Wednesday, November 28, 2007

ദേശി ബ്ലോഗ്സില്‍ മലയാളം ബ്ലോഗ് റോള്‍

ഇന്ത്യയിലെ പ്രമുഖ ഡയറക്ടറി ബ്ലോഗായ http://www.desiblogs.org/ മലയാളം ബ്ലോഗുകള്‍ക്കായി പ്രത്യേക വിഭാഗം തുറന്നു. പ്രധാനമായും ഇന്ത്യന്‍ ഇംഗ്ലീഷ് ബ്ലോഗുകള്‍ക്കായി തുറന്ന ഈ ഡയറക്ടറി ബ്ലോഗില്‍ ക്രമേണ തെലുങ്ക്, തമിഴ്, ഹിന്ദി, ബംഗാളി എന്നീ ഭാഷകള്‍ കൂടി സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ മലയാളമടക്കം പല ഭാഷകളും പടിക്ക് പുറത്തായിരുന്നു. തുടര്‍ന്ന് സൈറ്റ് അഡ്മിനിസ്ട്രേറ്റര്‍ക്ക് 07 നവംബര്‍ 26ന് ഞാന്‍ ഒരു മെയില്‍ അയച്ചു. ഇതിന് മറുപടിയായി പലരുടെയും റിക്വസ്റ്റ് കണക്കിലെടുത്താണ് ഈ ഭാഷകളിലെ ബ്ലോഗുകള്‍ അഗ്രിഗേറ്റ് ചെയ്യാന്‍ തുടങ്ങിയതെന്നും എല്ലാ ഇന്ത്യന്‍ ഭാഷകളും ലിസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും മലയാളം ഉള്‍പ്പെടുത്താമെന്നും കാട്ടി എനിക്ക് മറുപടി വന്നു.

ഇന്ന് നോക്കിയപ്പോള്‍ മലയാളത്തിനായി അവര്‍ പ്രത്യേക ഫോള്‍‍‍ഡര്‍ നിര്‍മ്മിച്ചതായി കണ്ടു. കൂടാതെ കന്നഡ, മറാഠി എന്നീ വിഭാഗങ്ങളും ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ പുതുതായി ചേര്‍ത്ത ഈ മൂന്ന് ഭാഷകളിലെയും ഒരു ബ്ലോഗുപോലും ഇതേ വരെ ലിസ്റ്റില്‍ സ്ഥാനം പിടിച്ചിട്ടില്ല. ദേശി ബ്ലോഗിന്റെ രജിസ്റ്റേര്‍ഡ് യൂസര്‍മാര്‍ ആരെങ്കിലും റെക്കമെന്‍‍ഡ് ചെയ്യുന്ന ബ്ലോഗുകള്‍ മാത്രമെ ഇവിടെ സ്ഥാനം പിടിക്കൂ എന്ന് തോന്നുന്നു. മലയാളം ബ്ലോഗര്‍മാര്‍ക്ക് ഈ പുതിയ സൗകര്യം കൂടി ഇനി ഉപയോഗിക്കാവുന്നതാണ്.

ദേശി ബ്ലോഗിന്റെ അഡ്മിനിസ്ട്രേറ്റര്‍ക്ക് അയച്ച മിന്നഞ്ചും അതിനുള്ള മറുപടിയും താഴെ:

----- Original Message -----
From: "Sebin Abraham Jacob"
To: <admin@desiblogs.org>
Sent: Monday, November 26, 2007 8:37 AM
Subject: desi Blogs site contact: Blog Categories

> Hello,
>
> Sebin Abraham Jacob has sent the following message
> from your web site at
> http://www.desiblogs.org:
>
> Hi,
> I just read your category wise directory and found that among vernacular
> blogs, you have given space for Hindi, Bengali, Tamil and Telugu. As you
> know, there are also lots of good blogs and posts in other Indian
> languages as well. I blog in Malayalam and there are Malayalam specific
> blog aggregators too. As a Desi Blog directory, it would be good, if you
> aggregate them as well.
>
> Thank you,
> Sebin

മറുപടി:

from Rami Reddy V
to Sebin Abraham Jacob <*********@gmail.com>,
date Nov 26, 2007 2:57 PM
subject Re: desi Blogs site contact: Blog Categories

hide details Nov 26 (2 days ago)Reply


Hi,
Thanks for contacting me, i am sorry i couldn't create other languages in
the first place. The ones which are there now are suggested by others and
they were created. I will add Malayalam to the directory.

thanks

Monday, November 26, 2007

കൈപ്പള്ളി വീണ്ടും!

നിഷാദ് കൈപ്പള്ളി ഒരിക്കല്‍ കൂടി അച്ഛനായി. പെണ്‍കുഞ്ഞാണ്.

പ്യാരിട്ടിട്ടില്ല, തല്‍ക്കാലം അണ്‍‌ഐഡന്റിഫൈഡ് ക്രൈയിങ്ങ് ഓബ്ജക്റ്റ് എന്നു വിളിക്കാം.

പിള്ളേം തള്ളേം ഇക്കയും വാപ്പയും സുഖമായിരിക്കുന്നു.

