തര്‍ജ്ജനിയില്‍ മൂന്നാം തമ്പുരാന്‍ ഇക്കുറി പറയുന്നതു വക്കാരിയെപ്പറ്റിയാണു്.
വക്കാരി ചെയ്യുന്നതു്... എന്ന ലേഖനം ഇവിടെ വായിക്കുക.
കൂടാതെ, രാജെഷ് വര്‍മ്മയുടെ എലിക്കെണി എന്ന കഥയും, ബൂലോഗസമ്മേളനങ്ങളെപ്പറ്റിയുള്ള ലേഖനവും, ഭാഷാ ഇന്ത്യാ അവാര്‍ഡിനെപ്പറ്റിയുള്ള ലേഖനവും ഈ ലക്കത്തിലുണ്ടു്.
തര്‍ജ്ജനി ജൂലായ് ലക്കം ഇവിടെ.
അങ്ങനെ വക്കാരിയും പ്രശസ്തനായി...
ReplyDeleteവക്കാരിയെപ്പറ്റി ഒരു ലേഖനം തര്‍ജ്ജനിയില്‍...
ഹ..ഹ.. ഓട്ടോഗ്രാഫുകള്‍ പാരഗ്രാഫായി വേണ്ടവര്‍ ഒരു ഓട്ടോ പിടിച്ച് വന്നുകൊള്ളൂ കേട്ടോ :)
ReplyDeleteഎന്റെ സിനിമാഭിനയകാലഘട്ടത്തില്‍ അനുഭവിച്ച അതേ പ്രശ്‌നം. അതായത്
പേരു പുറത്തായതിന്റെ ആത്‌മസംതൃപ്തിയും നാലുപേരറിയുന്നതിന്റെ ആത്‌മസംഘര്‍ഷവും ഒരാള്‍ ഒന്നിച്ചനുഭവിച്ചാല്‍ ഉണ്ടാകുന്ന വികാരം ചമ്മലാണെന്ന് എനിക്ക് ദേ ഇപ്പോഴും മനസ്സിലാകുന്നു!
500 രൂപയില്‍ ഒരു ഓട്ടോഗ്രാഫ് എഴുതി എനിക്കയക്കുമോ?
ReplyDeleteഓട്ടോഗ്രാഫ് എഴുതാന്‍ മടിയാണെങ്കില്‍ ഒരു 5000-ന്റെ ചെക്കില്‍ ആ സൈന്‍ മാത്രം ഇട്ട് അയച്ചാലും മതി :)
എപ്പോ തന്നെന്നു ചോദിച്ചാല്‍ മതി ആദിത്യാ..
ReplyDeleteപിന്നെ ഓട്ടോഗ്രാഫിന്റെ ചിട്ടവട്ടങ്ങളൊക്കെ അറിയാമല്ലോ. ഞങ്ങള്‍ പ്രശസ്‌തര്‍ ഓട്ടോഗ്രാഫ് ബുക്കുകളുമായിട്ട് നടക്കാറില്ലല്ലോ. വേണ്ടവര്‍ ഓട്ടോഗ്രാഫ് ബുക്ക് തരുന്നു, ഞങ്ങള്‍ ഓട്ടോഗ്രാഫ് വരച്ചു കൊടുക്കുന്നു. അതുകൊണ്ട് എത്ര അഞ്ഞൂറു രൂപകളിലാണ് സംഗതി വേണ്ടതെന്നു വെച്ചാല്‍ അത്രയും രൂപകള്‍ അയച്ചു തരിക. സ്പീഡ് പോസ്റ്റാണെങ്കില്‍ സ്പീഡില്‍ നടക്കും കാര്യങ്ങള്‍. സംഗതി ഇവിടെ കിട്ടുന്ന മുറയ്ക്ക് ഞാന്‍ വേണ്ടത് ചെയ്യാം. ഇനി ചെക്കിലാണ് വേണ്ടതെങ്കില്‍ ആദിത്യന്റെ ചെക്കാണെന്നറിയാന്‍ വേണ്ടി മാത്രം ആ ചെക്കില്‍ ഒരു സൈനിട്ട് ഇങ്ങോട്ട് അയച്ചുതരിക.
ഇതെല്ലാം ചെയ്‌തിട്ട് എന്റെ ടിപ്‌സും വായിച്ചുകൊണ്ടിരിക്കുക. അതായത് ആദിത്യന്‍ ചെയ്യാനുള്ളത് ആദിത്യന്‍ ചെയ്യുക. ബാക്കി കാര്യങ്ങളെപ്പറ്റിയും അതിന്റെ ഫലത്തെപ്പറ്റിയുമൊക്കെയോര്‍ത്ത് വറീതാവാതിരിക്കുക. വരാനുള്ളത് എന്തായാലും വഴിയിലും ചായക്കടയിലുമൊന്നും തങ്ങില്ലല്ലോ :)
500 രൂഭാ അങ്ങോട്ടയയ്ക്കുന്നേനു പകരം ഞാന്‍ കീറി കത്തിച്ച് കടലിനു നേരെ കാറ്റത്തു പറത്തിക്കോളാം...
ReplyDeleteനമുക്ക് നെഗോഷ്യേറ്റ് ചെയ്യാം. അഞ്ഞൂറു വേണമെന്നില്ല. നൂറായാലും മതി. ഇനി പത്തുനൂറെണ്ണം വേണമെന്നൊന്നുമില്ല. പത്തോ ഇരുപതോ ആയാലും മതി... എല്ലാം ഞാനെടുക്കൂല്ലെന്ന്. ഒപ്പിട്ട് ഒരെണ്ണമെങ്കിലും തിരിച്ചയച്ചിരിക്കും. ഞാന്‍ ഡീസന്റാ
ReplyDeleteപ്ലീസ്. :)
അജ്ഞാതനായി, ആ ബ്ലോഗെഴുതാനുള്ള സുഖം..അതു വെള്ളത്തിലായി അല്ല്യോ വക്കാരി മാഷെ ??
