Thursday, June 15, 2006

ഏകോപനമില്ലായ്‌മ

ഒരു ടിപ്പിക്കല്‍ പത്രവാര്‍ത്ത.



ആളാരാണെന്ന് മനസ്സിലായില്ല അല്ലേ... സാരമില്ല. നമുക്ക് മനോരമ വായിക്കാം.



ഇപ്പം പിടികിട്ടിയില്ലേ ആളാരാണെന്ന്. ഇത്രയേ ഉള്ളൂ. തൊട്ടപ്പുറത്തായിരുന്നല്ലോ ദീപിക ഓഫീസ്. ഒരു ഓട്ടോ പിടിച്ച് പോയി, ചേട്ടാ, ഇതില്‍ നമ്മള്‍ ആളെ പറയണോ അതോ എങ്ങും തൊടാതെ പറയണോ എന്നൊന്ന് ചോദിച്ചിരുന്നെങ്കില്‍ ഈ കണ്‍‌ഫ്യൂഷന്‍ ഉണ്ടാകുമായിരുന്നോ?

ഇനി താഴെ കാണുന്ന സംഭവത്തില്‍ ഇതൊക്കെ ലൈവായി കാണിച്ച് ആനന്ദിക്കുന്ന ടി.വിയണ്ണന്മാര്‍ക്ക് എത്രമാത്രം പങ്കുണ്ട്?



സാരമില്ല. ഇനി നാലുകൊല്ലവും പതിനൊന്നു മാസവും കൂടി ഈ കലാപരിപാടികള്‍ തുടരും.

5 comments:

  1. ഇത്‌ ദീപികയുടെ ഒരു തമാശയല്ലേ. എല്ലാം കാണുന്നവന്‍, അറിയുന്നവന്‍, പക്ഷെ ഒന്നും പുറത്ത്‌ പറയാത്തവന്‍ എന്ന ഭാവം. മനസ്സിലുണ്ടെകില്‍ മനോരമയില്‍ ഉണ്ടെന്ന് പറയുന്നതെത്ര 'സത്യം'.

    ReplyDelete
  2. വക്കാരി ദേ പിന്നേം പത്രത്തിന്റെ പൊറകേ...

    കുഞ്ഞാലിക്കുട്ടിക്കു പോലും പത്രങ്ങളോട്‌ ഇത്രയ്ക്കു കലി കാണുമോന്നറിയില്ല... അതോ ഇനി പണ്ടിതു പോലെ, വല്ല കേസും വന്ന്‌ പത്രക്കാരു നാറ്റിച്ചപ്പോ ജപ്പാനിലേയ്ക്കു സ്കൂട്ട്‌ ചെയ്തതാണോ? ;-)

    (ഒന്നും ധരിക്കല്ലെ... ദാ ധാരാളം :):):):) ഒണ്ടേ...)

    ReplyDelete
  3. പ്രാപ്രാ പറഞ്ഞത് കാര്യം. മനോരമക്കാര്‍ക്ക് മനസ്സിലുള്ളതൊക്കെ അറിയാതെയങ്ങ് പുറത്ത് പോരും. പല പത്രങ്ങള്‍ ഒരുമിച്ച് വായിച്ചാല്‍ മൊത്തം പിക്‍ച്ചറ് കിട്ടുമെന്നാരോ പറഞ്ഞതെത്ര സത്യം. സ്ഥലം എവിടെയെന്ന് ദീപിക. പക്ഷേ പേര് പറഞ്ഞില്ല. മനോരമ പേരു പറഞ്ഞു-സ്ഥലം പറഞ്ഞില്ല. മംഗളം നോക്കിയില്ല. അല്ലെങ്കില്‍ ചിലപ്പോള്‍ വീട്ടുപേരും കിട്ടിയേനെ.

    ഇതിലൊക്കെ ഒളിച്ചിരിക്കുന്ന ഇതിനേക്കാളും വലിയ സത്യം, നാട്ടില്‍ എഞ്ചിനീയറിംഗിന് പോകാന്‍ പത്തുപോലും പാസ്സാകേണ്ട എന്നാണ് :)

    ആദിത്യാ, പോരാ, പോരാ, ഒരു നാലുകുത്തുകളും ബ്രാക്കറ്റുകളും കൂടിയുണ്ടെങ്കിലേ ആപ്ലിക്കേഷന്‍ പരിഗണിക്കുകയുള്ളൂ :)

    ReplyDelete
  4. വക്കാരീ.. ഇവിടെ കുറച്ചുപേര്‍ നാട്ടിലിറങ്ങുന്ന എല്ലാ പത്രങ്ങളും വായിക്കുന്നുണ്ടെന്നു അവരറിയുന്നില്ലല്ലോ. അതാവും ;)

    ReplyDelete
  5. വക്കാരീ, മാന്നാര്‍ മത്തായി ചേട്ടനോട്‌ പറയുന്ന സ്റ്റൈലില്‍, 'ഉടുതുണി, ഉടുതുണി'.

    ReplyDelete