Tuesday, June 20, 2006

ഒരു കടുപ്പമേറിയ ഫുട്ബോള്‍ ചോദ്യം!

ബൂലോക അന്തേവാസ്സികള്‍ക്കു മുന്‍പില്‍ ഒരു കടുപ്പമേറിയ ഫുട്ബോള്‍ ചോദ്യം!
2 മത്സരങ്ങള്‍ വീതം ഒരോ ടീമും കളിച്ചു കഴിഞ്ഞു, അപ്പോള്‍ എല്ലാവരും എല്ലാ ടീമിന്റേയും കളി കണ്ടിട്ടുണ്ടാകും.

ചോദ്യം ഇതാണ്‌...ഈ ലോകകപ്പ്‌ കളിക്കുന്ന ഏതെല്ലം രാജ്യങ്ങളുടെ ഫുട്ബോള്‍ ജേര്‍സ്സിയില്‍ അവരുടെ official logo -ക്കു മുകളില്‍ Star(s) ഉണ്ട്‌?

ചോദ്യം കടുപ്പമാണോ...? ഏയ്‌ അല്ല കേട്ടോ..ഉത്തരങ്ങള്‍ പോരട്ടെ..

8 comments:

  1. ഇംഗ്ലണ്ട് - ഒരു നക്ഷത്രം
    ജര്‍മനി - മൂന്നെണ്ണം
    അര്‍ജ്ജന്റീന - രണ്ടെണ്ണം
    ഫ്രാന്‍സ് - ഒന്ന്

    ReplyDelete
  2. അറിയാം. പക്ഷെ, പറയില്ല!

    ReplyDelete
  3. Brazil - 5
    പിന്നെ ഗപ്പ് കിട്ടിയവര്‍ക്കെല്ലാം അതിന്റെ എണ്ണം പോലെ!

    ReplyDelete
  4. ഇല്ല സതിഷേ
    ഇറ്റലിക്ക് ആ കണക്കില്‍ മൂന്നെണ്ണം വേണ്ടതാണ്. ഒറ്റയെണ്ണം പോലും ലോഗോയുടെ മുകളില്‍ ഇല്ല.

    ക്വിസ് മാസ്റ്റര്‍, ഉത്തരം പറയൂ

    ReplyDelete
  5. അരവിന്ദാ.. ഇടിക്കരുത്‌!
    സതീഷ്‌ പറഞ്ഞതാണ്‌ അതിണ്റ്റെ ശരിക്കും ശരി ഉത്തരം!
    അരവിന്ദന്‍ പറഞ്ഞതും ശരി തന്നെ.. !കഴിഞ്ഞ ദിവസങ്ങളില്‍ എതൊ ഒരു വാര്‍ത്തയില്‍ വായിച്ചാതാണ്‌ ഇതു്‌. ക്വസ്റ്റ്യന്‍ പോസ്റ്റു ചെയ്തു കഴിഞ്ഞു ഇറ്റലിയുടെ ജേര്‍സ്സി നോക്കിയപ്പോള്‍ അതില്‍ മുകളില്‍ നക്‌ഷത്രം ഇല്ല.. അവന്‍മാരു അതു ലോഗോക്ക്‌ ഉള്ളില്‍ അടിച്ചു പിടിപ്പിച്ചു! ക്വിസ്സ്‌ മാസ്റ്ററെ തല്ലു കൊള്ളിയക്കാനായിട്ട്‌.. :(

    ReplyDelete
  6. മാസ്റ്ററേ, മനുഷേനെ വടിയാക്കല്ല്..:-))

    ആ സ്റ്റാര്‍സ് എത്ര പ്രാവിശ്യം കപ്പടിച്ചിട്ടുണ്ടെന്നതിന്റെ സൂചന തന്നെ. അത് എനിക്കറിയാമായിരുന്നു.ഒത്തിരി പേര്‍ക്കറിയാമാരിക്കണം.
    പക്ഷേ ഞാന്‍ കരുതി, ലോഗോയ്ക് “മുകളില്‍“ സ്റ്റാര്‍ വച്ചിട്ടുള്ള എത്ര രാജ്യമുണ്ടെന്ന് മനപ്പൂര്‍വ്വം ചോദിച്ചതായിരിക്കും എന്ന്... അപ്പോള്‍ അത് ഇത്തിരി ടഫ് ആയി- കാരണം, ഇറ്റലിക്കും ബ്രസീലിനുമൊന്നും സ്റ്റാര്‍ ലോഗോയ്ക് മുകളിലല്ല, അതിനകത്തൊക്കെയാണ്. ഇത്തിരി ട്വിസ്റ്റിന് വേണ്ടിയാണ് ചോദ്യം ഇത്തിരി തിരിച്ച് ചോദിച്ചതെന്ന് കരുതി..

    ഇപ്പോ ദേ....

    തൃപ്തിയായി മാസ്റ്ററേ..തൃപ്തിയായി...

    :-))
    അപ്പൊ അടുത്തത്?

    ReplyDelete
  7. അരവിന്ദാ,
    ബ്രസിലിനും ലോഗോക്കു മുകളിലാണ്‌ stars..
    Brazil

    http://store.bigsportshop.com/?proid=112763
    http://images.footballfanatics.com/productImages/_112000/FF_112763_xl.jpg

    Italy

    http://www.buy.com/retail/product.asp?sku=202528218&SearchEngine=Froogle&SearchTerm=202528218&Type=PE&Category=Sport&dcaid=17379

    Uruguay ഗൂഗ്ളിയിട്ട്‌ കിട്ടിയില്ല

    ReplyDelete
  8. സമ്മതിച്ചു മാസ്റ്ററേ.
    ഞാന്‍ രണ്ടു കൈയും ഒരു കാലും പൊക്കി കീഴടങ്ങി.
    :-)

    ReplyDelete