Wednesday, January 30, 2008

ബൂലോകത്ത് നിന്നും കലാകൌമുദിക്ക് ഖേദപൂര്‍വ്വം.



എം.കെ.ഹരികുമാര്‍ കലാകൌമുദിയിലെ തന്റെ “അക്ഷരജാലകം” എന്ന കോളത്തില്‍ എഴുതിയിട്ട മലയാള ബ്ലൊഗിങ്ങിനെ കുറിച്ചുള്ള ചോദ്യോത്തരമാണ് ഇത്. ബ്ലോഗിങ്ങിനെ കുറിച്ച് പറഞ്ഞറിഞ്ഞ് മലയാള ബ്ലോഗിങ്ങിലേക്ക് കടന്നു വരുന്ന ആര്‍ക്കും ആദ്യം ഒരു സ്ഥല ജല ഭ്രമം ഉണ്ടാവുക സ്വാഭാവികമാണെങ്കിലും ബൂലോകര്‍ ഒരേ മനസ്സോടെ പുതുമുഖങ്ങളെ ഹൃദയപൂര്‍വ്വം ബ്ലോഗിങ്ങ് എന്ന അതിരുകള്‍ക്കതീതമായ ആശയപ്രകാശന മാധ്യമത്തിലേക്ക് സ്വാഗതമോതുകയാണ് പതിവ്. എങ്ങിനെ ബ്ലോഗിന്റെ സെറ്റിങ്ങുകള്‍ ശരിയാക്കാം എന്ന് തുടങ്ങി എവിടെയൊക്കെ തങ്ങളുടെ ബ്ലോഗ് വായനക്കാരെ കാത്തിരിക്കുന്നു എന്ന് വരെ വിശദീകരിക്കുന്ന സഹായ പോസ്റ്റുകളും കമന്റുകളുമായി ബൂലോകര്‍ പുതുതായി ബ്ലോഗിങ്ങിലേക്ക് വരുന്നവരെ തുറന്ന ഹൃദയത്തോടെ സ്വീകരിക്കുകയെന്നതാണ് ബൂലോക വഴക്കം. എം.കെ.ഹരികുമാര്‍ എന്ന ഒരു ബ്ലൊഗറുടെ ആഗമനത്തേയും അതേ ഊഷ്മളതയോടെയും സ്നേഹത്തോടെയും ബൂലോകത്തേക്ക് സ്വാഗതം ഓതിയതിന് അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റുകള്‍ തന്നെ ഉദാഹരണങ്ങളാണ്. പുതുതായി ഒരാള്‍ ബ്ലോഗ് തുടങ്ങുന്നതിനെ മലയാളം ബ്ലോഗിങ്ങ് അത്രയും കൂടി വളര്‍ന്നിരിക്കുന്നു എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് മലയാള ബ്ലൊഗിങ്ങില്‍ നിറഞ്ഞ് നില്‍ക്കുന്നവര്‍ എല്ലാവരും തന്നെ.

കാര്യങ്ങള്‍ ഇങ്ങിനെയായിരിക്കേ “പുതുതായി വരുന്ന ബ്ലോഗുടമകളെ, ഇക്കൂട്ടര്‍ നിരന്തരമായി പിന്തുടര്‍ന്ന് കമന്റുകള്‍ ഇട്ട് ഒന്നുകില്‍ കീഴ്പ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യാം...” എന്ന പ്രസ്താവന ഉന്നയിക്കാന്‍ എം.കെ.ഹരികുമാറിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് മലയാള ബ്ലൊഗിങ്ങുമായി ബന്ധമുള്ള ഏവര്‍ക്കും തിരിച്ചറിവുള്ളതാണ്. പക്ഷേ ബൂലോകത്ത് നടന്ന ഹരികുമാറിന്റെ ഗിമ്മിക്കുകളെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സൂചനകള്‍ ഇല്ലാത്തവര്‍ അദ്ദേഹത്തിന്റെ ബ്ലൊഗിങ്ങിനെ കുറിച്ചെഴുതിയ കുറിപ്പ് തെറ്റിദ്ധാരണയുണ്ടാക്കും.

“ബ്ലോഗില്‍ കവിതയോ കഥയോ എഴുതുന്നവരെ ആരും ഗൌരവത്തിലെടുക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. എത്രയും വിലകുറഞ്ഞ കാര്യങ്ങള്‍ ആഭാസപൂര്‍വ്വം പറയാമെന്ന മത്സരം ബ്ലോഗില്‍ നടക്കുന്നു...” എന്നരീതിയില്‍ അദ്ദേഹം ബൂലോകത്തെ നിരീക്ഷിക്കുന്നിടത്ത് ഹരികുമാറിന്റെ ബ്ലോഗിങ്ങിനെ കുറിച്ചുള്ള തികച്ചും ബാലിശമായ ധാരണകള്‍ പുറത്തേക്ക് വരുന്നു എന്നതിനും പുറമേ ബൂലോകത്തെ ഏതെങ്കിലും രചനകളെ ക്രിയാത്മകമായോ വിമര്‍ശനാത്മകമായോ സമീപിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു എന്നും മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല. കുരുടന്‍ കണ്ട ആനയെ പോലെ ഹരികുമാര്‍ ബ്ലോഗിങ്ങിനെ കണ്ടതില്‍ മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവര്‍ ആരും ഒരു തരത്തിലും തെറ്റുകാരാ‍കുന്നില്ല.

ഹരികുമാര്‍ തന്റെ ബ്ലോഗിലേക്ക് ആളെ കൂട്ടാന്‍ “ഗിമ്മിക്കുകള്‍” തുടങ്ങിയപ്പോള്‍ മുതല്‍ ബ്ലോഗിങ്ങിന്റെ നല്ല വശങ്ങളെ കുറിച്ച് ആധികാരികാരികമായി സംസാരിക്കാന്‍ കഴിയുന്നവര്‍ ബ്ലോഗിങ്ങിന്റെ തത്വങ്ങളെ കുറിച്ചും ബ്ലോഗ് നല്‍കുന്ന സീമാതീതമായ ആശയപ്രകാശന സൌകര്യത്തെ കുറിച്ചുമൊക്കെ അദ്ദേഹത്തെ പലവുരു ഓര്‍മ്മപ്പെടുത്തുകയും ഗിമ്മുക്കുകളില്‍ നിന്നും പിന്‍‌വാങ്ങി നല്ല എഴുത്തിലേക്ക് തിരിച്ച് വരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തെങ്കിലും ആ അഭിപ്രായ പ്രകടനങ്ങളെ ഒക്കെയും വിമര്‍ശനങ്ങളായി കണ്ട് വിമര്‍ശനങ്ങളെ പിന്നെ ശത്രുതയായും മാറ്റി ഹരികുമാര്‍ ബൂലോകത്തോട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. കൊടുക്കുന്നവന്‍ വാങ്ങാനും തയ്യാറായിരിക്കണം എന്ന ബൂലോക തത്വം പാടെ തള്ളിയ ഹരികുമാര്‍ ഞാന്‍ ശരിയാണ്, ഞാനാണ് ശരി, ഞാന്‍ മാത്രമാണ് ശരി മറ്റെല്ലാവരും തെറ്റാ‍ണ് എന്ന സ്വത സിദ്ധമായ ശൈലിയില്‍ ഉറച്ച് നിന്നു. മുഖ്യധാരാ മാധ്യമ സംസ്കാരത്തില്‍ ഒരു പക്ഷേ ചോദ്യം ചെയ്യപ്പെടാത്ത ഈ നിലപാട് ബ്ലോഗില്‍ വിലപോവില്ലല്ലോ. അങ്ങിനെ അങ്ങാടിയില്‍ തോറ്റതിന് കൌമുദിയില്‍ മറുപടി എഴുതിയ ഹരികുമാര്‍ അദ്ദേഹത്തിന്റെ ഭീരുത്വത്തെയാണ് വെളിവാക്കിയത്.

തിരിച്ചൊന്നും കേള്‍ക്കേണ്ടി വരാത്തിടത്ത് തന്റെ നിലപാടുകള്‍ വികൃതമായി അവതരിപ്പിക്കാന്‍ ഹരികുമാര്‍ ശ്രമിച്ചിരിക്കുന്നതിനെ അദ്ദേഹത്തിന്റെ ശൈലിയായി കണ്ടു നമ്മുക്ക് പ്രതികരിക്കാതിരിക്കാം. പക്ഷേ മലയാളത്തിലെ ഒരു മാധ്യമത്തില്‍, മലയാളത്തിന്റെ മഹത്വം കെടാതെ സൂക്ഷിക്കാന്‍ ചെറുതെങ്കിലും തങ്ങളെ കൊണ്ട് കഴിയാവുന്ന തരത്തില്‍ ശ്രമിക്കുന്ന ഒരു പുതു മാധ്യമത്തിനെതിരേ -അത് ഒരു കോളത്തിലാണെങ്കില്‍ കൂടി-വന്ന ഒരു അപവാദത്തെ കണ്ടില്ലാ എന്ന് നടിച്ചു കൂട.

ഹരികുമാറിന്റെ ബൂലോക പ്രവേശം തന്നെ മലയാള ബ്ലൊഗിങ്ങിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള പുറപ്പാടായിട്ടേ കാണാന്‍ കഴിയുന്നുള്ളൂ. ഹരികുമാര്‍ ബൂലോകത്ത് കാട്ടി കൂട്ടിയ വിവരക്കേടുകളും വിക്രിയകളും തിരിച്ചറിയാതെ അദ്ദേഹത്തിന്റെ കോളത്തില്‍ കൂടിയാണെങ്കില്‍ കൂടിയും കലാകൌമുദിയില്‍ മലയാള ബ്ലോഗ് സമൂഹത്തെ അടച്ച് ആക്ഷേപിക്കുന്ന തരത്തില്‍ ഒരു കുറിപ്പ് വന്നതിനെ അപലപിക്കേണ്ടിയിരിക്കുന്നു. ഹരികുമാറിനെ തിരുത്തുകയോ അദ്ദേഹത്തോട് പ്രതിഷേധം അറിയിക്കുകയോ ഈ പോസ്റ്റിന്റെ ലക്ഷ്യമേയല്ല. പക്ഷേ നിരുത്തരവാദപരമായി മലയാള ബ്ലോഗ് സമൂഹത്തെ കരിവാരി തേക്കാന്‍ കലാകൌമുദി ഹരികുമാറിന് കൂട്ടു നിന്നതിനെ നിസ്സാരമായി കാണാന്‍ കഴിയില്ല.

ഭാര്യയും ഭര്‍ത്താവും, മാതാവും പിതാവും, ജ്യേഷ്ടനും അനുജനും, അനുജത്തിയും ജ്യേഷ്ടത്തിയും, ആങ്ങിളയും പെങ്ങളും ഒക്കെ ഒരുമിച്ചിരിന്ന് എഴുതുകയും വായിക്കുകയും ചെയ്യുന്ന, മറന്ന വായന കുറേശ്ശെയെങ്കിലും തിരിച്ച് കൊണ്ട് വരാന്‍ സഹായിക്കുന്ന മലയാള ബ്ലോഗിങ്ങിന്റെ ശുദ്ധമായ സംസ്കാരത്തെ ഇന്റെര്‍നെറ്റിലെ അസ്സഭ്യങ്ങളുമായി ഹരികുമാര്‍ ചേര്‍ത്ത് വെച്ചത് കലാകൌമുദിയില്‍ അടിച്ച് വന്നു എന്നുള്ളത് ഖേദകരമാണ്.

ഹരികുമാര്‍ ബൂലോകത്ത് എതിര്‍ക്കപ്പെടാനിടയായതില്‍ ബ്ലോഗറന്മാരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള ശ്രമങ്ങളോ ലോബിയിങ്ങോ ഉണ്ടായിട്ടുണ്ട് എങ്കില്‍ അതും ചര്‍ച്ച ചെയ്യപ്പെടണം. ബൂലോകത്തെ കുറിച്ച് ഹരികുമാറിനുള്ള ഏറ്റവും ശക്തമായ എതിര്‍പ്പ് അനോനിമസം ആണല്ലോ? അനോനിമസം ബ്ലോഗിങ്ങിന്റെ ആത്യന്തികമായ സാധ്യതയാണെന്ന് തിരിച്ചറിയാന്‍ ഹരികുമാറിന് കഴിയാത്തിടത്താണ് അദ്ദേഹം കുഴങ്ങിയത്. ബ്ലൊഗിങ്ങിനെ കുറിച്ച് അത് മുന്നോട്ട് വക്കുന്ന സാധ്യതകളെ കുറിച്ച് പഠിക്കാന്‍ ഹരികുമാറിന് കഴിയില്ല. കമന്റ് ഓപ്ഷന്‍ അടച്ചിട്ടിട്ട് ബ്ലൊഗ് ചെയ്യുന്നിടത്ത് ഒരു ബ്ലോഗര്‍ എന്ന നിലക്കെങ്കിലും ഹരികുമാര്‍ പരാജയപ്പെടുകയായിരുന്നു.

മുഖ്യധാരാ മാധ്യമത്ത് നിന്നു കൊണ്ട് ബ്ലോഗിങ്ങിന്റെ നല്ല വശങ്ങളെ നന്നായി ഉപയോഗിക്കുന്നവരാലും സമ്പന്നമാണ് ബൂലോകം. സമൂഹത്തിലെ ചെറു ചലനങ്ങളെ വരെ തങ്ങളുടേതായ രീതിയില്‍ വിശകലനം ചെയ്ത് ബ്ലോഗിലെത്തിച്ച് ബൂലോകത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി നില്‍ക്കുന്ന മാധ്യമ സുഹൃത്തുക്കള്‍ ഒരു തരത്തിലുള്ള ഗിമ്മുക്കുകളും കാട്ടാതെ തങ്ങളുടെ ബ്ലോഗുകളുമായി ബൂലോകത്ത് നിറഞ്ഞു നില്‍ക്കവേയാണ് ഹരികുമാര്‍ ബൂലോകത്തെ തനിക്ക് കഴിയും വിധത്തിലെല്ലാം ചവിട്ടി മെതിച്ചത്. ഇപ്പോള്‍ ചര്‍ച്ച അടച്ചിട്ട പത്രതാളിലേക്ക് മാറ്റുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് തന്നെ ബൂലോകത്ത് ഹരികുമാര്‍ ആടിയ കത്തി വേഷം ബൂലോകത്തിന് പുറത്തേക്ക് ചര്‍ച്ചയാക്കപ്പെടണം. അക്ഷരവിരോധത്തിന്റെ അല്പത്വമാണ് കൌമുദിയിലെ അക്ഷരജാലകം എന്ന വസ്തുത തെളിയിക്കാന്‍ അദ്ദേഹം എഴുതിയിട്ട പോസ്റ്റുകള്‍ ധാരാളമാണ്. ബൂലോകത്തെ മാധ്യമ സുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ അവര്‍ക്ക് കരുണീയമായത് ചെയ്യണം.

ഹരികുമാര്‍ കണ്ട ബ്ലോഗിലെ പരിമിതികളും തെറ്റുകളും അദ്ദേഹം ഇവിടെ തന്നെ ചര്‍ച്ച ചെയ്ത് ഒന്നുകില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കണമായിരുന്നു അല്ലെങ്കില്‍ തെറ്റിദ്ധാരണകള്‍ തിരുത്തണമായിരുന്നു. അല്ലാതെ കലാകൌമുദിയില്‍ ബ്ലോഗിങ്ങിനെ കുറിച്ച് തെറ്റായ നിരീക്ഷണങ്ങള്‍ എഴുതിയിട്ടത് തെറ്റാണ്. ബൂലോകത്ത് അദ്ദേഹം നടത്തിയ അനാരോഗ്യകരമായ ചര്‍ച്ചകള്‍‍ നേരേ ചൊവ്വേ മനസ്സിലാക്കാതെ, ഒരു കോളത്തിലൂടെയാണെങ്കിലും മലയാള ബ്ലോഗിങ്ങിനെ കുറിച്ച് അടിസ്ഥാന രഹിതമായ ഒരു കുറിപ്പിന് കലാകൌമുദി അവസരം ഒരുക്കിയതിനേ കലാകൌമുദിയുടെ ഒരു വായനക്കാരന്‍ എന്ന നിലക്കും ബൂലോകത്തെ ഒരു അംഗം എന്ന നിലക്കും ശക്തമായി അപലപിക്കുന്നു.

മലയാള ബ്ലോഗിങ്ങിന്റെ വളര്‍ച്ചക്ക് കടിഞ്ഞാണിടാന്‍ വിഫല ശ്രമം നടത്തുന്ന ഹരികുമാറിന്റെ ഹിഡന്‍ അജണ്ട ബൂലോകര്‍ മനസ്സിലാക്കണം. ഹരികുമാറിന്റെ നല്ല സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ അദ്ദേഹത്തിന്റെ കുരുട്ടു ബുദ്ധി തിരിച്ചറിയണം. ലഭ്യമായ എല്ലാ സൌകര്യങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തി മലയാള ബ്ലോഗ് സമൂഹത്തിന്റെ ശക്തമായ പ്രതിഷേധവും അമര്‍ഷവും കലാകൌമുദിയിലും മറ്റു മുഖ്യധാരാ മാധ്യമത്തിലും എത്തിക്കാന്‍ നമ്മുക്ക് കഴിയണം.

352 comments:

«Oldest   ‹Older   201 – 352 of 352
മന്‍സുര്‍ said...

ഹഹാഹാഹാഹിഹീഹിഹീ
അനില്‍ശ്രീ...ശരിയാ ആ കാര്യം ഞാനങ്ങ്‌ മറന്നു പോയിരുന്നു
എന്നാലും തക്കസമയത്ത്‌ ഒരു ദൂതു പോലെ വന്നു അറിയിച്ചല്ലോ...എന്ത വേണ്ടത്‌ പറഞ്ഞോ.....

ഇനിയും ശ്രമിക്കൂ.....കിട്ടും ഒരു 300.
അപ്പോ എന്ന ഞാന്‍ ഈ 200 എടുത്തോട്ടെ......

അറിയാതെ തലയിലൊരു 200 വീണു....ഇതിന്‌ ഫാഗ്യമെന്നും പറയും

നന്‍മകള്‍ നേരുന്നു

അതുല്യ said...

ഗുപ്താ :),
കൊല്ലുന്നത്‌ ഈച്ചയേയാണെന്ന ഓര്‍മ്മയുണ്ടോ? എ.കെ 47 ബാക്ക്‌ റ്റു ഷെല്‍ഫ്‌ പ്ലീസ്‌.

Kaippally said...

മലയാളികള്‍ തലയില്‍ മുണ്ടിട്ടാണു് ബ്ലോഗും കമന്റും എഴുതുന്നതു് എന്നതിന്റെ അര്ത്ഥം, മലയാളികള്‍ ബ്ലോഗില്‍ അശ്ലീലവു, ആഭാസത്തരവും മാത്രമാണു് എഴുതുന്നത് എന്ന് ഈ ചവറു് വായിക്കുന്ന ജനങ്ങള്‍ മനസിലാക്കും.

ഇതു് ബ്ലോഗിലുള്ള മലയാളികളെ മൊത്തത്തില്‍ അക്ഷേപിക്കുകയാണു്. ഹരികൂമാറിന്റെ ഒണക്ക ബ്ലോഗിലാണു് ഇതു് അച്ചടിച്ച് വന്നതെങ്കില്‍ ആരും ശ്രദ്ദിക്കില്ലായിരുന്നു. ഇത്രയും വലിയ പ്രക്ഷോഭം ഉണ്ടാവുകയും ഇല്ലായിരുന്നു.

മലയാളികള്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന കലാകൌമുദി എന്ന സാഹിത്യ പ്രസ്ഥാനത്തിലാണു് ഇതു വന്നിരിക്കുന്നത്. ഹരികൂമാര്‍ തറയാണെന്നുള്ളത് ഇത് വായിക്കുന്നവര്‍ക്കറിയില്ലല്ലോ. മറ്റ് ഇം‌ഗ്ലീഷ് online magazine വായിച്ചിട്ട് അതില്‍ നിന്നും reviews മലയാളത്തിലേക്ക് മൊഴി മാറ്റാന്‍ ഏവനും കഴിയും.

ഉദാഹരണം ഓഫ് ടോപിക്ക് ആണെങ്കില്‍ ക്ഷമിക്കുക.

ഹേര്‍ കുമാരന്‍ ബ്ലോഗിനെ പറ്റി എഴുതിയ ആ ലേഖനത്തിന്റെ താഴെ Cambridge University Press,പുബ്ലിഷ് ചെയ്ത The One, the Three and the Many എന്ന പുസ്തകത്തിന്റെ Description ആണു പുള്ളി "നിരൂപണം" ആയി എഴുതിയിരിക്കുന്നത്. കഥ കവിത നോവല്‍ സംഗീതം എല്ലാം മോട്ടിക്കുന്നതായി കേട്ടിട്ടുണ്ട്. നിരൂപണം മോട്ടിക്കുന്നത് ആദ്യമായിട്ടായിരിക്കും. വിവരമുള്ളവര്‍ ഈ സാദനം വായിക്കാത്തത് എത്ര നല്ല കാര്യം. ഇല്ലെങ്കില്‍ google അമ്മച്ചിടുത്ത് ചോദിച്ച് എല്ലാ "നിരൂപണങ്ങളും" ചളമാക്കാമായിരുന്നു.

പറഞ്ഞു വന്നത്: വിത്യസ്തനും പ്രതിഭാശാലിയുമായ കുഴൂര്‍ വില്സണ്‍ എന്ന കലാകാരനെ അപമാനിച്ച ഹരികുമാറിനെയാണു് കലകൌമുദി തലയില്‍ ചുമക്കുന്നത്.

അപ്പോള്‍ എനിക്ക് പറയാനുള്ളത് ഇതാണു് ഈ തിരുമണ്ടന്റെ ലേഖനം പ്രസിദ്ധീകരിച്ച തെറ്റിനു്, കലകൌമുദിയില്‍ തന്നെ ഒരു ഊക്കന്‍ ക്ഷമാപണം നടത്തുന്നതാണു് അതിന്റെ ഒരു ഇത്. യേത്?



നാറിയവനെ ചുമന്നാല്‍, ചുമക്കുന്നവന്‍ നാറും എന്ന banana talk ഞാന്‍ ഇവിടെ പറയുന്നില്ല.

കൃഷ്‌ | krish said...
"ഇത് കലാകൌമുദിയുടെ സഹോദരപ്രസിദ്ധീകരണമായ ‘ഫയര്‍’ മെഗസിനില്‍ വന്നിരുന്നുവെങ്കില്‍ അത്ര കാര്യമാക്കാനില്ലായിരുന്നു. "

ശരിയാണു് കൃഷ്, ഹരികുമാര്‍ "ഫയര്‍" മാസികയില്‍ പോയാല്‍ രണ്ട് മാസികയുടെ നിലവാരവും ഉയരും. തീര്‍ച്ച

rajesh said...

ഇത്രയും കാലം ഈ വഴക്കില്‍ ഇടപെടരുതെന്ന് മനപ്പൂര്‍വം കരുതി മാറി നിന്നതാണ്‌.

ഇപ്പോള്‍ ചില വാചകങ്ങള്‍ കാണുമ്പോള്‍ ചെറിയ തോതില്‍ ഹരികുമാറിനെ കുറ്റം പറഞ്ഞ്‌ എന്തും പറയാം എന്നുള്ള നിലയിലേക്ക്‌ താഴുന്നോ എന്നൊരു തോന്നല്‍.

" നീ ഒരു ചെല്ലക്കുട്ടി. നിന്നെക്കാളും വലിയവര്‍ (അതായത്‌ കൂടുതല്‍ ബ്ബ്ലോഗ്‌ ചെയ്തിട്ടുള്ളവര്‍) ഇവിടെയുള്ളപ്പോള്‍ നീ ആളാവാം എന്നു കരുതിയോ" എന്നൊരാള്‍ ചോദിക്കുന്നു.

സ്ത്രീകളും വിദ്യാഭ്യാസമുള്ളവരും ചിലപ്പോള്‍ കുട്ടികള്‍ പോലുമോ വായിക്കാനിടയുള്ള ഈ കമന്റുകളില്‍ ഒരാള്‍ "മൈ--" ചേര്‍ത്ത്‌ വിളിച്ച്‌ തന്റെ കഴിവ്‌ തെളിയിക്കുന്നു. (പക്ഷെ ആര്‍ക്കും ഒന്നും പറയാന്‍ വയ്യ. ഒരു common enemyയ്ക്ക്‌ എതിരെയുള്ള വിളിയാണല്ലോ)

"നമ്മുടെ ഒന്നും സഹായം ഇല്ലാതെ വലുതാകാന്‍ ശ്രമിച്ച ഒരാളെ എല്ലാരും കൂടെ ചേര്‍ന്ന് ഒതുക്കുന്ന കാഴ്ചയാണിവിടെ കാണുന്നത്‌" എന്നും പറഞ്ഞ്‌ വേറൊരാള്‍ സന്തോഷിക്കുന്നു.

കുറെ മാസങ്ങള്‍ക്കു മുന്‍പ്‌ കമന്റ്‌ ഓപ്ഷന്‍ മാറ്റുക മാത്രമല്ല അദ്ദേഹത്തിന്റെ പോസ്റ്റ്‌ വായിക്കണമെങ്കില്‍ പോലും "ഞാന്‍ തിരഞ്ഞെടുക്കുന്നവര്‍ വായിച്ചാല്‍ മതി" എന്നും പറഞ്ഞ്‌ പിണങ്ങി ഇരുന്ന ഒരു കുട്ടി ഇപ്പോള്‍ ഹരികുമാര്‍ കമന്റ്‌ ഓപ്ഷന്‍ എടുത്തുകളഞ്ഞതിനെക്കുറിച്ചും മറ്റും ഘോരഘോരം പ്രസംഗിക്കുന്നു.

നമ്മള്‍ ഒരു പാടു വലുതാണ്‌ എന്നൊരു തോന്നലുണ്ടെങ്കിലേ ആര്‍ക്കെങ്കിലും നമ്മളെ "കൊച്ചാക്കാന്‍" പറ്റൂ.

എനിയ്ക്ക്‌ ഞാന്‍ ഒരു വലിയ കവി ആണെന്ന് വിചാരമുണ്ടെങ്കില്‍ (എന്റെ കവിതകള്‍ എന്ന പോസ്റ്റ്‌ വായിച്ചു പൊട്ടിച്ചിരിച്ച ഒരുപാടു പേര്‍ ഇവിടുണ്ട്‌ എന്നു മറക്കുന്നില്ല) എന്റെ കവിതയെ കുറ്റം പറഞ്ഞാല്‍ എനിക്കു കൊള്ളുമായിരിക്കും. ഇല്ലെങ്കില്‍ "പോട കൂവേ" എന്നല്ലെ ഉള്ളു?

അങ്ങോട്ടും ഇങ്ങോട്ടും പുറം ചൊറിഞ്ഞു കൊടുക്കുന്നതൊക്കെ നല്ലതു തന്നെ പക്ഷേ ചൊറിഞ്ഞു കൊടുക്കാത്തവരെ ഒതുക്കുന്ന പ്രവണത നല്ലതല്ല.

ഹരികുമാറിന്‌ എതിരഭിപ്രായം തങ്ങാനാവാത്തതുകൊണ്ട്‌ കമന്റ്‌ ഓപ്ഷന്‍ എടുത്തുകളഞ്ഞു എന്നു വിലപിക്കുന്നവര്‍ തന്നെത്താനെ ഒന്നു നോക്കുന്നത്‌ നല്ലതായിരിക്കും (take a long, hard look at yourself എന്നു സായിപ്പിന്റെ ഭാഷയില്‍)അദ്ദേഹത്തിന്റെ കമന്റ്‌ നിങ്ങള്‍ക്കു താങ്ങാന്‍ പറ്റാത്തതുകൊണ്ടല്ലേ ഈ വെപ്രാളം മുഴുവന്‍?

പുതിയ ഒരുത്തന്‍ വന്ന് ചേട്ടാ, ചേച്ചീ അമ്മാവാ,അമാവീ, മാഷേ എന്നൊന്നും വിളിക്കാതെ അങ്ങനെയങ്ങ്‌ ആളായാലോ എന്നൊരു ചെറിയ തോന്നല്‍ ഇതിനു പുറകില്‍ ഇല്ലേ?

ഇങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ പിന്നെന്തു പറയാന്‍.

യാഹുവിനെ മുട്ടുകുത്തിക്കുക, മാപ്പു പറയിക്കുക മുതലായ വിനോദങ്ങള്‍ ഇപ്പോ അങ്ങോട്ടു കഴിഞ്ഞല്ലേ ഉള്ളൂ ? ഉടനേ തുടങ്ങി അടുത്തത്‌.

ആറു മാസം australiaയില്‍ പോയപ്പോള്‍ ഇതിന്റെ ഒരു വകഭേദം കണ്ടു. ഏതു സ്ഥലം എന്നു പറയുന്നില്ല.അവിടുത്തെ മലയാളികള്‍ക്ക്‌ ഒന്നല്ല രണ്ട്‌ അസ്സോസിയേഷന്‍ ഉണ്ടായിരുന്നു.ആകെപ്പാടെ 100 കുടുംബങ്ങളോ മറ്റോ ഉണ്ട്‌. ഒന്നിന്റെ പ്രസിഡന്റ്‌ X ചേട്ടന്‍, മറ്റതിന്റെത്‌ Y ചേട്ടന്‍. രണ്ടു പേരും തമ്മില്‍ ഏതണ്ട്‌ അര കിലോമീറ്റര്‍ അകലത്തില്‍ താമസിക്കുന്നു. അന്യോന്യം മിണ്ടില്ല. ഒരു ചേട്ടന്റെ "ആള്‍ക്കാരെ" മറ്റേ ചേട്ടന്‍ കണ്ടാല്‍ ചിരിക്കുകയില്ല.

ചെന്നിറങ്ങിയ ഉടനെ ആളു വന്നു X ചേട്ടനെ വേണം ആദ്യം കാണാന്‍. കുറച്ചു കഴിഞ്ഞപ്പോള്‍ Y ചേട്ടന്റെ ആള്‍.

മനസ്സില്ല എന്നു രണ്ടു പേരുടെ അടുത്തും പറഞ്ഞു. എന്തായാലും ആറു മാസത്തേയ്ക്കു തന്നല്ലോ. ഒരുത്തനെയും കണ്ട്‌ പുറം ചൊറിയാന്‍ പോയില്ല. എന്തെങ്കിലും നഷ്ടം ഉണ്ടായോ - ഓണത്തിന്‌ ഒന്നു രണ്ടു സുഹൃത്തുക്കളുടെ വീട്ടില്‍ നിന്ന് കഴിക്കേണ്ടി വന്നു.

"ഓണക്കൂട്ടായ്മ"യ്ക്ക്‌ വിളിച്ചില്ല.

അനിലൻ said...

ഇത്ര ലളിതമാക്കാന്‍ പറ്റുമോ രാജേഷ്?
അക്ഷരജാലകത്തില്‍ എന്താണ് നടന്നതെന്ന് ആദ്യം മുതല്‍ കണ്ടിരുന്നോ താങ്കള്‍? ഹരികുമാറിന്റെ വിമര്‍ശനം താങ്ങാന്‍ കഴിയാതെ വന്ന സീനിയര്‍ ബ്ലോഗ്ഗേഴ്സ് ഉണ്ടാക്കിയ ബഹളമാണിതെന്ന് രാജേഷ് ഉറച്ചു വിശ്വസിക്കുന്നുണ്ടോ?
എന്തായിരിക്കും അദ്ദേഹത്തിനു കലാകൌമുദിയില്‍ അങ്ങനെ എഴുതാന്‍ തോന്നിച്ച വികാരം? എന്തായിരിക്കും ഇതിലൊന്നും പെടാതെ ഒഴിഞ്ഞു നിന്നവരെപ്പോലും തെറിവിളിക്കാനുള്ള കാരണം?

സത്യം പറ
രാജേഷ് നുണ പറയുകയല്ലേ? അതോ വ്യത്യസ്തനാമൊരു... ആകാന്‍ ശ്രമിക്കുകയോ?

(എന്റെ ബ്ലോഗ് പ്രായം രണ്ട് തികഞ്ഞിട്ടില്ല കേട്ടോ!)

The Prophet Of Frivolity said...

ഗുപ്തന്‍: എന്തു പേടി മാഷേ.....അയാളുടെ ബ്ലോഗില്‍ത്തന്നെ നടന്ന സംഭവങ്ങളില്‍ അവസാനം വരെ ഞാനില്ലായിരുന്നോ? അന്ന് എത്ര പേരുണ്ടായിരുന്നു? അല്ലെങ്കില്‍ത്തന്നെ ജീവിതത്തില്‍ നഷ്ടപ്പെടാ‍ന്‍ ഒന്നും ഇല്ലാത്തവന്ന് എന്തിനെ, ആരെ പേടിക്കാന്‍?
ഞാന്‍ വലകളില്‍ വീഴാന്‍ കൂട്ടാക്കാറില്ല. അത് നബാക്കോവുമുതല്‍ പാസ്റ്റര്‍നാക്കുവരെ ആരുടെയും. പിന്നല്ലേ ഹരികുമാര്‍. “വിവാദം സത്യം, അക്ഷരജാലകം മിഥ്യ;നിന്‍ ബ്രായും ബ്രസ്റ്റും കണക്കെ” എന്നല്ലേ..പിന്നെ അയാളുടെ ബ്ലോഗ് വായിക്കുന്നതിന്റെ കാര്യം.കൊലപാതകസീന്‍ കഴിഞ്ഞ ഉടനെ ഒരു ജോക്കറല്ലെ മാക്ബത്തില്‍ വരുന്നത്?

വേറൊന്നു കാണാം. KP.Sukumaran's comment.(പുള്ളിക്കാരന്‍ ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു). ഹരികുമാര്‍ ഗോള്‍ അടിച്ചില്ലെ? അതായിരുന്നില്ലെ പുള്ളീടെ ലക്ഷ്യവും?മെഫിസ്റ്റോഫിലസിനെ ജീവനൊടെ കാണാനാവുംന്ന് ഞാന്‍ വിചാരിച്ചതേയല്ല!

Anonymous said...

ദയവായി Stop attacking blogs/ബ്ലോഗുകളെ അക്രമിക്കുന്നതു നിര്‍ത്തുക എന്ന ഹരജിയില്‍ ഒപ്പുവയ്ക്കുകകയും കൂടുതല്‍ പേര്‍ക്ക് ലിങ്ക് അയചുകൊടുക്കുകയും ചെയ്യുക.

Anonymous said...

നീ ആലൊരു വലിയ സംഭവം ആണല്ലോ രാജേഷേ
ഒരു കാര്യം ഉറപ്പായി ആരു വിളിച്ചില്ലെങ്കിലും നീ സദ്യ ഉണ്ണും. അതാണ് നിന്റെ മിടുക്ക്. വാഴ്ത്തുക്കള്‍

ഇങ്ങനെ ഒരു അവതാരത്തിനെ കൂടി ഇവിടെ കാണാനായതില്‍ സന്തോഷം.

ഇവിടെ ഒക്കെ തന്നെ കാണുമല്ലോ അല്ലേ?

പപ്പൂസ് said...

രാജേഷ് പറഞ്ഞതില്‍ ആദ്യത്തെ നാലഞ്ച് പാരഗ്രാഫിനോടൊക്കെ പരിധി വരെ യോജിക്കാം. ഗ്രൂപ്പിസം എന്നു പറയുന്ന സംഗതി, പ്രിന്റിലും വിഷ്വല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലുമെന്ന പോലെ ബ്ലോഗിലുമുണ്ടെന്ന് എനിക്കും തോന്നിയിട്ടുണ്ട്. ഇവിടത്തെ പ്രതികരണം ഉയര്‍ന്നു വരുന്ന ഒരു മാധ്യമത്തെ അടച്ചാക്ഷേപിക്കുന്ന ഹരികുമാറിന്റെ വാക്കുകളോടാണ്. വിമര്‍ശനത്തിന് എതിര്‍വാക്കുണ്ടാവുമ്പോള്‍ അതു നേരിടാനുള്ള ആത്മബലം കൂടി വിമര്‍ശകനു വേണം. അതില്ലാത്തതു കൊണ്ടാവണം ഹരികുമാര്‍ കമന്റ് ഒപ്ഷന്‍ അടച്ചതും പ്രിന്റില്‍ പോയി ഇങ്ങനെ എഴുതിപ്പിടിപ്പിച്ചതും. ന്യായാന്യായങ്ങള്‍ നിരത്തി പറഞ്ഞതിനെ സാധൂകരിക്കത്തക്ക ഒരു പ്രസ്താവനയാണതെന്ന് ബ്ലോഗു വായിക്കാത്തവന്‍ കൂടി പറയില്ല. തീര്‍ത്തും നിരുത്തരവാദപരമായ, എന്തോ ലക്ഷ്യം വച്ചെഴുതിയ കുറേ വാക്കുകള്‍.

ഹരികുമാറിന്റെ കമന്റ് താങ്ങാന്‍ പറ്റാത്തതു കൊണ്ട് എന്ന കമന്റിനോട് യോജിപ്പേയില്ല. അക്ഷരജാലകത്തില്‍ എഴുതിവച്ചതൊക്കെ വായിച്ചിട്ടുണ്ടോ? അതിന്റെ നിലവാരം വിലയിരുത്തിയിട്ടാണോ ഇതൊക്കെ പറയുന്നത്? അദ്ദേഹം എഴുതിയ, എഡിറ്റു ചെയ്യപ്പെടാത്ത ബ്ലോഗും ഒരു വരി എഴുതാനറിയാത്തവനെന്ന് അദ്ദേഹം പറഞ്ഞ കുഴൂര്‍ വിത്സന്റെ ബ്ലോഗുമെടുത്ത് ഒര്രു താരതമ്യം ചെയ്യൂ സുഹൃത്തേ. വായിക്കാന്‍ കൊള്ളാവുന്ന വരികളില്ലെന്നതു പോട്ടെ, അക്ഷരത്തെറ്റില്ലാതെ ഒരു പാരഗ്രാഫ് തികച്ചെഴുതിയത് ഞാന്‍ കണ്ടിട്ടില്ല, ഹരികുമാറിന്റെ ബ്ലോഗില്‍.

ചേട്ടാ ചേച്ചീ എന്നൊക്കെ വിളിക്കാതെ വന്ന് നന്നായി എഴുതിപ്പോകുന്ന ഒട്ടേറെപ്പേരുണ്ട്. വിളിച്ച് നന്നാകുന്നവരും ഉണ്ടാവാം. വിമര്‍ശനം ഒരിക്കലും മറുവാക്കിന് അതീതമല്ല. അതെല്ലാവരും കേള്‍ക്കേണ്ടതു തന്നെ. ജേര്‍ണലിസ്റ്റുകളെ അടച്ചാക്ഷേപിച്ചാല്‍ എല്ലാവരും ഒന്നിച്ചു പ്രതികരിക്കുന്നതു പോലെ, ബ്ലോഗിനെ കുറിച്ച് തീര്‍ത്തും തെറ്റായ ഒരു വാര്‍ത്ത പരത്താന്‍ ഹരികുമാര്‍ ശ്രമിക്കുമ്പോള്‍ വികാരപ്രകടനങ്ങളുണ്ടാവുക സാധാരണം.

