മഴ പെയ്തൊഴിഞ്ഞ ചിങ്ങമാസപ്പുലരികളിലെ ഇളം മഞ്ഞവെയില്‍ വീണുകിടക്കുന്ന തൊടിയുടെയും മുറ്റത്തിന്റെയും നിര്‍മ്മലസൗന്ദര്യം ശ്രീജ ശ്രദ്ധിച്ചിരുന്നില്ല!!
തുമ്പയും,മുക്കുറ്റിയും,കാക്കപ്പൂവുമടക്കം പരകോടി കുഞ്ഞുകുഞ്ഞു ചെടികള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന പറമ്പിലൂടെയും ഇടവഴികളിലൂടെയും വയല്‍ക്കരയിലൂടെയും ശ്രീജ നടന്നിരുന്നില്ല!!
ഓണനിലാവും ഒാണക്കാലത്തെ ഇളം കാറ്റും എങ്ങും നിറയുന്ന പൂക്കളുടെ മണവും ശ്രീജ അറിഞ്ഞിരുന്നില്ല!!
മരങ്ങളില്‍ കൂട്ടം ചേര്‍ന്നിരുന്ന് പാടുന്ന കിളികളുടെ പാട്ട് ശ്രീജ കേട്ടിരുന്നില്ല!!!
ഓണപ്പൂ പറിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം കൂടി കൂത്താടി മധുരസ്മരണകളുണ്ടാക്കിവയ്ക്കാന്‍ ശ്രീജ മെനക്കെട്ടില്ല!!!
തെളിവെള്ളമൂറിയ തോട്ടിലും കായലിലും കുളത്തിലും മദിച്ച് കളിക്കുന്ന പരല്‍മീനുകളെയും വെള്ളത്തില്‍ അവയ്ക്കോപ്പം നീന്തി തുടിക്കാനും ശ്രീജ സമയം കണ്ടിരുന്നില്ല!!
ഓണത്തിനു വറുത്തുപ്പേരി പോയിട്ട് ഒരു പപ്പടമെങ്കിലും കൂട്ടി കുഞ്ഞുങ്ങള്‍ക്കൊരുനേരത്തെ ഭക്ഷണം കഴിക്കാന്‍ കൊടുക്കാനാവാതിരുന്ന അമ്മയുടെ വ്യഥ ശ്രീജ അറിഞ്ഞിരുന്നില്ല....
(ശ്രീജ ഓണ്‍ലൈനിലെ, 'ശ്രീജയുടെ ലോകത്തിലെ', 'ഞാനും എന്റെ ഓണഘോഷവും' വായിച്ചപ്പോള്‍ തോന്നിയത്)
ശ്രീജയുടെ പോസ്റ്റില്‍ ഈ കമന്റ് എത്ര ശ്രമിച്ചിട്ടും ഇടാന്‍ കഴിയാത്തതുകൊണ്ടാണിതിവിടെ ഇട്ടത്
ReplyDelete