Saturday, January 05, 2008

And the Case of Mr. Harikumar

Dear friends
I strongly feel that the time has come to do this job. And someone had to do this. I hope this is not out of order.

I am sure some of us are aware of one Mr. Harikumar .I am unfamiliar with his 20th century writing medium (also known as the print medium). I am more interested in what he has to contribute to the community and to the world at large. We being an informal collection of thinkers, writers and crackpots have welcomed such individuals into our fold before with open arms. Somehow this time things have gone terribly wrong. I do not want to get into the details of hows and whos and the whys. Believe it or not, but there exists certain unwritten codes of conduct on the blog. Paramount among this is the right to freedom and the obligation to respect the others freedom. Mr. Harikumar was not aware of the democratic nature of the Internet. nor was he aware of the socio-political landscape of the ബൂലോകം.

He is someone who stumbled into the Malayalam blog with a rather poor understanding of its workings. He took the liberty to equate this populace with his existing captive audience. We should remember that he works for an institution that has difficulty accepting the idea that the prominence of ink on paper is fast fading. Mr. Harikumar's outcry is only a symptom of this much larger issue. He has unknowingly become an unfortunate victim of the pampered and encapsulated condition provided by the miserably primitive publishing and print industry in our country.

I would request my fellow bloggers to show restraint for a moment while Mr. Harikumar recuperates from the wounds sustained by his unexpected "blog shock". Yes my friend there is such a thing called "blog shock". Its a state of shock sustained by unwary Mallu writers when they are confronted by the real readers of their writing on the Blog. If my memory serves me well, there hasn't been a case this severe.

If he continues to be entertained in this manner, he may quit the blog altogether. He will return to his day job and bad mouth this very young collection of thinkers, writers and crackpots. That , my friends, will not do us good. Let him stay. Let him read some of the finer works created by our collective. Let him appreciate this wonderful medium. Give him an opportunity to learn the mechanics of this system. Let him see the highs and lows of our creations.

And to you Mr. Harikumar: Your opinions are important, just like mine, his and theirs. But they are not final. Its an ongoing process. We are not here to compete on knowledge. We are here to share. I honestly believe this sudden acclimatization to Web 2.0. will dawn on you soon. Perhaps the coming months (or years) may fine tune you to be a better writer than what you were. I wish you luck.

Sunday, December 30, 2007

ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും



ശ്രീ അച്ചുത് ശങ്കര്‍ ഐ.ടി@സ്കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്തിന് പുസ്തകം നല്‍കി
കൂടുതല്‍ ചിത്രങ്ങള്‍

Sunday, December 16, 2007

ഒരു അറിയിപ്പ്!

നമ്മുടെ സഹബ്ലോഗര്‍ തറവാടി യുടെ ജ്യേഷ്ഠസഹോദരന്‍ മരണപ്പെട്ട വിവരം സുഹൃത്തുക്കളെ അറിയിക്കുന്നു.

പരേതന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു!

Friday, December 14, 2007

പുഴുവിന്‍റെ ബ്ളോഗില്‍ നിന്ന് മോഷണം!!

http://puzhu.blogspot.com/2007/12/blog-post_13.html

ബൂലോഗത്ത് വീണ്ടും മോഷണം.
മനോജേ.. കഷ്ടമാണ്‌ കേട്ടോ....ഇല്ലാത്ത നേരമുണ്ടാക്കിയിട്ടാണ്‌ ഇവിടെ ഇവരൊക്കെ ഓരോന്ന് എഴുതിയുണ്ടാക്കുന്നത്. അതിനെ ഇങ്ങനെ ഒരു നാണവുമില്ലാതെ അടിച്ചു മാറ്റരുത്.

Wednesday, December 12, 2007

ദേശീയ പതാകയുടെ പുതിയ നിര്‍വചനം.!!!

"അരിക്കു പകരം കോഴി" ആയിരുന്നു കഴിഞ്ഞ ആഴ്ച നമ്മെ ചിരിപ്പിച്ചത്‌. ഇനി ദേശീയ പതാകയുടെ പുതിയ നിര്‍വചനം കേട്ട്‌ ചിരിക്കാം. ( കരയേണ്ടവര്‍ക്ക്‌ കരയുകയുമാവാം. ). ഇമെയില്‍ വഴി ഒരു സ്നേഹിതന്‍ അയച്ചുതന്നതാണ്‌. സത്യത്തില്‍ ഇത്‌ എന്നില്‍ ചിരി അല്ല ഉണര്‍ത്തിയത്‌.... നിങ്ങളില്‍ ഉണരുന്നത്‌ ഏത്‌ വികാരമായിരിക്കും?

( ദേവേട്ടാ ഇത്തരം ഒരു പോസ്റ്റ്‌ ഇടുന്നതില്‍ എന്തെങ്കിലും അപാകതയുണ്ടോ? ഇത്‌ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തുമോ? അങ്ങനെയെങ്കില്‍ ഡിലീറ്റ്‌ ചെയ്തുകൊള്ളു. )

Friday, December 07, 2007

e-mail ലോട്ടറി തട്ടിപ്പുകള്‍.

e-mail ലോട്ടറി തട്ടിപ്പുകള്‍.



ഇ-മെയില്‍/ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട്‌ രണ്ടുപേരെ രണ്ടുദിവസം മുന്‍പ്‌ ഡെല്‍ഹിയില്‍ അറസ്റ്റുചെയ്ത വാര്‍ത്ത നിങ്ങളില്‍ പലരും പത്രങ്ങളില്‍ വായിച്ചുകാണും. വിദേശങ്ങളില്‍, പ്രത്യേകിച്ചും മൂന്നാം‍ലോക രാജ്യങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ ധാരാളം നടക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നും രണ്ടുപേരെ അറസ്റ്റുചെയ്തത്‌ സൂചിപ്പിക്കുന്നത്‌ ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നതായാണ്‌. ഡെല്‍ഹിയിലെ ഒരു മനോജ്‌കുമാറിന്‌ പത്തുലക്ഷം ബ്രിട്ടീഷ്‌ പൗണ്ട്‌ ഓണ്‍ലൈന്‍ ലോട്ടറിയായി അടിച്ചെന്നും പറഞ്ഞ്‌ അയാള്‍ക്ക് മെയില്‍ കിട്ടി. അതുപ്രകാരം ആ സംഖ്യ വിട്ടുകിട്ടുന്നതിലേക്കായ നടപടി ചിലവിലേക്ക്‌ 1.47 ലക്ഷം അവര്‍ പറഞ്ഞ ഒരു ബാങ്ക്‌ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. പിന്നീട്‌ ചില വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംശയം തോന്നുകയും പോലീസില്‍ ഇയാള്‍ പരാതി നല്‍കുകയും ചെയ്തതിനനുസരിച്ച്‌ ബാങ്ക്‌ അക്കൗണ്ട്‌കാരന്റെ ഉറവിടം തേടിയ പോലീസ്‌, പ്രശാന്ത്‌ എന്നയാളേയും അയാളുടെ കൂട്ടാളി അഭയ്‌-നേയും അറസ്റ്റ്‌ ചെയ്തു. ഇരുവരും ഡെല്‍ഹിയില്‍ ഒരു കാള്‍ സെന്ററില്‍ ജോലി ചെയ്യുന്നവര്‍. ഇവരെ ഇത്തരം പ്രവര്‍ത്തികള്‍ക്ക്‌ പ്രേരണ നല്‍കിയതോ ഒരു നൈജീരിയക്കാരനും അയാളുടെ കൂട്ടാളി ഒരു ഇന്ത്യാക്കാരനും.



