Wednesday, February 27, 2008

കുവൈറ്റ് ബ്ലോഗ് മീറ്റിനെ കുറിച്ചൊരാലോചന...

UAE, ബഹ്റൈന്‍, മലബാര്‍, ബാങ്ക്ലൂര്‍, എറണാകുളം ബൂലോക മീറ്റ്...

ഈ എല്ലാ സൗഹൃദ സംഗമങ്ങളും സന്തോഷത്തോടെ വിജയകരമായി നടത്തപ്പെടുകയും ബൂലോകത്തെ മറ്റുള്ളവര്‍ ആ നല്ല നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെയും കുറിപ്പുകളിലുടെയും ആസ്വദിക്കുകയും ചെയ്തു...


അഗ്രജന്‍ പറഞ്ഞത് പോലെ വെറുതെ ഒന്ന് ഒന്നിച്ച് കൂടി പരിചയം പുതുക്കി പിരിയുന്നത് കൊണ്ട് ബൂലോകം ഇടിഞ്ഞു വീഴുകയൊന്നുമില്ലെന്ന് അറിയുന്നവര്‍ വീണ്ടും വീണ്ടും ഒത്ത് കൂടുന്നു. നര്‍മ്മത്തിന്റെയും സ്നേഹത്തിന്റെയും ഏതാനും നിമിഷങ്ങള്‍ പങ്കുവച്ച് എന്തെങ്കിലും കൊറിച്ച് പിരിയുന്നു..


നല്ല സൗഹൃദങ്ങള്‍ ദൈവത്തിന്റെ വരദാനം തന്നെ. ജനിച്ചു വീഴുമ്പോള്‍ കൂടെപ്പിറപ്പുകളെ പോലെ ലഭിക്കുന്നതല്ലെങ്കിലും നല്ല സുഹൃത്തുക്കള്‍ ജീവിത യാത്രയില്‍ പലപ്പോഴും പലയിടത്തു നിന്നും ലഭിക്കുന്നതും പിന്നെ കൂടപ്പിറപ്പുകളെ പോലെ ആയി തീരുന്നതും ആണ്. അത് ബൂലോകത്തായാലും ശരി.

കുവൈത്തില്‍ ഒരുപാട് ബ്ലോഗര്‍മാര്‍ സജീവമായി ബൂലോകത്തുണ്ട് അതിലും എത്രയോ ഇരട്ടി ബ്ലോഗ് വായനക്കാര്‍ കുവൈത്തില്‍ നിന്നും ഉണ്ട്. അക്ഷരങ്ങളിലൂടെ മാത്രം പരസ്പരം പരിചയപ്പെട്ട കുവൈത്തിലുള്ള എല്ലാവര്‍ക്കും ഒന്ന് ഒത്തു കൂടി നേരില്‍ പരിചയപ്പെട്ട് എന്നും ഓര്‍മ്മിക്കുവാന്‍ സൗഹൃദത്തിന്റെ ചില നല്ല നിമിഷങ്ങള്‍ സൃഷ്ടിക്കാം.


ഇതൊരനിവാര്യതയാണോ..? ആണെങ്കില്‍ എന്ന് ?, എവിടെ ?, എപ്പോ ?, എന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇത് വായിക്കുന്ന കുവൈറ്റിലുള്ള എല്ലാവരും കമന്റായി അറിയിക്കുമല്ലോ. ഒപ്പം മറ്റ് ബ്ലോഗ് മീറ്റുകള്‍ സംഘടിപ്പിച്ചവരും അതില്‍ പങ്കെടുത്തവരും അവരുടെ അനുഭവത്തില്‍ നിന്നുള്ള ഉപദേശ നിര്‍ദേശങ്ങളും കമന്റിലൂടെ അറിയിക്കുമല്ലോ..

Friday, February 22, 2008

വെട്ടുകിളികള്‍ ബ്ലോഗെഴുതിയാല്‍...


ബൂലോകവും ബ്ലോഗും പിന്നെ വെട്ടുകിളികളും കൂടുതല്‍ പ്രിന്റ് മീഡിയകളിലേയ്ക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്നു...!

ഫെബ്രുവരി 21 ലെ ഇന്ത്യാ ടുഡെ യില്‍ വന്ന ഒരു റിപ്പോര്‍ട്ട്...

Wednesday, February 13, 2008

വീണ്ടും മോഷണം

ദാണ്ടെ ഇവര്‍ എന്റെ Photo അനുവാദം ഇല്ലാതെ അവരുടെ മാസികയില്‍ എടുത്തിട്ടിരിക്കുന്നു.

നിയമ വശങ്ങള്‍ അറിയാവുന്നവര്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ സഹായിക്കുക. മാസികയിലെ വിഷയത്തേക്കാള്‍ ചിത്രം മോഷ്ടിച്ചതാണു് ഇവിടെ എനിക്ക പ്രശ്നം. എന്റെ ബ്ലോഗില്‍ Footerല്‍ വളരെ വ്യക്തമായി Copyright Notice എഴുതിയിട്ടുണ്ട്.

© Nishad H. Kaippally 2007. All Rights Reserved. All material, including Photographs, audio and images created or otherwise, displayed in this Blog are the sole property of Nishad Hussain Kaippally. Written consent should be obtained from Nishad H Kaippally before re-producing the same.


ഇനി അറിയാനുള്ള കാര്യങ്ങള്‍ ഇത്രമാത്രം

1) ബ്ലോഗില്‍ നിന്നും ചീത്രങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് കുറ്റകരമാണോ.
2) ഇതിനു നിയമപരമായി എന്താണു് ചെയ്യാന്‍ കഴിയുക.
3) ഞാന്‍ എന്താണു ചെയ്യേണ്ടത്?

വീണ്ടും പറയുന്നു. മാസികയില്‍ പറയുന്ന വിഷയമല്ല ചര്‍ച്ചാ വിഷയം. അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചതാണു്.

-------
update
പേടിച്ച് ചൊത്രം മാറ്റിയതിനാല്‍ അതിന്റെ PDF ഇവിടെ
All content in the above link to the PDF document (With the exception of My photograph of the burining magazine") is the sole property of Satarday Digest

NRI കള്‍ പ്രതികരിക്കണം

സ്വതന്ത്ര മലയാളം ബ്ലോഗിംഗ് പ്രിന്റ് മീഡിയകള്‍ക്ക് ദഹിക്കില്ല. അതിനൊരുദാഹരണമായിരുന്നല്ലോ എം.കെ.ഹരികുമാര്‍ ബ്ലോഗുകളെപ്പറ്റി മോശമായ രീതിയില്‍ കലാകൗമുദിയിലെ അക്ഷരജാലകത്തിലൂടെ പ്രസിദ്ധീകരിച്ചത്. ഇപ്പോഴിതാ ഹരികുമാറിനെ വാനോളം പുകഴ്തി എന്‍ആര്‍ഐകള്‍ക്കെതിരെ ആഞ്ഞടിക്കുന്നു.
പ്രതികരിക്കുക!!!!
ക്ലിപ്പിനുള്ളില്‍ ആംഗലേയത്തില്‍ കമെന്റുകള്‍ രേഖപ്പെടുത്തുക.