Thursday, March 27, 2008

സൂചികയുടെ ഫലങ്ങള്‍ ചുരുക്കത്തില്‍

2004 മുതല്‍ 2008 വരെയുള്ള 676 ബ്ലോഗുകളാണു് സൂചികയില്‍ ഇപ്പോള്‍ ഉള്ളത്

2006 Sept മുതല്‍ 2006 Feb വരെ ലേഖനങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നതായി കാണപ്പെട്ടു. June 2007 മുതല്‍ പിന്മൊഴികളുടെ എണ്ണം കുത്തനെ ഉയരുന്നതായി കാണപ്പെട്ടു. ഈ സമയത്താണു് pinmozhi എന്ന പിന്മൊഴി ശേഖരണ സംവിധാനം നിര്ത്തലാക്കുന്നത്. അപ്പോള്‍ aggragators വായനക്കരെ ഉണ്ടാക്കും എന്നല്ലാതെ participation കൂട്ടുന്നില്ലാ എന്ന് വെണമെങ്കില്‍ മനസിലാക്കാം. അതോ വായനക്കാര്‍ എഴുത്തുകാരായി മാറിയോ?


August 2006ല്‍ 89 പുതിയ മലയാളം ബ്ലോഗുകള്‍ തുടങ്ങിയത്. മലയാളം ബ്ലോഗിന്റെ ചുരുങ്ങിയ കലയളവില്‍ ഇത് ഒരു സുവര്ണ്ണകാലമായിരുന്നു.

പക്ഷെ ബ്ലോഗിന്റെ എണ്ണം കൂടിയതനുസരിച്ച് ലേഖനങ്ങള്‍ കൂടിയില്ല.

688 ബ്ലോഗുകളില്‍ നിന്നും 10 പോസ്റ്റിനു താഴെയുള്ള ബ്ലോഗുകളുടെ എണ്ണം = 289


വിവാദങ്ങള്‍ ബ്ലോഗിന്റെ popularity കൂട്ടും എന്നതിനു് പ്രത്യേകം തെളിവുകള്‍ വേണ്ട എന്ന് തോന്നുന്നു. എങ്കിലും കഴിഞ്ഞ രണ്ടു മാസം മലയാളം ബ്ലോഗ് പില്കാലത്തിനേക്കാള്‍ സജ്ജീവമായിരുന്നു.

ഇപ്പോള്‍ സൂചികയില്‍ clickthru ശേഖരിക്കുന്നുണ്ട്. അതായത് soochika വഴി ബ്ലോഗ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം ശേഖരിക്കുന്നുണ്ട്.

14 comments:

  1. മാഷേ... തുടക്കത്തില്‍ 2006sep മുതല്‍ 2007feb വരെ എന്നല്ലേ ഉദ്ദേശ്ശിച്ചത്?

    :)

    ReplyDelete
  2. ശ്രീ
    Yes sorry.
    "2006 Sept മുതല്‍ 2007 Feb വരെ ലേഖനങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നതായി കാണപ്പെട്ടു. "

    എന്നു തിരുത്തി വായിക്കുക.

    ReplyDelete
  3. വളരെ നന്നായിരിക്കുന്നു പ്രസന്റേഷന്‍. ഏറ്റവും നല്ല അഗ്രിഗേറ്റര്‍ ഇതുതന്നെ.

    പിന്നെ, എന്റെ മലയാളം ബ്ലോഗ് കളക്ഷനില്‍ ഇപ്പോള്‍ മൂവായിരത്തിലധികമാണ് മലയാളം ബ്ലോഗുകള്‍ (ബ്ലോഗര്‍മാരല്ല) എന്നു പറയുന്നു. സൂചികയില്‍ 600+ മാത്രവും. ഇതെങ്ങനെ സംഭവിക്കും?

    ReplyDelete
  4. ദാരിദ്ര്യ രേഖക്ക്‌ താഴെയുള്ളവ മുകളിലുള്ളവ?

    ReplyDelete
  5. അഗ്രഗേറ്റര്‍ നിര്‍മ്മാതാക്കളുടെ മനസ്സിന്റെ വലിപ്പമനുസരിച്ച് ബ്ലോഗുകളുടേയും,ബ്ലോഗര്‍മാരുടേയും എണ്ണത്തില്‍ വ്യത്യാസം വരാം. ചെറിയ മനസ്സുള്ള അഗ്രഗേറ്റര്‍ അണ്ണന്മാര്‍ മൂലക്കിരിക്കും എന്നല്ലാതെ ബൂലോകത്തിനു കുഴപ്പമൊന്നും സംഭവിക്കില്ല എന്നാശിക്കാം !!!

