Monday, May 29, 2006

അഫിശംബോധന

കുറെ നാളായി ഈയൊരു കാര്യം എയ്തണമെന്നു വിചാരിക്കുന്നു. അതായത്‌ കമന്റുകളില്‍ ആള്‍ക്കാരെ സംബോധന ചെയ്യുന്നകാര്യം. പണ്ടെന്റെ ഒരു പോസ്റ്റില്‍ ഉമേഷ്ജി വന്നൊരു കമന്റിട്ടിരുന്നു, ഞാന്‍ ഒന്നും നോക്കാതെ ‘ഉമേഷേ’ എന്നും വിളിച്ചു റിപ്ലയും ഇട്ടു. പിന്നെ പോയി ബ്ലോഗുനോക്കിയപ്പോഴാണെനിക്കു ഉമേഷ്ജീടെ ‘വലിപ്പം’ മനസിലായത്‌. അതെ പോലെ തന്നെ പ്രായത്തില്‍ മുതിര്‍ന്ന സൂചേച്ചി, അതുല്യചേച്ചി, ദേവേട്ടന്‍ അങ്ങനെയങ്ങനെ...

ഇവരെയൊക്കെ എങ്ങനെ വിളിക്കും എന്തു വിളിക്കും എന്നൊക്കെ ഒരു കണ്‍ഫ്യൂഷന്‍ ആയിരുന്നു കുറെ നാള്‍... പുതിയ ബ്ലോഗീബ്ലോഗന്മാര്‍ക്ക്‌ ഇപ്പൊഴും ഇതൊരു പ്രശ്നം ആണെന്നു ഞാന്‍ ഊഹിക്കുന്നു.

പല കമ്പനികളും അനുവര്‍ത്തിച്ചു പൊരുന്ന ആദ്യനാമപ്രയോഗം (first name culture) ഇതിനൊരു പരിഹാരമാവുമോ? സിനിമാക്കാരെ സാര്‍ ചേര്‍ത്തു വിളിക്കാത്തതിനെപ്പറ്റി തിക്കുറിശ്ശി പണ്ടെന്നോ പറഞ്ഞതോര്‍മ്മ വരുന്നു... “ഭക്തി കൂടിയിട്ട് ആരും ദൈവങ്ങളെ ക്രിഷ്ണന്‍സാര്‍, രാമന്‍സാര്‍ എന്നൊന്നും വിളിക്കാറില്ലല്ലോ...”

33 comments:

  1. ആദിത്യോ നല്ലോരു ഒഴിവു ദിവസാന്നു വച്ചു രാവിലേ തുടങ്ങിയോ? എന്തായാലും ഏതൊരാളെയും പ്രത്യേകിച്ചു ബുദ്ധിമുട്ടൊന്നും കൂടാതെ അഫിശംബോധന ചെയ്യാന്‍ മാഷേന്നു ചേര്‍ത്തു വിളിച്ചാല്‍ പോരും. ആദിത്യന്മാഷേ ;) റ്റീച്ചര്‍മാരെ റ്റീച്ചര്‍ എന്നു ചേര്‍ത്തുവിളിക്കുവാന്‍ മറക്കേണ്ടാ, അല്ലാതെ ചേച്ചി അമ്മായി ആന്റീ എന്നൊക്കെ വിളിച്ചു സൂ, കുട്ട്യേടത്തി, രേഷ്മ, ബിന്ദു, അതുല്യ, ഇന്ദു, ദുര്‍ഗ്ഗ, സമീഹ, യെല്‍ജി (ഇനിയാരാവോ മിസ്സായിരിക്കണേ ഭഗവാനേ) എന്നിവരുടെയൊന്നും വെറുപ്പു വാങ്ങിവെയ്ക്കേണ്ടാ :)

    ReplyDelete
  2. കല്യാണി, നിലീനം എന്നിവരെ വിട്ടു പെരിങ്ങ്സ്‌. എന്നെ എന്തു വിളിച്ചാലും ഒരു വിരോധോം ഇല്ലേയ്‌....
    :)

    ReplyDelete
  3. ആദിയേ,

    നീയെന്നെ ചേച്ചീന്ന് വിളിച്ചാ മതി കേട്ടോ. അല്ലെങ്കില്‍ സു എന്ന്. ഒന്നുമില്ലേലും എനിക്ക് നിന്റെ ഇരട്ടി പ്രായം ഇല്ലേ?;) എല്ലാരും ബഹുമാനിക്കാന്‍ മാത്രം ബുദ്ധി എനിക്കില്ലെങ്കിലും എന്റെ പ്രായത്തെ ബഹുമാനിക്കേണ്ടേ ;)

    ReplyDelete
  4. എനിക്കിത്തരം ഫോര്‍മാലിട്ടിയൊന്നും ഇല്ല.ധൈര്യമായി ഹെര്‍ രോയല്‍ ഹൈനെസ്സ് രേഷ്മചേച്ചി ടീച്ചര്‍സാര്‍ എന്ന് വിളിച്ചോ.
    topic: ഈ ഒരു കണ്‍ഫ്യൂഷ്യന്‍ എനിക്കും ഉണ്ടെ. അപ്പോ മൊത്തതില്‍ മാഷ്/ടീച്ചര്‍ മത്യോ?‘ജി ജി’ വിളികെട്ട് ചിലര് അക്രമാസക്തരായി തുടങ്ങി.

