ഗുവാഹട്ടിയില്‍ നടന്ന 33ാമതു ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങ് ഇന്ന് വൈകീട്ട് നടന്നു. പ്രധാനമന്ത്രി ഇതില്‍ പങ്കെടുത്തു.അതിനുശേഷം സമാപനചടങ്ങിന്റെ ഭാഗമായി വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. പ്രസിദ്ധ ഗായിക ഉഷാ ഉതുപ്പിന്റെ വിവിധ ഭാഷകളിലുള്ള ഗാനത്തിന് ചുവടുപിടിച്ച് നൂറ്‌കണക്കിന് സ്കൂള്‍കുട്ടികള്‍ വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചു. ആദ്യത്തെ പഞ്ചാബി പോപ്പ് ഗാനം തുടങ്ങി രണ്ട് മിനുറ്റ് കഴിഞ്ഞതും ഉഷാ ഉതുപ്പിന്റെ ആക്ഷന്‍ മാത്രം, പാട്ടില്ല. പാട്ട് നിന്നുപോയി. അപ്പോഴല്ലെ അറിയുന്നത്, മൈക്കും പിടിച്ച് ആളെ പറ്റിക്കുകയാണെന്ന്. സ്റ്റേഡിയം മുഴുവന്‍ ചിരികളുയര്‍ന്നു. ഉഷ ഉതുപ്പ് ശരിക്കും ഒന്ന് ചമ്മി. മൈക്കിലൂടെ അനൗന്‍സ്‌മന്റ് വന്നു, ചില ടെക്നിക്കല്‍ കാരണങ്ങള്‍കൊണ്ട് തടസ്സപ്പെട്ടതിനു ഖേദം.
ഒന്ന് രണ്ട് മിനിറ്റ് കഴിഞ്ഞ് CD വീണ്ടും ശരിയാക്കി ഗാനം വീണ്ടും ആദ്യം തൊട്ട് തുടങ്ങി, ഉഷാ ഉതുപ്പ് മൈക്കും പിടിച്ച് അതിനനുസരിച്ച് ചുണ്ടും അനക്കി ആക്ഷനും കാണിച്ചു.



ചില ഗായികാ/ഗായകന്മാര്‍ CD-യിട്ട് ചുണ്ടനക്കി പലയിടങ്ങളിലും ഗാനമേള നടത്താറുണ്ടെന്ന് കേട്ടിട്ടേയുള്ളൂ. ഇന്ന് ഇത് ലൈവ് ആയി കണ്ടു.
****അല്ലാ ആശാനെ, CD-യിട്ട് പ്രസിദ്ധ ഗായികാ/ഗായകന്മാര്‍ മൈക്കും പിടിച്ച് ചുണ്ടനക്കി എന്തിനാ ഗാനമേളയും പരിപാടികളും നടത്തുന്നേ. ചുണ്ടനക്കാനും കാശേ..(കരോക്കെയാണെങ്കില്‍ പിന്നെയും മനസ്സിലാക്കാം)
കൃഷ് krish