Sunday, June 03, 2007

"പറയാതെ വയ്യ..”


ബൂലോക ക്ലബ്ബ് വളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്കോ അതോ തളര്‍ച്ചയിലേക്കോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എവിടെയാണ് ഒരു കൂട്ടായ്മയെന്ന സങ്കല്പം നമ്മുക്ക് നഷ്ടപ്പെടുന്നതെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

പലപ്പോഴും ബ്ലോഗര്‍മാരെ ബാധിക്കാതിരിക്കണമെന്ന് നിരവധി സന്ദര്‍ഭങ്ങളില്‍ ബ്ലോഗിങ്ങിന്റെ ഗുണദോഷങ്ങള്‍ തിരിച്ചറിയുന്ന സീനിയര്‍ ബ്ലോഗര്‍മാര്‍ പലതവണ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ബൂലോകത്ത് നടമാടുന്നതിനെ കണ്ടില്ലന്ന് നടിക്കാന്‍ കഴിയില്ല. സ്വതന്ത്രമായി ബ്ലോഗെഴുതി കൊണ്ടിരുന്നവര്‍ ബൂലോകത്ത് നിന്നുമാര്‍ജിച്ച അരാധനയും എഴുത്തുകാരനെന്ന പരിവേഷവുമായി പുസ്തക പ്രസാധനവും സീരിയല്‍ നിര്‍മ്മാണവുമൊക്കെയായി ബൂലോകത്ത് നിന്നും പടിയിറങ്ങിയിട്ട് തങ്ങളുടെ ഉല്പന്നങ്ങളുടെ പരസ്യ പലകയാക്കി ബൂലോക ക്ലബ്ബിനെ മാറ്റി ഈ കൂട്ടായ്മയുടെ നട്ടെല്ലൊടിക്കുന്ന പ്രവണത കൂടി വരുന്നു എന്ന് പറയുന്നതില്‍ ഖേദമുണ്ട്. ഇവിടുത്തെ ഒരു അംഗം പ്രസിദ്ധിയാര്‍ജിക്കുന്നുവെന്നതില്‍ ബൂലൊകമൊന്നാകെ അഭിമാനിക്കുന്നുവെങ്കിലും നിറ സാനിദ്ധ്യമായിരുന്നവരെ പിന്നെ കാണുന്നത് അവരവരുടെ സ്രിഷ്ടികളുടെ പരസ്യം പറയാന്‍ വേണ്ടി മാത്രം ബൂലോകത്തെത്തുന്നതാണ്. ഈ രീതി നിരുത്സാഹപ്പെടുത്തേണ്ടത് തന്നെയാണ്. പരസ്പരം പലതും പറഞ്ഞും തല്ലുപിടിച്ചും കൊണ്ടുംകൊടുത്തും കളിച്ചും ചിരിച്ചും ബൂലോകത്ത് കഴിഞ്ഞിരുന്നവര്‍
ഒരു സുപ്രഭാതത്തില്‍ ബുജികളായി മാറുന്നതും പിന്നെ തങ്ങള്‍ക്ക് കഴിയുന്നതരത്തില്‍ കുഞ്ഞു ബ്ലോഗുമായി വരുന്നവരെ വിവരദോഷികളായി കല്പിക്കുന്നതും ഏറി വരുന്നു.

ഉച്ചനീചത്വം ഇല്ല എന്ന് ആയിരം വട്ടം ആവര്‍ത്തിക്കുന്നവര്‍ ചില നല്ല ബ്ലോഗുകളെ കാരണമേതുമില്ലാതെ പുറത്ത് നിര്‍ത്തുന്നതെന്തിന് എന്ന് അറിയേണ്ടിയിരിക്കുന്നു. ഒരു ഉദാഹരണമായി പറഞ്ഞാല്‍ “ബെര്‍ളിത്തരങ്ങള്‍”. ആ ബ്ലോഗിനെ തനിമലയാളത്തില്‍ നിന്നും പിന്മൊഴിയില്‍ നിന്നുമൊക്കെ ഒഴിവാക്കുന്നതെന്താണ്? ഒരു പക്ഷേ സൂപ്പര്‍ ഹിറ്റായ “കൊടകര പുരാണ” ത്തിനൊപ്പമോ ചിലതലങ്ങളില്‍ അതിനപ്പുറമോ നിലവാരം പുലര്‍ത്തുന്ന ആ ബ്ലോഗിനെ എന്തിന്റെ പേരിലാണെങ്കിലും പുറത്ത് നിര്‍ത്തിയിരിക്കുന്നതിനെ ന്യായികരിക്കാന്‍ കഴിയില്ല. പലരും പലതും പറഞ്ഞും പരസ്പരം കൊടുത്തും കൊണ്ടുമൊക്കെയേ ഒരു കൂട്ടായ്മ ആരൊഗ്യകരമായി വളര്‍ന്നു വരുള്ളു. വിമര്‍ശനങ്ങളേയും ആക്ഷേപങ്ങളേയും സ്പോര്‍ട്സ് മാന്‍ സ്പിരിറ്റോടെ കാണാതെ വെട്ടിനിരത്താനുള്ള വ്യഗ്രത തിരുത്തപെടുക തന്നെ ചെയ്യണം.

നല്ല ചര്‍ച്ചകള്‍ ആവശ്യമായ എന്തെല്ലാം വിഷയങ്ങള്‍ മലയാളബ്ലോഗ് സമൂഹത്തില്‍ ദൈനം ദിനം ഉയര്‍ന്നു വരുന്നു. അതൊക്കെയും വെള്ളത്തില്‍ വരച്ച വര പോലെ മാഞ്ഞു പോകയും ചില ഉന്നത കുല ജാ‍തന്മാര്‍ പടച്ചു വിടുന്ന വിവരക്കേടുകള്‍ വാനോളം ഉയര്‍ത്തപ്പെടുന്നതും കണ്ടും കേട്ടും സഹി കെട്ടിരിക്കുന്നു. ഒരു ദോശയും വക്കു പൊട്ടിയ ഒരു കാസറോളും ഒന്നര ദിവസം കൊണ്ട് ഭൂകമ്പമുണ്ടാക്കിയപ്പോള്‍ കേരളം കണ്ട ഏറ്റവും ദൂ‍രൂഹവും മലയാളമനസ്സാകെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതുമായ “അഭയ” കേസിനെ കുറിച്ച് കൂഴൂര്‍ വിത്സന്‍ ആധികാരികമായി ഇട്ട ഒരു പോസ്റ്റില്‍ തിരിഞ്ഞു നോക്കാന്‍ ആളില്ല. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന നികിര്‍ഷ്ട കര്‍മ്മങ്ങള്‍ ഫോട്ടോ ബ്ലോഗുകാളായി പുറത്ത് വരുമ്പോള്‍ അത് വഴിയൊന്ന് പോകാന്‍ നമ്മുക്ക് കഴിയുന്നില്ല. മജാസ് പാര്‍ക്കിലെ നാലുപേര്‍ കൂടിയ മീറ്റിലെ പഴം പൊരിയുടെ പഴത്തിന്റെ അളവ് അണുകിടകീറി വിശകലനം ചെയ്യാന്‍ ബൂലോകരുടെ തള്ളികയറ്റം. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍.

ബൂലോക ക്ലബ്ബ് തുടങ്ങിയ സമയത്ത് ഒരാള്‍ അംഗത്വത്തിന് വേണ്ടി മെസേജയച്ചാല്‍ ഒന്നോ രണ്ടോ ദിനം കൊണ്ട് അവര്‍ക്ക് അംഗത്വം ലഭിച്ചിരുന്നിടത്ത്, ഇപ്പോല്‍ പുതിയ ആള്‍ക്കാര്‍ ചിറ്റുമായി കാത്തു കെട്ടി കിടക്കേണ്ട അവസ്ഥ. പല ബ്ലോഗുകളിലും ഇടുന്ന കമന്റുകള്‍ ത്രിശ്ശങ്കുവിലാകുന്നു. ചുരുക്കത്തില്‍ “അടപ്പൂരാന്‍” എന്ന പോസ്റ്റില്‍ ബെര്‍ളി പറഞ്ഞു വെച്ചിരിക്കുന്ന മാതിരിയുള്ള ഒരു സ്തിതി സംജാതമായിരിക്കുന്നു എന്ന് പറയുമ്പോള്‍ മേല്‍തട്ടിലുള്ളവര്‍ അഥവാ അഗ്രഗേറ്റര്‍മാര്‍ ഇത്രയും പറഞ്ഞ എന്നെയും പടിയടച്ചു പിണ്ഡം വച്ചിട്ട് കാര്യമില്ല. ഈ കൂട്ടായ്മ ഇങ്ങിനെ തെറ്റുകള്‍ തിരുത്തി മലയാള ബ്ലോഗ് സമൂഹത്തിന്റെ ഉത്തുംഗ ശ്രിംഗത്തില്‍ തന്നെ വിരാജിക്കണമെന്ന ആഗ്രഹം കൊണ്ട് പറഞ്ഞു പോകുന്നതാണ്.

ചാറ്റുറൂമായി തരം താണിരിക്കുന്ന ബൂലോക ക്ലബ്ബിനെ രക്ഷിച്ചെടുക്കേണ്ടത് ഈ കൂട്ടായ്മയുടെ അടിസ്ഥാന ധര്‍മ്മമാണെന്ന് പറയാതെ വയ്യ തന്നെ.



49 comments:

അഞ്ചല്‍ക്കാരന്‍ said...

ചാറ്റുറൂമായി തരം താണിരിക്കുന്ന ബൂലോക ക്ലബ്ബിനെ രക്ഷിച്ചെടുക്കേണ്ടത് ഈ കൂട്ടായ്മയുടെ അടിസ്ഥാന ധര്‍മ്മമാണെന്ന് പറയാതെ വയ്യ തന്നെ.

അഭയാര്‍ത്ഥി said...

അഞ്ചല്‍ക്കാരന്റെ പോസ്റ്റ്‌ കൊള്ളാം.
അല്‍പ്പം വികാരമേറിയിരിക്കുന്നു എംകിലും കാര്യങ്ങളില്‍ ശരികളൂണ്ട്‌.

സുല്‍ |Sul said...

കൂട്ടായ്മയുടെ ധര്‍മ്മം.
കൊള്ളാം അഞ്ചല്‍കാരാ :)
-സുല്‍

Cibu C J (സിബു) said...

ഒന്നാമതേ പറയട്ടേ.. ഇവിടെ ബൂലോഗര്‍ക്കൊന്നായി ഒരു കൂട്ടായ്മയും ഇല്ല കൂട്ടുകാരാ. അതൊരു അര്‍ബന്‍ മിത്ത്‌ എന്നൊക്കെ പറയും പോലെ ബൂലോഗ മിത്താണ്. ബൂലോഗം കടലാസിന് സമമാണ്. അതുപോലെ, ബൂലോഗ കൂട്ടായ്മ എന്നൊക്കെ പറയുന്നത്‌ കടലാസുപയോഗിക്കുന്നവരുടെ കൂട്ടായ്മ എന്ന്‌ പറയും പോലെ വ്യര്‍ഥവുമാണ്.

“പിന്നെ തങ്ങള്‍ക്ക് കഴിയുന്നതരത്തില്‍ കുഞ്ഞു ബ്ലോഗുമായി വരുന്നവരെ വിവരദോഷികളായി കല്പിക്കുന്നതും ഏറി വരുന്നു.“

ഉദാഹരണസഹിതം എഴുതാമോ..

“ബെര്‍ളിത്തരങ്ങള്‍”. ആ ബ്ലോഗിനെ തനിമലയാളത്തില്‍ നിന്നും പിന്മൊഴിയില്‍ നിന്നുമൊക്കെ ഒഴിവാക്കുന്നതെന്താണ്?“

ഏവൂരാന്‍ സ്വന്തം ചെലവും അദ്ധ്വാനവും മുടക്കി ചെയ്യുന്ന സൌജന്യസംരംഭത്തില്‍ ഏവൂരാന്‍ തീരുമാനമെടുക്കും. അങ്ങനെയല്ല വേണ്ടത്‌ എന്ന്‌ പറയാന്‍ ആര്‍ക്കെന്തവകാശമാണുള്ളത്‌?

“മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന നികിര്‍ഷ്ട കര്‍മ്മങ്ങള്‍ ഫോട്ടോ ബ്ലോഗുകാളായി പുറത്ത് വരുമ്പോള്‍ അത് വഴിയൊന്ന് പോകാന്‍ നമ്മുക്ക് കഴിയുന്നില്ല.“

അഞ്ചല്‍ക്കാരന്‍ ബ്ലോഗ്‌ വായിക്കുന്ന അതേ ഉദ്ദേശത്തൊടെയല്ല ബാക്കിയുള്ളവര്‍ ബ്ലോഗ് വായിക്കുന്നത്‌ എന്ന്‌ മാത്രം കരുതിയാല്‍ മതി. ചിലബ്ലോഗുകള്‍ വായിക്കപ്പെടണം എന്നുണ്ടെങ്കില്‍, അവയില്‍ കമന്റിടുക, ആ പോസ്റ്റുകളെ വായനാലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, അവയെ പറ്റി കൂട്ടുകാര്‍ക്ക്‌ മെയിലയച്ചുകൊടുക്കുക, etc ഒക്കെത്തന്നെയാണ് ഉചിതമായ വഴികള്‍.

“ചാറ്റുറൂമായി തരം താണിരിക്കുന്ന ബൂലോക ക്ലബ്ബിനെ രക്ഷിച്ചെടുക്കേണ്ടത് ...“

എന്തും എഴുതാന്‍ അനുവദനീയമായ സ്ഥലമാണല്ലോ ബൂലോഗക്ലബ്ബ്. രക്ഷിക്കാന്‍ ആരെങ്കിലും ധര്‍മ്മാവതാരം ചെയ്യേണ്ടുന്നത്ര പ്രധാനപ്പെട്ടതാണോ ബൂലോഗക്ലബ്ബ്?

G.MANU said...

good observation..

ഇടിവാള്‍ said...

(( ബൂലോക ക്ലബ്ബ് വളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്കോ അതോ തളര്‍ച്ചയിലേക്കോ ))

ബൂലോഗ ക്ലബ്ബ് എന്നതു കൊണ്ട് താങ്കള്‍ ഉദ്ദേശിച്ചത് ഈ ബ്ലോഗിനേയ്യാണോ? അതോ ബ്ലോഗര്ര്മാരുടെ കൂട്ടായ്മയാണോ?