    ReplyDelete
  5. ഞാനിതോണ്ടല്ലേ ഉറപ്പില്ലാത്തേടത്ത്/ കണ്‍‌ഫ്യൂഷന്‍ ഉള്ളപ്പോ മാഷ്/ടീച്ചര്‍ ആക്കുന്നേ? പിന്നെ പൊതുവേ, ബാക്കി എല്ലാരും പോണ വഴി ഞാന്‍ ഏടുക്കുകയാണ് പതിവ്‌

    രേഷ്മാ‘ജീ‘, മാ.രാ.രാ.ശ്രീ മതിയോ?
    ;)

    ReplyDelete
  6. ഓ... അങ്ങനെ വരട്ടേ, അതാല്ലേ ശനിയന്‍ എന്നെ ബിന്ദു ടീച്ചര്‍ എന്നു വിളിക്കുന്നതു :). ധൈര്യമായിട്ടു ചേച്ചി എന്നു വിളിച്ചോളു, കുറച്ചോണം ഞാന്‍ തന്നെയാ കൂടുതല്‍ ഉണ്ടിരിക്കുന്നത്‌.

    ReplyDelete
  7. സ്നേഹമുണ്ടെങ്കില്‍ അപ്പനെ അളിയാന്നും വിളിക്കാം എന്നു കേട്ടിട്ടില്ലേ ആദിത്യോ. സ്നേഹം ഇല്ലാതാകുമ്പോഴേ വിളി ഒരു പ്രശ്നമാവൂ.

    ReplyDelete
  8. ആദിത്യ ബയ്യാ...
    പെരിങ്ങോടന്‍ ബയ്യാ...
    വിശാല ബയ്യാ...
    സു ബഹന്‍...
    ദേവോ ബയ്യാ...
    ഇബ്രു ബയ്യാ..
    കുട്ടി ബഹന്‍ (കുട്ട്യേടത്തി)
    ഇതെപ്പടി,,,???

    ReplyDelete
  9. അല്ല, ഡ്രിസിലിനെന്തു പറ്റി, എല്ലാരെയും വിളിച്ച് വയ്യാ വയ്യാന്ന് പറയണെ. ഡോക്ടര്‍മ്മാരാരെങ്കിലുമുന്ണ്ടൊ നമ്മുടെ കൂടെ?

    ReplyDelete
  10. വെമ്പള്ളിയേ
    എന്നാ ദുബായിക്ക്‌ വരുന്നെന്ന് പറഞ്ഞത്‌? (മാഷേ വിയെന്നയില്‍ എന്നതാ സീെസണ്‍ ഇപ്പോ? ക്രെഡിറ്റു കാര്‍ഡുകാരന്‍ 2500 ദിര്‍ഹം വിയന്ന പാക്കേജ്‌ ഉണ്ടെന്നു പറയുന്നു. വിമാനത്തിന്റെ തറക്ലാസില്‍ പോക്ക്‌-വരത്ത്‌- രണ്ടു ദിനത്തെ സത്രക്കൂലി, രാവിലെ പഴഞ്ചോറ്‌ ചട്ടീല്‍ കയ്യിട്ടു അളിച്ചു വാരി തിന്നാന്‍ സമ്മതപത്രം എന്നിവ സഹിതം. മൊതലാണോ? )

    ReplyDelete
  11. ഇവിടിപ്പൊ 15-20 ഡിഗ്രിയൊക്കെയുണ്ട്.
    ദുബായി വഴി വരണം എന്നാഗ്രഹം ഇല്ലാതില്ല .അതു (“ല്യാ“ ന്ന് ഞാമ്പറേണില്ല) റ്റീച്ചറു സദ്യാന്നൊക്കെ പറഞ്ഞിട്ട് മുങ്ങീല്ലോ ആളിന്‍റെ എണ്ണം കേട്ടിട്ടാവും സാരല്യ. എമിറേറ്റ്സിന് ടിക്കറ്റു കിട്ടണ ലക്ഷണമില്ല. മിക്കവാറും ഖത്തറിന് ജിദ്ദ വഴി പോവാനാണ് സാദ്ധ്യത.

    ഒരു രണ്ടാഴ്ച്ച മുന്നില് ഒന്നു പറഞ്ഞേച്ച് (ഒഫീസിലൊന്നു പറയണം) ഏറ്റവും കുറഞ്ഞ ടിക്കറ്റും എടുത്തിങ്ങു പോരെ ഇവിടുത്തെ കാര്യം ഞാനേറ്റൂന്ന്. (ഏഷ്യാനെറ്റിന്‍റെ “സഞ്ചാരം“ പരിപാടിയില് വിയന്നായെപ്പറ്റി അവതരിപ്പിച്ച എപ്പിസോഡുകള് ഒന്നു കാണാന് പറ്റുമെങ്കില് കാണണെ ഞാനും അതില് മുഖം കാട്ടിയിരുന്നൂ!!)

