാവാത്ത സ്ഥിതിക്ക് ഈ തീരുമാനം ഒരു സമരമെന്നതിനപ്പുറം പാഴ്ചെലവ് ഒഴിവാക്കലായും ഞാന്‍ കാണുന്നു.
എം കെ
ഹരികുമാറിന്റെ കോളം ഞാന്‍ വായിക്കാറില്ലാത്തതുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് ഒന്നുമെഴുതുന്നില്ല, അദ്ദേഹത്തിന്റെ ബ്ലോഗിനെക്കുറിച്ചുള്ള അഭിപ്രായം ഇവിടെ കൂട്ടിച്ചേര്‍ക്കുന്നുമില്ല.
Posted by ദേവന്‍ at 2/01/2008“
ദേവേട്ടന്റെ പോസ്റ്റ് ഇവിടെ
നെറ്റ് കിട്ടാത്ത ഒരുത്തന്റെ പ്രതിഷേധം
ReplyDeleteബ്ലഗാക്കളേ,
മൂന്നു ദിവസമായി ദുബായില്‍ കാറ്റും തിരയും ഒക്കെയായിട്ട് ഇന്റര്‍നെറ്റ് ആക്സസ് നാശമാക്കിയതിനാല്‍ ബൂലോഗ ക്ലബ്ബില്‍ അഞ്ചല്‍ക്കാരന്‍ തുടങ്ങിയ ത്രെഡ് മൊത്തം ലോഡ് ആകുകയോ ഒരു കമന്റ് ഇടാന്‍ എന്നെ അനുവദിക്കുകയോ ചെയ്യുന്നില്ല. എന്നുവച്ച് മിണ്ടാതിരിക്കാന്‍ പറ്റുമോ, ആരെങ്കിലും ഇതൊന്നു അങ്ങോട്ട് ലിങ്ക് ചെയ്യൂ, അല്ലേല്‍ കോപ്പി പേസ്റ്റൂ.
കഴിഞ്ഞ പല ലക്കങ്ങളായി കലാകൌമുദി ബ്ലോഗിനെയും ബ്ലോഗര്‍മാരെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ലേഖനമെന്നും കവിതയെന്നും പേരിട്ട് ആക്ഷേപങ്ങള്‍ അച്ചടിക്കുന്നുണ്ട്, ഇതില്‍ ഒരു ബ്ലോഗറെന്ന നിലയിലും ബ്ലോഗ് വായനക്കാരനെന്ന നിലയിലും എനിക്കുള്ള ശക്തിയായ പ്രതിഷേധം അപ്പപ്പോള്‍ ബ്ലോഗില്‍ തന്നെ എഴുതുകയും ചെയ്യുന്നുമുണ്ട്. ഇത് ഒരു തുടര്‍ പരിപാടിയാക്കാന്‍ കൌമുദി തീരുമാനിച്ച സ്ഥിതിക്ക് ഇനിമേലില്‍ ഞാന്‍ കലാകൌമുദി എന്ന പ്രസിദ്ധീകരണം വാങ്ങുകയോ വായിക്കുകയോ ചെയ്യില്ല എന്ന തീരുമാനത്തിലെത്തി നില്‍ക്കുകയാണ്. അടുത്ത കാലത്ത് വാങ്ങിയ ലക്കങ്ങളിലൊന്നും ബ്ലോഗ് പോസ്റ്റുകളുടെ പോയിട്ട് മറ്റു ആനുകാലിക പ്രിന്റ് പ്രസിദ്ദീകരണങ്ങളില്‍ ഉള്ളയത്ര നിലവാരം പുലര്‍ത്തുന്നതൊന്നും കലാകൌമുദിയില്‍ കാണാനാവാത്ത സ്ഥിതിക്ക് ഈ തീരുമാനം ഒരു സമരമെന്നതിനപ്പുറം പാഴ്ചെലവ് ഒഴിവാക്കലായും ഞാന്‍ കാണുന്നു.