ReplyDeleteഎങ്കിലും എന്റെ സുസ്‌മര സുന്ദര സുമുഖ വദനം... അതിന്റെ ഫുള്‍ ഗ്ലാമറോടു കൂടി... അത് പലരും കണ്ടിട്ടില്ലല്ലോ ഇതുവരെ എന്നൊരാശ്വാസം മാത്രം ഇടിവാളേ :)
ReplyDeleteപപ്പരാസികളെ പേടിച്ച് ഇപ്പോള്‍ മനഃസമാധാനമില്ല. ആകെ ആശ്വാസം എന്റെ ടിപ്പുകള്‍ മാത്രം....
ആ സുസ്‌മര സുന്ദര സുമുഖ വദനം ഇവിടെ പടമായി വരുന്നതോടെ നമ്മക്കെല്ലാം കട അടച്ചു വീട്ടി പോവാം... അന്നത്തോടെ തീരും
ReplyDeleteവക്കാരീ, ഓട്ടോഗ്രാഫ് ഒപ്പിടാന്‍ ഏതഡ്രസ്സിലാണ് അയയ്ക്കേണ്ടത്? വേഗം പറയൂ...
ReplyDeleteപേരു പുറത്തായതിന്റെ ആത്മസംതൃപ്തി - പേരോ? എവിടെ? ഞാന്‍ കണ്ടില്ലല്ലോ :-(
തര്‍ജ്ജനിയിലെ ലേഖനം ഇന്നലേ കണ്ടു വക്കാരിയേ. നാലാളല്ല നാലു ഭൂഖണ്ഡങ്ങളിലെ ആളല്ലെ വക്കാരാധാകരായി ഉള്ളത്!
ReplyDeleteവരാനുള്ളത് വഴിയില്‍ തങ്ങില്ല ആദിത്യാ, തങ്ങില്ല.. ആരും കണ്ട്രോള് കളയരുത്. മനഃസാന്നിധ്യം. അതൊന്നു മാത്രമേ അത്തരുണത്തില്‍ തുണിയാകൂ...
ReplyDeleteഹ..ഹ.. കല്ല്യാണ്യേ, എന്റെ പേര് എന്റെതന്നെ പുറത്താ ആയത്. മതിലില്‍ ചാരി നിന്നപ്പോള്‍ പറ്റിയതാ (പണ്ടൊരു ബാലരമയിലെ കാര്‍ട്ടൂണിനോട് കടപ്പാട്). അല്ലാതെ എന്റെ പേരൊക്കെ എവിടെ പുറത്താകാന്‍. പക്ഷേ എന്റെ പേര് ഫേമസ് പേരുതന്നെ. പലര്‍ക്കുമുണ്ട് :)
ദേവേട്ടാ, ശ്ശോ, അപ്പോള്‍ അന്റാര്‍ട്ടിക്കയില്‍ എന്നെ ആരും അറിയില്ലേ. ശ്ശേ, പെന്‍ഗ്വിന്‍ ബുക്ക്‍സിന് എന്റെ ടിപ്പ് ബുക്ക് പബ്ലിഷ് ചെയ്യാന്‍ കൊടുക്കില്ലാ എന്നു പറഞ്ഞപ്പോള്‍ അവരീ ചതി ചെയ്യുമെന്നോര്‍ത്തില്ല. ഏഷ്യയില്‍ എന്റെ വീട്ടുകാര്‍ ഏതായാലും എന്നെ അറിയും....എന്നാ..... തോന്നുന്നത് :)
വക്കാരീ..
ReplyDeleteഒരു വലിയ ബാനര്‍ അങ്ങോട്ടയച്ചിട്ടുണ്ട്..
ഒപ്പിട്ട് നിറയ്ക്കുക.
വേള്‍ഡ് കപ്പ് ഫൈനല്‍ വേദിയില്‍ വെക്കാനാ.
ഒപ്പം ജപ്പാന്‍ ഉറുപ്പികയില്‍ ഏറ്റവും വലുത്(കൊടുക്കുമ്പോള്‍ അറിഞ്ഞ് കൊടുക്കണമെന്നാ) തപ്പിപ്പിടിച്ച് അതിലൊരൊപ്പും ഇട്ട് എന്‍ ക്ലോസ് ചെയ്തേര്.
എന്റെ കയ്യില്‍ ജപ്പാന്‍ കറന്‍സി സ്റ്റോക്കില്ല.
മേഘമേ, സാരമില്ല, ഏതു കറന്‍സിയും മാറാവുന്ന ബാങ്ക് ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ബാങ്ക്-യെംയൂയെഫ്‌ജെ- സിറ്റിബാങ്കില്‍ നിന്നും ഇക്കൊല്ലം ആ പട്ടം അവര് വാങ്ങിച്ചു. അതുകൊണ്ട് എന്ത് കറകളഞ്ഞ കറന്‍സിയും ധൈര്യമായിട്ട് അയക്കൂന്ന്.
ReplyDeleteപക്ഷേ ഞങ്ങള്‍ ലോഹക്കപ്പുമായുള്ള എല്ലാ ബാന്ധവവും അവസാനിപ്പിച്ചു. ഞങ്ങടെ നികാത്ത വിരമിച്ചു...
ഞാനും വായിച്ചു.. വക്കാരി ചെയ്യുന്നതെതെന്നാല്‍...
ReplyDeleteഅപ്പൊ വക്കാരി ഒരു നിവര്‍ത്തിയുണ്ടെങ്കില്‍ ആ പേരു പുറത്തക്കരുത്.......