Monday, May 29, 2006

കട്ട പൊഹ!


രണ്ടലാറം ഒരുമിച്ചടിക്കുമ്പോള്‍-
ഞാന്‍ പ്രാകിക്കൊണ്ടെഴുന്നേല്‍ക്കുന്നു.
രാവിലേ പ്രാന്തിളകി ജോലി ചെയ്യുന്നു
ഉച്ചക്ക് പ്രാന്തിളകി ജോലി ചെയ്യുന്നു
വൈകിട്ട് പ്രാന്തിളകി ജോലി ചെയ്യുന്നു
രാത്രി പ്രാന്തിളകി ജോലി ചെയ്യുന്നു
ഇതെന്തു കുന്തം. എന്റെ കട്ട പൊഹ

12 comments:

  1. എന്തിനാ പ്രാന്ത്? ജോലി ആസ്വദിച്ച് ചെയ്യൂ ;)

    ReplyDelete
  2. വ്യത്യാസം-ആറേമുക്കാലിനലാം. സ്‌നൂസ് മോഡില്‍ ഏഴേകാല്‍ വരെ. ഏഴരയ്ക്കടുത്ത അലാം-സ്‌നൂസ് മോഡില്‍ എട്ടുവരെ. എട്ടിനലാം-സ്‌നൂസ് മോഡില്‍ എട്ടര വരെ. എട്ടേകാലിനലാം സ്‌നൂസ് മോഡില്‍ എട്ടേമുക്കാല്‍ വരെ. എട്ടരെയ്ക്കെഴുന്നേറ്റ് ടൈപീസ്,സൂര്യന്‍ കിടക്ക, മേശ, കസേര ഇതിനെയൊക്കെ തുറിച്ചു നോക്കി യാതൊരു അന്തവും കുന്തവുമില്ലാതെ ഇരിപ്പ്, കിടപ്പ്. പിന്നെ തന്മാത്രയിലെ മോഹന്‍‌ലാല്‍ സ്റ്റൈലില്‍ ഒരു എഴുന്നേല്‍‌പ്. ഓട്ടം-പ്രഭാത കൃത്യാ ബലവിയാനന്ദസാഗര, സംസ്കൃതി വാര്‍ത്താ ഹി ശുയന്താ. ആപ്പീസിലെത്തി കട്ടന്‍ ചായേം പഴോം.

    കട്ട് പൊഹ്

    ReplyDelete
  3. പ്രാന്തിനുള്ള ചികിത്സ ആകട്ടെ ആയുരാരോഗ്യത്തിലെ അടുത്ത പോസ്റ്റ്.

    ReplyDelete
  4. ദേവേട്ടാ ഒരു ഫൈര്‍ അലാറം ഫിറ്റ്‌ ചെയ്യാന്‍ സമയം ആയെന്നു തോന്നുന്നു. അല്ലെങ്കില്‍ ജീവിതം പുകഞ്ഞ്‌ തീരും.
    സു ദേ മാനേജറെ പോലെ സംസാരിക്കുന്നു... ഓടി വരണേ!

    ReplyDelete
  5. കമാന്നൊരക്ഷരം
    ഇന്നലെ വീട്ടിലെത്തിയപ്പൊ അവളെന്നെ കുറേ ചീത്ത വിളിച്ചു ഞാന് പക്ഷെ കമാന്നൊരക്ഷരം മിണ്ടിയില്ല.

    ഇന്ന് കാറില് മുന്‍സീറ്റില് കൂടെയിരുന്നപ്പൊ ഞാന് പറഞ്ഞു “എന്തെങ്കിലുമൊന്നു പറയൂന്നേ” അവള് പക്ഷെ കമാന്നൊരക്ഷരം മിണ്ടിയില്ല.

    ReplyDelete
  6. ദേവേട്ടാ, യിതു പൊഹ ആണോ മേഗ-മാണൊ :-?

    മേഗമാണെങ്കില്‍ പിന്നെ വെള്ളിവര കൂടെകാണാതിരിക്കാന്‍ വഴിയില്ലാതില്ലല്ലാ...

    ReplyDelete
  7. ഇതെന്തൊരു കട്ടപ്പൊഹ !!

