ഇന്ന് വെള്ളിയാഴ്ച്ച,
പതിവുള്ള മുറി ഒതുക്കലും അടിച്ചു വാരലിന്റേയും ഇടയില്‍ എന്റെ സഹമുറിയന്‍ ഒരു തുണികൊണ്ട് മച്ചിലെ കത്തിനിന്ന ബള്‍ബ് പൊടി തുടയ്ക്കുന്നതിനിടെയാണ് യാദൃശ്ചികമെന്നോണം അത്ഫ്യൂസായത്. അപ്പൊതന്നെ അവന്‍ താഴെ കടയില്‍ പോയി പുതിയൊരു ബള്‍ബ് വാങ്ങി മാറ്റിയിട്ട ശേഷം ഫ്യൂസായ ബള്‍ബ് ഊരി ചവറ്റു കുട്ടയിലേയ്ക്ക് ഒറ്റയേറ് ! സ്വാഭാവികം..
അല്ല, നമ്മുടെ സൗഹൃദങ്ങളും പ്രത്യേകിച്ച് ബൂലോകത്തില്‍ ഒരര്‍ത്ഥത്തില്‍ ഈ ബള്‍ബ് പോലെയല്ലേ ? നല്ല പോസ്റ്റുകള്‍ വരുമ്പോള്‍ അഭിനന്ദിക്കുക, പ്രോത്സാഹിപ്പിക്കുക, നമ്മുടെ പോസ്റ്റുകള്‍ വായിച്ച് അഭിപ്രായമറിയിക്കുമ്പോള്‍ നന്ദി രേഖപ്പെടുത്തുക. ഗൂഗിള്‍ ടാക്കിലെ പച്ചവെളിച്ചത്തില്‍ കണ്ടാല്‍ കുശലാന്വഷണങ്ങള്‍ നടത്തുക.
പക്ഷേ, കുറച്ചുനാള്‍ ഇവിടെ വരാനാവാതിരുന്നാള്‍ ? അറിഞ്ഞുകൊണ്ടല്ലെങ്കിലും നമ്മള്‍ ആ സുഹൃത്തിനെ മറവിയുടെ ചവിറ്റു കൊട്ടയിലേക്ക് മാറ്റിവയ്ക്കുന്നു. പിന്നെ കുറേ കഴിയുമ്പോള്‍ അത് പെരുകി നറയുമ്പോള്‍ അവിടുന്ന് മറ്റൊരിടത്തേയ്ക്ക് എന്നെന്നേക്കുമായി വലിച്ചെറിയപ്പെടും.
പൊതുവായ കാര്യമല്ല, മറിച്ച് ഇതൊരുപക്ഷേ എന്റെ മാത്രം സ്വഭാവ ലക്ഷണമായിരിക്കാം.
ഇത്രയും തോന്നാന്‍ കാരണം. ബൂലോകത്ത് നിന്നും എനിക്ക് കിട്ടിയ കുറെ നല്ല സുഹൃത്തുക്കളില്‍ ഒരാളായ, മഴത്തുള്ളിക്കിലുക്കം, മധുരനൊമ്പരം, നിറക്കുട്ട് തുടങ്ങിയ കുറെ നല്ല ബ്ലോഗുകളിലൂടെ ബൂലോകത്ത് സജീവ സാന്നിദ്ധ്യമായിരുന്ന മന്‍സൂര്‍ (callmehelo) നെ ഇപ്പോ കാണാറെ ഇല്ല. നാട്ടില്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ നേരില്‍ കാണാന്‍ സാധിച്ചില്ലെങ്കിലും ദിനേന SMS ലൂടെ മനോഹരമായ വരികളില്‍ മുടങ്ങാതെ ശുഭദിനം നേര്‍ന്നു സൗഹൃദം അകലാനനുനവദിക്കാതെ കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചിരുന്ന മന്‍സൂറിനെ അവന്റെ നാട്ടിലെ നമ്പരിലും ഈമെയിലിലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ല.
ഒരുപക്ഷേ ജോലിത്തിരക്കോ മറ്റ് വല്ല പരിമിധികളോ ആവാം ബോലോകത്ത് തിരിച്ചും സജ്ജീവമാകാന്‍ കഴിയാത്തത്. എങ്കില്‍, ഇത് കാണുന്നുനെങ്കില്‍ മന്‍സൂര്‍ ഒരു കമെന്റിലൂടെ ഇവിടെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Friday, January 23, 2009
Subscribe to:
Post Comments (Atom)
40 comments:
ഒരുപക്ഷേ ജോലിത്തിരക്കോ മറ്റ് വല്ല പരിമിധികളോ ആവാം ബോലോകത്ത് തിരിച്ചും സജ്ജീവമാകാന്‍ കഴിയാത്തത്. എങ്കില്‍, ഇത് കാണുന്നുനെങ്കില്‍ മന്‍സൂര്‍ ഒരു കമെന്റിലൂടെ ഇവിടെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
അതെ, മന്‍സൂര്‍ തിരിച്ചെത്തുമെന്നുതന്നെ നമുക്കു പ്രതീക്ഷിക്കാം.
Hope for the best
മന്‍സൂര്‍ അബുദാബിയില്‍ ഉണ്ട് !!
ഒന്നുരണ്ടു പ്രാവശ്യം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു.
അടുത്തടുത്താണ് താമസമെങ്കിലും,
മന്‍സൂറിന് നൈറ്റ് ഡ്യൂട്ടി ആയതുകൊണ്ട്
ഇതുവരെ നേരില്‍ കാണാന്‍ സാധിച്ചിട്ടില്ല.
The gr8 one & only
സഞ്ചാരി നിരക്ഷരന്‍ കണ്ടു മുട്ടിയിരിക്കുന്നു
മന്‍സൂറിനെ ഞാന്‍ വിളിച്ചു സംസാരീച്ചു...
