Thursday, June 22, 2006

എ.സി.വി യുടെ തലസ്ഥാന വാർത്താപരിപാടി

Image Hosted by ImageShack.us


വെള്ളിയാഴ്ച (23-06-06) രാത്രി 8 മണിക്കുള്ള എ.സി.വി യുടെ തലസ്ഥാന വാർത്തകളിൽ എന്റെ ബ്ലൊഗിനെക്കുറിച്ച്‌ അൽപം വിവരണം ഉണ്ടായിരിക്കുന്നതാണ്‌. തിരുവനന്തപുരത്തുനിന്ന്‌ കാണിക്കുന്ന ഈ വാർത്താപരിപാടി കാണുവാൻ കഴിയുമെന്നുള്ളവർ കാണുക.
ബാക്കി വിവരണം പരിപാടി കണ്ടതിന്‌ ശേഷം.
ഇല്ല വെളിച്ചം കാണിച്ചില്ല. കൂട്ടരെ ഇനി വെളിച്ചം കാണിക്കുമെന്ന്‌ പ്രതീക്ഷിക്കണ്ട അല്ലെ. ഇന്ന്‌ രാവിലെയും ഞാൻ ( Ph.04713256317) അന്വേഷിച്ചപ്പോൾ തീർച്ചയായും കാണിക്കും എന്നാണ്‌ പറഞ്ഞിരുന്നത്‌. ഇപ്പോൾ വിളിച്ചപ്പോൾ (Mob: 0934992467) എടുത്ത ബൈറ്റ്‌ മിസ്സായി ഒരിക്കൽകൂടി എടുക്കണമെന്ന്‌ പറയുന്നു. നോക്കാം ഏതുവരെ പോകുന്നുവെന്ന്‌. ഇത്‌ വെളിച്ചം കാണിച്ചില്ലയെങ്കിൽ എന്റെ ബ്ലോഗുകൾ കൂടുതൽ ശക്തമാക്കും.

16 comments:

keralafarmer said...

ബാക്കി വിവരണം പരിപാടി കണ്ടതിന്‌ ശേഷം.

Sreejith K. said...

ചന്ദ്രേട്ടാ, ആശംസകള്‍. അഭിനന്ദങ്ങള്‍.

പരിപാടി കാ‍ണാന്‍ നിര്‍വ്വാഹമില്ലാത്തവര്‍ക്ക് വേണ്ടി ആര്‍ക്കെങ്കിലും ഇതൊന്ന് റെക്കോറ്ഡ് ചെയ്യാമോ?

Kalesh Kumar said...

ചന്ദ്രേട്ടാ, അടിപൊളി!
അതൊന്ന് റെക്കോര്‍ഡ് ചെയ്യാനെന്താ ഒരു വകുപ്പ്? എല്ലാര്‍ക്കും ഒന്ന് കാണാന്‍ ഗൂഗിള്‍ വീഡിയോയിലോ മറ്റോ ഒന്ന് പോസ്റ്റ് ചെയ്താല്‍ കൊള്ളാമായിരുന്നു. ആരേലും ഒന്ന് ചെയ്യാമോ?

keralafarmer said...

നാളത്തെ വാർത്തയിൽ കാണിക്കാമെന്നാണ്‌ ഇപ്പോൾ പറയുന്നത്‌

Anonymous said...

ചന്ദ്രേട്ടാ

റെക്കോറ്ഡ് ചെയ്യാനുള്ള വല്ല വകുപ്പും?

keralafarmer said...

അരെങ്കിലും റിക്കോർഡ്‌ ചെയ്യുമോ എന്നു നോക്കാം. പറ്റിയില്ലെങ്കിൽ അവരോട്‌ സി.ഡി ചോദിക്കാം. ആദ്യം അവതരിപ്പിക്കുമോ എന്ന്‌ നോക്കാം.

Satheesh said...

നമ്മള്‍ക്കിവിടെ ഏസീവീ കിട്ടില്ല. കിട്ടുന്നവറ് record ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു,,
asianet-ന്റെ വാര്‍ത്തയില്‍ (6.30pm)കാണിക്കുമോ?

keralafarmer said...

Stheesh: asianet-ന്റെ വാര്‍ത്തയില്‍ കാ‍ണാന്‍ പറ്റില്ല. ACV വാർത്തയിൽ പ്രതീക്ഷിക്കുന്നു at 8 PM (23-06-06).

ദേവന്‍ said...