ആസ്ട്രേലിയയില്‍ താങ്കള്‍ കണ്ട ആളുകളെ വച്ച് മലയാളികളെ ഒന്നടങ്കം ഒരു ഗ്രൂപ്പിലേക്ക് ആവാഹിക്കണോ രാജേഷേ, രാജേഷും ഒരു മലയാളിയല്ലേ, ഇവിടെ പറഞ്ഞത് മറ്റുള്ളവര്‍ പറഞ്ഞതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കാര്യമല്ലേ? എല്ലാ കൂട്ടരിലും നല്ലവരും കൊള്ളരുതാത്തവരും, പല രീതിയില്‍ ചിന്തിക്കുന്നവരും ഉണ്ടാവുക സ്വാഭാവികം മാത്രം. തെറ്റിദ്ധാരണ പടര്‍ത്തരുതെന്ന് മാത്രം നമ്മുടെ ആവശ്യം!

e പത്രം said...

അത് വാര്‍ത്തയുമായി

Satheesh said...

എത്താന്‍ വൈകിപ്പോയി!
ഹരികുമാര്‍ ഒരു കോളമെഴുത്തുകാരനാണെന്ന് അക്ഷരജാലകത്തിലെ ‘വെട്ടുകിളി’പ്പോസ്റ്റിലാണറിഞ്ഞത്. അതറിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ മറ്റുപോസ്റ്റുകള്‍ വായിക്കാന്‍ തോന്നി. വായിച്ച് കഴിഞ്ഞപ്പോള്‍ തോന്നി ‘അയ്യേ!! ഇത്രേം വല്യ പ്രൊഫൈല്‍ ഉള്ള ഒരാള്‍ ഇത്ര മോശമായിട്ടാണോ എഴുതുക‘ എന്ന് . ഹരികുമാറിന്റെ കള്ളപ്പേരില്‍ വേറെ ആരെങ്കിലും എഴുതിവിടുന്നതാവാം എന്നു വരെ ചിന്തിച്ചു അപ്പോള്‍. പിന്നെയും രണ്ട് പോസ്റ്റ് വന്നപ്പോള്‍ അറിഞ്ഞു ഇദേഹത്തിന്റെ തനിനിറം !!
ഇപ്പോഴിതാ പ്രിന്റ് മീഡിയയിലും..! ഇത്രേം വിവരദോഷികളായ ആള്‍ക്കാരാണല്ലോ ഭഗവാനേ കലാകൌമുദിപോലുള്ള പ്രസ്ഥാനത്തിലിരുന്ന് ആളെപറ്റിക്കുന്നത്!
മാപ്പ് ചോദിക്കണമെന്ന് ഇയാള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത്, കോളമെഴുതിയ അതേ പ്രസിദ്ധീകരണത്തിലായിരിക്കണം. പിന്നെ പറ്റുമെങ്കില്‍ ഈ ഏരിയയിലേക്ക് വരാതിരിക്കണം!!

Kaippally said...

Off Topic.

Rajesh
സിനിമയില്‍, സുരേഷ് ഗോപിക്ക് "Shit" പറയാം. മലയാളി അതു് കേള്‍ക്കാന്‍ പിള്ളേരേയും ഭാര്യയേയും കൂട്ടി പോയിരുന്നു കേട്ട് കയ്യടിക്കും. സാറാ ജോസഫിനു് "മൈര്‍" എന്ന് എഴുതാം. ഓ. വി. വിജയന്റെ ധര്മ്മ പുരാണത്തിലും ഉണ്ട് ആവശ്യം പോലെ വാക്കുകള്‍. "മൈര്‍" എന്നാല്‍ രോമം എന്നാണു് ശ്രീകണ്ഠേശ്വരന്‍ പിള്ള ശബ്ദതാരാവലിയില്‍ എഴുതിയിരിക്കുന്നത്. എനിക്കുമാത്രം "മൈര്‍" എന്ന് എഴുതിക്കൂട.

സദാചാരം ആവശ്യത്തിനു മതി.

മലയാളം ബ്ലോഗിനെ മോത്തമായി ആക്ഷേപികൂന്ന ഒരുത്തനെ "ഒരു വെറും മൈരന്‍ " എന്ന് ഞാന്‍ പറഞ്ഞതു കൊണ്ട് എന്റെ ഗ്ലാമര്‍ കുറഞ്ഞെങ്കില്‍ സാരമില്ല. ഞാന്‍ സഹിച്ചു.

Anonymous said...

അങ്ങനെ ബൂലോഗരെല്ലാം ചേര്‍ന്ന് ഹരികുമാറിനേയും പ്രശസ്തനാക്കി!


ഇയാളുടെ പോസ്റ്റുകള്‍ (ചില) വായിച്ചിട്ട് ഇതോ നിരൂപണം/വിമര്‍ശനം എന്നൊക്കെ മൂക്കത്തു വിരല്‍ വച്ചിട്ടുണ്ട്, അദ്ദേഹമാണു ഇവിടത്തെ പല നല്ല ബ്ലോഗേഴ്സിനും നിലവാരമില്ലെന്നു വിളിച്ചു കൂവുന്നത്, ഹാ കഷ്ടം!

കമന്റ് ഓപ്ഷന അടച്ചിടുകയോ, വലിച്ചെറിയുകയോ ഒക്കെ ഓരോരുത്തരുടേയും ഇഷ്ടം, പക്ഷേ ബ്ലോഗന്നൂരില്‍ പട തോറ്റതിനു കാളകൌമുദിയില്‍ ബ്ലോഗമ്മാരെ മൊത്തം ചീത്തവിളിച്ചത് മഹാ മോശമായിപ്പോയി ഹരികുമാറേ.

താങ്കളെഴുതുന്നതു വിമര്‍ശനമാണെന്നു ആത്മാര്‍ത്ഥമായി തോന്നിയിട്ടുണ്ടോ? എങ്കില്‍ ദേ ഈ കമന്റിനു മുകളില്‍ പല ബ്ലോഗന്മാരും എഴുതിയ 200 ഇല്‍ അധികം കമന്റുകളും വിമര്‍ശനമായി കൂട്ടിയാല്‍ മതി.

തെറിവിളിക്കാന്‍ വിവരവും വിദ്യാഭ്യാസവും ഒന്നും വേണമെന്നില്ല, അല്പം സംസ്കാരം ഇല്ലാതിരുന്നാല്‍ മതി.. അല്പ നേരത്തെങ്കിലും ;)

Anonymous said...

ഈ-പത്രത്തിനോട്.

വിമര്‍ശനമല്ല. സൌഹൃദപരമായ ചെറിയൊരു വിയോജിപ്പ്.

ഈ പ്രതിഷേധത്തിനോ മുന്‍പ് ഹരികുമാറിന്റെ ബ്ലൊഗില്‍ നടന്ന ചര്‍ച്ചകള്‍ക്കോ ഞാന്‍ ആരെയും പ്രതിനിധീകരിച്ചിട്ടില്ല. ആരും എന്നെയും പ്രതിനിധീകരിച്ചിട്ടില്ല. ഞാന്‍ ആരുടെയും നേതാവല്ല. ബ്ലൊഗില്‍ എനിക്ക് നേതാക്കളും ഇല്ല. നേതൃത്വം എന്ന വാക്ക് ശ്രദ്ധിച്ചുപയോഗിക്കേണ്ടതാണ്.

അഞ്ചല്‍ക്കാരന്‍ said...

എം.കെ.ഹരികുമാറിനെ കൊണ്ട് മാപ്പ് പറയിക്കുക ഈ പോസ്റ്റിന്റെ ഉദ്ദേശ്യമേ ആയിരുന്നില്ല.

"ഹരികുമാറിനെ തിരുത്തുകയോ അദ്ദേഹത്തോട് പ്രതിഷേധം അറിയിക്കുകയോ ഈ പോസ്റ്റിന്റെ ലക്ഷ്യമേയല്ല." എന്ന് പോസ്റ്റില്‍ തന്നെ സൂചിപ്പിച്ചിട്ടും ഉണ്ടായിരുന്നു.

കൂഴൂര്‍ വിത്സന്‍ നാലക്ഷരം നേരേ ചൊവ്വേ എഴുതാന്‍ അറിയാത്ത ആളാണെന്ന് ഹരികുമാര്‍ പറയുമ്പോള്‍ കൂഴൂര്‍ വിത്സന്റെ കവിതകള്‍ വായിച്ചിട്ടുള്ളവര്‍ നിരൂപകന്റെ ആസ്വാദന ശേഷിയെ വിലയിരുത്തും.

ലാപുടയുടെ എഴുത്തിനെ ഹരികുമാര്‍ ഇന്റര്‍നെറ്റിലെ അനാശാസ്യങ്ങളുമായി ചേര്‍ത്ത് വെച്ചതിനെ ലാപുടക്ക് നിയമപരമായി നേരിടുകയും ചെയ്യാം.

ഇവിടെ കലാകൌമുദി എന്ന ഒരു മാദ്ധ്യമത്തില്‍ മലയാള ബ്ലോഗ് സമൂഹത്തെ കുറിച്ച് തികച്ചും അടിസ്ഥാനരഹിതമായ ഒരു കുറിപ്പ് അച്ചടിച്ച് വന്നിരിക്കുന്നു. “ഇന്റര്‍നെറ്റ് എന്നാല്‍ അശ്ലീലം പ്രചരിപ്പിക്കാനും ആസ്വാദിക്കാനും ഉള്ള ഒരിടം.” എന്ന ഭൂരിപക്ഷ മലയാളീ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കിടയിലെ ചിന്തകള്‍ക്കതീതമാണ് ഇന്ന് മലയാള ബ്ലോഗിങ്ങ്. സാംസ്കാരിക ജീര്‍ണ്ണതകള്‍ക്കതീതമായി നിലനില്‍ക്കുന്ന ഒരു മഹത് പ്രസ്ഥാനമായി മലയാള ബ്ലോഗിങ്ങ് വളര്‍ന്ന് വരുമ്പോള്‍ അതിലേക്ക് അരിച്ച് കയറാന്‍ ശ്രമിക്കുന്ന സാ‍മൂഹ്യവിരുദ്ധ ശക്തികളെ പല്ലും നഖവും ഉപയോഗിച്ച് പുറത്തേക്ക് തള്ളുക മലയാ‍ള ബ്ലോഗിങ്ങിന്റെ നല്ല വശത്തെയാണ് സൂചിപ്പിക്കുന്നത്. ഇന്റര്‍നെറ്റിലെ ചപലതകളില്‍ മുക്കളയിടുന്ന ആ എലമെന്റുകള്‍ ബ്ലോഗിലേക്ക് കടന്ന് വരാത്തത് മലയാള ബ്ലോഗിങ്ങ് തങ്ങള്‍ക്ക് വളക്കൂറുള്ള സ്ഥലമല്ല എന്ന തിരിച്ചറിവ് കൊണ്ടാണ്.

“ബ്ലോഗില്‍ അസ്സഭ്യ പ്രചാരണത്തിനുള്ള മത്സരമാണ് നടക്കുന്നത്” എന്ന് “ഞാനുമൊരു ബ്ലോഗറാണ്” എന്ന പ്രസ്ഥാവനയോടെ ഒരാള്‍ എഴുതുമ്പോള്‍ മേല്‍പ്പറഞ്ഞ എലമെന്റുകളെ മലയാള ബ്ലോഗിങ്ങിലേക്ക് ഇറങ്ങിവരാന്‍ പ്രേരിപ്പിക്കുകയാണ് കലാകൌമുദി ചെയ്തത്. ഇത് അക്ഷന്തവ്യമായ തെറ്റാണ്. ഈ തെറ്റിനെതിരേ പ്രതികരിച്ചേ മതിയാകൂ. അത് ഹരികുമാറിനോടുള്ള പ്രതിഷേധമായ ചുരുങ്ങരുത്.

എം.കെ.ഹരികുമാറിനെ മലയാള ബ്ലോഗിങ്ങില്‍ പാര്‍ശ്വവല്‍ക്കരിക്കാന്‍ ശ്രമം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന ചര്‍ച്ച നമ്മുക്ക് “എം.കെ.ഹരികുമാറും ബൂലോകത്തെ ഗ്രൂപ്പിസവും” എന്ന പേരിലോ മറ്റോ ഒരു പോസ്റ്റിട്ട് അനോനി ഓപ്ഷനും തുറന്നിട്ട് നമ്മുക്ക് ചര്‍ച്ച ചെയ്യാം. ഈ പോസ്റ്റും ചര്‍ച്ചകളും മലയാള ബ്ലൊഗിങ്ങിനെതിരേ കേരളത്തിലെ ഒരു പ്രശസ്ഥമായ ആനുകാലികത്തില്‍ വന്ന വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധമാണ് വിഷയം. ഈ പ്രതിഷേധം വിഷയത്തില്‍ നിന്നും വ്യതിചലിക്കരുത് എന്ന് ആഗ്രഹമുണ്ട്.

ഒരു കമന്റ് പോലും ഈ പോസ്റ്റിന്റെ ഉടമയുടെ ഭാഗത്ത് നിന്നും ഡിലീറ്റ് ചെയ്യപ്പെടുകയില്ല. ഈ പോസ്റ്റും ഇതിലേ ചര്‍ച്ചകളും ഇതേപോലെ മലയാളത്തിലെ എല്ലാ മാദ്ധ്യമങ്ങളിലും മലയാള ബ്ലോഗ് സമൂഹത്തിന്റെ പ്രതിഷേധമായി എത്തിച്ചേരും എന്ന് പോസ്റ്റിന്റെ ഉടമ ഉറപ്പു തരുന്നു. അവിടെ അഡ്മിനിസ്ട്രേറ്റ കമന്റ് ഡിലീറ്റി എന്ന് കണ്ടാല്‍ “തങ്ങള്‍ക്ക് അനുകൂലമായി വന്ന കമന്റുകള്‍ പോസ്റ്റിന്റെ ഉടമയും തല്പര കക്ഷികളും ഒഴിവാക്കിയിട്ടാണ് ഇത്രയും പ്രതിഷേധം ഉണ്ടാക്കിയെടുത്തത്..” എന്ന് വ്യാഖ്യാനിക്കപ്പെടും എന്നുള്ളതു കൊണ്ട് പോസ്റ്റും കമന്റുകളും ഇതേപടി എത്തേണ്ടിടങ്ങളില്‍ എത്തേണ്ടിയിരിക്കുന്നു.

വീണ്ടും ഒരിക്കല്‍ കൂടി: ഹരികുമാറിനോടുള്ള പ്രതിഷേധമല്ല ഈ പോസ്റ്റ്. കലാകൌമുദിയോടുള്ള പ്രതിഷേധമാണ്!

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

ബൂലോഗം ഏറെ സ്നേഹിക്കുന്ന കുഴൂര്‍ വില്‍‌സണേയും, ലാപുടയേയും കൂടാതെ മലയാളം ബ്ലോഗേഴ്സിനെ ഒന്നടങ്കവും അടിച്ചാക്ഷേപിച്ച കൌമുദിയുടെ നടപടിയില്‍ ഒരു മലയാള ബ്ലോഗര്‍ എന്ന നിലയില്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു.

ശ്രീ എം കെ ഹരികുമാറിനോട് ഒന്നും സംസാരിക്കാനില്ല എന്നത് അദ്ദേഹത്തിന്റെ മലയാളത്തിലെ ഏറ്റവും വലിയ നടന്‍ പ്രേം നസീര്‍ എന്ന പോസ്റ്റോറ്റ് കൂടെ എടുത്ത തീരുമാനമായതിനാല്‍ അതില്‍ ഉറ്ച്ചു നില്‍ക്കുകയും ചെയ്യുന്നു.

ഈ വാര്‍ത്ത വെളിച്ചം കാണിച്ച അഞ്ചല്‍‌സിന് ആശംസകളൊടെ,
സാജന്‍.

കൊച്ചുത്രേസ്യ said...

കലാകൗമുദിയില്‍ വന്ന പരാമര്‍ശം ബ്ലോഗിംഗിനെ പറ്റി തെറ്റായ ധാരണയുണ്ടാക്കാന്‍ കാരണമായേക്കും.

ആ ലേഖനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.

മനോജ് കുമാർ വട്ടക്കാട്ട് said...

രണ്ടാമൂഴവും നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളുമൊക്കെ പ്രസിദ്ധീകരിച്ച കലാകൌമുദി തന്നെയോ ഇത്!

( ഹരികുമാരാ, തലയില്‍ മുണ്ടിട്ട് കൂവിക്കൊണ്ടേയിരിക്കുക )

santhosh balakrishnan said...
This comment has been removed by the author.
santhosh balakrishnan said...

ഹരികുമാറിന്റെ ലേഖനത്തിന് എതിരെ പ്രതിഷേധിക്കുന്നു.
വ്യക്തിപരമായ പ്രശ്നം തീര്‍ക്കാന്‍
പണിയെടുക്കുന്ന സ്ഥാപനത്തെ
ഉപയോഗപ്പെടുത്തുകയാണ്
ഹരികുമാര്‍ ചെയ്തത്‌.
"അവന്മാര്‍ക്കിട്ട്‌ ഒരു പണികൊടുക്കണം"
എന്ന വികല
മനോഭാവത്തോടെ തയ്യാറാക്കിയതാണ് ലേഖനം.
ഇത്‌ പ്രസിദ്ധീകരിച്ച കൌമുദിയും പ്രധിഷേധം അര്‍ഹിക്കുന്നു.

vadavosky said...

ബൂലോകത്തെക്കുറിച്ച്‌ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ എഴുതിയ ഹരികുമാറും അത്‌ പ്രസിദ്ധീകരിച്ച കലാകൗമുദിയും പ്രതിഷേധം അര്‍ഹിക്കുന്നു.

rajesh said...

മനസ്‌-

ഇവിടെ ഒരുപാടുകാലം ഉണ്ടായിക്കോളാം എന്നൊന്നും ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. എനിക്ക്‌ എന്റെ ബ്ലോഗില്‍ എഴുതണമെന്ന് തോന്നുമ്പ്പോഴൊക്കെ എഴുതും.ഇല്ലാത്തപ്പോള്‍ എഴുതൂല്ല. ഇവിടൊക്കെ തന്നെ കുറച്ചുകാലമായി ഉണ്ട്‌. പെരുമ്പറകൊട്ടി "ഒരു വര്‍ഷമായേ" എന്നൊന്നും വിളിച്ചില്ല എന്നേ ഉള്ളു.

സദ്യ ഉണ്ണുന്നതും അതുപോലെ തന്നെ. അതില്‍ പ്രത്യേകിച്ച്‌ നാണക്കേടൊന്നും തോന്നിയിട്ടില്ല.

താങ്കളുടെ profile നോക്കിയിട്ട്‌ കിട്ടിയില്ല. അല്ലെങ്കില്‍ ഭയങ്കരനായ ഒരു ബ്ബ്ലോഗ്ഗറെ കണ്ടതില്‍ ഞാന്‍ ആനന്ദം കൊണ്ട്‌ തുള്ളിച്ചാടിയേനെ

കൈപ്പള്ളി,

താങ്കളുടെ കല/ഫോട്ടോഗ്രഫി മുതലായവയിലുള്ള കഴിവിനോട്‌ എനിക്ക്‌ ബഹുമാനമുണ്ട്‌ (എന്നെക്കാളും ഒരു 20- 25 വയസിനു ഇളപ്പമാണെങ്കിലും). പക്ഷേ ഓ.വി വിജയന്റെയും സാറാ ജോസെഫിന്റെയും അതേ ലെവെലില്‍ ആണ്‌ താങ്കള്‍ എന്ന് ഇതു വരെ തോന്നിയിട്ടില്ല. (അങ്ങനെ അത്രേം വലുതാണെന്ന് നമുക്ക്‌ തന്നെത്താനെ തോന്നുമ്പോഴാണ്‌ നേരത്തെ ഞാന്‍ പറഞ്ഞതുപോലെ മറ്റുള്ളവര്‍ എന്നെ കൊച്ചാക്കി എന്ന തോന്നലും വരുന്നത്‌ )

അതുപോലെ തന്നെ ഗ്ലാമറിന്റെയും കാര്യം. ഒരുപാടുണ്ടെന്നു തോന്നിയിട്ടുണ്ടെങ്കില്‍ അതു കുറഞ്ഞു കാണും എന്നേ എനിക്കു പറയാനുള്ളൂ.

ബ്ലോഗടക്കം അധിക്ഷെപിച്ച്‌ എഴുതിയതായി കലാകൗമുദിയുടെ സ്കാനില്‍ കണ്ടില്ല. "ചുരുക്കം ചിലര്‍" "ഒരു ന്യൂനപക്ഷം" എന്നൊക്കെയാണ്‌ എന്റെ കണ്ണട വഴി കാണുന്നത്‌. വെള്ളെഴുത്തുണ്ട്‌ അതുകൊണ്ടായിരിക്കാം.

"അയാള്‍ ഇങ്ങനെ ചെയ്തു" അവര്‍ ഇങ്ങനെ എഴുതി" എന്നൊക്കെ പറഞ്ഞ്‌ താങ്കളും തെറി വിളിക്കുന്നതില്‍ എന്തര്‍ഥം? അവനു മോഷ്ടിക്കാമെങ്കില്‍ എനിക്കു മോഷ്ടിച്ചു കൂടെ എന്നുള്ള ചോദ്യം പോലല്ല്ലേ അതും?

ഇതില്‍ എഴുതുന്ന പലരും കിട്ടിയ അവസരം മുതലാക്കി കുറെ ചെറ്റത്തരം എഴുതിപ്പിടിപ്പിച്ച്‌ സ്വന്തം സംസ്കാരം വെളിയില്‍ വരുത്തുന്നുണ്ട്‌. അവരുടെ കൂടെ കൂടി അതേ ലെവലില്‍ പോകാതിരുന്നാല്‍ കൊള്ളാം.

പണ്ട്‌ ബെര്‍ളി മലയാള ബ്ലോഗര്‍മാരെപറ്റി കുറെയൊക്കെ എഴുതി കമന്റ്‌ ഓപ്ഷന്‍ ഓഫ്‌ ചെയ്തു വച്ചിരുന്നപ്പോള്‍ എന്തൊക്കെ കോലാഹലമായിരുന്നു. ബെര്‍ളിക്കിട്ടു താങ്ങാനും കുറേപ്പേര്‍ ഉണ്ടായിരുന്നു. പിന്നെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ബെര്‍ളിയില്ലാത്ത ബ്ലോഗ്‌ ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്‌ എന്നും പറഞ്ഞു നടക്കാന്‍ തുടങ്ങി എല്ലാവരും.

അതുപോലെ ഒന്നല്ലേ ഇതും.

rajesh said...

അതോ വ്യത്യസ്തനാമൊരു... ആകാന്‍ ശ്രമിക്കുകയോ?


hahaha

Unknown said...

നശിച്ചുകോണ്ടിരിക്കുന്ന മലയാള ഭാഷയെ പുതിയ തലമുറയെ തിരികെ ഏല്‍പ്പിക്കാന്‍ ഈ റ്റെക്നോളജി വിപ്ലവത്തില്‍ ഏറ്റവും സഹയിക്കുക മലയാള ഭാഷയിലൂടേ എഴുതുക, അതു പ്രചരിപ്പിക്കുക എന്നതാണു. അതിനെ ഒരു മാധ്യമം ആക്ഷേപിക്കുക എന്നത് പ്രബുധ കേരളത്തിന്റെ മാന്‍ക്കേട്.

നല്ലതിനെ ഒക്കെ അടച്ചാക്ഷേപിക്കുക എന്നത് ചിലര്‍ക്കു മാധ്യമ ശ്രദ്ധ നേടാന്‍ ഉള്ള വ്ര്ത്തികെട്ട അടവായി മാറിയിരിക്കുന്നു. ബ്ലോഗിനെ ക്കുരിച്ചു അരിയാവുന്നവര്‍ക്കാര്‍ക്കും ഇതു വിശ്വസിക്കാന്‍ കഴിയീല്ല. ഇങ്ങനെ ഉള്ള ലേഖകരെ വായനക്കാരും മാധ്യമങ്ങളും തിരസ്കരിക്കണം.ഒറ്റപ്പേടുത്തണം

ഡാലി said...

ഇതാദ്യമല്ല കലാകൌമുദി ബ്ലോഗകള്‍ക്കെതിരെ വാസ്തവവിരുധമായ കാര്യങ്ങള്‍ എഴുതി വിടുന്നത്. ബ്ലോഗില്‍ എന്താണു നടക്ക്കുന്നത് എന്ന് മനസ്സിലക്കുക പോലും ചെയ്യാതെയാണു പല എഴുത്തുകളും. ഹരികുമാറിന്റെ പോസ്റ്റുകള്‍ ആദ്യം മുതലേ ശ്രദ്ധിച്ചിരുന്നു. മൌലീക ആശയങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ആ ബ്ലോഗില്‍ അക്ഷരം തൊഴിലിനുപയോഗിക്കുന്ന ഒരാളുടെ അക്ഷരത്തിനോടുള്ള ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാനുതുകും തരം തെറ്റുകള്‍ ധാരാളമായിരുന്നു. നസീര്‍ ആണു വലിയ നടന്‍ എന്നെഴുതിയാല്‍, അത് അങ്ങനെയല്ല എന്ന്‍ വിചാരിക്കുന്നവര്‍ സ്വാഭാവികമായും ചോദ്യം ചെയ്യും. അതിനു അവര്‍ക്ക് കൃത്യമായ മറുപടി കൊടുക്കാതെ എതിര്‍ക്കുന്നവരെല്ലാം വെട്ടുക്കിളികളും ഗറില്ലകളും ആണെന്ന് പോസ്റ്റ് ഇടുകയും അതിനു ശേഷംകമന്റോപ്ഷന്‍ അടക്കുകയും ചെയ്തത് ഒരു വിമര്‍ശക എഴുത്ത്കാരന്റെ പക്വതയ്ക്ക് ചേര്‍ന്നതല്ലായിരുന്നു. ഇപ്പോള്‍ കലകൌമുദിയില്‍ ഇത്തരം വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ എഴുതിപിടിപ്പിച്ചിരിക്കുന്നത് തീകച്ചും അപലപനീയമാണു.

അഞ്ചല്‍ക്കാരന്‍ said...

പ്രിയ രാജേഷ്,
താങ്കള്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം ഒരിക്കല്‍കൂടി വ്യക്തമാക്കി കൊണ്ട് മുകളില്‍ കമന്റ് ഇട്ടത് എന്ന് സൂചിപ്പിക്കട്ടെ. ഈ വിഷയത്തില്‍ താങ്കളുടെ വേറിട്ട ശബ്ദം എല്ലാ അര്‍ത്ഥത്തിലും ഉള്‍കൊള്ളുന്നു. “ഹരികുമാറിനെ മലയാള ബ്ലൊഗിങ്ങില്‍ പര്‍ശ്വവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എങ്കില്‍ അതും ചര്‍ച്ചചെയ്യപ്പെടണം എന്നും ഈ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.” പക്ഷേ അതിനുള്ള വേദി ഇതല്ല. മലയാ‍ള ബ്ലോഗിങ്ങില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റായ പ്രവണതകള്‍ ഉണ്ട് എങ്കില്‍ അതിനെ കുറിച്ച് ആരോഗ്യകരമായ ചര്‍ച്ച നമ്മുക്ക് മറ്റൊരു വേദിയില്‍ നടത്താം.

ഹരികുമാറിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയോ ഹരികുമാറിനോട് പ്രതിഷേധം രേഖപ്പെടുത്തുകയോ ഈ പോസ്റ്റിന്റെ ലക്ഷ്യമേ അല്ല്ലായിരുന്നു. പ്രതിഷേധം കലാകൌമുദിയോടാണ്. ഹരികുമാര്‍ ഈ പോസ്റ്റില്‍ കടന്ന് വന്നത് കലാകൌമുദിയില്‍ മലയാള ബ്ലോഗ് സമൂഹത്തെ ആകമാനം അധിക്ഷേപിച്ച് കൊണ്ട് ഒരു കുറിപ്പിട്ട ആള്‍ എന്ന നിലക്കാണ്. ഹരികുമാര്‍ ബ്ലോഗ് തുടങ്ങിയതൂം ഹരികുമാറും മറ്റുചിലരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതും ബ്ലോഗിലാണ്. അത് ഇവിടെ ചര്‍ച്ചക്ക് വെക്കണമായിരുന്നു. അതിന് പകരം ഒരിക്കലും പ്രതികരിക്കപ്പെടില്ല എന്ന് ഉറപ്പുള്ള ഒരു മാധ്യമത്തില്‍ അദ്ദേഹം തന്റെ നിലപാടുകള്‍ വികൃതമായി വ്യക്തമാക്കിയത് തെറ്റാണ്.

ഹരികുമാര്‍ എന്ന ബ്ലോഗര്‍ ബ്ലോഗില്‍ എന്ത് ചെയ്തു എന്നതേയല്ല ഈ പോസ്റ്റിന്റെ വിഷയം. കലാകൌമുദിയില്‍ മലയാള ബ്ലോഗ് സമൂഹത്തെ അടച്ച് ആക്ഷേപിച്ചു കൊണ്ട് കോളമെഴുത്ത്കാരനായ എം.കെ.ഹരികുമാര്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നു. അക്ഷേപിച്ചിട്ടില്ലാ എന്ന താങ്കളുടെ നിലപാട് വ്യക്തമാക്കുന്ന “ബ്ലോഗടക്കം അധിക്ഷെപിച്ച്‌ എഴുതിയതായി കലാകൗമുദിയുടെ സ്കാനില്‍ കണ്ടില്ല. "ചുരുക്കം ചിലര്‍" "ഒരു ന്യൂനപക്ഷം" എന്നൊക്കെയാണ്‌ എന്റെ കണ്ണട വഴി കാണുന്നത്‌. വെള്ളെഴുത്തുണ്ട്‌ അതുകൊണ്ടായിരിക്കാം.” ഈ വരികള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ.

കാരണം, കലാകൌമുദിയില്‍ അടിച്ച് വന്ന ഈ വരികളില്‍ “ബ്ലോഗില്‍ കവിതയോ കഥയോ എഴുതുന്നവരെ ആരും ഗൌരവത്തിലെടുക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. എത്രയും വിലകുറഞ്ഞ കാര്യങ്ങള്‍ ആഭാസപൂര്‍വ്വം പറയാമെന്ന മത്സരം ബ്ലോഗില്‍ നടക്കുന്നു...” ഒരിടത്തും താങ്കള്‍ വ്യക്തമാക്കിയ “ന്യൂനപക്ഷം, ചിലര്‍” ഒന്നും കാണാന്‍ കഴിയുന്നില്ല. കലാകൌമുദി ലേഖനത്തിലെ മര്‍മ്മവും അപലപനീയവുമായ ഒരു സ്റ്റേറ്റ്മെന്റാണിത്. ഇതില്‍ താങ്കള്‍ പറഞ്ഞ “ചിലര്‍” കടന്ന് കൂടാത്തത് യാദൃശ്ചികമല്ല.

മലയാള ബ്ലോഗ് സമൂഹത്തെ അടച്ച് ആക്ഷേപിക്കുന്നത് തന്നെയാണ് ആ ലേഖനം. അതുകൊണ്ട് തന്നെ പ്രതിഷേധിക്കാന്‍ കഴിയുന്ന ലഭ്യമായ എല്ലാ സൌകര്യങ്ങളും ഉപയോഗപ്പെടുത്തി പ്രതിഷേധിക്കുക തന്നെ വേണം.

ഓര്‍ക്കുക: പോസ്റ്റും ചര്‍ച്ചയും ഹരികുമാറിനെതിരേയല്ലേയല്ല. മലയാ‍ള ബ്ലോഗ് സമൂഹത്തിന്റെ പ്രതിഷേധം കലാകൌമുദിയില്‍ എത്തിക്കുക എന്നതാണ്. ചര്‍ച്ച വഴി തെറ്റരുത് എന്ന് അദമ്യമായാ ആഗ്രഹം ഉള്ളതുകൊണ്ടാണ് താങ്കളോട് പോസ്റ്റിന്റെ ഉദ്ദേശ്യം വിശദീകരിച്ചു കൊണ്ട് വീണ്ടും കമന്റെഴുതേണ്ടി വന്നത്.

നിഷാന്ത് said...

ദേവേട്ടനു വേണ്ടി....



നെറ്റ്‌ കിട്ടാത്ത ഒരുത്തന്റെ പ്രതിഷേധം
*************************
ബ്ലഗാക്കളേ,
മൂന്നു ദിവസമായി ദുബായില്‍ കാറ്റും തിരയും ഒക്കെയായിട്ട്‌ ഇന്റര്‍നെറ്റ്‌ ആക്സസ്‌ നാശമാക്കിയതിനാല്‍ ബൂലോഗ ക്ലബ്ബില്‍ അഞ്ചല്‍ക്കാരന്‍ തുടങ്ങിയ ത്രെഡ്‌ മൊത്തം ലോഡ്‌ ആകുകയോ ഒരു കമന്റ്‌ ഇടാന്‍ എന്നെ അനുവദിക്കുകയോ ചെയ്യുന്നില്ല. എന്നുവച്ച്‌ മിണ്ടാതിരിക്കാന്‍ പറ്റുമോ, ആരെങ്കിലും ഇതൊന്നു അങ്ങോട്ട്‌ ലിങ്ക്‌ ചെയ്യൂ, അല്ലേല്‍ കോപ്പി പേസ്റ്റൂ.

കഴിഞ്ഞ പല ലക്കങ്ങളായി കലാകൌമുദി ബ്ലോഗിനെയും ബ്ലോഗര്‍മാരെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ലേഖനമെന്നും കവിതയെന്നും പേരിട്ട്‌ ആക്ഷേപങ്ങള്‍ അച്ചടിക്കുന്നുണ്ട്‌, ഇതില്‍ ഒരു ബ്ലോഗറെന്ന നിലയിലും ബ്ലോഗ്‌ വായനക്കാരനെന്ന നിലയിലും എനിക്കുള്ള ശക്തിയായ പ്രതിഷേധം അപ്പപ്പോള്‍ ബ്ലോഗില്‍ തന്നെ എഴുതുകയും ചെയ്യുന്നുമുണ്ട്‌. ഇത്‌ ഒരു തുടര്‍ പരിപാടിയാക്കാന്‍ കൌമുദി തീരുമാനിച്ച സ്ഥിതിക്ക്‌ ഇനിമേലില്‍ ഞാന്‍ കലാകൌമുദി എന്ന പ്രസിദ്ധീകരണം വാങ്ങുകയോ വായിക്കുകയോ ചെയ്യില്ല എന്ന തീരുമാനത്തിലെത്തി നില്‍ക്കുകയാണ്‌. അടുത്ത കാലത്ത്‌ വാങ്ങിയ ലക്കങ്ങളിലൊന്നും ബ്ലോഗ്‌ പോസ്റ്റുകളുടെ പോയിട്ട്‌ മറ്റു ആനുകാലിക പ്രിന്റ്‌ പ്രസിദ്ദീകരണങ്ങളില്‍ ഉള്ളയത്ര നിലവാരം പുലര്‍ത്തുന്നതൊന്നും കലാകൌമുദിയില്‍ കാണാനാവാത്ത സ്ഥിതിക്ക്‌ ഈ തീരുമാനം ഒരു സമരമെന്നതിനപ്പുറം പാഴ്ചെലവ്‌ ഒഴിവാക്കലായും ഞാന്‍ കാണുന്നു.

എം കെ
ഹരികുമാറിന്റെ കോളം ഞാന്‍ വായിക്കാറില്ലാത്തതുകൊണ്ട്‌ അദ്ദേഹത്തെക്കുറിച്ച്‌ ഒന്നുമെഴുതുന്നില്ല, അദ്ദേഹത്തിന്റെ ബ്ലോഗിനെക്കുറിച്ചുള്ള അഭിപ്രായം ഇവിടെ കൂട്ടിച്ചേര്‍ക്കുന്നുമില്ല.


ഇതു ദേവേട്ടന്റെ കമന്ററയില്‍ നിന്നും എടുത്തത്‌!

Anonymous said...

ഈ രാജേഷിനെ പോലുള്ളവന്മാരെയാണ് സൂക്ഷിക്കേണ്ടത്. ഒരു സമൂഹം മുഴുവന്‍ എതിര്‍ക്കുമ്പോള്‍ കുറെ മുടന്തുന്യായം പറഞ്ഞ അതിനെ ന്യായീകരിച്ച് മിടുക്കനാകാന്‍ നോക്കും. ചരിത്രം ഇത്തരക്കാരെ ശരിക്കും കൈകാര്യം ചെയ്ത കഥകള്‍ നമുക്ക് മനസില്‍ ഓര്‍ക്കാം.

ഒരുചെറിയ കുറിപ്പ് : സാറാ ജോസഫിനും ഓ വി വിജയനും “മയിരേ..” എന്നു പറയാം എന്നാണ് രാജേഷ് ശ്രമിക്കുന്നതെങ്കില്‍ ഒരു കാര്യം പറഞ്ഞോട്ടെ?
അവരൊക്കെ ഇതു വായിച്ചിരുന്നെങ്കില്‍ നിന്നെ നീട്ടി വിളിച്ചേനെ. പോട -------! എന്ന് (ക്ഷമിക്കണം ഞാന്‍ ഓ വി വിജയനോ സാറ ജോസഫോ അല്ലാത്തതുകൊണ്ട് ആ പേരു പറയണില്ല.)

ഹരികുമാര്‍ വകയിലൊരു ആണെങ്കില്‍ നടക്കെട്ടേട്ടാ..
എന്തായാലും ഹരികുമാറിന്റെ ഹീറോകളില്‍ ഇനി തന്നെയും കൂട്ടി 5 പേര്‍.

അരവിന്ദ് :: aravind said...

ഉദ്ദേശിച്ച പോലെ "കൊള്ളാം, ഉദാത്തം, മനോഹരം" പോലെയുള്ള കമന്റുകള്‍ കിട്ടാത്ത അരിശവും, പോരാത്തതിന് നല്ല മൂര്‍‌ച്ചയുള്ള വിമര്‍ശനം നേരിടേണ്ടി വന്ന ക്ഷീണവും, മണീച്ചിത്രത്താഴ് മുതലായ പേരുകളില്‍ വന്ന് സ്വയം അഭിനന്ദിച്ച് കമന്റിട്ടത് കൈയ്യോടെ പിടികൂടിയതിന്റെ ജാള്യവും, സര്‍‌വ്വോപരി "ഞാനൊന്നും ഒരു കോപ്പുമല്ല" എന്നുള്ള തിരിച്ചറിവിന്റെ അമ്പരപ്പും ഈ മനുഷ്യനെ ഇങ്ങനെ തന്റെ അവസാന ആയുധം ഒരു ശിഖണ്ഡി മാസികയെ മുന്‍‌നിര്‍ത്തി ബൂലോഗത്തിനെതിരെ പ്രയോഗിക്കാന്‍ പ്രേരിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഒറ്റക്കെട്ടായ ഈ പ്രതിഷേധവും ഇരുനൂറിലേറെ ബ്ലോഗര്‍മാരുടെ ശക്തമായ വിയോജിപ്പും ബ്ലൂ മാംഗോയില്‍ വിയര്‍പ്പായി ഒഴുകിയിറങ്ങുന്നത് എനിക്കു കാണാം.
ഏതോ ഭാഗ്യം കൊണ്ട് കുറുക്കന്‍ രാജാവായത് പോലെ കോളമിസ്റ്റായ ഇദ്ദേഹം ഇതല്ല, ഇതിന്റെ അപ്പുറമെഴുതിയാലും ബൂലോഗത്തിനൊന്നുമില്ല, പക്ഷേ, കൊമുദി അച്ചടിക്കുന്നത് അവസാനവാക്കായി എടുക്കുന്ന പല വായനക്കാര്‍ക്കും കണ്ണുതുറക്കാന്‍ ഈ പ്രതിഷേധം എത്തേണ്ടവരുടെ കണ്മുന്‍പില്‍ എത്തേണ്ടത് അത്യാവിശ്യമാണ്.
ഹരികുമാര്‍ എന്ന എഴുത്തുകാരന്‍ ഈ പരിപാടി നിര്‍ത്തി, താങ്കളുടെ ബ്ലോഗില്‍ കണ്ട പരസ്യം പോലെ, "നൂറ് മോസ്റ്റ് ബ്യൂട്ടിഫുള്‍ തരുണീമണീസ് ഓഫ് കേരള" മോഡല്‍ പ്രസിദ്ദീകരണങ്ങള്‍ ഇറക്കുകയാവും മനോ നിലവാരത്തിന് ചേര്‍‌ന്ന പ്രവര്‍ത്തി.