മന്‍സൂര്‍ സുഖമായിരിക്കുന്നു....
നജിം നന്ദി!
നിരക്ഷരാ നന്ദി!!
കാണാതെ പോയ കുഞ്ഞാടിനെ കണ്ടെത്തിയല്ലൊ.
മാണിക്യം....
നിരക്ഷരാ...
നജിം ........,
അഭിനന്ദനങ്ങള്‍.!!!!
മന്‍സൂര്‍,എന്തിനായിരുന്നു ഒളിച്ചിരുന്നത്?എന്തെങ്കിലും ഞങ്ങളോടും പറയു...ഒരു സന്തോഷത്തിന്.
മന്‍സൂര്‍ കാള്‍ മി ഹലോ ഇപ്പോഴും എന്നെ വിളിക്കാറുണ്ട്, എല്ലാവരേയും തിരക്കാറുണ്ട്. ഒടുവില്‍ ഞങ്ങള്‍ കണ്ടത് മലപ്പുറം ബ്ലോഗ് അക്കാഡമി ശില്പശാലയില്‍ വെച്ചായിരുന്നു. അന്ന് കുറുമാനും മറ്റ് ബ്ലോഗ് പുലികളും ഒക്കെ സന്നിഹിതരായിരുന്നു.
മന്‍സൂറ് ഇപ്പോള്‍ കൈയ്യെത്താവും ദൂരത്ത് ഇവിടെ അബുദാബി മുസാഫയില്‍ ഈയ്യിടെ ഒരു റെന്റല്‍ കാര്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. ജോലിത്തിരക്കും തല്‍ക്കാലത്തെ ബ്ലോഗ് ഉപയോഗ ബുദ്ധിമുട്ടും കാരണമാണ് വിട്ടുനില്‍ക്കുന്നത്.
ഞാന്‍ മന്‍സൂറിനെ ഉടന്‍ നിങ്ങളുടെ എല്ലാവരുടേയും അന്വേഷണം അറിയിക്കാം. പറ്റുമെങ്കില്‍ മന്‍സൂറിന്റെ സമ്മതപ്രകാരം ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പര്‍ അറിയിച്ചുകൊള്ളാം.
എന്ന് സ്നേഹത്തോടെ,
ഏറനാടന്‍
malayaalam upayogikkaan pataathathil kshemikkuma... cheriya instaletion problem...
Exam-nu padikkanirunnappozhum vallatha oru vishamamaayirrunnu raavile maanikyam-thinte msg kittiyathu muthal.... mansurine parichayamilla enkilum ingane oranweshanam nadakkumpo enganaa nammalum onnu thirakkathirikkuka... angane karangi vannapozha ithaa aale kandu kitti enna vivaram ariyunnathu... enteyum akam niranja santhosham ariyikkunnu...ellaavarkkum...
ആളു ജീവനോടെ ഉണ്ടെന്നറിഞ്ഞതില്‍ പെരുത്തു സന്തോഷം..
മൊബൈല്‍ എടുക്കാറില്ല (നാട്ടിലെ) മെയിലിനു മറുപടിയില്ല..
എന്തായാലും സഞ്ചാരി തന്നെ കണ്ടു പിടിച്ചല്ലൊ..സന്തോഷം..:)
നജീമിക്കാ..
രക്തബന്ധങ്ങള്‍ക്കു പോലും പുല്ലുവിലയില്ലാത്ത ഇക്കാലത്ത്..!
ബൂലോക സൗഹ്യദങ്ങള്‍ ഫ്യൂസായ ബള്‍ബു പോലാന്നു ഇപ്പോഴാണൊ മനസ്സിലാകുന്നത്..;)
-----------------------------------
മുന്‍പ് ഞാനിതിനെക്കാള്‍ വിഷമിച്ചൊരു പോസ്റ്റിട്ടിരുന്നു..
ഇന്നാ മുഴുവനുമുണ്ട്
"Tuesday, November 6, 2007
കാള്‍മി മന്‍സുവിനെ കാണാനില്ല!!!
പ്രിയപ്പെട്ട ബൂലോക കൂടപ്പിറപ്പുകളെ...
ഒരാഴ്ചയിലധികമായി നമ്മുടെ പ്രിയപ്പെട്ട കാള്‍മീ മന്‍സു (മന്‍സൂര്‍ നിലമ്പൂര്‍)
ബ്ലോഗു ലോകത്തില്‍ നിന്നും അപ്രത്യക്ഷനായിരിക്കുന്നു. പല രീതിയില്‍ അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല എന്തെങ്കിലും അറിവു കിട്ടുന്നവര്‍ ചക്രംചവയില്‍ അറിയിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.
ബൂലോക കൂടപ്പിറപ്പിനു ആപത്തൊന്നും വരുത്തല്ലെയെന്നു സര്‍വ്വേശ്വരനോടു പ്രാര്‍ത്ഥിച്ചു കൊണ്ട് പ്രയാസി.
മന്‍സുവിന്റെ ബ്ലോഗുകള്‍:
http://maduranombharanghal.blogspot.com/
http://mansoorsmagics.blogspot.com/
http://kaanakazhchakal.blogspot.com/
http://mazhathullikilukam.blogspot.com/
Posted by പ്രയാസി at 12:28 AM
Labels: അറിയിപ്പ്
33 comments:
പ്രയാസി said...
ഇതു കളിപ്പീരല്ല!..:(
November 6, 2007 12:45 AM
ശ്രീ said...
മന്‍സൂര്‍ ഭായ് തിരക്കിലാവുമെന്നേ...
November 6, 2007 12:47 AM
സഹയാത്രികന്‍ said...
ദെന്തോന്നടേ...?
മനുഷ്യനെ ടെന്‍ഷണ്ടിപ്പിക്കല്ല്...!
മൊബൈല്‍ നമ്പര്‍ ഉണ്ടോ കൈയ്യില്‍...?