ഇത്തരം ഫ്രാഡ്‌ ഇ-മെയിലുകള്‍ ധാരാളം വരാറുണ്ട്‌. ആദ്യമാദ്യം തുറന്നു നോക്കുമായിരുന്നു. പിന്നെ, ഇതുപോലുള്ളവ spam ആയി മാര്‍ക്ക്‌ ചെയ്ത്‌ കളയും. യാഹൂ മെയിലില്‍ ആണ്‌ ഇത്തരത്തിലുള്ളവ കൂടുതലും വരുന്നത്‌. ജീ-മെയിലില്‍ നല്ല ഫില്‍ട്ടര്‍ സംവിധാനം ഉള്ളതുകൊണ്ട്‌ തീരെ ഇല്ലെന്നുതന്നെ പറയാം. ജി-മെയില്‍ വരുന്നതിന്‌ എത്രയോ മുന്‍പ്‌ യാഹൂ-വും ഹോട്ട്‌മെയിലും ഉള്ള സമയത്തുള്ള അക്കൗണ്ട്‌ ആയതുകൊണ്ടും, ഫ്ലിക്കറിന്‌ ആവശ്യമുള്ളതുകൊണ്ടും യാഹൂ-മെയില്‍ നിലനിര്‍ത്തിപോരുന്നു. ഇന്‍ബോക്സിലെത്തുന്ന അനാവശ്യ മെയിലുകള്‍ ഡിലിറ്റ്‌ ചെയ്തിട്ടും കാര്യമില്ല, സ്പാം മാര്‍ക്ക്‌ ചെയ്യണം. ആവശ്യമില്ലാത്തവ സ്പാം മാര്‍ക്ക്‌ ചെയ്തിട്ട്‌ പോലും പുതിയവ ആഴ്ചയില്‍ 10-15 എണ്ണമെങ്കിലും ഇന്‍ബോക്സില്‍ കയറിക്കൂടും. സ്പാം മെയിലില്‍ ബോക്സില്‍ നേരിട്ട്‌ എത്തുന്നവ ആഴ്ചയില്‍ ഒരു 400 എണ്ണമെങ്കിലും കാണും. ഇത്തരത്തിലുള്ളവ യാഹൂ മെയില്‍ അക്കൗണ്ട്‌ ഉള്ള നിങ്ങള്‍ക്കും കിട്ടുന്നുണ്ടാവും.



ഇനി, ചില തട്ടിപ്പ്‌ ഇ-മെയിലുകള്‍:



തട്ടിപ്പ്‌ ഇ-മെയിലുകള്‍ പല തരത്തിലുള്ളവയാണ്‌. നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവ ശുദ്ധ തട്ടിപ്പാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകുമെങ്കിലും, ചിലരെങ്കിലും ഇതില്‍ വീണുപോകാറുണ്ട്‌. കാരണം നിങ്ങളുടെ പേര്‍ അഭിസംബോധന ചെയ്തുകൊണ്ടാണ്‌ ഇത്തരം മെയിലുകള്‍ വരുന്നത്‌. നിങ്ങളുടെ അതേ പേരിലുള്ള ഒരാളും അയാളുടെ മുഴുവന്‍ കുടുംബാംഗങ്ങളും കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു വിമാനാപകടത്തില്‍/കാര്‍ അപകടത്തില്‍ പെട്ടെന്നും, ഇദ്ദേഹത്തിന്റെ പേരില്‍ ---ബാങ്കിലുള്ള ഭാരിച്ച പണം ഏറ്റെടുക്കാന്‍ ആരും തന്നെ ഇല്ലാത്തതിനാല്‍, താങ്കള്‍ അവകാശം സ്ഥാപിക്കുകയാണെങ്കില്‍ പണം താങ്കളുടെ സ്ഥലത്ത്‌ യാതൊരു വിഷമവുമില്ലാതെ എത്തിച്ചു തരാമെന്നും ഇവര്‍ പറയുന്നു. ഇതിന്റെ പ്രൊസസ്സിംഗ്‌ ചിലവിലേക്കായി ഒരു തുക നല്‍കിയാല്‍ മതിയെന്നും മറ്റും.



വേറൊരുതരം ഇ-മെയില്‍, താങ്കള്‍ക്ക്‌ വലിയ ഒരു സംഖ്യ ഓണ്‍ലൈന്‍ ലോട്ടറി അടിച്ചെന്നും 15 ദിവസത്തിനകം അഡ്രസ്സില്‍ ബന്ധപ്പെട്ട്‌ പണം സ്വീകരിച്ചുകൊള്ളൂ എന്നുമാണ്‌. ഇ-മെയില്‍ വഴിയോ, ടെലഫോണ്‍ വഴിയോ ബന്ധപെട്ടാല്‍, പ്രൊസസ്സിംഗ്‌ ഫീ അല്ലെങ്കില്‍ ഡെലിവറി ചാര്‍ജ് വകയില്‍ ഒരു സംഖ്യ ഉടന്‍ അയക്കാന്‍ പറയും.ബന്ധപ്പെട്ടുകഴിഞ്ഞാല്‍ ചില നടത്തിപ്പുകാര്‍, ആദ്യം തുക ഒന്നും തന്നെ വാങ്ങിക്കാതെ വിജയിച്ച തുകക്കുള്ള ചെക്ക്‌ വരെ തരും. എന്നിട്ട്‌ ഡെലിവറി ചാര്‍ജ്‌/പ്രൊസസ്സിംഗ്‌ ഫീ വകയില്‍ ഉടന്‍ തന്നെ ഒരു ദിവസത്തിനകം കുറച്ച് പണം അയച്ചുകൊടുക്കാന്‍ പറയും. വമ്പന്‍ തുകക്കുള്ള ചെക്ക്‌ കൈയ്യില്‍ കിട്ടിയ സന്തോഷത്തില്‍ ചിലര്‍ കടം വാങ്ങിച്ചെങ്കിലും അവര്‍ക്കുള്ള ഫീ അയച്ചുകൊടുക്കുകയും ചെയ്യും. ചെക്ക്‌ ബാങ്കില്‍ നിന്നും കലക്ഷനാവാതെ മടങ്ങിവരുമ്പോഴായിരിക്കും കള്ളചെക്കിന്റെ കള്ളി വെളിച്ചത്താവുക. അപ്പോഴേക്കും കൈയ്യിലുള്ള പണം പോയിരിക്കും. ഇത്തരത്തിലുള്ള എല്ലാ ഇടപാടുകളും വളരെ രഹസ്യമായി വെക്കാനാണ്‌ ഇവര്‍ നിര്‍ദ്ദേശിക്കുക. അല്ലെങ്കിലും അമളി പറ്റിയാല്‍ ആരും തന്നെ ഇത്‌ പുറത്ത്‌ പറയില്ലല്ലോ. ഇതു തന്നെയാണ്‌ ഈ തട്ടിപ്പുവീരന്മാരുടെ വിജയവും. ഇതുപോലെ പലതരം തട്ടിപ്പുകളാണ് ഇ-മെയില്‍/നെറ്റ് മുഖേന ഇന്നത്തെക്കാലത്ത് നടക്കുന്നത്.



(ഇത്‌ ഒരു തമാശക്കളി. പക്ഷേ, അമളി ഇങ്ങനേയും പറ്റാം:



മൂന്ന്നാല്‌ മാസം മുന്‍പ്‌ യാഹൂ & വിന്റോസ്‌ ലൈവ്‌ മെയിലില്‍ നിന്നും എന്റെ പേര്‍ വെച്ച്‌ ഒരു മെയില്‍ വന്നു. യാഹൂ/ഹോട്ട്‌മെയില്‍ ഓണ്‍ലൈന്‍ ആയിരിക്കുന്നവരില്‍ നിന്നും ആ മാസം തിരഞ്ഞെടുത്ത 6 ഭാഗ്യശാലികളില്‌ ഒരാള്‍ ഞാനാണെന്നും 85,000-ളം ബ്രിട്ടീഷ്‌ പൗണ്ട്‌ സമ്മാനമായി അടിച്ചെന്നും ഉടന്‍ ബന്ധപ്പെടണമെന്നും. യാഹൂ-വിന്റെയും MSN വിന്റോ-യുടെ ലോഗൊയും അഡ്ഡ്രസ്സും ടെലഫോണ്‍ നമ്പറും വെച്ച്‌ കണ്ടാല്‍ ശരിക്കും റിയല്‍ ആണന്നേ തോന്നൂ. ഇത്‌ ഡിലിറ്റാന്‍ നോക്കിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്‌. യാഹൂ, യു.കെ& അയര്‍ലന്റ്‌ എന്നാണ്‌. എന്റെ മെയില്‍ ഐഡി യാഹൂവിന്റെ യു.കെ& അയര്‍ലന്റ്‌ അല്ലല്ലോ. ഒരു കുസൃതിക്ക്‌ ചുമ്മാ ഒന്ന് റിപ്ലൈ ചെയ്തു. ഞാന്‍ യു.കെ-യില്‍ നിന്നുമല്ലെന്നും ഇന്ത്യയിലുള്ള എനിക്ക്‌ എങ്ങിനെയാണ്‌ അവിടെ ലോട്ടറി അടിക്കുന്നതെന്നും, ഇതൊക്കെ ഫ്രാഡ്‌ അല്ലഡേയ്‌ എന്നങ്ങട്‌ കാച്ചി. മറുപടി ഉണ്ടാകില്ലെന്ന് തീര്‍ത്തും കരുതി. പക്ഷേ, ഉടന്‍ തന്നെ മറുപടി എത്തി. ഇത്‌ ഫ്രാഡേ അല്ലെന്നും, യഥാര്‍ത്ഥത്തില്‍ ഉള്ളതാന്നും, നിങ്ങള്‍ക്ക്‌ പണത്തിനു ഇവിടെ വരേണ്ടെന്നും അവിടെ എത്തിച്ചു തരാമെന്നും, അതിനായി ഉടന്‍ വിശദവിവരങ്ങള്‍ അയച്ചുകൊടുക്കണമെന്ന്‌. എന്താണ്‌ ഇവന്മാരുടെ അടുത്ത പരിപാടി അഥവാ മണ്ടൂസ് കോപ്പറാണ്ടി (മോഡസ് ഓപ്പറാണ്ട്ടി) എന്താണെന്നറിയണമല്ലോ, ചുമ്മാ കുറച്ച്‌ വിവരങ്ങള്‍ മെയില്‍ ചെയ്തു. അടുത്തദിവസം, ദാ, മെയിലില്‍ സാക്ഷാല്‍ യാഹൂ/എം.എസ്‌.എന്‍-കാരുടെ അഡ്ഡ്രസ്സും ലോഗോയോടുകൂടിയ കളര്‍ഫുള്‍ അവാര്‍ഡ്‌ സര്‍ട്ടിഫിക്കറ്റ്‌, സമ്മാനത്തുക അനുവദിച്ചുകൊണ്ടുള്ളത്‌. ആരായാലും കണ്ടാല്‍ ഒന്നു ചെറുതായി ഞെട്ടിപ്പോകും. എത്ര പൗണ്ടാണ്‌ കൈയ്യില്‍ എത്തിച്ചേരാന്‍ പോകുന്നത്‌, അതിന്റെ സര്‍ട്ടിഫിക്കറ്റല്ലേ ഈ വന്നിരിക്കുന്നത്‌. പക്ഷേ, ഈ കളിക്കിടയില്‍ ഒന്നുരണ്ട്‌ കാര്യം തിരക്ക് കാരണം വിട്ടുപോയിരുന്നു. ഇവരെക്കുറിച്ച്‌ ഗൂഗിളില്‍ ഒന്ന് സെര്‍ച്ച്‌ ചെയ്യണമായിരുന്നെന്ന്. സെര്‍ച്ച്‌ ചെയ്ത ഉടനെ ദാ വരുന്നു, ലോകം മുഴുവന്‍ ഇതുപോലുള്ളവരുടെ, ഞെട്ടിക്കുന്ന പറ്റിക്കലിന്റെ കഥകള്‍ യഥേഷ്ടം. ഇരയായവര്‍ പലരും മാനഹാനി കാരണം വെളിയില്‍ പറയുന്നില്ല. വിദേശങ്ങളില്‍ ഇവര്‍ക്കെതിരെ തിരിയുന്നവരെ വകവരുത്താന്‍ ഇവര്‍ക്ക്‌ ഗുണ്ടാസംഘങ്ങള്‍ വരെയുണ്ട്‌.എന്തിനും പോരുന്നവര്‍. അതേസമയം, യഥാര്‍ത്ഥ യാഹൂവിനോ, എം.എസ്‌.എന്‍-നോ ഇതുപോലുള്ള യാതൊരു ലോട്ടറി പരിപാടിയും ഇല്ലെന്ന്. സംഗതി ഉദ്ദേശിച്ചപോലെ തന്നെ, സമാധാനമായി.



അന്ന് രാത്രി മൊബെയിലില്‍ ഒരു കാള്‍ വന്നു. നമ്പര്‍ നോക്കിയപ്പോള്‍ ഒരു പരിചയവുമില്ല. ഒരു കി.മീ. നീളമുള്ള നമ്പര്‍ (അതിച്ചിരി കൂടിപ്പോയിയല്ലേ, എന്നാല്‍ കുറയ്ക്കാം. കട്‌: വിശാല്‍ജി) ഇന്ത്യയിലൊരിടത്തുനിന്നും ഇതുപോലുള്ള നമ്പര്‍ കാണില്ല. വിദേശത്തുള്ള ആകെയുള്ള ഒരു ബന്ധുവിന്റെയുമല്ല. വളരെ നീണ്ട നമ്പര്‍. സംശയത്തോടെ കാള്‍ സ്വീകരിച്ചപ്പോള്‍ അപ്പുറത്തുനിന്നും ഇംഗ്ലീഷില്‍ ഒരു സായിപ്പ്‌, യു.കെ-യില്‍ നിന്നും യാഹൂ ലോട്ടറിക്കാരാ. ഇംഗ്ലീഷില്‍ സായിപ്പ്‌ പറയുന്നത്‌ നേരെ വ്യക്തമാകുന്നില്ല. ഒരുതരം കമ്പ്യൂട്ടര്‍ വോയിസ്‌ പോലെ. ലൈന്‍ കട്ടായി. അപ്പോഴാണ്‌ ഓര്‍ത്തത്‌ വിവരങ്ങള്‍ അയച്ചപ്പോള്‍ എന്റെ ശരിക്കുള്ള നമ്പറാണല്ലോ കൊടുത്തതെന്ന്. അല്‍പ്പസമയത്തിനകം വീണ്ടും കാള്‍, അതേ നമ്പറില്‍ നിന്നും. ആഹാ, അപ്പോള്‍ ഇവര്‍ വിടാനുള്ള ഭാവമല്ല. ഇത്രയും ഭാരിച്ച തുക എന്നെ ഏല്‍പ്പിച്ചേ ഇവര്‍ അടങ്ങൂന്നാ തോന്നണ്‌. പണം ശരിയായെന്നും ഒരു ദിവസത്തിനുള്ളില്‍ അതുമായി അവരുടെ ഒരു ഡിപ്ലൊമാറ്റ്‌ ഇന്ത്യയില്‍ എത്തുമെന്നും, പാസ്‌പ്പോര്‍ട്ടിന്റെ ഒരു കോപ്പി അയക്കണമെന്നും, പിന്നെ ഡെലിവറി ചാര്‍ജ്‌ ആയി ഒരു ലക്ഷത്തോളം രൂപ ഉടന്‍ നല്‍കണമെന്നും. അമ്പടാ, അപ്പോ ഇതാ കാര്യം! ഞാന്‍ പറഞ്ഞു ഇപ്പോള്‍ തിരക്കിലാണെന്നും കാര്യങ്ങള്‍ വിശദമായി മെയില്‍ ചെയ്യാമെന്ന്‌. അടുത്ത ദിവസം വെറും ഒരു നാലുവരി മെയില്‍ അയച്ചു - നിങ്ങളുടെ കള്ളി വെളിച്ചത്തായിയെന്നും, ഞാന്‍ നിങ്ങളെ ടെസ്റ്റ്‌ ചെയ്യുകയായിരുന്നെന്നും, ഇനി മുതല്‍ എനിക്ക്‌ മെയില്‍ അയക്കുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യരുത്‌ എന്ന താക്കീതും. അതുകഴിഞ്ഞ്‌ ഇന്നുവരെ അവരുടെ ഒരു മെയിലോ ഫോണ്‍ കാളോ വന്നിട്ടില്ല. ഇവിടെ പറ്റിയ അമളി ശരിക്കുള്ള ഫോണ്‍ നമ്പര്‍ കൊടുത്തതാ.