കൊമുദി എന്ന മാസികയുടെ ഗുഡ് വില്‍ നശിപ്പിക്കുന്ന ഇത്തരം അട്ടകളെ മെത്തയില്‍ നിന്നെടുത്ത് കളയാന്‍ പത്രാധിപര്‍ ധൈര്യം കാട്ടണം.

ഈ പ്രതിഷേധത്തില്‍ ശക്തമായി പങ്കു ചേരുന്നു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

അദ്ദേഹത്തിന്റെ തന്നെ പരസ്യത്തിലൂടെയാണെങ്കിലും കലാകൌമുദിയിലെഴുതുന്ന ഹരികുമാര്‍ ബ്ലോഗിലെഴുതാന്‍ തുടങ്ങുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷിച്ചത് , അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ബ്ലോഗിനൊരു നവോന്മേഷം പ്രദാനം ചെയ്യാനുതകും എന്നു തോന്നിയതിനാലാണ്. പക്ഷെ എന്തോ അദ്ദേഹത്തിന്റെ ഓരോ പോസ്റ്റും നിരാശ മാത്രമേ നല്‍കാനുതകിയുള്ളു എന്ന് ഖേദത്തോടെ മനസ്സിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. പ്രിന്റ് മീഡിയയിലൂടെ താന്‍ വിമര്‍ശിച്ചവരെല്ലാം പ്രതികാരദാഹം പുണ്ട് വെട്ടുകിളിക്കൂട്ടങ്ങളായി പല പല പേരുകളില്‍ തന്നെ ആക്രമിക്കാന്‍ വരുന്നെന്ന പേടിയില്‍ കണ്ണില്‍ കണ്ടവരെയെല്ലാം കയ്യില്‍ കിട്ടുന്നതെടുത്തടിക്കാന്‍ വിഫല ശ്രമം നടത്തുന്ന ഒരു കാഴ്ചയാണ് നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ കണ്ടത്. ബ്ലോഗില്‍ സ്വന്തം പേരിലല്ലാതെ എഴുതുന്നവരെല്ലാം തന്നെ വിമര്‍ശിക്കാന്‍ വേണ്ടി വേഷം കെട്ടിവന്നവരാണെന്ന് അദ്ദേഹം വൃഥാ ധരിച്ചു വശായി എന്നു തോന്നിക്കും വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. നിരാശപൂണ്ട്‍ “വിഴുപ്പലക്കാന്‍ ബ്ലോഗു മാത്രമേ കിട്ടിയുള്ളൂ” എന്നൊരു കമന്റ് ഞാനും അദ്ദേഹത്തിന്റെ ബ്ലോഗിലിട്ടിരുന്നു. ഇപ്പോള്‍ പ്രിന്റു മീഡിയയുടെ സുരക്ഷിതത്വത്തിലേക്കുള്‍വലിഞ്ഞ് മലയാളം
ബ്ലോഗ്ഗേഴ്‌സിനേയും, ബ്ലോഗ്ഗിങ്ങിനെയും തരം താഴ്ത്തിക്കാണിക്കുക എന്ന നിലയിലേക്ക് അദ്ദേഹം തരം താണത് ഒട്ടും ഉചിതമായില്ല. മലയാള ബ്ലോഗിങ്ങിന്റെ ചരിത്രത്തില്‍ മോശപ്പെട്ടൊരദ്ധ്യായമായിപ്പോയി അക്ഷരജാലകത്തിലൂടെ ഹരികുമാറിന്റെ സംഭാവന.

ക്രിയാത്മകമായ കൂട്ടായ്മയിലൂടെ മലയാളഭാഷയുടെ വളര്‍ച്ചക്കായി ആത്മാര്‍ത്ഥമായി ശ്രമിക്കുക എന്നേ ഭാഷാസ്നേഹികളായ എല്ലാ ബൂലോക സുഹൃത്തുക്കളോടും പറയാനുള്ളു. പ്രിന്റു ലോകവും ബ്ലോഗു ലോകവും എന്ന വേര്‍തിരിവില്ലാതെ പരസ്പരപൂരകങ്ങളായി വളരുകയെന്നതാണ് മലയാള ഭാഷയെ നെഞ്ചേറ്റുന്ന എല്ലാവര്‍ക്കും അഭികാമ്യമാകേണ്ടത്. അതുപോലെ തന്നെ കലാകൌമുദിയും അവസരത്തിനൊത്തുയര്‍ന്ന് ബ്ലോഗ്ഗേഴ്‌സിന്റെ വികാരങ്ങളെ മാനിക്കുമെന്ന് പ്രത്യാശിച്ചു കൊണ്ട്,
ആശംസകളോടെ

Kiranz..!! said...

ബ്ലോഗിംഗില്‍ നിന്നു കുറേ നാള്‍ വിട്ടു നിന്നിരുന്നത് കൊണ്ട് ഹരികുമാര്‍ ആരാണെന്നത് ഇപ്പോഴും വലിയ പിടിപാടില്ല.അഞ്ചലിന്റെ ഈ പേപ്പര്‍ കട്ടിംഗ് വായിച്ചപ്പോള്‍ ഒരു കാര്യം ബോധ്യമായി.കലാകൌമുദി എത്രമാത്രം പിന്നോട്ടു പോയിരിക്കുന്നു എന്നത്.തെറ്റായ വാര്‍ത്തകള്‍ ഒരു അടിസ്ഥാന നിരീക്ഷണവും കൂടാതെ പ്രസിദ്ധീകരിക്കുന്ന ഈ പ്രവണതയെ ശക്തമായി അപലപിക്കുന്നു.പല ലേഖനങ്ങളും വായിച്ച് പൂര്‍ണ്ണമായി മനസിലാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടീല്ലാത്തതിനാല്‍ മാത്രം ഈ മാധ്യമത്തെ പണ്ടൊരു ചെറിയ ആരാധനയോടെ നോക്കിക്കണ്ടിരുന്നു.അത്തരമൊരു നിലയില്‍ ‍ നിന്നും ഇന്നത്തെ അടിസ്ഥാനരഹിത വാര്‍ത്തകളുള്ളൊരു മഞ്ഞപ്പത്രത്തിന്റെ നിലവാരമുള്ള വാര്‍ത്താമാധ്യമമായി കാണാന്‍ കഴിയുന്നത് ഒരു രണ്ടാം ശൈശവത്തിന്റെ വക്കിലെത്തിയോ എന്ന് തന്നെ സംശയമുണര്‍ത്തുന്നു..!

വിശാഖ് ശങ്കര്‍ said...

രാജേഷ്,
താങ്കള്‍ക്ക് ഈ പ്രശ്നത്തെ എളുപ്പത്തില്‍ ലളിതവല്‍ക്കരിക്കാനായി എന്നതിനു വ്യക്തിപരമായ കാരണങ്ങള്‍ കാണും.പക്ഷെ അവയെ സാമാന്യവല്‍ക്കരിച്ച് ഇവിടെ നടന്നതു മുഴുവന്‍ ഒരു അപരാധമായിരുന്നു എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കരുതെന്നു മാത്രം.

“എനിയ്ക്ക്‌ ഞാന്‍ ഒരു വലിയ കവി ആണെന്ന് വിചാരമുണ്ടെങ്കില്‍ (എന്റെ കവിതകള്‍ എന്ന പോസ്റ്റ്‌ വായിച്ചു പൊട്ടിച്ചിരിച്ച ഒരുപാടു പേര്‍ ഇവിടുണ്ട്‌ എന്നു മറക്കുന്നില്ല) എന്റെ കവിതയെ കുറ്റം പറഞ്ഞാല്‍ എനിക്കു കൊള്ളുമായിരിക്കും. ഇല്ലെങ്കില്‍ "പോട കൂവേ" എന്നല്ലെ ഉള്ളു?“

താന്‍ വലുതോ ചെറുതോ ആയ ഒരു കവി ആണെന്നോ കവിത എഴുതുമെങ്കിലും കവി അല്ലെന്നോ ഒക്കെ ഔചിത്യം പോലെ ഒരാള്‍ക്കു കരുതാം.അയാള്‍ എഴുതുന്നതിനു നിലവാരമില്ലെന്നോ,എന്തിനു പ്രതിലോമകരമാണെന്നു പോലുമോ വേറൊരാള്‍ക്കു കരുതാം.പക്ഷെ അതു പരസ്യപ്പെടുത്തുമ്പോള്‍ കാര്യകാരണങ്ങള്‍ നിരത്തി തന്റെ കണ്ടെത്തലിനെ അയാള്‍ തന്നെ സാധൂകരിക്കണമെന്നു മാത്രം.ആ വിധത്തിലായിരുന്നു കുഴൂരിന്റെ കവിതകളെക്കുറിച്ച് ഹരികുമാര്‍ പറഞ്ഞൈരുന്നതെങ്കില്‍ അതിനോട് യോജിക്കാനാവില്ലെങ്കിലും അയാള്‍ പറയുന്ന യുക്തികള്‍ക്കൊത്ത് ഒന്നു നടന്നു നോക്കിയേനേ.എന്‍.എസ്. മാധവന്‍ എന്ന എഴുത്തുകാരന്‍ ബഷീറിനെ കുറിച്ച് പറഞ്ഞതിനോട് യോജിക്കാത്ത വായനക്കാര്‍ക്കുപോലും അയാളെ ഒരു ജോക്കറായി എഴുതി തള്ളാനാവില്ല.ഇതേ മനുഷ്യന്‍ ഖസാക്കിന്റെ ഇതിഹാസത്തിനെ കുറിച്ച് എഴുതിയ ലേഖനവും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.അന്നും പക്ഷേ ഒരു കാര്യവുമില്ലാതെ എന്തെങ്കിലും പുലമ്പുന്ന ഒരാളാണ്‍് മാധവന്‍ എന്നാരും പറഞ്ഞില്ല.കാരണം അയാള്‍ക്ക് തന്റെ വാദം മുന്നോട്ടുവയ്ക്കാന്‍ വ്യക്തമായ ഒരു തറയുണ്ടായിരുന്നു.ഒരാള്‍ക്ക് അതിനോ‍ട് യോജിക്കുകയൊ വിയോജിക്കുകയോ മാത്രമേ ചെയ്യാനാവു.ഈ മനുഷ്യന് കുഴൂരിനെ കുറിച്ചു മാത്രമാല്ല അയാള്‍ പറഞ്ഞ ഒന്നിനെക്കുറിച്ചും വ്യക്തമായ വാദങ്ങള്‍ നിരത്താനോ, അവയെ സുബ്സ്റ്റാന്‍ഷ്യേറ്റ് ചെയ്യാനോ കഴിഞ്ഞില്ല.(മറിച്ച് വല്ല തെളിവുകളും ഉണ്ടെങ്കില്‍ നിരത്തുക))അതിനുവേണ്ടി അദ്ധ്വാനിക്കാന്‍ അയാള്‍ വിമുഖനായിരുന്നു.അങ്ങനെയുള്ള ഒരാളെ അത്ര എളുപ്പം വെള്ളപൂശാന്‍ എനിക്ക് പറ്റില്ല.
(പല കുറിപ്പുകളിലും അതി വൈകാരികത കലര്‍ന്നിട്ടുണ്ട്, പലതും ആക്രമണോത്സുകമായിട്ടുണ്ട്.പക്ഷേ അവ അദ്ദേഹം അര്‍ഹിക്കുന്നു.കാരണം ഒരു സമൂഹത്തെ മുഴുവനാണ് അയാള്‍ ആക്ഷേപിച്ചത്.)

അവസാനമായി അയാളെ ഒരു വിധത്തിലും പ്രകോപിക്കാത്ത ലാപുടയെ ഇതിലേയ്ക്ക് വലിച്ചിഴച്ചതിനെ താങ്കള്‍ എങ്ങനെ ന്യായീകരിക്കും?

Anonymous said...

രാജേഷിന്റെ ആദ്യകമന്റില്‍ എന്റെ കമന്റ് ക്വോട്ട് ചെയ്തിരിക്കുന്നത് ഇപ്പോഴേ കണ്ടുള്ളൂ.

നമ്മുടെ ഒന്നും ‘സഹായം’ഇല്ലാതെ സ്വയം പ്രചരിപ്പിക്കാന്‍ ശ്രമിച്ച ഒരാളെ എല്ലാവരും ചേര്‍ന്ന് നിരാകരിക്കുന്ന കാഴ്ചയാണിവിടെ.

ഇത് എന്റെ കമന്റ്.

"നമ്മുടെ ഒന്നും സഹായം ഇല്ലാതെ വലുതാകാന്‍ ശ്രമിച്ച ഒരാളെ എല്ലാരും കൂടെ ചേര്‍ന്ന് ഒതുക്കുന്ന കാഴ്ചയാണിവിടെ കാണുന്നത്‌" എന്നും പറഞ്ഞ്‌ വേറൊരാള്‍ സന്തോഷിക്കുന്നു.

ഇത് രാജേഷിന്റ് കമന്റിലെ ക്വട്ടേഷന്‍.

ഇനി പറയാനുള്ളത്. ഒരു കാര്യം എഴുതുന്നതിനിടയില്‍ ഒരു വാക്ക് മാത്രം ക്വട്ടേഷനിലോ ഇന്‍‌വെര്‍ട്ടഡ് കോമായിലോ ഇട്ടാല്‍ ആ വാക്കിന് സാധാരണക്ക് വിരുദ്ധമായ/അതീതമായ അര്‍ത്ഥം ഉണ്ടെന്ന് കോമണ്‍ സെന്‍സ് ഉള്ളവര്‍ക്ക് മനസ്സിലാവും.അവര്‍ക്കുവേണ്ടിമാത്രമാണ് ഞാന്‍ ആ കമന്റ് ഇട്ടത്.


താങ്കള്‍ ക്വോട്ട് ചെയതപ്പോള്‍ ആ ഇന്‍‌വെര്‍ട്ടഡ് കോമാ വിട്ടുപോയില്ലേ; ആ അസുഖം തന്നെയായിരൂന്നു ഹരികുമാറിനും. അരെങ്കിലും പറയുന്നതിനെയൊക്കെ സ്വന്തം വഴിക്ക് വായിക്കുക. അതിന് മറ്റുള്ളവരെ പഴിക്കുക. യൂ ആര്‍ ഇന്‍ എ ഫൈന്‍ ലീഗ് മാന്‍. കന്‍‌ഗ്രാറ്റ്സ്.

(റോഡപകടത്തിനെതിരെ ബോധവല്‍ക്കരണം അല്ലേ സ്വന്തം പ്രധാനപരിപാടി. ഒരു ചെറിയ ഉപദേശം തരാം: mind the signs. പ്രയോജനപ്പെടും. വായിക്കുമ്പോഴും)

മയൂര said...

ഈ ലേഖനം ശ്രദ്ധയില്‍‌ പെടുത്തിയതിനും പ്രതിഷേധം രേഖപ്പെടുത്താന്‍‌ ഒരവസരം തന്നതിനും അഞ്ചല്‍‌ക്കാരന് നന്ദി. വില്‍സന്റെ പുസ്തകത്തിനു അവതാരിക എഴുതിയ ആള്‍ക്ക് ഇപ്പോള്‍ വിത്സണ്‍ കവിയാണൊയെന്നു സന്ദേഹം, കാലം പോയ പോക്ക്. ന്യായമില്ലാതെ വ്യക്തിഹത്യക്ക് മുതിര്‍ന്നപ്പോള്‍ ഇതരം പ്രത്യാഘാതങ്ങള്‍ ഉണ്ടാവും എന്നു കക്ഷി ഓര്‍ത്തുകാണില്ല.ഇതരം പ്രവൃത്തികള്‍ തികച്ചും അപലപനീയം തന്നെ.

ബാജി ഓടംവേലി said...

കലാകൌമുദിയിലെ കോളത്തിലൂടെ മലയാളം ബ്ലോഗിനേയും ബ്ലാഗെഴുതുന്നവരേയും അടച്ചാക്ഷേപിക്കുകയും, അപമാനിക്കുകയുമാണ് ചെയ്തിരിക്കൂന്നത്. പൊതുജനങ്ങള്‍ വായിക്കുന്ന(?) ഒരു മാസികയില്‍ ഇത്തരം വിലകുറഞ്ഞ രീതിയിലുള്ള ഒരു പംക്തി വരുക എന്നത് തികച്ചും അപലപനീയം തന്നെ.

കുട്ടു | Kuttu said...

പ്രിയ രാജേഷ്,

ഹരികുമാരനെ ഇങ്ങനെ ഒരു വൃത്തികേട് എഴുതാന്‍ പ്രേരിപ്പിച്ച സംഭവങ്ങളെക്കുറിച്ച് താങ്കള്‍ക്ക് അറിയില്ലെന്ന് തോന്നുന്നു. തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ശ്രീമാന്‍ ഹരികുമാര്‍ കലാകൌമുദിയില്‍ എഴുതിയിട്ടുള്ളത്.


ഹരികുമാര്‍ കലാകൌമുദിയില്‍ എഴുതിയത്:

ഹകു:
ഞാനും ഒരു ബ്ലോഗറാണ്. ഞാന്‍ ബ്ലോഗില്‍ പോസ്റ്റുകള്‍ ഇടാന്‍ തുടങ്ങിയപ്പോള്‍മുതല്‍ ചിലര്‍ സംഘടിതമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നു...


സത്യത്തില്‍ എന്താണ് നടന്നത്:
കക്ഷി ബ്ലോഗില്‍ വന്ന് കുറേ പോസ്റ്റുകള്‍ ഇട്ടു. ഒരാള്‍ പോലും തിരിഞ്ഞുനോക്കാനില്ലാതെ കിടക്കുകയായിരുന്നു കക്ഷിയുടെ പല പോസ്റ്റുകളും. എന്നാല്‍ കക്ഷി അടങ്ങിയിരുന്നില്ല. പല ബ്ലോഗര്‍മാരുടേയും പോസ്റ്റുകള്‍ക്ക് കമന്റായി താഴെ പറയുന്ന പരസ്യപ്പലക പതിച്ചു പോരുകയായിരുന്നു ടിയാന്‍ ചെയ്തിരുന്നത്.

“അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍“
----------------------

ഹകു:
പുതുതായി വരുന്ന ബ്ലോഗുടമകളെ ഇക്കൂട്ടര്‍ നിരന്തരമായി പിന്തുടര്‍ന്ന് കമന്റുകളിട്ട് കീഴ്പ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യാം. ബ്ലോഗിലുള്ളവരെ ആരും വിമര്‍ശിക്കാതിരിക്കുവാനുള്ള മുന്‍‌കൂര്‍ തയ്യാറെടുപ്പാണത്...

സത്യം:
ഹി..ഹി..ഹി... ഈ കല്ലുവച്ച നുണ വായിച്ചിട്ടു ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അതാ ചിരിച്ചത്. മലയാള ബൂലോകത്തില്‍ ആരും ആരുടേയും ചിലവിലല്ല ജീവിക്കുന്നത്. സ്വന്തമായി നിലപാടുള്ളവരാണ് ഇവിടെ എഴുതുന്ന മഹാഭൂരിപക്ഷം ആള്‍ക്കാരും. താങ്കള്‍ക്ക് അറിയാവുന്ന ഈ കാര്യം ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു എന്ന് മാത്രം. സ്വന്തമായി ഒരു നിലപാടും, അങ്ങിനെ ഒരു നിലപാട് എടുക്കാന്‍ ശക്തമായ കാരണങ്ങളും ഉള്ള ഒരാളെ എങ്ങിനെ തോല്‍പ്പിക്കാനാവും മാഷേ?


ഹകു:
സ്വന്തം പേര് വെളിപ്പെടുത്താതെ വ്യാജപ്പേരില്‍ ബ്ലോഗുണ്ടാക്കി ... പല പേരുകളില്‍ ഒരാള്‍തന്നെ കമന്റിടുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണ്:

സത്യം:
കല്ലുവച്ച നുണയാണ് ഈ പ്രസ്താവന. ശ്രീമാന്‍ ഹരികുമാറീന്റെ ബ്ലോഗില്‍, സ്വന്തം പേരും, ഈമെയില്‍ വിലാസവും, ഫോണ്‍ നമ്പറും വച്ച് കമന്റിട്ടവരാ‍ണ് പല ബ്ലോഗര്‍മാരും. ഗൂഗിള്‍ മുത്തശ്ശിയെ ഒന്നു വിളിച്ചു നോക്കൂ. മഹാനു കിട്ടിയ പല പഴയ കമന്റുകളും കാണാം. പല പേരുകളില്‍ ഒരാള്‍തന്നെ കമന്റിടുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണെങ്കില്‍ ഹരികുമാര്‍ ഒരു ഭീരുവാണെന്ന് പറയേണ്ടി വരും. കാരണം ആ തറവേല കക്ഷി തന്നെയാണ് കാണിച്ചത്.



ഹ:കു:
ബ്ലോഗില്‍ കഥയോ കവിതയോ എഴുതുന്നവരെ ആരും ഗൌരവത്തിലെടുക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. എത്ര വിലകുറഞ്ഞ കാര്യങ്ങള്‍ ആഭാസപൂര്‍വ്വം പറയാമെന്ന മത്സരം ബ്ലോഗില്‍ നടക്കുന്നു. ... എങ്ങിനെ ഉപദേശം കൊടുക്കും..?

സത്യം:
ശ്രീമാന്‍ ഹരികുമാര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നത് മനസ്സിലായില്ലേ? നന്നായി കവിതയും കഥയും എഴുതുന്നവര്‍ ബ്ലോഗിലുണ്ട്. അവര്‍ക്കൊക്കെ അര്‍ഹിക്കുന്ന അംഗീകാരവും പ്രോത്സാഹനവും കിട്ടുന്നുമുണ്ട്. അതല്ലേ സത്യം ?


ഇങ്ങനെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ശ്രീമാന്‍ ഹരികുമാറിന്റെ നിലപാടിനെതിരെയാണ് പ്രതിഷേധം. വസ്തുതകള്‍ മനസ്സിലാക്കാതെ അത് പ്രസിദ്ധീകരിച്ച കലാകൌമുദിയും പ്രതിഷേധം അര്‍ഹിക്കുന്നു.

കാര്യങ്ങള്‍ താങ്കള്‍ക്ക് ബോധ്യപ്പെട്ടു എന്ന് കരുതുന്നു.


സ്നേഹത്തോടെ
-കുട്ടു.

അനിലൻ said...

കുട്ടു
ഇതൊക്കെ രാജേഷിനോടെന്തിനു പറയണം?
ഓണമുണ്ണുന്നതില്‍പ്പോലും അദ്ദേഹം ഒരു റെബലാണ്!!!

അനോമണി said...

ശ്രീ ഹരികുമാറിന്‍‌റെ യുക്തിരഹിത പ്രവര്‍ത്തനങ്ങളില്‍ ശക്തിയുക്തം പ്രതിഷേധിക്കുന്നു.

കൂടാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു ചൂട്ട്പിടിച്ചതിനാല്‍ “കലാകൌമുദി“യ്ക്ക് ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലയെന്ന് അവരെ ഓര്‍മിപ്പിക്കാനായും ഈ അവസരം ഉപയോഗിക്കുന്നു.

Anonymous said...

Eee Harikumarum nammude Anjarakkandiyum Oraluthannano?

Oru Samsayam Mathram!!!

Thettaneningil kshamikkuka!!

keralafarmer said...

ഇത് പ്രതിക്ഷേധം രേഖപ്പെടുത്താനുള്ള വഴി

ഹേമ said...

പ്രീയപ്പെട്ട ബൂലോകരേ..,
ഈ വാര്‍ത്ത കാണാന്‍ സാധിച്ചത് വളരെ വൈകിയാണ്. എനിക്കും കലാകൌമുദിയിലൂ‍ടെ ഒരു പരസ്യം തരാന്‍ മി. കരികുമാരന്‍ (ഓം..ഹരി)തയ്യാറായതില്‍ കലാകൌമുദിയോടും മി. കുമാരനോടും ഉള്ള കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട് ബാക്കിപറയാം.

ഹരികുമാര്‍..,
ആദ്യം താങ്കളുടെ തലയ്ക്കുള്ളില്‍ തലച്ചോറ് ബ്ലീച്ച് ചെയ്യ്.. എന്നിട്ട് ബ്ലോഗിലേക്ക് വരൂ..
അങ്ങിനെ ചെയ്താല്‍ ഗുപതനും ഹേമയും ലാപുടയും പേരക്കയും പിന്നെ ഉള്ള എല്ലാ മലയാളം ബ്ലോഗേഴ്സും എല്ലാവരും ഒരാളാണെന്ന് പറയുന്നത് ആദ്യം മാറിക്കിട്ടു. (ഞങ്ങള്‍ മലയാളം ബ്ലോഗേഴ്സ് ഒന്നാണ് എന്നാല്‍ പല ആശയങ്ങളും വിചാരങ്ങളും ഉള്ള നിരവധി വ്യക്തികളാണ്.

ബൂലോകത്തെ ചിലരെ “ചേട്ടന്‍റ്റെ പക്വമായ ഭാഷയും മനസ്സും എന്നെ വിസ്‌മയിപ്പിക്കുന്നു” എന്നു പറഞ്ഞാല്‍ ഈ പറഞ്ഞ ചേട്ടന്‍ കെട്ടിപ്പിടിച്ച് മുത്തം തരുമെന്ന് താങ്കള്‍ ധരിച്ചുവൊ? എടോ മണ്ടന്‍ കുമാരാ.. ആദ്യം ബ്ലോഗ് എന്താണ് എങ്ങിനെ ഉപയോഗിക്കാം എന്ന് പഠിക്ക്.

താങ്കള്‍ താങ്കളുടെ ബ്ലോഗിലെ കമന്‍ റില്‍ പറഞ്ഞിരുന്നത് ഓര്‍ക്കുന്നു ഇപ്പോള്‍ “ പണ്ട് ഞാന്‍ പ്രിന്‍ റ് മീഡിയയില്‍ നിന്ന് നാടുകടത്തിയ ആളാണ് എനിക്കെതിരെ വരുന്നത്” എന്ന്.
പ്രിന്‍റ് മീഡിയയില്‍ എന്താ എഴുത്തുകാരെ നാടുകടത്താന്‍ വേണി നിയോഗിച്ച അംബാസിഡരാണൊ താങ്കള്‍? അതു പോലെ ബൂലോകത്ത് വന്ന് ഉള്‍ക്കനമില്ലാത്ത ചവര്‍ എഴുതിയാല്‍ “ബഹുകേമം” എന്ന് പറയുമെന്ന് താങ്കള്‍ ധരിച്ചോ?

അങ്ങാടിയില്‍ തോറ്റതിന് കലാകൌമിദിയില്‍ താങ്കള്‍ വിളമ്പിയാല്‍ നാട്ടാരുമൊത്തം താങ്കളുടെ പൃഷ്ഠം താങ്ങുമെന്ന് കരുതിയോ?? ആദ്യമേ താങ്കളോട് പറഞ്ഞതാ സ്വന്തം കഞ്ഞിയില്‍ പാറ്റയിടല്ലേന്ന്. എന്നിട്ടും താങ്കള്‍ക്ക് മനസ്സിലായില്ല.
താങ്കളുടെ പോസ്റ്റില്‍ ഒരു കമന്‍ റ് പോലും ഇടാത്ത പാവം ലാപുട എന്ന വിനോദിനെ താങ്കള്‍ ആക്ഷേപിച്ചു.
ഹേമ എന്ന ഞാന്‍ കള്ള പ്പേരില്‍ എഴുതുന്ന ഒരാളാണെന്ന് താങ്കള്‍ പറയുന്നു. സംശയമുണ്ടെങ്കില്‍ മെയില്‍ എഴുതി ചോദിച്ചാല്‍ നമ്പര്‍ തരാം എന്ന് ഞാന്‍ കമന്‍ റിലൂടെ വ്യക്തമാക്കിയതാണ്. ഒരല്‍പ്പം ചോറുതിന്ന വിവരമുണ്ടെങ്കില്‍ അതെങ്കിലും താങ്കള്‍ ചെയ്യേണ്ടതാണ്.
പുസ്ത്കത്തില്‍ നിന്ന് മാത്രം പഠിച്ച് എഴുതേണ്ടതല്ല സാഹിത്യം എന്ന് ബൂലോകം മൊത്തം തെളിയിച്ചു കൊണ്ടിരിക്കുമ്പോള്‍ താങ്കളുടെ അസ്സഹനീയമാ‍യ വൃത്തികെട്ട ഭാഷയെ വിമര്‍ശിച്ചതിനാണൊ ബ്ലോഗ് ലോകത്തെ താങ്കള്‍ക്ക് അനഭിമതനാക്കിയത്? മലയാളം എം. എ ഉണ്ടയതു കൊണ്ടൊന്നും കാര്യമില്ല സുഹൃത്തേ.. ആദ്യം അക്ഷരമെന്താണെന്ന് പഠിക്ക് . എന്നിട്ട് ജാലകങ്ങള്‍ സൃഷ്ടിക്ക്. താങ്കള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്നത് വെറും ജാലകങ്ങള്‍ മാത്രമായിരിക്കും. കാഴ്ചകലില്ലാത്ത ജാലകങ്ങള്‍.

ഇനി
“ഇന്റര്‍നെറ്റ് എന്നാല്‍ അശ്ലീലം പ്രചരിപ്പിക്കാനും ആസ്വാദിക്കാനും ഉള്ള ഒരിടം.”
എന്ന് താങ്കള്‍ എഴുതി. അതിനു വേണ്ടി അശ്ലീലം പ്രചരിപ്പിക്കാനാണൊ താങ്കള്‍ ബ്ലോഗ് തുടങ്ങിയത്?
അനുഭവത്തിന്‍ റെ വെളിച്ചത്തില്‍ നാലക്ഷരം എഴുത് മാഷേ... അല്ലാതെ ക്രിത്രിമമായ ഭാഷയും വിഷയയും ഏറെ ക്കാലം നിലനില്‍ക്കില്ല. കൌമുദിയെ റീഡര്‍ഷിപ്പ് ഇല്ലാതാക്കി കൊണ്ടിരിക്കുന്നതിലെ പ്രധാനകാരണം താങ്കളെ പ്പോലുള്ള കോമാളികളാണെന്ന് കൌമുദി എഡിറ്ററും ആള്‍ക്കാരും മനസ്സിലാക്കുന്നതെന്നാണ്?
എന്തെങ്കിലും എഴുതി വിടുന്നതിനെ നിരൂപണം എന്ന് പറയുന്ന താങ്കളേയും കൌമുദിയേയും ഇത്രയും വായനക്കാര്‍ വിമര്‍ശിച്ചെങ്കില്‍ അത് താങ്കള്‍ എന്ന വ്യക്തിയോടുള്ള ദേഷ്യമല്ലെന്ന് ഇനി എന്നാണ് താങ്കള്‍ മനസ്സിലാക്കുക??

ഒരു അഴകൊഴമ്പന്‍ മറുപടിയില്‍ ഒഴുക്കികളയാവുന്നതല്ല താങ്കളുടെ കണ്ണീര്‍. അത് വീഴേണ്ടത് കലാകൌമുദിയില്‍ തന്നെയാണ്. അങ്ങിനെ പരിഹാരം ചെയ്ത് നല്ല സൃഷ്ടി താങ്കള്‍ നടത്തുമെങ്കില്‍ ഇനിയും ബൂലോകം താങ്കളെ ബഹുമാനിക്കാന്‍ തയ്യാറാണ്. ചവര്‍ എഴുതിയാല്‍ ചവര്‍ എന്ന് പറയാനുള്ള ചങ്കുറ്റം ബൂലോകര്‍ക്കുണ്ടെന്‍ ഇനിയെങ്കിലും താങ്കള്‍ മനസ്സിലാക്കുക.

വ്യക്തി വിരോധങ്ങള്‍ തീര്‍ക്കാന്‍ കലാകൌ‍മുദിയെ കൂട്ടുപിടിച്ച താങ്കളുടെ നടപടി നിന്ദിയവും അസഹനീയവും അപലപനീയവും ആണ്.

കൂടാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു ചൂട്ട്പിടിച്ചതിനാല്‍ “കലാകൌമുദി“യ്ക്ക് ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലയെന്ന് അവരെ ഓര്‍മിപ്പിക്കാനായും ഈ അവസരം ഉപയോഗിക്കുന്നു.

ഓഫ്: ഹേമ ബഹറൈന്‍ ബ്ലോഗര്‍ ആണ് എന്ന ബാജിയുടെ പ്രസ്താവന കണ്ടു. അങ്ങിനെ അല്ലെന്നും അത് വെറും ഊഹം മാത്രമാനെന്നും അറിയിക്കുന്നു. എന്‍റെ സഹോദരന്‍ ബഹറൈനില്‍ ഉണ്ട് എന്നത് മാത്രമാണ് ബഹറൈനുമായുള്ള ബന്ധം.

Kaippally said...

എത്രയും ബഹുമാനപ്പെട്ട മൂത്ത Rajesh അറിയുന്നതിനു്.

25 വയസിന്റെ credit ചോദിച്ച് വങ്ങിയതിനാല്‍ ചിലത് പറയട്ടെ. പക്വവതയുടെ ലക്ഷണം എന്തെന്നാല്‍: എന്ത് എപ്പോഴ് എങ്ങനെ അവതരിപ്പിക്കണം എന്ന സാമാന്യ ബോധമാണു് എന്നാണു് വിവരമുള്ളവര്‍ എന്നെ പഠിപ്പിച്ചിട്ടുള്ളത്.

ഇവിടെ ഒരു പ്രധാനപ്പെട്ട ചര്‍ച്ച നടക്കുകയാണു്. അതിന്റെ പ്രാധാന്യം സാറിനു് അറിയില്ലെങ്കിലും ഇവിടുള്ള ഭൂരിഭാഗം ചിലര്‍ക്ക് അത് അറിയാം.

പിള്ളേരെല്ലാം കൂടി മൂത്തവരെ ഓലയില്‍ ഇരുത്തണ്ടാ എന്നുണ്ടെങ്കില്‍ സാര്‍ ഒരല്പ നേരം ദോ ലവിടെ മാറി നിന്ന് ഇതെല്ലാം വായിക്കു. നമുക്ക് വിശാലമായിട്ട് പിന്നെ സംവാദിക്കാം.

Kaippally said...

ഇവിടെ പലരും ബഹുമാനിക്കുന്ന കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിയും ശ്രീമാന്‍ "ഹേര്‍" കുമാറും ഒരാളാണോ എന്ന് സംശയം പ്രകടിപ്പിക്കുന്ന അജ്ഞാതനോട്:

അവര്‍ രണ്ട് വ്യക്തികള്‍ മാത്രമല്ല, രണ്ട് വര്‍ഗ്ഗത്തില്‍ പെട്ടവരാണു്. ഒന്ന് സ്വതന്ത്രമായി ചിന്തിക്കുന്ന വര്‍ഗ്ഗത്തില്‍ പെട്ടതും, മറ്റേത് ചിന്താശക്തി നശിച്ച് സ്വയം നിര്മിച്ച കിണറ്റില്‍ ജീവിക്കുന്ന വര്‍ഗ്ഗത്തില്‍ പെട്ടതും.

ഈ ചര്‍ച്ചയുമായി ബന്ധമില്ലാത്ത (എന്റേത് ഉള്‍പ്പെടെയുള്ള) എല്ലാ കമന്റുകളും ദയവായി ഇതില്‍ നിന്നും മാറ്റണം എന്ന് അപേക്ഷിക്കുന്നു.

Kalesh Kumar said...

ഇതുകൊണ്ട്‌ ഗുണമുണ്ടായത്‌ ഒരേ ഒരാള്‍ക്ക്‌ മാത്രം! - ഹരികുമാര്‍!

കലാകൗമുദി വായിച്ചിരുന്ന എന്നെപോലെയുള്ള ബ്ലോഗറുമ്മാര്‍ അതിനി വാങ്ങിക്കുമോന്ന് കണ്ടറിയാം..

The Prophet Of Frivolity said...

ഇത് അനോണിയായി വന്ന് അഭിപ്രായം പറഞ്ഞ ആ മഹാനോടാണ്.
രണ്ടുപേരുടെയും ബ്ലോഗില്‍ റ്റെലീഫോണ്‍ നമ്പര്‍ കൊടുത്തിട്ടുണ്ടല്ലോ? പോയി നമ്പര്‍ നോക്കി വിളിച്ച് ഉറപ്പാ‍ക്കിക്കൂടെ? എന്തൊരു വിരോധാഭാസം. അനൊണിമസായി വന്നിട്ട് മറ്റൊരാളുടെ ഐഡന്റിറ്റിയെക്കുറിച്ച് സംസാരിക്കുന്നു. വേറെ ഒരു പണിയുമില്ലേ?
ഇനി ഞാന്‍ ഗുപ്തനാണോ,അതോ ഹേമയാണോ എന്നൊക്കെ സംശയം വരുവാണെങ്കില്‍ പോകാന്‍ വേറൊരു സ്ഥലമുണ്ട്.

അഞ്ചല്‍ക്കാരന്‍: ഈ ത്രെഡ് നിങ്ങളുടേതാണല്ലോ...ഇതുമാതിരി അഭിപ്രായപ്രകടനം ഇവിടെ അനുവദിക്കണോ? ഒരിത്തിരി കടന്നു ചിന്തിച്ചാല്‍ ഈ കമന്റുകാരന്‍ എം.കെ. ഉദ്ദേശിച്ചിടത്തേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും.കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍.

Kalesh Kumar said...

ബൂലോഗത്തെക്കുറിച്ച് ഹരികുമാറിനെന്തറിയാം?

കഷ്ടം ഹരികുമാറേ....
ഇങ്ങനെ അപഹാസ്യനാകേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?

കലാകൗമുദി പോലെയൊരു മാസികയില്‍ എഴുതുമ്പോള്‍ പാലിക്കേണ്ടിയിരുന്ന മിനിമം മാന്യതയെങ്കിലും പാലിക്കാമായിരുന്നു...ഇങ്ങനെയൊക്കെ എഴുതിവിടാന്‍ വേറെ ഒരു മാസിക (അതോ വാരികയാണോ?) കലാകൗമുദിക്കാര്‍ തന്നെ പുറത്തിറക്കുന്നുണ്ടല്ലോ... ഫയര്‍. അതില്‍ എഴുതിയാല്‍ പോരായിരുന്നോ?

വര്‍ക്കലയില്‍ പണ്ട് കേരളകൗമുദിയുടെ സര്‍ക്കുലേഷന്‍ ഒരുപാടങ്ങ് കുറഞ്ഞ് ആരും തന്നെ കേരളകൗമുദി പത്രം വരുത്താതായൊരു സാഹചര്യം ഉണ്ടായതിനെക്കുറിച്ചറിയാമോ? - ശിവഗിരി പ്രശ്നം നടന്ന സമയത്ത്?