ഉണ്ടേല്‍ താ... ഇവിടൊന്ന് തപ്പട്ടേ...
November 6, 2007 12:48 AM
ശ്രീഹരി::Sreehari said...
നന്നായി.... :)
അയ്യോടാ.... ദെവിടെപ്പോയി?
അതു പോലെ നമ്മടെ ചിത്രപ്രശ്നകാരന്‍ ശ്യാമണ്ണനെയും കാണാന്‍ ഇല്ലല്ലൊ....
ഇതിനു പിറകില്‍ വല്ല ലോബിയും ഉണ്ടോ?
November 6, 2007 3:41 AM
ശ്രീഹരി::Sreehari said...
മുന്നിലിട്ട കമന്റിലെ " നന്നായി" വേറേ ഒരു പോസ്റ്റിനിടാന്‍ റ്റൈപ് ചെയ്തതാണ്. അറിയാതെ കോപി പേസ്റ്റ് ചെയ്ത് പോയി. ദയവായി "നന്നായി" ഒഴിവാക്കി വായിക്കുക
November 6, 2007 4:46 AM
എന്റെ ഉപാസന said...
മന്‍സൂര്‍ ഭായ് എന്റെ പുതിയ പോസ്റ്റില്‍ കമന്റ് ഇട്ടിട്ടില്ല
അപ്പോ പ്രയാന്‍ പറഞ്ഞത് ശരി
:(
ഉപാസന
November 6, 2007 4:50 AM
manu ~*~ മനു said...
സിമിയുടെ മാന്ത്രികന്‍ പോസ്റ്റിലാണ് മന്‍സൂറിനെ അവസാനം ഞാന്‍ കണ്ടതെന്ന് തോന്നുന്നു.
എന്നാലും പ്രയാസീ ഒരാളെ കാണാനില്ല എന്ന് പറഞ്ഞ് പോസ്റ്റിടാനും വേണ്ടി ഗൌരവമുണ്ടോ വിഷയത്തിന്? അതായത് മന്‍സൂര്‍ വീട്ടിലെങ്ങാനും പോയിക്കാണാന്‍ സാധ്യത ഇല്ലേ; അല്ലെങ്കില്‍ അതുപോലെ എന്തെങ്കിലും അത്യാവശ്യത്തിനു മാറിനില്‍ക്കുന്നതാവാനും ഇടയില്ലേ?
November 6, 2007 4:56 AM
അലി said...
മന്‍സുവിനെ കാണാനില്ല!
ദിവസങ്ങളായി ഞാനും അന്വേഷിക്കുന്നു..രണ്ട് ദിവസം മുമ്പ് വിളിച്ചു കിട്ടി. കടുത്ത പനിയായിരുന്നു. വിറച്ചുകൊണ്ട് സംസാരിക്കുന്നതുപോലെ തോന്നി. അതിനുശേഷം അയച്ച മെയിലിനു മറുപടിയോ വിളിച്ചിട്ടു കിട്ടുന്നില്ല. ഇന്നു ഓഫീസില്‍ വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഇപ്പോഴും സുഖമായിട്ടില്ലെന്നാണ്. നാല് ബ്ലോഗ് നിറയെ പോസ്റ്റും പിന്നെ എല്ലാരുടേയും ബ്ലോഗുകളില്‍ ഓടിനടന്ന് കമന്റുകയും ചെയ്യുന്ന മന്‍സൂര്‍ ഭായ് എത്രയും പെട്ടെന്ന് സുഖമായി തിരിച്ചെത്തുവാന്‍ പ്രാര്‍ത്ഥിക്കുന്നു.
November 6, 2007 5:10 AM
സനാതനന്‍ said...
മന്‍സൂര്‍ പോയി
സിമിയുടെ ഒരു കഥാപാത്രത്തിന്റെ നെഞ്ചിലിറങ്ങിപ്പോയി.മടുക്കുമ്പോള്‍ ഇറങ്ങിവരും
November 6, 2007 5:34 AM
Priya Unnikrishnan said...
ഹ, വരും മാഷേ
November 6, 2007 6:14 AM
പ്രയാസി said...
കൂട്ടരെ മന്‍സുവിനു എന്റെ മനസ്സില്‍ വലിയൊരു സ്ഥാനമാണുള്ളത്! അവനാണു എന്നെ ബൂലീകത്തേക്കു കൊണ്ടു വന്നതു തന്നെ!
നാലുമാസത്തിനു ശേഷം ഒരു ദിവസം പോലും ഞങ്ങള്‍ ചാറ്റാതിരുന്നിട്ടില്ല..അല്ലെങ്കില്‍ ഒരു മെയിലെങ്കിലും..
പെട്ടെന്നു ഒരാഴ്ച കാണാതാവുക! മൊബൈലില്‍ വിളിക്കുമ്പോള്‍ കിട്ടാതിരിക്കുക, കിട്ടാവുന്ന കോണ്ടാക്റ്റിലൊക്കെ ചോദിക്കുമ്പോള്‍ അവര്‍ക്കുമറിയില്ലെന്നു പറയുക! അവനുമൊരു പ്രവാസിയല്ലെ!? ആ ടെന്‍ഷനില്‍ ഞാന്‍ പോസ്റ്റിയെന്നെ ഉള്ളു..
ചിലപ്പോള്‍ എന്നെക്കാള്‍ അവനെ നേരിട്ടറിയാവുന്ന ആരെങ്കിലും ഈ ബൂലോകത്തില്‍ ഉണ്ടാവില്ലെ!?
അവരിതു കണ്ടാല്‍ എനിക്കുള്ള മറുപടി കിട്ടിയാലൊ!?
അല്ലാതെ ജാഡക്കൊ പബ്ലിസിറ്റിക്കൊ വേണ്ടി ചെയ്തതല്ല..അതൊന്നും നമുക്കു പറഞ്ഞിട്ടുള്ളതുമല്ല!