    ReplyDelete
  12. പെരിങ്ങോടനെ പെരിങ്ങോടന്‍ ചേട്ടാ എന്നൊക്കെ വിളിച്ചിട്ടുണ്ടായിരുന്നവരുടെയൊക്കെ മുഖം വീഴുന്ന ശബ്ദം കാരണം രണ്ടു ദിവസം ഈ വഴി വരാനേ പറ്റുന്നില്ലായിരുന്നു. വന്നപ്പൊഴാണിങ്ങനെയൊരുപ്രശ്നം.
    നമുക്കു പേരുതന്നെ വിളിച്ചാലെന്താ പ്രശ്നം? ഇ എം എസ്സേട്ടന്‍ എന്നോ പ്രേംനസീറേട്ടനെന്നോ നമ്മള്‍ വിളിച്ചിട്ടില്ലല്ലോ.

    ഉമേഷിനേ ബ്ലോഗുകളിലഭിസംബോധന ചെയ്യുമ്പോള്‍ ഉമേഷ്‌ എന്നു തന്നെ വിളിക്കുന്നതു കൊണ്ടു്‌ കുഴപ്പമില്ലെന്നാണെന്റെ പക്ഷം. അങ്ങനെ പേരു വിളിക്കുന്ന ഒരു ശീലമുണ്ടാക്കിയെടുക്കുന്നതുകൊണ്ടുള്ള ഒരു ഗുണം, ആര്‍ക്കും പിന്നെ പ്രശ്നമുണ്ടാവില്ലെന്നുള്ളതാണു്‌. ദേവനേം ഉമേഷിനേം ചേട്ടന്‍ ചേര്‍ത്തു വിളിച്ചിട്ടു്‌ വിശ്വത്തിനെ ചേര്‍ക്കാതെ വിളിച്ചാല്‍ പ്രശ്നമായില്ലേ? അതുല്യയേയും അചിന്ത്യയേയും സൂ-വിനേയുമൊക്കെ ഇങ്ങനെ ചേര്‍ക്കണ്ടേ? സമയവും ലാഭിക്കാം. (ദേവനെ ഏട്ടന്‍ ചേര്‍ത്തു വിളിക്കാത്തതിനു്‌ കൈയകലത്തുണ്ടായിട്ടും അങ്ങേരെന്നെ ഒന്നും ചെയ്തിട്ടില്ല. അതിനി സ്നേഹമുണ്ടെന്നു തോന്നിയതിനാലാണോ ആവോ!)

    നമുക്കു പേരുവിളിച്ചു ശീലിച്ചാല്‍ പോരേ?

    അങ്ങനെ മാത്രമേ വിളിക്കാവൂ എന്നല്ല. ഇങ്ങനെ ഒരു ചര്‍ച്ച ഉണ്ടായ സ്ഥിതിക്കു്‌ അങ്ങനെ പറഞ്ഞു വച്ചാല്‍ പിന്നെ എങ്ങനെ സംഫോധന ചെയ്യുമെന്ന പ്രശ്നം ഇങ്ങനെയുണ്ടാവില്ലല്ലോ ;-)

    ReplyDelete
  13. സിദ്ധാ ഹെര്‍ബല്‍ ഷാമ്പൂ,
    ഇവിടെ, ഈ ബൂലോഗത്ത്‌ ആകെ ഒരു ചേട്ടനേ ബ്ലോഗുന്നുള്ളു. അത്‌ കുമാറിന്റെ ചേട്ടന്‍ ആണ്‌.അതിനാല്‍ മൂപ്പരെ മാത്രം ഞാന്‍ ചേട്ടാ എന്നു വിളിക്കുന്നു. ബാക്കിയെല്ലാരും ബാഡേ, പോഡേ, കുട്ടാ, വട്ടാ, ചട്ടാ...

    (ബൂലോഗത്ത്‌ ഒരു അമ്മാവന്‍ മാത്രമേ ബ്ലോഗുന്നുള്ളു. എല്ലാരൂടെ അയാളെ അമ്മാവാന്നു വിളി തുടങ്ങല്ലേ മൂപ്പര്‍ സുന്ദരന്‍, സുമുഖന്‍, സുശീലന്‍, സുസ്മേരവദനന്‍, സുസ്മിതാ സെന്നിന്റെ കൂട്ടുകാരന്‍ ചെറുപ്പക്കാരന്‍)

    കുട്ട്യേടത്തി പേരില്‍ ഏടത്തി വച്ചു കെണി കെട്ടി. ഇനിയിപ്പോ ഏടത്തി കളഞ്ഞു "കുട്ടീ" എന്നു വിളിച്ചാല്‍ ഹന്നമോള്‍ വിളി കേള്‍ക്കും.

    ReplyDelete
  14. അതെ സിദ്ധൂ, ബഹുമാനം കൂടുമ്പൊ സ്വാതന്ത്ര്യം ഒരു പരിധി വരെ നഷ്ടപ്പെടുന്നു (ഒന്നു കളിയാക്കാനും തമാശ പറയാനുമൊക്കെ) ഉമേഷാണല്ലൊ ഇതിലെ താരം ഇഷ്ടനാണെങ്കില് പൂണ്ട ഉറക്കത്തിലും. അല്ല ഈ ലോകത്തെല്ലായിടത്തും ഒരുമിച്ചു സൂര്യനുദിച്ചിരുന്നെങ്കില്!!