(കേരളം മുഴുവന്‍ "ശിവഗിരി പ്രശ്നത്തില്‍ പ്രതിഷേധിച്ച്" ഹര്‍ത്താല്‍ നടന്ന അന്ന് വര്‍ക്കലയില്‍ ഹര്‍ത്താലൊന്നുമില്ലായിരുന്നു - ശിവഗിരിയില്‍ നടന്നത് വര്‍ക്കലക്കാര്‍ നാളുകളായി കണ്ടുകൊണ്ടിരുന്ന സംഭവങ്ങളുടെ ക്ലൈമാക്സ് ആയിരുന്നു)

വര്‍ക്കലക്കാരുടെ കണ്മുന്നില്‍ നടക്കുന്ന സംഭവങ്ങളക്കുറിച്ച് ഗീബല്‍സിയന്‍ ശൈലിയില്‍ കല്ലുവച്ച മുട്ടന്‍ നുണകള്‍ ഒരുപാട് നാള്‍ കേരളകൗമുദി എഴുതി. "ശിവഗിരിയില്‍ തീമഴ" എന്നൊക്കെ വെണ്ടയ്ക്ക നിരത്തി.
- എന്തിനായിരുന്നു? വര്‍ക്കലയില്‍ സര്‍ക്കുലേഷന്‍ കുറഞ്ഞപ്പോള്‍ മറ്റിടങ്ങളില്‍ - എന്താണ് ശരിക്ക് സംഭവിച്ചതെന്നറിയാത്ത ദൂര ദേശങ്ങളില്‍ കേരളകമുദിയുടെ സര്‍ക്കുലേഷന്‍ പതിന്മടങ്ങായി...

അതേപോലൊരു തന്ത്രമാണോ ഇതും?

(ഞാനൊരു വര്‍ക്കലക്കാരനാണ്‌. വീട്ടില്‍ അതിനു ശേഷം കേരളകൗമുദി വരുത്തുന്നത് വര്‍ഷങ്ങളോളം നിര്‍ത്തിയിരുന്നു.)

Anonymous said...

പ്രിന്‍റ് മാധ്യമങ്ങളുടെ കള്ളക്കളികള്‍ക്കെതിരെ ഓരോ ബൂലോകരും ജാഗരൂകരായിരിക്കേണ്ടിയിരിക്കുന്നു എന്നതിന്‍റെ മറ്റൊരു ഉദാഹരണം കൂടിയാണ് ഹരികുമാറിന്‍ റെ കലാകൌമുദി വിഡ്ഡിവേഷം.

മനോരമ വിശാലനെ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അത് ബ്ലോഗിന്‍റെയും വിശാലന്‍ റെയും നന്‍മയെ കരുതിയാണെന്ന് നമ്മള്‍ കരുതിയെങ്കില്‍ നമുക്ക് തെറ്റുപറ്റിയിരിക്കുന്നു. സര്‍ക്കുലേഷന്‍ കൂട്ടാന്‍ ഇവര്‍ എന്തും ചെയ്യും. മനോരമയ്ക്ക് പിന്നാലെ മാതൃഭൂമി വീക്കിലി ബ്ലോഗ് സ്പെഷ്യല്‍ പതിപ്പ് മുഖചിത്രത്തോടെ ഇറക്കിയപ്പോഴെങ്കിലും നമ്മള്‍ തിരിച്ചറിയണമായിരുന്നു. സര്‍ക്കുലേഷന്‍ മൂവ്മെന്‍ റ് മാത്രമാണ് മനസ്സിലെന്ന്. കേരളത്തിലെ നല്ലൊരു വിഭാഗം ഇത്തരം മാസിക വായന നിര്‍ത്തിയിരിക്കുന്നു. ഇപ്പോല്‍ സീരിയസ്സ് വായന നടക്കുന്നത് ബ്ലോഗ് മനസ്സുകളിലാണെന്ന് തിരിച്ചറിഞ്ഞാണ് ബ്ലോഗിലെ എഴുത്തുകാരെ ആടിനു മുമ്പില്‍ കെട്ടിയ വടിയിലെ പ്ലാവില കാട്ടി ബ്ലോഗേഴ്സിനെ നടത്തിക്കാന്‍ പ്രിന്‍റ് മാധ്യമങ്ങള്‍ തയ്യാറായിരിക്കുന്നത്.

ഇക്കാസ് വിവാഹം കൊണ്ടാടിയതും ഇതേ തന്ത്രങ്ങളുടെ ഭാഗം തന്നെ എന്ന് സംശയിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ഒരു വലീയ വായനാ സമൂഹത്തെ മുമ്പില്‍ കണ്ട് പ്രിന്‍റ് മീഡിയ നടത്തുന്ന ഏത് കൊള്ളരുതായ്മകളും ബൂലോകര്‍ ക്ഷമിക്കുമെന്ന് കേരളകൌമുദി പോലുള്ള റീഡര്‍ഷിപ്പുള്ള (പണ്ടായിരുന്നു റീഡര്‍ ഷിപ്പ്) ഒരു വാരിക ഹരികുമാറിനെ പോലെ കോളമിസ്റ്റുകളെ വച്ച് ഏത് ആഭാസത്തരവും എഴുന്നള്ളിച്ചാല്‍ ബൂലോകത്തിന് പ്രത്യേകിച്ച് ഒരു നഷ്ടവും വരാനില്ലെന്ന് ഓര്‍ക്കുക. നഷ്ടം ഇന്ന് വാരിക വാങ്ങി വായിക്കുന്ന വായനക്കാരന്‍ അതങ്ങ് നിര്‍ത്ത്തും. വാമൊഴിയിലൂടെ പത്ത് പേരെങ്കിലും നിര്‍ത്തിയാല്‍ അത് കൌ‍മുദി പോലുള്ള ഒരുപത്ര സ്ഥാപനത്തിന് മാനക്കേടാണ്. വളരെ വളരെ പ്രശസ്ത്മായ ആശയങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ ഒരു പത്രം ഈ വിധം ചില ബാലേകള്‍ കൊണ്ട് അധ:പതിക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്.

ഹരികുമാറിന്‍റെ പല ഭാവങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. ആദ്യമൊക്കെ ഇത് പ്രശസ്തനായ ഹരികുമാര്‍ എഴുതുന്നത് തന്നെയോ എന്ന് സംശയിച്ചിട്ടുണ്ട്. ഏതോ തുടക്കക്കാരന്‍റെ ജല്പനങ്ങള്‍ പോലെ പലതും എഴുതി വിട്ടപ്പോള്‍, അപക്വമായ ചില ഈഗോ വച്ച് പുലരുത്തുന്ന ഒരാളുടെ മാനസീകാവസ്ഥകണ്ടപ്പോള്‍..ബഹുമാനിക്കപ്പെട്ട ആ പേര് ഇതു തന്നെയോ എന്ന് അത്ഭുതം കൂറി.
സ്വയം തിരിച്ചറിവ് നഷ്ടപ്പെട്ടതു പോലെ ഇപ്പോള്‍ കലാ കൌമുദിയില്‍ എഴുതുക കൂടി ചെയ്തപ്പോള്‍.. കുഴൂറിന്‍ റെ ആദ്യ പുസ്തകത്തിന് അവതാരിക എഴുതിയ അദ്ദേഹം അദ്ദേഹം കവിയല്ലെന്ന് തള്ളിപ്പറഞ്ഞപ്പോള്‍...എനിക്ക് സംശയം തോന്നിയത് ഞാന്‍ വായിക്കുന്നതൊക്കെ ശരിയാണോ എന്നാണ്. അവതാരിക ആര്‍ക്കും എപ്പോഴും എഴുതിക്കൊടുക്കുന്ന ശീലമുള്ളയാളാണൊ ഹരികുമാര്‍?
അങ്ങിനെ നല്ലതല്ലാത്തതൊക്കെ നല്ലതാണെന്ന് പറയാന്‍ താങ്കള്‍ എന്നും ശ്രമിച്ചിട്ടുണ്ടെന്നാണൊ താങ്കളുടെ വാക്കുകള്‍ കൊണ്ട് അര്‍ത്ഥമാക്കിയത്? അപ്പോള്‍ പുറം ചൊറിയലാണ് താങ്കളുടെ പരിപാടിയെന്ന് താങ്കള്‍ പറഞ്ഞുവയ്ക്കുകയാണൊ??

എന്തിനാണ് താങ്കളിങ്ങനെ അപഹാസ്യനാകുന്നത്? താങ്കള്‍ക്ക് ഒരു വിലയും ബഹുമാനവും തന്ന ഒരു സമൂഹമുണ്ടല്ലോ അതെങ്കിലും കാത്ത് സൂക്ഷികാമായിരുന്നില്ലേ..

കലാകൌമുദിയുടേയും താങ്കളുടേയും ഈ തരം താണ നാടകങ്ങളെ എല്ലാ അര്‍ത്ഥത്തിലും എതിര്‍ക്കുന്നു.

ഇരിങ്ങല്‍
(അഡ്രസ്സ് ബ്ലോഗിലുണ്ട്. അനോണി ആണെന്ന് പറയരുത്)

സാരംഗി said...

ബ്ലോഗുകള്‍ക്കും ബ്ലോഗേര്‍‌സിനുമെതിരെ വാസ്തവവിരുദ്ധമായ പ്രസ്‌താവനകള്‍ നടത്തിയ ഹരികുമാറിനും അതെല്ലാം യാതൊരു അന്വേഷണവും നടത്താതെ അപ്പടി പ്രസിദ്ധീകരിച്ച കലാകൗമുദിയോടുമുള്ള ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുന്നു. ഈ ലിങ്ക് ശ്രദ്ധയില്പ്പെടുത്തിയതിന്‌ വേണുജിക്ക് നന്ദി.

ബെന്യാമിന്‍ said...

ഹരികുമാറിന്റെ അക്ഷരജാലകം തുടക്കത്തില്‍ ഗൌരവമായി കണ്ടിരുന്ന ഒരാളാണ് ഞാന്‍. ബഹുമാനപ്പെട്ട എം. കൃഷ്ണന്‍‌നായര്‍ സാറിന്റെ മരണാനന്തരം മലയാളസാഹിത്യത്തിലെ വരുത്തുപോക്കു നിയന്ത്രിക്കുന്ന ഒരു ട്രാഫിക് പോലീസിന്റെ അഭാവത്തില്‍ അക്ഷരജാലകം അതിന് ബദലാവുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. തുടക്കത്തില്‍ അത് ഉള്ളടക്കം കൊണ്ട് ഗൌരവവുമായിരുന്നു. എന്നാല്‍ കിട്ടിയ അവസരംകൊണ്ട് എം.കെ.ഹരികുമാര്‍ തന്റെ ജീര്‍ണ്ണിച്ച മനസ്സ് പുറത്തെടുക്കാനാണ് ശ്രമിച്ചത്. വെറും പുലഭ്യം പറച്ചിലുകൊണ്ടാണ് സാഹിത്യവാരഫലം ജനലക്ഷങ്ങളെ ആകര്‍ഷിച്ചത് എന്ന് ഹരികുമാര്‍ തെറ്റിദ്ധരിച്ചു കാണും. മൂല്യവിചാരത്തിന്റെ അനന്യമായ മാതൃകയായിരുന്നു സാഹിത്യവാ‍രഫലം, അതിനു ബദലു നില്ക്കാ‍ന്‍ പോയിട്ട് അതിന്റെ ഏഴയലത്തുവരാന്‍ പോലും അക്ഷരജാലകത്തിനാവില്ലെന്ന് ഹരികുമാര്‍ ഇക്കാലംകൊണ്ട് തെളിയിച്ചു.
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു പറഞ്ഞതുപോലെയാണ് ഇപ്പോ ഹരികുമാര്‍ ബൂലോകത്തിന്റെ മേലേക്ക് മെക്കിട്ട് കയറാന്‍ ഇറങ്ങിയിരിക്കുന്നത്. പ്രിന്റ് മീഡിയയില്‍ നിന്ന് ബ്ലോഗെഴുത്തിന്റെ വ്യത്യസ്‌തതയും കരുത്തും എന്തെന്ന് ഇപ്പോഴെങ്കിലും ഹരികുമാറിന് മനസ്സിലായിക്കാണണം. ബൂലോകത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വൃത്തികെട്ട കമന്റിനോടുള്ള പ്രതിഷേധം ഞാന്‍ ഇവിടെ അറിയിച്ചുകൊള്ളുന്നു

പ്രിയംവദ-priyamvada said...

M.K.ഹരികുമാറിനു മലയാളം ബ്ലോഗില്‍ നല്ല അനുഭവമല്ല ഉണ്ടായതെന്നു തോന്നുന്നു..പക്ഷെ അതു അദ്ദേഹം ചോദിച്ചു വാങ്ങിയതാണു,വികലമായ ധാരണകളും ബാലിശമായ പ്രതികരണങ്ങളും കൊണ്ടു .അതിന്റെ പേരില്‍ മലയാളം ബ്ലോഗിനെ പറ്റി തെറ്റായാധാരണ പരത്തുന്നതു തീര്‍ത്തും അപലപനീയം.

സത്യാവസ്ഥ അറിയാനും തിരുത്താനും കലാകൗമുദിയുടെ വിശ്വാസ്യത നിലനിര്‍ത്താനും അവര് ‍തയ്യാറാവുമെന്നു ആശിക്കുന്നു..:(

മന്‍സുര്‍ said...

രാജേഷ്‌

തങ്കളുടെ ബുദ്ധി അപാരം..ഒപ്പം തൊലികട്ടിയും
വീടിന്‌ തീ പിടിച്ച സമയത്ത്‌ വഴ വെട്ടാന്‍ നോക്കുന്നോ

മത്തന്‍ കുത്തിയ കുമ്പളം മുളകൂല

വേറിട്ട ശബ്ദത്തിലൂടെ ഈ പ്രശസ്‌തനാവാം എന്ന ചിന്ത
ഈ ബൂലോകത്തെ സകല ബ്ലോഗ്ഗേര്‍സ്സില്‍ നിന്നും
വിട്ടു നില്‍കേണ്ടി വരുന്ന ഒരവസ്ഥയായിരിക്കും..
അനുഭവം

ആരുടെയും സ്വകാര്യ വിഷയമല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്‌ മറിച്ച്‌ മലയാള ബ്ലോഗ്ഗിന്‌ വേണ്ടിയാണ്‌ ശബ്ദം ഉയരുന്നത്‌

വായ പൊത്തി പിടിച്ച്‌ കൂകിയാല്‍ ഞാന്‍ പേടിക്കില്ല എന്ന്‌ പറയുന്ന പോലെ
ആനപുറത്ത്‌ പോണം
എന്നാല്‍ അങ്ങാടിയില്‍ അറിയരുത്‌ എന്നൊക്കെ ചിന്തിച്ച

ഞാന്‍ പറഞ്ഞത്‌ മനസ്സിലാക്കാന്‍ നിനക്ക്‌ മനസ്സിലാക്കാനുള്ള മനസ്സുണ്ടോ.....മനസ്സില്ല എന്ന്‌ മാത്രം പറയല്ലേ...
ഇനിയും മനസ്സിലായില്ലേ എങ്കില്‍ ഒരിക്കല്‍ കൂടി മുകളില്‍ അഞ്ചല്‍ക്കാരനെഴുതിയ രാജേഷിനുള്ള മറുപടി വായിക്കുക....

നന്‍മകള്‍ നേരുന്നു

rajesh said...

കൈപ്പള്ളി,

ബഹുമാനം ഒരിക്കലും ചോദിച്ചുവാങ്ങാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ കിട്ടുന്ന "ബഹുമാനം" വെറും മൂടുതാങ്ങല്‍ മാത്രമാണ്‌
ചൊറിച്ചുമല്ലല്‍, മൈ-- വിളി ,ഹാസ്യ ഭാഷ ഇതൊക്കെ തന്നെയാണ്‌ ഈ ഗൗരവ ചര്‍ച്ചയെ ഹാസ്യം ആക്കി മാറ്റിക്കൊണ്ടിരിക്കുന്നത്‌ എന്നു മനസ്സിലാക്കിയാല്‍ നന്നായിരുന്നു.

അഞ്ചല്‍ക്കാരന്റെ ഈ ചര്‍ച്ച ആവശ്യമില്ലാതെ വഴിമാറിത്തുടങ്ങിയിരിക്കുന്നതില്‍ എനിക്കും ഒരു പങ്കുണ്ട്‌. അതുകൊണ്ട്‌ ഞാന്‍ എനിക്കെതിരെയുള്ള അഭിപ്രായങ്ങള്‍ക്കുള്ള മറുപടി ഇനിത്തൊട്ട്‌ ദാ ഇവിടെയേ ഇടുകയുള്ളു, വായിക്കണം എന്ന് നിര്‍ബന്ധമില്ല.http://verumchinthakal.blogspot.com/2008/02/blog-post.html

Unknown said...

എല്ലാവരും കൂടി ഒരു ഗ്യാപ്പ് കൊടുക്കാണ്ടെ ഹരികുമാരന്‍ സാറിനെ പൂശാണല്ലേ? ഇടയ്ക്ക് അങ്ങേരെ ഒന്ന് കസേരയില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് നിര്‍ത്തി നോക്കുന്നത് നല്ലതാണ്. അപ്പിയിട്ടോ എന്ന് അറിയണമല്ലോ.

Anonymous said...

രാജേഷേ മോനേ നീ ശരിക്കും മിടുക്കന്‍ തന്നെ.
ഞങ്ങളൊക്കെ പ്രതീക്ഷിച്ചതേ നീ ചെയ്തുള്ളു. നിന്റെ ബ്ലോഗില്‍ ഇതിനെ കുറിച്ച് ഒരു ഡിസ്കഷന്‍. അതിന്റെ മറവില്‍ ഈ വിഷയത്തില്‍ ഒരു മറയും ഹരികുമാരനു ഒരു വെള്ളപൂശലും. അതിനുള്ള കോപ്പുകൂട്ടി നീ അവിടെ ഒരു പോസ്റ്റും ഇട്ടു. അവിടെ ഇനി വന്നു ചര്‍ച്ചചെയ്തു തകര്‍ക്കാന്‍ ബൂലോകം വരും എന്നൊരു ധാരണവേണ്ട. ഇതൊരു സിവിലൈസ്ട് സമൂഹമാണ്. ഒരുപാട് കള്ള നാണയങ്ങള്‍ ഇവിടെ പരിഹാസപാത്രമായിട്ടുണ്ട്.
നീ അവര്‍ക്കൊന്നും ഒരു അപവാദമായിട്ടില്ല. ഗുഡ് ബോയ്.
നേരത്തെ പറഞ്ഞതുപോലെ “ഇവിടെ ഒക്കെ തന്നെ കാണാം” എന്നു പറഞ്ഞിട്ട് എന്താ ഒരു കളം മാറ്റി ചവിട്ടല്‍?

(മൊത്തത്തില്‍ കളം മാറി ചവിട്ടാണല്ലൊ പ്രധാന പണി :)

ദേവസേന said...

വൈകിപ്പോയി!!
വൈകിപ്പോയി!!

ശേഷിക്കുറവാണു കാരണം. (പ്രതികരിക്കാനുള്ള).

ഉടമസ്ഥന്റെ (വില്‍സന്റെ) കയ്യില്‍ പോലും ഇല്ലാതിരിക്കുന്ന "ഉറക്കം ഒരു കന്യാസ്ത്രീ' എന്റെ കയ്യിലിരിക്കുന്നു. ഇപ്പറഞ്ഞ അവതാരിക പിന്നേയും പിന്നേയും വായിച്ചു.

കുഴൂര്‍വില്‍സനെ ക്കുറിച്ചുള്ള പരാമര്‍ശങ്ങളും വായിച്ചു. രണ്ടും ഒരേ ഹരികുമാര്‍ തന്നെ എഴുതിയതാണെന്ന ആശ്ചര്യം സഹിക്കാന്‍ കഴിയുന്നില്ല. എന്തോരു വിരോധാഭാസം. കവി ശ്രീ ടി.പി.അനില്കുമാറാണ് അവതാരിക പോസ്റ്റ് ചെയ്യുക
എന്ന ആശയം പറഞ്ഞത്.

അവതാരിക ഇങ്ങനെ

absolute_void(); said...

പ്രിയ സുകുമാരന്‍ചേട്ടനു്,

(ശേഷം സകല ന്യൂട്രല്‍ ബുദ്ധികള്‍ക്കും രാജേഷ്, ജാസ്മിന്‍ എന്നിവരടക്കമുള്ള ഹരികഥാകാരന്മാര്‍ക്കും)

ഈ വിഷയത്തില്‍ സ്വന്തം പേരില്‍ പ്രതികരിക്കാനുള്ള ബൌദ്ധിക സത്യസന്ധത ഞാനിതേവരെ പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ വിവാദത്തിന്റെ ആദ്യ ഘട്ടത്തില്‍ ശ്രീ എം. കെ. ഹരികുമാര്‍ വെട്ടുകിളി - ഗറില്ലാ പ്രയോഗങ്ങള്‍ നടത്തി തുടര്‍ച്ചയായ മൂന്നു പോസ്റ്റുകളിട്ടപ്പോള്‍ ബൂലോഗത്തു നടന്ന പ്രതിഷേധ കോലാഹലത്തിനിടയില്‍ 'തലയില്‍ മുണ്ടിട്ടു കൂവിയ'വരില്‍ ഒരാളാണു് ഞാനും. എന്നു വച്ചു് ഒരു വരി പോലും ഹരികുമാറിനെ തെറിവിളിച്ചുകൊണ്ടു് ഞാന്‍ എഴുതിയതുമില്ല. അതു് തെറിവിളിക്കാന്‍ അറിയാത്തതുകൊണ്ടല്ല. തെറിവിളിച്ചതുകൊണ്ടു് ഒരാളുടെ അഭിപ്രായം മാറാന്‍ പോകുന്നില്ല എന്നും ഒരാളുടെ വാദമുഖങ്ങളോടുള്ള വിയോജിപ്പുകള്‍ നിരത്തേണ്ടതു് സത്യത്തില്‍ അയാളെ ബോധിപ്പിക്കാനായല്ല എന്നും മറിച്ചു് അയാളുടെ വാദമുഖങ്ങളാല്‍ സ്വാധീനിക്കപ്പെട്ടു് തെറ്റായ അഭിപ്രായരൂപീകരണം നടത്താന്‍ സാധ്യതയുള്ള മറ്റുള്ളവരെ വിഷയത്തിന്റെ മറുവശം കൂടി കാട്ടിക്കൊടുക്കാനാണു് എന്നും കരുതുന്നതിനാലാണു്. അങ്ങനെ വരുമ്പോള്‍ കൂടെക്കൂട്ടാന്‍ ആഗ്രഹിക്കുന്നവരെയാകും ഞാന്‍ തെറിയഭിഷേകം നടത്തുക.

ബ്ലോഗു് നല്‍കുന്ന അനോണിമിറ്റി എന്ന സാധ്യതയെ ഹരികുമാര്‍ ചോദ്യംചെയ്തതുകൊണ്ടാണു് കള്ളപ്പേരില്‍ നിന്നു് ഒരു കമന്റിടാന്‍ എനിക്കു തോന്നിയതു്. പേരു വെളിപ്പെടുത്തേണ്ട ബാധ്യത ഇല്ല എന്നതു് ബ്ലോഗിന്റെ സാധ്യതയാണു് എന്നു് വിശ്വസിക്കുന്നതുകൊണ്ടാണു് അങ്ങനെ ചെയ്തതു്. അതില്‍ ഒരു രാഷ്ട്രീയമുണ്ടായിരുന്നു. കള്ളപ്പേരില്‍ നിന്നു് ഹരികുമാര്‍ എന്ന വ്യക്തിയെ ആക്രമിക്കുകയായിരുന്നില്ല, ഹരികുമാര്‍ മുന്നോട്ടുവച്ച വാദഗതികളെ ആക്രമിക്കുകയായിരുന്നു, എന്റെ ലക്ഷ്യം.

സ്വന്തം ബ്ലോഗിന്റെ പരസ്യപ്പലകയാക്കി എന്റെയും മറ്റുപല ബ്ലോഗര്‍മാരുടെയും കമന്റ് ഓപ്‌ഷന്‍ ദുരുപയോഗം ചെയ്തതു് ഹരികുമാര്‍ ചെയ്ത ആദ്യ തെറ്റായിരുന്നു. എന്നാല്‍ ബ്ലോഗു് ചെയ്തു തുടങ്ങുന്ന ചിലരെങ്കിലും ചെയ്യുന്ന ഒരു കാര്യമായതിനാല്‍ അതു് ഞാനത്ര കാര്യമാക്കിയില്ല. എന്റെ പോസ്റ്റുകളിലൊന്നില്‍ തൂങ്ങിയ പരസ്യപ്പലക ഇപ്പോഴും അവിടെ കിടപ്പുണ്ടു്. ഞാന്‍ ഡിലീറ്റു് ചെയ്തിട്ടില്ല.

സാങ്കല്‍പ്പികമായ ഒരു ചോദ്യം ചോദിക്കുകയാണു്. ഒരാളെ ഒരു പട്ടികടിച്ചു എന്നിരിക്കട്ടെ, അതു് ദൈവത്തെ തെറിപറഞ്ഞതിനു് പറശ്ശിനിക്കടവു മുത്തപ്പന്‍ പ്രത്യേകം ഏര്‍പ്പാടാക്കിയ ശിക്ഷയായിരുന്നു എന്നു് ആരെങ്കിലും പറഞ്ഞാല്‍ യുക്തിവാദിയായ സുകുമാരന്‍ ചേട്ടന്‍ സമ്മതിക്കുമോ? പറശ്ശിനിക്കടവു് മുത്തപ്പന്റെ അസ്തിത്വം കണ്ണൂരൂകാരനായ സുകുമാരന്‍ ചേട്ടനു് വ്യക്തമായി ബോധ്യമുള്ള കാര്യമായതിനാലാണു് സമ്മതിക്കാന്‍ മടി. അല്ലേ? (മുത്തപ്പന്റെ ആരാധകര്‍ ക്ഷമിക്കുക, ഞാന്‍ മുത്തപ്പനെതിരല്ല, സുകുമാരന്‍ ചേട്ടനു് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞെന്നു മാത്രം.)

അപ്പോള്‍ പ്രശസ്തനായ ഒരു കോളമിസ്റ്റു് ഒരു വിഷയത്തെ കുറിച്ചു് ആധികാരികമായ അഭിപ്രായം പറയുമ്പോള്‍ ആ വിഷയത്തില്‍ ആഴത്തില്‍ അറിവുള്ളയാള്‍ ആദ്യത്തെയാള്‍ പറഞ്ഞതു് തെറ്റാണെന്നു് കാര്യകാരണ സഹിതം സമര്‍ത്ഥിച്ചാല്‍ അയാള്‍ തൂലികാ നാമത്തിലാണു് അതു് ചെയ്തതു് എന്നതുകൊണ്ടുമാത്രം ആ അഭിപ്രായം തള്ളിക്കളയേണ്ടതുണ്ടോ? അതിനു് മറുപടി പറയാതെ അവഗണിക്കേണ്ടതുണ്ടോ? പ്രോഫറ്റു് ഓഫ് ഫ്രിവോലിറ്റി ചിത്രത്തിലേക്കു വരുന്നതു തന്നെ അങ്ങനെയല്ലേ? നീഷെയെ കുറിച്ചു് പറഞ്ഞതിലെ തെറ്റു് അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോള്‍ ശ്രീ എം. കെ. ഹരികുമാര്‍ എടുത്ത നിലപാടു് ആ പോസ്റ്റു് വായിച്ചവര്‍ ഓര്‍മ്മിക്കുന്നുണ്ടാവും.

വെബു് 2 സാങ്കേതികതയുടെ പ്രത്യേകത തന്നെ കൂടിയ തോതിലുള്ള പരസ്പര വിനിമയമല്ലേ? അവിടെ വ്യക്തിയെക്കാള്‍ ആശയങ്ങളല്ലേ സംവദിക്കുന്നതു് ? സോഷ്യല്‍ നെറ്റ്വര്‍ക്കിംഗു് ആയാലും ബ്ലോഗു് ആയാലും ഈ വിശാലജനാധിപത്യത്തിന്റെ മേച്ചില്‍പ്പുറങ്ങളല്ലേ? ലോകത്തിലെ എല്ലാ ഭാഷകളെയും ഉള്‍പ്പെടുത്താനാവുന്ന യൂണിക്കോഡു് തന്നെ അതിന്റെ ഭാഗമല്ലേ? ഒരാളുടെ അഭിപ്രായത്തോടു് സുജനമര്യാദയോടെയും പരസ്പര ബഹുമാനത്തോടെയും മറുപടി പറയുമ്പോള്‍ അതിനെ കണ്ടതായി പോലും നടിക്കാതെ അതു പറഞ്ഞവരെ കുറിച്ചു് അടുത്ത പോസ്റ്റില്‍ തോന്ന്യവാസം പറഞ്ഞാല്‍ അതിനെ എന്തുപേരുകൊണ്ടാണു് വിശേഷിപ്പിക്കാന്‍ കഴിയുക?

അതേ പോലെ ഓരോരോ വിഷയങ്ങളിലാണു് ഓരോരുത്തര്‍ വിയോജിച്ചതു്. ആ വിയോജിപ്പുകള്‍ ആദ്യമാദ്യമൊന്നും മര്യാദകെട്ടതായിരുന്നില്ല. ഉദാഹരണത്തിനു് അനോണിമിറ്റിയെ കുറിച്ചു് ഹരികുമാറിന്റെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ടു് 'പേര് പേരയ്ക്ക' എഴുതിയ ആദ്യ രണ്ടു പോസ്​റ്റുകള്‍ നോക്കുക. പേരയ്ക്കയുടെ തന്നെ അല്‍പ്പം ചിരിയും ചിന്തയും ഉണര്‍ത്തിയ അനോണികളുടെ പ്രൊഫൈല്‍ ചിത്രം പോലും ഒരു ആര്‍ജ്ജവം കാത്തുസൂക്ഷിക്കുന്നുണ്ടായിരുന്നു. അതേ സമയം ഗുപ്തനും ഹേമയും പേരയ്ക്കയും പ്രൊഫെറ്റും ഒക്കെ ഒരാള്‍ തന്നെയാണെന്നു് ഇവരുടെയൊക്കെ ബ്ലോഗുകള്‍ വായിക്കുന്ന നമ്മളെ വിശ്വസിപ്പിക്കാനായിരുന്നു ശ്രീ ഹരികുമാറിന്റെ ശ്രമം. കഥയെഴുത്തുകാരില്‍ ടി. പത്മനാഭനെ പോലെ അഹങ്കാരത്തിന്റെ വിശ്വരൂപം കാഴ്ചവയ്ക്കാനായിരുന്നു, ശ്രീ ഹരികുമാര്‍ മുതിര്‍ന്നതു്. എത്രയെത്ര തരംതാണ പ്രയോഗങ്ങള്‍ കൊണ്ടാണു് അദ്ദേഹം വിയോജിപ്പുള്ളവരെ നേരിട്ടതു് ? തെറി സംസ്കൃതീകരിച്ചുപറഞ്ഞതുകൊണ്ടു മാത്രം തെറിയല്ലാതാകില്ലല്ലോ! ഹരികുമാറിനു് പിന്തുണയുമായി വന്ന ഒരാള്‍ ശരിയെന്നു് വിശ്വസിച്ചു് 'പ്രശസ്തനായ ---ന്റെ മകന്‍' എന്നു് പോസിറ്റീവു് ആയി വിശേഷിപ്പിച്ചതു് മറ്റൊരാള്‍ തിരുത്തിയപ്പോള്‍ ആദ്യത്തെയാള്‍ ക്ഷമാപണം നടത്തിയിട്ടും അതു തന്തയ്ക്കുവിളിയായി വിശേഷിപ്പിക്കാനായിരുന്നു ശ്രീ ഹരികുമാറിനു് തിടുക്കം. പടിപടിയായി, ആസൂത്രിതമായി, ബൂലോഗത്തിന്റെ ശത്രുത സ​മ്പാദിക്കുകയായിരുന്നു, ശ്രീ ഹരികുമാര്‍. നെഗറ്റീവു് മാര്‍ക്കറ്റിംഗു് എന്ന തന്ത്രം മാത്രമായിരുന്നു, അതു്.

ഇനി മറ്റുള്ളവരോടു് :

ഇത്തവണ കലാകൌമുദിയില്‍ തന്റെ കോളത്തില്‍ ഹരികുമാര്‍ മലയാള ബ്ലോഗര്‍മാരെ പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞപ്പോള്‍ എനിക്കു് പ്രതികരിക്കാന്‍ തോന്നിയില്ല. ഒരാളുടെ ആശയങ്ങളോടുള്ള വിയോജിപ്പു് ഒരിക്കല്‍ പ്രകടിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ കിട്ടുന്ന വേദികളിലെല്ലാം ചെന്നു് മൈക്കുകെട്ടിവച്ചു് അതുവിളിച്ചുകൂവേണ്ടതില്ല എന്നു തോന്നിയതുകൊണ്ടാണു് പ്രതികരിക്കാതിരുന്നതു്. പിന്നെ ലാപുടയേയും വിത്സണേയും പറ്റി അദ്ദേഹം പറഞ്ഞതു് വായിക്കുന്ന സ്വതന്ത്ര ചിന്താഗതിയുള്ള ആര്‍ക്കും ശ്രീ ഹരികുമാറിന്റെ പടം പൊഴിയുന്നതു് കാണാനാവുമെന്നു് എനിക്കുറപ്പുണ്ടായിരുന്നു. സ്വയം തകരുന്ന കോട്ടയ്ക്കു് ആരെങ്കിലും ഗ്രനേഡ് വയ്ക്കുമോ?

പോകുന്ന പോക്കില്‍ കാണുന്ന കാടുംപടപ്പുമെല്ലാം തല്ലുന്ന കൂട്ടത്തിലാവും അദ്ദേഹം ലാപുടയെ പരാമര്‍ശിച്ചതു്. എന്നാല്‍ കുഴൂര്‍ വിത്സണ്‍ തീര്‍ച്ചയായും ഒരു തെറ്റുചെയ്തിരുന്നു. സാഹിത്യകാരന്‍ എന്നും നിരൂപകനു് വിധേയനായി, സാമന്തനായി ഇരുന്നുകൊള്ളണമെന്ന അലിഖിത നിയമം ലംഘിച്ചു് തനിക്കു് ഹരികുമാറിന്റെ നിലപാടുകളോടുള്ള വിയോജിപ്പു് വിത്സണ്‍ ബൂലോഗത്തോടു് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. വിത്സണ്‍ന്റെ ഒരു പുസ്തകത്തിനു് മുമ്പു് അവതാരിക എഴുതിയിരുന്നതിനാലും വിശാഖത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു കവിതയെക്കുറിച്ചു് നല്ല വാക്കു് പറഞ്ഞതിനാലും വിത്സണ്‍ തന്നെപ്പോലെ ഒരു ജേണലിസ്റ്റ് ആയതിനാലും വിഷമസന്ധികളില്‍ കൂടെ നില്‍ക്കുമെന്നു് ശ്രീ ഹരികുമാര്‍ കരുതിയിരുന്നിരിക്കണം. എന്നാല്‍ നിര്‍ദ്ദയം നിരുപാധികം പക്ഷം മാറി ശത്രുസൈന്യത്തിനു് കാവലും കോട്ടയുമായ ഒരുവനോടു് സംഘനീതിയുള്ള ഏതൊരുവനാണു് പൊറുക്കാന്‍ കഴിയുക? വിത്സാ, നീ ചെയ്തതു് അപരാധവും അനീതിയുമാകുന്നു. (ദൈവമേ, ഈ ഖണ്ഡിക ഇനി എങ്ങനെയൊക്കെയാവുമോ വായിക്കപ്പെടുക!)

ഇതിത്രയും ഇവിടെ പറഞ്ഞതു് ബൂലോഗ ക്ലബ്ബില്‍ ഇപ്പോള്‍ വരുന്ന പല കമന്റുകളും ആശയത്തിനു് പകരം വ്യക്തിയെ ആക്രമിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കിയതുകൊണ്ടാണു്. വാസ്തവത്തില്‍ ആശയ സംവാദത്തെ വ്യക്തിതലത്തിലേക്കു് ആദ്യം ചുരുക്കിയതു് ശ്രീ എം. കെ. ഹരികുമാര്‍ തന്നെയായിരുന്നു എന്നു് ഓര്‍മ്മിപ്പിക്കാന്‍ കൂടിയാണു്.

ഇനി ഹരികുമാറിനു് അനുകൂലമായി ഒരു വിചാരം. ഒരാള്‍ തന്നെ പലവ്യാജ പേരുകളില്‍ തന്നെ ആക്രമിക്കുന്നു എന്നു് ശ്രീ എം.കെ. ഹരികുമാര്‍ പറഞ്ഞതു് അപ്പോള്‍ ശരിയായിരുന്നില്ല. എന്നാല്‍ അതിപ്പോള്‍ ശരിയായിക്കൊണ്ടിരിക്കുന്നു. മറുമൊഴി ഗ്രൂപ്പില്‍ നിന്നു് ജിമെയില്‍ അരിച്ചുകൊണ്ടുത്തരുന്ന 'കലാകൌമുദി' എന്ന താക്കോല്‍വാക്കുള്ള മെയിലുകളില്‍ കമന്റ് ചെയ്തവരുടെ പ്രൊഫൈലുകളോടു് ബന്ധിച്ചിട്ടുള്ള ഇ-മെയില്‍ ഐ.ഡി.കള്‍ കാണാം. അവിടെ കമന്റിയ കുറെയേറെ പ്രൊഫൈലുകള്‍ക്കു് ഒരേ ഇ-മെയില്‍ വിലാസം വരുന്നതു് ഹരികുമാറിന്റെ ആരോപണത്തെ ഒരുതരത്തില്‍ ശരിവയ്ക്കുന്നു. അതുവേണോ എന്നു് സ്വയമാലോചിക്കുക. ഹരികുമാറിനോടുള്ളതു് നിലപാടുകളോടുള്ള വിയോജിപ്പാണു്. അതു് അങ്ങനെ തന്നെയായിരിക്കണം. അല്ലാതെ വ്യക്തിഹത്യയാവരുതു് അജണ്ട. അങ്ങനെ വന്നാല്‍ ഹരികുമാറും മറ്റുള്ളവരും തമ്മില്‍ എന്തു വ്യത്യാസമാണു് ഉള്ളതു് ?