പുസ്തക പരിചയപ്പെടുത്തെല്‍

ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ വിശ്വപ്രതിഭയായ കാര്‍ലോസ് ഫൂയെന്തിസിന്റെ

‘ആര്‍ത്തിമിയോ ക്രൂസിന്റെ മരണം‘ എന്ന കൃതിയെ പരിചയപ്പെടുത്തുന്നു.

കാര്‍ലോസ് ഫൂയെന്തസി (Carlos Fuentes) ന്റെ ആര്‍ത്ത്തിമിയോ ക്രൂസിന്റെ മരണം (The Death of Artemio Cruz)

Saturday, November 24, 2007

കവിയരങ്ങ്: ഹരിയണ്ണന്റെ സര്‍ഗസന്ധ്യ എന്ന കവിത

കവിയരങ്ങ്: ഹരിയണ്ണന്റെ സര്‍ഗസന്ധ്യ എന്ന കവിത

കരകുരാന്ന് എഴുതിയതാ

കരകുര
സുമേഷേ..നിനക്ക് വയസ്സ് 18 ആകുന്നേയുള്ളൂ..പഠിക്കേണ്ട സമയമാണ്,പ്രേമിക്കാനൊക്കെ നിനക്ക് സമയം വരും, ഞാന്‍ പറഞ്ഞ് നിര്‍ത്തി

മരുന്ന്: സര്‍ഗസന്ധ്യ

മരുന്ന്: സര്‍ഗസന്ധ്യ

കേരളം എവിടേയ്ക്ക്?

സംസ്കാരത്തെപ്പറ്റി ഊറ്റം കൊള്ളുന്ന മലയാളികളെല്ലാം കേരളത്തനിമയെ പറ്റിയും എളിമയെപ്പറ്റിയും അഹങ്കരിച്ചിരുന്ന കാലം യവനീകയ്ക്കുള്ളിലാവുകയാണോ? കേരള രാ‍ഷ്ട്രീയവും, സാമൂഹ്യസ്ഥിതിയും ഇന്ന് അന്യസംസ്ഥാ‍നക്കാര്‍ക്ക് പോലും പറഞ്ഞു ചിരിക്കാനുള്ള വകകളുണ്ടാക്കുന്നു.(അവിടങ്ങളിലും സ്ഥിതി മെച്ചമല്ലെങ്കിലും...)
ചില സംഭവങ്ങളും, വിവാദങ്ങളും ഒന്നു തിരിഞ്ഞു നോക്കാം...(ഏറ്റവും പുതിയവ..)
1. തലസ്ഥാന നഗരിയില്‍ കുത്തകമുതലാളികള്‍ക്കെതിരെ എന്ന പേരില്‍ തുടങ്ങിയ ആക്രമണങ്ങള്‍,ഒരു സിനിമാക്കഥയുടെ, രൂപം കൈവരിച്ചിരിക്കുന്നു. (പോലീസിനെ തല്ലുക, കസ്റ്റഡിയില്‍ എടുത്തവരെ മന്ത്രിമാര്‍ നേരില്‍ വന്നിറക്കിക്കൊണ്ടുപോകുക... ഇത്യാദി കലകള്‍)
2.മൂന്ന് അമ്പലങ്ങള്‍ തല്ലിത്തകര്‍ത്തിരിക്കുന്നു. പ്രശ്നം വളരെ ദൂരവ്യാപകമായ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാം, തികഞ്ഞ കൈയ്യടക്കത്തോടെ സമീപിച്ചില്ലെങ്കില്‍.( എന്തുതന്നെ പറഞ്ഞാലും, പുറത്തുനിന്നും ആരും വന്നിതു ചെയ്യില്ല. എല്ലാം ന്നമ്മുടെ സഹോദരങ്ങാളുടെ തന്നെ കയ്യിലിരിപ്പ്...)
3.ഭൂമി കൈയ്യേറലുകളും, ആദിവാസിപ്രക്ഷോഭങ്ങളും അനുബന്ധസമരങ്ങളും ആരുടേയൊക്കെയോ തിരക്കഥകള്‍ക്കനുസരിച്ചു നീങ്ങുന്നു. (വ്യക്തിതാല്പര്യങ്ങളും, പാര്‍ട്ടിതാല്പര്യങ്ങളും...)
4.ദുഷിച്ച രാഷ്ട്രീയനാക്കുകള്‍ ദൈവങ്ങള്‍ക്കുപോലും മനസ്സമാധാനം നല്‍കാത്ത കാഴ്ച്ചകള്‍ നാം കണ്ടു.. കാണുന്നു.. ( ദൈവത്തെ നിഷേധിക്കുന്നവര്‍ക്കും, ദേവസ്വം വേണം... ശിവ, ശിവ)
5.അനുവദിച്ച ഫണ്ടുകള്‍ കൊണ്ട് റോഡിലെ കുഴികള്‍ അടയുന്നതിന് പകരം ചിലരുടെ കീശ വീര്‍ക്കുന്നു.. ( ചാകര, അമരക്കാര്‍ മൂന്നു പേരും അണികളും ടൈം ടേബിള്‍ വച്ചു വാരുന്നു..)
6.നേതാക്കന്മാരുടെ മക്കളുടേ വിദേശപഠനത്തെ ന്യായീകരിക്കാന്‍, രാഷ്ട്രശില്‍പ്പികളുമായ് താരതമ്യം ചെയ്യുന്നു... ( ആശാരിക്ക് അടുപ്പിലും... അല്ല്ലാതെന്തു പറയാന്‍? )
7.വടക്കാണെങ്കില്‍, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ രാഷ്ട്രീയപകപോക്കലുകള്‍ക്ക് കന്നിമാസമാണ്..
8.സ്ഥിതി മാറണമെങ്കില്‍, ഭരണം മാറണമെന്നൊന്നും പറയാനാ‍വില്ല... കാരണം കടിച്ചതിലും വലുതാണു മാളത്തില്‍..
ഇനി പറയൂ... ഇതിന് എന്താ ഒരു പരിഹാരം? നമ്മള്‍ എങ്ങോട്ടാണ്?