    ReplyDelete
  6. പക്ഷേ പല നമ്പറുകളും തെറ്റാണല്ലോ നിഷാദ്?
    ഉദാഹരണത്തിന് കമന്റുകളുടെ നമ്പറുകള്‍ തെറ്റാണ്. അപ്ഡേറ്റ് ആവുന്നില്ലെന്ന് തോന്നുന്നു?

    പിന്നെ തരം തിരിച്ച് ബ്ലോഗ് ഇട്ടാല്‍ ഉപകാരമാകുമായിരുന്നു. ഇതവിയല്‍ പരുവം ലിസ്റ്റാണ്...കാശിനുകൊള്ളാത്ത ചില ബ്ലോഗുകള്‍ മുന്‍പേജില്‍ കാണുന്നു.

    നിനക്കെന്തിന്റെ കേടാണ് കോപ്പേ ചിത്രകാരാ?

    ReplyDelete
  7. വീണ്ടും പറയട്ടെ.

    ഇത് aggregater അല്ല. update അവശ്യത്തിനു മാത്രമാണു് ഇപ്പോള്‍ ചെയ്യുന്നത്.

    aggregator ആയി ഉപയോഗിച്ചാല്‍ site traffic കൂടും. വലിയ site traffic കൈകാര്യം ചെയ്യാനുള്ള capacity എന്റെ serverന്‍ ഇല്ല.

    update frequency കുറച്ച് വെച്ചിരിക്കുന്നതിന്റെ കാരണവും അത് കൊണ്ടാണു്.

    പല കണക്കുകളും ഒരാഴ്ചയുടെ പഴക്കം കാണിക്കുന്നതും അതുകൊണ്ടാണു്. ഈ software വേറെ ഏതെങ്കിലും serverല്‍ പ്രവര്ത്തിപ്പിക്കാന്‍ കഴിയുമെങ്കില്‍ കൂടുതല്‍ ഉപയോഗപ്രദമായിരിക്കും.

    ചിത്രകാര:
    എന്റെ സമയം വളരെ വളരെ വിലപ്പെട്ടതാണു്. താങ്കള്‍ക്ക് മറുപടി തന്ന് അത് കളയുന്നില്ല.

    ReplyDelete
  8. ഇതില്‍ വളിച്ച ബ്ലോഗുകളെത്ര വളിക്കാത്തതെത്ര എന്നുകൂടി പറയാമോ?

    ReplyDelete
  9. ഈ സൂചികയില്‍ വരാന്‍വേണ്ട ക്രൈറ്റീരിയ എന്താണെന്ന്‌ എനിക്കിപ്പോഴും ക്ലിയറാവുന്നില്ല. ഇതിലെ ഗ്രാഫുകള്‍ നോക്കി ബൂലോഗത്തിന്റെ നിജസ്ഥിതിയെ പറ്റി അനുമാനത്തിലെത്തുന്നവന്‍ വല്ലാതെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. ഉദാഹരണത്തിന് 2008 മാര്‍ച്ചില്‍ 250 നടുത്ത്‌ ബ്ലോഗുകളാണ് (ബ്ലോഗര്‍മാരല്ല) ഉണ്ടായിട്ടുള്ളത്‌. സൂചികയുടെ ഗ്രാഫില്‍ ഇത്‌ 25 എന്നുകാണാം. അതുപോലെ തന്നെ ബാക്കി മാസങ്ങളുടേയും കാര്യത്തില്‍.

    ReplyDelete
  10. cibu

    ഇതില്‍ അതെല്ലാം ചേര്ത്താലല്ലെ അത് കാണു.

    ചേര്‍ക്കണ്ടാന്ന് ആരെങ്കിലും പറഞ്ഞ?

    ReplyDelete
  11. ബ്ലോഗ് ലിസ്റ്റ് ബള്‍ക്ക് അപ്‌ലോഡ് ചെയ്യാന്‍ വകുപ്പുണ്ടോ? ഉണ്ടെങ്കില്‍ ഞാന്‍ അത്‌ ചെയ്തുതരാം.