ഇതുപറയാന്‍ നീയാരാടാ എന്ന ഗോഗ്വാവിളി വേണ്ട. എനിക്കു് പറയാനുള്ളതു് ഞാന്‍ പറയും. കുറേ വര്‍ഷങ്ങള്‍ കലാകൌമുദിയില്‍ പത്രപ്രവര്‍ത്തകനായി വേല ചെയ്തവനാണു് ഞാന്‍. ഒരുവര്‍ഷം മുമ്പു് ശ്രീ ഹരികുമാറിന്റെ കോളം എഡിറ്റു ചെയ്തിട്ടുള്ളയാളുമാണു്. ഇപ്പോള്‍ കലാകൌമുദിയിലില്ല. എന്നുവച്ചു് കലാകൌമുദിയെ ഡിഫന്റു് ചെയ്യാനോ പൂര്‍ണ്ണമായി കുറ്റം പറയാനോ ഞാനാളല്ല. അവരുടെ വലയില്‍ ബൂലോഗം വീണു എന്നേ ഞാന്‍ പറയൂ. അവിടെ കൊണ്ടു് തലവച്ചുകൊടുത്ത മണ്ടത്തരം ബൂലോഗത്തിന്റേതു്. തൊഴിലെടുത്ത സ്ഥാപനത്തിലെ വിഴുപ്പെടുത്തു് പൊതുനിരത്തില്‍ അലക്കാന്‍ മാത്രം അല്‍പ്പത്തം എനിക്കില്ല. എന്നാല്‍ അതും ഹരികുമാറിനുണ്ടായിരുന്നു. അതിന്റെ ലിങ്കു് ബൂലോഗ ക്ലബ്ബിലെ കമന്റുകളിലൊന്നായി കിടപ്പുണ്ടു്. കലാകൌമുദിയില്‍ മുമ്പു വന്ന സന്തോഷിന്റെ കവിത ഞാനും വായിച്ചിരുന്നു. സന്തോഷും മുമ്പു് കലാകൌമുദിയില്‍ ജോലിചെയ്തിരുന്ന ആള്‍ തന്നെ. ബ്ലോഗിംഗില്‍ നിരന്തരമായി ഇടപെടാത്തവര്‍ക്കു് പൊതുവില്‍ ബ്ലോഗിനെ കുറിച്ചുള്ള അപക്വവും വികലവുമായ ധാരണ അതില്‍ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ അതില്‍ ഇത്രകണ്ടു് വികാരം കൊള്ളേണ്ട കാര്യമൊന്നും ഉള്ളതായി എനിക്കു തോന്നിയിരുന്നില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലുടനെ ഇടിഞ്ഞുവീഴുന്നതാണോ ബൂലോഗത്തിന്റെ മാനം? കോട്ടയം - ബാംഗ്ലൂര്‍ ബസ് സര്‍വ്വീസിനെ കുറിച്ചു് 'തൊട്ടി പ്രസിദ്ധീകരണമായ' വനിത മുതല്‍ 'കുലീന പ്രസിദ്ധീകരണമായ' ഫയര്‍ വരെ എഴുതിയിട്ടും കോട്ടയത്തു നിന്നു് ബാംഗ്ലൂരേക്കു് എഞ്ചിനീയറിംഗും നഴ്സിംഗും പഠിക്കാന്‍ പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ ഒരു കുറവും വന്നില്ലല്ലോ. ഇക്കിളി, അനാവശ്യ വിവാദങ്ങള്‍ ഇവയൊക്കെ മലയാളിക്കു് രഹസ്യത്തില്‍​വായിച്ചു് രസിക്കാനുള്ള വിഭവങ്ങളാണു്. ഒറ്റവായനയുടെ സ്വയംഭോഗസംതൃപ്തിക്കപ്പുറം അതിനു് ആയുസ്സില്ല. അതേക്കുറിച്ചൊക്കെ എന്തിനാണു് ബൂലോഗം ഇത്ര ബേജാറാവുന്നതു് ? ഗുണമേന്മയുള്ള വല്ലതും എഴുതിയിടൂ. യൂണിക്കോഡിലായതിനാല്‍ നാളത്തെ തലമുറ സേര്‍ച്ചു് എഞ്ചിന്‍ വഴി അതു തേടിയെത്തിക്കൊള്ളും. ഇത്തരം വൃഥാവ്യായാമങ്ങളൊക്കെ പ്രിന്റ് മീഡിയ ചെയ്യട്ടെ!

പിന്നെ പലരുടെയും വികാരം പത്രപ്രവര്‍ത്തകരെ ഒന്നടങ്കം ആക്ഷേപിക്കുന്നതിലേക്കു് 'വളരുന്നതു് ' ശ്രദ്ധയില്‍ പെട്ടു. എല്ലാ പത്രക്കാര്‍ക്കും വേണ്ടി മറുപടി പറയാന്‍ ഞാന്‍ പത്രപ്രവര്‍ത്തക സംഘടനകളിലൊന്നിലും മെമ്പര്‍ഷിപ്പുള്ള ആളല്ല. എട്ടൊന്‍പതു വര്‍ഷമായി പത്രപ്രവര്‍ത്തകനാണു് താനും. എന്തിനും ഏതിനുമുള്ള ഈ ജനറലൈസേഷന്‍ ശരിയല്ലെന്നു പറയാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. എല്ലാ വിഷയത്തിനും കയറി പ്രതികരിച്ചേക്കാമെന്നു് ഇവിടെയാരും ഏറ്റിട്ടില്ല. പത്രപ്രവര്‍ത്തകരെന്നാല്‍ പ്രതികരണത്തൊഴിലാളികളെന്നല്ല, അര്‍ത്ഥം. ഇവിടെ പത്രപ്രവര്‍ത്തകരായ ഒട്ടേറെ ബ്ലോഗര്‍മാരുണ്ടു്. ആരുടെയും പേരെടുത്തു പറയുന്നില്ല. ഇവരെല്ലാവരും ഉത്തരവാദിത്വമില്ലാതെ എന്തെങ്കിലും എഴുതിക്കൂട്ടുന്നവരാണെന്ന ധാരണ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവരോടു് സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല. ഇന്ദിരാ ഗാന്ധി സ്വന്തം സെക്യൂരിറ്റി ഗാര്‍ഡുകളുടെ വെടിയേറ്റു മരിച്ചതിനു് ഡല്‍ഹിയിലെ സിഖുകാരെ കൂട്ടക്കശാപ്പു ചെയ്ത കോണ്‍ഗ്രസുകാരുടെ മനോഭാവം തന്നെയാണു് ഇത്തരം വര്‍ത്തമാനങ്ങള്‍ക്കും. ആ പരിപ്പീവെള്ളത്തില്‍ വേവൂല്ലാന്നേ!

ദിലീപ് വിശ്വനാഥ് said...

സെബിന്‍,
ഒരു തിരുത്ത്. മറുമൊഴികളില്‍ നിന്നും വരുന്ന ഇമെയിലുകളില്‍ കാണുന്ന ഇമെയില്‍ അഡ്രസ്സ് മറുമൊഴികള്‍ അഡ്മിനുകളുടേതാണ്. അത് പുഷ്കലാക്ഷന്‍, അട ചക്കര, അന്തപ്പന്‍ എന്നൊക്കെയുള്ള ഇമെയില്‍ അഡ്രസ്സുകളില്‍ നിന്നും വരുന്നു. അത് കമന്റ് ഇടുന്ന ആളുകളുടെ ഇമെയില്‍ അഡ്രസ്സ് അല്ല (അതാണ് ഉദ്ദേശിച്ചതെങ്കില്‍).

അനാഗതശ്മശ്രു said...

സെബിന്‍ വളരെ വ്യക്തമായി കമന്റ് ചെയ്യുന്ന,പോസ്റ്റുകള്‍ ഇടുന്ന ആളാണ്‍ എന്നാണു എന്റെ വിശ്വാസം ..
വാല്‍ മീകി പറഞ്ഞതു പോലെയുള്ള തെറ്റിധരണയില്‍ ചെയ്തതാവും ..
ഒരേ മെയില്‍ ഐ ഡി എന്ന കണ്ടുപിടിത്തം ...നെറ്റിനെ തെറ്റിധരിച്ചാല്‍ അതു മൊത്തം തെറ്റിക്കും കണക്കുകള്‍ ...
പിന്നെ സന്തോഷ് കുമറിന്റെ കവിത വായിച്ചു ഒന്നും പറയാതെ പോകണമായിരുന്നു എന്ന നിലപാടു...
എല്ലാ മലയാളിക്ളും " ഇപ്പൊ നമുക്കൊന്നും പറ്റിയിട്ടില്ലല്ലൊ അതു കൊണ്ടു പ്രതികരിക്കണ്ട' എന്ന നിലപാടു എടുത്തു തുടങുന്ന സ്ഥിതിയാണല്ലൊ...
മേല്പറഞ്ഞ രണ്ടു പോഇന്റുകള്‍ ബൂലോകത്തു പുതുതായി വരുന്നവര്‍ ക്കു തെറ്റിധാരണ ഉണ്ടാക്കും എന്നതിനാലണു ഈ കമന്റ്

സു | Su said...

കലാകൌമുദിയില്‍, ബൂലോഗത്തെക്കുറിച്ച് മോശമായി അച്ചടിച്ച് വന്നതില്‍, ഒരു മലയാളം ബ്ലോഗര്‍ എന്ന നിലയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഹരിശ്രീ said...

കലാകൌമുദിയില്‍, ബൂലോഗത്തെക്കുറിച്ച് മോശമായി അച്ചടിച്ച് വന്നതില്‍, ഒരു മലയാളം ബ്ലോഗര്‍ എന്ന നിലയില്‍ ഞാനും എന്റെ ശക്തമായ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.

siva // ശിവ said...

ഹായ്‌ കൈപ്പള്ളി...ഇനി ഞാന്‍ എന്റെ അനുഭവം പറയാം...ഞാന്‍ ബ്ലോഗ്ഗിംഗ്‌ തുടങ്ങിയപ്പോള്‍ ആദ്യം POST A COMMENT എന്ന ഓപ്ഷന്‍ വന്നില്ല.....അതു ശരിയക്കാന്‍ എന്നെ വളരെയേറെപ്പേര്‍ സഹായിച്ചു....പ്രതേകിച്ചും പ്രയാസി, മനോജ്, Areekkodan, ശ്രീലാല്ല്, അപ്പു, മുരളി മേനോന്‍, Abhiprayam Venad, Mr. & Mrs. Senu Eapen Thomas, Poovathoor, ശെഫി, ബഷീര്‍ വെള്ളറക്കാട്‌ എന്നിവര്‍...ഇനിയുമുണ്ട്‌ പേരുകള്‍...പുതിയ പോസ്റ്റ്‌ ഇട്ടപ്പോള്‍ എല്ലാവരും വായിച്ച്‌ നല്ല അഭിപ്രായം പറഞ്ഞു....ഞാന്‍ ഇപ്പോള്‍ വളരെ സന്തോഷവാനാണു....കൈപ്പള്ളി പറയുന്നതാണു ശരി....ഇവിടെ എല്ലാവര്‍ക്കും പ്രോത്സാഹനം വേണ്ടുവോളം കിട്ടുന്നു....

absolute_void(); said...

വാത്മീകി അക്കാര്യം വിശദീകരിച്ചതിനു് നന്ദി. ആ തെറ്റിദ്ധാരണയില്‍ നിന്നാണു് ഞാന്‍ അങ്ങനെ പറഞ്ഞതു്. അതിനാല്‍ പരാമര്‍ശം തെറ്റാണെന്നു് ഏറ്റു പറയുന്നു.

അനാഗതശ്മശ്രു വായിച്ചവ എന്ന ഗണത്തില്‍ പെടുത്തി സന്തോഷിന്റെ കവിതയോടുള്ള വിയോജിപ്പു് അറിയിച്ചതില്‍ സ്വകാര്യമായി അഭിനന്ദിച്ചയാളാണല്ലോ ഞാന്‍. എന്നാല്‍ അതിനു ശേഷം കമന്റുകളിലുണ്ടായ വികാരപ്രകടനം, സ്കൂളില്‍ സമരവുമായി ചെല്ലുന്ന പഴയ പ്രീഡിഗ്രിപ്പിള്ളേരുടെ നിലവാരത്തിലായിപ്പോയി എന്നു് എനിക്കു തോന്നിയിരുന്നു. അതുകൊണ്ടാണു് ബ്ലോഗിംഗില്‍ വലിയ പരിചയമില്ലാത്തവരുടെ അപക്വവും വികലവുമായ ധാരണ മാത്രമായിരുന്നു ആ കവിതയിലുണ്ടായിരുന്നതു് എന്നും എന്നാല്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലുടനെ പടപ്പുറപ്പാടു് നടത്തുന്നതു് അനാവശ്യമാണെന്നും ഞാന്‍ വിശദീകരിച്ചതു്. കോട്ടയം - ബാംഗ്ലൂര്‍ ബസിന്റെ ഉദാഹരണത്തിലൂടെ അതു വ്യക്തമായി എന്നാണു് കരുതിയതു്. പ്രതികരണത്തിന്റെ മാഗ്നിട്യൂഡിനെയാണു് ഞാന്‍ കുടഞ്ഞതു്. അവഗണിക്കാന്‍ മാത്രം പോന്ന ഒന്നിനെ ഊതിപ്പെരുപ്പിച്ചു, ആ കമന്റുയുദ്ധം. അതല്ലാതെ വ്യക്തിപരമായി ആരെയും ആക്രമിക്കാന്‍ ഞാന്‍ ആ വാക്കുകളില്‍ ഒരുമ്പെട്ടില്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ ക്ഷമിക്കുക.

Anonymous said...

പണ്ട്‌ പദ്മനാഭന്‍ നമ്പൂതിരിയുടെ ബ്ലോഗ് വായിച്ച്, ഇനി കലാകൌമുദി വാങുകയുമില്ല വായിക്കുകയുമില്ല എന്ന് അദ്ദേഹത്തിന്റെ ബ്ലോഗ് പോസ്റ്റില്‍ തന്നെ കമന്റിട്ടതാണ്. ഇപ്പോ അദ്ദേഹത്തിനെയും തോല്പിച്ച് ഒരു ഹരികുമാര്‍! തോണിക്കാരന്റെ കഥപോലെ മുന്‍‌ഗാമിയുടെ പേര്‍ നന്നാക്കാന്‍ ഇറങ്ങിയതാകും.
പ്രിന്റ് ആയാലും നെറ്റ് ആയാലും ആ ഗ്രൂപ്പിനെ തന്നെ ബഹിഷ്കരിച്ചിരുക്കുന്നു ഞാന്‍.
-സു-

ദേവന്‍ said...

ബ്ലോഗിങ്ങിന്റെ പൊതുസ്വഭാവമാണ്‌ തല്‍ക്ഷണ പ്രതികരണവും എന്തെങ്കിലും ഒന്ന് തുടങ്ങി വച്ചാല്‍ അതിന്റെ നെല്ലിപ്പലകയും ഇളകുന്നതുവരെ കുഴിക്കുന്നതും.

ഹരികുമാറിന്റെ ബ്ലോഗില്‍ ഞാന്‍ കമന്റൊന്നും എഴുതിയിട്ടില്ല, എഴുതാന്‍ തോന്നിയില്ല അത്രയേയുള്ളു. ആര്‍ക്കെങ്കിലും അദ്ദേഹത്തിന്റെ പോസ്റ്റുകളോട് വിയോജിപ്പുണ്ടെങ്കില്‍ അവരത് പ്രകടിപ്പിച്ചുകൊള്ളും, കമന്റുകളോട് ഹരികുമാറിനു വിയോജിപ്പുണ്ടെങ്കിലും അങ്ങനെ തന്നെ.

കലാകൗമുദി ചെറുപ്പത്തിലൊരുപാട് വായിച്ചിട്ടുണ്ട്, എന്റെ വായന വലിയ ഗൗരവമുള്ളതൊന്നുമല്ലെങ്കിലും എനിക്കിഷ്ടപ്പെട്ടതൊരുപാട് കലാകൗമുദിയില്‍ കിട്ടിയിട്ടുണ്ട്, അതിനു അപ്പപ്പോള്‍ വിലയും കൊടുത്തിട്ടുണ്ട്. നന്ദിയും പണവും ഒരുമിച്ച് പോവില്ല. ജോസഫ് മാഷ് ബ്ലോഗ് എഴുതുന്നതിനു നന്ദിയുണ്ട്, സമകാലിക മലയാളത്തിനു രൊക്കം പണം കൊടുക്കുന്നതുകൊണ്ട് കാശുമുതലായോ എന്നേ നോക്കാറുള്ളു.

പ്രസിദ്ധീകരണങ്ങള്‍ എന്തു പ്രതികരണം നേടുന്നു എന്നത് അവരെന്തു പ്രസിദ്ധീകരിക്കുന്നു എന്നതനുസരിച്ചിരിക്കും. കെ എം മാത്യുവിനു കിട്ടാത്ത തല്ല് അന്തിപ്പത്രത്തിന്റെ അധിപര്‍ക്ക് കിട്ടും. ഞാന്‍ പ്രസിദ്ധീകരിക്കുന്ന ബ്ലോഗിലും "ബ്ലോഗറുടെ രഹസ്യവേഴ്ച്ചകള്‍" എന്ന് ചില ആളുകളെ പേരെടുത്ത് പറഞ്ഞിട്ടൊരു കവിതയോ "മുഖ്യമന്ത്രിയും ബിറ്റ് നടി രേഷ്മയും കൊച്ചിയില്‍ കണ്ടതെന്തിന്‌?" എന്ന് ചുമ്മാ ഒരു ലേഖനമെഴുതിയാലോ എനിക്കും അതിന്റെ ഗൗരവമനുസരിച്ച് തെറി മെയിലോ ഇരുട്ടടിയോ കോടതി ഇണ്ടാസോ കിട്ടിയെന്നു വരും.

അറിയാത്ത കാര്യങ്ങളെക്കുറിച്ച് കവിതയോ നോവലോ എഴുതാം, മോഹനവര്‍മ്മ ചംബല്‍ എഴുതിയത് കൊള്ളക്കാരനായിട്ടല്ല, പക്ഷേ അറിയാന്മേലാത്തതിലെല്ലാം തുപ്പും എന്ന മനോഭാവത്തിനു ഡോഗ് പ്രിന്‍സിപ്പിള്‍ എന്നാണു പേര്‍ (ശ്വാനന്‍ എന്തെങ്കിലും പുതിയ വസ്തു കണ്ടാല്‍ ആദ്യം അതു തിന്നാന്‍ കൊള്ളാമോ എന്നു നോക്കും, അല്ലെങ്കില്‍ അത് കളിക്കാന്‍ കൊള്ളാമോ എന്നു നോക്കും ഇതു രണ്ടും പറ്റില്ലെങ്കില്‍ ആ വസ്തുവില്‍ മൂത്രമൊഴിച്ച് അതിന്റെ പാട്ടിനു പോകും, അതുകൊണ്ടാണ്‌ മനസ്സിലാവാത്തതിലെല്ലാം മൂത്രമൊഴിക്കുന്ന ഇടപാടിനു ഈ പേര്‍ വന്നത്)

ഒരുപാടു കാലമായി ഒരു പ്രസിദ്ധീകരണം മാത്രം ഇങ്ങനെ ബ്ലോഗെന്ന പൊതിയാത്തേങ്ങമേല്‍ ‍ മൂത്രമൊഴിക്കാന്‍ എഴുത്തുകാരെ അനുവദിക്കുന്നെങ്കില്‍ അത് നിറുത്തിക്കണോ വേണ്ടയോ?

ഇവിടെയിരുന്ന് പ്രതിഷേധിച്ചാല്‍ മാദ്ധ്യമങ്ങളെ ഇവിടെ വരുത്തി കാര്യം പറയാം, അതല്ല ഈ കാര്യത്തിനു വേണ്ടി പ്രിന്റിലേക്ക് ഇറങ്ങി ചെല്ലണമെന്നുണ്ടെങ്കില്‍ അങ്ങനെ.

ഓഫ്:
പ്രത്രങ്ങള്‍ക്കോ പ്രിന്റ് സെലിബ്രിറ്റികള്‍ക്കോ (ഹരികുമാറും സന്തോഷും മുന്‍ ലേഖനമെഴുതിയ ആളും സെലിബ്രിറ്റി ആണെന്നല്ല, അങ്ങനെ ആരെങ്കിലും ഇനി വന്നാല്‍ തന്നെ) വേണ്ടി ബ്ലോഗിന്റെ സ്വഭാവവും പ്രതികരണരീതിയും മാറ്റണമെന്നും തോന്നുന്നില്ല. ആനന്ദ് ഒരു ബ്ലോഗ് തുടങ്ങി കണ്ടാല്‍ എനിക്കു വലിയ സന്തോഷമാവും, പക്ഷേ അദ്ദേഹത്തിന്റെ പോസ്റ്റിലൊരു പ്രധാനമായ തെറ്റുണ്ടെങ്കില്‍ മറ്റേതു ബ്ലോഗറുടെ തെറ്റ് ചൂണ്ടിക്കാണിക്കുന്നത് പോലെ തന്നെ ഞാന്‍ കാണിക്കും, ഇല്ലെങ്കില്‍ ഞാന്‍ ബ്ലോഗ് വായനക്കാരനാവുന്നില്ല, അത് തിരുത്തപ്പെട്ടില്ലെങ്കില്‍ ആനന്ദെഴുതുന്നത് ബ്ലോഗുമാവില്ല.

Anonymous said...

ഇപ്പോള്‍ ഒരുപാട് ഒരുപാട് ആവര്‍ത്തിക്കുന്ന ഹരികുമാറിനോടല്ല കലാകൌമുദിയോട് എന്ന നയത്തെക്കുറിച്ച്


ആവണക്കെണ്ണയില്‍ കടവെറങ്ങിയവന്റെ നയം എന്ന് കേട്ടിട്ടേയുള്ളൂ!!


********

മുന്‍പ് പറഞ്ഞ ഒരു കാര്യം ആവര്‍ത്തിക്കുന്നു.

അക്ഷരജാലകക്കാരന്‍ ബൂലോഗത്ത് വന്നകാലം മുതല്‍ അദ്ദേഹത്തിന്റെ ചില നയങ്ങളെ ആദ്യം നേരിട്ട് ഈ മെയില്‍ വഴിയും (വിവാദം ഒഴിവാക്കാന്‍ തന്നെ) പിന്നെ നിവൃത്തികെട്ടപ്പോള്‍ കമന്റ് വഴിയും എതിര്‍ത്ത ഒരാളാണ് ഞാന്‍. ആരോടും ആലോചിച്ചിട്ടില്ല. ഞാന്‍ തുടങ്ങി; ഞാന്‍ എന്റെ വഴിക്ക് പൊകുന്നു.

ഹരികുമാറിനോടെന്നല്ല വിയോജിപ്പ് എന്ന് കണ്ടാല്‍ വയറിളക്കം വരുന്ന ഏത് ഹിറ്റലറിനോടും അതുതന്നെയാണ് എന്റെ നിലപാട്.

സ്വന്തം ബ്ലോഗ് പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആണെന്ന് വിചാരിച്ചാല്‍ ആര്‍ക്കും ആരെയും കുറിച്ച് എന്തും എഴുതാം.. ഉളുപ്പില്ലാതിരുന്നാല്‍ മതി.

സാമൂഹികമായ മിനിമം ഓപണ്‍‌നെസ്സ് നിലനിര്‍ത്താത്ത ഏത് പേജും ബ്ലോഗ് എന്ന സങ്കല്‍പ്പത്തിന് അപകടം ആണ്. എനിക്ക് നാളെ അഞ്ചല്‍ക്കാരനെക്കുറിച്ച് എന്റെ ബ്ലൊഗില്‍ എഴുതാം. താങ്കള്‍ മറുപടി പറഞ്ഞാല്‍ ചീത്തവിളിക്കാം; താങ്കള്‍ എനിക്കെതിരെ ഗൂഡാലോചന നടത്തി എന്ന് ആരോപിക്കാം. അതിന് താങ്കള്‍ തരുന്ന മറുപടികള്‍ എനിക്ക് കമന്റ് മോഡറേഷന്‍ വച്ച് ഡിലീറ്റ് ചെയ്യാം. അല്ലെങ്കില്‍ അതില്ലാതെ പ്രസിദ്ധീകരിച്ച ശേഷം ഡിലീറ്റ് ചെയ്യാം.

ഇതു ചെയ്യുന്നയാള്‍ ഒരു ബ്ലോഗ് അല്ല ഒന്‍പത് ബ്ലൊഗ് ഉണ്ടെങ്കിലും ബ്ലൊഗര്‍ ആവില്ല.

ആശയങ്ങളെ എതിര്‍ക്കുമ്പോള്‍ അത് വ്യക്തിഹത്യ എന്നുപറഞ്ഞ് നിലവിളിക്കരുത്. തൂറിയവനെ ചാരിയാല്‍ ചാരിയവനും നാറും. എന്നാല്‍ ചാരിയവനെ മാത്രം കുളിപ്പിച്ച് (കലാകൌമുദിയെ നന്നാക്കി എന്ന് മാറ്റിവായിക്കുക) നാറ്റം തീര്‍ക്കാം എന്ന് വ്യാമോഹിക്കരുത്.

പ്രയാസി said...

ശിവപ്രസാദേട്ടന്റെ പ്രതിഷേധം..!

"(ഞാന്‍ ഇന്നലെ വൈകുന്നേരത്ത്‌ പബ്ലിഷ്‌ ചെയ്ത 'കമന്റാണ്‌' ഇതോടൊപ്പമുള്ളത്‌. നെറ്റിന്റെ കുഴപ്പത്താലാവണം അത്‌ പ്രത്യക്ഷപ്പെട്ടില്ല. ഇന്ന്‌ വീണ്ടും ശ്രമിച്ചിട്ടും സംഭവം വിജയിച്ചില്ല. ഇത്‌ പ്രിയ സ്‌നേഹിതരുടെ അറിവിലേക്കായി മെയില്‍ ചെയ്യുന്നു.)

'അവഗണനയോളം ശക്തമായ അധിക്ഷേപം വേറെയില്ല'എന്ന അഭിപ്രായമുള്ളതിനാലായിരുന്നു പ്രതികരിക്കാതിരുന്നത്‌.

എണ്‍പതുകള്‍ മുതല്‍ കലാകൗമുദിയുടെ ഒരു സ്ഥിരവായനക്കാരനാണ്‌ ഞാന്‍. പ്രിന്റഡ്‌ മീഡിയയില്‍ വല്ലപ്പോഴുമൊരിക്കല്‍ എഴുതുകയും ചെയ്യാറുണ്ട്‌. എന്റെ വായനയെ ചാലുകീറുന്നതില്‍ അന്നത്തെ കലാകൗമുദി വലിയ ഒരു പങ്കും വഹിച്ചിട്ടുണ്ട്‌. ഒ. വി. വിജയന്‍, എം. ടി, മാധവിക്കുട്ടി, മലയാറ്റൂര്‍, ഒ. എന്‍. വി., എം. കൃഷ്ണന്‍ നായര്‍, എന്‍. മോഹനന്‍, എസ്‌. ജയചന്ദ്രന്‍ നായര്‍, വി. റ്റി. ഇന്ദുചൂഡന്‍, എന്‍. ആര്‍. എസ്‌. ബബു തുടങ്ങി പലരെയും വായിച്ചത്‌ അതിലൂടെയാണ്‌. അന്നൊക്കെ മാതൃഭൂമിക്ക്‌ ഒരുതരം 'സവര്‍ണ്ണതയും മേലാളത്തവും' ഉണ്ടായിരുന്നതായി എനിക്ക്‌ തോന്നിയിരുന്നു. അന്നത്തെ പുരോഗാമിതന്നെയായിരുന്നു കലാകൗമുദി. അതുകൊണ്ടുതന്നെ, കൃഷ്ണന്‍നായര്‍ സാറും ജയചന്ദ്രന്‍ നായരും സമകാലിക മലയാളം വാരികയിലേക്ക്‌ മാറിയപ്പോഴും, ഒരു മലയാളം വാരിക കൂടി വരുത്തണമെന്നേ തോന്നിയുള്ളു. ഇന്നത്തെ ആനുകാലിക/വാരികകള്‍ നോക്കുമ്പോള്‍, കൗമുദി ഗ്രൂപ്‌ കൂടുതല്‍ കച്ചവടക്കാരായി എന്ന്‌ 'ഫയറും മുഹൂര്‍ത്തവും' അടിവരയിടുന്നു. അത്‌ എന്തെങ്കിലുമാകട്ടെ. നടുത്തുണ്ടം തിന്നാനുള്ള അവകാശം ആര്‍ക്കും ഉണ്ടല്ലോ!

എം. കൃഷ്ണന്‍ നായര്‍ സാറിന്റെ ഇരിപ്പിടത്തില്‍ അമര്‍ന്നൊന്നിരിക്കാന്‍ ഒരു കോളമിസ്റ്റിന്‌ (നിരൂപകന്‌), മുഴുവന്‍ ബ്ലോഗര്‍മാരെയും സാമാന്യവല്‍ക്കരിച്ച്‌ അധമത്വം വിളമ്പേണ്ടുന്ന ആവശ്യം ഉണ്ടായിരുന്നില്ല. ഇവിടെ എഴുതുന്ന മിനിമം 25 കവികളെങ്കിലും ഇന്നത്തെ പൊതു മുഖ്യധാരാ സമ്പ്രദായങ്ങളെ അതിശയിക്കുന്നവരാണെന്ന്‌ ഉദാഹരണസഹിതം പറയാന്‍ കഴിയും. കഥാരംഗത്തും മട്ടുശാഖകളിലുമായി 55-ലധികം പുതു ശൈലികളെയും വ്യക്തിത്വങ്ങളെയും എടുത്തുകാട്ടാന്‍ കഴിയും. ശ്രീ. ഹരികുമാര്‍ ഒരു നിരൂപകന്റെ ആത്മസത്തയോടെ കമന്റുകളിലെ വിമര്‍ശനങ്ങളെ/ആക്ഷേപങ്ങളെ സമീപിക്കേണ്ടിയിരുന്നു. അതിനുപകരം എം. കൃഷ്ണന്‍നായര്‍ സാറിന്റെ മാതൃക സ്വീകരിച്ച്‌ പ്രശ്നോത്തരികള്‍ അവതരിപ്പിച്ച്‌, ബ്ലോഗര്‍മാരെയെല്ലാം 'ഉപജാപകന്മാരായി' സ്ഥാപിക്കന്‍ ശ്രമിച്ച്‌ സ്വയം അപഹാസ്യനാവേണ്ടിയിരുന്നില്ല.

ഉത്തരവാദിത്വമുള്ള ഒരു വാരികയെന്ന്‌ സ്വയം ബോധ്യപ്പെടുമെങ്കില്‍, ഇനിയും വൈകിയിട്ടില്ല. കുറഞ്ഞപക്ഷം... അവമതിക്കപ്പെട്ടവരായി 'വാഴ്‌ത്തപ്പെട്ട' ഞങ്ങളുടെ പ്രിയപ്പെട്ട 'ബ്ലോഗെഴുത്തുകാരോട്‌' ക്ഷമാപണം ചെയ്യാവുന്നതേയുള്ളൂ. കാലത്തെയും കലയെയും അടയാളപ്പെടുത്തിയ ആ പഴയ കലാകൗമുദിയുടെ ഓര്‍മ്മയില്‍...

പ്രതിഷേധത്തോടെ..."

പി. ശിവപ്രസാദ്‌

അതുല്യ said...

ഗുപ്തന്‍-ജീ, കൂള്‍ കൂള്‍.

Anonymous said...

സച്ചിദാനന്ദനും എ.അയ്യപ്പനും ഒന്നും കവിയല്ല എന്നും നസീര്‍ ആണ് മലയാളത്തിലെ ഏറ്റവും മികച്ച നടന്‍ എന്നും വിശ്വസിക്കുന്ന ഈ ഹരികുമാര്‍ വിത്സന്‍ കവിയല്ല എന്നു പറഞ്ഞതിനാണോ ഈ ഒച്ചപ്പാട്.

ഈ മാന്യന്‍ തന്നെ എഴുതിയത് വായിക്കൂ
http://aksharajaalakam.blogspot.com/2007/11/6-nov-2007.html

“വിഡ്‌ഢി: ജീവിക്കാന്‍ ഏറ്റവും സുഖമുള്ള അവസ്ഥ.
നപുംസകം: സാംസ്‌കാരികരംഗത്ത്‌ ഈ ശാരീരികാവസ്ഥയ്ക്കാണ്‌ ഡിമാന്‍ഡ്‌.
ആത്മനിന്ദ: ഏതു നാണംകെട്ട പ്രവൃത്തിചെയ്യാനും ഏതൊരു വിടനും പ്രോത്സാഹനവും വഴികാട്ടിയുമായിത്തീരുന്ന പ്രതിഭാസം”

തന്നെക്കുറിച്ചു തന്നെയാവും ഉദ്ദേശിച്ചത്.
കൌമുദി, അയ്യോ കഷ്ടം, ഈ കാഷ്ടത്തെ ചുമക്കുന്നല്ലോ?

Anonymous said...

ഈ “ബൂലോകം” മുഴുവന്‍ വെറും പുകഴ്ത്തലുകളുടേയും പൊക്കിപറയലിന്റേയും വേദിയാണ്. ആരും വിമര്‍ശിക്കപ്പെടാന്‍ പാടില്ല എന്നൊരു അലിഖിതനിയമം എവിടെയോ എഴുതിവച്ചതുപോലെ. “നന്നായി“ “കിടിലം” എന്നിങ്ങനെ തുടങ്ങി കുറേ വാക്കുകള്‍ മാത്രമേ എല്ലാവരും പ്രതീക്ഷിക്കുന്നുള്ളു. ആരെങ്കിലും വിമര്‍ശിക്കുകയോ ഇഷ്ടമായില്ല എന്നു പറയുകയോ ചെയ്താല്‍ അവര്‍ക്ക് ഉരുളയ്പ്പ് ഉപ്പേരിപോലുള്ള മറുപടി കൊടുക്കുകയും ഇഷ്ടമായി എന്നു പറയുമ്പോള്‍ ഇളിക്കുന്ന സ്മൈലിയും നന്ദിയും അതുപോരാഞ്ഞ് ഒരു “ഹി ഹി ഹി“യും തിരികെ കൊടുക്കും.

ഈ അടുത്ത് ഒരു പോസ്റ്റില്‍ കണ്ടതാണ് പ്രണയത്തെ കുറിച്ചുള്ള ഒരു കവിത(?).
ആ ചവറു കവിതയില്‍ വന്ന കമന്റുകള്‍ വായിച്ചപ്പോള്‍ ശരിക്കും അതിശയം തോന്നി. ബൂലോകത്തെ കുറിച്ച് അപമാനവും. അവിടെ തന്നെ നന്ദി ചിരിയും മറുകുറി ചോദിച്ചവര്‍ക്ക് പരിഹാസവും കണ്ടിരുന്നു.

ബൂലോകത്തിലെ ചില തായ്‌വഴി എഴുത്തുകാര്‍ വിമര്‍ശിക്കപ്പെടാന്‍ പാടില്ലേ?

പുകഴ്ത്തലുകള്‍ ഇഷ്ടപ്പെടുന്ന ചില എഴുത്തുകാരും പുകഴ്ത്തലില്‍ ഓര്‍ഗാസം കണ്ടെത്തുന്ന ചില വായനകൂട്ടുകാരും. ഇവരൊക്കെയാണ് ബ്ലോഗുകളുടെ ശാപം. വിമര്‍ശിക്കേണ്ടവര്‍ വിമര്‍ശിക്കപ്പെടണം. വിമര്‍ശിച്ചാല്‍ അത് ഉള്‍ക്കൊള്ളുകയും വേണം. അല്ലാതെ ഞാന്‍ വെറും ഒരു പാവമായതുകൊണ്ടല്ലെ എന്നെ ഇങ്ങനെ പറയുന്നത് എന്നൊക്കെയുള്ള ബാലിശമായ വാക്കുകള്‍ പറഞ്ഞു നടക്കരുത്.

വേറൊന്നും പറയാനില്ല.
ഹരികുമാര്‍ ഒരു മഹാന്‍ എന്നല്ല ഈ കമന്റിന്റെ ഉദ്ദേശം. അദ്ദേഹം കാണിച്ചത് ബൂലോക ചെറ്റത്തരം തന്നെയാണെന്ന് ഉറപ്പുണ്ട്. പക്ഷെ ബൂലോകത്തിന്റെ ഈ ജീര്‍ണ്ണാവസ്ഥയില്‍ പരിതാപവും ഉണ്ട്.

ഞാന്‍ ഇരിങ്ങല്‍ said...

അനോണിക്ക് മറുകുറികൊടുക്കേണ്ട കാര്യമില്ല. എങ്കിലും പറയാം.
ബൂലോകത്ത് ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ മൂക്കില്‍ കയറ്റുന്നവരാണുള്ളതെന്ന് പറയുന്നുവെങ്കില്‍ ഒന്നരവര്‍ഷമായി ഞാനിവിടെ ഉണ്ട്. എന്നെ ആരും മൂക്കില്‍ കയറ്റിയിട്ടില്ല. പ്രശസ്തരും അല്ലാത്തവരുമായ എല്ലാവരേയും പലപ്പോഴും പേരെടുത്തും അവരുടെ കൃതികളെ എന്‍ റെ വായനാ അനുഭവം വച്ചും വിമര്‍ശിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. എന്തിന് എല്ലാ ബ്ലോഗറുടേയും ഇഷ്ട തോഴനായ വിശാല മനസ്കനെ പോലും ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നിട്ടും ഞാനിപ്പോഴും ബ്ലോഗ് തുടരുന്നു. ബ്ലോഗില്‍ ഒട്ടനവധി സൌഹൃദങ്ങളും കിട്ടി. ഇത് പറയാന്‍ കാരണം ഞാന്‍ വമ്പനാണെന്ന് കാണിക്കാനൊന്നുമല്ല.
ബ്ലോഗില്‍ വിമര്‍ശനത്തെ അതിന്‍ റെ എല്ലാ സ്പിരിറ്റോടെയും കാണുന്നവരും ഉണ്ടെന്ന് കാണിക്കുന്നതിനാണ്.

കുഴൂര്‍ വിത്സനേയും, അനില്‍കുമാറിനേയും അതു പോലെ ലാപുടേയും ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഈ എം കെ കുമാര്‍ വിമര്‍ശിച്ചതിനല്ലല്ലോ ഇവിടെ അദ്ദേഹത്തെ വിചാരണ ചെയ്യുന്നത്. എം കെ കുമാര്‍ ബൂലോകത്ത് വന്ന് ഏത് കൃതിയെടുത്താണ് യഥാതഥമായി വിമര്‍ശിച്ചിട്ടുള്ളത്?

നിരൂപിക്കാന്‍ വന്നിട്ട് ഒന്നുമാകാതെ പോകേണ്ടി വന്നപ്പോള്‍ എന്‍റെ ഒരു കണ്ണ് പോയെങ്കിലും മറ്റുള്ളവരെ തെറിയെങ്കിലും പറയാം എന്ന് കരുതിയെങ്കില്‍ ബൂലോകം ക്ഷമിക്കില്ലല്ലൊ.

ശ്രീ. എം കെ ഹരികുമാറിന് ഇനിയും സമയമുണ്ട്. തെറ്റ് മനസ്സിലാക്കി. ബൂലോകത്തിന്‍റെ മുഴുവന്‍ മനസ്സുകളേയും സൌഹാര്‍ദ്ദത്തോടെ കാണുകയും അതിനിശിതമായ വിമര്‍ശനം ശക്തമായി അവതരിപ്പിക്കുകയും ചെയ്താല്‍ ബൂലോകം വാഴ്ത്തുകയേ ഉള്ളൂ . അല്ലാതെ തുടക്കക്കാരന്‍റെ മുട്ടു വിറയുമായി ജല്പനങ്ങളായി മാറിയാല്‍ കൂവുകയും ചിലപ്പോള്‍ ഗോബാക്ക് വിളിക്കുകയും ഉണ്ടാവുക സ്വാഭാവികമാണ്. എഴുത്തിലാണ് താങ്കള്‍ മികവ് പുലര്‍ത്തേണ്ടിയിരുന്നത്.
ഇനിയും ആകാവുന്നതാണ്. നല്ലതിനെ എന്നും ബൂലോകം രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചിട്ടേ ഉള്ളൂ.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Unknown said...

ബ്ലോഗര്‍മാര്‍ക്കെതിരെ എന്ത് പ്രശ്നം വരുമ്പോഴും ഉയര്‍ന്ന് കേള്‍ക്കാറുള്ള ഒരു ശബ്ദം ഇപ്രാവശ്യം കേള്‍ക്കാഞ്ഞത് രസകരമായി തോന്നി. 'കൂട്ടായ്മ' എന്ന വാക്കാണ് ഇത്. ഇതിന് മുന്നെ യാഹൂ കോപ്പിറൈറ്റ് വിവാദം കത്തിനിന്നിരുന്ന സമയത്ത് ബ്ലോഗ് ഒറ്റക്കെട്ടാവണമെന്നും ഒന്നിച്ച് നില്‍ക്കാത്തവര്‍ പിന്തിരിപ്പന്മാരാണെന്നും എല്ലാം മുറവിളികള്‍ ഉയര്‍ന്നിരുന്നു. ഇപ്രാവശ്യം ബ്ലോഗ് ആക്റ്റിവിസത്തിന്റെ ചെങ്കോലും പതാകയും വഹിക്കുന്ന മാലാഖമാരെ ആരേയും ഈ വഴിക്കൊന്നും ഇത് വരെ കണ്ടില്ല. ബ്ലോഗ് ബ്ലോഗാന്തരം കയറിയിറങ്ങുക ഒന്നും ചെയ്തില്ലെങ്കിലും ഒരു കാലത്ത് പ്രസംഗിച്ച് നടന്ന 'മലയാളം ബ്ലോഗ് നേരിടുന്ന പൊതു പ്രതിസന്ധി' എന്ന പരിഗണന പോലും അര്‍ഹിക്കുന്നില്ലേ ഈ വിഷയം?

