Tuesday, July 04, 2006

ഗതികേട്

ഹാരിസ് കുഞ്ഞളിയന്റെ വരവിനു ശേഷം ദീപികയുടെ സിനിമാ പേജ് കുറേ നാളുകളായി മമ്മൂട്ടിക്കായി ഡെഡിക്കേറ്റ് ചെയ്‌തിരിക്കുകയായിരുന്നു. മമ്മൂട്ടി ഇരുന്നു, വരുന്നു, ചിരിച്ചു, നിന്നു ഇതൊക്കെത്തന്നെ സ്ഥിരം വാര്‍ത്തകള്‍. മമ്മൂട്ടിയുടെ സിനിമകള്‍ ഒന്നിനൊന്നു സൂപ്പറായിക്കൊണ്ടിരുന്നതുകൊണ്ട് ദീപികയ്ക്ക് എഴുതാന്‍ വിശേഷങ്ങളേറെ (ഇതിനിടയ്ക്ക് ബസ് കണ്ടക്ടര്‍ പൊട്ടിയ വിവരം “അങ്ങിനെ ആ ബസ്സ് പഞ്ചറായി” എന്ന മനോരമശകലം വായിച്ചപ്പോഴാണ് മനസ്സിലായത്).

എന്തായാലും പ്രജാപതി അത്രയ്ക്കങ്ങ് ഏശാത്തതുകൊണ്ടാണോ എന്നൊരു സംശയം, ദീപിക കുറച്ചൊരു കോം‌പ്രമൈസിനൊക്കെ തയ്യാറായി എന്നു തോന്നുന്നു. ഇപ്രാവശ്യത്തെ സിനിമാ പേജില്‍ അവര്‍ പറഞ്ഞിരിക്കുന്നത് ദോ ഇങ്ങിനെയാണ്:



ഇതൊക്കെത്തന്നെയല്ലേ നമ്മളില്‍ പലരും കാലാകാലങ്ങളായി പറഞ്ഞുകൊണ്ടിരുന്നത്? മാധ്യമങ്ങള്‍ക്കായിരുന്നു എന്നു തോന്നുന്നു, മറിച്ചൊരു ചിന്ത പലപ്പോഴും.

പക്ഷേ ഗതികേടതല്ല, ദോ ഇതാണ്:



മോഹന്‍ലാല്‍ ടേബിള്‍ ഫാന്‍സ് അതീവരഹസ്യമായി എന്തൊക്കെയോ പ്ലാന്‍ ചെയ്യുന്നുമുണ്ട്!

അല്ല, ഇതിനൊക്കെ ഇത്രയും സമയം ചിലവാക്കേണ്ടതുണ്ടോ?

വെറുതേ ഒരു ടൈം പാസ്.....

18 comments:

  1. വക്കാരിഗുരോ, മാദ്ധ്യമവിചാരം എന്ന പേരിലെങ്ങാനമൊരു ബ്ലോഗ് തുടങ്ങിക്കൂടേ? (തമാശയല്ല, കാര്യമായിട്ട്). ബെന്നി, മഞ്ചിത്ത്, കുട്യേടത്തി - എല്ലാവരും കൂടെ ചേര്‍ന്ന് അങ്ങനെ വല്ലോം ഒന്ന് തുടങ്ങിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോകുന്നു!

    ReplyDelete
  2. എന്തൊക്കെ പൊടിക്കൈ ചെയ്താലും ഫിറ്റ് അല്ലാത്തവര്‍ പതിയെ പുറത്തുപോകും...പുതിയ തലമുറ വരുകയും ചെയ്യും........

    ReplyDelete
  3. “പ്രജാപതി” സിനിമ കാസറ്റെടുത്തിട്ടു റീവൈന്‍ഡു ചെയ്തു പല തവണ കണ്ടാല്‍ മതിയോ സമ്മാനം കിട്ടാന്‍? സിനിമ നടക്കുന്ന സമയത്തു കണ്ണടച്ചിരുന്നാല്‍ അയോഗ്യനാവുമോ?

    മറ്റേ സ്റ്റാറിന്റെ “പ്രജ” കണ്ടതിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. പിന്നാ എവന്റെ പ്രജാപതി!

    ReplyDelete
  4. ഈ ഫാന്‍സ് (പങ്കകള്‍?)മലയാള സിനിമയില്‍ അടുത്ത കാലത്ത് കൂണ്‍ പോലെ പൊട്ടി മുളച്ചവരല്ലേ? ഇവരൊക്കെ ചേര്‍ന്ന് മലയാളസിനിമാ ആസ്വാദനത്തെ ‘രജനി’ നിലവാരത്തിലേക്ക് ഉയര്‍ത്തുമായിരിക്കും.

    ReplyDelete
  5. ഉമേഷ്ജി ആ ചോദ്യം കലക്കി...

    ReplyDelete
  6. മുന്‍പൊക്കെ ദീപികയുടെ സിനിമാ പേജു ഞാന്‍ അരച്ചു കലക്കി കുടിക്കുമായിരുന്നു.. ഇത്രയും ബ്ലോഗുകള്‍ വായിക്കാനുള്ളപ്പോള്‍ ദീപികയെന്തിന്‌ എന്നായി ഇപ്പോള്‍.
    :)

    ReplyDelete
  7. ബാക്കി സിനിമാ പ്രസിദ്ധീകരണങ്ങള്‍ കിട്ടുന്നില്ല.. പക്ഷേ വായിച്ചത് വെച്ച് ദീപിക പങ്ക അസോസിയേഷനുകള്‍ക്ക് നല്ലപോലെ വളം വെച്ചു കൊടുക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. ഈയിടെയായി അത് കുറച്ച് കാര്യമായിത്തന്നെ കാണുന്നുണ്ട്.

    ഉമേഷ്‌ജി, സിനിമാ കഴിഞ്ഞ് ചോദ്യോത്തര പംക്തിയുമുണ്ട്.. കുടുക്കാന്‍ വേണ്ടി ഓരോ ഷോയ്ക്കും കളിമാക്സി മാറ്റുകയും കൂടി ചെയ്താല്‍ കുടുങ്ങിയില്ലേ.. എങ്കിലും ഏറ്റവും കൂടുതല്‍ തവണ കാണല്‍ ഇവര്‍ എങ്ങിനെ നിര്‍ണ്ണയിക്കും എന്നൊരു ശങ്ക...

    കലുമാഷേ.. പടത്തില്‍ ഞാന്‍ ആനയാണെങ്കിലും....

    ഡാലീ.. പുതിയ തലമുറയും അത്രയ്ക്കങ്ങ് ക്ലിക്കാവുന്നില്ലാ എന്നൊരു തോന്നല്‍.

    ബിന്ദൂ... ഒരു സിനിമാ നടനായ എനിക്ക് സിനിമാ പേജുകള്‍ ഉപേക്ഷിക്കാന്‍ പറ്റുമോ :)

    ReplyDelete
  8. ഒരു സിനിമാ നടന്‍ അല്ലാത്ത (ഒരു പാര ഇരിക്കട്ടേ ;)) എനിക്കും സിനിമാ പേജുകള്‍ ഒഴിവാക്കാന്‍ പറ്റാറില്ല. നാട്ടില്‍ ആയിരുന്നപ്പോള്‍ ചിത്രഭൂമി ആയിരുന്നു ഇഷ്ടം. മാതൃഭൂമി ഓണ്‍ലൈന്‍ വിപുലീകരിച്ച ശേഷം ചിത്രഭൂമി കൂടി ഉള്‍പ്പെടുത്തും എന്ന് ആശിച്ചിരുന്നു, പക്ഷെ ആശ ഇപ്പോഴും കാത്തിരിക്കുകയാണ്‌. വെള്ളിനക്ഷത്രം കാശു കൊടുത്താല്‍ നിനക്ക്‌ വായിക്കാം എന്ന് പറഞ്ഞു. ഇത്തരം ഭീഷണി നമ്മള്‍ വഴങ്ങുമോ, നഹീ നഹീ...

    മാഷിന്റെ തമാശ പിടിച്ചു. ഫോര്‍വേര്‍ഡ്‌ ചെയ്യാന്‍ സൌകര്യം ഉണ്ടല്ലോ എന്നത്‌ കൊണ്ട്‌ മാത്രമാണ്‌ ഞാന്‍ പല സിനിമയും കാണാന്‍ ഇരിക്കുന്നത്‌ തന്നെ.

    ReplyDelete
  9. ഇതു കണ്ടപ്പോള്‍ ആണ്‌ ഇന്നത്തെ മാത്രുഭൂമിയിലെ ഒരു വാര്‍ത്ത ഓര്‍ത്തത്‌...