ഒരു മണ്ടത്തരം/അമളിയൊക്കെ ഏതു പോലീസുകാരനും പറ്റുമല്ലോ, അതോ ഇനി മണ്ടത്തരങ്ങള്‍ ശ്രീജിത്തിന് മാത്രം കോപ്പിറൈറ്റ് ഉള്ളതാണോ. എല്ലാവരും തങ്ങള്‍ക്ക് പറ്റിയ അമളി/മണ്ടത്തരങ്ങള്‍ മറച്ചുപിടിച്ച് ജീനിയസ്സ് അഭിനയിച്ച് ഞെളിഞ്ഞ് നടക്കുമ്പോള്‍ ശ്രീജിത്തിന് സ്ഥിരമായി പറ്റാറുള്ള മണ്ടത്തരങ്ങള്‍ ബൂലോഗവാസികളുടെ മുന്‍പില്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. പക്ഷേ, ആശാന്‍ അമേരിക്കയില്‍ പോയപ്പോള്‍ വമ്പന്‍ അമേരിക്കന്‍ മണ്ടത്തരങ്ങളുമായി ബൂലോഗത്ത് ദിവസേന രണ്ട് പോസ്റ്റ് വീതം ഇടുമെന്ന് കരുതിയവര്‍ക്ക് തെറ്റി. സായിപ്പിന്റെ നാട്ടില്‍ ചെന്നപ്പോള്‍ സായിപ്പാകാനുള്ള ആഗ്രഹം കൊണ്ടോ, അതോ ഇനിയും മണ്ടത്തരങ്ങള്‍ വിളമ്പിയാല്‍ കല്യാണം കഴിക്കാന്‍ പെണ്ണ് കിട്ടില്ലെന്ന് കരുതിയോ, ആശാന്‍ പണിനിര്‍ത്തിയ മട്ടാണ്. ശ്രീജി, മ്യാപ്പ്.)



പക്ഷേ, നെറ്റില്‍ പുതിയ ഇരയെ തേടി നിരന്തരം മെയിലുകള്‍ ലോകം മുഴുവന്‍ പ്രവഹിക്കുന്നു. ഇന്റര്‍നെറ്റിന്റെ ലോകത്തിലേക്ക്‌ പുതുതായി എത്തുന്നവരില്‍ ആരെങ്കിലും ഇത്തരം ചതിക്കുഴിയില്‍ അറിയാതെ വീഴാതിരിക്കില്ല. അമളി പറ്റിയവര്‍ ഇത്‌ പുറത്ത്‌ പറയില്ലെന്ന വിശ്വാസമാണ് ഇവര്‍ക്ക്‌ ഈ ചതി തുടരാനുള്ള ശക്തി നല്‍കുന്നത്‌.





അറിയാത്തവര്‍ക്കായി:

ഇതുപോലുള്ള മെയിലുകള്‍ നിങ്ങളുടെ മെയില്‍ബോക്സില്‍ വന്നാല്‍, ഉടന്‍ തന്നെ സ്പാം മാര്‍ക്ക്‌ ചെയ്യുക.

Wednesday, November 28, 2007

ദേശി ബ്ലോഗ്സില്‍ മലയാളം ബ്ലോഗ് റോള്‍

ഇന്ത്യയിലെ പ്രമുഖ ഡയറക്ടറി ബ്ലോഗായ http://www.desiblogs.org/ മലയാളം ബ്ലോഗുകള്‍ക്കായി പ്രത്യേക വിഭാഗം തുറന്നു. പ്രധാനമായും ഇന്ത്യന്‍ ഇംഗ്ലീഷ് ബ്ലോഗുകള്‍ക്കായി തുറന്ന ഈ ഡയറക്ടറി ബ്ലോഗില്‍ ക്രമേണ തെലുങ്ക്, തമിഴ്, ഹിന്ദി, ബംഗാളി എന്നീ ഭാഷകള്‍ കൂടി സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ മലയാളമടക്കം പല ഭാഷകളും പടിക്ക് പുറത്തായിരുന്നു. തുടര്‍ന്ന് സൈറ്റ് അഡ്മിനിസ്ട്രേറ്റര്‍ക്ക് 07 നവംബര്‍ 26ന് ഞാന്‍ ഒരു മെയില്‍ അയച്ചു. ഇതിന് മറുപടിയായി പലരുടെയും റിക്വസ്റ്റ് കണക്കിലെടുത്താണ് ഈ ഭാഷകളിലെ ബ്ലോഗുകള്‍ അഗ്രിഗേറ്റ് ചെയ്യാന്‍ തുടങ്ങിയതെന്നും എല്ലാ ഇന്ത്യന്‍ ഭാഷകളും ലിസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും മലയാളം ഉള്‍പ്പെടുത്താമെന്നും കാട്ടി എനിക്ക് മറുപടി വന്നു.

ഇന്ന് നോക്കിയപ്പോള്‍ മലയാളത്തിനായി അവര്‍ പ്രത്യേക ഫോള്‍‍‍ഡര്‍ നിര്‍മ്മിച്ചതായി കണ്ടു. കൂടാതെ കന്നഡ, മറാഠി എന്നീ വിഭാഗങ്ങളും ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ പുതുതായി ചേര്‍ത്ത ഈ മൂന്ന് ഭാഷകളിലെയും ഒരു ബ്ലോഗുപോലും ഇതേ വരെ ലിസ്റ്റില്‍ സ്ഥാനം പിടിച്ചിട്ടില്ല. ദേശി ബ്ലോഗിന്റെ രജിസ്റ്റേര്‍ഡ് യൂസര്‍മാര്‍ ആരെങ്കിലും റെക്കമെന്‍‍ഡ് ചെയ്യുന്ന ബ്ലോഗുകള്‍ മാത്രമെ ഇവിടെ സ്ഥാനം പിടിക്കൂ എന്ന് തോന്നുന്നു. മലയാളം ബ്ലോഗര്‍മാര്‍ക്ക് ഈ പുതിയ സൗകര്യം കൂടി ഇനി ഉപയോഗിക്കാവുന്നതാണ്.

ദേശി ബ്ലോഗിന്റെ അഡ്മിനിസ്ട്രേറ്റര്‍ക്ക് അയച്ച മിന്നഞ്ചും അതിനുള്ള മറുപടിയും താഴെ:

----- Original Message -----
From: "Sebin Abraham Jacob"
To: <admin@desiblogs.org>
Sent: Monday, November 26, 2007 8:37 AM
Subject: desi Blogs site contact: Blog Categories

> Hello,
>
> Sebin Abraham Jacob has sent the following message
> from your web site at
> http://www.desiblogs.org:
>
> Hi,
> I just read your category wise directory and found that among vernacular
> blogs, you have given space for Hindi, Bengali, Tamil and Telugu. As you
> know, there are also lots of good blogs and posts in other Indian
> languages as well. I blog in Malayalam and there are Malayalam specific
> blog aggregators too. As a Desi Blog directory, it would be good, if you
> aggregate them as well.
>
> Thank you,
> Sebin

മറുപടി:

from Rami Reddy V
to Sebin Abraham Jacob <*********@gmail.com>,
date Nov 26, 2007 2:57 PM
subject Re: desi Blogs site contact: Blog Categories

hide details Nov 26 (2 days ago)



Reply


Hi,
Thanks for contacting me, i am sorry i couldn't create other languages in
the first place. The ones which are there now are suggested by others and
they were created. I will add Malayalam to the directory.

thanks

Monday, November 26, 2007

കൈപ്പള്ളി വീണ്ടും!

നിഷാദ് കൈപ്പള്ളി ഒരിക്കല്‍ കൂടി അച്ഛനായി. പെണ്‍കുഞ്ഞാണ്.

പ്യാരിട്ടിട്ടില്ല, തല്‍ക്കാലം അണ്‍‌ഐഡന്റിഫൈഡ് ക്രൈയിങ്ങ് ഓബ്ജക്റ്റ് എന്നു വിളിക്കാം.

പിള്ളേം തള്ളേം ഇക്കയും വാപ്പയും സുഖമായിരിക്കുന്നു.

പുസ്തക പരിചയപ്പെടുത്തെല്‍

ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ വിശ്വപ്രതിഭയായ കാര്‍ലോസ് ഫൂയെന്തിസിന്റെ

‘ആര്‍ത്തിമിയോ ക്രൂസിന്റെ മരണം‘ എന്ന കൃതിയെ പരിചയപ്പെടുത്തുന്നു.