എം കെ
ഹരികുമാറിന്റെ കോളം ഞാന്‍ വായിക്കാറില്ലാത്തതുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് ഒന്നുമെഴുതുന്നില്ല, അദ്ദേഹത്തിന്റെ ബ്ലോഗിനെക്കുറിച്ചുള്ള അഭിപ്രായം ഇവിടെ കൂട്ടിച്ചേര്‍ക്കുന്നുമില്ല.
Posted by ദേവന്‍ at 2/01/2008 10:11:00 PM
1.Lady Chatterly's Lover, Tasleema Nasreen, MK Harikumar: Succes de scandale.
ReplyDelete2. ‘നമ്പറുകള്‍ ഹരികുമാറിനു കൈവിഷം കൊടുത്തെന്നു തോന്നുന്നു’. ഇത് പെരിങ്ങോടന്‍ ഹരികുമാര്‍ ഫൂക്കോയെക്കുറിച്ചെഴുതിയ ലേഖനത്തിനിട്ട കമന്റ്. ഓര്‍മ്മയില്‍നിന്ന് എഴുതുന്നതാണ്. അതുകൊണ്ട് ഇത്തിരി വ്യത്യാസം കാണും. ഒരു കമന്റുപോലും ഇടാത്തവന്‍ ഇര. ഇട്ടവന്‍ വാഴ്തപ്പെടുന്നു. Surreptitious, Planned, Orchestrated. കലകൌമുദി എഡിറ്ററുടെ കാര്യം: പണ്ട് എന്‍ റാം എഴുതിയ ഒരുവരിയുണ്ട്: “If not collusion, connivance.“ Thank God!
3. പേരെടുത്തു പറഞ്ഞവരിലാണു ഞാന്‍. പക്ഷെ എനിക്ക് ഇയാളുടെ ക്ഷമാപണം(as if he can!) വേണ്ട. ക്ഷമ എന്നത് തിരിച്ചറിവുവന്ന മനസ്സിന്റെ വാക്കുകളിലൂടെയുള്ള പ്രകടനം മാത്രമാണ്. അവിടെ മനസ്സാണ് കേന്ദ്ര ബിന്ദു.ഉണ്ടാക്കിപ്പറയുന്ന ക്ഷമ എന്നത് Adding insult to injury.
4. ഇതുകൊണ്ടുണ്ടാകാന്‍ പോകുന്ന അനന്തരഫലങ്ങളില്‍ ഒന്ന്. കൌതുകം തോന്നി ഏതെങ്കിലും മലയാളി ബ്ലോഗില്‍ വന്ന് അക്ഷരജാലകവും, പുള്ളി പേരെടുത്തു പറഞ്ഞ മറ്റു ബ്ലോഗുകളും സന്ദര്‍ശിച്ചേക്കാം. അവിടെയും ആരു തോല്‍ക്കാന്‍? തമാശകള്‍.
5. ഇതൊക്കെയാണോ സാഹിത്യം വായിക്കുന്നുതു കൊണ്ടു മനുഷ്യനിലുണ്ടാവുന്ന മാറ്റം? "Great minds discuss ideas. Average minds discuss events. Small minds discuss people." അതിയാന്റെ പോസ്റ്റുകള്‍ക്കെഴുതുന്ന വസ്തുനിഷ്ടവും, ആശയബദ്ധവുമായ മറുപടികള്‍ പോലും അദ്ദേഹമെങ്ങനെ വ്യകതികളിലേക്കെത്തിച്ചു എന്നതിന്ന് എന്തിനധികം തെളിവ്?
6. പിതാവേ ഇവന്‍ ചെയ്യുന്നതെന്താണെന്ന് ഇവനറിയില്ലെന്നോ..എനിക്കതു വിശ്വസിക്കവയ്യല്ലോ?
ഹരികുമാറിന്റെ ഖേദ ‘പ്രകടനത്തെ’ സ്വാഗതം ചെയ്യുന്നു.
ReplyDeleteപക്ഷേ അതു പോരല്ലോ?
