Showing posts with label വടക്കോട്ട്‌. Show all posts
Showing posts with label വടക്കോട്ട്‌. Show all posts

Saturday, March 10, 2007

വടക്കോട്ട്‌ തലവെച്ച്‌ ഉറങ്ങരുത്‌: ഒരു ശാസ്ത്രസത്യം.

അന്ന്‌: എടാ മോനേ വടക്കോട്ട്‌ തല വച്ച്‌ ഉറങ്ങാതെ. എത്ര പ്രാവശ്യം പറഞ്ഞു...അമ്മുമ്മയുടെ ഉപദേശം.(ആര്‌ അനുസരിക്കാന്‍...)

ഇന്നു: ഇതൊരു ശാസ്ത്രസത്യം.ഭൂമിയുടെ തെക്കുനിന്നും വടക്കോട്ടുള്ള ശക്തമായ കാന്തവലയം വടക്കോട്ട്‌ തലവച്ചുകിടക്കുന്നയാളിന്റെ തലച്ചോറിലേക്കുള്ള രക്ത സംക്രമണത്തെ (രക്തത്തില്‍ ഇരുംബിന്റെ അംശം ഉള്ളതുകൊണ്ട്‌) പ്രതികൂലമായി ബാധിക്കുന്നു. [like poles repels and opposite poles attracts]. തുടര്‍ച്ചയായി ഇത്‌ സംഭവിച്ചാല്‍ നേരം വെളുത്ത്‌ എഴുന്നേള്‍ക്കുബോള്‍ ഓര്‍മ്മയില്‍ സുക്ഷിച്ചപലതും മറന്നുപോയെന്ന്‌ വരാം.ഉന്മേഷം ഇല്ലാതാകാം.[ഈയിടക്ക്‌ ഒരു പുസ്തകത്തില്‍ വായിച്ചതാണ്‌ ഞാന്‍.]
ബൂലോകര്‍ ഇതിനോട്‌ യോജിക്കുന്നുണ്ടോ?
അമ്മുമ്മ ഇതൊക്കെ എങ്ങനെയറിഞ്ഞു?