രണ്ടായാലും വലിയ കാര്യമൊന്നുമില്ല, ഇതിനെ രണ്ടിനേയും രക്ഷിക്കാന്‍ ഒരു മിശിഹാ അവതാരമൊന്നും നമുക്കു വേണ്ട ;)

കഴിഞ്ഞ ജൂണില്‍ ഞാന്‍ ആദ്യമായി ബ്ലോഗിങ്ങ് തുടങ്ങുമ്പോ, ഈ ബൂലോഗ്ഗ ക്ലബ്ബില്‍ അംഗത്വം കിട്ടിയില്ലെങ്കില്‍ “ബ്ലോഗര്‍” എന്നും പറഞ്ഞു നടന്നിട്ട് എന്താ കാര്യം എന്നായിരുന്നു ചിന്ത. പുതിയ പല മെമ്പേഴ്സിന്റേയ്യും തെറ്റിദ്ധാരണയാണത്!

അന്നു 20-25 മെമ്പേഴ്സേ അതിനകത്തുണ്ടായിരുന്നുള്ളൂ.. ഇന്ന് എത്രയോ ഇരട്ടിയായി,മാനേജു ചെയ്യാണ്‍ ബുദ്ധിമുട്ടു കാണും അതാണു എല്ലാ അപേക്ഷകളും പരിഗണിക്കാത്തത്!

ബൂലോഗ ക്ലബ്ബില്‍ അംഗത്വമില്ലെന്നു വച്ച് നിങ്ങള്‍ ബ്ലോഗറാവുന്നില്ല എന്നൊന്നുമില്ലല്ലോ?

പിന്നെ, കൂട്ടായ്മ.. ഒരു വര്‍ഷം മുമ്പ് എല്ലാവരും തമ്മില്‍ ഒരുമയും സ്നേഹ ബഹുമാനങ്ങളും ഉണ്ടായിരുന്നു ..

വളരും തോറും പിളരും എന്നല്ലേ...?
വളര്‍ച്ചയുടെ പരിണാമത്തിലൂടെ കൂട്ടായ്മ തന്നെ ഇല്ലാതായി, ഇപ്പോള്‍ ഗ്രൂപ്പുകളും, സിന്‍ഡിക്കേറ്റൂകളും (കട്:പിണറായ്) മാഫിയാകളും അരങ്ങുവാഴുകയല്ലേ ബൂലോഗത്ത്!

അപ്പോള്‍ കൂട്ടായ്മയിലൊന്നും കാര്യമില്ലെന്നേ.. അവനവനു വല്ലതും എഴുതാനോ, വായിക്കാനോ ഉണ്ടെങ്കില്‍ അതങ്ങു ചെയ്തേച്ചു പോകുക.. അത്രതന്നെ...

നാലാളു കൂടിയാല്‍ ഉടന്‍ സംഘടനയുണ്ടാക്കുന്ന (ഞാനടക്കമുള്ള) മലബാറി (കട്: കൈപ്പള്ളി) മെന്റാലിറ്റി എന്നു മാറൂമോ ആവോ?

തറവാടി said...

അഞ്ചല്‍ക്കാരാ ,

ഇതൊക്കെ പറഞ്ഞു പറഞ്ഞു മടുത്ത കാര്യമല്ലേ?
"ന്നെ തല്ലേണ്ടമ്മാവാ , ഞാന്‍ നന്നാവൂല്ല"

പിന്നെ ക്ളബ്ബിന്‍റ്റെ കാര്യം എന്തിനാണൊരു ക്ളബ്ബ് , ഇതില്‍ അംഗമാകുന്നതുകൊണ്ടെന്താണ്‌ പ്രയോചനം ?

ഞാനൊക്കെ എന്നെ അതിലെ അംഗത്വം ഉപേക്ഷിച്ചു , പുതിയ ആളുകള്‍ക്ക് ഈ ക്ളബ്ബില്‍ ചേര്‍ന്നാലേ ബ്ളോഗ്ഗറാകൂ എന്ന ഒരു തെറ്റി ദ്ധാരണയുണ്ടാകില്ലേ എന്നൊരു സംശയം.

പലരും അംഗത്വത്തിനു വേണ്ടി കേഴുന്നതു കാണുമ്പോള്‍ ചോദിച്ചതാണ്‌


ആരെങ്കിലും ഒരു ബ്ളോഗില്‍ പൊതുവായ കാര്യത്തെക്കുറിച്ചൊരാള്‍ ( ബ്ളോഗുമായി ബന്ധപ്പെട്ടെതുതന്നെ ) ചര്‍ച്ചക്കോ മറ്റോ ഒരു പോസ്റ്റിട്ടെന്നു വെക്കുക , അതില്‍ പങ്കാളിയാവാന്‍ തയ്യാറാകാതെ , അതേ വിഷയത്തെക്കുറിച്ച് സ്വന്തം ബ്ളോഗില്‍ പോസ്റ്റിടും , ഇടുന്ന ആള്‍ ബല്യ ആളാണോ , പഴയ സ്ഥലത്തെതിനോക്കാത്തവര്‍ ഈ പോസ്റ്റില്‍ കിടന്നു നിരങ്ങും , ഓ , എന്തു മാത്രം അഭിപ്രായങ്ങളാണവിടെ ഉരുത്തിരയുക!! ( ന്യായീകരണം പലതും )

മറ്റവന്‍ , അവിടെ അവസാനം ഒന്നിലുമെത്താതെ പകച്ചു നില്‍ക്കും .

ഇന്നനോണികാളുടെ പ്രവാഹമാകും!!

ഞാന്‍ ഇരിങ്ങല്‍ said...

കഴിഞ്ഞ സപ്തംബറിലാണ് ഈ യുള്ളവന്‍ ബ്ലോഗ് എന്ന മഹാസാഗരത്തില്‍ എത്തിപ്പെട്ടത്. ഇന്നുവരെ ബൂലോകത്തെ ഒരു ക്ലബ്ബിലും മെമ്പറല്ല.
ഒരു പക്ഷെ അതുകൊണ്ടായിരിക്കും ആരും മൈന്‍ഡ് ചെയ്യാത്തത് അല്ലേ...!!!
അങ്ങിനെ ക്ലബ്ബ് മെമ്പറാവുക എന്ന അലിഖിത നിയമം അറിയില്ലായിരിന്നു. അതു കൊണ്ടു തന്നെ ക്ലബ്ബിന്‍റെ ഉദ്ദേശ്യവുമറിയില്ലായിരുന്നു.

Anonymous said...

"നികിര്‍ഷ്ട കര്‍മ്മങ്ങള്‍ "പ്രയോഗം തെറ്റല്ലേ ഇത് ചെട്ടാ? അക്ഷരപ്പിശാച്...
പറഞ്ഞുമടുത്ത കാര്യങ്ങള്‍. ഈ ക്ലബ് പൂട്ടണം. ഇനി ഇതിന്റെ ആവശ്യമുണ്ടോ?-സു-

മുസ്തഫ|musthapha said...

പോസ്റ്റ് എഴുതാം - എഴുതാതിരിക്കാം
പോസ്റ്റ് വായിക്കാം - വായിക്കാതിരിക്കാം
കമന്‍റിടാം - കമന്‍റിടാതിരിക്കാം
പരസ്യം ഇടാം - ഇടാതിരിക്കാം
പരസ്യം വായിക്കാം - വായിക്കാതിരിക്കാം
അംഗമാകാം - ആവാതിരിക്കാം
അനോണിയാവാം - ആവാതിരിക്കാം
ഗ്രൂപ്പില്‍ ഭാഗമാകാം - ആവാതിരിക്കാം
പരിഗണിക്കാം - പരിഗണിക്കാതിരിക്കാം

ഇങ്ങിനെ...

എന്ത് ആവാം അല്ലെങ്കില്‍ ആവരുത് എന്നൊക്കെ തീരുമാനിക്കാന്‍ ഒരോര്‍ത്തര്‍ക്കും അവകാശമുള്ളപ്പോള്‍ നാമെന്തിന് ഇതേ പറ്റിയൊക്കെ ഇത്രയും ആകുലപ്പെടണം!

വാല്‍:
ആകുലപ്പെടാം - പെടാതിരിക്കാം

ഓ.ടോ:
മജാസ് പാര്‍ക്കിനെ പറ്റി പറഞ്ഞാ എനിക്കിപ്പെന്താ :)

കണ്ണൂസ്‌ said...

ഇന്നലെ ഒന്ന് പറഞ്ഞേയുള്ളൂ. എന്നാലും ഒന്നും കൂടി പറയട്ടേ.

എല്ലാ ബ്ലോഗും വായിച്ച്‌. കമന്റിട്ട്‌ ബ്ലോഗര്‍മാര്‍ അര്‍മാദിക്കുന്നത്‌ ബ്ലോഗില്‍ വന്ന ഉടനേയുള്ള ഒരു ഹണിമൂണ്‍ കാലത്തിലാണ്‌. സൌഹൃദങ്ങള്‍ (മാഫിയ എന്നും വായിക്കാം) സൃഷ്ടിക്കപ്പെടുന്നതും, വായന വികസിക്കുന്നതും അങ്ങിനെയാണ്‌. അതു കഴിഞ്ഞ്‌ ഈ മാഫിയ ഓപ്പറേഷന്‍ തുടങ്ങിയാല്‍ പിന്നെ പിന്‍മൊഴിക്കുവേണ്ടിയുള്ള ഈ അര്‍മാദം ഉണ്ടാവില്ല. അവനവന്റെ അഭിരുചി അനുസരിച്ച്‌ തെരഞ്ഞെടുത്ത പോസ്റ്റുകളിലേ കമന്റ്‌ ചെയ്യൂ. അത്‌ സ്വന്തം സുഹൃത്തുക്കളുടേതാവാം, താത്‌പര്യമുള്ള വിഷയങ്ങളിലാവാം, അല്ലെങ്കില്‍ മറ്റ്‌ എന്തെങ്കിലും മുന്‍ഗണന വെച്ചാവാം. ഉദാഹരണത്തിന്‌, ഞാന്‍ മിക്കവാറും ദിവസത്തില്‍ രാവിലെ 8 മുതല്‍ 9 വരെയുള്ള സമയത്തേ കമന്റ്‌ ഇടാറുള്ളൂ. രാവിലെ തന്നെ തനിമലയാളം നോക്കി, എനിക്ക്‌ താത്‌പര്യമുള്ള വിഷയങ്ങള്‍ എഴുതുന്ന ആരുടേയെങ്കിലും പോസ്റ്റ്‌ ഉണ്ടോ എന്ന് നോക്കും. അത്‌ വായിച്ച്‌ കമന്റ്‌ ചെയ്യാന്‍ ഉണ്ടെങ്കില്‍ ചെയ്യും. പിന്നേയും സമയം ഉണ്ടെങ്കില്‍, പിന്‍മൊഴിയില്‍ ആ സമയത്ത്‌ ആക്റ്റീവ്‌ ആയിരിക്കുന്ന പോസ്റ്റുകള്‍ വായിക്കും. പിന്നീട്‌ വൈകുന്നേരത്തിനുള്ളില്‍ വരുന്ന നല്ല പോസ്റ്റുകള്‍ പ്രിന്റ്‌ എടുത്ത്‌ കൊണ്ടു പോയി വായിക്കുകയാണ്‌ പതിവ്‌. ഞാന്‍ മുടങ്ങാതെ വായിക്കുന്ന അഗ്രജന്റേയും, ഇത്തിരിവെട്ടത്തിന്റേയും, വല്ല്യമ്മായിയുടേയും ഒക്കെ പോസ്റ്റുകളില്‍ കമന്റ്‌ ഇടാന്‍ പറ്റാതെ പോവുന്നത്‌ ഈ പ്രിന്റ്‌ വായന കൊണ്ടാണ്‌. മിക്കവരുടേയും സ്ഥിതി ഇങ്ങനെ തന്നെ ആയിരിക്കും, അതിന്‌ " ഒരു സുപ്രഭാതത്തില്‍ ബുദ്ധിജീവി ആയി" എന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം? ആദ്യം വന്ന ഞങ്ങള്‍ക്ക്‌ സമയമുണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ അര്‍മാദിച്ചു, പുതിയ ബ്ലോഗര്‍മാരെ പ്രോത്‌സാഹിപ്പിച്ചു. ഇപ്പോള്‍ വരുന്നവര്‍ക്ക്‌, ഇപ്പോള്‍ തന്നെ അതിനു സമയം ഇല്ലെങ്കില്‍ "മാഫിയയെ" കുറ്റം പറയുന്നതെന്തിന്‌?

പിന്നെ ഈ ക്ലബ്ബിന്റെ കാര്യം: - എന്റെ ആരോ അടിച്ചു മാറ്റിയ അഡ്‌മിന്‍ പദവി ഒരു മണിക്കൂര്‍ നേരത്തേക്ക്‌ തിരിച്ചു തന്നാല്‍ മതി. ഞാന്‍ "ഇപ്പ ശരിയാക്കിത്തരാ"

ഉണ്ണിക്കുട്ടന്‍ said...

പ്രിയ അഞ്ചല്‍ക്കരാ ആവശ്യമില്ലാത്ത ഒരു പോസ്റ്റായിപ്പോയി ഇത്.

ഇവിട വരുന്നവരില്‍ പലതരക്കാരുണ്ട്. ചിലര്‍ വരുന്നത് വെറൂം വൊനോദത്തിനു വേണ്ടി ചിലര്‍ നിലവരമുള്ള കൃതികള്‍ വായിക്കാന്‍ , ചിലര്‍ അന്താരാഷ്ട്ര പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ , ചിലര്‍ കമന്റിടാന്‍ , ചിലര്‍ ചിരിക്കാന്‍ . എല്ലാവരും അവരവര്‍ക്കു വേണ്ടുന്നതു ചെയ്തിട്ടു പൊയ്ക്കോട്ടെ..

ആളുകള്‍ അങ്ങനെ ചെയ്യരുത്, ചാറ്റരുത്, നല്ലതാണെന്നു പറയരുത്, കമന്റിടരുത് എന്നൊക്കെ പറയുന്നതു മണ്ടത്തരമല്ലേ..

പുള്ളി said...

സമൂഹത്തില്‍ കാണുന്ന എല്ലാ നന്മയും തിന്മയും കൂടിയോ കുറഞ്ഞോ ഇന്റര്‍നെറ്റിലും ബൂലോഗത്തും ഒക്കെയുണ്ടാകും. ഇത് കൂട്ടായ്മയാണ് കൂട്ടിക്കൂടായ്മയാണ് ആയിക്കോളണം എന്നൊന്നുമില്ല. സ്വാഭാവികപരിണാമങ്ങള്‍ പിടിച്ചുനിര്‍ത്താന്‍ പറ്റുകയുമില്ല. ഒരേ അഭിപ്രായം, എല്ലാവരേയും ഉള്‍പ്പെടുത്തല്‍ എന്നൊകെയുള്ള ഉട്ടോപ്യന്‍ സങ്കല്പ്പം ആകെഒരു ബ്ലോഗര്‍ മലയാളത്തില്‍ എഴുതിയിരുന്നപ്പോള്‍ മാത്രമേ പ്രവര്‍ത്തികമായിരിക്കാന്‍ ഇടയുള്ളൂ.