കാര്‍ലോസ് ഫൂയെന്തസി (Carlos Fuentes) ന്റെ ആര്‍ത്ത്തിമിയോ ക്രൂസിന്റെ മരണം (The Death of Artemio Cruz)

Saturday, November 24, 2007

കവിയരങ്ങ്: ഹരിയണ്ണന്റെ സര്‍ഗസന്ധ്യ എന്ന കവിത

കവിയരങ്ങ്: ഹരിയണ്ണന്റെ സര്‍ഗസന്ധ്യ എന്ന കവിത

കരകുരാന്ന് എഴുതിയതാ

കരകുര
സുമേഷേ..നിനക്ക് വയസ്സ് 18 ആകുന്നേയുള്ളൂ..പഠിക്കേണ്ട സമയമാണ്,പ്രേമിക്കാനൊക്കെ നിനക്ക് സമയം വരും, ഞാന്‍ പറഞ്ഞ് നിര്‍ത്തി

മരുന്ന്: സര്‍ഗസന്ധ്യ

മരുന്ന്: സര്‍ഗസന്ധ്യ

കേരളം എവിടേയ്ക്ക്?

സംസ്കാരത്തെപ്പറ്റി ഊറ്റം കൊള്ളുന്ന മലയാളികളെല്ലാം കേരളത്തനിമയെ പറ്റിയും എളിമയെപ്പറ്റിയും അഹങ്കരിച്ചിരുന്ന കാലം യവനീകയ്ക്കുള്ളിലാവുകയാണോ? കേരള രാ‍ഷ്ട്രീയവും, സാമൂഹ്യസ്ഥിതിയും ഇന്ന് അന്യസംസ്ഥാ‍നക്കാര്‍ക്ക് പോലും പറഞ്ഞു ചിരിക്കാനുള്ള വകകളുണ്ടാക്കുന്നു.(അവിടങ്ങളിലും സ്ഥിതി മെച്ചമല്ലെങ്കിലും...)
ചില സംഭവങ്ങളും, വിവാദങ്ങളും ഒന്നു തിരിഞ്ഞു നോക്കാം...(ഏറ്റവും പുതിയവ..)
1. തലസ്ഥാന നഗരിയില്‍ കുത്തകമുതലാളികള്‍ക്കെതിരെ എന്ന പേരില്‍ തുടങ്ങിയ ആക്രമണങ്ങള്‍,ഒരു സിനിമാക്കഥയുടെ, രൂപം കൈവരിച്ചിരിക്കുന്നു. (പോലീസിനെ തല്ലുക, കസ്റ്റഡിയില്‍ എടുത്തവരെ മന്ത്രിമാര്‍ നേരില്‍ വന്നിറക്കിക്കൊണ്ടുപോകുക... ഇത്യാദി കലകള്‍)
2.മൂന്ന് അമ്പലങ്ങള്‍ തല്ലിത്തകര്‍ത്തിരിക്കുന്നു. പ്രശ്നം വളരെ ദൂരവ്യാപകമായ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാം, തികഞ്ഞ കൈയ്യടക്കത്തോടെ സമീപിച്ചില്ലെങ്കില്‍.( എന്തുതന്നെ പറഞ്ഞാലും, പുറത്തുനിന്നും ആരും വന്നിതു ചെയ്യില്ല. എല്ലാം ന്നമ്മുടെ സഹോദരങ്ങാളുടെ തന്നെ കയ്യിലിരിപ്പ്...)
3.ഭൂമി കൈയ്യേറലുകളും, ആദിവാസിപ്രക്ഷോഭങ്ങളും അനുബന്ധസമരങ്ങളും ആരുടേയൊക്കെയോ തിരക്കഥകള്‍ക്കനുസരിച്ചു നീങ്ങുന്നു. (വ്യക്തിതാല്പര്യങ്ങളും, പാര്‍ട്ടിതാല്പര്യങ്ങളും...)
4.ദുഷിച്ച രാഷ്ട്രീയനാക്കുകള്‍ ദൈവങ്ങള്‍ക്കുപോലും മനസ്സമാധാനം നല്‍കാത്ത കാഴ്ച്ചകള്‍ നാം കണ്ടു.. കാണുന്നു.. ( ദൈവത്തെ നിഷേധിക്കുന്നവര്‍ക്കും, ദേവസ്വം വേണം... ശിവ, ശിവ)
5.അനുവദിച്ച ഫണ്ടുകള്‍ കൊണ്ട് റോഡിലെ കുഴികള്‍ അടയുന്നതിന് പകരം ചിലരുടെ കീശ വീര്‍ക്കുന്നു.. ( ചാകര, അമരക്കാര്‍ മൂന്നു പേരും അണികളും ടൈം ടേബിള്‍ വച്ചു വാരുന്നു..)
6.നേതാക്കന്മാരുടെ മക്കളുടേ വിദേശപഠനത്തെ ന്യായീകരിക്കാന്‍, രാഷ്ട്രശില്‍പ്പികളുമായ് താരതമ്യം ചെയ്യുന്നു... ( ആശാരിക്ക് അടുപ്പിലും... അല്ല്ലാതെന്തു പറയാന്‍? )
7.വടക്കാണെങ്കില്‍, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ രാഷ്ട്രീയപകപോക്കലുകള്‍ക്ക് കന്നിമാസമാണ്..
8.സ്ഥിതി മാറണമെങ്കില്‍, ഭരണം മാറണമെന്നൊന്നും പറയാനാ‍വില്ല... കാരണം കടിച്ചതിലും വലുതാണു മാളത്തില്‍..
ഇനി പറയൂ... ഇതിന് എന്താ ഒരു പരിഹാരം? നമ്മള്‍ എങ്ങോട്ടാണ്?

Friday, November 23, 2007

മെംബര്‍ഷിപ്പ്‌

കൂട്ടുകാരേ, നാട്ടുകാരേ, തിത്തിത്താരേ...

ബൂലോഗ ക്ലബ്ബ്‌ തുടങ്ങിയത്‌ ഒരു ബ്ലോഗ്ഗര്‍ക്കൊരു ബ്ലോഗ്‌, ഒരു ബ്ലോഗ്ഗിനൊരു തീം എന്ന രീതി നിലവില്‍ നിന്ന ഓഫ്‌ മഹാപാപവും ഔട്ട്‌ ഓഫ്‌ തീം പോസ്റ്റ്‌ ബ്ലോഗനാശകാരിയും ആയിരുന്ന ഒരു സമയത്താണ്‌.

അത്തരം സാഹചര്യമൊന്നും നിലവിലില്ലെന്ന് തോന്നിയ കാലത്ത്‌ ഞാന്‍ ക്ലബ്ബും വിട്ട്‌ പോയി.

എന്താണു കാരണം എന്നറിയില്ല, ഇന്നും ക്ലബ്ബ്‌ അംഗത്വ മെയിലുകള്‍ എനിക്കു വരുന്നു. ജൂണ്‍ മുതല്‍ നവംബര്‍ വരെ എനിക്കു മെയില്‍ അയച്ച എല്ലാ കൂട്ടുകാര്‍ക്കും ഞാന്‍ ക്ഷണക്കത്ത്‌ അയച്ചിട്ടുണ്ട്‌. മറ്റു ക്ലബ്‌ അഡ്മിന്മാര്‍ ആരെങ്കിലും ഇതിനകം നിങ്ങള്‍ക്ക്‌ പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കില്‍ എന്റെ ഇന്വിറ്റേഷന്‍ തിരസ്കരിച്ചാല്‍ മതിയാവും.

ആരെയെങ്കിലും ഞാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ഈ പോസ്റ്റിനു താഴെ മെയില്‍ ID ചേര്‍ത്താല്‍ മതി, ഞാന്‍ ആഡാം, അതുകൊണ്ട്‌ പ്രത്യേകിച്ച്‌ ഒരു പ്രയോജനവും ഇല്ലെങ്കിലും.

Sunday, November 04, 2007

വിശാലമനസ്കന്‍ വീണ്ടും മാതൃഭൂമിയില്‍

ഈ ആഴ്ചയിലെ മാ‍തൃഭൂമി ഗള്‍ഫ് ഫീച്ചറില്‍ വിശാലമനസ്കനുമായി ശ്രീ അജിത് പോളക്കുളത്ത് നടത്തിയ അഭിമുഖവും വിശാലമനസ്കനു ഏറ്റവും ഇഷ്ടപ്പെട്ട രചനയും സജ്ജീവ് ബാലകൃഷ്ണന്റെ വരയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

അഭിനന്ദനങ്ങള്‍

ഇവിടെ ഞെക്കൂ... കാണാം.



