പെരിങ്ങോടനെ ഇതുവരെ കാണാത്തവര്‍, ടി.വി.യില്‍ കാണുമ്പോള്‍, ഞെട്ടരുത്.
ഞാന്‍ ഇദ്ദേഹത്തിന്റെ കഥകള്‍ വായിച്ച് സങ്കല്പിച്ചിരുന്ന രൂപത്തിന്,
മെലിഞ്ഞ ദേഹവും, മൂത്ത ചമ്പതെങ്ങിന്‍ പലകയുടെ ഡിസൈനിലുള്ള മുഷിഞ്ഞ ജൂബായും, ഡിഫോള്‍ട്ട് വിഷാദഭാവവും, കുഴിഞ്ഞ കണ്ണുകളും, ചീകാത്ത തലമുടിയും, താടിയും ഒരു സോഡാക്കുപ്പി കണ്ണടയും തോളിലൊരു തുണി ബാഗും പാരഗണിന്റെ ചെരുപ്പുമൊക്കെയുള്ള ബുജി ലുക്കായിരുന്നു.
കോളിങ്ങ് ബെല്ലടികേട്ട് വാതില്‍ തുറഞ്ഞ ഞാന്‍ കണ്ടതാരെ?
‘പോപ്പ്കോണും ചൂയിങ്ങ് ഗമ്മും തിന്ന് നില്‍ക്കുന്ന ഒരു ചള്ള് പയ്യനെ’
ps(പ്രത്യേക ശ്രദ്ധക്ക്): ആളൊരു കിണുക്കന്‍ ചുള്ളനാട്ടാ..!!
പെരിങ്ങോടനു താടീം ബീഡീം ഇല്ലേ? ന്നാ പിന്നെ ഞാന്‍ ഇന്നു റ്റീ വീ കാണുന്നില്ല. ആരാണ്ടോ ഇന്നലെക്കൂടെ ഗൌരവം ഗൌരവം ന്ന് പറഞ്ഞതേയുള്ളു. ഗൌരവം ഇല്ലാതെ ചിരിക്കുന്ന ആളുകളുമായിട്ട് സമ്പര്‍ക്കം നിറുത്തി.
ReplyDeleteമുന്നറിയിപ്പ് കിട്ടിയത് നന്നായി. ഇന്നൊരു അറ്റാക്ക് കഴിഞ്ഞതേ ഉള്ളൂ. ഒന്നിനുകൂടെ ശേഷിയില്ല. പിന്നെ ഈ ക്ലബ്ബില്‍ വല്ലതും എഴുത്ത് പോസ്റ്റ് ചെയ്യുന്നതിനുപകരം എന്റെ രാം നാം സത്യ ഹേ ഫോട്ടോ പോസ്റ്റ് ചെയ്യേണ്ടിവരും.
ReplyDeleteമുന്നറിയിപ്പിനു നന്തി വിശാലേട്ടോയ്..
ReplyDeleteകുറെ കാലമായി ആലോചിക്കുന്നു.. ആരാണപ്പാാ ഈ പെരിങ്ങോടന്‍.. ഒന്നു നേരില്‍ കണ്ടാല്‍ രണ്ട് പറയണമെന്ന് കരുതിയതാണ് (സുഖമാണൊ താങ്കള്‍ക്ക് എന്നത് രണ്ട് വാക്കുകള്‍ തന്നെയല്ലെ..). അപ്പോ, ഒരു റോക്ക് പയ്യനെ പ്രതീക്ഷിക്കാം ല്ല്യെ..
വേണ്ടായിരുന്നു വിശാലാ.
ReplyDeleteശരിക്കും ഞാനൊക്കെ ആദ്യമായി പെരിങ്ങോടരെ
കാണാന്‍ പോകുന്നതിന്‍റെ ത്രില്ലിലായിരുന്നു.
ഈ ഇന്‍ട്രൊഡക്ഷന്‍ സസ്പെന്സു പൊളിച്ചു. :(
വിശാലനോടു ഞാന്‍ പിണക്കാ. ഇനി കൂടില്ല.
"എന്റെ പേരു പറഞ്ഞില്ല എന്റെ പേരു പറഞ്ഞില്ല" എന്നൊരു അടിപിടി നാളെ ഇവിടെ പ്രതീക്ഷിക്കുന്നു. പെരിങ്ങോഡരേ നാളെ വരുമ്പോ കച്ചകെട്ടിയൊരുങ്ങിട്ട് വന്നാ മതി :))
ReplyDeleteപെരിങ്ങോടന്റെ ഫോട്ടോ ആദ്യം കണ്ടപ്പോള്‍ ശെരിക്കും ഞെട്ടി..
ReplyDeleteഈര്‍ക്കിലു പോലത്തെ മുഖത്തെ കട്ട മീശയും ഊശാന്‍ താടിയും , ചുണ്ടുകള്‍ക്കിടയിലൊരു ബീഡിയും ..എന്നാലും ഗ്ലാമറിനു കുറവൊന്നുമില്ല കേട്ടോ!