    ReplyDelete
  15. അവിടെപ്പോയി. കുട്ട്യേടത്തി പേര്. ബഹുമാനിക്കണേല്‍ കുട്ട്യേടത്ത്യേടത്തിയെന്നോ കുട്ട്യേടത്തിച്ചേച്ചിയെന്നോ ഒക്കെ വിളിക്കണം. കുട്ട്യേടത്ത്യേടത്തി എന്നു വിളിക്കുന്നതിനിടയ്ക്ക് ഉമിനീര് ശ്വാസനാളത്തിലേക്കു പോയാല്‍ തലയ്ക്കിട്ട് രണ്ടിടി കൊടുത്താല്‍ മതി. കുട്ട്യേടത്തീടെ ഏടത്തി മാറ്റി കുട്ടീന്നാക്കിയാല്‍ പിന്നെ കുട്ടിച്ചേച്ചീന്നൊക്കെ വിളിക്കണ്ടെ ബഹുമാനിക്കാന്‍. കുട്ടിയമ്മ ഞങ്ങളുടെ അടുത്തുള്ള ഒരു അമ്മൂമ്മേടെ പേരായിരുന്നു.

    അപ്പോ ബഹുമാനിക്കണ്ടാന്നാണോ? മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നേം കയ്ക്കൂന്നാ. ബഹുമാനിക്കാതിരുന്നാല്‍.

    വിളിക്കേണ്ടവരൊക്കെ തോന്നിയ രീതിയിലങ്ങ് വിളിച്ചു കൂവൂന്ന്. യല്ലഫിന്നെ. ഇവിടെയൊക്കെ “സാന്‍” ചേത്താ ബഹുമാനിക്കുന്നത്. വക്കാരിസാന്‍, ദേവസാന്‍, നായര്‍സാന്‍.........

    ReplyDelete
  16. എന്റെ പേരിനൊപ്പം എന്റെ ഇനിഷ്യല്‍ അല്ലാത്ത “ജി” ചേര്‍ത്ത് വിളിക്കുന്നതിനോടുള്ള എന്റെ പ്രധിക്ഷേധം ഞാന്‍ ഇവിടെ ഉറക്കെ ഉറക്കെ വിളിച്ചുപറയുന്നു.
    കുമാര്‍ അത്രയ്ക്ക് മോശം പേരാണോ അതിനൊപ്പം ജീ ചേര്‍ത്ത് ഭംഗിവരുത്താന്‍?

    ഇനി വിളിക്കുന്നവര്‍ക്കെതിരെ ഞാന്‍ മാന നഷ്ടത്തിന് കേസുകൊടുക്കും. ജാഗ്രതൈ!

    ReplyDelete
  17. നിങ്ങള്‍ ആരെ എന്ത് വേണമെങ്കിലും വിളിച്ചോളോഒ.. എന്നെ ഡ്രിസിലേട്ടാ എന്ന് വിളിക്കുന്നത് കൊണ്ട് എനിക്ക് കുഴപ്പമൊന്നുമില്ല്ല ട്ടൊ...
    ഡ്രിസിലേട്ടാ‍ാ‍ാ‍ാ‍ാ... ഹൊ..!! ആ വിളി കേള്‍ക്കാന്‍ എന്തൊരു സുഖമാണെന്നോ..

    ReplyDelete
  18. വെറുതെ ചപ്പ്‌-ചിപ്പ്‌ എന്ന് പറയുന്നതല്ലാതെ ആരും ഒരു തീരുമാനം എടുത്തു കാണുന്നില്ലല്ലോ. അതു കൊണ്ട്‌, ഞാന്‍ എന്തായാലും എല്ലാവരുടെ പേരില്‍ നിന്നും സഫിക്സുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. (അതുല്യ, കുമാര്‍, അനില്‍ എന്നിവര്‍ക്കാണ്‌ ഞാന്‍ വാല്‍ ഉപയോഗിച്ചു പോന്നത്‌.). ആദ്യപേര്‌ വിളിച്ച്‌ സംബോധന ചെയ്യുന്നത്‌ കൊണ്ട്‌ ആരോടും ബഹുമാനക്കുറവില്ലെന്ന് മാത്രമല്ല, തികഞ്ഞ ആദരവാണുള്ളതെന്നും ഇത്തരുണത്തില്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ താത്‌പര്യപ്പെടുകയാണ്‌.

    (സോഡ പ്ലീസ്‌....)

    ReplyDelete
  19. വക്കാരിയേട്ടാ.....

    വക്കാരിയേട്ടാ.........

    ശ്ശോ ഈ വക്കാരിയേട്ടനെ കൊണ്ടു തോറ്റു... ഹി..ഹി..

    (വക്കാരിമഷ്ടേട്ടാ‍ എന്നോ വക്കാരിമഷ്ടായേട്ടാ എന്നൊന്നും വിളിച്ചുളുക്കുന്ന നാക്കിന് ഞാനുത്തരവാദിയല്ല).