Friday, November 02, 2007

മലയാളം ഇതാ കുറച്ചു കൂടി എളുപ്പത്തില്‍...

പ്രിയ ബൂലോകരേ, നമ്മുടെയെല്ലാം പ്രിയപെട്ട ഗൂഗിള്‍ ഇതാ മറ്റൊരു ഉപയോഗപ്രദമായ ടൂളുമായി വന്നിരിക്കുന്നു..



Google Indic Transliteration



ഇനി മുതല്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകള്‍ വളരെ എളുപ്പത്തില്‍ ടൈപ്പ് ചെയ്യാവുന്നതാണ്.


എഴുതേണ്ട വാക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തതിനു ശേഷം സ്പേസ് അമര്‍ത്തുക... കൂടാതെ ആ വാക്കില്‍ ക്ലിക്കിയാല്‍ കൂടുതല്‍ ഓപ്ഷന്‍സ് ലഭിക്കും... (ചിത്രം കാണുക)



Tuesday, October 16, 2007

ബ്ലോഗ് പൂട്ടിക്കെട്ടിയതിന്റെ വിശതീകരണവും പിന്നെ ചില തംശയങ്ങളും

സുഹൃത്തുക്കളേ
മോഹന്ദാസ് കേ ഗാന്ധിയുടെ നല്ല വശങ്ങള്‍ മാത്രം പഠിക്കാനാണു് പലര്‍ക്കും അവസരങ്ങള്‍ കിട്ടിയിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ സംഭവിച്ച സാമുഹിക മാറ്റങ്ങളില്‍ ഒരു വലിയ പങ്കു വഹിച്ച വ്യക്തിയെന്ന നിലയില്‍ ഗാന്ധി അതുല്യനാണു്.

ഏതൊരു വ്യക്തിയുടേയും എല്ലാ വശങ്ങളും അറിയുമ്പെഴാണു് അദ്ദേഹത്തിന്‍റെ ജീവചരിത്രം പൂര്ണമാകുന്നത്. അദ്ധേഹത്തെകുറിച്ച് അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ചില വസ്തുതകള്‍ രേഖസഹിതം അവതരിപ്പിക്കുക എന്നതായിരുന്നു എന്‍റെ ഉദ്ദേശം.

ആവിഷ്കാര സ്വാതന്ത്ര്യത്തിനു പരിമിതികള്‍ നിശ്ചയിച്ച ജനതയാണു നമ്മുടേത്. ആ പരിധിയുടെ വക്കില്‍ നില്കുന്ന പ്രസ്ഥാനമായിരിക്കാം ഗാന്ധി. ഇത് ഞാന്‍ മനസിലക്കിക്കൊണ്ടാണു ഭാരത് സര്‍ക്കാര്‍ പുറത്തുവിട്ട 98 വാല്യത്തില്‍ പ്രസിദ്ധീകരിച്ച CWMG (The Collected Works of Mahathma Gandhi) എന്ന സമാഹാരത്തില്‍ നിന്നും Quote ചെയ്തത്. "ഞാന്‍ അറിഞ്ഞ ഗാന്ധി" എന്നാണു് ഞാന്‍ തലക്കെട്ട് കൊടുത്തിരുന്നത്. മറിച്ച് "നിങ്ങള്‍ അറിയേണ്ട ഗാന്ധി" എന്നോ, "ഇതാണു ഗാന്ധി എന്നോ" ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെയായിരുന്നു എങ്കില്‍ എന്‍റെ വിശ്വാസം അടിച്ചേല്പിക്കലാകില്ലേ? അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളില്‍ നിന്നും ഞാന്‍ മനസിലാക്കിയ ഗാന്ധി എന്ന് ഞാന്‍ ആവര്ത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്‍റെ രണ്ടു പോസ്റ്റുകള്‍ക്ക് പിന്നാലെ വിത്യസ്തമായ മറ്റൊരു ചിത്രം തികച്ചും ഭംഗിയായി ഞാന്‍ ബഹുമാനിക്കുന്ന വക്കാരിയും, മവേലി കേരളവും, വിശ്വപ്രഭയും, പ്രതിപക്ഷ ബഹുമാനത്തോടെ അവതരിപ്പിക്കുകയുണ്ടായി. മനസിലാക്കിയ വസ്തുതകള്‍ തുറന്ന് പറയാനുള്ള സ്വാതന്ത്യം നഷ്ടപ്പെട്ടിട്ടില്ലാ എന്ന് അപ്പോഴും ഞാന്‍ കരുതിയിരുന്നു. പക്ഷെ തുടര്ന്നുണ്ടായ comment അക്രമണത്തില്‍ ആ സ്വാതന്ത്ര്യം നഷ്ടമാകും എന്ന് ഞാന്‍ സംശയിച്ചു. ചര്‍ച്ച വല്ലാതെ കൈവിട്ടുപോകുന്നതായി എനിക്ക് തോന്നി. ബഹുമാനപ്പെട്ട ശ്രീ ചന്ദ്രശേഖരന്‍ നായര്‍ വിഷയത്തെ hijack ചെയ്തു case പഠിക്കാതെ ഗാന്ധിയുടെ defense വക്കീലായി വൈകാരികമായി വാദിച്ചു തുടങ്ങിയിരുന്നു. നിന്ന നില്പിന്നു് എന്നോടു് മാപ്പ് പറയാന്‍ പറഞ്ഞു. ഒരു "Out Of Focus" നിമിഷത്തില്‍ ഞാന്‍ ആ ഒടുക്കത്തെ Poll ഇടുകയും ചെയ്തു. Pollല്‍ ഉണ്ടായിരുന്ന ആ രണ്ടാമത്തെ Optionലൂടെ ശ്രീ ചന്ദ്രശേഖരന്‍ നായരെ അല്പം (ഒരുപാടല്ല കേട്ടാ !!) disrespect ചെയ്യുകയും ചെയ്തു്. അവിടെയാണു് അദ്ദേഹത്തിനു് കോണ്ടത് എന്ന് തോന്നുന്നു. എന്‍റെ തെറ്റ്. അതിനാണു ഞാന്‍ മാപ്പ് പറയേണ്ടത്.
ശ്രീ ചന്ദ്രശേഖരന്‍ നായര്‍: ഞാന്‍ താങ്കളെ Pollലൂടെ disrespect ചെയ്തതിനു് മാപ്പ് പറയുന്നു.

അപ്പോഴും ഗാന്ധി is still very much In Focus;

താങ്കള്‍ കരുതുന്നത് പോലെ ഞാന്‍ ബ്ലോഗ് എന്‍റെ ബന്ധുമിത്രാതികള്‍ക്ക് മാത്രം തുറന്നു കൊടുത്തിട്ടില്ല. (രഹസ്യമായി ചര്‍ച്ച നടത്തി Tender Submission നടത്തി കാശ് ഉണ്ടാക്കുന്ന ഏര്‍പ്പാടൊന്നുമല്ലല്ലോ ഈ ബ്ലോഗ് കുണ്ടാമണ്ടി‍.) വെറും ആയിരം മല്ലു blogകള്‍ നമ്മള്‍ "മലയാലീ peoples" മാത്രമല്ല വായിക്കുന്നത് എന്ന് ഓര്‍ക്കണം. Blog എന്ന മാദ്ധ്യമത്തെ താഴ്ത്തിക്കെട്ടാന്‍ തക്കം നോക്കിയിരിക്കുന്ന ഒരു മാദ്ധ്യമ ലോകം പുറത്ത് കാത്തിരിക്കുന്നുണ്ട്. ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ നിരീക്ഷിക്കുകയും ഊതി പെരിപ്പിച്ച് അവലോകനം ചെയ്യുന്നവര്‍ വെറേയും. ഇതുപോലൊരു high value controversial ചര്‍ച്ച ഈ പ്രതലം വിട്ട് പുറത്ത് പോയാല്‍ Blog എന്തു് കോപ്പാണെന്നോ,Internet എന്താണെന്നും അറിയാത്ത ഏതെങ്കിലും കുഗ്രാമത്തില്‍ കുഴിയില്‍ കാലുംനീട്ടിയിരിക്കുന്ന ഏതെങ്കിലും മൂപ്പില്സ് ഒരു തമാശക്ക് (Just for യേ horror ങെ) നിരാഹാരം കിടന്നാല്‍, "Blogല്‍ രാഷ്ട്രപിതാവിനെ അവഹേളിച്ചു" എന്ന കാരണത്താല്‍ ഇന്ത്യയില്‍ blogspot നിരോധിക്കപ്പെട്ടേക്കാം. ഇതിലും നിസാര കാരണത്തിനു ബ്ലോഗിനു് ഭീഷണിയുണ്ടായിട്ടുണ്ട് എന്ന് ഓര്‍ക്കണം. അതിനു പ്രധാന കാരണക്കാരന്‍ ഞാന്‍ ആയിത്തീരും. കൈപ്പള്ളി വള വളാന്ന് പ്രസംഗിച്ചുനടന്ന സ്വതന്ത്ര മാദ്ധ്യമം ഞാന്‍ കാരണം ഒരു ദിവസത്തേക്ക് പോലും ഇല്ലാതാകരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അത് ഒരിക്കലും എനിക്ക് സഹിക്കാനാകില്ല.