പിന്മൊഴി തനിമലയാളം എന്നിവയുടെ കാര്യം അതിന്റെ നടത്തിപ്പുകാര്‍ പലതവണ പറഞ്ഞിട്ടുല്ലതാണ്. അതില്‍ ചിലത് ഇഷ്ടപ്പെടാത്തവര്‍ സ്വന്തം നിലയ്ക്ക് പിന്മൊഴികളും മറ്റും തുടങ്ങിയിട്ടുമുണ്ട്. ബൂലോകം മുഴുവനും ഒരു സ്റ്റേറ്റിനു കീഴിലാവുകയും ഒരു ഏകീകൃത ബൂലോകകോഡ് നിലവില്‍ വരാതിരിയ്ക്കുകയും ചെയ്യുന്നിടത്തോളം കാലം കാര്യങ്ങള്‍ ഏതാണ്ട് ഇങ്ങിനെയൊക്കെത്തന്നെ നടക്കും അതായത് ഒറ്റപ്പോസ്റ്റ് വിപ്ലവം കുറച്ച് ബുദ്ധിമുട്ടായേക്കും...

പറഞ്ഞത് അഞ്ചല്‍ക്കാരന്‍ ഇങ്ങിനെ ഒരു പോസ്റ്റിടരുതായിരുന്നൂ എന്നോ പറഞ്ഞകാര്യങ്ങള്‍ ആകെ തെറ്റ് എന്നോ ഒന്നുമല്ല. അഞ്ചല്‍ക്കാരനു് ഇതുപോലൊരു പോസ്റ്റിട്ട് മനസ്സില്‍ തോന്നിയതെന്തും പറയാനുള്ള അവകാശമുള്ളതുപോലെ മറ്റുള്ളവരേയും അനുവദിയ്ക്കൂ എന്നു മാത്രം.

അജി said...

അഞ്ചല്‍ക്കാരാ.., പോസ്റ്റ് കൊള്ളാം എന്തോ എനിക്കിതൊന്നും ഉള്‍കൊള്ളാനാവുന്നില്ല, കാരണം താങ്കള്‍ ബ്ലോഗിനെ കാണുന്നതു പോലെ, ഭൂരിപക്ഷം പേരും ബ്ലോഗിനെ കാണുന്നില്ലാ എന്നതാണ്, ഇവിടെ സ്ഥിരമായി ബ്ലോഗുന്നവര്‍, എഴുത്തിനെ ജീവിത മാര്‍ഗ്ഗമായി സ്വീകരിച്ചവര്‍ അല്ല, ജോലി തിരക്കുകള്‍ക്കിടയില്‍ മനസ്സിനൊരാശ്വാസമായി താന്‍ കണ്ടതും, കേട്ടതും കുറിക്കുന്നു ഒരേ ഏരിയായില്‍ ഉള്ളവര്‍ ഒത്തുകൂടി സൌഹൃദം പങ്കുവെയ്ക്കുന്നു, അവരുടെ ഒത്തുകൂടല്‍ ലോകത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളില്‍ ഇങ്ങനെ ഒത്തുകൂടാനാവാത്തവരുമായി ഫോട്ടോകളിലൂടേയും, വീഡിയോവിലൂടെയുമെല്ലാം പങ്കുവെയ്ക്കുന്നു, ഇതിനെ ഞാന്‍ കൂട്ടായ്മ എന്നു പറയും, കൂട്ടായ്മ ഇല്ല എന്നു പറഞ്ഞാല്‍ ഞാനൊട്ടും അംഗീകരിക്കില്ല. പിന്നെ ഒരു വീട്ടില്‍ സ്വന്തം സഹോദരങ്ങള്‍ തമ്മില്‍ എന്തലാം അടിപിടികള്‍ നടക്കുന്നു.ഇവിടെ അങ്ങനെ വല്ല അടിയും നടക്കുന്നുണ്ടെങ്കില്‍ അതങ്ങനെ കണ്ടാല്‍ മതി, ഇവിടെ എല്ലാവരും അങ്ങനെയാണ് കാണുന്നതും.

അഞ്ചല്‍ക്കാരാ... ഇവിടത്തെ കൂട്ടായ്മയ്ക്കൊരുദാഹരണം ഇത്തിരിവെട്ടം റഷീദിന്റെ, പോസ്റ്റുകള്‍ നോക്കിയാല്‍ മതി അദ്ദേഹത്തിന്റെ പിതാവിന് അസുഖമായപ്പോള്‍ (അദ്ദേഹം പിന്നീട് മരിച്ചു) എത്രയോ പേരാണ്, റഷീദിനെ ആശ്വസിപ്പിച്ചത്, പ്രാര്‍ത്ഥിച്ചത് ഇതല്ലാം ഈ സ്നേഹ കൂട്ടായ്മയുടെ ഫലമാണ്. എന്തിനേറെ പറയണം. കുറുമാന്‍ തുടങ്ങി വെച്ചിരിക്കുന്ന ( ബൂലോക കാരുണ്യം അതിലേക്ക് എത്ര പേരാണ് തന്റെ സുമനസ്സ് തുറന്നിരിക്കുന്നത്. ഇതും വലിയൊരു കൂട്ടായ്മയുടെ ഫലം അല്ലേ?, ഒന്നോ, രണ്ടോ പേര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ഒരു കൂട്ടായ്മയിലെ എല്ലാവരും തെറ്റുക്കാരാവുമോ?.
അഞ്ചല്‍ക്കാരാ.. പണം കൊടുത്ത് ഇന്റര്‍നെറ്റ് ഉപയോഗിച്ചോ, ഗള്‍ഫില്‍ നിന്നുവിട്ട് നാട്ടില്‍ സ്ഥിരവാസിയാകുന്നവരോ, എന്റെ അഭിപ്രായത്തില്‍ ഒരു മുഴുസമയ ബ്ലോഗെഴുത്തുക്കാരായി ഇവിടെ തുടരുമെന്നു കരുതുന്നില്ല. പിന്നെ എല്ലാം പുതിയ കാര്യങ്ങളിലുമുള്ള താല്‍‌പര്യം പോലെ തന്നെയാ ഈ ബ്ലോഗും, ഇതിനേക്കാള്‍ നല്ലതും ടെക്നോളജിയില്‍ മുന്നിട്ട് നില്‍ക്കുന്നതുമായ, മറ്റൊരു പ്രസ്ഥാനം വരുകയാണെങ്കില്‍ ബ്ലോഗ് എന്നൊരു പ്രസ്ഥാനമുണ്ടായിരുന്നു, എന്നല്ലാം പുതു തലമുറക്ക് നമ്മള്‍ പഠിപ്പിക്കേണ്ടതായി വരും.

പിന്നെ ബൂലോക ക്ലബ്ബ് ഇതൊലൊന്നും വലിയ കാര്യമില്ല. പിന്മൊഴിയിലെ കൂട്ടായ്മയില്‍ നിന്ന് ചിലരെ ഒഴിവാക്കിയത്, അതിന് മറ്റെന്തെങ്കിലും കാരണമുണ്ടായിരിക്കും.
എഴുതുന്നവര്‍ എഴുതുക, വായിക്കുന്നവര്‍ വായിക്കുക. അല്ലാത്തവര്‍ ഉണ്ണുക, ഉറങ്ങുക.

Rasheed Chalil said...

കണ്ണൂസ്... ആ കമന്റ് ഞാനും ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു.

അഞ്ചല്‍ക്കാരാ... ബ്ലോഗ് എന്നതിന് ഇല്ലാത്ത അര്‍ത്ഥവും അതിനപ്പുറം ഉള്ള പ്രാധാന്യവും കൊടുക്കേണ്ടതുണ്ടോ... ? ഞാനടക്കം നല്ലൊരു വിഭാഗവും ഇത് ഒരു ഹോബിയായി കാണുന്നവരാണ്.
അതിനപ്പുറം ഇതിന് പ്രധാന്യം നല്‍കുന്നത് തെറ്റിദ്ധാരണ മൂലമാണ്.

പിന്നെ ബൂലോഗ ക്ലബ്ബ് എന്ത് എന്നതിനെക്കുറിച്ച് ദേവേട്ടന്‍ ഇടയ്ക്കിടേ പറയാറുണ്ടായിരുന്നു...
ഇവിടെ നോക്കിയാല്‍ അത് കാണാം..

അഭയാര്‍ത്ഥി said...

അവനവന്റേതെന്ന വികാരം അധികരിച്ചുള്ള ഹണിമൂണ്‍കാലത്ത്‌ ഇത്‌
കണ്ണൂസ്‌ പറഞ്ഞപോലെ അധികം തോന്നിയേക്കാം. എനിക്കും ഇതുപോലെ ഒക്കെ തോന്നിയിരുന്നു. വിവാധമുള്ള പോസ്റ്റുകളും ഞാന്‍ ഇട്ടിട്ടുണ്ട്‌. അടികിട്ടിയിട്ടുണ്ട്‌ പറ്റാവുന്ന പോലെ പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്‌.

അഞ്ചല്‍ക്കാരന്‍ പറഞ്ഞതില്‍ ചില കാര്യത്തിലൊഴികെ ഇന്നും എന്റെ അഭിപ്രായം
ഒന്നു തന്നെ.

ബെര്‍ളിയുടെ പോസ്റ്റ്‌ പിന്മൊഴിയില്‍ വരാത്തതെന്ത്‌. കാരണം സിബു പറഞ്ഞുകഴിഞ്ഞു. ഇത്‌ സൗമനസ്യം കൊണ്ട്‌ നാം അനുഭവിക്കുന്ന ഒരു ആര്‍ഭാടമാണ്‌. അതിന്റെ കെട്ടുവട്ടങ്ങള്‍ അനുസരിക്കുക എന്നത്‌ മാത്രമെ ഇതിനുപാധിയായുള്ളു.
ബൂലോഗ കുളാബ്‌ ഒര്‌ ബ്ലോഗ്‌ മാത്രമാണ്‌.
ഇവിടേയും അഞ്ചല്‍ക്കാരന്‍ പുതിയതായതുകൊണ്ടാണ്‌ ക്ലബ്ബെന്നാല്‍ വേറെന്തൊ കെട്ടിമാറാപ്പണെന്ന്ന്‌ കരുതിയത്‌.


ദോശകമെന്റ്‌ ബ്ലോഗിന്റെ ഒരുല്ലാസ വേളയാണ്‌. വിനോധിക്കുന്ന നിമിഷം. അതെപ്പോഴുമില്ലല്ലൊ.

കാര്യഗൗരവമുള്ള ഡിസ്കഷന്‍സ്‌ നിറയെ വേണമെന്നാണ്‌ എന്റേയും ആഗ്രഹം. അതെല്ലാവര്‍ക്കും തോന്നേണ്ടെ. നമുക്കാഗ്രഹിക്കാം.

പിന്നെ പാവം അഞ്ചല്‍ക്കാരനെ എടുത്തിട്ട്‌ പെരുമാറല്ലെ. സ്വന്തമെന്ന തോന്നലില്‍ നിന്നാണദ്ധേഹം ഇതിവിടെ പോസ്റ്റിയത്‌. പഴയ ശവപ്പറമ്പുകളും ആത്മവിദ്യാലയമെ പാടുന്ന ചുടലപ്പറമ്പ്‌ കാവല്‍ക്കാരേയും ഇയാള്‍കണ്ടിട്ടില്ല. ഈ വിഷയം മരിച്ച്‌ പുനര്‍ജ്ജനിച്ച്‌ വീണ്ടും തല്ലിക്കൊന്ന്‌ കുഴിച്ചിട്ടതാണ്‌.

അഞ്ചല്‍ക്കാരന്‍ അപ്പ്രന്റീസ്‌ ഷിപ്പ്‌ കഴിഞ്ഞു-എല്ലാം ഗ്രഹിച്ചു കാണും.

asdfasdf asfdasdf said...

മലയാളം ബ്ലോഗിലേക്ക് വന്നപ്പോള്‍ ഇതില്‍ മെമ്പര്‍ഷിപ്പില്ലെങ്കില്‍ ബ്ലോഗെഴുത്ത് തന്നെ വിഫലം എന്നായിരുന്നു ആദ്യമൊക്കെ വിചാരിച്ചിരുന്നത്. അന്ന് അതിനുമാത്രം ബ്ലോഗുകളുണ്ടായിരുന്നില്ല. ഇന്നതല്ല സ്ഥിതി. ആയിരത്തിനു മേല്‍ ബ്ലോഗുകളായി. എല്ലാവര്‍ക്കും ഒരേ അഭിപ്രായമുണ്ടാകണമെന്നില്ല. ക്ലബിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അതിന്റെ ആരംഭകാലത്ത് നിറവേറ്റാന്‍ സാധിച്ചിരുന്നുവെന്നു തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. 'സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം' എന്നതാണ് ബൂലോഗ ക്ലബിന്റെ മുഖമുദ്ര തന്നെ. ആ സ്ഥിതിക്ക് ഇവിടെ വളര്‍ച്ചയുടെയോ തളര്‍ച്ചയുടെയോ പ്രശ്നം ഉദിക്കുന്നുപോലുമില്ല. പിന്നെ, പിന്മൊഴിയും ക്ലബുമായി കൂട്ടികലര്‍ത്തേണ്ട ആവശ്യമില്ല. പിന്മൊഴി ഏവൂരാന്‍ എന്ന വ്യക്തിയുടെ സൌജന്യമാണ്. അതില്‍ എന്തു വരണം വരരുത് എന്നത് തീരുമാനിക്കേണ്ടതും അദ്ദേഹമാണ്. (ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗില്‍ കമന്റ് ഓപ്ഷന്‍ എന്നുമുതലാണ് പ്രത്യക്ഷപ്പെട്ടതെന്ന് അഞ്ചല്‍ക്കാരന്‍ സമയവും സൌകര്യവുമുള്ളപ്പോള്‍ അന്വേഷിക്കുന്നത് നന്നായിരിക്കും.... എഴുത്ത് ജീവിതമാര്‍ഗ്ഗമാക്കിയ ബെര്‍ളിയെയും ഇടവേളകളില്‍ മാത്രം തന്റെ ഗ്രാമത്തെക്കുറിച്ചെഴുതുന്ന വിശാലനേയും താരതമ്യം ചെയ്യുന്നത് എങ്ങനെയാണ് ? )

Unknown said...

തറവാട്ടുമ്മറത്തു തന്നെ കേറിനിന്ന്‌ കാരണോന്മാരെ പഴി പറയുന്ന രീതിയായിപ്പോയി ഇത്.
ക്ലബ്ബാകുന്ന തറവാട്ടുമ്മറം നിങ്ങള്‍ക്കായവര്‍ ബാക്കിവെച്ചിട്ടുണ്ടല്ലോ.ഇനി വരുന്നവര്‍ക്ക് എന്താ ചെയ്യാന്‍ പറ്റുക എന്നു തെളിയിക്കുക.

