Sunday, February 25, 2007

ദുഫായില്‍ ഉള്ള മലയാളികളുടെ ശ്രദ്ധക്ക്‌

ദുഫായില്‍ ഉള്ള മലയാളികളുടെ ശ്രദ്ധക്ക്‌

കേരളത്തില്‍ നിന്നും ഗള്‍ഫിലെ ദുഫായില്‍ പോയി ജോലി ചെയ്യുന്നവരുടെ ശ്രദ്ധക്ക്‌. നിങ്ങളാരെങ്കിലും ഒരു മോട്ടോര്‍ ബൈക്ക്‌ നാട്ടില്‍ വെച്ചിട്ട്‌ പോയിട്ടുണ്ടോ.
അത്‌ ഇപ്പോള്‍ കസ്റ്റഡിയിലാണ്‌..
ആരുടെ എന്നല്ലേ..
ഈ ലിങ്കിലുള്ള ചിത്രം കാണൂ:

http://www.merinews.com/bigSearchImage.jsp?imageID=427&imageCount=5&galTypeImage=0&imgType=recentImg

ഉടമസ്ഥന്‍ ഇനിയെങ്കിലും എന്നെ ഈ തടവില്‍ നിന്നും മുക്തനാക്കൂ...

കൃഷ്‌ krish

പ്രാണസഖി ഞാന്‍ വെറുമൊരു....


പ്രാണസഖി ഞാന്‍ വെറുമൊരു..
പാതിരാവായില്ലാ പൗര്‍ണ്ണമി കന്യയ്ക്‌..
ആദ്യത്തേ കണ്മണി..
അല്ലിയാമ്പല്‍ കടവി..
ല്‍താമസമെന്തേ വരുവാന്‍..
ഇനി ഇത്‌ പോലുള്ള വരികള്‍ നമുക്ക്‌ തരുവാന്‍ ആരുണ്ട്‌ ബാക്കി?

Friday, February 23, 2007

Thursday, February 22, 2007

കുറുമാന്‍ തന്നെ ജേതാവ്

ഇന്‍ഡിബ്ലോഗീസ് അവാര്‍ഡിനെപ്പറ്റിയുള്ള ബ്ലോഗഭിമാനി റിപ്പോര്‍ട്ടു കണ്ടയുടന്‍ തുടങ്ങിയ വെപ്രാളം അവസാനിച്ചത് ഇപ്പോഴാണ്.

ഇന്‍ഡിബ്ലോഗീസ് ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ വെബ് ലോഗ് അവാര്‍ഡ് (മലയാള വിഭാഗം) കുറുമാന്‍റെ കഥകള്‍ നേടി. കുറുമാന് ഹൃദയം നിറഞ്ഞ ആശംസകള്‍, അഭിനന്ദനങ്ങള്‍!

ബൂലോഗത്തില്‍ നിന്നും പ്രസിദ്ധീകൃതമാവുന്ന രണ്ടാമത്തെ പുസ്തകം കുറുമാന്‍റേതാവട്ടെ എന്ന് ആശംസിക്കുന്നു.

അവസാന സ്ഥാനത്തിനു വേണ്ടിയുള്ള വാശിയേറിയ പോരാട്ടത്തില്‍, 13-നെതിരെ 5 വോട്ടുകള്‍ക്ക് ഈയുള്ളവന്‍, ബൂലോഗത്തിന്‍റെ അഭിമാനമായ വിശാലനെ പിന്തള്ളി.


ധീരാ, വീരാ, കുറുമാനേ, ധീരതയോടെ നയിച്ചോളൂ...

Tuesday, February 20, 2007

കൊടകരപുരാണം : മൂന്നാം പതിപ്പും, പിന്നെ ചില അവാര്‍ഡുകളും...


കൊടകര പുരാണം, ഇന്നലെ പുറത്തിറങ്ങിയെന്നൊ..?

എന്നതാ ഈ പറയുന്നേ..??