    കുമാറിനെ കുമാറേട്ടാ, കുമരേട്ടാ എന്നൊക്കെ വിളിക്കുമ്പോള്‍ ശ്രീകൃഷ്ണപ്പരുന്ത് സിനിമയിലെ ഒരു പാട്ട് ഓര്‍മ്മ വരും. ഈ ജി പ്രശ്നമാണല്ലേ. ഞാന്‍ ബഹു: ഉമേഷിനെ ഉമേഷ്‌ജിയെന്നാ വിളിച്ചോണ്ടിരുന്നത്. ബഹു. കുമാറിനെയും ഇടയ്ക്ക് കുമാര്‍ജിയെന്ന് സംബോധിച്ചുണ്ടെന്നു തോന്നുന്നു. ജി. ശങ്കരക്കുറുപ്പ്, ജി. ശങ്കരപ്പിള്ള ഇവരൊക്കെ നാക്കുകടിച്ച് കാണിച്ചേപ്പിന്നെയായിരിക്കും ജി. ആദ്യമാക്കിയത്. ശീലിച്ചത് പാലിക്കണമല്ലോ. ആദ്യമൊക്കെ അവരെ ശങ്കരക്കുറുപ്പുജീ, ശങ്കരപ്പിള്ളജീ എന്നൊക്കെയാ വിളിച്ചുകൊണ്ടിരുന്നത്. വലിയ അഭിമാനിയും സര്‍വ്വോപരി തറവാടിയുമായിരുന്ന ഒരു ശങ്കരക്കുറുപ്പിനെ സങ്കരക്കുറുപ്പെന്ന് ഇതിനിടയ്ക്ക് ആരോ വിളിച്ചത് വലിയ പ്രശ്നമൊക്കെയായിരുന്നു. നാക്കുവടിക്കാത്ത ഏതോ ഒരു ജി ചെയ്ത പാതകം.

    ദേ ചുള്ളന്‍ കണ്ണൂസ്‌ജിയേട്ടനമ്മാവന്‍.... എനിക്കു വയ്യ.

    ReplyDelete
  20. പെരിങ്ങോടന്‍/ര്‍ എന്നൊക്കെ വിളിക്കുന്നപോലെ ആരെയും എന്തരെങ്കിലുമൊക്കെ വിളിക്കാന്‍ പാടില്ലേ?
    ഉദാഹരണം : വിശാലന്‍, വിശ്വപ്രഭ, സങ്കുചിതന്‍, ദേവരാഗന്‍, ആദി, അനാദി... പറഞ്ഞുവരുമ്പോഴിതും കൊഴപ്പമാവും....ന്നാണു തോന്നുന്നത്.

    ഒരു സംശയരോഗമേയുള്ളൂ ഇപ്പോള്‍. ഈയിടെയായി ദേവന്‍ എനക്കിട്ടൊരു സഫിക്സേട്ടനടി തുടങ്ങി. എവിടെയെങ്കിലും (എണ്ണക്കേടുകൊണ്ട് തലമുടിപൊഴിഞ്ഞ)എന്റെ തല കണ്ടാര്‍ന്നോ ദേവരാഗന്‍? ഹെയര്‍ഫിക്സിങ്ങ്.കോമില്‍ ഒന്നു ബ്രൌസ് ചെയ്താല്‍ തീരുന്നതേയുള്ളൂ ആ കേസ്. പിന്നെ വിളി മാറ്റുമോ? വേറെയും (പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത)വ്യക്തികള്‍ വാലിട്ട് എന്നെ അവഹേളിക്കുന്നുണ്ട്. കമന്റിലും ചാറ്റിലും.
    രത്നച്ചുരുക്കം: എനിക്കീ വിഷയത്തില്‍ തൊട്ടിട്ട് നോ എത്തും പിടിയും അറ്റ് ആള്‍.
    എല്ലാവരും അവരവര്‍ എന്തു വിളിക്കപ്പെടണം എന്ന നയം ബ്ലോഗ് ഹെഡറില്‍ ഇടട്ടെ. അല്ലപിന്നെ.

    ReplyDelete
  21. കുമാറിന്റെ ചേട്ടന്‍ എന്റേയും ചേട്ടന്‍ എന്നു വച്ചെന്നേയുള്ളു അല്ലാതെ കാരണമൊന്നും എന്റെ ചേട്ടാവിളിക്ക്‌ ഇല്ല. (പ്രായം കൊണ്ട്‌ ഞാന്‍ അനിലേട്ടാ എന്നു വിളിക്കണമെങ്കില്‍ ഞാന്‍ വക്കാരിമാമാ എന്നും കണ്ണൂസങ്കിളേന്നും വിളിക്കേണ്ടി വരും!!!!)

    എന്റെ"സ്കൂളിപ്പടിച്ച ജ്യോതി' കെട്ടിയത്‌ എന്റെ അമ്മൂമ്മയുടെ ഇളയ അനുജത്തിയുടെ മകനെയാണ്‌. വാടീ പോടീ എന്നൊക്കെ വിളിച്ച നാക്കുകൊണ്ട്‌ ഞാന്‍ അമ്മായീന്നു വിളി തുടങ്ങേണ്ടി വരുമെന്ന് സ്വപ്നേപി വിചാരിച്ചില്ല.


    അതു പോട്ട്‌, അവനവനെ എന്തു വിളിച്ച്‌ കേള്‍ക്കാനാ ഇഷ്ടം എന്നല്ലേ? എനിക്കങ്ങനെ പ്രത്യേകിച്ച്‌ ഇഷ്ടമൊന്നുമില്ല, ഇഷ്ടമില്ലാത്ത വിളി ഒന്നേയുള്ളു. ചീത്തവിളി. അതു മാത്രം ചെയ്യാതിരുന്നാല്‍ മതിയേ.