തിരുവായ്‌ക്ക് എതിര്‍വായില്ലാത്ത പ്രിന്റ് മീഡിയത്തി പകുതി തമാശയായി ബ്ലോഗിനെ മൊത്തത്തില്‍ അപമാനിച്ച ഹരികുമാര്‍ അതേ ‘സ്പിരിറ്റില്‍’ ഒരു ക്ഷമാപണം കൌമുദിയില്‍ തന്നെ കൊടുക്കുക.
എന്നാലേ ഈ അപമാനത്തിനു പരിഹാരമാകുകയുള്ളൂ.
അഞ്ചല്‍ക്കാരനോടും ബൂലോഗത്തെ എല്ലാവരോടും ഒരപേക്ഷ ! ഞാന്‍ ഈ ബൂലോഗത്തെ ഒരംഗമല്ല . സാധാരണഗതിയില്‍ ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുക്കാറുമില്ല . എനിക്ക് രണ്ട് മൂന്ന് ബ്ലോഗ് ഉണ്ട് . അത് എന്റെ അഭിപ്രായം എഴുതിവയ്ക്കാന്‍ മാത്രമാണ് ഞാന്‍ ഉപയോഗിക്കുന്നത് . ആരെങ്കിലും വായിക്കുന്നെങ്കില്‍ വായിക്കട്ടെ എന്നേ എനിക്കുള്ളൂ . ഞാനും എനിക്ക് താല്‍പ്പര്യമുള്ള ബ്ലോഗുകള്‍ വായിക്കുന്നു അത്രമാത്രം . ഈ ബ്ലോഗില്‍ എന്റെ പേര് പരാമര്‍ശിക്കപ്പെട്ടപ്പോള്‍ രണ്ട് മൂന്ന് കമന്റ് എഴുതിപ്പോയി . അത് വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു . ഇനിയെനിക്കവ ഡിലീറ്റ് ചെയ്യാനും കഴിയില്ല . ആയതിനാല്‍ ഇവിടെ എഴുതിയ കമന്റുകള്‍ പിന്‍വലിക്കുന്നതായി ബന്ധപെട്ട എല്ലാവരേയും അറിയിക്കുന്നു . കലാകൌമുദിയില്‍ ഒരു കെ.ടി.സുകുമാരന്‍ എന്ന് കാണുന്നുണ്ട് . ആ പരാമര്‍ശത്തിന്റെ പേരില്‍ എനിക്ക് മറുപടി പറയാനുള്ള ബാധ്യതയില്ലായിരുന്നു . ഇവിടെ ചിലര്‍ കെ.പി.സുകുമാരന്‍ എന്ന് തന്നെ എഴുതിക്കണ്ടത് കൊണ്ടാണ് എനിക്ക് ചിലത് എഴുതേണ്ടി വന്നത് . അതാണ് ഞാന്‍ ഇപ്പോള്‍ പിന്‍വലിക്കുന്നത് . ആയതിനാല്‍ എന്റെ പേര്‍ ആരും ഇനിയങ്ങോട്ട് പരാമര്‍ശിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു .
ReplyDeleteഖേദപൂര്‍വ്വം,
കെ.പി.സുകുമാരന്‍.
പ്രോഫറ്റേ
ReplyDeleteLady Chatterly's Lover, Tasleema Nasreen, MK Harikumar: Succes de scandale.
ഇതു വേണ്ട. ഈ ഭയം വേണ്ടേ വേണ്ട. വിമര്‍ശിച്ചാല്‍ ഒരാള്‍ വലുതാകും എന്ന് തോന്നിയാല്‍ അയാളിടുന്ന ഒരു പോസ്റ്റിനും മറുപടി ഇടില്ല എന്നൊരു വാശി കാണിച്ചിട്ടുള്ള ആളാണ് ഞാന്‍.
അതിനുവേണ്ടിപ്പോലും ഉള്ള സ്റ്റഫ് ഹരികുമാറിനില്ല എന്ന് കണക്കുകൂട്ടിത്തന്നെയാണ് ഞാന്‍ നേരിട്ട് വിമര്‍ശിച്ചതും.