മണ്മറഞ്ഞ വിഗ്രഹങ്ങളെക്കാള്‍ പുതുമയേറിയ ചിന്താധാരകളാണു് നാം ഉയര്ത്തിപ്പിടിക്കേണ്ടത്. ആ ചിന്തകള്‍ ജനിക്കുന്ന മാദ്ധ്യമം ഇതാണു്. സീമകളില്ലാത്ത ആ മാദ്ധ്യമത്തെ ഒരു രണ്ട് നിമിഷത്തെ അത്മസംത്രിപ്തിക്കുവേണ്ടി നശിപ്പിച്ചുകൂട. അതാരായാലും അനുവതിച്ചുകൂട. കൈപ്പള്ളി വെറും വ്യക്തിയാണു്. വ്യക്തിയല്ല പ്രസ്ഥാനമാണു വലുത്. ഇന്നും. എപ്പോഴും.

ശ്രീ ചന്ദ്രശേഖരന്‍ നായര്‍ അറിയുന്നതിനു്.
താങ്കള്‍ വിഷമിക്കുന്നതുപോലെ എന്‍റെ ബ്ലോഗ് ആര്‍ക്കും വായിക്കാന്‍ തുറന്നു കൊടുത്തിട്ടില്ല. ഭാവിയില്‍ തുറന്നു കൊടുക്കണമോ വേണ്ടയോ എന്നുള്ളതും എന്‍റെ മാത്രം തീരുമാനമായിരിക്കും. തുറന്നാല്‍ ഉടന്‍ താങ്കളെ ഞാന്‍ അറിയിക്കുകയും ചെയ്യും. അതോര്ത്ത കലിപ്പാക്കണ്ട.

എന്തിരിന്നാലും, താങ്കള്‍ ഉത്തരം തരും എന്ന് പ്രതീക്ഷയില്ല എങ്കിലും എന്‍റെ അഞ്ച് സംശയങ്ങള്‍ ചോദിക്കട്ടെ:

1) താങ്കള്‍ ഗാന്ധിയേ കുറിച്ചുള്ള എന്‍റെ രണ്ട് പോസ്റ്റുകളും വായിച്ചുട്ടുണ്ടോ? മോഹന്ദാസ് കരംചന്ദ് ഗാന്ധി എഴുതിയതും പ്രസംഗിച്ചതുമായ ചില വരികള്‍ തെളിവുകള്‍ സഹിതം എന്‍റെ രണ്ടു പോസ്റ്റുകളിലൂടെ അവതരിപ്പിക്കുകയുണ്ടായി. ഞാന്‍ ഗാന്ധിയെ അവഹേളിച്ചതായി താങ്കള്‍ കണ്ടത് എവിടെയാണു് എന്ന് ചൂണ്ടിക്കാണികാമോ?

2.a.)ഗാന്ധി ജയന്തി October 2നാണെന്നാണു് എന്‍റെ അറിവ്. October മാസം മുഴുവനും ആഘോഷിക്കുന്ന ഒന്നാണോ ഗാന്ധി ജയന്തി? (സത്യത്തില്‍ അറിയാത്തതുകൊണ്ട് ചോദിക്കുന്നതാണേ.)

2.b.) October മാസം കഴിഞ്ഞാല്‍ ഗാന്ധിയെ വിമര്‍ശിക്കാമോ? ഗാന്ധിയെ വിമര്‍ശിക്കാന് അനുവതിച്ചിട്ടുള്ള മാസങ്ങള്‍ വിവരിക്കുക?

3) താങ്കള്‍ ഗാന്ധിയനാണോ? ആണെങ്കില്‍ 4ആം ചോദ്യം വായിക്കുക. ഇല്ലെങ്കില്‍ 5ലേക്ക് ചാടി കടക്കുക. (പ്രായത്തിനെ ഓര്ത്ത് പതുക്കെ ചടുക ! Please)

4) താങ്കളുടെ സമാധാനത്തിനു് വേണ്ടി ഞാന്‍ ഒരിക്കല്‍ മാപ്പ് പറഞ്ഞ്. മേല്‍ പറഞ്ഞ കാരണത്താല്‍ ബ്ലോഗ് പൂട്ടുകയും ചെയ്തൂ. തിരിഞ്ഞു നടക്കുന്നവന്‍റെ പുറകില്‍ കല്ലെറ്യുകയാണോ താങ്കള് പഠിച്ച ഗാന്ധിസം?

5) താങ്കളോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്ത്തിക്കോണ്ടു് തന്നെ ചോദിക്കട്ടെ, സാറിന്‍റെ പ്രായത്തിനും പക്വവതക്കും ചേര്ന്ന പ്രവര്ത്തിയായിട്ട് ഇതിനെ സാര്‍ കാണുന്നുണ്ടോ?

അഞ്ചാമത്തെ ചോദ്യത്തിനു "ഓ തന്നെടെയ് ഇത് തന്ന എന്‍റെ നിലവാരം" എന്നാണെങ്കില്‍ (മഹാത്മാ ജയന്‍ സ്റ്റൈലില്‍) എങ്കില്‍ല്‍ല്‍ല്‍ എനിക്ക് തിരിച്ചു വരെണ്ടി വരുംംംംംംംംം.

ഉത്തരങ്ങള്‍ വികാരരഹിതമായിരിക്കും എന്ന് പ്രതിക്ഷിക്കുന്നു. (തമാശയാകാം, "ഓവര്‍"ാക്കല്ലും)

ബഹുമാനപുരസരം

കൈപ്പള്ളി

--------------------------------
Note. രണ്ടു ദിവസമായി പുതിയ വീട്ടിലേക്ക് മാറ്റം നടത്തുകയാണു. പുതിയ ഏരിയ ആയതിനാല്‍ ഇവിടെ DSL connectionഉം Phoneഉം കിട്ടാന്‍ ഒരാഴ്ച്ച സമയം എടുക്കും എന്ന് "ഇത്തിരി"സലാത്തുകാര്‍ പറയുന്നു. എനിക്കെതിരെ ഉള്ള തെറി commentകളും പോസ്റ്റുകളും പിള്ളേര്‍ എടുത്തുവെച്ച് തകര്‍ക്കുന്നുണ്ടെന്ന് ചില വാര്ത്തകള്‍ കേള്‍ക്കുന്നു. എല്ലാത്തിനേയും തപ്പി എടുത്ത് ഞാന്‍ വിമര്‍ശിച്ച് popular ആക്കും എന്നൊന്നും ഒരുത്തനും വ്യമോഹിക്കണ്ട. എനിക്ക് ഒരുപാട് പണിയുണ്ട് മക്കളെ. അതുകൊണ്ടൊന്നും നിങ്ങള്‍ വിഷമിക്കരുത്. (ഒന്നുമില്ലെങ്കിലും എഴുത് തെളിയൂല്ലെ). എഴുത്ത് നിര്ത്തുകയും അരുത്. Please continue.

Wednesday, October 10, 2007

ഞാന്‍ പൊടിയാടി സിറ്റിസണ്‍

നിങ്ങള്‍ പൊടിയാടിയെ പറ്റി കേട്ടിട്ടുണ്ടോ? എന്റെ ഗ്രാമം അത്ര പ്രസിദ്ധയല്ലായെന്നാണു ഞാന്‍ കരുതിയതു. അതു എങ്ങനാ, ആനയ്ക്ക്‌ അതിന്റെ വലുപ്പം അറിയത്തില്ലാ എന്നു പറയുമ്പോലെ ആണു ഇതും.