    ReplyDelete
  22. ശിവന്റെ അമ്പലത്തില്‍ പോകുന്നു, aയ്യപ്പന്റെ അമ്പലതില്‍ പോകുന്നു എന്നു ഒക്കെ പറയാന്‍ ഒരു കുഴപ്പവുമില്ല, പിന്നെ നമ്മറ്റെ കൂട്ടുകാരെ പറ്റി പറയാന്‍ എന്തിനാ ഒരു വാലു? പിന്നെ തമാശയോ തര്‍ക്കുതരമോ ഒക്കെ തോന്നുമ്പോള്‍ ഒരു മാഷെയ്‌ ന്നോ സാറെ ന്നൊ ഒക്കെ ആവാം.

    Vempilly, I am very much here. Please do make it conveneint to drop in through Dubai.

    ReplyDelete
  23. ചേട്ടന്മാരെ, ചേച്ചിമാരെ, അനിയന്മാരെ, കസിന്മാരെ, കൂട്ടുകാരന്മാരെ, ബൂലോക പൌരന്മാരെ, മെമ്പര്‍മാരെ.......പണിയെടുത്ത് എന്റെ കൂമ്പു വാടിതുടങ്ങി.......

    പറിച്ചു നട്ടില്ലെങ്കില്‍ വീണ്ടും കാണും വരെ, നമസ്കാരം.

    ReplyDelete
  24. ആദിത്യന് ചേട്ടാ,
    ആരെ വേണമെങ്കിലും എന്തും വിളിക്കാം...തെറി മാത്രം അരുത്....ഇതെന്‍റെ പോളിസി
    പക്ഷെ ഞാന്‍ എന്നും എല്ലര്‍ടേം അനിയത്തിയാ....
    പിന്നെ പ്രായം ചോദിക്കരുത്...ട്ടോ...

    ReplyDelete
  25. ഓ.ടോ: ഈ വക്കാരീടെ ഒരു പ്രശസ്തി കാരണം ഞാനിപ്പോ പൊക്കാരി സ്വെറ്റിനെ വക്കാരി സ്വെറ്റെന്നു പറയാന്‍ തുടങ്ങി. രണ്ടും വക്കാരിനാട്ടിലെ പ്രൊഡക്റ്റ് തന്നെ :)

    അരിങ്ങോടന്‍/മരങ്ങോടന്‍/പറങ്ങോടന്‍ എന്നീ പേരുകള്‍ക്കും എനിക്കും യാതൊരു ബന്ധവുമില്ല എന്നുകൂടി പറയുവാന്‍ ഈ വേദി ഉപയോഗിക്കുന്നു.

    പെരിങ്സെന്ന വിളിക്കു് (c) കണ്ണൂസിനെന്നു തോന്നുന്നു.

    ReplyDelete
  26. ആദിത്യാ ..
    ഇബ്രുക്കാ എന്ന വിളി അങ്ങ് നിര്‍ത്തിയേക്കണം.
    ഇബ്രൂന്നോ ചിലനേരത്തേന്നോ ഒക്കെ ഇങ്ങിനെ കിടക്കുമ്പോള്‍ ഒരു ‘കാക്ക ‘വിളി..വേണ്ടാ വേണ്ടാന്ന് വിചാരിക്കുമ്പോ...
    എനിക്ക് പ്രായം വളരെ കുറച്ചേ ഉള്ളു മാഷേ..
    തുളസിയും കുമാറേട്ടനും ഉമേച്ചിയും കലേഷുമൊക്കെ എന്നെ നാട്ടില്‍ വെച്ച് കണ്ടിട്ടുള്ളതല്ലേ..(ഏത്?)

    ReplyDelete
  27. മുഷ്‌ക്കുണ്ണി ഞാനല്ല പെരിങ്ങ്‌സേ. ;-)

    ReplyDelete
  28. ഹായ് പൊക്കാരി സ്വെറ്റ്... അപ്പോ ലെവന്‍ അവിടേം കിട്ട്വോ? ഇവിടെ വേറൊന്നും കിട്ടും, കുപ്പിക്കകത്ത്. പേര് H2O!

    പിന്നെ പെരിങ്ങോടരേ, ഈ മരങ്ങോടര്‍ പട്ടം കല്‍പ്പിച്ച് പഞ്ചായത്തു കൊടുക്കുന്നതാ. വേണ്ടെങ്കിലും കിട്ടിയാല്‍ പിന്നെ തോളത്തിടാ‍നേ പറ്റൂ. അല്ലെങ്കില്‍ ഊരുവിലക്കാന്നാ :)

    ReplyDelete
  29. ഹാഹാ കണ്ണൂസ് തെറ്റിദ്ധരിച്ചു, മുഷ്കുണ്ണി കണ്ണൂസെന്നല്ല ഞാന്‍ പറഞ്ഞെ, പെരിങ്സ് എന്നു വിളിച്ചു തുടങ്ങിയത് കണ്ണൂസാണെന്നു തോന്നുണൂന്നാ ഞാന്‍ പറഞ്ഞെ :D

    മുഷ്കുണ്ണി ആരെങ്കിലും ആവട്ടേന്നെ :)

    ReplyDelete
  30. അതുല്യയെന്താ എനിക്കു മാത്രം ഇഗ്ലീഷെഴുതിയെ.. ഞാന് പിള്ളാരോട് ദേഷ്യം വരുമ്പൊ മലയാളം മാറ്റി “I told you several times” എന്നൊക്കെ പറയും. അങ്ങനെയാണൊ?