കഥയും കവിതയും പടങ്ങളും മാത്രമല്ല ബൂലോഗം എന്നാണെന്റെ വിശ്വാസം..
ഒരാള്‍ക്കു വിവാഹം വന്നാല്‍ നമ്മള്‍ ആഘോഷിക്കുന്നു..
സന്തോഷങ്ങള്‍ പങ്കിടുന്നു..
നിരുപദ്രവകരമായ പാരകള്‍ പണിയുന്നു..
അതു പോലെ ഒരാള്‍ എന്തെങ്കിലും അപകടത്തില്‍ പെട്ടെന്നു തോന്നിയാല്‍ അന്വേഷിക്കുന്നതില്‍ തെറ്റുണ്ടോ!?
ഞാനതെ ചെയ്തുള്ളു..
ഇവിടെ എനിക്കു കുറെ നല്ല കൂടപ്പിറപ്പുകളെ കിട്ടി..
ഇപ്പോള്‍ അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ഈ പാവം പ്രയാസിക്കും വേദനിക്കും..
November 6, 2007 6:15 AM
ദ്രൗപദി said...
മന്‍സൂര്‍ ഭായി
ഇതെല്ലാം
കണ്ടു ചിരിക്കുന്നുണ്ടാവും....
November 6, 2007 6:33 AM
manu ~*~ മനു said...
യ്യ്യൊയ്യ്യൊ.. പ്രയാസപ്പെടാതെ പ്രയാസീ... ഇതൊന്നും അറിയാതെ മന്‍സൂര്‍ തിരിച്ചുവരുമ്പോള്‍ കാണാനില്ല എന്നൊരു പോസ്റ്റും കോലാഹലവും ഒക്കെ കാണുമ്പോള്‍ പാവം വെഷമിച്ചു പോവില്ലേ... ഇപ്പോള്‍ വിവരം കിട്ടിയില്ലേ. സന്തോഷമായല്ലോ...പ്രയാസിക്ക് മാത്രമല്ല. എല്ലാര്‍ക്കും :)
November 6, 2007 6:56 AM
വാല്‍മീകി said...
അതിപ്പോ മന്‍സുവിനെ മാത്രമല്ല, നമ്മുടെ ഹരിശ്രീ (ശ്യാം) ഒളിവില്‍ പോയിട്ട് കുറെ ദിവസം ആയി. ഇതു ബ്ലോഗ്ഗേര്‍സ് പിടിത്തക്കാര്‍ കൊണ്ടുപോയതാണോ എന്ന് ഞാന്‍ സംശയിക്കുന്നു.
November 6, 2007 7:11 AM
അലി said...
മന്‍സൂര്‍ തിരിച്ചുവരും...
ഞാന്‍ ബ്ലോഗ് ലോകത്തു പിച്ചവെക്കാന്‍ തുടങ്ങിയിട്ട് ഇന്ന് ഒരുമാസം തികയുന്നേയുള്ളു. നിങ്ങളെല്ലാം തന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എനിക്ക് പ്രചോദനമായിട്ടുണ്ട്. മന്‍സൂറ് ഭായിയില്‍ നിന്നു കിട്ടിയ സഹകരണവും അഭിപ്രായങ്ങളും വളരെ വിലപ്പെട്ടതാണ്. അദ്ദേഹം വളരെവേഗം സുഖമായി തിരിച്ചുവരും.. എല്ലാവരുടെയും സ്നേഹാന്വേഷണങ്ങള്‍ക്കു മറുപടി പറയാനാവാതെ മൊബൈല്‍ ഓഫ് ചെയ്തതാവാം..
അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം..
November 6, 2007 7:55 AM
ആഷ | Asha said...
ഏയ് കുഴപ്പമൊന്നുമുണ്ടാവില്ല.
പനി കുറയുമ്പോ തിരികെ വരൂന്നേ.
വിഷമിക്കാതെ കൂട്ടുകാരേ.
November 6, 2007 8:38 AM
ഏ.ആര്‍. നജീം said...
മന്‍സൂര്‍ ഭായ്,
ഇനിയും മനുഷ്യനെ ഇട്ട് ചുറ്റിക്കാതെ വേഗം ഇവിടെ വന്ന് ഒരു കമന്റിട്ടേ...
November 6, 2007 5:59 PM
Typist | എഴുത്തുകാരി said...
വിഷമിക്കാതെ, വരുമെന്നേ.
November 7, 2007 4:07 AM
Typist | എഴുത്തുകാരി said...
ദേ വന്നു, വന്നു, മഴതുള്ളികിലുക്കത്തില്‍. ഇവിടത്തെ കോലാഹലം ഞാന്‍ പറഞ്ഞിട്ടുമുണ്ട്.
ഞാന്‍ പറഞ്ഞില്ലേ പ്രയാസീ, വേഗം വരുമെന്നു്.
November 7, 2007 4:14 AM
മഴതുള്ളികിലുക്കം said...
പ്രിയ സ്നേഹിത....പ്രയാസി....
നിന്റെ സ്നേഹത്തിന് മുന്നില്‍ ഞാന്‍ തോറ്റുപോയി സ്നേഹിതാ....
പക്ഷേ ഇങ്ങിനെ ഒരു പോസ്റ്റ് ഇട്ട വിവരം എഴുത്തുകാരിയുടെ കമാന്‍റ്റിലൂടെ അറിഞു....അമ്മക്ക് പ്രസവ വേദന...അവിടെ വീണ വായന എന്ന പോലെയായല്ലോ...നീ എന്നെ കാണാതെ ഇവിടെ അലമുറയിടുന്നു ഞാന്‍ മഴത്തുള്ളിയില്‍ പുതിയ പോസ്റ്റിടുന്നു...എന്താ ചെയ്യാ....