    ReplyDelete
  12. കൈപ്പള്ളി,

    ഇത്തവണ എനിക്ക്‌ പറയാനുള്ളത്‌ ‘പുതിയത്’ എന്ന തലകെട്ടില്‍ ഉള്ള കാര്യങ്ങളെ കുറിച്ചാണ്. അതില്‍ പുതിയ ‘ലേഖനങ്ങളെയും’ പുതിയ ‘ബ്ലോഗുകളെയും’ വെവ്വേറെ കാണിച്ചിട്ടുണ്ട്. പുതിയ ലേഖനങ്ങളായി കാണിച്ചിട്ടുള്ളവയാണ് കൂടുതലും പുതിയ ബ്ലോഗുകളുടെ കൂട്ടത്തിലും കാണിച്ചിരിക്കുന്നത്. ഉദാഹരണമായി ഇന്ന് (1-4-2008: 10 A.M) പുതിയ ബ്ലോഗുകളുടെ ആദ്യത്തെ രണ്ടെണ്ണം ‘വായന’യും, ‘ഒരു പെങ്ങളുടെ ഓര്‍മ്മയ്ക്ക്‌-ം ആണ്.എന്നാല്‍ ഇതു രണ്ടും പുതിയ ബ്ലോഗല്ല.പുതിയ പോസ്റ്റുകള്‍ ഉണ്ടെന്നേ ഉള്ളൂ. അത്‌ ശരിയാം വണ്ണം പുതിയ പോസ്റ്റുകളുടെ കൂട്ടത്തില്‍ കാണിക്കുന്നുമുണ്ട്‌.

    പുതിയ ലേഖനങ്ങളേയും, പുതിയ ബ്ലോഗുകളേയും ഇനി വേറെ ഏതെങ്കിലും അര്‍ത്ഥത്തിലാണോ വേര്‍ തിരിച്ച്‌ കാണിച്ചിരിക്കുന്നത്‌.

    മേല്‍ ഉദ്ധരിച്ചത്‌ 2 ഉദാഹരണം മാത്രം.

    ReplyDelete
  13. കൈപള്ളി,

    സൂചികയില്‍ ചേര്‍ത്താലല്ലേ ഇതില്‍ വരൂ എന്ന്‌ സിബുവിനോടുള്ള മറുപടി കണ്ടു. ശരിയാണ്. ചേര്‍ത്താലേ വരു. പക്ഷേ, ചേര്‍ക്കണമെങ്കില്‍ ഇങ്ങനെയൊരു സൂചികയുണ്ടെന്നും അവിടെ ചെന്ന്‌ ചേരണമെന്നും ബ്ലോഗര്‍മാര്‍ അറിയേണ്ടേ.

    നവാഗതരോട്‌ അതാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്‌. എങ്ങനെയെങ്കിലുംനവാഗതരുടെ എണ്ണവും അവരുടെ ലിസ്റ്റു ശരിയാക്കിയാല്‍ ബാക്കി ഞാനേറ്റു.

    ഈ മലയാളം ബ്ലോഗ്‌ ഇന്നത്തെ നിലയിലെത്താന്‍ കാരണവും കാരണക്കാരെയും നവാഗതരറിയേണ്ടതാണ്. എന്നാല്‍ ആ കാരണക്കാരെല്ലാം മുഖം തിരിഞ്ഞ്‌ മറഞ്ഞിരിക്കുന്നതേയുള്ളൂ, പഴയ താപ്പാനകളോട്‌ വഴക്കടിക്കാന്‍ മുന്നോട്ട് വരികയും ചെയ്യുന്നുണ്ട്.

    മേല്‍ പറഞ്ഞ ‘കാരണക്കാരോട്’ എനിക്കൊരഭ്യര്‍ത്ഥനയുണ്ട്‌. നിങ്ങള്‍ നവാഗതരെ സ്വയം പരിചയപ്പെടൂ. അവര്‍ നിങ്ങളാരാണെന്ന്‌ കണ്ടു പിടിച്ചോളും. പണ്ടത്തെ പോലെ ട്ടാവട്ട സ്ഥലമല്ല ഇന്നു മലയാളം ബ്ലോഗ്.

    ReplyDelete
  14. വിശദമായ സൂചിക എവിടെനിന്നാണ് ലഭിക്കുക?
    എനിക്ക് അറിയാന്‍ താത്പര്യമുണ്ട്.
    cvsudheer2006@gmail.com

    ReplyDelete