സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Saturday, June 03, 2006
ജനിതകമാറ്റം വരുത്തിയ വഴുതന
കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്ന പരിസ്ഥിതി വനം മന്ത്രാലയമാണ് (ജനറ്റിക് എഞ്ചിനീയറിംഗ് അപ്രോവൽ കമ്മറ്റി) ഈ പുതിയ തീരുമാനവുമായി മുന്നോട്ടു പോകുന്നത്. മൂന്നുവർഷം മുമ്പ് ജനിതകമാറ്റം വരുത്തിയ പരുത്തി കൃഷി ആന്ധ്രപ്രദേശിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾ ഇപ്പോഴും കോടതിയിൽ കിടക്കുന്നതേയുള്ളു. പരുത്തികൃഷിക്കാണ് ഏറ്റവും കൂടുതൽ പെസ്റ്റിസൈഡ്‌സ് ഉപയോഗിക്കുന്നത് എന്നാണ് അറിവ്. പരുത്തിക്കുരു ആട്ടിയെടുക്കുന്ന എണ്ണ ഭക്ഷ്യ എണ്ണയായി ഉപയോഗിക്കുന്നു. അതിന്റെ പിണ്ണാക്ക് പശുക്കൾക്ക് ആഹാരമായി നൽകുന്നു. ഇതിന്റെ എല്ലാം ദോഷവഷങ്ങൾ കണ്ടറിയാനിരിക്കുന്നതേയുള്ളു. ജൈവികതെയെയും ജൈവോത്‌പന്നങ്ങളെയും ജനിതകമാറ്റം വരുത്തി കൃഷി ചെയ്യുന്നതിലൂടെ നശിപ്പിക്കുവാൻ സാധിക്കും. പരുത്തികൃഷിയെക്കാൾ അപകടകാരിയാണ് വഴുതനകൃഷി. മനുഷ്യനെ നേരിട്ട് ബാധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന തണൽ എന്ന സംഘടന ഇക്കര്യങ്ങളെക്കുറിച്ച് പഠനം നടത്തുകയും ഒരു പരാതിയുമായി രംഗത്തെത്തിയിരിക്കുകയുമാണ്. നിങ്ങളിൽ സന്മനസുള്ളവർ അവരോട് സഹകരിക്കണമെന്ന് വിനയപുരസരം അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment