പ്രിയ കൂട്ടുകാരെ...
ഇപ്പോള്‍ റേഡിയോ ഏഷ്യ 94.7 f.m-ല്‍ വിദ്യയുടെ ‘ടൈം ഔട്ട്’ നടന്നു കൊണ്ടിരിക്കുകയാണ്. വിക്കിപീഡിയയാണ് വിഷയം. അതിനിടയില്‍, മലയാളം വിക്കിപീഡിയയെ കുറിച്ച് വിവരം നല്‍കാന്‍ ഞാന്‍ അവിടേക്ക് വിളിച്ചു. അപ്പോള്‍, വിദ്യ എന്നോട് യുണികോഡിനെ കുറിച്ചും, ബൂലോകക്ലബിനെ കുറിച്ചും ചോദിച്ചിരുന്നു. ഞാന്‍ കൂടുതല്‍ വിവരങ്ങളും, റഫര്‍ ചെയ്യാവുന്ന സൈറ്റുകളുടെ അഡ്രസുകളും ഇമെയില്‍ ചെയ്യാമെന്ന് പറഞ്ഞു.
ഇനിയാണ് സംഭവം. കുറച്ച് കഴിഞ്ഞ്, റേഡിയോ കേട്ട് കൊണ്ടിരിക്കുന്നതിനിടയില്‍ വിദ്യ പറയുന്നത് കേട്ടു. “....ഡ്രിസില്‍ നേതൃത്വം നല്‍കുന്ന ബൂലോകക്ലബിനെ കുറിച്ച് ....... “. പ്രിയ കൂട്ടുകാരെ.. ഈ പ്രസ്‌താവന, വിദ്യ ചില തെറ്റിദ്ധാരണയുടെ മേല്‍ പറഞ്ഞതാണ്. ഉടന്‍ തന്നെ ഞാന്‍ വിളിച്ച് തിരുത്തിയിട്ടുണ്ട്. ദേവേട്ടനാണ് ഇതിന്റെ ഉപഞ്‌ജാതാവ് എന്നും പറഞ്ഞിട്ടുണ്ട്. ഈ സംഭവത്തില്‍ ഞാന്‍ നിരപരാധിയാണ്. ഇത് ആരെങ്കിലും റേഡിയോയില്‍ കേട്ടിട്ടുണ്ടെങ്കില്‍ എന്നെ തെറ്റിദ്ധരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഡ്രിസിലേ,
ReplyDeleteഞാന്‍ തെറ്റിദ്ധരിച്ചു കഴിഞ്ഞു. ദേവേട്ടാ വിശ്വസിക്കരുത്. ലവന്‍ കള്ള തിരുമാലിയാണ്.
ഡാാ ദില്‍ബാാാാാ....
ReplyDeleteറേഡിയോയില്‍ വിദ്യ അത് തിരുത്തി പറഞ്ഞു. ദേവേട്ടനാണെന്ന് പറഞ്ഞിട്ടുണ്ട്. ഹൊ.. ദൈവമെ.. നിനക്കു സ്‌തുതി. ഇല്ലെങ്കില്‍, എല്ലാവനും കൂടി എന്നെ ഇവിടെ ഇട്ട് കൊന്നേനെ...
ഡ്രിസിലേ.. ഇതൊരു അറ്റ്‌ലസ് രാമചന്ദ്രന്‍ മോഡലായല്ലോ... ;) ! നിങ്ങളൊക്കെ ഒരേ ടീംസാ അല്ലേ.. കലേഷേ.. മാപ്പ് ! മീറ്റിനിടയില്‍ തോട്ടിയിട്ടതിന് ! ;)
ReplyDeleteഎന്താ റ്റൈം ഔട്ട് -ക്വിസ്സ് ആണോ? ഇന്നു ബ്ലോഗാണോ വിഷയം? ബൂലോഗ ക്ലബ്ബ് നാഥനില്ലാക്കളരിയല്ലേ
ReplyDeleteതമിഴര്‍ കള്ളിക്കെന്ന മുള്ളിന്‍ വേലി കാടുക്കേത് തോട്ടക്കാരന്‍ എന്നൊക്കെ പാടാറില്ലേ അതു തന്നെ ഉത്തരം.
ഞാന്‍ വിത്സേട്ടനെ വിളിച്ച് ഈ പോസ്റ്റ് വായിക്കാന്‍ പറയട്ടെ........റേഡിയോയുടെ വിശ്വാസ്യത അദ്ദേഹത്തിനു മനസ്സിലാവട്ടേ;-)
ReplyDeleteസെമി
ടൈം ഔട്ട് റേഡിയോ ഏഷ്യയിലെ ഒരു പ്രൊഗ്രാം ആണ്. 9am - 11 am. ഓരൊ ദിവസവും ഓരൊ വിഷയം. informative one. ഇന്ന് വിക്കിപീഡിയയായിരുന്നു വിഷയം.അടുത്ത ഒരു എപിസോഡില്‍ യുണികോഡും, മലയാളം ബ്ലോഗിംഗും ഉള്‍പെടുത്താന്‍ ഉദ്ദേശിക്കുന്നുവെന്ന് പറഞ്ഞു.
ReplyDeleteറേഡിയോ ഏഷ്യ ഇപ്പോഴെങ്കിലും യുണീകോഡിനെ ശ്രദ്ധിച്ചുതുടങ്ങിയതില്‍ സന്തോഷം!
ReplyDeleteസാരമില്ല ഡ്രിസിലേ, fm അല്ലേ? അത്ര സീരിയസ്സായി അത് ശ്രദ്ധിക്കുന്നവര്‍ എത്രപേരുണ്ടാകും?