Friday, November 23, 2007

മെംബര്‍ഷിപ്പ്‌

കൂട്ടുകാരേ, നാട്ടുകാരേ, തിത്തിത്താരേ...

ബൂലോഗ ക്ലബ്ബ്‌ തുടങ്ങിയത്‌ ഒരു ബ്ലോഗ്ഗര്‍ക്കൊരു ബ്ലോഗ്‌, ഒരു ബ്ലോഗ്ഗിനൊരു തീം എന്ന രീതി നിലവില്‍ നിന്ന ഓഫ്‌ മഹാപാപവും ഔട്ട്‌ ഓഫ്‌ തീം പോസ്റ്റ്‌ ബ്ലോഗനാശകാരിയും ആയിരുന്ന ഒരു സമയത്താണ്‌.

അത്തരം സാഹചര്യമൊന്നും നിലവിലില്ലെന്ന് തോന്നിയ കാലത്ത്‌ ഞാന്‍ ക്ലബ്ബും വിട്ട്‌ പോയി.

എന്താണു കാരണം എന്നറിയില്ല, ഇന്നും ക്ലബ്ബ്‌ അംഗത്വ മെയിലുകള്‍ എനിക്കു വരുന്നു. ജൂണ്‍ മുതല്‍ നവംബര്‍ വരെ എനിക്കു മെയില്‍ അയച്ച എല്ലാ കൂട്ടുകാര്‍ക്കും ഞാന്‍ ക്ഷണക്കത്ത്‌ അയച്ചിട്ടുണ്ട്‌. മറ്റു ക്ലബ്‌ അഡ്മിന്മാര്‍ ആരെങ്കിലും ഇതിനകം നിങ്ങള്‍ക്ക്‌ പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കില്‍ എന്റെ ഇന്വിറ്റേഷന്‍ തിരസ്കരിച്ചാല്‍ മതിയാവും.

ആരെയെങ്കിലും ഞാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ഈ പോസ്റ്റിനു താഴെ മെയില്‍ ID ചേര്‍ത്താല്‍ മതി, ഞാന്‍ ആഡാം, അതുകൊണ്ട്‌ പ്രത്യേകിച്ച്‌ ഒരു പ്രയോജനവും ഇല്ലെങ്കിലും.

Sunday, November 04, 2007

വിശാലമനസ്കന്‍ വീണ്ടും മാതൃഭൂമിയില്‍

ഈ ആഴ്ചയിലെ മാ‍തൃഭൂമി ഗള്‍ഫ് ഫീച്ചറില്‍ വിശാലമനസ്കനുമായി ശ്രീ അജിത് പോളക്കുളത്ത് നടത്തിയ അഭിമുഖവും വിശാലമനസ്കനു ഏറ്റവും ഇഷ്ടപ്പെട്ട രചനയും സജ്ജീവ് ബാലകൃഷ്ണന്റെ വരയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

അഭിനന്ദനങ്ങള്‍

ഇവിടെ ഞെക്കൂ... കാണാം.Friday, November 02, 2007

മലയാളം ഇതാ കുറച്ചു കൂടി എളുപ്പത്തില്‍...

പ്രിയ ബൂലോകരേ, നമ്മുടെയെല്ലാം പ്രിയപെട്ട ഗൂഗിള്‍ ഇതാ മറ്റൊരു ഉപയോഗപ്രദമായ ടൂളുമായി വന്നിരിക്കുന്നു..Google Indic Transliterationഇനി മുതല്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകള്‍ വളരെ എളുപ്പത്തില്‍ ടൈപ്പ് ചെയ്യാവുന്നതാണ്.


എഴുതേണ്ട വാക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തതിനു ശേഷം സ്പേസ് അമര്‍ത്തുക... കൂടാതെ ആ വാക്കില്‍ ക്ലിക്കിയാല്‍ കൂടുതല്‍ ഓപ്ഷന്‍സ് ലഭിക്കും... (ചിത്രം കാണുക)