ബൂലോഗരെല്ലാം ഒരേ മനസ്ഥിതിക്കാരാണെന്ന ചിന്ത ആദ്യം ഉപേക്ഷിക്കുക.അതു പോലെ പോസ്റ്റ് വായിക്കുന്നവര്‍ എല്ലാം കമന്റുന്നു എന്ന മിഥ്യാധാരണയും.
എനിക്കു തോന്നുന്നത് ഭൂരിഭാഗം ബ്ലോഗര്‍മാരും ബ്ലോഗിംങ്ങിനെ ഗൌരവമുള്ള ഒരു കാര്യമായി കാണുന്നവരല്ല എന്നാണ്.

അതു കൊണ്ടു തന്നെ ഗൌരവമുള്ള വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ തക്ക വിജ്ഞാനം ആര്‍ജ്ജിക്കാനും അതിനു വേണ്ടി മിനക്കെടാനും സമയമില്ലാത്ത വരൊക്കെ പോസ്റ്റ് വായിച്ചാല്‍ തന്നെ കമന്റിടാതെ പോകുന്നുണ്ടാകാം.

“മജാസ് പാര്‍ക്കിലെ നാലുപേര്‍ കൂടിയ മീറ്റിലെ പഴം പൊരിയുടെ പഴത്തിന്റെ അളവ് അണുകിടകീറി വിശകലനം ചെയ്യാന്‍ ബൂലോകരുടെ തള്ളികയറ്റം. “

ഇത്തരം പോസ്റ്റുകളില്‍ തമാശകളോ ഓഫുകളോ എന്തിന് പരസ്പരം സൌഹൃദത്തോടെയുള്ള വ്യക്തിഹത്യകള്‍(?) വരെ ചെയ്യാന്‍ വലിയ അറിവും വിജ്ഞാനവുമൊന്നും ആവശ്യമില്ലാത്തതാകാം പോസ്റ്റ് കാണുന്നവരൊക്കെ വല്ലതും എഴുതിവെച്ച് പോകുന്നതിന് കാരണം.അപ്പോള്‍ സ്വാഭാവികമായും കമന്റുകളുടെ എണ്ണം വളരെക്കൂടുതല്‍ കാണുന്നുണ്ടാകും,അതില്‍ കെറുവിച്ചിട്ട് കാര്യമില്ല.

ഗൌരവതരമായ സാമൂഹ്യപ്രശ്നങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ചുരുക്കം ചില ബ്ലോഗര്‍മാരും ബ്ലോഗുകളുമുണ്ട് ബൂലോഗത്ത്.അവരൊന്നും വന്നെന്റെ കവിതയ്ക്ക് കമന്റിട്ടില്ല എന്നു പറയുന്നതില്‍ അര്‍ത്ഥമുണ്ടെന്നെനിക്കു തോന്നുന്നില്ല.

“സ്വതന്ത്രമായി ബ്ലോഗെഴുതി കൊണ്ടിരുന്നവര്‍ ബൂലോകത്ത് നിന്നുമാര്‍ജിച്ച അരാധനയും എഴുത്തുകാരനെന്ന പരിവേഷവുമായി പുസ്തക പ്രസാധനവും സീരിയല്‍ നിര്‍മ്മാണവുമൊക്കെയായി ബൂലോകത്ത് നിന്നും പടിയിറങ്ങിയിട്ട് തങ്ങളുടെ ഉല്പന്നങ്ങളുടെ പരസ്യ പലകയാക്കി ബൂലോക ക്ലബ്ബിനെ മാറ്റി ഈ കൂട്ടായ്മയുടെ നട്ടെല്ലൊടിക്കുന്ന പ്രവണത കൂടി വരുന്നു “

മേല്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് കൂട്ടായ്മയുടെ നട്ടെല്ലൊടിക്കുന്നത് എന്നു മനസ്സിലാകുന്നില്ല.കൂടെ നടന്നിരുന്നവര്‍ ഉയരങ്ങള്‍ താണ്ടാന്‍ തുടങ്ങുമ്പോള്‍ സന്തോഷിക്കുകയും എനിക്കും അതു പോലെ ഉയരങ്ങള്‍ കീഴടക്കണം എന്ന് ആഗ്രഹം ഉടലെടുക്കുകയും അതിനു വേണ്ടി ബാക്കിയുള്ളവര്‍ കൂടി പ്രയത്നിക്കാന്‍ കാരണമാവുകയും ചെയ്യുന്നുണ്ടെങ്കില്‍ അതാ കൂട്ടായ്മയുടെ നട്ടെല്ലിനു കൂടുതല്‍ ബലം നല്‍കി മറ്റു മാദ്ധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ത്രാണിയുണ്ടാക്കുന്ന പ്രക്രിയയല്ലേ?.
മറ്റൊരു രംഗത്തു പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരാള്‍ ബ്ലോഗറാകുന്നതു മുതല്‍ അതു നിര്‍ത്തിവെക്കണമെന്നോ അല്ലെങ്കില്‍ താന്‍ എന്തു ചെയ്യുന്നു എന്നു ബൂലോകത്തിനു മുന്‍പില്‍ വെളിപ്പെടുത്താന്‍ പാടില്ല എന്നോ വല്ല നിയമവുമുണ്ടോ?

എനിക്കു തോന്നുന്നത് താങ്കള്‍ ഒരു പാട് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാവാം ഈ പോസ്റ്റിട്ടത്.

വിവാദ പോസ്റ്റുകള്‍ ഇടുന്നത് കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു വഴി കൂടിയാണെന്നു പറയാതെ വയ്യ.

oru blogger said...

സിബു പറഞ്ഞതിനോട് യോജിക്കാതെ വയ്യ!
എന്നുകണ്ട് ഞാന്‍ ഇപ്പോ ഈ എഴിതുന്നതിനോട് പുള്ളീ യോജിക്കണമെന്നുമില്ല, അല്ലെങ്കില്‍ ഞാന്‍ പുള്ളി ഇട്ട കമന്റ് അതേപടി കോപ്പി ചെയ്ത് വെക്കണം:)

ഒരു ഇന്ത്യന്‍ വംശജന്‍ ഇന്‍വെസ്റ്റ് ചെയ്ത് കോടികള്‍ കൊയ്ത, രണ്ടു സ്റ്റാന്‍ഫോര്‍ഡ് എന്‍ചിനീയര്‍മാര്‍ തുടങ്ങിയ ഗൂഗിളിന്റെ, പിന്നെ ഇന്റെര്‍നെറ്റിന്റെ പൊതുവായുമുള്ള ബിസിനസ്സ് ലക്ഷ്യം ഒരു തുറന്ന മീഡിയമാണ്. അവിടെ കൊച്ചതോ വലുതൊ ആയ എഴുത്ത് എന്നത് ഒരു പ്രശ്നമല്ല!

BTW: കൊടകരപുരാണത്തേക്കുറിച്ച് എന്തോ ഇന്നലെ ഇ-മെയിലില്‍ കിട്ടി:) അതില്‍ ഗൂഗിള്‍ ഇ-മെയില്‍ ഇല്ലാത്തവരുമുണ്ടായിരുന്നു:)

Viswaprabha said...

അഞ്ചല്‍ക്കാരാ, മറ്റു അഡ്മിനുകളേ.

ഈ പോസ്റ്റും കമന്റുകളും ദയവുചെയ്ത് ആരും ഡീലിറ്റു ചെയ്തുകളയരുതേ!


പലരും ചെയ്യുന്ന ഒരബദ്ധമാണ് ഇത്തരം ഒരു ചര്‍ച്ച കഴിഞ്ഞ്, അത് അപ്രസക്തമായോ എന്ന സംശയത്തില്‍ അതപ്പാടെ ഡീലിറ്റു ചെയ്തു കളയുന്നത്. പുതുതായി വരുന്ന വേറേ ബ്ലോഗര്‍മാര്‍ ഇതേ വിഷയം പിന്നെയും കൊണ്ടു വരുന്നു.


അഞ്ചല്‍ക്കാരന്‍ വിഷമിക്കണ്ട. ഇതൊക്കെ ഇങ്ങനെയങ്ങു നടന്നുപോയ്ക്കോളും.

:-)

കരീം മാഷ്‌ said...

ഓരോരുത്തരും ബ്ലോഗെഴുതുന്നതും പബ്ലീഷു ചെയ്യുന്നതും സ്വന്തം ചെലവില്‍, അല്ലങ്കില്‍ സ്ഥാപനയുടമസ്ഥന്റെ ചെലവില്‍,
ബൂലോഗക്ലബിലെ അംഗത്വമെടുപ്പു ഒരുപാടു കാലം എനിക്കും തെറ്റിദ്ധാരണയായിരുന്നു.ഇതു ഒരു സംഘടനപോലെ ഒന്നെന്ന തെറ്റിദ്ധാരണ ഉണ്ടായിരുന്നു.പില്‍ക്കാലത്തതു മാറിക്കിട്ടി.
കമണ്ടുകള്‍ ഇല്ലാതെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടില്ലന്നതു സത്യം.
കമണ്ടുകള്‍ വേണ്ടവര്‍ അതു കൊടുക്കണമെന്നതു മറ്റൊരു സത്യം.
ഇല്ലങ്കില്‍ അത്രക്കും ശ്രേഷ്ടമായവയായിരിക്കണമെന്നു മാത്രം
(പിന്മൊഴിയില്‍ വരാത്ത ഒരുപാടു പോസ്റ്റുകള്‍ നല്ല ഹിറ്റു കിട്ടുന്നവയുണ്ട്‌)
സിബുവിന്റെ വായനാലിസ്റ്റ്‌ എന്ന പരിപാടിയും എനിക്കത്രക്കു സുഖം തരുന്നില്ല.പുറം ചൊറിയലിന്റെ പ്രത്യക്ഷഭാവം കാണുന്നു.
ബൂലോഗ ക്ലബ്‌ ചാറ്റ്‌ റൂമായി തരം താഴ്‌ന്നിരിക്കുന്നു എന്നു പറഞ്ഞതു മനസ്സിലായില്ല. ചിലപ്പോള്‍ പിന്മൊഴി സൂചികയെ ഉദ്ദേശിച്ചായിരിക്കും പറഞ്ഞത്‌.
പലരും പിന്മൊഴിയേയും ബൂലോഗക്ലബിനെയും മിക്സു ചെയ്യുന്നു.
പിന്മൊഴിസൂചിക ഏവൂരാന്‍ നിയന്ത്രിക്കുന്ന സ്വന്തമായ സെര്‍വറിലൂടെ വരുന്ന ഒരു അഗ്രിഗേറ്റര്‍, മറ്റു അഗ്രിഗേറ്റരുകള്‍ അപ്ഡേഷനില്‍ ഈയിടെ കാലതാമസം വരുത്തുന്നു. എന്നാല്‍ തനിമലയാളവും പിന്മൊഴിയും അവസരത്തിനൊത്തു ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിനാല്‍ അവര്‍ കൂടുതല്‍ ശ്രദ്ധേയമായി എന്നു മാത്രം.
വായിക്കാം കമണ്ടിടാം,വായിക്കാതിരിക്കാം, കമ്മണ്ടിടാതിരിക്കാം,വായിച്ചിട്ടും വായിക്കാത്തപോലെ ഭാവിക്കാം. വായിക്കാതിരുന്നിട്ടും വായിച്ചപോലെ കമണ്ടിടാം.
ഇതൊന്നുമല്ലാതെ മനസ്സിനിഷ്ടപ്പെട്ടതിനുമാത്രം കമണ്ടിട്ടു നല്ലതെങ്കില്‍ നല്ലത്‌ എന്നും അഴുക്കെങ്കില്‍ അഴുക്കെന്നും പറയാം.
അതിനൊക്കെ സ്വാതന്ത്ര്യം തരുന്ന ഒരു I agree ഒപ്പിട്ടിട്ടാണു നാം ബ്ലോഗു തുടങ്ങിയത്‌.ബൂലോഗ സൗഹൃദം എന്നൊന്നില്ല. ഒരു പരസ്പരസഹായ സഹകരണ സംഘം.
ഇതൊക്കെ പറഞ്ഞിട്ടും മനസ്സില്‍ നിന്നു പോകാതെ നില്‍ക്കുന്നതു ഒരു സ്ക്രീന്‍ മറഞ്ഞുപോയ ബ്ലോഗര്‍ എഴുതിയ "തന്റെ തന്തയുടെ ചെലവിലല്ലല്ലോ ഞാന്‍ ബ്ലോഗെഴുതിയത്‌ വേണങ്കില്‍ വായിച്ചാല്‍ മതി ഞാന്‍ നിര്‍ബന്ധിച്ചിട്ടില്ലല്ലാ തന്നോടു വായിക്കാന്‍? എന്ന പരുഷമായ ഒരു കമന്‍ടാണ്‌"

Anonymous said...

തന്തക്ക് പിറക്കാത്തരമാണെഴുതിയതെങ്കിലും ഓന്റെ തന്തക്ക് വിളിക്കണ്ടായിരുന്നു മാഷെ. മാഷല്ലേ. മാഷ്ക്ക് അതു പാടുണ്ടോ? അതൊക്കെ ഞങ്ങള്‍ വിളിക്കില്ലേ?

Sathyardhi said...

കൂട്ടായ്മ- ഇല്ല. എന്തുകൊണ്ട്‌ ഞാന്‍ അങ്ങനെ പറയുന്നു എന്നത്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ അര്‍ത്ഥമില്ലാതായതുകൊണ്ട്‌ ഇവിടെ കൂടി പറയുന്നില്ല.

ക്ലബ്ബ്‌- വളരെ കുറച്ചു ബ്ലോഗര്‍ മാര്‍ ഉണ്ടായിരുന്ന സമയത്ത്‌ തീം ബ്ലോഗുകളില്‍ മറ്റുപോസ്റ്റുകള്‍ കലരാതിരിക്കാനും ഓഫ്‌ ടോപ്പിക്ക്‌ മഹാപാപം ആയിരുന്നതുകൊണ്ട്‌ അത്തരം കമന്റുകള്‍ പോസ്റ്റാക്കാനും തുടങ്ങിയതാണിത്‌. ഇന്ന് തീം ബ്ലോഗുകള്‍ സൂക്ഷിക്കുന്നവര്‍ മറ്റു അവിയല്‍ ബ്ലോഗുകള്‍ തുടങ്ങുന്നു, ഓഫ്‌ അംഗീകൃതമായെന്നതുപോലെ തോന്നുന്നു.

ക്ലബ്ബിന്റെ ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അഡ്മിന്മാര്‍ അവര്‍ക്കു തോന്നുന്നത്‌ ചെയ്യട്ടെ, പക്ഷേ ഡിലീറ്റ്‌ ചെയ്യുകയാണെങ്കില്‍ ആ യൂണിക്കോഡിനെ കുറിച്ചുള്ള ചര്‍ച്ച എവിടെങ്കിലും സൂക്ഷിക്കണം, ക്ലബ്ബ്‌ പോയി കിട്ടുമ്പോള്‍ അതും പോകരുതെന്ന് ആഗ്രഹം.

