ഹരിയാനയില്‍ കുഴല്‍ക്കിണറില്‍ വീണ പ്രിന്‍സെന്ന 5 വയസ്സുകാരന്റെ ജീവനു വേണ്ടി പ്രാര്‍ത്ഥ്തിക്കൂ...
വെള്ളിയാഴ്ച്ച വൈകുന്നേരമാണ് പ്രിന്‍സ് കിണറ്റില്‍ വീണത്. വെറും 16 ഇഞ്ച് വ്യാസമുള്ള കിണറില്‍ 60 അടി താഴ്ച്ചയിലാണ് പ്രിന്‍സിപ്പോള്‍. ഇന്‍ഡ്യന്‍ ആര്‍മി പ്രിന്‍സിനെ രക്ഷിക്കുവാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രിന്‍സിന്റെ 5-ആം പിറന്നാളാണിന്ന്.
for live update watch : "TIMES now" channel
Watch Live video update in http://www.ndtv.com/ndtvvideo/default.asp?id=5549
ReplyDeleteഒടുവില്‍ സൈന്യത്തിന്റെ സഹായത്തോടെ പ്രിന്‍സിനെ രക്ഷപ്പെടുത്തിയിരിക്കുന്നു...
ReplyDeleteപ്രാര്‍ത്ഥനകള്‍ ഫലിച്ചിരിക്കുന്നു...
ഇപ്പോള്‍ ഓര്‍ത്തു പോകുന്നു, മാസങ്ങള്‍ക്കു മുമ്പ് ഇതേ അവസ്ഥയില്‍ പെട്ട് മരിക്കേണ്ടി വന്ന കാസര്‍കോട് ജില്ലയിലെ ആ ബാലനെക്കുറിച്ച്. നമ്മുടെ ഭരണകൂടവും, രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളും അവിടെ പരാജയപ്പെടുകയാണല്ലോ ഉണ്ടായത്?!!!
ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ ഉണ്ടായ പ്രിന്‍സ് സംഭവത്തിന് കിട്ടിയ ദേശീയ ശ്രദ്ധയും കേരളത്തിലെ ആ ദുരന്തത്തിന് കിട്ടിയില്ല...
രക്ഷപെട്ടല്ലോ..നന്നായി..!!
ReplyDeleteIndian Army - We are proud of you. Jai Hind :)
ReplyDeleteഇവിടുത്തെ കുട്ടിയെ ഓര്‍ത്തതുകൊണ്ട് ഞാന്‍ പേടിച്ചിട്ട് നോക്കാനേ പോയില്ല. ചേട്ടന്‍ ഇടയ്ക്ക് നോക്കി പറഞ്ഞു. ആ കുടുംബത്തിന്റെ ഭാഗ്യം.
ReplyDeleteനന്നായി, ആ കുഞ്ഞ് രക്ഷപ്പെട്ടല്ലൊ!
ReplyDeleteനന്നായി!. ഞാനും ആ ന്യൂസ് വായിക്കാതെ ഇരിക്കുകയായിരുന്നു. ഒളിച്ചോട്ടം.
ReplyDeleteപിടയുന്ന മനസ്സോടെ ആണെങ്കിലും, ഇടക്ക് എന്തിനിതു കാണുന്നു എന്ന് സ്വയം ചോദിച്ചു കൊണ്ടാണെങ്കിലും ഇന്നലെ വീട്ടിലെത്തിയ മുതല്‍ ഞാന്‍ ടി.വി.യുടെ മുന്നിലായിരുന്നു. ഓരോ മിനിറ്റിലും ദൈവമേ, ഈ രാജകുമാരന്‍ രക്ഷപ്പെടണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്.
