Thursday, June 15, 2006

ഒരാള്‍കൂടി

കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഇമെയില്‍ എന്നൊക്കെ കേട്ടാല്‍ തിരിഞ്ഞോടുന്ന കേരളത്തിലെ പത്രപ്രവര്‍ത്തക സുഹൃത്തുക്കളെപ്പറ്റി ഞാന്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. അതില്‍പ്പെടാത്ത ചുരുക്കം ചിലരിലൊരാളാണ് മംഗളം ദിനപത്രത്തിലെ ന്യൂസ് എഡിറ്റര്‍ ഇ പി ഷാജുദ്ദീന്‍. മുണ്ടക്കയത്തിനടുത്ത് കൂട്ടിക്കല്‍ സ്വദേശി. ദീപികയില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്നു. ഷാജുദ്ദീന്‍ സ്തുതിയായിരിക്കട്ടെ എന്ന പേരില്‍ ഒരു ബ്ലോഗ് തുറന്നിട്ടുണ്ട്. സമയവും സൌകര്യവുമുള്ളവര്‍ അവിടെയും പോയി ഒരു സ്വാഗതം പറയുക.

4 comments:

  1. വ്വോ... പറഞ്ഞപോലെതന്നെ...

    ReplyDelete
  2. മന്‍ജിത്തേ, നന്ദി

    ReplyDelete
  3. യെസ് സാര്‍ :)
    കണ്‍സിഡെര്‍ ഇറ്റ് ഡണ്‍

    ReplyDelete
  4. "ഒരാള്‍ കൂടി” എന്നു പോരേ മന്‍‌ജിത്തേ?

    ReplyDelete