കമന്റ്‌- വളരെ കാലം ബ്ലോഗ്‌ എഴുതിയ ശേഷം വളരെ അദ്ധ്വാനിച്ച്‌ ഒരു പോസ്റ്റ്‌ ഇട്ട എനിക്ക്‌ ആകെ കിട്ടിയത്‌ ഒരു അനോണി ഇട്ട ഓഫ്‌. അത്‌ ബൂലോഗരുടെ സൌകര്യം, കമന്റ്‌ എന്റെ അവകാശമല്ല, കമന്റ്‌ ഇടാന്‍ എനിക്കൊട്ടു ബാദ്ധ്യതയും ഇല്ല.

എനിക്കു വേണമെങ്കില്‍ എന്റെ സുഹൃത്തുക്കള്‍ക്കൊക്കെ ഒരു മെയില്‍ അയക്കാമായിരുന്നു, കമന്റ്‌ കുറേ വന്നേനെ ആ പോസ്റ്റില്‍. ക്യാന്‍വാസ്‌ ചെയ്തു 100 കമന്റ്‌ വാങ്ങിയാല്‍ എനിക്കു പരമവീരചക്രം കിട്ടുമെന്ന് തോന്നാത്തതുകാരണം കമന്റെണ്ണം ഞാന്‍ എടുക്കാറില്ല, പക്ഷേ അങ്ങനെ കമന്റുതെണ്ടല്‍ ആരെങ്കിലും
നടത്തിയാല്‍ അവരെ കുറ്റവും പറയില്ല, അതവരുടെ സ്വന്തം ബ്ലോഗിന്റെ കാര്യം, അതില്‍ പരാതിയും പറയാന്‍ എനിക്കവകാശമില്ലല്ലോ .

ഗ്രൂപ്പ്‌- ഉണ്ടാക്കിക്കോട്ടെ അതിനെന്താ? എന്നെ ഗ്രൂപ്പു കളിക്കാന്‍ വിളിക്കാതിരുന്നാല്‍ എന്റെ പ്രശ്നം കഴിഞ്ഞു.

റീഡര്‍ കമ്യൂണിറ്റി ഓരോരുത്തരും അദ്ധ്വാനിച്ചു സമ്പാദിക്കുന്നതാണ്‌, എനിക്കു ചാറ്റ്‌ ചെയ്തും പരിചയക്കാരെ വിളിച്ചു വരുത്തിയും റീഡര്‍ കമ്യൂണിറ്റി ഉണ്ടാക്കാന്‍ താല്‍പ്പര്യമില്ല, പക്ഷേ അങ്ങനെ ചെയ്യുന്നതില്‍ ഒരു തെറ്റും ഇല്ല, പത്രങ്ങള്‍ പോലും പരസ്യം കൊടുക്കാറില്ലേ? ബ്ലോഗിന്റെ മാര്‍ക്കെറ്റിംഗ്‌ അവനവന്റെ ജോലി ആണ്‌. എങ്ങും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്‌ ഒരു വായന കമ്യൂണിറ്റി ബില്‍ഡ്‌ ചെയ്യാം, എവിടെയും ഇല്ലാത്ത ക്വാളിറ്റി ചിത്രങ്ങള്‍ ഇട്ട്‌ ആളെ കൂട്ടാം, തമാശ പറഞ്ഞ്‌ ആളെ കൂട്ടാം, കൂട്ടുകാരെ എല്ലാം ഐ എസ്‌ ഡി വിളിച്ചോ ഓര്‍ക്കുട്ടില്‍ ബ്രോഡ്കാസ്റ്റ്‌ അയച്ചോ ആളെ കൂട്ടാം, എന്തെങ്കിലും ചെയ്തോട്ടെന്നേ.

ബെര്‍ളി- ഭേദപ്പെട്ട തമാശകള്‍ എന്നു എനിക്കു തോന്നിയ ബെര്‍ളിയുടെ പോസ്റ്റുകള്‍ക്ക്‌ ഞാന്‍ കമന്റ്‌ ഇടാറുണ്ട്‌. തനിമലയാളം എന്തു ചെയ്യണമെന്നുള്ളത്‌ എവൂരാന്‍ സ്വയം തീരുമാനിച്ചോട്ടെ. അഞ്ചല്‍ക്കാരന്‍ പറഞ്ഞ അടപ്പൂരാന്‍ എന്ന പോസ്റ്റ്‌ വ്യക്തിഹത്യ ആണ്‌, അതില്‍ അടപ്പൂരാനെ എത്ര തവണ കഴുവേറിയെന്നും മറ്റും വിളിച്ചിട്ടുണ്ടെന്ന് എണ്ണിയിട്ട്‌ അഞ്ചല്‍ക്കാരനെ ആണെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്നു
ആലോചിച്ചാല്‍ ഉത്തരം എന്തു കിട്ടും? എന്നെ ആയിരുന്നു ഈ ഭള്ള്‌ വിളിച്ചതെങ്കില്‍ മിനിമം മൂന്നു പേജ്‌ പച്ച തെറി ബെര്‍ളിക്ക്‌ ഈ മെയിലിലും കിട്ടിയേനെ- അതാണ്‌ എന്റെ സ്പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ്‌. എവൂരാന്റെ സ്പിരിറ്റ്‌ അതല്ലാന്നു തോന്നുന്നു, ബെര്‍ളിയുടെ ഭാഗ്യം.

വിത്സന്‍- ക്ലബ്ബില്‍ വന്നത്‌ ഒരു ക്ലോണ്‍ പോസ്റ്റ്‌ ആണ്‌ ആരാണിട്ടതെന്ന് ഓര്‍മ്മയില്ല, അതിന്റെ ഒറിജിനല്‍ വിത്സന്റെ ബ്ലോഗിലുണ്ട്‌, അതിലും പഴയ കാര്യമേ പറയാനുള്ളു, താല്‍പ്പര്യമുള്ളവര്‍ കമന്റിടട്ടെ. വിത്സണ്‍ എന്റെ അടുത്ത സുഹൃത്താണ്‌, അതുകൊണ്ട്‌ അദ്ദേഹത്തിനു എന്റെ പോസ്റ്റില്‍ കമന്റിടാന്‍ യാതൊരു ബാദ്ധ്യതയുമില്ല (ഇല്ലാത്തതുകൊണ്ടാണ്‌ ഞങ്ങള്‍ സുഹൃത്തുക്കളായി ഇരിക്കുന്നത്‌)

പുതിയവര്‍, പഴയതിനെക്കാള്‍ സമയം എടുക്കും ബ്ലോഗ്‌ എസ്റ്റാബ്ലിഷ്‌ ചെയ്യാന്‍ എന്ന് എനിക്കു തോന്നുന്നില്ല. പഴയതു പോലെ അമ്പതു ബ്ലോഗില്‍ ഒന്നായിട്ടല്ല അവര്‍ തുടങ്ങുന്നത്‌ എന്നത്‌ ശരി, പക്ഷേ വായനക്കാരും അതുപോലെ കൂടിയിട്ടുണ്ട്‌. പണ്ട്‌ നൂറു വായനക്കാരുടെ ഇടയില്‍ ഇന്നും വേണമായിരുന്നു എനിക്കു റീഡര്‍ കമ്യൂണിറ്റി കെട്ടിപ്പടുക്കാന്‍ എന്റെ ബ്ലോഗിന്‌, ഇന്ന് എനിക്കു അയ്യായിരം ആളുകളുടെ ഇടയില്‍ നിന്നും റീഡര്‍ കമ്യൂണിറ്റി കെട്ടിപ്പടുക്കാം.

പുതിയവരില്‍ ചിലര്‍ വളരെ പെട്ടെന്ന് ശ്രദ്ധേയമായ ബ്ലോഗര്‍മാര്‍ ആകുന്നു, ഉദാഹരണം- സാജന്‍, പ്രമോദ്‌, ബൈജു.. ചിലര്‍ കൂടുതല്‍ സമയം എടുക്കും.. അതവരുടെ ബ്ലോഗിംഗ്‌ രീതിയുടെ
വത്യാസമാകാം, ഭാഗ്യമാകാം, ക്വാളിറ്റി ആകാം എന്തെങ്കിലുമാകാം. അതിനു വായനക്കാരന്‍ ജസ്റ്റിഫിക്കേഷന്‍ കൊടുക്കേണ്ടതുണ്ടോ?

ബുദ്ധിജീവി- ബെര്‍ളിയോ ബുദ്ധിജീവി എന്ന ബ്ലോഗ്‌ എഴുതുന്നയാളോ തമാശ പറയുമ്പോള്‍ കൂടെ ചിരിക്കാറുണ്ട്‌, എന്നാല്‍ ഗൌരവമായി ഈ കാര്യം ചര്‍ച്ചക്കു വച്ചാല്‍ എനിക്കു പറയാനുള്ളത്‌ ഇതേയുള്ളു.

വ്യാജമായി ഒരാള്‍ വലിയ ചിന്തകള്‍ എന്നു നടിച്ച്‌ പോസ്റ്റുകള്‍ ഇട്ടാല്‍ കോപ്പിയടിച്ച്‌ ഇടുന്ന പോസ്റ്റുകള്‍ പോലെ സ്വാഭാവിക അന്ത്യം താമസിയാതെ ഉണ്ടാവും.

ബുജിയായി മാറി എന്നത്‌ പക്ഷേ ഗൌരവമായി പറയുകയാണെങ്കില്‍, ഓരോരുത്തരും അവരവരുടെ മനസിന്റെ വ്യാസം അനുസരിച്ച്‌ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ സങ്കീര്‍ണ്ണതയും കൂടിയും കുറഞ്ഞും വരും, ആളുകള്‍ പോയി വായിച്ച്‌ യോജിക്കുകയോ വിയോജിക്കുകയോ അവഗണിക്കുകയോ ചെയ്തോളും. സപ്തവര്‍ണ്ണം ഫോട്ടോഗ്രഫിയെക്കുറിച്ച്‌ പറയുന്നതില്‍ പലതും എനിക്കു മനസ്സിലാവാറില്ല, അതുകൊണ്ട്‌ ഞാന്‍ അയാളെ കളിയാക്കണോ എന്നെത്തന്നെ കളിയാക്കണോ?

കളിയും ചിരിയും സൌഹൃദവുമെല്ലാം നല്ലതാണ്‌. അതു മാത്രം പോരല്ലോ, ആരും കാണാത്തതു കാണുകയും കേള്‍ക്കാത്തതു കേള്‍ക്കുകയും ചിന്തിക്കാത്തതു ചിന്തിക്കുകയും ചെയ്യുന്നവരാണു ലോകത്തെ മാറ്റി മറിക്കുന്നവര്‍. അതിശയമനുഷ്യരാവാന്‍ കഴിയട്ടെ, നമുക്കെല്ലാവര്‍ക്കും. അവര്‍ എണ്ണത്തില്‍ കുറഞ്ഞതാണ്‌ നാടിന്റെ
ശാപം.

ഭയങ്കര ഡിസ്‌ക്ലെയിമര്‍:
ഈ വിഷയം ചര്‍ച്ചക്കു വച്ചതുകൊണ്ട്‌ ഞാന്‍ എന്റെ, എന്റെ മാത്രം- സീനിയറും ജൂനിയറും നാഥനും അനുയായിയും മാടമ്പിയും അടിയാളനുമൊന്നുമല്ലാത്ത, ഇതൊന്നുമാകാന്‍ ആഗ്രഹവും സമ്മതവുമില്ലാത്ത ബ്ലോഗര്‍ ദേവന്റെ അഭിപ്രായം.

അതുല്യ said...

ദേവന്റെ കാളമൂത്രം പോലെ കിടക്കണ കമന്റ് കണ്ടാണിങ്ങോട്ട് വന്നത് - ം മ്മ്മ്മ്മ്മ്

ഇന്ന് അമ്മ ദിനം, ഞാന്‍ അമ്മേനെ ഓര്‍ക്കുന്നു, കണ്ണുകള്‍ സജലങ്ങളായി - ശരിയാ ശരിയാ എന്റേം കണ്ണുകള്‍ നിനച്ച് നിന്‍ വരികള്‍

ഇന്നലെ മുന്നാറിലു ഇടിച്ച് നിരത്തി - ശരിയാന്നേ,, ഈ കമ്പീം മണ്ണും ഒക്കെ എന്തോ ചെയ്യുവോ എന്തോ ..


ഒരുപാട് പ്രണയിച്ചിരുന്നു, ഇന്ന് അവളുടെ കല്യാണം - കഷ്ടായി, നോവാതെ.. ഇനിയും തടയും.

കുട്ടിണ്ടായി - ഒഹ് എന്ത് ഭംഗിയാ വാവേനെ - കൊതിയാവൂണു കണ്ടിട്ട്...

പടം - മുറവുമായി കറിയ്കരിയുന്ന ചിന്നാത്തു -മ്ം ഞാനും ഓര്‍ത്ത് പോയി, ഒരുപാട് ഗ്രഹാതുരത്വമുണ്ട്ട്ടോ ഈ പോസ്റ്റില്‍ ..

ഞാന്‍ ചെയ്ത യാത്രകള്‍ - ഒഹ് എത്രമാത്രം അനുഭവം കാണും, ഇനിയും പോരട്ടെ രണ്ട് പ്ലേറ്റ് അനുഭവം

എഴുത്ത് വിട്ടിരുന്നു,
ഓപ്പോളിനു കുറവുണ്ടോ
എന്നെ വിളിയ്കണേ
കല്യാണത്തിനു...

വഹ് വഹ് കാവ്യദേവത ഇറങ്ങി നില്ക്കുന്ന കവിത ഈ പ്രായത്തില്‍ ഇത്രേം പ്രതിഭയോ?

ചേട്ട നില്ല്.. ഞാന്‍ വീട്ടിലേയ്ക് എഴുതിയ കത്താണിത്.. കവിതയല്ലാ..