    ഏതോ ഒരു സ്റ്റാറിന്റെ പടത്തിനു വേറെ ഒരു സ്റ്റാറിന്റെ പങ്കകള്‍ എല്ലാ ഷോയ്ക്കും റ്റിക്കറ്റ്‌ എടുത്തൂ കൂവല്‍ തന്നെ കൂവല്‍ ന്ന്. അവസാനം പ്രേക്ഷകര്‍ സിനിമ കാണാന്‍ പറ്റാതെ ഇറങ്ങി പോയി ന്ന്....

    ഇതിപ്പോ 'രജനി' സ്റ്റാന്‍ഡെര്‍ഡിനെം കടത്തി വെട്ടും ന്ന തോന്നണെ.

    യാത്രികന്‍

    ReplyDelete
  10. വെള്ളിനച്ചിത്തരക്കാലന്മാര്‍ ആദ്യകാലങ്ങളില്‍ സംഗതി ഓസിനു തരുമായിരുന്നു. പിന്നെ കാശുപിരിക്കാന്‍ തുടങ്ങി. വേണ്ടാ എന്നു വെച്ചു... ഹല്ല പിന്നെ. ചിത്തിരഭൂമി, കവറ് മാത്രം കാണിച്ച് കൊതിപ്പിക്കും.. പണ്ടത്തെ “നാന” യും “ചലച്ചിത്ര” വും ഇപ്പോഴും ഉണ്ടോ ആവോ? :)

    ശരിയാ, യാത്രിക്കണ്ണാ, കൂവല്‍ പരിപാടി ഒരു പുതിയ ട്രെന്റായിട്ടുണ്ട് എന്നു തോന്നുന്നു നാട്ടില്‍. മിക്കവാറും അടിച്ചു പിരിയും എല്ലാ അണ്ണന്മാരും കൂടി..

    ReplyDelete
  11. ഡെഡിക്കേഷന്‍ എല്ലായിടത്തുമുണ്ടു വക്കാരീ.
    മനോരമയുടെ ലീഡര്‍ പേജ് ഉമ്മന്‍ ചാണ്ടിക്കാണു ഡെഡിക്കേറ്റു ചെയ്യുന്നത്. കുറേനാളായി കക്ഷി നേരിട്ടാണവിടെ എഴുത്ത്. മാതൃഭൂമി വീരനും അനുയായികള്‍ക്കും ഡെഡിക്കേറ്റഡ്. എന്തിനേറെ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നും മാറി നടക്കുന്ന നമ്മുടെ തര്‍ജ്ജനി തന്നെയെടുക്കൂ; അവിടെ പുസ്തകപരിചയം റെയിന്‍ബോ ബുക്സിനു ഡെഡിക്കേറ്റഡ്(പോളും കൂട്ടരും ഇതു ക്രിയാത്മകമായി എടുക്കുമെന്നു കരുതട്ടെ)

    ഒരു പരിഹാരമേയുള്ളൂ ഈ രോഗത്തിന്. നമ്മള്‍ വായനക്കാര്‍ക്ക് പ്രത്യേകിച്ചൊരു പ്രസിദ്ധീകരണത്തോടും ഡെഡിക്കേഷന്‍ ഇല്ലാതിരിക്കുക! ഒരേ പേസ്റ്റിട്ടു പല്ലു തേച്ചാല്‍ പല്ലു കുളമാകുമെന്നു പറഞ്ഞു കേട്ടിട്ടില്ലേ? ഏതാണ്ടതുപോലെ :)

    ReplyDelete
  12. അതുകൊണ്ടാണു മന്‍ജിത്തേ ഞാന്‍ എല്ലാ പത്രവും വായിക്കുന്നതു
    ;)

    ReplyDelete
  13. >>ഒരേ പേസ്റ്റിട്ടു പല്ലു തേച്ചാല്‍ പല്ലു >>കുളമാകുമെന്നു പറഞ്ഞു കേട്ടിട്ടില്ലേ? >>ഏതാണ്ടതുപോലെ :)

    എ? അങ്ങിനെയാണൊ? ഞാന്‍ നേരെ തല തിരിച്ചാണ് കേട്ടെക്കുന്നെ.അതുകൊണ്ട് ഞാന്‍ എപ്പോഴും കോള്‍ഗെറ്റ് മാത്രം ഉപയോഗിക്കാറുള്ളൂ..