ഇവിടെ നോക്കൂ. ആരെങ്കിലും അയാളുടെ എഴുത്തിനെയോ അഭിപ്രായങ്ങളെയോ മനോഭാവങ്ങളെയോ ന്യായീകരിക്കുന്നുണ്ടോ എന്ന്? നമ്മുടെ ഒന്നും ‘സഹായം’ഇല്ലാതെ സ്വയം പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഒരാളെ എല്ലാവരും ചേര്‍ന്ന് നിരാകരിക്കുന്ന കാഴ്ചയാണിവിടെ. ഇതുകൊണ്ട് വലുതാകും എന്ന് ആരെങ്കിലും കണക്കുകൂട്ടുന്നെങ്കില്‍ വെറും വിഡ്ഡി. അത്ര തന്നെ.
ലേഡീ ചാറ്റര്‍ലി പരട്ട നോവലാണ്. പക്ഷെ എഴുതിയത് ലോറന്‍സാണെന്ന് മറക്കരുത്. നസ്രീന്‍ വിവാദം വിറ്റ് വലിയ ആളായതാണ്. പക്ഷെ അവര്‍ വലുതായത് അവരെക്കാള്‍ വലിയ തെറ്റ് അവരെ എതിര്‍ത്തവരുടെ മൌലികവാദത്തില്‍ ഉണ്ടായിരുന്നതുകൊണ്ടാണ്. താരതമ്യപ്പെടുത്തരുത്.
ഈ പോസ്റ്റുകൊണ്ടോ ഇവിടുത്തെ പ്രതിഷേധം കൊണ്ടോ ഹരികുമാറിന് മുന്‍പുള്ലതിനെക്കാള്‍ ശ്രദ്ധയോ അംഗീകാരമോ കിട്ടും എന്ന് ഞാന്‍ കരുതുന്നില്ല.
കലാകൌമുദിക്ക് ഒരു ബൂലോഗവിശേഷാല്‍പ്രതി ഇറക്കാനുള്ളത്ര കണ്ടന്റ് ഉണ്ടല്ലോ. ഹരികുമാറിനായതു കൊണ്ട് അനോണികള്‍ എല്ലാ പേരിലും പിന്തുണ പ്രഖ്യാപിക്കണോ? രണ്ടു പേരില്‍ ഇട്ടു. ഇനി രണ്ടെണ്ണം കൂടിയുണ്ട്, അതറിഞ്ഞിട്ടു ചെയ്യാം എന്നു കരുതി. :)
ReplyDeleteശ്രീ ഹരികുമാറിന്....
ReplyDeleteഇവിടെ ബ്ലോഗ്ഗില്‍ വെച്ചു തന്നെ തീര്‍ക്കാമായിരുന്ന കര്യമായിരുന്നില്ലേ ഇത്. വെറുതെ പത്രത്തിലെഴുതി നശിപ്പിച്ചത് ഇവിടെയുള്ള എഴുത്തുക്കാരെയല്ലായിരുന്നു...മറിച്ച് ഭാഷയെ സ്നേഹികുന്ന ആളുകളെയും..ഭാഷയെയുമായിരുന്നില്ലേ.
അക്ഷരത്തിന് വാളിനെക്കാള്‍ മൂര്‍ച്ചയുണ്ടേന്നത് വളരെ ശരിയാണ് എന്ന് കരുതി കാണുന്ന വെട്ടുകിളികളെയൊക്കെ പിടിച്ച് മുറിക്കാന്‍ നോകിയാല്‍ അതിനെ വളര്‍ത്തുന്ന ഉടമസ്ഥര്‍ വെറുതെ നൊകിയിരിക്കില്ലെന്ന് മനസ്സിലായില്ലേ.
