Thursday, June 21, 2007

ഒരു അഭ്യര്‍ത്ഥന

സുഹൃത്തുക്കളേ,

പ്രഭാത് ബുക്സ് കേരളത്തില്‍ പ്രസിദ്ധീകരിച്ച പഴയ റഷ്യന്‍ കഥകളുടെ (റാദുഗ പബ്ളിക്കേഷന്‍സ്-ന്‍റെ) മലയാള പരിഭാഷ ആരുടെയെങ്കിലും കയ്യിലുണ്ടെങ്കില്‍, അവ കൈമാറാന്‍ തയ്യാറാണെങ്കില്‍, ദയവായി എന്നെ അറിയിക്കുക. തക്കതായ വില നല്‍കി വാങ്ങാന്‍ എനിക്ക് താല്‍പര്യമുണ്ട്.
ഇപ്പൊ അവയുടെ പ്രസാധനമൊന്നും നടക്കുന്നില്ല. ഒരു 20 വര്‍ഷം മുമ്പത്തെ ആണ്‌ ആ പുസ്തകങ്ങള്‍. പ്രഭാത് ബുക്സുമായി ബന്ധമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍, അവയുടെ പഴയ സ്റ്റോക്ക് വല്ലതും ഉണ്ടോ എന്ന് അന്വേഷിക്കാമോ? മറുപടികള്‍ ഈ പോസ്റ്റിനു കമന്‍റായി ഇട്ടാല്‍ മതിയാകും.

അവയില്‍ ഓര്‍മ്മയുള്ള ചില പേരുകള്‍:

കുട്ടികളും കളിത്തോഴരും
രത്നമല
മായാജാലക്കഥകള്
‍പിനീഷ്യ

നന്ദിപൂര്‍വ്വം,
അനിയന്‍കുട്ടി.

7 comments:

അനിയന്‍കുട്ടി | aniyankutti said...

സുഹൃത്തുക്കളേ,

പ്രഭാത് ബുക്സ് കേരളത്തില്‍ പ്രസിദ്ധീകരിച്ച പഴയ റഷ്യന്‍ കഥകളുടെ (റാദുഗ പബ്ളിക്കേഷന്‍സ്-ന്‍റെ) മലയാള പരിഭാഷ ആരുടെയെങ്കിലും കയ്യിലുണ്ടെങ്കില്‍, അവ കൈമാറാന്‍ തയ്യാറാണെങ്കില്‍, ദയവായി എന്നെ അറിയിക്കുക. ഇപ്പൊ അവയുടെ പ്രസാധനമൊന്നും നടക്കുന്നില്ല. ഒരു 20 വര്‍ഷം മുമ്പത്തെ ആണ്‌ ആ പുസ്തകങ്ങള്‍. പ്രഭാത് ബുക്സുമായി ബന്ധമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍, അവയുടെ പഴയ സ്റ്റോക്ക് വല്ലതും ഉണ്ടോ എന്ന് അന്വേഷിക്കാമോ? മറുപടികള്‍ ഈ പോസ്റ്റിനു കമന്‍റായി ഇട്ടാല്‍ മതിയാകും.

നന്ദിപൂര്‍വ്വം,
അനിയന്‍കുട്ടി.

SunilKumar Elamkulam Muthukurussi said...

ഇംഗ്ലീഷ് നെറ്റില്‍നീന്നും കിട്ടുന്നതാണ്. സൈറ്റ് പേര്‍ കൃത്യമായി ഓര്‍മ്മയില്ലാത്ത്തതിനാല്‍ സെര്‍ച്ചുചെയ്തുനോക്കൂ. -സു-

അനിയന്‍കുട്ടി | aniyankutti said...

മറുപടിക്ക് നന്ദി സുനില്‍.
englishnetlinks.com ആണോ ഉദ്ദേശിച്ചത്? അതില്‍ ലിങ്കൊന്നും കണ്ടില്ലല്ലൊ. പ്രഭാത് ബുക്സ് എന്ന് ഞാന്‍ കുറേ പരതി നോക്കി, ഒരു രക്ഷയും ഇല്ല. അതു കൊണ്ടൊക്കെയാണ്‌ നേരിട്ട് ബന്ധമുള്ളവരാരെങ്കിലുമുണ്ടോ എന്നന്വേഷിക്കുന്നത്.

riyaz ahamed said...

പുസ്തകങ്ങള്‍ ഔട് ഓഫ് പ്രിന്റ് ആണു. എങ്കിലും തിരുവനന്തപുരം സ്റ്റാച്യൂവിലെ പ്രഭാതില്‍ പൊടി പിടിച്ച ചില വിവര്‍ത്തനങ്ങള്‍ ഇപ്പോഴുമുണ്ട്.

വള്ളുവനാടന്‍ said...

അനിയന്‍കുട്ടിയേട്ടാ... രത്നമല യുണ്ട്. പക്ഷേ... വില്‍പനക്ക് തന്നാല്‍ ശരിയാവത്തില്ല. ഞാന്‍ ചെറുതായിരുന്നപ്പോള്‍ എനിക്ക് ഗിഫ്റ്റ് ലഭിച്ചതാണ്....

Cartoonist said...

അനിയങ്കുട്ടി ,
രഷ്യന്‍ നാടോടിക്കഥകള്‍ തേടി നടക്കുന്ന ഒരാളെക്കണ്ടപ്പോള്‍ അഭിവാദനങള്‍ അറിയിയ്ക്കണമെന്നു തോന്നി.

സജ്ജീവ്
എന്റെ വിലാസിനികള്‍:
http://sportato.blogspot.com/
http://ooneswarampo.blogspot.com/

http://kodakarapuranam.blogspot.com/ -ഇല്‍ ഈയുള്ളവന്‍ 'വിശാല'ത്തിനെ
ഛിന്നഭിന്നമാക്കിയതും കാണുമല്ലോ.

www.booksofsovietunion.blogspot.com said...

www.booksofsovietunion.blogspot.com