അതിന്റെ മൂന്നുപതിപ്പും ചൂടപ്പം പൊലെ വിറ്റുപോയത് നിങ്ങള്‍ ആരും അറിഞ്ഞില്ലേ..? ഇല്ലേല്‍ ദാ പൊയ ശനിയാഴ്ച ദില്ലിയില്‍ ചൂടപ്പം പോലെ, വിറ്റു പൊയ മനൊരമ പറയുന്നു.. പുരാണം സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായെന്ന്.
(മനൊരമയുടെ നാക്ക് പൊന്നാകട്ടെ..)
അതു മാത്രമല്ല, ബ്ലൊഗേഴ്സ് ഈയിടെയായി തെന്നി തെറിച്ച് ആകാശത്തെത്തി നക്ഷത്രമാകാന്‍ സാദ്ധ്യതയുള്ളവരെ തേടിപിടിച്ച് വീരശൃംഖലയും പൊന്നാടയും ഒക്കെ കൊടുക്കുന്നുണ്ടു പൊലും...
..
എന്റെ പൊന്നെ, അതൊക്കെ പൊട്ടെ,
ശനിയാഴ്ച രാവിലെ ശ്രീമതി, “നിങ്ങടെ ഫൊട്ടം ദാണ്ടെ പേപ്പറില്‍” എന്ന് പറഞ്ഞപ്പൊ,
ഞാന്‍ ഞെട്ടിയത്, ഇന്ത്യാ ഗേറ്റിനുമുന്നില്‍ തെന്നി വീണപ്പൊ സിജു കാണിച്ച ഈ വി“കൃതി“ ആയിരിക്കുമെന്നൊര്‍ത്തല്ല....... (മിനിമം ഞാന്‍ ഒരു “ജ്ഞാനപീഠം” പ്രതീക്ഷിച്ചുപൊയി..)
..
എനിവേ, ഇത്തരം പൊട്ടിക്കുന്ന (ബ്രെയ്ക്കിംഗ്..) ന്യൂസ് ദില്ലിവാലകള്‍ക്ക് സമ്മാനിച്ച, ഉണ്ണുണ്ണ്യേട്ടനെ ഒന്ന് നേരിട്ട് സംസാരിക്കാന്‍, 2-3 വട്ടം മനൊരമയിലേക്ക് നംബ്ര് കറക്കിയെങ്കിലും.. നൊ ഫലം..
..
എന്തായാലും.. ഇനി ഇതു വായിച്ച് നിങ്ങള്‍ കൂടെ ഒന്ന് ഞെട്ട്...

കൊടകര പുരാണം പുസ്തകത്തിന്റെ കവര്‍ ചിത്രങ്ങള്‍

മുന്‍കവര്‍


വശത്തുള്ള പേജ്


പിന്‍‌കവര്‍


കടപ്പാട്: വിശ്വപ്രഭ‍

Monday, February 19, 2007

കൊടകരപുരാണം പുറത്തിറങ്ങി.


ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം അതു സംഭവിച്ചു.
വിശാലമനസ്കന്‍ എഴുതിയ, ബൂലോകത്തില്‍ നിന്നുമുള്ള ആദ്യപുസ്തകമായ കൊടകരപുരാണം കറന്റ് ബുക്സ് ഇന്ന് പുറത്തിറക്കി.


തൃശ്ശൂരിലെ ബുക്ക് ഫെയറില്‍ ഇത് വില്‍പ്പനയ്ക്കായും വച്ചിട്ടുണ്ട്. നാളെ തന്നെ തൃശ്ശൂരിനു പുറത്തുള്ള ബുക്ക് സ്റ്റാളുകളില്‍ പുരാണം എത്തും എന്ന് പ്രതീക്ഷിക്കുന്നു.

വില : 65 രൂപ

ഔപചാരികമായ പ്രകാശനകര്‍മ്മം (കേരളത്തിലെ) ഉടന്‍ തന്നെ നടക്കും. അതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നു.
(ഈ പറഞ്ഞതൊക്കെ ശരിയല്ലേ വിശാലാ?)


Sunday, February 18, 2007

ഉഷാ ഉതുപ്പ്‌ ചമ്മിയപ്പോള്‍.

ഉഷാ ഉതുപ്പ്‌ ചമ്മിയപ്പോള്‍.

ഗുവാഹട്ടിയില്‍ നടന്ന 33ാ‍മതു ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങ്‌ ഇന്ന്‌ വൈകീട്ട്‌ നടന്നു. പ്രധാനമന്ത്രി ഇതില്‍ പങ്കെടുത്തു.അതിനുശേഷം സമാപനചടങ്ങിന്റെ ഭാഗമായി വിവിധ കലാ പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. പ്രസിദ്ധ ഗായിക ഉഷാ ഉതുപ്പിന്റെ വിവിധ ഭാഷകളിലുള്ള ഗാനത്തിന്‌ ചുവടുപിടിച്ച്‌ നൂറ്‌കണക്കിന്‌ സ്കൂള്‍കുട്ടികള്‍ വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചു. ആദ്യത്തെ പഞ്ചാബി പോപ്പ്‌ ഗാനം തുടങ്ങി രണ്ട്‌ മിനുറ്റ്‌ കഴിഞ്ഞതും ഉഷാ ഉതുപ്പിന്റെ ആക്ഷന്‍ മാത്രം, പാട്ടില്ല. പാട്ട്‌ നിന്നുപോയി. അപ്പോഴല്ലെ അറിയുന്നത്‌, മൈക്കും പിടിച്ച്‌ ആളെ പറ്റിക്കുകയാണെന്ന്‌. സ്റ്റേഡിയം മുഴുവന്‍ ചിരികളുയര്‍ന്നു. ഉഷ ഉതുപ്പ്‌ ശരിക്കും ഒന്ന്‌ ചമ്മി. മൈക്കിലൂടെ അനൗന്‍സ്‌മന്റ്‌ വന്നു, ചില ടെക്നിക്കല്‍ കാരണങ്ങള്‍കൊണ്ട്‌ തടസ്സപ്പെട്ടതിനു ഖേദം.

ഒന്ന്‌ രണ്ട്‌ മിനിറ്റ്‌ കഴിഞ്ഞ്‌ CD വീണ്ടും ശരിയാക്കി ഗാനം വീണ്ടും ആദ്യം തൊട്ട്‌ തുടങ്ങി, ഉഷാ ഉതുപ്പ്‌ മൈക്കും പിടിച്ച്‌ അതിനനുസരിച്ച്‌ ചുണ്ടും അനക്കി ആക്ഷനും കാണിച്ചു.

ഉഷാ ഉതുപ്പ് സി.ഡി.യിലെ പാട്ടിനൊപ്പം ചുണ്ടനക്കുന്നു
പാട്ടിനിടക്ക് സി.ഡി. അപ്രതീക്ഷിതമായി നിന്നപ്പോള്‍ ചമ്മിയ ഉഷാ ഉതുപ്പ്.
കലാപരിപാടികള്‍ തുടറ്ന്നപ്പോള്‍


ചില ഗായികാ/ഗായകന്മാര്‍ CD-യിട്ട്‌ ചുണ്ടനക്കി പലയിടങ്ങളിലും ഗാനമേള നടത്താറുണ്ടെന്ന്‌ കേട്ടിട്ടേയുള്ളൂ. ഇന്ന് ഇത്‌ ലൈവ്‌ ആയി കണ്ടു.

****


അല്ലാ ആശാനെ, CD-യിട്ട്‌ പ്രസിദ്ധ ഗായികാ/ഗായകന്മാര്‍ മൈക്കും പിടിച്ച്‌ ചുണ്ടനക്കി എന്തിനാ ഗാനമേളയും പരിപാടികളും നടത്തുന്നേ. ചുണ്ടനക്കാനും കാശേ..(കരോക്കെയാണെങ്കില്‍ പിന്നെയും മനസ്സിലാക്കാം)


കൃഷ്‌ krish

Friday, February 16, 2007

ഒരു ഫോട്ടോ ബ്ലോഗ്ഗ് തുടങ്ങി.....

സുഹൃത്തേ, അടുത്തിടെ ഞാന്‍ ഒരു ഫോട്ടോ ബ്ലോഗ്ഗ് തുടങ്ങി. പേര് ഡോട്ട്കോം പാല്‍ സ് ഫോട്ടോ ബ്ലോഗ്ഗ് . കോം (http://www.dotcompalsphotoblog.com) . ഈ ബ്ലോഗ്ഗില്‍ നിങ്ങള്‍ക്ക് ദിവസേന ഒരു പുതിയ പടം കാണാം. ദിവസേനയുള്ള ഒരു പടം നേരിട്ട് നിങ്ങളുടെ ഇ മെയിലില്‍ എത്തിക്കാനുള്ള സൌകര്യവും ഉണ്ട്, ഈ കൊളുത്തില്‍ (http://www.dotcompalsphotoblog.com/index.php?x=about ) പോയി നിങ്ങളുടെ ഇ മെയില്‍ വിലാസം കൊടുത്താല്‍ മതിയാകും.

നിങ്ങള്‍ക്ക് ഉപയോഗമായേക്കാവുന്ന മറ്റൊരു വെബ് സൈറ്റ് കൂടി ഈയുള്ളവന്‍ കഴിഞ്ഞ ദിവസം തുടങ്ങി. ( http://www.freeimagehost.in ) . ഒന്നു സന്ദര്‍ശിച്ചു നോക്കൂ തീര്‍ച്ചയായും ഉപയോഗപ്പെടും.

വീണ്ടും കാണാം......പ്രശാന്ത്...............

Wednesday, February 14, 2007

ഒരു വാലന്റൈന്‍ ദിന സന്ദേശം


ഇതാരാണെന്നു മനസ്സിലായോ
നമ്മുടെ പഴയ സുപര്‍ണ
പണ്ട് വൈശാലിയായ് വന്നു ഋഷ്യശ്രംഘനേയും ഗന്ധര്‍വ്വനേയും മലയാളികളെ മൊത്തവും പാട്ടിലാക്കിയ സുപര്‍ണ തന്നെ
അപ്പോ പറഞ്ഞു വന്നത് ഈ ഭംഗിന്നൊക്കെ പറയുന്നത് ഇത്രയേയൊള്ളൂ.
കൂടുതല്‍ ഉപദേശമൊന്നുമില്ല, കാര്യം മനസ്സിലായല്ലോ

Sunday, February 11, 2007

വിവേകം വൈകിയുമുദിക്കാം

രാഷ്ട്രീയത്തെക്കുറിച്ചു തന്നെയാണ് പറയുന്നത്.ഏറെയൊന്നുമില്ല. ഏതാനും വരികള്‍ മാത്രം.

ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന വൃത്തികെട്ട കക്ഷിരാഷ്ട്രീയം നമ്മുടെ നാടിനെ എവിടെക്കൊണ്ടെത്തിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ വലിയ ഗവേഷണമൊന്നും വേണ്ട. ദുഷിച്ച രാഷ്ട്രീയക്കാരുടെ സഹിക്കാനാവാത്ത തെമ്മാടിത്തരങ്ങള്‍ നമ്മെ എത്രത്തോളം ദുരിതത്തിലെത്തിലെത്തിക്കാമോ അതിന്റെ മൂര്‍ദ്ധന്യത്തിലേക്ക് തന്നെ എത്തിച്ചിരിക്കുന്നു. കേരളപ്പിറവി മുതല്‍ തന്നെ ഈ ചൂഷണം നമ്മള്‍ സഹിക്കുന്നു; സാക്ഷാല്‍ ഇ.എം.എസ് എന്ന അതിവക്രബുദ്ധിയുടെ മന്ത്രിസഭ മുതലിങ്ങോട്ട് നാം എന്തൊക്കെ സഹിച്ചു? നാടിനെക്കുറിച്ചും നാടിന്റെ ഭാവിയെക്കുറിച്ചും സമഗ്രകാഴ്ച്ചപ്പാടും വ്യക്തമായ വീക്ഷണവുമില്ലാത്ത രാഷ്ട്രീയ നേതാക്കന്മാര്‍ എല്ലാവരും ചേര്‍ന്ന് അമ്പതാണ്ടത്തെ കേരളത്തെ അഞ്ഞൂറാണ്ട് പിന്നാക്കം നടത്തിച്ചു. സ്വാര്‍ത്ഥലാഭങ്ങള്‍ക്കാ‍യി രാഷ്ട്രീയനേതൃത്വം മെനെഞ്ഞെടുത്ത സമരാഭാസങ്ങള്‍ നമുക്കു വരുത്തിയ കൊടും നഷ്ടങ്ങളെക്കുറിച്ചു നാം ബോധവാന്മാരുമാണ്. എന്നിട്ടും നാം പിന്തിരിപ്പന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സിന്ദാബാദ് വിളിച്ചു നമ്മുടെ വിലപ്പെട്ട സമയങ്ങള്‍ ദുര്‍വ്യയം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ ഏതാനും കുട്ടിനേതാക്കന്മാരുടെ ഭാവി ശോഭനമാക്കാന്‍ ഇന്നും വിപ്ലവപ്പാട്ടു പാടി തെരുവില്‍ അടിമേടിച്ചു സ്വന്തം ഭാവി ഇരുളടഞ്ഞതാക്കുന്നു.
വിവേകം നമുക്കു വൈകിയുമുദിക്കാം...തലതിരിഞ്ഞ രാഷ്ട്രീയ നേതാക്കളെ നിലക്കു നിര്‍ത്താന്‍ ജനമെന്ന മഹാശക്തിക്ക് കഴിയുകതന്നെ ചെയ്യും...നമ്മെ ഭരിക്കേണ്ട, നാട് ഭരിക്കേണ്ട മന്ത്രിപുംഗവര്‍ പോലും തമ്മില്‍ത്തല്ലുന്ന, നാ‍ട് അരാജകത്വത്തിലേക്ക് നീങ്ങുന്ന ഈ വര്‍ത്തമാനത്തിലെങ്കിലും നാം ഉണരണം, ഉണര്‍ന്നേ പറ്റൂ...
എല്ലാ അര്‍ത്ഥത്തിലും അധപ്പതിച്ച രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ ആരെങ്കിലും ശബ്ദിക്കുന്നത് മഹാപാപമാണ് രാഷ്ട്രീയക്കാരുടെ കണ്ണില്‍! അവര്‍ നമ്മെ അരാഷ്ട്രീയ വാദികളാക്കിക്കളയും. ജനാധിപത്യവിരുദ്ധരാക്കും. നമ്മെ ഭരിക്കേണ്ടവരെ നാം തെരഞ്ഞെടുക്കുന്ന മഹത്തരമായ പ്രക്രിയ ആണ് ജനാധിപത്യം എന്നാണ് വെപ്പ്. എന്നാല്‍ രാഷ്ട്രീയക്കാര്‍ അവര്‍ ചെയ്യുന്ന എല്ലാ വൃത്തികേടുകള്‍ക്കും മറയായി പിടിക്കുന്ന പ്രതിരോധായുധമായി ജനാധിപത്യം മാറിപ്പോയി എന്ന വസ്തുത നാം മനസ്സിലാക്കണം. ജനാധിപത്യം ശുദ്ധീകരിക്കപ്പെടണം. ശരാശരി മലയാളിയുടെ മനസ്സിലെ പഴഞ്ചന്‍ രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ നാം തച്ചുടക്കണം. നമ്മെ ഭരിക്കാന്‍ യോഗ്യതയും അറിവും വിവേകവും വികസന കാഴ്ച്ചപ്പാടുമുള്ളവരെ മാത്രം നമ്മുടെ നേതാക്കളായി കാണാന്‍ പാകത്തില്‍ നമ്മുടെ മനസ്സ് നാം വിശാലമാക്കണം. അല്ലാത്തവര്‍ മാനിക്കപ്പെടരുത്. ഇത്തരം ദേശവിരുദ്ധരായ നേതാക്കളെ സഹിക്കുന്നത് അങ്ങേയറ്റം അവികസിതമായ ഒരു രാഷ്ട്രത്തിന്റേയും ജനതയുടേയും ലക്ഷണമാണെന്ന വസ്തുത നാം തിരിച്ചറിയാതെ പോകുന്നു. ഇരുമുന്നണികളുടെയും ഈര്‍ക്കില്‍പ്പാര്‍ട്ടികളുടെയും അത്യാഗ്രഹങ്ങള്‍ അവരുടെ പട്ടടയില്‍ അടങ്ങണം. പൊതുജനം കഴുത എന്ന് പകലന്തിയോളം ജല്‍പ്പിക്കുന്നത് രാഷ്ട്രീയക്കാര്‍ മാത്രമാണെങ്കിലും ഇത്രനാളും നാമതു ശരിവെക്കുകയായിരുന്നു. അങ്ങനെയല്ലെന്നു നാം അവരെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍, വിവേകം നമുക്കു വൈകിയുമുദിച്ചില്ലെങ്കില്‍...

Tuesday, February 06, 2007

ബൂലോഗത്ത്‌ ദാ ഒരു പുലി ഒളിച്ചു നടക്കുന്നു!

പ്രിയരേ, ഒരു പുലി ദാ ബൂലോഗത്ത്‌ കിടന്ന് കറങ്ങുന്നുണ്ട്‌.

ഒളിച്ചാണ്‌ കറക്കം.

മലയാള ബൂലോഗ ചരിത്രത്തില്‍ ഒരു 100% മുഴുനീള കാര്‍ട്ടൂണ്‍ ബ്ലോഗ്‌ ഇതാദ്യമായാണെന്ന് തോന്നുന്നു! അഗ്രിഗേറ്ററുകളൊന്നും പിടിക്കാത്തതുകൊണ്ട്‌ നമ്മളില്‍ പലരും പുള്ളിക്കാരന്റെ സാന്നിദ്ധ്യം അറിയുന്നില്ല.മലയാളികളെ (അറ്റ്‌ ലീസ്റ്റ്‌ കേരളകൗമുദിയുടെ വായനക്കാരെയെങ്കിലും) തന്റെ രാഷ്ട്രീയ-ആക്ഷേപഹാസ്യ കാര്‍ട്ടൂണുകളിലൂടെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശ്രീ T.K. സുജിത്‌ തന്റെ കാര്‍ട്ടൂണുകള്‍ ബ്ലോഗ്‌ ചെയ്യുന്നു. കേരളകൗമുദി വായിക്കാത്തവര്‍ക്ക്‌ സുജിത്തിന്റെ കാര്‍ട്ടൂണുകള്‍ ആസ്വദിക്കാനിതൊരു സുവര്‍ണ്ണാവസരവും കൂടെയാണ്‌.

(ടെക്നോ പുലികളുടെ ശ്രദ്ധയ്ക്ക്‌, അദ്ദേഹത്തിന്‌ ബൂലോഗ സാങ്കേതികവിദ്യയും യുണീകോഡുമൊന്നും വല്യ പിടിയുണ്ടാകില്ലന്ന് തോന്നുന്നു. അദ്ദേഹത്തിനു വേണ്ടുന്ന അസ്സിസ്റ്റന്‍സ്‌ കൊടുക്കണേ.)

അദ്ദേഹത്തെ നമ്മുക്കെല്ലാവര്‍ക്കും ബൂലോഗത്തേക്കും മലയാളം യുണീകോഡിലേക്കും സഹര്‍ഷം സ്വാഗതം ചെയ്യാം.