    ReplyDelete
  14. ശരിയാ... അതുകൊണ്ടാണല്ലോ ബിന്ദു പറഞ്ഞതുപോലെ എല്ലാ പത്രവും വായിക്കേണ്ട ഗതികേട് വായനക്കാര്‍ക്ക് വരുന്നത്. മൂന്നാറില്‍ വിദ്യാലക്ഷ്‌മിയുടെ ഭര്‍‌ത്താവിന്റെ വധവാര്‍ത്ത വന്ന ദിവസം ദീപികയില്‍ നവവരനെ മോഷ്ടാക്കള്‍ ദാരുണമായി വധിച്ചു എന്നും മനോരമയില്‍ വധിച്ചു+ഭാര്യ നിരീക്ഷണത്തില്‍ എന്നും കേരള കൌമുദിയില്‍ വധിച്ചു+ഭാര്യ നിരീക്ഷണത്തില്‍+ഭാര്യ അറസ്റ്റില്‍ എന്നും ഒറ്റ ദിവസത്തെ തന്നെ വാര്‍ത്തയായി വന്നു. ഇതു മൂന്നും കൂടി വായിച്ചപ്പോള്‍ പിക്‍ചര്‍ ക്ലിയര്‍! (പക്ഷേ ഇന്നത്തെ വാര്‍ത്ത ഹീറോ ഓട്ടോഡ്രൈവര്‍ നിരീക്ഷണത്തില്‍ എന്നാണ്-ഇനിയെങ്ങാനും അദ്ദേഹത്തെ ജാതീയമായോ വര്‍ഗ്ഗീയമായോ പീഡിപ്പിക്കുകയാണെന്ന് ആരെങ്കിലും പറയുമോ ആവോ)

    കുഴപ്പം എന്റെ തലയില്‍ ഇപ്പോഴും പണ്ട് സ്കൂളില്‍ പഠിച്ച പത്രധര്‍മ്മം പാഠം ആണെന്നുള്ളതാണെന്ന് തോന്നുന്നു. പഠിച്ചതെല്ലാം വള്ളിപുള്ളി വിടാതെ പരീക്ഷ കഴിയുന്ന ആ സെക്കന്റില്‍ മറക്കുന്ന ഞാന്‍ ഇതിന്റെ മാത്രം ഒരു അവ്യക്തമായ ഒരു ചിത്രം ഇപ്പോഴും കൂടെക്കൊണ്ടുനടക്കുന്നുണ്ടോ എന്നൊരു സംശയം. കാലം മാറിയെന്നും പത്രങ്ങള്‍ വെറും വ്യവസായം മാത്രമാണെന്നും അവര്‍ക്ക് അവരുടെ വ്യവസായ താത്‌പര്യങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും തലതൊട്ടപ്പന്മാരുടെ താത്‌പര്യങ്ങളും സംരക്ഷിക്കേണ്ടതായിട്ടുണ്ട് എന്നുമുള്ള യാഥാര്‍ത്ഥ്യം അംഗീകരിച്ചാല്‍ നമ്മുടെ ബീപി കുറച്ചെങ്കിലും കുറയുമെന്ന് തോന്നുന്നു. എന്റെ മാത്രമായിട്ടുള്ള, തികച്ചും വ്യക്തിപരമായ ഒരു നിരീക്ഷണത്തില്‍ ഡെഡിക്കേഷന്‍ കുറച്ചെങ്കിലും കുറവുള്ള പത്രം ഇപ്പോള്‍ മംഗളമാണെന്ന് തോന്നുന്നു (ഇനി അങ്ങിനെയല്ലേ?) അങ്ങിനെയാണെങ്കില്‍ മംഗളത്തിന് സ്തുതിയായിരിക്കട്ടെ :) (അവരുടെ വെബ് പേജ് ഒന്ന് വിപുലീകരിച്ചിരുന്നെങ്കില്‍!)