മലയാളം ബ്ലോഗിനെയുമതു വഴി ബ്ലോഗേര്‍സിനേയും അടച്ചാക്ഷേപിക്കുന്ന ലേഖനം ആയതിനാല്‍ പ്രസ്തുത ലേഖനത്തില്‍ പുകഴ്ത്തിയും ഇകഴ്ത്തിയും പരാമര്‍ശിക്കുന്നവര്‍ അവരവരുടെ അഭിപ്രായം കൂടി ഇവിടെ രേഖപ്പെടുത്തുന്നത് നന്നായിരിക്കും.

തങ്ങളുടെ വ്യക്തമായ നിലപാടുകളൊ/അജണ്ഡകളൊ ഉള്ള ഇഷ്യൂവില്‍ മാത്രം ഇടപെട്ട് അതിനെ പര്‍വ്വതീകരിക്കുക്കയും, മഹാപ്രസ്ഥാനമായി ഉയര്‍ത്തിക്കൊണ്ട് ബ്ലോഗില്‍ കൊടുങ്കാറ്റു തീര്‍ക്കുകയും ചെയ്യുന്ന പലരും ഇവിടെ പ്രതികരിച്ചു കണ്ടില്ല എന്നതും ശ്രദ്ധേയമാണ്.

Anonymous said...

ദില്‍ബാസുരന്‍ വെട്ടിത്തുറന്നങ്ങു പറഞ്ഞെങ്കില്‍ ഈ കമന്റിനെ ആയാസം ഒഴിവാക്കാമായിരുന്നു.
ഇതുവരെ ബ്ലോഗേഴ്സ് പാര്‍ട്ടി സമരങ്ങള്‍ നയിച്ച ആഹ്വാനങ്ങളും കൊടികളും മുദ്രാവാക്യങ്ങളുമുയര്‍ത്തിയ ഇഞ്ചിപ്പെണ്ണ് ആന്‍ഡ് റെസ്റ്റ് ഓഫ് യൂ എസ് ഏ, മീഡിയ അനലിസ്റ്റ് വക്കാരിമഷ്ട, ചുവരെഴുത്തുകാരന്‍ ഹരീ തുടങ്ങിയവര്‍ നയമൊന്നു വ്യക്തമാക്കിയാല്‍ നന്നായിരുന്നു പ്രതിഷേധിക്കാനും പെറ്റീഷനൊപ്പിടാനുമൊന്നും ആവശ്യപ്പെടുകയല്ല, നിലപാട് അറിഞ്ഞാല്‍ നന്നായിരുന്നു, ഇത് ഏതോ ഒരു ലാപുടയും ഗുപ്തനും കുഴൂരും അപമാനിക്കപ്പെട്ട സംഭവം ആണെന്നും തങ്ങള്‍ക്ക് അതില്‍ താല്‍പ്പര്യമില്ലെന്നും എഴുതിയാലും ധാരാളം മതി

അഞ്ചല്‍ക്കാരന്‍ said...

കലാകൌമുദിയുടെ പേജുകള്‍ മലയാള ബ്ലോഗിങ്ങിനെ അപകീര്‍ത്തിപ്പെടുത്തുവാനായി ഉപയോഗിക്കപ്പെടുത്തുന്നതിനെ അര്‍ഹിക്കുന്ന വിധത്തില്‍ തന്നെ അപലപിക്കാന്‍ മലയാളത്തില്‍ ബ്ലോഗുചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ കഴിഞ്ഞിട്ടുണ്ട് എന്നത് വസ്തുതയാണ്. നാട്ടിലേയും മറുനാട്ടിലേയും മലയാളിയുടെ മരിക്കുന്ന വായനക്ക് പുനര്‍ജന്മം ഏകാന്‍ കഴിയുന്ന അമ്മമലയാളത്തിലുള്ള ബ്ലോഗിങ്ങിനെ “ആഭാസങ്ങളുടെ” അരങ്ങ് വാഴ്ചയായി താഴ്ത്തികെട്ടാന്‍ ശ്രമിച്ചവര്‍ക്കുള്ള ശക്തമായ താക്കീതായി, ബൂലോകത്ത് നിന്നും ഈ പോസ്റ്റും പ്രതികരണങ്ങളും ഹാര്‍ഡ് കോപ്പിയായി ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ കലാകൌമുദിയിലേക്ക് കൊരിയര്‍ ചെയ്യപ്പെടും. കലാകൌമുദിയില്‍ നിന്നും നാം പ്രതീക്ഷിക്കുന്നത് നിരൂപാധികമായ തെറ്റുതിരുത്തലും ഏറ്റുപറച്ചിലുമാണ്. അതുണ്ടാകേണ്ടുന്നതു എം.കെ.ഹരികുമാറിന്റെ അക്ഷരജാ‍ലകത്തിലൂടെ ഹരികുമാറിന്റെ ഖേദപ്രകടനത്തോടെയല്ല. മറിച്ച്, കലാകൌമുദിയുടെ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നുമാണ്.

ബൂലോകത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒരു മാദ്ധ്യമത്തിന്റെ കുത്സിത ശ്രമത്തിനെതിരേ ബൂലോകത്തിന്റെ ശക്തമായ പ്രതിഷേധം ഇരമ്പുമ്പോഴും, ഈ പ്രതിഷേധത്തില്‍ മലയാള ബ്ലോഗര്‍മാരെല്ലാം പങ്കുചേരണം എന്ന് പറയുന്നത് ഹര്‍ത്താലില്‍ നിര്‍ബന്ധപൂര്‍വ്വം കടകമ്പോളങ്ങള്‍ അടപ്പിക്കുന്നതിന് തുല്യമാണ്. നമ്മുക്കിവിടെ നിര്‍ബന്ധ കടയടപ്പില്ല. ഹര്‍ത്താല്‍ അനുകൂലിയാണങ്കിലും കടയടച്ചാല്‍ കുഞ്ഞുങ്ങള്‍ പഷ്ണിയാകും എന്നുള്ളവനെ കൊണ്ടു നിര്‍ബന്ധിച്ച് കടപൂട്ടിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലല്ലോ?

ഇന്നി ഒരാ‍ള്‍ ഹര്‍ത്താല്‍ വിരോധിയാണെങ്കില്‍ അയാളെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം കടയടപ്പിച്ചിട്ട് ആര്‍ക്ക് എന്ത് ചേതം. അതല്ല അയാള്‍ “ഞാന്‍ ഹര്‍ത്താല്‍ വിരോധിയാണെന്ന്” കടയുടെ മുന്നില്‍ വന്ന് വിളിച്ച് പറയണം എന്ന് നിര്‍ബന്ധം പിടിക്കുന്നതും പ്രാകൃതമാണ്.

അതുകൊണ്ട്, പ്രതിഷേധം പ്രകടിപ്പിക്കാന്‍ ആഗ്രഹിച്ചവര്‍ അത് പ്രകടിപ്പിച്ച് കഴിഞ്ഞു. ഈ പ്രതിഷേധത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനായി കമന്റുകളുമായി ഇവിടെ വരാത്തവരൊക്കെയും “മറ്റവന്റെ” ആളാണ് എന്ന ചിന്തയും വികലമായിരിക്കും.

കമന്റുകളിലൂടെ പ്രതിഷേധിക്കാത്തവരും മലയാള ബ്ലോഗുകള്‍ക്കെതിരേ ഉണ്ടായ ഈ കടന്നാക്രമണത്തെ ന്യായീകരിക്കും എന്ന് തോന്നുന്നില്ല. എങ്ങിനെ പ്രതികരിക്കണം എന്നുള്ളത് ഒരോരുത്തരുടേയും നിലപാടുകള്‍ക്ക് വിധേയമാണ്. ഒരാള്‍ ചിന്തിക്കുന്നതുപോലെ മറ്റെല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ലല്ലോ?

ഈ പോസ്റ്റും ചര്‍ച്ചകളും ഒരു ബ്ലോഗറായ എം.കെ.ഹരികുമാറിനെതിരെയായിരുന്നില്ല. മലയാള ബ്ലോഗിങ്ങിനെ പിന്നോട്ട് വലിക്കാന്‍ മലയാളത്തിലെ ഒരു മുഖ്യ പത്രസ്ഥാപനം നിരുത്തരവാദപരമായി തങ്ങളുടെ പേജുകള്‍ മാറ്റി വെച്ചതിനെതിരേയായിരുന്നു. ഹരികുമാര്‍ പോസ്റ്റില്‍ പരാമര്‍ശവിധേയനായത് ആ ലേഖനം കലാകൌമുദിയില്‍ എഴുതിയ ഒരു ലേഖകന്‍ എന്ന നിലക്കും, ഈ പോസ്റ്റിലേക്ക് ബ്ലോഗ് കടന്ന് വന്നത് എം.കെ.ഹരികുമാര്‍ “ഞാനുമൊരു ബ്ലോഗറാണ്..” എന്ന സംബോധനയോടെ മലയാള ബ്ലൊഗിങ്ങിനെ വികലമായി വിശകലനം ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടുമാണ്.

വിഷയത്തില്‍ നിന്നും വഴിതിരിയാനും പോസ്റ്റിന്റെ ലക്ഷ്യത്തില്‍ നിന്നും ചര്‍ച്ച വ്യതിചലിക്കാനും സാധ്യതകള്‍ നിരവധിയായിരുന്നു എങ്കിലും ഈ ചര്‍ച്ച ഉദ്ദേശിച്ച രീതിയില്‍ ആരോഗ്യകരമായി തന്നെ മുന്നോട്ട് പോയി എന്നുള്ളത് മലയാള ബ്ലോഗിങ്ങിനെ സ്നേഹിക്കുന്നവരെയാകമാനം ആഹ്ലാദിപ്പിക്കും എന്നതില്‍ തര്‍ക്കമേതുമില്ല തന്നെ.

മലയാള ബ്ലോഗേഴ്സിന്റെ വികാരം കലാകൌമുദി മനസ്സിലാക്കും എന്നും തെറ്റുതിരുത്തുമെന്നും പ്രതീക്ഷിക്കാം.

നന്ദി.

Roby said...

ഞാന്‍ ആദ്യമിട്ട കമന്റില്‍ ലാപൂടയെയും വിത്സണെയും വ്യക്തിപരമായി അധിക്ഷേപിച്ചതിനാണ് ഞാന്‍ ഊന്നല്‍ കൊടുത്തത്. അതിനു കാരണം ഇതിന്റെ ദോഷഫലം ഏറ്റവും പ്രത്യക്ഷത്തിലറിയുക അവരാകും എന്നതിനാലാണ്. ഏതൊരു കവിയുടെയും ആദ്യം വായിക്കപ്പെടുന്ന കവിത ആ ജീവിതം തന്നെയായിരിക്കും. ആ ജീവിതത്തിനു മേല്‍ വരുന്ന ഏതു ദുഷ്പേരും കവിതയ്ക്കു കൂടിയാണ്. വിത്സനും ലാപൂടയുമൊക്കെ നാളത്തെ മലയാള കവിതയുടെ വഴിയാണ്.അവര്‍ അധിക്ഷേപിക്കപ്പെടുമ്പോള്‍ ക്ഷതമേല്‍ക്കുന്നത് കവിതയ്ക്കു തന്നെയാണ്.

@ഗുപ്തന്‍,
ഇതിനര്‍ഥം ഹരികുമാര്‍ പരാമര്‍ശിച്ച മറ്റുള്ളവര്‍ ആ ബ്ലോഗില്‍ അസഭ്യം പറഞ്ഞു എന്നല്ല. ഞാനൂം പലതവണ ആ ബ്ലോഗില്‍ പ്രതികരണം അറിയിച്ഛിട്ടുണ്ട്.

ഒരു പക്ഷെ മറ്റാരെയും, ബൂലോഗത്തെ തന്നെയും ഇത് പ്രത്യക്ഷത്തില്‍ ബാധിക്കുന്നില്ല.(ബ്ലോഗിന്റെ അസ്ഥിത്വം ഇത്തരം പ്രസ്ഥാവനകള്‍ക്ക് ക്ഷതമേല്‍പ്പിക്കവുന്നതിലും ഒരുപാട് മുകളിലാണ്) എങ്കിലും, വാസ്തവ വിരുദ്ധമായി, ഒരു സമൂഹത്തെയാകെ അപമാനിക്കുന്ന തരത്തില്‍ ഒരു പ്രസിദ്ധീകരണത്തെ ഉപയോഗിച്ചത് അക്ഷന്തവ്യമായ അപരാധമാണ്. അതു തിരുത്തുക ധാര്‍മിക ബാധ്യതയും.

പ്രതിഷേധത്തെ വഴിതിരിക്കനെന്നപോലെ രാജേഷിനെ പോലെ ചിലര്‍ ഇടപെടുന്നതു കണ്ടു. പറയാനല്ലെങ്കില്‍ നമുക്ക് തെറി എന്തിനാണ്. അതൊരു പ്രതികരണ രീതി തന്നെയാണ്. ഇത് ബ്ലോഗര്‍മാരുടെ പ്രതിഷേധമാണ്. ഒരു ഔപചാരികതയും വേണമെന്നില്ല.ഔപചാരികത വേണ്ടവര്‍ക്ക് ആകാം. അതാണ് ബ്ലോഗിന്റെ രീതി.

ഓഫ്:(ഇതും ബ്ലോഗിന്റെ സ്വഭാവം തന്നെ..:))
സെബിനേ, ലാപൂടയുടെ (വിത്സന്റെയും)പേര് വന്നത് കാടും പടലും തല്ലുന്ന കൂട്ടത്തിലല്ല. കരുതിക്കൂട്ടി തന്നെയാണ്. അതില്‍ ബ്ലോഗിലുള്ള ചില മൂരാച്ചികളുടെ കറുത്ത കൈകളുണ്ട്...ചിലരുടെയൊക്കെ മൌനം ചിലതൊക്കെ വിളിച്ചു പറയുന്നില്ലേ..

ഉണ്ണിച്ചെക്കാ, ഞാനും ആന്‍ഡ് റെസ്റ്റ് ഓഫ് യൂ എസ് ഏയില്‍ പെടും...ഗ്രൂപ്പിലില്ലെങ്കിലും.

അഞ്ചല്‍ക്കാരന്‍ അഭിനന്ദനമര്‍ഹിക്കുന്നു

keralafarmer said...

വിഷയത്തില്‍ നിന്നും വഴിതിരിയാനും പോസ്റ്റിന്റെ ലക്ഷ്യത്തില്‍ നിന്നും ചര്‍ച്ച വ്യതിചലിക്കാനും സാധ്യതകള്‍ നിരവധിയായിരുന്നു എങ്കിലും ഈ ചര്‍ച്ച ഉദ്ദേശിച്ച രീതിയില്‍ ആരോഗ്യകരമായി തന്നെ മുന്നോട്ട് പോയി എന്നുള്ളത് മലയാള ബ്ലോഗിങ്ങിനെ സ്നേഹിക്കുന്നവരെയാകമാനം ആഹ്ലാദിപ്പിക്കും എന്നതില്‍ തര്‍ക്കമേതുമില്ല തന്നെ.

Anonymous said...

അഞ്ചല്‍ക്കാരന്‍,
ഈ പോസ്റ്റ് കലാകൌമുദിയുടെ ബ്ലോഗ് വിരുദ്ധനിലപാടുകള്‍ക്ക് എതിരെയാ‍ണ് എന്നു സമ്മതിക്കുന്നു.ഈയൊരു വേദിയില്‍ ഇങ്ങനെയൊരു പ്രശ്നം ഉയത്തിക്കൊണ്ടുവന്നതിന് അഭിനന്ദനവും അര്‍ഹിക്കുന്നു.

പക്ഷേ, അതിനുകാരണക്കാരനായ ഹരികുമാര്‍,കൌമുദിയുടെ മേല്‍വിലാസത്തിലാണ് ഇവിടെ വന്നു ഞെളിഞ്ഞതെന്നും മറ്റു ബ്ലോഗര്‍മാരെ ആക്രമിച്ചതെന്നും മറക്കരുത്.അദ്ദേഹത്തിന്റെ ചില തെറ്റുകളെ ചൂണ്ടിക്കാണിച്ച്തിന്റെ പേരില്‍ ഗുപ്തന്‍, പ്രോഫറ്റ്,ഹേമ,പേരക്ക,സനാതനന്‍, തുടങ്ങി അനേകം പേരെ പേരെടുത്ത് പറഞ്ഞ് പോസ്റ്റുകളിറക്കി ഈ പ്രശ്നം ഈ വിധത്തിലാക്കിയ ഹരികുമാറിനെതിരെ ചിലര്‍ ഇവിടെ പ്രതികരിച്ചത് വിഷയ വ്യതിചലനമായിക്കാണുന്നതിനോട് യോജിക്കാന്‍ വയ്യ.

കൌമുദിയുടെയും അതിലെ കോളത്തിന്റെയും പേരില്‍ ബ്ലോഗില്‍ എന്ത് ചെറ്റത്തരവും കാണിക്കാം കുഴപ്പമില്ല, ബ്ലോഗര്‍മാരെ വിമര്‍ശനം എന്ന പേരില്‍ എന്ത് തെറിയും വിളിക്കാം ഞങ്ങള്‍ക്കൊന്നുമില്ല പക്ഷേ, പ്രിന്റ് മീഡിയയില്‍ ചെന്ന് അതു ചെയ്യരുത് പുറം ലോകമറിയും അത് ഞങ്ങള്‍ ബ്ലോഗര്‍മാര്‍ക്ക് അപമാനമാണ്. അതുകൊണ്ട് കൌമുദിക്കെതിരെ മാത്രം പ്രതിഷേധിക്കുക!

ഇതാണോ ഇടക്കിടെയുള്ള വിശദീകരണങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്?

അനിലൻ said...

ഈ പോസ്റ്റും ചര്‍ച്ചകളും ഒരു ബ്ലോഗറായ എം.കെ.ഹരികുമാറിനെതിരെയായിരുന്നില്ല...

അഞ്ചല്‍ക്കാരാ,

എങ്കില്‍ ഞാന്‍ എന്റെ പ്രതിഷേധം പിന്‍വലിക്കുന്നു.
എനിയ്ക്ക് ഹരികുമാര്‍ എന്ന വ്യക്തിയോട് യാതൊരു തരത്തിലുള്ള അടുപ്പവുമില്ല അതുപോലെത്തന്നെ വിദ്വേഷവുമില്ല. എന്നാല്‍ ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ ഹരികുമാറിനെ കാണേണ്ടി വരുമ്പോള്‍ അയാളുടെ നിലപാടുകള്‍ ഒരു വായനക്കാരനെന്ന നിലയില്‍ എനിയ്ക്ക് പരിശോധിക്കാതിരിക്കാനാവില്ല. ഏത് വൃത്തികെട്ട മാര്‍ഗ്ഗവും തന്റെ എഴുത്തിനെ എസ്റ്റാബ്ലിഷ് ചെയ്യുവാന്‍ താന്‍ ഉപയോഗിക്കും എന്ന് അദ്ദേഹം ഇതിനകം തെളിയിച്ചു കഴിഞ്ഞിട്ടുള്ളതുകൊണ്ട് എന്റെ പ്രതിഷേധം പ്രധാനമായും ഹരികുമാറിനോടും പിന്നെ ഹരികുമാറിന്റെ അമേധ്യം പ്രദര്‍ശനത്തിനു വയ്ക്കാന്‍ ഒരു മടിയും കാണിക്കാതിരുന്ന കലാകൌമുദിയോടുമാണ്. അത് പ്രകടിപ്പിക്കാനുള്ള വേദിയല്ല ഇതെങ്കില്‍ എന്റെ പ്രതിഷേധം ഞാന്‍ പിന്‍ വലിക്കുന്നു.

അഞ്ചല്‍ക്കാരന് നന്ദി.

ടി.പി. അനില്‍കുമാര്‍

Kaippally said...
This comment has been removed by the author.
Murali K Menon said...

നിരാശതയുടെ പാരമ്യതയില്‍ പിറന്നതാണ് ഹരികുമാറിന്റെ കലാകൌമുദി ലേഖനം എന്ന് ബൂലോകത്തെ പുതുമുഖങ്ങള്‍ക്ക് പോലും അറിയാം. ഹരികുമാര്‍ ബ്ലോഗ് തുടങ്ങിയപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ പരസ്യ കമന്റുകള്‍ എഴുതാത്ത ബ്ലോഗുകള്‍ ചുരുങ്ങും. അങ്ങനെ തുടക്കത്തില്‍ തന്നെ പരിഹാസ്യനാവേണ്ടി വന്നു ഹരികുമാറിന്. പിന്നീട് സദുദ്ദേശ്യത്തോടെപലരും അദ്ദേഹത്തെ ഉപദേശിച്ചിരുന്നു. പക്ഷെ അതൊക്കെ അദ്ദേഹം നല്ല രീതിയിലല്ല എടുത്തത് എന്നു തോന്നുന്നു. പുതിയ ബ്ലോഗര്‍ എഴുതുന്ന രചനകള്‍ക്ക് കിട്ടുന്ന പ്രതികരണം പോലും ഹരികുമാറിന് കിട്ടാതെ വന്നപ്പോള്‍ ഉണ്ടായ ഒരു തരം മാനസിക വിഭ്രാന്തിയില്‍ പിറന്നതാണീ ലേഖനം എന്ന് നമുക്ക് തിരിച്ചറിയുന്നുണ്ട്. പക്ഷെ അതോടൊപ്പം നമ്മള്‍ക്കറിയാവുന്ന മറ്റൊന്ന്, അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒന്ന് കമന്റാന്‍ മാത്രം എന്താണ് അദ്ദേഹം എഴുതിയിട്ടുള്ളത്? മാനസികമായ് യാതൊരു പക്വതയും കൈവരിച്ചീട്ടില്ലെന്നുള്ളത് ലോകത്തെ അറിയിക്കാന്‍ മാത്രമേ ഹരികുമാറിന്റെ ലേഖനം കൊണ്ട് കഴിഞ്ഞീട്ടുള്ളു.

ഞാന്‍ പലപ്പോഴായ് പറഞ്ഞീട്ടുള്ള ഒരു കാര്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായ് ഇതിനെ കാണാം. അതായത് ബ്ലോഗ് അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഓരോ മനുഷ്യനിലും എത്തിച്ചേരാന്‍ തുടങ്ങിയാല്‍ പ്രിന്റ് മീഡിയ അമ്പരക്കും എന്നത്... അതു തന്നെയായിരിക്കും ഇത്രയും അസംബന്ധം എഴുതിപ്പിടിപ്പിക്കുന്നതുപോലും കലാകൌമുദി അച്ചടിക്കാന്‍ മുതിരുന്നത്.

എന്നോ ഒരിക്കല്‍ ഹരികുമാറിന് ഞാന്‍ ഇട്ട കമന്റിന് മറുകുറി ഒരു ഭീഷണിയുടെ സ്വരത്തിലായിരുന്നു. അതായത് “മുരളി മേനോനുള്ള മറുപടി ഒരു പോസ്റ്റായ് അടുതതു തന്നെ ഇടുന്നതാണ്” എന്ന മട്ടില്‍.. ആ പാവം മനുഷ്യനെ വെകിളി പിടിപ്പിക്കാതിരിക്കാന്‍ ഞാനവിടെ നിന്ന് തിരിഞ്ഞു നോക്കാതെ ഓടിപ്പോരുകയായിരുന്നു.

ഈശ്വരോ രക്ഷതു!

The Prophet Of Frivolity said...

മുമ്പ് ‘അക്ഷരജാലകത്തില്‍‘ ഞാന്‍ കലാകൌമുദിയിലെ സാക്ഷാല്‍ അക്ഷരജാലകത്തെക്കുറിച്ച് ഒരു കമന്റെഴുതി. അതിനൊരു കാരണമുണ്ടായിരുന്നു. ആരെന്തുപറഞ്ഞാലും,ഹരികുമാര്‍ എടുത്തു കാണിക്കുന്ന ഒരു കടലാസുപുലിയായിരുന്നു,കലാകൌമുദി കോളം. അതിനെതിരെ ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. പലപ്പോഴും ബ്ലോഗെന്ന അക്ഷരജാലകം കലാകൌമുദി അക്ഷരജാലകത്തിന്റെ ‘കോപ്പി/പേസ്റ്റ്’ആയിരുന്നുവെങ്കിലും. അതുകൊണ്ടുതന്നെ ‘രാജാവിന്റെ വസ്ത്രം ‘നമ്മളെയെല്ലാം പറഞ്ഞുധരിപ്പിക്കാന്‍ ശ്രമിക്കുന്നപോലെ ‘ലോകത്തേക്കും മികച്ച നെയ്തുകാര്‍ ദിവസങ്ങള്‍ ചെലവഴിച്ചു,മെനഞ്ഞെടുത്ത അത്യപൂര്‍വ്വമായ പട്ടല്ല’ എന്നും, രാജാവ് യഥാര്‍ത്തില്‍, വിശ്വസിക്കാന്‍ ബുദ്ദിമുട്ടാണെങ്കില്‍ പോലും,നഗ്നനാണെന്നും വിളിച്ചു പറഞ്ഞെ മതിയാവുമായിരുന്നുള്ളൂ.അതു ഞാന്‍ ചെയ്തു.അപ്രതീക്ഷിതമായ നിമിഷത്തില്‍ താന്‍ തുറുപ്പ് ജാക്ക് തന്നെയെന്നു കരുതി വെച്ചിരുന്നത് ജോക്കറാണെന്നറിയുന്നവന്റെ,ഹാലിളക്കമാണ്,എനിക്കെതിരെ ഒരു പോസ്റ്റായി വന്നത്.

ഇതെന്തിനിവിടെ,ഇപ്പോള്‍ പറയുന്നു എന്ന് അല്ലേ? അത്യാവശ്യത്തിന്ന് വായനക്കാര്‍(അത് ഒരൊറ്റ വായനക്കാരനാണെങ്കില്‍ പോലും!) ഉള്ള ഒരു മാഗസിനില്‍ വസ്തുതക്കുനിരക്കാത്ത കാ‍ര്യങ്ങള്‍(ബ്ലോഗിനെ ചീത്ത വിളിച്ചതല്ല) -ഉദാഹരണത്തിന്ന്,ഒ.ഹെന്റിയുടെ കഥ,’വ്യക്തിയുടെ തിരോധാനം...’- എഴുതിപ്പിടിപ്പിച്ച് മലയാളത്തിന്റെ സാംസ്കാരികപരിസരം മലിനമാക്കുന്ന പ്രവൃത്തിയില്‍ ഇടപെടുക എന്നത് ബ്ലോഗിന്റെ പരിധിയില്‍ വരില്ലെ? ഈപ്പറഞ്ഞ വ്യക്തിയുടെതിരോധാനമെന്ന കുറിപ്പില്‍ റോബി ഒരു ചോദ്യം ചോദിച്ചിരുന്നു. അത് ശ്രദ്ധിക്കുകയോ മറുപടി പറയാന്‍ കൂട്ടാക്കുകയോ, ശ്രീമാന്‍ എം.കെ ചെയ്തിട്ടില്ല. പുറകെനടന്നു തെറ്റുതിരുത്തിക്കൊടുക്കാന്‍ റോബിമാരില്ലാത്തയിടങ്ങളില്‍
ഇതുവായിച്ച്,ആള്‍ക്കാര്‍ സത്യമെന്ന് ധരിച്ച് ഇരൂന്നോട്ടേ എന്നാണൊ?
എന്നെസംബന്ധിച്ച് ബ്ലോഗിന്റെ നിലവാരം കുറച്ചുകാണിച്ചു എന്ന വിഷയത്തേക്കാള്‍ എത്രയൊ പ്രാധാന്യമര്‍ഹിക്കുന്നു,ഈ വിഷയം. അഞ്ചല്‍ക്കാരന്‍ ഇതിനിമുമ്പ് ‘അക്ഷരജാലകമേ വിട‘ എന്ന പേരില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു.അതിനു കാരണമായത് ഒരു കത്താണ്. എഴുതാതെപോയ, എഴുതിയാലും പ്രസിദ്ധീകരിക്കാതെ പോവുന്ന,ആയിരക്കണക്കിന്ന് കത്തുകളുടെ അടയാളം മാത്രമാണത്. ആ കത്തെഴുത്തുകാരന്‍ മൂലകഥവായിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ‘ലാസ്റ്റ് ലീഫ്’
അസ്തിത്വദുഃഖത്തിന്റെ ഭയാനകരഹസ്യം വെളിവാക്കുന്ന കഥയായും, അഞ്ചല്‍ക്കാരന്‍ അക്ഷരജാലകം ഇപ്പോഴും വായിക്കുന്ന ആളുമായിരിക്കില്ലായിരുന്നോ?
ഇതിനിവിടെ സാംഗത്യം നല്‍കുന്ന മറ്റൊരു വസ്തുതയുണ്ട്. ഈ ചര്‍ച്ചക്കിടയില്‍ മിന്നിമറയുന്ന ഒരു ചിന്താതന്തുവുണ്ട്. ബ്ലോഗാണ് നാളത്തെ(നാളെ എന്നത് വല്ലാത്ത ഒരു മെറ്റഫര്‍ ആണ്.) മാധ്യമമെന്നത്.
ചോദ്യമിതാണ്: പൂച്ചയ്ക്ക് ആരു മണികെട്ടും?
ഇനി ഹരികുമാറോ കലാലൌമുദിയോ എന്നതിനെപ്പറ്റി. ഒന്നുകൂടെ ഈ സംഭവത്തെ സൂക്ഷ്മമായി നോക്കാം. കലാകൌമുദിയില്‍ അങ്ങനെ ഒരു കുറിപ്പ് വരാന്‍ രണ്ട് വഴിയേ ഉള്ളൂ. ഒന്ന്: എഡിറ്റര്‍ അറിയാതെ ഹരികുമാര്‍ തട്ടിവിട്ടതാവം.രണ്ട്: ഹരികുമാര്‍ എഴുതാന്‍ പോണത് അവര്‍ക്കറിയാമായിരുന്നു, അറിഞ്ഞു കൊണ്ട് തന്നെ സമ്മതിച്ചതാണ്..(എഴുതുന്നത് സത്യമാണോ ഇല്ലയോ എന്നത് ഉറപ്പു വരുത്തുക എന്നത് അവരുടെ ഉത്തരവാദിത്തമാണ്, എന്റേതല്ല.).ആദ്യത്തെ
സാഹചര്യത്തില്‍ കൊമുദിയുടെത് ‘വിട്ടുപോകല്‍’ എന്ന ഇനത്തിലാണ്.അവിടെ ഹരി മാത്രം യഥാര്‍ത്ഥ അപരാധി.അവിടെ ക്ഷമാപണത്തിനൊന്നും വലിയ സാംഗത്യമില്ല, എന്നെ സംബന്ധിച്ചിടത്തോളം.(പത്രസ്ഥാപനത്തില്‍ വിട്ടുപോകല്‍ എന്നത്
അക്ഷന്തവ്യമെന്നറിയാം. പക്ഷെ അതല്ല എന്റെ വിഷയം.) രണ്ടാമത്തെതാണെങ്കില്‍, പ്രശ്നം വളരെ ഗുരുതരമാണ്. കാലുവെട്ടിയിട്ട്,വെട്ടിയവന്‍ വന്ന് ക്ഷമപറഞ്ഞിട്ട് കാര്യമൊന്നുമില്ല. അല്ലെങ്കില്‍ തന്നെ ക്ഷമപറയുക എന്നതൊക്കെ,വളരെ പ്രാചീനമായ, നമ്മള്‍ കണ്ടുമടുത്ത, ഒരു രീതിയല്ലേ? എല്ലാ പത്രമാധ്യമങ്ങളും,സാംസ്കാരികനായകവര്‍ഗവും,രാഷ്ട്രീയക്കാരുമൊക്കെ പിന്‍പറ്റിപ്പോരുന്ന നയം? ബ്ലോഗും അതിലെയൊക്കെത്തന്നെയോ?
വാല്‍ക്കഷണം: 1.ഹരികുമാര്‍ എന്ന വ്യക്തി ‘നന്നാവും‘ എന്ന ധാരണയൊന്നും എനിക്കില്ല. മനുഷ്യനെ നന്നാക്കാന്‍ ഏറ്റവും നല്ലത് ദൊസ്തെയ്‌വ്സ്കിയുടെ പുസ്തകം വായിക്കുക എന്നതാണ്. എന്റെ ഊഹം ശരിയാണെങ്കില്‍ ഹരികുമാര്‍ അതു വായിച്ചിട്ടുണ്ട്. പക്ഷെ ക്രമം തെറ്റിപ്പോയി. അദ്ദേഹം ‘കരമസോവും, പൊസസ്ഡും,കുറ്റവും ശിക്ഷയും ഒക്കെ വായിച്ചേ പിന്നെ..’നോട്സ് ഫ്രം അണ്ടര്‍ഗ്രൌണ്ട്’ വായിച്ചു. ഇനി ഒന്നും ചെയ്യാനാവില്ല. പിന്നെ റ്റോള്‍സ്റ്റോയിയുടെ പുസ്തകം വായിച്ചിട്ടില്ലെങ്കില്‍ ഒരു പ്രതീക്ഷയ്ക്കു വകയുണ്ട്.
2. ഈ പ്രശ്നം തുടങ്ങിയതില്‍ ഒരു പങ്ക് എനിക്കുമുണ്ടെന്നതിനാല്‍, ഇതിലേക്ക് അനാവശ്യമായി വലിച്ചിഴക്കപ്പെട്ട ലാപുടയ്ക്ക് വന്നിരിക്കാവുന്ന മനോവിഷമത്തില്‍ എന്നിക്കും ഒരു പങ്കുണ്ട്. പ്രത്യേകിച്ചും കവിതയെഴുതുന്നയാളായതിനാല്‍ വിഷമമെന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിന് ഞാനും ഒരു കാരണമായെന്നതില്‍ എനിക്കു ദുഃഖമുണ്ട്. ഇത് ആദിപാപം കൃസ്തു ചുമന്നപോലെയൊന്നുമല്ല. അതു പറഞ്ഞില്ലേല്‍ എന്റെയുള്ളില്‍ കിടന്നു തിക്കുമുട്ടും.

Renuka Arun said...

ഞാന്‍ ബ്ലോഗ്ഗ് ചെയ്യുന്ന ആള്‍ അല്ല
ബ്ലോഗ്ഗ് വായിചു രസിക്കുന്ന ആള്‍ ആണു
കമ്മെന്റ് ഇടാന്‍ വേണ്ടി ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയതാണ്.

I am stuck to certain blogs whom I keep close to my heart.So I missed Shri Harikumar Sir's blogs or comments.

There is one writer Shri Harikumar who is a college lecturer who stays in my place perumbavoor.He also owns a blog. First I mistook Harikumar!!

I read in mathrubhumi sunday "kettathum kelkkendathum " that people like Harikumar are avoided in the blog. I dont remember whose comment(this coloumn contains comment excerpts)

I wanted to tell that I didnt read M K harikuamr's blog fortunately or unfortunately

Hope people who read the feature in kalakaumudi will get a chance to read the correction too!!!! sigh


Renuka Arun

Anonymous said...

ആവര്‍ത്തിക്കുന്നു: എന്റെ പ്രതിഷേധം ഹരികുമാറിനെതിരെ - ബ്ലോഗിംഗിലും എഴുത്തിലും അദ്ദേഹം പുലര്‍ത്തുന്ന മനോഭാവങ്ങള്‍ക്കെതിരെ - ആണ്.

അദ്ദേഹത്തെ എഴുത്തുകാരന്‍ എന്നനിലയില്‍ നിലനിര്‍ത്തുന്ന കലാകൌമുദി പ്രതിഷേധം അര്‍ഹിക്കുന്നു എന്നുമാത്രം.

ഹരികുമാറിനെതിരെ പ്രതിഷേധം ആവശ്യമില്ല എന്ന് അഞ്ചല്‍ക്കാരന്‍ കരുതുന്നു എങ്കില്‍ എന്റെ കമന്റുകള്‍ ഡിലീറ്റ് ചെയ്യാവുന്നതാണ്.

ഹരികുമാര്‍ ഈ പോസ്റ്റില്‍ റിപ്ലെ ഇട്ടിരുന്നില്ലെങ്കില്‍ ഞാന്‍ ഈ പോസ്റ്റില്‍ പ്രതികരിക്കില്ലായിരുന്നു.

Anonymous said...

അക്ഷരജാലകത്തില്‍ കമന്റിട്ടവരെ ഗൂഢാലോചനക്കാരാക്കി ചിത്രീകരിച്ച് ഹരികുമാറിനെ വെള്ള പൂശാന്‍ ഒരാള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് കണ്ടിട്ടു തന്നെയാണ് ഇത് വ്യക്തമാക്കേണ്ടിവരുന്നത്. അവിടെ ഇന്നലെ വന്ന കുറിപ്പും കമന്റിട്ടവരെ വെട്ടുക്കിളികള്‍ എന്നുവിളിച്ച് ഹരികുമാര്‍ അക്ഷരജാലകത്തില്‍ ഇട്ടകുറിപ്പും തമ്മില്‍ ആശയത്തില്‍ വ്യത്യാസം ഒന്നും ഇല്ല എന്ന് ശ്രദ്ധിക്കണം. ഭാഷയില്‍ മാത്രം ആണ് വ്യത്യാസം.

ഒടുവില്‍ ഹരികുമാറ് കാണിച്ച ബൌദ്ധികമായ സത്യസന്ധതയില്ലായമയും അഹങ്കാരവും നിരപരാധികളെപ്പോലും കരുവാക്കിയുള്ള സ്വയം ന്യായീകണവും എല്ലാം തമാശകള്‍ ! ഒരു നിരൂപകന്‍ എന്ന നിലയില്‍ അയാള്‍ എഴുത്തിനു വരുത്തിവയ്ക്കുന്ന ദോഷങ്ങളെ ആത്മാര്‍ത്ഥമായി വിമര്‍ശിച്ചവര്‍ കുറ്റക്കാര്‍.

നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹരികുമാര്‍ ഇതൊക്കെ മനഃപൂര്‍വം കാട്ടിക്കൂട്ടിയതെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. എങ്കില്‍ ആ വിപണനതന്ത്രത്തിനു ശേഷം സ്വയം മിടുക്കനായി തിരിച്ചുകയറാന്‍ ഹരികുമാര്‍ ബൂലോദത്തുനിന്നു തന്നെ ചിലരെ വിലക്കെടുത്തെന്നും സംശയിക്കണം. പ്രതിഷേധത്തിന്റെ മുനയൊടിക്കാന്‍ മനഃപൂര്‍വമായി (ഒന്നോ രണ്ടോ പേര്‍) നടത്തുന്ന ശ്രമങ്ങളെ ആ രീതിയില്‍ തന്നെ ആണ് കാണേണ്ടത്.

അഞ്ചല്‍ക്കാരന്‍ said...