തീരെ സുഖമില്ലാതെ കിടപ്പിലായിരുന്നു....പിന്നെ അലി വിളിച്ചിരുന്നു അപ്പോ ഞാന്‍ കാര്യം പറഞിരുന്നു. പിന്നെ നിന്നെ വിളിക്കാന്‍ ഈ ലോകത്ത് ഒരു പുതിയ സംവിധാനം ഇതു വരെ വന്നിട്ടില്ലല്ലോ...
എന്തായാലും ആ മനസ്സിന്റെ സ്നേഹം ഞാന്‍ അളക്കുന്നില്ല കൂട്ടുക്കാരാ.....
അത് പോലെ എന്നെ അറിയുന്ന ഓരോരുത്തരുടെയും മനസ്സില്‍ ഞാന്‍ കാരണം വേദനിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നു..
പ്രയാസി....ഇതാണോ...പ്രവാസികളുടെ സ്നേഹം എന്ന് പറയുന്നത്...
നിന്നെ മനപൂര്‍വ്വം വിഷമിപ്പിക്കാന്‍ അല്ല ഒന്ന് വിളിച്ചു പറയാന്‍ സാധിക്കാത്തത് കൊണ്ടായിരുന്നു...
ഒരു പക്ഷേ ഇനി ഒരു ഒളിച്ചോട്ടം അടുത്തുണ്ടാവും...പക്ഷേ കാത്തുനില്‍ക്കരുതെ.........നന്‍മകള്‍ നേരുന്നു
November 7, 2007 4:41 AM
സിമി said...
മന്‍സൂറിനെയോ പ്രയാസിയെയോ കാണുന്നവര്‍ തല്ലാന്‍ താല്പര്യപ്പെടുന്നു.
വെറുതേ മനുഷ്യനെ ടെന്‍ഷനടിപ്പിക്കാന്‍...
November 7, 2007 4:42 AM
സിമി said...
മന്‍സൂറേ, ആ മൊബൈല്‍ നമ്പരൊന്ന് അയച്ചുതാ.
ഇനി മുങ്ങുമ്പൊ വിളിച്ചു ചീത്തവിളിക്കാനാ.
November 7, 2007 4:43 AM
മഴതുള്ളികിലുക്കം said...
ഒരിക്കല്‍ കൂടി മന്‍സൂര്‍ കാണാതെയായി....
പ്രിയ സ്നേഹിതാ...പരസ്‌പരം കണ്ടിട്ടില്ല....എന്നിട്ടും
ഈ സ്നേഹം...എനിക്ക് കിട്ടാത്ത പലതും കിട്ടി തുടങ്ങിയപ്പോല്‍
ജീവിതം തീരുന്നുവോ എന്നൊരു സംശയം....
അക്ഷരങ്ങളിലൂടെ നാമറിഞ്ഞു....
പിന്നെ മനസ്സ് മനസ്സിനെ അറിഞ്ഞു
പറയാന്‍ വാക്കുകളില്ല സ്നേഹിതാ.....സമാധാനിക്കുക
നിന്നരികിലായ് ഞാനുണ്ട് എന്നുമൊരു നിഴല്‍പോലെ
ഇന്നു കാണുന്നത് നാളെ കാണതെയവുമ്പോല്‍ ദുഃഖിക്കും നമ്മല്‍
പക്ഷേ കാണത്തത് കാണുമ്പോല്‍ കാണാതെയായത് മറക്കാന്‍ ശ്രമിക്കാം
മറക്കാന്‍ മനുഷ്യന് കഴിയുമായിരുന്നില്ലെങ്കില്‍ പിന്നെ ജീവിതം എന്തര്‍ത്ഥം.
എന്നിലെ അവസാന ശ്വാസം വരെ നിന്നെ ഞാനോര്‍ക്കും കൂട്ടുക്കാരാ....
എന്നെ മറക്കാന്‍ കഴിയാത്ത പലരും ഇന്നുമെന്നെ മാടിവിളിക്കുന്നു..അവരോടൊപ്പം ചെല്ലാന്‍..
ആദ്യമായിട്ടല്ല ഈ ഒളിചോട്ടം....ഇത് മൂന്നാം തവണയാണ്..
നന്‍മകള്‍ നേരുന്നു
0500656026...രാത്രിയില്‍ വിളിച്ച മതിട്ടോ....പ്രയാ
November 7, 2007 5:00 AM
മഴതുള്ളികിലുക്കം said...
നിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു എന്റെ കൂടപിറപ്പേ....
ഞാന്‍ വന്നു നിന്റെ മിഴികളിലെ മിഴിനീരൊപ്പാന്‍
സ്നേഹം കൊണ്ടെന്നെ വീര്‍പ്പ് മുട്ടിക്കുമെന്‍ സ്നേഹിതാ...
ചിരിക്കുക...സമാധാനിക്കുക...സന്തോഷിക്കുക...
ഞാനിത
പ്രിയ ബ്ലോഗ്ഗ് സ്നേഹിതരെ
സുഖമില്ലായിരുന്നു. അത വരാനോ , വിളിക്കാനോ, അറിയിക്കാനോ
കഴിയാതിരുന്നത്...ക്ഷമിക്കുക..പ്ലീസ്സ്...
November 7, 2007 5:14 AM
പ്രയാസി said...
മന്‍സു വന്നേ..........:):):)
സന്തോഷം കൊണ്ടെനിക്കു ഇരിക്കാന്‍ മേലേ...
സമധാനമായെടാ..
ഞാന്‍ കരുതി വല്ല പെട്ടിയിലുമായെന്നു.!
പേടിപ്പിക്കാനായിട്ടു.:(
എന്നെ വിളിക്കാന്‍ കഴിയില്ല സമ്മതിച്ചു..
എനിക്കു പനിപിടിച്ചു എന്നൊരു പോസ്റ്റിട്ടു കൂടായിരുന്നൊ!?