ReplyDelete65 എഞ്ചിനീയറിംഗ് കോര്‍പ്‌സ് ചെയ്തത് ഒരു ചെറിയ കാര്യമല്ല. രക്ഷാ പ്രവര്‍ത്തനത്തിനവസാനം പ്രിന്‍സിനേയും കയ്യിലൊതുക്കി കുഴിയില്‍ നിന്ന് കയറി വന്ന ക്യാപ്റ്റന്‍ പങ്കജ് ഉപാധ്യായുടെ മുഖം 50 മണിക്കൂര്‍ നേരത്തെ കഠിനാദ്ധ്വാനത്തിനൊടുവിലും തിളങ്ങിയിരുന്നത് നമ്മോട് പറയുന്നതും അതു തന്നെയാണ്. മൃദുവായിരുന്ന മണ്ണില്‍ തുരങ്കം ഉണ്ടാക്കാനുള്ള വൈഷമ്യം, ഇടക്ക് ചിതറി വീണ മഴ ഉയര്‍ത്തിയ പ്രശ്നം, ഓപ്പറേഷന്‍ കാണാനും പ്രിന്‍സിനു വേണ്ടി പ്രാര്‍ത്ഥിക്കാനും തിങ്ങിക്കൂടിയവര്‍ ഭൂമിക്ക് മേല്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദം മണ്ണിടിച്ചിലിന് കാരണമായേക്കാം എന്ന ഭീതി, പ്രിന്‍സ് ഇരുന്ന കുഴിയില്‍ ഉണ്ടായിരുന്ന ബള്‍ബിന്റെ പവര്‍ അകത്ത് താപം കൂടുന്നതിനനുസരിച്ച് നിയന്ത്രിക്കേണ്ട അവസ്ഥ, മന:ശാസ്ത്ര വിദഗ്‌ദരുടെ സഹായത്തോടെ കുട്ടിക്കിഷ്ടപ്പെട്ട നാടന്‍ പാട്ടുകള്‍ കേള്‍പ്പിച്ച് ബോധാവസ്ഥയില്‍ അവനെ നിലനിര്‍ത്താനുള്ള കഠിന പരിശ്രമം, കുട്ടി പാനിക്ക് ആവാതിരിക്കാന്‍ ഇടക്കിടക്ക് അച്ഛന്റേയും അമ്മയുടേയും ശബ്ദം കേള്‍പ്പിച്ച് അവനെ സമാധാനിപ്പിക്കല്‍ തുടങ്ങി 50 മണിക്കൂര്‍ നേരം ആര്‍മിയും ഫയര്‍ ഫോഴ്സും ചെയ്ത സേവനം ഒരിക്കലും മറക്കാന്‍ പറ്റില്ല.
ഭരതന്റെ "മാളൂട്ടി" എന്ന ചിത്രം റിയല്‍ ലൈഫില്‍ കണ്ട പ്രതീതിയാണ് തോന്നുന്നത്. മാളൂട്ടി കണ്ടു കൊണ്ടിരുന്നപ്പോള്‍ അവസാനം സന്തോഷ ദായകമാവും എന്നുറപ്പുണ്ടായിരുന്നു. ഇവിടെ ഒരു രാജ്യം മുഴുവന്‍ ഒരു കുരുന്നിന്റെ ജീവനു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനൊപ്പം ചേര്‍ന്ന്. ഇന്ത്യക്കാരനായതിനില്‍ അഭിമാനം തോന്നുന്നു.
കോര്‍പ്സ് ഓഫ് എഞിനിയേര്‍സിനു ഒരു സലുട്ട്.
ReplyDeleteഅവരെപ്പറ്റി ഒരു ലിങ്ക്
http://indianarmy.nic.in/arengrs1.htm
ക്രമസമാധാന നില തകര്‍ന്നാലും വെള്ളപ്പൊക്കം വന്നാലും എത്തുന്ന പട്ടാളം ഒരു കുട്ടിയെ രക്ഷിക്കാനും എത്തിയല്ലോ. ചാക്കിട്ട്‌കുഴല്‍കിണര്‍ മൂടിയിട്ടത് തെറ്റ് തന്നെയാണ്.
ReplyDeleteദോശസ്നേഹിയായ കുറുമാന്റെ, സോറി, ദേശസ്നേഹിയായ കുറുമാന്റെ വക ഇന്ത്യന്‍ ആര്‍മിക്ക് ഒരു സല്യൂട്ട്
ReplyDelete