    ReplyDelete
  8. മേഗമല്ലണ്ണാ, ഒരു കെട്ടിടം കത്തി കട്ട പൊഹ ഉയരും ഞാന്‍ നാടാകെ എന്നു പറഞ്ഞു പോകുന്ന പോക്കാ. മാസ്റ്റര്‍ സ്നൂസര്‍ വക്കാരിക്കു "ബഹുവര്‍ണ്ണപ്പൊഹ" ആണല്ലോ!!

    സൂ മാനേജരെപ്പോലല്ല, മാനേജുമന്റ്‌ കണ്‍സള്‍റ്റന്റ്‌ സംസാരിക്ക്കുന്നതുപോലെ അല്ലേ പ്രാ. "unless you enjoy what you are doing, you are not going to excel in that., whatever that does not excel is going to perish . road to success is not an endurance race, but a sight seeing trip...."

    ബിന്ദൂ ഇത്‌ ഒരു താഴെപ്പോടാ (godown) കത്തിയ കട്ട പൊഹയാ.

    ശ്രീജിത്തേ,
    പ്രാന്തിന്റെ ചികിത്സയിലെ ആത്യന്തികമായ പ്രശ്നം എന്താണു പ്രാന്തെന്നുള്‍ലതാ. രോഗി പറയും ഞാന്‍ ഒഴികെ എല്ലാര്‍ക്കും പ്രാന്താണെന്ന്, ഡോക്റ്റനും അതു തന്നെ പറയുന്നു. അപ്പോ രോഗി ഡാക്റ്റനെ ചികിത്സിക്കാനും മറിച്ചും ശ്രമിക്കും..

    അനോണിമാസ്റ്റരേ,
    "കമാ "രണ്ടക്ഷരം ഉണ്ടല്ലോ, അപ്പോ പിന്നെ കമാന്നൊരക്ഷരം എന്ന പ്രയോഗം എങ്ങനെ വന്നു?

    ജോലി ചെയ്താലേ കൂലിയുള്ളു എന്ന കരിനിയമം ആരുണ്ടാക്കി??? എനിക്കു ശമ്പളം മാത്രം മതി :(

    ReplyDelete
  9. ലപ്പോ ലത് മേഘമല്ലാര്‍ന്നോ? ലതുപറ.

    ഞാനാ മേഘം വര്‍ണ്ണമേഘങ്ങള്‍ക്കു ഡാഡിക്കിട്ട് ചെയ്യാനിരുന്നതാ. സാരമില്ല,പഞ്ഞിപോലത്തെ മേഘങ്ങള്‍ക്കാണോ പഞ്ഞം :)

    ശരിയാ. ജോലിയില്ലാതെ കൂലിമാത്രമുള്ള വല്ല ജോലിയുമുണ്ടോ ആവോ? നോക്കുകൂലി ആ ഗണത്തില്‍ പെടുന്നതാണോ? ഗുരുക്കളുടെ ദാസന്‍ ആ വഴിക്കൊക്കെ ചിന്തിക്കുന്നുണ്ട്. നാട്ടിപ്പോണോ?

    ReplyDelete
  10. നിങ്ങള്‍ ഒരു ജോലിക്കാരന്‍ ആണെങ്കില്‍ നിങ്ങള്‍ ഒരു മുതലാളിയെപ്പോലെ ചിന്തിക്കണം. എന്നാലേ പണം മുടക്കുന്നതിന്റെ റിസ്ക് ആലോചിച്ച്, നിങ്ങളുടെ ജോലി ആസ്വദിച്ച് ചെയ്യാന്‍ പറ്റൂ.

    നിങ്ങള്‍ ഒരു മുതലാളിയാണെങ്കില്‍, നിങ്ങള്‍ ഒരു ജോലിക്കാരനെപ്പോലെ ചിന്തിക്കണം. എന്നാലേ നിങ്ങള്‍ക്ക് ജോലിയുടെ മഹത്വം അനുസരിച്ച് കൂലി നല്‍കുന്നതില്‍ അലോസരത്തിനു പകരം ആസ്വാദനം കണ്ടെത്താന്‍ കഴിയൂ.

    എന്ന് പറഞ്ഞിട്ടുള്ളത് .....

    ഞാന്‍ തന്നെ.ഹി ഹി.

    ReplyDelete