ബൂലോക കൂടപ്പിറപ്പുകളെ..
എന്നെ വിളിക്കാന്‍ നമ്പരില്ല പ്രയാസിക്കു മൊബൈല്‍ റേഞ്ചുമില്ലാ..
ആകെ ആശ്രയം നെറ്റ്!
തുറയ്യാ(സാറ്റലൈറ്റ്)ഫോണാണു ഏക ആശ്രയം
അപ്പോള്‍ ടെന്‍ഷന്‍ കൂടിയതാ..
സത്യം പറഞ്ഞാല്‍ കണ്ണു നിറയുന്നു...
നിങ്ങളെയൊക്കെ വിശമിപ്പിച്ചൊ!? സോറി..
എന്റെ വിശമത്തില്‍ പങ്കു ചേര്‍ന്ന എല്ലാ കൂടപ്പിറപ്പുകള്‍ക്കും ഒരായിരം നന്ദി..
സിമി തല്ലരുത്..
വേണേങ്കി കൊന്നൊ!..:)
November 7, 2007 5:19 AM
മഴതുള്ളികിലുക്കം said...
പ്രയാസി.....കൂട്ടുക്കാരാ....
ഞാന്‍ വരാനുള്ളത് അല്‌പ്പം മുമ്പേ കാണും
കണ്ടില്ലേ..എന്റെ പ്രോഫയില്‍...കരയാനാരുമില്ലെനിക്ക്
സ്വന്തമെന്നു പറയാന്‍
പക്ഷേ ഓര്‍ക്കാനൊരളെങ്കിലും
എത്ര സത്യം അല്ലേ.....പ്രയാ....കൂട്ടുക്കാരാ....
നന്‍മകള്‍ നേരുന്നു
November 7, 2007 5:33 AM
സഹയാത്രികന്‍ said...
നിന്നോട് ഞാനിന്നലേ ഈ പോസ്റ്റിട്ടപ്പോ പറഞ്ഞതാ ആള് വല്ല പനിയും പിടിച്ച് കിടപ്പാവും എന്ന്... മനുഷ്യനെ വെറുതേ ടെന്‍ഷനടിപ്പിക്കാന്‍...
എന്തായാലും വന്നൂലോ..സന്തോഷം..സന്തോഷം...
പ്രയാസി...സന്തോഷായില്ലേടെ... നല്ലത് വരുമെടാ...നല്ലത് വരും.. കൂട്ടത്തിലൊരാളെ കാണാതായപ്പൊള്‍ പിടഞ്ഞ ഈ മനസ്സും അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ നീ കാണിച്ച ഈ വ്യഗ്രതയും....
നന്നായി വരും... നന്നായി വരും...
:)
November 7, 2007 5:49 AM
അലി said...
ഹൊ.. സമാധാനമായി...
November 7, 2007 5:51 AM
മഴതുള്ളികിലുക്കം said...
വാക്കുകളില്‍ ശൌര്യമുള്ളവര്‍ ഇവര്‍
എഴുത്തുകളില്‍ ഹാസ്യമെഴുതുമിവര്‍
തൂലികയേന്തി...വിമര്‍ശികുമിവര്‍
പ്രതികരിക്കുമിവര്‍...അക്ഷരങ്ങളെ സ്നേഹിക്കുമിവര്‍
ആ വലിയ മനസ്സുകളില്‍
തെളിയുന്നിതാ..ഒരു വലിയ കൊച്ചുമനസ്സ്
സാന്ത്വനത്തിന്‍ സ്നേഹമനസ്സ്...
എന്റെ പ്രയാസിയെ സന്ത്വനിപ്പിച്ച എല്ലാ കൂട്ടുക്കാര്‍ക്കും,കൂട്ടുക്കാരികള്‍ക്കും
മനസ്സ് തുറന്ന നന്ദിയും കടപ്പാടും...
സഹയാത്രിക...ശ്രീ..ഉപാസന...അലിഭായ്.....സിമി..മനു..സനാതനന്‍...ആഷ...വാല്‍മീകി.. ദ്രൗപദി ...എഴുത്തുക്കാരി..നജീംഭായ്....പ്രിയ...ശ്രീഹരി...
ഈ സ്നേഹത്തിന് നന്ദി പറയാന്‍ വാക്കുകളില്ലാ...
എന്നും മനസ്സിലെ മായാത്ത ചിത്രങ്ങളില്‍ നിങ്ങളുടെ ഈ സ്നേഹ വാക്കുകള്‍ കാത്തു സൂഷിക്കും ഞാന്‍
നന്‍മകള്‍ നേരുന്നു
November 7, 2007 6:21 AM
ആഷ | Asha said...
സമാധാനം സന്തോഷം :)
November 7, 2007 6:39 AM
ആഷ | Asha said...
എനിക്കു പനിപിടിച്ചു എന്നൊരു പോസ്റ്റിട്ടു കൂടായിരുന്നൊ!?
ഇതു വായിച്ചു എനിക്ക് ചിരിയും വരുന്നു. പ്രയാസിയുടെ മനസ്സിന്റെ ആ വെപ്രാളം ഇതില്‍ കാണ്മാനുണ്ട്. കൂട്ടുകാരനോടുള്ള സ്നേഹവും.
November 7, 2007 6:43 AM
പ്രയാസി said...
ചിരിച്ചൊ! ചിരിച്ചൊ!
എല്ലാരും ചിരിച്ചൊ!..:)
നന്മയുള്ള എല്ലാ കൂടപ്പിറപ്പുകള്‍ക്കും നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഈ ഫയല്‍ ക്ലോസ് ചെയ്യുന്നു..:)
അലി,സഹന്‍,ആഷ,എഴുത്തുകാരി,മനു..പ്രത്യേകം നന്ദി..:)
November 8, 2007 2:21 AM
ഹരിശ്രീ said...