പൊടിയാടി എന്ന പേരു എങ്ങനെ വന്നു എന്നു എനിക്കറിയില്ല. എന്നാലും ഒരു പൊടിയാടിക്കാരനായി അറിയപ്പെടാന്‍ തന്നെയാണു ഈ മണ്ണും, പൊടിയും ആയ എന്റെ ആഗ്രഹവും.

പത്തനംതിട്ട ജില്ലയില്‍, തിരുവല്ലാ താലൂക്കില്‍, നെടുമ്പ്രം ഗ്രാമ പഞ്ചായത്തില്‍ പെട്ടതാണു പൊടിയാടി എന്ന ഈ കൊച്ചു ഗ്രാമം. പൊടിയാടിയെ 4 പേരു അറിയുന്നതു പരുമല പള്ളി, എടത്വാ പള്ളി, ഇപ്പോള്‍ ചക്കുളത്ത്‌ കാവു മുതലായ ഭക്തി സങ്കേതങ്ങള്‍ ആയിരുന്നുവെന്നാണു ഞാന്‍ കരുതിയിരുന്നതു. കാരണം ഈ സ്ഥലത്തേക്ക്‌ പോകേണ്ടിയവര്‍ പൊടിയാടിയില്‍ കൂടി മാത്രമാണു പോകുന്നതു. ആ ചെറിയ അഹങ്കാരം പൊടിയാടിക്കാരില്‍ ഉണ്ടായിരുന്നു താനും. എന്നാല്‍ പൊടിയാടിയെ പൊടിയാടിയാക്കിയത്‌ മറ്റ്‌ പലതും ആയിരുന്നുവെന്നു ഓര്‍കുത്ത്‌ കമ്മ്യുണിറ്റികള്‍ കണ്ടപ്പോള്‍ മാത്രമാണു മനസ്സിലായതു. പൊടിയാടിക്കാരെ കണ്ടുപിടിക്കാന്‍ വേണ്ടി പൊടിയാടി സേര്‍ച്ചു ചെയ്തപ്പോള്‍ ഞെട്ടി പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ? 'പൊടിയാടി ഷാപ്പ്‌' ആണു ഓര്‍കുത്തില്‍ മുഖ്യ ആകര്‍ഷണം. പൊടിയാടി ഷാപ്പിലെ കറികളുടെ രുചിയെ പറ്റി ഞാനും കേട്ടിട്ടുണ്ട്‌, പക്ഷേ ഒരു കമ്മ്യുണിറ്റി…. അതില്‍ 34 അംഗങ്ങള്‍….ഇതാണു എന്നെ ഞെട്ടിച്ചതു.

കേരള സംസ്ഥാനത്ത്‌ VAT തുടങ്ങുന്നതിനു എത്രയോ മുന്‍പു ഞങ്ങളുടെ അയല്‍ക്കാരനായ കുന്നച്ചേരില്‍ സരസ്സന്‍ VAT തുടങ്ങിയതാണു. പക്ഷെ സരസ്സന്‍ വാറ്റും, എക്സൈസ്കാര്‍ ഓടിക്കും, പിടിക്കും, ജയിലില്‍ ഇടും. പിന്നെയും വാറ്റും. ഈ അടുത്ത്‌ കാലത്തു സരസ്സനെ പോലീസുകാര്‍ പിടിച്ചപ്പോള്‍ സരസ്സന്‍ കൂള്‍ ആയി പറഞ്ഞത്രെ,'എന്നെ വിട്‌ സാറേ, ഇന്നലെയും ഞാന്‍ റ്റിവിയില്‍ കണ്ടതാ, വാറ്റ്‌, നമ്മള്‍ക്കും, നാടിനും എന്നു ധനകാര്യ മന്ത്രി പറയുന്നതു. ഇപ്പോള്‍ ഞങ്ങളുടെ സര്‍ക്കാരാ, തൊപ്പി പോണ വഴി അറിയില്ല സാറേ' യെന്നു പറഞ്ഞിട്ടും പോലിസുകാര്‍ കൊണ്ടു പൊയി എന്നതു മറ്റൊരു സത്യം.

പണ്ടു ഒരിക്കല്‍ സരസ്സനെ ഓടിച്ചു പിടിച്ച ഒരു പോലീസുകാരന്‍ പറഞ്ഞു,എടാ_____________മോനെ, നീ ഈ ഒടുക്കത്തെ ഓട്ടം ആ ഒളിമ്പിക്സില്‍ ഓടിയിരുന്നെങ്കില്‍, ഇന്‍ഡ്യക്ക്‌ ഒരു 10 സ്വര്‍ണ്ണം ഉറപ്പു എന്നു പറഞ്ഞതും, ഒളിമ്പിക്സിനു ഓടുമ്പോള്‍ നിങ്ങളും പുറകെ കാണുമെങ്കില്‍ ഞാന്‍ സ്വര്‍ണ്ണം വാങ്ങി തരാം എന്നു പറഞ്ഞപ്പോള്‍ ഒരു കൂട്ട ചിരി ഉയര്‍ന്നതും ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

സരസ്സനെ കാണാന്‍ എവിടുന്നെല്ലാം ആണു ആളു വരുന്നതു എന്നു ആര്‍ക്കും അറിയില്ല. പക്ഷെ സരസ്സനെ കണ്ട്‌ മടങ്ങുമ്പോള്‍, വന്നവര്‍ പഴുതാരയായും, പാമ്പായും, പുഷ്‌-പുള്ളായും ഒക്കെയായിരിക്കും യാത്ര എന്നു മാത്രം. ആയതിനാല്‍ രാത്രി സമയത്തു അവിടെയും ഇവിടെയും ഈ 'ഇഴജന്തുക്കള്‍' കാണുമെന്ന കാരണത്താല്‍ രാത്രി കാലങ്ങളില്‍ റ്റോര്‍ച്ചു അത്യാവശ്യ ഘടകം ആയിരുന്നു എന്നു മാത്രം.

ഇന്നു സരസ്സനു എതിരാളികള്‍ ഉണ്ടു. വാറ്റ്‌, നമ്മള്‍ക്കും, നാടിനും എന്ന ആപ്ത വാക്യം മുറുകെ പിടിച്ചിരിക്കുന്നവര്‍.. എല്ലാവരും നമ്മുടെ നാടിനു വേണ്ടി വാറ്റുന്നു.

എന്നാണാവോ, ഈ സരസ്സന്റെ പേരിലും ഒരു ഓര്‍കുത്ത്‌ കമ്മ്യുണിറ്റി ഉണ്ടാവുക.

പൊടിയാടിയെ പ്രസിദ്ധമാക്കിയ പൊടിയാടി ഷാപ്പേ…………, പണ്ടേ വാറ്റ്‌ നടപ്പാക്കിയ സരസ്സാ……….., നിങ്ങള്‍ക്കു ഈ ഉള്ളവന്റെ നമോവാഹം.

പഴമ്പുരണംസ്‌.
http://pazhamburanams.blogspot.com/

കേരളമെന്ന പേര്‍കേട്ടാല്‍

...നോക്കുവിന്‍ സഖാക്കളേ.....നമ്മള്‍ വന്ന വീഥിയില്‍ആയിരങ്ങള്‍ ചോര കൊണ്ടെഴുതി വച്ച വാക്കുകള്‍..


".....കേരളമെന്ന പേര്‍കേട്ടാല്‍ തിളക്കണം ചോര നമുക്കു ഞരംബുകളില്‍."
പണ്ടു കവി ഇങ്ങനൊക്കെ പാടിയെങ്കിലും ഇപ്പൊ ഞരംബില്‍ പോയിട്ടു റോഡില്‍ തിളക്കുന്ന ചോരയ്ക്കു മീതെ മീഡിയ വരെ പത്തി താഴ്ത്തി.
ഇനി റോഡ്‌ വികസനത്തിനു(പേരുമാറ്റി 'കുളം നികത്തല്‍') കേരളം എത്ര നാള്‍ കാത്തിരിക്കണം... ആവോ...

ചില വീഡിയോ ദ്രിശ്യങ്ങള്‍
വീഡിയോ1 വീഡിയോ2