----
ഇത്രേം ഒക്കെ സ്ഥിതി വിശേഷമാണു ഞാന്‍ പോലും ഉള്‍പെടുന്ന മലയാ‍ളം ബ്ലോഗ്ഗ് കറങ്ങുന്ന അച്ചുതണ്ട്. കല്യാണോ‍ം പ്രേമോം കുട്ടിയുണ്ടാവലും,പടവലങ്ങ കായ്കുന്നതും ഒക്കെ തന്നെയാ‍ണു ബ്ലോഗുകളില്‍ നമ്മള്‍ കാണുന്നത്. ഇതിനു പ്രധാന കാരണം ഇതിലും കൂടുതല്‍ അറിവുള്ളവര്‍ ഉണ്ടായിട്ടും, ബ്ലോഗ്ഗുകള്‍ക്ക് തന്റെ വിഹിതമായിട്ട് ഇതൊക്കെ മതി എന്ന് കരുതുന്നവരാണു മിക്കവരും. എനിക്ക് അറിയാവുന്ന്ന (പിന്നേയ്.. )ഒരുപാട് കാര്യങ്ങളും, അനുഭവങ്ങളുമൊക്കെയുണ്ട്. പക്ഷെ അത് ഒന്നും തന്നെ എന്നെ സംബന്ധിച്ചോളം ഈ പരസ്യമായി കിടക്കുന്ന മതിലില്‍ എഴുതി വയ്കേണ്ടവയല്ല. അപ്പോ പ്pഇന്നെ നിസ്സാരമായ ഡയറിക്കുറിപ്പുകള്‍ക്ക് പകരം ഉപയോഗിയ്കുന്ന ഒരു സ്വകാര്യതകളൊക്കെ ഒരു പരിധി വരെ പരസ്യമായി തന്നെ നമ്മള്‍ എടുത്തിടുന്ന ഒരു സ്ഥലം. അത്രേയുള്ളു ബ്ലോഗ്ഗുകള്‍. അതിന്റെ ഒരു കോഡ് ഓഫ് കണ്ടക്റ്റിനു വേണ്ടിയോ, അല്ലെങ്കില്‍ ഇന്നവിധമാവണം ബ്ലോഗ്ഗ് അല്ലെങ്കില്‍ ഇന്നവരൊക്കെ മുന്‍-കൈ എടുക്കണം എന്നൊക്കെ വിലപിയ്കേണ്ടതുണ്ടോ? എത്ര പേരു സ്ഥിരമായിട്ടെഴുതുന്നു? കെ.കെ എക്സ്പ്രെസ്സില്‍ കേറുന്നവരൊക്കെ ഡല്‍ഹി വരെ ഉണ്ടാവണം എന്ന് റെയില്വേ ശഠിയ്കണോ? അവരവരുടേ സ്റ്റേഷന്‍ വരെമ്പോ പോട്ടെ പുല്ല് എന്നും പറഞ് ഇത്ര കൂട്ട് കൂടിയവരാണേങ്കിലും എറങി പോവില്ലേ? അല്പം അറിവ് ഒക്കെ ബ്ലോഗ്ഗിലൂടെ സമ്പാദിച്ചു അല്ലെങ്കില്‍ അതിനു ഉതകുന്നു എങ്കിലും, പത്തോ നൂറോ ലിങ്കുകള്‍ മറ്റ് ആവശ്യത്തിനായി തുറക്കുന്ന കൂട്ടത്തിലാണു ഞാന്‍ ബ്ലോഗ്ഗുഗളിലും കയറാറു. കുട്ടികളുടെ വല്ല വിശേഷവുമുണ്ടെങ്കില്‍ തീര്ച്ചയായും അവിടെ കേറീ എന്തെങ്കിലും പറയും. ചില ഇംഗ്ലീഷ് ബ്ലോഗുകളിലും ഞാന്‍ നിരന്തരമായി കേറി അഭിപ്രായങ്ങളും മറ്റും പറയാറുണ്ട്. അത് ഒന്നും തന്നെ സുഹ്ദ് ബന്ധത്തിലോ മെയിലിലൂടേയോ ഒന്നും അടിസ്ഥിതമല്ല, ഒരു എ.ഡി യില്‍ മാത്രം ഒതുങ്ങുന്നു. അത്ര തന്നെ. അതില്‍ കൂടുതലൊന്നും എന്റെ ജീവിതത്തിന്റെ തുണ്ടല്ല ഈ ബ്ലോഗ്ഗോ ഈ സുഹൃദ് വലയമോ. ഒന്നോ രണ്ടോ കൊല്ലം മുമ്പ് കണ്ടവരെയോ മെയിലയച്ചവരെയോ ഒക്കെ ഒരു കാരണ വശാലും ഒരു കൂട്ടാ‍യമയുടേ ഭാഗമായോ ഒരു തലയിടാന്‍ ഒരു തോളായോ ഒന്ന്നും ഞാന്‍ കണ്ടിട്ടില്ല ഇത് വരെ. ഇതിലൂടെ കെട്ടി പെടുത്ത ബന്ധങ്ങളും ഇത് പോലെ തന്നെ. ആവുന്നത് വരെ കൊണ്ട് പോകുക. സഹകരിച്ച് എന്തെങ്കിലും എപ്പോഴെന്‍ങ്കിലും ചെയ്യാന്‍ ഒത്താലത് ചെയ്യുക. അത്ര മാത്രമ്മ്. അത് കൊണ്ട് ബ്ലോഗ് ബ്ലോഗ് എന്ന നിലവിളി നിര്‍ത്തു, അത് നന്നാവുകയോ നായ നക്കുകയോ ഒക്കെ വേണ്ട പോലെ വേണ്ട സമയത്ത് ആയിക്കൊളും. ഒരുപാട് പേരു വരുന്നു, അതിലപ്പുറം സമയക്കുറവു കൊണ്ടോ വേണ്ടായ കൊണ്ടോ അപ്പീസിന്റെ ബ്ലോക്കിങ് കൊണ്ടൊ ഇല്ല്യാതെ ആവുന്നു. എങ്കിലും ഒക്കെ പിന്മൊഴി പ്രവര്‍ത്തിയ്കുന്നു, കമന്റിടാന്‍ സമയം കിട്ടുന്നവര്‍ അത് ചെയ്യുന്നു,മിക്ക പ്പോഴും തന്നെ പറയാറുണ്ട് കൂട്ടായ്മേം മണ്ണാങ്കട്ടീം തേങാകൊലയും ഒന്നുമിവിടെയില്ല.

ബ്ലോഗ്ഗ് ഉണ്ടെന്ന് പറഞെ ഒരു ജോലീം എനിക്ക് കിട്ടിയട്ടില്ല
ബ്ലൊഗ്ഗിലെ പോസ്റ്റിലെ കമന്റ് 100 കവിഞു എന്ന് പറഞ് ഒരു ഇങ്ക്രിമെന്റും കിട്ടിയട്ടില്ല
ബ്ലോഗ്ഗിലൂടെ അറിവ് നേടി ഞാന്‍ ഒരു പരീക്ഷയും പാസ്സായിട്ടില്ല
ബ്ലോഗ്ഗിലൂടെ ശ്രീ അബ്ദുല്‍കലാമിനേയോ ശ്രീ വാജ്പായിയേയോ,മരിച്ച് പോയ കല്പന ചാവലെയേയോ ഞാന്‍ കണ്ടിട്ട്ടില്ല
ബ്ലോഗിലൂടെ എന്റെ വീടിന്റെ ലോണും അടഞിട്ടില്ല
ബ്ലോഗ്ഗിലൂടെ എന്റെ പണയം വച്ച പണ്ടമോ തിരിച്ചെടുത്തില്ല
ബ്ലോഗെഴുത്തിലൂടെ ഞാന്‍ ഒരു കവിയേയും കാലത്തിന്റെ കഥ പറയുന്ന കഥാകരനേയും കണ്ടിട്ടില്ല
ബ്ലോഗ്ഗിലൂടെ ഞാന്‍ ബുദ്ധിജിവിയ്ക് വേണ്ടി സങ്കല്പിയ്കുന്ന ഒരു ആപ്തിയുള്ള ആളേയും കണ്ടിട്ടില്ല.

ബ്ലോഗ്ഗിലൂടെ ഒരു വിസയോ ഒരു ജോലിയോ ഞാന്‍ ആര്‍ക്കും നേടി കൊടുത്തിട്ടില്ല സോദരരെ...

ബ്ലോഗ്ഗിനു അര്‍ഹിയ്കുന്ന അംഗീകാരമും സമയവും മാത്രം കൊടുക്കു നിങ്ങള്‍, ഓടുന്ന കെസ്സാര്‍ട്ടീസ്സി ബസ്സിലിരുന്നു പരസ്യങ്ങള്‍ വായിച്ച് പോവുന്ന പോലെ മാത്രം കാണു.

അതോണ്ട് ഒരു കൂട്ടായ്മയയും ഇവിടെയില്ല,ഒരു ശരിയും ഇവിടെ നടപ്പില്ലാക്കപെടുന്നില്ല,ചാറ്റ് റൂമകള്‍ അവര്‍ക്ക് അനുവദിച്ച് കൊടുത്ത, അല്ലെങ്കില്‍ ഈ കമന്റ് എഴുതാന്‍ ഞാന്‍ എടുത്ത സ്വാന്തത്ര്യത്തോടെ തന്നെ അവരും ചാറ്റ് ചെയ്യുന്നു. ഇതിലോന്നും ഒരു മാറ്റോം അമ്മച്ചിയാണേ വരൂല്ല ഇവിടെ. അഞ്ച് കിലോമീറ്ററോടിയെന്ന് മീ‍റ്ററില്‍ കാണുമ്പോഴും ഒരിcചി പോലും മുന്നോട്ട്ട് പോകാതെ അവിടെ തന്നെ നിക്കുന്ന ഓട്ടം മെഷിനു പോലെയിത്.

(വരമൊഴിയ്ക് വേണ്ടി യത്നിച്ച സിബുവിനും, ഏവൂരാനും, ഗണിതം ഒരുപാട് പറഞ് തന്ന ഉമേഷിനും,ഇന്ത്യാ ഹെരിട്ടെജ് മാഷിനുമൊക്കെയുള്ള വ്യക്തിപരമായ ആദരവ് നിലനിര്‍ത്തികൊണ്ടാണു ഞാനിതെഴുതുന്നത്)

ഗുപ്തന്‍ said...

അതുല്യാമ്മയ്ക്ക് ചുമ്മാ ഒരു സ്മൈല്‍ :)

(ദേവേട്ടന്റെ കമന്റ് കാളമൂത്രം പോലെ കിടക്കുന്നു എന്നു പറഞ്ഞിട്ട് എഴുതിക്കൂട്ടിയതു കണ്ടിട്ടാണേ...)

അഞ്ചല്‍ക്കാരന്‍ പറഞ്ഞ ചിലകാര്യങ്ങള്‍ തുടക്കക്കാരനായ എന്നെയും അലട്ടിയിരുന്നു. പ്രധാനമായും ഗുണമുള്ള പോസ്റ്റുകള്‍ കാണാതിരിക്കുകയും പ്രത്യേകിച്ചൊന്നുമില്ലാത്ത ചില പോസ്റ്റുകള്‍ ശ്രദ്ധേയമാവുകയും ചെയ്യുന്നത്. പക്ഷേ അല്പം വൈകിയാണെങ്കിലും നല്ല പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്.

ബ്ലോഗില്‍ പലരും വരുന്നത് പല ഉദ്ദേശ്യങ്ങളോടെയാണ്. ചിലര്‍ക്ക് സുഹൃദ്ബന്ധങ്ങള്‍, ചിലര്ക്ക് ഗൗരവപൂ ര്‍ണമായ രചന, ചിലര്‍ക്ക് രാഷ്ട്രീയം, ചിലര്‍ക്ക് കൊച്ചുന്നാളിലെങ്ങോ കൈവഴുതിപ്പോയ രചനാത്മകതയെ തിരികെ പിടിക്കല്‍ അങ്ങനെ... ഓരോരുത്തരും അവരവര്‍ക്ക് യോജിച്ച ചെറിയ ഗ്രൂപ്പുകളില്‍ അറിയാതെ ചെന്നു ചേരുന്നു. തങ്ങള്‍ക്ക് താല്പര്യമുള്ള വിഷയങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു.

ഞാന്‍ തന്നെ ബ്ലോഗിംഗ് തുടങ്ങിയത് ആറുവര്‍ഷം ഉപയോഗിക്കാതിരുന്ന് മറന്നു തുടങ്ങിയോ എന്ന് ആധിതോന്നിയ അക്ഷരങ്ങള്‍ ഓര്‍ത്തെടുക്കാന്‍ മാത്രം. ജീവിതത്തില്‍ ഒരിക്കലും കഥയെഴുതിയിട്ടില്ലാത്ത ഞാന്‍ (ഇനിയും രണ്ടുവര്‍ഷം കഴിഞ്ഞാല്‍ കഥ എഴുതാന്‍ അല്പം പോലും സാധ്യതയില്ലാത്ത ഞാന്‍) ബ്ലോഗില്‍ ചെയ്യുന്നത് ആ പണിയാണ്. ചുമ്മാ... കാരണം ഞാന്‍ പഠിക്കുന്ന വിഷയത്തില്‍ നിന്ന് ഒരു ഇടവേളക്ക് വേണ്ടി മാത്രം ബ്ലോഗില്‍ എത്തുന്ന ഒരാളാണ്. ഗൗരവമുള്ള വിഷയങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ ആ ഇടവേള വേറെ ഒരു ജോലിയാകും (ബൂലോഗ സമ്മര്‍ദ്ദം, കട. ദേവഗുരു) അതുകൊണ്ട് അബദ്ധത്തില്‍ അല്ലാതെ സീരിയസ് ആയ ഒരു വിഷയത്തില്‍ കമന്റിടുക പോലും ചെയ്യാറില്ല. (ആ പതിവ് തെറ്റിക്കാറുള്ളത് ദേവേട്ടനാണ് പലപ്പോഴും).

പറഞ്ഞുവരുന്നത് അങ്ങനെ എഴുതുന്ന ഞാന്‍, ഞാന്‍ ഇടുന്ന പോസ്റ്റില്‍ കൈപ്പള്ളിമാഷ് വന്നു കമന്റിടണം എന്ന് പ്രതീക്ഷിക്കുന്നത് വെറുതെയാണ്. Any senior bloggers for that matter. ആയിരത്തിലധികം വരുന്ന ബ്ലോഗുകളില്‍ ഉറപ്പായും വായിക്കേണ്ട ചില പേജുകള്‍ നാം കണ്ടെത്തികഴിയുമ്പോള്‍ ആര്‍ക്കും വരാവുന്ന പരിമിതി ആണത്. പിന്നെ പുതിയ ബ്ലോഗര്‍മാരെ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടി മാത്രം ഇവരൊക്കെ ബൂലോക പ്രദക്ഷിണം വയ്ക്കാറുണ്ടെന്നാണ് എന്റെ അനുഭവം. (പലരും വഴി തെറ്റി എന്റെ ഇടത്തിലും വന്നിട്ടുണ്ടേ...)

കണ്ണൂസേട്ടന്‍ പറയാതെ പറഞ്ഞതുപോലെ സമയവും ബ്ലോഗാസകതിയുമുള്ള പുതിയ ബ്ലോഗര്‍മാരാണ് തങ്ങളുടെ കൂട്ടുകാരെ, തുടക്കക്കാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു.
(ഇത്രയും പറഞ്ഞത് ഗ്രുപ്പ് രൂപീകരണവും പുറം ചൊറിയലും ബാലഗോപാലന്മാരെ എണ്ണതേപ്പിക്കലും നടക്കുന്നില്ല എന്ന അര്‍ത്ഥത്തില്‍ അല്ല. എന്റെ സ്കൂളില്‍ ഞാന്‍ പഠിച്ച ക്ലാസിലും ഉണ്ടായിരുന്നു നാലഞ്ച് ഗ്രൂപ്പ്... ചെറുകൂട്ടായമകളുടെ അനിവാര്യത.)

ദേ കാള പിന്നേം... ഞാന്‍ മതിലുചാടി ഓടി...

chithrakaran ചിത്രകാരന്‍ said...

അതുല്യ said...
ദേവന്റെ കാളമൂത്രം പോലെ കിടക്കണ കമന്റ് കണ്ടാണിങ്ങോട്ട് വന്നത് -
ha ha ha....!!
athulyayuTe kamantinte neeLavum kuRakkaamaayirunnu.

Cibu C J (സിബു) said...

കരീം മാഷ്: “സിബുവിന്റെ വായനാലിസ്റ്റ് എന്ന പരിപാടിയും എനിക്കത്രക്കു സുഖം തരുന്നില്ല.പുറം ചൊറിയലിന്റെ പ്രത്യക്ഷഭാവം കാണുന്നു.“

എഴുത്തുകാര്‍ക്ക്‌ ബ്ലോഗുള്ള പോലെ, വായനക്കാര്‍ക്കുള്ളതാണ് വായനാലിസ്റ്റുകള്‍. ബ്ലോഗില്‍ പുറംചൊറിയലുണ്ടോ; എങ്കില്‍ അതുപോലെ വായനാലിസ്റ്റിലും ഉണ്ടാവും. സ്വതന്ത്രലോകത്തിലുള്ള സംഗതി തന്നെ അത്‌. അതേസമയം, ആരുടെ വായനാഫീഡ് സബ്സ്ക്രൈബ് ചെയ്യണമെന്നത്‌ ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്. അത്‌ വിനിയോഗിക്കുക. ഒരു ഫീഡില്‍ ഇഷ്ടമുള്ളതില്‍ കൂടുതല്‍ ചവറാണെങ്കില്‍ ധൈര്യസമേതം അണ്‍‌സ്ബ്സ്ക്രൈബ് ചെയ്യുക.

ഇനി ഉണ്ടാക്കിയിട്ടുള്ള യാഹൂ പൈപ്പിനെ പറ്റിയാണെങ്കില്‍, അതിലും ഇതുപോലെ കസ്റ്റമൈസേഷന്‍ സാധ്യമാണ്. എന്റേതിനെ ഒരു ടെമ്പ്ലേറ്റ് ആയികണ്ടാല്‍ മതി. അത്‌ കോപ്പി ചെയ്ത് നിങ്ങളുടെ സ്വന്തമായ ഒരു പൈപ്പുണ്ടാക്കുക. അതിന് കോഡിംഗ് ഒന്നും അറിയണ്ട. രണ്ട് ക്ലിക്ക്‌. അതില്‍ നിന്നും നിങ്ങള്‍ക്കാവശ്യമില്ലാത്ത ഫീഡുകള്‍ ഡിലീറ്റ് ചെയ്യുക. നിങ്ങള്‍ക്കിഷ്ടമുള്ള ഫീഡുകളില്‍ നിന്നു‌ള്ളത് മാത്രം റെക്കമെന്റേഷന്‍ ഓര്‍ഡറില്‍ കിട്ടുകയായി. ഇനി എന്തു പ്രശ്നം?

അരവിന്ദ് :: aravind said...

ബെസ്റ്റ്...

ഈ ബ്ലോഗിങ്ങിനും കമന്‍‌റ്റിംഗിനും നിയമങ്ങള്‍ കൊണ്ടു വരുന്നതാരപ്പ!

ഏവൂരാനെ സമ്മതിച്ചിരിക്കുന്നു. ഒരു സെര്‍വ്വര്‍ ഓടിക്കുന്നത് കൊണ്ട് മൂപ്പര്‍ക്ക് വരുന്ന ആരോപണങ്ങളേയ്...അല്ല, നാട്ടുകാര്‍ക്ക് കൈയ്യേറാന്‍ പിന്മൊഴി സെര്‍വര്‍ എന്ത് മൂന്നാറോ?.അതും ഇതുമൊക്കെ കൂട്ടിക്കുഴകുന്നതെന്തിന്? ഇതൊക്കെ ബ്ലോഗാനും ബ്ലോഗ് വായിക്കാനുമുള്ള പ്രീ റിക്വിസിറ്റ്സ് ആണോ? ഞാന്‍ പിന്മൊഴി ഉപയോഗിച്ചിട്ട് മാസങ്ങളായി..സമയക്കുറവ് തന്നെ.എന്നിട്ട് ഞാന്‍ ബ്ലോഗുന്നില്ലേ?

ബൂലോഗത്തിന്റെ കെട്ടും മട്ടും, ക്ലബ്ബിന്റെ സ്ഥാനവും ഒന്നും മനസ്സിലാക്കാതെ ചുമ്മാ ഇങ്ങനെ പോസ്റ്റരുത്.

ക്ലബ്ബില്‍ മെംബര്‍ഷിപ്പ് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണത്രേ! ...ശോ!

:-)

ഹാപ്പി ബ്ലോഗിംഗ്.

Inji Pennu said...

ഏതൊക്കെ ബ്ലോഗില്‍ ഞാന്‍ കമന്റിടിണ്ടേതുണ്ട് അല്ലെങ്കില്‍ ഇന്ന ബ്ലോഗര്‍ ഇന്ന പോസ്റ്റില്‍ കമന്റിടണം അണ്‍ഗിനെ ഓരോരുത്തര്‍ക്ക് ഉണ്ട് / ഇല്ല എന്നൊരു എക്സല്‍ ഷീറ്റ് ഈ ബൂലോഗ ക്ലബിന്റെ മുന്നില്‍ ദിവസവും രാവിലെ ആരെങ്കിലും ഇട്ടിരുന്നെങ്കില്‍ വലിയ ഉപകാരമാവുമായിരുന്നു. കാലത്തെ കമ്പ്യൂട്ടറിന്റെ മുന്നെ കുത്തിയിരിക്കുമ്പോള്‍ ആ എക്സല്‍ ഷീറ്റ് റിഫര്‍ ചെയ്ത് അത് വരിവരിയായി നോക്കി ആ ടാസ്ക് തീര്‍ക്കാലോന്ന് കരുതീട്ട് മാത്രം :) :)

ചാറ്റ് റൂമിനേക്കുറിച്ചും ദോശ പോസ്റ്റിനേക്കുറിച്ചും ഇനിയാരെങ്കിലും ഒരു 30 പോസ്റ്റും കൂടി വെച്ചാല്‍ നന്നായിരുന്നേനെ. അപ്പോള്‍ ആ ദോശ പോസ്റ്റില്‍ കമന്റിട്ടതിനെപ്പറ്റി മാത്രം നമുക്ക് ഒരു 100 പോസ്റ്റ് തികക്കായിരുന്നു. കമന്റ് മാത്രമാണല്ലൊ നമ്മുടെ പ്രശ്നം. പോസ്റ്റ് എന്തും ആവാല്ലൊ. :)

ഏവൂരാന്‍ ‍ജിക്ക് എന്തോ നൊസ്സുണ്ടെന്ന് എനിക്കും തോന്നിത്തുടങ്ങിയിരിക്കുന്നു! വട്ടുണ്ടൊ മനുഷ്യന്മാരുടെ ചീത്ത കാലത്തും വൈകിട്ടും ഉച്ചക്കും ഇങ്ങിനെ കേക്കാന്‍?

Inji Pennu said...

കരീം മാഷ് പറഞ്ഞത് ഒരു അര്‍ത്ഥത്തില്‍ ശരിയാണ്. അതിനു പുറം ചൊറിയലൈന്റെ സ്വഭാവം തീര്‍ച്ചയായും വരും. പക്ഷെ മറ്റൊരു ഗുണമുണ്ട്, ഇപ്പോള്‍ ഒരാള്‍ ഉണ്ടക്കീട്ട് അയാള്‍ ചുമ്മാ അയാളുടെ സുഹൃത്തുക്കളുടെ വേസ്റ്റ് പോസ്റ്റുകള്‍ മാത്രമാണ് ആ ലിസ്റ്റില്‍ ഇടുന്നതെങ്കില്‍ അയാളുടെ റീഡര്‍ ലിസ്റ്റ് ഞാന്‍ പോയി നോക്കില്ല. അല്ലെങ്കില്‍ സബ്സ്ക്രൈബ് ചെയ്യില്ല. നമ്മുടെ റീഡര്‍ ലിസ്റ്റ് ആര്‍ക്കെങ്കിലും സബ്സ്ക്രൈബ് ചെയ്യണം എന്ന് തോന്നണെമെങ്കില്‍ നമ്മള്‍ സത്യസന്ധമായിട്ട് ചെയ്യണം എന്ന് തന്ന് ഷുവര്‍.

പിന്നെ എന്റെ വായനാലിസ്റ്റ് - എനിക്കിഷ്ടപ്പെട്ട പോസ്റ്റുകള്‍ മിക്കതും ഉണ്ടാവില്ല, പക്ഷെ ഇത് ദേ ഇന്ന പോസ്റ്റ് മറ്റൊരാള്‍ക്ക് കാണിച്ച് കൊടുക്കണം എന്ന് ഉള്‍ക്കിടിലമായ ഒരു തീവ്ര ആഗ്രഹം വരുമ്പോള്‍ മാത്രമാണ് അത് ചെയ്യുന്നത്.....എനിക്കിഷ്ടപ്പെട്ട പോസ്റ്റുകള്െല്ലാം കൂടി ഇടുവാണെങ്കില്‍ പിന്നെ എന്റെ വായനാലിസ്റ്റില്‍ നിന്നും വേറെ വായനാലിസ്റ്റ് ഉണ്ടാക്കി...അതീന്നും ഉണ്ടാക്കി...വല്ല്യ പാട് തന്നെ :)

Anonymous said...

ആരെടാ തന്തക്ക് വിളിക്കുന്നത്?

അതും മറഞ്ഞിരുന്ന്യ്?:)

Anonymous said...

അരിയും തിന്ന് ആശാരിച്ചിയേം കടിച്ച്‌ പിന്നേം അരിയും തിന്ന് ആശാരിച്ചിയേം കടിച്ച്‌ പിന്നേം മുറുമുറുപ്പോ? ബെര്‍ളി തോമസിനെപ്പോലെ എല്ലാരും ഇരുട്ടത്തു വാറ്റാന്‍ തയ്യാറായിക്കൊള്ളൂ.. അല്ലെങ്കി സ്വന്തമായി ട്രാന്‍സ്ഫോര്‍മര്‍ ഓര്‍ഡര്‍ ചെയ്തിട്ടാകട്ടെ ഏവൂരാന്റെ മെക്കിട്ടുകേറല്‍..

-ലൈന്‍മാന്‍

ദേവന്‍ said...

ദേവന്റെ കാളാമൂത്രമോ? പണ്ട് എഴുവണ്ണ നമ്പൂരി വളം കടിക്കുള്ള പൂച്ച് എടുത്തു തന്നിട്ട് “ആടിന്റെ ഗോമൂത്രത്തില്‍ ചാലിച്ച് കാലില്‍ പുരട്ടണം “ എന്നു പറഞ്ഞതാണ് ഓര്‍ത്തത്. (കോമഡി, കോമഡി. പിച്ചരുത്, മാന്തരുത്, ഇടിക്കരുത്. ഒരു വഴിക്കു പോകാനുള്ളലതാ)

Anonymous said...

ഏതു ഏവൂരാനാണെങ്കിലും, ഫ്യൂസൂരണമെങ്കില്‍ ഫ്യൂസൂരും. അതിന് ലൈന്മാന്‍ വേണമെന്നില്ല.


സുലൈന്മാന്‍.

Vanaja said...

എണ്റ്റെ ബ്ളോഗോര്‍കാവിലമ്മേ ഈ കമണ്റ്റെന്നു പറയുന്ന സാധനം ഇടാനുള്ള സൂത്രം എടുത്തു കളയാന്‍ ആ ഗൂഗിള്‍ മാതാവിനെ തോന്നിപ്പിക്കേണമേ ... ആമേന്‍.

ബീരാന്‍ കുട്ടി said...

എന്റെ ബ്ലൊഗ്‌ നേര്‍ച്ചക്കാരെ,

കാര്യമാത്ര പ്രസക്തമായ പലതും ഇവിടെയുണ്ട്‌ എന്നാണ്‌ എന്റെ അഭിപ്രായം, കണുണ്ടായാല്‍ പോര കാണണം.

ബ്ലൊഗ്‌ ഒരു വിനോദം മാത്രമാണ്‌.

പുട്ട്‌ വിറ്റും, കരിമീന്‍ വിറ്റും ബീരാന്‍കുട്ടി ജീവിക്കുന്നത്‌ മറ്റോന്നും എഴുതാന്‍ അറിയത്തത്‌കൊണ്ടാണ്‌.

നിലവാരമുള്ള കഥകളും, കവിതയും ഇഷ്ടംപോലെ ഇവിടെയുണ്ട്‌. അന്വേഷിപ്പിന്‍ കണ്ടെത്തും.

ഗുരുതുല്യാരായ പലരും, ഇവിടെ ജിവിച്ചിരിക്കുന്നു എന്നത്‌ മറക്കില്ല.

മനുഷ്യസഹജമായ തെറ്റുകള്‍ വന്നിട്ടുണ്ടാവാം ക്ഷമിരി.

"ബൂലോക നിവസികളെ, ഇതും നിങ്ങള്‍ക്ക്‌ ഒരു പ്രജോധനമാവട്ടെ..."

ബ്ലൊഗില്‍ വന്നിട്ട്‌ അരെങ്കിലും കോടിശ്വരന്മരായെങ്കില്‍, അത്‌ ബ്ലൊഗിന്റെ കഴിവും, പ്രസക്തിയും വര്‍ദ്ധിപ്പിക്കുന്നു.

നന്മ മാത്രം കാണുവാന്‍ ശ്രമിക്കുന്ന ബീരാന്‍കുട്ടി എന്ന പാവം കുട്ടി.

Anonymous said...

ഒരാള്‍ ഒരു സത്യം വിളിചുപറഞ്ഞാല്‍ ഇങ്ങനെ കാള മൂത്രവും. ഗോ മൂത്രവും കൊണ്ട്‌ അഭിഷേകം ചെയ്യണോ....

oru blogger said...

അഞ്ജല്‍കാരന്റെ ഇ-കത്തില്‍ ഒരു ദേവന്‍ കേറി മൂത്രമൊഴിക്കുക എന്നുവെച്ചാല്‍?

അസുരന്റെപരിപാടി കാണിക്കല്ല്!:)

Anonymous said...