    എല്‍‌ജീ, തലതിരിച്ചാണെങ്കിലും ചെവി പൊത്തിയിട്ടില്ലെങ്കില്‍ കേള്‍ക്കുന്നതൊക്കെ നേരാംവണ്ണം തന്നെയായിരിക്കില്ലേ. ശബ്‌ദതരംഗങ്ങള്‍ക്ക് വളഞ്ഞുപുളഞ്ഞും സഞ്ചരിക്കാമെന്നോ പ്രകാശരശ്‌മികള്‍ നേര്‍‌രേഖയിലേ സഞ്ചരിക്കുകയുള്ളൂ എന്നോ കേട്ടിട്ടില്ലേ എന്നൊരു സംശയം ഇല്ലാതില്ല. പക്ഷേ ഒരേ പേസ്റ്റുകൊണ്ട് സ്ഥിരമായി പല്ലു തേക്കരുത്, കുറഞ്ഞ പക്ഷം അതിന്റെ എക്സ്‌പയറി ഡേറ്റ് കഴിയുമ്പോഴെങ്കിലും ആ പേസ്റ്റ് മാറണമെന്നും മാറുമ്പോള്‍ പറ്റുമെങ്കില്‍ വേറൊരു കമ്പനിയുടെ പേസ്റ്റുകൊണ്ട് പല്ലുകളെന്തെങ്കിലും മിച്ചമുണ്ടെങ്കില്‍ തേക്കണമെന്നും ഞാനും കേട്ടിട്ടുണ്ട്. അതിന്റെ ശാസ്ത്രീയ/വൈദ്യ/വൈദിക കാരണങ്ങള്‍ ശരിക്കറിയില്ല.

    ReplyDelete
  15. ഓരോ പത്രവും എഴുതുന്നതില്‍ നുണയെത്ര സത്യമെത്ര? പത്രധര്‍മ്മം പാലിക്കുന്ന പത്രങ്ങളുടെ എണ്ണമെത്ര? പത്രധര്‍മ്മം പാലിക്കുന്നതും പത്രത്തിന്റെ പ്രചാരവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടൊ? ഉണ്ടെങ്കില്‍ ആ ബന്ധം നേരിട്ടുള്ളതാണൊ അതോ വിപരീതമാണോ?

    ഇത്രയും കാര്യങ്ങളെക്കുറിച്ച് ഇവിടെ ആരെങ്കിലും ശാ‍സ്ത്രീയമായ എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഇനി അഥവാ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ അത് വിശ്വസിനീയമാണോ?

    ഇത്രയും കാര്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ ഈ വിഷയത്തില്‍ ഒരു അഭിപ്രായം പറഞ്ഞാല്‍ ആ അഭിപ്രായം വികാരപരമായിരിക്കുമെന്നാണെന്റെ അഭിപ്രായം.

    ;)

    ReplyDelete
  16. ആദിത്യാ..... ദേ ഞാന്‍ ആ ഓഫര്‍ പിന്നേം വെക്കുന്നു. നമുക്ക് സെറ്റിലു ചെയ്യാന്ന്... ഞാനല്ലേ പറയുന്നത്... :)

    പിന്നെ നുണയും സത്യവും ധര്‍മ്മവും അധര്‍മ്മവും എന്തിന് മനുഷ്യന്‍ മൊത്തത്തില്‍ തന്നെ ആപേക്ഷികമാണല്ലോ... :)

    ReplyDelete
  17. ഇന്നലെ ഒരു ആയിരം എന്നൊക്കെ ആദ്യം ഓഫര്‍ വെച്ചിട്ട് കാര്യത്തോടടുത്തപ്പം സ്കാനിംഗ്, ഫാക്സിംഗ്, പ്രിന്റിംഗ് എന്നൊക്കെ പറയുന്നതു കേട്ടല്ലാ ;))


    ലോകത്തിലെ അധര്‍മ്മവും ധര്‍മ്മവും തുലാസില്‍ വെച്ച് തൂക്കിനോക്കുമ്പോള്‍ അധര്‍മ്മത്തിന്റെ തട്ട് താണിരുന്നാല്‍ അവന്‍ വരും - നരശിമ്മന്‍... ചെലപ്പാ ജഗന്‍ ഇല്ലെ കാര്‍ത്തികേയന്‍... ഇവരൊന്നും ഇല്ലേല്‍ വയസന്‍ നീലാണ്ടനേലും വരും...

    ReplyDelete
  18. പക്ഷേ വന്നത് രമേശന്‍ നായരാ, പുള്ളിയാണേല്‍ എല്ലാം മറന്നും പോയി!

    ReplyDelete