Saturday, July 28, 2007

ആരൊക്കെയോ എന്നെ കമ്മ്യൂണിസ്റ്റാക്കി......

കഴിഞ്ഞ ആഴ്ച അറബിക്കഥ കാണുവാന്‍ പോയിരുന്നു. അതിലെ ഈ ഗാനം കേട്ടപ്പോള്‍, എന്തരോ ഒരു കോരിത്തരിപ്പ്.... വരികള്‍ അന്വേഷിച്ചു കുറെ നടന്നു, അവസാനം ഇന്നലെ ഏതോ ഒരു 'സഖാവ്' എനിക്ക് വരികള്‍ സ്ക്രാപ്പ് ചെയ്തു തന്നു. എന്തു കൊണ്ടോ, വലത് വശം ചേര്‍ന്നു നടക്കുന്ന ഞാന്‍ ഈ വരികള്‍ കണ്ട് പുളകിതനായി...... ചുമ്മാതല്ല, ഈ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത്ര വീര്യം..... ഈ കാണ്‍ഗ്രേസ്സുകാരും, കെ എസ് യു-ക്കാര്‍ക്കും എന്ത് കൊണ്ട് ഇങ്ങനത്തെ ചോരതിളപ്പിക്കുന്ന കവിതകള്‍ ഉപയോഗിച്ചുകൂട. Tactics അറിയില്ലെങ്കില്‍ ചോദിക്ക് ഉമ്മച്ചാ, ഞാന്‍ പറഞ്ഞുതരാം... (ഒന്നും തോന്നല്ലെ, അഹങ്കാരത്തിന്റെ അസ്കിതയുണ്ടേ)

ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവേ...നോക്കുവിന്‍ സഖാക്കളേ.....
നമ്മള്‍ വന്ന വീഥിയില്‍ആയിരങ്ങള്‍ ചോര കൊണ്ടെഴുതി വച്ച വാക്കുകള്‍..
( ലാല്‍ സലാം...ലാല്‍ സലാം.. )

മൂര്‍ച്ചയുള്ള ആയുധങ്ങളല്ല പോരിനാശ്രയം
ചേര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്‍ക്കണം...

ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായ്..
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്...
നട്ടു കണ്ണു നട്ടു നാം വളര്‍ത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ട് പോയ ജന്മികള്‍ ചരിത്രമായ്..

സ്വന്ത ജീവിതം ബലി കൊടുത്തു കോടി മാനുഷര്‍...‍,
പോരടിച്ചു കൊടി പിടിച്ച് നേടിയതീ മോചനം..
സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകള്‍,
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ..?

രക്തസാക്ഷികള്‍ക്കു ജന്മമേകിയ മനസുകള്‍
കണ്ണു നീരിന്‍ ചില്ലുടഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ...?
( ലാല്‍ സലാം..ലാല്‍ സലാം.. )

പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍,
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചുനോക്കുവിന്‍,
നേരു നേരിടാന്‍ കരുത്തു നേടണം,
നിരാശയില്‍വീണിടാതെ നേരിനായ് പൊരുതുവാന്‍ കൊതിക്കണം..

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം..
നാള്‍ വഴിയിലെന്നുമമരഗാഥകള്‍ പിറക്കണം..
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍,
നമുക്കു സ്വപ്നമൊന്നു തന്നെയന്നുമിന്നുമെന്നുമേ...

ചിത്രം : അറബിക്കഥ
ആലാപനം : അനില്‍ പനച്ചൂരാന്‍
‍വരികള്‍ : അനില്‍ പനച്ചൂരാന്‍
‍സംഗീതം : ബിജി ബാല്‍

വേറൊരു തൊഴിലുമില്ലാത്തോണ്ടാണേ ഈ ചവര്‍ (ചവര്‍ എന്നത് കവിതയല്ലാ കവിതയല്ലാ കവിതയല്ല... ഈ പോസ്റ്റ് മാത്രം ഈ പോസ്റ്റ് മാത്രം... ഹൊ!!!!) ഇവിടെ ഇട്ടത്... ബുലോകക്ലബ്ബിന്റെ ഉദ്ദേശവും അത് തന്നെയെന്ന് വിശ്വസിക്കുന്നു.... പണ്ടൊക്കെ നെറ്റില്‍ കയറിയാല്‍ ആദ്യം പോകുന്നത് ഓര്‍ക്കുട്ടിലും, പിന്നെ ബുലോകക്ലബ്ബിലേക്കുമായിരുന്നു..... ഇപ്പോള്‍.......!!!.....

ഇതിനൊരു പുനര്‍ജന്മം കൊടുത്തു കൂടെ സഖാക്കളേ..........

"പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍,
വഴി പിഴച്ചു പോയിടാതെ മിഴി തെളിച്ചുനോക്കുവിന്‍
നേരു നേരിടാന്‍ കരുത്തു നേടണം,
നിരാശയില്‍വീണിടാതെ നേരിനായ് പൊരുതുവാന്‍ കൊതിക്കണം.. .."
[ ലാല്‍ ‍സലാമും, ഇങ്കുലാബും വേണ്ടാട്ടോ..... വേണേല്‍ സോണിയാജിയ്ക്ക് രണ്ട് ജയ് വിളിച്ചോ... :D ]

UPDATE:- ഹരീ പറഞ്ഞ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്, വരി തിരിക്കലൊഴികെ

7 comments:

A Cunning Linguist said...

"പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍,
വഴി പിഴച്ചു പോയിടാതെ മിഴി തളിച്ചുചേര്‍ക്കുകിന്‍,
നേരു നേരിടാന്‍ കരുത്തു നേടണം,
നിരാശയില്‍വീണിടാതെ നേരിനായ് പൊരുതുവാന്‍ കൊതിക്കണം.."
[ ലാല്‍ ‍സലാമും, ഇങ്കുലാബും വേണ്ടാട്ടോ..... വേണേല്‍ സോണിയാജിയ്ക്ക് രണ്ട് ജയ് വിളിച്ചോ... :D ]

:: niKk | നിക്ക് :: said...

താടി ബേണ്‍സ് നോ തീപ്പെട്ടി !

ലാല്‍ സലാന്‍ :)

Haree said...

അനില്‍ പനച്ചൂരാന്റെ വരികളെയാണോ ‘ചവര്‍’ എന്നു പറഞ്ഞത്? ഞാന്‍ വിയോജിക്കുന്നു. പ്രത്യേകിച്ച് ചിത്രവുമായി നന്നായി ചേര്‍ന്നു പോവുന്നതുമാണ് ഈ വരികള്‍. :)

പൊലിക്കവേ...നോക്കുവിന്‍ സഖാക്കളെ.. - നോക്കുവിന്‍ സഖാക്കളേ...
തീര്‍ച്ചയുള്ള മാനസങ്ങള്‍... - ചേര്‍ച്ചയുള്ള മാനസങ്ങള്‍...
തുരുമ്പ് മാറ്റണം ജയത്തിനായ്... - തുരുമ്പ് മായ്ക്കണം ജയത്തിനായ്...
രണ്ടു കണ്ണു നട്ടു നാം... - നട്ടു കണ്ണു നട്ടു നാം...
കൊടുത്തു പോയി മാനുഷര്‍... - കൊടുത്തു കോടി മാനുഷര്‍...
ചില്ലുടഞ്ഞ കാഴ്ചയായ് തളര്‍ന്നുവോ..? - ചില്ലുടഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ...?
മിഴി തളിച്ചുചേര്‍ക്കുകിന്‍,... - മിഴി തെളിച്ചുനോക്കുവിന്‍...

വരികള്‍ തിരിച്ചിരിക്കുന്നതിലും പ്രശ്നങ്ങളുണ്ട്.
--

A Cunning Linguist said...

തെറ്റുകള്‍ ശരിയാക്കി പോസ്റ്റ് ചെയ്തിട്ടുണ്ട്.... വരി തിരിക്കാന്‍ മാത്രം പറയല്ലെ.... എനിക്കത്ര വിവരമൊന്നുമില്ല.... പാട്ട് കേട്ടു, ഇഷ്ടപ്പെട്ടു, വരികള്‍ വളരെ യാദൃശ്ചികമായി കിട്ടിയപ്പോള്‍ പങ്കുവെച്ചു എന്നതില്‍ കവിഞ്ഞൊരു പാതകം ഞാന്‍ ചെയ്തിട്ടില്ല....

ചവര്‍ എന്ന് പറഞ്ഞത് വരികളെയല്ല, പോസ്റ്റിനെയാണ്.....

[എന്നെ എന്തിനിങ്ങനെ സെന്റിയടിപ്പിക്കുന്നു ഹരീ!!!! :( :( :( ]

കുഞ്ഞാക്ക said...

വളരെ നന്നായി

യാരിദ്‌|~|Yarid said...

ചോരതിളപ്പിക്കുന്ന കവിത കേട്ടതു കൊണ്ടു മാത്രം വീര്യം വരത്തില്ല സുഹ്രുതെ.. വലതു പക്ഷമായാലും ഇടതു പക്ഷമായാലും..ഇതിനെ ചവറെന്നു വിളിച്ച താങ്കളെ എന്തു പറയണമെന്നനിക്കറിയില്ല..

ദിലീപ് വിശ്വനാഥ് said...

ചവറു എന്ന് പറഞ്ഞതു പോസ്റ്റിനെയാണ് എന്ന് മനസിലായി. പക്ഷെ വായിക്കുന്നവര്‍ അങ്ങനെ എടുക്കണമെന്നില്ല.