മന്‍സൂര്‍ഭായ് വന്നല്ലോ.
സന്തോഷം.."
-----------------------------------
ഓടോ:സിമിയെപ്പേടിച്ചാ..ഞാനിപ്പം മുണ്ടാതിരുന്നെ..:)
Best wishes
മന്‍സൂര്‍ ഭായ്‌യെ തിരക്കി പോസ്റ്റിടുന്നത് ഇത് ആദ്യമല്ല എന്ന് പ്രയാസി പറഞ്ഞു കഴിഞ്ഞല്ലോ.
കുറേ നാളായി മെയിലിനും മറുപടി കിട്ടാറില്ല. നമ്പറും അറിയില്ല്ല. അവസാനം അറിഞ്ഞത് ദുബായിലേയ്ക്ക് പോകുന്നു എന്നാണ്. അവിടെ ചെന്ന ശേഷം വിളിയ്ക്കാമെന്ന് പറഞ്ഞിരുന്നതുമാണ്.
തിരക്കിലായിരിയ്ക്കണം. തിരിച്ച് വരവ് ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കാം.
അതു പോലെ ലീവ് എടുത്ത് മുങ്ങിയ സഹയാത്രികനും ഇടയ്ക്കൊന്നു വന്നു പോയതല്ലാതെ സജീവമായൊട്ടില്ല. അതു പോലെ അനൂപ് കോതനല്ലൂര്‍, മുരളി മേനോന്‍, ആഷ ചേച്ചി അങ്ങനെ പലരും.
കമന്റുകള്‍ ഇപ്പോഴാണ് ശരിയ്ക്കു വായിച്ചത്. അബുദാബിയില്‍ ഉണ്ട് അല്ലേ? അറിയിച്ചതിന് നന്ദി മാണിക്യം ചേച്ചീ. :)
മന്‍സൂര്‍ 'കാള്‍ മീ ഹലോ' ഇന്നലെ അബുദാബിയില്‍ പ്രത്യക്ഷപ്പെട്ടൂ!
എന്റെ വാസസ്ഥലം "ചോയിച്ച് ചോയിച്ച്" ഒരു ഷെവര്‍ലേ കാറില്‍ കുതിച്ചെത്തി.
സെല്‍ ഫോണില്‍ "എവിടെടാ നീ? ഹലോ കാള്‍ മീ ഹലോ" എന്നും ചോദിച്ച് ഞാന്‍ റോഡരികിലൂടെ വട്ടം കറങ്ങി നടന്ന് ചെന്ന് മുട്ടിയത് അതേ പോലെ സെല്‍ ഫോണില്‍ 'ഇജ്ജ് എവിടേ ചെങ്ങായീ?' എന്നും ചോദിച്ച് കറങ്ങിവന്ന മന്‍സൂറിനെ തന്നെ!
ഏറെ നേരം അവന്റെ കാറിലെ ഏസി ശീതളിമയില്‍ ബ്ലോഗിലെ വിശേഷങ്ങളും അവനെ കാണ്മാനില്ല എന്ന എ.ആര്‍ നജീമിന്‍ ബ്ലൊഗുനോട്ടീസ് പോസ്റ്റും ഒക്കെ പറഞ്ഞ് ഇരുന്നുപോയി.
ഉടന്‍ മന്‍സൂര്‍ സാന്നിധ്യം അറിയിക്കാമെന്ന് അറിയിക്കാന്‍ എന്നെ അറിയിച്ചു..
ഞാന്‍ ഒരു നവാഗതനാണ്, ഇപ്പോഴേ ഈ ക്ലബിനെ കുറിച്ചറിയുന്നത്, ആരെങ്കിലും ഒന്നു റാഗ് ചെയ്തു കൂട്ടത്തില്‍ കൂട്ടണം. നമ്മളെയും നാലാളുകള്‍ കാണണമെന്ന ചെറിയ ഒരു ഫീലിംഗ് - ഒന്നു രോമാഞ്ചം കൊള്ളാന്‍ സഹായിക്കേണം
email: vkrashe@gmail.com
പ്രിയ സ്നേഹിതാ നജീം നന്‍മകള്‍ നേരുന്നു...
ചില മനസ്സുകള്‍ ഇങ്ങിനെയാണ് മനസ്സിനുള്ളില്‍ ആരോരും കാണാതെ ഒളിച്ചു വെക്കുന്ന സ്നേഹം..എന്ത് പറയാന്‍ വാക്കുകളില്ല സ്നേഹിതാ... മഹാസാഗരം പോലെ ഒഴുക്കുന്നീ ഭൂമിയില്‍ കുഞ്ഞോളങ്ങളായ് നാം...എവിടെ ചെന്നവസാനിക്കുമെന്നറിയാതെ..ഒഴുക്കുകയാണ്
ഇന്നുമെന്‍ മനസ്സില്‍ അണയാത്ത ദീപമായ് നിങ്ങളൊരോരുത്തരും മനസ്സിലുണ്ട്...അടുക്കാന്‍ അരികിലെത്താന്‍ കൊതിച്ചിട്ടും അകലുകയാണ് ഞാന്‍..അതാണത്രെ ദൈവ കല്‍പന..
മറക്കിലൊരിക്കലുമെന്‍ പ്രിയരാം കൂട്ടുക്കാരെ
മറക്കാനാവുമോ ഈ സുന്ദര സ്നേഹത്തെ
മരിക്കാന്‍ നേരവും സാന്ത്വനമായ് അരിക്കിലുണ്ടീ
നന്‍മതന്‍ സ്നേഹം..എന്‍ പ്രിയ സ്നേഹിതര്‍ തന്‍ ആര്‍ദ്ര സ്നേഹം..
നന്ദി..നന്ദി.....
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍, നിലബൂര്‍
എത്ര മധുരമീ സ്നേഹം...