ഈ പോസ്റ്റും ചര്‍ച്ചയും ഹരികുമാറില്‍ കേന്ദ്രീകരിച്ച് “ഹരികുമാര്‍ എതിര്‍ക്കപ്പെട്ടത് വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാനുള്ള ബൂലോകത്തിന്റെ കഴിവ് കേടുകൊണ്ടാണ്” എന്ന തരത്തില്‍ വിഷയത്തിന്റെ വ്യാപ്തി ലോപിക്കുകയും ഒരു ആനുകാലികത്തില്‍ മലയാള ബ്ലോഗ് സമൂഹത്തേ ആകമാനം അടച്ച് ആക്ഷേപിച്ച് കൊണ്ട് വന്ന ലേഖനത്തിനെതിരേയുള്ള പ്രതിഷേധം ഒരു വ്യക്തിയുടെ ചപലതകളിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു എന്ന് തോന്നിയിടത്താണ് “ചര്‍ച്ച ഒരു മാധ്യമത്തില്‍ ബൂലോകത്തിനെതിരേ വന്ന അടിസ്ഥാന രഹിതവും അപലപനീയവുമായ ഒരു കുറിപ്പിനെതിരേയാണ് അതൊരു വ്യക്തിക്കെതിരേ ആയി ചുരുങ്ങി വിഷയത്തില്‍ നിന്നും വ്യതി ചലിക്കരുത്” എന്ന് ഓര്‍മ്മപ്പെടുത്തേണ്ടി വന്നത്.

ഹരികുമാര്‍ ബ്ലോഗില്‍ കാട്ടികൂട്ടിയ വിലകുറഞ്ഞ വിപണന തന്ത്രങ്ങള്‍ അര്‍ഹിക്കുന്ന തരത്തില്‍ തന്നെ ബൂലോകത്ത് വിമര്‍ശന വിധേയമായിട്ടുണ്ട്. ബ്ലോഗില്‍ ഇന്നിയും ഇത്തരം തന്ത്രങ്ങള്‍ അതിന്റെ എല്ലാ കരുത്തോടെയും വിമര്‍ശിക്കപ്പെടുക തന്നെ ചെയ്യും. അതില്‍ സംശയലേശമില്ല തന്നെ.

ഹരികുമാറിന്റെ ബ്ലോഗ് പ്രവേശവും അനന്തര സംഭവങ്ങളിലേക്കും വഴിതിരിഞ്ഞ് ഈ ചര്‍ച്ച തകരരുത് എന്ന് ആഗ്രഹിച്ചത് കൊണ്ടാണ് “മലയാള ബ്ലോഗിങ്ങിലേക്കുള്ള ഒരു പ്രമുഖ മാദ്ധ്യമത്തിന്റെ കടന്നു കയറ്റം” എന്ന രീതിയിലേക്ക് തന്നെ ഈ ചര്‍ച്ചയെ കൊണ്ടു പോകാന്‍ ശ്രമിച്ചത്. പലപ്പോഴും ചര്‍ച്ച ഹരികുമാറിലേക്ക് മാറുകയും ചിലരെങ്കിലും ഹരികുമാര്‍ മാപ്പ് പറഞ്ഞാല്‍ പ്രശ്നം അവസാനിക്കും എന്ന് പറയുകയും ചെയ്തിടത്ത് ഈ വിഷയത്തിന്റെ പ്രാധാന്യം തന്നെ അസ്തമിക്കുമായിരുന്നു. അതുകൊണ്ടാണ് ഒരു ഹരികുമാറിനെ കൊണ്ട് മാപ്പ് പറയിക്കുക എന്നതല്ല ഈ പോസ്റ്റിന്റെ വിഷയം എന്ന് ആവര്‍ത്തിക്കേണ്ടി വന്നത്.

സംശയക്കാരനും അനിലനും ഗുപ്തനും ഉന്നയിച്ച സംശയങ്ങള്‍ക്ക് ഈ വിശദീകരണം ഉത്തരമായിട്ടുണ്ട് എന്ന് കരുതട്ടെ.

ഇവിടെ വന്ന കമന്റുകളിലധികവും ഓരോ പോസ്റ്റുകള്‍ക്ക് തുല്യമാണ്. ബൂലോകം ഈ വിഷയത്തില്‍ എത്രമാത്രം അമര്‍ഷം ഉള്ളവരാണ് എന്നതിലേക്കാണ് ഒരോ കമന്റും വിരല്‍ ചൂണ്ടുന്നത്. ചര്‍ച്ച വഴിതെറ്റാഞ്ഞതില്‍ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.

Gopan | ഗോപന്‍ said...

I agree to the views and sentiments expressed my fellow bloggers.

A publication like Kala kaumudi should not have been used to express somebody's personal views.
And Criticism can only be healthier when there is an element of progressive thinking is attached to it.

Print media has a different user base and style compared to online nature of blogs.

Blogs connects to its customers directly and helps the author interacts with his/her interest holders.

Comments needs to be made honestly to help the author to correct his/her flaws.

Harikumar seems to have taken a self assumed role of ആസ്ഥാന ബ്ലോഗ് വിമര്‍ശകന്‍, which was obviously a gross mistake and he paid heavily with his credibility.

But we are not closing the so called gap, tomorrow another Hari or Hair Kumar can pop up from nowhere and paint the world with his whims and fancies..What have we done as a group to prevent that ?

We have a club (i am not a member though), but let's keep some ground rules and form a blog review panel to review blogs on a regular basis to start with.

This is just my opinion.

And I sincerely want to see the blogs are used as a medium of creativity than anything else.

My apologies if I hurt anyone. It was not intentional.

Sincerely,

Gopan

Anonymous said...

mbehttps://www.blogger.com/blogin.g?blogspotURL=http%3A%2F%2Fenteorukaaryam.blogspot.com%2F

Anonymous said...

https://www.blogger.com/blogin.g?blogspotURL=http%3A%2F%2Fenteorukaaryam.blogspot.com%2F

Anonymous said...

രണ്ടുദിവസത്തിനകം അത് ഗുപ്തം ബ്ലൊഗില്‍ വരും ചേട്ടാ.. മുഴുവന്‍ കഥയായി. അന്നേരം വായിച്ചാല്‍ പോരേ...


പലകമ്പ്യൂട്ടറില്‍ നിന്ന് സൈന്‍ ഇന്‍ ചെയ്ത് റ്റെക്സ്റ്റ് എഡിറ്റ് ചെയ്യാനുള്ള സൌകര്യത്തിന് ഞാന്‍ എന്റെ പോസ്റ്റുകള്‍ ഓണ്‍ലൈനില്‍ തന്നെയാണ് എഴുതാറുള്ളത്. അതിനുവേണ്ടിയാണ് സ്വകാര്യം എന്ന ബ്ലൊഗ്പേജ് എപ്പോഴും ഉണ്ടാക്കിയിടുന്നതും. അതിന് പ്രൈവസി ഇത്രയേ ഉള്ളൂ എന്ന് കാണിച്ചുതന്നതിന് നന്ദി.

ആ കഥ ഒന്നു രണ്ടുദിവസത്തിനുള്ളീല്‍ പബ്ലിഷ് ചെയ്യാനുള്ളതാണ്. എഴുതിത്തീരുന്നതിനു മുന്നേ അലമ്പരുത്..ദയവുചെയ്ത്.

അനാഗതശ്മശ്രു said...

പുതിയ കലാകൌമുദി ലക്കം ഇറങ്ങി....
ഈ പ്രതിഷേധത്തിനെ ക്കുറിച്ചു ഒരു വരിയും ഇല്ലാതെ...
ഹരികുമാര്‍ ഇനി ഞാനൊന്നും മിണ്ടില്ല എന്നു പറഞ്ഞതിനു അര്‍ ഥം ഇതായിരുന്നു..

Anonymous said...

കലാകൗമുദിക്കിവിടൊരു പബ്ലിസിറ്റി കിട്ടി. ഇതിനര്‍ത്ഥം കലാകൊമുദി കരുതിക്കൂട്ടി ഹരികുമാറിനെക്കൊണ്ട് ഇപ്രകാരം ഒരു ലേഖനം എഴുതിക്കുകയായിരുന്നു എന്നല്ലെ​?

Anonymous said...

പ്രതീക്ഷിച്ചതുതന്നെ .

Ziya said...

കലാകൌമുദിയോടുള്ള എന്റെ പ്രതിഷേധം പതിവായി വാങ്ങാറുള്ള കലാകൌമുദി ബഹി‌ഷ്‌കരിച്ചു കൊണ്ട് ഞാന്‍ പ്രകടിപ്പിക്കുന്നു.
മൂന്ന് റിയാല്‍ (നാട്ടിലെ മുപ്പതു രൂപക്ക് മേല്‍) കൊടുത്താണ് ഞങ്ങള്‍ കലാകൌമുദി വാങ്ങുന്നത്.

മലയാള ബ്ലോഗിനെതിരായ കലാലൌമുദിയുടെ സമീപനം തിരുത്തപ്പെടുന്നത് വരെ എന്നാലാവും വിധം ബഹിഷ്‌കരണ പ്രചരണവുമായി ഞാന്‍ മുന്നോട്ട് പോകും. ഒരു പ്രതീകാത്മക പ്രതിഷേധത്തിന്റെ വിലയെങ്കിലും ഇതിനു കിട്ടുമെന്ന് ഉറപ്പാണ്.

Anonymous said...

മൂന്നു വിദേശ സബ്സ്ക്രിപ്ഷന്‍ കാന്‍സല്‍ ചെയ്യിച്ച് ഞാന്‍ സഹകരിക്കുന്നഹായിരിക്കും ;)

Promod P P said...

കൌമുദി ഗ്രൂപ്പിന്റെ എല്ലാ പ്രസിദ്ധീകരണങ്ങളും ഞാന്‍ ഇതിനാല്‍ ബഹിഷ്കരിക്കുന്നു. മാതൃഭൂമിയും കേരള കൌമുദിയുമാണ് ഞാന്‍ വരുത്തുന്ന പത്രങ്ങള്‍. നാളെ മുതല്‍ കേരള കൌമുദി ഇടരുതെന്നും പകരം ദേശാഭിമാനി ഇടണമെന്നും (നമ്മന്റെ പാര്‍ട്ടിയുടെ നോട്ടീസ് ആണെങ്കിലും)പത്രക്കാരന്‍ പയ്യനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മാതൃഭൂമി ആഴ്ച്കപ്പതിപ്പ്,മലയാളം വാരിക,കലാകൌമുദി,ഭാഷാപോഷിണി എന്നിവയാണ് ഞാന്‍ സ്ഥിരമായി വരുത്തുന്ന പ്രസിദ്ധീകരണങ്ങള്‍. കലകൌമുദി ഇനി മുതല്‍ വേണ്ട എന്ന് പത്രക്കാരനോട് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്.

കേരള കൌമുദി പത്രത്തിനു ബാംഗളൂരില്‍ നല്ല വരിക്കരുണ്ട്. കൌമുദി പ്രസിദ്ധീകരണങ്ങള്‍ സ്ഥിരമായി വാങ്ങുന്ന, എനിക്കറിയാവുന്ന ഓരോരുത്തരോടും,ഈ പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്കരിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയും ചെയ്യും.

എനിക്ക് ചെയ്യാന്‍ പറ്റുന്ന മറ്റൊരു പ്രതിഷേധമാണിത്..

un said...

രാഷ്ട്രീയക്കാരായിരുന്നു പണ്ട് ഉറപ്പുകളും വാഗ്ദാനങ്ങളും നല്‍കി പറ്റിച്ചിരുന്നത്. ഇപ്പോള്‍ എഡിറ്റര്‍മാരും ആ നിലയിലേക്ക് താണു. കലാകൌമുദി വാങ്ങുന്ന പരിപാടി പണ്ടേ നിര്‍ത്തിയ ഞാനെങ്ങിനെ പ്രതിഷേധിക്കും?

രാഗേഷ് said...

ഞാനും കൂട്ടുകാരും കലാകൌമുദി നിര്‍ത്താന്‍ തീരുമാനിച്ചു . ഇനി മുതല്‍ ദേശാഭിമാനി , ചിന്ത , യുവധാര എന്നിവ ഇടാന്‍ പത്ര ഏജന്റിനോട് പറഞ്ഞിട്ടുണ്ട് . കേരള കൌമുദിയും ഇനി വാങ്ങരുതെന്ന് നാട്ടിലുള്ള ബന്ധുകളോടും സുഹൃത്തുക്കളോടും വിളിച്ചു പറഞ്ഞിട്ടുണ്ട് .

The Prophet Of Frivolity said...

എനീക്കധികം സുഹൃത്തുക്കളില്ല,കലാകൌമുദി വായിക്കുന്ന ആരെയും എനിക്കു പരിചയമില്ല. അതുകൊണ്ടുതന്നെ എന്ത് ചെയ്യാനാവുമെന്ന് എന്നിക്ക് ഒരു രൂപവുമില്ല.ഞാന്‍ ആ മഹാന്‍ തന്നെ പറഞ്ഞത് അലോചിക്കുകയായിരുന്നു:മലയാളത്തില്‍ ഏറ്റവുമധികം പേര്‍ വായിക്കുന്ന കോളം അതാണെന്ന്!മലയാളികള്‍ ഭാഗ്യം ചെയ്തവരാണ്.

As an aside,how everything,every damn thing, related to this man eventually boils down to a feeling of acute disgust! The same last time as well. I curse myself for having read that blog, I would love to get myself rid of this sickening stuff.

അനിലൻ said...

കെ.ആര്‍. മീരയുടെ നോവല്‍ വന്നിരുന്ന കാലത്ത് കുറച്ചുലക്കങ്ങള്‍ വാങ്ങിയിരുന്നു. അതിനും മുന്‍പേ സ്ഥിരം വായന നിര്‍ത്തി. ഉള്ളിലെക്കഥകള്‍ സബ് എഡിറ്ററായിരുന്ന ഒരാള്‍ പറഞ്ഞു കേട്ട അറിവുണ്ട്.

പ്രതിഷേധമറിയിക്കാന്‍, ഇനി വാങ്ങിക്കില്ല എന്നു തീരുമാനിക്കുന്നു.

Anonymous said...

ഞാനും സഹകരിക്കുന്നു. നാളെ മുതല്‍ പത്രവാര്‍ത്തകള്‍ എന്ന പേജില്‍ കേരളകൗമുദി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല.

K.P.Sukumaran said...

ഞാനും നിര്‍ത്തി മാരണകൌമുദി ..

Anonymous said...

നിങ്ങളെല്ലാം കലാകൌമുദി വാങ്ങുന്നത് നിര്‍ത്ത് .. അവര്‍ പൂട്ടിക്കെട്ടി പോകുമോന്ന് നോക്കട്ട്

Umesh::ഉമേഷ് said...

എന്റെ പ്രതിഷേധം ഇവിടെ.ii

രാഗേഷ് said...

കലാകൌമുദി മലയാളം ബ്ലോഗിനെ ഒന്നടങ്കം
അപമാനിച്ചതില്‍ പ്രതിഷേധിച്ച് 11 - 2 -
2008 തിങ്കളാഴ്ച
രാവിലെ 6 മണിമുതല്‍ 24 മണിനേര ബ്ലോഗ്ഗര്‍ത്താല്‍
പ്രഖ്യാപിച്ച വിവരം അറിയിക്കുന്നു . ആയതിനാല്‍ 11.2.08
രാവിലെ 6 മണി മുതല്‍ 12.2.08 രാവിലെ 6 മണി വരെ ആരും
തന്നെ ബ്ലോഗ് പോസ്റ്റാതെയും മറ്റ് ബ്ലോഗുകള്‍ വായിക്കാതെയും
കമന്റ് എഴുതാതെയും ബ്ലോഗുകള്‍ അടച്ച് ഈ പ്രതിഷേധ
ബ്ലോഗ്ഗര്‍ത്താലില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന്
അഭ്യര്‍ത്ഥിക്കുന്നു .

എന്ന് ,
സിക്രട്ടരി,
അഖിലലോക മലയാള ബ്ലോഗ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി .


For details visit :
http://sakhavragesh.blogspot.com/

Anonymous said...

അത്യധികം ഗൌരവതരമായ ഒരു പ്രതിഷേധം നടക്കുന്ന് ഇവിടെ വന്ന് തരം താണ രീതിയിലുള്ള ഹര്‍ത്താല്‍ ആഹ്വാനവുമായി വന്ന രാഗേഷിന്റെ ഉദ്ദേശം ബൂലോഗര്‍ തിരിച്ചറിയുന്നു.. ഇവിടെ വേണ്ട രാഗേഷെ.. സ്വന്തം ബ്ലോഗ്ഗില്‍ താന്‍ എന്ത് ചവറുവേണെങ്കിലും ചെയ്തൊ. ഇവിടെ വന്ന ചര്‍ച്ച വഴിതെറ്റിക്കാന്‍ നോക്കണ്ട..പോയി പണി നോക്കടൈ

അഞ്ചല്‍ക്കാര : രാഗേഷിന്റെ ഈ കമന്റ് എടുത്ത് കളയു (ആരുടെ കമന്റുകളും എടുത്തു കളയില്ല എന്നു പറഞ്ഞിരുന്നെങ്കിലും ഇത്തരം ചെറ്റത്തരങ്ങള്‍ വെച്ചു പുലര്‍ത്തുന്നത് ബൂലോഗത്തോട് മൊത്തമായി ചെയ്യുന്ന അവഹേളനമാണ്. അതു കൊണ്ട് ദയവു ചെയ്ത് രാഗേഷിന്റെ ഈ വിഡ്ഡിത്വത്തെ എടുത്ത് ദൂരേ കളയു)

Anonymous said...

രാഗേഷ് പരിഹസിക്കുകയാണെന്ന് മുന്നേ തോന്നിയിരുന്നു. രംഗപ്രവേശം ഇത്ര വൈകിയതിലേ ആത്ഭുതമുള്ളൂ.

Anonymous said...

രാഗേഷെ ബ്ലോഗ് അടച്ച് പ്രതിക്ഷേധിക്കാന്‍ ഞാനില്ല. വേണമെങ്കില്‍ അന്ന് കലാകൗമുദിക്കെതിരെ ഒരു പോസ്റ്റിടാം. എല്ലാപേരും തയ്യാറാണെങ്കില്‍ അതല്ലെ നല്ലത്.

വിചാരം said...

123

Anonymous said...

ഠേ!!!!

(ആരും ഞെട്ടരുത്. വിചാരം മച്ചാന്‍ ഓടാന്‍ മസിലുപിടിച്ചു നില്‍ക്കാന്‍ തുടങ്ങീട്ട് കുറേ നേരായി. 123 പറഞ്ഞിട്ടൊന്നും സ്റ്റാര്‍ട്ട് കിട്ടണില്ല. ഒളിമ്പിക്സ് സ്റ്റൈലില്‍ ഒന്നു വെടിവച്ചു നോക്കിയതാ..)

Anonymous said...

കലാകൌമുദി ഏഡിറ്റര്‍മാരോട് നേരിട്ട് സംസാരിച്ചവര്‍ ആരെങ്കിലും അവരുടെ നിലപാടറിഞ്ഞ് ഒരു കുറിപ്പിട്ടതിനു ശേഷം കഥയില്ലാത്ത തമാശകളിലേക്ക് നീണ്ടുപോകുന്ന ഈ പോസ്റ്റിലെ കമന്റ് ഓപ്ഷന്‍ അടച്ച് ഇത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് എനിക്ക് അഭിപ്രായം ഉണ്ട്. രാഗേഷിനെപ്പോലെയുള്ള അവതാരങ്ങള്‍ ഇനിയും വരും.

അതുല്യ said...

ചില തിരക്കില്‍ പെട്ടതോണ്ട് ഫോളോ അപ്പ് വൈകി, ഈ ലക്കം ഇറങിയതില്‍ വിശദീകരണമില്ലാ എന്നും ഇപ്പോഴ് അറിഞു. തുടര്‍ന്ന് ഇപ്പോഴ്, കലാകൌമുദിയിലേ ശ്രീ.ശശിധരനെ മൊബൈലില്‍ ബന്ധപെട്ടിരുന്നു. ഈ ലക്കത്തില്‍ തിരുത്ത് വരാത്തതിനെ ചൂണ്ടിക്കാണിച്ചപ്പോഴ്, അങ്ങേരു, മാഡം, ശ്രീ.ഹരികുമാറെ വിളിച്ച് നല്ലോണ്ണം വാര്‍ണിങ് കൊടുക്കുക ഉണ്ടായി എന്നും, ഇനി മേലാല്‍, ശ്രീ. ഹരികുമാര്‍ ബ്ലോഗ്ഗേഴ്സിനെ കുറിച്ച് ഒന്നും എഴുതുകയുമില്ല എന്നും വാഗ്ദാനാനം ചെയ്തത് അനുസരിച്ചാണെന്ന് പ്രത്രാധിപ സമിതി കുറിപ്പ് ചേര്‍ക്കാതിരുന്നത്. ഈ ഒരു വിശിദീകരണം നമ്മളിത് വരെ സംസാ‍രിച്ച്, തീരുമാനിച്ചതിനു എതിരായാട്ടാണല്ലോ എന്ന് പറഞ് ചര്‍ച്ച തുടര്‍ന്നപ്പോഴ്,ഞങ്ങള്‍ ശ്രീ ഹരികുമാര്‍ക്ക് താക്കിത് കൊടുത്തത് കൊണ്ട് പ്രശ്നം തീരില്ലേ ഇനിയും ഇത് കുത്തി പൊക്കി വഷളാക്കണോ എന്ന് ചോദിയ്കുകയുണ്ടായി. അതിനു മറുപടിയായി, ഞാന്‍, ശശിധരനെ കുറിച്ച് ഏതെങ്കിലുമും അധമമായിട്ട് മാധ്യമത്തിലെഴുതിയട്ട്, ക്ഷമാപണം ശശിധരന്റെ മൊബൈലില് വിളിച്ച് പറഞാല്‍ തീരുമോ എന്നും ചോദിച്ചു. അതിനു മറുപടി ആയിട്ട് അങ്ങേരു, പിന്നേം മാഡം പറയുന്നതാണതിന്റെ ശരി, ഞാന്‍ ഇപ്പോ തന്നെ സമിതി കൂടീ, ഒരു തിരുത്ത് ഇടീയ്കാം എന്ന് പറഞു. To me it seems, he is trying to buy time again. ഇന്ന് വൈകുന്നേരത്തിനകം സമിതി എടുക്കുന്ന തീരുമാനം അറിയിയ്കാം എന്ന് പറഞിട്ടുണ്ട്. അടുത്ത ലക്കം കൂടി പുറത്തിറങ്ങാന്‍ കാത്തിരിയ്ക്കണോ?

അതുല്യ said...

ഗുപതനോട്, അവതാരങ്ങളേക്കുറിച്ച്- വില്ലനെ/ശത്രുവിനെ ഒക്കെ അല്ലേ നമ്മളു കണ്ണുരുട്ടി കാട്ടേണ്ട ആവശ്യമുള്ളു? അവരു ഊരിയിട്ട് പോയ കുപ്പായത്തിനേ നമ്മള്‍ പേടിപ്പിച്ചോ‍ടിയ്കണോ?

Anonymous said...

പേടിച്ചിട്ടൊന്നും അല്ല അതുല്ല്യേച്ചി. 00 ലേറെ കമന്റ് വന്ന ഈ പോസ്റ്റില്‍ അനോണികളിയും തമ്മിലടിയും കാര്യമായിട്ട് ഉണ്ടായിട്ടില്ല. അതിനി ഉണ്ടാകാതിരിക്കാന്‍ ഒരു മുന്‍‌കരുതല്‍ എന്നേ ഉദ്ദേശിച്ചുള്ളൂ.


കലാകൌമുദി കുറിപ്പിടാന്‍ തീരുമാനിച്ചാലും എന്താണ് വരാന്‍ പോകുന്നതെന്ന് എനിക്ക് ഊഹിക്കാം. “കോളമിസ്റ്റുകളുടെ കാഴ്ചപ്പപടുകള്‍ക്ക് മാനേജ്മെന്റോ ഏഡിറ്റോറിയല്‍ ബോഡൊ ഉത്തരവാദികള്‍ അല്ല“ എന്ന്.

ഹരികുമാര്‍ മൂലക്കിരുന്നു ചിരിക്കും. ആരെയെങ്കിലും ഒക്കെ തെറി വിളിച്ച് ബ്ലോഗില്‍ അയാളുടെ കമന്റ്റ്റില്ലാത്ത പേജില്‍ ആരെയെങ്കിലുമൊക്കെ തെറി വിളിച്ച് അരിശം തീര്‍ക്കും.


ഹരികുമാറാണ് തിരുത്തേണ്ടതെന്ന് ആവശ്യപ്പെട്ടാല്‍ അത് വ്യക്തിഹത്യ എന്ന മഹാ അപരാധം ആണല്ലോ. കലാകൌമുദി ആണല്ലോ എയിം. അവര്‍ക്ക് കൈകഴുകാന്‍ വളരെ എളുപ്പവും.

un said...

അതുല്യ,
കൌമുദി ഇതിനെ അവഗണിക്കുമെന്ന് എനിക്കാദ്യമേ സംശയമുണ്ടായിരുന്നു. ഈ പോസ്റ്റില്‍ ഞാനിട്ട ആദ്യ കമന്റില്‍ തന്നെ ഞാനത് സൂചിപ്പിച്ചിരുന്നു. എഡിറ്റര്‍ മാന്യമായി സംസാരിച്ചതുകൊണ്ടും പലര്‍ക്കും തെറ്റു തിരുത്തുമെന്ന ഉറപ്പുകള്‍ നല്‍കിയതു കൊണ്ടും ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ഇപ്പോ ശരിക്കും മനസ്സിലായി കൌമുദി ഹരികുമാറിനെ ഉപയോഗിച്ച് നമ്മളെയൊക്കെ വിഡ്ഡികളാക്കുകയായിരുന്നെന്ന്! ഇനിയും കൌമുദിയുടെ ഭാഗത്തു നിന്നും ഒരു തെറ്റുതിരുത്തല്‍ പ്രതീക്ഷിക്കുന്നതിലര്‍ത്ഥമുണ്ടോ?
അവര്‍ നമ്മുടെ പ്രധിഷേധങ്ങള്‍ അവഗണിക്കാന്‍ തീരുമാനിച്ചാല്‍ നമുക്കെന്തു ചെയ്യാനാവും?

വിചാരം said...

ഞാനാരാ മോന്‍ ...
ഞാന്‍ ഹരികുമാര്‍
മക്കളെ .. ഇവിടെ ഇട്ട കമന്റ് മൊത്തം ഒരാളുടേതാ എന്താ സംശയമുണ്ടോ നിങ്ങള്‍ക്കാരെക്കെങ്കിലും .. ഞാന്‍ തെളീയീപ്പിച്ച് തരാം ... എല്ലാവരും ഹരികുമാര്‍ എന്നെഴുതിയ ഒരേ പോലെയല്ലേ ? ഇതിലും വലിയ തെളിവ് വേറെ വ്ലലതും വേണോ ?എന്നോടാണോ കളി ഞാനാരാ മോന്‍.
കുഴുര്‍ വിത്സന്റെ പുസ്തകത്തിന് അവതാരിക എഴുതാന്‍ 5000 രൂപ വാഗ്ദാനം ചെയ്തു. അവനാകെ തന്നത് 500 ഉലുവ .. അതുകൊണ്ടാ അവന് വാക്കിന് സ്ഥിരമില്ലാന്ന് പറഞ്ഞത് .. പിന്നെ എനിക്ക് സ്ഥിരമല്ലാന്നുള്ളത് എന്റെ അമ്മ പണ്ടേ പറയാറുള്ളതാ അതുകൊണ്ട് നിങ്ങളെന്ത് പറഞ്ഞാലും ഞാന്‍ നിങ്ങളെ കുറിച്ചെഴുതും...വെട്ടുകിളികള്‍ എന്ന്.
ഞാന്‍ പറയുന്നതാണ് ശരി . എന്നെ ആരും എതിര്‍ക്കരുത് മനസ്സിലായല്ലോ .കൈപ്പള്ളി ഞാനൊരു മൈ....ന്‍ തന്നയാ എല്ലാരും ചെറുപ്പം തൊട്ടേ അങ്ങനാ വിളിയ്ക്കുന്നത്.ഹി ഹി ഹി ഹി
..................

ഷാനവാസ്‌ ഇലിപ്പക്കുളം said...

വളരെ മുന്‍പ്‌ ഇട്ട്‌ ഒരു കമന്റ്‌ ചുവടേ കോപി പേസ്റ്റുന്നു :

"എഡിറ്റര്‍ സാറേ ഈ പോസ്റ്റോ, കമന്റുകളോ , താങ്കള്‍ക്ക്‌ ഇതിനെപ്പെറ്റി നേരിട്ടെഴുതിയ കത്തുകളിലോ ഒന്നുപോലും കൗമുദി വെളിച്ചം കാണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല.ഇനി അതിലൊന്നെങ്കിലും പ്രസിദ്ധീകരിക്കാനുള്ള ആര്‍ജ്ജവം താങ്കള്‍ കാട്ടിയാല്‍ താങ്കളെ സമ്മതിച്ചു! മാതൃഭൂമിയുടെ ധൈര്യമൊന്നും കൗമുദിയില്‍നിന്നു പ്രതീക്ഷിക്കമോ എന്നറിയില്ല. പക്ഷേ പ്രതീക്ഷ കൈവിട്ടിട്ടില്ല."

Anonymous said...

ഒരു ആന്റി കലാകൊഉമുദി പ്രൊപ്പഗാന്‍ഡ ഉണ്ടാക്കുന്നത് നല്ലതായിരിക്കും. ഏതാനും സുഹൃത്തുക്കള്‍ ഈ മാസിക വരുത്തുന്നത് നിര്‍ത്തിയല്ലോ..അതിന്റെ ചുവട് പിടിച്ച് ആരെങ്കിലും ഒരു കുറിപ്പോ പ്രതിഷേധമോ 'സേ നോ റ്റു ഇറസ്പോണ്‍സിബിള്‍ ജേര്‍ണലിസം/കൊഉമുദി"എന്നോ മറ്റോ ഉള്ള ഒരു എംബ്ലം നിര്‍മ്മിച്ചാല്‍ പങ്കെടുക്കുന്നവരെല്ലാം അത് ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചാല്‍ മതി.
അഗ്രിഗേറ്റ് ആയി ഏതാണ്ട് ഒന്ന് രണ്ട് ലക്ഷം പ്രതിദിന വായനക്കാരുള്ള(ഹിറ്റ് മാത്രം നോക്കിയാണേ) മലയാളം ബ്ലോഗുകള്‍ വഴി ശക്തമായ ഒരു സന്ദേശം കൊടുക്കാന്‍ കഴിയും.
പിന്നെ ഇ-പത്രത്തിലും മറ്റു ദുബായ്/പ്രവാസി ലോക്കല്‍ പത്രങ്ങളിലും, റേഡിയോയിലും ഒക്കെ ഒന്നു കൊട്.
ഇത് ബൂലോഗത്തിന് (മലയാളം സ്വതന്ത്രബ്ലോഗിംഗ് കമ്യൂണിറ്റിക്ക്) ഉള്ള ഒരു പരസ്യമായും ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ നല്ലതാണ് :-)

അതു കഴിഞ്ഞ് കാലിചായ കുടിച്ച് എല്ലാവര്‍ക്കും പിരിയാം.

chithrakaran ചിത്രകാരന്‍ said...

കലാകൌമുദിയുടെ ജീര്‍ണ്ണിച്ച പട്ടിക്കൂട്ടില്‍നിന്നും “ബൌ..ബൌ.. ചിത്രകാരന്‍ തെറിവിളിക്കുന്നു“ എന്നൊരു ചാവാളി പട്ടി കുരച്ചു എന്നത്...ഒരു പ്രശ്നമല്ല! ചിത്രകാരന് അതില്‍ അശേഷം വിഷമമില്ല.
അതിലെന്തെങ്കിലും വാര്‍ത്താമൂല്യമുള്ളതായും തോന്നുന്നില്ല.
ചിത്രകാരനെതിരെ നിരവധി “.....കോരന്‍”മാര്‍ ബൂലോകം മുഴുവന്‍ പേപ്പട്ടികളായി ഓടിനടക്കുന്നതുകണ്ടിട്ടും അതില്‍ എന്തെങ്കിലും അസാധാരണത്വമോ കുഴപ്പമോ ചിത്രകാരനു തോന്നുന്നില്ല. അതുകൊണ്ടാണ് ചിത്രകാരനെ കലാകൌമുദിയില്‍ ആക്ഷേപിച്ചതില്‍ എന്തേ ചിത്രകാരന്‍ പ്രതികരിക്കാത്തൂ ....എന്ന് ഈ പോസ്റ്റില്‍ പലരും കമന്റെഴുതിയിട്ടും ഇതുവരെ പ്രതികരിക്കാതിരുന്നത്.
കലാകൌമുദി കുറഞ്ഞത് പത്തു വര്‍ഷത്തോളമായി ചിത്രകാരന്‍ വായിക്കാറില്ല.അതില്‍ ചിത്രകാരന് പ്രചോദനംനല്‍കുന്നതോ ,പ്രകോപനമുണ്ടാക്കുന്നതോ ആയ പുതുമകളൊന്നും സംഭവിക്കാന്‍ ഇടയില്ലെന്നൊരു തോന്നല്‍ തകര്‍ക്കുന്ന വിധമൊരു പ്രവര്‍ത്തനം അതിന്റെ പത്രാധിപന്മാര്‍ മുതിരുന്നില്ലെന്നതാകാം കാരണം.
പിന്നെ, ഇന്റെര്‍നെറ്റ് വിവാദങ്ങളിലൂടെമാത്രം കോപ്പികൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് പൂജാപുഷ്പ്പമായി ചിത്രകാരന്റെ സമയം ദുര്‍വിനിയോഗം ചെയ്യാന്‍ ആഗ്രഹിക്കുന്നുമില്ല. ബൂലോകത്ത് ഇത്രയും ബ്ലോഗേഴ്സ് ഒത്തുകൂടി എന്ന പ്രാധാന്യത്തെകരുതിമാത്രമാണ് ചിത്രകാരന്റെ ഈ കമന്റ്.
ഇവിടെ വന്ന സ്ഥിതിക്ക് ചിത്രകാരന്റെ നിലപാട് പറയേണ്ട ധാര്‍മ്മിക ബാധ്യതയുള്ളതുകൊണ്ട് പറയട്ടെ:
കലാകൌമുദിയുടെയും,അതിന്റെ മന്ദബുദ്ധിയായ ലേഖകന്റേയും പ്രവര്‍ത്തി ബൂലോകത്തെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന ചിത്രകാരനെ സംബന്ധിച്ച് നിസ്സാരമായ ഒരു വഴിയോര ദുര്‍ഗന്ധം മാത്രമാണെങ്കിലും, ഒരു സാംസ്കാരിക മാധ്യമം എന്ന നിലയില്‍ കലാകൌമുദി(അങ്ങനെ അവര്‍ അഭിമാനിക്കുന്നുണ്ടെങ്കില്‍)ചെയ്തത് ചെറ്റത്തരമാണ് . എന്താണ് ഒരു സാംസ്കാരിക പത്രത്തിന്റെ സാമൂഹ്യ ഉത്തരവാദിത്വം എന്ന് ഇതുവരെ മനസ്സിലാക്കുകയോ, അവരുടെ തന്നെ മഹനീയ പാരംബര്യത്തെ തിരിച്ചറിയുകയോ ചെയ്യാത്ത കലാകൌമുദിയെ ഒരു തിരുത്തലിന് പ്രേരിപ്പിക്കാന്‍ ബൂലോകര്‍ക്ക് കഴിയണമെങ്കില്പോലും അവരുടെ പത്രാധിപസമിതിയിലോ,ഉടമസ്തരിലോ തുറന്ന മനസ്ഥിതിയുള്ളവര്‍ ഉണ്ടെങ്കിലെ സാധിക്കു.
അങ്ങിനെ ആരെങ്കിലും ഉണ്ടായിരിക്കും എന്ന് ആശിച്ചുകൊണ്ട് കലാകൌമുദി മലയാള ബൂലോകത്തോടു ചെയ്ത തന്തയില്ലായ്മക്ക് കലാകൌമുദിയുടെ പേജുകളില്‍ മുകളില്‍ കമന്റെഴുതിയ ബ്ലോഗര്‍മാരുടെ അഭിപ്രായങ്ങളുടെ കാതല്‍ പ്രസിദ്ധീകരിച്ച് പ്രായശ്ചിത്തം ചെയ്യുകമാത്രമേ പരിഹാരമാകുന്നുള്ളു.
ചിത്രകാരന്‍ കലാകൌമുദിക്കെതിരേയും,അതിന്റെ കൂലിയെഴുത്തുകാരനെതിരേയും പ്രധിഷേധിക്കുന്നു.
ഈ കമന്റില്‍ തൂങ്ങി ആരെങ്കിലും എഴുതുന്ന കമന്റിന് ചിത്രകാരനില്‍ നിന്നും മറുപടി പ്രതീക്ഷിക്കരുത്. സമയക്കുറവുണ്ട്.

un said...

ഞാന്‍ ഏതായാലും
ഇത്എന്റെ ബ്ലോഗുകളില്‍ പതിപ്പിക്കാന്‍ തീരുമാനിച്ചു

മിടുക്കന്‍ said...

ഒരിക്കല്‍ നമ്മള്‍ യാഹൂനെ പൂട്ടിക്കാന്‍ നോക്കി.
അതോടെ യാഹു നന്നായി, ഇപ്പോള്‍ അവിടെ മോഷണവും ഒന്നും ഇല്ല..!
ഇപ്പോള്‍ കലാകൌമുദിയെ പൂട്ടിക്കാന്‍ നൊക്കുന്നു.
നടക്കുമായിരിക്കും, നടക്കട്ടെ...!
1000 ത്തിലധികം ബ്ലൊഗര്‍മാരുള്ള മലയാളം ബ്ലോഗിംഗില്‍ ഇത് വെറും 321 ആമത്തെ കമന്റാ‍ണ്. അത് മുഴുവന്‍ പ്രതിക്ഷേധങ്ങള്‍ ആണെന്ന് പറയുകയും വയ്യ.
കൈപ്പള്ളി, തഥാഗതന്‍, അതുല്യ മുതലായ ബഹുമാന്യരായ പലരും ഇത് ഒരു പ്രെസ്റ്റീജ് ഇഷ്യൂ ആയിട്ട് തന്നെ എടുത്തത് ഈ കമന്റുകളിലൂടെ മനസിലാക്കാം.
കലാകൌമുദിയോട് തുടര്‍ന്നുള്ള ലക്കത്തില്‍ മാപ്പപേക്ഷിക്കാന്‍ എഡിറ്ററോട് ആവശ്യപ്പെടുക വരെ പലരും ചെയ്തു.
ഈ അത്മാര്‍ത്ഥതക്ക് മുന്നില്‍ ഞാന്‍ ഇതാ സല്യൂട്ട് ചെയ്യുന്നു.
ചെയ്യാം ചെയ്യാം എന്ന് പറഞ്ഞ് അവസാനം അവര്‍ പറ്റിച്ചപ്പോള്‍ , കലാകൌമുദിയെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു..!
പക്ഷെ, എനിക്ക് മനസിലാകത്തത്, ബ്ലൊഗേഷ്സ് എന്തിനിത്ര വികാര ഭരിതരാകുന്നു.?
കലാകൌമുദി മാപ്പ് പറഞ്ഞാല്‍ തീരുമോ ഈ പ്രശ്നം..?
നാളെ അവര്‍ ഇത് തുടരില്ലെന്ന് എന്ത് ഉറപ്പ്..?
അപ്പോള്‍ പ്രശ്നം ഹരികുമാറിനെ പോലുള്ള വ്യക്തികള്‍ ആണ്.
തീര്‍ത്തും വ്യ്ക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്നതിന്‍് മാനനഷ്ടത്തിന് കേസ് കൊടുക്കാവുന്നതാണ്. അതിനിവിടെ ആര്‍ക്കെങ്കിലും സമയമോ സന്ദര്‍ഭമോ ഉണ്ടോ..?

