കൊച്ചി : മുല്ലപ്പൂവിന്റ്റെ ഓഫീസ് ടൈമിലുള്ള ഓവര്‍ ബ്ലോഗ്ഗിങ്ങത്രേ ഈ സംഭവബഹുലമായ ബൂലോഗം കാണായ്ക എന്ന പ്രതിഭാസത്തിനു പിന്നിലെന്ന് ഈ കേസന്വേഷിക്കുന്ന ഉന്നതോദ്യോഗസ്ഥര്‍ ബൂലോഗ ടി.വി.യോട് പറഞ്ഞു.
കൂടുതല്‍ വിശദാംശങ്ങള്‍ക്കു വേണ്ടി കൊച്ചി റിയാന്‍ സ്റ്റുഡിയോവിലേയ്ക്ക്.
ഹലോ! ഡുംഡുംഡും കേള്‍ക്കുന്നുണ്ടോ കേള്‍ക്കുന്നുണ്ടോ? അവിടെയെന്താണ് കേസിനാസ്പദമായി സംഭവിച്ചത്?
ഭുംഭുംഭും കേള്‍ക്കുന്നുണ്ട് കേള്‍ക്കുന്നുണ്ട്. മുല്ലപ്പുവിന്റ്റെ ഓഫീസ് സമയത്തുള്ള അനിയന്ത്രിതമായ ബ്ലോഗിംഗ് കാരണം കമ്പനി ബ്ലോഗ്ഗര്‍.കോം ബ്ലോക്ക് ചെയ്തിരിക്കുന്നുവത്രേ. ഇതിനെക്കുറിച്ച് കൂടുതലെന്തെങ്കിലും അറിയാറായിട്ടില്ല. ഇപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ തിരക്കിട്ട ഒരു ചര്‍ച്ച എറണാകുളം പ്രസ്സ് ക്ലബില്‍ നടന്നുകൊണ്ടിരിക്കുന്നു ഭുംഭുംഭും.
നന്ദി ഡുംഡുംഡും. മറ്റ് വാര്‍ത്തകള്‍ക്കു ശേഷം ഉടനെ ബന്ധപ്പെടാം.
കുട്ടരേ, ബൂലോഗക്ലബിന്റ്റേ പേരില്‍ മുല്ലപ്പൂവിനു എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചു കൊള്ളുന്നു. മുല്ലപ്പൂവിന്റ്റെ ബൂലോഗം കാണായ്ക പ്രശ്നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് ഒരറുതി വരട്ടെയെന്ന് ആശംസിക്കുന്നു.
മുല്ലപ്പൂവേ മുല്ലപ്പൂവേ ധീരതയോടെ നയിച്ചോളൂ... അഞ്ചെട്ടെണ്ണം പിന്നാലെ!
ലാല്‍ സലാം !!!
ഹ ഹ. രസായി.
ReplyDeleteഈ വാര്‍ത്തയുടെ റീ-ടെലക്കാസ്റ്റ് എപ്പോഴാ?
റീ-ടെലക്കാസ്റ്റ്ഉം കഴിഞ്ഞു..
ReplyDeleteകണ്ടില്ലേ..
കാണത്തവര്‍ക്കു...
നിക്ക്ആന്‍ സമയ്മില്ലാത്ത എതോ ഒരു ബ്ലോഗര്‍ ഒറ്റിക്കൊടുക്കുകയും അതിനു പ്രതിഫ്ലമായി മുപ്പതുലക്ഷ്മം ഡോളറും , എല്ലാ പോസ്റ്റിനും നൂറ് കമെന്റ് വാഗ്ദാനവും കൈപ്പറ്റിയതു കോണ്ടു മാത്രമാണു , ഈ ഒരു നടപടി എടുക്കേണ്ടി വന്നതെന്നു വീണ്ടും വീണ്ടും...
ഇവിടെ കമന്റ് നിയന്ത്രണത്തിന് ഒരു ഓഫ് കമ്മിറ്റി ഉണ്ടാവുമ്പോള്‍ സമാന്തര വാഗ്ദാനം കൊടുത്തതാരായാലും യൂനിയന്റെ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് ബ്ലൂലോക ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ടില്ലായിരുന്നോ ഈ വാര്‍ത്ത?
ReplyDeleteഈ കളികളുടെ ഒക്കെ പുറകില് ഹിസബുള്ളയുടെയും അല്‍-കൊയ് ദയുടെയും കയ്യുണ്ടെന്നാ സംസാരം. ഇവരെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത് ആ അമേരിക്കയാണെന്നാണ്‍ ചിലരൊക്കെ അടക്കം പറയുന്നത്.
ReplyDeleteഓ.ടോ: അഗ്രജന്‍ എന്ന് പറഞ്ഞാല്‍ എന്താ അര്‍ത്ഥം?
ReplyDeleteഅഗ്രജന്‍ = ജേഷ്ഠന്‍
ReplyDeleteശ്രീജ്യേ,
ReplyDeleteഈ ജാതി ചള്ക്ക് സംശയൊക്കെ അറിയാവുന്നവര്‍ക്ക് (എനിക്കല്ല) മെയില്‍ ചെയ്തല്ലേ ചോദിക്കേണ്ടത്? ഇങ്ങനെ പബ്ലിക്കായി... ഛെ ഛെ
പലരുടെയും ഇടയിലുള്ള സ്വന്തം ഇമേജ് ഒന്നും കൂടി പൊലിപ്പിക്കണോ? :)
പിള്ള മനസ്സില്‍ കളങ്കമില്ലാന്നാ.... (ബാലക്റ്ഷണ പിള്ള അല്ല.. കേട്ടാ..)
ReplyDeleteഅഗ്രജാ ശരിയാ ശരിയാ.
ReplyDeleteമുല്ലപ്പൂന്ടെ പ്രശ്നങ്ങളൊക്കെ അവസാനിച്ചൂന്ന് കരുതുന്നു :)