    ReplyDelete
  31. പല പ്രായക്കാരാണെങ്കിലും എല്ലാവരും മനസ്സുകൊണ്ടു ചെറുപ്പമായതുകൊണ്ടു പേരു മാത്രം മതി എന്നാണു് എന്റെ അഭിപ്രായം. അതു കൊണ്ടു് ആര്‍ക്കെങ്കിലും കുഴപ്പമുണ്ടാകുമോ എന്നറിയില്ല.

    “ഉമേഷണ്ണാ” എന്നു വിളിച്ചാല്‍ ദുരര്‍ത്ഥപ്രതീതി ഉള്ളതുകൊണ്ടാവും പലരും എന്നെ “ഉമേഷ്‌ജി” എന്നു വിളിക്കുന്നതു്. ഉമേഷെന്നു മതിയെടോ.

    എന്തെങ്കിലും സഫിക്സില്ലെങ്കില്‍ ബഹുമാനം കാണിക്കാന്‍ പറ്റില്ലെന്നതു് ഇന്ത്യക്കാരുടെ, പ്രത്യേകിച്ചു മലയാളികളുടെ, ഒരു അന്ധവിശ്വാസമാണു്. ഒരു അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ വന്ന ഒരു സുഹൃത്തു് അവിടുത്തെ ലൈബ്രറിയില്‍ ജോലി ചെയ്തിരുന്ന സ്ത്രീയെ “ആന്റി” എന്നു വിളിച്ചതും അവര്‍ കണ്ണുരുട്ടിയതും ഓര്‍മ്മവരുന്നു.

    ഓ. ടോ.: എന്നെ ഏറ്റവും അരുമയായി സംബോധന ചെയ്തിട്ടുള്ളതു ശ്രീജിത്താണു്. “ഉമേഷേ, കള്ളാ” എന്നു്. മണ്ടനാണല്ലോ എന്നു കരുതി ഞാന്‍ അതങ്ങു ക്ഷമിച്ചു :-)

    ReplyDelete
  32. ശ്രീരാമനെ “രാമന്‍ സാറെ“ന്ന് വിളിക്കുന്നില്ല എന്ന വാദം രസിച്ചു.

    ഉമേഷിനെ, ഉമേഷെന്നാണ് ഞാന്‍ വിളിക്കുന്നത് -- അതിനി ഫോണിലൂടേ ആണെങ്കില്‍ പോലും. അതിനാല്‍ അദ്ദേഹത്തോടുള്ള ബഹുമാനത്തിന് ഒട്ടും
    കുറവില്ല തന്നെ. വിളിയില്‍ മാത്രമല്ലല്ലോ ബഹുമാനമിരിക്കുന്നത്...!!

    പ്രായക്കുറവുള്ള ആളാണ്, കേറി മേഞ്ഞു കളയാമെന്ന് ഉമേഷിനും തോന്നിയില്ലെന്നും പറഞ്ഞു കൊള്ളട്ടേ..

    സമരം ചെയ്തപ്പോള്‍ പോലും, ബഹുമാനത്തിന് വല്ല കുറവും ഉണ്ടായിരുന്നോ? :)

    സമരം എന്തായീന്ന് മാത്രം എന്നോട് ചോദിക്കരുത്. അതൊക്കെ നിങ്ങള്‍ക്ക് നേരിട്ട് ഉമേഷിനോട് ആവാം...!

    പല തരത്തില്‍ വളര്‍ന്നവര്‍, പല വീടുകളില്‍ നിന്നുള്ളവര്‍ , പല സംസ്കാരങ്ങളുമായ് ഇടപഴകുന്നവര്‍...
    ഞാനും താനും നീയും നമ്മളുമടങ്ങുന്ന കൂട്ടായ്മയുടെ ബാബേല്‍ ഗോപുരത്തിന്റെ അവകാശികള്‍ !!! അതിടിയാതെ നോക്കണ്ടേ?

    എന്തു വിളിച്ചാ‍ലും, ഒരല്പം പ്രതിപക്ഷ ബഹുമാനം, അത്ര മതി

    ഇതെല്ലാം ഇത്തിരി സ്നേഹത്തിലും ഒത്തിരി സഹിഷ്ണുതയാലും ഒക്കെ കെട്ടിപ്പൊക്കിയ സെറ്റപ്പല്ലേ?

    ചോരത്തിളപ്പിന്റെ കാലത്ത്, ഇണങ്ങിയാലും പിണങ്ങിയാലും ഹിന്ദിയില്‍ “മാ-ബേ“ മാത്രം ഉരുവിടുന്ന ഒരു ബോംബേക്കാരനെ ഒടുവില്‍ ചെരുപ്പൂരിയടിച്ചിരുന്നു, എന്റെ മുറിയിലിട്ട്. വേണമായിരുന്നോ എന്ന് ചോദിച്ചാല്‍, അങ്ങനെ പറ്റിപ്പോയി എന്നു മാത്രം ഉത്തരം. ഒത്തിരി പറഞ്ഞതാ, അങ്ങിനത്തെ ശൈലിയൊഴിവാക്കാന്‍ -- അവര് വളര്‍ന്ന് വന്ന സാഹചര്യത്തിലവ സാദാ വാക്കുകളായിരിക്കാം -- കേള്‍ക്കുന്നവന്‍ അക്ഷരാര്‍ത്ഥത്തില്‍ എടുത്താലോ? തല്ലണ്ടായിരുന്നു എന്ന് തോന്നുമെങ്കിലും, അതീപ്പിന്നെയാണവന്‍ നേരെയായത് .