നമ്മടെ ടി.കെ സുജിത്ത്, കേരളകൌമുദിയിലെ കാര്‍ട്ടൂണിസ്റ്റല്ലേ..? ഈ വിഷയത്തില്‍ അദ്ദേഹത്തിന് എന്ത് പറയാനുണ്ട്...? ഹരികുമാറിന്റെ കൌമുദിയുടെ മാനേജ്മെന്റ് തന്നെ അല്ലേ സുജിത്തിന്റെ കൌമുദിയുടേതും...
ഒരാള്‍ ബ്ലൊഗിന്റെ തല്ലും മറ്റൊരാള്‍ തലോടലും ഏല്‍ക്കുന്നവര്‍..! (അത് രണ്ടാളുടെയും പെരുമാറ്റത്തിന്റെയും കഴിവിന്റെയും ഗുണം).
ഈ വിഷയത്തില്‍ സുജിത്തേട്ടന്റെ അഭിപ്രായം അറിയാന്‍ കൌതുകം ഉണ്ട്..!(ഔദ്യോഗികമായി അത് പാടില്ലെങ്കില്‍ , ഞാന്‍ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു..)
അപ്പോള്‍ കൌമുദിയുടെ പ്രസിധീകരണങ്ങള്‍ നമ്മള്‍ ബഹിഷ്കരിച്ചാല്‍ അത് ഹരികുമാറിനെയോ എഡിറ്റര്‍ ശശിധരനെയോ മാത്രം ആയിരിക്കില്ല ബഹിഷ്കരിക്കുക..!

ഇനി അത് കോണ്ട് എന്ത് നഷ്ടം എന്ന് ചോദിച്ചാല്‍, ഇനി ഒരു 50 കൊല്ലത്തേക്കും കലാകൌമുദിയല്ല, ബ്ലോഗ് തന്നെ വായിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല..! പിന്നല്ലേ..?

നാളെ ഹരികുമാര്‍ മറ്റു പല തൂലികാനാമത്തില്‍ മാത്രുഭൂമിയിലെഴുതിയാം നാളെ അതും നമ്മള്‍ വായന നിര്‍ത്തും, ഉവ്വോ..? ചുരുക്കത്തില്‍ ഹരികുമാര്‍ വിചാരിച്ചാല്‍ ഇവിടെ പലരുടേയും വായന നിര്‍ത്തിക്കാന്‍ പറ്റും..( ഹരികുമാര്‍ എവിടയോ ജയിക്കുന്നുണ്ടോ..?)

അതെല്ലാം പോട്ട്, നമ്മടെ ഇക്കാസിന്റെ ബ്ലിക്കഹ് പ്രമാണിച്ച് ഏറ്റവും കൂടുതല്‍ കവറേജ് കൊടുത്ത പ്രിന്റ് മാധ്യമം ഈ കൌമുദി പത്രം അല്ലേ..?
...
അപ്പോള്‍, കൌമുദി ബ്ലോഗേഷ്സിനെതിരാണെന്ന് പറഞ്ഞാല്‍ ശരിയാകുന്നതെങ്ങിനെ..?

ഹരികുമാര്‍ ചെയ്തത് ചീപ്പ് ഏര്‍പ്പാടായിപ്പോയി..!
കലാകൌമുദിക്ക് അത് തെറ്റാണെന്ന് മനസിലായിട്ടും തിരുത്താത്, ഹരികുമാറിനും കൌമുദിക്കും തമ്മില്‍ എന്തോ ‘അവിഹിതം‘ ഉണ്ട് എന്ന് അനുമാനിക്കുന്നതിനും ഇടയാക്കി..!
അതിനി മാറണമെങ്കില്‍ കലാകൌമുദി പത്രാ‍ധിപന്മാര്‍ 90 കളിലെ ലക്കങ്ങള്‍ ഒക്കെ ഒന്ന് വായിച്ച് പടിക്കണം..!

മിടുക്കന്‍ said...

ദാണ്ടെ ഒന്നുണ്ടായി ഗുണം അങ്ങൊര് ബ്ലൊഗും പൂട്ടി പോയി...!
ഇപ്പൊ http://aksharajalakam.blogspot.com/ എന്ന ബ്ലൊഗില്‍ ആകെ ശൂന്യത മാത്രം..!
...
നമ്മള്‍ തോറ്റെന്ന് ആരു പറഞ്ഞു..?

The Prophet Of Frivolity said...

Now what the hell is that?

Unknown said...

മിടുക്കാ,
സുജിത്തിന് പറയാനുള്ളത് അങ്ങോരുടെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്.

Anonymous said...

http://www.petitiononline.com/mod_perl/signed.cgi?4kerala&1

മുകളില്‍ കൊടുത്ത ലിങ്കില്‍ ഒപ്പിട്ട ഒരു മാതൃഭാഷാസ്നേഹിയുടെ കമന്റ് താഴേ:

കലാകൌമുദിയില്‍ ഒരു വിഷത്തുള്ളി ഉണ്ട്. അത് തീര്‍ച്ചയായും പാവം
ഹരികുമാര്‍ അല്ല. എം എസ് മണി, വത്സാമണി, സുകുമാരന്‍? ആയിരിക്കില്ല, പക്ഷേ
കയ്പ്പുനീര്‍ ഒത്തിരി കുടിക്കുന്ന എം എസ് വൈരാഗ്യം മൂത്തു
വിഷപാമ്പായിരിക്കാം. പ്രസാദ് ലക്ഷ്മണ്‍, എന്‍ ആര്‍ എസ്? ആര്‍ക്കറിയാം.
സംശയത്തിന്റെ മുന ശേല്‍‌വരാജിലേക്കും നീളൂന്നു. ഫയര്‍, അടുത്ത കാലത്തെ
കലാകൌമുദി എന്നിവ ചൂണ്ടീകാണിക്കുന്നതു ഉപജീവനത്തിന് ബ്ലാക്ക്മേയില്‍ ആകാം
എന്നാണോ? ബ്ലോഗ്ലോകം ബ്ലാക്ക്മേയില്‍ പ്രൂഫാണു എം എസ് മണിസാറേ

Anonymous said...

മിടുക്കാ ഹരികുമാറിന്റെ ആക്റ്റിവ് ബ്ലൊഗിന്റെ യു ആര്‍ എല്ലിന്‍ ഒരു a കൂടുതലുണ്ട് http://aksharajaalakam.blogspot.com/ ആ ബ്ലൊഗ് ഇപ്പോഴും അവിടെയുണ്ട്; വിവാദപോസ്റ്റുകള്‍ എന്ന് അയാള്‍ക്ക് തോന്നിയതൊഴികെ എല്ലാ വൃത്തികേടും അവിടെത്തന്നെ ഊണ്ട്

Muralee Thummarukudy said...

I was told about this ongoing battele between Harikumar and the bloggers and spent some time reading about it. Fascinating.

I am, of course, with the bloggers. Established writers in classical print media are like people who throw stones from behind bullet proof glass. When they come to the middle of a completely democratic medium such as blog, they don't know how to react to criticism. They feel unsure about themselves as soon as they notice that the negative comments about them can be read by others too !!.

It will be fascinating to see if Kalakaumudi actually apologise or as a minimum publish a note disowning Harikumar. In my opinion, they are not so much worried about disowning Harikumar but giving up a fight to the new medium. What if that news, that mighty kalakaumudi retract when faced with 100 unnamed bloggers get traction. This is their main worry.

My blogger friends, never give up, it gives me great pride to see your solidarity. Though I am a malayalee, both technologically and linguistically I am illiterae in malayalam, so could not express my feelings in malayalam or participate in other malayaless blog activities. However, if there is room for somebody who enjoy malayalee culture in all shapes and forms, both in real life and virtual life, count me in

Muralee Thummarukudy

വിചാരം said...

പ്രതിഷേധം ശക്തമായി തന്നെ ഞാനും ഇവിടെ രേഖപ്പെടുത്തട്ടെ.
കലാകൌമുദി എന്ന നല്ല പുസ്തകത്തിന്റെ ഏറ്റവും മോശപ്പെട്ട കോളമിസ്റ്റായി മാറിയ ഹരികുമാര്‍ ബ്ലോഗുകളെ മോശമായി ചിത്രീകരിച്ചതിലൂടെ കലാമൌദിയെ തന്നെ മോശമാക്കിയിരിക്കുന്നുവല്ലോ, ഇനിയാ കറുത്ത കറ മാറണമെങ്കില്‍ ഹരികുമാര്‍ തികച്ചും മാന്യമായ രീതിയിലുള്ള ക്ഷമാപണം അത്യാവശ്യമാണ്. കാല താമസം അദ്ദേഹത്തിനും ആ പത്രത്തിനും മോശമായ ലേബലേ ഉണ്ടാക്കൂ.

അടിസ്ഥാനപരമായ അരോപണങ്ങള്‍ ജനങ്ങള്‍ ഇന്നും ആശ്രയിക്കുന്ന പ്രിന്റ് മാധ്യമത്തിലൂടെ ഉന്നയിക്കപ്പെട്ടാല്‍ അതിനെ പ്രതിരോധിയ്ക്കാനുള്ള അവസരം ഇല്ലാതാവുന്നുവെങ്കിലും ബൂലോകര്‍ ഒറ്റക്കെട്ടാണന്നും അവര്‍ ഒരിക്കലും ഒരാളല്ലാന്നും ഈ അവസരത്തിലെങ്കിലും ഹരിമുകാര്‍ ജി മനസ്സിലാക്കിയിട്ടുണ്ടാവുമല്ലോ.

ഹരികുമാര്‍ ജി.. ഇവിടെ ജാതി മത പ്രായ വിത്യാസങ്ങളില്ലെങ്കിലും സമാനമായ ചിന്താഗതിക്കാരുടെ കൂട്ടായ്മ സ്വാഭാവികം എന്നാലതൊന്നും മറ്റു ചിന്തകളെ ഭത്സിക്കാനോ ഇല്ലാതാക്കാനോ അല്ല ഈ കൂട്ടായ്മ. നല്ലതിനെ നല്ലതെന്നും ചീത്ത കാര്യങ്ങളെ ചീത്ത എന്നും പറയാനുള്ള തന്റേടം ലോകത്തിന്റെ വിവിധഭാഗങ്ങളിലിരുന്ന് സസൂക്ഷ്മം വീക്ഷിച്ച് തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ ബൂലോകര്‍ക്കാവുന്നത് ഇവിടെ മാത്രമാണ്. ഇവിടെ താങ്കളുടെ പരിചയ ബഹുമാന്യത തകര്‍ത്തു എന്നാരോപിച്ച് താങ്കളുടെ ബ്ലോഗ് പോലും സന്ദര്‍ശ്ശിക്കാത്തവരെ ഭത്സിച്ചത് ഒട്ടും ശരിയായില്ല എന്നു മാത്രമല്ല അത് തികച്ചും പ്രതിഷേധാഹര്‍മാണ്.താങ്കള്‍ക്കിവിടെ താങ്കളുടെ നല്ല അറിവുകള്‍ ഇനിയും എഴുതാം ഇവിടെ താങ്കള്‍ക്കെതിരെ വളരെ രൂക്ഷമായി പ്രതികരിച്ചവര്‍ പോലും നല്ല കമന്റുകള്‍ എഴുതുമെന്നതില്‍ യാതൊരു സംശയവും വേണ്ട. താങ്കള്‍ തെറ്റ് തിരുത്തി വീണ്ടും ബൂലോകരിലൊരാളായി നമ്മുക്കൊരുമിയ്ക്കാം, പ്രിന്റ് മാധ്യമത്തില്‍ താങ്കള്‍ രാജാവാണെങ്കില്‍ ഇവിടെ എല്ലാവരും ഒരു പോലെ വസിക്കുന്നൊരിടമാണ് അതുകൊണ്ട് വ്യക്തി എന്ന നിലയില്‍ യാതൊരു പരിഗണനയും ബൂലോകര്‍ തരില്ല പക്ഷെ താങ്കളുടെ എഴുത്തിനെ അതിന്റേതായ ലവലില്‍ പരിഗണന ലഭിയ്ക്കും.

രാഗേഷ്
ബ്ലോഗ് ഹാര്‍ത്താല്‍ ഈ ആശയം ഒട്ടും സ്വീകാര്യമല്ല.

ഈ വിഷയം ഇവിടെ അവതരിപ്പിച്ചതിനും ഒരു വലിയ കൂട്ടായ്മ സൃഷ്ടിച്ചതിനും അഭിനന്ദനം.ഏവരും കമന്റിട്ട് ഒരുമ കണിച്ചതിലും.

Anonymous said...

ഗുപ്തനെന്താ പറഞ്ഞേ, അക്ഷരജാലകത്തിന് ഒരെല്ല് കൂടുതലാണെന്നോ? ശരിയാ. അതാ ഈ പ്രശ്നനത്തിനൊക്കെ കാരണം!:)

അരവിന്ദ് :: aravind said...

ബൂലോഗത്തിന്റെ മോശമായി ചിത്രീകരിച്ച 'കൊളമിസ്റ്റിനും' അതിനു കഞ്ഞി വെച്ച മാസികക്കുമെതിരെയുള്ള പ്രതിഷേധത്തില്‍ ഞാനും 'പേര് പേരക്ക' നിര്‍മ്മിച്ച പടം ബ്ലോഗിലിട്ട് ചേരുന്നു.

രാഗേഷേ തമാശ നന്നായി..ചിരിച്ചു. ഇനി മതി ഇഷ്ടാ. :-)

രാഗേഷ് said...

അരവിന്ദിന്റെ അഭ്യര്‍ത്ഥന മാനിച്ച് ബ്ലോഗ് ബന്ദ് പിന്‍‌വലിക്കുന്നു !

രണ്ട് എളിയ നിര്‍ദ്ദേശങ്ങള്‍ :

1) 11-2-08 തിങ്കളാഴ്ച പ്രതിഷേധ ചിഹ്നസഹിതം കലാകൌമുദി വിരുദ്ധദിന പോസ്റ്റ് ഇറക്കുക !

2) കമന്റ് ഫീല്‍ഡ് കനം വെച്ചതിനാല്‍ ഈ പോസ്റ്റ് ലോഡ് ചെയ്തു വരുന്നില്ല . അതിനാല്‍ വേറെ പോസ്റ്റ് അനുബന്ധമായി ഇടുക !


(ഇതൊക്കെ ഞാന്‍ പറഞ്ഞാലും പോരേ ? )

Kumar Neelakandan © (Kumar NM) said...

ഒരു കാര്യം ഉറപ്പാണ്. വിഷയം മാധ്യമ ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങി. പത്രങ്ങളില്‍ ജോലിചെയ്യുന്ന പല മാധ്യമ സുഹൃത്തുക്കളും വിളിച്ചു ചോദിച്ചുതുടങ്ങി എന്താണ് വിഷയം എന്ന്.

ഒരു മാധ്യമസുഹൃത്ത്/റിപ്പോര്‍ട്ടര്‍ സുഹൃത്ത് അല്പം മുന്‍പ് വിളിച്ചു ചോദിച്ചു, ബ്ലോഗേര്‍സ് ബ്ലോഗില്‍ ഹര്‍ത്താല്‍ നടത്താന്‍ പോകുന്നു എന്നു പറയുന്നതു ശരിയാണോ എന്ന്.
ബൂലോക ക്ലബ്ബ് ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടോ എന്നും. അങ്ങനെ ഒരു തീരുമാനം ബ്ലോഗിന്റെ ക്ലബ്ബ് എന്നെ കൂട്ടായ്മ എടുത്തിട്ടില്ല എന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു.

സുഹൃത്തുക്കളെ ഒന്നു മറക്കണ്ട, നമ്മുടെ പ്രതിക്ഷേധം പ്രിന്റ് മീഡിയയ്ക്ക് എതിരേ അല്ല. ഒരാള്‍ ഒരു മാധ്യമത്തില്‍ നടത്തിയ അനീതിക്ക് എതിരേയാണ്. പ്രിന്റ് മീഡിയം ബ്ലോഗുകളുടെ വളര്‍ച്ചയെ കുറിച്ച്‍ ഒരുപാടു ഫീച്ചറുകള്‍ ചെയ്തകാര്യം നമ്മളൊന്നും പെട്ടന്ന് മറക്കരുത്.
കൊച്ചിയില്‍ നടന്ന ആദ്യ ബൂലോകമീറ്റിന്റെ പ്രസ് കവറേജാണ് മലയാളം ബ്ലോഗിനെ ആദ്യമായി പുതുമുഖങ്ങളുടെ/പൊതുജനത്തിന്റെ മുന്നില്‍ അവതരിപ്പിച്ചത്.

Anonymous said...

കേട്ടറിഞ്ഞ ഹരികുമാറിനേക്കാള്‍ ബോറായിരുന്നു കണ്ടറിഞ്ഞ ഹരികുമാര്‍. കൊമ്പത്തെ നിരൂപകനാണെന്ന അവകാശവാദം മുഴക്കിക്കൊണ്ട് കൌമുദിയിലെ കോളവും ബ്ലോഗും എഴുതുന്നതു കണ്ടപ്പോള്‍ നിലവാരമുള്ള എന്തെങ്കിലും ഇയാളുടെ ബ്ലോഗില്‍ കാണുമോ എന്നന്വേഷിച്ചാണ് (നിരക്ഷര)ജാലകത്തിലെത്തിയത്. അവിടെ കണ്ടതോ ? ഏ.ആര്‍.നജീമിനും ഫ്രണ്ട്സിനും,പേരക്കയ്ക്ക്, പ്രവാചകന്, എന്നിങ്ങനെയുള്ള വാചകങ്ങളുമായി കവിതയാണോ ലേഖനമാണോ എന്ന് തിരിച്ചറിയാ‍നൊക്കാത്ത കുറേ വിമര്‍ശന-പോസ്റ്റുകള്‍. പിന്നെ സച്ചിദാനന്ദനടക്കം മലയാള കവികളായ സകലരുടെയും ഭാവന്‍ വികലമാണെന്ന മട്ടിലുള്ള കോളമെഴുത്തിന്റെ സ്കാന്‍ ചിത്രങ്ങളും!
എന്നാല്‍ ഇതൊക്കെയെഴുതുന്ന ഹരികുമാരന്റെ ലേഖനങ്ങളോ ? എട്ടാം ക്ലാസ് നിലവാരം പോലുമില്ലാത്ത ഉപന്യാസങ്ങളല്ലാതെ ഒറ്റ വസ്തു കാമ്പുള്ളതായി അവിടെ കണ്ടില്ല. പശു പാല്‍ തരും, പാല്‍ വെളുത്തതാണ്, അമ്മ പശുവിനെ കറക്കും എന്ന മട്ടിലുള്ള തേഡ് റേറ്റ് എഴുത്ത് വച്ചോണ്ടിരിക്കുന്ന മലയാളം എം.ഏക്കാരന് പിന്നെയെങ്ങനെ നജീമിനെയും പേരക്കയേയും സച്ചിദാനന്ദനേയുമൊക്കെ വിമര്‍ശിക്കാന്‍ അര്‍ഹത ? മാപ്പിള പാട്ട്, പായസം എന്നിങ്ങനെ എഴുതിയതിലൊക്കെ വിഡ്ഢിത്തം നിറച്ചു വച്ച ഹരികുമാരനെ കമന്റ്റുകളിലൂടെ തിരുത്താന്‍ ശ്രമിച്ചതിനായിരുന്നു മറ്റു ബ്ലോഗര്‍മാര്‍ പഴികേട്ടത്. അതുകൊണ്ട് അങ്ങേരുടെ കഴിയുന്നത്ര ബ്ലോഗ് കൃതികള്‍ എടുത്ത് നിരൂപണം ചെയ്യുക എന്ന സാഹസം ഞാന്‍ ചെയ്തിട്ടുണ്ട്. അതിന്റെ പേരില്‍ ഇപ്പോള്‍ ഗുപ്തനും, ഹേമയും, ലാ‍പുടയും വിത്സണുമൊക്കെ ചീത്തകേള്‍ക്കേണ്ടിവന്നതില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. ഒരു സ്യൂഡോ പ്രൊഫൈലിന്റെ സുരക്ഷിതത്വമൂണ്ടായിരുന്നതുകൊണ്ട് എനിക്ക് നേരിട്ട് പഴികേള്‍ക്കേണ്ടിവന്നില്ല എന്നതാണ് സത്യം. പക്ഷേ അത് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ലൈസന്‍സായ് കാണുന്നില്ല.
So, വൈകിയാണെങ്കിലും ഈ പേരില്‍ത്തന്നെ ഇവിടെ പ്രതിഷേധത്തില്‍ പങ്കുചേരുന്നു. ഇതിനായി അവസരമൊരുക്കിയ അഞ്ചല്‍ക്കാരന് നന്ദി പറഞ്ഞുകൊണ്ട്.
എന്ന്,
വഴിവക്കിലെ നിരൂപകന്‍

aneeshans said...

നല്ല ചര്‍ച്ച. ബ്രേക്കില്ലാത്ത സൈക്കിള്‍ നല്ല ഇറക്കത്തിലേക്ക് ഉരുട്ടീ വിട്ട പോലുണ്ട്. എങ്ങട്ട് പോണതെന്നും അറീല്ല. എപ്പോ നിക്കുമെന്നും അറീല്ല. ആകെ ഒരു ഗൂണം കിട്ടി. ചര്‍ച്ച തുടങ്ങുന്നതിനു മുന്നേ എല്ലാര്‍ക്കും ഒരു തോന്നലുണ്ടായിരുന്നു. ഹരികുമാര്‍ തെറ്റുകാരനാണ്. പോക്രിത്തരം ആണ് കാണീച്ചത് എന്ന്. ഈ ചര്‍ച്ച ക"യി"ഞ്ഞപ്പോ അതു പോയി കിട്ടീ. എന്നാലും ഈ ഹരികുമാറിനെ ഇത്രയും ചീത്ത വിളീക്കാന്‍ ഇയാള്‍ എന്താണാവൊ ചെയ്തത് ന്ന്. കമന്റ് ( ശവ) പെട്ടി പൂട്ടിയതിന്റെ ഗൂണം ഇപ്പോഴാണ് കിട്ടിയത്

ഇതിപ്പൊ മഞ്ഞപ്രക്കാര് കൊക്കിന്റെ തലയില്‍ വെണ്ണ വച്ച് അതുരുകി കണ്ണില്‍ വീണ് കണ്ണ് കാണാതാവുംപ്പോള്‍ പിടിക്കാന്‍ പോയ കഥ പോലെയായി. അതിനിടയ്ക്ക് ഒരു ബന്ദ് , ഹര്‍ത്താല് :). കിട്ടിയ ഗാപ്പിന് ബ്ലോഗര്‍മാര്‍ക്കിട്ട് പണിയാന്‍ അതും ആയുധം.

ഇനിയെങ്കിലും ആരെങ്കിലും ഈ പോസ്റ്റിലെ റെലവന്റ് അല്ലാത്ത കമന്റുകള്‍ ഡിലിറ്റ് ചെയ്തു കളഞ്ഞൂടെ ? ഇങ്ങനെ ഇട്ട് നാറ്റിക്കണോ /

അമ്മയെ തല്ലിയാന്‍ ഒരു പക്ഷമേയുള്ളൂ‍ എന്ന പറഞ്ഞു കൂടേ നമുക്ക്.

ഓ ടോ - ആ മഞ്ഞപ്ര കഥ ഒന്നു ഉദാഹരിച്ചതാണേ.

Kaippally said...

Rollaയില്‍ പോയി കൈയില്‍ കിട്ടിയ കലാകൌമുദിയുടെ കോപ്പികള്‍ വാങ്ങിച്ച് മണല്ക്കാട്ടില്‍ കൊണ്ടുപോയി തീയിട്ട് കത്തിച്ചു് ഞാന്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു. ചിത്രങ്ങള്‍ ഇവിടെ

അതുല്യ said...

പഴേ ഒരു കൌമുദി ഖേദക്കുറിപ്പ്. കാത്തിരിയ്ക്കാം നമുക്ക്.

അതുല്യ said...

അപ്പ്ഡേറ്റ്.
വിളിച്ചിരുന്നു കലാകൌമുദിയ്ക്ക്.

ഫ്രം ദ ഡെസ്ക് ഓഫ് ശ്രീ. ശശിധരന്‍ നായര്‍, കലാകൌമുദി.

പത്രാധിപ സമിതികൂടി, ബ്ലോഗും പ്രിന്റും രണ്ട് മീഡിയ ആണെന്നും. ബ്ലോഗിനെ/ബ്ലോഗ്ഗേഴ്സിനെ കുറിച്ച് ശ്രീ ഹരികുമാര്‍ എഴുതിയതിനെ സംബദ്ധിച്ച് ഒരു മറുകുറിപ്പ്/വിസ്താരം കലാകൌമുദിയില്‍ അച്ചടിയ്ക്കണ്ട ആവശ്യമില്ല എന്നും ഒരു തീരുമാനമെടുത്തിരിയ്ക്കുന്നു.

nariman said...

തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് യുക്തിപൂര്‍വം മറുപടി നല്‍കുകയായിരുന്നു ഹരികുമാര്‍ ചെയ്യേണ്ടിയിരുന്നത്.അല്ലാതെ അടച്ചാക്ഷേപിച്ചത് അപരാധമാണ്.ഞാനും ശക്തമായി പ്രതിഷേധിക്കുന്നു.ഹരികുമാരും കലാകൌമുദിയും നിരുപാധികം മാപ്പു പറയേണ്ടതാണ്.

പണ്ടു ചുള്ളിക്കാട് ബ്ലോഗെഴുതിയപ്പോള്‍ പലരും രൂക്ഷമായി വിമര്‍ശിച്ചു.വ്യക്തിപരമായി തേജോവധം ചെയ്തു.അയാളുടെ ഉപജീവനമാര്‍ഗ്ഗത്തെപ്പോലും പരിഹസിച്ചു.ചിലര്‍ അതു വ്യക്തിവിരോധം തീര്‍ക്കാനുള്ള അവസരമായി ഉപയോഗിച്ചു.പക്ഷേ ചുള്ളിക്കാട് യാതൊരു മറുപടിയും പറഞ്ഞില്ല.ഒരൊറ്റ ബ്ലോഗര്‍മാര്‍ക്കെതിരെയും ഒരു വാക്കുപോലും ആ മനുഷ്യന്‍ പറഞ്ഞില്ല.ബൂലോകത്തെ ആക്ഷേപിച്ചതുമില്ല.ബൂലോകരോടു മല്ലിടാനോ കലഹിക്കാനോ നില്‍ക്കാതെ തോല്‍വി സമ്മതിച്ചു സ്വന്തം ബ്ലൊഗും ഡിലീറ്റുചെയ്തു മിണ്ടാതെ പോയി.

അത്രയും മാന്യത ഹരികുമാറിനില്ലാതെപോയി.കഷ്ടം.


ബ്ലൊഗര്‍മാരോടും ഒരു കാര്യം ഓര്‍മ്മിപ്പിക്കനുണ്ട്.നമ്മുടെ വാക്കുകളാണ് നമ്മുടെയും നമ്മുടെ മാതാപിതാക്കളുടെയും നമ്മുടെ കുടുംബത്തിണ്ടെയും സംസ്കാരം എന്തെന്നു തെളിയിക്കുന്നത്. ശത്രുവിനോടുള്ള പെരുമാറ്റത്തിലാണു മനുഷ്യന്റെ സംസ്കാരം വെളിപ്പെടുക.കൂടുതല്‍ പറയാന്‍ എന്റെ സംസ്കാരം എന്നെ അനുവദിക്കുന്നില്ല.

അനാഗതശ്മശ്രു said...

വിവാദലക്കത്തിനു ശേഷമുള്ള രണ്ടാം ലക്കം കലാകൌമുദിയും ഇറങ്ങി..
ഇത്രയും കടുത്ത പ്രതിഷേധത്തിനെ അവഗണിച്ച മാസികയുടെ ധാര്‍ ഷ്ട്യം ഫാസിസത്തിന്റെതാണു ..

സ്വാര്‍ത്ഥന്‍ said...

ഈ താരത്തേക്കുറിച്ച്‌ എറണാകുളത്തെ പത്രപ്പുലികളുടെ ഇടയില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയത്‌:

'വെറും ഊച്ചാളി'
'മരക്കഴുത'
'സാഹിത്യലോകത്തെ നികൃഷ്ട ജീവികള്‍ക്കുപോലും അപമാനം'
'&@%*@^$'

(ബാക്കി എഴുതുന്നില്ല)

അപ്പൊ തന്നെ ഞാന്‍ ഈ കേസ്‌ വിട്ടു...
ഇങ്ങനെയുള്ളവരെയൊക്കെ പൊറുപ്പിക്കുന്ന എംഎസ്‌ മണിച്ചേട്ടന്റെ കാര്യം!!!

Anonymous said...

കലാകൌമുദി കത്തിക്കാന്‍ ആവശ്യമുള്ളവര്‍ക്ക് ഓര്‍ദര്‍ അനുസരിച്ചു വി.പി.പി. ആയി ആവശ്യമുള്‍ലത്ര കോപ്പികള്‍ എത്തിച്ചു തരുന്നതാണ്.
എം.എസ്. മണി,
കലാകൌമുദി,
പേട്ട,
തിരുവനന്ദപുരം.

Unknown said...

പ്രിയപ്പെട്ട ബൂലോകമേ,
ഹരികുമാര്‍ എഴുതിയത് കലാകൌമുദിയില്‍ നേരിട്ട് വായിക്കാനുള്ള ദുര്യോഗമുണ്ടായിരുന്നു.ഈ മനുഷ്യന് എന്തുപറ്റി എന്ന് കരുതുകയും ചെയ്തു. കുറേനാളായി ബൂലോകത്ത് സജീവമാകാന്‍ കഴിയാത്ത അവസ്ഥ ആയിരുന്നതിനാല്‍ ആ മഹാന്റെ ബ്ലോഗ് കണ്ടിട്ടില്ല (എന്റെ ഭാഗ്യം). ലാപുടയെക്കുറിച്ചും വിത്സണെക്കുറിച്ചുമുള്ള പരാമര്‍ശം കണ്ടപ്പോള്‍ ഹരികുമാറിനോട് പുച്ഛമാണ് തോന്നിയത്. മറ്റൊന്നും കൊണ്ടല്ല, കലാകൌമുദിയും അതില്‍ അങ്ങേരുടെ എഴുത്തും വായിക്കാറുള്ളതുകൊണ്ട്... കൃഷ്ണന്‍ നായരാകാന്‍ അങ്ങേര്‍ നടത്തുന്ന മിമിക്രിയോട് പ്രതികരിച്ച് എന്തിന് വല്ല്യ ആളാക്കുന്നു എന്നും തോന്നി. ഇത്രയും പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ എഴുതിയേക്കാം എന്നു കരുതി. പിന്നെ ഒരു കാരണം കൂടിയുണ്ട്. അച്ചടി മാധ്യമരംഗത്തെ ബൂലോകരെല്ലാം നിശബ്ദത പാ‍ലിക്കുന്നു എന്ന ഒരു ആരോപണവും കണ്ടു. ഈ മനുഷ്യന്‍ പ്രതികരണം അര്‍ഹിക്കുന്നില്ല എന്ന എന്റെ തോന്നല്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു. വിട്ടുകളയെന്നേ, മണ്ടന്മാരുടെ പിന്നാലെ നടന്ന് എന്തിനാ നമ്മുടെ സമയം കളയുന്നത്?

മുന്നാസ്. said...

എന്നാലും ഈ ഹരികുമാര്‍ ഇത്രയും നാണം കെട്ടവനായിപ്പൊയല്ലോ.....
സമ്മതിച്ചു മാഷേ താങ്കളെ.

കണ്ണൂസ്‌ said...

ആദ്യത്തെ രണ്ടു ദിവസത്തില്‍ മുന്നൂറോളം കമന്റുകള്‍ വന്ന ഈ പോസ്റ്റില്‍, അതുല്യാമ്മ കലാകൗമുദിയുടെ തീരുമാനം എഴുതിയതിനു ശേഷം കഴിഞ്ഞ നാലു ദിവസങ്ങളില്‍ വന്നത് നാലു കമന്റ്!

പല പ്രതിഷേധങ്ങളും ബ്ലോഗില്‍ കണ്ടിട്ടുള്ളതു കൊണ്ട് -- ഒരിക്കല്‍ കൂടി തെളിയ്ക്കപ്പെട്ട കാര്യം ഒന്നു പറയട്ടേ.

ഹരികുമാറിന്റെ നെറികേടിനും കലാകൗമുദിയുടെ അനവധാനതക്കും എതിരെ ഒരു പ്രതിഷേധവേദി എന്ന സ്ഥാനമേ ഒരു ബ്ലോഗ് പോസ്റ്റിനു പാടുള്ളൂ. ഹരികുമാറിനേയും കലാകൗമുദിയേയും ബ്ലോഗര്‍മാരുടെ പ്രതിഷേധം അറിയിക്കുക - അതില്‍ കവിഞ്ഞ് കലാകൗമുദി മാപ്പ് പ്രിന്റ് ചെയ്യണം എന്ന ഒരു ആക്റ്റിവിസം, ഒരു ബ്ലോഗ് പോസ്റ്റിന്‌ നിറവേറ്റാന്‍ കഴിയുന്നതില്‍ കൂടുതലായ ബാധ്യതയാണ്‌. ഇപ്പോള്‍ തന്നെ, പ്രതിഷേധം ഏറെക്കുറെ കെട്ടടങ്ങി, കലാകൗമുദി കൈയും കഴുകി. ഇപ്പോള്‍ ആരാണ്‌ ശശി??

ഈ വിഷയത്തില്‍ കലാകൗമുദിക്ക് മാപ്പു പറയാനുള്ള ബാധ്യതയില്ലായിരുന്നു എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. പക്ഷേ, അതാണ്‌ നമ്മുടെ ആവശ്യമെങ്കില്‍ അതിന്‌ ഈ നെറ്റ്വര്‍ക്ക് മതിയാവില്ല എന്ന് സൂചിപ്പിച്ചു എന്നു മാത്രം. വ്യക്തമായ ഒരു പ്ലാന്‍, സമയവും, അര്‍പ്പണബോധവും, ദിശാബോധവുമുള്ള ഒരു നേതാവ്, കൃത്യമായ ഫോളോ-അപ്പും പ്രചരണവും ഒക്കെ വേണം അങ്ങിനെ ഒരു കാര്യം സാധിച്ചെടുക്കാന്‍.

ഇനിയെങ്കിലും, ഇത്തരം ഒരു പ്രതിഷേധം ഉയരുമ്പോള്‍ അങ്ങിനെ ഒരു സെറ്റ്-അപ്പ് സാധ്യമല്ലെങ്കില്‍ ബ്ലോഗ് പോസ്റ്റില്‍ നമ്മുടെ പ്രതിഷേധം മാത്രമായി ഒതുക്കുക. കാണണ്ടാര്‍ അതു കണ്ടു എന്ന് ഉറപ്പു വരുത്തുക. മാപ്പു പറയലും തിരുത്തിടലും ഒക്കെ അവരുടെ ധാര്‍മ്മികതക്ക് വിട്ടു കൊടുക്കുക. ഒന്നും നടന്നില്ല എന്ന ഒരു തോന്നല്‍ ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലതായിരിക്കും അതെന്ന് തോന്നുന്നു.

ഇത് ഒരു റെബല്‍ സ്വരമല്ല - എന്റെ അഭിപ്രായം മാത്രമാണ്‌. :)

Anonymous said...

കണ്ണുസ് ഡിമോറലൈസെഡ് ആവല്ലെ. എറണാകുളത്ത് ബോട്ട് ജെട്ടിയില്‍ കലാകൌമുദിയുടെ വില്പന 10 കോപിയില്‍നിന്നു 6 എണ്ണം ആയി കുറഞ്ഞു. ലന്തന്‍ബത്തേരി വന്നിരുന്ന കാലത്തു മാസികകെട്ടു വരുവാന്‍ കാത്തിരുന്നു കലാകൌമുദി വാങ്ങിയിട്ടുള്ള ആളാണു ഞാന്‍.
അതായതു ബ്ലോഗ്ഗര്‍മാരോട് മാത്രമല്ല സമസ്തകാര്യങ്ങളോടും നെറീക്കേട് കാണിക്കുന്നതിന്റെ ഫലം ആ മാസിക അനുഭവിക്കുന്നു. അതുല്യയോട് ശസിധരന്‍ നായര്‍ എന്നു പറഞ്ഞ് സംസാരിച്ച ആളു ആരാണു? അവിടെ ഒടുവില്‍ പണിയെടുത്ത നായ എസ് ജയചന്ദ്രന്‍ നായര്‍ ആയിരുന്നു. വര്‍ഷം 1995.

Anonymous said...

I a mizoram wife of a sad and harassed Malayalam blogger made his life happy by finding this wikipedia articlefor my battered husband, agitated over the same silly malayalam magazine.

അബ്ദുണ്ണി said...

ഹരികുമാര്‍ പേരെടുത്തു പറഞ്ഞു വിമര്‍ശിച്ചവരില്‍ ഒരാ‍ളെങ്കിലും കലാകൌമുദിക്ക് പ്രതിഷേധം അറിയിച്ചു കൊണ്ട് ഒരു കത്തെഴുതാമായിരുന്നു.

Doney said...

ഈ ബൂലോകത്തിലെ ബ്ലോഗ്ഗര്‍മ്മാരെ മുഴുവനും അധിക്ഷേപിച്ച് നമ്മുടെ മലയാളത്തെത്തന്നെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി ഞാനും പ്രതികരിക്കുന്നു...

ശ്രീകുമാര്‍ കരിയാട്‌ said...

M.K.harykumaaarine paranjittu kaaaryam illa. ayaal swayam srushtikkunna intellectual monster aakaaaram apahaaasyam aanennuparanjaal apahaaasyam aathmahathya cheyyum.eelookathum boolokathum iyaaleppole saamskaarikavisarjanam cheythu kazhiyunna orezhuthukaaran illa. m . krishnan naayarude prethathinte anukaranam aanee pahayan.initial M.K. ennu vannathile saarayam aalochanaamrutham thanne. iyaalude pretentions aarkkum pottichiriye undaakkum.
ottavaaakkil paranjaal viddhikalude swargathile paalathoppiyaninja chakravarthtikkomaaliyaan ee alppanaaya bujinaaatyakkaaran. iyaale daivam anugrahikkatte, vivekam undaakaaan.

ശ്രീകുമാര്‍ കരിയാട്‌ said...

nerathe ezhuthiya abhipraayathil saarayam alla . saarasyam aanu. SAARAMEYAM ennaano ennu chila suhruthukkal vilichu chodichappol aanu samgathi manassilaaayath. thiruth cherthu vaayikkuka.

Unknown said...


ക്ക് ഇഷ്ടായിട്ടോ !
ലൈവ് മലയാളം

Kerala Press Club TV Blogger.com @nouveauwwwbloggercom said...

സാന്ത്വനം വാർത്താ മേഖല

Kerala Press Club TV Blogger.com @nouveauwwwbloggercom said...

SANTHWANAM PRESS CLUB VARTHA Sunil N B Leader Manager

Press Club, Aalummudu, Neyyattinkara, Thiruvananthapuram.ilmd-695525.Kerala, India. ALL INDIA PRESS CURTVM/TC/41 2015 Neyyattinkara

«Oldest ‹Older   201 – 352 of 352   Newer› Newest»