ഈ പോസ്റ്റിനു മൂടുതാങ്ങിയും താങ്ങാതെയും കമന്റിട്ടവര്‍ ഏവൂരാന്റെ മറുപടി കാണേണ്ടതാണ്‌.

http://chithrangal.blogspot.com/2007/06/faq.html 11{KV ലൈനിന്‍ 110KV വിട്ടില്ലേ ഏവൂരാന്‍..

മിസ്റ്റര്‍ ഏവൂരാന്‍.. നിങ്ങള്‍ക്ക്‌ KSEB ബൂലോകത്തിന്റെ അഭിനന്ദങ്ങള്‍.

ലൈന്‍മാന്‍

അഞ്ചല്‍ക്കാരന്‍ said...

“ഗംഭീരമീ ബൂലോകം...”
“മരണശയ്യയില്‍ പ്രാണജലത്തിന് കേഴുന്ന മലയാളത്തിന് നവജീവന്‍ നല്‍കുമീ ബൂലോകം..”
“ഏഴു സംസ്കാര സംഗമ ഭൂമിയീ ബൂലോകം...”
“ഉയരങ്ങളില്‍ നിന്നും അത്യുയരങ്ങളിലേക്ക് പറക്കുമീ ലോകം ബൂലോകം..”
“ആധുനികാത്ഭുതങ്ങളില്‍ എട്ടാമത്തെ അത്ഭുതമീ ലോകം ബൂലോകം..”

എന്നൊക്കെ വിളമ്പുമ്പോള്‍ കൂട്ടായ്മയെ കുറിച്ച് വാചാലരാകുന്നവരും ബൂലോകമെന്ന കൂട്ടായ്മ ഹിമാലയം കയറണമെന്ന് ഘോരാഘോരം പ്രഘോഷണം നടത്തുന്നവരും ഒരു കുഞ്ഞു വിമര്‍ശനം വരുമ്പോള്‍ “കൂട്ടായ്മയോ അതെന്ത് കുന്തം” എന്ന് തിരിഞ്ഞു നിന്ന് കൊഞ്ഞണം കാട്ടുന്ന ഇരട്ടതാപ്പ് മനസ്സിലാകുന്നില്ല.

ഖരീം മാഷേ,
തന്തക്ക് വിളിക്കണമെങ്കില്‍ മുഖത്ത് നോക്കിയാവമല്ലോ? മറ്റൊരാളെ ചാരി അതു വേണ്ടിയിരുന്നോ? അത്രക്കും വേണ്ടി ഞാനൊന്നും പറഞ്ഞുമില്ലല്ലോ?

ഞാനടിയുറച്ചു പറയുന്നു. ഇതൊരു കൂട്ടായ്മ തന്നെയാണ്. ഈ പ്രതികരണങ്ങള്‍ ബൂലോകമെന്ന കൂട്ടായ്മയുടെ ശക്തിയാണ് വിളിച്ചോതുന്നത്. അല്ലെന്ന് പറയുന്നവര്‍ കണ്ണടച്ചിരുട്ടാക്കുകയാണ് ചെയ്യുന്നത്.

അതുല്യേച്ചി ഒരു ബിനുവിന്റെ ദൈന്യതയുമായി വന്നപ്പോള്‍ ഈ സമൂഹത്തില്‍ നിന്നും സഹായ ഹസ്തങ്ങള്‍ ഉയര്‍ന്ന് വന്നത് കൂട്ടയ്മക്ക് മകുടോദാഹരണമല്ലെന്ന് പറയാന്‍ കഴിയുമോ?

കാരുണ്യവുമായി കുറുമാന്‍‌ജി ബൂലോകത്തെത്തിയതും കൂട്ടായ്മയുടെ ശക്തി തിരിച്ചറിയുന്നതു കൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

കമന്റുകളല്ലായിരുന്നു എന്റെ പോസ്റ്റിലെ പ്രധാന പ്രതി. അത് തിരിച്ചറിയാനും ബൂലോകത്തിനായില്ല. ഈ കൂട്ടായ്മയില്‍ നിന്നും ആരെയും പടിയടച്ചു പുറത്താ‍ക്കരുതെന്നും ഈ കൂട്ടായ്മയില്‍ നിന്നും “ക്രിമിലയര്‍” ആകുന്നവര്‍ പടിയിറങ്ങാതെ വല്ലപ്പോഴും ഒരിക്കലെങ്കിലും ഒന്നെത്തിനോക്കി പോകണമെന്നും ആഴത്തിലുള്ള ചര്‍ച്ചക്ക് വകയുള്ള വിഷയങ്ങള്‍ക്ക് കാമ്പുള്ള ചര്‍ച്ചക്ക് കഴിയുന്നവര്‍ പുറംതിരിഞ്ഞ് നില്‍ക്കരുതെന്നുമൊക്കെയേ കരുതിയിരുന്നുള്ളു. അതിനെ വെറും കമന്റ് വിവാദമാക്കിമാറ്റിയ എല്ലാ ബൂലോക പുലികളോടും അകൈതവമായ നന്ദി രേഖപ്പെടുത്താന്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ ഈ “പിത്ര് ശൂന്യന്‍” ആഗ്രഹിക്കുന്നു.

എന്തായാലും ഇവിടെ ഒരായിരം പേര്‍ അവരുടെ ഏതെങ്കിലും തരത്തിലുള്ള സംഭാവനകളുമായി എപ്പോഴെങ്കിലും വരുന്നുണ്ടെങ്കില്‍ ബൂലോകം സജീവം തന്നെയാണ്. ആയിരം ബ്ലോഗര്‍മാരും അതു വായിക്കുന്ന അയ്യായിരത്തിലധികം വായനക്കാരും ചെറിയ കാര്യമല്ല. അതു കൊണ്ട് തന്നെ എഴുത്തുകാരും വായനക്കാരും നിരീക്ഷകരും വിമര്‍ശകരും അസൂയാലുക്കളും അഭ്യൂതകാംക്ഷികളും ഒക്കെ ഉള്‍പ്പെട്ട ഒരു കൂട്ടായ്മ തന്നെയാണ് ബൂലോകം. ഈ കൂട്ടായ്മ നാഥനില്ലാ കളരിയായി മാറുന്നത് ഇവിടെ വന്നു പോകുന്ന എല്ലാവര്‍ക്കും തിരിച്ചറിയാനും കഴിയുന്നുണ്ട്. അല്ലായെന്നാണ് മറുപടിയെങ്കില്‍ കണ്ണുകള്‍ കാണാനുള്ളതാണ് - കാണാതിരിക്കാനുള്ളതല്ല. കണ്ടിട്ടും കാണാതെ നടിക്കാം. കാണുന്നതൊന്നും പറയാതിരിക്കാം. പുറം ചൊറിയുടെ സുഖത്തിന് പ്രതികരണശേഷി പണയം വെക്കാം. ഉള്ളതു പറയുമ്പോള്‍ പറയുന്നവന്റെ പിത്ര്‌ത്വത്തെ ചോദ്യം ചെയ്യാം....
ഇങ്ങ് യു.എ.യിലും അങ്ങ് അമേരിക്കയിലും അപ്പുറത്ത് ആഫ്രിക്കയിലും ഒക്കെ വിരാജിക്കുന്ന നാം തനത് മലയാളിയെന്ന് സ്വയം അഹങ്കരിക്കുന്നവര്‍ക്ക് ഇതിനപ്പുറമെന്ത് ചെയ്യാന്‍ കഴിയണം?

കെവിൻ & സിജി said...

ഇവിടെ എന്തോ ചര്‍ച്ച നടക്കുണൂന്നു തോന്നണല്ലോ. മടുക്കുമ്പോള്‍ ദിനപത്രത്തിലോട്ടു കേറിയിരുന്നു വിശ്രമിയ്ക്കാം.

കരീം മാഷ്‌ said...

ഞാന്‍ അങ്ങനെ വിളിച്ചിട്ടില്ല. മുന്‍പു പുലികേശി രണ്ടാമനോ, മൂന്നാമനോ ആരോ ഈ പരുഷമായ കമണ്ടു ഈ വിഷയത്തില്‍ ഇട്ടതു എന്റെ മനസ്സില്‍ മായാതെ കിടന്നിരുന്നു. അതു വായിച്ചതു മുതലാണു ബൂലോഗം എന്താണെന്നു ഞാന്‍ ശരിക്കുമറിഞ്ഞത്‌.എന്റെ കമന്റിന്റെ തൊട്ടു താഴെയെഴുതിയ അനോണിയെ വായിച്ചാണു എനിക്കു "ഖരീം മാഷ്‌" എന്നു പേരു വെച്ചെഴുതിയ മറുപടി എഴുതിയതെങ്കില്‍ താങ്കള്‍ക്കു തെറ്റിപ്പോയി.അങ്ങനെ തെറ്റിച്ചെഴുതിയാലും എനിക്കു ചെന്നെത്താവുന്ന രീതിയിലാണു ഞാന്‍ ഫില്‍റ്റര്‍ ഇട്ടിട്ടുള്ളത്‌.
അനോണിയുടെ പാരയില്‍ വീണപ്പോള്‍ താങ്കള്‍ക്കു ഞാന്‍ അങ്ങനെ വിളിച്ചെന്നു തോന്നിയെങ്കില്‍ മാപ്പു ചോദിക്കാന്‍ വയ്യ. കാരണം ഞാന്‍ അതു ഉദ്ദേശിച്ചിട്ടില്ല. അതു പറയണമെങ്കില്‍ ഞാന്‍ തുറന്നു പറയുമായിരുന്നു.കാരണം എനിക്കു ബലമുള്ള നല്ലൊരു നട്ടെല്ലുണ്ട്‌.
ഇതുവരെ ഒരിക്കല്‍ പോലും കമണ്ടിടാന്‍ varma പേരു ഉപയോഗിക്കേണ്ടി വന്നിട്ടില്ലാത്ത, ഒരിക്കല്‍ മാത്രം അനോണിമസ്‌ കമണ്ട്‌ ഇട്ട (അതു തന്നെ എന്റെ ബ്ലോഗില്‍, ബ്ലോഗു ബാന്‍ ചെയ്ത ഒരു ബ്ലോഗറുടെ കമണ്ടു മെയിലില്‍ വന്നതു എന്റെ പോസ്റ്റില്‍ കോപ്പി ചെയ്യാന്‍ വേണ്ടി മാത്രം). സറ്റയറുകളും സര്‍ക്കാസവും,മെറ്റാബ്ലോഗിംഗും ഞാന്‍ പിന്തുടരാത്തതു ഒരു പ്രിന്‍സിപ്പിളിന്റെ പേരിലാണെന്നും പേടികൊണ്ടല്ലന്നും മനസ്സിലാക്കുക.
വിനയം വിധേയത്വമായും വിറയായും തെറ്റിദ്ധരിക്കാതിരിക്കുക.
qw_er_ty

അഞ്ചല്‍ക്കാരന്‍ said...

അങ്ങയുടെ കമന്റ് കണ്ട് ഞാനാണ് വിറച്ചത്. അങ്ങ് അരാ മാഷ്?

ജാസൂട്ടി said...

ഈ കൂട്ടായ്മ എന്നെന്നും നിലനില്‍ക്കട്ടെ....

Irshad said...

njaanoru vazhipokkana... kure kaalamaayi enikku thonnunnathu blogil ezhuthi vekkum. ippol baakkiyullavarkku koodi athu vaayikkaan avasaram nalkiyaal kollaamennu thonni. Aswamedhathilaanu inganeyoritatthe kurichu kettathu. kollaam. enikkum ithilithiri sthalam kittumo entho?

irshad@cdactvm.in

Anonymous said...

ഇര്‍ഷാദ്‌, എടാ കൊച്ചനെ നിനക്കൊന്നും ഒരു പണീം ഇല്ലെ.......വല്ല ജോലിയുമെടുക്കു....ഇല്ലെങ്കില്‍ നാട്ടുകാര്‍ക്കു ജോലി ആകും...അവര്‍ തന്നെ നിനക്കു ഇത്തിരി സ്ഥലം കണ്ടെത്തി തരും


ജാസു, നീ ആരാടാ ഫെവിക്കോളിന്റെ പരസ്യമോ....പോടാ പരമ.....


കരീം മാഷ്‌,അഞ്ചല്‍കാരന്‍..., ഇരുവരോടും ,വെറുതെ തന്തയ്ക്ക് വിളിപ്പിക്കരുതെ

കെവിന്‍ & സിജി,
ഈനാം പേച്ചിക്കു മരപ്പട്ടി കൂട്ട്!

തമ്പിയളിയന്‍, കത്തിനെക്കാളും നല്ലതല്ലേ കമ്പി യളിയാ....?

മയൂര said...

“മയൂര.” എന്ന വ്യക്തിയുടെ കമന്റിനോട് ഞാന്‍ പ്രതികരിക്കുന്നില്ല, കാരണം എനിക്ക് അത്രയും തരം താണ നിലയില്‍ സംസാരിക്കുവാന്‍ പ്രയാസം ഉള്ളതു കൊണ്ട് മാത്രം.

പക്ഷേ ഒന്ന് പറയട്ടെ, ഇ വ്യക്തി ആരായാലും ഇതിന്നു പിന്നില്‍ ഉള്ള ചേതോവികാരം എന്തായാലും അത് നട്ടല് നിവര്‍ത്തി പറയുവാന്‍ പോലും
ചങ്കുറപ്പില്ലാത്ത ഒരു ഭീരു മാത്രമാണ്. സ്വന്തം പേരു മറച്ച് വയ്‌ച്ച് മറ്റുള്ളവരുടെ പേരില്‍ പറയാനുള്ളത് പറഞ്ഞ് പകലിനെ കണ്ണടച്ച് ഇരുട്ടാകുന്ന നയം ആണിന്നും പെണ്ണിന്നും ചേര്‍ന്നത് അല്ല.

Anonymous said...

ഞാന്‍ വായനക്കാരുടെ വിമര്‍ശനങ്ങളോട് ശക്തിമത്തായ രീതിയില്‍ പ്രതികരിക്കുമ്പോള്‍ ഭാഷ നോക്കാറില്ല! ആ മറുപടിയില്‍ ചീട്ട് കീറി പോകുന്ന ചിലര്‍ ഞാനെന്ന വ്യാജേന ഭീരുത്വം നിറഞ്ഞ കപട സ്വഭാവമുള്ള മറുപടിയുമായി എന്റെ ബ്ലോഗില്‍ തന്നെ കിടന്ന് വിലസ്സുന്നു....എന്ത് ചെയ്യാനാ മുകളില്‍ അത്തരമൊരു കമന്റ് ആണു ആരോ ഒരാള്‍ ഇട്ടിരിക്കുന്നത്!...മാന്യ വായനക്കാര്‍ സദയം ക്ഷമിക്കുക.

p ram said...

ബൂലോഗ ക്ലബ്ബില്‍ മെമ്പറാകാന്‍ താല്‌പര്യം. സഹായം പ്രതീക്ഷിക്കുന്നു