ഇവിടെ ഇത്തരത്തിലുള്ള ഒരുപാട് പരിഭവങ്ങളും , പരാതികളും ഇതിന് മുന്‍പ്പും ഉണ്ടായിട്ടുണ്ട്..അതൊക്കെ ഈ ബൂലോകത്ത് നിന്നു കൊണ്ട് തന്നെ പരിഹാരം കണ്ടെത്തി മുന്നോട്ട് പോയിട്ടുമുണ്ട്
എന്നാലും ഒരു കത്ത് പോലും മര്യദക്ക് എഴുതാനറിയാത്ത കുഴൂര്‍ വില്‍സണിനെ പോലെയുള്ള ആളുകളോട് മാപ്പ് പറയാനോ...എന്നെ കിട്ടില്ല എന്നാവും.
ഈ വെട്ടുകിളികള്‍ അല്‍പ്പം കടന്നു പോയി ഹരികുമാര്‍ സാറേ..
ഒരു പക്ഷേ സാറെന്നല്ല...ഈ ബ്ലോഗ്ഗിലെ തന്നെ പല ആളുകളും ..പുതു ബ്ലോഗ്ഗേര്‍സ്സും തരിചിരുന്നിരിക്കാം ഈ ഒരൊറ്റ പ്രതിഷേധത്തിലൂടെ...
കൌമുദി പോലുമറിഞ്ഞിരിക്കില്ല ഇങ്ങിനെ ഒരു സുനമി ബൂലോകത്ത് നിന്നു നേരിടേണ്ടി വരുമെന്ന്. പത്രത്തിലൂടെ പത്രാധിപര്‍...ശ്രീ ഹരികുമാര്‍ മാപ്പ് പറഞ്ഞിലെങ്കില്‍..ഈ ബൂലോകം പറയിപ്പിച്ചേ അടങ്ങൂ.
(പുതിയ ബ്ലോഗ്ഗേര്‍സ്സ് ശ്രദ്ധിക്കുക..വിവാദങ്ങളില്‍ തലയിട്ടാല്‍..ഇങ്ങിനെയും കമാന്‍റ്റുകള്‍ വാരിക്കൂട്ടാം...)
സുകുമാരന്‍ മാഷേ ഞാനും തങ്കളെ പോലെ തന്നെയാണ്. ബൂലോക ക്ലബില്‍ അംഗമല്ല. ശരി..പക്ഷേ വളരെ നന്നായി എഴുതുകയും..മറ്റുള്ള ബ്ലോഗ്ഗുകളെ പ്രോത്‌സാഹിപ്പിക്കുകയും ചെയ്യുന്ന തങ്കളുടെ വ്യക്തിപരമായ ഒരു കാഴ്‌ചപാട് ഈ വിഷയത്തെ കുറിച്ചു പറഞ്ഞറിയാന്‍ താല്‍പര്യപ്പെടുന്നു.
ഈ വെട്ടുകിളികളെ കുറിച്ചുള്ള കൌമുദിയിലെ കുറിപ്പിനെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു....??
നന്‍മകള്‍ നേരുന്നു
ഇങ്ങനെ ഒരു വിഷയത്തില്‍ വന്ന് 100 - 200എന്നൊന്നും പറയുന്നത് ശരിയല്ല , എങ്കിലും ബൂലോക കീഴ്വഴക്കം വച്ച് പറയുകയാ.. 200ഞാന്‍ അടിച്ചേ... (ഹരികുമാറിന് അറിയില്ലെങ്കിലും , നമുക്ക് നമ്മുടെ സംസ്കാരം ഇല്ലേ...)
ReplyDeleteഇനി ഞാന്‍ എണ്ണം കൂട്ടാന്‍ വേണ്ടി പ്രതിഷേധ കമന്റ് ഇടില്ല. (എന്തെങ്കിലും പുതിയ കാര്യം ഹരികുമാറിനെ പറ്റി പറയാനല്ലാതെ). കൂട്ടുകാരെ... ഇതു വരെ പ്രതിഷേധം അറിയിക്കാത്തവര്‍ക്കായി ഇത്തിരി സ്ഥലം കൊടുക്കണേ.. എല്ലാവരും കടന്നു വരട്ടെ ... (ചിലരൊക്കെ എന്തേ വരാത്തത് എന്നൊരു ആശങ്ക..).