Tuesday, July 04, 2006

2010 സമ്മാന ക്വിസ്സ്!!!

ഫുട്ബോള്‍ ആസ്വാദകര്‍ക്കു വേണ്ടി, ഫിഫ വേള്‍ഡ് കപ്പ് ചരിത്രവും ഫുട്ബോളും അടിസ്ഥാനമാക്കി ഒരു ക്വിസ് തയാറാക്കി. അത് നാളെ പോസ്റ്റുന്നതായിരിക്കും.
1978ല്‍ ആരു ജയിച്ചു, ആര് ആരേ തോല്‍പ്പിച്ചു എന്നപോലത്തെ സാധാ ചോദ്യങ്ങള്‍ അല്ല. ട്രിവിയ എന്ന് വിശേഷിപ്പിക്കാവുന്ന ചില നുറുങ്ങ് വിവരങ്ങള്‍ ടിവിക്കും പത്രങ്ങള്‍‌ക്കും മുന്നില്‍ ഇരുന്നു കളഞ്ഞ സമയത്ത് കുറിച്ചു വച്ചതാണ് ചോദ്യങ്ങള്‍ ആയി പ്രത്യക്ഷപ്പെടുന്നത്.
ഉത്തരങ്ങള്‍ എല്ലാം ശരിയാക്കുന്നവര്‍ക്ക്....

ഒരു ഹ്യൂണ്ടായ് സാന്‍‌ട്രോ കാര്‍.........................തുടക്കാനുള്ള തുണി
10 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ...................................വയ്കാനുള്ള പെട്ടി
അര കോടി........................(കീറിയ കോടിമുണ്ടേ...)

എന്നിവക്ക് പുറമേ...

2010 ഫിഫാ വേള്‍ഡ് കപ്പിലേക്ക് ഒരു സര്‍പ്രൈസ് സമ്മാനവും!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

ചോദ്യങ്ങള്‍‌ക്കും പങ്കെടുക്കുവാനും നാളെ ഫിഫാ വേള്‍ഡ് കപ്പ് ബ്ലോഗ് സന്ദര്‍ശിക്കുക.

3 comments:

  1. സര്‍പ്രൈസ് ഗിഫ്റ്റ് എന്താണാവോ? അടുത്ത ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ ക്യാമ്പില്‍ ഒരാഴ്ച താമസവും ഇന്ത്യ ലോകകപ്പ് ജയിക്കുമ്പോള്‍ ടീമിന്റെ കൂടെ നിന്ന് ഒരു ഫോട്ടോയുമാണോ?

    എന്തായാലും ഞാന്‍ തയ്യാര്‍. നിങ്ങളോ?

    ReplyDelete
  2. സര്‍പ്രൈസ് സമ്മാനം മിക്കവാറും സമ്മാനമടിക്കുന്നവന്റെ വീട്ടിലേക്കുള്ള അരവിന്ദന്റെ ഒരു സര്‍പ്രൈസ് വിസിറ്റായിരിക്കും :)

    എന്തായാലും ഒരു മുക്കാല്‍ കൈ നോക്കിയിട്ട് തന്നെ കാര്യം. തുടങ്ങങ്ങിനെ അരവിന്ദേ.. യാള് ദാന്‍ ബെസ്റ്റ്.

    ReplyDelete
  3. അപ്പോള്‍ കാല്‍കൈക്കു ഞാനും റെഡി... അരവിന്ദ് എന്റെ വീട്ടില്‍ സര്‍പ്രൈസ് വിസിറ്റിനു കുറച്ചു പേടിക്കും...........

    ReplyDelete