    പല്ലുകള്‍ക്കിടയിലുള്ളതും, കാലുകള്‍ക്കിടയിലുള്ളതും നിങ്ങളെ നശിപ്പിക്കാതെ നോക്കുവിന്‍ എന്നൊരു വചനമുണ്ടായിരുന്നത് (ന്റെ തോഴന്‍ ചിക്കാഗോയിലെ ബഷീറ് പറഞ്ഞാണിതാദ്യം കേട്ടിട്ടുള്ളത്, ഏതിലെയാണോ എന്തോ..? അറിവുള്ളവര്‍ പറഞ്ഞു തരിക..) ഓര്‍മ്മ വരുന്നു.

    വിളിക്കുന്നവര്‍ക്കറിയില്ലെങ്കിലും, കേള്‍ക്കുന്നവന് അസ്കിതമുണ്ടാക്കരുതല്ലോ, അതു മാത്രം ഓര്‍ക്കുക...

    first name തന്നെയാകും അത്യുത്തമം എന്ന് എന്റെ അഭിപ്രായം.

    കൊടുത്താല്‍ ജപ്പാനിലും കിട്ടുമെന്നാണല്ലോ..

    എന്നിരുന്നാലും, ചന്ദ്രശേഖരന്‍ നായരെ എങ്ങിനെ ഫസ്റ്റ് നെയിം കയറി വിളിക്കുമെന്നൊരു സംശയം.. മനസ്സ് സമ്മതിക്കുന്നില്ല... ചന്ദ്രേട്ടാ എന്നേ കക്ഷിയെ സംബോധന ചെയ്യാനെനിക്കാവൂ..

    അതായത്, ഹാര്‍ഡ് ആന്റ് ഫാസ്റ്റ് നിയമങ്ങള്‍ അഫിശംബോധനയ്ക്ക് പറ്റില്ല എന്നല്ലേ?

    ReplyDelete
  33. പറ്റില്ലാ പറ്റില്ലാ! ഈ ചേട്ടാ ചേച്ചീ എന്നൊക്കെ വിളിക്കാ‍ന്‍ തന്നെയാണു ഞാന്‍ ഇവിടെ വരുന്നെ.
    ബഹുമാനം ഉണ്ടോ എന്നൊന്നുമ്മല്ല. നാട്ടിലെ രീതി പൊലെ വിളിക്കുംബൊ ഒരു സുഖം. പിന്നെ മലയാളികള്‍ക്കാണു ഏറ്റവും ബഹുമാനം കുറവു എന്നാണു നമ്മുടെ അയല്‍ സംസ്ഥാനങ്ങളുടെ പ്രാധാന കമ്പ്ലൈന്റ്. അതുകൊണ്ടു പറ്റുമെങ്കില്‍ ഒരു ചേട്ടാക്കു പകരം,രണ്ടു പ്രാവശ്യം ചേട്ടാ ചേച്ചി എന്നു എഴുതണം എന്നണു എന്റെ വിനീതമായ അഭിപ്രായം.....
    അല്ലാണ്ടു ഈ അമേരിക്കകാര്‍ കാണിക്കുന്ന പോലെ സ്വന്തം അപ്പനേം അമ്മേം വരെ പേരെടുത്തു വിളിക്കാന്‍ എനിക്കു പറ്റത്തില്യാ. ചുമ്മതല്ലാ ഇവിടത്തെ പിള്ളേരു ഇങ്ങിനെ. മൂത്തോരൊടു ബഹുമാനം പോയിട്ടു, എന്തു ചോദിച്ചാലും ഒരു തര്‍ക്കുത്തരം അവരു പറയണതു.ചെവിക്കു കിഴുക്കാന്‍ എന്റെ കൈ തിരിച്ചു വരും അപ്പൊ. പണ്ടു ആരോ വീട്ടില്‍ വന്നാപ്പൊ ഞാന്‍ പെട്ടെന്നു എഴുന്നേല്‍ക്കാത്തതു
    കൊണ്ടു എന്റെ അടുത്ത ഇരുന്ന ഒരു ചേട്ടന്‍ എന്നെ തൊഴിച്ചു എഴുന്നേല്‍പ്പിച്ചതു എനിക്കിപ്പോഴും ഓര്‍മ്മ ഉണ്ടു.ഒരു സീസോ പോലെ ഞാന്‍ ചാടി എഴുന്നേറ്റതും.

    അതുകൊണ്ടു എന്നെ ഇനി ആരെങ്കിലും
    തൊഴിക്കാണ്ടു ഞാനീ ചേട്ടാ ചേച്ചീ വിളി നിര്‍ത്തൂല്ല..ഇതു സത്യം!സത്യം!സത്യം!

    ReplyDelete