സതീഷേ,
ഏ സി വി ഏഷ്യാനെറ്റിന്റെ പ്രാദേശിക കേബിള്‍ ചാനല്‍ ആണ്‌. തിരുവനന്തപുരത്തുള്ള ആരെങ്കിലും റെക്കാര്‍ഡ്‌ ചെയ്താലേ നമുക്കു കാണാന്‍ പറ്റൂ.

keralafarmer said...

kjsofഇന്ന്‌ എ.സി.വി ന്യൂസിൽ റൌണ്ടപ്‌ എന്ന കളനാശിനി ദോഷകരമാണെന്നും പശുക്കൾക്ക്‌ തിന്നുവാനുള്ള പുല്ലുകളിൽ ഇത്‌ തളിക്കാൻ പാടില്ലയെന്നും എന്നെയും പശുക്കളെയും റബ്ബർ തോട്ടത്തിൽ കാണിച്ചും ഇന്റർവ്യൂ ചെയ്തും അവതരിപ്പിച്ചു. ഇപ്രകാരം ഒരു പരസ്യം കൊടുത്ത റബ്ബർ ബോർഡിന്റെ പ്രവർത്തനത്തിൽ ദുരൂഹതയുണ്ടെന്നും അവർ കൊടുത്തിരിക്കുന്ന പരസ്യത്തിൽ കമ്പനിയോ വിതരണക്കാരോ കഷ്ടനഷ്ടങ്ങൾക്ക്‌ ഉത്തരവാദികളായിരിക്കില്ല എന്ന്‌ വായിക്കുവാൻ കഴിയാത്ത രീതിയിൽ തിരിച്ചുകൊടുത്തിരിക്കുന്നതും പറഞ്ഞു. അതിന്‌ ശേഷം എന്റെ വെബ്‌ അഡ്രസ്‌ പറയുകയും കാണിക്കുകയും ബ്ലോഗിലൂടെ ക്യാമറ ചലിപ്പിച്ച്‌ കാണിക്കുകയും ചെയ്തു. അപ്രകാരം തിരുവനന്തപുരത്തെ ഒരു മലയാളിയുടെ മലയാള ബ്ലോഗ്‌ എ.സി.വി യിലൂടെ വെളിച്ചം കണ്ടു. എന്തായാലും കുറെ പുതിയ ബ്ലോഗർമാരെ കിട്ടാതിരിക്കില്ല. എന്റെ പരിപാടി കണ്ട്‌ വരുന്ന ബ്ലോഗർമാർക്ക്‌ അഡ്വാൻസായി സ്വാഗതം.

വെളിച്ചം കാണിച്ച എ.സി.വി ക്ക്‌ എന്റെ സ്വന്തം പേരിലും ബൂലോകമലയാളികളുടെപേരിലും നന്ദി രേഖപ്പെടുത്തുന്നു.

സു | Su said...

കണ്ടില്ല. എന്തായാലും ചന്ദ്രേട്ടന് അഭിനന്ദനങ്ങള്‍.

ബിന്ദു said...

ആ പ്രോഗ്രാം കാണാന്‍ പറ്റിയില്ലല്ലോ :(, റെക്കോഡു ചെയ്തിട്ടുണ്ടോ ചന്ദ്രേട്ടാ?? അഭിനന്ദങ്ങള്‍ !!
:)

keralafarmer said...

എ.സി.വി യിൽനിന്ന്‌ സി.ഡി ചോദിക്കാം തരുകയാണെങ്കിൽ സൈറ്റിൽ ഇടാം. നന്ദിയും അഭിനന്ദനവും പറയേണ്ടത്‌ എന്നോടല്ല എ.സി.വി യോടാണ്‌. തിരുവനന്തപുരത്തു കണിച്ചത്‌ കേരളത്തിൽ അവരുടെ കേബിൽ ദാതാവിനോട്‌ അതെ വിഷയം നിങ്ങളുടെ ഏരിയയിലും കാണിക്കുവാൻ ആവശ്യപ്പെടുക. അങ്ങിനെയെങ്കിലും പലരും മലയാളം ബ്ലോഗുകൾ തുറന്ന്‌ വായിക്കട്ടെ. ഒരിടത്ത്‌ കാണിക്കുകയും മറ്റ്‌ മലയാളികളെ കാണിക്കാതിരിക്കുകയും ചെയ്യുന്നത്‌ ശരിയല്ലല്ലോ.

myexperimentsandme said...

ചന്ദ്രേട്ടാ, അഭിനന്ദനങ്ങള്‍.. ചന്ദ്രേട്ടന്‍ ചെയ്‌തതുപോലെ ലോക്കല്‍ മാധ്യമങ്ങളില്‍ കൂടിയുള്ള പ്രചാരണ പരിപാടികളും ഇത്തരം കാര്യങ്ങളെപ്പറ്റി ആള്‍ക്കാര്‍ക്ക് കൂടുതല്‍ അവബോധം നല്‍‌കുമെന്ന് തോന്നുന്നു.

Sreejith K. said...

ചന്ദ്രേട്ടാ, ഈ ചിത്രം ഒന്ന് ചെറുതാക്കാമോ? ടെമ്പ്ലേറ്റ് കുളമാകുന്നു വലിപ്പം കാരണം.

സഞ്ചാരി said...

ചന്ദ്രേട്ടാ കാണന്‍പറ്റിയില്ല ആരെങ്കിലും പിടിപ്പിച്ചു പൊസ്റ്റ് ചെയ്താല്‍ കാണം.അഭിനന്ദങ്ങള്‍.
ഇനിയും ഇങ്ങിനെയുള്ള കൊള്ളരുതയിമകള്‍ തുറന്നു കാണിക്കു.