സുഹൃത്തുക്കളെ,
യൂണിക്കോഡ് മലയാളം ബൈബിളിന്റെ പുതിയ version പ്രവര്‍ത്തിച്ച് തുടങ്ങി.
പുതിയ സൌകര്യങ്ങള്‍:
1) വചനങ്ങള്‍ക്ക് permalink. നിങ്ങളുടെ ചര്‍ച്ചകള്‍കും പഠനത്തിനും quote ചെയ്യാനുള്ള സൌകര്യം
2) Registration ഒന്നും ഇല്ലാതെതന്നെ അവസാനം വായിച്ച pageതുറന്നു കാണിക്കും.
3) അന്വേഷണ സൌകര്യം എപ്പോഴും ലഭ്യമാണു്
4) Microsftന്റെ Technology യില്‍ നിന്നും വിട്ടുമാറി പൂര്‍ണമായും open source technology ഉപയോഗിക്കുന്നു. MySql ഉം PHP യും.
5) ഭാവി Mobile deviceഉകളില്‍ കാണാന്‍ സൌകര്യം
6) ചിത്രങ്ങള്‍ കഴിവതും ഒഴിവാക്കി CSS മാത്രം ഉപയോഗിക്കുന്നു.
അക്ഷരത്തെറ്റുകള്‍ അറിയിച്ച സുഹൃത്തുക്കള്‍ക്ക് പ്രത്യേകം നന്ദി പറയുന്നു. ബൈബിള്‍ സന്ദര്‍ശിച്ച്, ഉപയോഗിച്ച ശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.
നന്ദി
സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Friday, April 18, 2008
Wednesday, April 16, 2008
ഐശ്വര്യറായിയുടെ പാസ്സ്പോര്‍ട്ട് കോപ്പി ലീക്കായതിനു ബ്ലോഗിന്റെ നെഞ്ചത്ത്
അങ്ങാടിയില്‍ തോറ്റാല്‍ അമ്മേടെ നെഞ്ചത്ത് എന്ന് പറയുന്നത് പോലെയാ മനോരമ ഇന്നത്തെ പത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഐശ്വര്യാറായിയുടെ പാസ്സ്പോര്‍ട്ട് ലീക്കായതിന്റെ ഉത്തരവാദിത്വം ബ്ലോഗിന്റെ പുറത്ത് വച്ച് കെട്ടിയിരിക്കുന്നു മനോരമ.
ഐശ്വര്യ റായിയെ ചതിച്ച ബ്ലോഗ് എന്നാണ് തലകെട്ട്.
കൂടുതല്‍ വിവരങ്ങള്‍ ദാ ഇവിടെ
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073752206&articleType=Movies&tabId=3&contentId=3852648&BV_ID=@@@

Saturday, April 05, 2008
മാതൃഭൂമി വെബ് സൈറ്റ് യുണികോഡില്‍!
മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മലയാളം വെബ് പേജുകള്‍ യുണികോഡിലേക്ക് മാറ്റിയിരിക്കുന്നു! മലയാളത്തിന്റെ നാള്‍വഴിയിലെ ഈ ചരിത്രപ്രധാനമായ സംഭവം ആരും ശ്രദ്ധിച്ചില്ലെന്നുണ്ടോ?
മീര ഫോണ്ടിന്റെ വെബ് പേജ് എംബെഡ്ഡെഡ് രൂപമാണ് അവര്‍ ഉപയോഗിച്ചിരിക്കുന്നത്. താമസിയാതെ മാതൃഭൂമിയും സ്വന്തമായി വടിവൊത്ത് ഭംഗിയുള്ള മലയാളക്കുളിരുള്ള യുണികോഡ് ഫോണ്ടുകള്‍ ഉണ്ടാക്കും എന്നു പ്രതീക്ഷിക്കാം അല്ലേ?
എന്തായാലും മാതൃഭൂമിയ്ക്ക് ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍!

Tuesday, April 01, 2008
ദേവ’ദാസ് കാപിറ്റല്‍’ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍
മുന്‍ ബ്ലോഗറും ബ്ലോഗ് സഹകാരിയുമായ ശ്രീമാന്‍ ദേവദാസ് വി.എം(ലോനപ്പന്/ വിവി) യുടെ ഏറ്റവും പുതിയ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഈ ലക്കത്തില്‍
ദാസ് കാപ്പിറ്റല്‍
ദാസ് കാപ്പിറ്റല്‍