എത്ര സുഖമീ സ്നേഹം
മരിക്കാത്ത ഓര്‍മ്മകളായ്
മറയാത്ത പുലരിയായ്
അറിയുന്നുവോ നീ എന്നെ..??
ഓര്‍ക്കുന്നുവോ നീ എന്നെ??
അതിശയം ..ആശ്ച്യകരമല്ലേ
എന്നെ ഓര്‍ക്കാന്‍ അറിയാന്‍
ഞാന്‍ നിനക്ക് ആര്..??
നീ എനിക്ക് ആര്..??
ഇതാണോ...ആ സത്യമാം സ്നേഹം..??
സത്യമത്രെ...ഭൂമിയില്‍ സ്നേഹം മരിക്കുന്നില്ല
നന്‍മക്കാണ് ജയം...നന്‍മ ചെയുന്നവര്ക്കും.
എന്നെ ഇത്ര മാത്രം സ്നേഹിച്ച എല്ലാ കൂട്ടുക്കാര്‍ക്കും മന്‍സുവിന്‍റെ സ്നേഹം അറിയിക്കുന്നു...എന്നെന്നും ഞാന്‍ നിങ്ങളുടെ ഓരോരുത്തരുടെയും മനസ്സിലുണ്ടാവും...
കുപ്പയിലാണ് നീ കിടകുന്നതെങ്കിലും മാണിക്യമേ നിന്‍ തിളക്കം ഞാനറിയുന്നു...
പ്രയാസി...അറിയുന്നു ഞാന്‍ നിന്‍ രോദനം... അകലാന്‍ കൊതിച്ചില്ല ഞാന്‍ അറിയാതെ അകന്നു ഞാന്‍..
പ്രിയ സ്നേഹിതാ നീ കൊതിക്കുന്നേരം നിന്നരികിലായ് അണയും ഞാന്‍....കാത്തിരിക്കുക
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍, നിലബൂര്‍
ഞാന്‍ അബുദാബിയിലുണ്ട്....അടുത്തുള്ളവര്‍..എന്നെ കേള്‍ക്കാന്‍ കൊതിക്കുന്നവര്‍ വിളിക്കുക...
00971 566063862
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍, നിലബൂര്‍
മന്‍സൂര്‍ ഭായ് തിരിച്ചെത്തിയതില്‍ വളരെ സന്തോഷം.
:)
.
.
.
ബൂലോകത്ത് മന്‍സൂറിന്റെ മാസ്റ്റര്‍ പീസ്
“നന്മകള്‍ നേരുന്നു”
വല്ലാണ്ട് മിസ്സ് ആവുന്നു....
എവിടെ നിന്നെങ്കിലും ‘വലയില്‍’ ചാടി കയറൂ.
vannallo vannallo...
mansoorkka vannallo..
puthan postukal padachirakkaan...
phshameer@gmail.com
hope for best
helloshebees@gmail.com
ഞാനിതാ ഇവിടെ ഒരു പുതുമുഖം :-)
എല്ലാവർക്കും സുഖമല്ലേ?
hrishi.kb@gmail.com
വരും. വരാതിരിക്കില്ല.
very good
sumomdm@gmail.com
നല്ല ഒന്നാന്തരം പോസ്റ്റ്...ബ്ലോഗ് കൊണ്ട് ഇങ്ങനെയും ഉപകാരങ്ങള്‍ ഇന്ടെന്നു ഇപ്പളാ അറിഞ്ഞേ...എന്തായാലും കളഞ്ഞു പോയ ആളെ തിരിച്ചു കിട്ടില്ലോ... :)
പിന്നെ മാഷമ്മാരെ, ഒരു മെംബെര്‍ഷിപ് കിട്ടോ???
ഇമെയില്‍ id ദേ neelimaunnithan@gmail.com
മന്‍സൂര്‍ ആള്‍ ഭാഗ്യവാനാണ്.ഇത്രയും പേരോടൊപ്പം ഞാനും അന്വേഷണങ്ങള്‍ അറിയിക്കുന്നു. .
jeevanulla chinthakal
kollammm sauhrudam nilanilkatte..
എന്നെ കൂടി ഈ കൂട്ടത്തില്‍ ചേര്‍ക്കാമോ??
muralinair205@gmail.com
http://www.peythozhiyathe-pravasi.blogspot.com/
ഈ കൂട്ടായ്മയില്‍ പങ്കു ചേരാന്‍
ആഗ്രഹിക്കുന്നു
sagarmehfil@gmail.com
മന്‍സൂര്‍ ഒരു കമെന്റിലൂടെ ഇവിടെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു
ഈ കൂട്ടായ്മയില്‍ പങ്കു ചേരാന്‍
ആഗ്രഹിക്കുന്നു..
n.neemanair@gmail.com
any scop?????
ആശംസകള്‍ !!!
engineer_prasanth@yahoo.com
http://best-photographer.blogspot.com/
ബൂലോക വാസികളുടെ കൂട്ടായ്മ...
good idea.
എല്ലാവരെയും കൂട്ടം.കോം ലേക്ക് ക്ഷണിക്കുന്നു...
ഏറ്റവും കൂടുതല്‍ ബ്ലോഗുകളും readers ഉള്ള കൂട്ടം.കോം ലേക്ക് എല്ലാവര്ക്കും സ്വാഗതം..
www.koottam.com
http://www.koottam.com/profiles/blog/list
25000 കൂടുതല്‍ നല്ല ബ്ലോഗുകള്‍ .. നര്‍മ്മവും പല വിഷയങ്ങളും... വിസിറ്റ് ചെയു.. കൂട്ടുകരാകു.
ലോകത്തിലെ ഏറ്റവും വലിയ Regional Social Network
www.koottam.com ....
njan puthiya blogger anu enthoke cheyyanam ennum ariyilla njan verum oru kutii please help me enikum blogganam
Post a Comment